പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, October 24, 2011

തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നവര്‍....!!!!!

ചിരിചിത്രങ്ങള്‍ക്കിടയില്‍ ഒരല്‍പം കാര്യമാവാം..
മാറുന്ന മലയാളിയുടെ വികല മനസിന്‌ ബ്ലോഗ്‌പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..

രണ്ടു മൂന്നു ദിവസമായി മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വന്ന മാറ്റം ഒരുപക്ഷെ നമ്മെ ചിരിപ്പിക്കും, അതിലേറെ ചിന്തിപ്പിക്കും..
സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലുമില്ലാത്ത തിക്കും തിരക്കും ഒരു "സൂപ്പര്‍ തറ" ചിത്രത്തിന് ലഭിക്കുന്നു എന്നത് തന്നെ കാര്യം..
അസൂയാവഹം തന്നെയാണീ "തറയുടെ" വളര്‍ച്ച..
ഒരു സുപ്രഭാത്തില്‍ കയറി ഒരു ആല്‍ബം സോണ്ഗ് പോലെ തോന്നുന്നത് യുടുബില്‍ അപ്‌ലോഡ്‌ ചെയ്യുക..
പിന്നൊരു നാള്‍ അതിന്റെ വാല് പിടിച്ചു അടുത്ത പാട്ടും..
ഇതൊക്കെ കണ്ട ഇന്നത്തെ ക്ഷുഭിത യൌവ്വനം, ഒരുപക്ഷെ കൊടുങ്ങല്ലൂരുകാര് പോലും അറിയാത്ത ഭാഷാ പ്രവീണ്യത്തോട് കൂടെ തെറിയഭിശേഖം നടത്തുക..
ഇതെല്ലം കഴിഞ്ഞ പടം റിലീസ് ചെയ്തപ്പോള്‍ ഇതേ മലയാളികള്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ അവനു വേണ്ടി ജയ് വിളിക്കുക..
കേരളത്തിലല്ലാതെ എവിടെ നടക്കും ഈ വിരോധാഭാസം..???

ഇതൊക്കെ കണ്ടും കേട്ടും നാം മനം മടുത്തു ടീവീ കാണാനിരുന്നാല്‍ ചാനലുകളില്‍ ഈ മാന്യദേഹത്തിന്റെ ഇന്റര്‍വ്യൂ..
"മനുഷ്യന് ഭ്രാന്തു പിടിച്ചാല്‍ ചങ്ങലക്കിടാം, എന്നാല്‍ ചങ്ങലക്കു ഭ്രാന്തു പിടിച്ചാല്‍ എന്ത് ചെയ്യും" എന്ന് ചോദിക്കുന്നത് നമുക്കിനി ഇങ്ങനെ തിരുത്താം..
"സന്തോഷിനു ഭ്രാന്തു പിടിച്ചാല്‍ പടം കാണാന്‍ പോകാതിരിക്കാം എന്നാല്‍ ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഭ്രാന്തു പിടിച്ചാല്‍ എന്ത് ചെയ്യും???".......!!!!!!!!!!!!

