tag:blogger.com,1999:blog-16874194031613302812024-03-14T10:45:56.996-07:00Kannur Passenger"ഇതിനു മുമ്പ് പല ബ്ലോഗ്ഗിലും ചെന്നിട്ടുണ്ടെങ്കിലും,ബ്ലോഗ് ഒരത്ഭുതമായി തോന്നിയത് ഈ ബ്ലോഗ്ഗില്‍ വന്നപ്പോഴാ.." - ഒരു വായനക്കാരന്..
Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger95125tag:blogger.com,1999:blog-1687419403161330281.post-6201985764988995572024-03-04T00:06:00.000-08:002024-03-04T04:09:33.946-08:00ക്ലാസ്സ്മേറ്റ്സ് - ഒരു തുടർവായന #FanFiction
ടീവിയിൽ ചാനൽ മാറ്റി മാറ്റി കൊണ്ടിരിക്കുകയായിരുന്നു പയസ്. പെട്ടെന്ന് വാർത്താ ചാനലിൽ വന്ന വാർത്ത കണ്ട് പയസ് ഞെട്ടി തരിച്ചു നിന്നു. ഉടൻ തന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു. അല്പം കൂടുതൽ നേരം കാത്തിരിക്കേണ്ടി വന്നു ഫോൺ അറ്റൻഡ് ചെയ്യാൻ. മറുവശത്ത് സുകുവിന്റെ ഗംഭീര ശബ്ദം മുഴങ്ങി.

"ഡാ, നീ വാർത്ത വെച്ച് നോക്കിക്കേ.."

അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ടീവിയിൽ വാർത്ത അവതാരകയുടെ ശബ്ദം പിന്നെയും മുഴങ്ങിക്കേട്ടു.

"എം.എൽ.എ സതീശൻ കഞ്ഞിക്കുഴി ക്രൂരമായി കൊല്ലപ്പെട്ടു.. പ്രതി പോലീസ് കസ്റ്റഡിയിൽ."

കൊല്ലപ്പെട്ട വാർത്തയേക്കാൾ പയസിനെ കൂടുതൽ ഞെട്ടിച്ചത് കൊലപാതകിയുടെ മുഖമായിരുന്നു.. എന്തിന് വേണ്ടി!? സുകുവിനെ പിന്നെയും വിളിച്ചു. രണ്ട് പേർക്കും അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളായിരുന്നു.. വെറും ചോദ്യങ്ങൾ!!

ജനനിബിഢമായിരുന്നു ടൗൺ ഹാൾ. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും നിറഞ്ഞു നിൽക്കുന്ന ഹാളിന് പുറത്ത് പയസും സുകുവും ഭാര്യ താരയും പിന്നെ പഴയ സുഹൃത്തുക്കളും വീണ്ടും ഒത്തുകൂടി. അവരെ കണ്ട വാസു അവരിലേക്ക് ഓടി വന്നു സുകുവിനെ കെട്ടിപ്പിടിച്ചു.

"എല്ലായിടത്തും എന്നേം കൊണ്ട് മാത്രമേ പോകാറുള്ളൂ.. ഇപ്പൊ മാത്രം ഒറ്റക്ക് പോയിരിക്കുന്നു.. വാലില്ലാതെ തല മാത്രം പോയല്ലോ സുകൂ.."

വാസു പൊട്ടിക്കരഞ്ഞു. അവനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു ആർക്കും. അപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല.

"എന്തിനായിരിക്കും സുകൂ, അയ്യര്‍ മാഷ് അവനെ ഇത്രേം ക്രൂരമായി കൊന്നു കളഞ്ഞത്.. മാഷിന് എങ്ങനെ സാധിക്കും ഇത്രമേൽ ക്രൂരനാവാൻ? അതോ അവൻ ചെയ്ത പാപം അതിനേക്കാൾ വലുതായിരിക്കുമോ?" താരയുടെ ചോദ്യത്തിന് സുകുവിന് ഉത്തരമുണ്ടായില്ല.

"ഇതിനുത്തരം നൽകാൻ മാഷിന് മാത്രമേ ആവൂ. അറിയണം ഉത്തരം.. കാണണം മാഷിനെ.. എങ്ങനെ എന്ന് ചോദിക്കരുത്, പക്ഷെ കണ്ടേ പറ്റൂ." സുകു പറഞ്ഞു നിർത്തി. അപ്പോഴാണ് താര അവളെ ശ്രദ്ധിച്ചത്; സതീശന്റെ ഭാര്യ. നിർവികാരത മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു..

"റസിയാ.. എന്താണ് നിന്റെ ജീവിതത്തിൽ പിന്നെയും പിന്നെയും സംഭവിക്കുന്നത് എന്റെ മോളെ..!!"

ഉത്തരം കിട്ടില്ലന്നറിയാമെങ്കിലും അത് ചോദിക്കാതിരിക്കാനായില്ല താരക്ക്. അയ്യര്‍ മാഷ് വരുന്നതും കാത്ത് സുകുവും പയസും അക്ഷമരായി നിന്നു. ഒടുവിൽ രണ്ട് പോലീസുകാരുടെ അകമ്പടിയോടെ അയ്യര്‍ മാഷ് വന്നു. മാഷിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നത്തേയും പോലെ മാഷൊന്നു ചിരിച്ചു.. തിരിച്ചു ചിരിക്കാൻ കഴിഞ്ഞില്ല പയസിനും സുകുവിനും.

"എന്താണ്.. എന്തിനായിരുന്നു സാറേ അവനെ.. ഒന്നും മനസ്സിലാകുന്നില്ല ഞങ്ങൾക്ക്.." സുകുവാണ് സംസാരിച്ചു തുടങ്ങിയത്. മാഷ് മറുപടി പറയാതെ വിദൂരതയിലേക്ക് നോക്കി നിന്നു. "ആരും വരാതിരുന്നപ്പോൾ റസിയക്ക് ഒരു ജീവിതം കൊടുത്തവനല്ലേ അവൻ.. എന്താഘോഷമായാ നമ്മളത് നടത്തിക്കൊടുത്തത്.. എന്നിട്ടിപ്പോ.."

അത് പറഞ്ഞപ്പോൾ മാഷ് രൂക്ഷമായി സുകുവിനെ ഒന്ന് നോക്കി, കണ്ണുകളിൽ അഗ്നി ജ്വലിക്കുന്ന അയ്യർ മാഷിനെ വർഷങ്ങൾക്ക് ശേഷം സുകു കണ്ടു. പിന്നെ തുടരാനായില്ല സുകുവിന്.

"അതെ.. അവൾക്കൊരു ജീവിതം കൊടുത്തവൻ തന്നെയാണവൻ.. എന്നിട്ടും അവനെ ഞാൻ കൊന്നു.. ഒരു കുറ്റബോധവുമില്ല എനിക്ക്.. കുറ്റബോധം നിന്നോട് മാത്രമാണ് സുകൂ, നിന്നെ കുറിച്ചോർത്ത് മാത്രമാണ്.."

പിന്നെ സുകുവിന്റെ കൈകൾ ചേർത്ത് പിടിച്ചു. നിനക്കാത്ത നേരത്ത് അവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അയ്യര്‍ മാഷ് പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാതെ സുകുവും പയസും പരസ്പരം നോക്കി.

"പിന്നെയും പിന്നെയും തോൽക്കുകയാണല്ലോ ഞാൻ കുട്ടികളേ.." അയ്യര്‍ മാഷിന്റെ കരച്ചിൽ പിന്നെയും ഉയർന്നു. പിന്നെ അയാൾ പറഞ്ഞു തുടങ്ങി.

മുറിക്കകത്ത് സതീശനും റസിയയും.. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം റസിയയുടെ മുഖത്ത് ദേഷ്യവും വിഷമവും ഇരച്ചു കേറിയിട്ടുണ്ട്. മേശപ്പുറത്തുണ്ടായിരുന്ന പുസ്തകങ്ങൾ അവൾ തട്ടിയെറിയുന്നു. ഒഴിച്ച് വെച്ചിരിക്കുന്ന മദ്യം ആസ്വദിച്ച് കുടിച്ചു ഒരൽപ നിമിഷം ചിന്തകളിൽ മുഴുകിയിരിക്കുന്ന സതീശന്റെ മുഖത്തപ്പോഴും നിഗൂഢമായ പുഞ്ചിരി. അത് കൂടി കണ്ട റസിയ ഒന്നുകൂടി ദേഷ്യം കൊണ്ട് ജ്വലിച്ചു. പിന്നെ സതീഷിന്റെ കോളറിൽ കുത്തിപ്പിടിച്ചു.. "പറയെടാ.. ഞാൻ കേട്ടതൊക്കെ സത്യമാണോന്ന്.. പറയെടാ.. പറയ്.."

അതുവരെ ചിരിച്ചു കൊണ്ട് നിന്ന സതീഷിന്റെ മുഖത്തെ ചിരി മാഞ്ഞു. മുഖത്ത് ക്രൂരത നിറഞ്ഞു വന്നു. പിന്നെ ഒരൊറ്റ നിമിഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ഗ്ലാസ് ചുമരിലേക്കെറിഞ്ഞു കൊണ്ട് റസിയയുടെ കൈകൾ തന്റെ ഷർട്ടിൽ നിന്നും വേർപ്പെടുത്തി അവളുടെ മുഖത്താഞ്ഞടിച്ചു. അവൾ തെറിച്ചു പോയി.

"അതേടീ, നാ&*^ന്റെ മോളെ. ശരിയാണ് കേട്ടത് മുഴുവൻ. നിന്റെയവനെ, എന്റെ ആത്മാർത്ഥ ചെങ്ങാതിയെ ഈ കൈ കൊണ്ടാണ് ഞാൻ കൊന്നത്.. എന്റെയീ കൈകൾ കൊണ്ട്.."

റസിയ ഒന്നും ചെയ്യാനാകാതെ തളർന്നിരുന്നു. സതീശൻ കുപ്പിയിലുണ്ടായിരുന്ന മദ്യം ഒരൊറ്റ വലിക്ക് കുടിച്ചു.

"എന്തിഷ്ടമായിരുന്നെന്നോ എനിക്ക് നിന്നെ.. ആരെക്കാളും നിന്നെ ഞാൻ സ്നേഹിച്ചു, പക്ഷെ നിനക്ക് കവിതകളും കഥകളും മതിയെന്ന്.. അരുമറിഞ്ഞില്ലേലും ഞാനറിഞ്ഞിരുന്നു നിങ്ങളുടെ സ്നേഹം.. നിങ്ങൾ പുസ്തകത്തിൽ വെച്ചിരുന്ന കത്തുകൾ ആദ്യം വായിച്ചിരുന്നത് ഞാനായിരുന്നെടീ പന്ന ^%# മോളെ.. ദേഷ്യം.. വാശി.. അവനെ കൊല്ലാൻ അതിന് മുമ്പും ഞാൻ നോക്കിയിട്ടുണ്ട്.. അവൻ പോലുമറിയാതെ അവന്റെ ഇൻഹേലർ മാറ്റി ഒരു സ്വാഭാവിക മരണം വന്നാലോ എന്ന് ഞാൻ ആഗ്രഹിച്ചു.. ഒരിക്കൽ അതിനടുത്ത് എത്തിയതാ.. പക്ഷെ അന്ന് നീ മാഷിനെയും ടീച്ചറെയും വിളിച്ചു കൊണ്ട് വന്നു.. അവന് ജീവിതം തിരിച്ചു കിട്ടി, നിനക്ക് നിന്റെ പ്രണയവും.."

റസിയ അടിയുടെ ആഘാതത്തിൽ തളർന്നിരിക്കുക തന്നെയാണ്. അവളുടെ ഓർമ്മകൾ പിറകിലേക്ക് പോകുന്നുണ്ട്. സതീശൻ പിന്നെയും തുടർന്നു.

"പിന്നെ നിന്റെയാ "ഒടുക്കത്തെ" പ്രണയ ലേഖനവും ആദ്യം വായിച്ചിരുന്നത് ഞാൻ തന്നെയാ. ജനറേറ്റർ റൂമിൽ നിന്നെക്കാൾ മുൻപേ വന്നത് അവനാ, പക്ഷെ അവനെക്കാൾ മുൻപേ ഞാനും എന്റെ ആൾക്കാരുമുണ്ടായിരുന്നു.. അതിനിടയിൽ അവൻ, ആ സുകു, അവൻ ക്ലോറോഫോം മണപ്പിച്ചത് എന്റെ കൂട്ടത്തിൽ വന്ന ഒരുത്തനെയാ.. പക്ഷെ ഞാൻ പോലുമറിയാതെ അവൻ ആ കൊലപാതകം ചെയ്തവനായി.. ഹാ.. അല്ലെങ്കിലും ഞാൻ ചെയ്യുന്നതൊക്കെ ഏറ്റെടുക്കാൻ അവനുണ്ട് എന്നതൊരാശ്വാസമാ.."

സതീശൻ നിഗൂഢമായൊന്നു ചിരിച്ചുകൊണ്ട് തുടർന്നു..

"പക്ഷെ നിന്റെ മറ്റവനെ കൊന്നത് ഞാനാണെടീ, ഈ കൈ കൊണ്ട്.. ശ്വാസം നിലക്കുന്നത് വരെ ഒരു ചെങ്ങാതിയെ കെട്ടിപ്പിടിക്കുന്ന സുഖമുണ്ടായിരുന്നു അപ്പൊ.. അവൻ കണ്ടതാ എന്നെ.. അവന്റെ കണ്ണുകളിൽ അപ്പോഴും ഞാനാണെന്ന് വിശ്വസിക്കാൻ കഴിയാത്തവന്റെ നിസ്സഹായത ആയിരുന്നു."

സതീശൻ കൈകൾ ഉയർത്തി.

അവൻ പോയാൽ നിന്നെ കിട്ടുമെന്ന് ആഗ്രഹിച്ചത് വെറുതെയായിരുന്നു.. നിന്റെ ഉപ്പയെ കണ്ടൊരിക്കൽ പറഞ്ഞതാ നിന്നെ ഞാൻ കെട്ടിക്കോളം എന്ന്.. പക്ഷെ പ്രണയം തലയ്ക്കു പിടിച്ചു ആശുപത്രിയിലായ നിന്നെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ എന്റെ അവസ്ഥ ഊഹിക്കാൻ പറ്റില്ലെടീ നിനക്ക്..

സതീശൻ എന്ന രാഷ്ട്രീയക്കാരനെ മാത്രമേ എല്ലാവനും അറിയൂ.. സതീഷനിലെ സ്നേഹം കൊതിക്കുന്ന മനസിനെ ആരും മനസ്സിലാക്കിയിട്ടില്ല.. ഇതൊക്കെ ചെയ്തിട്ടും എല്ലാം കൈവിട്ടു പോയപ്പോൾ വിധിയെ പഴിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

പിന്നെയെല്ലാം കഴിഞ്ഞപ്പോൾ പ്രതീക്ഷ വന്നത് ആ ഗെറ്റ് ടുഗതർ ആണ്. നിന്നെ എന്തായാലും വിളിക്കണം എന്ന് മാഷിനെ നിർബന്ധിപ്പിച്ചതും ഞാനാണ്.. അപ്പോഴും സുകുവെന്ന മണ്ടൻ, അവന്റെ ഏറ്റു പറച്ചിൽ, നിന്റെ പ്രതികാരം..

ഒടുവിൽ നിന്റെ മുഴുവൻ ചുമതലയും അയ്യര്‍ മാഷിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ കൈവിട്ട ഒരു ഇലെക്ഷനിൽ അപ്രതീക്ഷമായി ജയിച്ചു മുഖ്യമന്ത്രി കസേര കിട്ടിയവന്റെ സന്തോഷമായിരുന്നു മനസ്സിൽ. നീയെന്ന ആഗ്രഹം സ്വന്തമായി എന്ന് മാത്രമല്ല, ഞാൻ പോലും ചിന്തിക്കാത്ത എത്രമാത്രം പൊളിറ്റിക്കൽ മൈലേജ് ആണ് നീ എനിക്ക് തന്നതെന്നോ!?

"അനാഥയായ പെൺകുട്ടിക്ക് ജീവിതം നൽകിയ എം.എൽ.എ.."

"ത്യാഗത്തിന്റെ പുതിയ മുഖം സതീശൻ കഞ്ഞിക്കുഴി.."

ഹ്ഹ്.."

സതീശൻ പിന്നെയും ചിരിച്ചു.

പിന്നെ മദ്യം എടുക്കാൻ വേണ്ടി തിരിഞ്ഞു നടന്നു. പെട്ടെന്ന് "ആഹ്" എന്ന നിലവിളി റൂമിൽ ഉയർന്നു.. തളർന്നിരുന്ന റസിയ ഞെട്ടിയെണീറ്റു.. സതീശന്റെ വയറ്റിൽ നിന്നും ചോരയൊഴുകുന്നു.. പിറകിൽ ചോരയൊലിക്കുന്ന കത്തിയുമായി അയ്യര്‍ മാഷ്. അയ്യര്‍ മാഷിന്റെ കഴുത്തിന് നേരെ സതീഷിന്റെ കൈകൾ ഉയർന്നു. മാഷൊന്നുകൂടി ആഞ്ഞുകുത്തി. സതീശൻ നിലത്തേക്ക് വീണു.

റസിയ ഓടി വന്നു കരഞ്ഞു കൊണ്ട് അയ്യര്‍ മാഷിനെ കെട്ടിപ്പിടിച്ചു. പിറകെ വാസുവും ഓടി വന്നു.. ഒന്നും മനസ്സിലാകാതെ അവൻ തരിച്ചു നിന്നു.. പിന്നെ മാഷിന്റെ കയ്യിൽ നിന്നും കത്തി വാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു. അയ്യര്‍ മാഷ് റസിയയെ ആശ്വസിപ്പിച്ചു.

"ആരും ഒന്നും അറിയണ്ട മോളെ.. പിന്നെയും പിന്നെയും ആരും എന്റെ മകന്റെ മരണം ചികയണ്ട.. മരിച്ചു പോയ എന്റെ ലക്ഷ്മിയും അതിഷ്ടപ്പെടില്ല.. നീയാണ് അന്നുമിന്നും എന്റെ വേദന മോളെ.. പിന്നെ സുകുവും.. ഒന്നും ചെയ്യാതെ സ്വന്തം കൂട്ടുകാരനെ കൊന്നെന്നു വിശ്വസിച്ചു കരഞ്ഞു തീർത്ത അവന്റെ ദിവസങ്ങൾ, അവൻ അനുഭവിച്ച വേദനകൾ.."

അയ്യര്‍ മാഷ് സുകുവിന്റെ കൈകൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു. മാഷ് പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ സുകുവും പയസും പരസ്പരം നോക്കി. ഒരു പോലീസുകാരൻ വന്നു മാഷിനെ തിരിച്ചു വിളിച്ചു.

"മാപ്പ് സുകൂ.."

കലങ്ങിയ കണ്ണുകളോട് കൂടെ മാഷ് തിരിച്ചു നടന്നു.

ദിവസങ്ങൾക്കിപ്പുറം ചാനലിൽ വീണ്ടുമൊരു വാർത്ത വന്നു.

"കൊല്ലപ്പെട്ട സതീശൻ കഞ്ഞിക്കുഴി മത്സരിച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം പതിനൊന്നിന്.. വാസു സദാശിവൻ സ്ഥാനാർത്ഥിയാകും.."

സതീശന്റെ ശവക്കല്ലറയിൽ പാർട്ടി പ്രവർത്തകരോടൊപ്പം പ്രാർത്ഥിക്കുന്ന വാസു കല്ലറക്കുമുകളിൽ പൂക്കൾ സമർപ്പിച്ചു കാറിൽ കയറുന്നു. കാർ യാത്ര തുടരുമ്പോൾ കണ്ണുകൾ മുറുകെയടക്കുന്ന വാസു. വാസുവിന്റെ ഓർമ്മകൾ ആ രാത്രിയിലേക്ക് പോകുന്നു.. സതീശൻ കൊല്ലപ്പെട്ട രാത്രിയിലേക്ക്..

"വാസു, നിന്റെ പോലീസിനെ വിളിച്ചു പറയ് ഇവിടെ നടന്നതൊക്കെ.. കാരണം നിനക്കുമറിയില്ല, ആർക്കുമറിയില്ല.. ഈ ഭ്രാന്തൻ മാഷിന്റെ ഒരു ഭ്രാന്തൻ പ്രവർത്തി.. അത് മതി.."

അയ്യര്‍ മാഷ് റസിയയെയും കൂട്ടി പുറത്തേക്ക് നടക്കുന്നു. സതീശന്റെ അടുത്തേക്ക് വേദനയോടെ നടന്നു നീങ്ങുന്ന വാസു. മരിച്ചെന്നു കരുതിയ സതീശൻ പതിയെ കണ്ണുകൾ തുറക്കുന്നു.

"ഹാഹ്.. രക്ഷ്.. രക്ഷിക്കെടാ.. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ.."

"നിന്നെ ഇപ്പോൾ രക്ഷിച്ചാൽ പിന്നെ ഞാൻ ഈ ചെയ്തതൊക്കെ എന്തിനാടാ.. എത്ര കാലമാ നിന്റെ ആട്ടും തൂപ്പും കൊണ്ടിങ്ങനെ ജീവിക്കുന്നത്.. എന്നും വാലായി ജീവിച്ചാൽ മതിയോടാ, തലയെ പോലെ തലയുയർത്തി ജീവിക്കണ്ടേ? അതിന് വേണ്ടിയല്ലേ നീ മറന്നതൊക്കെ ഓർത്തെടുത്ത് റസിയയോട് പറഞ്ഞത്.. അവള് പണ്ട് സുകുവിനോട് ചെയ്ത പോലെ നിന്നെ കൊല്ലുമെന്നാ കരുതിയത്, അതിനൊരു തെളിവിന് വേണ്ടിയാ മാഷിനെ ഇങ്ങോട്ട് വരുത്തിച്ചത്. പക്ഷെ പാവം മാഷ് തന്നെ വേണ്ടി വന്നു അതിന്.."

സതീശന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു..

ഇനിയിപ്പോ നീ എന്നെ ബിനാമിയാക്കി വാങ്ങിയ സ്വത്തുക്കൾ, പറ്റിയാൽ നിന്റെ ഈ എം.എൽ.എ കുപ്പായം.. ഞാനുമൊന്ന് ജീവിക്കട്ടെടാ.."

തറയിൽ നിന്നും കത്തിയെടുത്ത് സതീശന്റെ വയറ്റിൽ ഒന്ന് കൂടി ആഞ്ഞുകുത്തുന്നു.

"കർമ്മമാണ് സതീശാ.. നീ ചെയ്ത കർമ്മങ്ങൾക്കുള്ളത് നീ അനുഭവിക്ക്.. എന്റെ കർമ്മഭാരവും എന്നെ കാത്തിരിക്കുന്നുണ്ടാവും എന്നറിയാം.. അതുവരെയെങ്കിലും എനിക്കും ജീവിക്കണ്ടേ സതീശാ.."

കത്തി ഒന്നുകൂടി ആഞ്ഞിറക്കുന്നു.

ഓടുന്ന കാറിൽ നിന്നും നിഗൂഢമായ ഒരു ചിരിയോടെ വാസു കണ്ണ് തുറക്കുന്നു..!!

©️ Firoz Abdulla | MOVIE STREET
Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com1tag:blogger.com,1999:blog-1687419403161330281.post-37645280675640076762022-07-09T06:25:00.000-07:002022-07-09T06:25:11.157-07:00അന്ത്രുവിന്റെ പ്രതികാരം..
നാട്ടിൽ തേരാ പാരാ നടന്നിരുന്ന പ്രകാശൻ ഗൾഫിലെ കാലാവസ്ഥ നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പോയതാണ്.. മൂന്ന് കൊല്ലം കഴിഞ്ഞൊരു വരവ് വന്ന്.. വരവെന്ന് പറഞ്ഞാൽ അജ്ജാതി വരവ്, നല്ലസ്സല് വരവ്..

ഗൾഫിൽ കാലാവസ്ഥ നോക്കാൻ പോയ പലരും പല കോലാവസ്ഥയിൽ തിരിച്ചു വന്ന ചരിത്രം തിരുത്തിക്കുറിച്ചുള്ള വരവ്, ഒരൊന്നന്നര പണക്കാരനായിക്കൊണ്ടുള്ള വരവ്..

നാട്ടിലെ ഊംബാനിമാർക്കിടയിൽ ഒരു കൊച്ചു അംബാനിയായി പ്രകാശൻ മാറി..

പണ്ട് പ്രകാശിനെ കാണുമ്പോൾ തുണി പൊക്കിക്കാണിച്ചിരുന്ന പലരും ഇപ്പൊ പ്രകാശിനെ കാണുമ്പോൾ തുണി താഴ്ത്താൻ തുടങ്ങുന്ന രീതിയിലുള്ള മാസ്സ് ട്രാൻസ്ഫോർമേഷൻ സീൻ..

പണം വന്നതോട് കൂടി അതിന്റെ കൂടെ കോംബോ ഓഫർ ആയി പ്രതാപവും പ്രശസ്തിയുമൊക്കെ വേറേം വന്നു..

നാട്ടിലേത് കമ്മിറ്റി വന്നാലും അതിൽ പ്രകാശനുണ്ടാകും എന്ന അവസ്ഥ.. എന്തിനേറെ പറയുന്നു,

LP സ്കൂളിൽ സ്കൂൾ ലീഡർ ആകാൻ വരെ പ്രകാശനെ പരിഗണിച്ചിരുന്നു, അജ്ജാതി പരിഗണന..

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനെ കൊണ്ട് നാട്ടുകാർക്ക് വല്യ ഇടങ്ങേറൊന്നും ഉണ്ടായിരുന്നില്ല,ഒന്നൊഴിച്ചു..

അതൊരു ഓൺലൈൻ ഇടങ്ങേറാണ്, അത് വരുന്നത് WhatsApp ഗ്രൂപ്പ് വഴിയും..

ഓരോ ദിവസോം നാട്ടിലെ ഏതേലും കാരണം കണ്ടുപിടിച്ചു 21 സെക്കന്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 7 മിനിറ്റ് വരെ നീളുന്ന ഒറ്റ വോയിസ് ആയിട്ട് പ്രകാശൻ ഗ്രൂപ്പിലിടും..

പണക്കാരനായി പോയില്ലേ, പരസ്യത്തിനും പിരിവിനും ഒക്കെയായി എല്ലാർക്കും പോകാനുള്ളതല്ലേ എന്നൊക്കെ കൊണ്ട് നാട്ടുകാര്‍ ആ വോയ്സിന് നല്ലോണം പ്രോത്സാഹനം കൊടുക്കേം ചെയ്യും..

നാട്ടിലൊരു മരണം നടന്നാൽ അതുനേക്കുറിച്ചു വോയിസ്, നാട്ടിൽ മരണം നടക്കാത്ത ദിവസം മനോരമ പത്രമെടുത്തു വെച്ച് ചരമപേജ് തുറന്നുവെച്ചു കന്യാകുമാരിയിൽ ഒക്കെ ആരേലും മരിച്ചിട്ടുണ്ടേൽ അവരെക്കുറിച്ചു വരെ 5 മിനിറ്റിൽ കുറയാത്ത വോയിസ് ഗ്രൂപ്പിൽ വന്നിരിക്കും..

ആദ്യമൊക്കെ എല്ലാരും കേൾക്കുമെങ്കിലും പിന്നെ പിന്നെ കേൾക്കുന്ന പരിപാടി പതിയെ നിർത്തി

ആദ്യം റിപ്ലൈ അയക്കുന്ന ആളുടെ റിപ്ലൈ കോപ്പി അടിക്കാൻ തുടങ്ങി..

ആദ്യത്തെ റിപ്ലൈ "ആദരാജ്ഞലികൾ" ആണേൽ എവിടെയോ ആരോ മരിച്ചിട്ടുണ്ട് എന്ന നിഗമനത്തിൽ ഗ്രുപ്പിലെ ബഹുപൂരിപക്ഷവും സമാനമായ റിപ്ലൈ അയക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ..

പ്രകാശും ഹാപ്പി നാട്ടാരും ഹാപ്പി..

പ്രകാശന്റെ ഏറ്റവും വലിയ ബിസിനസ് ശ്രിംഘല സലാലയിൽ ആരംഭിക്കാൻ പോകുന്ന കാലം ..

അതറിയിക്കാൻ പ്രകാശ് ഒരു വോയിസ് ഇട്ടു..

ഇതുവരെയുള്ള തന്റെ ബിസിനസ് ഒന്നും ഒന്നുമല്ല എന്നും,ഇനിയാണ് യഥാർത്ഥ കളി എന്നൊക്കെയുള്ള പ്രസ്താവനകളും നാട്ടുകാർക്ക് ലഭിക്കുന്ന തൊഴിലവസരങ്ങളും മറ്റു നേട്ടങ്ങളും ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ട് 14 മിനിറ്റ് നീളുന്ന ഒരുഗ്രൻ വോയിസ്.. എങ്ങനെ പോയാലും 250 ആളുള്ള ഗ്രൂപ്പിൽ നിന്നും 500 ലൈക്കും അയിനൊത്ത പൂവും മടലുമൊക്കെ കിട്ടുമെന്നുറപ്പുള്ള ആക്ഷൻ പാക്കഡ് വോയിസ്..

ആ വോയിസ് ആദ്യം കേട്ടത് അന്ത്രുവായിരുന്നു, അലംബന്ത്രു ..!!

അന്ത്രു,

അലമ്പിന് വേറൊരു പര്യായമുണ്ടെങ്കിൽ നമ്മളെ നാട്ടിൽ അത് അന്ത്രുവെന്നാണ്..

സ്വന്തം വീട്ടിൽ കള്ളൻ കേറിയപ്പോൾ ഒന്നര കിലോമീറ്റർ അപ്പുറത്തെ വീട്ടിലുള്ള പട്ടി കുരച്ചില്ല എന്ന് പറഞ്ഞു ആ പട്ടിക്കൂട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ ടെറർ സാനം..

അലമ്പിന് ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ആ ഒറ്റയിനത്തിൽ സ്വർണോം വെള്ളീം വെങ്കലോം ഇന്ത്യയിൽ എത്തിക്കുമായിരുന്ന മൊതല്..

ഈ പറയുന്ന അന്ത്രുവും ആ പറഞ്ഞ പ്രകാശും തമ്മിൽ ഇപ്പൊ അത്ര നല്ല ടെംസിലല്ല, കാരണം കൊല്ലങ്ങളായി അന്ത്രു ലേലത്തിനെടുക്കുന്ന 20 സെന്റ് അടക്കാതോട്ടം ഇക്കുറി ലേലം വിളിച്ചെടുത്തത് പ്രകാശാണ് .. പ്രകാശന്റെ അമ്മൂമ്മക്ക് മുറുക്കാൻ ചവക്കാൻ അടക്ക വേണമത്രേ, അയിനാണ് ലേലം പിടിച്ചതെന്നാണ് പ്രകാശന്റെ പക്ഷം..

ഇത്രേം അടക്ക വെച്ച് മുറുക്കാൻ തുടങ്ങിയാൽ ശ്വാസം കഴിക്കാൻ പോലും അമ്മൂമ്മക്ക് ടൈം കാണില്ല എന്ന് പറഞ്ഞിട്ടും പ്രകാശ് പിന്മാറിയില്ല.. പണത്തിന്റെ കുന്തലിപ്പ്.. അല്ലാണ്ടെന്ത്..!

ഏതായാലും അതോട് കൂടി കട്ടചെങ്ങായിയായിരുന്ന പ്രകാശ് അന്ത്രുവിന്റെ ശത്രുവായി..

ഒരവസരത്തിന് വേണ്ടി കാത്തിരിക്കുന്ന നേരത്താണ് നാട്ടിലെ മെയിൻ ഗ്രൂപ്പിൽ പ്രകാശന്റെ ആ 14 മിനിറ്റ് വോയിസ് വരുന്നത്..

"ഓന്റെ അടുപ്പിലെ ഒരു വിസിനസ്സ്..ഒന്റമ്മൂമ്മന്റെ ഒരു തൊഴിലവസരം സൃഷ്ടിക്കൽ" എന്ന് മനസ്സിൽ പറഞ്ഞു അന്ത്രു ആ വോയ്സിന് ആദ്യത്തെ റിപ്ലൈ ഇട്ട്..

"ആദരാജ്ഞലികൾ, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു"..

500 ലൈകും അയിനെക്കാൾ കൂടുതൽ പൂക്കളും പുഷ്പങ്ങളും സ്വപ്നകണ്ടു കൊണ്ട് ഒരു 30 മിനിറ്റ് ഉച്ചയുറക്കം കഴിഞ്ഞു ആവേശത്തിന്റെ ഉച്ചിസ്താവസ്ഥയിൽ പ്രകാശ് ഗ്രൂപ്പ് തുറന്ന് ..

ആദ്യം തന്നെ അന്ത്രുന്റെ മെസ്സേജ് കണ്ട്.. സബാഷ്.. !

അയിന്റടിയിൽ ഇരുന്നൂറോളം "ആദരാജ്ഞലികൾ",

അഞ്ഞൂറോളം പൂവും കൂടെ റീത്തും.. ജ്വലിച്ചു..

സാഹിത്യകാരൻ കൂടിയായ വായനശാല പ്രസിഡന്റ് ഇങ്ങനെ കുറിച്ച്,

"ഈ നേരവും കടന്നപോകും.. ക്ഷമിക്കാനുള്ള കരുത്തു കുടുംബത്തിനുണ്ടാവട്ടെ".. മാസ്മരികം..

ഫ്രീക്കൻ ഷംസു ഇംഗ്ലീഷിലായിരുന്നു റിപ്ലൈ ഇട്ടത്,

"Condilences, may god sorry sins" ഹമ്മേ .. എപിക്..

പ്രകാശാവിയായി.. അജ്ജാതി തളർത്തൽ..

മാസങ്ങൾക്കിപ്പറവും ഇത്രേം വല്യ ബിസിനസ് തുടങ്ങീട്ടും നമ്മളെ അറിയിച്ചില്ലല്ലോ എന്ന് പരാതി പറയുന്നോരോടൊക്കെ പ്രകാശ് പറയും "ഇന്റൊരു ആദരാജ്ഞലികൾ കിട്ടിയിരുന്നല്ലോ" എന്ന്..

ആർക്കുമൊന്നും മനസ്സിലാകൂല, ന്നാലും പണക്കാരനായോണ്ട് തിരിച്ചൊന്നും ചോദിക്കാനും നിക്കൂല..

6 മാസം കഴിഞ്ഞു അന്ത്രു ഇത് അടുത്ത ചെങ്ങായിമാരോട് പറയുന്നത് വരെ ആ 14 മിനിറ്റ് വോയിസ് കേട്ട രണ്ടേ രണ്ട് പേരേയുള്ളൂ.. പ്രകാശും അന്ത്രുവും..

അതോട് കൂടി പ്രകാശന്റെ വോയിസ് ഇടലങ്ങു നിന്ന്..സ്വന്തം അമ്മൂമ്മ 'രക്തത്തിൽ അടക്കയുടെ അംശം കൂടി' മരിച്ചപ്പോൾ പോലും വോയിസ് ഇടാൻ വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു..

പ്രകാശ് തന്നിട്ടാൽ ആദ്യം കേൾക്കുന്നത് അന്ത്രുവാണെങ്കിൽ "ഇപ്പ്രായത്തിലും അമ്മൂമ്മയെ വീഗാലാന്റിലേക്ക് പറഞ്ഞയക്കുന്ന പ്രകാശന് അഭിവാദ്യങ്ങൾ" എന്ന് വല്ലോം ആ കുരിപ്പ് ടൈപ്പ് ചെയ്താൽ പിന്നെ മൊത്തം പൊകയായിരിക്കും..

അമ്മൂമ്മ ജയന്റ് വീലിൽ എയറിലാകും..

ഏതായാലും അടക്കത്തോട്ടം ലേലത്തിൽ പോയതിന് ശേഷം ലേശം ഡിപ്രഷനിലേക്ക് പോയ അന്ത്രുവിന് അതിന് ശേഷം നല്ല മാറ്റമായിരുന്നു.."ഇരുപത് സെന്റ് അടക്കത്തോട്ടം പോയാലെന്താ, ഓന്റെ രണ്ടേക്കർ അണ്ടിത്തോട്ടം കത്തിച്ചില്ലേ " എന്നൊരു ഫീൽ..

✍️ഫിറോസ് അബ്ദുള്ള ❣️
Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com2tag:blogger.com,1999:blog-1687419403161330281.post-80058024795573616122022-07-09T00:52:00.003-07:002022-07-09T00:54:11.619-07:00പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!
സുനീറിന്റെ പെണ്ണ് കാണൽ ചടങ്ങാണ്..

ഓനും നമ്മള് 4 ചെങ്ങായിമാറും പിന്നെ ബ്രോക്കർ വാസുവും കൂടി നേരം വെളുത്തപ്പോ തന്നെ പെണ്ണിന്റെ വീട്ടിലേക്ക്..

പോകുംവഴി വാസു ഒറ്റകാര്യമേ പറഞ്ഞുള്ളൂ..

"നല്ല ഈമാനുള്ള കുടുംബമാണ് പെണ്ണിന്റേത്.. നിന്റെയൊക്കെ അറാംപിറപ്പ് അറിഞ്ഞാൽ നമ്മളെ ജില്ലയിൽ നിന്ന് പോലും ആ പെണ്ണിന് പുതിയാപ്ലനെ എടുക്കൂല.. അതോണ്ട് എല്ലോനും മാന്യന്മാരായിട്ട് അഭിനയിക്കുകയെങ്കിലും വേണം.. "

'ചെറ്റ..

ചെങ്ങായിന്റെ കല്യാണം നടത്തേണ്ടവനായിപ്പോയി.. ഇല്ലേൽ എടുത്തുടുത്തേനേ കുരിപ്പിനെ.. '

നമ്മൾ ഇതാലോചിക്കുമ്പോൾ സുനീർ അതിൽ ഒരു സ്പാർക്ക് കണ്ടത്തിയിരുന്നു..

വീടെത്തി..

ചായയെത്തി..

പെണ്ണുമെത്തി..

നല്ല മൊഞ്ചത്തിപ്പെണ്ണ്..

"സുനീറിന് നടന്നില്ലേൽ ഓളെ കെട്ടാൻ എനക്ക് സമ്മതാണ്"

സഫീറിന്റെ പ്രസ്താവന ആദ്യമെത്തി..

കട്ട നെഗറ്റീവ്..

സുനീറിന്റെ പെരുവിരലിൽ നിന്നും ചൊറിച്ചല്ലങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല, സംഗതി വാസു പറഞ്ഞു പോലെ മാന്യനായി അഭിനയിക്കാൻ തുടങ്ങിയതിന്റെ കൊണം..

"ഓളോട് എന്തേലും ചോദിക്കണ്ടേ"

സുനീർ എന്റെ ചെവിയിൽ ചോദിച്ചു..

"ഒരു ഗ്ലാസ് ചായ കൂടി ചോദിക്ക്..നല്ല കിടിലൻ ചായ"

ലാസ്റ്റ് ഉറ്റ് ചായയും നക്കിക്കുടിച്ചു ഞാൻ മറുമൊഴി മൊഴിഞ്ഞു..

ഓന്റെ ചൊറിച്ചൽ ഒന്നൂടിയങ്ങു കേറി വന്ന്..

പക്ഷെ മിണ്ടീല..

വാസു മാലാഖനായി..

ചെക്കനും പെണ്ണും സംസാരിക്കാനുള്ള ഗ്രീൻസിഗ്നൽ വീണു..

ചിങ്ങത്തിന് മുമ്പ് കന്നിമാസം വന്നതറിഞ്ഞ പട്ടിയെ പോലെ ഓളെ പിറകെ കുതിക്കാനൊരുങ്ങിയ സുനിയെ വാസു തടഞ്ഞുനിർത്തി ഒന്നൂടി ഓർമിപ്പിച്ചു..

"നല്ല ഈമാനുള്ള കുടുംബമാ.. സൂക്ഷിച്ചും കണ്ടുമൊക്കെ വേണം.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ 'ഇപ്പൊ ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നത്' എന്നൊന്നും ചോദിച്ചേക്കരുത്"

"ഇല്ല, വാസൂ.. ഇവളെന്റെയ.. ഓളെ മറ്റാർക്കും ഞാൻ വിട്ട് കൊടുക്കൂല"

ഓൻ ഓളെ പിറകെ പോയി..❣️

നമ്മൾ അടുത്ത ചായക്ക് ഓർഡർ കൊടുത്തു..

ചായ വന്നു..

കുറേ കഴിഞ്ഞു സുനിയും വന്നു..

കൈകൊടുത്തു വിളിക്കാന്ന് പറഞ്ഞു മടങ്ങി..

എല്ലാം മംഗളം..

SSLC ജയിച്ചപ്പോ 'നിനക്കെന്താ വേണ്ടേ മോനെ' എന്ന് ഉപ്പ ഗൾഫീന്ന് വിളിച്ചു ചോദിച്ചപ്പോ തീറ്റക്കൊതിയനായ സുനി ബോണ്ടാന്ന് പറഞ്ഞപ്പോ ഉപ്പ കേട്ടത് ഹോണ്ടാന്നാണ്..

മോൻ ജയിച്ച പൗസാക്കിൽ അടുത്ത ദിവസം പൊരക്ക് ഹോണ്ട സ്പ്ലെണ്ടർ എത്തിച്ചാണ് ഉപ്പ വാക്ക് പാലിച്ചത്..

അയിന് ശേഷം ആ ലെവൽ സന്തോഷമായിരുന്നു പെണ്ണ് കണ്ട് വീട്ടിലെത്തിയ മുതൽ സുനീറിന്..

ഓൻ ഫേസ്ബുക്ക് ഓൺ ചെയ്തു ഓന്റെ സ്റ്റാറ്റസ് സിംഗിൾ എന്ന് മാറ്റി എൻഗേജ്ഡ് എന്നാക്കിയ നേരം തന്നെ ഫോൺ എൻഗേജ്ഡ് ആയി..

വാസുവാണ്..

വാസു വിതുമ്പുകയായിരുന്നു..

19 പെണ്ണ് കാണിച്ച ശേഷം ഇന്നാണ് പ്രതീകഷയുടെ ഒരു സ്പാർക്ക് വാസുവിന് കിട്ടിയിരുന്നത്..

ആ സ്പാർക്ക് അടിച്ചു പോയ വേദനയായിരുന്നു വാസുവിന് .

"സംഗതി പെണ്ണിന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായിക്ക്ണ്.. പക്ഷെ പെണ്ണിനാണ് പ്രശ്നം.. പക്ഷെ ഹാമറിനടിച്ചിട്ടും പെണ്ണ് കാരണം പറയുന്നില്ല പോലും"

സുനീർ ഫോൺ കട്ട് ചെയ്തു..

ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റി ഒരു മിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..

45 Like, 1 Love , 1 Angry, 94 കമന്റും..

ലവ് ഇട്ടത് പഴയ ലൈൻ ആണ്..❤️

Angry ഇട്ടത് സഫീറും..😡

ആദ്യായിട്ടാ ഒരു പോസ്റ്റിന് ഇജ്ജാതി റീച് കിട്ടുന്നത്..

സ്റ്റാറ്റസ് മാറ്റാൻ തോന്നിയില്ല സുനിക്ക്..

സംഗതിയറിഞ്ഞു കുടുംബക്കാരും കൂട്ടാരും സുനിന്റെ വീട്ടിൽ ഇരമ്പിയെത്തി..

കന്നിമാസം തുടങ്ങുന്നതിന്റെ തലേന്ന് പഞ്ചായത്തിൽ പട്ടിപിടുത്തക്കാർ ഇറങ്ങിയ വാർത്ത കേട്ട പട്ടി മോങ്ങും പോലെ മോങ്ങുകയായിരുന്നു സുനി..

അത് നമ്മളെ ഖൽബിലാ കൊണ്ടേ..

നെക്സ്റ്റ് മോമെന്റിൽ നമ്മൾ പെണ്ണിന്റെ പുര ലക്ഷ്യമാക്കി വണ്ടിയെടുത്തു..

കാരണമറിയണല്ലോ, എന്നാലല്ലേ നെക്സ്റ്റ് പെണ്ണ് കാണലിന് അത് തിരുത്താൻ പറ്റൂ..

"കേറും മുമ്പേ പുരക്ക് കല്ലെടുത്തെറിഞ്ഞാലോ"

ഏറെക്കുറെ ടെറർ മൂഡിലേക്ക് മാറിയിരുന്ന പ്രകാശിന്റെ ചോദ്യം..

"വേണ്ട.. ക്ഷമിക്ക്.. കാരണം അറിഞ്ഞതിന് ശേഷം കത്തിക്കാം നമുക്ക്.. "

അത് കേട്ടപ്പോ ഓൻ അടങ്ങി..

മ്മളെ വരവ് കണ്ടപ്പോ തന്നെ പൊരയിലുള്ളവർക്ക് പന്തികേട് മണത്തു..

"വാ മക്കളെ, ചായ എടുക്കട്ടേ?.."

സംഗതി കൂൾ ആക്കാൻ ഓളെ വാപ്പാന്റെ മാസ്റ്റർ പ്ലാൻ..

എടുത്തോന്ന് പറയാൻ ഞാൻ നാക്ക് അണ്ണാക്കിൽ നിന്നും വലിച്ചെടുത്ത മൊമെന്റ് തന്നെ പ്രകാശിന്റെ മറുപടി വന്ന്..

"ഇങ്ങളെ ഊളച്ഛായ ഞങ്ങളെ പട്ടികുടിക്കും.. "

ഞാനോനെ വേദനയോടെ നോക്കി..

ആ പോട്ട്, പുല്ല്..

നമ്മള് നാലാളും നാല് മൂലക്കും നിന്നും നാവിട്ടടിച്ചിട്ടും ഓള് മറുപടി പറയുന്നില്ല..

"മോൾക്ക് മറുപടി പറയാൻ മടിയാണെങ്കിൽ വേണ്ട.. വണ്ടിയിൽ പന്നിപ്പടക്കമുണ്ട്, അത് നിന്റെ അണ്ണാക്കിൽ വെച്ച് പൊട്ടിച്ചിട്ട് ഞങ്ങളങ്ങു പൊക്കോളാം"

പ്രകാശ് വീണ്ടും ടെററായി..

ഓള് വാ തുറന്ന്..

"നമ്മള് മാത്രം സംസാരിച്ച സമയത്തു ഓൻ ഒരു കാര്യം പറഞ്ഞു.. അതാണ്"

"എന്ത് കാര്യം"

"ഞങ്ങളെ പോലെ നല്ല ഈമാനുള്ള ആളാണ് ഓനെന്ന്" ഓള് അത് പറഞ്ഞങ്ങു നിർത്തി..

'ഇനി ഇവൾക്ക് ഈമാനുള്ള ആളെ വേണ്ട എന്നാണോ.. ഞാൻ കെട്ടേണ്ടി വരുവോ'

ടെറർ മൂഡിൽ നിന്നും റൊമാന്റിക് മൂഡിലേക്ക് മാറി പ്രകാശ് എന്റെ ചെവിയിൽ ചോദിച്ചു..

ആ ചോദ്യത്തിന് കനത്ത അവഗണന സമ്മാനിച്ച് ഞാൻ ഓൾക്ക് നേരെ തിരിഞ്ഞു..

"അത് നല്ലതല്ലേ.. അയിനെന്താ ഇത്ര പ്രശ്നം?? "

"അത് നല്ലതാ.. പക്ഷെ അയിന് ശേഷം വേറൊരു കാര്യം കൂടി പറഞ്ഞു.."

"എന്ത് ??"

ഓൾക്ക് നാണം.. പിന്നെ പതിയെ മറുപടി പറഞ്ഞു..

"ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

ന്റെ പള്ളീ..

4 ഹാർട്ട് അറ്റാക്ക് 4 മൂലയിൽ നിന്നും ഒരുമിച്ചു വന്നു..

പെണ്ണ് കാണുന്ന ദിവസം കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാൻ ഇതിലും മാസ്റ്റർപീസ് ഡയലോഗ് വേറെയില്ല..

"ഓനെ എനിക്കറിയാം.. അതിനൊക്കെ നല്ല താല്പര്യമാ.. ഓൻ നുണ പറഞ്ഞതാവും"

സംഗതി കോമ്പ്രോമൈസ് ആക്കാനുള്ള സജേഷിന്റെ മാസ്റ്റർ സ്ട്രോക് ..

ഭാഗ്യത്തിന് ഓൾക്കൊന്നും മനസ്സിലായില്ല..

"ഓൻ പറഞ്ഞത് നീ ഒന്നൂടി പറഞ്ഞെ" ഓളോട് ഞാൻ ചോദിച്ചു ..

"ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"

എനിക്ക് കത്തി..

ഇപ്പൊ ഒരു പരീക്ഷ നടത്തിയാലും മലയാളത്തിന് D ഗ്രേഡും കഴിഞ്ഞു E ഗ്രേഡ് കിട്ടാൻ ചാൻസുള്ള കുരിപ്പ് സാഹിത്യം ഉണ്ടാക്കാൻ പോയതാണ്..

സംഗതി ഞാൻ ഓളോട് കാര്യം പറഞ്ഞു..

"ഓൻ ആളൊരു ശുദ്ധനാ.. പക്ഷെ പറഞ്ഞപ്പോ തെറ്റിയതാ.. ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൗകിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന് ആവും ഉദ്ദേശിച്ചത്"

വളരെ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക്..

