പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, September 3, 2013

"റൊമാൻസ് ജീജു " - ഒരു പ്രണയ കഥ... !!!




ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചില്‍ ചിങ്കാരി മേളവും പഞ്ചവാദ്യവും എല്ലാം ഒരുമിച്ച്‌ നടക്കും.. പക്ഷേ ചില പേരുകള്‍ കേട്ടാല്‍ ത്രീശൂര്‍ പൂരം തന്നെ കൊണ്ടാടും നെഞ്ചിന്‍കൂട്.. അങ്ങനെയൊരു പേരാണത്
, റൊമാന്സ് ജിജു.. ആ പേരു മതിയല്ലോ ഓന്  ഏതു 'ടൈപ്' ആളാന്നു മനസ്സിലാവാന്‍.. ഒരു പേപ്പറില്‍ ഒരു പെണ്ണിന്റെ  ഫോട്ടോ വരച്ചു കൊടുത്താല്‍ അപ്പോ അവന് വരും മറ്റേത് ,ഏതു??
പ്രേമം.. ആ പേപ്പറിനോട്‌  പോലും അനുരാഗം.. തീവ്രാനുരാഗം.. ഇത്‌ ഓന്റെ  കഥയാ .. ഓന്റെ  ഒടുക്കലത്തെ  ഒരു പ്രണയകഥ ..
ഇപ്പോ ഓനെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്‌, കുറേ നാളുകള്‍ക്ക് ശേഷം ഓന് ഫേസ്ബുക്കില്‍  എന്റെ ഒരു പോസ്റ്റിനു കമന്റ് ഇട്ട്‌..
'പടച്ചോന്റെ അനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞു പിറന്നു' എന്നെ ഞാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ തികച്ചും സീരീയസ് ആയി അവന്‍ ചോദിക്കുവാ ,”എടാ.. അന്റെ കല്യാണം കഴിഞ്ഞോ ” എന്നു.. ഭാഗ്യത്തിനു ഞാന്‍ ഓണ്‍ലൈനില്‍  ഉള്ള സമയതായത്‌ കൊണ്ട് അപ്പോ തന്നെ അത്  കണ്ടു..
”ഈ കുരുപ്പിനെ ഇപ്പോ ഓണ്‍ലൈനില്‍ ഉണ്ടാക്കിയതാണോ ” എന്നു പ്രാകിക്കൊണ്ട് ആ കമന്റ്  ഡിലീറ്റ് ചെയ്യാന്‍ എടുത്ത 1 മിനുട്ടിനുള്ളില്‍ ആ കമന്റ്നു വന്നത്‌ 13 ലൈക്.. !!!
അങ്ങനെയാ ഞാന്‍ ഓനെ കുറിച്ചു ഒന്നൂടി ഓര്‍ത്തത്‌..
നാല് വര്ഷങ്ങള്ക്ക് മുമ്പ്,  അവന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ ആക്കി എന്നറിഞ്ഞാ ഓനെ ഞാന്‍ വിളിച്ചത് ..
"അളിയാ.. ആശുപത്രിയില്‍  ആണോ? " ഞാന്‍ ചോദിച്ചു..
"അല്ല.. ആശുപത്രിക്ക് പുറത്താ.. നഴ്സിനെ നോക്കി വന്നതാ... "
"എന്ത്‌ പറ്റിയെടാ.. അമ്മക്ക് സീരീയസ് വല്ലതും???"
"അത്‌ വീട്‌.. ഞാന്‍ എന്നാലും ഈ നേഴ്സുമാരെ കുറിച്ചാ ആലോചിക്കുന്നേ.."
അവന്‍ അതു പറഞ്ഞു നിര്‍ത്തിയതും എന്റെ മനസ്സിലും ഒരുപാട് നേഴ്സുമാരുടെ മുഖം മിന്നി മറഞ്ഞു..
വരുന്ന രോഗികള്‍ ആരായാലും സ്വന്തം അച്ഛനേം അമ്മയേം പോലെ പരിചരിക്കുന്ന മാലാഖമാരുടെ മുഖം.. സ്നേഹത്തിന്റെ മാലാഖമാരുടെ മുഖം..!!!
"അതവരുടെ ജോലിയുടെ ഭാഗം ആണെന്ന് കരുതിയാല്‍ മതിയെടാ,ശരിക്കും അങ്നല്ലേല്‍ പോലും.. " ഞാന്‍ പറഞ്ഞു നിര്‍ത്തി..
"അഹ്.. അതല്ലടാ.. എന്നാ ആറ്റം ചരക്കുകളാ..ശോ"
ടീം..
'ശവം..' മനസ്സ്‌ മന്ത്രിച്ചു..
"അത്‌ വീട്‌.. അമ്മക്ക് എങ്ങനുണ്ടെടാ" മനസ്സില് വന്ന തെറി വിഴുങ്ങി വിവരം അറിഞ്ഞു പെട്ടെന്ന് ഫോണ്‍ വെക്കാലോ എന്ന് കരുതി എന്റെ ചോദ്യം..
"അത് പിന്നെ പറയാം.. ഞാനേ.. ഒരു നേഴ്സിനു എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്..അവള്‍ മറുപടി വല്ലോം പറയുമോ എന്ന് നോക്കി നിക്കുവാ ഇപ്പൊ." അവന്റെ റിപ്ലേ..
"നായിന്റെ മോനെ.. " മനസ്സില് അതാ വന്നെ.. അതന്നെ പറഞ്ഞു ഫോണ്‍ വെച്ചു..
പിന്നെ അവന്റെ അകന്ന ബന്ധുവായ ഒരു ചെറുക്കനെ വിളിച്ചന്വേഷിച്ചപ്പോ അവന്‍  കരഞ്ഞുകൊണ്ടാ പറഞ്ഞെ,"ആന്റിക്ക് കുറവില്ലാന്നു.."!!!

ദിവസങ്ങള്ക്ക് ശേഷം അവന്‍ പിന്നെയും എന്നെ വിളിച്ചു.. പക്ഷെ ഞാന്‍ ഫോണ്‍ എടുത്തില്ല.. കാരണം സാജ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു അപ്പോഴേക്കും.. ഒരു വയ്യാവേലി കൂടി എടുത്തു വെക്കാന്‍ മാത്രം ആവതില്ലായിരുന്നു എനിക്ക്..
അതിനു ശേഷം മൂന്നുമാസം കഴിഞ്ഞു വീണ്ടും എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു,അറിയാത്ത ഒരു നമ്പറില്‍ നിന്നും..
"ഹലോ.. "
"അളിയാ ഇത് ഞാനാ..ജിജു.."
"ഇതേതാ നമ്പര്‍??നിന്റെ നമ്പറില്‍ നിന്നും വിളിച്ചാല്‍ എടുക്കില്ല എന്നുറപ്പുള്ളത് കൊണ്ട് വേറെ നമ്പറില്‍ നിന്നും വിളിച്ചതാ അല്ലെ.. " എന്റെ ചോദ്യം..
"അല്ലടാ.. ഇതാ എന്റെ പുതിയ നമ്പര്‍.. BSNL ആക്കി ഞാന്‍.. നല്ല പ്ലാനാ...BSNL to BSNL ഫ്രീയാ.."
"അത് പറയാനാണോ നീ വിളിച്ചേ??" 
"അതല്ല.. നിന്റെ എറണാകുളം അഡ്രസ്‌ ഒന്ന് പറഞ്ഞെ..ഒരു പാര്‍സല്‍ അയക്കാനാ.." 
"പാര്‍സലാ .. എന്ത് പാര്‍സല്‍??"
"അതൊക്കെ പറയാം.. നീ അഡ്രസ്‌ പറയ്‌.." 
ഞാന്‍ പറഞ്ഞു കൊടുത്തു.. ടീവിയില്‍ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോല്‍ ഗുലുമാല്‍ എന്ന പാട്ട് ഞാന്‍ കേട്ടതേ ഇല്ല..'
"ഉം.. ശരി.. പറഞ്ഞാല്‍ നീ അഡ്രസ്‌ തരില്ല എന്നുറപ്പുള്ളത് കൊണ്ടാ ഞാന്‍ പറയാതിരുന്നെ.. ഞാന്‍ നാളെ രാവിലെ അവിടെത്തും.. " അതും പറഞ്ഞു അവന്‍  ഫോണ്‍ കട്ട്‌ ചെയ്തു..
ടിശൂം..തലക്കിട്ടു ആരോ ഹാമ്മറിനു അടിച്ചത് പോലെയാ എനിക്ക് തോന്നിയെ.. 
ബോധം വരാന്‍ കുറെ സമയമെടുത്തു.. "പടച്ചോനെ...!!!" ബോധം വന്നപ്പോള്‍ ഉള്ളുരുകി വിളിച്ചു..

