പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, May 21, 2012

ജോസപ്പും പായിസും*...!!! (കുട്ടികള്‍ക്കുള്ള കഥ..)


* കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗുണപാഠ കഥ..**
** വായിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക,നിങ്ങള്‍ കുട്ടികളാണോ അല്ലയോ എന്ന്..

അടുത്ത ലക്കം ബാലരമയിലും ഇത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം....


പണ്ട് പണ്ടൊരു നാട്ടില്‍ ജോസപ്പ് എന്നും പായിസ് എന്നും പേരുള്ള രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു..
ജോസപ്പ് സിവില്‍ എഞ്ചിനീയര്‍-ഉം പായിസ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍-ഉം ആയിരുന്നു..
അവര്‍ രണ്ടു പേരും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു,എന്ന് വെച്ചാല്‍,
ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് പുക മൂക്കിലൂടെ വിടും..
പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മും,എന്നിട്ട് രണ്ടു പേരും ഒരുമിച്ചു പറയും..
"ഹാവൂ,.. എന്തൊരു സുഖം..!!!"

അങ്ങനെയെരിക്കെ ഒരു ദിവസം പായിസിനു ഒരു ബുദ്ധി ഉദിച്ചു..
കോളേജില്‍ പഠിക്കുമ്പോള്‍ അവിടെയും ഇവിടെയും കുത്തിക്കുറിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങുക...
അങ്ങനെ സ്വന്തം നാടിന്‍റെ പേരും നാട്ടിലേക്കു പോകുന്ന വണ്ടിയുടെ പേരും ചേര്‍ത്ത് പായിസ് ബൂലോകത്തില്‍ ചേര്‍ന്നു..
കോളേജില്‍ പഠിക്കുന്ന അനുഭവങ്ങള്‍ ചേര്‍ത്ത് പായിസ് കഥകള്‍ മെനഞ്ഞു..
താമസിയാതെ ബ്ലോഗ്ഗിലേക്ക്‌ ആളുകള്‍ കേറി തുടങ്ങി..
നാലും മൂന്നും ഏഴു വായനക്കാരും ,രണ്ടും മൂന്നും അഞ്ചു കമന്റും ആയപ്പോള്‍ പായിസിന്‍റെ ഭാവന തീര്‍ന്നു..
പായിസ് ഒന്നും എഴുതാതായി..അങ്ങനെയിരിക്കെ പായിസിന്‍റെ ബ്ലോഗ്‌ വായിക്കുന്നവര്‍ ചോദിച്ചു..
"പുതിയ പോസ്റ്റ്‌ എന്തായി??"
ഉത്തരം പറയാന്‍ കഴിയാതെ പായിസ് വലഞ്ഞു.. അവന്‍ വീടിന്‍റെ മൂലയില്‍ നിന്നും കരയാന്‍ തുടങ്ങി..

പുതിയ കഥക്കായ്‌ പായിസ് തല പുകഞ്ഞാലോചിച്ചു,
"ഓം ഹ്രീം കുട്ടിച്ചാത്താ.. ഇനി എന്ത് ചെയ്യും..??"
പെട്ടെന്ന് ഒരു ബുദ്ധി തോന്നിയ പായിസ് ചാടി എണീറ്റു തുള്ളിച്ചാടി..
'ഹായ് ഹായ്, കിട്ടിപ്പോയ് കിട്ടിപ്പോയ്...!!!' അവന്‍ അലറി..

