ഒരു വര്‍ഷത്തിനു മുമ്പ്..
സുഹൃത്തുക്കളുമായി ഗോവയില്‍ പോയി തിരിച്ചു വരുന്ന ഒരു രാത്രിയില്‍ പെയ്ത കണ്ണീരിന്‍റെ ഉപ്പുരസമുള്ള അനുഭവ കഥയാണിത് ..!!!
ഗോവയില്‍ നിന്നും എറണാകുളത്തേക്കുള്ള ഡയറക്റ്റ് ട്രെയിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു..
എറണാകുളത്ത് നേരത്തേ എത്തണം എന്നത് കൊണ്ട് തന്നെ ആദ്യം കിട്ടിയ മംഗലാപുരം വണ്ടിയില്‍ കയറി ഞങ്ങള്‍ മംഗലാപുരത്തെക്ക്..
രാത്രി 11 മണിക്ക് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി,പക്ഷെ എറണാകുളത്തേക്ക് രാവിലെ 6 മണിക്ക് മാത്രമേ വണ്ടിയുള്ളൂ എന്ന നിരാശയില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നും, നിന്നും,ലാപ് ടോപ്പില്‍ സിനിമ കണ്ടും സമയം ചെലവഴിച്ചു..
അതിരാവിലെ മൂന്നു മണി..
വിശ്രമ മുറിയില്‍ ഒരു കസേരയില്‍ ഇരുന്നു ഉറക്കത്തിലേക്കു വഴുതി വീഴവെ,ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്..
"ഈശ്വരാ എന്‍റെ മാല.." എന്നായിരുന്നു ആ കരച്ചിലില്‍..
കാര്യം മനസിലാകാതെ ആള്‍ക്കൂട്ടത്തിലേക്കു ഞാനും ഓടി..
സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും കൂടെ ഉണ്ടായവരില്‍ നിന്നും കാര്യം മനസിലാക്കി..
ഏതോ അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു അവര്‍, രാവിലെ ഞങ്ങള്‍ക്ക് പോകേണ്ട അതേ വണ്ടിയില്‍ പോകേണ്ടവര്‍..
വിശ്രമ മുറിയില്‍ കിടന്നുറങ്ങിയ സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടു പവന്‍ വരുന്ന മാല ആരോ മോഷ്ട്ടിച്ചു..
അവരുടെ സംസാരത്തില്‍ നിന്നും വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ് എന്ന് വ്യക്തം..
ആ സ്ത്രീ കരച്ചില്‍ നിര്‍ത്തുന്നില്ല.. ഭര്‍ത്താവ് എവിടെയൊക്കെയോ അലഞ്ഞു തിരഞ്ഞു ആരെയൊക്കെയോ നോക്കുന്നു..
"ഒരു കറുത്ത ഷര്‍ട്ട് ഇട്ട,കള്ള ലക്ഷണമുള്ള പയ്യന്‍ ഇവിടെ അലഞ്ഞു തിരിയുന്നത് കണ്ടായിരുന്നു ഞാന്‍.."
കൂട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു..
പിന്നെ എല്ലാവരുടെ കണ്ണുകളും ചുറ്റിലും പായാന്‍ തുടങ്ങി,അങ്ങനെ ലക്ഷണമുള്ള പയ്യനെ തേടി..
പക്ഷെ അങ്ങനെ ഒരു പയ്യനെ അവിടെയെവിടെയും കണ്ടില്ല..
സമയം പിന്നെയും മുന്നോട്ടു..
സമയം അഞ്ചു മണി..
ഞാനും സുഹൃത്ത് ജാബിറും ലാപ്ടോപ്പില്‍ സിനിമ കാണുന്നു..
പെട്ടെന്ന് എന്‍റെ അടുത്തിരുന്ന, നേരത്തേ പയ്യനെ പറ്റി സൂചന തന്ന ആള്‍ എന്നെ തോണ്ടി കൊണ്ടു പറഞ്ഞു,
"ദേ,ആ പയ്യനാണെന്ന് തോന്നുന്നു നേരത്തേ ഇവിടെ വന്നിരുന്നത്.."
ഞാന്‍ മുറിയുടെ പുറത്തേക്കു നോക്കി, കറുത്ത ഷര്‍ട്ട് ഇട്ട ഒരു പയ്യന്‍ നടന്നു പോകുന്നത് കണ്ടു..
അധികം ആലോചിക്കാതെ ആ സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു കാര്യം പറഞ്ഞു..
"നേരത്തേ ഇവിടെ വന്നത് പോലോത്തെ പയ്യന്‍ അങ്ങോട്ട് പോയെന്നു.."
അത് കേട്ടതും അയാള്‍ പുറത്തേക്ക് ഓടി.. അയാളുടെ കൂടെ വേറെ കുറെ ആള്‍ക്കാരും..
ഞാന്‍ ലാപ്ടോപ് അടച്ചു വെച്ച്,ബാഗും എടുത്തു പുറത്തേക്ക് നടന്നു..
ഇപ്പോള്‍ പ്ലാട്ഫോമില്‍ നിറയെ ആള്‍ക്കൂട്ടം..
എല്ലാവരെയും പോലെ ഞാനും അവിടെക്കോടി..
എല്ലാവരും ചേര്‍ന്ന് ആ പയ്യനെ പിടിച്ചിരിക്കുന്നു..
ഞാന്‍ അവനെ തന്നെ നോക്കി നിന്നു..
ഒരു 20 വയസ്സ് തോന്നിക്കും,വെളുത്ത നിറം..അവന്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നു..
"നീയല്ലേടാ നേരത്തേ ഇവിടെ വന്ന് മാല അടിച്ചെടുത്തത്.."
ആള്‍ക്കാര്‍ നാല് പാടും ചേര്‍ന്ന് അവന്‍റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദിക്കുന്നു..
"ഇല്ല.. ഞാന്‍ എടുത്തില്ല. ഞാന്‍ നേരത്തേ ഇങ്ങോട്ട് വന്നത് പോലുമില്ല.."
അവന്‍ കരഞ്ഞു കൊണ്ടു മറുപടി പറഞ്ഞു..
"കള്ളം പറയുന്നോടാ നായിന്‍റെ മോനേ.."
അതും പറഞ്ഞു ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ മുഖം നോക്കി ഒരു അടി കൊടുത്തു,അത് കണ്ടതും കൂടെ ഉണ്ടായിരുന്നു കുറെ പേരും അവനെ മര്‍ദിക്കാന്‍ തുടങ്ങി..
ഒരോ അടി കിട്ടുമ്പോഴും അവന്‍ കരഞ്ഞു കൊണ്ടു പറയുന്നുണ്ടായിരുന്നു,"ഞാന്‍ അല്ല എടുത്തത്.. ദൈവം സത്യം.. എന്നെ തല്ലല്ലേ.. ഞാനല്ല എടുത്തത്.."
പക്ഷെ ആള്‍ക്കൂട്ടം അത് കേള്‍ക്കാതെ അവനെ അടിക്കുക തന്നെയാണ്..
അടിയുടെ തോത് കൂടിയപ്പോള്‍ അവന്‍ കുതറി ഓടാനുള്ള ഒരു വിഫല ശ്രമം നടത്തി..അതോടെ അടിയുടെ ശക്തിയും കൂടി..
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്നും ചോര വരാന്‍ തുടങ്ങി..
അവന്‍ അപ്പോഴും പറഞ്ഞു കൊണ്ടേ ഇരുന്നു..
"ഞാനല്ല എടുത്തത്.. എന്‍റെ അമ്മ സത്യം.. ഞാനല്ല.."
അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ പോലീസിനെ അറിയിച്ചു..
അവര്‍ സ്ഥലത്തെത്തി..
ആള്‍ക്കാര്‍ വഴി മാറി കൊടുത്തു..
പോലീസുകാര്‍ വന്ന് മുറി മലയാളത്തില്‍ അവനോടു സംസാരിച്ചു തുടങ്ങി.
"നീ ആണോ എടുത്തത്??"
"അല്ല സര്‍ ഞാനല്ല.. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു.."
"നീ എവിടെ പോകാന്‍ വന്നതാ ഇവിടെ??"
"സര്‍ ഞാന്‍ ഈ മാര്‍ക്കെറ്റില്‍ പച്ചക്കറി ഇറക്കുന്ന ലോറിയില്‍ നിന്നും പച്ചക്കറി ഇറക്കി, റൂമില്‍ പോകുന്ന വഴി ഒരു ചായ കുടിക്കാന്‍ വേണ്ടി ഇതുവഴി വന്നതാ..അവിടാ എന്‍റെ റൂം.." അവന്‍ റെയില്‍വേ സ്റ്റേഷന്‍-ന്‍റെ അപ്പുറത്തുള്ള ബില്‍ഡിംഗ് ചൂണ്ടി പറഞ്ഞു..
"ചായ കുടിക്കാന്‍ വന്നതാണ് പോലും" എന്ന് അലറി ക്കൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ തലയ്ക്കു ഒന്ന് കൂടി ശക്തമായി അടിച്ചു..
അവന്‍ അടി കൊണ്ട് താഴെ വീണു പോയി..
പോലീസ് അയാളെ പിടിച്ചു മാറ്റി..
പോലീസ് അവനോട് അവന്‍റെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു..
കാസര്‍ഗോഡ് ആണ് അവന്‍റെ വീടെന്നും,കഴിഞ്ഞ രണ്ടു മാസമായി അടുത്തുള്ള ഒരു കടയില്‍ വരുന്ന പച്ചക്കറി ഇറക്കുന്ന പണിയാണ് ചെയ്യുന്നതെന്നും അവന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു..
എല്ലാം കഴിഞ്ഞപ്പോള്‍ പോലീസ് അവനോടു ചോദിച്ചു..
"മാല നീയാണ് എടുത്തതെങ്കില്‍ അതങ്ങ് തിരിച്ചു കൊടുത്തേക്കു.."