അപ്പൊ തന്നെ മലയാള സാഹിത്യത്തിന്റെ പിതാവിനെ വിളിച്ചു ..

സംഗതി അതെന്നെ..

ഓന്റെ മലയാളം ബുക്ക് ഓന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടി കത്തിക്കുമിന്ന്..

പുറത്തിറങ്ങി ഒരു ചായക്ക് ചോദിച്ചാലോ എന്ന് തോന്നി..

പക്ഷെ ഗേറ്റിന്റെ അടുത്ത് നാല് പട്ടികളെ കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല..

കാർമേഘം മാറി..

മങ്ങലം നടന്ന്..

ഓള് 4 പെറ്റു..

ഒരു നൊമ്പരം മാത്രം ബാക്കിയാവുന്നു..

ഇന്ന് വരെ ആ വീട്ടീന്ന് ഓന്റെ ചെങ്ങായിമാർക്ക് ചായ കുടിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല..

പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!

☺️✍️ഫിറോസ്
Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com3tag:blogger.com,1999:blog-1687419403161330281.post-41442547078464240882022-05-06T03:43:00.001-07:002022-05-06T03:43:09.992-07:00അന്ന..
"ഹലോ "

"ഹലോ , ഇത് ഞാനാടാ അന്ന "

"അന്നയോ ?? ഏത് അന്ന ??

"നിനക്കതിന് എത്ര അന്നയെ അറിയും??"

ഒരു തീമഴ പോൽ പെയ്തിറങ്ങുന്ന ചോദ്യമാണത്.. മറുപടി പറയാനാവാതെ ഞാൻ തരിച്ചു നിന്നു.. ഫോൺ കയ്യിൽ നിന്നും അടർന്നു വീണു...

അവളുടെ ചോദ്യം..

"നിനക്കതിന് എത്ര അന്നയെ അറിയും??"

ശരിയാണ്.. എനിക്കാകെ ഒരു അന്നയെ മാത്രമേ അറിയൂ.. എന്നെ ഞാനാക്കിയ അന്ന..അവൾ..

ഓർമ്മകൾ ചിതറിത്തെറിക്കാൻ തുടങ്ങി..ആറു വർഷമായി ഉള്ളിൽ ചങ്ങലക്കിട്ടിരിക്കുന്ന ഓർമ്മകൾ..

ക്യാമ്പസ്സിന്റെ മുഴുവൻ കുരുത്തക്കേടുകളും അടിമുടി വിഴുങ്ങിയിരുന്ന ഞാനെന്ന വെയിലിലേക്കായിരുന്നു അന്ന ഒരു മഴയായി പെയ്തിറങ്ങിയത്..

അമിതമായ രാഷ്ട്രീയവും എന്തിനും ഏതിനും എടുത്തു ചാടി തെറിച്ചു നടന്നിരുന്ന എന്നിലെ താന്തോന്നിയിലേക്ക് അന്ന മാലാഖയെ പോൽ നടന്നടുക്കുകയായുന്നു..

ആരോടും അധികം സംസാരിക്കാത്ത അന്ന എന്നോട് മാത്രം വാചാലയായി.. അവിടെ തുടങ്ങിയ ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദം..

ക്ലാസ്സുകളിൽ കയറാതെ അലഞ്ഞു നടന്നിരുന്ന ഞാൻ അന്നയോടൊപ്പം ക്ലാസ്സുകളിൽ കയറാൻ തുടങ്ങി..

പഴയ ഏതോ മാഗസിനിൽ ഞാനെഴുതിയ വരികളെ കഥയെന്നു വിളിച്ചത് അവൾ മാത്രമായിരുന്നു..

അങ്ങനെ ഞാനൊരു കഥാകാരനായി..

പറഞ്ഞു പറഞ്ഞു അവളെന്നെക്കൊണ്ട് കഥയെഴുതിക്കാൻ തുടങ്ങി..

എഴുതിയ കഥകൾ അവൾക്ക് വേണ്ടി മാത്രമായിരുന്നു..

കഥകൾ വായിക്കാൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന അന്ന മാത്രം എന്റെ കഥകൾ വായിച്ചു..

അന്ന എന്ന പേരിനോടൊപ്പം എന്റെ പേര് കൂടി ക്യാമ്പസ് ചേർത്ത് വായിച്ചു..

"നിങ്ങൾ തമ്മിൽ വെറും സൗഹൃദമാണോ അതോ വേറെന്തെങ്കിലും ഉണ്ടോ " എന്നാദ്യം ചോദിച്ചത് റിഷാന ആയിരുന്നു..

അപൂർവമായി മാത്രം ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ ഞാനവളുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി..

അന്ന് വൈകുന്നേരം ഒരുപാട് ബുദ്ധിമുട്ടി അന്നയോട് റിഷാന ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിച്ചു..

"നീ ഇന്നാണോ ആ ചോദ്യം ആദ്യമായി കേൾക്കുന്നത്.. ഞാൻ എത്രയോ തവണ ആ ചോദ്യം കേട്ട് തഴമ്പിച്ചിരിക്കുന്നു" അവൾ കുസൃതി നിറഞ്ഞ ഒരു ചിരിയോടെ ഞാനെന്ന ചോദ്യചിഹ്നത്തിനെ ഒന്ന്കൂടി നിസ്സഹായനാക്കി..

"അപ്പൊ നീ എന്താ അവരോട് മറുപടി പറഞ്ഞത് അന്നാ ??? "

" സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമാണ് എനിക്ക് നീയെന്ന്"

തിരിച്ചൊരു ചോദ്യത്തിന് ഒരു ചെറു പ്രസക്തി പോലുമില്ലാതെയാണ് അന്ന എനിക്ക് മറുപടി തന്നത്..

അത് പറഞ്ഞവൾ എന്റെ കൈകൾ അവൾ ഒന്നുകൂടി ചേർത്ത് പിടിച്ചു.. അവളുടെ വലതു കയ്യിൽ എന്റെ ഇടത് കൈ ചേർത്ത് ചെറുമഴയിൽ അവൾ നടന്ന് നീങ്ങുമ്പോൾ അന്നയെന്ന സ്നേഹമഴ എന്നിൽ ഒരു പേമാരി പോൽ പെയ്തിറങ്ങുകയായിരുന്നു..

അവളേറെ ഇഷ്ടപ്പെടുന്ന നെരൂദയുടെ കവിതകൾ എന്റെ തോളിൽ തലചേർത്തു വായിക്കുമ്പോൾ ആ കവിത എന്റേത് കൂടിയായി മാറി..

നെരൂദയെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് അവളിലൂടെയായിരുന്നു..

കഥ പറഞ്ഞും കവിതയായും ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു..

ഞാൻ അന്നയെന്ന ഉപഗ്രഹത്തിൽ ചുറ്റാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നു..

മഴയുള്ളൊരു ദിവസം ക്ലാസ്സിലേക്ക് നീങ്ങിയ എന്നോട് "നമുക്കിന്ന് ലൈബ്രറിയിൽ ഇരിക്കാം കുറച്ചധികം നേരം" എന്ന് പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു അവൾ ലൈബ്രറിയിലേക്ക് നടന്നു..

എന്റെ തോളിൽ തലവെച്ചു അവൾ നെരൂദയെ വായിച്ചു..

"I love you without knowing how, or when, or from where.I love you straightforwardly, without complexities or pride;

so I love you because I know no other way than this:

where I does not exist, nor you,

so close that your hand on my chest is my hand,

so close that your eyes close as I fall asleep."

അന്ന കവിതയാകുകയായിരുന്നു.. ഞാനൊരു കാമുകനും..!

"പ്രണയത്തിന് പൂച്ചയെ പോൽ 9 ജന്മങ്ങളുണ്ടെന്ന് നെരൂദ പറയുന്നു.. അപ്പൊ നമുക്കതിനേക്കാൾ ജന്മങ്ങൾ കാണും അല്ലേ?? " ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു..

"പിന്നെ നീ വലിയൊരു കഥാകാരനാവുമ്പോൾ എന്നെക്കുറിച്ചു എഴുതില്ലേ??" കൊഞ്ചലോടെ അവൾ ചോദിച്ചു.. എനിക്ക് ചിരിയാണ് വന്നത്..ഞാനൊന്ന് മൂളുക മാത്രം ചെയ്തു..

"എന്ന കുറിച്ചെഴുതുന്ന കഥക്ക് നീ എന്ത് പേരിടും??"

" "നെരൂദയെ സ്നേഹിച്ച പെൺകുട്ടി' എന്നിട്ടാലോ?? "

"പോടാ, അതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. അങ്ങനൊന്നും ഇടേണ്ട.. എന്റെ കഥക്ക് എന്റെ പേര് തന്നെ മതി.. 'അന്ന'.. "

"ശരി.. സമ്മതിച്ചു"

"ഞാൻ കാത്തിരിക്കും"

അവളെന്റെ തോളിലോട്ട് തല താഴ്ത്തി കണ്ണുകളടച്ചു..

"ഡാ നാളെ അത്യാവശ്യമായി വീട്ടിൽ പോണം.. എന്നെ നീ റെയിൽവേ സ്റ്റേഷനിൽ ആക്കണേ "

അന്ന് തിരിച്ചവളെ ഹോസ്റ്റലിൽ ആക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു..

"ഈ ആഴ്ച വന്നതല്ലേ ഉള്ളൂ നീ.. പിന്നെന്തിനാ നാളെ പോകുന്നെ?? "

"അതൊക്കെ വന്നിട്ട് പറയാം.. ഞാൻ രാവിലെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും..എന്നും കേറാറുള്ള ബസിൽ കേറിയാൽ മതി, ഇവിടെത്തുമ്പോൾ ഞാൻ അതിൽ കേറിക്കോളാം.."

ഞാൻ മൂളി..

പിറ്റേന്ന് പറഞ്ഞ സമയം തന്നെ ഞാൻ സമ്മാനിച്ച മഞ്ഞ ചുരിദാറും ധരിച്ചു ഞാനിരിക്കുന്ന സീറ്റിൽ അന്ന ചേർന്നിരുന്നു..

സാധാരണ വാ തോരാതെ സംസാരിക്കുന്ന അന്ന അന്നൊന്നും പറഞ്ഞില്ല.. എന്റെ തോളിൽ തലവെച്ചവൾ കണ്ണുകൾ അടച്ചിരുന്നു.. അവളുടെ നേർത്ത മുടിയിൽ തലോടി ഞാനും കണ്ണുകളടച്ചു..

പുറത്തു നല്ല മഴയായിരുന്നു..

ബസിന്റെ വിന്‍ഡോ ഷട്ടറുകൾ അടച്ചിട്ടത് കൊണ്ട് ഒരിരുട്ട് ബസിൽ നിറഞ്ഞു നിന്നു..

ബസ് കണ്ണൂരെത്താറായി.. ഞാൻ അന്നയെ വിളിച്ചെഴുന്നേല്പിച്ചു..

അവളെന്നെ നോക്കി ചിരിച്ചു..പിന്നെ എന്റെ ഉള്ളം കൈ പിടിച്ചു അതവളുടെ മുഖത്തേക്ക് ചേർത്ത് വെച്ചു..

ബസ് നിർത്തി..

ഞാൻ എഴുന്നേൽക്കാൻ നേരം അവളെന്റെ കയ്യിൽ നേർത്തൊരു ചുംബനം നൽകി..

ആദ്യ ചുംബനം., ആ നേർത്ത ചൂടിൽ ഞാൻ കുറച്ചു നേരം മൗനിയായി..

"ഇതെന്താ പതിവില്ലാതെ ??? " ചെറിയ ഞെട്ടലിനൊടുവിൽ ഒരു നേർത്ത ചിരിയോടെ ഞാൻ ചോദിച്ചു..

"ഒന്നുല്ലടാ.. ഞാൻ ഇത്രയേറെ സേഫ് ആണെന്ന് തോന്നിയ വേറൊരു കൈയ്യില്ല.. അതിനൊരു സമ്മാനം കൊടുക്കാൻ തോന്നി" അവൾ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു..

അവളുടെ കൈ പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് നടന്നു..

അവൾ ട്രെയിനിൽ കേറി വിന്‍ഡോ സീറ്റിൽ വന്നിരുന്നു.. ഞാൻ പുറത്തും..

ട്രെയിൻ വിടാൻ നേരം എന്നത്തേയും പോലെ അവൾ കൈകൾ പുറത്തേക്ക് നേടി..ഞാനാ കൈകൾ പുണർന്നു, പിന്നെ പതിവിന് വിപരീതമായി അവൾ പോലും നിനച്ചിരിക്കാത്ത നേരം എന്റെ ചുണ്ടുകൾ അവളുടെ പുറംകൈയിൽ അടുപ്പിച്ചു നേർത്തൊരു ചുംബനം തിരിച്ചു നൽകി..

"To my safe hands"

അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ആ കണ്ണിൽ കണ്ണീർ പൊടിഞ്ഞുവോ..

എന്റെ അന്നയെയും കൊണ്ട് ട്രെയിൻ നീങ്ങി തുടങ്ങി..

പിന്നീടുള്ള രണ്ട് ദിവസങ്ങൾക്ക് എന്തൊരു നീളമായിരുന്നെന്നോ..

അവളെ കാത്തിരിക്കുന്ന ദിവസങ്ങളുടെ പ്രശ്നമാണത്..

തിങ്കളാഴ്ചയായി..

അന്നയെ കാത്തു ക്ലാസ് റൂമിന്റെ മുന്നിൽ ഞാൻ അക്ഷമനായി നിന്നു.. പക്ഷെ അന്ന വന്നില്ല..

അന്നയില്ലാത്ത ക്ലാസ്സിലേക്ക് ഞാനും പോയില്ല.. ലൈബ്രറിയിൽ പോയി അവളുടെ നെരൂദയെ വായിച്ചു, പക്ഷെ എന്റെ തോളിൽ അവളുടെ സാന്നിധ്യമില്ലെങ്കിൽ കവിതകൾ വെറും അക്ഷരങ്ങൾ മാത്രമാണെന്ന് ഞാൻ തിരിച്ചറിയുകയിരുന്നു..

ഞാൻ പുറത്തിറങ്ങി ബൂത്തിൽ കേറി ആകെ അറിയാവുന്ന അവളുടെ അയൽവാസിയുടെ വീട്ടിലേക്ക് ഡയൽ ചെയ്തു..

"ആ നമ്പർ നിലവിലില്ല" പോലും..

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു..

അന്ന വന്നില്ല.. അന്നയില്ലാത്ത ക്യാമ്പസിന് കറുത്ത നിറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..

ആരും കാണാതെ കരഞ്ഞും, ആരോടൊക്കയോ കലഹിച്ചും അന്നയില്ലാത്ത വേദന ഞാൻ ഇറക്കിവെക്കാൻ തുടങ്ങി..

മാസങ്ങൾ കഴിഞ്ഞപ്പോൾ അന്ന എന്റെ ജീവിതത്തിൽ ഇനിയില്ല എന്ന സത്യവുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി..

കാലം ഒഴുകി..

ഇന്നിപ്പോൾ ആറ് വർഷങ്ങൾക്കിപ്പുറം അന്ന എന്നെ വിളിച്ചിരിക്കുന്നു..

താഴെ വീണപ്പോൾ അടറിത്തെറിച്ച ബാറ്ററി വീണ്ടും ഫോണിൽ ഇട്ട നേരം അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു..

"എന്താ കട്ട് ആക്കിയത്?? " അവളുടെ ചോദ്യം.. അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു..

"അറിയാണ്ട് കട്ട് ആയതാ"

"നീ ഇപ്പൊ എറണാകുളത്തു ഉണ്ടല്ലേ?? " ആ ചോദ്യം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി..

"അതെങ്ങനെ അറിഞ്ഞു?? ഈ നമ്പർ എവിടുന്ന് കിട്ടി??"

"അതങ്ങനാ, ശരിക്കും സ്നേഹമുള്ളവർ അങ്ങനാ.."

"ഉം"

"പിന്നെ ഞാനും എറണാകുളത്തുണ്ട്.. നാളെ വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ??"

മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അന്നയുടെ ആ ചോദ്യം..

ഒന്നും പറയാതെ ഒരിക്കൽ എങ്ങോട്ടോ പോയ അവളോടുള്ള പരിഭവങ്ങൾ മുഴുവൻ ഒരൊറ്റ വിളിയിലൂടെ ഒലിച്ചു പോയിരിക്കുന്നു..

മറൈൻ ഡ്രൈവിൽ കാണാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു..

ആറ് വർഷങ്ങളായി അന്നയെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..

നേർത്ത വേദനയായിരുന്ന അന്ന അപ്പോൾ മുതൽ പ്രത്യാശയുടെ വിത്തായിമാറുകയായിരുന്നു..

കാലം എന്റെ അന്നയിൽ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടാകും??

ശബ്ദം വല്ലാതെ മാറിയത് പോലുണ്ട്, അതോ എനിക്ക് തോന്നുന്നതോ??

ആദ്യം ആരാവും സംസാരിച്ചു തുടങ്ങുക??

എന്തിനായിരുന്നു ഏകാന്തതയുടെ തടവിൽ എന്നെ തനിച്ചാക്കിയത് എന്ന് ചോദിച്ചു പരിഭവിക്കണോ??

ചോദ്യങ്ങളുടെ പെരുമഴയായിരുന്നു മനസ്സിൽ... ഉത്തരമില്ലാത്ത ചോദ്യങ്ങൾ..

ഞാൻ പരിഭവിച്ചാലും ഇല്ലെങ്കിലും അന്ന എന്നോട് ഒരു കാര്യത്തിൽ മാത്രം പരിഭവിക്കും എന്നുറപ്പാണ്..

അവളോട് പറഞ്ഞ ഒരു വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ..

ബ്ലോഗിലും മറ്റുമായി നൂറോളം കഥകൾ പബ്ലിഷ് ചെയ്തിട്ടും അന്നയെക്കുറിച്ചു മാത്രം ഞാൻ എഴുതിയിരുന്നില്ല..

അവളെ കുറിച്ചെഴുതിയാൽ വാക്കുകൾ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കും, അത്കൊണ്ടാണ് എഴുതാതിരുന്നത് എന്ന് കള്ളം പറയാം, അല്ലെങ്കിൽ എഴുതി തീർത്ത ആദ്യ തിരക്കഥക്ക് നൽകിയ പേര് "അന്ന" എന്നാണെന്ന സത്യം പറഞ്ഞു അവളെ അത്ഭുതപ്പെടുത്താം..

എല്ലാ പരിഭവവും അത് കേൾക്കുമ്പോൾ മാറും, ഉറപ്പാണത്..

പറഞ്ഞ സമയമായി..

മറൈൻ ഡ്രൈവിൽ അവളിരിക്കാമെന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നടുക്കുമ്പോൾ മനസ്സിൽ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു..

ദൂരെ നിന്ന് കുറെ നേരം എന്റെ അന്നയെ നോക്കി നിൽക്കണം..

അവൾ പോലുമറിയാതെ അവളിൽ സംഭവിച്ച മാറ്റങ്ങൾ കണ്ണ് കൊണ്ട് അളന്നെടുക്കണം,അടുത്തെത്തിയാൽ ചിലപ്പോ അതിന് കഴിഞ്ഞെന്ന് വരില്ലല്ലോ.. !

അവൾ ഇരിക്കാമെന്ന് പറഞ്ഞ ബെഞ്ചിൽ ഒരു മഞ്ഞച്ചുരിദാറുകാരി ഇരിക്കുന്നുണ്ട്..

പക്ഷെ അന്ന തന്നെയാണോ അത്..??

അവളറിയാതെ കുറച്ചധികം നേരം ആ പെൺകുട്ടിയെ തന്നെ നോക്കി..

അല്ല, അതെന്റെ അന്നയല്ല.. ഉറപ്പാണ്..

ഒരുപക്ഷെ വേറാർക്കോ വേണ്ടി കാത്തിരിക്കുന്ന വേറെയാരുടെയോ അന്നയായിരിക്കണം..!

എന്റെ അന്ന വന്നു കാണില്ല..

ഞാൻ ആ ബെഞ്ചിനടുത്തേക്ക് നടന്നു, ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി..

എന്നെ കണ്ടതും അവൾ എഴുന്നേറ്റ് വശ്യമായൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു..

എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി..

"ഹായ്.. എന്താ ലേറ്റ് ആയത്?? " അവളുടെ ചോദ്യം കേട്ടപ്പോൾ ആശങ്ക അത്ഭുതത്തിന് വഴിമാറി..

"ആരാണെന്ന് എനിക്ക് മനസ്സിലായില്ല "

"ഞാൻ മെറിൻ.. അന്നയാണെന്ന് പറഞ്ഞു വിളിച്ചത് ഞാനാണ്.. "

അത് കേട്ടതും നിരാശയാണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമായിരുന്നു എന്നിൽ..

"ക്ഷമിക്കണം കേട്ടോ. അന്ന ചേച്ചി പറഞ്ഞായിരുന്നു ചേച്ചിയുടെ പേര് പറഞ്ഞു വേണം ഇക്കയെ വിളിച്ചു വരുത്താൻ എന്ന്..."

എന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല..

"അപ്പൊ അന്ന.. അന്നയെവിടെയാ? "

അവൾ മൗനിയായി, അത് വരെ മുഖത്തുണ്ടായിരുന്ന നേർത്ത ചിരി പതിയെ മാറി...

കണ്ണിൽ ചെറുതായി കണ്ണീർ പടരുന്നത് പോലെ..

"5 കൊല്ലം മുമ്പ് അന്ന മരിച്ചു പോയി.."

ഒരു ഇടിത്തീ എന്റെ ശിരസ്സിലേക്ക് വീഴുന്നത് പോലെ..

കണ്ണിൽ ഇരുട്ട് പടരുന്നു..

ഞാൻ കാത്തിരിക്കുന്ന എന്റെ അന്ന മരിച്ചു പോയെന്ന്..

അവൾ കളി പറയുന്നതാകണേ ദൈവമേ..!

ഞാൻ ആ ബെഞ്ചിൽ അറിയാതെ ഇരുന്ന് പോയി, എന്റെ അരികിലായി മെറിനും..

"ക്യാൻസർ ആയിരുന്നു ചേച്ചിക്ക്.. നിങ്ങൾ പിരിയുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ചേച്ചിയും അറിഞ്ഞത്, പക്ഷെ ഒരുപാട് വൈകിയിരുന്നു.."

ഞാൻ കണ്ണുകളടച്ചു മുഖം താഴ്ത്തി ഇരിക്കുകയാണ്.. മനസ്സിൽ അന്നയുടെ മുഖം മാത്രമാണ്,അവളെന്നോട് യാത്ര പറഞ്ഞു നീങ്ങിയ അവസാന ദിവസത്തിന്റെ ഓർമ്മകളിൽ ഹൃദയം തിളക്കുകയാണ്...

"ഒന്നും നിങ്ങളാരും അറിയരുതെന്നായിരുന്നു ചേച്ചിക്ക്.. പക്ഷെ ശേഷിച്ച മാസങ്ങളിൽ ഒരു ദിവസം പോലും ഇക്കയെ കുറിച്ച് പറയാതിരുന്നിട്ടില്ല..

മരിക്കുന്ന നേരം എന്റെ കൈപിടിച്ച് അവസാനം പറഞ്ഞ വാക്ക് പോലും നിങ്ങളുടെ സ്നേഹത്തെകുറിച്ചായിരുന്നു..

അവനോടൊപ്പം ഇനിയും എട്ട് ജന്മങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞു ചിരിച്ചു കൊണ്ടാണ് ചേച്ചി കണ്ണടച്ചത്"..

അത് വരെ പിടിച്ചു വെച്ച കണ്ണുനീർ പെരുമഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി..

അന്നയുടെ ഓർമ്മകൾ ആ കണ്ണീരിന്റെ കൂടെ ഒലിച്ചിറങ്ങുകയായിരുന്നു..

മെറിൻ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

നീണ്ട മൗനമായിരുന്നു കുറേ നേരത്തേക്ക്..

ആ മൗനം മുറിച്ചതും മെറിനായിരുന്നു..

"അന്നയാണെന്ന് പറഞ്ഞു അവനെ വിളിക്കണമെന്നും അവന്റെ കയ്യിൽ ഈ ഡയറി കൊടുക്കണമെന്നും എന്നോട് പറഞ്ഞതാ.. പക്ഷെ ഞാനത് പാടേ മറന്നു, കഴിഞ്ഞ മാസം വീട് ഷിഫ്റ്റ് ചെയ്യുമ്പോളാ ഈ ഡയറി കിട്ടിയത്.. പിന്നെ നമ്പർ ഒപ്പിച്ചു വിളിച്ചു.."

അവളെന്റെ നേരെ ആ ഡയറി നീട്ടി..

ഞാനത് വാങ്ങി..

എന്റെ അന്നയുടെ മണമുള്ള ഡയറി.. ഞാനത് ചുണ്ടോട് ചേർത്തു..

നെരൂദയുടെ കവിതകൾ,എന്റെ പേര്, എന്റെ ഓർമ്മകൾ, ഞങ്ങൾ നടന്ന് തീർത്ത വഴിയോരങ്ങൾ, നനഞ്ഞു തീർത്ത മഴയോർമ്മകൾ,സ്വപ്നങ്ങൾ, ആദ്യമായും അവസാനമായും നൽകിയ ചുംബനങ്ങൾ, അന്ന ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മ നൽകി മരിച്ചെന്ന് കേൾപ്പിച്ചതിനുള്ള ക്ഷമ പറച്ചിൽ, രണ്ടാം ജന്മത്തിൽ അവളുടെ ഉള്ളംകൈയിൽ ഒരു വടിയെടുത്തടിച്ചു ശിക്ഷിച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തൽ, ഇനിയും കരഞ്ഞാൽ പിണങ്ങുമെന്നുള്ള പരിഭവങ്ങൾ..

അങ്ങനെയങ്ങനെ വാക്കുകളിലൂടെ അന്ന പരന്നൊഴുകുകയിരുന്നു..

കാലം ഇനിയുമൊഴുകും..

മഴയും മഞ്ഞും പെയ്തിറങ്ങും, അന്നയുടെ ഓർമ്മകളും..

ഇത് നിനക്കുള്ളതാണ് അന്ന , നിന്നോട് പറഞ്ഞ വാക്ക്..

ഞാൻ കഴിഞ്ഞാൽ നീ ഏറെ ഇഷ്ടപെട്ട നിന്റെ നെരൂദയെ തന്നെ ഞാൻ കടമെടുക്കട്ടെ..

Tonight I can write the saddest lines.

The night wind revolves in the sky and sings.

Tonight I can write the saddest lines.

I loved her..

Tonight I can write the saddest lines.

To think that I do not have her.

To feel that I have lost her.

ഞാനെന്റെ വാക്ക് പാലിക്കുന്നു അന്ന..

ഇനി നീ നിന്റെ വാക്ക് പാലിക്കുക..

പ്രണയത്തിന് പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ടെന്ന് നിന്റെ നെരൂദ പറഞ്ഞത് ശരിയാണെന്ന് നീ തെളിയിക്കുക..

ഞാൻ കാത്തിരിക്കുന്നു അന്ന..

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com3tag:blogger.com,1999:blog-1687419403161330281.post-76514347508308447242020-04-01T05:18:00.001-07:002020-04-01T05:48:06.317-07:00ലിയനാർഡോ ലെബനീസ്, ബേജാറിന്റെ കഥ..

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : കഥയും കഥാപാത്രങ്ങളും കഥാകാരനും കഥാ തന്തുവും എല്ലാം വെറും സാങ്കല്പികം മാത്രം..

2016 മാർച്ച് 28 വൈകുന്നേരം 6 മണി..

റൂമിലിരുന്ന് ടീവി കാണുന്ന ഞാൻ, അടുക്കളയിൽ പാചക കലയുടെ ആരും പോകാത്ത വഴിയിലൂടെ പ്രാന്തനെ പോലെ അലയുന്ന പ്രകാശ്..

ഓന്റെ ഒരു പ്രത്യേകത എന്താന്ന് വെച്ചാൽ എത്ര വെറൈറ്റി ആയി ഭക്ഷണം ഉണ്ടാക്കാം
എന്ന് ഇത് പോലെ ചിന്തിക്കുന്ന വേറൊരു കുക്ക് ഈ ഭൂമി മലയാളത്തിൽ വേറെ ഇല്ല
എന്നതാണ്..

ഫുഡ് എത്ര വെറൈറ്റി ഉണ്ടാക്കിയാലും അവസാനം അന്ന് കഞ്ഞി കുടിക്കേണ്ടി വരും എന്നത് വേറൊരു പരമപ്രധാനമായ സത്യം..

കാരണം
അവന്റെ ഓരോ പരീക്ഷണങ്ങളും ദുരന്തത്തിലാണ് അവസാനിക്കാറ്..

ഇന്ന് മുട്ടയും
ചേനയും ഒണക്കച്ചമ്മന്തിയും ചേർത്തുള്ള എന്തോ ഡിഷ് എന്ന് പറഞ്ഞാ അടുക്കളയിൽ
ഓന്റെ ഷോ നടക്കുന്നത്..

'എന്തായാലും ഞാൻ കഞ്ഞി കുടിക്കാം' എന്ന് മനസ്സിനെ
പറഞ്ഞു വിശ്വസിപ്പിച്ചു ടീവിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ബേജാറ് ബിനു
റൂമിലേക്ക് ബേജാറോടെ കേറി വരുന്നത്..

ലോകത്തു ഏത് കാര്യത്തിനും ഇത് പോലൊരു ബേജാറ് വേറാർക്കും കാണില്ല..

വന്ന ഉടൻ ഓന്റെ ബേജാറ് ഷോ തുടങ്ങി..

"അളിയാ, ക്ലയന്റ് വരുന്നുണ്ട്"

ഓനത് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നും പ്രകാശ് റൂമിലേക്ക് പറന്നെത്തി..

"ചരക്കാണോ??" പ്രകാശിന്റെ ചോദ്യം..

"ആര് ??"

"നീയല്ലേ നിന്റെ ഏതോ ക്ലയന്റ് ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞത്.. അത് ചരക്കാണോ എന്ന് " ബേജാറ് കണ്ണ് മിഴിച്ചു..

"എടാ
ക്ലയന്റ് എന്ന് പറഞ്ഞാൽ സെറ്റപ്പ് എന്നല്ല.. ഓഫീസിലെ ക്ലയന്റ്
ആണ്..അമേരിക്കയിൽ നിന്ന് വരുന്നതാ.. ചെറിയ കമ്പനി ആയതു കൊണ്ട് തന്നെ ഓരോ
തവണയും അവരുടെ താമസ സ്ഥലത്തുള്ള കാര്യങ്ങളൊക്കെ നോക്കേണ്ടത് ആ ടീമിലെ
ഏതേലും എംപ്ലോയീ ആണ്.. ഇത്തവണ എന്നോട് നോക്കി ചെയ്യാനാണ്
പറഞ്ഞിരിക്കുന്നത്".. ബേജാറ് ബേജാറോടെ പറഞ്ഞു നിർത്തി..

പ്രകാശ് വന്ന പോലെ പോയി.

"എടാ, രാത്രി കഞ്ഞിയും അച്ചാറും പോരെ?? " അടുക്കളയിൽ എത്തിയ അവൻ വിളിച്ചു ചോദിച്ചു..

"മുട്ടേം ചേനേം വെച്ച് നീ കഞ്ഞിയാണോ ആക്കിയേ??" എന്റെ ചോദ്യം..

"അല്ല.. അങ്ങോട്ട് വന്ന സമയം ആക്കിയതൊക്കെ കരിഞ്ഞു പോയി.. ഇനി വേണേൽ കഞ്ഞി ആക്കണം"

ഓരോ ദിവസോം ഓരോ കാരണം..

"ആ ശരി.. കഞ്ഞി കഞ്ഞി ആക്ക്.. "

"എടാ, ഞാൻ പറഞ്ഞതിനെന്തേലും പരിഹാരം ആക്കെടാ, ക്ലയന്റ് വരുന്നുണ്ടെന്ന്.. അതും ഒരു പെണ്ണ് ഒറ്റക്കാ ഇത്തവണ"

ബേജാറ് ഇതു പറഞ്ഞതും അതുവരെ ആ വിഷയം മൈൻഡ് ആക്കാതിരുന്ന എന്റെ മനസ്സിൽ പഞ്ചായത്തിലെ മുഴുവൻ കോഴിയും ഒരുമിച്ച് കൂവി..

"പൊളിച്ചല്ലോ മോനെ.. "

"പോടാ..എനിക്കിവിടെ പേടിയായിട്ട് വയ്യ.. നാളെ വരും.. വരുന്നത് അമേരിക്കക്കാരിയാ.. അവരൊന്നും ശരിയല്ല.."

"അതെന്താ നീ അങ്ങനെ പറഞ്ഞത്?? " എന്റെ സംശയം..

"ഞാൻ സിനിമയിൽ കാണാറുള്ളതല്ലേ.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മറ്റേതാ"

ബേജാറിന്റെ ബേജാറിനു കാരണം അതാണ്..

"അത് നീ അങ്ങനത്തെ സിനിമ മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാ .."

"എന്നാലും ഞാനൊറ്റക്ക് ആ ഹോട്ടലിൽ.. "

"ഒറ്റ റൂമിലാണോ രണ്ടാളും ?? "

"അതല്ല.. എനിക്ക് വേറെ റൂം ആണ്.. എന്നാലും.. "

"അതിരിക്കട്ടെ.. കാണാൻ എങ്ങനാ ആള്?? എത്ര പ്രായം കാണും ??"

"അതൊന്നും അറിയൂല.. സ്കൈപ്പിൽ ഒരു പൂച്ചയുടെ ഫോട്ടോയാ .."

"ഓഹോ .. അശ്വതി അച്ചു എന്നാണോ ക്ലയന്റിന്റെ പേര് ?? " എന്റെ ചോദ്യം..

"അല്ല .. എലിസബത്ത്.. എന്തെ അങ്ങനെ ചോദിക്കാൻ.. "

"അല്ല.. സാധാരണ അങ്ങനെ ആണല്ലോ.. "

"അമേരിക്ക
ആയാലും അട്ടപ്പാടി ആയാലും പെൺകുട്ടികൾ സ്വന്തം ഫോട്ടോ ഇടാതെ പൂച്ചേടേം
പൂവിന്റേം ഒക്കെ ഫോട്ടോ ഇടുന്നതാ ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ
പ്രതിസന്ധി.. "

കഞ്ഞി കഞ്ഞി കലത്തിൽ വെച്ച് വന്നത് ഈ എപിക് ഡയലോഗ് അടിക്കാനാണ്..

"ഏതായാലും നീ നാളെ ഓഫീസിൽ പോയി നോക്ക്.. ചിലപ്പോ ബിരിയാണി കൊടുത്താലോ.. "

ഞാനും പ്രകാശും സിനിമയിലേക്ക് കണ്ണ് നട്ടു .. ബേജാറ് പിന്നേം ഓരോ ദുരന്തം പറഞ്ഞോണ്ടിരുന്നു..

രാവിലെയായി..

പതിവില്ലാണ്ട് ബിനു കുളിച്ചു,അമ്പലത്തിൽ പോയി, കുറി തൊട്ട് സുന്ദരനായി..

"എന്താ അന്റെ ഉദ്ദേശം?? " ഇന്നലെ വരെ ദുരന്തം പറഞ്ഞോണ്ടിരുന്നവന് ഇന്നെന്ത് പറ്റിയെന്ന് മനസ്സിലായില്ല..

"ഏതായാലും
നീ പറഞ്ഞ പോലെ ബിരിയാണി കൊടുത്താലോ.. " ഓന്റെ മുഖം കണ്ടാലറിയാം
,ബേജാറൊക്കെ പോയിട്ടുണ്ട്.. ഇപ്പൊ ഉള്ളിൽ മൊത്തം പ്രതീക്ഷയാ..

"ആരൊക്കെയോ
പറഞ്ഞു കേട്ടിട്ടുണ്ട്.. ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ
രക്ഷപ്പെടുമെന്ന്."

ഓൻ പ്രതീക്ഷയും കൊണ്ടങ്ങു മോളിലോട്ട് പോകുവാ.. കള്ള ബഡുവ..

"ഈശ്വരാ..60 കഴിഞ്ഞ യുവതി ആയിരിക്കണേ ഇന്ന് വരുന്നത്.. " എന്നും പറഞ്ഞു പ്രകാശ് അടുക്കളയിലേക്ക് പോയി..

അസൂയ ,വെറും അസൂയ..

ബേജാറ് പല്ല് ഞെരിച്ചു.. പിന്നെ മുകളിലേക്ക് നോക്കി എന്തൊക്കെയോ പ്രാർത്ഥിച്ചു..

ഓൻ കുട്ടപ്പനായി ഓഫീസിലേക്ക് പോയി..

11
മണിയായപ്പോ ഓന്റെ ഫോൺ വന്നു..ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ കന്നി മാസത്തിൽ
മഴ പെയ്യുന്നത് കണ്ട പട്ടിയുടെ സന്തോഷം എനിക്ക് അനുഭവിക്കാനായി..

"അളിയാ ,ആളെത്തി.. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ആളൊരു ചരക്കാണ് മോനെ.. "

"നിന്റെ ഭാഷയിൽ പറഞ്ഞാലോ?? " എന്റെ മറുചോദ്യം..

"ങേ.. അത്.. അതും ചരക്കെന്നെ.. അല്ലെ.. "

"പോടാ "

"പിന്നൊരു
പ്രശ്നമുള്ളത് ,വേറൊരു പ്രോജെക്ടിലെ ഒരു സായിപ്പ് കൂടിയുണ്ട് ഇന്ന്
എത്തിയിട്ട്.. അമേരിക്കയിൽ നിന്ന് തന്നെയാ, ലിയനാർഡോ.. അയാളും അതെ
ഹോട്ടലിലാ താമസം.. " അത് കേട്ടപ്പോൾ എനിക്കെന്തോ ചെറിയൊരു സന്തോഷമൊക്കെ തോന്നി..

"വാഹ്.
എന്നാൽ മദാമ്മയുടെ കാര്യം സായിപ്പ് നോക്കിക്കോളും.. നീ ഇറച്ചിക്കടയുടെ
പുറത്തു നിക്കുന്ന പട്ടി നിക്കുന്ന പോലെ നോക്കി നിന്നാൽ മാത്രം മതിയാകും.. "എന്റെ
സന്തോഷം ഞാൻ പ്രകടിപ്പിച്ചു..

"പോടാ.. ആളെ കണ്ടാൽ തന്നെ പേടിയാകും.. ഒരു
കാടൻ.. ഓള് ആ ഭാഗത്തേക്ക് തന്നെ നോക്കുന്നില്ല..ഇന്നെന്റെ ചാരിത്രം
ചരിത്രമാകും മോനെ.. വിഷ് മി എ ഗുഡ് ലക്ക്.. " ഓന്റെ അഭ്യർത്ഥന..

"ആ.. ഫോൺ വെച്ചിട്ട് പ്രാർത്ഥിച്ചോളാം " ചോപ്പ് ബട്ടൺ അമർത്തി..

"ഒന്നും നടക്കല്ലേ.. മദാമ്മക്ക് നല്ല യാത്രാക്ഷീണവും ഉറക്കും ഉണ്ടാകണേ " ഞാൻ നന്നായി പ്രാർത്ഥിച്ചു..

നേരത്തെ പ്രകാശിന് ഉണ്ടെന്ന് പറഞ്ഞില്ലേ, അതെ സാധനം എനിക്കും ഉണ്ടായിരുന്നു കേട്ടോ..

ഏത്?? അതെന്നെ, അസൂയ, വെറും അസൂയ..

വൈകുന്നേരമായി..

വാട്സപ്പിൽ ബിനുവിന്റെ മെസ്സേജ്, ഒരു ഫോട്ടോയാണ്..കൂടെ 'എങ്ങനുണ്ട് എന്റെ എലിയെന്ന' ചോദ്യവും..

സായിപ്പിന്റേം
മദാമ്മയുടേം നടുക്ക് കപ്പത്തോട്ടത്തിൽ നിക്കുന്ന എലിയെ പോലെ ചിരിച്ചു
നിക്കുന്ന ഓനെ ഞാൻ മൈൻഡ് ചെയ്തില്ല..മദാമ്മയെ സൂം ചെയ്തു നോക്കി..

'കൊള്ളാം .. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ചരക്കാ..ഉറക്ക ക്ഷീണമൊന്നുമില്ല, നല്ല പ്രസന്നതയുമുണ്ട്.. ഓൻറെയൊക്കെ ഒരു ടൈം '.. ആത്മഗതം..

"ഇന്നും നിനക്ക് കഞ്ഞി പോരെ ??" അടുക്കളയിൽ നിന്നും കപ്പേം ബീഫും ഉണ്ടാക്കാൻ പോയ പ്രകാശിന്റെ ചോദ്യം..

കപ്പ കൊണ്ടാണോ കഞ്ഞിയുണ്ടാക്കിയേ എന്ന് ചോദിച്ചില്ല, അവനും ഫോട്ടോ കിട്ടിക്കാണണം.. അതാവും കഞ്ഞിയാവാനുള്ള ഇന്നത്തെ കാരണം..

"മതി മതി.." വേദനയോടെ മറുപടി കൊടുത്തു..

ഞാൻ ഫോട്ടോ ഒന്നൂടി സൂം ചെയ്തു..

അര മണിക്കൂറിന് ശേഷം ബേജാറിന്റെ ഫോൺ..

എടുക്കാൻ തോന്നിയില്ല.. സന്തോഷം പങ്കുവെക്കാൻ ആണെങ്കിലോ ??

എന്തായാലും എടുത്തു..

"അളിയാ.. പണി പാളിയെടാ.." ബേജാറ് ബേജാറോടെ പറഞ്ഞു.. എന്റെ ബേജാറാക്കെ പോയി കുറച്ചു സന്തോഷം എവിടെന്നൊക്കെയോ വന്നു..

"എന്താടാ ??"

"ആ ലിയനാർഡോ ലെബനീസ് ആണെടാ.. " അവൻ പേടിയോടെ പറഞ്ഞു..

"ലെബനീസൊ.. നീയല്ലേ പറഞ്ഞെ അമേരിക്കയിൽ നിന്നാണ് എന്ന്.."

"അമേരിക്കയിൽ നിന്നൊക്കെ തന്നെ.. പക്ഷെ ആള് ലെബനീസ് ആണ്.. "

"ങേ.."

"എടാ.. ഈ ആണും ആണും തമ്മിൽ അത് ചെയ്യൂലേ.. അത് "

ആ ബെസ്റ്റ്.. ലെസ്ബിയൻ എന്നതാ മണ്ടൻ ഉദ്ദേശിച്ചത് എന്നിനിക്കപ്പോ കത്തി..ഏതായാലും ഞാൻ തിരുത്താനൊന്നും പോയില്ല..

"ഓ,ഗേ.. നിനക്കെങ്ങനെയാ മനസ്സിലായത്"

"ആ
ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടൻ അയാൾ എന്റെ ചന്തിക്ക് പിടിച്ചെടാ.. അതും
പാന്റിന്റെ അകത്തു കയ്യിട്ടിട്ട്.. " അവൻ പേടിച്ചു കിതക്കാൻ തുടങ്ങി..

ഒരു
സുഹൃത്ത് ഈ സമയത്തു ചിരിക്കാൻ പാടില്ല എന്നാണ് ലോ ഓഫ് ഫ്രണ്ട്ഷിപ്
പറയുന്നത്.. എന്നാലും ഞാൻ ആ ലോ തെറ്റിച്ചു.. ഓൻ കേൾക്കാതെ ഞാൻ ചിരിച്ചു ,
അത്രമേൽ ഉണ്ടായിരുന്നു ആ ഫോട്ടോയിലെ ഓന്റെ ചിരി..

"നിനക്ക്
തോന്നിയതാവും..നമ്മുടെ നാട് പോലല്ല.. അതവരുടെ ഒരു ശൈലിയാടാ.. കണ്ടാൽ അപ്പൊത്തന്നെ കിസ് അടിക്കും, അസ്ഥാനത്തു പിടിക്കും.. അങ്ങനെയങ്ങനെ.. അല്ലാതെ ലെബനീസ്
ആയത് കൊണ്ടൊന്നുമല്ല" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"അല്ലടാ.. അത്
മാത്രമല്ല.. റൂമിൽ കേറാൻ നേരം അയാളെന്നോട് രഹസ്യമായി പറഞ്ഞു "Dont lock the
door,I will come" എന്ന് " അവൻ കരഞ്ഞു തുടങ്ങിയോ എന്നൊരു ഡൌട്ട്..

ഞാൻ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"പിന്നെ ആ ഫോട്ടോയിൽ ബാക്ക്ഗ്രൗണ്ടിൽ എന്താടാ പോലീസ് ഒക്കെ കണ്ടത് ??" വിഷയം മാറ്റാൻ ഞാൻ ചോദിച്ചു..

"അതെന്തോ
അന്വേഷിക്കാൻ വന്നതാ.ആ കാടന്റെ അടുത്ത് നിന്ന് രക്ഷപെടാൻ ഞാൻ പോലീസുകാരുടെ
കൂടെയൊക്കെ കമ്പനി അടിച്ചു നടക്കുവായിരുന്നു.. പോലീസ് പോയ ഉടൻ ഞാൻ റൂമിൽ
കേറി വാതിലടച്ചതാ.." അവൻ പറഞ്ഞു നിർത്തി..

പിന്നേം കുറെ സമാധാനം ഫ്രീ ആയി കൊടുത്തു ഞാൻ ഫോൺ വെച്ചു..

ഫോട്ടോ ഒന്ന് കൂടി നോക്കി.. കാടൻ ആണെങ്കിലും മദാമ്മയെക്കാളും പ്രസന്നത സായിപ്പിനാ..

"ബേജാറിന്റെ ചാരിത്രം ചരിത്രമാവാതിരുന്നാൽ അതവന്റെ മുജ്ജന്മ പുണ്യം.. "

കഞ്ഞി കുടിക്കാൻ നേരം ഈ കാര്യം ഞാൻ പ്രകാശിനോട് പറഞ്ഞു,ഓൻ അടുക്കളയിൽ പോയി ബീഫ് എടുത്തു വന്നു എന്റെ കഞ്ഞിയിൽ ഇട്ടു തന്നു..

വെറുതെ ,വെറും സ്നേഹം..

രാത്രി പിന്നേം ബേജാറിന്റെ ബേജാർ വിളികൾ വന്നു..

സായിപ്പ് വാതിലിൽ ഇടക്കിടക്ക് മുട്ടുന്നത് കാരണം അവന്റെ മുട്ടലുകൾ പോലും നിന്നിരിക്കുകയാണെന്ന് കരഞ്ഞോണ്ട് പറഞ്ഞു..

അല്ലേലും
പേടിച്ചാലോ, മുള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തേലും ഒച്ച കേട്ടാലോ ഒക്കെ
സ്വിച്ച് ഇട്ട പോലെ മുള്ളൽ നിക്കുന്ന മുള്ളോഫോബിയ എന്ന അസുഖം ഉള്ള
ചെറുക്കനാ,എന്താകുമോ എന്തോ..

ഞങ്ങൾ മാക്സിമം സമാധാനിപ്പിച്ചു..

രാവിലെയായി..

വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞങ്ങൾ എണീറ്റത്..

ഞാൻ എണീറ്റ് സമയം നോക്കി, 10 മണിയായിട്ടുണ്ട്..

വാതിൽ തുറന്നു..

ബേജാറാണ്,വലത്തേ കവിളിൽ കൈ കൊണ്ട് മറച്ചിട്ടുണ്ട്.

"എന്താടാ സായിപ്പ് പിടിച്ചു കടിച്ചോ??"

കണ്ട ഉടൻ എന്റെ ചോദ്യം..

"ഇല്ല.. കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു.." അവന്റെ മറുപടി..

"അല്ലെങ്കിലും ആഗ്രഹിച്ചത് കിട്ടാതെയാകുമ്പോൾ സായിപ്പന്മാർക്ക് പ്രത്യേകം പ്രാന്താണ്. അതാവും.." പ്രകാശിന്റെ കണ്ടു പിടിത്തം..

"ശരിയാടാ.. എന്നാലും ഇത്രേം പ്രാന്ത് ഞാൻ പ്രതീക്ഷിച്ചില്ല " ബേജാർ അത് ശരി വെച്ചു..

"എന്നാൽ നിനക്ക് കൊടുത്തോടായിരുന്നോ ?? " പ്രകാശ് തിരിച്ചടിച്ചു.

"പക്ഷെ അയാൾക്ക് വേണ്ടത് അതാന്നു എനിക്കറിഞ്ഞിരുന്നേൽ കൊടുത്തേനേ ഡാ .." ബേജാറിന്റെ മുഖത്ത് കുറ്റബോധം ഊബർ ടാക്സി പിടിച്ചെത്തി..

ങേ.. ങേ..!

ആദ്യത്തെ ങേ എന്റേത്,രണ്ടാമത്തേത് പ്രകാശിൻറേം..

"ശരിക്കും എന്താ സംഭവിച്ചേ.. നീ വിശദമായി പറയ്"

വേദനയോടെ ബേജാർ പറഞ്ഞു തുടങ്ങി..

"രാത്രി ഞാൻ ഒരു പോള കണ്ണടച്ചില്ല.. സായിപ്പും.. ഓരോ അര മണിക്കൂറും അയാൾ വന്ന് വാതിലിന് മുട്ടായിരുന്നു..അങ്ങനെ രാവിലെയായി.."

"എന്നിട്ട്??"

