പോരുന്നോ എന്റെ കൂടെ?? Please click on Join this site button..
Monday, April 25, 2011
പിറന്നാള്‍ സമ്മാനം.....
"ഇക്കാ.. ഒരു കോടാലി " കാന്റീനില്‍ നിന്നും പ്രകാശ് അലറി..
"എന്തിനാ മോനെ??? " കാന്റീന്‍ മൊയലാളി ഹമീദിക്ക വിനയാന്വിതനായി...
"ഈ ഉണ്ടംപൊരി ഒന്ന് മുറിക്കാന.. "
ഠിം .. ഹമീദിക്കയുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..
"കോടാലിയുടെ കൂടെ ഒരു ടൂത്ത് പിക്ക് കൂടി എടുത്തോ..." ഇത്തവണ സുനീറാ പറഞ്ഞത്,..
"അതെന്തിനാട???? ' ഹമീദിക്ക ഒന്ന് കൂടി വിനയാന്വിതനായി..
"ഉണ്ടംപൊരിയുടെ ഇടയില്‍ കുടുങ്ങിയ പല്ല് തോണ്ടി പുറത്തെടുക്കാന,... "
ഠിം.. ഹമീദിക്കയുടെ മനസ്സില്‍ മറ്റൊരു ലഡ്ഡു കൂടി പൊട്ടി..
"മടുത്തളിയ മടുത്തു... ഈ കാന്റീനില്‍ നിന്ന് മാത്രം ഫുഡ് കഴിച്ചു മടുത്തു.. പുറത്തു പോയി നല്ല ഫുഡ് കഴിചെട്ടെത്ര നാളായി.. ഓസ്സിനൊരു ചിലവു കിട്ടാന്‍ എന്താ ഒരു വഴി...?? "
പ്രകാശ് തല പുകഞ്ഞാലോചിച്ചു.. കൂടെ ഞങ്ങളും..
കുറച്ചു കഴിഞ്ഞപോള്‍ കൂടെ കുറെ പെണ്‍കുട്ടികളുമായി ഒരുത്തന്‍ കാന്റീനിലേക്ക് കയറി വന്നു.. കയറിയ ഉടന്‍ തന്നെ ഉണങ്ങിയ ഉണ്ടം പൊരി കുറെ എടുത്തു അവന്‍ കൂടെ വന്ന പെണ്‍ പിള്ളേര്‍ക്ക് കൊടുത്തു.. ഞങ്ങള്‍ മൂന്നു പേരും ഒന്നും മനസിലാകാതെ നോക്കി നിന്നു..
"എന്താടാ കാര്യം?? " ഞാന്‍ പ്രകാശിനോട് ചോദിച്ചു..
"ആഹ്... അവനോടു തന്നെ ചോദിക്കേണ്ടി വരും.." എന്ന് പ്രകാശ്..
"ചോദിച്ചിട്ടവന്‍ നമുക്ക് തന്നില്ലെങ്കില്‍ നാണക്കേടല്ലേട.. ??" സുനീര്‍ പറഞ്ഞു..
"എന്ത് തന്നില്ലെങ്കില്‍.."
"ഉണ്ടം പൊരി.. " ..
"പോടാ.. ഉണ്ടം പൊരിയുടെ കാര്യമല്ല പറഞ്ഞത്.. അവനെന്തിനാ അവര്‍ക്കിത് വാങ്ങിച്ചു കൊടുക്കുന്നത് എന്നതാ അറിയേണ്ടത്,.."
"ഓഹോ.. അതാണോ.. ഞാന്‍ വിചാരിച്ചു..... ആഹ് അതെന്തായാലും അവനോടു തന്നെ ചോദിക്കാം.. "
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും അവന്റെ അടുത്തേക്ക്..
"അളിയാ.. കാന്റീനിലെ ഉണ്ടം പൊരി തീര്‍ത്തു കൊടുക്കാം എന്ന് പറഞ്ഞു ഹമീദിക്ക നിനക്ക് കൊട്ടേഷന്‍ തന്നിട്ടുണ്ടോ??" ഞാന്‍ ചോദിച്ചു..
"ഹേയ് ഇല്ല.. ഇന്നെന്റെ പിറന്നാള.. അതിന്റെ ചെലവാ ഇത്..!!! " അവന്‍ തുറന്നു പറഞ്ഞു..
"ഹയ്യോ.. കഷ്ടം.. ആറ്റു നോറ്റുണ്ടായ പിറന്നാളായിട്ട് ഈ കാന്റീനിലെ ഫുഡ് കൊടുക്കുന്നതിനേക്കാള്‍ അവളുമാര്‍ക്ക് വല്ല വിഷവും വാങ്ങിച്ചു കൊടുക്കുന്നതല്ലെട തെണ്ടി നല്ലത്" എന്നര്‍ത്ഥത്തില്‍ ഞാനും സുനീരും അവനെ നോക്കി.. പക്ഷെ പ്രകാശ് ചിന്തിച്ചത് വേറെ തലത്തിലയിരുന്നു.. അതെ അവന്റെ തലയ്ക്കു മുകളില്‍ ഒരു "ബള്‍ബ്"കത്തി..
