പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, November 28, 2013

ജൂലൈ 29, ആ രാത്രിയിൽ...

ജൂലൈ 29 ,2013 ,

തളിപ്പറമ്പ സഹകരണാശുപത്രിയുടെ
വരാന്തയിലൂടെ  ഞാൻ മേരിയേയും കൂട്ടി നടന്നു..
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരുമ്പോഴൊക്കെ അവളോടൊന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ..
"ഇന്ന് വല്ലോം നടക്കുമോ?? "
"നടക്കണേൽ നല്ലോണം നടക്കണം.. " ഓളുടെ മറുപടി..
"ന്തിര്??"
"നല്ലോണം ഓളേം കൊണ്ട് നടന്നാൽ വേദന വരും.. ന്നാ ഇന്നന്നെ നടക്കും.."
"ആയിക്കോട്ടെ.. "
മേരി സിസ്റ്റർ പോയി..
അങ്ങനെ മേരിയെ വിട്ടു, തളിപ്പറമ്പ സഹകരണാശുപത്രിയുടെ വരാന്തയിലൂടെ ഞാൻ എന്റെ ശരിക്കുള്ള ഓളേം കൊണ്ട് കുറെ നടന്നു..
കുറെ നടന്നപ്പോ വേദന വന്ന് ..  പോയി മേരിയെ കണ്ടു..
"ഇപ്പൊ നല്ലോണം വേദന വന്നു.. മരുന്ന് വേണം.."
"എഹ് .. മരുന്നൊന്നും തരാൻ പറ്റൂല ..മരുന്ന് കഴിക്കാൻ പറ്റൂല.. ഓളെ ലേബർ റൂമിലേക്ക് കേറ്റാം .." മേരിടെ മറുപടി..
"എനിക്ക് വേദന വന്നതിനു ഓളെ എന്തിനാ ലേബർ റൂമിലേക്ക് കേറ്റുന്നെ.. "
മേരി സിസ്റ്റർ വാ പൊളിച്ചു..
"വേദന അപ്പൊ മാറിപിടിച്ചാ .." മേരി കണ്‍ഫ്യൂഷൻ ആയി..
"ഓക്കൊരു വേദനേം വന്നില്ല... ജ്യോതീം വന്നില്ല.. ഓളുടെ കൂടെ നടന്നു നടന്നു ന്റെ കാലു വേദനിച്ചു.. ബേം ന്തേലും മരുന്ന് താ.."
വാ പൊളിച്ചു നിന്ന മേരി, വായിൽ നാലാമത്തെ ഈച്ചേം കേറിയപ്പോ വാ അടച്ചു കൊണ്ട് അകത്തേക്ക് പോയി ഒരു കുപ്പിയുമായി തിരിച്ചു വന്നു..
"ന്താ ഇത് കൊയംബാ .??" അത് വാങ്ങിക്കൊണ്ട് എന്റെ ചോദ്യം...
"കൊയംബല്ല.. കുഴമ്പ് .. "
മേരി ആക്കുവാ .. ബ്ലടി കണ്‍ട്രി ഫെല്ലോ ..!!!
"ഇങ്ങളിവിടെ കുഴമ്പും കൊടുക്കാറുണ്ടോ? "
"അതില്ല... ഇത് ഡോക്ടർക്ക്‌ ഇന്നാളു കാലു വേദന വന്നപ്പോൾ വാങ്ങിയതിന്റെ ബാക്കിയാ .."
"അപ്പൊ ഡോക്ടർ ഇവിടത്തെ ഇംഗ്ലീഷ്  മരുന്ന് ഉപയോഗിക്കില്ലെ??" ന്റെ സംശയം..
"ഏയ്‌ ഇല്ല.. ഡോക്ടർ അധികം  റിസ്ക്‌ എടുക്കാറില്ല.." ..മേരിയുടെ വിശദീകരണം..
"ഒരിക്കലും എടുക്കണ്ടാന്നു പറയണം...അല്ലേലും റിസ്ക്‌ എടുക്കാനല്ലേ ഞങ്ങളെ പോലുള്ലോർ കാശും കൊടുത്തു ഇങ്ങോട്ട് തന്നെ വരുന്നേ.."
പഞ്ച് .. മാരക പഞ്ച് ..!!!
അതും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ നടന്നു നീങ്ങി..

കുഴമ്പും കൊണ്ട് മുറിയിലേക്ക് വന്ന എന്നെ ഉമ്മ അടിമുടിയൊന്നു നോക്കി, എന്നിട്ട് ചോദിച്ചു..
"ന്താ മോനെ അത്.."
"അത് വേദനക്ക് തടവാനുള്ള കുഴമ്പാ.. കാലിൽ തടവിയാ മതി.." അതും പറഞ്ഞു കുഴമ്പും അവിടെ വെച്ച് ഞാൻ 'സൂസൂ' ഒഴിക്കാൻ ബാത്‌റൂമിൽ കേറി...
കാലും കഴുകി ഇറങ്ങി വന്നു കുഴമ്പു നോക്കിയപ്പോ കുപ്പിയിൽ കുഴമ്പു പോയിട്ട് 'കു ' പോലുമില്ല..
കാര്യമറിയാതെ ചുറ്റും നോക്കിയ എന്റെ കണ്ണുകളെ പുളകമണിയിച്ച് ആ കാഴ്ച കണ്ട് ഹൃദയം  ദ്രിടംഗ പുളകിതമായി ..
ഓളെ കാലിൽ കുഴമ്പും തേച്ചു പിടിപ്പിച്ചു വിജയ ശ്രീലാളിതയായി ഉമ്മ ഇരിക്കുന്നു.. കൂടെ ഒരു ആത്മഗതോം ..
"ന്നാലും ന്റെ പടച്ചോനെ.. കാലം പോയ പോക്കെ.. കാലിൽ കുഴമ്പ് തേച്ചാൽ വേദന വരും പോലും... "
ഠിം..
അങ്ങനെ പേറ്റുനോവ് വരാൻ കാലിൽ കുഴമ്പും തേച്ചു ഉമ്മേം ഓളും കാത്തിരുന്നു...
കാലുവേദന കലഷമായപ്പൊൽ ഞാൻ ആ കുഴമ്പിന്റെ കുപ്പിയിൽ ഒന്നൂടെ നോക്കി..
ഹാവൂ.. സമാധാനം...!!!
കുറച്ചു ബാക്കിയിരിപ്പുണ്ട് .. അത് കാലിൽ തേച്ചേക്കാം എന്ന് കരുതി കുപ്പി കയ്യിലെടുത്തു..
"നീ എന്ത് ചെയ്യാൻ പോകുവാ??" ഉമ്മേടെ  ചോദ്യം..
"കുറച്ച് ബാക്കിയുണ്ട്.. അതെന്റെ കാലിൽ  തടവാൻ..."ഞാൻ അത് പറഞ്ഞതും ഉമ്മ രൂക്ഷമായൊന്നു നോക്കി..
"ഇനി അത് തടവിയിട്ടു വേണം നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ...നമ്മുടെ കുടുംബത്തിൽ ഒരാണും ഇതുവരെ പെറ്റിട്ടില്ല.. അതോർത്ത്  വേണം ഓരോന്ന് ചെയ്യാൻ.. !!!"
അടുത്ത പഞ്ച്... അതെന്റെ നെഞ്ചിലാ കൊണ്ടേ..!!!

അതും പറഞ്ഞു ബാക്കിയുണ്ടായിരുന്നതും ചേർത്ത് ഉമ്മ ഓൾക്ക് തടവിക്കൊടുത്തു..
ഇപ്പൊ ഭംഗിയായി..!!!
"ന്നാലും കാലിൽകുഴമ്പു  തേച്ചാൽ എങ്ങനാണാവോ വയറ്റി വേദന വരിക..  " ഓളും ഉമ്മേം കുറെ ആലോചിച്ചു.. രണ്ടാക്കും ഒരു പിടീം കിട്ടീല്ല.. പക്ഷെ എനിക്കെല്ലാം പിടികിട്ടി..!!!
"ആ കുഴമ്പിന്റെ കാലാവധി കഴിഞ്ഞിരിക്കും.. അതാ വേദന വരാത്തെ .. രണ്ടാളും ഉറങ്ങിക്കോ തല്ക്കാലം.." അതും പറഞ്ഞു ഞാൻ കലിപ്പോടെ പുറത്തിറങ്ങി....
എന്നെ കണ്ടതും മേരി സിസ്റ്റർ എന്റെ അടുത്തേക്ക് നടന്നു വന്നു..
"കുഴമ്പു തേച്ചിട്ട് കാലു വേദന കുറഞ്ഞോ??" അവരുടെ ചോദ്യം..
കോ..കോ.. അല്ലേ വേണ്ട...  കോപ്പിലെ ആ ചോദ്യം കേട്ടപ്പോ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു രോമാഞ്ചം അങ്ങ് കേറിയതാ,നാക്കിലൊരു ചൊറിച്ചലും..
പക്ഷെ ഞാൻ പൊതുവെ ശാന്തനായത് കൊണ്ട് ഇത്ര മാത്രം പറഞ്ഞു..
"ഒവ്വ .. നല്ല കുറവുണ്ട്...ആശൂത്രിക്ക് ചുറ്റും പിന്നേം ഓടാൻ തോന്നണു.."
"അതാ.. നല്ല കുഴമ്പാ.. വേദന നല്ലോണം കുറയും.."
"ഒവ്വ.. നല്ലോണം കൊറയും ..ഇത്രേം വല്ലാണ്ട് കൊറയണ്ടാർന്ന്..."
എന്റെ ആ പറച്ചലിൽ ഒരു ആക്കലിന്റെ മണം അവർ അനുഭവിച്ചു കാണണം..!!!

അങ്ങനെ ആ രാത്രി തീര്ന്നു.. ഇനി നാളെ,
നാളെയാണ് ആ ദിവസം.. !!!ടെൻഷൻ നിറയുന്ന നിര്ണായക ദിവസം...!!!
തുടരും...

Wednesday, October 9, 2013

രണ്ടു ആദ്യരാത്രികൾ..!!!

രണ്ടു ആദ്യരാത്രികൾ..!!!

ഇപ്പോ ആന്തോളജിയുടെ കാലമാണല്ലോ.. അഞ്ച് പ്രണയ കഥകളുമായി "അഞ്ച് സുന്ദരികള്‍" , മൂന്നു  ആക്ഷൻ കഥകളുമായ്  "ഡി കമ്പനി " തുടങ്ങിയ സിനിമകൾക്ക്‌ ശേഷം ഇതാ,
മലയാള ബ്ലോഗ്ഗിങ്ങ് ചരിത്രത്തില്‍ ആദ്യമായി ഒരു ആന്തോളജി കഥ  ഇവിടെ, ഈ കണ്ണൂര്‍ പാസ്സഞ്ചറില്‍..
വിഷയം : ആദ്യ രാത്രി
കഥയുടെ പേര് : "രണ്ടു ആദ്യരാത്രികള്‍"
നിങ്ങളുടെ മനസ്സില്‍  ലഡ്ഢു പൊട്ടിയല്ലേ.. പൊട്ടും പൊട്ടും.. !!!
ഇനി കഥയിലേക്ക്...

1) റൊമാന്‍സിന്റെ ആദ്യരാത്രി..


ചരിത്രം ചിലപ്പോഴൊക്കെ വഴിമാറും..അതാ ചരിത്രത്തിന്റെ ഒരു ശീലം..!!!
അങ്ങനെ വഴിമാറി നിന്ന ഏതോ നേരത്ത് ഒരിക്കലും നടക്കില്ലാന്ന് കരുതിയ ഒരു കാര്യം നടന്നു..
റൊമാൻസ് ജീജുവിനു പെണ്ണ് കിട്ടി.. ഓന്റെ കല്യാണമുറപ്പിച്ചു..!!!
വിവരമറിഞ്ഞ നാട്ടിലെ സകല പെണ്‍കുട്ടികളുടെ അപ്പന്മാരും ബാറിൽ ഒത്തു കൂടി ആ ചരിത്ര സംഭവം ആഘോഷിച്ചു..

ആ കല്യാണ ദിവസമെത്തി.. ചരിത്രത്തിനു സാക്ഷിയാകാൻ ഞാനും ശിനുവും പ്രകാശും പോയി..
കല്യാണം പൊടിപൊടിച്ചു..
ഇനി ഓന്റെ ആദ്യരാത്രി.. അല്ല തെറ്റ്.. ആ വാചകം തെറ്റാണു.. അതിങ്ങനെ തിരുത്തി വായിക്കണം.
"ആ പെണ്ണുമായുള്ള ഓന്റെ ആദ്യരാത്രി.."
വൈകുന്നേരം വീട്ടിൽ നിന്നിറങ്ങാൻ നേരം ഞങ്ങൾ ഓനെ ഒന്നൂടി കണ്ടു..
"അളിയാ.. ഇന്നോളുടെ ആദ്യരാത്രിയാ.. അതോണ്ട് ആക്രാന്തം കാണിക്കരുത്.." ഞാൻ ഉപദേശിച്ചു..
"ന്നു വെച്ചാ??" ഓന്റെ ചോദ്യം..
"ന്നു വെച്ചാ.... നീ കേട്ടിട്ടില്ലേ, പയ്യെ തിന്നാ പനയും തിന്നാം എന്ന്.. അതന്നെ.." ഞാൻ വിശദീകരിച്ചു..
"കുറച്ചു സ്പീഡിൽ തിന്നാൽ രണ്ടു പന തിന്നാൻ പറ്റോന്നും നോക്കാലോ..."
ഓന്റെ കൌണ്ടർ പഞ്ച്...!!!
പിന്നെ ഞാനൊന്നും മിണ്ടീല..
"എന്നാ ഓക്കേ ഡാ.. ഞങ്ങളിറങ്ങുന്നു.. ഹാപ്പി ആദ്യ രാത്രി.." അതും പറഞ്ഞു ഷിനു അവനു കൈ കൊടുത്തു..
"സെയിം റ്റു യു ഡാ.."
എഹ്..
ഞങ്ങളിറങ്ങി.. ശിനുവിനു ഒടുക്കത്തെ ഡൌട്ട്..
"ഓനെന്തിനാ സെയിം റ്റു യു പറഞ്ഞെ.. ഇനി എനിക്കും കൂടി ഒരവസരം.. അതിനുള്ള സിഗ്നൽ  ആയിരിക്കോ അത്??"  ഓന്റെ ചോദ്യം..
"പോടാ.. വിവരമില്ലാത്ത ആ പൊട്ടൻ എന്തോ പറഞ്ഞെന്നു കരുതി മണ്ടനായ നീ ഓരോന്ന് കേറി സ്വപ്നം കാണ്.." അതും പറഞ്ഞു പ്രകാശ്‌ അവനേം വലിച്ചോണ്ട് പോയി..

അങ്ങനെ ആ ദിവസം കഴിഞ്ഞു.. അപ്പൊ ആദ്യരത്രിയോ എന്ന് നിങ്ങൾ ചോദിക്കും..
അതങ്ങനെ ഞാൻ പറയാനാ..?? ഒളിച്ചു നോട്ടം എനിക്ക് പതിവില്ലല്ലോ..
അതിനു റൊമാൻസിനെ വിളിക്കണ്ടേ.. ഓനല്ലേ പറയണ്ടേ..
പിറ്റേന്ന് ഞാൻ ഓനെ വിളിച്ചു..
"ഹലോ റൊമാൻസ്.. "
"ന്താടാ??"
"എങ്ങനുണ്ടായിരുന്നു..??"
"എന്ത്??"
"ഇറാക്കിലെ അമേരിക്കൻ അധിനിവേശം.!!! എടാ പൊട്ടാ.. അന്റെ ആദ്യ രാത്രി എങ്ങനുണ്ടായിരുന്നു എന്ന്.."
"ഉണ്ട.." അവനിൽ നിരാശ..
"ന്താടാ??"
"അതൊരു കഥയാ.. "
"ഇയ്യ്‌ പറഞ്ഞോ.. കേൾക്കാൻ രസമുള്ള കാര്യല്ലേ.." അതും പറഞ്ഞു ഞാൻ ഫോണ്‍ ലൌഡിൽ ഇട്ടു..
ഓൻ പറഞ്ഞു തുടങ്ങി..
"ഓള് പാലും പഴവുമായ് കേറി വന്നു..നാണത്താൽ ഓളുടെ മുഖം തുടുത്തു.. ഓള് കാല് കൊണ്ട് കളം വരച്ചു.."
"ന്തിനാ ?? അക്ക് കളിക്കാനോ..?? ഇന്ട്രോ തരാതെ കാര്യത്തിലേക്ക് കടക്കെടാ.." ഞങ്ങക്ക് കലിപ്പായി..
"ഉം.. ന്നാ പറയാം.. ഓള് കട്ടിലിൽ കിടന്നു.. ഞാനും.."
"എന്നിട്ട്?? "
"ഓളോട് ഞാൻ പതിയെ ചോദിച്ചു,'ഒരുമ്മ തരുവോ' എന്ന്...!!! "
"വാഹ്‌.. എന്നിട്ട് തന്നാ..??"
"ഇല്ല.. ഓൾക്ക് നാണം.. ഓള് മടിച്ചു നിന്ന്.."
"ന്നിട്ട്??"
"ഞാൻ പിണക്കം നടിച്ചു തിരിഞ്ഞു കിടന്നു..ഓള് പിറകിൽ വന്നു തരട്ടെ എന്ന് കരുതി.."
"ന്നിട്ട്??"
"എന്നിട്ട്.. ഓള് രാവിലെ ഒരു കോപ്പ ചായയുമായി വന്ന് വിളിച്ചപ്പോഴാ ഞാൻ എണീറ്റെ..!!! "
ഠിം..
"ശവം.." മൂന്നു മനസ്സുകൾ ഒരുമിച്ച് മന്ത്രിച്ചു..
"ക്ഷീണം ആയിരുന്നെടാ..ഒറങ്ങിപ്പോയി..പക്ഷെ ഓളപ്പോ പറഞ്ഞ വാക്ക്... ഹോ..അതോർക്കുമ്പോ...." ഓൻ പറഞ്ഞു നിർത്തി..
"ഒളെന്താ പറഞ്ഞെ??"
"ഓള് സുരാജ് വെഞ്ഞാറമൂട് പറയുമ്പോലെ പറയുവാ, 'ഇങ്ങനാണേൽ ഞാൻ കളിയ്ക്കാൻ നിക്കൂലായിരുന്നു.. ഉമ്മ തന്നേനെ.. ഇതൊരുമാതിരി......!!!' "
ഓൻ കണ്ണീരോടെ പറഞ്ഞു നിർത്തി..
"അല്ലേലും സ്പീഡിൽ രണ്ടു പന തിന്നാൻ പോയാ ഇങ്ങനാ..ഇയ്യ്‌ പഴംചൊല്ലു തിരിത്തിയപ്പോഴേ നിക്ക് തോന്നി.. ഇതിങ്ങ്നെ വരൂന്നു..ശവം.."
കലിപ്പോടെ ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു..

2) ബിലാലിക്കയുടെ ആദ്യരാത്രി..

ബിലാലിക്ക.. മ്മടെ നാട്ടിലെ തലമൂത്ത ഇക്കയാ..
ബിലാലിക്കയെ പരിചയപ്പെടുന്നതിനു മുമ്പ് മൂപ്പരുടെ വാപ്പയെ പരിചയപ്പെടുത്താം..
അലവിക്ക.. നാട്ടിലെ ബല്യ സെക്കന്റ്‌ ഹാൻഡ്‌ കച്ചോടക്കാരൻ.. ആരോടും എന്തും വെട്ടിത്തുറന്നു പറയേം ചെയ്യേം ചെയ്യുന്ന ബല്യക്കാട്ടെ ഒരു മനുഷ്യൻ..!!!

ഇനി ബിലാലിക്കയിലെക്ക് ..
മൂപ്പര് പാവാ.. വയസ്സ് 32.. ചെങ്ങായിമാർ  18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള  പിള്ളേര് സെറ്റ് ... വിഭാര്യൻ, കാരണം കല്യാണം കഴിച്ചാലല്ലേ  ഭാര്യ ഉണ്ടാകു..മൂപ്പരുടെ കല്യാണം കഴിഞ്ഞിട്ടില്ല.. കാരണം അലവിക്ക ഇതുവരെ അങ്ങനെ ഒരു സംഭവം നടക്കാനുണ്ട് എന്ന് ഓർത്തെ ഇല്ല..
പക്ഷെ ബിലാലിക്ക എപ്പോഴും അതോർക്കും.. പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല, കാരണം ബിലാലിക്ക പാവല്ലേ..!!!
പക്ഷെ ഒരിക്കൽ ബിലാലിക്കയിലെ ബലാൽ സഹികെട്ട് പുറത്തു ചാടി.. എന്നിട്ട് ഉപ്പാനോട് ഒരൊറ്റ ചോദ്യാ..
"ഇങ്ങള് സത്യം പറയണം.. ഇങ്ങള് സെക്കന്റ്‌ ഹാൻഡ്‌ സാധനത്തിന്റെ ആളല്ലേ..ഞാനും ഇനി സെക്കന്റ്‌ ഹാൻഡ്‌ സാധനം വല്ലോമാണോ??" എന്ന്..
ആ ചോദ്യം അലവിക്കയുടെ ഖൽബിലാ കൊണ്ടേ..!!!
പിന്നെല്ലാം പെട്ടെന്നായിരുന്നു..
ദിവസങ്ങൾക്കുള്ളിൽ പെണ്ണുകാണലും, ഒറപ്പീരും ഫോണ്‍ വഴി ബിലാലിക്കയുടെ ഒലിപ്പീരും എല്ലാം  കൊടുമ്പിരി കൊണ്ടു..
കല്യാണ വീടൊരുങ്ങി.. ആ വീട് സെക്കന്റ്‌ ഹാൻഡ്‌ സാധങ്ങൾ കൊണ്ട് നിറഞ്ഞു..
കല്യാണായി.. ബിലാലിക്കയുടെ ആദ്യരാത്രിയും..!!!