"ഞാനെടുത്തില്ല സര്‍..ഞാനെടുത്തില്ല.." അവന്‍ കൈകൂപ്പി കൊണ്ട് മറുപടി പറഞ്ഞു,..
"ഇവന്‍ മാല എടുക്കുന്നത് ആരേലും കണ്ടോ??" ചുറ്റും കൂടി നില്‍ക്കുന്നവരോടായ് പോലീസുകാര്‍ ചോദിച്ചു..
"ഇവന്‍ ഇവിടെ കറങ്ങുന്നത് ഒരാള്‍ കണ്ടായിരുന്നു സര്‍.. "
അതും പറഞ്ഞു ആ സ്ത്രീയും ഭര്‍ത്താവും പോലീസുകാരെയും കൊണ്ട് വിശ്രമ മുറി ലക്ശ്യമാക്കി നടന്നു..കൂടെ ഞങ്ങളും.
അയാളെ അവിടെ കണ്ടില്ല..
ഞാനും ചുറ്റിലും നോക്കി.. അയാള്‍ എവിടെയും ഇല്ല.. അയാള്‍ ആരായിരുന്നു.. ??
"എവിടെ അയാള്‍ ??"
പോലീസുകാര്‍ ചോദിച്ചു..
"ലാപ്ടോപ്പില്‍ സിനിമ കണ്ടിരുന്ന ഒരു പയ്യനും കണ്ടാരുന്നു സര്‍ ഇവനെ.." അയാള്‍ മറുപടി കൊടുത്തു..
പടച്ചോനെ.. അത് ഞാനാണല്ലോ..
'ഞാന്‍ ഇവനെ കണ്ടില്ല.. അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ പറഞ്ഞന്നേ ഉള്ളു.. ' എന്ന് പറയാന്‍ തോന്നി..
അവനാ എടുത്തത് എന്ന് എനിക്ക് പറയാന്‍ വയ്യ, കാരണം അവനെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..
അവനല്ല എന്ന് പറയാനും വയ്യ, കാരണം എന്‍റെ അടുത്ത നിന്നിരുന്ന മനുഷ്യന്‍ എന്നോടവനെ ചൂണ്ടിയാ പറഞ്ഞത്..
അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുന്‍പും പിന്‍പും നോക്കാതെ, ആ സ്ത്രീയുടെ രോദനം മാത്രമോര്‍ത്താണ് അവനു നേരെ വിരല്‍ ചൂണ്ടിയത്..
ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ..
അങ്ങനെ ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ മൌനിയായി..കാരണം കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ കള്ളനാക്കുന്ന കാലമാണല്ലോ ഇത്..!!!
എന്നാലും "ഞാന്‍ ഒന്നും കണ്ടില്ല" എന്ന് പറയാന്‍ ഞാന്‍ ഒരുങ്ങവേ ആ സ്ത്രീയുടെ ഭര്‍ത്താവു ഒന്ന് കൂടി മുന്നോട്ടു വന്നു അലറി,
"ഇവനെ രണ്ടു പൊട്ടിച്ചാല്‍ ഇവന്‍ സമ്മതിക്കും സാറേ.."
അത് കേട്ടതും ആ പയ്യന്‍ പോലീസുകാരുടെ കയ്യില്‍ നിന്നും കുതറി ഓടി..
എല്ലാവരും അവന്‍റെ പിറകി ഓടി..
ഞങ്ങള്‍ അവിടെ തന്നെ നിന്നു..
പലരും അവന്‍ തന്നെ കള്ളന്‍ എന്നുറപ്പിച്ചു, ഇല്ലേല്‍ അവനെന്തിന് ഓടണം??
പക്ഷെ എന്‍റെ കണ്മുന്നില്‍ അവന്‍റെ കണ്ണീര്‍ മാത്രമായിരുന്നു..
മനസ്സില്‍ അവന്‍റെ നിഷ്കളങ്ക മുഖം "കള്ളനല്ല ഞാന്‍ " എന്ന് എന്നോട് പറയുന്നത് പോലെ..
സമയം 5.30 ..
ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ വന്നു..
ഞങ്ങള്‍ ജനറല്‍ ബോഗി തേടി മുന്നോട്ടു പോയി..
ട്രെയിനില്‍ കയറി സീറ്റില്‍ ബാഗ് വെച്ച് വെള്ളമെടുക്കനായ് ഞാന്‍ പുറത്തിറങ്ങി..
കുറച്ചു മുന്നോട്ട് നടന്നപ്പോള്‍, ഇരുള്‍ മൂടിയ ഭാഗത്ത് നിന്നും ഒരു നേര്‍ത്ത കരച്ചില്‍ എന്നെ തേടിയെത്തി..
ഞാന്‍ പതിയെ മുന്നോട്ട് പോയി..
അതവനാണ്..നാട്ടുകാരുടെ മുന്നിലെ മാലക്കള്ളന്‍..!!!
അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ ആരെയോ വിളിക്കുന്നു,ഞാന്‍ ശബ്ദമുണ്ടാക്കാതെ അവനെ കേള്‍ക്കാന്‍ തുടങ്ങി..
"ഹലോ.. ഇത് ഞാനാണമ്മേ .." അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി..
"ഞാന്‍ പണി കഴിഞ്ഞു വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എല്ലാരും കൂടി എന്നെ കള്ളനാക്കിയമ്മേ.." അവന്‍റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..
"ഞാന്‍ കട്ടിട്ടില്ലമ്മേ.. എല്ലാരും കൂടി എന്നെ അടിച്ചു,എന്‍റെ വായില്‍ നിന്നും ചോര വന്നമ്മേ." അതും പറഞ്ഞു അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി..
"എനിക്ക് ജീവിക്കാന്‍ കൂടി തോന്നുന്നില്ലമ്മേ..അവരോടു ഞാന്‍ പണിയെടുക്കുന്ന സ്ഥലവും എല്ലാം പറഞ്ഞമ്മേ.. അവര്‍ വരും എന്നെ പിടിക്കാന്‍...ഞാന്‍ കള്ളനല്ല..അമ്മയെങ്കിലും വിശ്വസിക്കണം,..ഞാന്‍ കട്ടിട്ടില്ലമ്മേ.." അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല..
അവന്‍റെ കണ്ണീരില്‍ ഞാന്‍ വീര്‍പ്പുമുട്ടി തുടങ്ങുകയായിരുന്നു..
അവന്‍റെ വാക്കുകള്‍ കാരമുള്ളുപോള്‍ തുളച്ചു കയറുകയായിരുന്നു..
ആരും വിശ്വസിക്കാതെ വന്നപ്പോള്‍, അസമയമാണ് എന്ന് പോലും നോക്കാതെ ജീവനോളം സ്നേഹിക്കുന്ന അമ്മയേലും വിശ്വസിക്കണേ എന്ന് കരഞ്ഞു പറയുന്നു ഒരു പാവം പയ്യന്‍..!!!
അല്ല, അവന്‍ കള്ളനല്ല..
ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നതിന്‍റെ സൈറണ്‍ മുഴങ്ങി..
ഞാന്‍ വണ്ടിയില്‍ ഓടിക്കയറി..
ഞാന്‍ അവന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി..
അവനെ കാണുന്നില്ല.. അവന്‍ എവിടെയാണ്.. ??
ട്രെയിന്‍ മുന്നോട്ട്..
മൂന്നു ദിവസത്തെ ഉറക്കവും അതിന്‍റെ ക്ഷീണവും എന്‍റെ കണ്ണുകളില്‍ നിന്നും ഓടി മറഞ്ഞിരുന്നു..
ഉറങ്ങണം എന്ന് വെച്ച് കണ്ണടച്ചാല്‍, രണ്ടു പവന്‍ മാല നഷ്ടപ്പെട്ട ആ സ്ത്രീയല്ല, കള്ളനെന്നു വിളിച്ചു ആള്‍ക്കാര്‍ കല്ലെറിഞ്ഞ ആ പയ്യനുമല്ല എന്‍റെ മനസ്സില്‍..
എന്‍റെ മനസ്സില്‍ ഒരമ്മയാണ്..
അസമയത്ത് മകന്‍റെ വിളി കേട്ടുണര്‍ന്ന ഒരമ്മ..
മകനെ ആള്‍ക്കാര്‍ കള്ളനെന്നു വിളിച്ചു, തല്ലി ചോര വന്നതറിഞ്ഞ് തേങ്ങുന്ന ഒരു മാതൃഹൃദയം..
'ജീവിക്കാന്‍ പോലും തോന്നുന്നില്ല' എന്ന് പറഞ്ഞു ഒരു മകന്‍ കരയുമ്പോള്‍ നെഞ്ച് തകര്‍ന്നു പോയ ഒരു പാവം അമ്മ..
ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
മകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..
അറിയില്ല.. ഒന്നുമറിയില്ല..
എങ്കിലും....
"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..
മാപ്പ്.. 'പാപം ചെയ്യാത്തവര്‍ ' ഒരു 'പാപിയെ' കല്ലെറിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന എന്‍റെ നിസ്സംഗതക്കും മാപ്പ്..!!!
എക്സ്ട്രാ ബോഗി: TP -യെ കൊലപ്പെടുത്തിയപ്പോള്‍ TP -യുടെ അമ്മയുടെ വേദനയെ കുറിച്ച് ലാലേട്ടന്‍ ബ്ലോഗ്ഗെഴുതിയത് വായിച്ചപ്പോഴാണ് ഈ ഒരമ്മയേയും ഓര്മ വന്നത്..
ReplyDeleteചെയ്ത കുറ്റത്തിനും, ചെയ്യാത്ത കുറ്റത്തിനും ഒരുപാട് മക്കള്‍ ശിക്ഷിക്കപ്പെടുമ്പോള്‍,കലങ്ങുന്ന എല്ലാ അമ്മമാരുടെ കണ്ണുനീരിനും ഈ ബ്ലോഗ്പോസ്റ്റ് സമര്‍പ്പിക്കുന്നു..