"അളിയാ അറിഞ്ഞാ.. നാളെ ഒരു കുരിശു വരുന്നു റൂമിലേക്ക്‌??" അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ശിനുവിനോട് പറഞ്ഞു..
"അതെന്താ.. നാളെ ഇവിടെ പള്ളിപ്പെരുന്നാള്‍ ആണോ..??"
ആ പസ്റ്റ്.. നല്ലാളോടാ..
"അതല്ലടാ പൊട്ടാ.. എന്റെ ഒരു ഫ്രണ്ട് വരുന്നെന്നു.. കുരിശാ.." ഞാന്‍ വേദനയോടെ പറഞ്ഞു..
"ഓ.. ചെകുത്താന്‍ സാജ് ഉള്ളപ്പോള്‍ ഒരു കുരിശും കുരിശല്ല മോനെ.."
"ഇവന്റെ മുന്നില് സാജ് മാലാഖനാടാ..മാലാഖന്‍.." ഞാന്‍ മനസ്സ് തുറന്നു..
"കര്‍ത്താവേ..സാജിനെക്കള്‍ വല്യ കുരിശോ.. അപ്പൊ അവന്‍ ആരാ?? ഹോ." ശിനു വാ പൊളിച്ചു..
"ജീജു.. റൊമാന്‍സ് ജിജു..." 
ബാക്ക്ഗ്രൌണ്ടില്‍ മ്യൂസിക്‌.. ഒടുക്കലത്തെ മ്യൂസിക്‌..

അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല..
സീന്‍ അടുത്തത്.. പ്രഭാതം..
രാവിലെ എഴുന്നേറ്റു പുറത്തു കസേരയില്‍ ചാരി ഇരുന്നു പത്രം വായിക്കുന്ന ഞാന്‍..
അവിടെ നിന്ന് തന്നെ പല്ല് തേച്ചു കൊണ്ടിരിക്കുന്ന ശിനു ബ്രെഷിനു വിശ്രമം കൊടുത്തു മുറ്റത്തേക്ക് 
ആഞ്ഞു തുപ്പി.. 
'ഫ്ലിം..'
അത് ചെന്ന് വീണത്,ഏതോ ഒരു മുഖത്ത്,കുറച്ചു വായിലും....
മുഖത്ത് നിന്നും വെള്ള കളറിള്‍ പെയ്തിറങ്ങിയ കോള്‍ഗേറ്റ് സ്ലോ മോഷനില്‍  തുടച്ചു കളയുന്ന ആ മുഖം കണ്ട് എന്റെ ചുണ്ട് ഒന്നൂടി മന്ത്രിച്ചു..
'ജീജു.. റൊമാന്‍സ് ജിജു..'
ശിനു പോസ്റ്റ്‌ ആയി നിന്നു.. 
'ഇത്രേം കൃതായി മുഖത്ത് തന്നെ ആ കോള്‍ഗേറ്റ്  ഏറ്റുവാങ്ങാന്‍ ഓന് ഏത് പൊസ്സിലാ നിന്നെ??
സാധാരണ ഒരു മനുഷ്യന്‍ നിന്നാല്‍ അത് കാലിനെ വീഴു.. ഓന്‍ കുനിഞ്ഞു സ്വീകരിക്കുകയായിരുന്നു എന്ന് തോന്നുന്നു..മിടുക്കന്‍.. ' ഞാന്‍ ചിന്തിച്ചു.
"സോറി കണ്ടില്ല.. " ശിനു പതറി..
"സാരൂല.." റൊമാന്‍സ് ചിരിച്ചു..
ശിനുവിനു സമാധാനമായി..
"എന്താ അവിടെ നിക്കുന്നെ.. വാ കേറി വാ.. എന്റെ പേര് ശിനു.." ശിനു കൈ നീട്ടി..
ഓന്‍ കേറി വന്നു.. നീട്ടിയ വലതു കൈ പിടിക്കാതെ ഓന്‍ ശിനുവിന്റെ ഇടതു കൈ പിടിച്ചു..
എന്നിട്ടാ കയ്യില്‍ നിന്നും ബ്രഷ് പിടിച്ചു വാങ്ങി..
ഒരേ ഒരു മിനുട്ട്.. ഓന്‍ ആ ബ്രഷ് വെച്ചു നേരത്തെ വായില്‍ ഏറ്റു വാങ്ങിയ കോള്‍ഗേറ്റ്  ഉപയോഗിച്ച് പല്ല് തേച്ചു ആ  ബ്രഷ് കഴുകുക പോലും ചെയ്യാതെ ശിനുവിന്റെ നീട്ടി പിടിച്ച വലതു കയ്യില്‍ ഏല്പ്പിച്ചു..എന്നിട്ട് ബാഗില്‍ നിന്നും വെള്ളമെടുത്തു അല്പം വായിലാക്കി പുറത്തേക്കു നീട്ടിത്തുപ്പി, ബാക്കി ഒറ്റ മോന്തിനു അകത്താക്കി..
എന്നിട്ട് സ്ലോ മോഷനില്‍ തിരിഞ്ഞു, ചിരിച്ചോണ്ട് മൊഴിഞ്ഞു,
"പല്ല് തേക്കാത്തോണ്ട് ഇത്രേം നേരം വെള്ളം കുടിക്കാതെ നിക്കുവായിരുന്നു.. ഇപ്പോഴാ സമാധാനമായെ.."
"ഓ.. പല്ല് തേക്കാതെ വെള്ളം കുടിക്കില്ലല്ലേ.. നല്ല വൃത്തിയും മെനേം ഉള്ള ആളാണല്ലേ.. " ശിനുവിന്റെ റിപ്ലേ..
ഓന്‍ തലയുയര്‍ത്തി നിന്നു..
"ഇതാടാ മച്ചാന്‍..അതാണ്‌ പോയിന്റ്‌.. ഒറ്റയടിക്ക് മച്ചാന്‍ ആളെ സ്പോട്ട് ചെയ്തത് കണ്ടാ.. "
അവന്‍ എന്നെ നോക്കി നെഞ്ച് വിരിച്ചു കാണിച്ചു അകത്തേക്ക്..
വലതു കയ്യിലെ ബ്രഷ് ആദരപൂര്‍വ്വം നോക്കി ശിനു ചങ്കിടിപ്പോടെ ചോദിച്ചു,
"ഇതേതാ മൊതല്??"
"ജീജു.. റൊമാന്‍സ് ജിജു.." 
ശിനു കിടുങ്ങി.. 

ഞങ്ങള്‍ അകത്തേക്ക്.. സാജ് കിടന്നുറങ്ങുന്നു..
ശിനു സാജിനെ തോണ്ടി വിളിചു എണീപ്പിച്ചു പറഞ്ഞു,
"നിനക്ക് രണ്ടാം സ്ഥാനേ കിട്ടു.."
സാജിനൊന്നും മനസ്സിലായില്ല..
"ശരി.. സമ്മാനം വൈകുന്നേരം തന്നാല്‍ മതി.." അതും പറഞ്ഞു അവന്‍ പിന്നേം ഉറക്കിലേക്ക്..!!! 
അവൻ വന്ന ആഘാതത്തിൽ നിന്നും മോചിതനാകാതെ ഞാൻ വരാന്തയിൽ കുത്തിയിരുന്നു..


സമയം പിന്നെയും മുന്നോട്ട്‌ നീങ്ങി.. 
ഞാന്‍ അതേ ഇരിപ്പ് തന്നെ,ഒരുമാതിരി പട്ടയടിച്ച ഓന്തിനെ പോലെ.. 
"ന്നാലും എന്തായിരിക്കും അവന്ടുദ്ദേശം?? " ഞാന്‍ ചോദിച്ചു..
"അവന്ടുദ്ദേശം എന്തേലും ആവട്ടെ.. നമ്മുടെ കാര്യം തല്‍ക്കാലം നോക്കാം..ഇന്നലത്തെ പ്ലാന്‍ പോലെ സിനിമക്കു പോകാം..വാ " അതും പറഞ്ഞു ശിനു എണീറ്റു.. കൂടെ ഞങ്ങളും..