അങ്ങനെ കഴിഞ്ഞ റൂമില്‍ താമസിപ്പിച്ചപ്പോള്‍ ജോസപ്പ് കള്ള് കുടിച്ച കഥ പൊടിപ്പും തൊമ്മലും ചേര്‍ത്ത്,ജോസപ്പ് എന്നുള്ള പേര് മാറ്റി ജോസ് എന്നാക്കി പായിസ് ബ്ലോഗ്ഗില്‍ എഴുതി..
കഥ വായിച്ച വായനക്കാര്‍ പായിസിനെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിഞ്ഞു.. അഭിനന്ദനങ്ങള്‍ കിട്ടി അവശനായി പായിസ് ചോര തുപ്പി..
ഇനിയും അഭിനന്ദനങ്ങള്‍ കൊടുത്താല്‍ 'ആള് മയ്യിത്താവും' എന്ന് മനസിലാക്കിയ ആരാധകര്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നത് നിര്‍ത്തി..
കഥ വായിച്ച ജോസപ്പിന്‍റെ ചങ്ങാതിമാര്‍ ജോസ് എന്നത് ജോസപ്പ് തന്നെ എന്ന് തിരിച്ചറിഞ്ഞു, അവര്‍ ജോസപ്പിനെ കളിയാക്കി..
ജോസപ്പ് വിഷമം സഹിക്കാനാവാതെ പട്ടി മോങ്ങുന്നത് പോലെ മോങ്ങി..
'ആരാന്റമ്മക്ക് പിരാന്ത് മൂത്താല്‍ നമ്മുടെ പള്ളീല്‍ പെരുന്നാളാണ്' എന്ന് പറയുന്നത് പോലെ ജോസപ്പ് മോങ്ങിയതും പായിസ് കഥയാക്കി..
എന്നിട്ട് കഥയ്ക്ക് പേരുമിട്ടു,"മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ കാക്ക കാര്യം സാധിച്ചു..!!!"

അവസാനം ജോസപ്പ് ഓടി വന്നു പായിസിന്‍റെ കോളറക്ക് കേറി പിടിച്ചു കൊണ്ട് അലറി,
" നാ--ന്‍റെ മോനെ.. നീ എന്നെക്കുറിച്ച് ബ്ലോഗ്‌ എഴുതും അല്ലേടാ പട്ടി.. " (ഈ ഭാഗം ബാലരമയില്‍ വരുമ്പോള്‍ ഉണ്ടാകില്ല എന്ന് മുന്നറിയിപ്പ്..)
എന്ത് പറയണം എന്നറിയാതെ പായിസ് കുടുങ്ങി..
പെട്ടെന്ന് പായിസിന്‍റെ തലയില്‍ ഒരു ബുദ്ധി ഉദിച്ചു, ഉടന്‍ അവന്‍ പറഞ്ഞു..
"നിന്‍റെ കുത്തഴിഞ്ഞ ജീവിതം മാറാന്‍ വേണ്ടിയാണു ഞാന്‍ എഴുതിയത്.."
മടക്കി കുത്തിയ മുണ്ട് അഴിഞ്ഞു പോയതിനെ കുറിച്ചാവും പായിസ് പറഞ്ഞത് എന്ന് കരുതി മുണ്ട് ഒന്ന് കൂടി മുറുക്കിയുടുത്ത് ജോസപ്പ് ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് അവിടന്ന് പോയി..
പോകുമ്പോള്‍ ഒന്ന് മാത്രം ജോസപ്പ് പറഞ്ഞു,
"ഇതിനെ കുറിച്ച് നീ എഴുതരുത്..എന്റമ്മക്കു മരുമോളെ കിട്ടാതാവും..പ്ലീസ്.."
പുതിയ ഒരു കഥയ്ക്കുള്ള ഐഡിയ കൂടി കിട്ടിയ പായിസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി..
എന്നിട്ട് പുതിയ കഥയ്ക്കുള്ള ടൈറ്റില്‍ എഴുതി,"അഴിഞ്ഞ മുണ്ടും, പൊഴിഞ്ഞ കണ്ണീരും..."

പിന്നെ പിന്നെ പായിസ് മൂക്കിപ്പൊടി വലിച്ചാല്‍ ജോസപ്പ് തുമ്മതായി..
ജോസപ്പ് ബീഡി വലിച്ചാല്‍ പായിസ് ഊതിയാലും പുക വന്നില്ല,പകരം കാറ്റ് മാത്രം വന്നു..
അവര്‍ അകന്നു തുടങ്ങുകയായിരുന്നു..

അങ്ങനെ പായിസ് ഒരു കാര്യം തീരുമാനിച്ചു..
"ഇനി ജോസപ്പിനെ കുറിച്ചൊന്നും എഴുതില്ല.."

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി..
അഭിനന്ദനങ്ങള്‍ ചൊരിയാന്‍ ആരേം കിട്ടാതെ വന്നപ്പോള്‍ പായിസിന്‍റെ വായനക്കാര്‍ പിന്നെയും ചോദിച്ചു, "പുതിയ പോസ്റ്റ്‌ എന്തായി??"
പായിസ് പിന്നെയും ഒരുത്തരം പറയാനാവാതെ കുഴങ്ങി..
ഒടുവില്‍ അവന്‍ പിന്നേം എഴുതി..
ഇത്തവണ ജോസപ്പ് എന്ന പേര് സിനു എന്ന് മാറ്റി എഴുതി.
കഥ വായിച്ച ജോസപ്പിന്‍റെ ചങ്ങാതിമാര്‍ പറഞ്ഞു."ഇതും ജോസപ്പ് തന്നെ.." (അത് പിന്നെ പേര് മാറ്റിയാലും കൂതറ സ്വഭാവം മാറത്തില്ലല്ലോ..)