അമ്മയുടെ സ്നേഹത്തിനു മുന്ന്നില്‍ വേറൊന്നും ഈ ലോകത്തില്‍ ഇല്ല.നന്നായിട്ടുണ്ട്....:)
Deleteenthu parayanam ennariyilla.. vayichu kazhinjappol njan kattittillamme ennu vilichu karayunna aa makante mukham mathram manasil ninnum mayunnilla. kannuneerine thadayaan akunnilla..
Deleteസിതാര പറഞ്ഞത് വളരെ ശരിയാണ്..
Deletehey Sir, super blog...ithuvare ee blog il kanda postukalil ninum vyathyasthamaya kadha, oro vayanakaranteyum kannu nanayipikunna kadha..brilliant, chance illa, this is ur best post enu njan parayum..athibhayankaramaya kadha..vere ini onum parayanilla...
ReplyDeleteKollam firoz... super ..orupadu ishtapettu
ReplyDeleteamazing....!! I see a good scope for a short movie in this...!!!
ReplyDeletesuper da..super sentimental
ReplyDeleteചിരിമുത്തുകള്‍ വിതറുന്ന
ReplyDeleteമനസ്സ് കൊണ്ടൊരു മിഴിനീര്‍ മുത്തുകള്‍ ..
അനുഭവത്തിന്റെ നീറ്റലില്‍ എഴുതി പൊകുന്നത് ..
സംഭവിച്ച് പൊകുന്നതാണത് ഫിറോസ് ..!
ഒരു സമൂഹത്തില്‍ ഉള്‍കൊണ്ട് ജീവിക്കുമ്പൊള്‍
നമ്മളും അതു തന്നെ കരുതും , പ്രവര്‍ത്തിക്കും ..
പൂര്‍ണമായിട്ടതിനേ കുറ്റപെടുത്താന്‍ കഴിയില്ല ..
എങ്കിലും ഒന്നോര്‍ക്കണം നമ്മളും ..
നമ്മുക്കാണീ അവസ്ഥ എങ്കില്‍ , ചെയ്യാത്ത കുറ്റം
ആരൊപിക്കപെടുമ്പൊള്‍ മനസ്സെത്ര വേദനിക്കും ..
ചുറ്റിനുമുള്ള കണ്ണുകള്‍ നമ്മേ മനസ്സിലാക്കാതെ
കള്ളനെന്ന മുദ്ര കുത്തുമ്പൊള്‍ നാം എന്തു ചെയ്യും ..
കുതറി ഓടുകുകയല്ലാതെ എന്താണ് പൊംവഴി ?
ആ അമ്മ മനസ്സ് അവന് താങ്ങായിരിക്കാം ..
എങ്കിലും കരള്‍ ഒന്നു പിടയുന്നുണ്ട് ..
കനല്‍ ചൂട് ചൊരാതെ പകര്‍ത്തി ..
ithanu njan paranja variety...eppolum panchara pranayam mataram pora...ithu polle differnt aaye koodi ezhuthanam....good one... :)
ReplyDeletegood... ninta blogil enik eattavum eshta petta story.....
ReplyDeleteVaayichappol othiri vishamam thonni..
ReplyDeleteothiri vishamam thonnumpol adhyam manasil varunnathu ammayudey mukhamalle..
All the best
adipoli ayittund dear... orikalum oru ammaykkum ee gathi varalle ennu prarathikam.
ReplyDeleteഫിറോസ്,
ReplyDeleteവായന കഴിഞ്ഞപ്പോള്‍ എഴുതാന്‍ വാക്കുകളോന്നും വന്നില്ല. ഞാനും ആ അമ്മയെപ്പറ്റി ആലോചിച്ചിരുന്നുപോയി!!
എന്നും ജീവിതം ചിരി മാത്രമല്ലല്ലോ! ഇതുപോലെ അക്ഷരങ്ങള്‍ മനസായി,കണ്ണീരായി,സ്നേഹക്കടലായ് ഒഴുകി വായനക്കാരനും എഴുത്തുകാരനും ആത്മ നിര്‍വൃതി നേടട്ടെ!!
ഒത്തിരി സ്നേഹത്തോടെ,
ജോസെലെറ്റ്
This is awesome man. One of the best in ur blog.
ReplyDeletejose പുഞ്ചപ്പാടം തന്ന ലിങ്കിലൂടെ ഇവിടെയെത്തി.
ReplyDeleteവളരെ മനോഹരമായി അവതരിപ്പിച്ച ഒരു സത്യം,
കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക,
അതിപ്പോള്‍ ലാപ് ടോപ്പ് നോക്കിയിരിക്കുന്ന
ആളായാല്‍ക്കൂടി, പിടിച്ചത് തന്നെ.
ഏതായാലും അവിടുന്ന് രക്ഷപെട്ടത് ഭാഗ്യം!
മുഴുവനും വായിച്ചപ്പോള്‍ സത്യത്തില്‍ സങ്കടം തോന്നിപ്പോയി
ഒരു തൃക്സാക്ഷി വിവരണം വായിച്ച പോലെ.
ആശംസകള്‍
വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ കുറെ പാവം അമ്മമാരുടെ ദീനവിലാപം.എവിടെയെല്ലാം മുഴങ്ങുന്നു നിസ്സഹായതയുടെ കണ്ണീരര്‍ഥനകള്‍....!ആശംസകള്‍ !!
ReplyDeleteപ്രതികരിക്കണം ആയിരുന്നു , കുറഞ്ഞ പക്ഷം സത്യം മനസിലാക്കിയപ്പോള്‍ എങ്കിലും അവന്‍റെ നിരപരാധിത്വം റെയില്‍വേ പോലീസിനു മുന്നിലെങ്കിലും തെളിയിക്കണം ആയിരുന്നു , ഇനി ആ പയ്യനെ ആ പരിസരത്ത് കണ്ടാല്‍ അവന്മാര്‍ വീണ്ടും കള്ളന്‍ എന്ന രീതിയിലെ നോക്കുകയുള്ളൂ ...... ഇങ്ങനെയാണ് കുറ്റവാളികള്‍ ജനിക്കുന്നത്
ReplyDeleteKC .. അവന്‍റെ നിരപരാധിത്വം എല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും മനസിലാക്കിയിരുന്നു.. മനപ്പൂര്‍വമാണ് അത് വിട്ടു കളഞ്ഞത്.. ആ അമ്മയുടെ കണ്ണീരില്‍ ഈ കഥ അവസാനിക്കണം എന്ന് തോന്നി, കാരണം ഇത് വായിച്ചു ആരുടെയേലും മനസ്സില്‍ ഒരു നോവായി, അത് വഴി ഒരു ഓര്‍മപ്പെടുത്തലായി ആ അമ്മയും കുറ്റം ചെയ്യാതെ കുറ്റവാളിയായി ആ മകനും വേണമെന്ന് തോന്നി..
Deleteസ്നേഹത്തോടെ,
ഫിറോസ്
ആ കുട്ടിയെ ഇങ്ങനെ തല്ലുന്നത് തടയാമായിരുന്നു,അതും ഒരു മനുഷ്യന്‍ അല്ലെ????????/
ReplyDeleteസമൂഹ മധ്യത്തില്‍ ഒരു നിരപരാധിയെ അപരാധിയക്കുന്ന കാഴ്ച വളരെ ദയനീയമാണ് ....
ReplyDeleteഞാനെന്താ പറയ്യ്വാ...
ReplyDeleteമനസ്സ് വിങ്ങുന്ന കഥകള്‍ പൊതുവേ ഇഷ്ടമല്ല...
അത് മനസ്സിലങ്ങനെ തളം കെട്ടിക്കിടക്കും...
എം ടി യുടെ നോവല്‍ വായിച്ചാല്‍ പിന്നെ എനിക്ക് ചാപ്ലിന്റെ സിനിമ കാണണം..
അല്ലേല്‍ ചിരിത്തിര....
ശരിക്കും തെറ്റ് ചെയ്യാതെ ഒരു നിരപരാധി ശിക്ഷിക്കപ്പെടുക എന്ന് വരുന്നത് തികച്ചും കഷ്ടം തന്നെ... മഅ്ദനിയുടെ കാര്യമൊക്കെ ആലോചിക്കുമ്പോള്‍ ശരിക്കും ഉള്ള് നോവും...
ഇപ്പോള്‍ മനസ്സ് നിറയെ ആ ബാലനാണ്...കാതില്‍ നിറയെ അവന്റെ പതിഞ്ഞ, വിങ്ങുന്ന ശബ്ദമാണ്...അമ്മയോടുള്ള പരിഭവം പറച്ചിലാണ്...
തന്‍മയത്തത്തോടെയുള്ള അവതരണം....
അനുഭവങ്ങളെ വായനക്കാരെ അനുഭവിപ്പിക്കാന്‍ പറ്റുക എന്നതാണ് എഴുത്തുകാരന്റെ വിജയം...
ഫിറോസ്ഭായി അതില്‍ എന്നും എ പ്ലസ്സോടെ തന്നെ വിജയിക്കുന്നു..
ഭാവുകങ്ങള്‍...
ഫിറോസ്, യാഥാര്‍ത്ഥ്യത്തിന്റെ പ്രഭാവമുള്ള കഥ. നീ തമാശയെഴുതുന്നതും സീരിയസ് ആയി എഴുതുന്നതുമെല്ലാം ഭംഗിയായിട്ടാണ്. ആശംസകള്‍. ഇനിയും അധികം നന്മയുണ്ടാകട്ടെ
ReplyDeleteBoss adipoli superb.. avante oru situation.. evide irunnalum avanu nallath varate
ReplyDeletenjan ningale verukkunnu..kallanmar kattu kazhinjal sthalam kali akkum enna samanya bodham polum thonnatha thankal enthu kalakaran aanu...ithu katha alkla jeevitham aanu oru manushyan cheyatha thettinu anubhavicha manovyadha...i hate u..........vere aranu ithu cheythathu enkilum kuzhappamilla..thankal samoohathil neethi urappakkan dhaivam kazhivi thannittulla oru alanu..