"ഐഡിയ.... യുറേക്ക.. .. " പുറത്തിറങ്ങിയ അവന്‍ ഉറക്കെ അലറി..
"എന്താടാ കാര്യം.. നിനക്ക് പിന്നേം വട്ടായ???" ഞാന്‍ ചോദിച്ചു..
"ആഹ്.. അതെല്ലട.. അടുത്ത ആഴ്ച നമുക്ക് നിന്‍റെ പിറന്നാള്‍ ആഘോഷിച്ചാലോ???"
"എന്‍റെ പിറന്നാളോ?? അതിനു ഇത് ജൂണ്‍ മാസമല്ലേ.. ??എന്‍റെ പിറന്നാള്‍ ഒക്ടോബറില്‍ ആണ്.. "ഞാന്‍ വിശദീകരിച്ചു..
"പിന്നെ.. നീ ഗാന്ധിജിയോന്നുമല്ലല്ലോ.. നീ പിറന്ന മാസവും ദിവസവുമൊക്കെ ഓര്‍ത്തു വെക്കാന്‍.. ഒന്ന് പോടാ.. "
"നീ എന്താ പറഞ്ഞു വരുന്നത്???" സുനീര്‍ ചോദിച്ചു..
"ഞാന്‍ ഒരു ഐഡിയ പറയാം.. അത് പോലെ ചെയ്താ മതി.." അങ്ങനെ അവന്‍ ആ മഹാ ഐഡിയ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.. കേട്ട് കഴിഞ്ഞ ഉടനെ ഞാനും സുനീരും മുഖത്തോട് മുഖം നോക്കി.. പിന്നെ രണ്ടു പേരും "നിനക്കിത്രമാത്രം ബുദ്ധിയുണ്ടോ" എന്നര്‍ത്ഥത്തില്‍ പ്രകാശിനെ നോക്കി..
കാരണം അത് ഒരു ഐഡിയ അല്ല .. ഒരൊന്നൊന്നര ഐഡിയ തന്നാ... അത് പ്രാവര്‍ത്തികമാക്കുക തന്നെ..
അങ്ങനെ അടുത്ത ഇന്റര്‍വെല്‍ സമയത്ത് പ്രകാശും സുനീറും ക്ലാസ്സിലേക്ക്... ഞാന്‍ പഴയത് പോലെ ഹമീദിക്കയുടെ "പരീക്ഷണ ശാലയില്‍"..
കുറച്ചു കഴിഞ്ഞപോള്‍ അന്‍സാര്‍ ഓടി കിതച്ചു എന്റെടുതേക്കു വന്നു.. എന്തോ സംഭവിച്ചിട്ടുണ്ട്.. അല്ലേല്‍ അവനിങ്ങനെ വരില്ല..
"എന്താടാ.. എന്താ കാര്യം?? " ഞാന്‍ ചോദിച്ചു..
"ഡാ.. പ്രകാശും സുനീരും ക്ലാസ്സില്‍ കയറി.. എന്തോ അവര്‍ക്ക് സംഭവിച്ചിട്ടുണ്ട്.. " അവന്‍ കിതച്ചു കൊണ്ട് തന്നെ പറഞ്ഞു..
"ഓഹോ. അതാണോ കാര്യം.. അവര്‍ ക്ലാസ്സില്‍ കയറിയത് കൊണ്ട് അവര്‍ നന്നായി എന്നൊന്നും നീ വിചാരിക്കേണ്ട.. ഈ ക്ലാസ്സില്‍ കയറലിനൊരു ലക്‌ഷ്യം ഉണ്ട്.. "
"എന്ത് ലക്‌ഷ്യം.. ???"
"അതൊക്കെ ഉണ്ട് മോനെ.. വെയിറ്റ് ആന്‍ഡ് സീ.. "
----------------------------
ക്ലാസ്സിലെത്തിയ ഉടനെ അത്യാവശ്യം പോക്കറ്റ് മണി കയ്യിലുണ്ടാവും എന്നുരപ്പുള്ള കുറച്ചു പെണ്‍കുട്ടികളെ വിളിച്ചു ചുറ്റിനുമിരുത്തി.. വിളിച്ചിട്ട് വരാത്തവരെ പ്രകാശ് ബലം പ്രയോഗിച്ചു കൂട്ടി കൊണ്ട് വന്നു..
"അതെ നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ?? " ചുറ്റുമുള്ളവരോടായ് സുനീര്‍ ചോദിച്ചു..
"എന്തറിഞ്ഞോന്ന്.." എല്ലാവരും ഒന്നിച്ചു ചോദിച്ചു..
"നമ്മുടെ ഫായിസിന്റെ പിര്‍ഗന്നാല്‍ അടുത്ത ആഴ്ച.."
"ഒഹ്.. അതിനെന്താ ഇത്ര വല്യ കാര്യം.. ? അവന്റെ പിറന്നാളിന് സര്‍ക്കാര്‍ അവധി ഒന്നും കൊടുത്തിട്ടില്ലല്ലോ.. ??" ചോദിച്ചത് റിഷ ആയിരുന്നു..