"അയാളുടെ ഒച്ചയൊന്നും കാണാതായപ്പോ ഞാൻ പതിയെ വാതിൽ തുറന്നു.. ആ ഒച്ച
കേട്ടതും അയാൾ അടുത്ത മുറിയിൽ നിന്നും ഓടിച്ചാടി ഒരു വരവായിരുന്നു.. തെലുങ്ക് സിനിമയിൽ വടിവാളുമെടുത്തു വില്ലന്മാർ വരുന്ന അത്രേം സ്പീഡിൽ .. " അവന്റെ
കണ്ണുകളിൽ ഞങ്ങളന്നേരം ആ ഭയം അനുഭവിച്ചറിഞ്ഞു..

"എന്നിട്ട്??"

"ഞാൻ വാതിലടക്കും മുമ്പ് അയാൾ റൂമിലേക്ക് ചാടിക്കേറി എന്റെ പാന്റ്സ് വലിച്ചങ്ങു താഴ്ത്തി"

"അരെ വാഹ്, എന്നിട്ട്??????"

"എന്റെ പിറകിൽ കയ്യിട്ട് ജെട്ടിയുടെ ഉള്ളിൽ നിന്നും ഒരു പാക്കറ്റ് എടുത്തെടാ.."

ങേ.. !!ങേ..!!

"നീയെന്തിനാ ജെട്ടിന്റുള്ളിൽ പാക്കറ്റ് വെച്ചത്?? "എന്റെ ചോദ്യം

"പേടിച്ചിട്ടു പമ്പേഴ് വെച്ചതായിരിക്കും" പ്രകാശിന്റെ ഉത്തരം..

"പോടാ.. അതയാൾ തന്നെ വെച്ചതാ. എന്തോ കഞ്ചാവോ പണ്ടാരമോ മറ്റോ
ആയിരുന്നു..അയാൾ എവിടുന്നോ ഒപ്പിച്ചത് പോലീസിനെ കണ്ടപ്പോൾ പേടിച്ചു എന്റെ
പിറകിൽ വെച്ചതാടാ.. അതെടുക്കാൻ ആണ് അയാൾ റൂമിലേക്ക് വരാൻ
നോക്കിയത്..ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ സായിപ്പിന് പ്രാന്താകും എന്ന്
ഇവൻ പറഞ്ഞത് ശരിയാടാ.. അതെടുത്തു അയാൾ കരണം പൊകയുന്ന രീതിയിലാ ഒന്ന്
പൊട്ടിച്ചത്.. എന്റെ ഭാഗ്യത്തിന് പാടൊന്നും വന്നിട്ടില്ല.."

അവൻ പറഞ്ഞു നിർത്തി.

ലോ ഓഫ് ഫ്രണ്ട്ഷിപ് ഞങ്ങൾ പിന്നേം പൊട്ടിച്ചു..

ബേജാറ് കണ്ണീരിലാണ് എന്ന് നോക്കാതെയാ ഞങ്ങൾ ചിരിച്ചത് ..

"നിർത്തെടാ പട്ടികളെ.. അടി കിട്ടിയതല്ല രണ്ട് പ്രധാന പ്രശ്നങ്ങളോർത്താ എന്റെ വിഷമം"

"എന്താ രണ്ടാമത്തെ പ്രശ്നം??" എന്റെ ചോദ്യം

"ജെട്ടിക്കുളിൽ കഞ്ചാവും വെച്ചാടാ ഞാൻ പോലീസിന്റെ കൂടെ കമ്പനി കൂടെ നടന്നത്?? "

എപിക് ..!

"അപ്പൊ ആദ്യത്തെ പ്രശ്നം?? "

"ഹോട്ടലിൽ എത്തിയ ഉടൻ റൂമിൽ കേറി കതകടച്ച ആ പണ്ടാര എലി റൂമിന്ന് പിന്നെ ഇറങ്ങിയത് എപ്പോഴാന്നറിയോ?? സായിപ്പ് എന്റെ റൂമിൽ നിന്നും ഇറങ്ങിയ സെയിം മോമെന്റിൽ.. ഞാൻ
പാന്റിടുന്നത് കണ്ട അവൾ ചോദിക്കുവാ, "ഹോപ്പ് യു ടൂ എൻജോയ്ഡ് എ ലോട്ട്,നോട്ടി ഗയ്സ് "
എന്ന്.. "

മാസ്മരികം..!

അവന്റെ കണ്ണിൽ കണ്ണീരല്ല.. തീയായിരുന്നു..

അവൻ മുഖം തടവി..

"സാരമില്ലെടാ, മൂലക്കുരു വരാനിരുന്നത് മുഖക്കുരു വന്നു എന്ന് സമാധാനിച്ചാൽ മതി" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"പോടാ.. അവളിപ്പോ ഓഫീസിൽ പോയി പറയൂലെ ഞാൻ ലെബനീസ് ആണെന്ന്.. അതാ എന്റെ പേടി.. "

"ഇല്ലെടാ.. അമേരിക്കക്കാരിയല്ലേ.. അവർക്കിതൊക്കെ സാധാരണമാ.."

"എന്തായാലും പെണ്ണെല്ലെടാ.. പറയും അവൾ.." അവൻ കരഞ്ഞു തുടങ്ങി..

പക്ഷെ അവൻ പേടിച്ച പോലെ സംഭവിച്ചില്ല.. എലി ആരോടും ഒന്നും പറഞ്ഞില്ല.. അവൾ
അന്നെന്നെ ഹൈദരാബാദിലെ ഒരു കമ്പനി കൂടി സന്ദർശിച്ചു അമേരിക്കയിലേക്ക്
പോയി..

ബേജാറിന്റെ ബേജാറ് പതിയെ ഇല്ലാതായി..

മാസങ്ങൾ കടന്നുപോയി..

ഒരീസം ബേജാറ് പതിവിലും ബേജാറായി റൂമിലേക്കെത്തി..

"അളിയാ സീൻ കോൺട്രയാണ്."

പഴേ അതെ കരച്ചിലിന്റെ ടോൺ..

"എന്തെ, എലി മെയിൽ വല്ലോം അയച്ചോ??

"ഇല്ലെടാ.. അവളുടെ ടീമിൽ നിന്നും അടുത്ത മാസം ഒരു സായിപ്പ് കൂടി വരുന്നുണ്ട് ഇങ്ങോട്ടേക്ക്.."

"അതിന് നിനക്കെന്താടാ ??"

"അയാൾ മെയിൽ അയച്ചിട്ടുണ്ട്, ഫുഡ് ആൻഡ് അക്കൊമൊഡേഷൻ ഞാൻ നോക്കിയാൽ മതിയെന്ന്.. ഇനി അയാൾ ലെബനീസ് ആയിരിക്കുമോ ??

ഞാൻ ലെബനീസ് ആണെന്ന് അവൾ പറഞ്ഞത് കൊണ്ടാകുമോ ഞാൻ തന്നെ വേണമെന്ന് പറയുന്നത്?? "

"സാരൂല്ലടാ.. നീയല്ലേ പറഞ്ഞെ ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ
രക്ഷപ്പെടുമെന്ന്" പ്രകാശ് സമാധാനിപ്പീര് ഡയലോഗ്..

ബേജാറിന്റെ കണ്ണിൽ കട്ടപ്പ പിന്നിൽ നിന്നും തന്തയെ കുത്തിയ കഥ കേട്ട ജൂനിയർ ബാഹുബലിയുടെ കണ്ണിലെ അതെ തീ..!

ബേജാറിന്റെ ബേജാർ ദിവസങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ..!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com5tag:blogger.com,1999:blog-1687419403161330281.post-43206439548043927522019-01-31T01:40:00.000-08:002019-01-31T01:40:59.461-08:00 മോട്ടിവേഷണൽ കഥ..!

ചില സമയത്തിങ്ങനെ ഡൌൺ ആയി പണ്ടാരടങ്ങി നിക്കുമ്പോൾ ഒരൊന്നൊന്നര മോട്ടിവേഷൻ കിട്ടിയാൽ ലൈഫ് ജ്വലിക്കും... !

കോളേജ് കാലം..
ഒന്നാം വർഷം കേറിയന്ന് തന്നെ സൂപ്പർ സീനിയർ ആയ ജാസ്മിനിത്താത്തയോട് ഒടുക്കത്തെ പ്രണയം.. ഏത്??
പറയാൻ പക്ഷെ ധൈര്യമില്ല..
വെറുതെ നിക്കുന്ന മൊമെന്റിൽ പോലും ,ഒരു കാര്യവുമില്ലാതെ തല്ലു വാങ്ങിത്തരാൻ കെൽപുള്ള പ്രിജേഷും സഫീറുമൊക്കെ കട്ട ചങ്ക്സ് ആയി മാറി..
അവന്മാരൊക്കെ ഉള്ളപ്പോൾ ധൈര്യത്തിൽ വീരപ്പന്റെ തോളൊപ്പം നിക്കുന്ന അവസ്ഥ, എങ്കിൽ പോലും ജാസ്മിനിത്താത്തയോട് മാത്രം ഒന്നും പറഞ്ഞില്ല..
"ഡാ ഫായിസെ, നീ ധൈര്യമായി പറയടാ.. സംഗതി ഓള് നിനക്കുള്ളതാ"
പ്രിജേഷ് മൊഴിഞ്ഞു..
ധൈര്യം തന്നു ആളെ കൊലക്ക് കൊടുക്കാനുള്ള മൂവ് ആണെന്നൊരശരീരി എവിടെന്നോ വന്നത് കൊണ്ട് മറിച്ചൊന്നും പറഞ്ഞില്ല..പക്ഷെ ഓൻ വിടുന്ന ലക്ഷണമില്ല.. !
"നമ്മൾ എന്ത് വിചാരിക്കുന്നോ, അതീ ലോകത്തു നടക്കും.. അതങ്ങനാ.. ഞാൻ വേണേൽ ഒരുദാഹരണം പറയാം.. "
ഏത്??
ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ആ മോട്ടിവേഷൻ സംഭവം.. മൂഞ്ചിത്തെറ്റി നിക്കുമ്പോൾ മോട്ടിവേഷൻ കിട്ടി ലോകം കീഴടക്കാൻ പറ്റുമെന്നുള്ള ഒരു തോന്നൽ വരുന്ന മൊമെന്റ്..അതാരുന്നു അത്..

പ്രിജേഷ് പറഞ്ഞു തുടങ്ങി..
"എനിക്കരമ്മൂമ്മ ഉണ്ട്.. 90 വയസ്സായി.. വാതവും ഷുഗറും പ്രഷറും എലിപ്പനീം തൊണ്ടവേദനേം ഒക്കെ കാരണം കിടപ്പിലായ അമ്മൂമ്മ..ഒന്നനങ്ങി കിടക്കണമെങ്കിൽ പോലും 'മെഡിക്കൽ മിറാക്കിൾ' നടക്കണം എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഷാഡ് സിറ്റുവേഷൻ.. ചുരുക്കിപ്പറഞ്ഞാൽ അമ്മൂമ്മനെ കൊണ്ട് വീട്ടുകാർക്കും വീട്ടുകാരെകൊണ്ട് അമ്മൂമ്മക്കും മടുപ്പ് വന്നു തുടങ്ങി.. "

'കിടപ്പിലായ അമ്മൂമ്മയെ വലിച്ചു വാരി കായലിൽ തള്ളിയ മോട്ടിവേഷൻ വല്ലോം ആണ് ഈ കുതിര പറയുന്നത് ' എന്ന് ഞാനും സഫീറും നിനച്ചിരുന്ന ടൈം കഥയുടെ ട്വിസ്റ്റ് എത്തി..

"അങ്ങനെ ഒരീസം രാവിലെ അമ്മൂമ്മന്റെ അടുത്തു പോയി ഞാൻ നിന്നോട് നേരത്തെ പറഞ്ഞ ഡയലോഗ് അത് പോലെ പറഞ്ഞു..
അമ്മൂ, നമ്മൾ എന്ത് വിചാരിക്കുന്നോ, അതീ ലോകത്തു നടക്കും.. പക്ഷെ അതിന് അമ്മൂമ്മ തന്നെ വിചാരിക്കണം.. "
ഓൻ കഥ പറഞ്ഞു നിർത്തി..
"എന്നിട്ട്?? " ക്ലൈമാക്സ് അറിയാനുള്ള ഒടുക്കത്തെ ആകാംഷ..
"എന്നിട്ടെന്ത്.. എന്റെ വാക്കുകളുടെ തീക്ഷണതയും ഇന്റെന്സിറ്റിയും ഒക്കെ കേട്ട് അമ്മൂമ്മക്ക് അങ്ങോട്ട് മോട്ടിവേഷൻ തലക്ക് പിടിച്ചു.. അമ്മൂമ്മേം കരുതി, അമ്മൂമ്മ എന്ത് വിചാരിക്കുന്നുവോ അതാണമ്മൂമ എന്ന്.. അടുത്ത മൊമെന്റിൽ വാതം പിടിച്ചു തളർന്ന കാല് നാല് റൌണ്ട് വായുവിൽ ചുഴറ്റി അമ്മൂമ്മ ചാടി ഒരേണീപ്പാണ്..എന്നിട്ട് ആരോടും ഒന്നും മിണ്ടാണ്ട് മരിച്ചു പോയ തന്റെ ക്ലാസ്സ്മേറ്റ് വർഗീസേട്ടന്റെ കല്ലറയിലേക്ക് പോയി രണ്ട് ചെമ്പരത്തിപ്പൂവും വെച്ച് തിരിച്ചു പോന്നു.. 110 വയസ്സ് വരെ പയറ് പയറ് പോലെയാ അമ്മൂമ്മ ജീവിച്ചേ.. "

എന്റേം സഫീറിന്റേം രോമം ഒരേതാളത്തിൽ ചാടിയെണീറ്റ്.. അജ്ജാതി ലെവൽ മോട്ടിവേഷൻ.. അജ്ജാതി ബിൽഡ് അപ്പ് ഓന്റെ മുഖത്തു..
സംഗതി ഏറ്റു..
അന്നെന്നെ ജാസ്മിനിത്താത്തയോട് കാര്യം പറഞ്ഞു..
പക്ഷെ മോട്ടിവേഷൻ കഥ കേട്ടിട്ട് ഓടി ചാടി ഓരോന്ന് പറയാൻ പുറപ്പെടുമ്പോൾ കേൾക്കുന്ന ആളും അതെ മോട്ടിവേഷൻ കഥ കേട്ടിരിക്കണം എന്നുള്ളത് ഓർത്തില്ല.. പ്രതികരണം ആന്റി മോട്ടിവേഷണൽ ആയിരുന്നോണ്ട് ഇവിടെ പറയുന്നില്ല..
അടുത്ത ആഴ്ച തന്നെ ഇത്താന്റെ കല്യാണോം കഴിഞ്ഞു എന്നത് വേറൊരു മോട്ടിവേഷൻ.. !

അന്നെന്നെ പ്രിജേഷിന്റെ വലത്തേ കവിളിൽ ഞാനും ഇടത്തെ കവിളിൽ സഫീറും കൈ വിരൽ കൊണ്ട് കവിത വിരിയിച്ചു.,
കൂടെ ഒരൊന്നൊന്നര മോട്ടിവേഷൻ മെസ്സേജും..

"മൂഞ്ചിത്തെറ്റിയിരിക്കുന്നവന് മോട്ടിവേഷൻ കൊടുത്തു ഊഞ്ഞാലാട്ടരുത്"..

ഇപ്പൊ പറയാൻ കാരണം,
ഇന്നും കിട്ടി ഒലക്കമ്മിലെ ഒരു മോട്ടിവേഷൻ.. :D

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com5tag:blogger.com,1999:blog-1687419403161330281.post-60631083847077589722017-09-29T01:30:00.000-07:002017-09-29T01:30:30.411-07:00വർണ്യത്തിൽ ആ'ശങ്ക'.. !!

മഴയൊന്നു തോർന്ന തക്കം നോക്കി പെട്ടെന്ന് തന്നെ ബാഗും പിറകിൽ തൂക്കി ബൈക്കുമെടുത്തു ഓഫീസിൽ നിന്നുമിറങ്ങി..

ഇച്ചിരിയങ്ങു നീങ്ങു വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഒരു "ചിൽ-ചിൽ" സൗണ്ട്.. ഓരോ കുഴിയിലും വീഴുമ്പോൾ സൗണ്ട് വരുന്നുണ്ട്.. കേരളത്തിലെ റോഡല്ലേ,കുഴിയേതാ റോഡേതാ എന്നറിയത്തോണ്ട് സൗണ്ട് രൂക്ഷം..!

പുതിയ വേണ്ടിയല്ലേ, അങ്ങനെ സൗണ്ട് വന്നാൽ എങ്ങനാ?

ഒന്നും നോക്കാണ്ട് അടുത്ത് കണ്ട വർക്ക് ഷോപ്പിലേക്ക് കേറ്റി, ഹിന്ദിക്കാരൻ മെക്കാനിക്കിനോട് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു..

ഓൻ എല്ലാം കേട്ട്,"നോക്കട്ട് സേട്ടാ" എന്നും പറഞ്ഞു വണ്ടി ഒരു റൌണ്ട് ഓടിച്ചു വന്നു..

പിന്നെ കയ്യിൽ കിട്ടിയ സ്പാനർ എടുത്തു എന്തൊക്കെയോ മുറുക്കി..

എത്രയായി എന്ന് ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ തന്നെ "മുന്നൂറ് ഉറുപ്പ്യ" എന്ന് പറഞ്ഞു.. (അത് പറയാൻ മാത്രം ഒരു സ്പെല്ലിങ് മിസ്റ്റേക്കും ഇല്ല.. :/ )

പറ്റിക്കപ്പെടാൻ പാടില്ലല്ലോ, പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ ഒരു റൌണ്ട് ഒന്ന് ഓടിച്ചു..ഒറ്റ ഗട്ടറും മിസ് ആക്കാണ്ട് ചാടിച്ചു.. ഇല്ല,സൗണ്ടില്ല..

തിരിച്ചു വന്നു 300 കൊടുത്തു ബാഗും എടുത്തു യാത്ര തുടർന്ന്..

ഇച്ചിരിയങ്ങു യാത്ര ചെയ്തപ്പോൾ ഒരു ചെറിയ കുഴിയിൽ ചാടി. ദേ, പിന്നേം വന്നു സൗണ്ട്..!

വലിച്ചു.. ഹിന്ദിക്കാരൻ തെണ്ടി മുറുക്കിയതൊക്കെ ലൂസ് ആയിക്കാണും..Irresponsible idiot ..!!

തിരിച്ചു പോകാൻ വയ്യാത്തോണ്ട്, നെറ്റ് നോക്കി കുറച്ച് തെറിയൊക്കെ പഠിച്ചു വന്നു നാളെ തെറി പറയാം എന്ന് കരുതി നേരെ വീട്ടിലേക്ക്..!

വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഓള് തന്ന ലിസ്റ്റുമായി കടയിലേക്ക് പോകാൻ പിന്നേം വണ്ടിയിൽ കേറി..

വണ്ടി ഗട്ടറിൽ വീണു, നോ സൗണ്ട്..!

വല്യ ഗട്ടറിൽ വീഴ്ത്തി,പിന്നേം നോ സൗണ്ട്..!!

ശെടാ.. ഇതെന്തു മറിമായം..!

വീട്ടിൽ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും ആലോചിക്കുന്നതിനിടയിൽ ഓഫീസിൽ നിന്നും കൊണ്ട് വന്ന ബാഗ് ശ്രദ്ധയിൽ പെട്ടു..

യുറേക്കാ..!

ഐസക് ന്യൂട്ടന് പോലും കണ്ടു പിടിക്കാൻ പറ്റാത്ത മാരകമായൊരു കണ്ടു പിടിത്തം ഞാൻ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചിരിക്കുന്നു..

ബാഗിലുണ്ടായിരുന്നു ചോറ്റു പാത്രം കറിപാത്രവുമായി ക്ലാഷ് ആയിട്ടുള്ള സൗണ്ട് ആയിരുന്നു വണ്ടിയിൽ കേട്ടത് എന്ന വളരെ വലിയ കണ്ടു പിടിത്തം..! Epic Discovery na.??

മുന്നൂറു ഉറപ്പ്യ, എന്തോരം ഏത്തപ്പഴം മേടിച്ചു കഴിക്കാം എന്നല്ല ഞാൻ ചിന്തിച്ചത്, ആ ഹിന്ദിക്കാരൻ ചെങ്ങായി എന്തായിരിക്കും മുന്നൂറു ഉറപ്പ്യ വാങ്ങാൻ മാത്രം ഇത്രേം മുറുക്കിയിട്ടുണ്ടാവുക എന്നായിരുന്നു..

വാൽക്കഷ്ണം: പോയ മുന്നൂറിന്റെ കൂടെ ഒരു 200 കൂടി ചിലവാക്കി ഫുഡ് കൊണ്ട് പോകാൻ പ്ലാസ്റ്റിക് പാത്രം മേടിച്ചു..ഇപ്പൊ നല്ല ആശ്വാസമുണ്ട്.. ;)

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com9tag:blogger.com,1999:blog-1687419403161330281.post-38505315068288857922017-06-06T02:38:00.001-07:002017-06-06T02:38:29.963-07:00ഹിപ്നോട്ടിസം..!! (മിനിക്കഥ)

നഗരത്തിലെ മനോരോഗ വിദഗ്ധന്‍ മുന്നിൽ ആ അച്ഛൻ തല കുനിച്ചിരുന്നു.. തൊട്ടപ്പുറത്ത് മൊബൈൽ വാട്ട്സപ്പിൽ തല താഴ്ത്തി മകനും..

ഡോക്ടർ ചോദ്യം ആവർത്തിച്ചു..

"എന്നതാ പ്രശ്നം? "

ഉത്തരം പറയാനാവാതെ അച്ഛൻ പിന്നെയും വിയർത്തു..

"അത്.. അത്.."

മകൻ തലയുയർത്തി.. രണ്ട് ദിവസമായി അച്ഛൻറെ സ്വഭാവത്തിൽ ഒരു മാറ്റം,എപ്പോഴും
ഒരു വിഷമം,സദാസമയവും ആലോചന.. അത് തനിക്ക് കൂടെ അറിയാനാണ് അച്ഛൻ
വിളിച്ചപ്പോൾ തന്നെ താനും ഇറങ്ങി പുറപ്പെട്ടത്..

"അത്.. ഡോക്ടർ.." ഡോക്ടർ കാതോർത്തു..

അച്ഛൻ തുടർന്നു..

"എൻെറ മകൻ.. അവൻ.. അവനൊരു സ്വവർഗാനുരാഗിയാണ്.. " അച്ഛൻ കണ്ണീർ വാർത്തു..

ഡോക്ടർ ഞെട്ടിയില്ല.. സാധാരണ വരാറുള്ള കേസ്..പക്ഷെ മകൻ ഞെട്ടി.. ഒന്നല്ല, ഒരുപാട് തവണ..

"അതിന് മാത്രം എന്തൂട്ടാ" മകൻ ചിന്തിച്ചു.. വാക്കുകൾ മാത്രം പുറത്ത് വന്നില്ല..

"എങ്ങനാ നിങ്ങൾക്കത് മനസ്സിലായത്.." ഡോക്ടറുടെ ചോദ്യം..

"അത്..അവനറിയാതെ അവൻ്റെ വാട്ട്സപ്പ് ചാറ്റ് വായിച്ചു.." അച്ഛൻ പിന്നെയും കണ്ണീർ വാർത്തു..

മകനൊന്നൂടെ ഞെട്ടി..

ഈശ്വരാ.. അച്ഛൻ കണ്ടാലോ എന്ന് പേടിച്ച് സ്വന്തം കാമുകി സ്നേഹയുടെ പേര്
സഹദേവൻ മേസ്തിരി എന്ന് സേവ് ചെയ്ത നിമിഷത്തെ അവൻ വെറുപ്പോടെ ഓർത്തു..

'അയ്യേ സ്നേഹ എന്ന് തന്നെ മതിയായിരുന്നു..ഇതിപ്പോ.. ഛേ.. '

അവൻ പതിയെ തലയുയർത്തി ഡോക്ടറെ നോക്കി..

ഡോക്ടർ ചുണ്ട് കടിച്ചു..

അവനോട് മൊബൈൽ ചോദിച്ച് വാങ്ങിയ നേരത്ത് തന്നെ വാട്ട്സപ്പിൽ മെസ്സേജ് ട്യൂൺ..

ഡോക്ടർ തുറന്ന് നോക്കി..

സഹദേവൻ മേസ്തിരിയുടെ ചക്കരയുമ്മ.. പിന്നെ നേരത്തെ അയച്ച മെസേജിന് മറുപടിയും..

"ലവ് യൂ റ്റൂ മുത്തേ.. "

ഡോക്ടർ ഹിപ്നോട്ടിസം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു..

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com8tag:blogger.com,1999:blog-1687419403161330281.post-84809229030174614062017-05-26T02:49:00.000-07:002017-05-26T02:49:24.470-07:00ഒരാൾ...!

സിറാജിനെ
പറ്റി ഇതിനു മുമ്പും എഴുതിയിട്ടുണ്ട്.. ചിലർ അങ്ങനെയാണ്,തെറ്റിദ്ധാരണകളെ
വേരോടെ പിഴുതെറിയുന്ന മാജിക് കാണിക്കും ജീവിതം കൊണ്ട്.. !!

റൂമിലെ അടിച്ചു പൊളിച്ചു ജീവിക്കുന്ന നാലുപേർക്കിടയിലേക്കായിരുന്നു സിറാജ് വന്നു കേറിയത്.. !

ഒന്നിനും
നിൽക്കാതെ, അവന്റെ ജീവിതവുമായി മാത്രം മുന്നോട്ട് പോകുന്ന ഒരാൾ..ഞങ്ങളുടെ
അടിച്ചു പൊളിയിലേക്ക് അവനൊരിക്കലും വന്നില്ല.. അത് കൊണ്ട് തന്നെ കുറഞ്ഞ
നാളുകൾ കൊണ്ട് തന്നെ അവനെ ഞങ്ങൾക്ക് മടുത്തിരുന്നു..

അസർ എപ്പോഴും പറയും, അവനു പോലും അറിയില്ലായിരിക്കും അല്ലെ, അവനെന്തിനാ ജീവിക്കുന്നതെന്ന്..ഞങ്ങളപ്പോൾ ചിരിക്കും.. !

ഒരു ശനിയാഴ്ച..

കസിന്റെ
കല്യാണം ഉണ്ടെന്ന് പറഞ്ഞു സിറാജ് രണ്ടു ദിവസം മുന്നേ നാട്ടിൽ പോയി.. ഞങ്ങൾ
വൈകുന്നേരം ഒരു സിനിമക്ക് പോകാൻ വേണ്ടി പുറത്തിറങ്ങാൻ നേരം നന്നേ വയസ്സായ
ഒരു മനുഷ്യൻ ഞങ്ങളുടെ രണ്ടാം നിലയിലെ റൂം ലക്ഷ്യമാക്കി കോണി കയറി
വരുന്നു..

"രണ്ടാം നിലയായോണ്ട് ആകെയുള്ള ഒരുപകാരം ഇത് മാത്രമായിരുന്നു.. അതും തീർന്നു.."

അയാളുടെ വരവ് കണ്ട് ഷിനു പറഞ്ഞു..

ഞാൻ ചില്ലറ നോക്കാൻ പേഴ്സ് എടുത്തു..

അയാൾ ഞങ്ങളെ കണ്ടതും പുഞ്ചിരിച്ചു.. വശ്യമായൊരു പുഞ്ചിരി..!

"സിറാജുദ്ധീൻ എവിടെയാ മക്കളെ.." അയാൾ ഞങ്ങളോടായി ചോദിച്ചു..

"അവൻ ഇന്നലെ നാട്ടിൽ പോയി .. എന്തെ?"

ഞങ്ങളുടെ മറുപടിയിൽ അയാൾ നിരാശനായ പോലെ തിരിച്ചു നടക്കാനൊരുങ്ങി..

പിന്നെ ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്ന ശേഷം പിന്നെയും ഞങ്ങളുടെ നേരെ തിരിഞ്ഞു,

"മോനെ.. ഒരു മുന്നൂറ് ഉറുപ്പ്യ ഉണ്ടാകുമോ? സിറാജുദ്ധീൻ വരുമ്പോ തിരിച്ചു തരാൻ പറയാ.."

ഞങ്ങൾ
ഒന്ന് മടിച്ചു നിന്ന്, ഒന്നാമത് മാസാവസാനം,പിന്നെ ഒരപരിചിതനും..പക്ഷെ
അയാളുടെ മുഖം കണ്ടപ്പോൾ കൊടുക്കാതിരിക്കാൻ തോന്നിയില്ല.. പഴ്സിൽ നിന്നും
300 രൂപയെടുത്തു അയാൾക്ക് കൊടുത്തു..അയാൾ ഒന്ന് കൂടി പുഞ്ചിരിച്ചു കൊണ്ട്
നടന്നകന്നു..

"വെറുതെയല്ല അവനിങ്ങനെ നമ്മളുമായി കമ്പനി ആകാത്തത്.. ഇങ്ങനത്തെ വയസ്സായ ആൾക്കാരുമായല്ലേ കൂട്ട്.."

അസർ അത് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചിരിച്ചു..

"എന്നാലും ഈ പ്രായത്തിലും ആ പുഞ്ചിരിക്കെന്തൊരു മൊഞ്ചാ അല്ലെ.."

സത്യമായിരുന്നു.. അത്രയും മനോഹരമായ പുഞ്ചിരി അതിനു മുമ്പ് കണ്ടിട്ടില്ല..!

ഞങ്ങൾ
പുറത്തിറങ്ങി വണ്ടിയിൽ കയറി പുറപ്പെട്ടു..പോകുന്ന വഴിയിൽ ആ മനുഷ്യൻ പതിയെ
നടക്കുന്നത് കണ്ടു ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴും അയാളൊന്നു ചിരിച്ചു..
തിരിച്ചു ഞാനും..

പതിവിന് വിപരീതമായി ഞായറാഴ്ച സിറാജ് റൂമിൽ
തിരിച്ചെത്തി..അവൻ നന്നേ അവശനായിരുന്നു.. റൂമിൽ കയറിയ ഉടനെ അവൻ വാതിലടച്ചു
ഉറങ്ങാൻ കിടന്നു..

"നല്ലോരു ഞായറാഴ്ച്ച ഇങ്ങനെ ഉറങ്ങി
തീർക്കുന്ന അവനു വല്ല അവാർഡും കൊടുക്കണം" ഷിനു അത് പറഞ്ഞു പ്രകാശിനെയും
അസറിനെയും കൂട്ടി പുറത്തേക്ക് പോയി..

വൈകുന്നേരം ഓഫീസിൽ പോകേണ്ടതിനാൽ ഞാൻ ടീവിയിൽ മുഴുകി..

ഉച്ചയായപ്പോൾ സിറാജ് പുറത്തിറങ്ങി..

അവൻ അപ്പോഴും ക്ഷീണിതനായിരുന്നു..

"എടാ,നിന്നെ ചോദിച്ചിട്ട് ഇന്നലെ ഒരാൾ ഇവിടെ വന്നായിരുന്നു.."

ഞാൻ അവനോടായി പറഞ്ഞു..

"ഉം.. അയാളിന്നലെ ഇവിടെ നിന്ന് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു.."

ഇടിത്തീ ആയിരുന്നു ആ വാക്കുകൾ...

"മൂന്ന്
മക്കളുണ്ട്.. ഒരു മുന്നൂറ് ഉറുപ്പ്യ മിനിഞ്ഞാന്ന് അതിലൊരെണ്ണം
അയാൾക്കെത്തിച്ചു കൊടുത്തിരുന്നേൽ ചെലപ്പോ അത്
സംഭവിക്കില്ലായിരുന്നു..മയ്യിത്<wbr></wbr>തു നിസ്കരിക്കാൻ പോലും വന്നില്ല ഒരുത്തൻ പോലും..."

അവൻ കണ്ണ് തുടച്ചു കൊണ്ടാണ് അത് പറഞ്ഞത്..

സിറാജ് എന്റെ മുന്നിൽ ഒരത്ഭുതമായി മാറുകയായിരുന്നു..

അത് വരെ പുച്ഛത്തോടെ കണ്ടിരുന്ന ഒരാൾ മാലാഖയോളം വലുതാകുകയായിരുന്നു..

തികച്ചും
അപരിചതനായിരുന്നു ആ മനുഷ്യന് എല്ലാ മാസവും മരുന്നിനും മറ്റും പണം
കൊടുക്കുന്ന,ഒടുവിൽ മരിച്ചപ്പോൾ ഒരു മോനെ പോലെ നിന്നും കർമങ്ങൾ ചെയ്തു
തീർത്ത ഒരാൾ..അയാളുടെ മയ്യിത്തു നിസ്കാരത്തിനു പോലും അവനായിരുന്നു
നേതൃത്വം..!

എത്ര പെട്ടെന്നായിരുന്നു അവനൊരു വിസ്മയമായത്..!

എത്ര പെട്ടെന്നാണ് അവനെ കുറിച്ചുള്ള ധാരണകൾ ഒരു മഞ്ഞുതുള്ളി പോലെ അലിഞ്ഞില്ലാതായത്..!

അവനെ കളിയാക്കാൻ എന്തർഹതയായിരുന്നു ഞങ്ങൾക്ക്..!

അയാളെ കുറിച്ച് പറഞ്ഞു പറഞ്ഞു അവൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു..ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ലാതെ എന്റെ കണ്ണും നിറഞ്ഞു..!

അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു,

ആ മനുഷ്യൻ അവസാനമായി ചിരിച്ചത് എന്നോടായിരിക്കുമോ..!?

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com10tag:blogger.com,1999:blog-1687419403161330281.post-64761384277019117682017-05-25T23:59:00.002-07:002017-05-25T23:59:49.980-07:00കസവിൻ തട്ടമിട്ട പെൺകുട്ടി..!

"അളിയാ,അവളിന്നും അവിടെ തന്നെ ഉണ്ടായിരുന്നു.. എനിക്കുറപ്പാ അവളെന്നെ
തന്നെയാ നോക്കുന്നേ.."കുളി കഴിഞ്ഞു തോര്‍ത്തുന്നതിനിടയില്‍ സിറാജ്
ഞങ്ങളോടായി പറഞ്ഞു..

സിറാജ്,

മൂന്നു മാസമായി ഞങ്ങളുടെ കൂടെ താമസം ആരംഭിച്ചിട്ട്.

'ആര്‍ക്കോ
വേണ്ടി വെറുതെ ഇങ്ങനെയങ്ങ് ജീവിക്കുക' ,ചിട്ടയില്ലാത്ത സിറാജിന്റെ
ജീവിതം കണ്ടു സുധീര്‍ പറഞ്ഞ വാചകം അവനെ സംബന്ധിച്ച് ശരി തന്നെയായിരുന്നു..

ഒരാഴ്ച
മുമ്പാണ് അവന് അവളെ കുറിച്ചു ഞങ്ങളോട് പറഞ്ഞത്,ഞങ്ങൾ വാടകക്ക്
താമസിക്കുന്ന വീടിന്റെ മറുവശത്തെ വീട്ടിൽ താമസിക്കുന്ന പെണ്‍കുട്ടിയെ
കുറിച്ച്..

അവന് എഴുന്നേറ്റ് പുറത്ത് വരുന്ന സമയം മുതല്‍ അവള്
വീടിന്റെ മുൻവശത്ത് കസേരയില്‍ ഇരിപ്പുറപ്പിക്കും.. പിന്നെ അവന് കുളിച്ചു
വരുമ്പോഴും അവിടെ തന്നെ കാണും..

ചില നേരം അവള് അവനെ നോക്കും,അവന് അവളെ നോക്കി ചിരിക്കും, ചിലപ്പോഴൊക്കെ അവളും തിരിച്ചു ചിരിക്കാറുണ്ട് എന്നാണവന് പറഞ്ഞത്..

റൂമില്‍
ആദ്യം എണീക്കുന്നതും റൂമില്‍ നിന്നും ആദ്യം ജോലിയ്ക്കിറങ്ങുന്നതും സിറാജ്
ആയിരുന്നു.. എന്തായാലും ഞങ്ങൾ എണീക്കുന്ന സമയം അവളെ പുറത്ത് കാണാറില്ല
എന്നത് വേറൊരു സത്യം..

ഒരിക്കല്‍ അവന് പറഞ്ഞത് ശരിയാണോ
എന്നറിയാന്‍,ഞങ്ങൾ നേരത്തെ എണീറ്റു ജനാല വഴി അവള് കാണുന്നില്ല എന്നുറപ്പ്
വരുത്തി അവളെ നോക്കി.. അവന് പറഞ്ഞത് ശരിയായിരുന്നു..അവന് പോകുന്നത് വരെ
അവള് അവിടെ തന്നെയുണ്ടായിരുന്നു..

അവന് പോയതിനു ശേഷം കുറച്ചു കഴിഞ്ഞു അവിടെ നോക്കിയപ്പോള്‍ അവളെ അവിടെ കണ്ടില്ല..!!

"എന്തായാലും ഞാൻ പെട്ടെന്നു തന്നെ അവളോട് സംസാരിക്കാന്‍ നോക്കും.. " അതും പറഞ്ഞാണ് സിറാജ് അന്ന് ഇറങ്ങിപ്പോയത്..

പിറ്റേന്നു രാവിലെ വലിയ ബഹളം കെട്ടാണ് ഞാനും സുധിയും എഴുന്നേറ്റത്..

നോക്കുമ്പോള്‍ വീടിനു പുറത്ത് കുറേ നാട്ടുകാര്‍ കൂടിയിട്ടുണ്ട്,അവരുടെ നടുക്ക് സിറാജ് ..

ഒറ്റ നോട്ടത്തിൽ തന്നെ ഞങ്ങൾക്ക് കാര്യം മനസ്സിലായി,ഞങ്ങളും വീടിനു പുറത്തിറങ്ങി..

"എന്തു
ധൈര്യത്തിലാടാ നീ എന്റെ വീട്ടില്‍ കേറി എന്റെ മോളോട് സംസാരിച്ചേ ..??"
പെണ്ണിന്റെ ഉപ്പ സിറാജിന്റെ കോളറിനു പിടിച്ചു കൊണ്ട് ചോദിച്ചു..

നാട്ടുകാര്‍ മുഴുവന്‍ അവനെതിരായി.. അവനൊന്നും മിണ്ടിയില്ല..

"കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു ഇവന്മാരെ..ജനാല വഴിയും മറ്റുമുള്ള നോട്ടോം കോപ്രായങ്ങളും.." അയാള്‍ ഞങ്ങളെയും ചേര്‍ത്തു പറഞ്ഞു..

അതു കേട്ടപ്പോള്‍ സിറാജ് മൌനം വെടിഞ്ഞു..

"ഇവന്മാരെ
ഇതിലേക്ക് വലിച്ചിഴക്കേണ്ട.. ഞാനേ നോക്കിയുള്ളൂ.. ഞാൻ മാത്രമല്ല, നിങ്ങടെ
മോള് എന്നേം നോക്കാറുണ്ട്.. ആ ധൈര്യത്തിൽ തന്നാ ഞാനിന്ന് അവളോട്
സംസാരിക്കാന്‍ ശ്രമിച്ചെ.."

"കണ്ണ് കാണാത്ത എന്റെ മോളു നിന്നെ എങ്ങനെ
നോക്കീന്നാടാ നീയീ പറയുന്നേ... " അയാളത് പറഞ്ഞതും സിറാജ് തരിച്ചു നിന്നു ,
കൂടെ ഞങ്ങളും..

വീടിന്റെ അകത്ത് ജനാലക്കമ്പി പിടിച്ചിരിക്കുന്ന ആ
പെണ്‍കുട്ടിയെ ഞങ്ങൾ വിഷമത്തോടെ നോക്കി, ആ കണ്ണുകളില്‍ അപ്പോള്‍ കണ്ണീരു
പൊടിഞ്ഞിരുന്നു.. അവൾ കസവു തട്ടത്തിന്റെ തുമ്പിനാൽ അവളുടെ കണ്ണ്
തുടച്ചു..അപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാനായില്ല, ആ കണ്ണുകളില്‍
ഇരുട്ടാണെന്ന്..!!

ആരൊക്കെയോ ചേര്‍ന്നു സിറാജിനെ അടിക്കാന്‍ തുടങ്ങി..
അവന് തിരിച്ചൊന്നും ചെയ്തില്ല.. അവന്റെ കണ്ണുകളിലും നനവ്
പടര്‍ന്നിരുന്നു.. ഏറെ പാട് പെട്ടാണ് ഞങ്ങളവനെ അവരിൽ നിന്നും
രക്ഷപ്പെടുത്തി കൊണ്ട് പോയത്..

ഒരാഴ്ച കൂടെയേ ഞങ്ങൾ അവിടെ
താമസിച്ചുള്ളൂ.. ഞങ്ങളോട് മാത്രം പറഞ്ഞു സിറാജ് എറണാകുളം വിട്ടു,കുറ്റബോധം
അവനെ വല്ലാതെ തളര്‍ത്തിയിരുന്നു..!!

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി കഴിഞ്ഞയാഴ്ച അവന് വിളിച്ചു.. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞതിനു ശേഷം അവന് പറഞ്ഞു,

"അളിയാ ഫിറൂ..ഏപ്രിലിലാ കല്യാണം.. അതു പറയാനാ വിളിച്ചത്.. "

"ആഹാ.. കലക്കി..പെണ്ണ്??"

"നിനക്കറിയാവുന്ന പെണ്ണാ... അന്നാ കുഴപ്പം നടന്ന സംഭവം തന്നെ.. അവളെയാ ഞാൻ കെട്ടുന്നേ.."

അതു കെട്ടതും പിന്നെയും ഞാൻ ഞെട്ടി.. അല്പ നേരത്തേക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല..

"അത്.. അതെങ്ങനാ??.."

"ഞാൻ
എറണാകുളം വിട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞു അവളുടെ വീട്ടില്‍ പോയാരുന്നു
,അറിയാതെ ചെയ്ത പോയ തെറ്റിന് മാപ്പ് പറയാന്‍.. പിന്നങ്ങനെ... അവളുടെ
കോഴ്സ് കഴിയാന്‍ കാത്തിരുന്നതാ ..അതാ കല്യാണം ഇത്രേം വൈകിയത്.. "

"അപ്പോ അവളുടെ കാഴ്ച..?? "

"കഴിഞ്ഞ
അഞ്ച് വര്‍ഷമായി അവള്‍ക്ക് വേണ്ടി കാണുന്നത് ഞാനല്ലേ..ഇനി തുടര്‍ന്നും
അങ്ങനെ തന്നെ കാണാമെന്ന് വെച്ചു.. " അതും പറഞ്ഞവന് ചിരിച്ചു,കൂടെ ഞാനും.. ആ
ചിരിയിലും എന്നിൽ കണ്ണീർ പൊടിഞ്ഞുവോ...!!

സലാം പറഞ്ഞതിനു ശേഷം ഫോണ്‍ വെച്ചു..

'അവളുടെ
കണ്ണുകളിലെ ഇരുട്ടകറ്റാൻ നിന്റെ ഖൽബിലെ ഈ പ്രകാശം മാത്രം മതിയല്ലോ
സുഹൃത്തേ.... ആ പ്രകാശം നിന്റെ ജീവിതത്തില്‍ നിറയട്ടെ,അതു കണ്ടു ഭൂമിയും
ആകാശവും പുഞ്ചിരി തൂകട്ടെ....തീര്‍ച്ചയായും പ്രണയം സുന്ദരമാണ്,നിന്നെ
പോലെ,നിങ്ങളുടെ പ്രണയം പോലെ.. '

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com5tag:blogger.com,1999:blog-1687419403161330281.post-35514713694989334702017-02-11T22:02:00.001-08:002017-02-11T22:05:33.281-08:00ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം..

പണ്ട് കോളേജിൽ പഠിക്കുമ്പോൾ സിനിമാ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒരു രചനാ മത്സരം നടന്നു.. പ്രതേകിച്ചു ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇടം വലം നോക്കാണ്ട് പേര് രജിസ്റ്റർ ചെയ്തു ഹാളിലേക്ക് കയറി.. പരീക്ഷാ ഹാളിൽ ചെയ്യുന്ന പോലെ തന്നെ അപ്പുറത്തിരിക്കുന്നവനോട് പേനയും പേപ്പറും കടം വാങ്ങി എഴുതാൻ ആരംഭിച്ചു..

കിട്ടിയിരിക്കുന്ന വിഷയം : "ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "

അതായത് യഥാർത്ഥ ജീവിതം തന്നെയാണോ സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത് എന്നതിനെയൊക്കെ കുറിച്ചെഴുതണം..

അന്നാണ് ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ തിരക്കഥ എഴുതിയത്,ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിൽ നടക്കുന്ന കരളലിയിക്കുന്ന കഥ..!

അതിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്..

സീൻ 16

പകൽ

പോലീസ് കമ്മീഷണർ സുഭാഷിന്റെ (ലാലു അലക്സ്) ഓഫീസ്

കുപ്രിസിദ്ധ അധോലോക നായകൻ ഹൈദർ സുൽത്താന്റെ വീട് റൈഡ് ചെയ്യാൻ തയ്യാറായി,CI ശരത് ചന്ദ്രന്റെ വരവും കാത്തു അക്ഷമനായി നിൽക്കുന്ന സുഭാഷ്..

ഫോൺ ബെല്ലടിക്കുന്നു..

സുഭാഷ്: "ഹലോ ശരത്,താനിപ്പോ എവിടെയാണ്..ഐ ആം വെയ്റ്റിംഗ് ഫോർ യു"

ശരത് (മറുതലക്കൽ): "സർ,എനിക്കിന്ന് വരാൻ കഴിയില്ല.. ഞാൻ ഇന്ന് ലീവ് ആണെന്ന് പറയാൻ വേണ്ടി വിളിച്ചതാ.. "

സുഭാഷ് : "ങേ.. എന്നാ പറ്റി.. "

ശരത് : "വയറിനു സുഖമില്ല സർ "

സുഭാഷ് : " ഓ മൈ ഗോഡ്, എന്താ പ്രശ്നം?"

ശരത് :"ഇന്നലെ ഹോട്ടലിൽ നിന്നും കുറച്ച് ചെമ്മീൻ കഴിച്ചാർന്നു.. അതിൽ പണി കിട്ടിയതാണോന്നു നല്ല സംശയം ഉണ്ട് സർ.. രാവിലെ മുതൽ നല്ലോണം ഇളകുന്നുണ്ട്.. "

സുഭാഷ് : "അപ്പൊ റൈഡ്..?"

ശരത് : "കോപ്പ്.. ആയ്യോ.. സർ ഞാൻ പിന്നെ വിളിക്കാം.. ലളിതേ, വെള്ളം... " ഫോൺ കട്ട് ചെയ്യുന്ന ശബ്ദം..

സീൻ 17

പകൽ

ഹൈദർ സുൽത്താന്റെ (സായ്കുമാർ) ഓടിട്ട വീട്..

ശരത് ചന്ദ്രൻ തന്റെ വീട് റൈഡ് ചെയ്യാൻ വരുന്നത് ചാരന്മാർ വഴി അറിഞ്ഞ ഹൈദർ സുൽത്താൻ കൂളിംഗ് ഗ്ലാസും കോട്ടൊക്കെ ഇട്ടു കാത്തിരിക്കുന്നു..

സുൽത്താന്റെ വലംകൈ സുനി ദൂരെ നിന്നും ഓടി വരുന്നു..

സുനി :(കിതച്ചു കൊണ്ട്) " സർ,ഹാപ്പി ന്യൂസ്.. ശരത് ഇന്നിവിടെ വരില്ല.. അയാൾക്ക് 'ലൂസോമാണിയാക്ക്' എന്ന അസുഖം ആണെന്ന് കോൺസ്റ്റബിൾ സതീഷ്പിള്ള വിളിച്ചു പറഞ്ഞു"

സുൽത്താൻ : "ഓ മൈ ഗോഡ്.. സന്തോസായി.. സൂസന്റെ കുഞ്ഞമ്മേടെ അനിയത്തിന്റെ മോളെ നൂല് കെട്ടാ ഇന്ന്.. പോയില്ലേൽ രാത്രി കിടക്കാം നേരം കൂമ്പിനിട്ടിടിക്കും അവള്.. സന്തോസായി.. "

സുൽത്താൻ : (അകത്ത് നോക്കി വിളിക്കുന്നു) "സൂസൻ, ജിമ്മിയെ ഞാൻ കുളിപ്പിക്കാം.."

സ്ലോ മോഷനിൽ അകത്തേക്ക്..

സീൻ 18

ഹോസ്പിറ്റലിന്റെ ഉൾവശം..

ടെസ്റ്റ് ചെയ്യാനുള്ള സാമ്പിൾ കുപ്പി പിടിച്ചോണ്ട് ക്യൂവിൽ നിൽക്കുന്ന ശരത് ചന്ദ്രൻ IPS..

പെട്ടെന്ന് മുഖം മാറി മറയുന്നു.. വയറും മുറുക്കെ പിടിച്ചോണ്ട് ഓടുന്നു..

സീൻ 19

ഹോസ്പിറ്റലിന്റെ പുറത്തെ ടോയ്ലറ്റ്..

അകത്തു നിന്നും അടച്ച ടോയ്ലറ്റ് തുറക്കാൻ ശ്രമിക്കുന്ന ശരത്.. ശ്രമം വിഫലം..

വിഷമത്തോടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു..

പെട്ടെന്ന് ടോയ്ലറ്റ് തുറക്കുന്ന ശബ്ദം..