ആ കഥ ബിലാലിക്ക രണ്ടാം ദിവസം ഞങ്ങളോട് പറഞ്ഞു തുടങ്ങി..
"ഓള് ഒരു ഗ്ലാസ്‌ മില്മാ പാലുമായ് അറയിലേക്ക് വന്ന്..ന്റെ മനസ്സില് പൂത്തിരി.."
"ന്നിട്ട്..??" ഞങ്ങൾ ആകാംഷ സഹിക്കാതെ ചോദിച്ച്..
"ഓളുടെ കയ്യീന്ന് പാല് വാങ്ങി കൊറച്ചു ഞാൻ കുടിച്ച് ബാക്കി ഓക്കന്നെ കൊടുത്തു..ഓളും കുടിച്ച്.."
"ഇങ്ങള് കാര്യത്തിലേക്ക് വാ എന്റെ ബിലാലിക്ക.. " കൂട്ടത്തിലെ 18 വയസ്സുകാരാൻ തടത്തിക്കുന്നു സുനൈസ് നഖം കടിചോണ്ട് ഒരലർച്ച..
"ഉം.. വരുവാ.. ഓളെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തി.. കട്ടില നല്ലൊച്ചയോടെ ഒന്നുലഞ്ഞു."
ക്ർ..
"ഞാനും കട്ടിലേൽ കേറി ഇരുന്നു.. കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ..
"അത് കേട്ട് വീട്ടിലെ പല റൂമിലും ലൈറ്റ് തെളിഞ്ഞു.. ഞാനതൊന്നും ശ്രദ്ധിക്കാതെ ഓളെ കട്ടിലിൽ കിടത്തി..കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ.. ക്ർ..ക്ർ..
"പിന്നെ ഞാനും പതിയെ കിടന്നു.. കട്ടില അപ്പൊ നിലവിളിച്ചു.."
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ..
"വീട്ടിൽ സകല കുട്ട്യോളും ആ ഒച്ച കേട്ട് ചാടി എണീറ്റ്‌ കരയാൻ തുടങ്ങി..സെക്കന്റ്‌ ഹാൻഡ്‌ കട്ടില തന്നെ ഇവിടേം കൊണ്ടിട്ടല്ലോ എന്നോർത്ത് ഉപ്പാനെ ഞാൻ മനസ്സറിഞ്ഞു പ്രാകി.."
"ന്നിട്ട്??"
"ഓളോട് ഞാൻ പതിയെ പറഞ്ഞു,'ഞമ്മക്ക് താഴെ കിടക്കാം.. കട്ടില പെശകാ..'"
"എന്നിട്ട് കെടന്നാ.."
"ഇല്ല.. ഓള് പറഞ്ഞു,'നിക്ക് തറേൽ കെടന്നാ നടുവേദന വരും.. ഇക്ക താഴെ കിടന്നോ.. ഞാൻ ഇവിടെ കിടന്നോളാം'.. "
"ന്നിട്ട്??" ഞങ്ങളിൽ നിരാശ പടർന്നു..
"എന്തേലും വരട്ടെ എന്ന് കരുതി ഞാൻ പിന്നേം കട്ടിലിൽ കേറി കിടന്നു.. കട്ടില വിട്ടില്ല.."
ക്ർ..ക്ർ.. ക്ർ
"അത് കേട്ട വാപ്പ രണ്ടു ചൊമ ചൊമച്ചു..അത് ചൊമയല്ല,എനിക്കുള്ള സിഗ്നലാന്നപ്പോ തന്നെ നിക്ക് പിടികിട്ടി.. ഞാൻ പതിയെ താഴെ ഇറങ്ങിക്കിടന്നു.."
ഞങ്ങൾ നിരാശരായി പരസ്പരം നോക്കി..
"പക്ഷെ അതോണ്ടൊന്നും തീർന്നില്ല മക്കളെ.." ബിലാലിക്ക തുടർന്ന്.. ഞങ്ങളിൽ പിന്നേം പ്രതീക്ഷ പൂത്തു..
"അല്ലേലും അവിടെ തീരില്ലല്ലോ..എന്താ ന്നിട്ടായെ..??" സുനൈസിന്റെ ചോദ്യം..
"ഓള് ഒറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. കട്ടില നിലവിളിയോ നിലവിളി.. "
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ.. ക്ർ..ക്ർ..
"ഒളൊഴികെ പോരേലെ ആരും ഒറങ്ങീല ..പാതി രാത്രിയിൽ ഉപ്പ വാതിലുമുട്ടി പറയുന്നത് കേട്ട്,'മതി മോനെ.. ബാക്കി നാളെയാകാം എന്ന്..' പാവം ഉപ്പേടെ രോദനം.."
ഒരു കണ്ണീരോടെ ബിലാലിക്ക പറഞ്ഞു നിർത്തി..!!!

ദൂരെ ബിലാലിക്കയുടെ വീട്ടിൽ നിന്നും ശക്തമായ ഒച്ച കേട്ട് ഞങ്ങൾ അങ്ങോട്ട്‌ നോക്കി..
നോക്കുമ്പോൾ അലവിക്ക ബിലാലിക്ക കിടന്ന കട്ടില വലിച്ച് പുറത്തിട്ടു നാല് കാലിലും ആണിയടിച്ചു കേറ്റുന്നു..
ഇത് കണ്ട പൊടിപ്പിള്ളേരു പോലും ആക്കിയ ചിരി ചിരിച്ചു..
ബിലാലിക്കയുടെ ചങ്കു പൊടിഞ്ഞു..
"മനപ്പൂർവാ....ന്റെ നെഞ്ചിലാ അങ്ങേരു ആണിയടിച്ചു കേറ്റുന്നെ..അല്ലേൽ അകത്തൂന്ന് ചെയ്താൽ പോരെ അത്.. ശവം..!!!"
അതും കഴിഞ്ഞു ബിലാലിക്ക ഒന്നോടെ പറഞ്ഞു,
"ചരിത്രം ആവേം ചെയ്തു, ചാരിത്രം പോയെമില്ല.. ശോ..!!! "

Tuesday, September 3, 2013

"റൊമാൻസ് ജീജു " - ഒരു പ്രണയ കഥ... !!!




ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചില്‍ ചിങ്കാരി മേളവും പഞ്ചവാദ്യവും എല്ലാം ഒരുമിച്ച്‌ നടക്കും.. പക്ഷേ ചില പേരുകള്‍ കേട്ടാല്‍ ത്രീശൂര്‍ പൂരം തന്നെ കൊണ്ടാടും നെഞ്ചിന്‍കൂട്.. അങ്ങനെയൊരു പേരാണത്
, റൊമാന്സ് ജിജു.. ആ പേരു മതിയല്ലോ ഓന്  ഏതു 'ടൈപ്' ആളാന്നു മനസ്സിലാവാന്‍.. ഒരു പേപ്പറില്‍ ഒരു പെണ്ണിന്റെ  ഫോട്ടോ വരച്ചു കൊടുത്താല്‍ അപ്പോ അവന് വരും മറ്റേത് ,ഏതു??
പ്രേമം.. ആ പേപ്പറിനോട്‌  പോലും അനുരാഗം.. തീവ്രാനുരാഗം.. ഇത്‌ ഓന്റെ  കഥയാ .. ഓന്റെ  ഒടുക്കലത്തെ  ഒരു പ്രണയകഥ ..
ഇപ്പോ ഓനെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്‌, കുറേ നാളുകള്‍ക്ക് ശേഷം ഓന് ഫേസ്ബുക്കില്‍  എന്റെ ഒരു പോസ്റ്റിനു കമന്റ് ഇട്ട്‌..
'പടച്ചോന്റെ അനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞു പിറന്നു' എന്നെ ഞാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ തികച്ചും സീരീയസ് ആയി അവന്‍ ചോദിക്കുവാ ,”എടാ.. അന്റെ കല്യാണം കഴിഞ്ഞോ ” എന്നു.. ഭാഗ്യത്തിനു ഞാന്‍ ഓണ്‍ലൈനില്‍  ഉള്ള സമയതായത്‌ കൊണ്ട് അപ്പോ തന്നെ അത്  കണ്ടു..
”ഈ കുരുപ്പിനെ ഇപ്പോ ഓണ്‍ലൈനില്‍ ഉണ്ടാക്കിയതാണോ ” എന്നു പ്രാകിക്കൊണ്ട് ആ കമന്റ്  ഡിലീറ്റ് ചെയ്യാന്‍ എടുത്ത 1 മിനുട്ടിനുള്ളില്‍ ആ കമന്റ്നു വന്നത്‌ 13 ലൈക്.. !!!
അങ്ങനെയാ ഞാന്‍ ഓനെ കുറിച്ചു ഒന്നൂടി ഓര്‍ത്തത്‌..
നാല് വര്ഷങ്ങള്ക്ക് മുമ്പ്,  അവന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ ആക്കി എന്നറിഞ്ഞാ ഓനെ ഞാന്‍ വിളിച്ചത് ..
"അളിയാ.. ആശുപത്രിയില്‍  ആണോ? " ഞാന്‍ ചോദിച്ചു..
"അല്ല.. ആശുപത്രിക്ക് പുറത്താ.. നഴ്സിനെ നോക്കി വന്നതാ... "
"എന്ത്‌ പറ്റിയെടാ.. അമ്മക്ക് സീരീയസ് വല്ലതും???"
"അത്‌ വീട്‌.. ഞാന്‍ എന്നാലും ഈ നേഴ്സുമാരെ കുറിച്ചാ ആലോചിക്കുന്നേ.."
അവന്‍ അതു പറഞ്ഞു നിര്‍ത്തിയതും എന്റെ മനസ്സിലും ഒരുപാട് നേഴ്സുമാരുടെ മുഖം മിന്നി മറഞ്ഞു..
വരുന്ന രോഗികള്‍ ആരായാലും സ്വന്തം അച്ഛനേം അമ്മയേം പോലെ പരിചരിക്കുന്ന മാലാഖമാരുടെ മുഖം.. സ്നേഹത്തിന്റെ മാലാഖമാരുടെ മുഖം..!!!
"അതവരുടെ ജോലിയുടെ ഭാഗം ആണെന്ന് കരുതിയാല്‍ മതിയെടാ,ശരിക്കും അങ്നല്ലേല്‍ പോലും.. " ഞാന്‍ പറഞ്ഞു നിര്‍ത്തി..
"അഹ്.. അതല്ലടാ.. എന്നാ ആറ്റം ചരക്കുകളാ..ശോ"
ടീം..
'ശവം..' മനസ്സ്‌ മന്ത്രിച്ചു..
"അത്‌ വീട്‌.. അമ്മക്ക് എങ്ങനുണ്ടെടാ" മനസ്സില് വന്ന തെറി വിഴുങ്ങി വിവരം അറിഞ്ഞു പെട്ടെന്ന് ഫോണ്‍ വെക്കാലോ എന്ന് കരുതി എന്റെ ചോദ്യം..
"അത് പിന്നെ പറയാം.. ഞാനേ.. ഒരു നേഴ്സിനു എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്..അവള്‍ മറുപടി വല്ലോം പറയുമോ എന്ന് നോക്കി നിക്കുവാ ഇപ്പൊ." അവന്റെ റിപ്ലേ..
"നായിന്റെ മോനെ.. " മനസ്സില് അതാ വന്നെ.. അതന്നെ പറഞ്ഞു ഫോണ്‍ വെച്ചു..
പിന്നെ അവന്റെ അകന്ന ബന്ധുവായ ഒരു ചെറുക്കനെ വിളിച്ചന്വേഷിച്ചപ്പോ അവന്‍  കരഞ്ഞുകൊണ്ടാ പറഞ്ഞെ,"ആന്റിക്ക് കുറവില്ലാന്നു.."!!!

ദിവസങ്ങള്ക്ക് ശേഷം അവന്‍ പിന്നെയും എന്നെ വിളിച്ചു.. പക്ഷെ ഞാന്‍ ഫോണ്‍ എടുത്തില്ല.. കാരണം സാജ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു അപ്പോഴേക്കും.. ഒരു വയ്യാവേലി കൂടി എടുത്തു വെക്കാന്‍ മാത്രം ആവതില്ലായിരുന്നു എനിക്ക്..
അതിനു ശേഷം മൂന്നുമാസം കഴിഞ്ഞു വീണ്ടും എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു,അറിയാത്ത ഒരു നമ്പറില്‍ നിന്നും..
"ഹലോ.. "
"അളിയാ ഇത് ഞാനാ..ജിജു.."
"ഇതേതാ നമ്പര്‍??നിന്റെ നമ്പറില്‍ നിന്നും വിളിച്ചാല്‍ എടുക്കില്ല എന്നുറപ്പുള്ളത് കൊണ്ട് വേറെ നമ്പറില്‍ നിന്നും വിളിച്ചതാ അല്ലെ.. " എന്റെ ചോദ്യം..
"അല്ലടാ.. ഇതാ എന്റെ പുതിയ നമ്പര്‍.. BSNL ആക്കി ഞാന്‍.. നല്ല പ്ലാനാ...BSNL to BSNL ഫ്രീയാ.."
"അത് പറയാനാണോ നീ വിളിച്ചേ??" 
"അതല്ല.. നിന്റെ എറണാകുളം അഡ്രസ്‌ ഒന്ന് പറഞ്ഞെ..ഒരു പാര്‍സല്‍ അയക്കാനാ.." 
"പാര്‍സലാ .. എന്ത് പാര്‍സല്‍??"
"അതൊക്കെ പറയാം.. നീ അഡ്രസ്‌ പറയ്‌.." 
ഞാന്‍ പറഞ്ഞു കൊടുത്തു.. ടീവിയില്‍ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോല്‍ ഗുലുമാല്‍ എന്ന പാട്ട് ഞാന്‍ കേട്ടതേ ഇല്ല..'
"ഉം.. ശരി.. പറഞ്ഞാല്‍ നീ അഡ്രസ്‌ തരില്ല എന്നുറപ്പുള്ളത് കൊണ്ടാ ഞാന്‍ പറയാതിരുന്നെ.. ഞാന്‍ നാളെ രാവിലെ അവിടെത്തും.. " അതും പറഞ്ഞു അവന്‍  ഫോണ്‍ കട്ട്‌ ചെയ്തു..
ടിശൂം..തലക്കിട്ടു ആരോ ഹാമ്മറിനു അടിച്ചത് പോലെയാ എനിക്ക് തോന്നിയെ.. 
ബോധം വരാന്‍ കുറെ സമയമെടുത്തു.. "പടച്ചോനെ...!!!" ബോധം വന്നപ്പോള്‍ ഉള്ളുരുകി വിളിച്ചു..

"അളിയാ അറിഞ്ഞാ.. നാളെ ഒരു കുരിശു വരുന്നു റൂമിലേക്ക്‌??" അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ശിനുവിനോട് പറഞ്ഞു..
"അതെന്താ.. നാളെ ഇവിടെ പള്ളിപ്പെരുന്നാള്‍ ആണോ..??"
ആ പസ്റ്റ്.. നല്ലാളോടാ..
"അതല്ലടാ പൊട്ടാ.. എന്റെ ഒരു ഫ്രണ്ട് വരുന്നെന്നു.. കുരിശാ.." ഞാന്‍ വേദനയോടെ പറഞ്ഞു..
"ഓ.. ചെകുത്താന്‍ സാജ് ഉള്ളപ്പോള്‍ ഒരു കുരിശും കുരിശല്ല മോനെ.."
"ഇവന്റെ മുന്നില് സാജ് മാലാഖനാടാ..മാലാഖന്‍.." ഞാന്‍ മനസ്സ് തുറന്നു..
"കര്‍ത്താവേ..സാജിനെക്കള്‍ വല്യ കുരിശോ.. അപ്പൊ അവന്‍ ആരാ?? ഹോ." ശിനു വാ പൊളിച്ചു..
"ജീജു.. റൊമാന്‍സ് ജിജു..." 
ബാക്ക്ഗ്രൌണ്ടില്‍ മ്യൂസിക്‌.. ഒടുക്കലത്തെ മ്യൂസിക്‌..

അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല..
സീന്‍ അടുത്തത്.. പ്രഭാതം..
രാവിലെ എഴുന്നേറ്റു പുറത്തു കസേരയില്‍ ചാരി ഇരുന്നു പത്രം വായിക്കുന്ന ഞാന്‍..
അവിടെ നിന്ന് തന്നെ പല്ല് തേച്ചു കൊണ്ടിരിക്കുന്ന ശിനു ബ്രെഷിനു വിശ്രമം കൊടുത്തു മുറ്റത്തേക്ക് 
ആഞ്ഞു തുപ്പി.. 
'ഫ്ലിം..'
അത് ചെന്ന് വീണത്,ഏതോ ഒരു മുഖത്ത്,കുറച്ചു വായിലും....
മുഖത്ത് നിന്നും വെള്ള കളറിള്‍ പെയ്തിറങ്ങിയ കോള്‍ഗേറ്റ് സ്ലോ മോഷനില്‍  തുടച്ചു കളയുന്ന ആ മുഖം കണ്ട് എന്റെ ചുണ്ട് ഒന്നൂടി മന്ത്രിച്ചു..
'ജീജു.. റൊമാന്‍സ് ജിജു..'
ശിനു പോസ്റ്റ്‌ ആയി നിന്നു.. 
'ഇത്രേം കൃതായി മുഖത്ത് തന്നെ ആ കോള്‍ഗേറ്റ്  ഏറ്റുവാങ്ങാന്‍ ഓന് ഏത് പൊസ്സിലാ നിന്നെ??
സാധാരണ ഒരു മനുഷ്യന്‍ നിന്നാല്‍ അത് കാലിനെ വീഴു.. ഓന്‍ കുനിഞ്ഞു സ്വീകരിക്കുകയായിരുന്നു എന്ന് തോന്നുന്നു..മിടുക്കന്‍.. ' ഞാന്‍ ചിന്തിച്ചു.
"സോറി കണ്ടില്ല.. " ശിനു പതറി..
"സാരൂല.." റൊമാന്‍സ് ചിരിച്ചു..
ശിനുവിനു സമാധാനമായി..
"എന്താ അവിടെ നിക്കുന്നെ.. വാ കേറി വാ.. എന്റെ പേര് ശിനു.." ശിനു കൈ നീട്ടി..
ഓന്‍ കേറി വന്നു.. നീട്ടിയ വലതു കൈ പിടിക്കാതെ ഓന്‍ ശിനുവിന്റെ ഇടതു കൈ പിടിച്ചു..
എന്നിട്ടാ കയ്യില്‍ നിന്നും ബ്രഷ് പിടിച്ചു വാങ്ങി..
ഒരേ ഒരു മിനുട്ട്.. ഓന്‍ ആ ബ്രഷ് വെച്ചു നേരത്തെ വായില്‍ ഏറ്റു വാങ്ങിയ കോള്‍ഗേറ്റ്  ഉപയോഗിച്ച് പല്ല് തേച്ചു ആ  ബ്രഷ് കഴുകുക പോലും ചെയ്യാതെ ശിനുവിന്റെ നീട്ടി പിടിച്ച വലതു കയ്യില്‍ ഏല്പ്പിച്ചു..എന്നിട്ട് ബാഗില്‍ നിന്നും വെള്ളമെടുത്തു അല്പം വായിലാക്കി പുറത്തേക്കു നീട്ടിത്തുപ്പി, ബാക്കി ഒറ്റ മോന്തിനു അകത്താക്കി..
എന്നിട്ട് സ്ലോ മോഷനില്‍ തിരിഞ്ഞു, ചിരിച്ചോണ്ട് മൊഴിഞ്ഞു,
"പല്ല് തേക്കാത്തോണ്ട് ഇത്രേം നേരം വെള്ളം കുടിക്കാതെ നിക്കുവായിരുന്നു.. ഇപ്പോഴാ സമാധാനമായെ.."
"ഓ.. പല്ല് തേക്കാതെ വെള്ളം കുടിക്കില്ലല്ലേ.. നല്ല വൃത്തിയും മെനേം ഉള്ള ആളാണല്ലേ.. " ശിനുവിന്റെ റിപ്ലേ..
ഓന്‍ തലയുയര്‍ത്തി നിന്നു..
"ഇതാടാ മച്ചാന്‍..അതാണ്‌ പോയിന്റ്‌.. ഒറ്റയടിക്ക് മച്ചാന്‍ ആളെ സ്പോട്ട് ചെയ്തത് കണ്ടാ.. "
അവന്‍ എന്നെ നോക്കി നെഞ്ച് വിരിച്ചു കാണിച്ചു അകത്തേക്ക്..
വലതു കയ്യിലെ ബ്രഷ് ആദരപൂര്‍വ്വം നോക്കി ശിനു ചങ്കിടിപ്പോടെ ചോദിച്ചു,
"ഇതേതാ മൊതല്??"
"ജീജു.. റൊമാന്‍സ് ജിജു.." 
ശിനു കിടുങ്ങി.. 

ഞങ്ങള്‍ അകത്തേക്ക്.. സാജ് കിടന്നുറങ്ങുന്നു..
ശിനു സാജിനെ തോണ്ടി വിളിചു എണീപ്പിച്ചു പറഞ്ഞു,
"നിനക്ക് രണ്ടാം സ്ഥാനേ കിട്ടു.."
സാജിനൊന്നും മനസ്സിലായില്ല..
"ശരി.. സമ്മാനം വൈകുന്നേരം തന്നാല്‍ മതി.." അതും പറഞ്ഞു അവന്‍ പിന്നേം ഉറക്കിലേക്ക്..!!! 
അവൻ വന്ന ആഘാതത്തിൽ നിന്നും മോചിതനാകാതെ ഞാൻ വരാന്തയിൽ കുത്തിയിരുന്നു..