തകര്‍ക്കപ്പെട്ടത് വിശ്വാസമാണ് എന്നത് ഒരു പരസ്യ വാചകം.. ആ പരസ്യ വാചകം ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് "സന്തോഷ്‌ പാമരന്‍" ആണെന്ന് തോന്നുന്നു..
(പണ്ഡിറ്റ്‌ എന്ന വാക്കിനെ വികലമാക്കാന്‍ എനിക്ക് വയ്യ.. )
അയാള്‍ തകര്‍തെറിഞ്ഞത് ഒരോ മലയാളിയുടെയും വിശ്വാസങ്ങള്‍ തന്നെയാണ്..
ഒരു പാട്ടിറങ്ങിയപ്പോള്‍ ഞാന്‍ കരുതി അവന്‍ ഈ പരിപാടി നിര്‍ത്തി വല്ല കാഷിക്കും പോകുമെന്ന്..
പക്ഷെ എന്‍റെ വിശ്വാസം തകര്‍ക്കപ്പെട്ടു.. അടുത്ത പാട്ടുമായി അവന്‍ വീണ്ടും വന്നു..
സിനിമ ഇറങ്ങും എന്നത് തെറി പറഞ്ഞ മലയാളിയെ ഭീഷണിപ്പെടുത്തിയതാവും എന്ന് കരുതി. ..
പക്ഷെ എന്‍റെ വിശ്വാസം ഒന്ന് കൂടി തകര്‍ക്കപ്പെട്ടു.. പടത്തിന്റെ ട്രൈലര്‍ ഇറങ്ങി..
മലയാളികള്‍ ഒന്ന് കൂടി ചിരിച്ചു,അതിലുപരി മറന്നു തുടങ്ങിയ തെറി സാധകം ചെയ്തു മൂര്‍ച്ച കൂട്ടി എടുത്തു.
പിന്നെ കുറെ കാലത്തേക്ക് അവന്‍റെ വിവരമൊന്നുമില്ലാതെ പോയപ്പോള്‍ അവനെ ആരേലും തല്ലി കൊന്നു കാണുമെന്നു ഞാന്‍ ആശ്വസിച്ചു,വിശ്വസിച്ചു..
പക്ഷെ എന്‍റെ അന്ധമായ ആ വിശ്വാസവും തകര്‍ത്തു കൊണ്ടു സിനിമ റിലീസ് വാര്‍ത്തയുമായി ഒക്ടോബര്‍ പതിമൂന്നിനു മലയാള മനോരമ ഇറങ്ങി..
പിന്നെയും ഞാന്‍ വിശ്വസിച്ചു..
പടം ആരും കാണാന്‍ പോകുന്നില്ലെന്ന്,പടം ഇറങ്ങിയതിനു ശേഷം ഒരു കലാകാരന്‍ "ഗദ്ദാഫി" ആകുമെന്ന്..!!
പക്ഷെ വിശ്വാസം വീണ്ടും തകര്‍ക്കപ്പെട്ടു..
പടം കാണാന്‍ ജനം ക്യുവില്‍ നിന്നു.. അവന്‍ ചുറ്റും ജയ് വിളികളുമായി നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്കൂട്ടം തടിച്ചു കൂടി..!!
കഷ്ടം!!!! അല്ലാതെന്തു പറയാന്‍...??
വിശ്വാസ തകര്‍ച്ച അവസാനിച്ചു പോയെന്നു ആശ്വസിച്ചു ചാനല്‍ ഇന്റര്‍വ്യൂ കണ്ട എന്‍റെ വിശ്വാസം എന്ന് കൂടി തകര്‍ക്കപ്പെട്ടു, അതേ അടുത്ത പടം ഇറക്കാന്‍ പോകുവാണെന്ന്..
"ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് "വരുന്നെന്ടെന്നു പോലും... നമ്മള്‍ അത് കയ്യടിച്ചു സ്വീകരിക്കുമോ??
ഇല്ല എന്ന് വിശ്വസിക്കാം.. തകര്‍ക്കപ്പെടാത്ത വിശ്വസം സ്വപ്നം കാണാം..

കയ്യൊപ്പും,പ്രണയവും,ആദമിന്റെ മകനും, വീടിലേക്കുള്ള വഴിയുമൊക്കെ അവിടിരിക്കട്ടെ..
ആ പടം തകര്‍ന്നു തരിപ്പണമായി നല്ല സിനിമയെ സ്നേഹിക്കുന്ന നിര്‍മാതാക്കള്‍ കുത്ത് പാളയെടുതോട്ടേ..
നമുക്ക് വേണ്ടത് തരാന്‍ ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ഉണ്ടല്ലോ..
അവനെ ഇന്റര്‍വ്യൂ ചെയ്തു നമ്മെ ചിരിപ്പിക്കാന്‍ മുഖ്യധാരാ ചാനലുകള്‍ ഉണ്ടല്ലോ..
നമുക്കത് മതി എന്ന് ആരോ വിളിച്ചു പറയുന്നത് പോലെ..

ഒരു സന്തോഷ്‌ പണ്ഡിറ്റ്‌-ല്‍ നിന്നും ഒരായിരം പേര്‍ ജനിക്കും..
കാരണം നമ്മള്‍ നല്ല സിനിമയ്ക്കു ചരമക്കുറിപ്പ്‌ എഴുതി കഴിഞ്ഞു..
ഈ പടം കാണാന്‍ പോകുന്ന ഒരു മലയാളിയും തീക്കൊള്ളി എടുത്തു തല ചൊറിയുക തന്നെയാണ്..


ബന്ധപ്പെട്ടവ..
സന്തോഷ്ജി.. സുല്ല്.. സുല്ല്..

Thursday, October 13, 2011

ഇന്‍ഫോപാര്‍ക്കില്‍ അമ്മൂമ്മ.....