പുറത്തേക്ക് വരുന്ന നായിക ഷീലാ ഫെർണാണ്ടസ്..

ശീലയുടെ മൂലക്കുരുവിന് അതെ ആശുപത്രിയിൽ കാണിക്കാൻ വന്ന വിവരം പറയുന്ന ഷീലയുടെ വല്യമ്മ..

ടൂത് പേസ്റ്റിൽ ഉപ്പില്ലാന്ന് പറഞ്ഞു സെയിൽസ് മേനോട് തർക്കിക്കുന്ന ഷീലയുടെ പ്രസന്ന മുഖം ഓർത്തെടുക്കുന്ന ശരത്.. പ്രണയത്തിന്റെ തിരയിളക്കം..

പെട്ടെന്ന് സ്ലോ മോഷനിൽ ടോയ്ലറ്റിലേക്ക്..

ഈ രീതിയിൽ മനമുരുകുന്ന കഥ മുഴുവനും എഴുതി ഞാൻ സമർപ്പിച്ചു..

പക്ഷെ ഫലം വന്നപ്പോൾ എന്നെ നിഷ്കരുണം തള്ളിയിരിക്കുന്നു.. കാരണം, ആഭാസത്തരം എഴുതി പോലും.. !!

ഇന്റർണൽ മാർക്ക് പോകുമല്ലോ എന്ന് മാത്രം കരുതി ഞാനന്ന് ഒന്നും തിരിച്ചു ചോദിച്ചില്ല..

പക്ഷെ ഇന്ന് ഞാൻ ചോദിച്ചു പോവുകയാണ് പ്രിയപ്പെട്ടവരേ,

സിനിമയിലെ നായകന് വയറിളക്കം വരില്ലേ??

വില്ലന്റെ ഭാര്യയെന്താ പെണ്ണല്ലേ??

നായികക്ക് മൂലക്കുരു വരാതിരിക്കാൻ ചെറുപ്പത്തിൽ അവൾ കുത്തിവെപ്പ് എടുക്കുന്നുണ്ടോ??

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക് മുമ്പിൽ രചനയുടെ വിഷയം തെളിഞ്ഞു നിൽക്കുന്നു..

"ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള ദൂരം.. "

അതൊരു വലിയ ദൂരം തന്നെയാണ്.. :)

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com6tag:blogger.com,1999:blog-1687419403161330281.post-65613678472642617582016-10-13T23:03:00.003-07:002016-10-13T23:03:35.514-07:00"മുത്തേ,ഒന്ന് നോക്കിക്കൂടെ"??

കോളേജിൽ പഠിക്കാൻ,അല്ല വെറുതെ പോയിരുന്ന കാലം..

കാന്റീനിൽ ഇരുന്നു ബോറടിച്ചു പണ്ടാരടങ്ങി ഞാനും സഫീറും..

"സിൽമക്ക് പോയാലോ" എന്ന് സഫീറിന്റെ ചോദ്യം.. അതൊരു നല്ല ചോദ്യമായിരുന്നു..

രണ്ടു
തവണ ആഞ്ഞു കടിച്ചിട്ടും കീഴടങ്ങാതിരുന്ന ഉണ്ടംപൊരി ചില്ലലമാരയിലേക്ക്
തന്നെ തിരിച്ചു വെച്ച് അതിനെ ഒന്ന് വണങ്ങി പുറത്തേക്കിറങ്ങി..

ക്യാന്റീനും കഴിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ നേരെ വരുന്നു ട്യൂട്ടർ സാർ..

ഒന്നും നോക്കിയില്ല,അടുത്ത് കണ്ട ലൈബ്രറിയിലേക്ക് ചാടിക്കയറി..

ഉള്ളിൽ
കേറിയ ഞങ്ങൾ ഞെട്ടിപ്പോയി, കാരണം ലാബ് ഏതാ ലൈബ്രറി ഏതാന്നറിയാത്ത പ്രിജേഷ്
ലൈബ്രറിയിൽ..സഫീർ പുറത്തിറങ്ങി ലൈബ്രറിയുടെ ബോർഡ് നോക്കി ലൈബ്രറി
തന്നെയെന്ന് ഒന്നൂടി ഉറപ്പു വരുത്തി..

പ്രിജേഷിന്റെ കുറച്ചകലെയായി ഇരിക്കുന്ന ടീംസിനെ
കണ്ടപ്പോഴാ സംഗതിയുടെ ഇരുപ്പു വശം ഞങ്ങൾക്ക് കത്തിയത്.. ഞങ്ങടെ ജൂനിയർ
സൗമ്യയും സംഘവും..പ്രിജേഷ് കുറെയായി ഓൾടെ പിറകെയാ,വളക്കാൻ..

ഓളെ
ഇമ്പ്രെസ്സ് ചെയ്യിക്കാൻ മച്ചാൻ ഇംഗ്ലീഷ് പേപ്പർ ഒക്കെയാ എടുത്ത്
വായിക്കുന്നേ.. ഓള് കേൾക്കാൻ പാകത്തിൽ ഓരോ അക്ഷരം പെറുക്കിയെടുത്തു
അത്യാവശ്യം ഉച്ചത്തിൽ തന്നെ വായിക്കുന്നുണ്ട്.. "R,E,A,D..റിയാദ്"
എന്നൊക്കെ..

സമയം കളയാതെ സഫീറും പോയി അവന്റടുത്തിരുന്നു..എന്തിനാ??

സൗമ്യന്റെ തൊട്ടടുത്തു ഫായിസയുണ്ട്..സഫീർ കുറച്ചായി ഫായിസാന്റെ പിറകേയാ.. അങ്ങനെ രണ്ടു കാൽമുകന്മാർ കാരണം ഞാനുമവിടിരുന്നു..

സൗമ്യ ഇടക്ക് പ്രിജേഷിനെ നോക്കുന്നേലും ഉണ്ട്..പ്രതീക്ഷ പ്രതീക്ഷ..!!
പക്ഷെ ഫായിസ നോക്കുന്നത് പോലുമില്ല.

"ക്യാന്റീനിലെ ഉണ്ടംപൊരി എത്രമാത്രം നക്കിയതാ ഓളെന്റെ പൈസ കൊണ്ട്.. ഓക്കൊന്നു നോക്കിക്കൂടെ ??" സഫീറെന്നോടായി പറഞ്ഞു..

"അതെന്നോടല്ല,ഓളോട് ചോദിക്കെടാ.. "

"ചോദിക്കും..
എനിക്കാരേം പേടിയൊന്നുമില്ല " അതും പറഞ്ഞു അവൻ പ്രിജേഷ് വായിക്കുന്ന
പേപ്പർ പിടിച്ചു വാങ്ങി അതിന്റെ ഒരു കഷ്ണം കീറിയെടുത്തു അതിലെന്തോ
എഴുതി,എന്നിട്ടത് പ്രിജേഷിന്റെ നേരെ നീട്ടി..

"അളിയാ,ഇതൊന്ന് ഓക്ക് കൊണ്ട് കൊടുത്തേ.."

പ്രിജേഷ് അത് വാങ്ങി വായിച്ചു നോക്കി.. "മുത്തേ,ഒന്ന് നോക്കിക്കൂടെ"??

പ്രിജേഷ് ഉപകാരിയാണല്ലോ..അവൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..

അതവൾക്ക്
നേരെ നീട്ടി.. അത് വായിച്ചതും അവൾ ചാടിയെണീറ്റതും ഒരുമിച്ച്.. പ്രിജേഷ്
പന്തികേട് മണത്തു തിരിഞ്ഞതും അവൾ കയ്യാഞ്ഞു വീശിയതും ഒരുമിച്ചാ..കൊണ്ടത്
നടുപ്പുറത്താ.. "ഠപ്പേ "

"ആരാടാ ലൈബ്രറിയിൽ പടക്കം
പൊട്ടിക്കണേ" എന്നും ചോദിച്ചു ലൈബ്രേറിയൻ ചാടിയെണീറ്റു..പൊകയൊന്നും
കാണാത്തോണ്ട് പുറത്താരോ പൊട്ടിച്ചതാവും എന്ന് കരുതി അയാളടങ്ങി..

സംഗതി അധികമാരും കണ്ടില്ല,കണ്ടവർക്കൊന്നും മനസ്സിലായതുമില്ല...

പ്രിജേഷ് പുറവും തടവി എന്റെ അടുത്ത് വന്നിരുന്നു..

ഞാൻ അവന്റെ കയ്യിലെ കടലാസ് വാങ്ങി അത് വായിച്ചു നോക്കി കണ്ണ് മിഴിച്ചു..

കുഴപ്പമൊന്നുമില്ല,ധൃതിയിൽ എഴുതിയപ്പോ ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക്..

"മുത്തേ,ഒന്ന് നോക്കിക്കൂടെ"?? എന്നെഴുതിയതിൽ 'നോക്കിക്കൂടെ'എന്നതിലെ
'ന'-ന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള സാമാനങ്ങൾ ഇടാൻ മറന്നു
പോയിരിക്കുന്നു..!!

ഞാൻ സഫീറിനെ പുച്ഛത്തോടെ നോക്കി..പിന്നെ പ്രിജേഷിന് നേരെ തിരിഞ്ഞു..

"അല്ല മൊയന്തേ ,എഴുതിയ ഓനോ അങ്ങനെ.. നീ വായിച്ചിട്ടല്ലേ ഓൾക്ക് കൊണ്ട് കൊടുത്തേ.."

"അതിനു എഴുതിയതിനു എന്താ കുഴപ്പം.. ഓൾക്ക് പിരാന്താടാ" അവൻ ദേഷ്യത്തോടെ പറഞ്ഞു..

ആ.. പസ്ററ്..എന്തിനാ അടി കൊണ്ടെന്ന് പൊട്ടന് ഇപ്പോം മനസ്സിലായിട്ടില്ല.. ഞാൻ മനസ്സിലാക്കി കൊടുക്കാനും പോയില്ല..

ഏതായാലും
ആ സംഭവത്തോട് കൂടെ പ്രിജേഷിന്റെ 6 മാസത്തെ കഠിന പ്രവർത്തനം കാരണം ഏകദേശം
90% വളഞ്ഞ സൗമ്യ അവനെ വിട്ടു വെയ്റ്റിംഗ് ലിസ്റ്റിൽ രണ്ടാമതുണ്ടായ സജേഷിന്
വളഞ്ഞു കൊടുത്തു.. ശോകം.. !!

ചെങ്ങായിയെ സഹായിക്കാൻ പോയി എന്ന ഒറ്റ കുറ്റം മാത്രേ പ്രിജേഷ് ചെയ്തുള്ളൂ എന്നോർത്തോണം.. പാവം..!!!

ബന്ധുവിനെ
സഹായിക്കാൻ പോയി സ്വന്തം പണി വരെ പോയ ജയരാജൻ ചിറ്റപ്പനെ കുറിച്ച്
വായിച്ചപ്പോൾ ചെങ്ങായിനെ സഹായിക്കാൻ പോയി സ്വന്തം പെണ്ണ് വരെ പോയ
പ്രിജേഷിനെ ഓർത്തന്നെ ഉളളൂ.. :)

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com9tag:blogger.com,1999:blog-1687419403161330281.post-48736215894611103852016-08-16T03:37:00.001-07:002017-06-02T01:50:10.036-07:00ഒരു വട്ടം കൂടി...

ഒരു വെടീം പൊകേം മാത്രമേ ഓർമയുള്ളൂ.. എല്ലാം വളരെ പെട്ടെന്നെന്നെ തീർന്നു..

കോളേജിൽ
ഒരുമിച്ച് പഠിച്ചവരെയൊക്കെ തപ്പിയെടുത്തൊരു വാട്ട്സപ്പ് ഗ്രൂപ്പ് ,വെറുതെ
ഒരു രസത്തിനു ചിന്തിച്ചതാ.. മുകളിലൂടെ പോകുന്ന വെടിയുണ്ട ഏണി വെച്ച് കേറി
പിടിച്ചു നെഞ്ചിൻ കൂട്ടിനകത്തേക്കു കേറ്റുന്നതായിരുന്നു അയിനേക്കാൾ നല്ലതു
എന്ന് ഇപ്പൊ തോന്നുന്നു..!!

സകലോനേം ആഡ് ചെയ്തു, മഹിളാ മണികളെ റിക്രൂട്ട് ചെയ്യാൻ റിഷാനയെ ഓടിച്ചിട്ട് പിടിച്ചു ഗ്രൂപ്പിൽ കേറ്റി അഡ്മിനും ആക്കി..

സംഗതി
കേറിയങ്ങു കത്തി..ജീവിച്ചിരിപ്പുണ്ടോ അതോ ആരേലും തല്ലിക്കൊന്നോ എന്ന
ഒടുക്കത്തെ ചോദ്യത്തിന് ഉത്തരം എന്നോണം ഒന്നും ചത്തില്ല, നാട്ടുകാരുടെ ക്ഷമ
കൊണ്ട് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിച്ചു പലവഴി
ഗ്രൂപ്പിലേക്കൊഴുകിയെത്തി..

അതിനിടയിലാ
ഞാനടുത്ത വെടിയുണ്ട ഓർഡർ ചെയ്തേ.. ഒരു കാര്യോമില്ലായിരുന്നു.. ഒരു ഗെറ്റ്
ടുഗതർ..!! ഒരിക്കൽ ജ്വലിച്ച ദിവസത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ..!!

സംഗതി
എല്ലാർക്കും പെരുത്തിഷ്ടായി.. ലൈക്കോട് ലൈക്ക്..ഓഗസ്റ്റ് 15 അങ്ങനെ
ഫിക്സും ചെയ്തു.. പിന്നെ അതിന്റെ പ്ലാനിംഗ് എന്നും പറഞ്ഞായി
ചർച്ച..ചർച്ചയിൽ ഒരു ചേർച്ചയില്ല എന്ന് പറഞ്ഞായി അടുത്ത തല്ല് ..
നടക്കട്ട് പുല്ല്.. ഞാനൊന്നും മിണ്ടാൻ പോയില്ല.. !!

അതിനിടയിൽ പ്രകാശിന്റെ ഫോൺ.. ന്തിനാ ??

"അളിയാ.. സംഭവം ഒക്കെ എനിക്കിഷ്ടായി.. പക്ഷെ ഞാൻ വരൂല.."

എനിക്കൊന്നും
തോന്നിയില്ല.. കാരണം ഓൻ പണ്ടേ ഇങ്ങനാ.. ഇഷ്ടായതൊന്നും ചെയ്യൂല.. CD കടയിൽ
പോയിട്ട് കാണാത്ത 'ദേവാസുരം' വെറുതെ തരാന്ന് പറഞ്ഞപ്പോ അത് വാങ്ങാണ്ട്
തിയേറ്ററിൽ ഫസ്റ്റ് ദിവസം തന്നെ പോയിക്കണ്ട 'വാമനപുരം ബസ് റൂട്ട്' കാശ്
കൊടുത്തു വാങ്ങിയ ലെഗസി ഉള്ളോനാ..!!

എന്തായാലും വെറുതെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു..

"ന്തേ നിനക്ക് വന്നാല്‍.."

"വരണേൽ ഓളേം കൂടി വിളിക്കണം.. എന്നാ ഞാൻ വരും.." അവന്റെ ഉത്തരം..

"ങേ.. ആരുടെ ഓളെ " എന്റെ സംശയം..

"ആരുടേലും ഓളായോ എന്നറിയൂല.. ആയാലും ഇല്ലേലും ഓളുണ്ടേൽ ഞാൻ വരാം.."

"ആരാന്ന് പറയെടാ പരട്ടേ??" എനിക്ക് കലിപ്പ് കേറി..

"അത്.. അത്.. സൗമ്യ.. "

ന്റെ
പൊന്നെ.. മ്മളെ ജൂനിയർ.. ഓന്റെ പഴേ കാമുകി.. കാമുകീന്ന് മുഴുവനായും പറയാൻ
പറ്റൂല,കാരണം ഓനങ്ങോട്ടെ പ്രേമിച്ചിട്ടുള്ളു,തിരിച്ചിങ്ങോട്ട് തെറീം
വെടീം പൊകേം മാത്രേ ഉണ്ടായിട്ടുള്ളൂ..ആ സമയത്തു ഓന്റെ പിരാന്ത് കാരണം ഓൻ
എന്നേം സഫീറിനേം വിളിച്ചോണ്ട് ഓൾടെ നാട്ടിലേക്കൊരു പോക്കാ.. അടുത്ത സീൻ
ഓട്ടമാ,മരണ ഓട്ടം. അന്നാട്ടില്‍ നല്ലൊരു ഓട്ടക്കാരൻ ഉണ്ടായിരുന്നേൽ അന്നേ
ഡെഡ്ബോഡി ആകേണ്ട ബോഡീസ് ആയിരുന്നു ഞങ്ങളുടേത്.. !!

അതോണ്ടെന്നെ ചോദ്യേം ഉത്തരോന്നും പിന്നെ ഉണ്ടായില്ല.. "നീ വരണ്ട " എന്ന് പറഞ്ഞു ഞാൻ ഫോണങ്ങു വെച്ച്..

ഓൻ വിട്ടില്ല.. വിളിയോട് വിളി..

"എടാ.. ജൂനിയേഴ്സിനെ വിളിക്കാൻ പാടില്ലാന്നാ നിയമം.. അതോണ്ട് അത് വേണ്ട.." ഒഴിവാക്കാൻ അടുത്ത നമ്പർ ഇട്ട് ഞാൻ..

"പിന്നെ.. ഒരു നിയമം.. പാർലിമെന്റിൽ ഒന്നുമല്ലല്ല നമ്മൾ പോകുന്നെ നിയമം തെറ്റിക്കാണ്ടിരിക്കാൻ..പാർക്കി<wbr></wbr>ലേക്കല്ലേ..?"

"പോടാ.. അതിരിക്കട്ട്.. ഓളിപ്പോ എവിടാ?? നീ കണ്ടിട്ട്ണ്ടാ അടുത്തെങ്ങാനും ??"

"അതൊന്നും അറിയൂല.. ഓളെ നാട്ടിപ്പോയി അന്വേഷിക്കണം.."

"ആ..
പസ്ററ്.. നിന്റെ പിരാന്തിന് ഇപ്പോം ഒരു കുറവില്ല അല്ലെ.. പണ്ട് ഓളുടെ
നാട്ടിൽ വന്ന് ഓടിയ ഓട്ടം ഞാനും സഫീറും നേരെ ഓടിയെങ്കിൽ അങ്ങ് സിറിയയിൽ
എത്തിയേനെ..അന്ന് പക്ഷെ കൊയപ്പൂല്ല ,പക്ഷെ ഇന്നങ്ങനെ പോയാൽ IS-ൽ പോയി,ചാനൽ
ചർച്ച,മയ്യിത്ത് കാണണ്ട എന്നൊക്കെ തൊടങ്ങി വെല്യക്കാട്ടെ വിഷയാവും..
അതോണ്ട് നീ പോയെ.. "

എന്നിട്ടും ഓൻ വിടുന്നില്ല..കരച്ചിലോട് കരച്ചിൽ..

പക്ഷെ ആ കരച്ചിലിൽ ഞാൻ വീണില്ല.. കാരണം എനിക്കിപ്പോ ഒരു ഓളുണ്ട്,ഒരു മോളുണ്ട്,ഒരു കുടുംബൂണ്ട്.. രക്തസാക്ഷിയാവാൻ വയ്യ..

ഫോൺ വെച്ച്..!

അങ്ങനെ
ഓഗസ്റ്റ് 14 ആയി.. ചെങ്ങായി ജാബിന്റെ മങ്ങലം മംഗളമായി കഴിഞ്ഞു..ഓഗസ്റ്റ് 14-ന് ഞാൻ വീട്ടിൽ ആ പ്രഖ്യാപനം അങ്ങ് നടത്തി..

"നാളെ ഞാൻ കോളേജിൽ പോകുന്നു,ഈ ഗെറ്റ്-ടുഗതർ ജ്വലിക്കും,നോക്കിക്കോ.."

"ഒവ്വ.. സഹകരണാശുപത്രീൽ എത്താണ്ട് നിന്നാ മതി.. " ഓളുടെ ഓർമ്മപ്പെടുത്തൽ പുച്ഛിച്ചു തള്ളി..

"നാളെ
കമ്പ്ലീറ്റ് നൊസ്റ്റാൾജിയ ആണ്.. അതോണ്ട് പണ്ട് കോളേജിൽ പോയ ദിവസം എങ്ങനാണോ
അങ്ങനാ നാളേം.. അതോണ്ട് നാളെ ബൈക്കിനല്ല,ബസിനാ പോണേ.." എന്റെ അടുത്ത
പ്രഖ്യാപനം..

"എല്ലാം അത് പോലാണോ??" ഉമ്മേടെ ചോദ്യം..

"ആ.. എന്ത്യേ ??"

"അങ്ങനാണേൽ
ഇറങ്ങാം നേരം ഉപ്പാനെ എവിടേം പോവാതെ ഇവിടെ തന്നെ നിറുത്തണം..ഉപ്പാന്റെ
വായിലിരിക്കുന്നത് കേൾക്കാതെ 3 കൊല്ലം നീ ഇവിടന്ന് ഇറങ്ങിയിട്ടില്ലല്ലോ.."

ഫ്ളഷ്ബാക്കിന്റെ ടോൺ..

'കണ്ട
തെണ്ടിപ്പിള്ളേരുടെ കൂടെ പാതിരാത്രി മുഴുവൻ അലഞ്ഞു തിരിഞ്ഞു കേറി
വന്നിരിക്കുന്നു കോളേജിൽ പോകാൻ..'

മൈൻഡ് ഒരു വേള പഴയ കാലത്തിലേക്ക് തിരിച്ചു
പോയി.. വല്ലാണ്ട് അവിടെ നിക്കാൻ മൈൻഡിനെ വിടാണ്ട് തിരിച്ചെടുത്തു..ബാക്കി
ഡയലോഗ് അതുക്കും മേലെയാ..

"മാണ്ട.. നിങ്ങളൊക്കെ തൽക്കാലം
നൊസ്റ്റാൾജിയ ആക്കണ്ട.. ഞാൻ മാത്രം ആക്കിക്കോളാം..കേട്ടാ.." ആ സീൻ പിരിച്ചു
വിട്ടു.. ഇല്ലേൽ കുറെ എന്തൊക്കെയോ വരും..

ആ രാത്രി അങ്ങനങ്ങു തീർന്നു..നേരം നേരത്തെ തന്നെ വെളുത്തു..

കുളിക്കാൻ നേരമാ ഡ്രസ്സ് കോഡ് ഉണ്ടാക്കിയ കാര്യം ഓർമ്മ വന്നത്.. നീലക്കുപ്പായമോ പാന്റോ വേണമെന്നാ പറഞ്ഞത്..

മമ്മിഞ്ഞിന്റെ
കല്യാണത്തിനിട്ട നീലക്കുപ്പായം തന്നെ ഇടാം.. CITU ഡ്രസ്സ് പോലുണ്ട്
എന്നെല്ലാരും പറഞ്ഞന്ന് ഇനി ഈ പുല്ലിടൂല എന്ന് പറഞ്ഞു ഊരിവെച്ചതാ..
അതൊന്നൂടി എടുത്ത്..

അതൊന്ന് തേക്കാൻ ഓൾക്ക് നേരെ നീട്ടി..

"ഇതെന്താ നീലയൊക്കെ.."

"ഡ്രസ്സ് കോഡ് നീല വേണമെന്നാ റിഷാന പറഞ്ഞേ.."

"അതെന്തിനാ..?" അവളുടെ ഡൌട്ട്..

"ഓ..
റിഷാന പുതിയ നീല ചൂരിദാറ് വല്ലോം വാങ്ങിക്കാണും.. അത് കാണിക്കാൻ നമ്മളേം
കൂടി നീലയാക്കുന്നു.. അല്ലാണ്ട്ന്നാ..നീ തേക്കാൻ നോക്ക്.."

"ഇന്നത്തെ
ദിവസം കോളേജിൽ പണ്ട് പോയ ദിവസം പോലെ തന്നെയാ എന്നല്ലേ പറഞ്ഞെ.. അന്ന് ഞാൻ
സ്കൂളിൽ പഠിക്കുവാ.. തേക്കാൻ നേരൂല്ല..എനിക്ക് ഹോം വർക്ക് ചെയ്ത്
തീർക്കാനുണ്ട് കേട്ടാ.." ഓള് തേച്ചിട്ടങ്ങു പോയി,ഡ്രെസ്സല്ല,എന്നെ..!!

വന്ന് വന്ന് ഓളും സിമ്പോളിക് ആയി വരുന്നുണ്ട്.. ഒന്നും മിണ്ടാൻ പറ്റാത്ത ഓരോ അവസ്ഥാന്തരങ്ങൾ.. !

ഞാനെന്നെ
തേക്കാൻ തേപ്പു പെട്ടി എടുത്ത്.. എന്നും ചെയ്യാറുള്ളത് പോലെ തേപ്പു
പെട്ടിയുടെ പൊടി കളയാൻ തേപ്പു പെട്ടി കൊണ്ട് തുടക്ക് രണ്ട് തേപ്പ്..

അടുത്തത് വൻ അലർച്ചയാ..

എന്നതാ കാര്യം ??

അതെന്നെ.. ഉപ്പ ഡ്രെസും തേച്ചു പ്ളഗ് ഊരിയ മൊമെന്റിലായിരുന്നു എന്റെ പൊടി
കളയൽ.. പൊടീം പോയി,ഇച്ചിരി തോലും പോയി..പൊന്നീച്ച പറന്നു.. ജ്വലിച്ചു
തുടങ്ങി മോനെ..!!

ഏതായാലും പൊള്ളിയ സെന്റിമെന്റിൽ ഓള്
ഡ്രസ്സ് തേക്കാൻ സമ്മയിച്ചു.. ഓള് ആദ്യം തന്നെ എന്നെ തേക്കാണ്ട് ഡ്രസ്സ്
തേച്ചിരുന്നേൽ ആ ജ്വലിക്കൽ ഒഴിവാക്കാരുന്നു..!!

കുളീം കഴിപ്പും ഡ്രസിങും ഒക്കെ കഴിഞ്ഞു.. ഇറങ്ങാൻ നേരം ഓള് പിറകീന്ന് വിളിച്ചു..

"നല്ലോരു കാര്യത്തിന് പോകുമ്പോൾ പിറകീന്നു വിളിക്കല്ലേ.. ജ്വലിക്കേണ്ടതാ.. എന്തേ??" ദേഷ്യത്തോടെ ചോദിച്ചു...

ഓളൊന്നും മിണ്ടാണ്ട് ഉറങ്ങിക്കിടക്കുന്ന മോളെ ചൂണ്ടി കാണിച്ചു..

അതെന്തിനാ.. കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ആലോചിച്ചു..

പിന്നാ ഓർത്തത്,സിംബോളിക്കാ,സിംബോളിക്ക്..

'പണ്ടത്തെ പോലെ കെട്ട് വിട്ട പട്ടമല്ല,കെട്ടിയിട്ട പശുവാന്ന്' ഓള് സിംബോളിക് ആയി ഓർമപ്പെടുത്തിയതാ..!!

ഒന്നും മിണ്ടാണ്ട് മോൾക്ക് ഒരുമ്മ കൊടുത്തിറങ്ങി..!!

ബസ് സ്റ്റോപ്പിലെത്തി.. ജാബിയെ കണ്ടു.. ആദ്യരാത്രി കമ്പനിക്കടിച്ചെന്നു ഓന്റെ മുഖം പറഞ്ഞു.. റൊമാൻസിനു പറ്റിയ അതെ പറ്റ്.. സന്തോഷായി..

ബസ് വന്നു..പഴേ പോലെ ചാടിക്കേറി..

കണ്ടക്ടർ വന്നപ്പോൾ ഒരു രൂപ 25 പൈസാ കൊടുത്തു.. കൺസഷൻ..അങ്ങേരു അടിമുടിയൊന്ന് നോക്കി..

സംഭവം എനിക്കപ്പോഴാ കത്തിയത്..15 രൂപ എടുക്കുന്ന നേരം കൊണ്ട് അങ്ങേരുടെ അനർഘ നിർഗ്ഗള വാക്കുകളാൽ കൊട വിരിഞ്ഞു.. പൂരം കണ്ട സന്തോഷം..!!

ബസ്സിന് പുറത്തെ കാഴ്ച്ചകൾ പോലെ ഓർമ്മകളും പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി..

ഒരു കാര്യവുമില്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച മൂന്നു വർഷങ്ങൾ..

പെണ്ണ്
സെറ്റ് ആവുന്നത് വരെ പ്രണയത്തോടും സെറ്റ് ആയതിനു ശേഷം അതെ പെണ്ണിനെ തന്നെ
വളക്കാൻ ശ്രമിച്ച മറ്റു അലവലാതികളോടും കലഹിച്ച മൂന്നു വർഷങ്ങൾ..

കൂട്ടത്തിലുള്ളവനെ
നമ്മള് തല്ലുകയോ തലോടുകയോ ചെയ്യും,പക്ഷെ പുറത്തുള്ളോൻ ഓനെയൊന്നു തുറിച്ചു
നോക്കിയാൽ പോലും "വാ അളിയാ.. ഓന്റെ മയ്യിത്ത് കൊണ്ട് ചിരിയും കളിയുമാ
ഇന്നെന്ന്" പറഞ്ഞു നെഞ്ചും വിരിച്ചിറങ്ങിയ ദിനങ്ങൾ,ആൾബലം കണ്ട് കൊടുത്ത
തല്ലുകൾ,തിരിച്ചു കിട്ടിയ കല്ലേറുകൾ,തെറി വിളികൾ..!!

പ്രണയിച്ച,
സൗഹൃദം എന്തെന്ന് പഠിപ്പിച്ച,കോപ്പിയടിയിലും ഒരു കലയുണ്ടെന്നു
തിരിച്ചറിഞ്ഞ,സെമിനാർ കണ്ടു പിടിച്ചവന്റെ തന്തക്ക് വിളിച്ച,ഇന്റെർണൽ
അസൈന്മെന്റ് കണ്ടു പിടിച്ചവന്റെ തള്ളക്ക് വിളിച്ച മൂന്നു വർഷങ്ങൾ..

ഓർമ്മകൾക്കെന്തു സുഗന്ധം..!!

ബസ് സർ-സയ്ദ് കോളേജ് സ്റ്റോപ്പിലെത്തി.. ഒന്നും നോക്കാണ്ട് ചാടിയിറങ്ങി..

കണ്ടക്ടർ ചൂഴ്ന്ന് നോക്കുന്നു.. വിട്ടില്ല,തിരിച്ചും അതെ നോട്ടം കലിപ്പോടെ നോക്കി..

അപ്പോഴാ വല്യൊരു സത്യം ഓർമ്മ വന്നത്..

'പടച്ചോനെ,ഗെറ്റ്
ടുഗതർ പറഞ്ഞത് കോളേജിൽ അല്ലല്ലോ, തളിപ്പറമ്പും കഴിഞ്ഞുള്ള കുപ്പത്തല്ലേ..
പിന്നെന്തിനാ ഞാൻ ഇവിടെ ചാടിയിറങ്ങിയേ..' ഞാനെന്നോട് തന്നെ ചോദിച്ചു..

ചുമ്മാതല്ല കണ്ടക്ടർ തെണ്ടി നോക്കുന്നെ,തളിപ്പറമ്പിലേക്കു ടിക്കറ്റ് എടുത്ത് അവിടെത്തും മുമ്പ് ചാടിയിറങ്ങിയാ ആരായാലും നോക്കും..

തിരിച്ചു കേറിയാലോ??

അങ്ങേരുടെ
പുച്ഛം ഏറ്റു വാങ്ങേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ആ ചിന്ത അപ്പൊത്തന്നെ
മടക്കി വെച്ച്.. അങ്ങേരിപ്പോഴും ആ നോട്ടം തന്നെയാ.. അങ്ങനെ വിട്ടാൽ
പറ്റില്ലല്ലോ,ഞാനും തിരിച്ചു നോക്കി നെഞ്ചും വിരിച്ചു പറഞ്ഞു.

"പൈസ എനിക്ക് പുല്ലാ.. എനിക്കിഷ്ടമുള്ളിടത്തു ഞാനിറങ്ങും.ചിലപ്പോ കണ്ണൂരേക്ക് ടിക്കറ്റ് എടുത്ത് തളിപ്പറമ്പിൽ ഇറങ്ങും.നിനക്കെന്താ അതിന് ?"

"നിനക്ക് പ്രാന്താടാ.. " അതും പറഞ്ഞു അങ്ങേര് ഡബിൾ അടിച്ചു,ബസ് പോയി,എന്റെ മാനോം..!

അടുത്ത ബസിൽ കേറി ഒന്നൂടി തളിപ്പറമ്പിലേക്ക് ടിക്കറ്റ് എടുത്ത്..ഒന്നും ഓർക്കാൻ നിന്നില്ല,ഇനീം നാണം കെടാൻ വയ്യ..!

തളിപ്പറമ്പ എത്തി.. ഫോൺ എടുത്ത് പ്രിജേഷിനെ വിളിച്ചു..

"ഞാൻ തളിപ്പറമ്പ എത്തി..നീ എവിടാ അളിയാ..?"

"പോടാ.. ഞാൻ കോളേജിന്റവിടെ ബസ് ഇറങ്ങി 10 മിനിറ്റ് ആയി ഇവിടെ പോസ്റ്റ് ആയിട്ട്.."

"ങേ.. നീ തളിപ്പറമ്പും കഴിഞ്ഞു എന്തിനാ അവിടെ പോയെ.. കുപ്പത്തല്ലേ പരിപാടി വെച്ചിരിക്കുന്നത്.."

"ശെടാ.. ശരിയാണല്ലേ..ഞാനെന്തിനാ ഇവിടെ വന്നേ.." അവന്റെ ചോദ്യം..

ഞാനുത്തരം പറഞ്ഞില്ല..ഫോൺ കട്ട് ചെയ്തു..

ഞാൻ ഒന്നെറിഞ്ഞാ ഓൻ ഒമ്പതെറിയും.. അതാ ഓൻ ..

ഓനേം വെയിറ്റ് ചെയ്തു 10 മിനിറ്റ് പോസ്റ്റ് ആയ നേരം നോക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റും ഇട്ട്..!

അവനെത്തി..ഓട്ടോ പിടിച്ചു കുപ്പത്തേക്കു..

ലേക്ക് പാർക്ക് ആണ് ഡെസ്റ്റിനേഷൻ.. അവിടാ പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നെ..!

താക്കോൽ വാങ്ങി ഗേറ്റ് തുറന്നു..

ഞാൻ
നോക്കി..ഏകദേശം ഒരു 2 സെന്റ് സ്ഥലത്തു നിർമ്മിച്ചിരിക്കുന്ന വലിയ
വിശാലമായ പാർക്ക്..പ്രിജേഷ് കണ്ടിഷ്ടപ്പെട്ടു ബുക്ക് ചെയ്തതാ.. അവനെ നോക്കി
പുച്ഛിക്കാൻ നിന്നില്ല.. എത്രാന്നു വെച്ചാ..!!

"നല്ല വിശാലമായ പുറം".. പ്രിജേഷിന്റെ ഡയലോഗ്..

ഞാനവനെ കലിപ്പോടെ നോക്കി.. റോഡിലൂടെ നടന്നു പോകുന്ന ചേച്ചിയെ നോക്കിയാ അവൻ പറഞ്ഞെ..ഞാനും നോക്കി..

"ശരിയാ..
നല്ല വിശാലമായ പുറം.." ചേച്ചി പോയി..ഇത് പോലോത്ത വല്ല കാഴ്ചയും കണ്ടോണ്ട്
തന്നാവും തെണ്ടി പാർക്ക് ബുക്ക് ചെയ്തത്.. ഞാൻ പിന്നേം പാർക്കിലേക്ക്
നോക്കി..

ചെറുതാണേലും പ്രകൃതി രമണീയത നിറഞ്ഞൊഴുകുന്ന പാർക്കൊക്കെ തന്നെയാ..

വിശാലമായ
പച്ചപ്പുല്ലിൽ ഇരിക്കാനുള്ള സ്ഥലമുണ്ടെന്നാ ഓൻ ഗ്രൂപ്പിൽ പറഞ്ഞത്..മഴ
നല്ലോണം പെയ്തോണ്ട് പുല്ലിൽ ഇരിക്കാനുള്ള പൂതി നാലായി കീറി പുഴയിലെറിയേണ്ടി
വന്നു..പുല്ല്..!!

പാർക്കിന്റെ തൊട്ടടുത്തുള്ള ഹാളിന്റെ താക്കോലുമായി പാർക്കുടമ ചേച്ചി വന്നു.. മുറി തുറന്നു.. !

കുറ്റം പറയരുതല്ലോ..നല്ല ഹാൾ..കൊള്ളാം..

പെട്ടെന്നൊരു കാർ വന്നു..

സഫീറ
ഫാമിലിയായി വന്നിരിക്കുന്നു.. കൂടെ റിഷാനയും.. എന്റെ ഊഹം
ശരിയായിരുന്നു,റിഷാനയുടെ പുതിയ നീല ചൂരിദാർ കാണിക്കാൻ വേണ്ടി മനപ്പൂർവാ
ഓള് നീല യൂണിഫോം എന്നൊക്കെ പറഞ്ഞത്.. മിടുക്കി..!!

വിശാലമായ
പാർക്ക് കഥ കേട്ട് തന്നാ സഫീറയുടെ മക്കളും വന്നതെന്ന് തോന്നുന്നു..പാർക്ക്
കണ്ട ഉടനെ തന്നെ പിള്ളേര് തിരിച്ചു വണ്ടീൽ കേറി..ഉമ്മാനെ നോക്കി കൊഞ്ഞനം
കുത്താനും മറന്നില്ല..

"ഇത്രേം വല്യ പാർക്കിൽ പിള്ളേരെ
കളിക്കാൻ വിട്ടാ ചിലപ്പോ കാണാതായി പോകും.." ഓളെ മാപ്പിളേടെ ഡയലോഗ് കൂടി
ആയപ്പോ സംഗതി ഒന്നൂടെ ജ്വലിച്ചു..

ഫാമിലി ആയി വന്ന സഫീറ അങ്ങനെ പാർക്കിന്റെ കൊണം കൊണ്ട് സിംഗിൾ ആയി..!!

തൊട്ടു പിറകെ ഓട്ടോ വന്നു.. ഷംസീനയും മിതയും ഷാനിബയും ഇറങ്ങി..

15 പേര് ഉറപ്പായും വരുമെന്ന് പറഞ്ഞതാ.. ലാസ്റ്റ് ടൈം എല്ലാരും നൈസ് ആയി വഞ്ചിച്ചു..

സഫീറിന്
കണ്ണൂർ കോട്ടയിൽ സ്വാതന്ത്ര ദിനത്തിന്റെ സല്യൂട്ട് സ്വീകരിക്കാൻ പോണം
പോലും..ഓരോരോ കാരണങ്ങൾ..ഓനിപ്പോഴും നല്ല ബിടലെന്ന്യാ..!!

പണ്ട്
പഠിക്കാനുള്ളത് മുഴുവൻ പച്ചവെള്ളം പോലെ പഠിച്ചിട്ടു വന്നാലും പരീക്ഷ എന്ന്
കേൾക്കുമ്പോൾ വിറയ്ക്കുന്ന മിനി ഇപ്പൊ പോലീസിലാണ് എന്നറിഞ്ഞപ്പോ മൂന്നു
ദിവസാ ഞാൻ ചിരി നിർത്താൻ കഷ്ടപ്പെട്ടെ..ഓള് സല്യൂട്ട് അടിക്കാനും പോയി.. !!

അങ്ങനെ ശുഷ്കിച്ച അംഗങ്ങളെ വെച്ച് സെൽഫി തുടങ്ങി..അതിനിടയിൽ സജേഷ് വന്നു..

ഉയരം
കൂടുംതോറും ചായക്ക് സ്വാദ് കൂടും എന്ന് പറഞ്ഞത് കേട്ട് കുടിയാന്മലയിൽ
കേറി നിന്ന് ചായ കുടിച്ച അതേ സജേഷ്..അകന്നിരുന്നാൽ സ്നേഹത്തിന്റെ ആഴം കൂടും
എന്ന് പറഞ്ഞു പ്രേമിക്കുന്ന പെണ്ണിനെ കുറച്ചൂസം വിളിക്കാണ്ട് നിന്നു...
അത് ഓള് മുതലാക്കി..ഓനെ നൈസ് ആയി തേച്ചിട്ട് ഓള് ഓന്റെ ചെങ്ങായിന്റെ കൂടെ
പോയി.. അന്ന് മുതൽ നിരാശാകാമുകനായി നടക്കുന്ന സജേഷിനെ എല്ലാരും ചേർന്ന് പഴേ
പോലെ ആക്കി.. ഓനുഷാറായി..!

ജംഷീറിനെ വിളിച്ചപ്പോൾ ഓൻ കോളേജിലേക്കുള്ള ബസ് കേറിയെന്നു പറഞ്ഞു..

"മണ്ടൻ കുണാപ്പി,നൊസ്റ്റാൾജിയ വലിച്ചെറിഞ്ഞു പാർക്കിലേക്ക് വാടാന്നു" പറഞ്ഞു ഓനെ പ്രിജേഷ് പച്ചത്തെറി വിളിച്ചു..കലികാലം..!!

വൈകാതെ ജംഷീറും എത്തി..

പിന്നീടങ്ങോട്ട്
സംഗതി കത്തിക്കയറി.. കഷണ്ടിയും ഫഹദ് ഫാസിലും തുടങ്ങി വേലുത്തമ്പി ദളവയെ
കുറിച്ച് വരെ സംസാരിച്ചു.. റിഷാന പ്ലാൻ ചെയ്ത് കൊണ്ട് വന്ന ഗെയിംസ് ഒക്കെ
കത്തിക്കേറി..

മണിക്കൂറുകൾ മിനിറ്റുകളായി
മാറി..എല്ലാവരുടെയും പ്രായം പിന്നെയും പിന്നെയും കുറഞ്ഞു വന്നു..ഇനീം
കുറഞ്ഞാ ശരിയാവൂല എന്ന് പടച്ചോന് തോന്നി തുടങ്ങിയത് കൊണ്ടാവും പടച്ചോൻ
പ്ലാനങ്ങട് മാറ്റിപ്പിടിച്ചു.. ഷാനിന്റെ മാപ്പള വിളിച്ചു..

"ഇനീം വൈകിയാ കുഞ്ഞുങ്ങളെ നോക്കാൻ ഞാൻ വേറെ കെട്ടും " എന്ന് ഭീഷണി..

ഓളോടി..!!

മറ്റുള്ള ഭർത്താക്കന്മാരും ഇതേ ടോൺ പറയാൻ സാധ്യത ഉള്ളതിനാൽ മനസ്സില്ലാ മനസ്സോടെ മറ്റുള്ളവരും.. !!

മനസ്സു നിറഞ്ഞ മൂന്നു മണിക്കൂറുകൾ.. സൗഹൃദത്തിന്റെ കുളിർമയിൽ നനഞ്ഞ നിമിഷങ്ങൾ..ശരിക്കും ജ്വലിച്ചു.. !!

സജേഷ്
പോയി.. ഞാനും ജംഷിയും പ്രിജേഷും പഴയത് പോലെ ഒരുമിച്ച് നടന്നു.. പെട്ടെന്ന്
എന്തോ കണ്ടു പ്രിജേഷ് പോസ് അടിച്ചു നിന്ന്.. അവൻ ഒരു വീടിന്റെ മുകളിലേക്ക്
നോക്കി..

അവിടെ ഒരു പെൺകുട്ടി.. ഞങ്ങൾ സൂക്ഷിച്ചു നോക്കി..

അതവളാ.. സൗമ്യ..!!

"ഫിറോസ്,നീ പ്രണയത്തിൽ വിശ്വസിക്കുന്നുണ്ടോ?? " ഓന്റെ ചോദ്യം..

"ഇല്ല.. നല്ല നാടനടിയിൽ വിശ്വസിക്കുന്നുണ്ട്" ഓളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഓർമയിൽ പതിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..

"അല്ലടാ..ഈ ഗെറ്റ് ടുഗതർ ഒരു നിമിത്തമാ.. എന്റെ പ്രണയം പൂവണിയാൻ ദൈവം വെച്ച് നീട്ടിയ നിമിത്തം.. "

അതും പറഞ്ഞു ഓൻ ആ വീട്ടിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നടുത്തു..

ഇനിയാണ് ജ്വലിക്കുക.. പ്രണയത്തിന്റെ ജ്വാല ഒരു തീപ്പിടുത്തമാവുമോ?

കണ്ടറിയണം...

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com20tag:blogger.com,1999:blog-1687419403161330281.post-48794235673009739762016-08-04T22:30:00.001-07:002016-08-04T22:35:03.579-07:00സ്നേഹമുള്ള അട്ട..

"നമസ്കാരം..
നമുക്കെന്നാ ചർച്ചയിലേക്ക് കടക്കാം.. എറണാകുളം ഇൻഫോപാർക്കിലെ തപസ്യ
ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ... "

"എടേയ്.. എടേയ്.. നിർത്തിനിടെയ്.. പ്രമുഖ കാന്റീൻ എന്നാ.. പേര് പറയാൻ പറ്റൂലേ ??"

"അങ്ങനെ പാടില്ലെന്നാ.. സാധാരണ ഇങ്ങനെ വരുമ്പോൾ കേട്ടിട്ടില്ലേ, പ്രമുഖ വ്യവസായി,പ്രമുഖ ആശുപത്രി എന്നൊക്കെ.. അത് പോലെ.."

"ഓ.. അപ്പൊ സ്നേഹ എന്നൊന്നും പറയാൻ പറ്റില്ലല്ലേ.. എന്നാ വേണ്ട.."

"എറണാകുളം
ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ
നിന്നും ഓർഡർ ചെയ്ത സവാള വടയിൽ നിന്നും അട്ടയെ കിട്ടി എന്നതാണ് നമ്മുടെ
വിഷയം..പറയൂ എന്താണ് സംഭവം. ,എപ്പോഴാണ് അട്ടയെ കിട്ടിയത്.."

"ഓഗസ്റ്റ്
4 വൈകുന്നേരം ചായയുടെ കൂടെ കടി കിട്ടുമോന്നു ചോദിച്ചതാ..അവർ കടി കിട്ടുമോ
എന്ന് മാത്രേ കേട്ടുള്ളൂ എന്ന് തോന്നുന്നു. അതോണ്ടാവും അട്ടയുള്ള സവാള വട
തന്നെ എടുത്ത് തന്നത്..ഒരു സവാള മാത്രം എന്താ ഇങ്ങനെ കരിഞ്ഞിരിക്കുന്നേ
എന്ന് നോക്കിയപ്പോ ആട്ടയങ്ങു നീണ്ടു നിവർന്നു കിടക്കുകയാ... "

"എന്തായിരുന്നു അപ്പോൾ അട്ടയുടെ അവസ്ഥ??"

"അട്ടയുടെ അവസ്ഥ എന്തായിരുന്നു എന്നറിയില്ല.. പക്ഷെ അത് കിട്ടിയവരുടെ അവസ്ഥ വളരെ വളരെ നല്ലതായിരുന്നു.. "

"അതല്ല.. അട്ട ചത്തിരുന്നോ അതോ ജീവനോടെ ആയിരുന്നോ എന്ന്.."

"അത്
പിന്നെ.. അട്ട നമ്മളെ പോലെ പ്രതിരോധ കുത്തിവെപ്പൊന്നും എടുക്കാറില്ലല്ലോ..
സോ ചൂടുള്ള എണ്ണയിൽ വീണപ്പോൾ തന്നെ ചത്ത് കൊടുത്തതാവാനാ സാധ്യത.."

"പക്ഷെ അവർ പറയുന്നത് ആ വട പുറത്തു നിന്ന് വാങ്ങിയതാണ് എന്നാണല്ലോ.."

"അങ്ങനെയാണേൽ
അവർ നാളെ വല്ല പെരുച്ചാഴിയോ,അല്ലേൽ വല്ല വിഷമോ കലക്കി തന്നു, ദിസ് ഈസ്
നോട്ട് മേഡ് ഫ്രം ഹിയർ..മേഡ് ഫ്രം കുന്നംകുളം എന്നൊക്കെ പറഞ്ഞാൽ നമ്മള്
മിണ്ടാതിരിക്കണോ ??"

"മിണ്ടാതിരിക്കുന്നതല്ലേ ഇതിനും നല്ലത്..
ഇതിനുമുമ്പ് പാറ്റയും,പിന്നെ ബാൻഡ് എയ്ഡും കിട്ടിയിട്ടും
എന്തുണ്ടായെന്നാ??ബാൻഡ് എയ്ഡ് കട്ലെറ്റിൽ ചെറിയ മുറിവുണ്ടായത് കൊണ്ട് ഒരു
ഫസ്റ്റ് എയ്ഡ് എന്ന നിലക്ക് കെട്ടിയതാണ് എന്നല്ലേ പറഞ്ഞെ.."

"അതല്ല പിള്ളേച്ചാ.. ഇന്നവർ പിന്നാമ്പുറം കാണിച്ചു.. നാളെയവർ ഉമ്മറം കാണിച്ചാലോ എന്ന് പേടിച്ചിട്ടാ..."

"എന്തുട്ട് ??"

"അല്ല..
പെരുച്ചാഴി,പാമ്പ്,പരാമർ തുടങ്ങിയ എന്തേലും കിട്ടുന്നതിന് മുമ്പ്
ഒന്നുറക്കെ നിലവിളിക്കുവുകയെങ്കിലും ചെയ്യാലോ എന്ന് കരുതിയാ.. ഒന്നുറക്കെ
നിലവിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ എന്നാണല്ലോ ശാസ്ത്രം.."