ഇതുകേട്ട ജോസപ്പിനെ പിന്നെയും സങ്കടം സഹിക്കാനായില്ല..
അവന്‍ വിഷമത്തോടെ പായിസിനോദ് പറഞ്ഞു,
"ഹമുക്കെ.. നീ പായിസല്ല ,നീ കുലംകുത്തിയാണ്,കുലംകുത്തി ..നീ എന്നെ നശിപ്പിക്കാന്‍ നോക്കുന്നു.. "
അത് കേട്ട പായിസ് ജോസപ്പിന്‍റെ റൂം വിട്ടു പുറത്തു വന്നു, പുതിയ റൂം കണ്ടു പിടിച്ചു..
പുതിയ റൂമിന് പേരുമിട്ടു, "റെവലൂഷനറി ബ്ലോഗ്ഗര്‍ റൂം"..

ഇപ്പൊ പായിസിനെ എവിടെ വെച്ച് കണ്ടാലും കയ്യും കാലും തല്ലി ഒടിക്കാന്‍ ജോസപ്പ് 'പൊടി സുനിലിനു' കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്,കാരണം പായിസ് കുലംകുത്തിയാണ് പോലും,കുലംകുത്തി...!!!
പായിസ് പുതിയ കഥയെഴുതാന്‍ പോകുന്നു..
"നിങ്ങള്‍ എന്നെ കുലംകുത്തിയാക്കി.. "

-- അശുഭം --

ഗുണപാഠം : അയല്‍വാസീടെ കെട്ട്യോളെ വിശ്വസിച്ചാലും എഴുതുന്നോനെ വിശ്വസിക്കരുത്..ഓന്‍ കഥ കിട്ടാതാവുമ്പോള്‍ ചതിക്കും..

എക്സ്ട്രാ ബോഗി : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..ഞാനുമായും എന്‍റെ സുഹൃത്തുക്കളുമായും ഈ കഥയ്ക്ക് ഒരു അവിഹിത ബന്ധവും ഇല്ല ..
പോരാതെ എന്‍റെ ലാസ്റ്റ് പോസ്റ്റ്‌ ആയ "എനിക്കിപ്പോ കാണണം 'ഗാന്ധിജിയെ'...!!!" ഇറങ്ങിയപ്പോള്‍ തെറി വിളിച്ചവന് ഒരു കൊട്ട് കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചിട്ടുമില്ല..
പുതുതായി ബ്ലോഗ്‌ തുടങ്ങുന്ന എല്ലാവരോടും പറയുന്നു, തീര്‍ച്ചയായും ഈ കഥയിലെ 'കുട്ടി' നിങ്ങള്‍ കൂടിയാണ്.. സൂക്ഷിച്ചും കണ്ടും എഴുതിയില്ലേല്‍ എട്ടിന്‍റെ കൊട്ട് കിട്ടും..

58 comments:

  1. ee paayis firos alla ennu enikku manassilaayi... Sathyam.

    ReplyDelete
    Replies
    1. ഗള്ളാ..മനസിലാക്കി കളഞ്ഞല്ലാ.. :)

      Delete
  2. ഞാനിതു വായിച്ചു,എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷെ ഒന്നും പറയുന്നില്ല,കാരണം ഞാൻ കുലം കുത്തിയല്ല.!നിങ്ങളെഴുതൂ... നിങ്ങളുണ്ടേൽ ഞാൻ കമന്റ് ചെയ്യാം.! ഹാ ഹാ ഹാ ആശംസകൾ.

    ReplyDelete
    Replies
    1. ആരും കുലംകുത്തിയായി ജനിക്കുന്നില്ല..സാഹചര്യം ഒന്ന് മാത്രമാണ് എല്ലാരേം കുലംകുത്തി ആക്കുന്നത്.. :)

      Delete
  3. appo dasanum....vijayanum allaaa..... neee aanalle... ee kulam kuthi.... edaaa paayiseee..... A.K.A Firozeeeee........