സമയം പിന്നെയും മുന്നോട്ട്‌ നീങ്ങി.. 
ഞാന്‍ അതേ ഇരിപ്പ് തന്നെ,ഒരുമാതിരി പട്ടയടിച്ച ഓന്തിനെ പോലെ.. 
"ന്നാലും എന്തായിരിക്കും അവന്ടുദ്ദേശം?? " ഞാന്‍ ചോദിച്ചു..
"അവന്ടുദ്ദേശം എന്തേലും ആവട്ടെ.. നമ്മുടെ കാര്യം തല്‍ക്കാലം നോക്കാം..ഇന്നലത്തെ പ്ലാന്‍ പോലെ സിനിമക്കു പോകാം..വാ " അതും പറഞ്ഞു ശിനു എണീറ്റു.. കൂടെ ഞങ്ങളും..

ഞങ്ങള്‍ സിനിമക്ക് പോകാന്‍ തയ്യാറായി ഇറങ്ങവെ,പിറകില്‍ നിന്നും ഒരു വിളി..
ഞാന്‍ തിരിഞ്ഞു നോക്കി, റൂമില്‍ നിന്നും ഒരു പരട്ട എണീറ്റു വരുന്നു.. 
അവന്‍,റൊമാന്‍സ് ജിജു...
"ഇയ്യെവിടെ പോകുവാ??" അവന്റെ ചോദ്യം..
"നീ ഇവിടെ റെസ്റ്റ് ചെയ്.. ആ റൂമില്‍ കിടക്കുന്ന ഒരുത്തന്‍ ഇപ്പോ എണീക്കും..നിങ്ങള്‍ രണ്ടുപേരും ഒരുമിക്കേണ്ടവരാ..ഞങ്ങള്‍സിനിമക്കു പോകുവാ..വേഗം വരാം.." ഞാന്‍ സാജിന്റെ റൂം ചൂണ്ടി മറുപടി പറഞ്ഞു..
"വേണ്ട.. ഇയ്യിപ്പോ സിനിമാക്ക് പോണ്ട.." അവന്റെ രോദനം..
'ഇവനാരടാ നകുലനാ, ഞാന്‍ ആരാ ഗംഗയാ.. ഗംഗ ഇപ്പോ പോണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞത് പോലല്ലേ ഈ ആയോഗ്യ നായെ പറഞ്ഞത്..' ഞാന്‍ മനസ്സില്‍ ഓര്‍ത്തു.. 
"അതെന്താ ഞാന്‍ പോയാല്... " എന്റെ മറുപടി..
"വേണ്ട.. അന്നേ കൊണ്ട് എനിക്കൊരു കാര്യമുണ്ട്‌.. " അവന്‍ വിടുന്ന ലക്ഷണമില്ല..
"എന്ത്‌ കാര്യം??"
"ഞാന്‍ അന്ന് പറഞ്ഞില്ലേ, ഒരു നഴ്‌സിന് എന്റെ നമ്പര്‍ കൊടുത്ത കാര്യം..അയിന് ശേഷം ഒളും ഞാനും നല്ല കട്ട ലൈന് ആയിരുന്നു.." അവന്‍ സെന്റി ആയിത്തുടങ്ങി..
"അതൊന്ട്??" 
"ഓളെ കല്യാണാ നാളെ.. ഓള്‍ എന്നെ വിട്ടു പോകുവാടാ നാളെ... " അത്‌ പറഞ്ഞു കൊണ്ട് അവന്‍ കരയാന്‍ തുടങ്ങി..പട്ടി മോങ്ങുന്നത്‌ പോലെ..
'അപ്പോ പുഷ്‌പന്‍ കാമുകീടെ കല്യാണം കൂടാന്‍ വന്നതാല്ലേ.. പസ്റ്റ്‌..' പ്രകാശ് ഷിനുവീന്റെ ചെവിയില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവന്റെ കരച്ചില്‍ കണ്ടപ്പോ എനിക്കും ചിരി വന്നു.. അമ്മാതിരി കരച്ചിലാ ആ പോത്ത്‌ കരയുന്നത്...!!!

ചിരി ഉള്ളിലൊതുക്കി ഞങ്ങളും വിഷമം അഭിനയിച്ചു..
ആ മോങ്ങല് കേട്ട് ഉറങ്ങിക്കൊണ്ടിരിക്കുന്ന സാജ് എണീറ്റു വന്നു..
അവന്‍ ഞങ്ങളെ നാലിനേം നോക്കി.. 
അവനൊന്നും മനസ്സിലായില്ല...
എന്നിട്ടു പോലും അവനും കരയാന്‍ തുടങ്ങി.. വാവിട്ട്‌ പൊട്ടി പൊട്ടി കരഞ്ഞു....!!!
'എന്തിനു???'
'വെറുതെ.. വെറും വെറുതെ ഒരു കമ്പനിക്ക്‌... '
ശോ...

റൊമാന്‍സ് ജീജു കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്തി.. സാജ് എന്നിട്ടും അഞ്ച് മിനുറ്റ്‌ കൂടി കരഞ്ഞു.. 
പിന്നെ ബോറടിച്ചപ്പോള്‍ ബാത്‌ റൂമില്‍ പോയി മുഖം കഴുകി വന്നു..
അവന്‍ ചോദിച്ചില്ല, 'എന്തിനാ കരഞ്ഞതെന്ന്'..
അവനോടും ആരും ചോദിച്ചില്ല..

"പോട്ടെ.. എല്ലാം വിധിയാ എന്നു കരുതി നീ സമാധാനിക്ക്‌." എല്ലാം കഴിഞ്ഞപ്പോള്‍ ശിനു ജീജുവിനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു...
അതു കേട്ടതും സാജ് പിന്നേം കരയാന്‍ തുടങ്ങി..
"ഛീ.. നിര്‍ത്തെടാ *&^*#$ ന്റെ മോനേ.. " കാര്യാമാറിയാതെ അവന്റെ കരച്ചില്‍ കണ്ട ശിനു സമാധാനിപ്പിച്ച അതേ നാവു കൊണ്ട് സാജിന്റെ തന്തക്ക് വിളിച്ചു..
അതൊണ്ടെന്തായി.. സാജടങ്ങി.. പെട്ടെന്നു തന്നെ അവന്‍ ചിരിച്ചു..

"ടാ ഫിറൂ.. ഇയ്യ് എന്നെ ഒന്നു സഹായിക്കണം.." റൊമാന്‍സ് എന്റെ കയ്യില്‍ കേറി പിടിച്ചു വേദനയോടെ പറഞ്ഞു..
അത്‌ കേട്ടപ്പോള്‍ എനിക്കും വേദനയായി.. 
"നിന്റെ വേദന മാറ്റാന്‍ ഞാന്‍ എന്താടാ ചെയ്യെണ്ടത്‌... " .
ഞാന്‍ എന്റെ കൈ കൊണ്ട് അവന്റെ കൈകളില്‍ മുറുകെ പിടിച്ചു..
"ഓളുടെ വീട്‌ അങ്കമാലിയിലാ.. ന്റെ കൂടെ ഇയ്യ് വരണം.. നമുക്കീ കല്യാണം മൊടക്കണം.."
"ന്റെ പള്ളീ..." ഞാന്‍ ഞെട്ടലോടെ എന്റെ കയ്യിലുണ്ടായിരുന്ന അവന്റെ കൈ പറമ്പിലോട്ട് വലിച്ചെറിഞ്ഞുകൊണ്ട് അലറി.. 
കല്യാണം ഞാന്‍ മൊടക്കണം എന്നു.. 
"നീ പോയേ.. എന്നെ കൊന്നാലും ശരി ഞാന്‍ വരില്ല.." 
പക്ഷേ അവന്‍ വിട്ടില്ല.. അവന്റെ കൂടെ പോയില്ലേൽ എന്റെ പേരെഴുതി വെച്ച് അവൻ ആത്മഹത്യാ ചെയ്ത് കളയും എന്ന്  വരെ പറഞ്ഞു.. 
"നീ ചെയ്തോ.. അങ്കമാലീൽ പോയി തല്ലു കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് സെൻട്രൽ ജയിലിൽ വീര ചരമം പ്രാപിക്കുന്നതാ.. " ഞാനും വിട്ടില്ല.. 
പക്ഷെ അവന്റെ കരച്ചിലിൽ ഞാൻ തന്നെ തോറ്റു, ആ *#&% ന്റെ മോൻ കരഞ്ഞു കൊണ്ട് പറഞ്ഞു,
"ഇയ്യെന്റെ കൂടെ വന്നില്ലേൽ, 4 വർഷായി ഇയ്യ് കഷ്ടപ്പെട്ട് വളച്ചെടുത്ത അവളുമായുള്ള ലൈൻ ഞാൻ തകർക്കും.. അനക്കറിയാലോ ഓളുടെ ആങ്ങള , ന്റെ മെയിൻ ചെങ്ങായി ആണെന്ന്..!!!"
ഠിം
അതൊരു വല്ലാത്ത പഞ്ചാ.. എന്റെ നെഞ്ചത്തേക്ക് ഓന്റെ ഒരു പഞ്ച്..
ഒടുവിൽ കണ്ണീരോടെ ഞാൻ പ്രകാശിനും ശിനുവിനും നേരെ തിരിഞ്ഞു..
"അളിയന്മാരെ, നിങ്ങളും കൂടി........"
മുഴുവൻ പറഞ്ഞു തീര്ക്കാൻ വിട്ടില്ല, ആ ആൽമാർത്ത സുഹൃത്തുക്കളും പറഞ്ഞു കളഞ്ഞു  ,"ഇനീം അവന്മാരെ ഈ കാര്യത്തിന് വിളിച്ചാൽ ന്റെ ലൈൻ പൊളിക്കണ കാര്യം അവരെറ്റെടുക്കും "എന്ന്..
ഞാൻ സാജിനെ നേരെ തിരിഞ്ഞു..
ആ തിരിച്ചിൽ കണ്ടതും അവൻ നൂറെ നൂറിൽ റൂമിലേക്കോടി..
"അവനും ബുദ്ധി വെച്ചാ...".ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി.
അൽപ നിമിഷത്തിനകം വാതിൽക്കൽ പുതിയ പാന്റും കുപ്പായോം ഇട്ടു സാജ് പ്രത്യക്ഷനായി.. എന്നിട്ടൊരു പ്രഖ്യാപനമായിരുന്നു...
"ഒരു ചെങ്ങായിക്കു വേണ്ടി ഞാൻ വരും, എങ്ങോട്ടും.. നിങ്ങൾ ഇറങ്ങേടാ.... "
ഞാൻ സാജിനെ നോക്കി, എന്റെ കണ്ണ് നിറഞ്ഞു.. 
'ഇവനാണ് യദാർത്ഥ സുഹൃത്ത്..' ഞാൻ അവന്റെ നേർക്ക്‌ നടന്നടുത്തു..സാജ് നെഞ്ച് വിരിച്ചു..
വിറയ്ക്കുന്ന അധരങ്ങളാൽ ഞാൻ ചോദിച്ചു,
"എന്നാ പിന്നെ നിങ്ങള് രണ്ടു പേരും കൂടി പൊയ്ക്കോളും അല്ലെ??"
ഠിം..
സാജിന്റെ മുഖത്ത് പോലും പുച്ഛം ലോറി പിടിച്ചു വന്നു.. 
അവൻ തല ചൊറിഞ്ഞു.. 
റൊമാൻസ് മൊബൈൽ എടുത്തു..
"ഇയ്യ്‌ ഇറങ്ങുന്നോ.. അതോ ഞാൻ ഓളുടെ ആങ്ങളയെ വിളിക്കണോ..??"
അതൊരു ചോദ്യാ.. 
ഒരു കോടി കിട്ടാൻ സുരേഷ് ഗോപി ചോദിക്കുന്ന പോലോത്തെ ഒടുക്കലത്തെ ഒരു ചോദ്യം..പക്ഷെ ഇവിടെ ലൈഫ് ലൈൻ ഇല്ല.. ലൈഫും മരണോം മാത്രം..
ഓളെ വളക്കാൻ ഞാനെടുത്ത സമയോം റീചാർജ് ചെയ്ത കാശും ഓർത്തപ്പോൾ ഒറ്റ ഉത്തരേ മനസ്സില് വന്നുള്ളൂ....
'സർ, പ്ലീസ് ലോക്ക് ദി ഓപ്ഷൻ എ..'
ഞാൻ റെഡി ആയി.. 
റൂമിൽനിന്നും ഇറങ്ങാൻ നേരം ശിനു  പ്രകാശിനോട്  പറയുന്നത് കേട്ട്,
"അളിയാ, കണ്ണൂര് വരെ ആംബുലൻസിൽ ഇരിക്കുക വല്ലാത്ത ബോർ ആയിരിക്കും അല്ലെ?? "
"ഓ.. ആംബുലൻസിനു വഴി പറഞ്ഞു കൊടുത്ത് നമുക്ക് ട്രെയിനിൽ പോയാൽ പോരെ " എന്ന് പ്രകാശിന്റെ ഉത്തരം..
ശവങ്ങൾ.. ശവത്തിൽ കുത്തുവാ...!!!

അങ്ങനെ പൊട്ടനേം പുഷ്പനേം കൂട്ടി ഞാൻ അങ്കമാലിയിലേക്ക്...
അങ്കമാലിയിലെ അവളുടെ അമ്മാവൻ പ്രധാനമന്ത്രി അവതിരുന്നാൽ മതിയായിരുന്നു എന്ന പ്രാര്തനയോടെ....

അതിവേഗം ബഹുദൂരം ഞങ്ങള്‍ അങ്കമാലിയില്‍ കാലെടുത്തു കുത്തി.. കല്യാണവീട് ലക്ഷ്യമാക്കി നടന്നു..
ദൂരെ നിന്നും കണ്ടു ഒരു പടുകൂറ്റൻ ബ്ലങ്കാവ്.. 
വീട്‌ കണ്ടപ്പോ തന്നെ എന്റെ നെഞ്ചില്‍ തൃശൂര് പൂരം കൊടിയേറി... അമ്മാതിരി ഒരു വീട്‌..
വീടിനു മുന്നില്‍ താടിയും തൊപ്പിയും വെച്ച ഒരു ആജാനുഭാഹു ആള്‍ക്കാരെ സ്വീകരിക്കുന്നു..
"ആരാതു .?? " എന്റെ ചോദ്യം..
"ഓളുടെ വാപ്പ.." ജീജുവിന്റെ മറുപടി..
"ന്റെ പടച്ചോനെ.. വാ... പ്പായാ..."
അപ്പ ലവ് ജീഹാദ് .. അടി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി..
ഓടാനുള്ള സ്ഥലം നോക്കാനുള്ള സമയം പോലും എനിക്ക്‌ താരാതെ സാജും റൊമാന്‍സും എന്നെ വലിച്ചോണ്ട് പോയി..
"അസാലാമു അലൈകും.." ഓളുടെ  വാപ്പ ചിരിചോണ്ട് ഞങ്ങളെ സ്വീകരിച്ചു..
"ആയിക്കോട്ടെ.." ന്റെ പേടിയൊടുള്ള മറുപടി.. 
അങ്ങേരുള്‍പ്പടെ മൂന്നു ജീവികള്‍ ഒരുമിച്ച്‌ വാ പൊളിച്ചു..
"വലൈകുമുസലം." ഞാന്‍ പെട്ടെന്നു തന്നെ തിരുത്തി..
അങ്ങേര്‍ക്കും സന്തോഷം..

അകത്ത് ഗാനമേളേം  ലഹളേം  ഒക്കെ ആയി ആകെ ബഹളം..
ഞങ്ങള്‍ ഒരു കസേരയില്‍ ഉപവിഷ്ടരായി..
ഞാന്‍ ചുറ്റും നോക്കി.. ഒരു പൂരത്തിനുള്ള ആളുണ്ട്‌.. ആളൊന്ന് അര അടി വെച്ചു തന്നാ മതി ബോഡി  പാണ്ടി ലോറി  കേറിയത്‌ പോലാകാന്‍..!!!
ഞാന്‍ സാജിനെ നോക്കി, അവന്‍ സംഗീതം ആസ്വദിക്കുവാ, തെണ്ടി...
"പാട്ടും  കൊട്ടുമൊക്കെ കൊള്ളാം.. പക്ഷേ ആ ഡ്രം അടിക്കുന്നവന്‍ ശരിയല്ല.." സാജിന്റെ കണ്ടുപിടുത്തം..
"ന്തേ??" എന്റെ ചോദ്യം..
"അവനൊരു താളമില്ല.. കണ്ടില്ലേ ഇടക്കിടക്കു ചുമ്മാ അടിക്കുവാ.." സാജ് കലിപ്പോടെ പറഞ്ഞു..
"അതവനു താളമില്ലാഞ്ഞിട്ടല്ല.. എനിക്ക്‌ പേടിയായിട്ടാ . " ഞാന്‍ വിറയലോടെ പറഞ്ഞു..
സാജ് ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.. 
"ന്റെ കയ്യും കാലും ഇട്ടടിക്കുന്ന ശബ്ദമാടാ പട്ടി അതു.." ഞാന്‍ വിറയലോടെ പറഞ്ഞു.. 
സാജ് എന്നെ പൂച്ചതോടെ നോക്കി.. അവനു പോലും പുച്ഛം.. ശോ..!!!

"ന്താ നമ്മുടെ പ്ലാന്‍??" അല്പം കഴിഞ്ഞപ്പോള്‍ സാജ് റൊമാന്‍സിനോട് ചോദിച്ചു..
"ആദ്യം ഓളെ കണ്ടു പിടിക്കണം.. "
"എന്നിട്ടു??"
"എന്നിട്ടോളോട്   ചോദിക്കണം, എന്നെ ഇഷ്ടമാണോ എന്നു.. "അവനത്‌ പറഞ്ഞതും ഞാനും സാജും ഒരുമിച്ച്‌ ഞെട്ടി..
"എങ്ങനെ.. അപ്പോ അവളിതുവരെ നിന്നോട്‌ പറഞ്ഞില്ലേ നിന്നെ ഇഷ്ടാന്ന്.." ഞാന്‍ ഞെട്ടലോടെ ചോദിച്ചു..
"അത്‌ പറഞ്ഞില്ല.. പക്ഷേ എപ്പോം വിളിക്കാറുണ്ടായിരുന്നു.. ഇഷ്ടാന്ന് മാത്രം പറഞ്ഞില്ല.. പക്ഷേ ഇഷ്ടാവും.. ഒറപ്പാ.." 
ഓന്റെ ഒടുക്കത്തെ ആത്മവിശ്വാസം.. 
സാജിനു സമാധാനമായി.. ന്റെ ഉള്ള സമാധാനം ബഹിരാകാശത്തേക്കു ടൂറിന്‌ പോയി..!!!