ReplyDeleteആ അമ്മ മനസ്സ് അവനെ താങ്ങിയിരിക്കാം..പക്ഷെ ഒരു വിരല്ചൂന്ടലില്‍ ഒരുത്തനെ കള്ളന്‍ എന്ന് ചാപ്പ കുത്തിയ സമൂഹം..പിന്നീട് ആ പയ്യന്‍ ആസമൂഹത്ത്തില്‍ ജീവിച്ചിരിക്കുമോ? അവന്‍ അനുഭവിച്ച അപമാനം ..മാനസിക ക്ഷതം..ആരുത്തരം പറയും?
ReplyDeleteഫിറോസ് മച്ചൂ....താന്‍...എന്നും ഞങ്ങളെ ചിരിപ്പിച്ചിട്ടേ ഉള്ളു.....
ReplyDeleteഇത് പക്ഷെ....ശെരിക്കും കണ്ണ് നനയിച്ചു.....
ആ പയ്യന്‍ ഇപ്പൊ എവിടെ ആയിരിക്കും.....:(
നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteനടന്ന സംഭവമാണെങ്കിൽ ഞാൻ ആ പയ്യന്റെ മനസ്സ് ആലോചിക്കുകയാണു
ഈ കഥ വായിച്ചിട്ട് തെറ്റിധാരണയോടെ എന്‍റെ കുറെ സുഹൃത്തുക്കള്‍ സംസാരിച്ചു കണ്ടപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ അനിവാര്യമാകുന്നു...
ReplyDeleteഈ കഥയില്‍ ഞാന്‍ ഒരു കഥാപാത്രമായത് കഥയുടെ തലക്കെട്ടില്‍ പറഞ്ഞ "അമ്മേ മാപ്പ് " എന്ന വാക്കിന് ശക്തി ലഭിക്കാന്‍ വേണ്ടി മാത്രമാണ്.. ഞാന്‍ അനുഭവിച്ചു എന്ന് പറയുമ്പോള്‍ അതിന്‍റെ തീവ്രത വായനക്കാരിലും എത്തിക്കാന്‍ വേണ്ടി മാത്രം..
ഈ കഥ വായിച്ചിട്ട് ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആരെങ്കിലും ആ മകന്‍റെ അവസ്ഥ, അല്ലെങ്കില്‍ ആ മകനും കരയുന്ന ഒരമ്മ ഉണ്ടെന്നു തോന്നി "സദാചാര പോലീസ്" മനോഭാവം വെടിഞ്ഞാല്‍ ,ഒരു എഴുത്തുകാരന്‍ എന്നതിലും ഉപരി ഒരു മനുഷ്യനെന്ന നിലയില്‍ തീര്‍ച്ചയായും എനിക്കത് സംതൃപ്തി മാത്രമാണ് നല്‍കുക.., അല്ലാതെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ കഥ ഒരു കുമ്പസാരമായോ ഏറ്റുപറച്ചിലായോ കണക്കാക്കേണ്ടതില്ല എന്നും അറിയിച്ചു കൊള്ളുന്നു..
ആ കുട്ടിയുടെ വിചാരങ്ങളുടെ, വികാരങ്ങളുടെ, വേദനയുടെ മുന്നില്‍, വാക്കുകള്‍ ഇല്ല ഫിറോസ്...
ReplyDeleteഎന്താ പറയാ..അപ്പൊഴത്തെ ആ കുട്ടിയുടെയും നിങ്ങളുടെയും വേദന എത്രെത്തോളമായിരുന്നു എന്നറിയാന്‍ കഴിയുന്നുണ്ട്..വീണ്ടും വരാം..
ReplyDeleteGood one Firoz chirippicha post kalekkal nannayi
ReplyDeleteഒരു നിരപരാധിയുടെ തേങ്ങല്‍ ശരിക്കും മനസ്സിനെ മഥിച്ചു..!
ReplyDeleteവികാരതീവ്രമായിത്തന്നെ വിഷയം അവതരിപ്പിക്കുന്നതില്‍ കഥാകാരന്‍ വിജയിച്ചു.
ആശംസകള്‍ കൂട്ടുകാരാ.
അവസാനവരിയിലെ ‘നിസ്സംകത’ ഒന്നു തിരുത്തുമല്ലോ.
സസ്നേഹം..പുലരി
തെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി സഹോദരാ...... തിരുത്തിയിട്ടുണ്ട്.. :)
Deleteഇതൊരു കഥയാണേല്‍ ആ കുട്ടിയുടെ മാനസിക വ്യാപാരങ്ങളെ വായനക്കാരില്‍ എത്തിക്കാന്‍ ഫിറോസ് വിജയിച്ചിരിക്കുന്നു. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടിയുടെ ദയനീയ മുഖവും ഫിറോസിന്റെ നിസ്സംഗമായ മുഖവുമാണ് മനസ്സില്‍...അത് തന്നെയാണ് ഈ കഥയുടെ വിജയവും. അഭിനന്ദനങ്ങള്‍.
ReplyDeleteമനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു കഥ...... ഇതൊരു ഷോര്‍ട്ട് ഫിലിം ആക്കിക്കൂടെ? ആ അമ്മയ്ക്ക് വേണ്ടി ? ഇത്തരമൊരു സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ചെയ്തു കൂടെ ??
ReplyDeleteyea we will try.. cam is ready.. Fir r u ready?
DeleteYes.. njanum athinekurichu chinthikkunnund.. Let us try. :)
Deleteമനസ്സില്‍ ഒരു വേദന ബാക്കിവെച്ച്പോയ കഥ..
ReplyDelete"ഞാന്‍ കട്ടിട്ടില്ലമ്മേ.. എല്ലാരും കൂടി എന്നെ അടിച്ചു,എന്‍റെ വായില്‍ നിന്നും ചോര വന്നമ്മേ."
ReplyDeleteകണ്ണ് നനയിച്ചല്ലോ...സുഹൃത്തേ..
കൊള്ളാം..മനസ്സിൽ തട്ടി
ReplyDeleteപൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളുമായി വരുന്ന ഫിറോസ് ഭായിയുടെ കീബോര്‍ഡില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു രചന. കണ്ണ് നനയിച്ചു.
ReplyDeleteസംഭവിക്കാവുന്ന ഒന്ന്
ReplyDeleteപലപ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെടുകയും
ഇങ്ങനെയുള്ള കുട്ടികള്‍ ഇരയാവുകയും ആണ് പതിവ്
കാണികളായി പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മളും
എന്നെ ആ കുട്ടിയുടെ സ്ഥാനത്ത് നിര്‍ത്തി. വല്ലാതെ വേദനിച്ചു ഫിറോസ്.
ReplyDeleteexcellent Firoz...
ReplyDeleteReally superb
Touching one....best wishes
ReplyDeleteFiroze..Katha vayichu kazhinjappol .... entho ake oru paranjariyikkanavatha oru manasiaka avastah... arellamo engane okke anubhavikkunu... Suhathil matram jeevichu padicha namukku onnum cheyyanavunillallo ....
ReplyDeleteതാങ്ക്യൂ ഫിറോസ്
ReplyDeleteഇതുവരെ വായിച്ചതില്‍ ഹൃദയ സ്പര്‍ശിയായത്.ഇതുപോലെ എത്രയോ അമ്മമാരുണ്ട് നമ്മുടെ സമൂഹത്തില്‍.
ReplyDeleteവായിച്ചു ഇഷ്ടപ്പെട്ടു ,
ReplyDeleteആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നാണ് എങ്കിലും എത്രയോ നിരപരാധികള്‍ ഇങ്ങനെ ശിക്ഷിക്കപെടുന്നു . കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കട്ടവന്‍ആക്കുന്ന എത്രയോ സംഭവങ്ങള്‍ ...
super ,ente hradhayam thotta ezhuth...
ReplyDeleteente hradhayathil thota ezhuth,super
ReplyDeleteകഷ്ടമായിപ്പോയല്ലോ. :(
ReplyDeleteവല്ലാത്ത വിഷമം തോന്നി പോയി. പാവം ആ പയ്യന്റെ ഒരു അവസ്ഥ. നിരപരാതിത്വം തെളിയിക്കാന്‍ പറ്റാത്ത അവസ്ഥ. നമ്മുടെ നാട് ഇങ്ങനെയാണ്. സത്യം മനസിലാക്കാതെ ശിക്ഷ നടപ്പാക്കുന്ന അവസ്ഥ.
ReplyDeleteഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതെ ഇരിക്കട്ടെ..
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..
അഭിപ്രായം പങ്കു വെച്ച എല്ലാ പ്രിയസുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി.. വീണ്ടും വരിക..
ReplyDeleteസ്നേഹത്തോടെ,
ഫിറോസ്
നാട്ടിലെ നിയമ സംവിധാനം പൊതു ജനം കയ്യടക്കുമ്പോള്‍ ഉണ്‌ടാകുന്ന സംഭവങ്ങളായി ഇവയേ വിലയിരുത്താം ഫിറോസ്,,, കുറ്റവാളിയെന്ന് സംശയിക്കുന്ന പക്ഷം പിടിച്ച് പോലീസിലേല്‍പ്പിച്ചാല്‍ ഒരുപരിധിവരെ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഏവര്‍ക്കും കഴിയും... ജനം തന്നെ നീതിപാലകരാവുമ്പോള്‍ ഒരാള്‍ക്ക് ലഭിക്കേണ്‌ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും, അയാള്‍ ഒരു കുറ്റവാളിയാണെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും... ഇവിടെ നിങ്ങള്‍ അയാളാണെന്ന് സംശയിച്ച് കൈകാര്യം ചെയ്തു... ആ അമ്മ മനസ്സ് കുഞ്ഞിന്‌റെ നിഷ്ക്കളങ്ക രൂപം കാണുന്നുണ്‌ടാവുമായിരിക്കും...