ആനപ്പാറ അച്ചാമ്മക്ക് ശേഷം എന്നെ സ്വാധീനിച്ച ഒരു അമ്മൂമ്മയുടെ കഥ.. പക്ഷെ കഥയില്‍ അഞ്ഞൂറാന്‍ ഇല്ല.. എന്തിനേറെ ഒരു ഇരുന്നൂറാന്‍ പോലുമില്ല..
ഇനി കുഞ്ഞു കഥയിലേക്ക്‌...

11 ഒക്ടോബര്‍ 2011 .. നട്ടുച്ച സമയം.. ഓഫീസില്‍ പോകാന്‍ തയ്യാറായി ഞാനും സഹമുറിയന്‍ അനൂപും..
ഓട്ടോയില്‍ പോകാം എന്ന തീരുമാനവുമായി ഞങ്ങള്‍ ഓട്ടോ സ്റ്റാന്ടിലെക്കു..
"പാപി മൊട്ടയടിച്ചപ്പോള്‍ കല്ല്മഴ" എന്ന് പറഞ്ഞത് പോലെ ഒരു ഓട്ടോ പോലും അവിടില്ല..
തൊട്ടടുത്ത കടയില്‍ ഇരിക്കുന്ന ചേട്ടനോട് വെറുതെ, വെറും വെറുതെ ഒരു കുശലാന്വേഷണം..
"ചേട്ടാ,, ഓട്ടോ ഒന്നും കാണുന്നില്ലല്ലോ.. എന്ത് പറ്റി?? "
" നട്ടുച്ച സമയത്ത് ഓട്ടോ ഒന്നും ഉണ്ടാകാറില്ല.. " ചേട്ടന്റെ മറുപടി..
"അതെന്താ ചേട്ടാ??"
ഒരു കാര്യവുമില്ലാത്ത ചോദ്യം ചെട്ടനത്രക്കങ്ങു ഇഷ്ടപ്പെട്ടില്ലെന്നു തോന്നും.. അയാളെന്നെ ഒന്ന് നോക്കി..
എന്നിട്ട് പറഞ്ഞു,
"ഓട്ടോ കറുത്ത് പോകും എന്നാ പറഞ്ഞത്.. അത് കൊണ്ടാകും..."
വേണ്ടായിരുന്നു.. ചോദിക്കേണ്ടായിരുന്നു.. ഞാനെന്താ ഇങ്ങനെ??...

അയാളില്‍ നിന്നും ഒരല്‍പം മാറി ഓട്ടോയും കാത്തു വീണ്ടും ഞങ്ങള്‍..
കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും ചീറി പാഞ്ഞു ഒരു ഓട്ടോ വരുന്നു..
അനൂപ്കൈ നീട്ടി..
ഒരു നൂറു മീറ്റര്‍ അകലെയായി ഓട്ടോ നിന്നു..
ഞങ്ങള്‍ ഓടി ഓട്ടോയുടെ അടുത്തേക്ക്..
"ഉം.. എന്തേ?????"
അയാളുടെ ചോദ്യം കേട്ടാല്‍ ഞങ്ങള്‍ അയാളെ എന്തോ ചെയ്തത് പോലെയാ.. ഹും.. അഹങ്കാരം അല്ലാതെന്തു...
"ഇന്‍ഫോപാര്‍ക്ക് വരെ എത്ര റേറ്റ് ആകും ??" ഇൻഫോ എന്ന് കേട്ടാൽ കൊല്ലുന്ന റേറ്റ് വാങ്ങുന്ന ഓട്ടോക്കാരോട് ചോദ്യം കൊണ്ടല്ലാതെ തുടങ്ങരുത് എന്നാണല്ലോ..
"300 രൂപയാകും"
"അപ്പൊ ഞങ്ങളെ അവിടെ ആക്കിയിട്ട് ചേട്ടൻ തിരിച്ചു നടന്ന് വരുമോ?? "
"ങ്.. മനസ്സിലായില്ല" അയാൾ കണ്ണ് മിഴിച്ചു..
"ഓട്ടോയുടെ വില ചേട്ടൻ പറഞ്ഞോണ്ട് ചോദിച്ചതാ.."
"ആഹാ.. ഇൻഫോപാർക്കിലും തമാശ പറയൽ തന്നേ പണി??.."
"ആഹാ.. പണി എന്തേലും ആവട്ടെ, ഇത് പോലുള്ള കാര്യവും എടക്ക് പറയും.."
"ഞഞ്ഞഞ്ഞ.. "
അയാൾ കൊഞ്ഞനം കുത്തി..
"ഞഞ്ഞഞ്ഞ.. "
ഞാൻ തിരിച്ചും കുത്തി.. 
"വേറെ ഒരു സ്ഥലത്തേക്ക് പെട്ടെന്ന് പോകാനുണ്ട്.. ഒരു മണിക്കൂര്‍ ഒന്ന് വെയിറ്റ് ചെയ്യാമെങ്കില്‍ ഞാന്‍ വരാം...???"
"ഒരു മണിക്കൂര്‍??"
"ഉം.."
"ഞങ്ങള്‍ വെയിറ്റ് ചെയ്യാന്‍.."
"അതേ.."
" പൊരിവെയിലത്ത്‌.."
"ഉം.."
"അലിഞ്ഞു തീര്‍ന്നില്ലെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ ഇവിടെ തന്നെ കാണും...ചേട്ടന്‍ തല്‍ക്കാലം പൊക്കോ.. "
അയാള്‍ വീണ്ടും അതേ സ്പീഡില്‍ പോയി.. അഹങ്കാരി ചേട്ടന്‍..!!!!!