തൊണ്ടേൽ ഉണ്ട കുടുങ്ങിയ പട്ടാളക്കാരനെ പോലെ കണ്ണും തള്ളി ഇരുന്ന എന്റെ നേരെ ഒരു രൂപം നടന്നു വരുന്നു..
"ഓളുടെ  ആങ്ങളയാ..." റൊമാൻസ്  ചെവിയില്‍ പറഞ്ഞു..
ഞാന്‍ സ്വിച്ച് ഇട്ട പോലെ എണീറ്റു ആ രൂപത്തെ സൂക്ഷിച്ചു നോക്കി..
നല്ല അടാറു സൈസ്  മനുഷ്യന്‍.. ജിമ്മന്‍.. ഇന്നോരടി അടിച്ചാ അടുത്ത പെരുന്നാള്‍ക്കേ തരിപ്പ് മാറൂ എന്നൊറപ്പാ .. അത്രേം നല്ല സൈസ്.. ഹോ... 
"ഇങ്ങളൊക്കെ അവള്‍ടെ ആരാ??" അയാളുടെ ചോദ്യം..
'ആരാ??' ഞാന്‍ തന്നെ പതിയെ എന്നോട്‌ ചോദിച്ചു.. 
"കൂടെ പഠിച്ചതാ..." ഉത്തരം പറഞ്ഞത് സാജ് ആയിരുന്നു.. 
അതു കെട്ടതും അവന്‍ മൂന്നു പേരേം നോക്കി.. മൂന്നും മൂന്നു പ്രായം, മൂന്നു സൈസ്.. 
"ആര്??"
"ഇവന്‍.. " എന്നെ ചൂണ്ടി റൊമാന്‍സിന്റെ ഗോൾ..
'ഞാനാ.. ' ഭാഗ്യത്തിനു അതു പുറത്തേക്ക്‌ വന്നില്ല..
"ആഹാ.. എവിടാരുന്നു .. ??"  അങ്ങേരുടെ അടുത്ത ചോദ്യം..
'വലിച്ചു..!!!' എന്തോ പറയും ?? ' ഞാന്‍ തലപുകച്ചു
"നഴ്സറിയിൽ " 
"കോളേജിൽ "
ഠിം.. രണ്ടു പേര്‍, ഒരേ നേരം.. രണ്ടുത്തരം..!!!
 ആദ്യത്തേത് സാജ്  ,രണ്ടാമന്‍ റൊമാൻസ്.
ചോദ്യകര്‍ത്താവ്‌ ക്രിയ മറന്നു വാ പൊളിച്ചു.. മിക്കവാറും ഇനി കര്‍മ്മമാ .!!!
"അത്‌.. നഴ്സിംഗ് കോളേജ് " പെട്ടെന്നു വായില്‍ വന്നത്‌ ഞാനങ്ങു പറഞ്ഞു.,
ഭാഗ്യം.. അങ്ങേര് ചിരിച്ചു .. 
"ആയിക്കോട്ടെ.. വാ.. അവളെ കാണണ്ടേ.. കണ്ടിട്ട്‌ വരാം.." അങ്ങേര് എന്റെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങി..
Again  Smoked .!!! വീണ്ടും വലിച്ചു.. !!!
അവളെന്നെ കണ്ടാല്‍ എല്ലാം തീരും.. പിന്നെ വെടീം പോകേം മാത്രം..
"ഞാന്‍ ഇവിടെ ഒളിച്ചിരിക്കാം.. നീ പോയി അവളെ കണ്ടു കാര്യം പറയ്‌.. " റൊമാൻസ്  ഓടി വന്നു എന്റെ ചെവിയില്‍ പറഞ്ഞു ഒരു തൂണിനു  പിറകില്‍ മറഞ്ഞു..
ഞങ്ങള്‍ അകത്തെത്തി.. 
അകത്ത് മൈലാഞ്ചി കല്യാണം.. അണിഞ്ഞൊരുങ്ങി ഒരു സുന്ദരിപെണ്ണ്    ഒരു കസേരയില്‍ ഇരിക്കുന്നു.. തൊട്ടടുത്ത കസേരയില്‍  ഓരോരുത്തരായി ബന്ധുക്കളും ഫ്രണ്ടുക്കളും മാറി മാറി വന്നു പെണ്ണിനു മൈലാഞ്ചി  ഇട്ട്‌ കൊടുക്കുന്നത്‌ പോലെ അഭിനയിക്കുന്നു..
ക്യാമറ  മേനോന്‍ അതു കേമറയിൽ പകര്‍ത്തുന്നു..
അല്പനേരത്തിനു ശേഷം എന്റെ കയ്യിലും കിട്ടി മൈലാഞ്ചിക്കോല്...  
അതെന്റെ കയ്യില്‍ കിടന്നു ഡാൻസ് കളിച്ചു.. ധൂം മച്ചാലെ...!!! അത്രക്ക്‌ വിറയല്‍..
ഞാന്‍ അവളുടെ നേര്‍ക്ക് നടന്നടുത്തു .. അവളെന്നെ നോക്കി..
ഞാന്‍ ചിരിച്ചു കാണിച്ചു.. എതേലും ഒരു ബന്ധു ആയിരിക്കും എന്നു കരുതി അവളും ചിരിച്ചു.. 
ഞാന്‍ കസേരയില്‍ ഇരുന്നു.. അവളുടെ കൈ പിടിച്ചു മൈലാഞ്ചിക്കോല് കൊണ്ട് അവളുടെ കൈവെള്ളയില്‍ ഇക്കിളി കൂട്ടി.
പിന്നെ പതിയെ ശരീരത്തിന്റെ അവിടേം ഇവിടെമൊക്കെ  ചിതറി കിടന്ന ധൈര്യം ആവാഹിച്ചെടുത്തു പതിയെ സംസാരിച്ചു തുടങ്ങി...
"ഞാന്‍ ജീജുവിന്റെ ഫ്രണ്ടാ.. അവന്‍ വന്നിട്ടുണ്ട്‌.. കല്യാണം മുടക്കി നിന്നെ കൊണ്ട് പോകാന്‍ എന്നു പറഞ്ഞാ വന്നിരിക്കുന്നേ.. എന്താ ചെയ്യണ്ടേ??.."
അതും പറഞ്ഞു ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.. 
ആ കണ്ണുകളില്‍ ടൈറ്റാനിക്  സിനിമയുടെ ക്ലൈമാക്സ് അലയടിച്ചു... ഏതു നിമിശോം തകർന്ന് പോകും എന്ന സ്ഥിതി.. !!!
"ആ കൊരങ്ങൻ ഇവിടേം വന്നാ.. !!!" അവളുടെ മധുരമേരിയ ശബ്ദം..
"കൊരങ്ങനാ...??നിങ്ങള്‍ വിളിക്കാറുണ്ട് എന്നൊക്കെ പറഞ്ഞു അവന്‍.."
"വിളിക്കാറുണ്ട്.. ഫോണ്‍ നമ്പർ തന്നില്ലേലും വിളിച്ചില്ലേലും ചത്തു കളയും എന്നു പറഞ്ഞപ്പോള്‍ ചെയ്തു പോയതാ.. അവന്റെ ശല്യം കാരണാ ഈ കല്യാണം ഇത്രേം പെട്ടെന്നു നടത്താന്‍ ഞാന്‍ വീട്ടുകാരോട്‌ പറഞ്ഞത് തന്നെ.." 
'ആഹാ..ബ്യൂട്ടിഫുൾ..' പ്രേമിക്കുന്നവനെ പേടിച്ചു പെണ്ണ് നടത്തുന്ന കല്യാണം മുടക്കാൻ വന്ന പയ്യനെ ഞാൻ ഒളികണ്ണിട്ടു നോക്കി.. അവൻ തൂണിനു മറവിൽ നിന്നും അവളെ നോക്കി കൊതിയോടെ നിക്കുന്നു..  '
"മതി മതി.. അത്രേം മതി.. " കേമറ  മേനോന്‍ ചൂടായി..
ഞാന്‍ എണീക്കാൻ  ഒരുങ്ങി.. അവളുടെ കണ്ണുകളിലേക്ക് ഒന്നൂടെ നോക്കി..
നേരത്തെ കണ്ട അതേ രംഗം പോസ് അടിച്ചു നീക്കുന്നു..!!! 
"എങ്ങനേലും രക്ഷിക്കണം.. മാനം കളയരുത്‌.. " അവളുടെ രോദനം..
എപിക്.. മനോഹരം..
പേറെടുക്കാന്‍ വന്നവളോട്  ഇരട്ട  പെറ്റിട്ട്‌ പോയാല്‍ മതി എന്നു പറയുന്ന പോൽ  മനോഹരം.. 
ചെങ്ങായിനെ സഹായിക്കാന്‍ വന്ന എന്നോട്‌ പറയാന്‍ പറ്റിയ ഡയലോഗ്‌ വേറൊന്നില്ല.. !!!
എന്റെ തലക്കു മുകളില്‍ പുക ഉയര്‍ന്നു..
എന്തു വന്നാലും റൊമാൻസ് പിന്തിരിയില്ല.. അവളാണേൽ അവനെ സ്വീകരിക്കേം ഇല്ല.. 
ഒറ്റ വഴിയെ ഉള്ളൂ..
ഞാന്‍ ഒരു രൂപാ കോയിൻ എടുത്തു ടോസ് ചെയ്തു..  ഇതു കണ്ട സാജ് ഓടി വന്നു..
"ന്തിനാ നീ ടോസ് ചെയ്തു നോക്കുന്നേ.."
"അല്ല.. നാട്ടുകാര്‍ തല്ലിക്കൊല്ലുമൊ അതോ ഉരുട്ടിക്കൊല്ലുമൊ എന്നു നോക്കിയതാ.. "
ഏ.. അവനൊന്നും മനസ്സിലായില്ല..
"ടാ.. സാജെ.. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.."
"ഉം." അവൻ തല കുലുക്കി..
"അവൻ കല്യാണം മുടക്കണം എന്ന് പറഞ്ഞത് നേരാ..പക്ഷെ അവൾക്കു കല്യാണം നടക്കുകയാ വേണ്ടത്.. മുടക്കാൻ എന്ത് ചെയ്താലും മുടക്കുന്നവന്റെ ജീവിതം മുടങ്ങും എന്നല്ലാതെ നല്ലതൊന്നും സംഭവിക്കില്ല... അപ്പൊ ...."
"നിർത്തു. ." സാജ് ഇടപെട്ടു..
എന്തേലും അഭിപ്രായം പറയാനാവും.. ഞാൻ നിർത്തി..
"നമ്മളിവിടെ കല്യാണം മുടക്കാൻ വന്നതാ.. അല്ലെ..??" അവന്റെ ചോദ്യം..
"അതെ.. പക്ഷെ ഞാൻ പറയുന്നത്.. " മുഴുവൻ പറയുന്നതിന് മുമ്പ് അവൻ പിന്നേം എന്നെ തടഞ്ഞു..
"അപ്പൊ ഈ നേരത്താണോ നീ സീരിയലിന്റെ കഥയൊക്കെ പറയുന്നത്... "
സീരിയലാ...!!!
അതും പറഞ്ഞു അവനങ്ങ്‌ പോയി..
'ന്റെ പടച്ചോനെ.. ന്റെ വിധി നോക്കണേ.. ഒരഭിപ്രായം ചോദിയ്ക്കാൻ പോലും ബുദ്ധിയുള്ള ഒരാൾ പോലും ഇല്ലതായല്ലോ...' ഞാൻ എന്റെ വിധിയെ പഴിച്ചു.. 

ശ്.. ശ്.. 
ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. 
തട്ടമിട്ട ഒരു മൊഞ്ചത്തി പെണ്ണ്.. 
അന്ന് 'തട്ടത്തിൻ മറയത്ത് ' ഇറങ്ങിയിട്ടില്ല, ഇറങ്ങിയിരുന്നേൽ 'ഓളാ തട്ടമിട്ടു കഴിഞ്ഞാൽ പിന്നെന്റെ സാറേ, ചുറ്റിലുള്ളതൊന്നും കാണാൻ പറ്റൂല..'..ആ ഒരവസ്ഥ വന്നേനെ..
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. 
അവളെന്റെ കയ്യും പിടിച്ചു അടുത്ത കണ്ട റൂമിലേക്ക്‌ കേറി.. ഞാൻ ചുറ്റിലും നോക്കി, ആരുമില്ല..
ന്റെ മനസ്സില് പൂത്തിരി.. !!!
'കാത്തു വെച്ച ചാരിത്രം ഇതാ ഇവിടെ തീരുന്നു.. ഹായ് ഹായ്.. ' മനസ്സ് പറഞ്ഞു..
"എന്റെ പേര് റിയ... " അവൾ പറഞ്ഞു തുടങ്ങി..
"പേരെനിക്ക് ഒരു പ്രശ്നെ അല്ല.. ആവശ്യം പറ.."  എനിക്ക് തിടുക്കമായി.. 
"ഞാൻ ഷംനെടെ ഫ്രണ്ടാ..അവൾ കാര്യം എന്നോട് പറഞ്ഞു..അവന്റെ സ്വഭാവോം എല്ലാം പറഞ്ഞിട്ടുണ്ട്..അവനെ ഒതുക്കാൻ നിങ്ങളെ സഹായിക്കാൻ പറഞ്ഞു വിട്ടതാ അവൾ.. " അവൾ തിടുക്കത്തിൽ പറഞ്ഞു..
"അതിനാ എന്നെ ഈ റൂമിൽ കേറ്റിയെ ?" ന്റെ ചോദ്യം..
"അതെ.. " അവളുടെ മറുപടി..
എന്റെ മുഖം വാടി..
"ഉം.. എന്ത് ചെയ്യണമെന്നാ .. " എന്റെ ചോദ്യം..
"ഞാൻ നിങ്ങളുടെ ഫോണിലേക്ക് മിസ്സ്‌ അടിക്കാം..അന്നേരം നിങ്ങൾ അവനേം കൊണ്ട് മുകളിലെ സെൻട്രൽ ഹാള്ളിലേക്ക് വരണം..അവന്റെ സ്വഭാവം വെച്ച് അവനെ ഒതുക്കാൻ ഒരു വഴി അവൾ തന്നെ പറഞ്ഞു തന്നിട്ടുണ്ട്.. " അതും പറഞ്ഞു എന്റെ നമ്പറും വാങ്ങി അവൾ ധൃതിയിൽ പുറത്തേക്കു പോയി..

ഞാനും പുറത്തിറങ്ങി,നിരാശയോടെ..
അല്പം കഴിഞ്ഞപ്പോൾ റൊമാൻസ് എന്റെ അടുത്തേക്ക് വന്നു..
"എന്തായി??" അവന്റെ ചോദ്യം..
"വെയിറ്റ് ചെയ്.. ഒരു വഴി ഉണ്ട്.. " മിസ്സ്‌ കാൾ പ്രതീക്ഷിച് എന്റെ മറുപടി..
കുറച്ചു കഴിഞ്ഞപ്പോൾ സാജ് എവിടെ നിന്നോ ഓടി വന്നു..
"ഒരു വണ്ടിക്കാരനെ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്.. നീ അവളേം കൊണ്ട് പുറകിലെ മതില് ചാടി വന്നാൽ മതി .. വണ്ടീം ഞങ്ങളും അവിടെ കാണും..." 
ഞാൻ സാജിനെ സൂക്ഷിച്ചു നോക്കി..
'എന്തൊരാത്മാർത്തത.. ...'

എന്റെ മൊബൈലിൽ മിസ്സ്‌ കാൾ..
"വാ,വഴി തെളിഞ്ഞിട്ടുണ്ട്.. നീ ഇവിടെ നിൽക്ക്..ഞങ്ങൾ മുകളിൽ പോയിട്ട് വരാം.."
സാജിനോട് അതും പറഞ്ഞു ഞാൻ രൊമാൻസിനെം വിളിച്ചു മുകളിലേക്ക് പോയി..

മുകളിലത്തെ വിശാലമായ മുറി.. വിജനം..
എന്താണ് അവളുടെ പ്ലാൻ എന്ന് പോലുമറിയാതെ വിജ്രംബിച്ചു റൊമാൻസിന്റെ കയ്യും പിടിച്ചും ഞാൻ മുന്നോട്ടു നടന്നു..
പെട്ടെന്ന് മറുതലക്കൽ തട്ടത്തിൻ മറയത്തെ പെണ്ണ് ഞങ്ങൾക്ക് നേരെ നടന്നടുത്തു..റൊമാൻസിലെ  പുഷ്പൻ പൂത്ത് കാണണം.. !!!
മുറിയുടെ നടുവിൽ അവളുടെ ഇടതു കൈ  റൊമാൻസിന്റെ വലതു കയ്യിൽ ജസ്റ്റ്‌ ഒരുടക്കൽ..
രണ്ടു പേരും സ്ലോ മോഷനിൽ തിരിഞ്ഞു..
കണ്ണോട് കണ്ണുകൾ കോർത്ത്‌.. അവളുടെ കണ്ണിൽ കവിത വിരിഞ്ഞു.. അവനെ നോക്കി അവൾ പുഞ്ചിരി തൂകി.. 
ഞങ്ങൾ മുന്നോട്ട് നടന്നു നീങ്ങി.. അവൻ തിരിഞ്ഞു നോക്കി, അവളും.. 

പോരെ പൂരം.. 
കന്നി മാസം നേരത്തെ വന്നതറിഞ്ഞ പട്ടിയെ പോലെയായിരുന്നു പിന്നീട് റൊമാൻസ്..
അവൾ പോകുന്ന വഴികളിൽ 'സുബ്രമണ്യപുരം' സിനിമ സ്റ്റൈലിൽ മുടി മുകളിലേക്ക് പിടിച്ചു, കേടു വന്ന പല്ല് പുറത്തു കാണിച്ചു,തല കിലുക്കി  റൊമാൻസ് പുറകെ നടന്നു.. 
"കണ്‍കൾ ഇരണ്ടാൽ ഉൻ -
കണ്‍കൾ ഇരണ്ടാൽ "....
പുറത്തു പാട്ട് തകർക്കുന്നു..

ഞാൻ മനസ്സാൽ ചിരിച്ചു..
ഒന്നുമറിയാതെ സാജ് ചോദിച്ചു,
"ഇവന് വട്ടായാ...??? ടാ ,ഒളിചോടുന്നില്ലേ??.."
അവൻ കേട്ടില്ല.. അവൻ സ്വപ്നത്തിലാ.. സാജ് കരണം നോക്കി ഒന്ന് കൊടുത്തു..
റൊമാൻസ് സ്വപ്നത്തിൽ നിന്നും ഉണർന്നു.. 
"ഒളിചോടുന്നില്ലേ എന്ന്... " സാജ് പിന്നേം ചോദിച്ചു..
"ഇന്ന് വേണ്ട.. പിന്നീടാവാം.. " അവന്റെ മറുപടി..
"എഹ്.. കല്യാണോം ആദ്യ രാത്രിയുമൊക്കെ കഴിഞ്ഞാ??" സാജ് വാ പൊളിച്ചു..
"അവൾ വേണ്ട ഇനി.. എന്റെ സ്വപ്നങ്ങള്ക്ക് ചിറകു വിരിക്കാൻ പുതിയ മൊഞ്ചത്തി കുട്ടി വന്നിരിക്കുന്നു.. ഇനി അവൾക്കു വേണ്ടിയാ എന്റെ ജീവിതം.." അവൻ പിന്നേം നടന്നു, അവളുടെ പിറകെ..
സാജ് എന്റെ നേർക്ക്‌ തിരിഞ്ഞു,
"അവനെ നീ മുകളിൽ കൊണ്ട് പോയപ്പോൾ ആരേലും അവന്റെ തലക്കടിച്ചാ??"
"ഉം..അടിച്ചു.. അനുരാഗം തലയ്ക്കു പിടിച്ചു അവനു പ്രാന്തായതാ.. അവനെ ഇനി വിട്ടേക്ക്.." 

സമയം മുന്നോട്ട് പോയി..
റൊമാൻസ് അതിനേക്കാൾ മുന്നോട്ട് പോയി.. അവളുടെ പിറകെ നിലാവത്ത് ഇറക്കി വിട്ട കോഴിയെ പോലെ..!!!
കല്യാണം മുടക്കാൻ പോയ ഞങ്ങൾ കല്യാണത്തിന് ബിരിയാണി വിളമ്പി..

ഇറങ്ങാൻ നേരം റൊമാൻസിന്റെ കണ്ണ് നിറഞ്ഞു.. 
അവൻ അവളെ നോക്കി.. അവളെ കാണുന്നില്ലാന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു,കമ്പനിക്ക് സാജും കരഞ്ഞു..!!!
പിന്നെ റൊമാൻസ് ആശ്വസിച്ചു..,
"അവൾ നമ്പർ വാങ്ങിയിട്ടുണ്ട്.. വിളിക്കാം എന്ന് പറഞ്ഞു.." അതും പറഞ്ഞു കണ്ണീര തുടച്ചു മൂക്ക് പിഴിഞ്ഞ് റൊമാൻസ് ചിരിച്ചു, കൂടെ സാജും..

ജീവനോടെ ഞങ്ങൾ തിരിച്ചെത്തിയത്‌  കണ്ടു പ്രകാശും ശിനുവും കണ്ണ് മിഴിച്ചു.. 
ജീവനുണ്ടോന്നറിയാൻ എന്റെ പൾസ് വരെ പിടിച്ചു നോക്കി ശിനു..
"എന്തായെടാ??" അവർ ചോദിച്ചു..
റൊമാൻസ് ചിരിച്ചു, അത് കണ്ട സാജും ചിരിച്ചു,വെറുതെ, വെറും വെറുതെ...
ഞാനൊന്നും പറഞ്ഞതുമില്ല.. ഒന്ന് മാത്രം ചോദിച്ചു,
" 'സുബ്രമണ്യപുരം' സിനിമയിലെ നായകന്റെ പേരെന്താ?? "
"ശശികുമാർ..." അവർ പറഞ്ഞു..
"എന്ത് കുമാർ??"
"ശശി ശശി..."
"ഉം..  ഓൻ അതായി..." റൊമാൻസ് കാണാതെ അവനെ ചൂണ്ടി അതും പറഞ്ഞു ഞാൻ അകത്തോട്ട് പോയി..

അന്ന് രാത്രി അവളുടെ വിളിയും പ്രതീക്ഷിച്ചു റൊമാൻസ് ഉറങ്ങാതിരുന്നു..
അടുത്ത മുറിയിൽ സുഹൃത്തിനെ രക്ഷിക്കാൻ കാണിച്ച സാഹസത്തിനു അവളെ ഞാൻ അഭിനന്ദിച്ചു..പിന്നേം പിന്നേം അഭിനന്ദിച്ചു,മണിക്കൂറുകളോളം..!!!

കാലം പിന്നെയും ഒഴുകി..
റൊമാൻസിന്റെ കല്യാണം കഴിഞ്ഞു, ഓന്റെ ഓള് രണ്ടു പെറ്റു...
പക്ഷെ ഇപ്പോഴും അവൻ ഒരു നമ്പർ കാത്തു വെച്ചിട്ടുണ്ട്.. ആരും വിളിക്കാനില്ലാതെ, അവളുടെ വിളിയും കാത്ത്.. !!!

Wednesday, July 3, 2013

"തെങ്ങിന്‍ തോപ്പിലെ അര്‍ദ്ധരാത്രി" - രണ്ടാം ഭാഗം..