"ആഹ്.. അതല്ലെടീ.. നമുക്ക് അവന്റെ കൊണ്ട് ചെലവു ചെയ്യിച്ചാലോ.. "
"ഹായ്.. കൊള്ളാം.. നല്ല ഐഡിയ..." ചെലവെന്ന് കേട്ടതും എല്ലാവരും ഒരുമിച്ചു പറഞ്ഞു..
ചെലവിനോടുള്ള ആക്രാന്തം കാരണമൊന്നുമല്ല എല്ലാവരും അങ്ങനെ പറഞ്ഞത്.. എനിക്കിട്ടൊരു പണി കൊടുക്കുക എന്ന ജീവിതാഭിലാഷം സഫലമാകുവല്ലോ എന്ന ഒറ്റ സന്തോഷം കൊണ്ട് മാത്രമാ.. സത്യം..
അങ്ങനെ പറഞ്ഞുറപ്പിച്ച നാടകത്തില്‍ എന്‍റെ രംഗ പ്രവേശനത്തിനുള്ള സമയമായി.. ഞാന്‍ രംഗത്ത് പ്രവേശിക്കേണ്ട സമയമായപോള്‍ ബെല്ലടിച്ചു.. വ്യക്തമാക്കി പറഞ്ഞാല്‍ പ്രകാശ് എന്‍റെ നമ്പറില്‍ ഒരു മിസ്സ് കാള്‍ അടിച്ചു.. ഒന്നുമറിയാത്ത പാവത്താനെ പോലെ ഞാന്‍ കയറി വന്നു..
"ഉം.. എന്താ ഇവിടെ ഒരു വട്ട മേശ സമ്മേളനം.. " വന്നു കയറിയ ഉടനെ ഞാന്‍ ചോദിച്ചു..
"അടുത്ത ആഴ്ച ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ പിറന്നാള.. അത് ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്യുവാ.." ഷീന ഇങ്ങനെ പറഞ്ഞതും എന്‍റെ മുഖത്ത് ഭാവാഭിനയം മിന്നി മറഞ്ഞു..
"ആരുടെ..." വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.. പിന്നെ വീണ്ടും തുടര്‍ന്നു..
"അതാരാട ആ ഫ്രണ്ട്.. ഞാനൊന്നുമല്ലല്ലോ അല്ലെ??? " എന്‍റെ ചോദ്യം
"ഹയ്യ.. ആ ഫ്രണ്ട് നീ തന്നെയാട.. നിന്‍റെ പിറന്നാളിന് നീ ചെലവു ചെയ്തെ പറ്റു.. അതും ടൌണിലെ ഏതേലും ഹോട്ടലില്‍ വെച്ച്.. " ഷീന പറഞ്ഞു..
അത് കേട്ടതും എന്‍റെ മുഖത്ത് വിഷാദ ഭാവം വിളയാടി.. ഭാവം കറക്റ്റ് ആണോ എന്തോ..
"നിങ്ങള്‍ ഈ പത്തു പേര്‍ക്ക് ചെലവു ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ.??? "
'നിനക്ക് ഞങ്ങളോടൊക്കെ സ്നേഹമുണ്ടെങ്കില്‍ ചെയ്ത മതി.. " പറഞ്ഞുറപ്പിച്ച ഡയലോഗ് പ്രകാശ് പറഞ്ഞതും ഞാന്‍ അതില്‍ വീണു..
"നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോട എനിക്ക്.. 'എന്‍റെ കരളലിയിപ്പിക്കുന്ന സെന്റി ഡയലോഗ്..
"സൊ ഞാന്‍ റെഡി.. അടുത്ത ചൊവ്വാഴ്ച എന്‍റെ പിറന്നാള്‍ ചെലവു.. '
അങ്ങനെ നാടകത്തിന്റെ ആദ്യ ഭാഗം അവിടെ വിജയകരമായി പര്യവസാനിച്ചു...
------------
ഇനി രണ്ടാം ഭാഗത്തിലേക്ക്...
അടുത്ത ദിവസം സുനീര്‍ വീണ്ടും ക്ലാസ്സിലേക്ക്...
നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കാനുള്ള രംഗ പ്രവേശനമായിരുന്നു അത്.. കയറിയ ഉടനെ അവന്‍ ആദ്യം കണ്ടത് തന്നെ ഷീനയെ..
"എന്താടാ പതിവില്ലാതെ?? " അവള്‍ ചോദിച്ചു..
"ഞാന്‍ ഒരു കാര്യം പറയാന്‍ വന്നതാ.. "
"എന്ത് കാര്യം??? "
"അടുത്ത ആഴ്ചത്തെ പിറന്നാള്‍ ചെലവുമായി ബന്ധപ്പെട്ട ഒരു കാര്യം.." അത് കേട്ടതും അവളുടെ മുഖമൊന്നു മാറി..
"എന്താ അത് ക്യാന്‍സല്‍ യോ??? "
"അതെന്താ നീ അങ്ങനെ ചോദിച്ചത്.. "
"അല്ല.. നിങ്ങളല്ലേ പ്ലാന്‍ ചെയ്തത്.. അത് കൊണ്ട് ചോദിച്ചു പോയതാ.. " അവള്‍ പറഞ്ഞു..