ഞങ്ങള്‍ വീണ്ടും കാത്തിരിപ്പു തുടങ്ങി..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ പതിയെ വരുന്നു.. പതിയെ എന്ന് പറഞ്ഞാല്‍ വളരെ പതിയെ.. പതുക്കേ.....
ഞാന്‍ കൈ നീട്ടി.. നീട്ടേണ്ട താമസം അയാള്‍ വണ്ടി നിര്‍ത്തി.. ഹായ്.. അഹങ്കരമില്ലാത്ത ചേട്ടന്‍..!!!!!!
ഞങ്ങള്‍ ഓട്ടോയുടെ അടുത്തേക്ക്..
ഓട്ടോയുടെ അകത്തേക്ക് നോക്കിയ ഞങ്ങള്‍ നിരാശരായി.. കാരണം ഓട്ടോയുടെ അകത്തു ഒരു അമ്മൂമ്മ..!!!!
അവരെ ഇറക്കി വിടാതെ ഞങ്ങള്‍ക്ക് കയറാന്‍ പറ്റില്ലല്ലോ..
"എവിടെ പോകാനാ??"
ഡ്രൈവര്‍ ചോദിച്ചു..
"ഇന്‍ഫോപാര്‍ക്ക് വരെ പോകാനായിരുന്നു.. "
"കേറിക്കോ.." അയാള്‍ പറഞ്ഞു..
ഞങ്ങള്‍ വീണ്ടും അകത്തു അമ്മൂമ്മയെ നോക്കി..
ചിലപ്പോള്‍ ഇന്‍ഫോപാര്‍ക്ക് എത്തുന്നതിനു മുമ്പ് ഏതേലും സ്ഥലതവും അവര്‍ക്കിറങ്ങേണ്ടത്..
അതും സമാധാനിച്ചു ഞങ്ങൾ അകത്തേക്ക്...
ഓട്ടോ വിട്ടു..
"എന്നാലും അമ്മൂമ്മ ഏത് കമ്പനിയിൽ ആവും വർക്ക് ചെയ്യുന്നത്"
അനൂപ് എന്നോട് ചോദിച്ചു.. ഞാൻ പുച്ഛത്തോടെ അവനെ നോക്കി മറുപടി കൊടുത്തു..
"ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാ"
"എന്താ പേര്
"ദാക്ശ്യായനി"
"അമ്മൂമ്മയുടെ അല്ല, സ്റ്റാർട്ട് അപ്പ് കമ്പനിയുടെ??"
"അമ്മൂമ്മന്റെ പേര് തന്നാ കമ്പനിക്കും.. ദാക്ശ്യായനി ടെക്നോളോജിസ്"..
"ആഹാ.. അവിടെന്ത് ജോലി"
"HR മാനേജർ" ഞാൻ കലിപ്പിൽ പറഞ്ഞു നിർത്തി.. 
"എടാ കുതിരേ, നീ കഞ്ചാവാണോ?? എന്തൊക്കെയാ ചോദിക്കുന്നേ.. "
അവൻ അടങ്ങി..