ആദ്യ ഭാഗം വായിക്കാത്തവര്‍ ഇവിടെ ചവിട്ടി അങ്ങോട്ട്‌ ചാടിയാല്‍ മതിയാകും... :)

അങ്ങനെ മതിലുകള്‍ക്കപ്പുറം രണ്ടു കണ്ണുകളും തെങ്ങിന്‍ താഴെ ആറു കണ്ണുകളും സാക്ഷിയാക്കി ഞാന്‍  ഉയരങ്ങളിലേക്ക് കുതിച്ചു..
ജീവിതത്തില്‍  ആദ്യമായി ഞാന്‍ വളരെ വലിയ  നിലയിലായി..
"തുടങ്ങിക്കോ..." താഴെ നിന്നും ഷിനുവീന്റെ ഗര്ജ്ജനം ..
"എന്തോന്ന്???" എനിക്ക്‌ സംശയം..
"ഗാനമേള.. !!!"
"ഏ..??"
"ടാ  പൊട്ടാ.. നീ എന്തിനാ കേറിയത്‌, കച്ചേരി നടത്താനൊന്നുമല്ലല്ലോ.. തേങ്ങയും ഓലേം  കരിക്കും എല്ലാം വലിച്ചു വാരി താഴെ ഇടെടാ ,..." അവന്‍ വീണ്ടും..
പെട്ടെന്ന് ...
"ബൌ ...ബൌ.." തെങ്ങ് വിറക്കുമാറ്‌ ആരോ ചുമച്ചു .. അതു കേട്ടതും എന്റെ കയ്യൊന്നു വിട്ടു.. ഞാന്‍ തെങ്ങിന്‍ മുകളില്‍ നിന്നും കുറച്ചു ഊഴ്‌ന്നിറങ്ങി.. ഭാഗ്യത്തിനു പിടിത്തം കിട്ടി..
തെങ്ങിന്‍ മുകളിലായ മന്നനെ  തെങ്ങിന്‍ മദ്ധ്യത്തിലെത്തിച്ചവന്‍ ആരെടാ??
"തെങ്ങിന്റെ മോളില്‍ കേറുമ്പോ  ചുമച്ച് പേടിപ്പിക്കുന്നോടാ ??" എന്നലറി ഞാന്‍ താഴോട്ട്‌ നോക്കി..
താഴെ മൂന്നാത്മക്കള്‍ മുണ്ട് മടക്കിക്കുത്തുന്നു.
"എന്താടാ?? എന്താ കാര്യം??" ഞാന്‍ വേദനയോടെ ചോദിച്ചു..
"ഓടിക്കോ .." എന്നലറി ഷിനു ജീവനും കൊണ്ടോടി.. പിറകില്‍ മറ്റു രണ്ടെണ്ണവും..
ആദ്യം കാര്യം മനസ്സിലായില്ല. പക്ഷേ അകലെ നിന്നും ഓടി വരുന്ന ബാബു മോനേ കണ്ട് ഞാന്‍ തെങ്ങിന്‍ മുകളില്‍ പകച്ചു നിന്നു..!!!

ബാബുമോന്‍..
വീട്ടുടമസ്ഥന്റെ പട്ടി...
കല്യാണം കഴിഞ്ഞു കുറേ കാലം കൊച്ചില്ലാതിരുന്ന  ഉടമസ്ഥന്‍ സ്വന്തം മോനേ പോലെ ദത്തെടുത്ത് വളര്‍ത്തിയ സ്നേഹനിധിയായ പട്ടി.. ബാബുമോന്‍..

സംഭവം പിന്നെയും ജ്വലിച്ചു..!!!
തെങ്ങിന്റെ മധ്യ ഭാഗത്ത് ഞാന്‍.. തെങ്ങിന്റെ ചോട്ടില്‍ എന്നെയും കാത്തു ബാബുമോന്‍..!!!
പക്ഷെ ബാബുമോന്‍ എന്നെ കണ്ടതും കുര നിറുത്തി.. എന്താണാവോ ഉദ്ദേശം??

"രക്ഷിക്കെടാ.. " തെങ്ങിന്‍ മുകളില്‍ നിന്നും വീട്‌ നോക്കി എന്റെ അലര്‍ച്ച..
ഞാന്‍ നോക്കുമ്പോള്‍ മൂന്നു 'ആല്‍മാര്‍ത്ത സുഹൃത്തുക്കള്‍' റൂമിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു കപ്പലന്‍ണ്ടീം കൊറിച്ചു  കൊണ്ട് പെപ്സി കുടിക്കുന്നു..
പട്ടികള്‍...
"എടാ.. എങ്ങനേലും രക്ഷിക്കെടാ.." ഞാന്‍ പിന്നേം അലറി..
ആര് കേള്‍ക്കാന്‍..??

ഇനി ബാബുമോനെ പേടിപ്പിക്കാന്‍ പറ്റുമോന്ന് നോക്കാം എന്നായി എന്റെ ചിന്ത..
ഞാന്‍ പതിയെ തെങ്ങില്‍ നിന്നും ഇറങ്ങുന്നത്‌ പോലെ അഭിനയിച്ചു..
അതു കണ്ട ബാബുമോന്‍ തെങ്ങിന്റെ അടുത്തേക്ക്‌ വന്നു..
അതു കണ്ട ഫായിസ് മോന്‍  തെങ്ങിന്‍ മുകളിലേക്ക് ജീവനും കൊണ്ട് കേറി..
അതു കണ്ട ബാബുമോന്‍ തെങ്ങിന്റെ അടുത്തു നിന്നും അല്പം പിറകിലേക്ക് മാറി..
'മൃഗങ്ങള്‍ക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞേ..ഈ നായിന്റെ മോന്‍  എന്നെ കളിയാക്കുന്നത്‌ കണ്ടില്ലേ.. ??' എന്റെ വേദന ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു..

ഒടുവില്‍ ഒരു കൈ കൊണ്ട് തെങ്ങില്‍ അള്ളിപ്പിടിച്ചു വളരെ കഷ്ടപ്പെട്ടു പോക്കറ്റില്‍ നിന്നും മൊബൈല് എടുത്തു പ്രകാശിന്റെ നമ്പറിലേക്ക് വിളിച്ചു..
അവന്‍ ബിസിയാണ് പോലും.. !!!
&^$@  മോന്‍  പഞ്ചാര അടിക്കയാവും,അതും എന്നെ തെങ്ങില്‍ കേറ്റിയിട്ട്.. 
'ബാബുമോന്‍ അവനേക്കാള്‍ നല്ല മോനാ..' ഞാന്‍ മനസ്സില്‍ പറഞ്ഞു ഷിനുവീന്റെ നമ്പറില്‍ വിളിച്ചു ..
"എന്താടാ അളിയാ...??" അവന്റെ ചോദ്യം...
"എന്താന്ന് നിനക്കറിയില്ല അല്ലേ???"
"നീ കാര്യം പറ.. ഉറക്കം വരുന്നു..."
"എടാ പട്ടി .. എന്നെ തെങ്ങില്‍ കേറ്റിയിട്ടാണോടാ നിന്റെ ഒണക്കം.. :@"
"ഓ.. അതു ഞാന്‍ മറന്നു പോയി.. നീ ഇപ്പോഴും തെങ്ങിന്മുകളില്‍ തന്നെയാണോ??"
"അല്ലടാ.. മുരിക്കുമ്പുറത്ത്.... എങ്ങനേലും എന്നെ രക്ഷിക്കെടാ..." എന്റെ രോദനം..
"പക്ഷെ പട്ടി കുരക്കുന്നതൊന്നും  കേൾക്കുന്നില്ലല്ലോ ??"
"പട്ടിക്കു തൊണ്ട വേദന ആയിരിക്കും.. എടാ ഞാനിങ്ങനെ അനുഭവിക്കട്ടെ എന്ന് കരുതി ഈ നായിന്റെ മോന്‍ മനപ്പൂര്‍വം പണി തരുന്നതാന്നാ തോന്നുന്നേ.. ശവം..."
"ഉം.. ഏതായാലും നീ ആദ്യം ആ ഫോണ്‍ കട്ട് ചെയ്ത് ,മൊബൈല് സ്വിച് ഓഫ്‌ ചെയ് .."
"എന്നിട്ടു??" രക്ഷപ്പെടാനുള്ള എന്തോ ഒരുപായം പറയാന്‍ പോകുവാ എന്നു കരുതി എന്റെ മുഖം തുടുത്തു..
"എന്നിട്ടൊന്നുമില്ല.. മൊബൈല് ലൈറ്റ്  കണ്ടാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കും.. പിടിക്കപ്പെട്ടാല്‍ നമ്മുടെ മാനം...." അവന്റെ കണ്ടുപിടുത്തം..
"നിനക്കു മാനമാണല്ലേടാ വലുത് &^$@# മോനെ ... " രോദനം കുറച്ചുച്ചത്തിലായി..
"രാവിലെ ആവട്ടെടാ .. ദൈവം എങ്ങനേലും നിന്നെ രക്ഷിക്കും.. "
"പോടാ ചെകുത്താനേ.."
"ആരേലും കണ്ടാല്‍ തന്നെ റേഞ്ച് ഇല്ലാഞ്ഞിട്ട്‌ തെങ്ങില്‍ കേറിയതാ, ഫോൺ വിളിക്കാന്‍ എന്നു പറയണം.."
"അപ്പോ പട്ടിയോ??"
"അതു ഹച്ചിന്റെ പട്ടിയാന്ന് പറഞ്ഞാല്‍ മതി.. 'വേറെവര്‍ യൂ ഗോ, ബാബുമോന്‍ ഫോള്ളോസ് ' എന്ന ഡയലോഗും കാച്ചിക്കോ..."
"പോടാ.. പന്നി... നീയും എന്നെങ്കിലും തെങ്ങിന്‍ മുകളില്‍ കേറും.. അന്ന് ഞാന്‍ കാണിച്ചു തരാം നിനക്കൊക്കെ.. നീ തല്‍ക്കാലം ഫോണ്‍ സാജിനു കൊട് .. " അവനോട് പറഞ്ഞിട്ടിനി  കാര്യമില്ല എന്നു മനസിലാക്കി ഞാന്‍ പറഞ്ഞു..
ഇനി സാജ് ആണ് രക്ഷ.. അവന് ബുദ്ധി കുറവാണല്ലോ..!!!
അതോണ്ട്  തന്നെ എങ്ങനേലും  രക്ഷിച്ചോളും അവന്‍.. എന്റെ മനസ്സ്‌ പറഞ്ഞു..
"സാജിനു കൊടെടാ" ഞാന്‍ ഒന്നുകൂടി നിലവിളിച്ചു ..
"അതിനു സാജ് വാതിലും പൂട്ടി ഉറങ്ങാന്‍ കിടന്നു.." ഷിനുവീന്റെ റിപ്ലൈ..
ഠിം.. ഇവരാ  യദാര്‍ത്ഥ  സുഹൃത്തുക്കള്‍...!!!
നല്ല ചെങ്ങായിമാര്ക്ക് ആരേലും അവാര്‍ഡ്‌ കൊടുക്കുന്നുണ്ടെങ്കില്‍  ഇവന്മാര്ക്ക് വാങ്ങിക്കൊടുക്കണം അത്.. ശവങ്ങള്‍...
"നീ വിളിച്ചെണീപ്പിക്കെടാ.. " പിന്നെയും ഞാന്‍ അലറി..
അല്‍പ നേരത്തിനു ശേഷം സാജിന്റെ ശബ്ദം..
"എന്താടാ??"
"മുത്തേ.. ഞാന്‍ ഇപ്പോഴും തെങ്ങിന്റെ മോളില്‍ തന്നാ..എങ്ങനേലും രക്ഷിക്കണം.."
"രാവിലെ ആവട്ടെടാ.. എനിക്ക്‌ നല്ല ഉറക്കം.. "
"നിനക്കെന്നെക്കാള്‍ വലുത് ഉറക്കമാണെല്ലേടാ.. ??" എന്റെ സെന്റി.
"അതല്ല... എന്നാലും നീ തെങ്ങിന്‍പുറത്ത് സേഫ് അല്ലേ.. നീയും ഉറങ്ങിക്കോ അവിടെ.. " അവന്റെ മെന്റല്‍..
"എടാ.. രക്ഷിക്കെടാ.."
"വയ്യടാ.. ഞാനുറങ്ങുവാ..." എന്നു പറഞ്ഞു അവന്‍ ഫോണ്‍  കട്ട് ചെയ്യാന്‍ ഒരുങ്ങി..
ഇനി എന്റെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.. ബ്ല്യാക് മെയിലിംഗ്,അഥവാ കറുത്തകത്തയക്കല്‍...
"അളിയാ, കട്ട് ചെയ്യല്ലേ.. ഞാന്‍ ഒരു കാര്യം പറയട്ടെ.."
"എന്തുവാ"
"എന്നെ ഇപ്പോ രക്ഷിച്ചാല്‍ സ്വപ്നയുമായുള്ള നിന്റെ പ്രശ്നങ്ങള്‍ ഒക്കെ ഞാന്‍ അവസാനിപ്പിച്ചു തരാം..."
ടീം.. അവന്റെ തലയില്‍ ഒരു 200 വാട്ട് ബൾബ് കത്തിക്കാണണം അപ്പോള്‍.. തെങ്ങിന്‍ മണ്ടയില്‍ നിന്നും ആ വെളിച്ചം ഞാന്‍ തിരിച്ചറിയുന്നു..
"ഉറപ്പാണോ??"
"ഉറപ്പ്.. അതും പോരാതെ  അവളുടെ ഫ്രണ്ട്, നിന്റെ സ്വപ്നനായിക മിന്നുവിനെ ലൈന് ആക്കി തരികേം ചെയ്യും ഞാന്‍.."
വെളിച്ചം പിന്നെയും കൂടി..
ഒരു മിനുട്ടിനുള്ളില്‍ അവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷനായി..
ഡിങ്കന്‍ പോലും ഇത്ര ഫാസ്റ്റ് ആയി വരില്ല.. !!!
"അളിയാ.. ഞാന്‍ ഇതാ വരുന്നു... " ഡിങ്കന്റെ ഗർജനം,തെങ്ങിന്തോപ്പു നടുങ്ങി..

'ബാബുമോനെ , എതിരാളിക്കൊരു പോരാളി വരുന്നിതാ  നിന്റെ കയ്യില്‍ നിന്നും എന്നെ രക്ഷിക്കാന്‍...' താഴെ നോക്കി ഞാന്‍ ബാബുമോനെ  കളിയാക്കി..ബാബുമോന്‍ ചൂളിയോ ആവോ..!!!

മിനിട്ടുകള്‍ക്കുള്ളില്‍ തെങ്ങിന്‍ തോപ്പില്‍ സാജ് പ്രത്യക്ഷമായി,ബാബുമോനെ  നോക്കി മുണ്ട് മടക്കിക്കുത്തി സുരേഷ് ഗോപിയെ വെല്ലുന്ന രീതിയില്‍ സംസാരിച്ചു തുടങ്ങി..
"ടാ  ഫായിസെ.. നമ്മള്‍ മനുഷ്യന്മാര്‍ കഴിഞ്ഞിട്ടെ  ഉള്ളൂ ഏതു നായിന്റെ മോനും.. നീ ഇറങ്ങി വാടാ.. നിന്നെ ഏതു പുന്നാര മോനാ തൊടുന്നത്‌ എന്നെനിക്ക്‌ കാണണമല്ലോ.. " ബാബുമോനെ  നോക്കി അവന്റെ ഡയലോഗ്‌..
പഞ്ചാ.. പഞ്ച്.. മാസ്സ്‌ പഞ്ച് ഡയലോഗ്‌.. !!!
ബാബുമോനു അനക്കമില്ല..
സാജ് കയ്യില്‍ കരുതിയിരുന്ന വടി പുറത്തെടുത്തു..
പാവം ബാബുമോന്‍.. പേടിച്ചു കാണണം..
ഞാന്‍ തെങ്ങിന്‍ മുകളില്‍ നിന്നും നെഞ്ച് വിരിച്ചു..
'മിസ്റ്റര്‍ ബാബുമോന്‍.. യൂ ആര്‍ ഗോയിംഗ് റ്റു  ബീ സ്ക്രൂവ്ട് ...' ഞാന്‍ മനസ്സില്‍ പറഞ്ഞു..

ഞാന്‍ പതിയെ ഇറങ്ങാന്‍ തുടങ്ങി.. ബാബുമോന്‍ എന്റെ നേര്‍ക്ക് നടന്നു വന്നു..
അതു കണ്ട സാജിനു കലിപ്പായി..
"എന്റെ ശവത്തില്‍ ചവിട്ടിയിട്ടേ നീ അവനെ തൊടുകയുള്ളൂ.. " വടി  ഉയര്‍ത്തി സാജിന്റെ  പഞ്ച് അഗൈന്‍..
ബാബുമോന്‍ കലിപ്പട്..!!! 
പിന്നെ കുരച്ചു കൊണ്ട് ഒറ്റ ചാട്ടം, സാജിന്റെ നേര്‍ക്ക്..
ശിവനെ..!!!
ബാബുമോന്‍  വാലും പൊക്കി ചാടി, അടിക്കാന്‍ ഓങ്ങിയ വടി തെക്കോട്ടെറിഞ്ഞു സാജ് പടിഞ്ഞാറോട്ടോടി..
വാലും പൊക്കി ഓടിയ ബാബുവിനു മുന്നില് മുണ്ടും പൊക്കി ഓടിയ സാജിന് പരാജയം മണത്തു .. പിന്നെ അവന്‍ ആദ്യം കണ്ട തെങ്ങില്‍ വലിഞ്ഞു കേറി..
ഇപ്പോ ചേലായി..
രണ്ടു തെങ്ങില്‍ ഞങ്ങള്‍ രണ്ടു പേര്‍.. നടുക്ക് ബാബു.. എപിക് സീന്.. !!!
"ടാ  നാ ^$%ന്റെ മോനേ.."  ഞാന്‍ അലറി..
"എന്നെയാണോ പട്ടിയേയോ??" സാജിന്റെ സംശയം..
"നിന്നെ തന്നെ..നിന്നോട്‌ നേരത്തെ തെങ്ങില്‍ കേറാന്‍ പറഞ്ഞപ്പോള്‍ നീയല്ലേ അറിയില്ല എന്നു പറഞ്ഞത്.. എന്നിട്ടു നീയിപ്പോ കേറിയല്ലോ... "
"ഇപ്പോ കേറിയതല്ലല്ലോ.. കേറ്റിയതല്ലേ.. ഇനിയിപ്പോ എന്ത്‌ ചെയ്യുമെടാ..." അവന്റെ രോദനം..
"എന്തു ചെയ്യാന്‍.. നമുക്ക് സംസാരിച്ചിരിക്കാം.. ഇപ്പോഴാ എന്റെ ഏകാന്തത മാറിയത്‌.. സമാധാനമായി.. "
അതു പറഞ്ഞു തീരുന്നിടത്ത്‌ സാജിന്റെ കലിപ്പ് നോട്ടം..
സമയം പിന്നെയും മുന്നോട്ട്‌..

തെങ്ങിനെ കെട്ടിപ്പിടിച്ചു കൈ കഴച്ചു തുടങ്ങി.. ബാബുമോന്‍ നിന്ന് മടുത്തപ്പോള്‍ കിടന്നു.. പക്ഷേ ഉറങ്ങിയില്ല.. പട്ടി.....
"എന്തു ചെയ്യുമെടാ.. " എന്റെ ചോദ്യം..
"നമുക്ക് കടംകഥ  പറഞ്ഞു കളിക്കാം.. " സാജിന്റെ മറുപടി..
ശവം..

പെട്ടെന്നു എന്റെ തലയില്‍ പിന്നെയും ബള്‍ബ് കത്തി.. ഞാന്‍ എന്തൊക്കെയോ കണക്കു കൂട്ടലുകള്‍ നടത്തി. പിന്നെ മനമുരുകി പ്രാര്‍ഥിച്ചു..
തെങ്ങിന്റെ മുകള്‍,താഴെ പട്ടി,ആദ്യപെടല്‍,  ഈശ്വരാ.. മിന്നിച്ചേക്കണേ .. !!!
"അളിയാ സാജ്.. എനിക്ക്‌ വേണ്ടി നീയെന്തിനാ ഇങ്ങനെ സഹിച്ചു നില്‍ക്കുന്നേ.. എന്നെ രക്ഷിക്കാന്‍ വന്നു നീയും കൂടി അപകടത്തില്‍ പെടുന്നത്‌ കണ്ടു നില്‍ക്കാന്‍ എനിക്ക്‌ വയ്യ.. അതോണ്ട് .. !!!" എന്റെ കണ്ണീരില്‍ കുതിര്‍ന്നുള്ള ജാതി സെന്റി ഡയലോഗ്‌..
"അതോണ്ട്??"
"അതോണ്ട്.. എന്നെ ഉപേക്ഷിച്ചു നീ രക്ഷപ്പെട്ടോ. നീ പൊക്കോ.. പോയി സുഖമായുറങ്ങിക്കോ.. എല്ലാം ഞാനൊറ്റക്ക് സഹിച്ചോളം.. " കണ്ണീര്  ധാര ധാരയായി ഒഴുകി..
സാജിന്റെ കണ്ണും നിറഞ്ഞു..
"ഞാനും അതാ ആലോചിക്കുന്നേ... എന്നാലും ഞാന്‍ ഇറങ്ങിയാല്‍ പട്ടി എന്നെ കടിക്കൂലേ.. " അവന്റെ ചോദ്യം..
"പോടാ മണ്ടാ.. പട്ടി  എന്നെ കടിക്കാന്‍ നില്‍ക്കുവല്ലേ.. നീ എന്നെ രക്ഷിക്കാന്‍ വന്നതാന്ന് പട്ടിക്കറിയാം.. അതോണ്ട് നിന്നെ ഒന്നും ചെയ്യൂല.. നീ രക്ഷപ്പെട്ടോ.. ഞാനിവിടെ കിടന്നോളാം.. "
സാജ് മണ്ടനല്ലേ... അവനതങ്ങ്  കേറി വിശ്വസിച്ചു..
"ഞാന്‍ ഐഡിയാ പറയാം..നീ പതിയെ ഇറങ്ങുന്നത്‌ പോലെയാക്കണം..കൂടെ ഞാനും.. അപ്പോ പട്ടി  എന്റടുത്തേക്ക്‌ വരും.. ആ തക്കത്തില്‍ നീ ഓടി രക്ഷപ്പേടണം .. ഓകേ??"
"ഓകേ"
അവന്‍ പതിയെ ഇറങ്ങാന്‍ തുടങ്ങി.. കൂട്ടത്തില്‍ ഞാനും..
എന്തും സംഭവിക്കാം.. ബാബുമോന്‍ എഴുന്നേറ്റ്‌ നിന്ന് രണ്ടു തെങ്ങിലും മാറി മാറി നോക്കി..
'ആരാദ്യം വരും' എന്നപോലെ..
"സാജേ രക്ഷപ്പെട്ടോടാ.. രക്ഷപ്പെട്.. " എന്റെ അലര്‍ച്ച..
അതു കെട്ടതും സാജ് ചാടി ഇറങ്ങി ഒറ്റയോട്ടം.. ഇതു കണ്ട ബാബുമോന്‍ സാജിന്റെ പിറകെ ഓടി.. ഞാനും വീട്ടില്ല, ഞാനും ഇറങ്ങി ബാബുമോന്റെ പിറകെ ഓടി..
അനതര്‍  എപിക് സീന്..!!!
കുറച്ചു കഴിഞ്ഞപ്പോഴാ  ഞാനോര്‍ത്തത്‌, ഞാനെന്തിനാ ഇവരുടെ പിറകെ ഓടുന്നത്‌ ??.
ഞാന്‍ തിരിഞ്ഞോടി.. രണ്ടാള്‍ പൊക്കമുള്ള മതില്‍ ഒറ്റച്ചാട്ടത്തിനു  ചാടി സ്റ്റെപ്പും  കടന്നു റൂമിലേക്ക് കുതിച്ചു..
റൂമില്‍ കേറിയതും വാതില്‍ കൊട്ടിയടച്ചു..
ഹാവൂ.. ആശ്വാസമായി.. !!!
റൂമിലെത്തി നോക്കുമ്പോള്‍ പ്രകാശ്  പഞ്ചാരയടി തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു..
"കോപ്പന്‍..." മനസ്സ്‌ മന്ത്രിച്ചു.
ഷിനു ലാപ്‌ ടോപില്‍ സിനിമ കണ്ടു ചിരിക്കുന്നു,അല്ല ചിരിച്ചു മറയുന്നു...
"മൈ..ന്‌.." പിന്നേം മനസ്സ്‌..
ഞാന്‍ റൂമില്‍ കേറി കതകടച്ചു..
പാ വിരിച്ചു ഉറങ്ങാന്‍ കിടന്നു..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. ഷെടാ..
ആകെ ഒരു അസ്വസ്ഥത..
അവസാനം സാജിന്റെ റൂമില്‍ കേറി അവിടെ കത്തിക്കൊണ്ടിരുന്ന കൊതുകുതിരി  എടുത്തു റൂമില്‍ വെച്ചതിനു ശേഷമാ ഉറങ്ങാന്‍ പറ്റിയത്‌.. ഹോ.. !!!