"ഉവ്വുവ്വ്.. ഉണരുന്നതും കാത്തു തെക്കോട്ടു നോക്കി നിന്നോ.. നിങ്ങൾക്കത് ബഹിഷ്കരിച്ചൂടെ.."

"അതിനെല്ലാരും
വിചാരിക്കണ്ടേ.. ഇന്നലെ അവിടെ അത്രേം ബഹളം നടക്കുമ്പോൾ അകത്തു
ഇതുവരെയില്ലാത്ത കച്ചോടം നടക്കുകയായിരുന്നു. ആ കച്ചോടം കണ്ട് അവരെല്ലാ
ദിവസവും അട്ട പൊരിച്ചു തരുമോ എന്നാ ഇപ്പോഴത്തെ പേടി.."

"അതെന്താ അങ്ങനെ.."

"ആർക്കും
വേറെ വഴിയില്ല .. ആ കട മാത്രേ ഉള്ളൂ.. അതോണ്ട് കണ്ണടച്ചു അവിടന്നു തന്നെ
കഴിക്കുന്നു.. അവർ അത് മുതലാക്കുന്നു..ഹോട്ടൽ എന്ന് വെച്ചാൽ വെറും ബിസിനസ്
മാത്രമല്ല,ഒരൽപം സേവനം കൂടിയാണ് എന്ന് മനസ്സിലാക്കാത്ത ഇതുപോലോത്തെ ബിസിനസ്
മൈൻഡഡ് ആൾക്കാർ ഉള്ളടുത്തോളം ഇതുപോലുള്ള പലതും കാണേണ്ടി വരും.."

"ശോ.. പതറ്റിക്.. എന്നാ ഇവർക്ക് വല്ല വിഷവും കലക്കി തന്നു ഒറ്റയടിക്ക് എല്ലാത്തിനേം കൊന്നൂടെ.."

"ഏയ്.. അതില്ല. ഒറ്റയടിക്ക് കൊല്ലൂല .. ഇഞ്ചിഞ്ചായി മരിച്ചാ മതി നീയൊക്കെ.. അതാണ് ലൈൻ.. "

"ഉം.. പക്ഷെ കാന്റീൻ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ് എന്നാണല്ലോ കേട്ടത്.."

"അതൊക്കെ കോമേഡിയല്ലേ ചേട്ടാ.. സാധാരണ ശനീം ഞായറും അവധി ദിവസമാണല്ലോ.. ഇതിപ്പോ എന്താ,ഒരു ദിവസം കൂടുതൽ അടച്ചു എന്ന് മാത്രം... "

"ഉം.. ഇതൊക്കെ കേട്ടിട്ട് മെമ്പർ താഹിർ എന്താ മിണ്ടാതിരിക്കുന്നെ.."

"ഏയ്,,
ഞാൻ ഇമ്മാതിരി കാര്യങ്ങളിലൊക്കെ കേറി അഭിപ്രായം പറയുന്നതങ്ങു നിർത്തി..
ഇതിപ്പോ അട്ടയെ അവഹേളിച്ചു എന്നും പറഞ്ഞു മൃഗ സംരക്ഷണ വകുപ്പുകാർ വന്ന്
കേസ് എടുത്ത് നിന്നെയൊക്കെ കൊണ്ടുപോയി ജയിലിൽ അടക്കും.. അവരൊക്കെ അന്ത
മാതിരി പെരുമയാന ആള്.. തെരിയുമ.. "

"ങേ.. അതും ശരിയാ.."

"സൊ ഗോ യുവർ ഓഫീസെസ്, ഡൂ യുവർ വർക്ക്,ടേക്ക് സം ബ്രേക്ക്,ഈറ്റ് സം അട്ടഫ്രൈ..ഹാവ് ഫൺ..."

ഒരട്ടയുടെ അന്ത്യം... വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com5tag:blogger.com,1999:blog-1687419403161330281.post-81238435552632130772016-03-31T21:37:00.000-07:002016-04-01T02:54:38.607-07:00പട്ടാളക്കാരൻ പുരുഷുവിന് ഒരു തുറന്ന കത്ത്..

Cinema Spoof

പട്ടാളക്കാരൻ പുരുഷു വായിക്കുവാൻ,

പുരുഷുന് ഇപ്പൊ യുദ്ധമൊന്നുമില്ലേ..

കാര്യത്തിലേക്ക്
വരാം.. "അനാർക്കലി" സിനിമ ഇറങ്ങിയതിനു ശേഷം ഒരു പട്ടാളക്കാരന്റെ അടാർ
ഡയലോഗ് ആണ് ഈ കത്തിന് ആധാരം.. ആ സിനിമ ആ പട്ടാളക്കാരന്റെ അനുഭവമാണെന്ന്
വിരളമായ ചിലർക്കെ അറിയുള്ളൂ എന്ന അങ്ങേരുടെ ഫേസ്ബുക്ക് പോസ്റ്റ്
വായിച്ചപ്പോൾ,കേരളം അറിയാത്ത,പാകിസ്ഥാൻ അറിയാത്ത എന്തിന് മ്മളെ ഇന്ത്യ
പോലും അറിയാത്ത എന്റെ ജീവിത കഥ ഒരു പട്ടാളക്കാരനോട് തന്നെ പറയണം എന്ന്
തോന്നി.. അത് കൊണ്ട് പുരുഷു,ഇങ്ങളോട് ഞാനെല്ലാം തുറന്നു പറയുന്നു..

പുരുഷു,ഇങ്ങള് ഈ ധാരാവി ധാരാവീന്ന് കേട്ടിട്ടുണ്ടോ??..

ആ
ധാരാവിയിലെ ഒരു വലിയ കോളനിയിൽ ആയിരുന്നു ഞാനന്ന് താമസിച്ചിരുന്നത്.. ആ
ദിവസങ്ങളിലൊരിക്കൽ ഉറക്കം വരാത്ത ഒരു രാത്രിയിൽ എന്തൊക്കെയോ
ചിന്തിച്ചിങ്ങനെ കിടക്കുവായിരുന്നു.. അപ്പോഴാ കേന്ദ്ര ഗവണ്മെന്റിന്റെ
പരസ്യം ഓർമ വന്നത്.. "എവിടെ ചിന്തിക്കുന്നുവോ,അവിടെ ശൌചാലയം",ഞാനാണേൽ അവിടെ
കിടന്നു ചിന്തിക്കുകേം ചെയ്തു.. പിന്നൊന്നും നോക്കിയില്ല, ന്റെ ഒരു പഴയ
ഫ്രണ്ട് ഉണ്ട്,പേര് ജഗന്നാഥൻ,വല്യക്കാട്ടെ ഗുണ്ടയാ.. ഓനെ വിളിച്ചു.. ഒറ്റ
രാത്രി കൊണ്ട് ധാരാവിയിലെ ആ വലിയ കോളനി ഓനങ്ങ് ഒഴിപ്പിച്ചു അപ്പത്തന്നെ
അവിടൊരു ശൌചാലയം പണിത്.. ഓർക്കുമ്പോൾ ഇപ്പോഴും കുളിര് കോരുന്നു..!!

അത്
കഴിഞ്ഞു പിറ്റേന്ന് തന്നെ ഞാനവിടം വിട്ടു.. എത്തിപ്പെട്ടത് ഒരു ഗുഹയിൽ,ഒരു
വെല്യ സിംഹത്തിന്റെ മടയിൽ.. കുറച്ചു നാൾ കഴിഞ്ഞു ധേ വരുന്നു പിന്നേം
ജഗന്നാഥൻ..എന്ത് പണ്ടാരത്തിനാ ഓനിപ്പോ വരുന്നത് എന്നൊരു പിടിത്തോമില്ല..
എന്നെ അവിടെ വെച്ച് കണ്ടാൽ സീൻ ആവുമോ എന്നൊരു പേടിയും.. ഓടാനാ ആദ്യം
ഒരുങ്ങിയത്,അപ്പോഴാണ് പണ്ടാരോ അവിടെ ഉപേക്ഷിച്ചു പോയ ഒരു മദ്യക്കുപ്പിയും
ഒരു ഉണക്ക മുന്തിരിയും എന്റെ ശ്രദ്ധയിൽ പെട്ടത്.. ഉണക്ക മുന്തിരി എടുത്തു
എന്റെ വലത്തേ കവിളിന്റെ മുകളിൽ ഫിറ്റ് ചെയ്തു.. കണ്ണാടീൽ നോക്കി ഞാൻ
എന്നോട് തന്നെ ചോദിച്ചു പോയി 'ഇങ്ങളാരാന്ന്'..?

ഓൻ അടുത്തെത്തി.. ഉണ്ണിയുള്ളത് കൊണ്ട് ഭാഗ്യത്തിന് ഓനും ആളെ മനസ്സിലായില്ല.. ഭാഗ്യം..

എന്തിനാ വന്നതെന്ന് ചോദിച്ചു.. സംഗീതം പഠിക്കണം എന്ന് മറുപടി.. "പടച്ചോനെ,പെട്ടല്ലോ.." ഞാനെന്നോട് തന്നെ പറഞ്ഞ്..

പിന്നെ
എന്തേലും കയ്യിൽ തടഞ്ഞാലോ എന്നോർത്ത് ദക്ഷിണ വെക്കാൻ പറഞ്ഞു.. ഓൻ
പോക്കറ്റിൽ കയ്യിട്ടു.. മീൻവല പോലെയാ ഓന്റെ കീശ.. കമ്പ്ലീറ്റ് ഓട്ടകൾ..
ഒടുവിൽ ഓൻ ഒരു മിനിറ്റ് കണ്ണടച്ചങ്ങു നിന്നു,(ഓന്റെ അമ്മയെ
ധ്യാനിക്കുകയായിരുന്നു എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു..) പിന്നെ ഒരലർച്ച
ആയിരുന്നു..ആ..ആ...

'പെറ്റ തള്ള സഹിക്കൂല..' അമ്മാതിരി പാട്ട്, അതോണ്ട്
തന്നെ മുഴുമിപ്പിക്കാൻ വിട്ടില്ല,കെട്ടിപ്പിടിച്ചു... പിന്നെ കുറച്ചു നാൾ
ഓനെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഒടുവിൽ ഓൻ ഒരു കുരിശാവും എന്ന്
തോന്നിയപ്പോൾ ഞാൻ മരിച്ചെന്നു പറഞ്ഞു ഞാൻ തന്നെ ഒരു കത്തെഴുതി വെച്ച്
അവിടന്നങ്ങു മുങ്ങി.. ഓൻ ഏതോ ഒരു കബറിന്റെ അടുത്ത് പോയി പച്ച മണ്ണൊക്കെ
വാരിയിടുന്നത് ദൂരെ നിന്നു കണ്ടു.. പിന്നെ കുറെ ഹിന്ദിയും..വട്ടായതാവാനാ
സാധ്യത..!!

അതിനിടയിൽ തോട്ടക്കാട്ടുകരയിൽ നിന്നും വസുമതി
വിളിച്ചായിരുന്നു,പഴയ ലൈൻ
ആണ്.. ഇച്ചിരി അവിഹിതം ഒക്കെ ഉണ്ടായിരുന്നു.. പിന്നെ ഞാനങ്ങു വിട്ടു..ഓള്
വിളിച്ചിട്ട് കെട്ടണം എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിക്കുവാ.. ഞാൻ
സമ്മതിച്ചില്ല..ഓളെ ഒഴിവാക്കാൻ വേണ്ടി ഓളുടെ പേരിലേക്ക് ചന്തു എന്ന
ഒരുത്തനെ കൊണ്ട് കത്തയിപ്പിക്കാൻ ചില്ലറ കാശ് ഒരു തമ്പുരാന് കൊടുക്കേണ്ടി
വന്നു.. തമ്പുരാനും എന്തോ ഗൂഡമായ എന്തോ ഉദ്ദേശം ഉണ്ടെന്നാ തോന്നിയെ..

ഓള് പിന്നെ ബാന്ഗ്ലൂരേക്ക് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി
എന്നറിഞ്ഞു.. തൊലഞ്ഞു കാണും.. ഓളെ കാണാൻ വേണ്ടി "കഥയല്ലിത് ജീവിതം" ഇപ്പൊ സ്ഥിരമായി കാണാറുണ്ട്.. !!

പിന്നെ നേരെ കേരളത്തിൽ..ആഗ്രഹം വളരെ സിമ്പിൾ.. ഒരു നാടൻ പെണ്ണിനെ കെട്ടണം.. അപ്പോഴാ പഴയ കളിക്കൂട്ടുകാരി അല്ലിയെ ഓർമ വന്നത്..

നേരെ
ഓളുടെ തറവാട്ടിലേക്ക് വെച്ച് പിടിച്ചു...പാതി രാത്രി ആയി അവിടെത്തിയപ്പോ..
പാതിരാത്രി ഒരു വീട്ടിൽ നേരെ കേറി ചെല്ലുന്നത് മോശമല്ലേ,അതോണ്ട് ഓട്
പൊളിച്ചു അകത്തു ചാടി.. എത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു,
പെട്ട്..!!

അപ്പോഴാ ദൂരത്ത് നിന്നും ഒരു കാലൊച്ച.. തിരിച്ചോടിയാലോ
എന്ന് തോന്നി,പക്ഷെ പേടിച്ചിട്ട് കാലനക്കാൻ പോലും പറ്റിയില്ല..അപ്പോഴാ
മ്മളെ മേലേപറമ്പിലെ ജയകൃഷ്ണൻ പണ്ട് തമിഴ് പഠിക്കാൻ വേണ്ടി വാങ്ങിച്ച
ബുക്ക് അവിടന്ന് കിട്ടിയേ,അത് കയ്യിലെടുത്തു ഒറ്റ
ചോദ്യമായിരുന്നു.."യാരത്,യാരത്" (ആൺ ശബ്ദത്തിൽ സംസാരിച്ചാൽ പിടിക്കപ്പെടുമോ
എന്ന് തോന്നിയോണ്ട് സൌണ്ട് മാറ്റിയാ സംസാരിച്ചേ..എനിക്ക് ചെലപ്പോഴൊക്കെ
ഒടുക്കത്തെ ബുദ്ധിയാ )

പുറത്തേതോ കാരണവരായിരുന്നു.. സംസാരം
കേട്ടിട്ട് തഞ്ചാവൂർ ഭാഗത്തുള്ള ഏതോ തമിഴൻ ആണെന്നാ തോന്നിയെ.. എന്തൊക്കെയോ
അങ്ങേരു ചോദിച്ചു,ആ ബുക്ക് കയ്യിലുള്ളോണ്ട് ഞാൻ മറുപടീം പറഞ്ഞു.. അവസാനം
ദുർഗാഷ്ടമിക്ക് വരാന്ന് പറഞ്ഞ് കാർന്നോരു പോയി,നേരം വെളുക്കുന്നതിനു മുമ്പ്
ഞാനും അവിടന്നങ്ങു മുങ്ങി.. കാർന്നോരു ദുർഗാഷ്ടമിക്ക് വന്ന് ഞാൻ വരുന്നത്
കാണാതെ ചമ്മത്തേ ഉള്ളൂ.. !! :)

പിന്നെ പൊങ്ങിയത് അങ്ങ്
ഹൈറേഞ്ചിലാ.. പണ്ട് ആനക്കാട്ടിൽ ചാക്കോച്ചി വിലസിയ അതേ ഹൈറേഞ്ച്.. അവിടെ
വെച്ച് ഒരു നാടൻ പെങ്കൊച്ചിനെ കണ്ടു..ഒറ്റ നോട്ടത്തിൽ ഇഷ്ടായി.. പേര്
പിങ്കി.. ഓളുടെ അപ്പന് എന്നേം ഇഷ്ടായി.. പക്ഷെ അപ്പോഴേക്കും വേറൊരു പഹയൻ
വന്നു.. ഒരു അലവലാതി ഷാജി.. പിങ്കിയെ കണ്ടപ്പോ തന്നെ ആദ്യാനുരാഗം തലക്കു
പിടിച്ച ഒരു ഷാജി പാപ്പൻ.. കുറെ നോക്കി,ഓൻ വിടുന്ന ലക്ഷണമില്ല.. ഓനാനാണേൽ
ഒടുക്കത്തെ തലേവരയാ.. ഭയങ്കര ഭാഗ്യമാ എങ്ങനെ നോക്കിയാലും..

ഒടുവിൽ
ഓന്റെ കൂടെയുള്ള ഒരുത്തന് ഒരു കുപ്പി കള്ള് മേടിച്ചു കൊടുത്തു കൂടെ
കൂട്ടി.. തലയിൽ തേങ്ങ വീണ് ഒരു നെട്ട് ഇളക്കിപ്പോയ ക്യാപ്റ്റൻ
ക്ലീറ്റസ്..ഓനാ പറഞ്ഞത്,ഒരാടാ പാപ്പന്റെ ഭാഗ്യമെന്ന്..ഓരോരോ
അന്തവിശ്വാസങ്ങൾ..!!

പിന്നൊന്നും നോക്കിയില്ല,ഒരു രാത്രി
ഞാനതിനയങ്ങ് റാഞ്ചി.. വെട്ടി വരട്ടി ബാർബർക്യു ആക്കാന്ന് കരുതി
ഇരിക്കുമ്പോഴാ ഒരു വെസ്റ്റ് ഇന്ടീസിന്റെ കളിക്കാരൻ വന്നത്.. ആടിനെ
കൊടുത്താൽ കുറെ കാശ് തരാമെന്ന്.. ക്ലീട്ടസിന്റെ തലയിൽ വീണത് തേങ്ങയാണെങ്കിൽ
ഇങ്ങേരുടെ തലയിൽ വീണത് തേങ്ങാക്കൊല തന്നെയാണ്.. അല്ലാണ്ട് ഒരു പീക്കിരി
ആടിന് ഇത്രേം കാശ് കൊടുക്കുമോ ?

അങ്ങനെ ആടിനേം കൊണ്ട് അങ്ങേരു പോയി.. എനിക്ക് കുറെ കാശും കിട്ടി..

ഏതായാലും
ആട് പോയത് കൊണ്ട് പാപ്പൻ പിന്നേം കിടപ്പിലായി.. അങ്ങേരെ ഓർക്കുമ്പോൾ പാവം
തോന്നും.. പക്ഷെ എല്ലാം എന്റെ പിങ്കിക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ
ഒരു യുദ്ധം ജയിച്ച സന്തോഷവും..!!

അപ്പൊ പുരുഷു,അടുത്ത ആഴ്ച എന്റെം എന്റെ പിങ്കീടേം കല്യാണമാ..

പിന്നെ
ചേക്കിലെ കാര്യം അറിയാമല്ലോ.. മാധവൻ ചേക്ക് വിട്ടു അമേരിക്കയിലേക്ക്
ഫാമിലി ആയി പോയി..അവിടെ വെച്ച് ഏതോ കിരീടം കടത്താൻ പോയ പോൾ ബാർബറെ മാധവനും
കൂട്ടരും പിടിച്ചെന്ന് കേട്ടു..

"മാധവൻ അമേരിക്കയിലെ കള്ളനാ..
പക്ഷെ മാധവൻ കട്ടതൊന്നും അമേരിക്കക്ക് വെളിയിൽ പോയിട്ടില്ല.. കള്ളൻ
മാധവന്റെ കാവലുള്ളപ്പോ ഈ കിരീടം അമേരിക്കക്ക് പുറത്തു കൊണ്ട് പോകാൻ
മീഷക്കിത്ര കട്ടി പോരല്ലോ പോൾ ബാർബറെ " എന്ന് പറഞ്ഞു തീരും മുന്നേ ഒറ്റ
വെടിക്ക് പോൾ ബാർബർ മാധവനെ തീർത്തെന്നാ കേട്ടത്.. ശവമടക്കും അവിടെ
തന്നെയായിരുന്നു..

ഏതായാലും മോളും മാധവനും പോയതോടെ പുരുഷുവിന്റെ
വീട്ടിലേക്കുള്ള അരിയും പഞ്ചാരയും കൊണ്ടുള്ള പോക്ക് പിള്ളേച്ചൻ
സ്ഥിരാക്കിയെന്നാ കേട്ടത്.. പിള്ളേച്ചൻ ആയോണ്ട് മൈക്കിലൂടെ വിളിച്ച്
പറയാതെയാ ഇപ്പൊ വെടി വഴിപാട്..!

ഏതായാലും കല്യാണം അടുത്ത ആഴ്ചയാണ്.. വരണം.. വന്നിട്ട് പുരുഷു എന്നെ അനുഗ്രഹിക്കണം.. !!!

പിന്നെ ഇക്കാര്യം വേറാരും അറിയരുത്.. പബ്ലിസിറ്റി എനിക്കിഷ്ടല്ല പുരുഷൂ.. ലോകം എന്നെ അറിയേണ്ട.. ലോകം അതർഹിക്കുന്നില്ല.. അതോണ്ടാ..!!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com15tag:blogger.com,1999:blog-1687419403161330281.post-327715084899842862016-01-06T00:44:00.000-08:002016-01-07T00:49:29.580-08:00രമണിയോടപ്പം...!!

"അളിയാ.. ഇനി 24 മണിക്കൂറ് കൂടിയേ ഉള്ളൂ ഓളെ എനിക്ക് നഷ്ടാവാൻ.. ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു കണ്ണീർ വാർത്തു ..

അതെ, ഓൻ കഴിഞ്ഞ രണ്ടു കൊല്ലായി പ്രേമിക്കുന്ന ഓന്റെ സ്വന്തം മേരിയുടെ കല്യാണാ നാളെ..

വയറ്റിൽ
വെച്ചിട്ട്,അല്ല വൈറ്റിലയിൽ വെച്ചിട്ടാ ഓൻ ആദ്യം ഓളെ കണ്ടേ.. പിന്നെ റൂം
തെണ്ടി നടന്നു ഒടുവിൽ അവിചാരിതമായി ഓളുടെ അച്ഛന്റെ അടുത്ത് തന്നെ
എത്തിയതും,ഓക്സിജൻ പോലും നേരാംവണ്ണം കിട്ടാത്ത ആ വീട് എറണാകുളത്ത് കേട്ട്
കേൾവി പോലുമില്ലാത്ത വാടകയ്ക്ക് എടുത്തതിനു പിന്നിലും ഓന്റെ ഹലാക്കിന്റെ
പ്രണയം ഒന്ന് മാത്രാ.. !!!

എട്ടും പൊട്ടും തിരിയാത്ത
പതിനെട്ടുകാരിയെയും, എട്ടും ഒമ്പതും പതിനെട്ടും വരെ കഴിഞ്ഞ് ജീവിതത്തിൽ
നിന്നും റിട്ടയർ ചെയ്യാൻ പോകുന്ന തൊണ്ണൂറുകാരിയെയും വരെ അസാമാന്യ
കരവിരുതോടെ വീഴ്ത്തുന്ന ബിജു മേരിയെ പുല്ലു പോലെ വീഴ്ത്തി..!!!

രണ്ടു
വീടുകളെ വേർതിരിക്കുന്ന കുളിമുറിയുടെ സൈഡു മതിലിലെ കല്ല് ഓരോ ദിവസോം
രണ്ടെണ്ണം വെച്ച് എവിടെ പോകുന്നു എന്ന് നോക്കാൻ വേണ്ടി മാത്രം മേരിന്റച്ചൻ
കാണാത്ത ജ്യോല്സര് അന്ന് എറണാകുളം ജില്ലേൽ ഉണ്ടായിരുന്നില്ല.. അങ്ങനെ ആ
പ്രണയം കുളിമുറിയും കടന്നു പടർന്നങ്ങ് പന്തലിച്ചു...

എന്തായാലും
അമേരിക്കയിൽ നിന്നും ലീവിന് വന്ന പുതുപ്പണക്കാരൻ അയൽവാസി അന്തോണിയെ
കണ്ടപ്പോൾ ഓള് ബിജുവിനെ വലിച്ചു വാരി പോസ്റ്റർ ആക്കി അന്തോണിയെ
കെട്ടാനങ്ങ് സമ്മതിച്ചു..

"ബിജുവേട്ടൻ എന്നെ ഒരു പെങ്ങളെ പോലെ കാണണം" എന്നാ അവളവനോട് അവസാനായി പറഞ്ഞത്..

"എനിക്ക്
നാല് പെങ്ങന്മാരുണ്ട് , അതിലൊന്നിനേം കാണാൻ എനിക്ക് പാതിരാത്രി മതില് ചാടി
പോകേണ്ടി വന്നിട്ടില്ലെടീ നാ&$ന്റെ മോളെ..."എന്നാ അവൻ അവളോട് അവസാനായി
പറഞ്ഞത്.. (പറഞ്ഞത് മുഴുവൻ ഇവിടെഴുതാൻ പറ്റൂല.. അതോണ്ട് കുറെ ബീപ്.. ബീപ്)

"ഞാനിനി എന്ത് ചെയ്യുമെടാ.. ??" ബിജു ചോദ്യം പിന്നേം ആവർത്തിച്ചു..

"നീയെന്നാ വേണേലും ചെയ്.. ഞങ്ങളെന്തായാലും ഇന്ന് രാത്രി അവിടെപോയി തട്ടാൻ തീരുമാനിച്ചു.. " ഷിനു അത് പറഞ്ഞപ്പോ ബിജു ചാടി എണീറ്റു..

"ആരെ തട്ടാനാ നിങ്ങടെ തീരുമാനം.. " ഓന്റെ ചോദ്യം..

"ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ആണ് സ്പെഷ്യൽ എന്നാ കേട്ടെ..അതങ്ങ് തട്ടും.. " ഷിനുവിന്റെ വിശദീകരണം..

"അവന്റമ്മൂമ്മേടെ സ്റ്റൂ.. " എണീറ്റ ബിജു അതുപോലെ ഇരുന്നു.. !!!

"എടാ
നീ ഇപ്പൊ മഞ്ച് കടിച്ച മങ്കിയെ പോലെ കലിപ്പായിട്ടു കാര്യമില്ല.. നീ
ഹിന്ദു,അവള് ക്രിസ്ത്യാനി, അന്നേ പറഞ്ഞതാ,വേണ്ടാ വേണ്ടാന്ന്.. അന്നേരം
എന്തായിരുന്നു ബഹളം..ഒരു മതം,ഒരു ദൈവം.. ഇപ്പൊ ഒരു ജാതി സീനായപ്പോ
സമാധാനമായല്ലോ.. "ഷിനു കലിപ്പിൽ പറഞ്ഞു നിർത്തി..

"എന്നാലും
അവൾക്കു നാല് ആങ്ങളമാർക്കു പകരം മൂന്ന് ആങ്ങളമാരായിരുന്നേൽ നല്ല കിടിലൻ
ട്വിസ്റ്റ് ഉണ്ടായേനെ... " സാജിന്റെ കണ്ടു പിടിത്തം..

"എന്തോന്ന് ട്വിസ്റ്റ്.. " എന്റെ ചോദ്യം..

"നീ
അനിയത്തി പ്രാവ് സിനിമ കണ്ടിട്ടില്ലേ.. ക്ലൈമാക്സിൽ മൂന്നങ്ങളുമാരും
ചെക്കൻ വീട്ടുകാരും എല്ലാരും ചേർന്ന കിടിലൻ ട്വിസ്റ്റ്.. " ഓൻ
വിശദീകരിച്ചു..

കൊടുങ്ങല്ലൂര്‍ മാത്രം കണ്ടു വരുന്ന ഒരു
പ്രത്യേകതരം പാതിരാപ്പാട്ടുണ്ട്..ബിജു സാജിനെ നോക്കി അൽപനേരം അതങ്ങട്
ആലപിച്ചു.. ഹാവൂ.. സമാധാനം.. !!!

പറഞ്ഞ വാക്ക് ഞങ്ങൾ തെറ്റിച്ചില്ല..ഞാനും ഷിനുവും സാജും പ്രകാശും കൃത്യ സമയത്ത് തന്നെ പോയി നല്ലോണം തട്ടി..

ചിക്കൻ ബിരിയാണീം മട്ടൻ സ്റ്റൂവും ഐസ്ക്രീമും എല്ലാം ചേർന്ന നല്ല സൊയമ്പൻ തീറ്റ..

അതിനിടയിൽ
ഓളെ ഒരു നോക്ക് കണ്ടായിരുന്നു, വല്യ പെരുന്നാളിന്റെ തലേന്ന് ലോട്ടറി
അടിച്ച സന്തോഷം പോലാ ഓളുടെ ആട്ടോം ചാട്ടോം.. അതൊക്കെ കണ്ട് കലിപ്പായി
മൂന്നാലു ഐസ്ക്രീം പിന്നേം കേറ്റി ..

"ഒരുത്തനെ
മൂഞ്ചിക്കളഞ്ഞ കോലൈസ് പോലെ ഒരു മൂലക്ക് ആക്കിയിട്ടാ അവളുടെ ഒരു അർമാദിക്കൽ
.. അവസരം കിട്ടിയാ രണ്ട് പറയാരുന്നു.." ഷിനു ദേഷ്യത്തോടെ പറഞ്ഞു..

ഏതായാലും ഷിനു പറഞ്ഞ ആ അവസരം കിട്ടിയത് അവള് തിന്നോണ്ടിരിക്കുമ്പോഴാ,ആരോടോ ഫോണിൽ കൊഞ്ചി ഒറ്റക്കിരുന്നു തട്ടുവാരുന്നു അവൾ..

ഷിനു കലിപ്പോടെ അവളുടെ നേരെ നടന്നടുത്തു.. കൂടെ ഞങ്ങളും..

"തിന്നോടി
തിന്നോ,നിന്ടവസാന തീറ്റ തിന്നോ.. ഒരുത്തനവിടെ ഊണും ഉറക്കും ഇല്ലാണ്ട്
പട്ടിണി കിടക്കുമ്പോൾ അവളുടെ ഒരു തീറ്റ.. " അവനതും പറഞ്ഞു സ്ലോ മോഷനിൽ
തിരിഞ്ഞു നടന്നു..

സാജിനും എന്തൊക്കെയോ പറയണം
എന്നുണ്ടാരുന്നു.. പക്ഷെ പറഞ്ഞില്ല,പകരം ഓൾക്ക് കഴിക്കാൻ വെച്ച ഐസ്ക്രീം
എടുത്ത് ഷിനൂന്റൊപ്പം ഓനും സ്ലോ മോഷനിൽ നടന്നു.. കൂടെ ഒരു ഡയലോഗും..

"അങ്ങനെ എന്റെ ബിജൂനെ പട്ടിണിക്കിട്ടിട്ട് അവള് ഐസ്ക്രീം മൂഞ്ചണ്ട.. " ആ ഐസ്ക്രീം സാജ് കഴിച്ചു.. പ്രതികാരം,കനത്ത പ്രതികാരം..!!!

ഷിനു
പറഞ്ഞ ഡയലോഗ് ഓളുടെ ഖൽബിൽ തന്നാ കൊണ്ടത്.. കാരണം തിരിച്ചു പോരാൻ നേരം
രണ്ടു ചിക്കൻ ബിരിയാണിയാ ഓളുടെ ആങ്ങള വഴി ഓള് പാർസൽ ആക്കിത്തന്നെ..മട്ടൻ
സ്റ്റൂ തീർന്നു പോയി പോലും..!!!

പട്ടിണി കിടക്കുന്ന പട്ടിക്കു മട്ടന്റെ എല്ലും കഷ്ണമെങ്കിലും കിട്ടുമോന്ന് തിരിച്ചു ചോദിച്ചില്ല..

അതും വാങ്ങി തിരിച്ചു നടക്കുമ്പോൾ സാജിൽ കുറ്റബോധം അലതല്ലി..

"ഛെ.. ഷിനു പറഞ്ഞ പോലെ രണ്ടു മൂന്ന് പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു.. മോശായിപ്പോയി.." സാജ് വിഷമത്തോടെ പറഞ്ഞു..

"അതെന്തിനാണാവോ ??" പ്രകാശിന്റെ ചോദ്യം..

"ചിക്കൻ ബിരിയാണി കുറച്ചൂടെ കിട്ടിയേനെ.. " സാജ് വിശദീകരിച്ചു..

ഞാനും പ്രകാശും പരസ്പരം നോക്കി.. 'ശരിയാ.. സെന്റി പഞ്ച് ഡയലോഗ് നമുക്കും പറയാരുന്നു..' അതാണ് ആ നോട്ടത്തിന്റെ അർത്ഥം ..!!!

റൂം എത്തി..

ഓന്റെ ഓളുടെ കല്യാണത്തിന്റെ ബിരിയാണി ഓനെ തന്നെ തീറ്റിച്ചു..

"ഉപ്പില്ലാത്ത ഓളുടെ അടുപ്പിലെ ബിരിയാണി.." കരഞ്ഞോണ്ടാ ഓനത് പറഞ്ഞെ.. ആ കണ്ണീര് കൊണ്ട് ആ ബിരിയാണീൽ ഉപ്പ് നിറഞ്ഞു..

"ഓളുടെ അച്ഛന് ഉപ്പ് ഫ്രീ ആയിക്കിട്ടിയതാന്നാ തോന്നുന്നേ .. എന്തൊരുപ്പാ ഈ കോപ്പില് " ഓനെന്നെ അതും പറഞ്ഞു..

റിലേ പോയ കാമുകന്റെ ജൽപനങ്ങൾ ..!!!

ബിരിയാണി തീർന്നിട്ടും ഓന്റെ കരച്ചില് തീർന്നില്ല..അമ്മാതിരി കരച്ചിൽ..

"അളിയാ.. എനിക്ക് താങ്ങാൻ പറ്റണില്ലളിയാ... വാ ബാറിൽ പോകാം.. ഞാനിന്ന് കുടിച്ച് കുടിച്ച് ചാവും.."

ആ ഡയലോഗ് പറഞ്ഞു തീർന്ന് നെക്സ്റ്റ് ഡയലോഗ് തുടങ്ങിയത് അലങ്കാർ ബാറിലാ,

"ചേട്ടാ.. രണ്ടു ഫുൾ.." പ്രകാശാ ഡയലോഗ് മൊഴിഞ്ഞേ..

"കൊറേ പൊറോട്ടേം കൂട്ടത്തിൽ കൊറേ ചിക്കനും ." അത് മൊഴിഞ്ഞത് ഞാനാ..!!!

ബിജു
ഓരോ പെഗിനും ഒന്നൊര പെഗ് കണ്ണീര് വെച്ചാ ഷോടാ കുപ്പിയിലേക്ക്
വാർക്കുന്നെ..ഓന്റെ കരച്ചില് കണ്ട് കൂടെ കുടിക്കുന്ന ഷിനുവും പ്രകാശും
തുടങ്ങി കരച്ചിൽ.. ഈ കൂട്ടക്കരച്ചില്‍ കണ്ട് , കാര്യമെന്തെന്ന്
പോലുമറിയാത്ത ഹാള്ളിലെ സകല കുടിയന്മാരും വെറുതെ നിന്നില്ല.. അവരും
തുടങ്ങി,കരച്ചിലോട് കരച്ചിൽ ..എന്തിനേറെ,സ്വന്തം ഭാര്യ പ്രസവിച്ചതിന് ചെലവ്
ചെയ്യാൻ വന്ന മനുഷ്യൻ പോലും കരഞ്ഞ് കൊണ്ടാ ബാറീന്നു പോയെ..!! ആ
കുടുംബത്തിൻറെ കാര്യം എന്തിരാകുമോ എന്തോ??

ഇതാ ഈ കുടിയുടെ ഒരു ഗുട്ടൻസ്,ഒരാളുടെ വേദന ഒരു സമൂഹത്തിന്റെ വേദനയായി തീരുന്നത് ഇങ്ങനാ...!!!

സമയം തോനെ പിന്നേം പോയി.. ബാറിലുള്ള കുടിയന്മാരും പോയി..!!

പോകാതെ ബാക്കി നിക്കുന്ന രണ്ടേ രണ്ടു ടീംസ് ഒന്ന് ഞങ്ങളും,മറ്റേത് മേരിയെ കെട്ടാൻ പോണ അന്തോണിയുടെ ചെങ്ങായിമാരുടെ ടീംസും ..!!!

ഞങ്ങളിൽ നിന്നും ബിജുവിന്റെ കണ്ണീരിന്റെ കാരണം ചോദിച്ചറിഞ്ഞ അവർക്കും ഞങ്ങക്കും ഒരേ ഒരു ലക്ഷ്യം.. ആ കല്യാണം എങ്ങനേം മുടക്കുക..!!!

അമേരിക്ക
കാണുന്നത് വരെ ചെങ്ങായിമാരുടെ കൂടെ കള്ളവാറ്റും അടിച്ചോണ്ട് നടന്നിരുന്ന
അന്തോണി അമേരിക്ക കണ്ട് വന്നന്ന് "കുപ്പി കൊണ്ട് വന്നോ അന്തോ"എന്ന്
ചോദിച്ചപ്പോ ,

"ഹു ഈസ് ദിസ് ഡേർട്ടി ഫെല്ലോസ് " എന്നാണ് പോലും തിരിച്ചു ചോദിച്ചത് .. മാരകമായ ചോദ്യം..!!

അന്ന്
തുടങ്ങിയത് അന്തോണിയോടുള്ള കലിപ്പ്, സുന്ദരിയായ മേരിയെ കരിഞ്ഞുണങ്ങിയ
അന്തോണി കെട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോ ആ കലിപ്പിന്റെ മേലെ ഒരു കുരൂം കൂടി
പൊന്തി വന്നു..

ആ കല്യാണം മുടക്കാൻ അന്തോണിയുടെ പഴയ
കുറ്റിയും,അന്തോണി പോയപ്പോ കമ്പ്ലീറ്റ് നാട്ടുകാരുടേം കുറ്റിയുമായ രമണിയെ
വെച്ച് നല്ല ഒന്നാംതരം പണി പ്ലാൻ ചെയ്തിരിക്കുവായിരുന്നു.. ആ പ്ലാൻ
ചോർന്നു, ആ പ്ലാൻ ഉപേക്ഷിക്കാൻ വേണ്ടി അന്തോണി രണ്ടായിരം രൂപ കൊടുത്തു
അലങ്കാറിലേക്ക് വിട്ടതായിരുന്നു അവന്മാരെ.. !!!

അവിടെ വെച്ചാ
ബിജുവിന്റെ കണ്ണീര് അവര്‍ കണ്ടേ..കണ്ണീരിന്റെ കൂടെ ബിജു തന്നെ കാശ്
കൊടുത്ത് വാങ്ങിച്ച ഒരു കുപ്പി ബ്രാണ്ടി കൂടി ചേർന്നപ്പോൾ "ഓപ്പറേഷൻ രമണി "
പ്ലാൻ പിന്നെയും സജീവമായി.. ചുരുക്കി പറഞ്ഞാൽ രണ്ടായിരം രൂപക്ക് ബ്രാണ്ടി
വാങ്ങിക്കൊടുത്ത അന്തോണിയുടെ കൈക്ക് അതേ ബ്രാണ്ടി തന്നെ തിരിച്ചു
കൊത്തി...!!!

ഇനിയാണ് സീൻ.. ദി രമണി സീൻ..!!!

രമണിയെ വിളിച്ചു വരുത്തി അന്തോണിക്ക് ആപ്പടിക്കുന്ന കലിപ്പ് സീൻ..!!

രമണിയെ വിളിക്കാൻ പറഞ്ഞപ്പോ എല്ലാരും ഒരുമിച്ച് ഫോണെടുത്തു..ഗൊച്ചു കള്ളന്മാർ..

കൂട്ടത്തിലെ എല്ലാരുടെ മൊവീലിലും രമണീടെ നമ്പർ പല പേരിലാ സേവ് ചെയ്തിരിക്കുന്നെ..

മേസ്തിരി ശശി,അളിയൻ സാബു,ഡാഡി,സുശീൽ കുമാർ PS , അങ്ങനെ അങ്ങനെ...

ഒരേ
ഒരു നമ്പർ ,ഒരൊറ്റ സംസ്കാരം,ഒരുപാട് പേരുകൾ .. അതാണ് രമണി..!!!,ദി വണ്‍
ആൻഡ് ഒണ്‍ലി രമണി.. ആ രമണി വരുന്നു,ബിജുവിന്റെ കണ്ണീരൊപ്പാൻ,അന്തോണിയെ
സ്വന്തമാക്കാൻ...

"ഓപ്പറേഷൻ രമണി " പ്ലാനിംഗ് ആൻഡ്
എക്സിക്യുഷൻ ചുമതല സകല കുടിയന്മാരും കൂടി എന്നേം സാജിനേം ഏൽപ്പിച്ചു
അവന്മാര് അടുത്ത ഫുള്ള് ഓർഡർ ചെയ്തു..

പ്ലാൻ സിമ്പിൾ ആൻഡ് പവർഫുൾ ആണ്..

രമണിയെ വിളിക്കണം,അന്തോണിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണിച്ച് അവളെ പിരി കേറ്റണം, അവളേം കൂട്ടി നേരം
വെളുക്കുമ്പോൾ തന്നെ അന്തോണീടെ വീട്ടിൽ പോണം.. ബാക്കി നാട്ടാര്
നോക്കിക്കോളും..

രമണി പിന്നെ ,മിസ്സിസ് രമണീ അന്തോണി എന്നും,
കല്യാണദിവസം തന്നെ കല്യാണം മുടങ്ങിയ മേരി ,മേരി ബിജു എന്നും നാളെ മുതൽ
അറിയപ്പെടും.. !! വൻ കയ്യടി..!!

അർദ്ധരാത്രി കൃത്യം
രണ്ടു മണിക്ക് സാജ് രമണിയെ വിളിച്ചു കാര്യം പറഞ്ഞു.. ഫോണ്‍ എടുത്ത ഉടനെ
രമണി ആദ്യം സാജിന്റെ തന്തക്ക് വിളിച്ചു,പിന്നെ ആരാന്ന് ചോദിച്ചു..

ആ ഒറ്റ തന്തക്ക് വിളിയിൽ സാജിന്റെ റിലേ എങ്ങോട്ടോ പോയി..

"ജബ.. ജബ.."

ഇത്
കേട്ട രമണി തള്ളക്കും വിളിച്ചു അടുത്ത ചോദ്യമിട്ടു,"ആരാടാ നാറീ
അർദ്ധരാത്രി പഞ്ചാബി ഹൌസ് കളിക്കുന്നെ,മനുഷ്യനെ പണിയെടുക്കാൻ
സമ്മതിക്കാതെ.."

"അതു.. ഞാൻ.. സാജ്.. അന്തോണി .."

അന്തോണി എന്ന വാക്കുരുവിട്ടതും അടുത്ത സ്പോട്ടിൽ രമണിയിൽ പ്രണയം വിരിഞ്ഞത് സാജ് ഇവിടന്ന് അനുഭവിച്ചറിഞ്ഞു.. ദിവ്യാനുരാഗം..!!

"അന്തോണിയേട്ടാ..ങാ.." രമണി വികാരം പൂണ്ടു..

"ഞാൻ അന്തോണിയല്ല.."

"പിന്നെ ആരാടാ നാറീ നീ.. " ഒറ്റയടിക്ക് വികാരം എങ്ങോ പോയി..

സാജ്
കാര്യം പറഞ്ഞു.. അന്തോണിയുടെ കല്യാണക്കാര്യം അറിഞ്ഞ നിമിഷം രമണി
കണ്ണീർവാർത്തു.. രമണി കരയുന്നത് കേട്ട് സാജും കരഞ്ഞു.. വെറുതെ.. വെറും
വെറുതെ..സാജ് ഒരു വികാരജീവിയാണല്ലോ..!!

മൂന്നു മണി കഴിഞ്ഞപ്പോ തന്നെ രമണി വൈറ്റിലയിൽ എത്തി..

നേരം
വെളുക്കുന്നത് വരെ രമണി എവിടെ താമസിക്കും എന്ന് പറഞ്ഞു കുടിയന്മാർ ഒന്നും
രണ്ടും പറഞ്ഞു വർത്താനം തുടങ്ങി..എല്ലാരും ഓളെ ഒരു പെങ്ങളെ പോലെയാണത്രേ
കാണുന്നെ,അതോണ്ട് ഓളുടെ സംരക്ഷണാവകാശം ഉന്നയിച്ചുള്ള വർത്താനം പിന്നെ
തല്ലോളമെത്തി.. ചോര പൊടിയുമെന്നു കണ്ടെപ്പോ സീനിൽ രമണി ഇടപെട്ടു..

'ഓളെ കണ്ടത് മുതൽ ഒരു കാര്യവുമില്ലാണ്ട് പട്ടി കരയണ പോലെ മോങ്ങുന്ന ആ ചേട്ടന്റെ വീട്ടിൽ താമസിക്കാന്ന്..'

ആ പട്ടി സാജ് ആയിരുന്നു.. ഫോണിൽ കൂടി രമണിയോട് സംസാരിച്ചപ്പോ മുതൽ തുടങ്ങിയതാ ഓന്റെ മോങ്ങൽ.. !!

രമണിയുടെ ആ പ്രസ്ഥാവന വന്നപ്പോൾ കുടിയന്മാർ അടുത്ത അടി തുടങ്ങി..ഞങ്ങളുടെ വീട്ടിൽ താമസിക്കാനുള്ള മത്സര ഇടി.. സഹോദരീ സ്നേഹമേ..!!

ഒടുവിൽ
അവിടെ ഉള്ളവർ മാത്രം അവിടെ താമസിച്ചാ മതി എന്ന് രമണി തന്നെ അടുത്ത
പ്രസ്ഥാവന ഇറക്കി.. കുടിയന്മാർ നിരാശരായി.. രാവിലെ ആറ് മണിക്ക് കാണാന്ന്
കണ്ണീരോടെ പറഞ്ഞ് അവർ പിരിഞ്ഞു..

ഞാൻ പതിയെ ബിജുവിന്റെ അടുത്തേക്ക് നീങ്ങി..

"അളിയാ..
ഈ കളി വേണോ..? ഇതെങ്ങാൻ ഈ രാത്രി പുറത്തറിഞ്ഞാൽ നാളത്തെ മനോരമീൽ നമ്മടെ
കളർ ഫോട്ടോ വരും..ആ കുരിഷിനെ അവന്മാരുടെ ആരുടേലും വീട്ടിലേക്ക് വിടെടാ.."

"അതൊന്നും
പറ്റൂല.. ഇവളെ ഇന്ന് രാത്രി സംരക്ഷിക്കേണ്ടത് എന്റെ ആവിശ്യാ. നാളെ ന്റെ
കല്യാണാടാ " അത് പറഞ്ഞവൻ കള്ളിന്റെ ലഹരിയിൽ കുളിര് കൊണ്ടു.. റൂമിലെ മറ്റ് കുടിയന്മാരും അവന്റെ കൂടെ കുളിരിന്റെ പങ്ക് കൊണ്ടു..

കുടിക്കാത്ത സാജിനെ പിടിക്കാന്ന് വെച്ചാ ആ പരട്ട കരച്ചിൽ നിർത്തിയിട്ടു വേണ്ടേ എന്തേലും ഒരക്ഷരം ഓനോട് മിണ്ടാൻ തന്നെ.. !!

രമണിയെ ഒരു റൂമിൽ തള്ളി അത് പുറത്ത് നിന്നും പൂട്ടി ഞങ്ങൾ അഞ്ചു സഹമുറിയന്മാർ അടുത്ത റൂമിലേക്ക്.!!

സമയം രാവിലെ അഞ്ച് മണി..

ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.. കണ്ണ് തുറന്നപ്പോൾ തന്നെ ആ രൂപം കണ്ടു ഞെട്ടി പോയി..

ഒരു വെള്ളപ്പന്നി.. ഒന്നൂടി നോക്കിയപ്പോഴാ വെള്ളപ്പന്നിയല്ല,കള്ളപ്പന്നി ബിജുവാ അതെന്ന് മനസ്സിലായത്..

രാവിലെ തന്നെ എണീറ്റ് കുളിച്ചു,വെള്ള മുണ്ടും വെള്ള ഷർട്ടും ഒക്കെ ഇട്ടു കല്യാണം കഴിക്കാൻ ഒരുങ്ങി നിക്കുവാ ആ കള്ളപ്പന്നി..!!

സമയം കളയാതെ അവൻ മറ്റുള്ളവരേം കൂടെ വിളിച്ചുണർത്തി.. മദ്യ ലഹരിയിൽ അടഞ്ഞ കുഞ്ഞിക്കണ്ണുകൾ പതിയെ തുറന്നു..!!

പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ ചുറ്റിലും നോക്കി എണ്ണി..

"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല്.."

പിന്നേം എണ്ണി ,

"ഒന്ന്,രണ്ട്,മൂന്ന് ,നാല് ..നാല് .. നാലേ..."

"എന്താടാ പട്ടി എണ്ണുന്നത്.. ഞങ്ങളടിച്ച ഫുള്ളിന്റെ എണ്ണമാണോ? " ഷിനുവിന്റെ ചോദ്യം..

"അല്ലേടാ..
എണ്ണം എങ്ങനെ നോക്കിയിട്ടും ശരിയാവുന്നില്ലല്ലോ.. ങേ.." ഞാൻ ചുറ്റിലും
നോക്കി..അത് കണ്ട് അവന്മാരും നോക്കി..പിന്നേം ഞാൻ എണ്ണി..

"ഒന്ന്,രണ്ട്,മൂന്ന് ,നാ.. നാ.. ആ നായെന്തിയെ??"

"ആര് ??"