ReplyDeleteഫിറോസ് ന്റെ ഏറ്റവും നല്ല രചന . . .
ReplyDeleteനല്ല എഴുത്
ReplyDeleteഇഷ്ടായി പ്രിയാ
ആശംസകൾ
ഫിറോ ,എന്താ പറയാന്‍ ........നന്നായി... അടിപൊളി.. എന്നെഴുതാന്‍ എനിക്ക് പറ്റില്ല .!!ഇതൊരു കഥ യല്ലല്ലോ ??
ReplyDeleteഎടാ,
ReplyDeleteവാക്കുകള്‍ കിട്ടുന്നില്ല.
അവസാന ഭാഗം എത്തുമ്പോള്‍ ശരിക്കും ഹൃദയം നീറുന്നു.
>> ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
മകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..<<
സത്യമായും ഹൃദയം നൊന്തു; ഈ അമ്മയെ ഓര്‍ത്തപ്പോള്‍
പ്രതികരണ ശേഷിയെ കുറിച്ചും സദാചാരപ്പോലിസിനെ കുറിച്ചുമൊക്കെ വാതോരാതെ നമ്മള്‍ വാചാലനാവുമ്പോള്‍ ,,,, ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളും അവരിലോരാളായിപ്പോവാതിരിക്കാന്‍ കൂടെ മനസ്സിനെ പാകപ്പെടുതെണ്ടിയിരിക്കുന്നു ...
ReplyDeleteവായിച്ച എന്റെ മനസ്സ് ഒത്തിരി നൊന്തുവെങ്കില്‍... ഈ ഓര്‍മ്മ സദാ വേട്ടയാടുന്ന സുഹൃത്തിന്റെ നോവും ഞാന്‍ മനസ്സിലാക്കുന്നു .....
Kollaaaam aliyaaaaaaaa... Good one :)
ReplyDeletesentiment adhikam promote cheyyaallleeee.... :)
Need comedy to push life forward..... :)
അവസാനമായപ്പോഴേക്കും ശരിക്കും... എന്തോപോലെ...
ReplyDeleteഎന്താ എഴുതാ ഇവിടെ സത്യം ഇത് വായിച്ചപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു ...ഹൃദയം പൊട്ടിയുള്ള ആ കുഞ്ഞിന്‍റെ കരച്ചില്‍ ആ അമ്മ എങ്ങിനെ സഹിക്കും . ആ അമ്മയോടും ഞാനും ഹൃദയം തുറന്നു പറഞ്ഞോട്ടെ അമ്മാ മാപ്പ് ...ആ മാതൃ ഹൃദയം പിടഞ്ഞിട്ടുണ്ട് എന്നറിയാം ..ആ കുഞ്ഞിന്‍റെ മനസ്സ് വേദനിച്ചതിന് പകരമാകില്ല എന്നറിയാം ..എങ്കിലും മാപ്പ് ...വായിച്ചപ്പോള്‍ മനസ്സ് നൊന്തു കേട്ടോ ....
ReplyDeleteകല്ലിൡഇ കണ്ണൂരാൻ അയച്ച് തന്ന ലിങ്കുവഴി ഇവിടെ എത്തി...സദാചാരപോലീസ്സുകൾ വിളയാടുന്ന കാലം...വായിച്ച്പ്പോൾ അറിയാതെ മനസ്സിൽ ഒരു നീറ്റൽ....
ReplyDeleteഫിറോസ് ,, വളരെ നന്നായിട്ടുണ്ട് ..
ReplyDeleteആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
ReplyDeleteമകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..
അറിയില്ല.. ഒന്നുമറിയില്ല..
എങ്കിലും....
"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..
നല്ല ഹൃദയസ്പർശിയായ ഒരു കുറിപ്പ്.! കാരണം ഇത്തരത്തിലൊരനുഭവത്തിന് പകൽ സമയത്ത് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോൾ നമ്മുടെ മനസ്സ് എത്രത്തോലം നൊമ്പരപ്പെടും എന്ന് എനിക്ക് വളരെ വ്യക്തമായിട്ടറിയാം. ആ അമ്മയെ ഓർത്ത് മനസ്സ് വേദനിക്കുന്നു. ആശംസകൾ.
this makes me cry. really touching.. good work dear firoz mon...
ReplyDelete>>>"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..
ReplyDeleteമാപ്പ്.. 'പാപം ചെയ്യാത്തവര്‍ ' ഒരു 'പാപിയെ' കല്ലെറിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന എന്‍റെ നിസ്സംഗതക്കും മാപ്പ്..!!!<<<
ഇത് നടന്ന സംഭവം ആണേല്‍ ഫിറോസിന് മാപ്പില്ല ട്ടോ......!!
ഇത് ഒരു കഥ മാത്രമാണ് എന്ന് ഞാന്‍ പറയുന്നില്ല .
Deleteപക്ഷെ മേല്‍ പറഞ്ഞ സംഭവത്തില്‍ ഞാന്‍ ഒരു കഥാപാത്രമായത് തികച്ചും കഥയുടെ തീവ്രത വായനക്കാരിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രമാണ്..അല്ലാതെ ഞാന്‍ അവനെ കാട്ടി കൊടുക്കുക എന്നെ നീചകൃത്യം ചെയ്തിട്ടില്ല.. അവനെ എല്ലാവരും ചേര്‍ന്ന് മര്‍ദിക്കുമ്പോള്‍ കണ്ണീരോടെ കണ്ടു നില്‍ക്കുക എന്നതല്ലാതെ ആ അന്യനാട്ടില്‍ എനിക്ക് വേറൊന്നും പറ്റില്ലായിരുന്നു.. "തല്ലല്ലേ.. പോലീസിനെ വിളിക്ക്" എന്ന് ഞാന്‍ ശബ്ദമുയര്‍ത്തിയത് ആരും കേട്ടില്ല എന്നത് വേറെ കാര്യം..
അവന്‍റെ നിരപരാധിത്വം അവനെ മര്ധിച്ച സദാചാര പോലീസുകാര്‍ക്ക് പിന്നീട് മനസിലായി എന്ന സത്യം ഞാന്‍ കഥയില്‍ വെളിപ്പെടുതാതിരുന്നത് ആ അമ്മയുടെയും മകന്റെയും കണ്ണീരില്‍ ഈ കഥ അവസാനിക്കണം എന്നത് കൊണ്ടു മാത്രമാണ്.. ഈ കഥ വായിച്ചു നാളെ ഇതേ സാഹചര്യത്തില്‍ വേറൊരാളെ തല്ലാന്‍ നമ്മുടെ കൈ പൊങ്ങുമ്പോള്‍ , ആ കൈകളെ ആ അമ്മയുടെ കണ്ണീര്‍ തടയണം എന്ന് കരുതി മാത്രം..
അല്ലാതെ എന്‍റെ മനസിലെ കുറ്റബോധം കാരണം ഒരു കുമ്പസാരം നടത്തിയതല്ല ഇതെന്ന് ഓര്‍മിപ്പിച്ചു കൊള്ളുന്നു..
This comment has been removed by the author.
Deletetouching....ishtayitoooo
ReplyDeleteഎന്ത് എഴുതും എന്നറിയില്ല .എങ്കിലും ഒരുകാര്യം പറയാം അവസാനം എത്തിയപ്പം കണ്ണ് നിറഞ്ഞു ..എല്ലാ വിധ ആശംസകളും ..
ReplyDeleteവളരെ നന്നായി, വായിച്ചുകഴിഞ്ഞപ്പോൾ മനസിൽ ഒരു നീറ്റൽ......
ReplyDeleteGood work buddy... very touching too. You are rocking man.
ReplyDeleteIts grt.........
ReplyDeletekeep goin firoz....
ഫിറു,നിങ്ങള്‍ ഫേമസായി ഭായി....ഈ കഥ എത്ര ഗ്രൂപ്പിലാ കണ്ടത്...പക്ഷെ ഒന്നും ഫിറുന്റെ പേരിലല്ലെന്നു മാത്രം...!!!കാണുന്നിടത്തൊക്കെ ഇതിന്റെ ലിങ്കും പൊക്കി ഇടുന്ന പണിയാ എനിക്കുണ്ടായത്...
ReplyDeleteഅതാണ്.. കഥ മാത്രം കോപ്പി പേസ്റ്റ് ചെയ്തു ഇട്ടിരിക്കുവാ പല സ്ഥലത്തും.. കഥാകാരന്‍ ശശി അവള്‍ തുടരുന്നു...:(
Deleteഏതായാലും ലിങ്ക് കൊടുത്തു എന്നറിഞ്ഞതില്‍ ഭയങ്കര സന്തോഷം ഭായ്,പെരുത്ത് നന്ദിയും.. :)
valare nannayittund....
ReplyDeleteമനസ്സില്‍ തൊട്ടു ... നന്നായി അവതരിപ്പിച്ചു..
ReplyDeleteഫേസ് ബുക്കില്‍ പലരും ഷയര്‍ ചെയ്തും ടാഗ് ചെയ്തും ഓടി നടക്കുന്ന ഈ കഥ വായിച്ചിരുന്നു
ReplyDeleteവളരെ വൃത്തിയായി
വായിക്കുന്നവര്‍ക്കെല്ലാം ഒരല്പം നൊമ്പരം അവശേഷിപ്പിച്ചു
സ്വയം വിലയിരുത്താവുന്ന വിധത്തില്‍ ഇത് എഴുതിയ താങ്കളില്‍ എത്തി ചേര്‍ന്ന സന്തോഷത്തിലാണ് ഞാന്‍ .
അത് കൊണ്ട് ഇപ്പോള്‍ ഈ കഥ അവശേഷിപ്പിക്കുന്ന ദുഖത്തെക്കാള്‍ ആ സന്തോഷം ഞാന്‍ ഇവിടെ പങ്കു വെയ്ക്കുന്നു .
ആശംസകള്‍ .