ഞങ്ങള്‍ സിനിമക്ക് പോകാന്‍ തയ്യാറായി ഇറങ്ങവെ,പിറകില്‍ നിന്നും ഒരു വിളി..
ഞാന്‍ തിരിഞ്ഞു നോക്കി, റൂമില്‍ നിന്നും ഒരു പരട്ട എണീറ്റു വരുന്നു.. 
അവന്‍,റൊമാന്‍സ് ജിജു...
"ഇയ്യെവിടെ പോകുവാ??" അവന്റെ ചോദ്യം..
"നീ ഇവിടെ റെസ്റ്റ് ചെയ്.. ആ റൂമില്‍ കിടക്കുന്ന ഒരുത്തന്‍ ഇപ്പോ എണീക്കും..നിങ്ങള്‍ രണ്ടുപേരും ഒരുമിക്കേണ്ടവരാ..ഞങ്ങള്‍സിനിമക്കു പോകുവാ..വേഗം വരാം.." ഞാന്‍ സാജിന്റെ റൂം ചൂണ്ടി മറുപടി പറഞ്ഞു..
"വേണ്ട.. ഇയ്യിപ്പോ സിനിമാക്ക് പോണ്ട.." അവന്റെ രോദനം..
'ഇവനാരടാ നകുലനാ, ഞാന്‍ ആരാ ഗംഗയാ.. ഗംഗ ഇപ്പോ പോണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞത് പോലല്ലേ ഈ ആയോഗ്യ നായെ പറഞ്ഞത്..' ഞാന്‍ മനസ്സില്‍ ഓര്‍ത്തു.. 
"അതെന്താ ഞാന്‍ പോയാല്... " എന്റെ മറുപടി..
"വേണ്ട.. അന്നേ കൊണ്ട് എനിക്കൊരു കാര്യമുണ്ട്‌.. " അവന്‍ വിടുന്ന ലക്ഷണമില്ല..
"എന്ത്‌ കാര്യം??"
"ഞാന്‍ അന്ന് പറഞ്ഞില്ലേ, ഒരു നഴ്‌സിന് എന്റെ നമ്പര്‍ കൊടുത്ത കാര്യം..അയിന് ശേഷം ഒളും ഞാനും നല്ല കട്ട ലൈന് ആയിരുന്നു.." അവന്‍ സെന്റി ആയിത്തുടങ്ങി..
"അതൊന്ട്??" 
"ഓളെ കല്യാണാ നാളെ.. ഓള്‍ എന്നെ വിട്ടു പോകുവാടാ നാളെ... " അത്‌ പറഞ്ഞു കൊണ്ട് അവന്‍ കരയാന്‍ തുടങ്ങി..പട്ടി മോങ്ങുന്നത്‌ പോലെ..
'അപ്പോ പുഷ്‌പന്‍ കാമുകീടെ കല്യാണം കൂടാന്‍ വന്നതാല്ലേ.. പസ്റ്റ്‌..' പ്രകാശ് ഷിനുവീന്റെ ചെവിയില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവന്റെ കരച്ചില്‍ കണ്ടപ്പോ എനിക്കും ചിരി വന്നു.. അമ്മാതിരി കരച്ചിലാ ആ പോത്ത്‌ കരയുന്നത്...!!!

ചിരി ഉള്ളിലൊതുക്കി ഞങ്ങളും വിഷമം അഭിനയിച്ചു..
ആ മോങ്ങല് കേട്ട് ഉറങ്ങിക്കൊണ്ടിരിക്കുന്ന സാജ് എണീറ്റു വന്നു..
അവന്‍ ഞങ്ങളെ നാലിനേം നോക്കി.. 
അവനൊന്നും മനസ്സിലായില്ല...
എന്നിട്ടു പോലും അവനും കരയാന്‍ തുടങ്ങി.. വാവിട്ട്‌ പൊട്ടി പൊട്ടി കരഞ്ഞു....!!!
'എന്തിനു???'
'വെറുതെ.. വെറും വെറുതെ ഒരു കമ്പനിക്ക്‌... '
ശോ...

റൊമാന്‍സ് ജീജു കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്തി.. സാജ് എന്നിട്ടും അഞ്ച് മിനുറ്റ്‌ കൂടി കരഞ്ഞു.. 
പിന്നെ ബോറടിച്ചപ്പോള്‍ ബാത്‌ റൂമില്‍ പോയി മുഖം കഴുകി വന്നു..
അവന്‍ ചോദിച്ചില്ല, 'എന്തിനാ കരഞ്ഞതെന്ന്'..
അവനോടും ആരും ചോദിച്ചില്ല..

"പോട്ടെ.. എല്ലാം വിധിയാ എന്നു കരുതി നീ സമാധാനിക്ക്‌." എല്ലാം കഴിഞ്ഞപ്പോള്‍ ശിനു ജീജുവിനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു...
അതു കേട്ടതും സാജ് പിന്നേം കരയാന്‍ തുടങ്ങി..
"ഛീ.. നിര്‍ത്തെടാ *&^*#$ ന്റെ മോനേ.. " കാര്യാമാറിയാതെ അവന്റെ കരച്ചില്‍ കണ്ട ശിനു സമാധാനിപ്പിച്ച അതേ നാവു കൊണ്ട് സാജിന്റെ തന്തക്ക് വിളിച്ചു..
അതൊണ്ടെന്തായി.. സാജടങ്ങി.. പെട്ടെന്നു തന്നെ അവന്‍ ചിരിച്ചു..

"ടാ ഫിറൂ.. ഇയ്യ് എന്നെ ഒന്നു സഹായിക്കണം.." റൊമാന്‍സ് എന്റെ കയ്യില്‍ കേറി പിടിച്ചു വേദനയോടെ പറഞ്ഞു..
അത്‌ കേട്ടപ്പോള്‍ എനിക്കും വേദനയായി.. 
"നിന്റെ വേദന മാറ്റാന്‍ ഞാന്‍ എന്താടാ ചെയ്യെണ്ടത്‌... " .
ഞാന്‍ എന്റെ കൈ കൊണ്ട് അവന്റെ കൈകളില്‍ മുറുകെ പിടിച്ചു..
"ഓളുടെ വീട്‌ അങ്കമാലിയിലാ.. ന്റെ കൂടെ ഇയ്യ് വരണം.. നമുക്കീ കല്യാണം മൊടക്കണം.."
"ന്റെ പള്ളീ..." ഞാന്‍ ഞെട്ടലോടെ എന്റെ കയ്യിലുണ്ടായിരുന്ന അവന്റെ കൈ പറമ്പിലോട്ട് വലിച്ചെറിഞ്ഞുകൊണ്ട് അലറി.. 
കല്യാണം ഞാന്‍ മൊടക്കണം എന്നു.. 
"നീ പോയേ.. എന്നെ കൊന്നാലും ശരി ഞാന്‍ വരില്ല.." 
പക്ഷേ അവന്‍ വിട്ടില്ല.. അവന്റെ കൂടെ പോയില്ലേൽ എന്റെ പേരെഴുതി വെച്ച് അവൻ ആത്മഹത്യാ ചെയ്ത് കളയും എന്ന്  വരെ പറഞ്ഞു.. 
"നീ ചെയ്തോ.. അങ്കമാലീൽ പോയി തല്ലു കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് സെൻട്രൽ ജയിലിൽ വീര ചരമം പ്രാപിക്കുന്നതാ.. " ഞാനും വിട്ടില്ല.. 
പക്ഷെ അവന്റെ കരച്ചിലിൽ ഞാൻ തന്നെ തോറ്റു, ആ *#&% ന്റെ മോൻ കരഞ്ഞു കൊണ്ട് പറഞ്ഞു,
"ഇയ്യെന്റെ കൂടെ വന്നില്ലേൽ, 4 വർഷായി ഇയ്യ് കഷ്ടപ്പെട്ട് വളച്ചെടുത്ത അവളുമായുള്ള ലൈൻ ഞാൻ തകർക്കും.. അനക്കറിയാലോ ഓളുടെ ആങ്ങള , ന്റെ മെയിൻ ചെങ്ങായി ആണെന്ന്..!!!"
ഠിം
അതൊരു വല്ലാത്ത പഞ്ചാ.. എന്റെ നെഞ്ചത്തേക്ക് ഓന്റെ ഒരു പഞ്ച്..
ഒടുവിൽ കണ്ണീരോടെ ഞാൻ പ്രകാശിനും ശിനുവിനും നേരെ തിരിഞ്ഞു..
"അളിയന്മാരെ, നിങ്ങളും കൂടി........"
മുഴുവൻ പറഞ്ഞു തീര്ക്കാൻ വിട്ടില്ല, ആ ആൽമാർത്ത സുഹൃത്തുക്കളും പറഞ്ഞു കളഞ്ഞു  ,"ഇനീം അവന്മാരെ ഈ കാര്യത്തിന് വിളിച്ചാൽ ന്റെ ലൈൻ പൊളിക്കണ കാര്യം അവരെറ്റെടുക്കും "എന്ന്..
ഞാൻ സാജിനെ നേരെ തിരിഞ്ഞു..
ആ തിരിച്ചിൽ കണ്ടതും അവൻ നൂറെ നൂറിൽ റൂമിലേക്കോടി..
"അവനും ബുദ്ധി വെച്ചാ...".ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി.
അൽപ നിമിഷത്തിനകം വാതിൽക്കൽ പുതിയ പാന്റും കുപ്പായോം ഇട്ടു സാജ് പ്രത്യക്ഷനായി.. എന്നിട്ടൊരു പ്രഖ്യാപനമായിരുന്നു...
"ഒരു ചെങ്ങായിക്കു വേണ്ടി ഞാൻ വരും, എങ്ങോട്ടും.. നിങ്ങൾ ഇറങ്ങേടാ.... "
ഞാൻ സാജിനെ നോക്കി, എന്റെ കണ്ണ് നിറഞ്ഞു.. 
'ഇവനാണ് യദാർത്ഥ സുഹൃത്ത്..' ഞാൻ അവന്റെ നേർക്ക്‌ നടന്നടുത്തു..സാജ് നെഞ്ച് വിരിച്ചു..
വിറയ്ക്കുന്ന അധരങ്ങളാൽ ഞാൻ ചോദിച്ചു,
"എന്നാ പിന്നെ നിങ്ങള് രണ്ടു പേരും കൂടി പൊയ്ക്കോളും അല്ലെ??"
ഠിം..
സാജിന്റെ മുഖത്ത് പോലും പുച്ഛം ലോറി പിടിച്ചു വന്നു.. 
അവൻ തല ചൊറിഞ്ഞു.. 
റൊമാൻസ് മൊബൈൽ എടുത്തു..
"ഇയ്യ്‌ ഇറങ്ങുന്നോ.. അതോ ഞാൻ ഓളുടെ ആങ്ങളയെ വിളിക്കണോ..??"
അതൊരു ചോദ്യാ.. 
ഒരു കോടി കിട്ടാൻ സുരേഷ് ഗോപി ചോദിക്കുന്ന പോലോത്തെ ഒടുക്കലത്തെ ഒരു ചോദ്യം..പക്ഷെ ഇവിടെ ലൈഫ് ലൈൻ ഇല്ല.. ലൈഫും മരണോം മാത്രം..
ഓളെ വളക്കാൻ ഞാനെടുത്ത സമയോം റീചാർജ് ചെയ്ത കാശും ഓർത്തപ്പോൾ ഒറ്റ ഉത്തരേ മനസ്സില് വന്നുള്ളൂ....
'സർ, പ്ലീസ് ലോക്ക് ദി ഓപ്ഷൻ എ..'
ഞാൻ റെഡി ആയി.. 
റൂമിൽനിന്നും ഇറങ്ങാൻ നേരം ശിനു  പ്രകാശിനോട്  പറയുന്നത് കേട്ട്,
"അളിയാ, കണ്ണൂര് വരെ ആംബുലൻസിൽ ഇരിക്കുക വല്ലാത്ത ബോർ ആയിരിക്കും അല്ലെ?? "
"ഓ.. ആംബുലൻസിനു വഴി പറഞ്ഞു കൊടുത്ത് നമുക്ക് ട്രെയിനിൽ പോയാൽ പോരെ " എന്ന് പ്രകാശിന്റെ ഉത്തരം..
ശവങ്ങൾ.. ശവത്തിൽ കുത്തുവാ...!!!