ഓട്ടോയില്‍ കാറ്റു കയറിത്തുടങ്ങി.... വിയര്‍പ്പു ഉണങ്ങി..
ഞങ്ങള്‍ സന്തുഷ്ടരായി..
സന്തുഷ്ടരായ ഞങ്ങളെ കണ്ടു അമ്മൂമ്മ ദുഷ്ടയായി.. അതേ അവര്‍ ചോദ്യം ചോദിച്ചു തുടങ്ങുന്നു..
"അവിടെന്താ പണി??"
"രണ്ടുപേരും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് "
ചിരിച്ചു കൊണ്ടുള്ള എന്‍റെ മറുപടി..
അത് കേട്ടതും അവര്‍ ഞങ്ങളുടെ വയറിലേക്ക് നോക്കി..
"സോഫ്റ്റ്വയര്‍" ആണോന്നു നോക്കുവാ.. കര്‍ത്താവെ..
അതിന്റെ ഉത്തരം അവര്‍ക്ക് കിട്ടിയത് കൊണ്ടാവണം അടുത്ത ചോദ്യത്തിലേക്ക്..
"എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍..??"
എന്ത് പറയണം എന്നാലോചിച്ചു ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ഓട്ടോ ഡ്രൈവറുടെ മറുപടി വന്നു..
"പണ്ടൊക്കെ മേസ്തിരി എന്ന് പറഞ്ഞതിന് ഇപ്പോള്‍ എഞ്ചിനീയര്‍ എന്ന പറയാറ്..അതാവും അമ്മെ.. "
പടച്ചോനേ.. മേസ്തിരിയോ???????
ഞങ്ങള്‍ വീണ്ടും വിയര്‍ത്തു തുടങ്ങി...
"അവിടെ ശരിക്കും എന്താ പണി??"
അമ്മൂമ്മ ഞങ്ങളേം കൊണ്ടേ പോകും എന്ന തോന്നുന്നേ..
"ശരിക്കും അവിടെന്താ പണിയെന്നു??" അമ്മൂമ്മ വീണ്ടും..
ഞങ്ങള്‍ ഒന്നും പറഞ്ഞില്ല..
എന്തിനു?? പറഞ്ഞിട്ടെന്തു കാര്യം??
അമ്മൂമ്മ പിന്നെയും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു..
പക്ഷെ ഞങ്ങള്‍ ഒന്നും കേള്‍ക്കാനും മിണ്ടാനും പോയില്ല..
കാരണം ഞങ്ങള്‍ ബധിരരും മൂകരുമാണ്..

ഓട്ടോ ഇന്‍ഫോപാര്‍ക്ക് എത്താറായി..
അമ്മൂമ്മ ഇറങ്ങുന്ന ലക്ഷണമില്ല..
"ടാ.. ഐഡി കാര്‍ഡ്ഇല്ലാത്തവരെ സെക്യുരിറ്റിക്കാര്‍ ഇന്‍ഫോപാര്‍കിനകത്തെക്ക് കയറ്റി വിടില്ലല്ലോ. എന്ത് ചെയ്യും?? "
ഞാന്‍ അനൂപിന്റെ ചെവിയില്‍ ചോദിച്ചു..
"ഞാന്‍ എടുത്തിട്ടുണ്ട്.. എന്താ നീ ഐഡി കാര്‍ഡ് എടുത്തില്ലേ?? "
"എന്റെം നിന്റെം കാര്യമല്ല.. ആനപ്പാറ അച്ചാമ്മയുടെ കാര്യമാ ഞാന്‍ പറഞ്ഞത്.. "
"അതെന്തെലുമാവട്ടെ.. അവരെ കടത്തി വിടുകയോ, ഓട്ടോയുടെ മുകളില്‍ കേറ്റി നിര്‍തുവോ, എന്തേലും ചെയ്യട്ടെ.. നീയെന്തിനാ അതൊക്കെ ആലോചിക്കുന്നത്.. ??"
ഞാന്‍ ഒന്ന് കൂടി മൂകനായി..