    ReplyDelete
  4. ഏറണാകുളത്ത് താമസിച്ചിരുന്ന കാലത്ത്, ഈ കുലംകുത്തിയുടെയോന്നും റൂം മേയിറ്റ്‌ ആകാഞ്ഞത് ബ്ലോഗനാര്‍ കാവിലമ്മയുടെ ഒടുക്കത്തെ കൃപകൊണ്ടായിരിക്കും!
    സംഗതി കൊള്ളാം പായീസ്‌ :)

    ReplyDelete
    Replies
    1. ഇനിയും സമയമുണ്ട്..കുലംകുത്തികള്‍ ഇനിയും പിറക്കും.. :)

      Delete
  5. "പുതുതായി ബ്ലോഗ്‌ തുടങ്ങുന്ന എല്ലാവരോടും പറയുന്നു, തീര്‍ച്ചയായും ഈ കഥയിലെ 'കുട്ടി' നിങ്ങള്‍ കൂടിയാണ്.. സൂക്ഷിച്ചും കണ്ടും എഴുതിയില്ലേല്‍ എട്ടിന്‍റെ കൊട്ട് കിട്ടും.." എങ്ങും എത്താത്ത ഒരു ബ്ലോഗുമായി ഇറങ്ങിയതാണ് നീലി. ഈ മുന്നറിയിപ്പ് നന്നായി. :)

    ReplyDelete
    Replies
    1. എല്ലാ കഥയുടെയും അവസാനം കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം എന്ന് പറഞ്ഞു എഴുതിക്കോള്.. കാര്യം ഉഷാറാകും നീലി.. ഭാവുകങ്ങള്‍.. :)

      Delete
  6. ബാലരമയില്‍ വരട്ടെ. അപ്പോ കാണാം.

    ReplyDelete
    Replies
    1. ബാലരമയില്‍ വരുമ്പോള്‍ Adults only ഭാഗങ്ങള്‍ എടുത്തു കളയും മിക്കവാറും.. :P

      Delete
    2. ഹ ഹാ ചിരിച്ചു മരിച്ചു
      അതേതാണ് adults only !

      Delete
  7. എന്നെ കൊട്ടാന്‍ ഇവിടെ ആരും ജനിച്ചിട്ടേയില്ല... ഹും....

    ReplyDelete
    Replies
    1. കൊട്ട് കിട്ടുന്നത് വരെ ഞാനും ഇങ്ങനാ പറഞ്ഞത്.. ഹെഹെ.. ചുമ്മാ.. നമ്മളെ ഒന്ന് കൊട്ടിയാല്‍ നമ്മള്‍ ബ്ലോഗ്‌ വഴി ഒമ്പത് കൊട്ടും, ഈ കഥ പോലെ.. ഹല്ലാ പിന്നെ.. :)

      Delete
  8. ഇത് ഫിറോസിനെ കുറിച്ചല്ല..അല്ല അല്ല..അല്ല...അല്ലെ ഫിറോസേ?

    ReplyDelete
    Replies
    1. അല്ലന്നാ തോന്നുന്നേ.. ആയിരിക്കുമോ?? ഹെഹ്.. അല്ലാ.. പായിസ് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാ.. :)

      Delete
  9. ഹഹഹ ഇത് കുട്ടികൾക്കുള്ള കഥയല്ല.

    ഇതു കൊണ്ടല്ലേ എന്റെ ബ്ലോഗ്എഴുത്തിനേപ്പറ്റി ആത്മാർത്ഥ സുഹ്യത്തുക്കളോടും, ബന്ധുക്കളോടും പറയാത്തത്...

    ReplyDelete
    Replies
    1. ഒരിക്കല്‍ അവരറിയും,അന്ന് നമ്മള്‍ വിവരമറിയും എന്നാ ബ്ലോഗ്ചൊല്ല്.. :)

      Delete
  10. കൂലം കുത്തികള്‍ ജനിക്കുമ്പോള്‍ .... :) നാട്ടുകാരും സുഹൃത്തുക്കളുമൊന്നും കണ്ണൂര്‍പാസ്സഞ്ചറില് വന്നു വായിക്കാതിരുന്നാല്‍ എനിക്ക് കൊള്ളാം .... ഹി ഹി

    ReplyDelete
    Replies
    1. അവര്‍ വായിച്ചു തുടങ്ങി.. അതിനുള്ള കല്ലേറുകള്‍ എനിക്ക് കിട്ടി തുടങ്ങി.. ഇനി നാട് വിടേണ്ടി വരുമെന്ന തോന്നുന്നേ.. :)

      Delete
  11. നിങ്ങള്‍ എന്നെ കുലംകുത്തിയാക്കി!!
    കലക്കി

    ReplyDelete
    Replies
    1. കുലംകുത്തികള്‍ ഇനി ജനിക്കതിരിക്കട്ടെ.. നന്ദി അനാമിക..