"ഓഹോ... ക്യാന്‍സല്‍ ചെയ്തിട്ടൊന്നുമില്ല.. പക്ഷെ ഫായിസ് നമ്മളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മത്രമ ചെലവു ചെയ്യുന്നത്.. അത് നിനക്കറിയോ???? " അതില്‍ അവളും വീണു..
"അതിനു നമ്മളെന്തു ചെയ്യാനാ.. അവനോടു നമ്മളെ സ്നേഹിക്കേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ.. അവനു വിഷമമായാലോ.. "
'ഹമ്പട മനമേ.. നീ ആള് കൊള്ളാമല്ലോ.. ' സുനീര്‍ മനസ്സില്‍ പറഞ്ഞു..
"നമുക്ക് അവനൊരു പിറന്നാള്‍ സമ്മാനം കൊടുത്താലോ??? " സുനീര്‍ പറഞ്ഞു..
"പിറന്നാള്‍ സമ്മാനമോ?? എന്ത് സമ്മാനം??" അവള്‍ ചോദിച്ചു..
"അല്ല.. അവനെന്തായാലും ഒരായിരം രൂപ എങ്കിലും ചെലവാക്കേണ്ടി വരും.. നമുക്കെല്ലാവര്‍ക്കും കൂടി ഒരു ഇരുന്നുറു രൂപ വെച്ച് ഇട്ടാല്‍ നല്ല എന്തേലും ഗിഫ്റ്റ് വാങ്ങി അവനു കൊടുക്കാം.. "
"ഇരുന്നുറു രൂപയോ... അത് വേണോട മോനെ.. " അവള്‍ സംശയം പ്രകടിപ്പിച്ചു,..
" അവന്‍ നമുക്ക് തരുന്ന സ്നേഹത്തിനു മുന്നില്‍ ഇരുന്നുറു രൂപ ഒരു കാര്യമാണോ .. ??? " വീണ്ടും സെന്റി.. പക്ഷെ അതില്‍ അവള്‍ വീണോ എന്നൊരു സംശയം .. സുനീര്‍ അതികം കത്ത് നില്‍ക്കാതെ കീശയില്‍ നിന്നും നാനുറു രൂപ എടുത്തു അവളുടെ കയ്യില്‍ കൊടുത്തു..
"എന്റെം പ്രകാശിന്റെയും പങ്കാ .. ഞങ്ങളുടെ സ്നേഹത്തിന്‍റെ ഒരു പങ്കു...നീ വെച്ചോ.. ബാക്കി ഉള്ളവരുടെ കയ്യില്‍ നിന്നും നീ പിരിച്ചാല്‍ മതി.. " അതില്‍ അവള്‍ വീണു..
"ഉം ശരി.. സമ്മതിച്ചു.. "
"ഓക്കേ.. എന്നാല്‍ നമുക്ക് തിങ്കളാഴ്ച വ്യ്കിട്ടു ഗിഫ്റ്റ് വാങ്ങാന്‍ പോകാം.." ഇത് പറഞ്ഞു സുനീര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഓടി , കാറ്റാടി മരത്തിന്റെ തണലില്‍ നിന്ന് വായ് നോക്കുന്ന എന്റെയും പ്രകാശിന്റെയും അടുത്ത് വന്നു അവന്‍ ഉറക്കെ പറഞ്ഞു..
"Operation Success...."
"വെല്‍ഡന്‍ മൈ ബോയ്.. വെല്‍ഡന്‍ .. " ഞാന്‍ അവനെ അഭിനന്ദിച്ചു..
ഇനി അടുത്ത ഘട്ടം .. അതെ.. ഏറ്റവും കടുപ്പമേറിയ മൂന്നാം ഘട്ടം.. ചുരുക്കി പറഞ്ഞാല്‍ dangerous Zone.. ഒരല്പം ചീറ്റിയാല്‍ കമ്പ്ലീറ്റ് പരിപാടിയും കുളമാകുന്ന real dangerous Zone.. അത് തിങ്കളാഴ്ച ആണ്..
-------------------
അങ്ങനെ ആ തിങ്കളാഴ്ച വന്നെത്തി.. നിര്‍ണായകമായ ഒരു ദിവസം..
പറഞ്ഞുറപ്പിച്ചത് പോലെ തന്നെ സുനീരും പ്രകാശും ക്ലാസ്സിലേക്ക്.. ഞാന്‍ പഴയത് പോലെ കാന്റീനില്‍ തന്നെ..
ക്ലാസ്സില്‍ കയറിയ ഉടനെ തന്നെ അവര്‍ ഷീനയെ തേടി അലഞ്ഞു.. അവളെ കാണ്മാനില്ല.. ദൈവമേ.. ചതിച്ചോ.. എല്ലാം കുളമായോ???
ക്ലാസ്സിലേക്ക് സര്‍ വന്നു.. എന്നിട്ടും ഷീന മാത്രം വന്നില്ല.. അവളെയാണല്ലോ എല്ലാം ഏല്‍പ്പിച്ചത്.. ഒരു കാര്യവുമില്ലാതെ അവള്‍ വരുന്നതും കാത്തു അവര്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു ..