ഓട്ടോ സെക്യൂരിറ്റി ഗേറ്റിനു അടുത്തേക്ക്..
പ്രതീക്ഷിച്ചത് പോലെ തന്നെ സെക്യൂരിറ്റി ഗാര്‍ഡ് കൈ നീട്ടി..
ഓട്ടോ നിര്‍ത്തി..
ഞാനും അനൂപും ഐഡി കാര്‍ഡ് കാണിച്ചു..
സെക്യൂരിറ്റി ഗാര്‍ഡ് അമ്മൂമ്മക്ക്നേരെ തിരിഞ്ഞു..
"കാര്‍ഡ്എവിടെ.. ??"
80 വയസ്സോടടുത്തുള്ള അമ്മൂമ്മയോട് കാര്‍ഡ്ചോദിക്കുന്നോ??
അയാള്‍ക്ക് വട്ടായതാണോ അതോ ഞങ്ങളെ എല്ലാരേയും ആക്കിയതാണോ!! ആഹ്..
അമ്മൂമ്മ ഒന്നും മനസിലാവാതെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി..
ഞങ്ങള്‍ ഒന്നും മനസിലാവാതെ സെക്യൂരിറ്റി ചേട്ടനെ നോക്കി..
അയാള്‍ ഒന്നും മനസിലാവാതെ അമ്മൂമ്മയെ നോക്കുന്നു..
"കാര്‍ഡ്എവിടന്ന ചോദിച്ചത്??" അയാള്‍ അലറി..
"വീട്ടിലാ.."
അമ്മൂമ്മയുടെ ഉത്തരം ഞങ്ങളെയും അത്ഭുതപ്പെടുത്തി..
അമ്മൂമ്മയും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്നോ.. ഹമ്പടി മിടുക്കി..
"ഇവിടെ വരുമ്പോള്‍ എടുക്കണം എന്നറിയില്ലേ??" വീണ്ടും സെക്യൂരിറ്റി ഗാര്‍ഡ്..
"ഇല്ല.. അറിയില്ല.. "
"എന്താ.. ആദ്യ ദിവസമാണോ ഇന്ന്??"
"അതേ.. "
"ഏതാ കമ്പനി???"
അതായതു ഇന്‍ഫോപാര്‍ക്കിനകത്ത് ഏതു കമ്പനിയിലാ അമ്മൂമ്മ വര്‍ക്ക്ചെയ്യുന്നത് എന്ന്..
ചോദ്യത്തിന് ഒന്നും മനസിലാകാതെ അമ്മൂമ്മ ഞങ്ങളെ നോക്കി..
ഞങ്ങള്‍ സെക്യൂരിറ്റി ചേട്ടനെ നോക്കി..
"ഏതു കമ്പനിയില്‍ ആണെന്ന ചോദിച്ചത്??"
".പി.ല്‍ "
അമ്മൂമ്മയുടെ മറുപടി ഞങ്ങളെ ഒന്ന് കൂടി അത്ഭുതപ്പെടുത്തി..
അങ്ങനെയൊരു കമ്പനി ഇതിന്റകത്തുണ്ടായിരുന്നോ???? ഞങ്ങള്‍ അറിഞ്ഞില്ലല്ലോ..
"ഉം.. നാളെ മുതല്‍ കാര്‍ഡ്ഇല്ലാതെ കടത്തി വിടില്ല കേട്ടോ.. ഇന്ന് തല്‍ക്കാലം പൊക്കോ."
ഓടോക്ക് കടന്നു പോകാന്‍ അനുമതി ലഭിച്ചു..
ഓട്ടോ മുന്നോട്ടു..
ഞങ്ങള്‍ അമ്മൂമ്മക്ക്നേരെ തിരിഞ്ഞു..
"ഏതു കമ്പനിയാന്നാ പറഞ്ഞത്??"
".പി.ല്‍ "
"അതെത് കമ്പനിയാ.."
"അതൊന്നും എനിക്കറിയില്ല.. .പി.ല്‍ ആണെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടു രൂപയുടെ അരി പോലും തരുന്നില്ലന്നെ.. "
അമ്മൂമ്മ കൊപിതയായി..
എഹ്.. .പി.ല്‍ അതായതു.. APL (Above Proverty Line)
കര്‍ത്താവേ..
APL ആയതു കൊണ്ടു അമ്മൂമ്മയെ അകത്തേക്ക് കയറ്റി വിട്ട സെക്യൂരിറ്റി ചേട്ടനെ ഞങ്ങള്‍ ആദരവോടെ തിരിഞ്ഞു നോക്കി.
അപോഴും അമ്മൂമ്മ പറയുന്നുണ്ടായിരുന്നു..

"ഓട്ടോയില്‍ യാത്രാ ചെയ്യണമെങ്കില്‍ റേഷന്‍ കാര്‍ഡ്കൊണ്ടു നടക്കണം പോലും.. ശിവ ശിവ.. കലികാലം എന്നല്ലാതെ എന്ത് പറയാന്‍... !!!!"

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...