      Delete
  12. അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. വീണ്ടും വരിക.. :)

    ReplyDelete
    Replies
    1. oru valiya kutti kadha........ nannayi...... blogil puthiya post..... PRIYAPPETTA ANJALI MENONU......... vaayikkane.........

      Delete
  13. പണ്ടു ഞാന്‍ ബ്ലോഗിലൂടെ ഒരുത്തനിട്ട് കുറെ കൊട്ടി...
    അതിന്റെ ഭാഗമായി എനിക്കിട്ട് കിട്ടി...
    അതിനാല്‍ ആ ബ്ലോഗ് ഞാന്‍ പൂട്ടി....

    ഇപ്പൊ സ്വസ്ഥം, സമാധാനം...
    എന്നാലും എനിക്കിട്ട് കൊട്ടിയവനെ ഞാനെന്നെങ്കിലും കൊട്ടും...

    ReplyDelete
    Replies
    1. തീര്‍ച്ചയായും കൊട്ടുക എന്നത് ഒരു കല തന്നെയാണ്,പ്രതേകിച്ചു എഴുത്തുകാര്‍ അത് ചെയ്യുമ്പോള്‍.. സൊ ഒന്നും നോക്കേണ്ട, വലിച്ചു കീറി പോസ്റ്റര്‍ ആക്കിയെക്ക്.. :)

      Delete
  14. ഗാന്ധി പൊസ്റ്റ് കണ്ടപ്പൊഴേ
    ഒരു പണി കിട്ടുമെന്ന് കരുതിയിരുന്നു ..
    എന്തായാലും കിട്ടിയല്ലൊ .. സന്തൊഷായില്ലേ !
    കൂടെ നടന്ന് അര്‍മാദിച്ചിട്ട് ഒറ്റി കൊടുത്ത ഫിറോസേ :)
    നിനക്കിതു തന്നെ വേണം ..
    ഗുണപാഠം എനിക്ക് " ക്ഷ " പിടിച്ചേട്ടൊ !
    കൂടെ ഇന്നിന്റെ കുലം കുത്തിയും , പൊടി സുനിലും ..

    ReplyDelete
    Replies
    1. കൂടെ നടന്നു ഒറ്റി കൊടുത്തു എന്ന് മാത്രം പറയരുത്.. വെറുമൊരു കുടിയനായ അവനിപ്പോള്‍ ഫേമസ് ആണ്.. അവന്‍ കുടിയനാണ്‌ എന്ന സത്യം മനസിലാക്കു കമ്പനികളുടെ ബഹളം തന്നെയാണ് ഇപ്പോള്‍.. പിന്നെ സത്യത്തില്‍ അവനോടുള്ള സമ്മതം മേടിച്ചിട്ട് തന്നെയാണ് ആ പോസ്റ്റും, പിന്നെയീ പോസ്റ്റും, ഇനി വരാന്‍ പോകുന്ന ലാ പോസ്റ്റും എല്ലാം.. :)
      വാക്കുകള്‍ക്ക് നന്ദി ഭായ്..

      Delete
  15. ഹി ഹി..
    ആസ്വദിച്ച് വായിച്ചു...
    ശരിയാ.. കഥയെഴുത്തുകാരെ വിശ്വസിക്കാന്‍ ഒക്കുകേല...

    എഴുതുന്നവന്റെ കയ്യിലാണ് സകല വില്ലത്തരമെങ്കിലും എഴുതി വരുമ്പോള്‍ എഴുത്തുകാരന്‍ തന്നെ നായകനാവും...

    സകല വില്ലത്തരങ്ങളും മറ്റുള്ളവന്റെ മണ്ടയിലാകും.....

    ഫിറോസ് ഭായിക്ക് നല്ല ടാലന്റുണ്ട് എഴുത്തില്‍.. പ്രിന്റിംഗ് മീഡിയയിലും ഒരു കൈ നോക്കെന്ന്.. ഐ മീന്‍ ആനുകാലികങ്ങള്‍...