"സാജ്??" അതും പറഞ്ഞു ഞാൻ ഒറ്റ ചാട്ടത്തിനു അപ്പുറത്തെ റൂമിലെത്തി.. അവന്മാരും ചാടി അതെ ചാട്ടം..!!

രമണി കിടന്നിടത്ത് പൂട പോലും ഇല്ല..സാജ് കിടന്നിടത്ത് അതുണ്ട്.അത് മാത്രം. !!

ഞങ്ങൾ ചുറ്റിലും നോക്കി.. ഒടുവിൽ ആ വലിയ സത്യം ഞങ്ങൾ മനസ്സിലാക്കി..

യെസ്,വി റിയലൈസ് ദി ഫാക്റ്റ് ദാറ്റ് സാജ് ആൻഡ് രമണി ആർ മിസ്സിംഗ്..

സാജ് ഇന്നലെ രാത്രി നിർത്തിയ സ്ഥലത്ത് നിന്നും ബിജു തുടങ്ങി, ആ അന്യായ കരച്ചിൽ..!!

കിച്ചണിലും ,കുളിമുറിയിലും അവരെ തിരഞ്ഞു ഞങ്ങൾ നടന്നു..ഒടുവിൽ കക്കൂസിൽ ഫ്ലെഷിന്റെ മുകളിൽ വെച്ച് ഒരു കുറിപ്പ് കണ്ടെടുത്തു..

ആ കത്തിവിടെ ഹാജരാക്കുന്നു..

കത്ത്
വായിച്ചു കഴിഞ്ഞ എന്റെ തലമണ്ടക്ക് ആരോ അടിച്ച മാതിരി.. അതിലെ ഒരു വാചകം,
ഒരേ ഒരു വാചകം എന്റെ തലച്ചോറിനെ വേവിപ്പിക്കുന്നതായിരുന്നു..

"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു ഓരോ റൂമിലേക്ക് കേറുമ്പോൾ എന്റെ വെഷമം ആരും ഓർത്തില്ല " എന്ന ആ വാചകം..

ഞാൻ കലിപ്പോടെ മറ്റ് മൂന്ന് പേർക്ക് നേരെ തിരിഞ്ഞു..

"സത്യം പറയെടാ തെണ്ടികളേ.. ഞാനറിയാണ്ട് ഇവിടെ അവിഹിതോം നടക്കാറുണ്ടോ?? അതിന്റെ ഒരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ.. "

ങേ.. ങാ..

ഞാൻ അത് പറഞ്ഞപ്പോഴാ അവന്മാരും ആ വാചകം ഒന്നൂടെ വായിച്ചത്.. പിന്നെ പരസ്പരം നോക്കി.. 'ഞാനല്ല.. ഇനി നീയെങ്ങാനും' എന്നർത്ഥത്തിൽ..

"ടാ.. അതാ മണ്ടൻ നമ്മളോരോ റൂമിൽ കേറി ഫോണ്‍ വിളിക്കുന്ന കാര്യാവും പറഞ്ഞത്.. അതാണോ ഇപ്പോ വല്യ കാര്യം.. ന്റെ കല്യാണം.. ന്റെ മേരി..ന്റെ ദേവ്യേ.."

ബിജു ഇടവേള കഴിഞ്ഞു പിന്നേം കരഞ്ഞു..

പ്രകാശും സിനുവും ഇന്നലത്തെ ബാക്കി മദ്യക്കുപ്പി തേടി അലഞ്ഞു..

ഞാൻ ആ കത്തും പിടിച്ചു ആലോചിക്കുവായിരുന്നു.

"ആ മണ്ടൻ സാജിനു ഇത്രേം സാഹിത്യമോ.. ഇത്രേം വേദനയോ?."

പിന്നീടവൻ വിളിച്ചില്ല.. അങ്ങനെ ആ പ്രകാശം ഞങ്ങളിൽ നിന്നും പൊലിഞ്ഞു,എന്നെന്നേക്കുമായി ..!

കരഞ്ഞ് കരഞ്ഞ് ബിജു തളർന്നിരുന്നു..അവന്റെ കണ്ണീരു കാണാനുള്ള കരളുരപ്പില്ലാതെ ഞങ്ങൾ മൂന്ന് പേരും വേദനയോടെ റൂമിൽ നിന്നിറങ്ങി..!

ബിരിയാണിക്ക് ഉപ്പ് കറക്റ്റ് ആയിരുന്നു,ചിക്കന്‍ മസാല കുറച്ച് കൂടി പിടിച്ചിരുന്നേൽ ഒന്നൂടി പോളിച്ചേനേ..!

ഷിനു
ഒന്നുകൂടി മേരിയെ കാണാൻ കാത്തിരുന്നു..അഞ്ച് പഞ്ച് ഡയലോഗ് പറഞ്ഞു അഞ്ചു
ബിരിയാണി പാർസൽ എടുക്കാൻ.. ഏയ്.. അഞ്ച് വേണ്ട,നാല് പഞ്ച് മതി..
നമ്മളിപ്പോൾ നാലല്ലേ,സാജെന്ന പ്രകാശം പൊലിഞ്ഞല്ലൊ..

കണ്ണീരോടെ,

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com21tag:blogger.com,1999:blog-1687419403161330281.post-58147652146432385892015-09-09T00:10:00.000-07:002015-12-01T22:16:06.939-08:00വാസ്വേട്ടാ.., സുശീലേച്ചി വിളിക്കുന്നു.. 18+

നന്ദി യാച്ചുവിന്.. തന്ന സ്നേഹത്തിന് ,പ്രോത്സാഹനത്തിന്,പിന്നെ കട്ടക്ക് കൂടെ നിൽക്കുന്നതിനും .. :-*

ആറ്റിൽ മീൻ പിടിക്കാൻ പോയി ഒരു പാറ്റയെ പോലും
കിട്ടാണ്ട് തിരിച്ചു വരുമ്പോഴാ വാസുവണ്ണന്റെ മുന്നിൽ എന്നത്തേയും പോലെ
മേലേടെത്തെ സുശീലേച്ചി പ്രത്യക്ഷപ്പെട്ടെ..

വാസുവണ്ണൻ ഉളുംബിയ
ചിരി അങ്ങട് പാസ്സാക്കി.. അത് കണാത്ത പോലെ മുന്നോട്ടു നീങ്ങിയ സുശീല ഒരുവേള
പോസ് അടിച്ച പോലെ അങ്ങ് നിന്നു.. പിന്നെ ഒരറുപത് ഡിഗ്രി തിരിഞ്ഞ് വാസൂനെ
നോക്കി തിരിച്ചും ചിരിച്ചു.. നൂറ്റിരുപത് വാട്ടിന്റെ ഒരുഗ്രൻചിരി...!!!

കഴിഞ്ഞ ആറുമാസമായി വാസുവണ്ണൻ ഈ ഒരു ചിരിക്കു വേണ്ടിയാ കാത്തിരിക്കുന്നത്..

ആറുമാസം
മുമ്പ് മീൻ പിടിക്കാൻ വേണ്ടി കോഴിക്കുടലും എടുത്തോണ്ട് പോരുമ്പോഴാ
കുളികഴിഞ്ഞ് ഈറനണിഞ്ഞു തിരിച്ചു വരുന്ന സുശീല വാസൂന്റെ മനസ്സിൽ
കേറിക്കൂടിയെ.. അന്ന് ചിരിക്കാൻ തുടങ്ങിയ ചിരിക്കാ ഇന്നൊരു മറുചിരി
കിട്ടിയേ.. പ്രകാശം പരന്നു എന്ന് പറഞ്ഞാൽ മതിയല്ലോ..!

വാസുവിന്റെ സമയം
തെളിഞ്ഞു തുടങ്ങിയത് പോലെ.. വാസു അന്ന് നല്ലോണം അന്തിക്കള്ള് അകത്താക്കി..
വാസുവിന് ലോട്ടറി അടിച്ചതറിഞ്ഞു ചെങ്ങായിമാരും വെറുതെ ഇരുന്നില്ല, അവരും
മോന്തി നല്ലോണം.. !!

മുരിക്കിന്പറമ്പില് രാഘവന്റെ ഒരേയൊരു കെട്ടിയോൾ സുശീല
സുന്ദരിയാണ്. സിമ്പിളാണ്. പണ്ടേ പവര്‍ഫുള്ളാണ്. രാഘവൻ മൂന്നു കൊല്ലമായി
പട്ടാളത്തിൽ വെടി വെക്കാൻ പോയിട്ട്. ഇന്ന് വരും നാളെ വരും എന്ന് കരുതി
സുശീല കാത്തിരുന്നു. പക്ഷെ രാഘവൻ വന്നില്ല. രാഘവന്റെ അമ്മ മാത്രമുള്ള
വീട്ടിൽ രാഘവന്റെ ഓർമകളെയും കെട്ടിപ്പിടിച്ചു പ്രായം തികഞ്ഞ സുശീലേച്ചി
മൂന്നുകൊല്ലായി ഇങ്ങനെയങ്ങു ജീവിക്കുകയാണ്, വായനക്കാരേ ജീവിക്കുകയാണ്.

അങ്ങനെ വിഷണ്ണയായി ഇരിക്കുന്ന സുശീലയെ ഓർക്കുമ്പോൾ തന്നെ വാസുവണ്ണന് സങ്കടം വരും.. കാരണം വാസുവണ്ണൻ ഒരു പാവം വികാര ജീവിയാണ്..!!

സുശീലേച്ചി
കുളിക്കാൻ പോകുന്ന നേരം തന്നെ നോക്കി,മീൻ പോയിട്ട് മീനിന്റെ മുള്ളുപോലും
ഇല്ലാത്ത ആ ആറ്റിൽ വാസു മീൻ പിടിക്കാൻ പോകുന്നത് എന്തിനാന്ന് ചോദിച്ചാ
വാസുവണ്ണൻ മറുപടി പറയില്ല.. നിങ്ങൾ മനസ്സിലാക്കണം,വാസുവണ്ണൻ ഒരു പാവം
വികാരജീവിയാണ് എന്ന് ..

ആ സുശീലേച്ചിയാണ് ഇപ്പോൾ ചിരിച്ചിരിക്കുന്നത്.. !!!

പിറ്റേന്ന് പതിവിലും നേരത്തെ വാസുവണ്ണൻ ഉണർന്നു..

പതിവിലും നന്നായി കുളിച്ചു..

പതിവിലും നേരത്തെ ആറ്റിൽ കാറ്റു കൊള്ളാൻ പോയി..

പതിവ് തെറ്റിക്കണ്ടല്ലോ എന്ന് കരുതി ഒരു ചൂണ്ടയിൽ ഒരു മണ്ണിരയെ കോർത്ത് മണ്ണിരക്ക് ആറ്റിലെ വെള്ളം കുടിക്കാൻ അവസരം കൊടുത്തു.. !!

പതിവ് സമയത്ത് തന്നെ സുശീലേച്ചി കുളിക്കാൻ വരുന്നു..

വാസു എണീറ്റ് ചുണ്ടിൽ എരിഞ്ഞുതീരാറായ ബീഡിക്കുറ്റി ആറ്റിൽ കളഞ്ഞു സുശീലേടെ നേരെ നടന്നടുത്തു..

സുശീലയും വാസുവും വഴിയുടെ നടുക്ക് വെച്ച് കണ്ണും കണ്ണും കൊണ്ട് കഥ പറഞ്ഞു..പിന്നെ വാസു പതിയെ വിളിച്ചു..

"ശൂശൂ.."

"എന്ത്ന്നാ??"

"അല്ല.. സുശൂ.." വാസുവണ്ണൻ തിരുത്തി വിളിച്ചു..

"ഉം " സുശൂന്നു നാണം..

പിന്നെ രണ്ടാളും ഒന്നും മിണ്ടീലാ..

ദൂരേന്നു തെക്കേലെ കോയ ആധിപിടിച്ച് നടന്നു വരുന്നത് രണ്ടാളും കണ്ടു...

"ആ തെണ്ടിയെന്താ ഈ നേരത്ത്??" വാസൂന് കലി കേറി..

"ഞാൻ കുളിക്കാൻ ഇറങ്ങുന്ന സമയായി.. അതെന്നെ.. " സുശു മൊഴിഞ്ഞു..

"എഹ് ?"

"ഒന്നൂല്ല.. ഇങ്ങളിന്നു രാത്രി വീട്ടിലേക്കു വരുമോ ചേട്ടാ.. "

ഒഹ്.. സൊ ഫാസ്റ്റ്.. അതും ചേട്ടാന്ന്..വാസുവണ്ണന് കുളിര് കോരി..

വാസുന്റെ നെഞ്ചിൽ തിരയിളക്കം..

"വരും..
വന്നിരിക്കും.. " കോയ അടുത്തുള്ള കുന്നിൻ മുകളിലേക്ക് പോകുന്നത് കണ്ടോണ്ട്
കൂടുതലൊന്നും പറയാണ്ട് കോയയെ ഉണ്ടാക്കിയ ബാപ്പുട്ടിയെ തെറി വിളിച്ചോണ്ട്
വാസുവണ്ണൻ സീൻ വിട്ടു..

അന്ന് രാത്രി സഹകുടിയന്സ് അന്തിക്കള്ള് മോന്തുമ്പോൾ വാസു 100 മീറ്റർ അകലത്തു നിന്നു.
"ന്റെ
വാസ്വേ.. കള്ളെന്നു കണ്ടാൽ കമിഴ്ന്നു വീഴുന്ന നീയെന്താടാ ഇന്നൊരന്ന്യനെ
പോലെ മാറി നിക്കണേ " ഗോപൂട്ടൻ ഒരിറക്ക് ഇറക്കിയിട്ട് വാസൂനെ നോക്കി. വാസുവണ്ണൻ വാച്ചിലേക്കും.

സമയം പത്തുമണി..

ഇമ്മാതിരി
പണിക്ക് പോകാൻ ഒരു ശുഭ മുഹൂർത്തം ഉണ്ടെങ്കിൽ അത് പത്തുമണിയാണെന്ന് പറഞ്ഞ
സ്ഥലത്തെ ഇമ്മാതിരി കാര്യത്തിലെ മൂത്താശാരി തോക്ക് നാസറിനെ മനസ്സിൽ
ധ്യാനിച്ച് വാസു പുറത്തിറങ്ങി..

"വയലിലൂടെ ഒക്കെ
പോകേണ്ടതല്ലേ വാസ്വേ,ഈ ടോർച്ച് എടുത്തോ???" ഗോപുട്ടൻ ബ്രൈറ്റ്-ലൈറ്റിന്റെ
വല്ല്യോരു ടോർച്ച് നീട്ടിക്കൊണ്ട് പറഞ്ഞു...

"വെളിക്കിരിക്കാൻ
പോകുന്നവന്റെ ആയുധം വെള്ളമാ,അല്ലാതെ പെട്രോമാക്സ് അല്ല.." വാസു മുണ്ട്
മടക്കിക്കുത്തി സ്ലോ മോഷനിൽ മുപ്പത് ഡിഗ്രി തിരിഞ്ഞ്, ബിഗ് ബീലെ
മമ്മൂട്ടിയെ പോലെ പറഞ്ഞ് മുന്നോട്ടു നീങ്ങി..

"അപ്പൊ ഇയ്യ്
വെളിക്കിരിക്കാനാ പോണേ.. !!"

ഒരു പ്രാസത്തിനൊരു പുതുചൊല്ല് പറഞ്ഞപ്പോ അത് മനസ്സിലാക്കാണ്ട് ഇമ്മാതിരി ചോദ്യം ചോദിച്ച ഗോപൂനോട് നല്ലൊരു വഴിക്ക്
പോകുന്നത് കൊണ്ട് മാത്രം വാസുവണ്ണൻ തിരിച്ചൊന്നും പറഞ്ഞില്ല.. കലിപ്പ്
BGM..

വാസുവണ്ണൻ വയലും കടന്നു,ക്ലോക്ക് കണ്ടു പിടിച്ചു
എന്ന് ഗോപൻ ഇന്നും വിശ്വസിക്കുന്ന കൃത്യം പത്തേ പത്തിന് സുശുവിന്റെ
വീട്ടിൽ എത്തി..

വാതിൽ അടച്ചിരിക്കുന്നു.. ഇരുട്ടത്ത്
വാസുവണ്ണൻ കോളിംഗ് ബെല്ലും അന്വേഷിച്ചു നടന്നു,ഒടുവിൽ കണ്ടെത്തി ബെൽ
അടിക്കാൻ വിരലമർത്തുന്ന ലാസ്റ്റ് സ്പോട്ടിലാ വാസുവണ്ണന് "താനിവിടെ
വിരുന്നിന് ഉണ്ണാൻ വന്നതല്ല,മറിച്ച് കട്ട് തിന്നാൻ വന്നതാ " എന്ന ആ
മഹത്തായ ബോധോദയം ഉണ്ടായത്..

വാസുവണ്ണൻ കൈ വലിച്ചു..

പിന്നെ പതിയെ വീടിന്റെ വലത് വശത്തേക്ക് പോയി ജനലിൽ പതിയെ മുട്ടി..

"സുശൂ.."

ആരും വിളി കേട്ടില്ല.. അതോണ്ട് ഒന്നൂടി ശക്തിയായി മുട്ടി ഉച്ചത്തിൽ "സുശൂ" വിളി മുഴക്കി..

കോറസായി നാല് ഭാഗത്ത് നിന്നും കുറേ പട്ടികളും ചുമച്ചു..

വാസൂന്റെ സൂശു വിളി കേൾക്കാതിരുന്ന സുശീല പട്ടികളുടെ വിളികൾ കേട്ടുണർന്നു..

ഒച്ചയുണ്ടാക്കാതെ സുശീല വാതിൽ തുറന്നു..

ഇതുകണ്ട വാസു റെയിൽവേ ഗേറ്റ് തുറക്കുന്നതും കാത്തിരുന്ന ആംബുലൻസ് പോലെ ഫുൾ സ്പീഡിൽ അകത്തേക്ക് കുതിച്ചു...

"സരസൂ... അല്ല സുശൂ... "

സുശീല വാതിലടച്ചു..

അനുരാഗത്തിന്റെ മൂസിക് പെയ്യുന്ന മുറിയിലേക്ക് സുശീല വാസുവിനെ ആനയിച്ചു..

കള്ള് കിട്ടാഞ്ഞപ്പോൾ മാത്രം വിറച്ചിരുന്ന വാസുവിന്റെ കൈ അന്നാദ്യമായി വേറൊരു ആവശ്യത്തിനായ് വിറച്ചു..

അൽപനേരത്തിന് ശേഷം വിറക്കുന്ന കൈകളാൽ,ചുണ്ടുകൾ കടിച്ച് വാസു സുശീലയുടെ അരികിലേക്ക് നടന്നടുത്തു..

പിന്നെ പതിയെ സുശീലയുടെ മുഖത്തിന് നേരെ തന്റെ കൈ ഉയർത്തി..

'ണിം... ണിം...'

തെറ്റിദ്ധരിക്കേണ്ട..
കോളിംഗ് ബെൽ ചിലക്കുന്ന ശബ്ദമാ ..രംഗ ബോധമില്ലാത്ത കോമാളിയാണ്
ചിലപ്പോഴൊക്കെ കോളിംഗ് ബെൽ.. വാസു കടുത്ത ഒരു അവഗണന ബെല്ലിന് കൊടുത്ത്
പിന്നെയും കൈകൾ സുശീലയുടെ നേർക്ക് നീട്ടി..

'ണിം... ണിം...' പിന്നേം..

"ഏത് നായിന്റെ മോനാ, ഈ നേരത്ത്.. മനുഷ്യനെ മെനക്കെടുത്താൻ.." വാസു മുണ്ടും മടക്കിക്കുത്തി വാതിലിന് നേരെ പാഞ്ഞടുത്തു..

വാതിലിന്റെ കുറ്റിയിൽ എത്തിപ്പിടിക്കാൻ നോക്കുമ്പോഴാ 'കട്ട് തിന്നാൻ വന്നവനാ' എന്ന ആ ബോധോദയം പിന്നേം ഉണ്ടായേ..

വാസു റിവേഴ്സ് ഗിയർ ഇട്ട് പിന്നേം സുശീലേടെ അടുത്തേക്ക് നീങ്ങി..

സുശു അപ്പോഴും അങ്ങടങ്ങ് നിക്കുവാ,ഒരു ബോധോം ഇല്ലാതെ..

ആ
നിപ്പ് കണ്ടപ്പോ പിന്നേം വാസു പരിസരം മറന്ന് സുശീലേടെ കൈകൾ കടന്ന്
പിടിച്ചു.. 'എന്തൊരു മൃദുലമായ ചർമം,പിയേഴ്സ് സോപ്പ് ആണോ ഉപയോഗിക്കുന്നേ'
എന്ന് ചോദിയ്ക്കാൻ തോന്നിപ്പോയി വാസൂന്.. ആഹ്.. രോമാഞ്ചം...

'ണിം... ണിം...ണിം... ണിം...'

ബെല്ലടി ഒന്നൂടി കൂടിയപ്പോഴാ സുശീലക്ക് കാര്യങ്ങളുടെ ഗതി ഏകദേശം കത്തിയെ.. ആ സ്പോട്ടിൽ ഓളുടെ കയ്യും വിയർത്തു തുടങ്ങി..

"ന്താ നമ്മളിപ്പോ ചെയ്യാ??" വിറക്കുന്ന ചുണ്ടിനാൽ സുശീല വാസുവിനോട് ചോദിച്ചു..

വാസു അപ്പോഴും കൈ തൊട്ട ആ രോമാഞ്ചം കെട്ടടങ്ങാണ്ട് സുശീലേടെ കണ്ണുകളിൽ തന്നെ നോക്കി അങ്ങനെ നിക്ക്വാ...

"ന്റെ കണ്ണിലെന്താ തൃശൂർ പൂരം നടക്കുന്നുണ്ടോ ഇങ്ങനങ്ങ് നോക്കാൻ ..നമ്മളിപ്പോ ന്താ ചെയ്യാ മനുഷ്യാ" സുശീല കലിപ്പ് കേറി ചോദിച്ചു..

വാസൂന് ബോധം വന്നു..

"നീ പേടിക്കാണ്ട് നിക്ക്.. ഞാനില്ലേ ഇന്റെ കൂടെ സുശൂ ..." സുശീലെടെ തോളിൽ കൈ വെച്ച് വാസു സുശൂനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

"നിങ്ങള്‍ ഉള്ളോണ്ടല്ലേ മനുഷ്യാ എനിക്ക് പേടി.. അത് പിന്നേം പറഞ്ഞ് പേടിപ്പിക്കുന്നാ.. " സുശീല കൈ തട്ടിമാറ്റി..

'ശരിയാണല്ല.. ' വാസൂം മനസ്സിൽ പറഞ്ഞു..

"ഞാൻ
ദേ ഈ കക്കൂസിൽ കേറി ഒളിച്ചിരിക്കാം.. നീ ആരാന്ന് നോക്ക്... എന്തുണ്ടായാലും
ന്റെ സുശൂന് ഒരു കൊഴപ്പോം ഇല്ലാണ്ട് നോക്കാം ഞാൻ " വാസു ധീര നായകനായി സ്ലോ
മോഷനിൽ കക്കൂസിലേക്ക് നടന്നു..

വന്നവരെ പറഞ്ഞയച്ചു തന്റെ സുശു വരുന്നതും കാത്തു വാസു നേരത്തെ വന്ന രോമാഞ്ചം കാരണം എണീറ്റ് നിക്കണ രോമങ്ങൾ എണ്ണി സമയം നീക്കി..

സമയം
പിന്നേം മുന്നോട്ട് പോയി, വാസുവണ്ണൻ ഇതുവരെ രോമം എണ്ണി തീർന്നില്ല..
പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം.. കൊറേ രോമം കൂടി പിന്നേം എണീറ്റു..

'ശോ എണ്ണം തെറ്റി ' എന്ന് പിറുപിറുത്തു കൊണ്ട് വാസു യൂറോപ്യൻ ക്ലോസെറ്റിൽ നിന്നും ചാടി എണീറ്റ് വാതിലിനു നേരെ നീങ്ങി..

വാതിലിന്റെ
വിടവിലൂടെ ഒളികണ്ണിട്ടു നോക്കിയ വാസുവിന്റെ കണ്ണിൽ അന്ധകാരം നിറക്കാൻ
പോന്ന ഒരു കാഴ്ച നിറഞ്ഞു നിന്നു...ഒരു കറുത്ത രൂപം..

രാഘവൻ.. പട്ടാളക്കാരൻ രാഘവൻ.. അതിർത്തിയിൽ വെടി വെക്കാൻ പോയ അതേ രാഘവൻ...

'രാഘവന് ഇപ്പൊ യുദ്ധോന്നുമില്ലേ' എന്നാരോ വാസുവിന്റെ ഉള്ളിൽ നിന്നും ചോദിച്ചു.. !!

"കക്കൂസ് പൊട്ടിയിരിക്കുവാ. പോകണേൽ പുറത്ത് പോകേണ്ടി വരും കേട്ടോ." വാതിൽ
ഒന്നുകൂടി മുറുക്കിയടച്ചു വിറയാർന്ന ചുണ്ടിനാൽ സുശീല ഒപ്പിച്ചു.
'ആ പൊട്ടിയ കക്കൂസ് ഞാനാ ' വാസു കക്കൂസികത്തു നിന്നും സ്വയം പറഞ്ഞു..
"കക്കൂസൊക്കെ എപ്പാ ഉണ്ടായേ.. " രാഘവൻ ഭാര്യയെ ചേര്‍ത്തു പിടിച്ചു.
വാസു വാതിലിന്റെ വിടവിലൂടെ പിന്നെയും നോക്കി. സുശു വാതിൽ ശക്തിയിൽ അടച്ചോണ്ട് കാഴ്ചകൾ വട്ടപ്പൂജ്യം!!

'പട്ടിണി
കിടന്ന കോഴിക്ക് തിന്നാൻ അരിയിട്ട് കൊടുത്ത അടുത്ത സ്പോട്ടിൽ തന്നെ
വീട്ടിൽ വിരുന്നുകാർ വന്നതും,അവർക്ക് ചിക്കൻ ബിരിയാണിവെച്ച് കൊടുക്കാന്ന്' ആ
പാവം കോഴിയെ നോക്കി വീട്ടുകാര്‍ പറയുന്നത് കേട്ട കോഴീടെ അവസ്ഥ തനിക്ക്
വന്നതിൽ മനംനൊന്ത് വാസു യൂറോപ്യൻ ക്ലോസെറ്റിൽ അമർന്നിരുന്നു..

'ഇയ്യ് വെളിക്കിരിക്കാനാ പോണേ..? ഗോപൂന്റെ ഡയലോഗ് വാസൂന്റെ ചെവിയിൽ
മുഴങ്ങി. നായിന്റെ മോന്റെ ഒടുക്കത്തെ കരിനാക്ക്. ഓൻ കുടിക്കണ കള്ളിൽ നാളെ
പരാമർ ഒഴിച്ച് കൊടുക്കും ഞാൻ. വാസു കോപത്തോടെ ക്ലോസറ്റില്‍ തൊട്ട്
പ്രതിഞ്ജയെടുത്തു.

സമയം പാതിര. ഒടുക്കത്തെ കൂർക്കം വലി കേട്ട് സുശീല ഉണർന്നു.
ഇങ്ങേരു പട്ടാളത്തിൽ പോയത് കൂർക്കംവലി പഠിക്കാനായിരുന്നോന്നും ആലോചിച്ചു സുശീല കൈ ചെവിയിൽ തിരുകി പതിയെ എണീറ്റ് രാഘവേട്ടനെ നോക്കി.
'ഇതെന്താ
ഈ റൂം DTS ആണോ. കൂർക്കം വലിക്കുന്ന സ്ഥലത്തിന്നല്ലല്ലോ സൌണ്ട് വരുന്നേ!
സുശീല ചുറ്റിലും നോക്കി. പിന്നെ ആ വലിയ സത്യം സുശീല മനസ്സിലാക്കി.
'രാഘവേട്ടൻ നിരപരാധിയാ. കൂർക്കം വലിക്കുന്നത് കക്കൂസാ,അല്ല കക്കൂസിൽ നിന്നും ആരോ! സുശീലക്ക് പേടിയായി..
അവൾ രാഘവേട്ടനെ മുറുകെ പിടിച്ചു. കൂർക്കം വലി പിന്നെയും ഉയർന്നു..
അവൾ രാഘവേട്ടനെ ഉണർത്താൻ ശ്രമിച്ചു..
രണ്ടു വട്ടം വിളിച്ചിട്ടും രാഘവൻ ഉണർന്നില്ല. യാത്രാ ക്ഷീണം കൊണ്ടാവും.
മൂന്നാം
വട്ടം വിളിക്കാൻ വേണ്ടി സുശീല കൈ ഉയർത്തിയപ്പൊഴാ "സുശൂ" എന്ന് ആരോ
വിരഹവേദനയിൽ വിളിക്കുന്നത് കേട്ടത്. അതോടെ ബോധമില്ലാത്ത സുശീലക്ക് ബോധം
തിരിച്ചു കിട്ടി. രാഘവൻ വന്ന സന്തോഷത്തിൽ വാസുവണ്ണൻ വന്നത് മറന്ന സുശു..
ശക്തമായ കൂർക്കം വലിക്കിടയിൽ പോലും സുശൂ എന്ന് മന്ത്രിക്കുന്ന വാസു..!!
A real love story than Shajahan & Mumthaz! അതാണത്..!!

സുശീല ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു കക്കൂസ് ലക്ഷ്യമാക്കി നീങ്ങി.
മെല്ലെ വാതിൽ തുറന്നു. അതിലും മെല്ലെ വാസുവണ്ണനെ തൊട്ടുവിളിച്ചു.
വാസു കണ്ണ് തുറന്നു. തന്റെ മുന്നിൽ സുശീല..
നേരത്തെ പോയി ഒളിച്ച ആ രോമാഞ്ചം ആ ഒറ്റ സ്പോട്ടിൽ വാസുവണ്ണനിൽ തിരിച്ചു വന്നു..
"സുശൂ" അനുരാഗ വിലോചിചനായി അതിലേറെ മോഹിതനായി വാസുവണ്ണൻ തന്റെ കൈ സുശീലക്ക് നേരെ ഉയർത്തി...
ആ കൈകൾ സുശീല സ്പോട്ടിൽ തന്നെ തട്ടിമാറ്റി..
"നാണമില്ലേ മനുഷ്യാ നിങ്ങക്ക്. ഛെ.. സംസ്കാര ശൂന്യൻ." പുച്ഛവും ദേഷ്യവും തുല്യ അളവിൽ ചാലിച്ച് സുശീല ചോദിച്ചു..
ഹൌ ക്രുവൽ..!!
വാസുവണ്ണൻ ചമ്മിപ്പോയി..
"വിളിക്കാത്ത കാക്ക വന്ന് ബലിച്ചോറ് കഴിച്ചു തീർത്തപ്പോൾ കൈകൊട്ടി വിളിച്ചു വരുത്തിയ കാക്ക ശല്യമായല്ലേ..?"
കക്കൂസിന്റകത്തു നിന്നും വാസുവണ്ണന്റെ പഞ്ച്!
"കാക്കക്ക്
നാളത്തന്നെ ബലിച്ചോറ് കൊടുക്കാൻ ഇടവരുത്താണ്ട് ഇറങ്ങിപ്പോന്നുണ്ടോ
മനുഷ്യാ.." അതിലേറെ വേഗത്തില്‍ സുശീലെടെ കൌണ്ടർ പഞ്ച്!!
വാസു പുറത്തിറങ്ങി. തിരിഞ്ഞു നോക്കാതെ നടന്നു.

വാതിലിനു
നിർത്താതെയുള്ള മുട്ട് കേട്ടാണ് പിറ്റേന്ന് സുപ്രഭാതം പൊട്ടിവിരിഞ്ഞത്.
വാതില്‍ തുറന്നു പുറത്തിറങ്ങിയ വാസു മുന്നിലോട്ടു കൈനീട്ടി ഒന്നാഞ്ഞു വീശി.
'ഠപ്പേ'!
"ഇതെന്തിനാ?" വാസൂന്റെ അടിയേറ്റ ഗോപു വടിപോലെ നിന്നു നിലവിളിച്ചു.
"ചുമ്മാ..
പെരുത്ത് സന്തോഷം കൊണ്ടാ. ഇന്നലെ രാത്രിയിലെ ഓരോന്നോർത്തിട്ട്"!
അവനിട്ടൊന്ന് കൊടുത്തപ്പോ വാസുവണ്ണന് ഇച്ചിരി കടി മാറിക്കിട്ടി. ഗോപു
കവിള്‍ത്തടം തടവീട്ടു വാസുവേട്ടനെ നോക്കി.

"ങാ.. നിങ്ങള്‍ വേറൊരു കാര്യം അറിഞ്ഞാ. രാഘവൻ ഇന്ന് രാവിലെ തിരിച്ചെത്തി. ഇനിയാ സുശീലേച്ചിയെ ചൂണ്ടയിടാന്‍ പോണ്ട. കേട്ടല്ലോ.."
'ഠപ്പേ..'
ഒന്നൂടി ആഞ്ഞ് വീശി. ഇത്തവണ ഗോപു സൌരയൂഥത്തില്‍ എത്തി.
"ഇതെന്തിനാ?" നക്ഷത്രം എണ്ണിക്കഴിഞ്ഞപ്പോ ഗോപു കരച്ചിലായി.
"ചുമ്മാ. ഒരു സന്തോഷത്തിന്. നിനക്കിട്ടൊന്നു തന്നപ്പോ ഒരു ചെറിയ സമാധാനം.."
ഗോപു പിന്നവിടെ നിന്നില്ല. വാസുവണ്ണന് പിന്നേം സന്തോഷം വന്നാലോ.. !!

പിറ്റേന്ന് വാസുവണ്ണൻ താനെന്നും പോകാറുള്ള കുളിക്കടവിൽ പോയി. പക്ഷെ സുശീല വന്നില്ല. വാസുവണ്ണൻ മണ്ണിരയെ തോട്ടിലേക്കിറക്കി.
വെള്ളം കുടിച്ചു കുടിച്ചു മണ്ണിര വയറുപൊട്ടി ചത്തിട്ടും സുശീല വന്നില്ല. പകരം രാഘവൻ വന്നു. തന്റെ സുശൂന്റെ രാഘു! അടിവയറ്റിൽ നിന്നും ഒരു കലിപ്പങ്ങു കേറിയെങ്കിലും ക്ഷമിച്ചു, തന്റെ സുശൂനു വേണ്ടി മാത്രം!

"വാസു..സുഖാണോ? ഞാനിന്നലെ രാത്രി വന്നു.. "
"കണ്ടാരുന്നു.."
"കണ്ടോ? എവിടന്നു.. ?"
"കക്കൂസിന്ന്.. "
"ങേ..
വീട്ടിലല്ലേ ഇപ്പൊ കക്കൂസ്..?" രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വാസുവിന്റെ
വീട്ടിൽ നിന്നും എങ്ങനെ നോക്കിയാലും താന്‍ വരുന്നത് കാണാൻ പറ്റില്ല എന്ന
സത്യം മനസ്സിലാക്കി രാഘവന്റെ ചോദ്യം..
"നിന്റെ വീട്ടിന്ടടുത്തുള്ള
അയമ്മദിന്റെ പറമ്പിലെ ഒരു റൂം വാടകക്കെടുത്തു കക്കൂസാക്കി. മുട്ടുമ്പോ ഒരു
ഓട്ടോ വിളിച്ച് അങ്ങു പോരും.. " വാസു കലിപ്പിൽ പറഞ്ഞു നിർത്തി.
"ഓ.. ഓരോരോ ആചാരങ്ങൾ. നാട് വല്ലാണ്ട് മാറി.. " രാഘവൻ നെടുവീർപ്പെട്ടു..
അതൂടെ കേട്ടപ്പോ വാസു മനസ്സിൽ കരുതി. ഇയ്യെന്നാലും ഇന്നലെ രാത്രി തന്നെ എങ്ങനെ കറക്റ്റ് എത്തി മരഭൂതമേ.!
കാലേ വാരി നിലത്തടിച്ചു കൊന്ന് ആറ്റിൽ തള്ളിയാലോ ഈ കുരിശിനെയെന്നു പോലും വാസൂന് തോന്നിപ്പോയി.
രാഘവന്റെ കുശലം കേള്‍ക്കാന്‍ പിന്നെ വാസു നിന്നില്ല. ഇപ്പോഴും എല്ലാ ദിവസവും വാസുവണ്ണൻ കുളിക്കടവിൽ പോകും, തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ തന്റെ സുശു വരുന്നതും കാത്ത്,അങ്ങതിർത്തിയിൽ വെടിയൊച്ച മുഴങ്ങുന്നതും കാത്ത് ...!!!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com7tag:blogger.com,1999:blog-1687419403161330281.post-83061900853138246492015-02-24T04:04:00.000-08:002015-02-24T04:11:59.378-08:00 സുഗു ആൻഡ് ശംഭു,ദി പ്രിവ്യു...

ശനിയാഴ്ച രാവിലെ തന്നെ ഫോണ്‍ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്,പേരും ഊരുമില്ലാത്ത ഏതോ നമ്പർ..!!!

"ഹലോ.. ആരാ?? "

"അളിയാ,ഞാനാ സുഗുണൻ.."

"ആ.. എന്താ കാര്യം??"

"അളിയാ.. പോലീസ് പിന്നേം പിടിച്ചു.. ഇപ്പൊ സിറ്റി സ്റ്റേഷനിലാ.. നീ വേഗം വാ." അവന്റെ രോദനം..

"ഞാനോ?? ഞാൻ വന്നിട്ടെന്തിനാ ?? പോടാ.."

"എടാ പ്ലീസ് "

"നോ പ്ലീസ് പ്ലീസ്.. അതിരിക്കട്ടെ,എന്തിനാ പിടിച്ചത്?? "

"ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിന് "

"ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് പെറ്റി അടിച്ചാപോരെ.. പിടിച്ചകത്തിടണോ?? " എന്റെ ചോദ്യം..

"ആ.. " അവനുത്തരമില്ല..

എന്റെ
രക്തം തിളച്ചു.. നിലവിലെ നീതിന്യായ വ്യവസ്ഥിതികളോട് അഹോരാത്രം പൊരുതേണ്ടി
വരുന്ന യുവതയുടെ തിളപ്പ്.. തീജ്വാലായായ് മാറി ഇതിനെതിരെ ശബ്ദിക്കണം..!!!

ഞാൻ പുറപ്പെട്ടു, സിറ്റി സ്റ്റേഷനിലേക്ക്..!!!

കലിപ്പ്
തീരണില്ലല്ലാ എന്ന് മനസ്സിൽ പറഞ്ഞോണ്ടാ സ്റ്റേഷനിലേക്ക് കേറിയേ, SI
സാറിനെ കണ്ട മൊമെന്റിൽ തീർന്നു ആ കലിപ്പ്.. അമ്മാതിരി അടാറു സാധനം..
അങ്ങേരുടെ മീശ മാത്രം കണ്ടാ മതി,ആരായാലും സല്യൂട്ട് അടിച്ചു പോകും ..

കാത്തു നിന്നില്ല, ഞാനും അടിച്ചു ഒരുഗ്രൻ സല്യൂട്ട്,ഒരാവശ്യോമില്ലാതെ,

"എസ് സർ.. " അറിയാണ്ടാണേലും ഈ ഡയലോഗും അതിന്റൊപ്പം വന്നു..

"ഈ എലുമ്പനെയൊക്കെ ആരാണാവോ പോലീസിൽ എടുത്തേ.." എന്നെ നോക്കി അങ്ങേരുടെ കമന്റ്..

ഞാൻ തിരിഞ്ഞു നോക്കി..

"പുതിയ കോണ്‍സ്റ്റബിൾ ആണോടാ ??" എന്റെ തിരനോട്ടം കണ്ട് അങ്ങേരുടെ ചോദ്യം..

"അല്ല സാർ.. " എന്റെ മറുമൊഴി..

"പിന്നെ എന്നാ കോപ്പിനാ സല്യൂട്ട് അടിച്ചേ.. " SI feeling കലിപ്പ്..

"അത് സാറേ,വെറുതെ ഇതുവരെ വന്നപ്പോ... വെറുതെ അടിച്ചതാ.. " ഞാൻ നിന്നു പരുങ്ങി..

"ഫാ .. എരപ്പേ.. വെറുതെ വന്നോനും പോകുന്നോനും സല്യൂട്ട് അടിക്കാൻ ഞാനെന്തുവാ സംസ്ഥാന ബഹുമതികളോടെ അടക്കുന്ന ശവമോ??"

ആ
ഒറ്റ ആട്ടിൽ മാത്രം ഒരു പത്തു കിലോമീറ്റർ അപ്പുറത്തേക്ക് ഞാൻ
തെറിക്കേണ്ടതാ,പക്ഷെ കാലിൽ എവിടെ നിന്നോ വേരിറങ്ങി വന്നോണ്ട്
അതുണ്ടായില്ല.. പോസ്റ്റ് പോലെ ഒറ്റ നിൽപ്പ്..!!

"ഉം.. എന്താ കാര്യം??" ഒലക്ക വിഴുങ്ങിയ പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ട് സങ്കടം തോന്നിയ പീസിയാ അത് ചോദിച്ചേ..

ഞാൻ ചുറ്റിലും നോക്കി..

ഒരു സെല്ലിൽ ജെട്ടി മാത്രം ഇട്ടിരിക്കുന്ന കുറെ പേരുടെ ഇടയിൽ ട്രാക്ക് സ്യൂട്ടൊക്കെ ഇട്ടു മൊഞ്ചനായി നമ്മടെ സുഗുണൻ, എപിക് സീൻ.. !!

"സാറേ,അവനെ ഇറക്കിക്കൊണ്ട് പോകാൻ വന്നതാ.." കുറച്ചു നേരായി അണ്ണാക്കിലോട്ട് ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത് ഞാൻ മറുപടി കൊടുത്തു..

"ഫാ.." S I സാർ പിന്നേം ആട്ടി..

'ഇത്രേം ആട്ടാൻ ഇയാളാര് ആട്ടു കല്ലോ, അരിയെടുക്കാൻ മറന്നല്ലോ ഞാൻ', മനസ്സിലാ അത് പറഞ്ഞെ..

"കല്യാണ ചെറുക്കനെ വിളിച്ചോണ്ട് പോകാൻ കല്യാണ വീട്ടിൽ വന്നത് പോലാണല്ലോ...കൊണ്ട് പോടാ..ഇറക്കിക്കൊണ്ട് പോടാ..." അങ്ങേരുടെ കലിപ്പ് ..

ഞാൻ പിന്നേം നാവ് വിഴുങ്ങി..

"ജബ ജബാ.."

എന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാന്നറിഞ്ഞോണ്ടാവും അയാള്‍ പുറത്തേക്ക് പോയി,കൂടെ വേറൊരു പോലീസുകാരനും..

സമാധാനം..

ഞാൻ പതിയെ നേരത്തെ എന്നോട് സംസാരിച്ച പീസിയുടെ അടുത്തേക്ക് നീങ്ങി..

"സാറേ.. " ഞാൻ വിളിച്ചു..

"എന്താ മോനെ.. " അങ്ങേര് വിളികേട്ടു..

എന്റെ
രോമം എഴുന്നേറ്റു നിന്നു.. ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെങ്കിലും
പോലീസുകാരൻ ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാ.. മോനേന്ന്..വാഹ്..!!

"സാറേ,ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിന് ഇങ്ങനെ ഒരാളെ പിടിച്ചു അകത്തിടണോ?? " എന്റെ ചോദ്യം..

"ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിനാ അവനെ പിടിച്ചേന്ന് ആരാ പറഞ്ഞെ?"

"അല്ലേ ???"

"അല്ല..."

"പിന്നെ..?? " പീസി മറുപടി പറഞ്ഞില്ല,ഞാൻ സുഗുണന്റെ അടുത്തേക്ക് നീങ്ങി..

അവൻ പറഞ്ഞു തുടങ്ങി,

പോലീസ് പിടിച്ച രാത്രിയിലേക്ക് ഒരു ഫ്ലാഷ് ബാക്ക്..

വണ്ടി ചെക്ക് ചെയ്യുന്ന പോലീസുകാർക്കിടയിലെക്ക് ഹെൽമെറ്റ് ഇല്ലാതെ പാഞ്ഞു വരുന്ന സുഗുണൻ..

"ഹെൽമെറ്റ് എവിടാടാ??" SI യുടെ ചോദ്യം..

"സാറേ,ലൈസെൻസ് ഇല്ലാത്തവരും ഹെൽമെറ്റ് ഇടണോ??" സുഗുണന്റെ ചോദ്യം..

"നാക്ക് കുഴയുന്നല്ലോ.. നീ വെള്ളമടിച്ചിട്ടുണ്ടോടാ?? "

"അത് സാറേ, എനിക്ക് മാത്രം ലൈസെൻസ് ഇല്ലല്ലോ എന്നോർത്തപ്പോ ഉണ്ടായ സങ്കടത്തിൽ അടിച്ചു പോയതാ..."

"പടക്കം
പൊട്ടണ ഒരു ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..ഒരു ഫുള്ളടിച്ചിട്ടും
കിട്ടാത്ത കിക്കാ ഒറ്റടിക്ക് കിട്ടിയേ..അതടിച്ചത് S I സാറാ,കൊണ്ടത്
എനിക്കും..... "

സുഗുണൻ കവിള് തടവി ഫ്ലാഷ് ബാക്ക് പറഞ്ഞു നിർത്തി...

ഞാനും
എന്റെ കവിള് തടവി തുടങ്ങി..ഈ പ്രാന്തന്റെ വാക്കും കേട്ട് ജാമ്യം
ഒണ്ടാക്കാൻ വന്ന എന്റെ കവിളിൽ എനിക്ക് തന്നെ ഒന്ന് കൊടുക്കണം എന്ന്
തോന്നി..

"കള്ളും കുടിച്ച് ഹെൽമെറ്റും ലൈസെൻസും ഇല്ലാണ്ട്
വണ്ടി എടുത്തിരിക്കുന്നു.. എന്നാപ്പിന്നെ ഒരു പെണ്ണും കൂടി
ആവായിരുന്നില്ലേ.. പൂർണമാകുമായിരുന്നല്ലോ പട്ടീ..." ഞാൻ ക്ഷുപിതനായി..

"അതിനു പോകുമ്പോഴാ ഇവന്മാര് പിടിച്ചേ... !!"

"എഹ്.. മനസ്സിലായില്ല.. "

"വെള്ളടിച്ച മൂഡിൽ എന്റെ പഴേ ലൈനിനെ കാണാൻ ഇറങ്ങിയതാ.. സമ്മതിച്ചില്ല ഇവന്മാര്.."

ഠിം..

സുഗൂനെ കലിപ്പോടെ ഒന്ന് നോക്കിയിട്ട് ഞാൻ പിന്നേം പീസിയുടെ അടുത്തേക്ക് നീങ്ങി..

"സാറേ,ഞാനെന്നാ പൊക്കോട്ടെ... "

"അത് പറയാനാണോ ഇതുവരെ വന്നെ.. ?" അങ്ങേരുടെ ചോദ്യം..

"ഹെൽമെറ്റ് ഇടാത്തതിന് പിടിച്ചു എന്നാ ഇവൻ പറഞ്ഞെ.. ഇത്രേം പ്രതീക്ഷിച്ചില്ല.." അങ്ങേരൊന്നും പറഞ്ഞില്ല..

"ഇവനെ ഇനി ഇറക്കണേൽ എന്താ സാറേ വേണ്ടേ??"

"ഇറക്കണേൽ ഇപ്പൊ വല്യ പാടാ.. വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.. "

"പിന്നെ??"

അങ്ങേരൊന്നും പറഞ്ഞില്ല, ചിലപ്പോ ഞാൻ അറിയാൻ പാടില്ലാത്ത വല്ല കാര്യോം ആവും..പടച്ചോനെ,ഈ കോപ്പനെതിരെ കാപ്പാ നിയമം ചുമത്തുമോ ആവോ??

"സാറേ വേറൊരു സംശയം??" കുറച്ചു നേരത്തെ മൌനത്തിന് ശേഷം ഞാൻ പിന്നേം ചോദിച്ചു..

"ഉം.. എന്തെ??"

"അതേയ്,
ഇത്രേം പേരെ ജെട്ടി ഇട്ടു നിർത്തിയിട്ടും അവനെ മാത്രം എന്താ സാറേ ട്രാക്ക്
സ്യൂട്ട് ഇട്ട് നിർത്തിയിരിക്കുന്നെ?? " അങ്ങേരെന്നെ പുച്ഛത്തോടെ
നോക്കി,പിന്നെ തിരിച്ചൊരു ചോദ്യം..

"നീ ജെട്ടി ഇട്ടിട്ടുണ്ടോ??"

"ഉണ്ട് സാർ.."

"എന്നാ
അതൂരി അവനു കൊടുക്ക്.. അങ്ങനെയാണേൽ അവനേം ജെട്ടിപ്പുറത്തു നിർത്താം.."
അവനെ നോക്കി പുച്ഛം വാരി വിതറി അങ്ങേര് പറഞ്ഞു,ഇച്ചിരി പുച്ഛം ഞാനും
കൊടുത്തു.. അവൻ ചിരിക്കുന്നു.. ശവം..!!!

പീസി ഇത്തിരി മുമ്പ് പറഞ്ഞ വാചകം ഞാൻ ഒന്നുകൂടി ഓർത്തു.

'വെള്ളമടിച്ച് വണ്ടിയോടിച്ചത് മാത്രമൊന്നുമായിരിക്കില്ല S I സാർ ചേർത്തിരിക്കുന്നേ.'