പത്തു മിനുറ്റ് കഴിഞ്ഞപോള്‍ ഒരു ദേവതയെ പോലെ ഷീന ക്ലാസ്സിലേക്ക് കുതിച്ചെത്തി.. പ്രകാശും സുനീറും ധീര്ഗ നിശ്വാസം കഴിച്ചു..
വന്ന ഉടനെ അവള്‍ സുനീരിന്റെ രണ്ടു സീറ്റ് മുന്നില്‍ സ്ഥാനമുറപ്പിച്ചു..
"ഷീനെ.. " സുനീര്‍ പതിയെ വിളിച്ചു.. അവള്‍ കേട്ടില്ല..
ഒന്ന് കൂടെ വിളിച്ചു.. ഇപ്പോഴും കേട്ടില്ല.. പിന്നെ ഒന്നും നോക്കിയില്ല.. കയ്യില്‍ കിട്ടിയ നോട്ടു പുസ്തകം എടുത്തു അവളുടെ നേരെ ഒറ്റയേറ്.. ഭാഗ്യം.. പതിവ് പോലെ ഇപ്പോഴും ഉന്നം തെറ്റി.. നോട്ടു ചെന്ന് കൊണ്ടത് ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്ന ജാബിര്‍ സര്‍-ന്റെ ദേഹത്ത്..
"എന്താടാ ഇത്.. ആരാ ഇതെറിഞ്ഞത്.. ?? " സര്‍ ചോദിച്ചു..
"സജീഷ് ആണ് സര്‍.. " ചോദ്യം തീരും മുമ്പേ സുനീര്‍ ഉത്തരം പറഞ്ഞു..
"സജീഷേ ...." ജാബിര്‍ സര്‍ അലറി..
പാവം ഉറങ്ങി കൊണ്ടിരുന്ന സജീഷ് അവന്റെ പേര് കേട്ടതും ഞെട്ടി എണീറ്റ്..
"എന്താ സര്‍.. " ഒന്നുമറിയാതെ അവന്‍ ചോദിച്ചു..
"ഇറങ്ങി പോടാ ക്ലാസ്സില്‍ നിന്ന് ... "
ഒന്നും മിണ്ടാതെ അവന്‍ ഇറങ്ങി.. അവന്‍ പോലും അറിഞ്ഞില്ല.. എന്തിനാ അവനെ പുറത്താക്കിയതെന്ന്.. ചിലപോ ക്ലാസ്സില്‍ ഇരുന്നു ഉറങ്ങിയത് കൊണ്ടാവും.. അവന്‍ ആശ്വസിച്ചു..
ഏതായാലും ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് ക്ലാസ്സ് കഴിഞ്ഞിട്ട് ഷീനയോടു സംസരിക്കുന്നതവും നല്ലത്.. ഇല്ലേല്‍... ടി സീ .. രക്ഷ കര്‍ത്താവു..
മൊത്തത്തില്‍ കുളമാവും.. അങ്ങനെ പ്രകാശും സുനീറും നല്ല കുട്ടികളായി ക്ലാസ്സില്‍ ഇരുന്നു..
ആ ഹൌര്‍ കഴിഞ്ഞു.. സുനീര്‍ ഷീനയുടെ അടുത്തേക്ക് ചെന്നു..
"ഡീ.. നീ കാശ് പിരിച്ചോ??? "
"ഉം.. ഇതാ.. " അവള്‍ ബാഗില്‍ നിന്നും രണ്ടായിരം രൂപ എടുത്തു നീട്ടി.. കാശ് കണ്ടതും പ്രകാശ് ഒന്ന് ചിരിച്ചു..
"എന്താടാ ചിരിക്കുന്നത്?? " അവള്‍ ചോദിച്ചു..
"ഹേ.. ഒന്നുമില്ല.. ഫായിസ് നമ്മുടെ സ്നേഹത്തിനു മുമ്പില്‍ അടിയറവു പറയുന്നത് ആലോചിച്ചു ചിരിച്ചു പോയതാ .. "
"അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.. ഇന്ന് നാലു മണിക്ക് ടൌണില്‍ ചെന്നിട്ടു നമുക്ക് ഗിഫ്റ്റ് മേടിക്കാം.. എന്‍റെ ഫ്രണ്ടിന്റെ ഫാന്‍സി കടയുണ്ട് ടൌണില്‍.. ക്ലാസ്സ് കഴിയുമ്പോ നീ എന്നെ വിളിച്ചാല്‍ മതി.. " സുനീര്‍ ഇതും പറഞ്ഞു ക്ലാസ്സ് വിട്ടിറങ്ങി.. കൂടെ പ്രകാശും..
ഞങ്ങള്‍ക്ക് സന്തോഷമായി.. കാരണം. ഞങ്ങള്‍ dangerous zone അതി വിദഗ്ദമായി മാറി കടന്നിരിക്കുന്നു.. ഇനി അടുത്ത ഗട്ടം.. അത് നാലു മണിക്ക്..
