പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, November 29, 2011

ചൊറിയന്‍ സലിംകുമാര്‍ അറിയാന്‍....


കുറച്ചു മാസങ്ങങ്ങള്‍ക്ക് മുമ്പ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ മതിമറന്നു സന്തോഷിച്ചു.. കാരണം അവാര്‍ഡ്‌ ലഭിച്ചത് നമ്മുടെ സ്വന്തം,നമ്മളില്‍ ഒരുവനായ സലിംകുമാര്‍ എന്ന നടന്.. അത് നമ്മള്‍ സോഷ്യല്‍ മീഡിയ വഴിയും ചാനല്‍ വഴിയും ആഘോഷിച്ചു.. നടനെ പ്രശംസ കൊണ്ടു മൂടി..പക്ഷെ...!!!!!!
അല്പന് അവാര്‍ഡ്‌ കിട്ടിയാല്‍ അര്‍ദ്ധ രാത്രിയിലും വിഡ്ഢിത്തം വിളിച്ചു പറയും എന്നത് കുറച്ചു കാലം കൊണ്ടു ദേശീയ അവാര്‍ഡ്‌ ജേതാവ് തന്നെ നമ്മളെ പഠിപ്പിച്ചു..
വേണ്ടതിനും വേണ്ടാത്തതിനും പലരെയും ചൊറിയാനുള്ള പട്ടമാണോ ടിയാന് കൊടുത്തത് എന്ന് പോലും നാം സംശയിക്കേണ്ടി വന്നു..
ആ ചൊറിയല്‍ അതിന്റെ മൂര്ധന്യാവസ്ഥയില്‍ എത്തിയത് ഈ കഴിഞ്ഞ ആഴ്ചയാണെന്ന് പറയാം... ഇദ്ദേഹം ഇപ്പോള്‍ ചൊറിഞ്ഞിരിക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ നെഞ്ചത്ത് കേറി ഇരുന്നാണ്...

സൂപ്പര്‍,മെഗാ താരങ്ങള്‍ പോലും അവരുടെ നട്ടെല്ലിനു കരിമ്പിന്‍ ചണ്ടിയുടെ ഉറപ്പു പോലുമില്ല എന്ന് മലയാളികളെ മനസിലാക്കി തരുന്നതിനിടയില്‍ പ്രതീക്ഷയുടെ വെളിച്ചം വിതറി ചലച്ചിത്ര ഫീല്‍ഡില്‍ നിന്നും രംഗത്ത് വന്നത് രണ്ടു മൂന്നു പേര്‍ മാത്രം.. അവരാണ് ഇപ്പോള്‍ ജനലക്ഷങ്ങളുടെ മനസ്സില്‍ യദാര്‍ത്ഥ താരങ്ങള്‍..
"ഇത്രയും ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ അവാര്‍ഡ്‌ സ്വീകരിക്കാന്‍ എനിക്ക് വയ്യ" എന്ന് ആരെയും വേദനിപ്പിക്കാതെ വിളിച്ചു പറഞ്ഞു രഞ്ജിത്ത് എന്ന മഹാ സംവിധായകനെ അവഹേളിച്ചു കൊണ്ടു ശ്രീ ഭരത് സലിംകുമാര്‍ രംഗത്ത് വന്നത് മലയാളിയായ് പിറന്നവര്‍ക്ക് ലജ്ജിച്ചു തലതാഴ്ത്താനുള്ള മുന്നറിയിപ്പായിരുന്നു.. അര്‍ഹതയില്ലാത്തവന് പ്രോത്സാഹനം നല്‍കരുത് എന്ന മുന്നറിയിപ്പ്.. എവിടെയോ മുളച്ച ആലില്‍ തണല്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നല്‍കിയ മുന്നറിയിപ്പ്..