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഅമ്മയുടെ ദുഃഖം,സംഘര്‍ഷം.അതുപോലെ തന്നെ കുറ്റം ചെയ്യാത്ത
ചെറുപ്പക്കാരന്‍റെ മാനസ്സികാവസ്ഥ ഇതെല്ലാം മനസ്സില്‍ തെളിയുമ്പോള്‍
തീര്‍ച്ചയായും കുറ്റം ആരോപിച്ചവരോടും,മര്‍ദ്ദിച്ചവരോടും അമര്‍ഷം
തോന്നും.
ഈ നീറ്റല്‍ വായനക്കാരനില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതില്‍
രചയിതാവ് വിജയിച്ചിരിക്കുന്നു.
ആശംസകള്‍
ഹൃദയസ്പര്‍ശിയായിരിക്കിന്നു...മാല പോയ സ്ത്രീ,അവരുടെ ഭര്‍ത്താവ്,നിങ്ങള്‍,ആ പയ്യന്‍, ആ അമ്മ അങ്ങിനെ എല്ലാവരിലൂടെയും നമ്മുടെ മനസ്സും സഞ്ചരിക്കപ്പെടുന്നു...
ReplyDeleteikkaaaaaaaa....supebbbb!!!!!!!..parayaan...vakkukal..illa..ikkaaaaaaaaaaaaa
ReplyDeleteആ അമ്മ സാരമില്ല മോനെ എന്ന് പറഞ്ഞു ആശ്വസിപ്പിചിട്ടുണ്ടാകും ,..ഹൃദയ സ്പര്‍ശിയായ എഴുത്ത് ....!
ReplyDeleteohh ente kannu nananju poyallooooo....really touched my heard..............no doubt its ur best post..superb.........
ReplyDeleteഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു .ഹൃദയ ഭേദകം ,..:(
ReplyDeleteസുഹൃത്തേ,എന്‍റെ comment മുകളിലുണ്ട്....എന്‍റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
ReplyDeleteGood one !
ReplyDeleteനിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതെങ്ങിനെയെന്നു വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു..ഈ വക ചടങ്ങുകള്‍ തന്നെയാണ് നമ്മുടെ നാട്ടില്‍ പലയിടത്തും കൊണ്ടാടപ്പെടുന്നത്..വളരെ നന്നായി എഴുതി..ആശംസകള്‍
ReplyDeletecame here through kannooran's link.
ReplyDeletei don't have the words to describe the feeling.
വേദനാജനകം..സത്യാവസ്ഥ മനസ്സിലാക്കാതെ ഒരുവനെ തല്ലിച്ചതയ്ക്കുവാന്‍ കൈ തരിച്ചു നില്‍ക്കുന്ന ജനക്കൂട്ടം..
ReplyDeleteപകരം പറയാന്‍ വാക്കുകളില്ല സാഹചര്യങ്ങള്‍ എത്ര പെട്ടന്നാണ് നിരപരാദികളെ സൃഷ്ടിക്കുന്നത് കാണാതെ കണ്ടു എന്ന് പറഞ്ഞു ഇങ്ങനെ ബ്ലോഗ് ഉണ്ടാക്കി ഞങ്ങളെ കരയിക്കാന്‍ ആര് ഭാവം അല്ലെ ,കൊള്ളാം ഇനി ഈ വഴിക്ക് വരാമേ ,പാസിഞ്ചറില്‍ എനിക്കും ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നേ
ReplyDeleteഗൂഗിള്‍ പ്ലസ്സില്‍ ആരോ ഷെയര്‍ ചെയ്തു ഇത് വായിച്ചിരുന്നു.
ReplyDeleteനന്ദി..
ഈ നല്ല എഴുത്തിന്
കനൂരാന്‍ ലിങ്ക് അയച്ചു തന്നു.
ReplyDeleteഇവിടെയെത്തി ഇത് വായിച്ചപ്പോള്‍ വന്നു വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നി.
ആ അമ്മയും മകനും ഇനി മനസ്സ് വിടാന്‍ കാലം കുറച്ചെടുക്കും. ഇത്തരം റെയില്‍വേ സ്റ്റേഷന്‍ സംഭവങ്ങള്‍ പല വട്ടം കണ്ടിട്ടുണ്ടെങ്കിലും ഒരു കാഴ്ച കണ്ടു എന്ന് മാത്രം കരുതി ആ സംഭവങ്ങള്‍ അവിടെ തന്നെ മറക്കുകയാണ് പതിവ്. പക്ഷെ ഇതില്‍ അവന്‍ ഓടി പോയതിനു ശേഷം മാതാവിന് ഫോണ്‍ ചെയ്തു കരഞ്ഞു പറഞ്ഞതും ആ മാതാവിന്റെ സജലങ്ങളായ മിഴികള്‍ മുന്നില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്നതും വേറിട്ടൊരു അനുഭവം തന്നെ ....
ഈ പോസ്റ്റ് വായിച്ചു സങ്കടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല എന്നാണ് കണ്ണൂരാന്റെ മെയിലില്‍ വന്ന സന്ദേശം. തീര്‍ത്തും അന്വര്‍ര്‍ത്ഥമായ സന്ദേശം.
ReplyDeleteപുതുലോകയുഗത്തില്‍ ആര്‍ക്കും ആരോടും സ്നേഹമോ സഹതാപമോ തോന്നുന്നില്ല.
അന്യരുടെ ദുഃഖം പോലും നമുക്ക് കേള്‍ക്കേണ്ട.
ആടിത്തിമിര്‍ക്കുന്ന ലോകത്ത് സാടിസ്ട്ടുകളായിരിക്കുന്നു നമ്മള്‍
മറ്റുള്ളവരുടെ സങ്കടം കേള്‍ക്കാന്‍ കെല്‍പ്പില്ലാത്ത മൃഗങ്ങള്‍!
നന്ദി, ലേഖകനും പിന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ട കണ്ണൂരാനും.
മുന്നെ ഒരിക്കല്‍ വായിച്ച പോസ്‌റ്റാണ് ഇത്..
ReplyDeleteനോര്‍മ്മല്‍ ചിന്തിക്കുന്നത് “ എങ്കിലും ഏത് തെണ്ടിയാണാവോ അത് അടിച്ചുമാറ്റിയത്” എന്നല്ലേ.. പകരം ആ അമ്മയുടെ മനസ്സു ചിന്തിച്ച് ഉറക്കം നഷ്‌റ്റപ്പെട്ട എഴുത്തുകാരന്‍ ..
തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു..
ഈ അനുഭവകഥ ഒരിക്കല്‍ കൂടി വായിക്കാനിടയായ കണ്ണൂരാനന്ദത്തിരുവടികളെ ഞാന്‍ വാഴ്‌ത്തുന്നു.. :)
രൂപങ്ങളിലെയും വസ്ത്രധാരണത്തിലെയും സമാനതകള്‍ ചിലപ്പോഴൊക്കെ നമ്മെ ബുദ്ധിമുട്ടിലാക്കാറുണ്ട് :(
ReplyDeleteആള്‍ക്കൂട്ടത്തിനു മിക്കവാറും ബുദ്ധിയുണ്ടാവില്ല, വികാരം മാത്രമേയുണ്ടാവൂ. നന്നായി എഴുതിയിരിക്കുന്നു.
This comment has been removed by the author.
DeleteKannooran... I am really crying... I can feel it...
ReplyDeleteകണ്ണ് നനയിച്ച രചന.
ReplyDeleteഅനുഭവത്തില്‍ നിന്നുയിര്‍ കൊണ്ടതാകയാല്‍
കണ്ണുനീരിനും മധുരം.
ഒരു നല്ല വായന തന്ന സുഹൃത്തിനും ഇങ്ങോട്ട്
വഴിനടത്തിയ സുഹൃത്തിനും നന്ദി...
കണ്ണൊന്നും നിറഞ്ഞില്ല, പക്ഷെ കൈ തരിച്ചു.......
ReplyDeleteകുറ്റം ചാര്‍ത്താന്‍ എളുപ്പമാണ്. നിരപരാധിത്വം തെളിയിക്കാന്‍ ഏറെ പ്രയാസവും.
ReplyDeletelalithamaayi paranju. nannayi. idakku itharam kaazhakal kanumpol ithu vaayikkunnavarenkilum vaa thurakkunnathinu mumpu onnukoode chinthikum.
ReplyDeleteപലയിടത്തും ഇത് പോലെ നിരപരാധികള്‍ ശിക്ഷക്ക് വിധേയമാകുന്നുണ്ട്, പ്രത്യേകിച്ച് റയില്‍വേ സ്റ്റേഷന്‍ പോലെ സ്ഥലങ്ങളില്‍ . സാധാരണക്കാര്‍ നിയമം കയ്യിലെടുക്കുകയാണല്ലോ. പോസ്റ്റ് വേദനാജനകം തന്നെ.
ReplyDeleteഅമ്മേ മാപ്പ്..!
ReplyDeleteകണ്ണൂരാൻ തന്ന ലിങ്ക് ആണ്..
ReplyDeleteയഥാർത്ഥ സംഭവം പോലെ ഉള്ളിൽ തട്ടി.. !! ആശംസകൾ..!!
ന്റെ കണ്ണൂരാനെ, ങ്ങള് ആള് പുലിയാണ് കേട്ടാ.....
ReplyDeleteനന്നായിരിക്കുന്നു സുഹൃത്തേ...
മനസ്സാക്ഷി മരവിച്ച ഇന്നത്തെ സമൂഹത്തിനു മുന്‍പില്‍
മരിക്കാത്ത നന്മയുള്ളവരുടെ കണികയെങ്കിലും ബാക്കിയുണ്ട് എന്ന്
ഓര്‍മ്മിപ്പിക്കാന്‍ ഇത് മതി.
ആ അമ്മയുടെയും കള്ളനെന്നു മുദ്രകുത്തപ്പെട്ട മകന്റെയും മുഖം മനസ്സില്‍ നിന്നും മായുന്നില്ല.
ReplyDeleteഅറിയാതെയാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കാഴ്ചക്കാരനായി നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേടും നിസ്സഹായതയും , ആര്‍ദ്രമായി എഴുതിരിക്കുന്നു ഫിറോസ്..
മുമ്പൊക്കെ നിത്യ കാഴ്ചകള്
ReplyDeleteആയിരുന്നു..അതൊക്കെ പഴ്സോടെ
അല്ലെങ്കില്‍ മാലയോടെ പിടിക്കപ്പെടുമ്പോള്‍..
ഇപ്പൊ ചോദ്യം ചെയ്യുന്നതും
ഈ പുതിയ 'പോലീസു' കാര് തന്നെ
!!
നന്നായി എഴുതി..
oru vattam vayich commentittatha, kannooran link ayachu thannathu kondu innum ivide ethi.. :)
ReplyDeleteഗുഡ് വണ്‍ !
ReplyDeleteവായന കഴിഞ്ഞപ്പോള്‍ എന്തെഴുതണമെന്നു ഒരു പിടിയും ഇല്ല. മനസ്സ് വല്ലാതെ ആര്‍ദ്രമായിപ്പോയി.
ReplyDeletegud 1
ReplyDeleteNice....
ReplyDeleteFiroz valare nannayittundu
ReplyDeletekeep it up.
ഇവിടെ ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു. കണ്ണൂരാന്‍ വഴിയാണ് ഇവിടെ എത്തിയത്.
ReplyDeleteപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്തൊരു വിങ്ങല്‍.
ആ അമ്മയുടെ രോദനം, അത് ഊഹിക്കാന്‍ പോലും കഴിയുന്നില്ല.
വായിച്ചു
ReplyDeleteമൊബൈലിലെ സംസാരം വായിച്ചവസാനിച്ചപ്പോ.....!!
നല്ല വിവരണം, എഴുത്തും കൊള്ളാം
അങ്ങനെ ഒരാൾ കൂടി കള്ളനായി...!
ReplyDeleteഅല്ല.. സമൂഹം ഒരു കള്ളനെക്കൂടി സൃഷ്ടിച്ചു..!!
അവന്പോലും അറിയാതെ അവന്‍ ഒരു കള്ളനായി ......ആര്‍ക്കുവേണ്ടി ......ആ മകനുവേണ്ടിക്കരയുന്ന അമ്മ......അമ്മയുടെ സ്നേഹം ,..... ആ പയ്യന്റെ നിസ്സഹായത .....സാഹചര്യം നമ്മെ പര്ലതും വീണ്ടുവിചാരം ഇല്ലാതെ പ്രവര്‍ത്തിപ്പിക്കും അതില്‍ കഥാകാരന്‍ ഒരു നിമിത്തം ആയീന്നു മാത്രം ഇവിടെ ആരും കുറ്റക്കാരല്ല എല്ല്പെര്‍ക്കും ആകും അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ കാര്യങ്ങള്‍ .....ആ പാവം പയ്യനും അമ്മയ്ക്കും മാത്രമേ ഉള്ളു നഷ്ടവും വേദനയും ..... മനോഹരമായ കഥ
ReplyDeleteമനസ്സിൽ തട്ടി സുഹൃത്തേ ആ നിരപരാധിയുടെ കരച്ചിൽ. ഇത്തരം എത്ര സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നു. എഴുത്തിപ്പൂർത്തിയാക്കാത്ത ഒരു സമാനാനുഭവം ഈയുള്ളവനുമുണ്ട്.
ReplyDeleteho ...........valare valare nanayitund....ini uranganam mengil 2pegu ilathe pattila.....aa payante karachil......
ReplyDeleteനമുക്കിടയില്‍ നാമറിയാതെ ഇതുപോലെ എത്ര സംഭവങ്ങള്‍ അരങ്ങേറുന്നു.....നിരപരാധികളെ സംശയിക്കുന്ന ,വേട്ടയാടുന്ന ദുരനുഭവങ്ങള്‍ ......
ReplyDeleteGood writing. Really touching.
ReplyDeleteപൊള്ളുന്ന അനുഭവം അതിന്റെ തീവ്രത ചോരാതെ വായനക്കാരില്‍ എത്തിക്കുമ്പോള്‍ അത് ഒരു മികച്ച സൃഷ്ടി ആകുന്നു. ഹൃദയസ്പര്‍ശിയായ എഴുത്ത്.......സസ്നേഹം
ReplyDeleteaswasthatha padathiya post.
ReplyDeleteaa kannukal ennum vettayadum ..
Best wishes
ആ പയ്യന്‍ ഒന്ന് ശപിച്ച്ചിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ ആരും രക്ഷപ്പെടില്ലാ.. സത്യത്തിനു കണ്ണീരിന്റെ ഉപ്പും ചോരയുടെ ചുവയും നല്‍കുന്ന ഒരു സംഭവം..
ReplyDeleteനല്ല എഴുത്ത് !!! ആശംസകള്‍ !
ReplyDeleteഇവിടെ എത്തിച്ച കണ്ണൂരാനു നന്ദി.
ReplyDeleteവളരെ ഹൃദയസ്പര്‍ശിയായി എഴുതി. ഇനിയും വന്ന് വായിച്ചുകൊള്ളാം.
അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ പറഞ്ഞന്നേ ഉള്ളു.. ' എന്ന് പറയാന്‍ തോന്നി.. തന്നെപോലുള്ളവരാണ് ഇന്നാട്ടിലെ സകലകുഴപ്പങ്ങൾക്കും കാരണം .വാലുതലയുമില്ലാതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നവർ ..താനൊക്കെ സ്വയം ജീവനൊടുക്കിയാൽ ഭൂമിക്കെങ്കിലും അല്പം ഭാരംകുറയും .താനൊക്കെ എന്തിനാടോ ബ്ലോഗ്ഗ് എഴുതുന്നത്..?
ReplyDelete"ഈ കഥയില്‍ ഞാന്‍ ഒരു കഥാപാത്രമേ അല്ല..എന്നിട്ടും കഥയില്‍ ഞാന്‍ ഒരു കഥാപാത്രം ആയതു കഥ പറയലിന്‍റെ സുഖത്തിനും വായനക്കാരില്‍ കഥയുടെ വികാരം എത്താനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.. അത് മനസിലാക്കാന്‍ ശ്രമിക്കുക.. എന്നെ കുറ്റം പറയാന്‍ വേണ്ടി ആണെങ്കില്‍ കൂടി കഥ താങ്കളെ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ ഒരെളിയ എഴുത്തുകാരന്‍ എന്ന നിലയില്‍ സന്തോഷിക്കുക മാത്രം ചെയ്യുന്നു.."
DeleteEthokkeyo linkukalillode vannu vannu ivideyethi...ariyathe manassil oru nomparam....nammude naattile sadhachara policukaar ithu vaayuchirunnenkil...
ReplyDeleteഹൃദയസ്പര്‍ശി എന്നോക്ക്കെ പറഞ്ഞാല്‍ ഇതാണ്... താങ്കള്‍ക്കു ആ പയ്യനെ കൂട്ടികൊണ്ടുപോയി അവന്‍ നിരപരാധി ആണ് എന്ന് തെളിയിക്കാമായിരുന്നു....
ReplyDeleteവായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
ReplyDeleteവിമര്‍ശിച്ചവരോട് ഒരേയൊരു വാക്ക്, "ഈ കഥയില്‍ ഞാന്‍ ഒരു കഥാപാത്രമേ അല്ല..എന്നിട്ടും കഥയില്‍ ഞാന്‍ ഒരു കഥാപാത്രം ആയതു കഥ പറയലിന്‍റെ സുഖത്തിനും വായനക്കാരില്‍ കഥയുടെ വികാരം എത്താനുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.. നന്ദി.. "
ഇതൊരു സംഭവ കഥ ആണെന്ന്ക്കില്‍ ഫിറോസിന്റെ നിസംഗത ക്രൂരമായിപോയി...ഇതില്‍ എനികിഷ്ടമായ കാര്യം ഒരു ലോകം മുഴുവന്‍ അവനെ വിശ്വസിച്ചില്ലെങ്കിലും ബോധ്യപെടുതല്‍ ആവിശ്യമാണ് എന്നവന്‍ വിശ്വസിക്കുന്നത് സ്വന്തം അമ്മയുടെ അടുത്താണ്...സ്വന്തനിപ്പിക്കാനും പൊറുക്കാനും അമ്മയെ പോലെ മറ്റാര്‍ക്കാണ് ആവുക...?ഇഷ്ടമായി കഥ...ആശംസകള്‍ ഫിറോസ്...
ReplyDeleteസദാചാര പോലീസിന്റെ ഒരു ഭാഗം തന്നെയാണ് ഇത്തരം പ്രവര്‍ത്തികളും ...ഇതൊരു കഥയായി തന്നെയേ ഞാന്‍ കരുതുന്നുള്ളൂ..കാരണം ഇങ്ങനെയെഴുതുന്ന നീ ഹൃദയമുള്ളവന്‍ ആണ്, അങ്ങിനെയുള്ള ഒരാള്‍ ഒരിക്കലും ഇതില്‍ പരാമര്‍ശിക്കുന്ന ആ "ഞാന്‍ " ആയി വരില്ല.
ReplyDeleteഅപ്പൊ നിനക്ക് ഹാസ്യം മാത്രമല്ല ഇത്തരം എഴുത്തുകളും ഉണ്ടല്ലേ..എന്തായാലും നന്നായി എഴുതി ഫിറോ..ഹൃദയത്തില്‍ തട്ടും വിധം തന്നെ എഴുതിയതിനു അഭിനന്ദനങ്ങള്‍ ...
ആശംസകളോടെ ...
ഫിരോസ്കാ, ഇപ്പോഴും ചിരിപ്പിച്ചിരുന്ന നിങ്ങള്‍ക്ക് ഇങ്ങനെയും പോസ്ടാന്‍ കഴിയുമല്ലേ... സൂപ്പര്‍ പോസ്റ്റ്..