--------------
പറഞ്ഞത് പോലെ തന്നെ കൃത്യം നാലു മണിക്ക് തന്നെ ഷീന വിളിച്ചു.. കാന്റീനില്‍ നിന്നും സുനീര്‍ ഫോണ്‍ ലൗഡ് സ്പീകെറില്‍ വെച്ച് സംസാരം തുന്ടങ്ങി..
"ഹലോ.. നീ എവിടാ " അവന്‍ ചോദിച്ചു..
"ഞങ്ങള്‍ ടൌണില്‍ എത്തി.. നീ എവിടാ ??? " അവള്‍..
"ഞാനിപോ ഗ്രൌണ്ടില.. ഒരു കുരിശ് പണി കിട്ടിയെടീ.. ഇവിടെ ഹോക്കി സെലെക്ഷന്‍ നടക്കുവ.. " അവന്‍ പറഞ്ഞു..
"പിന്നെ.. നേരം വണ്ണം ഒരു വടി പോലും പിടിക്കതവണ ഹോക്കി.. "ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു..
"നീ ഒരു കാര്യം ചെയ്.. ഒരു രണ്ടര മണിക്കൂര്‍ വെയിറ്റ് ചെയ്.. ഞങ്ങള്‍ വന്നേക്കാം .. "
"രണ്ടര മണിക്കൂറോ ??? നിനക്കെന്താട വട്ടായ .. നിനക്കൊക്കെ വീടും കുടിയുമില്ല എന്ന് വിചാരിച്ചു............... "
"എന്ന ഒരു കാര്യം ചെയ്താലോ .. നമുക്ക് നാളെ രാവിലെ വാങ്ങിയാലോ ?? അവന്‍ അടുത്ത ഓപ്ഷന്‍ അവളുടെ മുന്നില്‍ വെച്ചു..
"ഉം.. എന്നാല്‍ അങ്ങനെ ചെയ്യാം .. " അവള്‍ അത് സമ്മതിച്ചു ,..
ഛെ .. സംഭാഷണം തെറ്റിച്ചു പറയാതെ കുട്ടി.... ഞങ്ങള്‍ പ്ലാന്‍ ചെയ്ത നാടകത്തില്‍ ഇപ്പോള്‍ നീ പറയേണ്ടത് ഇങ്ങനല്ല.... ഞാന്‍ വീട്ടില്‍ പോകാം, നീയും പ്രകാശും കൂടി ഗിഫ്റ്റ് മേടിച്ചാല്‍ മതി എന്ന നീ ഇപ്പോള്‍ പറയേണ്ടത്.. ഏതായാലും അവള്‍ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ആ ഡയലോക് പറയിപ്പിച്ചിട്ടു തന്നെ കാര്യം..
"അല്ലേല്‍ ഞാനും പ്രകാശും കൂടി ഗിഫ്റ്റ് വാങ്ങാന്‍ പോയാലോ??? " സുനീര്‍ അടുത്ത നമ്പര്‍ ഇറക്കി ..
ഉം.. എന്നാല്‍ അങ്ങനെ ചെയ്തതോ.... " എസ്.. ഇപ്പോള്‍ അവള്‍ പറഞ്ഞത് ഓക്കേ.
അങ്ങനെ എന്‍റെ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഞങ്ങള്‍ മൂന്നു പേരും കൂടി ടൌണില്‍ എത്തി.. ..
"ഏതായാലും നിനക്ക് വേണ്ടിയല്ലേ സമ്മാനം വാങ്ങുന്നത്.. അത് കൊണ്ട് നീ തന്നെ സെലക്ട് ചെയ്ത മതി... " അതും പറഞ്ഞു സുനീര്‍ എന്‍റെ കയ്യില്‍ കുറച്ചു കാശ് എടുത്തു തന്നു..
അങ്ങനെ ഞാനും പ്രകാശും ചേര്‍ന്ന് "ഗിഫ്റ്റ് കടയില്‍ ' എത്തി.. കടക്കാരന്‍ തിരക്കിലയിര്‍ന്നു.. കുറച്ചു കഴിഞ്ഞപോള്‍ അയാള്‍ ചോദിച്ചു..
"ഉം.. എന്താ വേണ്ടത്.. '
"ഒരു............ രണ്ടര കിലോ ഏത്ത പഴം.. പിന്നെ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയും.. " ഞാന്‍ പറഞ്ഞു..
"കാര്‍ഡ് ബോര്‍ഡ് പെട്ടിയോ?? അതെന്തിനാ??? " സംശയം കടക്കാരന്..
"പഴത്തിന്റെ കൂടെ പുഴുങ്ങി തിന്നാന.. നല്ല കോമ്പിനേഷന.. ചേട്ടന്‍ പറഞ്ഞത് എടുത്തു തന്ന മതി.. അല്ല പിന്നെ.. " ഞാന്‍ പറഞ്ഞു..
പിന്നെ അയാളൊന്നു പറയാതെ പഴവും ഒരു വലിയ പെട്ടിയും എടുത്തു തന്നു... മുപ്പത്തി ഏഴു രൂപയും എണ്ണി കൊടുത്തു സുനീരിന്റെ ഫ്രണ്ടിന്റെ ഫാന്‍സി കടയിലേക്ക് തിരിച്ചു..