എന്തായിരുന്നു ഭരത് സലിംകുമാര്‍ നിങ്ങളുടെ പ്രശ്നം..
അപകര്‍ഷതാ ബോധം നിങ്ങളെ അന്ധനക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ഇനിയെങ്കിലും താങ്കള്‍ മനസിലാക്കുക..
മലയാള സിനിമയിലെ പല നടന്മാരുമായും സംവിധായകരുമായും താരതമ്യപ്പെടുതിയാല്‍ വെറും കീടമാണ്‌ താങ്കള്‍ എന്ന് മനസിലാക്കിയാല്‍ കൊള്ളാം..
അതിനു താങ്കള്‍ പറഞ്ഞ വാചകമാണ് താങ്കള്‍ ഇത് വരെ പറഞ്ഞതില്‍ വെച്ചേറ്റവും വലിയ കോമഡി എന്ന് കൂടി ഭോദ്യപ്പെട്ടാല്‍ നന്ന്..
"മുല്ലപ്പെരിയാറിനെ കുറിച്ച് ഇതുവരെ ഒരു സിനമാക്കാരും പറഞ്ഞില്ല.. അത് കൊണ്ടു തന്നെ ഇനിയും അതാര്‍ക്കും പറയാന്‍ അവകാശമില്ല " പോലും..\
കഷ്ടം!!!!! എന്നല്ലാതെ എന്ത് പറയാന്‍..
വെള്ളം നെഞ്ചില്‍ കയറുമ്പോള്‍ വരെ താങ്കള്‍ ഒരക്ഷരം മിണ്ടില്ല എന്ന് ഞങ്ങള്‍ക്കറിയാം..
കാരണം നിങ്ങളുടെ ഭാഷ കടമെടുത്താല്‍, തമിഴന് പണയം വെച്ച നട്ടെല്ലുമായാണ് നിങ്ങളെ പോലുള്ള കുറച്ചു പേര്‍ ഇവിടെ ജീവിക്കുന്നത്..

ഏതായാലും ആലുവയിലെ താങ്കളുടെ വീടിന്റെ മുന്നില്‍ "ഭരത് സലിംകുമാര്‍ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി ഇനി ഒരു ബോര്‍ഡ്‌ വെക്കണം..
ഇല്ലേല്‍ അണപൊട്ടി ഒഴുകുന്ന വെള്ളം താങ്കളുടെ വീടും എടുത്തു കൊണ്ടു പോയാലോ??
ആ ബോര്‍ഡ്‌ കണ്ടു വെള്ളം വഴി തിരിഞ്ഞു പോകും എന്ന പ്രതീക്ഷയില്‍ നേരത്തേ പറഞ്ഞ തണലില്‍ താങ്കള്‍ വിശ്രമിച്ചോളു....


ദേഷ്യത്തോടെ,
മുപ്പത്തിയഞ്ചു ലക്ഷത്തില്‍ ഒരുവന്‍....

Tuesday, November 22, 2011

ഉറങ്ങുന്നവര്‍ അറിയാന്‍...




2013 ജനുവരി 15 ..
പ്രധാന വാര്‍ത്തകള്‍..
  • തോട്ടുക്കാട്ടുകര കേരളത്തിന്റെ വ്യാവസായിക ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടു.. : ഇത് വരെ ഓണം കേറാമൂല എന്ന് വിശേഷിക്കപ്പെട്ട തോട്ടുക്കാട്ടുകര കേരളത്തിന്റെ വ്യാവസായിക ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടു.. ഇതുവരെ സാമ്പത്തിക ജില്ലയായിരുന്ന എറണാകുളം ജില്ല മുല്ലപ്പെരിയാര്‍ അപകടത്തെ തുടര്‍ന്നു കാണാതായതിനെ തുടര്‍ന്നാണ് തോട്ടുക്കാട്ടുകരയെ ഈ സ്ഥാനത് തെരഞ്ഞെടുത്തത്..


  • 2060 ഡിസംബര്‍-ടു കൂടി കേരളത്തില്‍ വൈദ്യുതി എത്തിക്കാന്‍ പറ്റുമെന്ന് പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു..

  • കേരളത്തില്‍ തൂങ്ങി മരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നു സര്‍വ്വേ റിപ്പോര്‍ട്ട്‌.. ആലപ്പുഴ ജില്ല ഇല്ലാതായതിനെ തുടര്‍ന്നു കയറുല്പാദനം കുറഞ്ഞതാണ് കാരണമായി കണക്കാക്കുന്നത്..