അങ്ങനെ പൊട്ടനേം പുഷ്പനേം കൂട്ടി ഞാൻ അങ്കമാലിയിലേക്ക്...
അങ്കമാലിയിലെ അവളുടെ അമ്മാവൻ പ്രധാനമന്ത്രി അവതിരുന്നാൽ മതിയായിരുന്നു എന്ന പ്രാര്തനയോടെ....

അതിവേഗം ബഹുദൂരം ഞങ്ങള്‍ അങ്കമാലിയില്‍ കാലെടുത്തു കുത്തി.. കല്യാണവീട് ലക്ഷ്യമാക്കി നടന്നു..
ദൂരെ നിന്നും കണ്ടു ഒരു പടുകൂറ്റൻ ബ്ലങ്കാവ്.. 
വീട്‌ കണ്ടപ്പോ തന്നെ എന്റെ നെഞ്ചില്‍ തൃശൂര് പൂരം കൊടിയേറി... അമ്മാതിരി ഒരു വീട്‌..
വീടിനു മുന്നില്‍ താടിയും തൊപ്പിയും വെച്ച ഒരു ആജാനുഭാഹു ആള്‍ക്കാരെ സ്വീകരിക്കുന്നു..
"ആരാതു .?? " എന്റെ ചോദ്യം..
"ഓളുടെ വാപ്പ.." ജീജുവിന്റെ മറുപടി..
"ന്റെ പടച്ചോനെ.. വാ... പ്പായാ..."
അപ്പ ലവ് ജീഹാദ് .. അടി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി..
ഓടാനുള്ള സ്ഥലം നോക്കാനുള്ള സമയം പോലും എനിക്ക്‌ താരാതെ സാജും റൊമാന്‍സും എന്നെ വലിച്ചോണ്ട് പോയി..
"അസാലാമു അലൈകും.." ഓളുടെ  വാപ്പ ചിരിചോണ്ട് ഞങ്ങളെ സ്വീകരിച്ചു..
"ആയിക്കോട്ടെ.." ന്റെ പേടിയൊടുള്ള മറുപടി.. 
അങ്ങേരുള്‍പ്പടെ മൂന്നു ജീവികള്‍ ഒരുമിച്ച്‌ വാ പൊളിച്ചു..
"വലൈകുമുസലം." ഞാന്‍ പെട്ടെന്നു തന്നെ തിരുത്തി..
അങ്ങേര്‍ക്കും സന്തോഷം..

അകത്ത് ഗാനമേളേം  ലഹളേം  ഒക്കെ ആയി ആകെ ബഹളം..
ഞങ്ങള്‍ ഒരു കസേരയില്‍ ഉപവിഷ്ടരായി..
ഞാന്‍ ചുറ്റും നോക്കി.. ഒരു പൂരത്തിനുള്ള ആളുണ്ട്‌.. ആളൊന്ന് അര അടി വെച്ചു തന്നാ മതി ബോഡി  പാണ്ടി ലോറി  കേറിയത്‌ പോലാകാന്‍..!!!
ഞാന്‍ സാജിനെ നോക്കി, അവന്‍ സംഗീതം ആസ്വദിക്കുവാ, തെണ്ടി...
"പാട്ടും  കൊട്ടുമൊക്കെ കൊള്ളാം.. പക്ഷേ ആ ഡ്രം അടിക്കുന്നവന്‍ ശരിയല്ല.." സാജിന്റെ കണ്ടുപിടുത്തം..
"ന്തേ??" എന്റെ ചോദ്യം..
"അവനൊരു താളമില്ല.. കണ്ടില്ലേ ഇടക്കിടക്കു ചുമ്മാ അടിക്കുവാ.." സാജ് കലിപ്പോടെ പറഞ്ഞു..
"അതവനു താളമില്ലാഞ്ഞിട്ടല്ല.. എനിക്ക്‌ പേടിയായിട്ടാ . " ഞാന്‍ വിറയലോടെ പറഞ്ഞു..
സാജ് ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.. 
"ന്റെ കയ്യും കാലും ഇട്ടടിക്കുന്ന ശബ്ദമാടാ പട്ടി അതു.." ഞാന്‍ വിറയലോടെ പറഞ്ഞു.. 
സാജ് എന്നെ പൂച്ചതോടെ നോക്കി.. അവനു പോലും പുച്ഛം.. ശോ..!!!

"ന്താ നമ്മുടെ പ്ലാന്‍??" അല്പം കഴിഞ്ഞപ്പോള്‍ സാജ് റൊമാന്‍സിനോട് ചോദിച്ചു..
"ആദ്യം ഓളെ കണ്ടു പിടിക്കണം.. "
"എന്നിട്ടു??"
"എന്നിട്ടോളോട്   ചോദിക്കണം, എന്നെ ഇഷ്ടമാണോ എന്നു.. "അവനത്‌ പറഞ്ഞതും ഞാനും സാജും ഒരുമിച്ച്‌ ഞെട്ടി..
"എങ്ങനെ.. അപ്പോ അവളിതുവരെ നിന്നോട്‌ പറഞ്ഞില്ലേ നിന്നെ ഇഷ്ടാന്ന്.." ഞാന്‍ ഞെട്ടലോടെ ചോദിച്ചു..
"അത്‌ പറഞ്ഞില്ല.. പക്ഷേ എപ്പോം വിളിക്കാറുണ്ടായിരുന്നു.. ഇഷ്ടാന്ന് മാത്രം പറഞ്ഞില്ല.. പക്ഷേ ഇഷ്ടാവും.. ഒറപ്പാ.." 
ഓന്റെ ഒടുക്കത്തെ ആത്മവിശ്വാസം.. 
സാജിനു സമാധാനമായി.. ന്റെ ഉള്ള സമാധാനം ബഹിരാകാശത്തേക്കു ടൂറിന്‌ പോയി..!!!