ആ രാത്രി അങ്ങനെ മാഞ്ഞു പോയി..
രാവിലെ നിര്‍ത്താതെയുള്ള കോള്ളിങ് ബെല്ല്  കേട്ടാണ് ഉണര്‍ന്നത്‌..
'സാജ് ആയിരിക്കും.. എന്തായിരിക്കുമോ എന്തോ?' എന്നും വിചാരിച്ചു വാതില്‍ തുറന്നു..
മുന്നില്‍ വീട്ടുടമസ്ഥന്‍..
'നേരം വെളുക്കും  മുന്നേ വീടൊഴിയണം എന്നു പറഞ്ഞു വന്നതായിരിക്കും കാലമാടന്‍. ' ഇത്ര മാത്രം പതിയെ പറഞ്ഞു ,മനസ്സില്‍ രണ്ടു പുളിച്ച തെറി എക്സ്‌ട്രാ പറഞ്ഞു അങ്ങേരെ പുഞ്ചിരിച്ചു കാണിച്ചു..
"സാജ്.. സാജ് ഹോസ്പിറ്റലില്‍ ആണ്.." ചേട്ടന്റെ വേദനയോടുള്ള വാക്കുകള്‍..
ഞാന്‍ ഞെട്ടിയില്ല.. പ്രതീക്ഷിച്ചതാ..
എന്റെ മനസ്സില്‍ അവന്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സീന് മിന്നി മറഞ്ഞു..
'പൊക്കിളിനു ചുറ്റും 14 സൂചിപ്പാടുകളൊക്കെയായി.. ഹോ..രോമാഞ്ചം '
ചിരിയടക്കാന്‍ ഞാന്‍ വല്ലാതെ പാട്‌ പെട്ടു..
"എന്തു പറ്റിയതാ ചേട്ടാ.. ??" ഒന്നുമറിയാതെയുള്ള ഷിനുവീന്റെ ചോദ്യം..
"അത്‌.. ഇന്നലെ എന്റെ വീട്ടില്‍ കേറാന്‍ നോക്കിയ കള്ളനെ  സാജും എന്റെ പട്ടി ബാബുമോനും  ചേര്‍ന്നു പിടിച്ചു... നാട്ടുകാരുണര്‍ന്നു കള്ളനെ പിടി കൂടി..അതിനിടയില്‍ എന്തോ ആയുധം കൊണ്ട് സാജിന്റെ കൈക്ക്‌ ചെറിയൊരു മുറിവ്.. "
ടിഷൂം..
ഇതു കേട്ട ഞാന്‍ ഞെട്ടി . പിന്നേം പിന്നേം ഞെട്ടി..
'ഷെടാ.. എന്റെ മുന്നില്‍ നിന്നും പരസ്പരം ശത്രുക്കളെ പോലെ ഓടിയ പട്ടിയും സാജും 'ടൈ-അപ്' ആയി കള്ളനെ  പിടിച്ചെന്ന്.. എങ്ങനെ..' ചോദ്യങ്ങള്‍ എന്നില് അലയടിച്ചു..
"പിന്നെ.. അവന്‍ വല്യൊരുപകാരമാ ഞങ്ങള്‍ കോളനിക്കാര്‍ക്ക് വേണ്ടി ചെയ്തു തന്നത്‌.. അതോണ്ട്  നിങ്ങള്‍ തല്‍ക്കാലം വീട്‌ മാറേണ്ട . " ചേട്ടന്റെ കണ്ണീരില്‍ കുതിര്‍ന്നുള്ള വാക്കുകള്‍.
ഞങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..
"സാജ്.. നീ വെറും സാജല്ല.. അവതാര പുരുഷാനാണ്‌.. പക്ഷേ എങ്ങനെ??" ചോദ്യങ്ങള്‍ അവസാനിച്ചില്ല..

ഞങ്ങള്‍ ആശുപത്രിയിലേക്ക്..
ആശുപത്രിയില്‍ ഞങ്ങളെ തല്ലാന്‍ ഓങ്ങി  നിന്നിരുന്ന നാട്ടുകാര്‍ ഇടത്തും വലത്തും നിന്ന് സാജിനെ സ്നേഹിക്കുന്നു..
ഒരു ആന്റി അവനെ ഉറക്കാന്‍ താരാട്ട് പാട്ട് വരെ പാടിക്കൊടുക്കുന്നു..
എല്ലാരും കൂടി സ്നേഹിച്ചു സ്നേഹിച്ചു, സ്നേഹം മൂത്ത്, പേട്ടയിലുള്ള ഗാന്ധിജിയുടെ പ്രതിമ മാറ്റി  സാജിന്റെ പ്രതിമ അവിടെ നാട്ടുമോ എന്നു വരെ ഞങ്ങള്‍ പേടിച്ചു പോയി ..
അത്രക്ക്‌ സ്നേഹം. !!!

"എന്നാലും മോന്റെ ധൈര്യം സമ്മതിക്കണം.. ഒറ്റക്ക് ഒരു പട്ടിയേം കൂട്ട്‌ പിടിച്ചു ഞങ്ങള്‍ക്ക് തല വേദനയായ  ആ കള്ളനെ  പിടിച്ചല്ലോ.. ഹോ. " കൂട്ടത്തില്‍ ഒരു ആന്റി കോരിത്തരിച്ചു...
"ഇതൊക്കെ എന്ത്‌ .. ?? എന്റെ നാട്ടില്‍ ഒരു രാത്രി കൊണ്ട് ഒറ്റക്ക് ഞാന്‍ 16 കള്ളന്മാരെ വരെ പിടിച്ചിട്ടുണ്ട്‌.. " അവനും വിടുന്ന ലക്ഷണമില്ല..
'ഷോ.. ഇച്ചിരി കുറക്കാമായിരുന്നു.. ' എന്റെ ആത്മഗധം...
ആന്റി  പിന്നെയും കോള്‍മയിര്‍  കൊണ്ടു ..

"ശരിക്കും എന്താടാ പറ്റിയത്‌??" എല്ലാരും ഒഴിഞ്ഞപ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ ആരും കേള്‍ക്കാതെ ചോദിച്ചു..
"ഒന്നും ഓര്‍മയില്ലെടാ.. ബാബുമോനേം  പേടിച്ചു ഓടിയതാ, പെട്ടെന്നൊരു കല്ലില്‍ തട്ടി എന്തിന്റെയോ പുറത്ത് വീണ്.. പന്നിയോ മറ്റോ ആണെന്ന് കരുതിയാ ഞാന്‍ നിലവിളിച്ചോടിയത്.. എന്നെ കിട്ടാതായപ്പോള്‍ ബാബുമോന്‍ കിട്ടിയതിനെ കേറിയങ്ങ് കടിച്ചു.. " അവന്‍ പതിയെ പറഞ്ഞു..
"അപ്പോ കൈക്ക്‌ മുറിഞ്ഞതോ??"
"ആ.. ഓട്ടത്തിനിടയില്‍ എവിടോ ചെന്നിടിച്ചതാ.. "
"അപ്പോ എന്തോ ആയുധം കൊണ്ട് പോറിയതാ എന്നു പറഞ്ഞിട്ട്‌.. "
"ആയുധം.. തേങ്ങ.. അങ്ങേര് കള്ളനൊന്നുമല്ലടാ.. സീന് കാണാന്‍  വന്ന ഏതോ ഒരു പാവമാന്നാ തോന്നുന്നേ.. " സാജിന്റെ അറിയിപ്പ്...
"ഷെടാ... ഡിങ്കനെ പോലെ വന്നവന്‍ ശിക്കാരി ശംഭു ആയിരുന്നല്ലേ.. "
"അതു വീട്‌... മിന്നുവിനെ എന്നു ലൈന് ആക്കി തരും നീ??" അവന്റെ ചോദ്യം..
"മിന്നുവാ, ഏതു മിന്നു??"
"സ്വപ്നയുടെ ഫ്രണ്ട് ."
"ഏതു സ്വപ്ന..? "
"തെങ്ങിന്‍ മുകളില്‍ നിന്നും രക്ഷിച്ചാല്‍ നീ ലൈന് ആക്കി തരാം എന്നു പറഞ്ഞിട്ട്‌??"
"അതിനു നീ എന്നെ രക്ഷിക്കാന്‍ വന്നതല്ലല്ലോ.. കള്ളനെ പിടിക്കാന്‍ വന്നതല്ലേ.. " ഞാന്‍ സമര്‍ത്തി ച്ചു..
"അതേടാ അതേ.. ആയിക്കോട്ടെ.. ഇനിയും നീ തെങ്ങില്‍ കേറും.. അന്ന് കാണിച്ചു തരം ഞാന്‍.. " അവന്റെ മുന്നറിയിപ്പ്..
പിന്നേഹ്..

അതിനു ശേഷം എന്നെ എപ്പോ കണ്ടാലും ബാബുമോന്‍ ചുമക്കും അല്ല കുരക്കും..
അതു കാണുമ്പോള്‍ വീട്ടുടമസ്ഥാന്‍ പറയും..
"സ്നേഹം കൊണ്ടാ.. സ്നേഹമുള്ളവരെ കണ്ടാ അവനപ്പോ കുരക്കും.. "
അപ്പോ ഞാന്‍ സ്നേഹത്തോടെ ബാബുവിനെ നോക്കും, എന്നിട്ടു സ്നേഹത്തോടെ കൊഞ്ചിക്കും ..
"തക്കുടു .. മുത്തേ.. ബാബൂ.. "
അത്‌ കേള്‍ക്കുമ്പോള്‍ കലിപ്പ് കേറി ബാബുമോന്‍ പിന്നേം കുരക്കും..
"കണ്ടാ അവന്റെ സ്നേഹം കണ്ടാ...!!! " അങ്ങേര് വീണ്ടും വികാരം പൂണ്ടു പറയും..
"ഉവ്വ.. ചങ്ങലയഴിച്ചു നോക്കണം.. അപ്പോ കാണാം സ്നേഹത്തിന്റെ അളവു..ഓടിച്ചിട്ട്‌ സ്നേഹിക്കും ഈ പുന്നാര മോനെ " സാജിന്റെ കലിപ്പ്..

ഏതായാലും തെങ്ങിന്തോപ്പിലെ ആ രാത്രിയില്‍ സാജ് മനമറിഞ്ഞു പ്രാകിയത് അങ്ങേറ്റായിരുന്നു..
അടുത്ത കന്നിമാസത്തിനു മുമ്പ് പാവം ബാബുമോന്‍ ഇഹലോകവാസം വെടിഞ്ഞു..
ബാബുമോന്റെ നിത്യശാന്തിക്ക് വേണ്ടി ഒരു തുള്ളി കണ്ണീരോടെ,
സ്നേഹത്തോടെ,
ഫായിസും സാജും...

Wednesday, June 26, 2013

തെങ്ങിന്‍ തോപ്പിലെ അര്‍ദ്ധരാത്രി...

എര്ണാകുളം ബാച്ചി ജീവിതത്തിന്റെ സുവര്‍ണ ഏടുകള്‍ വീണ്ടും എഴുതപ്പെടുന്നു..
ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു തുള്ളി കണ്ണീരോടെ തുടങ്ങുന്നു..!!!

അന്നൊരു ഞായറാഴ്ച ആയിരുന്നു..അല്ലേലും അപകടങ്ങള്‍ മിക്കവാറും നടക്കുന്നത്‌ ഞായറാഴ്ചകളില്‍ തന്നെയാണല്ലോ..പക്ഷേ ആ ഞായറാഴ്ച നടന്ന അപകടം സാധാരണ പോലെ ഒരു കല്യാണമായിരുന്നില്ല എന്നു മാത്രം..!!!

റൂമില്‍ ഞാനും,ഷിനുവും,പ്രകാശും പിന്നെ ഞങ്ങളുടെ സ്വന്തം സാജും.. (ഫൂ....)
ഞങ്ങള്‍ വരുന്നത്‌ വരെ നിരീശ്വരവാദിയായ,ഞങ്ങള്‍ വന്നതിനു ശേഷം കടുത്ത ദൈവ വിശ്വാസി ആയി മാറിയ വീട്ടുടമസ്ഥന്‍ പതിവു പോലെ അന്നും ഞങ്ങള്‍ക്ക് നേരെ കലിതുള്ളി വന്നു..
പക്ഷേ ഇന്നദ്ദേഹം കട്ട കലിപ്പില്‍ തന്നെ ആയിരുന്നു,കാരണം ഇനീം ഞങ്ങളെ അവിടെ താമാസിപ്പിച്ചാല്‍ അങ്ങേരെ അങ്ങേരുടെ വീട്ടില് നിന്നും പറഞ്ഞു വീടുമെന്ന് ഭാര്യ പറഞ്ഞെന്ന്.. കുടുംബശ്രീയില്‍ ഞങ്ങളുടെ ലീലാ വിലാസങ്ങള്‍ ആണ് പോലും പുതിയ ചര്‍ച്ചാ വിഷയം..!!!
അല്ലേലും അവര്‍ക്ക് ചർച്ച ചെയ്യാൻ എന്തേലും വിഷയം മതിയല്ലോ.. ഷെടാ...
ഏതായാലും വീട്‌ മാറില്ല എന്ന് ഞങ്ങളും ഉറച്ചു നിന്നു..
ചേട്ടന്‍ കലിപ്പിന്‍ മേല്‍ കലിപ്പായി.. 'ദ ചേച്ചി എഫ്ഫക്റ്റ്‌..!!!'

"ചേട്ടന്‍ എന്തൊക്കെ പറഞ്ഞാലും അഗ്രീമെന്റ് മാസം കഴിയാതെ ഞങ്ങള്‍ ഒഴിയില്ല.." ഞാന്‍ കടുപ്പിച്ചു പറഞ്ഞു..
"ഇറങ്ങിയില്ലേല്‍ നിന്നെയൊക്കെ അടിച്ചിറക്കും ഞാന്‍.. " ചേട്ടനും കടുപ്പിച്ചു..
"എന്നാ വന്നടിക്കെടാ പരട്ടേ..." അതും പറഞ്ഞു ഷിനു മുന്നോട്ട്‌ വന്നു..
"എടാ.. പ്രായത്തില്‍ മൂത്ത ആളെ ബഹുമാനിക്കെടാ.. ഈ പന്നീ എത്രയൊക്കെ ഊള ആണേലും  നമ്മളേക്കാള്‍ മൂത്തതല്ലേ... അതൊന്ട് നീ ക്ഷമി.. " പ്രകാശ് മാന്യനായി..
ചേട്ടന്‍ എഗൈന്‍ കലിപ്പ്ഡ്..!!!
"ഞാന്‍ മാത്രമല്ല ആയല്‍വാസികള്‍ മുഴുവന്‍ എന്റെ ഒരു വിളിക്കായ് കാതോര്‍തതിരിക്കുവാ നിന്നെയൊക്കെ അടിച്ചൊതുക്കന്‍.. " ചേട്ടന്റെ പഞ്ച്  ഡയലോഗ്‌..
ടീം..
പരമാര്‍ഥമായ പച്ച,നഗ്ന സത്യം..
ചേട്ടന്റെ ഒരു യെസ് അതു ചരിത്രമാകും.. കൂടെ ഞങ്ങളും ചരിത്രമാകും.. കാരണം അത്രേം നല്ല സ്നേഹ ബന്ധമാ ഞങ്ങളും ഞങ്ങളുടെ ആയല്‍വാസികളും തമ്മില്‍ നിലനില്‍ക്കുന്നത്‌...
ഞങ്ങള്‍ മിണ്ടാതെ നിന്നു..
"എന്താ ഞാന്‍ അവന്മാരെ വിളിക്കണോ ഇങ്ങോട്ട്‌??" ചേട്ടന്‍ പിന്നെയും ചൂടോടെ ചോദിച്ചു..
ഇനി ഞങ്ങള്‍ക്ക് മുന്നിലുള്ള വഴി...!!!
ഒരേ ഒരു വഴി.. ഗാന്ധിജിയുടെ വഴി.. സമാധാനത്തിന്റെ വഴി.....
'ലോകാ സമസ്ത്യാ സുഖിനോ ഭവന്ദൂ' എന്നാണല്ലോ..
ഞാന്‍ എന്റെ രണ്ടു കൈകളും ചേട്ടന് മുന്നില്‍ കൂപ്പി..
ഭവ്യത എന്റെ മുഖത്ത്‌ ഓട്ടോ പിടിച്ചു വന്നു..
"ചേട്ടന്‍ അങ്ങനെ പറയരുത്‌... " എന്റെ ശബ്ദം ഇടറി..
"പിന്നെങ്ങനെ പറയണം??" ചേട്ടന്റെ ശബ്ദം ഒട്ടും ഇടറിയില്ല..
"ചേട്ടന്‍ പെട്ടെന്നങ്ങനെ ഒഴിയാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ നാല്‌ ചെറുപ്പക്കാര്‍ തെരുവിലേക്ക് ഇറങ്ങി പോകേണ്ടി വരും എന്നു ചേട്ടന്‍ ഓര്ക്കാത്തതെന്താ??? " ഞാന്‍ സെന്റിയായി..
ചേട്ടന്റെ കണ്ണും നിറഞ്ഞു..
"എന്നാ ശരി.. ഇന്നിറങ്ങേണ്ട.. നാളെ ഇറങ്ങിയാല്‍ മതി.." ചേട്ടന്റെ പിച്ച..
"എഹ്.. നാളെ...???? "
"അതേ.. നാളെ എന്നു പറഞ്ഞാല്‍ നാളെ.. അതിന്റെ അപ്പുറം ഒരു ദിവസം പോലും തരില്ല..."
"ചേട്ടാ അങ്ങനെ പറയരുത്‌.. പ്ലീസ്" പ്രകാശും കൈ കൂപ്പി..
"ഇല്ലാന്നു പറഞ്ഞാല്‍ ഇല്ല.. നാളെ,,നാളെ.. നാളെ.. "
ആഹ്....
"താനാരുവാ.. ലോട്ടെറിക്കാരനോ, നാളെ നാളെ എന്ന് അലറാന്‍ &*&$@# ന്റെ മോനേ.." കൂപ്പിയ കൈ ചേട്ടന് ഓങ്ങി കൊണ്ട് പ്രകാശ് പറഞ്ഞു..
"ഞങ്ങള്‍ ഗ്യാസ് ഇന്നു നിറച്ചതെ ഉള്ളൂ.. അതു കഴിഞ്ഞിട്ട്‌ മാറാം " പ്രകാശ് തുടര്‍ന്നു..
"ഗ്യാസ് എന്നു തീരുമാവോ??" ചേട്ടന്റെ ചോദ്യം..
"ഒരു എട്ടു മാസം.. " എന്റെ മറുപടി..
"പ്ഫാ.. " ചേട്ടന്റെ സഡന്‍ റിപ്ലൈ...
"നാളെ രാവിലെ നീയൊക്കെ ഇറങ്ങിയില്ലേല്‍ ബാക്കി അപ്പോ പറയാം..." ചേട്ടന്‍ തുടര്‍ന്നു..
"എന്നാല്‍ ഞങ്ങള്‍ ഗ്യാസ്കുറ്റി കൊണ്ട് പോകും.." എന്റെ ഭീഷണി...
"എന്നാ നിന്റെ കരണകുറ്റി ഞാന്‍ പൊകയ്ക്കും.." അതും പറഞ്ഞു ചേട്ടന്‍ സ്ലോ മോഷനില്‍ നടന്നു നീങ്ങി..
'ധൂമചാലെ ' പാടിയിരുന്ന അപ്പുറത്തെ കിളവന്റെ റേഡിയോ പുതിയ പാട്ടിനു വഴി മാറി..
'മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്ന ദുഷ്ടനാ ദുര്‍വിധി വീണ്ടും '
കിളവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാട്ട് ഡെഡിക്കേറ്റ് ചെയ്യുവാ... ശവം..!!!
ജീവിതമാകുന്ന കടുത്ത യഥാര്‍ഥ്യതിന്റെ അപ്രിയ നിമിഷങ്ങളില്‍ ഞങ്ങള്‍ തരിച്ചു നിന്നു..
പാട്ട് പിന്നെയും ഉയര്‍ന്നു..
'മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്ന ദുഷ്ടനാ ദുര്‍വിധി വീണ്ടും '
ബ്ലഡീ കിളവന്‍ ....
"കിളവന്റെ കഴപ്പ് ഞാനിപ്പോ തീര്‍ത്തു  തരാം..."അതും പറഞ്ഞു ശിനു മൊബൈലില്‍ ഒരു പാട്ടു വെച്ചു.. പിന്നെ ഒരു ഡയലോഗും..
"മരണപ്രായമെത്തി പുര നിറഞ്ഞു നില്‍ക്കുന്ന സകല കിളവന്മാര്‍ക്കും ഞങ്ങളീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.."
പാട്ട് പാടി തുടങ്ങി..
"സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ യാത്ര ചെയ്യുന്നു..."