  • കോട്ടയം ജില്ല നശിച്ചതിനെ തുടര്‍ന്നു നാലില്‍ കൂടുതല്‍ പാര്‍ട്ടികള്‍ പിരിച്ചു വിട്ടതായി പാര്‍ട്ടികള്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു..

  • കൊച്ചി മെട്രോ റയില്‍ നാഗപട്ടണത്തെക്ക് മാറ്റണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.. മലയാളത്തിനു അഭിമാനിക്കാന്‍ പാകത്തില്‍ പദ്ദതിക്ക് കൊച്ചി മെട്രോ എന്ന് തന്നെ പേരിടുമെന്നു ജയലളിത..തീരുമാനം സ്വാഗതാര്ഹമെന്ന് കേരള സര്‍ക്കാര്‍..

  • ജനനനിരക്ക് കൂട്ടണമെന്ന തോമസ്‌ കമ്മീഷന്‍ വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.. പത്തു മക്കളെങ്കിലും ഇല്ലാത്തവര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ജനസംഖ്യ നിരക്ക് കുറഞ്ഞത്‌ കൊണ്ടാണ് നിയമം പാസ്സാക്കുന്നത്‌ എന്ന് സര്‍ക്കാര്‍..

  • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന അടിയന്തിര പ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി..

  • സന്തോഷ്‌ പണ്ടിറ്റിനു ദേശീയ പുരസ്കാരത്തിന് നിര്‍ദേശിക്കുന്നത് പരിഗണയില്‍ എന്ന് സര്‍ക്കാര്‍.. പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോപമെന്നു സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍.

  • കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും.. ആറു പേര്‍ കൊല്ലപ്പെട്ടു..

ഒരു പക്ഷെ തമാശയെന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ നാളെ നമ്മള്‍ തന്നെ (ജീവിചിരുക്കുമെങ്കില്‍) വായിക്കില്ല എന്ന് ഉറപ്പു പറയാന്‍ പറ്റുമോ??
കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഈ വാര്‍ത്തകളിലേക്ക് തന്നെയാണ്.. കേരളത്തിന്റെ ഒരു ഭാഗം ചരിത്രത്തിന്റെ കണക്കു പുസ്തകത്തില്‍ മാത്രം ഇടം നേടാന്‍ പോകുന്നു എന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളിലേക്ക്.. പക്ഷെ ഇപ്പോഴും നമ്മള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ വേണമോ വേണ്ടയോ എന്നും, ഫേസ്ബുക്ക്‌ വൈറസുകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു..
ഒരുപാട് വൈകിയിരിക്കുന്നു.. എങ്കിലും ഒരല്‍പം സമയം ഇനിയുമുണ്ട്..
ഉണരൂ കേരളമേ ഉണരൂ.. നമ്മുടെ കേരളത്തിന്‌ വേണ്ടി.. നമുക്കൊരുമിക്കാം നല്ല നാളെക്കായ്‌..






Tuesday, November 8, 2011

പെണ്ണുകാണല്‍...

ഇത് സിനുവിന്റെ കഥയാണ്..
(എന്താന്നറിയില്ല.. കഥയെഴുതാന്‍ തുടങ്ങുമ്പോള്‍ പേരിന്റെ സ്പെല്ലിംഗ് തെറ്റുന്നത് എനിക്കൊരു പതിവായിട്ടുണ്ട്.. ഒരുപക്ഷെ ഞാന്‍ എന്നെ ഒരുപാടു സ്നേഹിക്കുന്നത് കൊണ്ടായിരിക്കും.. അല്ലേല്‍ എന്‍റെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് ഞാന്‍ തന്നെയാണ് എന്ന പൂര്‍ണ വിശ്വാസം എന്നില്‍ ഉള്ളത് കൊണ്ടാവാം.. ഏതായാലും ഇത് സത്യമായും സിനുവിന്റെ കഥ തന്നെയാണ്..വേറെ ആരേലും ഇത് എന്‍റെ കഥയാ എന്നും പറഞ്ഞു എന്നെ "സ്നേഹിക്കാന്‍" വരരുത്..പ്ലീസ്....)
ഇനി കഥയിലേക്ക്‌..