അവിടെ ചെന്നയുടന്‍ നല്ല ഭംഗിയുള്ള ഒരു പേപ്പറില്‍ "ഗിഫ്റ്റ് ' പൊതിയാന്‍ തുടങ്ങവെ സുനീര്‍ ശീനയെ ഫോണില്‍ വിളിച്ചു..
"ഹലോ.. ഒരടിപൊളി ഗിഫ്റ്റ് ഞങ്ങള്‍ സെലക്ട് ചെയ്തു.. സൂപ്പര്‍.. കാണുമ്പോള്‍ തന്നെ കണ്ണ് മഞ്ഞളിക്കുവ.. " അവന്‍ അവളോട് പറഞ്ഞു..
" ശരിയാട.. പഴത്തിന്റെ തൊലിയിലേക്ക് നോക്കുമ്പോള്‍ കണ്ണ് ശരിക്കും മഞ്ഞളിക്കുവ.. " പ്രകാശ് എന്‍റെ ചെവിയില്‍ പറഞ്ഞു..
'ഉം.. എന്നാല്‍ അത് തന്നെ എടുത്തോ.. " അവളും സമ്മതം മൂളി..
"അതിനാവുമ്പോള്‍ ആയിരത്തി അറന്നുര്‍ രൂപയെ ആവുന്നുള്ളൂ.. ബാക്കി എല്ലാവര്ക്കും തിരിച്ചു കൊടുക്കാം
. " സുനീര്‍ അവളോട് പറഞ്ഞു..
ഹോ.. ഇവനെ പോലൊരു സത്യസന്തന്‍..
ഇപ്പോള്‍ ഗിഫ്റ്റ് പൊതിഞ്ഞു കഴിഞ്ഞു..
" To Our Dearest Fayiz.. " ഗിഫ്റ്റിന്റെ പുറത്തു ഞാന്‍ എന്‍റെ കയ്യക്ഷരത്തില്‍ തന്നെ ഇങ്ങനെ എഴുതി.. എന്ന് വെച്ചാല്‍ ഞാന്‍ എന്നെ വല്ലാതെ സ്നേഹിക്കുന്നു എന്ന്...
---------------------------------------------------------
അങ്ങനെ ആ ദിവസം വന്നെത്തി.. എന്‍റെ പിറന്നാള്‍ ദിവസം ..!!!!!!!
ഉച്ചയയപോഴേക്കും കളി പറഞ്ഞും ചിരിച്ചും അര്‍മാദിച്ചു ഞങ്ങള്‍ പത്തു പേരും ടൌണില്‍ എത്തി.. അത്യാവശ്യം നല്ല ഒരു ഹോട്ടലില്‍ തന്നെ ചെന്ന് കയറി.. ഐസ് ക്രീം,ബിരിയാണി... ബിരിയാണി.. ഐസ് ക്രീം.. അത് തന്നെ മാറി മാറി ഓര്‍ഡര്‍ ചെയ്തു.. ബില്‍ വന്നു..
8 പെണ്‍ പിള്ളേര്‍ ചേര്‍ന്ന് 400 രൂപക്കും ഞങ്ങള്‍ 3 പേര്‍ ചേര്‍ന്ന് 800 രൂപക്കും കഴിച്ചു.. ഞങ്ങള്‍ വിശപ്പ് തീരെ കുറവാണെന്നെ.. ഞാന്‍ കീശയിലേക്ക് നോക്കി.. കാശ് ഇനിയും ബാക്കി..
'ഇനിയും കുറച്ചു ഐസ് ക്രീം കൂടി പറഞ്ഞാലോ??? " ഞാന്‍ ചോദിച്ചു..
"നിനക്ക് ഞങ്ങളോട് ഇത്ര മാത്രം സ്നേഹം ഉണ്ടോട??? " പ്രകാശ് ഒന്ന് ആക്കി ചോദിച്ചു....
"ഉണ്ടെട.. ഉണ്ട്.. ഞാന്‍ ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല എന്നെ ഉള്ളു.. നിങ്ങളെ ഒക്കെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. "
ഇത് ഞാന്‍ പറഞ്ഞതും കൂടെ വന്ന പെണ്‍ പിള്ളേരുടെ കണ്ണുകള്‍ നിറഞ്ഞോ എന്നൊരു സംശയം..
"എന്നാല്‍ ഞങ്ങള്‍ നിന്നെയും വല്ലാതെ സ്നേഹിക്കുന്നെട.. " ഞാന്‍ പൊതിഞ്ഞ, ഞാന്‍ എന്‍റെ കയ്യക്ഷരത്തില്‍ എഴുതിയ കവര്‍ എനിക്ക് തന്നു കൊണ്ട് സുമി പറഞ്ഞു.. ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞോ എന്നൊരു സംശയം..
അങ്ങനെ ആ "ചെലവു " കഴിഞ്ഞു.. എനിക്ക് കിട്ടിയ സമ്മാന പൊതിയുമായി ഞാന്‍ എന്‍റെ വീട്ടിലേക്കു തിരിച്ചു..