കീളവന്റെ കണ്ണ് തള്ളി.. അങ്ങേര് രാമ നാമാവും ജപിച്ചു കൊണ്ട് അകത്തെക്കോടി...

ചര്‍ച്ചകള്‍ കൂലംകഷമായി..
നമ്മള്‍ ഇനി എങ്ങോട്ട്‌ പോകും.. എങ്ങോട്ട്‌ പോകും..... പോകും.....
പെട്ടെന്ന് സാജ് ചാടി എണീറ്റു..
"എങ്ങോട്ട്‌ പോയാലും ഇല്ലേലും ആ പരട്ട ചേട്ടന് എന്തേലും പണി കൊടുക്കണം..." അവന്റെ ചോര തിളച്ചു...
"ശരിയാ..അങ്ങേര്‍ക്ക് ചുമ്മാ ഗ്യാസും നിറച്ചു കൊടുത്ത്‌ പോകാന്‍ അങ്ങേര് നമ്മുടെ അമ്മായിയപ്പനൊന്നുമല്ലല്ലൊ " എന്റെ ചോരയും തിളച്ചു..
"ഗ്യാസ് അല്ലേലും കൊടുക്കേണ്ട.." സാജ് പറഞ്ഞു..
"പിന്നെ??"
"ഇന്നു രാത്രി ഉറങ്ങാം നേരം ഗ്യാസ് തുറന്നു വിടാം.. രാവിലെ ആകുമ്പോഴേക്കും അതു തീര്‍ന്നോളും.."
'ഏ... തുറന്നു വീടാനാ... ' ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചു വാ പൊളിച്ചു..
"ഒരു കാര്യം ചെയ്.. ഞങ്ങള്‍ പുറത്ത് പോകാം ..നീ ഗ്യാസ് തുറന്ന് വിട്ടു രാവിലെ എണീറ്റ്‌ അടുക്കളയില്‍ പോയി ഒരു സിഗരറ്റ് ഒക്കെ വലിച്ചിട്ട്‌ വന്നാല്‍ മതി..." ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു...
"എന്നാ നിങ്ങള്‍ സിഗരറ്റ് വാങ്ങി തന്നിട്ട്‌ എവിടാന്ന് വെച്ചാല്‍ പോ..."
എഹ്.. !!! :O

"ആ മണ്ടനെ  വീട്‌.. ..കാര്യത്തിലേക്ക് വാ...പണി കൊടുക്കുന്നേല്‍ പെട്ടെന്ന് ആലോചിക്കണം.. നാളെ രാവിലെ വരേയെ സമയമുള്ളു.. " പ്രകാശ് കാര്യമായി പറഞ്ഞു...
"എന്ത് പണി കൊടുക്കും .." ചര്‍ച്ചകള്‍ പിന്നെയും ചൂട് പിടിച്ചു..
"അയാളുടെ കുടുംബത്തില്‍ ആരൊക്കെ ഉണ്ട് ?? " കുറച്ചു നേരത്തെ മൌനത്തിന് ശേഷം   പ്രകാശ് ചോദിച്ചു..
"ഭാര്യ,ഒരു മകള്‍,ഒരു മകന്‍.. " എന്റെ മറുപടി..
അത് കേട്ടതും അവന്റെ മുഖം പ്രസന്നമായി...
"പെണ്മക്കളുള്ള എല്ലാ അച്ഛന്മാരുടെം നെഞ്ചിലെ നെരിപ്പോട്.. അവിടെ തന്നെ കുത്താം നമുക്ക് .."കൊടി സുനിയെ പോലെ പ്രകാശ്‌ പറഞ്ഞു..
"നെഞ്ച്.. നെരിപ്പോട്.. എന്തുവാ...??" ഷിനു വാ പൊളിച്ചു..
"നിനക്ക് മനസ്സിലായില്ലേ... അയാളുടെ നെഞ്ചിലേക്ക് കത്തി കൊണ്ട്  കുത്താം എന്ന്..." സാജ് വ്യക്തമാക്കി..
"എഹ്.. പോടാ.. അതല്ലാ.." പ്രകാശ്‌ അവനെ തിരുത്തി..
"പിന്നെ??? "
"അയാളുടെ മകളെ നമുക്ക് സാജിനെ കൊണ്ട് പ്രേമിപ്പിക്കാം.. അതിലും വലിയ പണി ഒരാൾക്കും ഈ ജന്മം കിട്ടില്ല. " പ്രകാശ്‌ ഇത് പറഞ്ഞതും സാജിന്റെ മുഖം പ്രസന്നമായി,കന്നി മാസം വന്നതറിഞ്ഞ പട്ടിയുടെ മുഖം പോലെ..!!!
എന്റെയും ശിനുവിന്റെം മുഖത്ത് പുച്ഛം സംസ്ഥാന സമ്മേളനം വിളിച്ചു ചേര്‍ത്തു..
"ശവം... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന പൊടിക്കൊച്ചിനെ ഈ കാളയെ കൊണ്ട് പ്രേമിപ്പിക്കണമെന്നോ??? " ഞാനും ശിനുവും ഒരുമിച്ച് ചോദിച്ചു..
"അയ്യേ.. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചാണോ ..  " പ്രകാശ് ചമ്മലോടെ ചോദിച്ചു..
"ഉം.. ഉവ്വ.." ഞങ്ങളുടെ മറുപടി..
"എന്നാലും കുഴപ്പമില്ലടാ.. ഞാന്‍ കാത്തിരുന്നോളം,എത്ര വർഷം വേണമെങ്കിലും.. " എന്നും പറഞ്ഞ് സാജ് പ്രതീക്ഷയോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി...
"എഹ്.. പോടാ..."
"എന്നാ പിന്നെ അവളെ നമുക്ക് തട്ടിക്കൊണ്ട് പോയാലോ?? " കൊടി സുനി പിന്നെയും തുടര്ന്നു..
"എന്നിട്ട്???"
"മകളെ വിട്ടു തരണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്താം..  "അവന്‍ തുടര്ന്നു..
"ഒന്ന് പോടാ.. മോള്ക്ക് ഒന്നൊര ലക്ഷം രൂപയാകും,അമ്പതിനായിരം കൂടി എനിക്ക് തന്നിട്ട് മോളെ നിങ്ങള്‍ എടുത്തോ എന്ന് പറയും അങ്ങേര്.. എന്നേം നിന്നേം വരെ വേണേല്‍ വിറ്റു കാശാക്കും ആ കാലന്‍ .. അപ്പോഴാ അവന്റെ ഓഞ്ഞ ഒരു ഐഡിയ.." ഞാന്‍ കലിപ്പോടെ പറഞ്ഞു...
"എടാ പൊട്ടാ.. ഇമ്മാതിരി അവിഞ്ഞ ഐഡിയ പറയാതെ, ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു നല്ല ഐഡിയ പറയ്‌..." ശിനു മൊഴിഞ്ഞു..
ആ വാക്ക് പാതി കേട്ട സാജ് സീനിലേക്ക്‌ പിന്നെയും ചാടി വീണു..
"നല്ല ഐഡിയ..." അവന്‍ ശിനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
"ഐഡിയ??? അതിന് ഞാനെന്ത് പറഞ്ഞെന്നാ..." ശിനു കണ്ണ് മിഴിച്ചു,കൂടെ ഞങ്ങളും...
"അയാളുടെ പറമ്പില്‍ കേറി ഇലക്കും മുള്ളിനും  കേട് വരുത്താം എന്ന് പറഞ്ഞത്.." അവന്‍ വിശദീകരിച്ചു..
ഠിം..
ഞങ്ങളൊന്നും മിണ്ടിയില്ല.. മിണ്ടിയിട്ടെന്ത് കാര്യം???
"സംഭവം അവന്‍ മണ്ടന്‍ ആണേലും അവന്‍ പറഞ്ഞതില്‍ ഒരു കാര്യമുണ്ട്.... "അല്പം കഴിഞ്ഞപ്പോള്‍ ശിനു പറഞ്ഞു..
"എന്ത്???" ഞാന്‍ ചോദിച്ചു..
"ഇന്ന് രാത്രി അങ്ങേരുടെ പറമ്പില്‍ കേറി അങ്ങ് നശിപ്പീര് ആക്കിക്കളയാം.."
"എന്ത്.. ഇലയും മുള്ളുമോ ??" പുച്ഛം തുളുമ്പി എന്റെ ചോദ്യം..
"അഹ്.. അതല്ല.. ചുമ്മാ തെങ്ങില്‍ കേറി തേങ്ങേം ഓലേം എല്ലാം വലിച്ചു പറിച്ചു താഴെ ഇടാം... ഒരു ചെറിയ പണി.."അവന്‍ പറഞ്ഞു നിര്ത്തി..
ഞാനും പ്രകാശും പരസ്പരം നോക്കി..
"അത് കുഴപ്പമില്ലാത്ത പണിയാ.. നമ്മുടെ പ്രവര്ത്തി മേഖല ഇതുവരെ ആ റേഞ്ചില്‍ പോകാത്തത് കൊണ്ട് അങ്ങേര് നമ്മളെ സംശയിക്കുകയും ഇല്ല.. " എന്റെ നിഗമനം...
അത് കലക്കും...
അതെ .. രാത്രിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരുന്നു.... ഉറക്കമില്ലാത്ത ആ രാത്രിക്ക് വേണ്ടി..
അങ്ങനെ ആ രാത്രി വന്നെത്തി...
"ദി ഓപെറേഷന്‍ തെങ്ങ് " എന്ന് ഞങ്ങള്‍ പേരിട്ട പദ്ധതി നടപ്പാക്കേണ്ട രാത്രി..

കൃത്യം 12 മണിക്ക്‌ തന്നെ മതിലു ചാടി ഞങ്ങള്‍ തെങ്ങിന്‍ തോപ്പിലെത്തി..
പത്തേ മുക്കാല്‍ അടിയുള്ള ഒരു തെങ്ങിന്റെ ചുവട്ടില്‍ പോയി നിന്ന്, തെങ്ങിനെ ഒരു കൈ കൊണ്ട് താങ്ങി നിര്‍ത്തി ഞാന്‍ ഉത്തരവിട്ടു...
"വാ, കേറിക്കോ..."
പിന്നെ ആരും കാണുന്നില്ലല്ലോ എന്നുറപ്പ് വരുത്താന്‍ ചെവിയില്‍ കയ്യിട്ടിളക്കി പതം  വന്നൊരു ഗുണ്ടയെ പോല്‍  ഞാന്‍ ചുറ്റിലും നോക്കി. പിന്നെ അവന്മാര്‍ക്ക് നേരെ നോക്കി..
അവന്മാര് മൂന്നും എന്നെ നോക്കി നില്‍ക്കുന്നു...
"എന്തേ.. കേറുന്നില്ലേ...." എന്റെ ചോദ്യം..
"ആര്???" മൂന്നു പേരുടെ മറുചോദ്യം..
"ആരേലും കേറെടാ..."എന്റെ അലര്‍ച്ച..
"ആരേലും കേറിയാല്‍ മതിയോ??" ഷിനുവീന്റെ ചോദ്യം..
"ഉം.. മതി.." ഞാന്‍ മറുപടി നല്‍കി.
"എന്നാ നീ തന്നെ കേറ്.."
"ഏ.. ഞാനാ... പോടാ..ഞാന്‍ കേറില്ല.."
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
"പിന്നാര് കേറും...???"
നാലു ചോദ്യങ്ങള്‍.. നാലു പേര്‍.. നാലു ഉത്തരങ്ങള്‍..!!!
"നീ കേറ്"
"നീ കേറ്"
"നീ കേറ്"
"നീ കേറ്"
ശെടാ .. ഇതെന്താ ഇമ്പോസിഷന്‍ ആണോ..

"എന്നാ നമുക്ക് അക്കൂത്തിക്കുത്താനവരമ്പത്ത് കളിച്ചു തീരുമാനിക്കാം...." സാജിന്റെ ഐഡിയ പ്രവര്‍ത്തിച്ചു...
ഞങ്ങള്‍ കണ്ണ് മിഴിച്ചു.. പിന്നെ കാര്യം നടക്കണമല്ലോ എന്നോര്‍ത്ത് സമ്മതിച്ചു..
അവന്‍ കളിയുടെ നിയമ പാഠാവലി ഞങ്ങള്‍ക്ക് മുന്നില്‍ നിരത്തി..

"അക്കൂത്തിക്കുത്താനവരമ്പത്ത്
കയ്യേക്കുത്ത് കരിംകൂത്ത്
ജീപ്പ് വെള്ളം താറാം വെള്ളം
താറാ മോക്കടെ കയ്യിലൊരു പാങ്ക് "

"ശവം.. അര്‍ധ രാത്രി പാട്ടുണ്ടാക്കാതെ ക്ലൈമാക്സ് പറയേടാ പിശാഷേ.." ഞാന്‍ അലറി..
"ശരി.. ഈ പാട്ടിന്റെ അവസാനം സീതേട.. ച്ച.. ന്റെ.. പേ.. രെ... ന്ത്‌ .. എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍  ന്ത്‌ വരുന്നയാൾ കേറണം.. ഓകേ?? "
"ഓകേ.." ഞങ്ങള്‍ സമ്മതിച്ചു..
ഞങ്ങള്‍ വട്ടത്തില്‍ നിന്നു..
അങ്ങനെ  ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി, അര്‍ധരാത്രി ഒരു വലിയ പറമ്പിന്റെ നടുത്തളത്തില്‍ നാലു മഹാന്മാര്‍ ആ മഹത്തായ കളിയില്‍ ഏര്‍പ്പെട്ടു...
സാജ് പാട്ട് പാടിത്തുടങ്ങി..

"അക്കൂത്തിക്കുത്താനവരമ്പത്ത്
കയ്യേക്കുത്ത് കരിംകൂത്ത്
ജീപ്പ് വെള്ളം താറാം വെള്ളം
താറാ മോക്കടെ കയ്യിലൊരു പാങ്ക് ..
പരിപ്പ് കൂട്ടി പാച്ചോറാക്കി
ഞാനുമുണ്ട്‌ സീതയമുണ്ട്‌..
സീതേട.. ച്ച.. ന്റെ.. പേ.. രെ... ന്ത്‌ .."
ശശി...!!!
അല്ലല്ല,സീതെടെ  അച്ഛന്റെ പേരല്ല..
എന്റപ്പോഴത്തെ അവസ്ഥയാ പറഞ്ഞത്..
ശശി...!!!
അക്കൂത്തിക്കുത്താനവരമ്പത്ത് കളി ജയിച്ചു.. മനുഷ്യന്‍ തോറ്റു..
ഇനി രക്ഷയില്ല,തെങ്ങില്‍ ഞാന്‍ തന്നെ കേറണം.. !!!

കയ്യിലെ ഫോണ്‍  ബര്‍മുഡയുടെ കീശയില്‍ തിരുകി,ഉടുത്തിരുന്ന  മുണ്ട്  തളപ്പാക്കി ഞാന്‍ തെങ്ങിലേക്ക് വലിഞ്ഞു കേറി..
കാഴ്ചക്കാരായി താഴെ ആറു കണ്ണുകള്‍..
അല്ല.. ആറു കണ്ണുകളല്ല..
എട്ടു കണ്ണുകള്‍..!!!

പറമ്പിന്റെ ഒരു മൂലയില്‍ രണ്ടു കണ്ണുകള്‍ കൂടി എന്നെയും കാത്ത്..!!!
ആരാണത്.. ??


ഉടന്‍ വരും..
അപ് ആന്‍ഡ്‌ ഡൌണ്‍.. മുകളില്‍ ഒരാളുണ്ട്‌.. !! 

Thursday, May 23, 2013

കിളി പോയി...:)

കിളി പോയി...:) -Based on a True Story
                                                    

ഈ കിളി അസിഫലിയുടെ ആ കിളി അല്ല.. ഇത് വേറെ കിളി..
പക്ഷെ ആ കിളിക്കഥ പോലെ ഈ കിളിയും ഒരല്പം  "A " തന്നാ... (പ്രായപൂര്‍ത്തി ആയി എന്നുറപ്പുള്ളവര്‍ മാത്രം വായിക്കുക )
ഈ കിളി പോയത് എങ്ങോട്ടാണ്...??
കഥ തുടങ്ങുന്നു..

"അളിയാ, ഞാന്‍ അവളെ വീടുവാ..."
ലോലന്‍ അതു പറഞ്ഞതും ഞങ്ങളില്‍ വെള്ളിടി വെട്ടി..
"ഈശ്വരാ.. ഇവന്‍ ഇതെന്താ ഈ പറയുന്നത്‌.. ??"
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു...

ഇനി ഫ്ലാഷ് ബാക്ക്..
ലോലന്‍, ലോലഹൃദയര്ക്കായ് ഒരു രാജ്യം ഉണ്ടെങ്കില്‍ ഞങ്ങളുടെ സുഹൃത്ത് ബാലന്‍ അവിടത്തെ രാജാവാകും.. ബാലരാജാവ്.. അല്ല, ലോലരാജാവ്...
നട്ടുച്ചക്ക്‌ പൊരി വെയിലത്ത്‌ കൊണ്ട് നിര്‍ത്തി ഇപ്പോ രാത്രിയാണ് എന്നു പറഞ്ഞാല്‍ പോലും ലോലന്‍ അതു വിശ്വസിക്കും.. എന്നിട്ടു ചോദിക്കും "ഇന്നു ചന്ദ്രനു എന്താ വെളിച്ചം അല്ലേ" എന്നു.. !!!
പക്ഷേ ലോലന്‍ ബുദ്ധിമാന്‍ കൂടിയാണ്.. ഏതു കുരുക്കിൽ നിന്നും  നിന്നും തന്റെ കുരുട്ടുബുദ്ധി  ഉപയോഗിച്ച്‌ തല ഊരിയിരിക്കും ഈ ലോലന്‍..!!!

മാസങള്‍ക്ക് മുമ്പുള്ള ഒരു ദിവസം...
പതിവിനു വിപരീതമായി ലോലന്റെ കറുത്ത മുഖം ഒന്നുകൂടി മേഘാവൃതമായി കാണപ്പെട്ടു..അതു കണ്ട ഞങ്ങള്‍ സുഹൃത്തുക്കള്‍ ലോലന്  ചുറ്റിലും കൂടി..
അതു കണ്ടപ്പോള്‍ ആ മുഖം  ഒന്നു കൂടി  കറുത്തു, ഒരു മാതിരി കറുത്ത വാവിന്‌ പവര്‍ കട്ട് വന്നത്‌ പോലെ..
"എന്താ ലോല, അന്റെ പ്രശ്നം??"
ഹംസ അതു ചോദിച്ചതും ലോലന്‍  ഒന്നു കൂടി സെന്റി ആയി..പവര്‍ കട്ട് കഴിഞ്ഞു അന്തകാരം ..!!!
"എന്തായാലും ഇയ്യ് തൊറന്ന്  പറയ്‌.. "
"നിക്ക് മാത്രം ഇല്ല..അതെന്നെ ന്റെ പ്രശ്നം.." ലോലന്‍ പറഞ്ഞൊപ്പിച്ചു..
"അന്റെ എന്തേലും പട്ടി കൊണ്ട്‌ പോയോ ലോലാ.." ലോലന്റെ സങ്കടം കണ്ടു സഹിക്കവയ്യാതെ സിനു വിഷമത്തോടെ ചോദിച്ചു..
"ഒരു പട്ടിയും ഒന്നും കൊണ്ട്‌ പോയില്ല.. പക്ഷേ എനിക്ക്‌ മാത്രം ഇല്ല.."
ഞാനവനെ അടിമുടിയൊന്നു നോക്കി, 'ഇനി ഇവന്റെ അനുഭവമാണോ 22 ഫീമേല് കോട്ടയം ഇറക്കാന് പ്രചോദനം ' എന്ന സംശയത്തോടെ...
"ജനിച്ചിട്ടിത്രേം കാലമായിട്ടും ഇപ്പോഴാണോ അതില്ലന്നു നിയ്ക്ക്‌ മനസിലായത്.. എന്നിട്ട്‌ ഇയ്യ് ഇതുവരെ ആശുപത്രീലും കാണിച്ചില്ലെ...??"
"എടാ പൊട്ടാ.. അതൊക്കെ എനിക്കും ഉണ്ട്‌.. എനിക്കില്ല എന്നു പറഞ്ഞത് വേറൊന്നാ.."
ലോലന്‍  ചൂടനായി..
"അതെന്തോന്ന്???" ഞങ്ങളെല്ലാരും ഒരുമിച്ചു ചോദിച്ചു..
"സ്നേഹിക്കാന്‍ ഒരു പെണ്ണ്.." ലോലന്‍ സങ്കടത്തില്‍ ഒരല്‍പം നാണം കലര്‍ത്തി മറുപടി പറഞ്ഞു..
"എന്താന്ന്???"
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക്‌ നല്ല വിഷമം വരാറുണ്ട്..ഇത്രേം കാലം മനസ്സില്‍ ഒരു മുറിവായ് ഈ കാര്യം എന്ന വേട്ടയാടുന്നുണ്ടായിരുന്നു ഈ കാര്യം " ലോലന്‍ സാഹിത്യത്തിന്റെ പാരമ്യത്തില്‍ ആ വലിയ സത്യം വെളിപ്പെടുത്തി..!!!