സിനു.. മധ്യ കേരളത്തിലെ ഒരു ജില്ലയില്‍ ജനിച്ചു വളര്‍ന്ന ഒരു സുന്ദരന്‍..
(സുന്ദരന്‍ എന്നത് ഇരട്ട പെരോന്നുമല്ല.. ശരിക്കും സുന്ദരന്‍ തന്നെ..)
വയസ്സ് 28 ,പക്ഷെ കണ്ടാല്‍ 18 വയസ്സ് തികയാത്ത ഒരു കൊച്ചു പയ്യന്‍..
അവന്‍ തടിക്കാത്തതിന്‍റെ കാരണം അന്വേഷിച്ചാല്‍ പലരും പലതു പറയും..

"ആരോഗ്യം സൂക്ഷിക്കാന്‍ വേണ്ടി ഭക്ഷണം കുറച്ചത് കൊണ്ടാ താന്‍ തടിക്കാത്തത്" എന്ന് സിജി..
"ഈ കുരുതംകെട്ടവന്റെ ആക്രാന്തം പിടിച്ച ഭക്ഷണ ശീലം കാരണം വീട്ടിലെ മറ്റുള്ളവര്‍ പട്ടിണി കിടന്നു തീരാറായി " എന്ന് അവന്‍റെ വീട്ടുകാര്‍..
"ആരൊക്കെ വെറുത്താലും പിന്തള്ളിയാലും അവന്‍ എനിക്ക് പരിശുദ്ദമാക്കപ്പെട്ടവനാണെന്ന് " എന്ന് അവന്‍ കാരണം ഹോട്ടല്‍ കച്ചവടത്തിലുടെ ലാഭം കൊയ്ത രാമു മുതലാളി..
"അവന്‍ എന്നേലും തടിക്കും.. കാരണം ഞാന്‍ പള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ട് " എന്ന് അവന്‍റെ മാതാവ്‌..
എന്തായാലും ഒരു കൊച്ചു പള്ളി രണ്ടു നിലയില്‍ ആയി എന്നല്ലാതെ അവന്‍ തടിച്ചില്ല....

എന്തായാലും പ്രായമായ എല്ലാ ചെറുപ്പക്കാരെയും പോലെ അവന്‍റെ മനസിലും ആ ഒരാഗ്രഹം മുളച്ചു..
കല്യാണം കഴിക്കണം എന്ന ആഗ്രഹം.... !!!!

കേട്ടവര്‍ കേട്ടവര്‍ അവന്‍റെ "അത്യാഗ്രഹം " ഓര്‍ത്തു ചിരിച്ചു..
"കല്യാണം കഴിക്കണേല്‍ മിനിമം താലി കെട്ടാനുള്ള ആരോഗ്യമേലും ഉണ്ടാകണം " എന്ന സിനിമ വാചകം എല്ലാവരും ആവര്‍ത്തിച്ച്‌ പറഞ്ഞു..
പക്ഷെ അവന്‍ തളര്‍ന്നില്ല.. അതാണവന്‍..മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടെടുത്തു വെക്കാത്തവന്‍.. !!!!
എല്ലാവരും ചിരിച്ചും, എതിര്‍ത്തും, അവനെ കളിയാക്കിയും നില കൊണ്ടപ്പോള്‍ ഒരാള്‍ മാത്രം അവനെ പ്രോത്സാഹിപ്പിച്ചു..
കല്യാണ ബ്രോകേര്‍ മൊയ്തീനിക്ക..
കല്യാണം എതിര്‍ത്ത വീടുകരെ കാര്യം പറഞ്ഞു മനസിലാക്കാന്‍ മൊയ്തീനിക്ക അവന്‍റെ വീടിലേക്ക്‌ പുറപ്പെട്ടു..
മൊയ്തീനിക്ക ജീവനും കൊണ്ടോടുന്നത് കാണാന്‍ കാത്തിരുന്ന ജനങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടു ചിരിച്ച മുഖവുമായ് വിജയശ്രീ ലാളിതനായ് മൊയ്തീനിക്ക തിരിച്ചു വന്നു..
പല്ലും നഖവും വെച്ച് എതിര്‍ത്ത വീട്ടുകാരോട് മൊയ്തീനിക്ക പറഞ്ഞു പോലും,
"കല്യാണം കഴിഞ്ഞാല്‍ ചെക്കന്‍ തടിക്കും.. അങ്ങനെ നിങ്ങളുടെ ഭകഷ്യ പ്രതിസന്ധിയും തീരും " എന്ന്..
കര്‍ത്താവെ..!!!
(ബുദ്ധിയില്ലാത്തവര്‍ കല്യാണം കഴിപ്പിച്ചു വിട്ടാല്‍ ചിലപ്പോള്‍ കല്യാണശേഷം നന്നാകും എന്ന് പറഞ്ഞാല്‍ പോലും ചിരിക്കാത്ത നാട്ടുകാര്‍ ഇത് കേട്ടു ഊറി ഊറി ചിരിച്ചു.. )