    ReplyDelete
    Replies
    1. "എഴുതുന്നവന്റെ കയ്യിലാണ് സകല വില്ലത്തരമെങ്കിലും എഴുതി വരുമ്പോള്‍ എഴുത്തുകാരന്‍ തന്നെ നായകനാവും..."
      അത് ശരിയാ.. എനിക്ക് പറ്റിയ പല പറ്റും എന്‍റെ ഫ്രണ്ട്സ്ന്‍റെ തലയില്‍ നൈസ് ആയി ഞാന്‍ ചാരിയത് പോലെ. :)

      പിന്നെ "പ്രിന്റിംഗ് മീഡിയയിലും ഒരു കൈ നോക്കെന്ന്.. ഐ മീന്‍ ആനുകാലികങ്ങള്‍..."
      ഞാന്‍ ഒന്ന് വളര്‍ന്നു വലുതാകട്ടെ, എന്നിട്ട് നോക്കാം മക്ബു.. :)
      ഏതായാലും നല്ല വാക്കുകള്‍ക്ക് നന്ദി സഹോദരാ....

      Delete
  16. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം..ഞാനുമായും എന്‍റെ സുഹൃത്തുക്കളുമായും ഈ കഥയ്ക്ക് ഒരു അവിഹിത ബന്ധവും ഇല്ല ..

    ഹഹ കൊള്ളാം നല്ല രസമുള്ള ഗുണപാഠം തന്നെ...അതല്ല അപ്പൊ നിങ്ങള്‍ ആണല്ലേ അയാള്‍ ഹ്മം അതെന്നെ?

    ReplyDelete
    Replies
    1. അല്ല.. അത് ഞാനല്ല.. പായിസ് ഞാനല്ല.. ഞാന്‍ ഫിറോസ്‌ ആണ്,ഫിറോസ്‌.. :)

      നന്ദി,വായനക്കും വാക്കുകള്‍ക്കും..

      Delete
  17. ഇങ്ങനെയൊക്കെ എഴുതിയാല്‍ പാസഞ്ചറിന് നേരെ ക്വൊട്ടെഷന്‍ സംഘം പാഞ്ഞടുക്കും

    ReplyDelete
    Replies
    1. "പൊടി സുനില്‍ " ഇതുവരെ പിടിയിലായില്ല, അതാ എന്‍റെ പേടി.. :)
      വാക്കുകള്‍ക്ക് നന്ദി ഇക്കാ...

      Delete
  18. Replies
    1. Njan inganeyokke jeevichu pokunnathu pidikkunnilla alle?? hmm.. :)

      Delete
  19. ഞാൻ എന്ത ചെയ്യേണ്ടത് നിക്കണേ പോണോ, പോയ കുലക്കുത്തിയാകും

    ReplyDelete
    Replies
    1. കുലംകുത്തി ആവുമെങ്കില്‍ നിക്കേം വേണ്ട പോവേം വേണ്ട,നിങ്ങളവിടെ കുത്തിയിരിക്കിന്‍..:)

      Delete
  20. ഇക്കണക്കിനു ഇവിടെ കമന്റിയാലും അതു പോസ്റ്റാക്കുമല്ലെടെയ്:) അങ്ങിനെ ഒരു അനുഭവമുണ്ട്..

    ReplyDelete
    Replies
    1. അനുഭവങ്ങള്‍ പോസ്റ്റ്‌ ആക്ക് ഭായ്.. നാട്ടുകാര്‍ അറിയട്ടെ.. :)

      Delete
  21. പായിസെ വിഷയ ദാരിദ്യം കാരണം ഓരോന്ന് പടച്ച്‌ വിടുന്ന ബൂലോകനുള്ള ഒരു കൊട്ടാണിതെന്ന് ഞാന്‍ ആരോപിച്ചാല്‍ കുറ്റം പറയില്ലല്ലോ? കൂടെ നടന്ന് ചെവി തിന്നുന്ന എമ്പോക്കികള്‍ക്കിത്‌ ഒരു പാടമായിരിക്കട്ടെ. അല്ലേ ജോസപ്പേ.... :)

    ReplyDelete
    Replies
    1. ഹേയ്..അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേ ഇല്ല.. നമ്മള്‍ വെറും പാവമാണേ... :)

      Delete
  22. അപ്പോള്‍ ഇതാണ് എന്റെ ചോദ്യം ... ആരാണ് ജോസഫ്‌ ??