തൊണ്ടേൽ ഉണ്ട കുടുങ്ങിയ പട്ടാളക്കാരനെ പോലെ കണ്ണും തള്ളി ഇരുന്ന എന്റെ നേരെ ഒരു രൂപം നടന്നു വരുന്നു..
"ഓളുടെ  ആങ്ങളയാ..." റൊമാൻസ്  ചെവിയില്‍ പറഞ്ഞു..
ഞാന്‍ സ്വിച്ച് ഇട്ട പോലെ എണീറ്റു ആ രൂപത്തെ സൂക്ഷിച്ചു നോക്കി..
നല്ല അടാറു സൈസ്  മനുഷ്യന്‍.. ജിമ്മന്‍.. ഇന്നോരടി അടിച്ചാ അടുത്ത പെരുന്നാള്‍ക്കേ തരിപ്പ് മാറൂ എന്നൊറപ്പാ .. അത്രേം നല്ല സൈസ്.. ഹോ... 
"ഇങ്ങളൊക്കെ അവള്‍ടെ ആരാ??" അയാളുടെ ചോദ്യം..
'ആരാ??' ഞാന്‍ തന്നെ പതിയെ എന്നോട്‌ ചോദിച്ചു.. 
"കൂടെ പഠിച്ചതാ..." ഉത്തരം പറഞ്ഞത് സാജ് ആയിരുന്നു.. 
അതു കെട്ടതും അവന്‍ മൂന്നു പേരേം നോക്കി.. മൂന്നും മൂന്നു പ്രായം, മൂന്നു സൈസ്.. 
"ആര്??"
"ഇവന്‍.. " എന്നെ ചൂണ്ടി റൊമാന്‍സിന്റെ ഗോൾ..
'ഞാനാ.. ' ഭാഗ്യത്തിനു അതു പുറത്തേക്ക്‌ വന്നില്ല..
"ആഹാ.. എവിടാരുന്നു .. ??"  അങ്ങേരുടെ അടുത്ത ചോദ്യം..
'വലിച്ചു..!!!' എന്തോ പറയും ?? ' ഞാന്‍ തലപുകച്ചു
"നഴ്സറിയിൽ " 
"കോളേജിൽ "
ഠിം.. രണ്ടു പേര്‍, ഒരേ നേരം.. രണ്ടുത്തരം..!!!
 ആദ്യത്തേത് സാജ്  ,രണ്ടാമന്‍ റൊമാൻസ്.
ചോദ്യകര്‍ത്താവ്‌ ക്രിയ മറന്നു വാ പൊളിച്ചു.. മിക്കവാറും ഇനി കര്‍മ്മമാ .!!!
"അത്‌.. നഴ്സിംഗ് കോളേജ് " പെട്ടെന്നു വായില്‍ വന്നത്‌ ഞാനങ്ങു പറഞ്ഞു.,
ഭാഗ്യം.. അങ്ങേര് ചിരിച്ചു .. 
"ആയിക്കോട്ടെ.. വാ.. അവളെ കാണണ്ടേ.. കണ്ടിട്ട്‌ വരാം.." അങ്ങേര് എന്റെ കയ്യും പിടിച്ചു നടക്കാന്‍ തുടങ്ങി..
Again  Smoked .!!! വീണ്ടും വലിച്ചു.. !!!
അവളെന്നെ കണ്ടാല്‍ എല്ലാം തീരും.. പിന്നെ വെടീം പോകേം മാത്രം..
"ഞാന്‍ ഇവിടെ ഒളിച്ചിരിക്കാം.. നീ പോയി അവളെ കണ്ടു കാര്യം പറയ്‌.. " റൊമാൻസ്  ഓടി വന്നു എന്റെ ചെവിയില്‍ പറഞ്ഞു ഒരു തൂണിനു  പിറകില്‍ മറഞ്ഞു..
ഞങ്ങള്‍ അകത്തെത്തി.. 
അകത്ത് മൈലാഞ്ചി കല്യാണം.. അണിഞ്ഞൊരുങ്ങി ഒരു സുന്ദരിപെണ്ണ്    ഒരു കസേരയില്‍ ഇരിക്കുന്നു.. തൊട്ടടുത്ത കസേരയില്‍  ഓരോരുത്തരായി ബന്ധുക്കളും ഫ്രണ്ടുക്കളും മാറി മാറി വന്നു പെണ്ണിനു മൈലാഞ്ചി  ഇട്ട്‌ കൊടുക്കുന്നത്‌ പോലെ അഭിനയിക്കുന്നു..
ക്യാമറ  മേനോന്‍ അതു കേമറയിൽ പകര്‍ത്തുന്നു..
അല്പനേരത്തിനു ശേഷം എന്റെ കയ്യിലും കിട്ടി മൈലാഞ്ചിക്കോല്...  
അതെന്റെ കയ്യില്‍ കിടന്നു ഡാൻസ് കളിച്ചു.. ധൂം മച്ചാലെ...!!! അത്രക്ക്‌ വിറയല്‍..
ഞാന്‍ അവളുടെ നേര്‍ക്ക് നടന്നടുത്തു .. അവളെന്നെ നോക്കി..
ഞാന്‍ ചിരിച്ചു കാണിച്ചു.. എതേലും ഒരു ബന്ധു ആയിരിക്കും എന്നു കരുതി അവളും ചിരിച്ചു.. 
ഞാന്‍ കസേരയില്‍ ഇരുന്നു.. അവളുടെ കൈ പിടിച്ചു മൈലാഞ്ചിക്കോല് കൊണ്ട് അവളുടെ കൈവെള്ളയില്‍ ഇക്കിളി കൂട്ടി.
പിന്നെ പതിയെ ശരീരത്തിന്റെ അവിടേം ഇവിടെമൊക്കെ  ചിതറി കിടന്ന ധൈര്യം ആവാഹിച്ചെടുത്തു പതിയെ സംസാരിച്ചു തുടങ്ങി...
"ഞാന്‍ ജീജുവിന്റെ ഫ്രണ്ടാ.. അവന്‍ വന്നിട്ടുണ്ട്‌.. കല്യാണം മുടക്കി നിന്നെ കൊണ്ട് പോകാന്‍ എന്നു പറഞ്ഞാ വന്നിരിക്കുന്നേ.. എന്താ ചെയ്യണ്ടേ??.."
അതും പറഞ്ഞു ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.. 
ആ കണ്ണുകളില്‍ ടൈറ്റാനിക്  സിനിമയുടെ ക്ലൈമാക്സ് അലയടിച്ചു... ഏതു നിമിശോം തകർന്ന് പോകും എന്ന സ്ഥിതി.. !!!
"ആ കൊരങ്ങൻ ഇവിടേം വന്നാ.. !!!" അവളുടെ മധുരമേരിയ ശബ്ദം..
"കൊരങ്ങനാ...??നിങ്ങള്‍ വിളിക്കാറുണ്ട് എന്നൊക്കെ പറഞ്ഞു അവന്‍.."
"വിളിക്കാറുണ്ട്.. ഫോണ്‍ നമ്പർ തന്നില്ലേലും വിളിച്ചില്ലേലും ചത്തു കളയും എന്നു പറഞ്ഞപ്പോള്‍ ചെയ്തു പോയതാ.. അവന്റെ ശല്യം കാരണാ ഈ കല്യാണം ഇത്രേം പെട്ടെന്നു നടത്താന്‍ ഞാന്‍ വീട്ടുകാരോട്‌ പറഞ്ഞത് തന്നെ.." 
'ആഹാ..ബ്യൂട്ടിഫുൾ..' പ്രേമിക്കുന്നവനെ പേടിച്ചു പെണ്ണ് നടത്തുന്ന കല്യാണം മുടക്കാൻ വന്ന പയ്യനെ ഞാൻ ഒളികണ്ണിട്ടു നോക്കി.. അവൻ തൂണിനു മറവിൽ നിന്നും അവളെ നോക്കി കൊതിയോടെ നിക്കുന്നു..  '
"മതി മതി.. അത്രേം മതി.. " കേമറ  മേനോന്‍ ചൂടായി..
ഞാന്‍ എണീക്കാൻ  ഒരുങ്ങി.. അവളുടെ കണ്ണുകളിലേക്ക് ഒന്നൂടെ നോക്കി..
നേരത്തെ കണ്ട അതേ രംഗം പോസ് അടിച്ചു നീക്കുന്നു..!!! 
"എങ്ങനേലും രക്ഷിക്കണം.. മാനം കളയരുത്‌.. " അവളുടെ രോദനം..
എപിക്.. മനോഹരം..
പേറെടുക്കാന്‍ വന്നവളോട്  ഇരട്ട  പെറ്റിട്ട്‌ പോയാല്‍ മതി എന്നു പറയുന്ന പോൽ  മനോഹരം.. 
ചെങ്ങായിനെ സഹായിക്കാന്‍ വന്ന എന്നോട്‌ പറയാന്‍ പറ്റിയ ഡയലോഗ്‌ വേറൊന്നില്ല.. !!!
എന്റെ തലക്കു മുകളില്‍ പുക ഉയര്‍ന്നു..
എന്തു വന്നാലും റൊമാൻസ് പിന്തിരിയില്ല.. അവളാണേൽ അവനെ സ്വീകരിക്കേം ഇല്ല.. 
ഒറ്റ വഴിയെ ഉള്ളൂ..
ഞാന്‍ ഒരു രൂപാ കോയിൻ എടുത്തു ടോസ് ചെയ്തു..  ഇതു കണ്ട സാജ് ഓടി വന്നു..
"ന്തിനാ നീ ടോസ് ചെയ്തു നോക്കുന്നേ.."
"അല്ല.. നാട്ടുകാര്‍ തല്ലിക്കൊല്ലുമൊ അതോ ഉരുട്ടിക്കൊല്ലുമൊ എന്നു നോക്കിയതാ.. "
ഏ.. അവനൊന്നും മനസ്സിലായില്ല..
"ടാ.. സാജെ.. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.."
"ഉം." അവൻ തല കുലുക്കി..
"അവൻ കല്യാണം മുടക്കണം എന്ന് പറഞ്ഞത് നേരാ..പക്ഷെ അവൾക്കു കല്യാണം നടക്കുകയാ വേണ്ടത്.. മുടക്കാൻ എന്ത് ചെയ്താലും മുടക്കുന്നവന്റെ ജീവിതം മുടങ്ങും എന്നല്ലാതെ നല്ലതൊന്നും സംഭവിക്കില്ല... അപ്പൊ ...."
"നിർത്തു. ." സാജ് ഇടപെട്ടു..
എന്തേലും അഭിപ്രായം പറയാനാവും.. ഞാൻ നിർത്തി..
"നമ്മളിവിടെ കല്യാണം മുടക്കാൻ വന്നതാ.. അല്ലെ..??" അവന്റെ ചോദ്യം..
"അതെ.. പക്ഷെ ഞാൻ പറയുന്നത്.. " മുഴുവൻ പറയുന്നതിന് മുമ്പ് അവൻ പിന്നേം എന്നെ തടഞ്ഞു..
"അപ്പൊ ഈ നേരത്താണോ നീ സീരിയലിന്റെ കഥയൊക്കെ പറയുന്നത്... "
സീരിയലാ...!!!
അതും പറഞ്ഞു അവനങ്ങ്‌ പോയി..
'ന്റെ പടച്ചോനെ.. ന്റെ വിധി നോക്കണേ.. ഒരഭിപ്രായം ചോദിയ്ക്കാൻ പോലും ബുദ്ധിയുള്ള ഒരാൾ പോലും ഇല്ലതായല്ലോ...' ഞാൻ എന്റെ വിധിയെ പഴിച്ചു.. 