എന്തായാലും അവന്‍റെ കല്യാണം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു..

"ഒരു സുഹൃത്തിനെയും കൂട്ടി നാളെ പെണ്ണ് കാണാന്‍ പോകണം" ഇതും പറഞ്ഞു മൊയ്തീനിക്ക വീട്ടില്‍ നിന്നും ഇറങ്ങി..
വൈകിട്ട് സിനുവിന്റെ ചുറ്റും കൂട്ടുകാര്‍ വളഞ്ഞു..
അവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ കൂടെ പെണ്ണ് കാണാന്‍ പോകണമെന്ന്..
എന്തായാലും അവന്‍റെ നറുക്ക് ഞങ്ങള്‍ക്കാര്‍ക്കും വീണില്ല..
പകരം എഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യനെ അവന്‍ സെലക്ട്‌ ചെയ്തു..
ഇത് കേട്ട ഞങ്ങള്‍ ഞെട്ടി തരിച്ചു..
"എന്തിനാട നീ അവനേം കൊണ്ടു പോകുന്നത്??"
ഞങ്ങള്‍ ചോദിച്ചു..
"നിങ്ങളേം കൊണ്ടു പോയാല്‍ ഞാന്‍ ചെറുതാണെന്ന് അവര്‍ക്ക് തോന്നും.. അവനേം കൊണ്ടു പോകുവണേല്‍ ഞാന്‍ വല്യ ആളാകും....അതാ.."
"എടാ.. പെണ്ണെന്ത്, പിടക്കോഴി എന്തെന്നറിയാത്ത ഈ ചെക്കനേം കൊണ്ടു പോയാല്‍ നീ നാറും എന്ന കാര്യത്തില്‍ ഒരു സംശയോം വേണ്ട.."
പക്ഷെ അവന്‍ അതൊന്നും ചെവി കൊണ്ടില്ല..
അവന്‍ ആ പയ്യന്റെ നേരെ തിരിഞ്ഞു..
"മോനെ.. നീ വളരെ പക്വമായി പെരുമാറണം കെട്ടാ.."
"എന്തോന്നാ???"
അവന്‍ പക്വമായി എന്നാലെന്ത എന്നറിയാനുള്ള പക്വത പോലുമില്ല..
എന്തായാലം പക്വത എന്താണെന്നും, അത് പ്രകാരം എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു സിന് അവനേം കൊണ്ടു പെണ്ണ് കാണാന്‍ പോയി..