ജെട്ടി ഇടാതിരിക്കുന്നത് കൂടി ചേർത്ത് കാണും..!!!

"എന്നാലും ജെട്ടി ഇടാത്തത് ഇത്രേം വല്യ പ്രശ്നാണോ സാറേ?" എന്റെ ചോദ്യം..

മറുപടിയായി അങ്ങേരുടെ കലിപ്പ് നോട്ടം..

"സുരക്ഷ
ആണല്ലോ പ്രശ്നം..തലയ്ക്കു മാത്രം പോരല്ലോ സുരക്ഷ.. അതോണ്ട് ചോദിച്ചതാ.."
നോട്ടം സഹിക്കാൻ വയ്യാത്തോണ്ട് ഉത്തരോം ഞാനെന്നെ പറഞ്ഞു..

"എടാ
പൊട്ടാ.. ജെട്ടിയല്ലിവിടെ പ്രശ്നം.. കള്ളും കുടിച്ചു വണ്ടി ഓടിച്ചതും
പോരാണ്ട് ഈ പ്രാന്തൻ S I സാറിനെ എന്ത് മാത്രം തെറിയാ വിളിച്ചത് എന്നറിയോ??
അതിന്റെ കലിപ്പിലാ അങ്ങേരു.." പീസി പറഞ്ഞു നിർത്തി..

"ഓഹോ.. അങ്ങനേം സംഭവിച്ചോ?? ഇനി ഇറക്കണേൽ എന്താ വേണ്ടേ സാറേ ??"

"ആ..." പീസി കൈ മലർത്തി...

ഞാൻ സുഗൂന്റെ അടുത്തേക്ക് നീങ്ങി..

"ഞാനിനി നിന്നിട്ട് പ്രതേകിച്ചു കാര്യമൊന്നുമില്ല.. ഞാൻ പോകുവാ.. " ഞാൻ അവനോട് പറഞ്ഞു..

"ആ, ഒരു കമ്പനിക്ക് നിക്കെടാ..ഇച്ചിരി കഴിഞ്ഞിട്ട് പോകാം.. "

"പിന്നെ കമ്പനിക്ക് നിക്കാൻ ഇതെന്താ പാർക്കോ ?? ഒന്ന് പോടെയ്.. ഞാൻ പോകുവാ.. "

"എന്നാ
നീ പോകുന്നതിനു മുമ്പ് എന്റെ അച്ഛനെ വിളിച്ച് പറഞ്ഞു പോ..സംഭവം
അച്ഛനറിഞ്ഞാൽ സീൻ ആണ്.. എന്നാലും കുഴപ്പമില്ല,അച്ഛന്റെ രാഷ്ട്രീയ സ്വാധീനം
വെച്ച് എങ്ങനേലും ഇറക്കിക്കോളും.." അതും പറഞ്ഞു അവൻ അച്ഛന്റെ നമ്പർ പറഞ്ഞു
തന്നു,ഞാൻ നമ്പർ ഡയൽ ചെയ്തു..

ഫോണ്‍ അടിച്ചു തുടങ്ങി,നിമിഷങ്ങൾക്കകം മറുവശത്ത് കരാട്ടെ ശംഭു,സുഗൂന്റചൻ..

"ഹലോ സർ "

"യെസ് "

"ഞാൻ സുഗൂന്റെ ഫ്രണ്ടാ"

"യെസ് "

"സുഗൂന്റെ അച്ഛനല്ലേ ഇത് "

"യെസ് "

ആ ഒരു 'യെസ്' കൂടി കേട്ടപ്പോൾ എനിക്കങ്ങട് ചൊറിഞ്ഞു കേറി..

'എന്ത്
കോപ്പാണ്, എന്ത് പറഞ്ഞാലും നിന്റെ തന്ത 'യെസ്,യെസ്' എന്ന് മാത്രം പറയുന്നെ
പണ്ടാരം.. ' ഫോണ്‍ ഇച്ചിരി മാറ്റിപ്പിടിച്ചു കലിപ്പോടെ ചോദിച്ചു..

"പിന്നെ സുഗൂന്റെ അച്ഛനല്ലേ എന്ന് ചോദിക്കുമ്പോ നോന്ന് പറയണോ?? "

അഹ് .. അതും ശരിയാണല്ലോ.. അപ്പൊ അങ്ങേരുടെ അല്ല, എന്റെ ചോദ്യത്തിന്റെ കുഴപ്പാ.. ഞാനൊന്നും ചോദിക്കരുതായിരുന്നു..

"നീ അശ്വമേധം കളിക്കാണ്ട് അച്ഛനോട് കാര്യം പറയ്.."

"ഉം." ഫോണ്‍ ചെവിയോട് ചേർത്തു..

"അതേയ്.. സുഗൂനെ ഹെൽമെറ്റ് ഇല്ലാണ്ട് വണ്ടി ഓടിച്ചു എന്നും പറഞ്ഞു പോലീസ് പിടിച്ചിരിക്കുവാ.. അങ്കിൾ വേഗം വരണം.. "

"ഈസ് ദിസ് ട്രൂ ?? "

"യെസ്"

"ഹു ദി ഹെൽ ഈസ് ദി സബ് ഇൻസ്പെക്ടർ തേർ ??"

"യെസ്.."

"വാട്ട് ??"

"യെസ് "

'എഹ് ,പിന്നേം അശ്വമേധം,ഇപ്പൊ അച്ഛനയോ GS പ്രദീപ്..' സുഗൂന്റെ അത്മഗതം..

"വിച്ച് സ്റ്റേഷൻ??" അങ്ങേര് പിന്നേം ഇംഗ്ലീഷ്

"പോലീസ് സ്റ്റേഷൻ "

"എടാ പൊട്ടാ,ഏതു പോലീസ് സ്റ്റേഷൻ എന്ന്.." അത് കേട്ടപ്പോ എന്നിലെ മാത്രഭാഷാ സ്നേഹി ഉണർന്നു..

"സിറ്റി സ്റ്റേഷൻ സാർ..."

"ഓക്കേ.. ഐ വിൽ ബി തേർ വിതിൻ ആൻ ഹവർ.."

"യെസ്.. "

ചുവന്ന ബട്ടണ്‍ അമർന്നു..

ഏതോ ഇംഗ്ലീഷ് ചാനൽ ഓഫ് ആക്കിയ പ്രതീതി..!!!

"അച്ചനിപ്പോ വരുമെന്ന്.. ഞാനെന്നാ പോട്ടെ.. " സുഗൂനോട് തിരിഞ്ഞു എന്റെ ചോദ്യം..

"ഇതുവരെ
നിന്നില്ലേ, വൈറ്റ് ചെയ്.. അച്ഛനിവിടെ എത്തിയിട്ട് പോകാം.. കാണേണ്ട
കാഴ്ചയാ മോനെ എന്റച്ഛന്റെ പ്രകടനം.. " അഭിമാനത്തോടെ സുഗൂന്റെ വിളംബരം..

"അതെന്താ??"

"അതാണ്.. അതാണ് ശംഭു... കരാട്ടെ ശംഭു... "

ഹ,ഹ് ,ഹ ഹ ഹാാ...

സുഗു ചിരിച്ചു.. ആ ചിരിയിൽ പോലീസ് സ്റ്റേഷൻ നടുങ്ങി..

ഇനിയാണ് ഷോ , ദി ശംഭു ഷോ..!!!

ജസ്റ്റ് വെയിറ്റ് ആൻഡ് സീ..,ഉടൻ വരും... !!!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com31tag:blogger.com,1999:blog-1687419403161330281.post-57336147216578809982014-10-27T02:58:00.004-07:002014-10-27T02:58:51.612-07:00ഒരിടവേള ...

പ്രിയപ്പെട്ട കഥാകാരാ,

മറ്റാർക്കും
എളുപ്പത്തിൽ കണ്ടത്താൻ കഴിയാത്ത വിധം സത്യങ്ങൾ നിങ്ങളുടെ ചുറ്റിൽ തന്നെ
ഒളിഞ്ഞിരിപ്പുണ്ട്.. നിങ്ങൾ അത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു.. ഇതുവരെ എനിക്ക് മുന്നിൽ ശൂന്യത ആയിരുന്നു.. ഇപ്പോൾ
എനിക്കും ശൂന്യതക്കുമിടയിൽ നിങ്ങളുണ്ട്.. ആ സത്യം നിങ്ങൾ കണ്ടെത്തുന്നത്
വരെ ഒരു നിഴലായ് ഞാനുണ്ടാകും.. എന്റെ വികാരങ്ങൾ ഞാനിതാ തുറന്നിടുകയാണ്..
നിങ്ങൾക്കിനി സഞ്ചരിക്കാൻ ഞാനിനി വഴികൾ പാകാം.. വരിക എന്റെ എഴുത്തുകാരാ...

സ്നേഹപൂർവ്വം,

പ്രിയപ്പെട്ടവരേ,

ബ്ലോഗ്ഗിൽ നിന്നും തൽക്കാലം ഒരിടവേള ..

എഴുതി തീർത്ത കഥകൾ പോലും തൽക്കാലം ജിമെയിൽ ഡ്രാഫ്റ്റിൽ വിശ്രമിക്കട്ടെ..

പുതിയ സംരംഭത്തിലാണ് ,പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..

സസ്നേഹം,

ഫിറോസ്

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com3tag:blogger.com,1999:blog-1687419403161330281.post-18471163144436098582014-08-11T22:16:00.000-07:002014-08-26T01:55:43.885-07:00മനോഹരന്റെ മനോനില..!!!

ജോലിത്തിരക്ക് തലയ്ക്കു പിടിച്ചു നട്ടം തിരിയുന്ന ഒരു വൈകുന്നേരം ഒരു ഫോണ്‍ വിളി,നാട്ടിൽ നിന്നും വിനയനാ..

"ഡാ പാസ്സഞ്ചറേ.. നീ നാട്ടിലേക്കു വരുന്നുണ്ടോ?? " എടുത്ത ഉടനെ അവന്റെ ചോദ്യം..

"ഇല്ല.. ഇവിടെ തിരക്കാ... " എന്റെ മറുപടി..

"നീ അവിടെ തെരക്കി നിന്നോ.. നാട്ടിൽ മരണവിറ്റാ , വന്നാൽ ഒരു ലോഡ് ഗ്ലോബ്, അല്ല ബ്ലോഗ് എഴുതാനുള്ള വിഷയം കിട്ടും.. "

"അതെന്താണ്ടാ ഇത്രേം വല്യ വിറ്റ് .. നിന്റെ ആരേലും ചത്താ .. " എന്റെ കലിപ്പോടെയുള്ള ചോദ്യം..

"അതല്ലടാ..
മ്മടെ മനോഹരന്റെ എട്ടാമത്തെ കാമുകിന്റീം മംഗലം കയിഞ്ഞു..ഇപ്പൊ ഓന്
മാനസികാ... ഓനിവിടെ എല്ലാരേം ചിരിപ്പിച്ചു കൊല്ലുവാ.. " അവൻ കഥകൾ പറഞ്ഞു
തുടങ്ങി...

എനിക്കൊരു സൈഡിൽ നിന്നും ചൊറിഞ്ഞങ്ങ് കേറി..

ഇവിടെ 'ബഗ്' ഏത്
'ഫീച്ചർ' ഏത് എന്ന് തിരിച്ചറിയാണ്ട് നിക്കുന്ന ഒരു ടെസ്റ്റ് എഞ്ചിനീയറോടാ
നാട്ടിലെ ഓരോ മാരക വിറ്റ് പറഞ്ഞ് ഓൻ കൊതിപ്പിക്കുന്നെ .. !!

അവന്റെ സംസാരത്തിൽ നിന്നും,നാട്ടിലെന്തായാലും കാണേണ്ട പൂരം തന്നാ നടക്കുന്നെ എന്നെനിക്കു മനസ്സിലായി..

മാനസികമില്ലാത്ത മനോഹരൻ തന്നെ ഒരു സംഭവാ..

ഓനെക്കൊണ്ട്
നാട്ടിലൊരു ഉപദ്രവോമില്ല ,ഉപകാരം ആവോളം ഉണ്ട് താനും.. കാരണം നാട്ടിൽ
കല്യാണം കഴിയാണ്ട് പൊരേം പറമ്പും വരെ നിറഞ്ഞു നില്ക്കുന്ന ഏത് പെണ്ണിനേം
ഓൻ കേറിയങ്ങ് പ്രേമിച്ചാ മതി, അടുത്ത ഞായറാഴ്ച ഓളുടെ കല്യാണം
നടന്നിരിക്കും.. അത്രയ്ക്ക് പസ്റ്റ് ജാതകാ ഓന്റെ..!!

ആ മനോഹരന്റെ എട്ടാമത്തെ ഔദ്യോഗിക (അനൌദ്യോഗിക കണക്ക് പറയാൻ ഞാൻ
പഠിച്ച കണക്ക് തെകയാണ്ട് വരും) കാമുകിയായിരുന്നു ലളിത.. പതിവിനു വിപരീതമായി
ആ പ്രേമം ഒരാഴ്ചേം കഴിഞ്ഞു ആറ് മാസം നീണ്ടപ്പോൾ പ്രതീക്ഷേടെ ഒരു നേരിയ
വെളിച്ചം മനോഹരന് വന്നതാ.. ആ വെളിച്ചം അണഞ്ഞപ്പോ ഓന് മാനസികമായത്
സ്വാഭാവികം..

'മനോഹരനല്ലേ,മാനസികമല്ലേ,മാരക വിറ്റല്ലേ .. നാട്ടിൽ പോയേക്കാം.. ' ഞാൻ മനസ്സിലുറപ്പിച്ചു..

അപ്പോത്തന്നെ IRCTC-ൽ ലോഗിൻ ചെയ്തു നാട്ടിൽപോയി തിരിച്ചു വരുന്ന ടൈം എടുത്തു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു...

അടുത്ത ശനിയാഴ്ച നേരം പെരാ പെരാന്ന് പെലർന്നപ്പോ തന്നെ ഞാൻ വീട്ടിലെത്തി..

'കുടുംബാസൂത്രണ' ചർച്ചയും മറ്റു കലാപരിപാടികളും കഴിഞ്ഞു നേരെ ചങ്ങാതിക്കൂട്ടത്തിലേക്ക്..

"ബസ്
കാത്തിരിപ്പ് കേന്ദ്രം" എന്നുണ്ടായ ബോർഡ് ചുരണ്ടി "തിരിപ്പ് കേന്ദ്രം"
എന്ന് കലാപരമായി മാറ്റിയ ഞങ്ങളുടെ സ്വന്തം തട്ടകത്തിൽ ചെങ്ങായിമാരൊക്കെ
വളഞ്ഞിരുന്നു ചിരിക്കുന്നത് ദൂരെ നിന്ന് കണ്ടപ്പോഴേ എനിക്ക് തോന്നി,
അതിന്റെ ഒത്ത നടുക്ക് മനോഹരൻ കാണുമെന്ന് .. അത് ശരിയായിരുന്നു..

എന്നെ കണ്ടതും മനോഹരൻ മനോഹരമായി ചിരിച്ചു,കൂടെ ഒരു ചോദ്യവും..

"ഇതാര് അംബുജാക്ഷനൊ ??"

"അംബുജാക്ഷനാ .. അതാര് ?" എന്റെ ചോദ്യം..

"മ്മടെ ചന്ദ്രികേടെ " അവന്റെ മറുപടി..

"ഏത് ചന്ദ്രിക?? " ഞാൻ വാ പൊളിച്ചു..

"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. "

"ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനല്ലേ .. അംബുജാക്ഷനാ ??" എനിക്കാകെ കണ്ഫ്യൂഷൻ ആയി..

ഇത് കണ്ട ചെങ്ങായിമാര് എന്നെ അത്ഭുതത്തോടെ നോക്കി..

"മനോഹരന് മനസികാന്ന് പറഞ്ഞു വിളിക്കുമ്പോ അതിലും വല്യ മാനസികമാ നിനക്കെന്നു
തിരിച്ചറിയാണ്ട് പോയല്ലോ മുത്തെ ഞാൻ.. " എന്നെ നോക്കി വിനയന്റെ സെന്റി..

"ന്താണ്ടാ പറയുന്നേ ... ??"

"പിന്നല്ലാണ്ട്..
ഓനോ മാനസികം.. മാനസികം പിടിച്ച ഓന്റെ ചോദ്യത്തിന് മൂത്രം പിടിച്ചു
കേറുന്നത് പോലെ നീ ഉത്തരോം പറയുമ്പോ പിന്നെന്താ പറയാ.. " വിനയൻ കലിപ്പായി..

"എഹ് .. മനസികമായോൻ ഇങ്ങനാ പറയുന്നേ... "

"ഇതാന്ന് ഇവന്റെ
മാനസികത്തിന്റെ സ്പെഷ്യാലിറ്റി.. കൂടുമ്പോൾ ഓൻ ഇമ്മാതിരി സാഹിത്യ കലകളിൽ
കേറിവരെ അലാക്കിലെ അലക്കാ .. ചിരിച്ചു മരിക്കും.. " വിനയൻ
ചിരിച്ചുതുടങ്ങി.. ഞാനും ചിരിച്ചോണ്ട് മനോഹരനെ നോക്കി..

"മനോരാ.. ഞാനാ അംബുജാക്ഷൻ .. ചന്ദ്രിക പുറകെ വരുന്നുണ്ട്.. " ഓനെ ഒന്ന് ഒസ്പ്പാക്കാൻ തന്നെ ഞാനും തീരുമാനിച്ചു..

ഓനെന്നെ പുച്ഛത്തോടെ നോക്കി..

"അംബുജാക്ഷനാ .. ഏതംബുജാക്ഷൻ ?? " ഓന്റെ ചോദ്യം..

"മ്മടെ ചന്ദ്രികേടെ " എന്റെ മറുപടി..

"ചന്ദ്രികേ.. അതാര് ?? "

"മ്മടെ ചങ്ങമ്പുഴയുടെ ചന്ദ്രിക .. " ഞാൻ വിശദമാക്കി..

"എടാ പൊട്ടാ.. ചങ്ങമ്പുഴയുടെ ചന്ദ്രികേടെ മാപ്പള രമണനാ, രമണൻ.." ഓന്റെ കണ്ടുപിടുത്തം..

ചെങ്ങായിമാർ ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി, എന്നിട്ട് ഹംസേടെ വക ഒരു ചോദ്യോം..

"ഇങ്ങളിലാരാ ശരിക്കും മനോഹരൻ .. ???"

ഞാൻ ശശിയായി ..അല്ല മനോഹരനായി.. ന്റെ മനോഹരാ..!!!

ഞാൻ പിന്നൊന്നും പറഞ്ഞില്ല.. എല്ലാരും പറയുന്നത് കേട്ടും ചിരിച്ചുമൊക്കെ അങ്ങനെയങ്ങിരുന്നു..

സമയം അങ്ങനങ്ങ് മുന്നോട്ട് പോയി..

ഉച്ചക്ക് കഴിക്കാനായി എല്ലാരും ഇറങ്ങി,,എന്റെ വീട് കഴിഞ്ഞു വേണം ഹംസന്റെം മനോഹരന്റേം വീടെത്താൻ.. ഞങ്ങളൊരുമിച്ച് നടന്നു..

എന്റെ വീടെത്തി..

എന്നാ ഉച്ചക്ക് ശേഷം കാണാന്ന് പറഞ്ഞ് ഞാനവരെ യാത്രയാക്കി വീടിന്റകത്തേക്ക് കേറാൻ നേരം പുറകേന്ന് മനോഹരന്റെ വിളി..

"പായിസേ.. "

"ന്താ മനോരാ... " ഞാൻ വിളികേട്ടു..

"കുറെ നേരായി അന്നോട് ചോദിക്കണം,ചോദിക്കണം എന്ന് വിചാരിക്കുന്നെ.. "

"എന്ത്??"

"നിന്റെ
പഴേ ഓള് ഇപ്പോം വിളിക്കാറുണ്ടാ ??" മൂന്ന് ജന്മങ്ങൾ ഒരുമിച്ച് ഞെട്ടി,
അതിലൊന്ന് എന്റെ ഓളായിരുന്നു,ആ ചോദ്യം കേട്ട് ഓള് ഞെട്ടാൻ വേണ്ടി മാത്രം
അകത്തൂന്ന് ഓടി വന്നതാ.. !!!

"മനോരാ...... " ഹംസ മനോഹരനെ നീട്ടിവിളിച്ചു..

"ഓ.. ഓന്റെ ഓളെ മുമ്പിൽ വെച്ച് ഞാൻ ചോദിയ്ക്കാൻ പാടില്ല അല്ലെ.. " മനോഹരന്റെ മുഖത്ത് കുറ്റബോധം സംസ്ഥാന സമ്മേളനം വിളിച്ചു..

ഞാൻ ഓളെ നോക്കി.. ബാലേട്ടൻ സിൽമേല് ബാലേട്ടന്റെ അവിഹിതം അറിഞ്ഞു
ഉമ്മറപ്പടിയിൽ സാരിത്തുമ്പും പിടിച്ചിരുന്ന ദേവയാനിയെ പോലെ ഓളിങ്ങിനെ
പോസ്റ്റടിച്ചു നിക്കുവാ..

"മനോഹരന് മാനസികായത് നീ അറിഞ്ഞാരുന്നോ.. ഓനിപ്പോ മരണവിറ്റാ.. "ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാണ്ട് ഓളെ നോക്കി പറഞ്ഞു..

ഓക്ക് മാറ്റമൊന്നുമില്ല, അതേ നിപ്പ് തന്നെ.. പക്ഷെ മനോഹരന് മനസികാന്ന് പറഞ്ഞത് ഓനത്രക്കങ്ങ് പിടിച്ചില്ല..

"അല്ലേലും ഈ പ്രേമം ഇങ്ങനാടാ.. ആരേലുമൊക്കെ ചതിക്കും..നീ ഓളെ
ചതിച്ച പോലെ എന്നെ എന്റോള്‍ ചതിച്ചു..ഓക്ക് മനസികായില്ല,എനിക്കായി... ന്റെ
വിധി.." മനോഹരൻ ത്വാത്തികനായി ..

"മനോരാ.. തമാശ പറയാണ്ട് നീ പോയേ .. പോ.. " ചിരിച്ചോണ്ടാ ഞാൻ അത് പറഞ്ഞേ ,എന്നിട്ടും ശബ്ദം എന്തിനാണാവോ ഇങ്ങനെ ഇടറുന്നെ..?

"എന്നാലും ഒരു ശരീരോം രണ്ടാത്മാവുമായി ജീവിച്ച നിങ്ങക്കിങ്ങനെ
വന്നത് നീയെങ്ങനെ സഹിക്കുന്നെടാ.. നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ .. "
മനോഹരന്റെ സെന്റി..

'ഒരു ശരീരോം രണ്ടാത്മാവുമോ ??' ഓനെന്താ
ഉദ്ദേശിച്ചേന്ന് എനിക്കു മനസ്സിലായില്ല, പക്ഷെ മനസ്സിലായ ഒരാള്‍
ഇന്ത്യക്കാര്‍ വിട്ട ഉപഗ്രഹം പോലെ വളഞ്ഞും പുളഞ്ഞും അകത്തേക്കോടി..
വാതിലടക്കുന്ന ഒരു ഭീമൻ ശബ്ദം മാത്രേ പിന്നെ കേട്ടുള്ളൂ..

"ന്റെ കുടുംബം..!!! പടച്ചോനെ കാത്തോളണേ .."

"ആമീൻ.." പറഞ്ഞത് മനോഹരനാ.. ആ പട്ടി പോയി..

ഞാൻ ചുറ്റിലും നോക്കി, അല്ലേലും പട്ടിയെ കാണുമ്പോൾ കല്ല് കാണൂല്ലാന്നു കാർണോമ്മാര് പറഞ്ഞത് വെറുതെയല്ല..

ഹംസ പോയില്ല..

"നീയെന്താ പോകാത്തെ " കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു..

"എന്റെ പൊര കഴിഞ്ഞിട്ടല്ലേ മനോരന്റെ പൊര .. ഓൻ പോട്ടെ.. അല്ലേൽ ഓനിക്ക് എന്റെ പൊരയെത്തുമ്പോഴാവും ഓരോരോ ചോദ്യങ്ങൾ ഓർമ
വരിക.. ഒരു മഹല്ലിൽ തന്നെ രണ്ടു കുടുംബം നേരെയാക്കാൻ കമ്മിറ്റിക്കാര് കൊറേ
പാട് പെടും.. അത് വേണ്ട.. " ഓൻ അത് പറഞ്ഞു വിഷമത്തോടെ എന്നെ നോക്കി..
ഞാനപ്പോഴും പൈസയില്ലാത്തോൻ പിസ്സാഹട്ടിന്റെ വാതിൽക്കൽ പോയി നിക്കണ പോലെ
അടഞ്ഞൊരു വാതിലിനു മുന്നിൽ അങ്ങനെയങ്ങ് നിക്കുവാ,നിർവികാരനായി...

അങ്ങനെ മനോഹരന്റെ മാനസികം ആസ്വദിക്കാൻ പോയ എനിക്ക് മാനസികം
വരുമെന്ന അവസ്ഥയിലായി.. പിന്നെ എങ്ങനെയെല്ലാമോ ഒരുവിധം ഓളെ പറഞ്ഞു
മനസ്സിലാക്കി കൈച്ചലായി .. ആ പേരിൽ ഓളെ സോപ്പിടാൻ വേണ്ടി ടൌണിൽ പോയി 1000
ഉർപ്യയുടെ ഗാന്ധി അങ്ങ് പോയിക്കിട്ടി..!!

അടുത്ത വെള്ളിയാഴ്ച ..

എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് വണ്ടി കേറി.. വണ്ടി തൃശ്ശൂരിൽ എത്തിയപ്പോൾ ഒരു ഫോണ്‍വിളി..

ഓനാ,വിനയൻ ..

"ഫായിസേ,നീ എവിടാ??"

"ഞാൻ ട്രെയിനിലാ.. "

"എന്താ പരിപാടി??" ഓന്റെ ചോദ്യം..

"ഏ ... എനിക്ക് ട്രെയിനില്‍ ജോലി കിട്ടി..അതാ .."

"ട്രെയിനിലാ.. എപ്പോ.. എന്ത് ജോലി..?? "

"ട്രെയിനിന്റെ ഹെഡ്-ലൈറ്റ് കേടായി..ഡ്രൈവർ പത്തുരൂപേടെ ടോർച്ച് എടുത്ത് തന്ന് അതും ഓണാക്കി ട്രെയിനിന് മുന്നില്‍ ഓടാൻ പറഞ്ഞു.. ഓടുവാ " എന്റെ കലിപ്പ് മറുപടി..

"എഹ് .."

"എടാ പൊട്ടാ.. മംഗലം കഴിഞ്ഞതിന് ശേഷം എല്ലാ ആഴ്ച്ചേം ഞാൻ നാട്ടിൽ വരുമെന്ന്
നിനക്കറിയാവുന്നതല്ലേ .. അപ്പോഴാ അവന്റെയൊരു കോപ്പിലങ്ങാടിയിലെ ചോദ്യം..
കാര്യം പറയെടാ.. "

"അതേയ് .. നീ കണ്ണൂരിൽ ഇറങ്ങണ്ടാ ..പയ്യന്നൂരിൽ ഇറങ്ങിയാ മതി.. "

"അതെന്താ
ഞാൻ കണ്ണൂരിൽ ഇറങ്ങിയാ.. ഞാനെപ്പോഴും കണ്ണൂരാണല്ലോ ഇറങ്ങാര് .. അതെന്താ
ഇന്നൂടി ഇറങ്ങിയാല്‍ ... വിടമാട്ടെയ് .. " മണിച്ചിത്രത്താഴ് മുഴുവൻ
കളിക്കാൻ ഓൻ വിട്ടില്ല.. അതിനുമുമ്പ് ഓന്റെ ഡയലോഗ് വന്നു..

"അതല്ലടാ.. ഞാൻ പയ്യന്നൂര്‍ ഉണ്ടാകും.. എന്റെ ആപ്പന്റെ വണ്ടിയുണ്ട്,അതിൽ നമുക്കൊരുമിച്ച് നാട്ടിൽ പോകും.. "

ടിഷ്
.. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി,കാരണം അവന്റെ ആപ്പന്റെ വണ്ടി.... അവൻ
ആള് ഊളയാണേലും അവന്റെ ആപ്പൻ വല്യ മുറ്റാ,അങ്ങേരുടെ ബെൻസ് ഉണ്ടെന്ന് .. അര
മണിക്കൂർ കൂടുതൽ യാത്ര ചെയ്തലെന്നാ, ബെൻസിൽ നാട്ടിൽ പോകുന്നതിന്റെ ഗുമ്മ്
വേറെ തന്നാ.. ഇടം വലം നോക്കാതെ സമ്മതിച്ചു ഞാൻ...!!!

വണ്ടി കണ്ണൂര്‍ കഴിഞ്ഞ ഉടനെ അതാ വരുന്നു TT ...

നികൃഷ്ട
ജീവി..!! കണ്ണൂര്‍ വരെ ടിക്കറ്റ് എടുത്തു 250 കിലോമീറ്റെർ യാത്ര ചെയ്തപ്പോൾ
വരാത്ത തെണ്ടി കറക്റ്റ് ഇപ്പൊ വരുന്നത് കണ്ടാ.. മനപ്പൂർവാ..!!!

ഒന്നും നോക്കിയില്ല,ഒറ്റയുറക്കം,പിന്നെ കൂർക്കം..

ആരോ വന്നു തൊട്ടു വിളിക്കുന്നു.. എന്തോ പേടിച്ചെന്ന പോലെ ഞെട്ടി എണീക്കുന്ന ഞാനെന്ന അഭിനയപ്രതിഭ..!!!

"ടിക്കറ്റ്.."

ഒന്നും സംഭവിക്കാത്ത ഭാവത്തിൽ പേഴ്സിൽ നിന്നും ടിക്കറ്റ് എടുത്ത് അങ്ങേർക്കു നീട്ടി..

അങ്ങേര് തിരിച്ചും മറിച്ചും നോക്കി..

"ഇത് കണ്ണൂര്‍ വരെയല്ലേ ഉള്ളൂ.. " അങ്ങേരുടെ ചോദ്യം..

"അയ്യോ.. അപ്പൊ കണ്ണൂര്‍ കഴിഞ്ഞോ..." എന്റെ വക ഒന്നരക്കിലോ ഞെട്ടൽ..

"ഇല്ല.. കണ്ണൂര്‍ കഴിഞ്ഞില്ല.. മംഗലാപുരം കഴിയുന്നത് വരെ കണ്ണൂര്‍
കഴിയില്ല..പാതി ടിക്കെറ്റും പിന്നെ കുറെ നമ്പറുമായി ഇറങ്ങിക്കോളും..അതേയ്..
ഈ കൂർക്കം വലി ജോലിയിൽ കേറിയ അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാ ഞാൻ.. " അതും
പറഞ്ഞു ഒരല്പം പുച്ഛം വാരിവിതറി അങ്ങേരങ്ങ് പോയി..

പ്രതിഭയാണയാൾ.. പ്രതിഭാസമാണയാൾ ...!!!

ഇതിനേക്കാൾ നല്ലത്
വീടിന്റെ ആധാരം പണയം വെച്ച് പിഴയടക്കുന്നതാ,കാരണം ചുറ്റുമുള്ളവരുടെ ആക്കിയ
നോട്ടം... കൂട്ടത്തിൽ അൽപം മുമ്പ് പരിചയപ്പെട്ട ഒരച്ഛനും അങ്ങേരുടെ
സുന്ദരിയായ മോളും ഒരുപടി കൂടി കടന്ന് ഊമ്പിയ ഒരു ഇളിയും.. !!!

വണ്ടി പയ്യന്നൂർ എത്തി.. അച്ഛനും മോൾക്കും പയ്യന്നൂര്‍ തന്നാ ഇറങ്ങേണ്ടത്.. കൂട്ടത്തിൽ ഞാനും..

"ഇവിടന്നെങ്ങനാ പോണേ?? "കൂർക്കത്തിൽ പോയ മാനം തിരിച്ചു പിടിക്കാൻ ഉറച്ച് അവരോട് എന്റെ ചോദ്യം..

"ബസ് സ്റ്റാന്റ് വരെ ഓട്ടോയിൽ പോണം.." മറുപടി പറഞ്ഞത് അച്ഛനാ ,പരട്ട..

"വീട്ടിൽ
നിന്നും ബെൻസ് അയച്ചിട്ടുണ്ട്.. ബസ് സ്റ്റാൻഡിൽ അതിൽ ആക്കാം ." മോളെ
നോക്കി എന്റെ ഓഫർ.. അവർക്ക് സന്തോഷം.. ബെൻസിന്റെ ഒരു പവറേ...!!

സ്റ്റേഷന് പുറത്ത് എന്നേം കാത്ത് വിനയൻ,ചൂട് പൊറോട്ട രണ്ടടി
കൂടുതൽ അടിച്ച പോലെ അവന്റെ കുപ്പായം കീറിയിട്ടുണ്ട് ..എന്താണാവോ
എന്തോ??.. കൂടെയുള്ള ജന്ധുവിനെ കണ്ട് ദേശീയ പതാക കണ്ട പട്ടാളക്കാരനെ പോലെ
ഞാനങ്ങ് നിന്ന് .. മനോഹരൻ ..

"പോകാം.. " എന്നെ കണ്ട വിനയന്റെ ചോദ്യം..

"ഉം.. "

ബാഗെടുത്ത് മുന്നോട്ട് നീങ്ങിയ ഞാൻ ഒന്നൂടെയങ്ങ് തരിച്ചു നിന്നു ..

അവന്റെ ആപ്പന്റെ ബെൻസ് പ്രതീക്ഷിച്ച എന്റെ മുന്നിൽ അവന്റെ 'ആപ്പെയൂടെ' പെട്ടി ഓട്ടോറിക്ഷ.. ശിബനെ ...

ഓൻ വിളിച്ചപ്പോ പറഞ്ഞത് ഞാനുന്നൂടെ റീവെയ്ന്റ് ചെയ്തു..

"എന്റെ ആപ്പന്റെ വണ്ടിയുണ്ട്.. "

ഉണ്ട് ഉണ്ട്... അവന്റെ ആപ്പെന്റെ വണ്ടിയുണ്ട്.. !!

"എവിടെ ബെൻസ് .. ??" ചോദ്യം എന്റേതല്ല.. മറ്റേ അങ്ങേരുടെതാ..

ഞാനൊന്നും പറഞ്ഞില്ല,നല്ല സ്റ്റൈലിൽ ഒരു ചിരിയങ്ങട് പാസ്സാക്കി.."ഈ..."

"ഞാനപ്പോഴേ അച്ഛനോട് പറഞ്ഞതല്ലേ, ഓരോ പ്രാന്തന്മാർ ഓരോന്ന് പറയുന്നതും കേട്ട് പുറകിൽ പോകാൻ നിക്കണ്ട എന്ന്.. "

സുന്ദരി അതും പറഞ്ഞ് ഓട്ടോയും നോക്കിപ്പോയി..

"എന്നാലും
ഈ രണ്ട് പ്രാന്തന്മാരേം കൊണ്ട് ആ പെട്ടിയോട്ടോയിൽ പോണ്ട നിങ്ങളെ
സമ്മതിക്കണം.. " മനോഹരനെ നോക്കി കിളവന്റെ ലാസ്റ്റ് പഞ്ച് ഡയലോഗ്...

ആരായാലും പറഞ്ഞു പോകും.. വിനയന്റെ കോലം അമ്മാതിരിയാ..എന്റെ കോലം നല്ലതാണേലും പ്രവർത്തി കൊറേ നേരമായി ജ്വലിക്കുന്നതാണല്ലോ ..

മനോഹരൻ ചിരിച്ചു.. അങ്ങേര് പോയി...

"ന്താ സംഭവം??" വെളിവ് കുറച്ച് വന്നപ്പോൾ എന്റെ ചോദ്യം..

"അത്.. ഇവനിപ്പോ വല്ലാണ്ട് കൂടുതലാ.. മംഗലാപുരം ആശുപത്രീൽ
പോകണം..നാട്ടിൽ നിന്ന് ആരും കൂടെ വന്നില്ല.. അതാ നിന്നെ വിളിച്ചേ..
നിനക്കൊരു സർപ്രൈസ് തരാന്ന് വെച്ചാ കാര്യം പറയതിരുന്നെ.. "

ന്യൂ
ജനറേഷൻ സിനിമയിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാ
ശബ്ദമുണ്ട്..പയ്യന്നൂർ സ്റ്റേഷന്റെ വരാന്തയിലൂടെ വിനയനേം കൊണ്ട് നടന്ന് അത്
മാത്രാ ഞാൻ കേൾപ്പിച്ചു കൊടുത്തെ..

"*(&*₹₹്#(*&%^$ " ബീപ്.. ബീപ്.. ബീപ്... ബീപ്...

അവന്റെ അമ്മൂമ്മേടെ ഒരു സർപ്രൈസ്..!!!

കൂടെ വരാൻ പറ്റില്ലാന്ന് കട്ടായം പറഞ്ഞെങ്കിലും വിനയൻ പട്ടി മോങ്ങുന്നത് പോലെ മോങ്ങാൻ തുടങ്ങിയപ്പോ ആ കണ്ണീരിൽ ഞാൻ വീണു..

"എന്നാ ശരി. നീ പോയി ടിക്കറ്റ് എടുക്ക് .." ഞാൻ പറഞ്ഞു..

"ടിക്കറ്റാ.. നമുക്ക് എന്റെ വണ്ടീല് പോകാം.. " വിനയന്റെ മറുപടി..

"നിനക്കെന്താടാ പ്രാന്താ??? ഈ ശവപ്പെട്ടീല് അങ്ങ് വരെ പോകാം എന്ന്.. !്!#്@#@ ്!" ബീപ് ശബ്ദം പിന്നേം ഉയർന്നു ..

"അതല്ലടാ.. ട്രെയിനിൽ പോകാൻ തന്നാ ഞാനും ഉദ്ദേശിച്ചേ.. പക്ഷെ
ട്രെയിനിൽ തോനെ ആളുകാണും .. ഈ പുന്നാര മോൻ എന്തൊക്കെ ഒപ്പിക്കുമെന്ന്
ഒന്നും പറയാൻ പറ്റില്ല.. ഇന്നിനീം തല്ലു കൊള്ളാൻ എനിക്ക് വയ്യ.." കീറിയ
കുപ്പായം പൊക്കി അവന്റെ രോദനം..

"അത് ഞാൻ ചോദിക്കാൻ മറന്നു.. എന്ത് പറ്റിയതാ ഇത്.. ??"

ഓൻ കുറച്ചുനേരം ശ്വാസം പിടിച്ചങ്ങ് നിന്ന്,പിന്നെ പറഞ്ഞു തുടങ്ങി..

"വരുന്ന
വഴിക്ക് ഇവന് ജ്യൂസ് കുടിക്കണമെന്നു പറഞ്ഞു.. ചേതമില്ലാത്ത ഉപകാരമല്ലേ
എന്ന് കരുതി ഒരു കടയിൽ കേറി.. അവിടെ ഒരു ഹിന്ദിക്കാരനായിരുന്നു.. അവൻ വന്നു
'ഹിന്ദി-മലയാളത്തിൽ' ഓർഡർ ചോദിച്ചു.. അപ്പൊ ഈ പുന്നാര മോന് അവൻ മലയാളം
പറയണമെന്ന് നിർബന്ധം.. പാവം കുറെ ശ്രമിച്ചു.. വരാണ്ടായപ്പോ ഓൻ തിരിച്ചു
പോകാനൊരുങ്ങി..ഈ ഹമുക്കെണീറ്റ് ഓന്റെ മൂക്ക് നോക്കി ഒന്ന് ചാമ്പി,ചോര
ചീന്തിയപ്പോ ഓനൊരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചു.. ഒഹ് .. പട്ടിണി
കിടക്കണ കാക്കകളെ ബലിച്ചോറുണ്ണാൻ വിളിച്ചപോലെയാ ഹിന്ദിക്കാര് അവിടെത്തിയേ..
പിന്നെ വെടീം പോകേം മാത്രേ ഓർമയുള്ളൂ.. ഞാനീ കോലം ആകുന്നത് വരെ ഈ പന്നി
ഒന്നുമറിയാത്തോനെ പോലെ ബീഡീം വലിച്ച് പുറത്തിരിപ്പുണ്ടായിരുന്നു.. "
വിനയൻ കണ്ണീരോടെ പറഞ്ഞു നിർത്തി..

ഞാൻ ഓട്ടോ എടുക്കാനുള്ള സിഗ്നൽ കൊടുത്തു..വണ്ടി എടുത്തു..

മംഗലാപുരം
എത്തുന്നത് വരെ വണ്ടി ഓരോ ഗട്ടറിൽ വീഴുമ്പോഴും ഒരു കുഴിക്ക് രണ്ടു ബീപ്
ശബ്ദം വെച്ച് വണ്ടിയിൽ നിന്നും ഉയർന്നു കൊണ്ടേയിരുന്നു..!!!

ആശുപത്രി..

Dr.ശശിധരൻ ഷേണായി,അതാ ഡോക്ടറുടെ പേര്.. നല്ല പേര്,ചുരുക്കിപ്പറഞ്ഞാൽ ശശി ഷേണായി... എപിക്..

അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ അങ്ങേരുടെ മുന്നിലെത്തി..

കാര്യം വിശദീകരിച്ചു..

അങ്ങേരു മനോഹരനെ ഇരുത്തീം കിടത്തീം നോക്കി, പിന്നെ പൾസ് നോക്കി. അത് കഴിഞ്ഞ് വാ പൊളിക്കാൻ പറഞ്ഞു..

ഒരു മുട്ടക്കാട്ടൻ പഴയ ടോർച്ച് എടുത്ത് അങ്ങേര് അവന്റെ അണ്ണാക്കിലേക്ക് വെളിച്ചം കേറ്റി ..

വാ പൊളിച്ച് നിന്ന് കലിപ്പായപ്പൊ അങ്ങേര് പറയാതെ തന്നെ മനോഹരൻ വാ അടച്ചു..

"തുറക്കൂ.." അങ്ങേരു ഒന്നുകൂടി പറഞ്ഞു..

"അതേയ്..
ഞാൻ ഇവിടെ വന്നത് മീൻ മുള്ള് തൊണ്ടേൽ കുടുങ്ങിയോണ്ടല്ല ,വട്ടായിട്ടാ..
അണ്ണാക്കിൽ നോക്കിയാ ഒന്നും കാണൂല്ല.. " മനോഹരൻ പറഞ്ഞു നിർത്തി ..

അങ്ങേർക്കു തൃപ്തിയായി.വെളിച്ചം അണഞ്ഞു..!!

ഡോക്ടർ മനോഹരനെ നോക്കി ചിരിച്ചു.. മനോഹരൻ തിരിച്ചും ചിരിച്ചു.. ഇത് കണ്ട ഞങ്ങളും ചിരിച്ചു..

"എന്താ മനോഹരന്റെ പ്രശ്നം.." അങ്ങേരു ചോദിച്ചു..

"പ്രശ്നം.. പ്രശ്നം.. ശരിക്കും എനിക്കല്ല ഡോക്ടർ [പ്രശ്നം.. പ്രശ്നം ഈ സമൂഹത്തിനാ. " മനോഹരം ത്വാത്തികനായി..

"ഈ സമൂഹത്തിനെന്താ പ്രശ്നം??" ഡോക്ടറുടെ അടുത്ത ചോദ്യം..

"സമൂഹത്തിന്
.. സമൂഹത്തിനു ഒരു പ്രശ്നോമില്ല.. പ്രശ്നം എനിക്കെന്നാ.. ഒരു ചെറിയ
മാനസികം.. "ഡോക്ടറെ നോക്കി അങ്ങനെ പറഞ്ഞു അവനെന്റെ നേരെ തിരിഞ്ഞു..

"ഈ കോപ്പൻ ഇങ്ങനെ സാഹിത്യത്തിലൊക്കെ ചോദിച്ചാൽ പിന്നെ ഞാനെന്നാ പുല്ല് പറയാനാ...?? " എന്നോട് നേരെ തിരിഞ്ഞു അവന്റെ ചോദ്യം..

ഡോക്ടർ ശശി ശരിക്കും ഇപ്പോ ശശിയായി കാണണം..

"ഉം.. ശരി.. ഇവരൊക്കെ ആരാ?? " ഞങ്ങളെ ചൂണ്ടി ഡോക്ടറുടെചോദ്യം..

"ഇത് വിനയൻ .. കണ്ടാൽ വല്യ മാന്യനാ.. പക്ഷെ ഇത് പോലൊരു എരപ്പൻ
വേറെയില്ല..എന്റെ നാലാമത്തെ പെണ്ണിനെ കയ്യും കാലും കാണിച്ച് അടിച്ചെടുത്ത
കള്ള ബടുവയാ ഇവൻ .."

ഠിം.. വിനയന്റെ തല താണു ..

'കള്ള സുവറെ വിനയാ.. അങ്ങനൊരു സംഭവം ഉണ്ടായാ.. അതെപ്പാ.. നാട്ടിലെത്തിയിട്ട് കാണിച്ചു തരാമെടാ.. ' ഞാൻ വിനയനെ നോക്കി..

"അപ്പൊ ഇതോ???" എന്നെ ചൂണ്ടി ഡോക്ടറുടെ അടുത്ത കോപ്പിലെ ചോദ്യം..

'ന്റെ പടച്ചോനെ... ' ഞാൻ മനസ്സിൽ വിളിച്ചു...

"ഇവനെ അറിയില്ലേ.. ഇത് ഫായിസ്.. വല്യക്കാട്ടെ എഴുത്തുകാരനാ... "

ഇത് കേട്ട ഞാൻ നെഞ്ച് വിരിച്ചു.. മനോഹരൻ തുടർന്നു ..

"ഇവൻ മുറ്റു ബ്ലോഗ് ഒക്കെ എഴുതും.. ഇവന്റെ ഓരോ പോസ്റ്റ് വായിച്ചാ സിർച്ചു
സിർച്ചു പണ്ടാരടങ്ങി,റോഡിൽ കിടക്കുന്ന ഇഷ്ടികയെടുത്തു ഓന്റെ തലമണ്ട നോക്കി
ഒരെണ്ണമങ്ങ് കൊടുക്കാൻ തോന്നും.. അമ്മാതിരി ഓഞ്ഞ വിറ്റാ ഓന്റെ .. "

ഠിം..തീർന്നു..

'ഈ കുരിപ്പിന് പ്രാന്താന്ന് ആരാ പറഞ്ഞെ.. ഓന്റെ പറച്ചില് കേട്ടില്ലേ??' വിരിഞ്ഞ എന്റെ നെഞ്ച് അതുപോലെ താഴ്ന്നു..

അൽപനേരത്തിനു ശേഷം ഡോക്ടർ ഞങ്ങൾക്ക് നേരെ തിരിഞ്ഞു..

"നിങ്ങൾ പൊക്കോ.. ഒരു മാസം ഇവിടെ അഡ്മിറ്റ് ചെയ്യാം.. ഷോക്ക് കൊടുത്താൽ തീരുന്ന കേസ് മാത്രേ ഉള്ളു.. നോക്കാം നമുക്ക്.. "

"ഷോക്കാ .. അത് മാറ്റി കുറച്ച് ഇൻജക്ഷൻ ആസനത്തിൽ കേറ്റിയാ മതിയാവൂലെ ഡോക്ടർ ??" ഷോക്ക് എന്ന് കേട്ട മനോഹരന്റെ ചോദ്യം..

"പറ്റില്ല അല്ലെ??"ഡോക്ടറുടെ മുഖം കണ്ട്, ചിത്രം സിൽമേൽ ലാലേട്ടൻ പറഞ്ഞപോലെ ഓൻ തന്നെ ഉത്തരോം പറഞ്ഞു..

സെന്റി.. മാരക സെന്റി... !!!

ഓനെ അഡ്മിറ്റ് ആക്കി ഞങ്ങൾ നാട്ടിലേക്ക് ..!!!

ഒരു മാസം കഴിഞ്ഞ് പിന്നെയും ഒരു വെള്ളിയാഴ്ച..

ട്രെയിനിൽ കണ്ണൂർ എത്താൻ നേരം വിനയന്റെ വിളി പിന്നെയും..

"എടാ.. മനോഹരന് സുഖായി.. ഞാൻ അവനേം കൂട്ടി തിരിച്ചു വരുവാ.. നീ പയ്യന്നൂർ വാ ..
എന്റെ ആപ്പന്റെ വണ്ടിയാ.. നമുക്കതിൽ പോ.." പറഞ്ഞു മുഴുമിപ്പിക്കാൻ
വിട്ടില്ല..

"ഫാ.. നിന്റെ അടുപ്പിലെ ഒരു ആപ്പന്റെ വണ്ടി..നിർത്തെടാ _____ മോനെ.. " അതും പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്തു..

അന്ന്
ട്രെയിൻ ഇറങ്ങി,തിരക്കുള്ള KSRTC ബസ്സിൽ തളിപ്പറമ്പിൽ നിന്നും
നാട്ടിലേക്ക് ഞെക്കി ഞെരങ്ങി പോകുമ്പോൾ മനോഹരനേം കൊണ്ട് വിനയൻ ഒരു ബെൻസ്
കാറിൽ ഓവർടേക്ക് ചെയ്ത് പോകുന്നത് കണ്ടു കണ്ണ് മുറുക്കെയടച്ചു....