ശ്.. ശ്.. 
ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. 
തട്ടമിട്ട ഒരു മൊഞ്ചത്തി പെണ്ണ്.. 
അന്ന് 'തട്ടത്തിൻ മറയത്ത് ' ഇറങ്ങിയിട്ടില്ല, ഇറങ്ങിയിരുന്നേൽ 'ഓളാ തട്ടമിട്ടു കഴിഞ്ഞാൽ പിന്നെന്റെ സാറേ, ചുറ്റിലുള്ളതൊന്നും കാണാൻ പറ്റൂല..'..ആ ഒരവസ്ഥ വന്നേനെ..
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.. 
അവളെന്റെ കയ്യും പിടിച്ചു അടുത്ത കണ്ട റൂമിലേക്ക്‌ കേറി.. ഞാൻ ചുറ്റിലും നോക്കി, ആരുമില്ല..
ന്റെ മനസ്സില് പൂത്തിരി.. !!!
'കാത്തു വെച്ച ചാരിത്രം ഇതാ ഇവിടെ തീരുന്നു.. ഹായ് ഹായ്.. ' മനസ്സ് പറഞ്ഞു..
"എന്റെ പേര് റിയ... " അവൾ പറഞ്ഞു തുടങ്ങി..
"പേരെനിക്ക് ഒരു പ്രശ്നെ അല്ല.. ആവശ്യം പറ.."  എനിക്ക് തിടുക്കമായി.. 
"ഞാൻ ഷംനെടെ ഫ്രണ്ടാ..അവൾ കാര്യം എന്നോട് പറഞ്ഞു..അവന്റെ സ്വഭാവോം എല്ലാം പറഞ്ഞിട്ടുണ്ട്..അവനെ ഒതുക്കാൻ നിങ്ങളെ സഹായിക്കാൻ പറഞ്ഞു വിട്ടതാ അവൾ.. " അവൾ തിടുക്കത്തിൽ പറഞ്ഞു..
"അതിനാ എന്നെ ഈ റൂമിൽ കേറ്റിയെ ?" ന്റെ ചോദ്യം..
"അതെ.. " അവളുടെ മറുപടി..
എന്റെ മുഖം വാടി..
"ഉം.. എന്ത് ചെയ്യണമെന്നാ .. " എന്റെ ചോദ്യം..
"ഞാൻ നിങ്ങളുടെ ഫോണിലേക്ക് മിസ്സ്‌ അടിക്കാം..അന്നേരം നിങ്ങൾ അവനേം കൊണ്ട് മുകളിലെ സെൻട്രൽ ഹാള്ളിലേക്ക് വരണം..അവന്റെ സ്വഭാവം വെച്ച് അവനെ ഒതുക്കാൻ ഒരു വഴി അവൾ തന്നെ പറഞ്ഞു തന്നിട്ടുണ്ട്.. " അതും പറഞ്ഞു എന്റെ നമ്പറും വാങ്ങി അവൾ ധൃതിയിൽ പുറത്തേക്കു പോയി..

ഞാനും പുറത്തിറങ്ങി,നിരാശയോടെ..
അല്പം കഴിഞ്ഞപ്പോൾ റൊമാൻസ് എന്റെ അടുത്തേക്ക് വന്നു..
"എന്തായി??" അവന്റെ ചോദ്യം..
"വെയിറ്റ് ചെയ്.. ഒരു വഴി ഉണ്ട്.. " മിസ്സ്‌ കാൾ പ്രതീക്ഷിച് എന്റെ മറുപടി..
കുറച്ചു കഴിഞ്ഞപ്പോൾ സാജ് എവിടെ നിന്നോ ഓടി വന്നു..
"ഒരു വണ്ടിക്കാരനെ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്.. നീ അവളേം കൊണ്ട് പുറകിലെ മതില് ചാടി വന്നാൽ മതി .. വണ്ടീം ഞങ്ങളും അവിടെ കാണും..." 
ഞാൻ സാജിനെ സൂക്ഷിച്ചു നോക്കി..
'എന്തൊരാത്മാർത്തത.. ...'

എന്റെ മൊബൈലിൽ മിസ്സ്‌ കാൾ..
"വാ,വഴി തെളിഞ്ഞിട്ടുണ്ട്.. നീ ഇവിടെ നിൽക്ക്..ഞങ്ങൾ മുകളിൽ പോയിട്ട് വരാം.."
സാജിനോട് അതും പറഞ്ഞു ഞാൻ രൊമാൻസിനെം വിളിച്ചു മുകളിലേക്ക് പോയി..