    ReplyDelete
    Replies
    1. എന്‍റെ ഉത്തരം ഇതാണ്.. അത് ഷിനോജ് അല്ല.. :)

      Delete
  23. ഇടയ്ക്കിടെ ഇതിലെ യാത്ര ചെയ്യാറുണ്ട്. ഒന്നും മിണ്ടാറില്ല ഇപ്പം മിണ്ടി. ദയവായി ബാലരമയില്‍ കൊടുക്കരുത്. എന്‍റെ മോന്‍ വായിക്കും....നന്നായിട്ടുണ്ട് എഴുത്ത്.

    ReplyDelete
    Replies
    1. ഇതിനു മുമ്പും വന്നിട്ട മിണ്ടാതെ പോയിട്ടുണ്ട് അല്ലെ?? ഹം.. ഞാന്‍ പിണ്ണാക്കാ,അല്ല പിണക്കാ.. :)
      ഏതായാലും ഇപോ മിണ്ടിയത്‌ കൊണ്ട് വെറുതെ വിടാം.. ഇനി മിണ്ടാതിരിക്കരുത്..

      "ദയവായി ബാലരമയില്‍ കൊടുക്കരുത്. എന്‍റെ മോന്‍ വായിക്കും...." ഹഹ.. അത് കലക്കി..
      വീണ്ടു വരണേ..

      Delete
  24. മുന്‍കൂര്‍ ജാമ്യം എടുത്തിട്ടൊന്നും കാര്യമില്ല,
    എനിക്കെല്ലാരേം മനസിലായി.
    'അപ്പൊ ആരാ ഈ ജോസപ്പേട്ടന്‍' എന്ന് സലിംകുമാര്‍ ശൈലിയില്‍ ചോദിയ്ക്കാന്‍ വേറെ ആളെ....
    നോക്കണ്ട, ഇനി നിര്‍ബന്ധാച്ചാല്‍ അതും ഞാന്‍ തന്നെ ചോദിക്കാം,
    അല്ല ആരാ, ഈ....

    ReplyDelete
    Replies
    1. "ഈ ജോസപ്പേട്ടന്‍ മനുഷ്യനെ തല്ലു കൊള്ളിക്കാന്‍ വരുന്നതാ" എന്നും സലിംകുമാര്‍ പറയുന്നുണ്ട്.. :)
      അത് തന്നെ ഞാനും പറയുന്നു..

      Delete
  25. താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട്.................................. :) :)

    ReplyDelete
  26. ചീത്ത പറഞ്ഞാല്‍ വെച്ച് കഥയുണ്ടാക്കുമോ ഫിറോസെ.. അത് പേടിയുണ്ടായിട്ടല്ല, എന്നാലും പറയുകയാ...
    "അടിപൊളി എഴുത്ത്.. ആശംസകള്‍"

    ReplyDelete
  27. അപ്പ ജോസ്സപ്പിനെ പേടിക്കണം. എന്തായാലും കുലംകൂത്തികള്‍ വീണ്ടും ഉണ്ടായി കൊണ്ടേ ഇരിക്കും. നന്നായി അവതരിപ്പിച്ചു ആരെ കൊട്ടിയതനെങ്ങിലും,ആശംസകള്‍ !!!

    ReplyDelete
  28. പടച്ചോനേ....ഫിരോസ്സിനു വിഷയദാരിദ്രം മാത്രം കൊടുക്കരുതേ....ഇനിയൊരു കൂലംകുത്തിയെ കൂടി സഹിക്ക വയ്യ....:)
    (പോസ്റ്റ്‌ നന്നായിട്ടാ....ചിരിച്ചു ജോസെഫിനെ ഓര്‍ത്തു...)

    ReplyDelete
  29. അതേയ് ഫിരോസ്കാ അമ്മെ മാപ്പ് എന്ന പോസ്ടില്ലേ അതിനു വേണ്ടിയാണ് ഈ കമന്റ്. അതില്‍ എനിക്ക് കമ്ന്റാനാവുന്നില്ല...
    കമന്റില്‍ ക്ലിക്കുമ്പോള്‍ ജാവാസ്ക്രിപ്റ്റ് എന്ന് വരുന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല ...
    ആ പോസ്റ്റ്‌ ഉഷാറായിട്ടുണ്ട് ട്ടോ
    പാവം കുട്ടി
    ശരിക്കും സങ്കടായി..

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...