രാവിലെ 10 മണിക്ക് തന്നെ പെണ്ണിന്റെ വീട്ടില്‍, ഒരു ബൈക്കില്‍ ചെറുക്കനും ചെക്കനും ചെന്നിറങ്ങി..,
ബൈക്കില്‍ നിന്നിറങ്ങിയ ഉടന്‍ ചെറുക്കന്‍ ബൈക്ക് ഗ്ലാസ്‌ നോക്കി മുടി ചീകുന്നു..
പെട്ടെന്ന് വീടിന്റെ അകത്തു നിന്നും ഒരു കിളിനാദം..
"ആരാ???"
സിനു മുഖം ഉയര്‍ത്തി നോക്കി..
അതേ.. ഇതവള്‍ തന്നെ.. അവന്റെ സഖി ആകാന്‍ പോകുന്നവള്‍..അവന്‍റെ നടുപ്പാതി..
ഫോട്ടോയില്‍ കണ്ടതിനെക്കാളും സുന്ദരി..
"ആരാന്നാ ചോദിച്ചേ.."
കിളിനാദം വീണ്ടും ഉയര്‍ന്നു..
സിനു ഉത്തരം പറഞ്ഞില്ല.. കാരണം അവനു നാണം വന്നു!!!!!!!!
ഉത്തരം കൂടെ വന്നവന്‍ പറയട്ടെ എന്ന് കരുതി അവന്‍ കൂടെ വന്ന ചെക്കനെ നോക്കി..
അവന്‍റെ കണ്ണ് തള്ളി പുറത്തേക്കു വന്നു..
പെണ്ണ് കാണാന്‍ കൂട്ടിനു വന്ന കൂട്ടുകാരന്‍ വീടിന്റെ മുമ്പിലുള്ള മാങ്ങാ മരത്തിലേക്ക് കല്ലെറിയുന്നു..
അവന്‍ പക്വത കാണിക്കുവാ..
കര്‍ത്താവേ.. !!!!!!!! സിനു അറിയാതെ വിളിച്ചു പോയി..
അവന്‍ എങ്ങനെയൊക്കെയോ പോയി ചെക്കനെ പിടിച്ചോണ്ട് വന്നു..
"ആരാ???"
പെണ്ണ് വീണ്ടും ചോദിച്ചു..
സിനു ചെക്കനെ നോക്കി.. അവന്‍ ഇപ്പോഴും മരത്തില്‍ മാങ്ങയെ നോക്കുന്നു..
ഇനി അവനെ നോക്കിയിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ സിനു നാണത്തോടെ നഖം കൊണ്ടു കളം വരച്ചു പെണ്ണിനോട് ചോദിച്ചു..
"അച്ചനില്ലേ അകത്തു..??"
"ഉണ്ട്.. " പെണ്‍കുട്ടിയുടെ ഉത്തരം..
"ഒന്ന് വിളിക്കാമോ??"
ഇത് കേട്ടതും പെണ്‍കുട്ടി അകതോട്ടു നോക്കി വിളിച്ചു പറഞ്ഞു..
"ദേ അച്ഛാ.. രണ്ടു പിള്ളേര് അച്ഛനെ കാണാന്‍ വന്നിരിക്കുന്നു.."
ആ വാക്ക് കേട്ടതും നാണം വിളയാടിയ സിനുവിന്റെ മുഖത്ത് വെള്ളിടി വെട്ടി..
രണ്ടു പിള്ളേര്‍ കാണാന്‍ വന്നിരിക്കുന്നു എന്ന്..!!!!
അധികം ആലോചിച്ചു നില്‍കാതെ അവന്‍ ബൈക്കില്‍ ചാടി കയറി..
"വേഗം വണ്ടിയില്‍ കേറടാ.."
"അപ്പൊ പെണ്ണ് കാണുന്നില്ലേ.. ??" അവനു സംശയം..
"വേണ്ടേ.. കേട്ടെടുത്തോളം മതി.. ഇനി കാണാന്‍ കൂടി വയ്യാ.. "

പെണ്ണ് കാണാന്‍ പോയവന്‍ പെണ്ണും വേണ്ട പെരിച്ചാഴിയും വേണ്ട എന്നും പറഞ്ഞു അവന്‍റെ ലോകത്തേക്ക്..
നിറയെ ഭക്ഷണങ്ങള്‍ മാത്രമുള്ള അവന്‍റെ ജീവിതത്തിലേക്ക്..

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...