ReplyDeleteഫിറോസ്, ആ അമ്മയുടെ പ്രാര്‍ത്ഥന മകന് തുണയായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ReplyDeleteഹൃദയത്തില്‍ നിന്ന് എഴുതിയ ഈ കുറിപ്പിന് ആശംസകള്‍
വളരെ നന്നായി എഴുതിയിരിക്കുന്നു..ഇതൊരു വെറും കഥയായി തന്നെയിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..
ReplyDeleteഎല്ലാ ആശംസകളും..
ഹൃദയ സ്പര്‍ശി . ഇത് ഒരു വെറും കഥ തന്നെ ആവട്ടെ . ഒരാളെ വെറുതെ കല്ലെറിയുന്ന ജനം , അവനു നേരെ വെറുതെ വിരല്‍ ചൂണ്ടിയ 'ഞാന്‍' തന്നെ ആണ് അതിനു ഉത്തരവാദി . അത് നിങ്ങള്‍ അല്ലെന്നു അറിഞ്ഞതില്‍ സന്തോഷം . ആശംസകള്‍.
ReplyDeletenjan thadikku kayyum koduthu kurachu samayam avide irunnu poyi vayichappo... adikittiyillelum kashuvandi adichu matti ennu paranju ithu pole oru anubhavam enikkum ente frindinu undayittund schoolil padikkumbo... Ormakalalle nammale okke jeevikkan preripikkunath .. awesome story
ReplyDeleteഈ പോസ്റ്റ് വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ് പോലെ ഈ പോസ്റ്റും കടന്നു പോകും..
ReplyDeleteപക്ഷെ ഈ പോസ്റ്റ് വായിച്ചു നിങ്ങള്‍ മാറാന്‍ ശ്രമിച്ചാല്‍ അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് വഴികാട്ടിയാവുന്ന ചരിത്രം.
excellent presentation
ReplyDeleteNo other word to say
iyoo entha parayuka....manasu vallathe thalarnnu poyi....thudarnnum ezhuthan ella bhavukangalum nerunnu.
ReplyDeleteഎന്ത് പറയണം എന്ന് അറിയില്ല.... ഒരു മനസ്സില്‍ ശൂന്യത അനുഭവപെടുന്നു.... കഥ നന്നായിരിക്കുന്നു...
ReplyDeleteSho! your words really working.. vallatha vishamom.. :(
ReplyDeleteIts seem to be so hectic :( wish nobody sholud come across such a situation like this................
ReplyDeleteകണ്ണ് നനയിച്ചല്ലോ...സുഹൃത്തേ..
ReplyDeleteകൊള്ളാം , നന്നായിട്ടുണ്ട്
ReplyDeleteശരിക്കും കണ്ണ് നിറഞ്ഞുപോയി...
ReplyDeleteവല്ലാത്ത ഒരു അവസ്ഥ തന്നെ...
അടുക്കളയില്‍ പോയി അമ്മയെ കണ്ടിട്ട് വരാം...
മനസ്സില്‍ തട്ടി ശരിക്കും. താങ്കള്‍ക്ക് കഥ പറയാന്‍ നല്ലൊരു കഴിവുണ്ട്.. അക്ഷരങ്ങളാല്‍ മനസ്സിനെ ഇളക്കിമറിക്കാനൊരു കഴിവ്, തമാശയാണെങ്കിലും സങ്കടമാണെങ്കിലും.
ReplyDeleteഇഷ്ടപ്പെട്ടില്ല ഫിറോ, നിങ്ങളുടെ ബ്ലോഗില്‍ നര്‍മ്മം കലര്‍ന്ന പോസ്റ്റുകള്‍ പ്രതീക്ഷിച്ചുള്ള ഒരു വരവായിരുന്നു ഇത്, ഇപ്പൊ മൂഡ് ആകെ മാറിപ്പോയി!
ReplyDeleteനല്ല ശൈലി, പക്ഷെ ആ നാടന്‍ ഭാഷയിലുള്ള എഴുത്താണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്!
:) nannayindu.
ReplyDeleteശരിക്കും കണ്ണ് നിറഞ്ഞുപോയി...നന്നായിട്ടുണ്ട്
ReplyDeleteമാപ്പ്.. 'പാപം ചെയ്യാത്തവര്‍ ' ഒരു 'പാപിയെ' കല്ലെറിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന എന്‍റെ നിസ്സംഗതക്കും മാപ്പ്..!!!
ReplyDeletereally touching.......very nice...........
congraats...........
ഇന്നാണു ഇതു വായിക്കുവാനുല്ല അവസരം കിട്ടിയതു... വളരെ നന്ദി... കണ്ണുകള്‍ ഈറനണിയിച്ചതിനു....
ReplyDeleteഇത് ഞാന്‍ മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട്.. ആരോ ഫോര്‍വേഡ് ചെയ്തതാണ്...
ReplyDeleteഒന്ന് കൂടി വായിച്ചു...
നല്ല എഴുത്ത്....
R u alive ??
ReplyDeleteസംയമനം നല്ലതാണ്, നമ്മുക്കത് കിട്ടുമെങ്കില്‍,...ഇതല്ലെങ്കില്‍ ഇത്പോലെ പല കാര്യങ്ങള്‍ക്കും നമ്മള്‍ ഹേതു ആയിട്ടുണ്ടാകും,..അത് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല....കുറ്റപെടുത്തലുകള്‍ക്കു പ്രസക്തിയില്ല...എല്ലാവര്‍ക്കും അവരവരുടെ ന്യായങ്ങള്‍ കാണും. മകന്‍റെ അവസ്ഥ നമുക്ക് വേണമെങ്കില്‍ കാണാതെ പോകാം,..അയാള്‍ സ്വയം അനുഭവിക്കുകയാണ്.പക്ഷെ അമ്മയുടെ വേദന ....ആ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആ അമ്മയുടെ അടുക്കല്‍ നമ്മളെത്തി പെട്ടിരുന്നെന്കില്‍ !!! ആ വീടിനു ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാമായിരുന്നു...ഹൃദയം പൊട്ടിയാല്‍ പിന്നെ ജീവിക്കാന്‍ കഴിയില്ലല്ലോ ....
ReplyDeletewell said firoz..:)
ReplyDeleteഉള്ളില്‍ തട്ടി, ഫിറോസ്.........
ReplyDeleteമനസ്സിലെവിടെയോ ഒരു വിങ്ങൽ ... കാത്തിരിക്കുന്നു , ഇത് പോലെയുള്ള കഥകൾക്ക് വേണ്ടി.....
ReplyDeleteഅമ്മ അറിയണം.
ReplyDeleteവളരെ നന്നായി എഴുതി ഫിറോസ് ഇക്ക... മനസ്സില്‍ നോവ് ബാക്കിയാക്കി കടന്നു പോയി ഹൃദയഹാരിയായ ഈ അനുഭവക്കുറിപ്പ് ...
ReplyDeleteപറയാന്‍ വാക്കുകളില്ല..... അമ്മയ്ക്ക് തുല്യം "അമ്മ" തന്നെ....
ReplyDeleteകാണുന്ന എല്ലാ ബ്ലോഗിലും കേറി വെറുതെ കൊള്ളാം, കലക്കി എന്നെഴുതുന്നത് പോലെ അല്ല, തീര്‍ച്ചയായും മനസ്സിനെ അത്രക്ക് പിടിച്ചുലച്ച ഒരു കഥ, കഥയല്ലല്ലോ ഇത് ഒരു ജീവിതാനുഭാവമല്ലേ.... ഓര്‍മ്മകള്‍ നിറം ചാലിച്ച് എഴുതുന്നതിനു ഒരു പ്രത്യേക കഴിവ് തന്നെ വേണം, നന്നായിരിക്കുന്നു, ഇപ്പോള്‍ മനസ്സില്‍ ആ അമ്മ മാത്രം....
ReplyDeleteകണ്മുന്നില്‍ കാണാം കരയുന്ന ആ മുഖം.
ReplyDeleteആരും വിശ്വസിക്കാതെ വന്നപ്പോള്‍, അസമയമാണ് എന്ന് പോലും നോക്കാതെ ജീവനോളം സ്നേഹിക്കുന്ന അമ്മയേലും വിശ്വസിക്കണേ എന്ന് കരഞ്ഞു പറയുന്നു ഒരു പാവം പയ്യന്‍..!!! ഫിറോസ് ഗംഭീരം
ReplyDeleteഅമ്മയിലും ഉമ്മയിലും മമ്മയിലും മംമിയിലും എല്ലാം ഒരു ഉമ്മ ( മുത്തം) ഒളിഞ്ഞു കിടക്കുന്നുണ്ട് അത് നല്ലോണ്ണം അനുബവിച്ചവനാണ് ഞാൻ . ആദ്യമായി skype വഴി എന്നെ കണ്ടു സംസാരിച്ചപ്പോൾ രണ്ടു ദിവസം ഉമ്മ ഭക്ഷണം കഴിച്ചില്ല കാരണം ഞാൻ അല്പ്പം ക്ഷീനിച്ചത് കണ്ടതിനാൽ പക്ഷെ ജീവിതത്തിന്റെ പാതി ജീവിച്ചു തീരുന്നതിനു മുമ്പ് 42 വഴസ്സിൽ കഴിഞ്ഞ 7 ന് ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു എന്റെ ഈ വരവ്വ് ഉമ്മാന്റെ മരണം അറിഞ്ഞായിരുന്നു മാതാവിന് പകരം വെക്കാൻ വേറൊരാൾ ഇല്ലേ ഭൂമിയിൽ
ReplyDeleteതമാശക്കഥകാരന്റെ മറ്റൊരു മുഖം ...
ReplyDeleteവായിച്ച് കഴിഞ്ഞപ്പോൾ നല്ല വിഷമം തോന്നി.