മുകളിലത്തെ വിശാലമായ മുറി.. വിജനം..
എന്താണ് അവളുടെ പ്ലാൻ എന്ന് പോലുമറിയാതെ വിജ്രംബിച്ചു റൊമാൻസിന്റെ കയ്യും പിടിച്ചും ഞാൻ മുന്നോട്ടു നടന്നു..
പെട്ടെന്ന് മറുതലക്കൽ തട്ടത്തിൻ മറയത്തെ പെണ്ണ് ഞങ്ങൾക്ക് നേരെ നടന്നടുത്തു..റൊമാൻസിലെ  പുഷ്പൻ പൂത്ത് കാണണം.. !!!
മുറിയുടെ നടുവിൽ അവളുടെ ഇടതു കൈ  റൊമാൻസിന്റെ വലതു കയ്യിൽ ജസ്റ്റ്‌ ഒരുടക്കൽ..
രണ്ടു പേരും സ്ലോ മോഷനിൽ തിരിഞ്ഞു..
കണ്ണോട് കണ്ണുകൾ കോർത്ത്‌.. അവളുടെ കണ്ണിൽ കവിത വിരിഞ്ഞു.. അവനെ നോക്കി അവൾ പുഞ്ചിരി തൂകി.. 
ഞങ്ങൾ മുന്നോട്ട് നടന്നു നീങ്ങി.. അവൻ തിരിഞ്ഞു നോക്കി, അവളും.. 

പോരെ പൂരം.. 
കന്നി മാസം നേരത്തെ വന്നതറിഞ്ഞ പട്ടിയെ പോലെയായിരുന്നു പിന്നീട് റൊമാൻസ്..
അവൾ പോകുന്ന വഴികളിൽ 'സുബ്രമണ്യപുരം' സിനിമ സ്റ്റൈലിൽ മുടി മുകളിലേക്ക് പിടിച്ചു, കേടു വന്ന പല്ല് പുറത്തു കാണിച്ചു,തല കിലുക്കി  റൊമാൻസ് പുറകെ നടന്നു.. 
"കണ്‍കൾ ഇരണ്ടാൽ ഉൻ -
കണ്‍കൾ ഇരണ്ടാൽ "....
പുറത്തു പാട്ട് തകർക്കുന്നു..

ഞാൻ മനസ്സാൽ ചിരിച്ചു..
ഒന്നുമറിയാതെ സാജ് ചോദിച്ചു,
"ഇവന് വട്ടായാ...??? ടാ ,ഒളിചോടുന്നില്ലേ??.."
അവൻ കേട്ടില്ല.. അവൻ സ്വപ്നത്തിലാ.. സാജ് കരണം നോക്കി ഒന്ന് കൊടുത്തു..
റൊമാൻസ് സ്വപ്നത്തിൽ നിന്നും ഉണർന്നു.. 
"ഒളിചോടുന്നില്ലേ എന്ന്... " സാജ് പിന്നേം ചോദിച്ചു..
"ഇന്ന് വേണ്ട.. പിന്നീടാവാം.. " അവന്റെ മറുപടി..
"എഹ്.. കല്യാണോം ആദ്യ രാത്രിയുമൊക്കെ കഴിഞ്ഞാ??" സാജ് വാ പൊളിച്ചു..
"അവൾ വേണ്ട ഇനി.. എന്റെ സ്വപ്നങ്ങള്ക്ക് ചിറകു വിരിക്കാൻ പുതിയ മൊഞ്ചത്തി കുട്ടി വന്നിരിക്കുന്നു.. ഇനി അവൾക്കു വേണ്ടിയാ എന്റെ ജീവിതം.." അവൻ പിന്നേം നടന്നു, അവളുടെ പിറകെ..
സാജ് എന്റെ നേർക്ക്‌ തിരിഞ്ഞു,
"അവനെ നീ മുകളിൽ കൊണ്ട് പോയപ്പോൾ ആരേലും അവന്റെ തലക്കടിച്ചാ??"
"ഉം..അടിച്ചു.. അനുരാഗം തലയ്ക്കു പിടിച്ചു അവനു പ്രാന്തായതാ.. അവനെ ഇനി വിട്ടേക്ക്.." 

സമയം മുന്നോട്ട് പോയി..
റൊമാൻസ് അതിനേക്കാൾ മുന്നോട്ട് പോയി.. അവളുടെ പിറകെ നിലാവത്ത് ഇറക്കി വിട്ട കോഴിയെ പോലെ..!!!
കല്യാണം മുടക്കാൻ പോയ ഞങ്ങൾ കല്യാണത്തിന് ബിരിയാണി വിളമ്പി..

ഇറങ്ങാൻ നേരം റൊമാൻസിന്റെ കണ്ണ് നിറഞ്ഞു.. 
അവൻ അവളെ നോക്കി.. അവളെ കാണുന്നില്ലാന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു,കമ്പനിക്ക് സാജും കരഞ്ഞു..!!!
പിന്നെ റൊമാൻസ് ആശ്വസിച്ചു..,
"അവൾ നമ്പർ വാങ്ങിയിട്ടുണ്ട്.. വിളിക്കാം എന്ന് പറഞ്ഞു.." അതും പറഞ്ഞു കണ്ണീര തുടച്ചു മൂക്ക് പിഴിഞ്ഞ് റൊമാൻസ് ചിരിച്ചു, കൂടെ സാജും..

ജീവനോടെ ഞങ്ങൾ തിരിച്ചെത്തിയത്‌  കണ്ടു പ്രകാശും ശിനുവും കണ്ണ് മിഴിച്ചു.. 
ജീവനുണ്ടോന്നറിയാൻ എന്റെ പൾസ് വരെ പിടിച്ചു നോക്കി ശിനു..
"എന്തായെടാ??" അവർ ചോദിച്ചു..
റൊമാൻസ് ചിരിച്ചു, അത് കണ്ട സാജും ചിരിച്ചു,വെറുതെ, വെറും വെറുതെ...
ഞാനൊന്നും പറഞ്ഞതുമില്ല.. ഒന്ന് മാത്രം ചോദിച്ചു,
" 'സുബ്രമണ്യപുരം' സിനിമയിലെ നായകന്റെ പേരെന്താ?? "
"ശശികുമാർ..." അവർ പറഞ്ഞു..
"എന്ത് കുമാർ??"
"ശശി ശശി..."
"ഉം..  ഓൻ അതായി..." റൊമാൻസ് കാണാതെ അവനെ ചൂണ്ടി അതും പറഞ്ഞു ഞാൻ അകത്തോട്ട് പോയി..

അന്ന് രാത്രി അവളുടെ വിളിയും പ്രതീക്ഷിച്ചു റൊമാൻസ് ഉറങ്ങാതിരുന്നു..
അടുത്ത മുറിയിൽ സുഹൃത്തിനെ രക്ഷിക്കാൻ കാണിച്ച സാഹസത്തിനു അവളെ ഞാൻ അഭിനന്ദിച്ചു..പിന്നേം പിന്നേം അഭിനന്ദിച്ചു,മണിക്കൂറുകളോളം..!!!

കാലം പിന്നെയും ഒഴുകി..
റൊമാൻസിന്റെ കല്യാണം കഴിഞ്ഞു, ഓന്റെ ഓള് രണ്ടു പെറ്റു...
പക്ഷെ ഇപ്പോഴും അവൻ ഒരു നമ്പർ കാത്തു വെച്ചിട്ടുണ്ട്.. ആരും വിളിക്കാനില്ലാതെ, അവളുടെ വിളിയും കാത്ത്.. !!!

49 comments:

  1. കുറച്ചു നീളം കൂടിയെങ്കിലും നന്നായി ചിരിപ്പിച്ചു

    ReplyDelete
  2. Gud one...orupadu chirippichu :)

    ReplyDelete
  3. വായിച്ചു...ചിരിച്ചു.ആശംസകൾ..............

    ReplyDelete
  4. ഇനി മുതല്‍ ഓഫിസില്‍ വച്ച് ഫിറോസിന്‍റെ പോസ്റ്റുകള്‍ വായിക്കുന്നതല്ല.

    ചിരിച്ച് പണ്ടാരടങ്ങി.

    ReplyDelete
  5. എനിക്ക് ഒരു സിനിമ കഥ പോലെ തോന്നി.

    ReplyDelete
  6. ചിരിച്ചു മതിയായി...

    ReplyDelete
  7. പ്രായത്തിന്‍റെ വിക്രിയകള്‍....
    നന്നായി
    ആശംസകള്‍

    ReplyDelete
  8. രസകരമായി അവതരിപ്പിച്ചു.ആസ്വദിച്ചു.

    ReplyDelete
  9. Neelam oralppam koodiyo ennoru samshayam...
    enkilum chirikkuvaanulla vakayundaayirunnu...
    aashamsakal... :-)

    ReplyDelete
  10. 'അപ്പൊ പുഷ്പൻ കാമുകീടെ
    കല്യാണം കൂടാൻ വന്നതാ
    അല്ലെ' ?