"അറിഞ്ഞില്ലല്ലോ മുത്തേ..അന്റെ മനസ്സില്‍ ഇങ്നൊരു നീറ്റല്‍ ഉള്ള കാര്യം..അറിഞ്ഞില്ലല്ലോ മുത്തേ..." സാഹിത്യത്തില്‍ ഞമ്മളോടാ ഓന്റെ കളി..
"ഇന്റെ വിഷമത്തില്‍ അന്നേക്കാള്‍ വിഷമം ഇപ്പോ നിക്കുണ്ട്‌..അതോണ്ട് ..." സിനു പറഞ്ഞു തുടങ്ങി..
"അതോണ്ട് ??" ലോലനില്‍ പ്രതീക്ഷ മുഴച്ചു..
"അതോണ്ട് .. ഇന്നനക്ക് വേണ്ടി സമര്‍പ്പിക്കും എന്റെ ഇന്നത്തെ വെള്ളമടി.." അതും പറഞ്ഞു സിനു ബാറിലെക്കോടി...
ഓണം,ക്രിസ്മസ്‌,വിഷു,മരണം,കല്യാണം,അടിയന്തിരം... ആഘോഷം എതുമാവട്ടെ.. പോക്ക് ബാറിലേക്ക്‌ തന്നെ.
ശവം...!!!
"ലോലാ.. അന്റെ സങ്കടം തീര്ത്തില്ലേല്‍ പിന്നെ എന്തിനാടാ ഞമ്മള്‍ അന്റെ ചെങ്ങായിമാരാന്നു  പറഞ്ഞു നടക്കുന്നേ.. അന്റെ സങ്കടം ഞമ്മളു തീര്‍തതിരിക്കും.. " ഹംസ നെഞ്ച് വിരിച്ചു വിളിച്ചു പറഞ്ഞു..
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
ചോദ്യങ്ങള്‍ അലയടിച്ചു...
"ഇന്നു മുതല്‍ ഒരു മാസത്തിനുള്ളില്‍ ലോലന്റെ ലോല മനസ്സില്‍ പ്രണയത്തിന്റെ വിത്ത്‌  വിളയിച്ചിരിക്കും .. അതു കഴിഞ്ഞിട്തേ ഉള്ളൂ മറ്റെന്തും..!!!"
ഞങ്ങള്‍ പ്രതിക്ഞ  എടുത്തു..
ലോലന്‍  പുഞ്ചിരി തൂകി ചുറ്റിലും വെളിച്ചം വാരി വിതറി..

ഒരു മാസം കഴിഞ്ഞു..
ലോലന്‌ വേണ്ടി പെണ്ണാലോചിച്ചു എല്ലാവന്മാര്‍ക്കും രണ്ടും മൂന്നും ലൈന് ആയതല്ലാതെ ലോലന്‌ ഒരു പെണ്ണ് പോയിട്ട്‌ പിടക്കോഴി പോലുമായില്ല, എന്നു മാത്രമല്ല വീട്ടിലുണ്ടായിരുന്ന പൂവന്‍ കോഴിയെ കുറുക്കന്‍ കൊണ്ട്‌ പോവുകേം ചെയ്തു.. ലോലന്‌ പിന്നേം പവര്‍ കട്ട് ..!!!
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒരു ലോഡ് പുഞ്ചിരിയും അര ലോഡ് റീചാര്ജ് കൂപ്പണുമായി  ലോലന്‍ ഞങ്ങളുടെ അടുത്തേക്ക്‌ ഓടി വന്നു..
"എന്താ ലോല.. ഇയെതേലും റീചാര്ജ് കട കുത്തിത്തുറന്നോ ....??" ഞാന്‍ ചോദിച്ചു...
"ഇല്ല.. നിക്ക് ലൈന് ആയി.. " ലോലന്‍ സന്തോഷത്തോടെ പറഞ്ഞു..
അതു കെട്ടതും ഞങ്ങളൊന്ന് ഞെട്ടി...
"ന്റെ ദേവീ.. ബണ്‌ടിചോറ് ഷൂക്കൂറിന്റെ പഴേ വെസ്പ മോഷ്ട്ടിചൂന്ന്  പറഞ്ഞോലേ ആയല്ലോ.. അനക്കും ലൈനാ?? " സിനുവിന്റെ കൌണ്ടര്‍..
ലോലന്റെ കലിപ്പ് നോട്ടം..
"ആ റീചാര്ജ് കടയിലിരിക്കുന്ന അമ്മച്ചിയാണോ അനക്ക് ലൈന് ആയത്‌.." സംശയം ജാബിക്ക്...
"അല്ലടാ.. വഴി തെറ്റി വന്ന ഒരു ഫോണ്‍ വിളിയില്‍  തുടങ്ങിയതാ.."
"വഴി തെറ്റാതിരുന്നാല്‍ മതിയായിരുന്നു..."എന്റെ ആത്മഗദം..
"ഇതിപ്പോ രണ്ടു ദിവസായി..എല്ലാം ഓകേ ആയിട്ട്‌  പറയാമെന്നു വെച്ചു.. ഇതു ഓള്‍ക്ക്‌ വിളിക്കാനുള്ള റീചാര്ജ് കൂപ്പണാ..."
"ഇയ്യ് കൂപ്പണ് തിന്നോണ്ടാണോ  ഓള്‍ക്ക്‌ വിളിക്കാന്‍ പോന്നേ?" ഹംസ സംശയത്തോടെ ചോദിച്ചു..
"ന്തേ??"
"അല്ല.. ഇത്രേം കൂപ്പണ് ഉള്ളോണ്ട് ചോദിച്ചു പോയതാ.. "
"ന്റെ കിനാവ്‌ നേരായ സമയാ ഇത്‌.. ഓളോട് സംസാരിച്ച്‌ മരിക്കണം.. " ലോലന്‍ ബെല്ലാണ്ടങ്ങ്‌ പോയേക്കണ്..
"അല്ലേലും പറമ്പില്‍ കാര്യം നടത്തിക്കൊണ്ടിരിക്കുന്നോന് യൂറോപ്യന്‍ ക്ലോസെറ്റ് കണ്ടാ ഇതാ കൊയപ്പം..ഇങ്ങനെ പലതും തോന്നും.. " ഹംസേടെ കണ്ടു പിടിത്തം..
ലോലന്‍ ഒന്നും പറയാന്‍ നിന്നില്ല.. ഓന്‍ ഒരു സെന്റി നോട്ടം നോക്കിയിട്ടങ്ങ് പോയി..

ഏതായാലും ഞങ്ങള്ക്ക് നല്ല സന്തോഷമായി.. ലോലന്റെ കാര്യത്തിലും ഒരു തീരുമാനമായാല്ലോ.. അതു മതി.. ഞങ്ങള്ക്ക്  അതുമതി..
അവനും അങ്ങനെ പണ്ടാരമടങ്ങട്ടെ...!!!

അങ്ങനെ ലോലന്‍ പുഷ്പ്പിച്ചു..
കൃത്യം ഒരു മാസത്തിനു ശേഷമാണ്‌ ഇപ്പോള്‍ ലോലന്‍ ആ തീരുമാനമെടുത്തത്‌.. അതാണവന്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്‌...
"അളിയാ, ഞാന്‍ അവളെ വീടുവാ..."
ഇവനെന്താ പ്രാന്താ...!!!
"ന്താ ലോലാ.. അനക്കിപ്പോഴും പറമ്പ് തന്നെയാ ഇഷ്ടം..??" ഹംസ കലിപ്പ് തലേ കേറി ചോദിച്ചു..
ലോലന്‍ ഒന്നും മിണ്ടിയില്ല...
"എന്താ കാര്യം എന്നു പറയെടാ.." ഞാന്‍ ലോലണോട് ചോദിച്ചു..
"അത്‌..."
"അത്‌??? "
"ഒളൊന്നും  സംസാരിക്കുന്നില്ലെടാ... "ലോലന്റെ നിശകളങ്ക മറുപടി..
"പിന്നെ നീ ഒരു കൊട്ട റീചാര്ജ് കൂപ്പണും  വാങ്ങി പോയത്‌ കാപ്പിയിട്ടു കുടിക്കാനാരുന്നോ ??" സിനു ചൂടായി.
"ആ റീചാര്ജ് കൂപ്പണ്‍  അതു പോലെ വീട്ടിലുണ്ട്‌.. ഒരു ദിവസം 5 മിനിട്റില്‍ കൂടുതല്‍ ഓള്‍ സംസാരിക്കില്ല .. അതോണ്ട്  തന്നെ എനിക്ക്‌ മടുത്തു.."
"അതിരിക്കിട്ടേ..നിങ്ങള്‍ എന്തൊക്കെയാ സംസാരിക്കാറ്..??" എന്റെ ചോദ്യം..
"ചുമ്മാ..ഞാന്‍ ഓരോ നാട്ടു വിശേഷങ്ങള്‍ ഇങ്ങനെ പറഞ്ോണ്ടിരിക്കും.. ഓളൊന്നും മിണ്ടില്ല.. "
"നട്ടു വിശേഷങ്ങള്‍.. ചക്കപ്പശ....!!! ഒന്നു പോടാ ചെക്കാ.. ഇത്രമാത്രം സംസാരിക്കാന്‍ ഈ നാട്ടിലെന്തോ വിശേഷമാ സംഭവിക്കുന്നത്‌..പെട്രോളിന് വില കൂടുന്നതോ?" സിനു ചൂടായി..
"പിന്നെ ഞാനെന്തോ സംസാരിക്കാനാണെടാ " ലോലന്‍ പിന്നേം ലോലനായി..
"എടാ.. നീ 'മറ്റേതു ' സംസാരിച്ചു തുടങ്ങൂ.. തുടങ്ങിക്കഴിഞ്ഞാല്‍ നീ വിളിച്ചില്ലേല്‍ പോലും അവള്‍ ലോണ്‍ എടുത്തിട്ടാണേലും  രീചാര്ജ് ചെയ്തു നിന്നെ വിളിച്ചോളും .." സിനു പതിയെ പറഞ്ഞു..
"മറ്റേതോ??? എന്നു വെച്ചാല്‍...???" ലോലന്‌ സംശയം..
"എന്റെ ലോലാ.. കാലാ.. " സിന് പിന്നേം ചൂടായി..
പിന്നെ ലോലന്റെ ചെവിയില്‍ എന്തൊക്കെയോ മൊഴിഞ്ഞു..
ലോലന്‍ പുളകിതനായി.. ദ്രിടംഗ പുളകിതന്‍..രോമാഞ്ചം ലോലനില്‍ ജാഥയായി വന്നു...
"ഇതു വല്ലോം നടക്കുമോ??" ലോലന്‍ സിനുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു..
"നടക്കും.. " സിനുവിന്റെ ഉറപ്പ്..

ഞങ്ങള്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ഞങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ അലയടിച്ചു...
ഇതു വല്ലതും നടക്കുമോ??
നടന്നാല്‍ അവള്‍ കിടക്കും..
നടന്നില്ലേല്‍ ലോലന്‍  കിടക്കും..അല്ലേല്‍ അവളുടെ ആങ്ങളമാര്‍ കിടപ്പിലാക്കും ...
രണ്ടായാലും  സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബെഡ് ബുക് ചെയ്യേണ്ടി വരും ഉറപ്പാ....!!!

അടുത്ത ദിവസം..
രാത്രി 10 മണി.. വായനശാലയില്‍ ഞാനും സിനുവും മാത്രം..
ഞാന്‍ പത്രം വായിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ലോലന്‍  ഫോണുമായി വായനശാലയിലേക്ക്..
"അളിയാ.. ലിവന്‍ പറഞ്ഞത് പോലെ ഞാന്‍ ലവളോട്  സംസാരിക്കാന്‍ പോകുവാ.. " അവന്‍ പറഞ്ഞു..
"ലോലാ.. നാവടക്കൂ ....പണിയെടുക്കൂ.. "
ലോലന്റെ ധൈര്യത്തില്‍ നല്ല വിശ്വാസമുള്ള  ഞാന്‍ അതും പറഞ്ഞു പത്രം വായന തുടര്‍ന്നു.
ലോലന്‍ അങ്ങനൊന്നും സംസാരിക്കില്ല..
കാരണം ലോലന്‍ ലോലനാണ്....!!!!

ഏതായാലും ലോലന്‍ ഫോണ്‍ വിളിച്ചു.. ലൌഡ് സ്പീക്കറില്‍ ഇട്ടു..
അപ്പുറത്ത് കിളി നാദം.. ('കാ...കാ... ')
"ഹെലോ.. സുഖമാണോ.. ?" വിറയാര്‍ന്ന ശബ്ദത്തോടെ ലോലന്‍  തുടങ്ങി..
'സുഖം വേണോ എന്നു ചോദിക്കാന്‍  വന്നവന്റെ ഒരു ചോദ്യം..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം.. സുഖം..ചേട്ടനോ??"
'ചേട്ടന് ഇച്ചിരി വട്ടിന്റെ അസ്ക്യത ഉണ്ട്‌..'
"എനിക്കും സുഖം.. വീട്ടില്‍ ഇപ്പോ ആരൊക്കെ ഉണ്ട്‌..??"
" അച്ചനുണ്ട് ... അമ്മയുണ്ട്...ചേട്ടനുണ്ട്‌... ചേച്ചിയുണ്ട്....." അവള്‍ വിശദീകരിച്ചു തുടങ്ങി..
'എല്ലാരും ഉണ്ടെങ്കില്‍ അവളോടും ഉണ്ട്‌ കിടുന്നുറങ്ങാന്‍ പറയേടാ __________ മോനേ......' ലോലന്‍ വിഷയത്തിലേക്ക് കടക്കാത്തതില്‍ മനം നൊന്ത് സിനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
ലോലന്‍ ഒന്നും ശ്രദ്ധിക്കാതെ ഫോണ്‍ വിളിയില്‍ തന്നെ..
"അതേ.. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ പ്രിയേ???"
'ഡേയ്..ലവളുടെ പേര് പ്രിയ എന്നാണോ??? സിനു എന്നോട്‌ സംശയം ചോദിച്ചു..
'പ്രിയ അല്ല.. ദാക്ഷായണി.. മിണ്ടാതെ അവന്‍ പറയുന്നത്‌ കേള്‍ക്കെടാ... ' എന്നും പറഞ്ഞു ഞാന്‍ പത്രം വായന തുടര്‍ന്നു..
"പറഞ്ഞോളൂ ചേട്ടാ.." അവളുടെ മറുപടി..
"ഇപ്പോള്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍.........." ലോലന്‍ വികാരം പൂണ്ടു..
"ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ചേട്ടാ......."
'ഏ.. ലവളും....അപ്പോ സിനു പറഞ്ഞത് ശരിയായിരുന്നോ..' ഞാന്‍ പതിയെ പത്രം താഴ്ത്തി,ലോലന്റെ അടുത്ത  വാക്കിനായ്‌ കാതോര്‍ത്തു..
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്‌....................." ലോലന്‍ വികാരം പിന്നെയും എവിടെ നിന്നൊക്കെയോ കടമെടുത്തു...
ഞങ്ങളില്‍ കുളിര് കോരി...വായിച്ചു കൊണ്ടിരുന്ന പത്രം ഞാന്‍ വലിച്ചെറിഞ്ഞു...
 'പോട്ടെ,പുല്ല്... ''

ചെവിയില്‍ ലോലന്‍ പറഞ്ഞു വാക്കുകള്‍ പിന്നെയും മുഴുകി,
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്‌....................."
"തലവെച്ചിട്ട്‌..........???? :@"ആ ചോദ്യത്തില്‍ വായനശാല വിറച്ചു....
ഈശ്വരാ... ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ രൂക്ഷമായിരുന്നു അവളുടെ മറുചോദ്യം..
.ദേഷ്യം കൊണ്ട് അവളുടെ ശബ്ദം പോലും വിറച്ചു...
ഞങ്ങള്‍ പോലും പതറി.. അപ്പോ ലോലന്റെ കാര്യം പറയണോ...???
പക്ഷേ ലോലന്‍ തളര്‍ന്നില്ല.. ലോലന്‍ പറഞ്ഞു തുടങ്ങി..
"തല വെച്ചിട്ടെന്താ... നിന്നെ കൊണ്ട് പേന്‍  നോക്കിക്കും...അല്ലാതെന്താ...."
ഠിം.. ഠിം...

രോമാഞ്ചം അടങ്ങി....വലിച്ചെറിഞ്ഞ പത്രത്തിനായ് ഞാന്‍ തേടി നടന്നു...
പത്രത്തില്‍ കുറഞ്ഞത് രണ്ടു പീഡന വാര്ത്തയെങ്കിലും കാണും...ഇവന്‍ പേന്‍ നോക്കിക്കും പോലും.. ഫൂ...
അവള് തുടര്ന്നു..
"അതായിരുന്നോ.... ഞാന്‍ കരുതി..  "അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു..
ഇതുവരെ പിടിച്ചു നിന്ന ലോലന്‍ അപ്പോഴൊന്ന് പതറി..
'അപ്പോ ഓളുടെ  ശബ്ദം വിറച്ചത് ദേഷ്യം കൊണ്ടല്ലായിരുന്നോ ?? ഛെ.. പേന്‍ നോക്കിക്കേണ്ടായിരുന്നു ...' ലോലന്റെ അതമഗധം... 
"പേന്‍ നോക്കുന്നത്‌ അത്ര വല്യ തെറ്റാണോടാ ??" ലോലന്റെ ചോദ്യം...
"അതല്ല.. പക്ഷേ പാതിരാത്രി ഒരു പെണ്ണിനെ  വിളിച്ചുണര്‍ത്തി  പേന്‍  നോക്കുന്നത്‌ ബല്യക്കാട്ടെ ക്രൂരതായാ.. പ്രതേകിച്ചെന്നോടും സിനുവിനോടും ചെയ്ത ക്രൂരത... " ന്റെ വിഷമം ഞാൻ തുറന്നു പറഞ്ഞു..
ലോലന്‍ അവളുടെ നമ്പറില്‍ ഒന്നു കൂടി വിളിച്ചു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്‌...' ലോലന്‍ നിരാശനായി..
"അളിയാ.. സിനു എവിടെ?" ലോലന്‍ ചോദിച്ചു..
ഞാന്‍ ചുറ്റിനും കണ്ണോടിച്ചു.. കാണുന്നില്ല..
പിന്നെ അവന്റെ നമ്പറില്‍ വിളിച്ചു... അപ്പോഴും നേരത്തെ കേട്ട അതേ വാക്യം തന്നെ  ബാലന്സ് ഇല്ല എന്നു എന്നും  പറയാറുള്ള  പെണ്ണ്  മൊഴിഞ്ഞു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്‌...'
"അവളുടെ നമ്പര്‍ നീ അവന് കൊടുത്തായിരുന്നോ ??" തലയ്ക്കു മുകളില്‍ കത്തിയ ബള്ബ്  ഓഫ്‌ ചെയ്യാതെ ഞാന്‍ അവനോട് ചോദിച്ചു...
"ഒരിക്കല്‍ അവന്‍ അവള്‍ എന്റെ പെങ്ങളെ പോലെ  ആണെടാ എന്ന് പറഞ്ഞു വാങ്ങിച്ചായിരുന്നു.. .." ലോലന്റെ നിഷ്കളങ്ക മറുപടി..
'ആണല്ലേ.. നന്നായി, വളരെ വളരെ നന്നായി..' മനസ്സില്‍ അതും വിചാരിച്ചു പുറത്ത് ഒരു പുഞ്ചിരി മാത്രം ലോലന് നല്‍കി ഞാന്‍ അവിടെ നിന്നും ഇറങ്ങാന്‍ ഒരുങ്ങി...
"എന്താടാ, എന്താ കാര്യം??"
"ഒന്നുമില്ല.. ചക്കിനു വെച്ചത്‌ ചക്കക്കുരുവിനാ കൊണ്ടത്‌.. അത്രേ ഉള്ളൂ..!!!"
"ന്ന് വെച്ചാ??" ലോലന് കാര്യം കത്തിയില്ല...
"പേന്‍നോക്കാന്‍ ഓള് വേറെ ആളെ എടുത്തിക്കണ് .. അത്രേ ഉള്ളൂന്ന്.. "
"അപ്പൊ ഞാനിനി എന്ത് ചെയ്യും??"
"വടക്കേലെ ശാന്തേച്ചി ഒറങ്ങിക്കാണൂല്ല.. ഓറെ തലയിലാണേല്‍ നിറയെ പേനാണെന്ന്  ഹമുക്ക് വാസുവേട്ടന്‍ ഇന്നലെ കള്ളുംപുറത്ത് പറയണ കേട്ട്... "
ഞാനതും പറഞ്ഞങ്ങു പോയി.. തിരിഞ്ഞു നോക്കിയില്ല...
പക്ഷെ...
ലോലന്‍.. ആഹ്.. ലോലന്‍ ലോലനായി... !!!

വല്യ ഗുണപാഠം : പ്രേം നസീര്‍ ഉണ്ടെങ്കില്‍ പോലും മരം ചുറ്റി പ്രേമിക്കാന്‍ നിക്കാതെ ഫഹദ് ഫാസിലിനെ പോലെ നിക്കറും ഇട്ടു വന്നു പ്രേമിക്കാന്‍ ശ്രമിക്കുന്ന ഈ ന്യൂജെനെറെശന്‍ കാലത്ത് ലോലനാവരുത്...!!!

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...