അന്ന് രാത്രി എന്നിലെ കുറ്റബോധം ഉണര്‍ന്നു.. ഇത്രയും എന്നെ സ്നേഹിക്കുന്നവരോട് ഞാന്‍ തെറ്റ് ചെയ്തോ എന്നൊരു സംശയം.. ഇല്ല എനിക്കവരോടോന്നു കുമ്പസരിക്കണം.. എല്ലാം കേട്ട് കഴിയുമ്പോള്‍ ഒരു കള്ളാ ചിരിയോടെ അവര്‍ ഞങ്ങള്‍ക്ക് മാപ്പ് തരും.. അതുറപ്പാ... കുമ്പസാരം നലെയവും.. അതും മനസ്സില്‍ തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു..
പിറ്റേന്ന് രാവിലെ.. കാന്റീനില്‍ പോലും പോകാതെ ഞാന്‍ നേരെ ക്ലാസ്സിലേക്ക് നടന്നു...
ക്ലാസ്സ് റൂം....
പെണ്‍ കുട്ടികള്‍ എല്ലാവരും വട്ടത്തില്‍ നില്‍ക്കുന്നു.. "ഇതെന്താ ഒപ്പനയോ??? ' ഞാന്‍ മനസ്സില്‍ ചോദിച്ചു...
നോക്കുമ്പോള്‍ സുനീര്‍ അവരുടെ നടുവില്‍ ഒരു കസേരയില്‍ ഇരിക്കുന്നു.. "ഇവനാര് മണവാട്ടിയോ ???? "..
എന്താ സംഭവം എന്നറിയാന്‍ ഞാന്‍ അവരുടെ ഇടയിലേക്ക് ചേര്‍ന്ന് നിന്നു..
"നിങ്ങള്‍ക്കൊരു കാര്യമറിയുമോ???" സുനീര്‍ എല്ലാവരോടുമായി ചോദിച്ചു..
"ഇല്ല.. എന്തെ??? " ആകാംഷ കാരണം ഞാന്‍ ചോദിച്ചു പോയി..
"അടുത്ത ആഴ്ച എന്‍റെ പിറന്നാള.. " ഒരു നെടുവീര്‍പോടെ അവന്‍ പറഞ്ഞു..
എഹ്.. ഞാനിന്നലെ ഉറങ്ങിയിട്ട് ഡിസംബര്‍-ഇല്‍ ആണോ എഴുന്നേറ്റത്.. ഞാന്‍ കലണ്ടാരിലേക്ക് നോക്കി.. അല്ല.. ജൂണ്‍ തന്നെ.. ഓഹോ..
തെണ്ടി.. അടുത്ത കൃഷിക്കുള്ള വിളവിറക്കുവ...
"നിങ്ങളൊക്കെ ഫയിസിനോട് ചെയ്തത് ഓര്‍ക്കുമ്പോഴ എനിക്കൊരു വിഷമം .. "
അവന്‍ തുടര്‍ന്ന്.. ഇപ്പോള്‍ പെണ്‍ കുട്ടികളുടെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി.. ഒരു കാലമാടന് കൂടി പണി കൊടുക്കാന്‍ പോകുവാണല്ലോ എന്ന പഴയ അതെ ചിരി..
"എന്നാല്‍ അത് കൂടി കഴിഞ്ഞാവാം കുമ്പസാരം.. ആകെ നനഞ്ഞാല്‍ കുളിരൊന്നു എന്നാണല്ലോ.." ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"ആ പിറന്നാളിന്റെ തലേ ദിവസം നമുക്ക് ഹോക്കി സെലെക്ഷന്‍ കാണും അല്ലേട.. ?? " പ്രകാശ് എന്നോട് ചോദിച്ചു..
"ഉം കാണും കാണും.. "
"ഇവന്റെ പിറന്നാള്‍ കഴിഞ്ഞിട്ട് വേണം എന്‍റെ പിറന്നാള്‍ ഒന്നാഘോഷിക്കാന്‍.. "
പ്രകാശ് സ്വപ്നം കണ്ടു തുടങ്ങി..
"ഉം.. അത് കൂടി കഴിഞ്ഞിട്ട് വേണം എനിക്കൊന്നു കുമ്പസരിക്കാന്‍... "
Subscribe to:
Post Comments (Atom)
Ellam kazhinju avar ningalkkittu ithilum valiya pani thannittundaavum..... theercha (pennungalsalle)
ReplyDeleteathum koodi ithu pole bloganeeeeee........
@Mansu.. haha Theerchayayum bloggumeda.. :)
ReplyDelete:)
ReplyDeleteCool Man... Nice story... Dialogues are perfect !!!
ReplyDelete- Sreejith
@Sreejith.. Thanks Sreejith.. Please follow the blog..
ReplyDeleteകലക്കി....
ReplyDeleteഎന്നാ ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫയങ്കരന്മാരാാ..
ReplyDeleteവീണ്ടും വീണ്ടും ചിരി വരുന്നു...
ReplyDelete