    വായന രസം ആയി...

    ReplyDelete
  11. സൂപ്പര്‍.................... ...
    ചിരിച്ചു ചിരിച്ച് ഒരു പരുവം ആയി...

    നന്നായിട്ടുണ്ട്,,,
    അഭിനന്ദനങള്‍

    ReplyDelete
  12. അന്ന് രാത്രി അവളുടെ വിളിയും പ്രതീക്ഷിച്ചു റൊമാൻസ് ഉറങ്ങാതിരുന്നു..
    അടുത്ത മുറിയിൽ സുഹൃത്തിനെ രക്ഷിക്കാൻ കാണിച്ച സാഹസത്തിനു അവളെ ഞാൻ അഭിനന്ദിച്ചു..പിന്നേം പിന്നേം അഭിനന്ദിച്ചു,മണിക്കൂറുകളോളം..!!
    ----------------------------------------
    ന്‍റെ പഹയാ എന്തൊരു ഒടുക്കത്തെ പ്ന്ജ് , ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി. ഓഫീസില്‍ നിന്നും ചിരിയടക്കാന്‍ വയ്യാതെ എണീറ്റ്‌ പോന്നു .. അടുത്ത കാലത്ത് വായിച്ച മികച്ച പോസ്റ്റുകളില്‍ ഒന്ന് !ഖ!!!!

    ReplyDelete
  13. രസകരമായി അവതരിപ്പിച്ചു

    ReplyDelete
  14. സിര്ച്ചു സിര്ച്ചു പണ്ടാരടങ്ങി! :)

    ReplyDelete
  15. ഹ.. ഹ,, ചിരിച്ചു ചിരിച്ചു :) ആശംസകള്‍

    ReplyDelete
  16. ഇത്ര സ്ലോ മോഷന്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍. ഇടയ്ക്കൊന്നു ഫാസ്റ്റടിക്കാമായിരുന്നു.ജോറായിട്ടുണ്ട്.

    ReplyDelete
  17. സംഭവം 'കിടു' മാഷെ... നല്ലോണം ചിരിച്ചു...

    "അത് പിന്നെ പറയാം.. ഞാനേ.. ഒരു നേഴ്സിനു എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്..അവന്‍ മറുപടി വല്ലോം പറയുമോ എന്ന് നോക്കി നിക്കുവാ ഇപ്പൊ." അവന്റെ റിപ്ലേ..

    ലവൻ മെയിൽനേഴ്സിനു ആണോ നമ്പർ കൊടുക്കാറ് ??? മ്ലേച്ചൻ...

    ReplyDelete
    Replies
    1. അക്ഷരപിശാശ്.. തിരുത്തിയിട്ടുണ്ട്.. :)

      Delete
  18. പഹയാ...ഒടുക്കത്തെ പോസ്റ്റ്...

    ReplyDelete
  19. sammathichu koottukara......................kidilan post...........chirichu marichu............keep it up..........pinnea.........aa Saj ne njan anyoshichoonne parayanea.........................

    ReplyDelete
  20. ഫിറോസിന്റെ പോസ്റ്റ്‌ വായിക്കാൻ വരുമ്പോൾ ഉള്ള പ്രതീക്ഷ കാത്തു ..എന്നത്തേം പോലെ ചിരിച്ചു പണ്ടാരമടങ്ങി ..

    ReplyDelete
  21. കണ്ണൂര്‍ പാസഞ്ചര്‍ കുതിച്ചോട്ടം തുടരുന്നു.

    ചിരിച്ചു വായിച്ച പോസ്റ്റ്‌. ഇടയ്ക്കു കല്ലുകടിയായ അക്ഷരതെറ്റുകള്‍ എഡിറ്റ്‌ ചെയ്തു ഒഴിവാക്കുക. ഇനിയും വരട്ടെ ഇത് പോലെ ജഗലന്‍ പോസ്റ്റുകള്‍ !!

    ReplyDelete
  22. >>ഞാന്‍ ചുറ്റും നോക്കി.. ഒരു പൂരത്തിനുള്ള ആളുണ്ട്‌.. ആളൊന്ന് അര അടി വെച്ചു തന്നാ മതി ബോഡി പാണ്ടി ലോറി കേറിയത്‌ പോലാകാന്‍..!!!<<< ഇവിടെം വരെ പിടിച്ചു നിന്നു. പിന്നെ ചിരിക്കാതിരുന്നാൽ ഞാനാരായി., പഹയാ ഇയ്യും അന്റെ കൂട്ടുകാരനും കണക്കാ.. ഉഷാറായീക്ക്ണ്. ഇതിന്റെ ലിങ്ക് കണ്ണൂരാൻ വഴിയാണ് കിട്ടിയത് ..ഓനു ഞാൻ പിന്നെ കൊടുത്തോളാം :)

    ReplyDelete
  23. പാസഞ്ചെർ കലക്കീട്ടുണ്ട്, പിന്നീട് താങ്കളും ശശിയായോ?

    ഒരു ചെറിയ ലിങ്ക് http://njaanumenteorublogum.blogspot.se/

    ReplyDelete
    Replies
    1. നിങ്ങളും ഞാനും തമ്മിൽ എഴുത്തിലോ ആവിഷ്കാരത്തിലോ എന്തോ ഒരു സാമ്യമുണ്ട്

      Delete
    2. This comment has been removed by the author.

      Delete
  24. ചിരിച്ചു ചിരിച്ചു ചിരിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  25. ചിരിച്ചു ചിരിച്ചു ഊപ്പാടെളകി..... അവള് മുസ്ലീമാണെങ്കി, ഞാന്‍ ശശിയാട ശശി... :):):)
    ആശംസ്സകള്‍ ഫിറോസ്‌ ഇക്ക

    ReplyDelete
  26. എന്റമ്മോ... ചിരിച്ചു ചിരിച്ചു ചിരിച്ചു,.. :) കലക്കി..

    ReplyDelete
  27. ചിരിപ്പിച്ചു ! ചിന്തിപ്പിച്ചു ! ആശംസകള്‍

    ReplyDelete
  28. അന്ന് രാത്രി അവളുടെ വിളിയും പ്രതീക്ഷിച്ചു റൊമാൻസ് ഉറങ്ങാതിരുന്നു..
    അടുത്ത മുറിയിൽ സുഹൃത്തിനെ രക്ഷിക്കാൻ കാണിച്ച സാഹസത്തിനു അവളെ ഞാൻ അഭിനന്ദിച്ചു..പിന്നേം പിന്നേം അഭിനന്ദിച്ചു,മണിക്കൂറുകളോളം..!!
    ----------------------------------------

    ആ മണിക്കൂറുകൾ നീണ്ട അഭിനന്ദനമാണോ ഇപ്പോൾ കൂടെ ഉള്ള ആൾ..?

    അടിപൊളി കഥ... ഹോ ചിരിച്ചു ചിരിച്ചു പണി തീർന്നു ...

    ഇനിയും പോരട്ടെ ഇത്തരം കിടു ഐറ്റംസ്...

    ReplyDelete
  29. പഹയാ ...ചിരിച്ചു ചിരിച്ച് ഒരു പരുവം ആയി... ഓഫീസിൽ ഡ്യൂട്ടി സമയത്താണ് വായിച്ചേ .. എന്റെ ചിരികണ്ട് നിന്റെ ലിങ്ക് ഞാൻ വിതറിയിട്ടുണ്ട് ... പോരെ ..
    വീണ്ടും വരാം , സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  30. പണ്ടാരടങ്ങാല്‍ എന്ത് പോസ്റ്റാ പഹയാ ഇത്
    തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ചു

    ReplyDelete
  31. പിന്നേം പിന്നേം അഭിനന്ദിച്ചു,

    ReplyDelete
  32. ദൈര്‍ഘ്യമേറിയെങ്കിലും സരസമായ എഴുത്തില്‍ രസം പിടിച്ച് വായിച്ചു.

    ReplyDelete
  33. ഇനിയും പോരട്ടെ ഇത്തരം കിടു ഐറ്റംസ്...

    ReplyDelete
  34. Gollaaaammmm.... Jj usharaaakkii....

    ReplyDelete
  35. ജഗദീഷ്,മുകേഷ്, ദിലീപ്, പ്രേം കുമാർ എന്നിവരൊക്കെ ചേർന്ന് അഭിനയിക്കുന്ന ഹാസ്യ സിനിമ പോലെ തോന്നി. ആദ്യത്തെ വായനയിൽ ചിരിച്ചു മരിക്കും.പക്ഷേ പിന്നീടുള്ള വായനകൾ വിരസമായിരിക്കും.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...