'അല്ലേലും ഈ മാന്യന്മാർ കേറുന്ന വണ്ടിയാ ബെൻസ് ?? അയ്യേ..
അതൊക്കെ നമ്മുടെ KSRTC .. എന്താ ഒരു സുഖം, എന്താ ഒരു സൌന്ദര്യം, എന്താ ഒരു
വെളിച്ചം, എന്താ ഒരു കാറ്റ്..'

ഠിം..

'എന്താ ഒരൊച്ച..?? '

ടയർ പൊട്ടിയതാവും..എന്നാലും, അയ്യേ ബെൻസ് .. അതൊക്കെ നമ്മുടെ KSRTC തന്നെ.. എന്താ ഒരു.......................&^%₹<wbr></wbr>&്^

അന്ന്
രാത്രി മനോഹരന്റെ വീട്ടിൽ അവനെ കാണാൻ ഞങ്ങൾ പോയി....അവന്റെ അച്ഛൻ
രാഘവേട്ടൻ കൊണ്ട് തന്ന കട്ടൻ ചായയും കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ കുളി
കഴിഞ്ഞു വന്നു.. നാട്ടു വിശേഷങ്ങൾക്ക് ശേഷം മനോഹരൻ സംസാരിച്ചു തുടങ്ങി..

"കുത്തഴിഞ്ഞ ജീവിതമായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം.. അതൊക്കെ ഇനി മാറ്റണം.. "

"ശരിയാ ശരിയാ.. നല്ലതാ.. " എല്ലാരും ഓന് സപ്പോർട്ട് കൊടുത്തു..

"ഇനി അൽപം സാമൂഹ്യ കാര്യങ്ങളൊക്കെ ആയി ഇങ്ങനെ പോകണം.. "

"ശരിയാ .. നല്ലതാ.. "

"ഇവിടെ ഭൂരിപക്ഷ വിഭാഗത്തിന്റെ
സംരക്ഷകർ ശരിക്കും ബീജെപിയാ.. ഒരു മെമ്പെർഷിപ്പ് എടുത്ത് ബീജെപിയിൽ ചേർന്ന്
രാഷ്ട്രീയത്തിൽ സജീവമാകണം.. " അവൻ തുടർന്നു..

"നല്ലതാ.." സപ്പോർട്ട് പിന്നേം കൊടുത്തു..

"പക്ഷെ എന്നാലും നമ്മള് ന്യൂനപക്ഷങ്ങളെ മറന്നൂടാ ..അവരുടെ സംരക്ഷകരെ മറന്നൂടാ.. മുസ്ലിം ലീഗിന്റെ മെമ്പെർഷിപ്പ് കൂടി എടുക്കണം.. "

"ഉം.. ഉം.. " ഞങ്ങൾ പതിയെ എഴുന്നേറ്റു..

"പക്ഷെ പട്ടിണിപ്പാവങ്ങളുടെ രക്ഷകർ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി
തന്നാ.. അത് നമ്മൾ മറക്കരുത്.. പിന്നെ ആന്റണി നല്ലൊരു നേതാവാ .. "

"രാഘവോ.. രാഘവോ... " ഞങ്ങൾ പതിയെ ഇറങ്ങാൻ തയ്യാറായി.... രാഘവേട്ടൻ പുറത്തേക്ക് വന്നു..

"രാഘവോ.. അല്ല രാഘവേട്ടാ... ഞങ്ങള്‍ ഇറങ്ങുന്നു.. ഒന്നാം തിയ്യതി വരാം " ഞങ്ങള്‍ സ്പീഡ് കൂട്ടി..

"പക്ഷെ
ഫായിസേ.. മാണിസാർ മുഖ്യമന്ത്രിയാകാൻ അങ്ങേ അറ്റം വരേം ഞങ്ങള്‍ പോകും.. അത്
മറക്കേണ്ടാ.. " മനോഹരൻ വിളിച്ചു പറയുന്നുണ്ടായിരുന്നു..

"പൊക്കോ പൊക്കോ .. അറ്റത്ത് ചെന്നിട്ട് നീ വിളിച്ചാ മതി.. " എല്ലാരും വീട് എത്തിയിട്ടേ ഓട്ടം നിർത്തിയുള്ളൂ ..!!!

ദിവസങ്ങൾക്കു ശേഷം വിനയൻ ഒറ്റയ്ക്ക് മനോഹരനേം കൊണ്ട് ആശുപത്രീൽ പോയി..

പിന്നെയും ദിവസങ്ങൾക്കു ശേഷം, അവിടെ വെച്ച് തനിക്ക് ഷോക്ക് തന്ന നഴ്സിന് മനോഹരൻ ഒരു മറുഷോക്ക് കൊടുത്തു ,പ്രണയത്തിന്റെ മറുഷോക്ക്..

ആ ഷോക്കിൽ ഇരു ജീവിതം ഒന്നായ് മാറി...

4 വർഷങ്ങൾക്കിപ്പുറം അമേരിക്കായിൽ സെറ്റിൽ ആയ മനോഹരൻ വിനയനെ കഴിഞ്ഞ മാസം വിളിച്ചെന്ന്..

സംസാരത്തിനവസാനം അവൻ പറഞ്ഞെന്ന്,

"എല്ലാരോടും ഞാൻ അന്വേഷിച്ചതായി പറയണം.. പിന്നെ ഫായിസിനെ പഴയതൊന്നും ഓർമിപ്പിക്കേണ്ട..അവൻ ബ്ലോഗ് എഴുതി നാറ്റിച്ചു കളയും ..!!!"

ഞാനങ്ങനെ ചെയ്യുവോ??

ഇല്ലന്നേ ..

മനോഹരാ,നിനക്കുള്ളതാടാ ഈ കഥ.. നിനക്ക് സമർപ്പിക്കുന്നെടാ ഈ കഥ..

എന്നാലും ഞാൻ അങ്ങനെ ചെയ്യില്ല.. കാരണം നിന്റെ പേര് മനോഹരൻ എന്നല്ലാന്നു നിനക്കറിയാലോ... !!!

സ്നേഹത്തോടെ,

ഫായിസ്..

Try Relay: the free SMS and picture text app for iPhone.

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com39tag:blogger.com,1999:blog-1687419403161330281.post-67449071475518159232014-07-17T01:46:00.001-07:002014-07-17T01:54:08.329-07:00ഒരു കളിയോർമ്മ ..!!!

July 13, ഞായറാഴ്ച..

അന്നായിരുന്നു ആ ദിവസം.. ഒരു മാസത്തോളം കാൽപന്ത് കളി സ്നേഹികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ച ലോകകപ്പിന്റെ കൊട്ടിക്കലാശം..

അര്‍ജന്റീന vs ജർമ്മനി ഫൈനൽ മല്‍സരം..

അന്ന് തന്നാണ് ഈ 'കഥയും' സംഭവിച്ചത്.. !!!

രാവിലെ മുതൽ ജലദോഷം, കമ്പനിക്ക് പനിയും .. ഉച്ച കഴിഞ്ഞപ്പോൾ ജലദോഷം ഉച്ചീൽ കേറി തലച്ചോറിനെ കുട്ടിച്ചോറാക്കി.. അങ്ങനെ ഞാൻ വൈകുന്നേരം കിടപ്പിലായി..

സന്ധ്യയ്ക്ക് നോമ്പ് മുറിക്കും നേരം രണ്ടു ഗ്ലാസ് ചായ കുടിച്ചപ്പോൾതന്നെ ഉള്ളിൽ നിന്നും കൊടുവാൾ വരുന്നതിന്റെ ലക്ഷണങ്ങൾ..

പതിയെ ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു.. ഒരു കുഞ്ഞുവാൾ.. പിന്നെ,

പ് ഠിം ...

കണ്ണ് തുറക്കുമ്പോൾ തന്നെ നാല് പെണ്ണുങ്ങൾ ചുറ്റുമിരുന്നു കരയുന്നതാ കേൾക്കുന്നേ ...ഉമ്മുമ്മ,ഉമ്മ,<wbr></wbr>ഓള് പിന്നെ മോളും..!!!

പണ്ട് സ്കൂൾ വിട്ടു വന്നപ്പോ കാണാറുള്ള മധു മോഹന്റെ സീരിയൽ വെച്ചതാണെന്നാ ആദ്യം കരുതിയെ..

പിന്നെ ബോധം വന്നപ്പോഴ മനസ്സിലായെ, എനിക്ക് ബോധം പോയതായിരുന്ന് എന്ന് ..!!!

അന്നത്തെ പണീം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന 'വണ്ട് വിജീഷ്' നിലവിളി കേട്ടാ എന്റെ വീട്ടിലേക്ക് ഓടിക്കേറിയേ ..

(ജനാർധനന്റെ ശബ്ദോം വെച്ച് എപ്പോഴും മൂളിപ്പാട്ട് പാടുന്ന അവനെ വണ്ട് എന്നല്ലാതെ പിന്നെന്തു വിളിക്കാൻ...)

ബോധം പോയ വിഷമത്തിലിരിക്കുന്ന എന്നെ സമാധാനിപ്പിക്കണോ, അതോ കരയുന്ന നാല് പെണ്ണുങ്ങളെ സമാധാനിപ്പിക്കണോ എന്നറിയാണ്ട് കുഴഞ്ഞു നിന്ന ഉപ്പയോട് ഓൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..

ഞാനെന്റെ ഫോണ്‍ ഓന്റെ നേർക്ക് നീട്ടി ഞമ്മടെ മെയിൻ കമ്പനിക്കാരൻ ഹംസേനെ വിളിക്കാൻ പറഞ്ഞു, ഓൻ ഫോണും വാങ്ങി സെൻട്രൽ ഹാള്ളിലേക്ക് പോയി..

"അയ്യോ.. ഈ ഫോണിന്റെ സ്വിച്ച് കാണാണ്ടായി..."കുറച്ചു കഴിഞ്ഞു സെൻട്രൽ ഹാള്ളില് നിന്നും ഓന്റെ രോദനം.. !!

ഞാനെന്റെ ഓളെ നോക്കി, ഓള് ചുറ്റിനും നോക്കുന്നു, ഞാൻ വീണപ്പോൾ വീണ ഫോണിന്റെ സ്വിച്ച് ആവും ഇവളും നോക്കണേ..!!!

'ന്റെ പടച്ചോനെ.. സ്വിച്ച് ഇല്ലാത്ത ടച്ച് സ്ക്രീൻഫോണിന്റെ സ്വിച്ച് എവിടന്ന് കിട്ടാനാ ' എന്നാലോചിച്ച് ഞാനോളെ ആവതില്ലാണ്ട് ഒന്ന് നോക്കി.. ഓക്കിപ്പോ കാര്യം കത്തീക്കണ് ...

ഓള് പോയി ഫോണ്‍ വാങ്ങി ഹംസേനെ വിളിച്ചു, തിരിച്ചു വന്നു..

"വിളിച്ചോ???" ഉമ്മ ചോദിച്ചു..

"ഉം.. വിളിച്ചു..കാര്യം പറഞ്ഞു.. ആശുപത്രീൽ കൊണ്ടോകാൻ വരാൻ പറഞ്ഞു.. "

"എന്നിട്ട് ഇപ്പോ തന്നെ വരുമോ??"

"നോമ്പ് തുറക്കുവാ.. അത് കഴിഞ്ഞിട്ട് വരാന്നു പറഞ്ഞു.. "

പസ്റ്റ് ..!!!

അരമണിക്കൂർ കഴിഞ്ഞു അവനും ഷബീറും മമ്മുഞ്ഞും കാറുമായ് വന്നു.. എന്നെ പിടിച്ചു വലിച്ച് കാറിൽ കേറ്റി , കാർ കണ്ട ആവേശത്തിൽ വണ്ടും ചാടി കേറി .. അങ്ങനെ ആശുപത്രി ലക്ഷ്യമാക്കി വണ്ടി നീങ്ങി തുടങ്ങി..

എനിക്കപ്പോഴും തീരെ വയ്യ,എങ്ങനേലും ആശുപത്രി എത്തിയാൽ മതിയെന്ന അവസ്ഥ.. !!!

ആശുപത്രീലേക്ക് പോകാൻ വലത്തോട്ട് തിരിയും നേരം ഒരാള്‍ക്കൂട്ടം, വണ്ടി സൈഡ് ആയി,അല്ല സൈഡ് ആക്കി..

ഓടിപ്പോകുന്ന ശക്കീറിനെ ചാടിപ്പിടിച്ചു ഷബീർ ..

"എന്താടാ കാര്യം??"

"അതെയ്, കറന്റ് പോയും വന്നും ഇരിക്കുവാ.. എല്ലാരും KSEB പോയി അവന്മാരോട് രണ്ടു ചോദിയ്ക്കാൻ പോകുവാ.. നിങ്ങളും വാ,ഇപ്പൊ ചോദിച്ചില്ലേ അവന്മാര് കളി തുടങ്ങുമ്പോ പണി തരും.. " അതും പറഞ്ഞവൻ ഓടി..

"ശരിയാടാ.. വിട് വണ്ടി അവരുടെ പിറകെ.. " വണ്ടിയിൽ നിന്ന് എല്ലാരും ഒരുമിച്ചാ അതങ്ങ് പാസ്സാക്കിയത്.. ലെഫ്റ്റ് ഇന്റികേറ്റർ മിന്നേം കേടുകേം ചെയ്തു തുടങ്ങി.. !!!

'ന്റെ പൊന്നെ.. ഇവന്മാരിതെന്ത് കണ്ടാ.. '

എനിക്കൊന്നു നിലവിളിക്കാൻ തോന്നി, പക്ഷെ പുറത്ത് വന്നത് ഒരു മൂളക്കം മാത്രം.. ആ മൂളക്കം വണ്ട് തിരിച്ചറിഞ്ഞു..

"അതേയ് .. നമ്മള് ഷോപ്പിങ്ങിനു പോകാൻ ഇറങ്ങിയതല്ല.. ഈ പിശാഷിനെ ആശുപത്രീൽ കൊണ്ട് പോകാൻ ഇറങ്ങിയതാ.. " വണ്ട് അത് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ വണ്ടി വലത്തോട്ട് നീങ്ങി..

ലെഫ്റ്റ് ഇന്റികേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞതിനു പിറകെ വന്ന വണ്ടിക്കാരൻ രോമാഞ്ചം വരുത്തുന്ന അനർഘ വാക്കുകൾ ചൊരിഞ്ഞു.. കുളിര്...!!!

എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു..

എന്റെ മനസ്സറിഞ്ഞ പോലെ അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്താൻ പറഞ്ഞു ഹംസ.. എന്റെ കണ്ണുകളിൽ പ്രകാശം.. ഞാനവനെ സ്നേഹത്തോടെ നോക്കി..

വണ്ടീടെ ഡോർ തുറന്നു,അടഞ്ഞു.. മിനിട്ടുകള്‍ക്ക് ശേഷം ഡോർ പിന്നേം തുറന്നു..

ഒരു ഫുൾ ചുട്ട കോഴീം രണ്ടു ലിറ്റെറിന്റെ തണുത്ത പെപ്സീം അവിടന്ന് കേറി.. വണ്ടി വിട്ടു..

അവന്മാര് തീറ്റ തുടങ്ങി.. ഞാൻ അത് കണ്ട് വെള്ളമിറക്കി തുടങ്ങി..

സഹിക്കാൻ വയ്യാണ്ട് ഒരു കോയിക്കാലിന്റെ നേരെ എന്റെ കൈ നീണ്ടു.. !!!

മമ്മുഞ്ഞ് എന്റെ കൈ തടഞ്ഞൊരു ഡയലോഗ്..

"നിനക്ക് പനിയും ചർധിയുമാ.. അത് മറക്കരുത്.. ഇതൊന്നും കഴിക്കാൻ പാടില്ല.. "

ഞാൻ കൈ വലിച്ച് അവന്മാരെ രൂക്ഷമായ് ഒന്ന് നോക്കി..

"അതറിഞ്ഞോണ്ടാണോടാ കള്ള ബടക്കൂസുകളെ ഇതന്നെ വാങ്ങിയെ.." അതാ ആ നോട്ടത്തിന്റെ അര്‍ത്ഥം ..

എല്ല് കടിക്കുന്ന ശബ്ദമാ അതിന്റെ മറുപടി.. കടിക്കാൻ എല്ല് കിട്ടാതോണ്ട് ഞാൻ പല്ല് കടിച്ചു..!!!

"ടാ ,നമുക്ക് ഡോക്ടറുടെ വീട്ടില്‍ പോയി കാണാം.. " വണ്ട് പെപ്സി ബോട്ടിൽ കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു..

"അതെന്തിനാ അത്രേം മെനക്കെടുന്നെ.. ഏതേലും ഡോക്ടറെ ആശുപത്രീൽ വെച്ചെന്നെ കണ്ടാ മതി.. "

"അതല്ലടാ.. ഡോക്ടറുടെ വീട്ടില്‍ ഡോക്ടറുടെ മോള് കാണും, നല്ല ഫീസാ... " പെപ്സി കുടിച്ചോണ്ട് വണ്ടിന്റെ മറുപടി..

"ഫീസാ??"

"സോറി.. ഫെഫ്സി ഫല്ലിന്റെഡേൽ കുടുങ്ങിയതാ.. ഫീസല്ല,ഫീസ്.. " അവൻ ആവർത്തിച്ചു ..

"പെപ്സി ഇറക്കീട്ടു പറയെടാ പരട്ടെ.. " ഹംസ ചൂടായി..

"പീസടാ പീസ്.. "

നാലിന്റേം മനസ്സിൽ കോഴി കൂവി, പോരാണ്ട് അതുവരെ കഴിച്ച കോഴി വയറ്റിൽ നിന്നും കൂവി, വണ്ടി നേരെ ഡോക്ടറുടെ വീട്ടിലേക്ക് ..

നാലും എന്നേം താങ്ങിപ്പിടിച്ച് കാറിൽ നിന്നിറക്കി..

എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ താങ്ങൾ.. ഡോക്ടറുടെ മോളാണ് ഡോർ തുറക്കുന്നതെങ്കിൽ കിട്ടാനുള്ള സെന്ടിമെന്റ്സിലാ നാലിന്റെം കണ്ണ് ..

വയ്യെങ്കിലും ഞാൻ തനിയെ നിക്കാൻ ശ്രമിച്ചു,അവൾ കണ്ടാല്‍ മോശല്ലേ എന്ന് കരുതിയിട്ടൊന്നുമല്ല ,വെറുതെ.. സ്വന്തം കാലിൽ നിക്കാനുള്ള ഒരാഗ്രഹം...!!

വാതിൽ തുറന്നത് ഡോക്ടർ തന്നാ..

നാലിന്റെം ഖൽബ് കരിഞ്ഞ മണം.. എനിക്ക് സമാധാനായി.. !!!

കാര്യം മുഴുവൻ അങ്ങേരോട് പറഞ്ഞു.. അങ്ങേര് തല മുതൽ കാല് വരെ തിരിച്ചും മറിച്ചും മറ്റേ കോപ്പ് വെച്ച് നോക്കി, സ്റ്റെതസ്ക്കോപ്പ്...

"പനിയുടെ കൂടെ ജലദോഷവും പിന്നെ നോമ്പും ഒക്കെ എടുത്തോണ്ടാ.. കുഴപ്പമൊന്നുമില്ല.. വേണേൽ ഒരു ഡ്രിപ് ഇടാം.. " ഡോക്ടർ പറഞ്ഞു..

"ട്രിപ്പോ.. എങ്ങോട്ട്?? " വണ്ടിന്റെ തംശയം...

"ഊട്ടിക്ക്.. " ഡോക്ടറുടെ കൌണ്ടർ അറ്റാക്ക്..

"ട്രിപ്പ് അല്ലടാ പൊട്ടാ ഡ്രിപ് .. ഗുൾക്കോസ് വെള്ളം കൊടുക്കണമെന്ന്... " ഹംസ അവനു മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു....

"ഇട്ടോ ഡോക്ടറെ .." ക്ഷീണം വല്ലാണ്ട് ഉള്ളതോണ്ട് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറഞ്ഞു..

"ആശുപത്രീൽ പോയി ഈ കുറിപ്പ് കാട്ടിയാ മതി.. " ഡോക്ടർ കുറിക്കാൻ തുടങ്ങി..

"എത്ര സമയമെടുക്കും ഡോക്റ്ററെ തീരാൻ.. " ഷബീറിന്റെ ചോദ്യം..

"ഒരു നാല് മണിക്കൂർ കഴിഞ്ഞാൽ പോകാം.. "ഡോക്ടറുടെ മറുപടി..

എന്റെ പിറകിൽ നിന്നും കുശാഗ്ര ചർച്ചകൾ എനിക്ക് വ്യക്തമായി കേള്‍ക്കാം..

"എടാ.. ഇപ്പൊ 8 മണി.. ഡ്രിപ് ഇട്ടു കഴിയുമ്പോഴേക്കും 12 മണി എന്തായാലും കഴിയും.. അത് കഴിഞ്ഞ് ബില്ലടച്ച് ഇറങ്ങി വീടെത്തുമ്പോൾ 1 മണി എന്തായാലും ആകും.. ഫൈനലാ.. അത് മറക്കണ്ടാ... " മാസ്റ്റർ ബ്രെയിൻസ് പ്രവര്‍ത്തിച്ചു തുടങ്ങി..

"ഡോക്ടറെ.. ഈ നാല് മണിക്കൂർ എടുക്കാണ്ട് പെട്ടെന്ന് തീരുന്ന രീതിയിൽ ഡ്രിപ് ഇടാൻ പറ്റുമോ??" ചോദ്യം മമ്മുഞ്ഞിന്റെ ..

ഡോക്ടറുടെ മുഖത്ത് പുച്ഛം മാർച് പാസ്റ്റ് ചെയ്തു വന്നു..

"എന്നാ ഒരു കാര്യം ചെയ്.. ഒരു കുപ്പി ഗ്ലൂക്കോസ് വാങ്ങി പൊട്ടിച്ച് അണ്ണാക്കിൽ ഒഴിച്ച് കൊടുക്ക്.. പെട്ടെന്ന് തീരും.. " ഡോക്ടർ ഫുൾ കലിപ്പിൽ പറഞ്ഞു നിർത്തി ..

"എടാ.. ഡോക്ടർ ഇപ്പൊ തീരുമെന്ന് പറഞ്ഞത് ഗ്ലൂക്കോസ് അല്ല, എന്റെ ജീവിതാ.. " അവന്മാര്ക്ക് നേരെ തിരിഞ്ഞ് ഞാൻ കലിപ്പോടെ പറഞ്ഞു...

"അവന്മാര് അങ്ങനെ പലതും പറയും.. ഡോക്ടർ കുറിച്ചാട്ടെ.." പനിയായോണ്ട് അധികം പുച്ഛം വന്നില്ലേലും ഉള്ളത് വരുത്തി ഞാൻ അവന്മാരെ നോക്കി...

കാശും കൊടുത്ത് ഇറങ്ങാൻ നേരം വണ്ട് ചുറ്റിലും നോക്കി..

ആ പീസ് ഉണ്ടോന്ന് നോക്കുവാ.. ഒന്നും കാണാഞ്ഞ് "ഏകാന്ത ചന്ദ്രികേ " എന്ന് മൂളേം ചെയ്തു..

ചന്ദ്രികേം മെഡിമിക്സും ഒന്നും വന്നില്ല.. വണ്ടും കൂട്ടരും നിരാശയോടെ പുറത്തേക്ക് ...

വണ്ടിയിൽ കയറി പിന്നെയും മാസ്റ്റർ പ്ലാൻസ്..

നാട്ടിൽ കറന്റ് പോകാനുള്ള സാധ്യത ഉള്ളതിനാൽ ആശുപത്രി റൂമിൽ നിന്നും കളി കണ്ട് നാളെ രാവിലെ വീട്ടിൽ പോകാമെന്നും ഫൈനൽ ഡിസ്സിഷൻ...!!!

200 രൂപ കൂടുതൽ കൊടുത്തു TV ഉള്ള റൂമെന്നെ എടുത്തു..

ഡ്രിപ് ഇട്ടു.. ആശ്വാസം തുള്ളി തുള്ളിയായ് വന്നു.. ഹാവൂ... !!!

സമയം 12.30..

വണ്ടൊഴികെ ബാക്കി നാല് പേരും അര്‍ജന്റീന ഫാൻസ്.. വണ്ട് ബ്രസീൽ ഫാനാ , ഫൈനലിൽ ഓൻ ജർമ്മനിക്കൊപ്പം കൂടി..

കളി തുടങ്ങി..പിന്നീടുള്ള ഓരോ നിമിശോം ആശുപത്രി വായനശാലയായി..

ഒച്ച,ബഹളം,ആശ്വാസ നിശ്വാസങ്ങൾ,തെറിവിളി.. ആ റൂം പൂരപ്പറമ്പായി ...

1 മണിയായപ്പോൾ നേഴ്സ് വാതിലിൽ തട്ടി വിളിച്ചു..

'എനിക്കുള്ള എന്തോ മരുന്ന് കൊണ്ട് വന്നിട്ടുണ്ടെടാ ,തുറക്കെടാ' എന്ന് ഞാൻ പറഞ്ഞപ്പോൾ 'അത് നിനക്കുള്ളതായിരിക്കില്ല ,ഞങ്ങൾക്കുള്ളതായിരിക്കും' എന്ന് പറഞ്ഞവന്മാർ വാതില്‍ വരെ തുറന്നില്ല.. !!!

കളി കഴിഞ്ഞു, അര്‍ജന്റീന തോറ്റു ..

വണ്ട് അർമാദിക്കൻ തുടങ്ങി, ആരോ ഓര്‍മിപ്പിച്ചു, അവൻ ബ്രസീൽ ഫാനാ... !!!

ബാലൻ കെ നായരും ,ജോസ് പ്രകാശും,ഉമ്മറും എന്തിനേറെ ഗസ്റ്റ് റോളിൽ വന്ന ജൂനിയർ ആർട്ടിസ്റ്റ് വരെ ഓടിച്ചിട്ട് പിച്ചിച്ചീന്തിയ ഓളാ ,മണിയറയിലെ മധുരമുള്ള മൽപ്പിടുത്തത്തിൽ ചുണ്ടിൽ മുറിവ് പറ്റിയോളെ കളിയാക്കാൻ വരുന്നേ..

പിന്നെ ഒട്ടും താമസിച്ചില്ല,മൂന്നു മുഴുവനും പിന്നെ പനി കൂടി ശക്തി ക്ഷയിച്ച അര-മനുഷ്യനായ ഞാനും ചേർന്ന 'മൂന്നര' മനുഷ്യ ജന്മങ്ങൾ ഓന്റെ നെഞ്ചത്ത് പെരുമ്പറ മുഴക്കി... യുദ്ധക്കളത്തിൽ ശത്രു സൈന്യത്തിന്റെ മുന്നിൽ ആയുധം പോലുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു പട്ടാളക്കാരനെ പോലെയായിരുന്നു വണ്ട്.... അര്‍ജന്റീന തോറ്റ വിഷമം ആ നെഞ്ചിൽ ഞങ്ങൾ കുഴിച്ചു മൂടി..!!!

രണ്ടു പാരസെറ്റാമോള്‍ ബാക്കി വന്ന ഗ്ലൂക്കോസ് വെള്ളം ചേർത്തടിച്ചു വണ്ടുറങ്ങി,കൂടെ ഞങ്ങളും ..

പിറ്റേന്ന് രാവിലെ, ആ ഹോസ്പിറ്റൽ ചരിത്രത്തിൽ ആദ്യമായി, ഡിസ്ചാർജ് ഫോര്മാലിറ്റീസ് പാലിക്കാതെ ,അഡ്മിറ്റ് ചെയ്ത ഡോക്ടർ വരുന്നത് കാത്ത് നിൽക്കാതെ നിഷ്കളങ്കരായ അഞ്ചു യുവാക്കളെ ആശുപത്രി മാനേജ്മന്റ് നിഷ്കരുണം ചവിട്ടിപ്പുറത്താക്കി .. അപലപിക്കാൻ ഈ സമൂഹത്തിനിവിടെ സമയം... !!!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com15tag:blogger.com,1999:blog-1687419403161330281.post-86148357933844843962014-05-27T03:09:00.001-07:002014-05-27T03:11:47.719-07:00നമുക്ക് ശേഷം...!!!

മണ്ണ്
ശരിക്കുമുണങ്ങാത്ത ഖബറിന്റെ മൂലയിൽ നിന്നും വിതുമ്പിക്കരയുന്ന ആ ആറ്
വയസ്സുകാരൻ എന്റെ മകനാണ്.. ആരും മിണ്ടാഞ്ഞപ്പോൾ പരിഭവം പറയാൻ ആരോ പറഞ്ഞ
വഴികളിലൂടെ അവൻ ഓടിയെത്തിയതാണ് ഈ ഖബറിനരികിൽ..

"ഉപ്പാ.. ഉമ്മന്നെ ഇന്ന് തല്ലിയുപ്പാ .. രണ്ടൂസായി ഉമ്മ എന്നോട്
മിണ്ടീട്ട്.. ഉപ്പേ കണ്ടിട്ടും രണ്ടൂസായല്ലോ.. ന്താ ഉപ്പ വരാത്തെ ..
ഉമ്മെന്നെ തല്ലിയപ്പൊ ഞാൻ പറഞ്ഞിട്ടുണ്ട് ഉപ്പ വന്നാ ഞാൻ പറഞ്ഞോടുക്കും
എന്ന്.. "

ഞാൻ..
അഹമ്മദ് എന്നാ പേര്..

പരിഭവങ്ങളുടെ
പേമാരിയായിരുന്നു എന്റെ ഭാര്യയിലൂടെ പെയ്തിറങ്ങിയത്..ആദ്യമൊക്കെ
പൊട്ടിപ്പെണ്ണിന്റെ നിഷ്കളങ്കത ഒരു തരത്തിൽ ഞാനും ആസ്വദിച്ചിരുന്നു..
പിന്നെ എന്തിനും ഏതിനും ഞാൻ തന്നെ വേണമെന്ന് വന്നപ്പോൾ ആ നിഷ്കളങ്കത ഒരുതരം
ബാധ്യതയായി തുടങ്ങി.. അതോണ്ടാവും ഞാനവളോട് മിണ്ടാതായി.. പിന്നെ
പരിഭവങ്ങൾ, പരാതികൾ.. ജീവിതത്തിന്റെ ഏറിയ പങ്കും അവ കൊണ്ട് പോകുന്നു
എന്നുള്ള അവസ്ഥ..!!!

അതിനടിയിൽ ഒരു മകൻ പിറന്നു.. അവന്റെ കുസൃതികളും കൊഞ്ചലുകളുമൊക്കെ
ആദ്യമാദ്യം മനസ്സിൽ മഞ്ഞുമഴ പെയ്യിച്ചിരുന്നു.. പിന്നെ അതും കുറഞ്ഞു
കുറഞ്ഞു വന്നു..

'കുരുത്തം കേട്ടവൻ' ആയി എന്റെ മകൻ വളര്‍ന്നു..
എല്ലാവരിൽ നിന്നും എന്ന പോലെ അവനിൽ നിന്നും ഞാൻ അകന്നു.. എങ്കിലും
അവനേറ്റവും ഇഷ്ടം അവന്റെ ഉപ്പയോടായിരുന്നു എന്ന് പലപ്പോഴും
പറയാറുണ്ടായിരുന്നു.. എന്നിട്ടും ഞാനെന്റെ മകനെ...........

ഉമ്മയോട് ഞാൻ സംസാരിക്കില്ലായിരുന്നു..വളർന്<wbr></wbr>നിത്രയായിട്ടും
ഒരു കുഞ്ഞിനോടെന്ന പോൽ എന്നോടുള്ള സംസാരം,കരുതൽ .. അതോരുതരത്തിൽ വല്ലാതെ
മുഷിപ്പാണ് എന്നിലുളവാക്കിയത് .. എല്ലാ ചോദ്യങ്ങല്ക്കുമുള്ള ഉത്തരമായി ഒരു
മൂളൽ,പിന്നെയും ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ തട്ടികേറലുകൾ..

മാതാവിന്റെ കാലിനടിയിലാണ് സ്വർഗമെന്ന് എന്റെ 'ഹബീബ്' പറഞ്ഞിരുന്നു..
പക്ഷെ ആ സ്വര്‍ഗം ഞാനൊരിക്കലും കണ്ടില്ല.. അറിയില്ല എന്ത് കൊണ്ടെന്ന് ..

ഉപ്പയെന്ന്
കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഒരുതരം നിസ്സംഗതയാണ്.. ഒരിക്കലുമൊന്നും
മിണ്ടാതെ ചാരുകസേരയിലിരുന്നു പുറത്തേക്ക് നോക്കിയിരിക്കുന്ന വല്ലാത്തൊരു
നിസ്സംഗത.. ഞങ്ങൾ തമ്മിലും സംസാരിക്കാറില്ലായിരുന്നു.. അല്ലെങ്കിലും
എന്നോടൊന്നും മിണ്ടാത്ത ഒരാളോട് ഞാനെന്തു സംസാരിക്കാൻ..

കാലം ഒഴുകൊന്നു,അർത്ഥമില്ലാതെ ..

ഭാര്യയുടെ പരിഭവങ്ങൾപോലുള്ള പരിഭവങ്ങളില്ലാതെ..

ഉമ്മയുടെ വാക്കുകളെന്ന പോൽ മുഷിപ്പോടെ,

ഉപ്പയുടെ നിസ്സംഗത പോലെ ഒഴുകി ജീവിതം എവിടെയെത്തും എന്നത് ഒരു ചോദ്യമായങ്ങനെ.. !!!

അന്നും പതിവ് പോലെ അവളോട് ദേഷ്യപ്പെട്ട് ,കുസൃതി കാണിച്ച മകനെ
വല്ലാത്തൊരു ദേഷ്യത്തിൽ അടിച്ച് കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..
അവന്റെ കരച്ചിലുകൾക്ക് ചെവി കൊടുക്കാതെ നടന്നകലുമ്പോൾ അറിഞ്ഞിരുന്നില്ല
എന്റെ യാത്ര എങ്ങൊട്ടെന്ന് ..!!

ഓഫീസിൽ എത്തിയപ്പോൾ ഒരു ചെറിയ നെഞ്ച് വേദന മാത്രമായിരുന്നു.. പിന്നെ ഒരു തലകറക്കം.. കൂടെയുള്ളവരൊക്കെ ചേർന്ന് താങ്ങി പിടിച്ചു..

"ബോധം
പോയി.. വേഗം വണ്ടിയെടുക്ക് " എന്നാരൊക്കെയോ പറയുന്നത് എനിക്ക് വ്യക്തമായി
കേള്‍ക്കാം.. പക്ഷെ ഞാൻ കണ്ണ് തുറന്നില്ല..എന്റെ ബോധം പോയില്ലെടോ എന്ന് ഞാൻ
പറഞ്ഞില്ല..

ആശുപത്രിയിൽ എത്താൻ 15 മിനിറ്റോളം എടുത്തു..

ആംബുലൻസിന്റെ
ശബ്ദങ്ങൾ , പല നെടുവീർപ്പുകൾ,അടക്കിപ്പിടിച്ച ശബ്ദങ്ങൾ.. എല്ലാം എനിക്ക്
വ്യക്തമായി കേള്‍ക്കാം.. പക്ഷെ ഞാനൊന്നും പറഞ്ഞില്ല.. ഒന്നും പറയാൻ
തോന്നിയില്ല.. കണ്ണടച്ചങ്ങനെ കിടക്കുകയായിരുന്നു ഞാൻ..

ഡോക്ടർ വന്നു,എന്റെ കൈ പിടിച്ചു.. മിടിപ്പ് നോക്കുകയായിരിക്കും..

കുറച്ചു നേരത്തെ കനത്ത നിശബ്ദത .. പിന്നെ ഡോക്ടർ പതറിയ ശബ്ദത്തിൽ പറയുന്നത് കേട്ടു ..

"തീര്‍ന്നു.. കുറച്ചു നേരത്തെ കൊണ്ട് വന്നിരുന്നേൽചിലപ്പോ.. ഹാർട്ട് അറ്റാക്ക് ആയിരുന്നു...."

ഞെട്ടലോടെയാണ് ഞാനത് കേട്ടത്..ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചു
പറയാൻ തോന്നി.. പക്ഷെ പറഞ്ഞില്ല, കാരണം ഈ വിഷയത്തിൽ
ഡോക്ടറെക്കാൾഅറിവുള്ളവനല്ലല്ലോ ഞാൻ.. !!!

നേർത്ത കരച്ചിലുകൾ ,അടക്കിപ്പിടിച്ച വർത്തമാനങ്ങൾ,നിശ്വാസങ്ങൾ,ശബ്ദ കോലാഹലങ്ങൾ എല്ലാം എനിക്ക് കേള്‍ക്കാം.. !!

നേർത്ത കരച്ചിലുകൾ ഇപ്പോൾ ഒരു നിലവിളിക്ക് വഴിമാറി
കൊടുത്തിരിക്കുന്നു.. ആ ശബ്ദം..അതെന്റുമ്മയുടേതാ.. ഉമ്മയുടെ ശബ്ദം എന്റെ
കാതിലേക്ക് തുളച്ചു കയറുന്നത് പോലെ..

"ന്റെ പടച്ചോനെ.. എന്റെ
ജീവനെടുത്തിട്ടു മതിയാരുന്നല്ലോ എന്റെ പൊന്നു മോനെ അങ്ങോട്ട് വിളിക്കാൻ..
ന്റെ മോനെ.. ന്റെ പോന്നു മോനെ.. " ഉമ്മ തളര്‍ന്നു തളര്‍ന്നു വരുന്നു..
അപ്പോഴും വിളിക്കുന്നുണ്ടെന്നെ ..

"ന്റെ മോനെ.. ന്റെ പോന്നു മോനെ.. "

എന്നത്തേയും പോലെ
ഉമ്മയോട് കയർക്കണമെന്നു തോന്നിയില്ല.. മറിച്ച് ഉമ്മയുടെ അടുത്ത് ചെന്ന് ആ
കാലിൽ പിടിച്ചു , ഒരുമ്മ കൊടുക്കാനാ തോന്നിയത്.. പക്ഷെ..!!!ന്റുമ്മ എന്നെ ഇത്രമാത്രം സ്നേഹിച്ചിരുന്നോ.. അറിഞ്ഞിരുന്നില്ലല്ലോ അത്...

ഉമ്മയുടെ അലർച്ചയിലും നേർത്ത ഒരു ശബ്ദം കേട്ടല്ലോ.. ഇടറുന്ന ഒരു ശബ്ദം..

എന്റുപ്പ... നിസ്സംഗത മാറാത്ത ഉപ്പ ഇപ്പോഴും നിലവിളിക്കുന്നില്ല,പക്ഷെ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..നിറഞ്ഞു നിറഞ്ഞ് ഒഴുകുന്നുണ്ട്..

ഓരോ മക്കളുടെയും ഭാവിയെ കുറിച്ചോര്താണ് ഓരോ പിതാവിന്റെയും നിസ്സംഗതയെന്നു മനസ്സിലാക്കാൻ വൈകിയോ ഞാൻ.. ??

ചാരുകസേരയിൽ
ചാരിയിരുന്നു എന്നെകുറിച് മാത്രം ചിന്തിച്ച് ,പ്രാർത്ഥിച്ച് ജീവിക്കുന്ന ആ
ഒരു രൂപം, അതിനെയാണോ ഞാൻ നിസ്സംഗത എന്ന് വിളിച്ചത്..

ആദ്യം ബഹുമാനം, പിന്നെ പേടി തുടങ്ങിയ വികാരങ്ങളിൽ ഉപ്പയോട് മിണ്ടാൻ,സ്നേഹിക്കാൻ മറന്നു പോയത് തിരിച്ചറിയാൻ ഇത്രേം വൈകിയതെന്താണ്??

'ഉപ്പാ.. ഈ മകനോട് ക്ഷമിക്കുപ്പാ.. ' അലറാൻ തോന്നിയെനിക്ക്.. പക്ഷെ ആര് കേള്‍ക്കാൻ..

നെഞ്ചത്തടിച്ചു കരയുന്ന ഭാര്യയെ കൈനീട്ടി പിടിച്ചു,മാറോട്
ചേർത്ത് , നെറുകയിൽ ഉമ്മ വെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക്.. ജീവിത
പ്രാരാബ്ദങ്ങൾക്കിടയിൽ അവളുടെ പരാതികൾ പോലും കേള്‍ക്കാതെ വഴക്ക് പറഞ്ഞു
മാത്രം ശീലിച്ച എന്നിൽ നിന്നും എന്തൊരു മാറ്റമാണിത് ..അവളുടെ നെറുകയിൽ
ചുംബിക്കണമെന്നു ..!!!

എന്റെ ഒരു സ്വാന്തനം,നല്ല വാക്ക് ,അത് മതിയായിരുന്നു അവൾക്കു.. പക്ഷെ ഞാൻ കൊടുത്തത്.. പ്രിയപ്പെട്ടവളെ,ക്ഷമിച്ചു എന്നൊരു വാക്ക്..!!!

എന്റെ പൊന്നുമോനേ..

നിനക്കൊന്നും മനസ്സിലായില്ല..അതാ നീയിപ്പോ കരയാത്തത് ..

പക്ഷെ നിന്റുപ്പ ഇനി വരില്ല മോനെ.. ഉപ്പയോടുള്ള സ്നേഹം മൂത്ത്
'പോകേണ്ട ഓഫീസിൽ ' എന്ന് പറഞ്ഞു കരഞ്ഞതിന് നിന്നെ കൈനീട്ടി അടിച്ചു
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ നിന്റുപ്പ ഇനി വരില്ല മോനെ..!!

മോനുപ്പയുടെ നെഞ്ചോട് ചേർന്ന് കിടക്ക്..,ഉപ്പയൊന്നു ചുംബിക്കട്ടെ..

പൊന്നു മോനെ.. ഉപ്പ മോനെ സ്നേഹിച്ചിരുന്നു ഒരുപാടൊരുപാട്..!!!

എന്റെ
കണ്ണുകൾ നിറഞൊഴുകുന്നുണ്ടോ.. ഇല്ലായിരിക്കും.. ഉണ്ടെങ്കിൽ എന്റെ
പ്രിയപ്പെട്ടവൾ അവളുടെ കസവിൻ തട്ടം കൊണ്ടത് തുടച്ച് എന്റെ മാറിൽ മുഖം
ചേർത്ത് കിടന്നേനെ.. !!!

എന്റെ ലോകമേ.. എന്നെ അവസാനമായി ഒന്ന് നീ കേട്ടിരുന്നെങ്കിൽ...!!!

"ഉപ്പയെന്താ
ഉപ്പാ വരാത്തെ .. രണ്ടൂസം ഞാൻ കാത്തിരുന്ന്.. ഉപ്പ വരാണ്ട് ഇനിയൊന്നും
കഴിക്കൂലാന്നു പറഞ്ഞു വാശി പിടിച്ചപ്പോ ഉമ്മന്നെ തല്ലിയുപ്പാ .. നിക്ക്
വേദനിച്ച് .. ഞാൻ കുറെ കരഞ്ഞ് , എന്നേം ചേർത്ത് പിടിച്ച് ഉമ്മേം കരഞ്ഞ് ..
ന്നിട്ടും ഉപ്പ വന്നില്ലല്ലോ.. എന്റെ കൂടി ഉസ്കൂളിൽ പഠിക്കുന്ന മുനീറാ
പറഞ്ഞെ ഉപ്പ ഇവിടെ കിടക്കുവാന്ന് ..കിടന്നത് മതിയുപ്പാ.. മതി.. ഉപ്പ വാ..
നിക്ക് ഉപ്പാന്റെ തോളിൽ കേറി ആന കളിക്കണം.. ഉപ്പ വാ.. "

എന്റെ ഖബറിന്റെ മുന്നില്‍ നിന്നും എന്റെ മകൻ പരിഭവം പറയുന്നത് തുടരുക തന്നെയാണ്..

ഇല്ല ഇനിയും വയ്യ എന്റെ മോന്റെ കണ്ണീരു കാണാൻ..പിടഞ്ഞെണീക്കാൻനോക്കി ഞാൻ.. ഖബറിന്റെ മുകളിൽ വെച്ച മീസാൻ കല്ല് പറിച്ചെറിയാൻ നോക്കി..

റ്റപ് ..

കയ്യെന്തിലോ തട്ടി ഞെട്ടിയെണീറ്റു..

ഞാനാകെ വിയര്‍ത്തിരുന്നു.. ഉറക്കം പോയി മറഞ്ഞിരുന്നു..!!!

ഉറക്കം പോയ കണ്ണുകളിൽ കണ്ണീരു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു..ഞാൻ കണ്ട കിനാവ്...

ഞാൻ ചുറ്റിലും നോക്കി.. അവൾ തിരിഞ്ഞു കിടക്കുന്നു..

അവളുറങ്ങിയിരുന്നില്ല,നേർത്ത
കരച്ചിലിന്റെ ശബ്ദം കാതുകളിൽ കേള്‍ക്കാം.. എന്തോ പറഞ്ഞതിന് ഉറങ്ങും മുമ്പ്
ഞാൻ വഴക്ക് പറഞ്ഞതിനാവും ഇത്രേം നേരമുറങ്ങാതെ,കരഞ്ഞു കരഞ്ഞ് ...

എന്റെ കണ്ണുകളും വല്ലാതെ നിറഞ്ഞിരിക്കുന്നു..
"മാപ്പ് "
അവളോട്
ചേർന്ന് കിടന്ന് വലതു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് അവളുടെ ചെവിയിൽഅത്
പറഞ്ഞപ്പോൾ അവിശ്വസനിയാം വിധം ഞെട്ടിയത് പോൽ അവൾ തിരിഞ്ഞു കിടന്നു..

എന്റെ കണ്ണുകളിൽ കണ്ണീർ കണ്ടപ്പോൾ അവളുടെ കണ്ണുകൾ തുടച്ചു, അവളുടെ തട്ടം കൊണ്ടെന്റെ മുഖം തുടച്ചു കൊണ്ട് ചോദിച്ചു..

"ന്താ ഇക്ക.. എന്റിക്ക എന്തിനാ കരയുന്നെ.. "

മറുപടിയൊന്നും പറയാതെ അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.. പിന്നെ നെറുകയിൽ അമര്‍ത്തി ചുംബിച്ചു..

അവളുടെ കണ്ണിൽ നിന്നും പിന്നെയും കണ്ണീരടർന്നു വീണു തുടങ്ങിയിരുന്നു.. !!!

അവളെന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങി..
സ്നെഹമെന്തെന്നു ഞാനറിഞ്ഞു തുടങ്ങിയോ..!!!

രാവിലെ നേരെ ഉമ്മ കിടക്കുന്ന റൂമിലേക്ക് നടന്നടുത്തു..

പതിവില്ലാത്തതാണത് , അത് കൊണ്ട് തന്നെ ഉമ്മ മിഴിച്ചു നോക്കി..ഞനുമ്മയെയും

"എന്താ മോനെ?? "

ഞാനൊന്നും പറയാതെ ഉമ്മയുടെ കട്ടിലിലിരുന്നു ഉമ്മയുടെ രണ്ടു കാലുകളും നെഞ്ചോട് ചേർത്ത് പിടിച്ചു..

"കാലിലഴുക്കാ മോനെ.. കുപ്പായത്തിലാവുമത് " എന്ന് പറഞ്ഞത് ഞാൻ കേള്‍ക്കാത്ത പോൽ ഒന്നൂടി ചേർത്ത് പിടിച്ചു,കാലിനടിയിൽ കൈ ചേർത്ത് ഇക്കിളിയാക്കി..

ഒന്ന് തൊട്ടാൽ ഇക്കിളിയാവുന്ന പ്രകൃതമാ ഉമ്മാക്കെന്നു എനിക്കറിയാം ..എന്നിട്ടും എന്റുമ്മ കാലു വലിക്കുന്നില്ല..സഹിച്ചിരിക്കുവാ..'എന്റെ മോനല്ലേ ,അവനു സന്തോഷമായിക്കോട്ടേ' എന്ന് കരുതിയാണത് ..

ഉമ്മയെന്ന വാക്കിന് സഹനമെന്ന അർഥം കൂടെയുണ്ടെന്ന് ഞാനനുഭവിച്ചറിഞ്ഞു ..!!!

പിന്നെ ഉമ്മയുടെ കാലിനടിയിലേക്ക് തന്നെ നോക്കി നിന്നു ..
"ന്താ നിയ്യീ നോക്കുന്നെ മോനെ "ഉമ്മയുടെ ചോദ്യം..

"ഹബീബ് പറഞ്ഞിട്ടുണ്ടല്ലോ,ഉമ്മയുടെ കാലിനടിയിലാണ് സ്വർഗമെന്നു..അതെവിടുമ്മാ ??"

അത് കേട്ടപ്പോ ഉമ്മ ചിരിച്ചു.. ആ ചിരിയിൽ ഞാൻ സ്വര്‍ഗം കണ്ടു.. സ്വര്‍ഗത്തിലെ പ്രകാശം ആ മുറിയിൽ നിറഞ്ഞു..!!

ഓര്മ മങ്ങി തുടങ്ങിയ ഉപ്പയുടെ ചാരുകസേരയുടെ അടുത്തിരുന്നു ഞാനുപ്പയോടന്നൊരു കഥ പറഞ്ഞു..

മുയലിനെ ഓട്ട മത്സരത്തിൽ തോല്‍പ്പിച്ച ആമയുടെ കഥ..

ആമയുടെ മുന്നിൽ തോറ്റ അഹങ്കാരിയായ മുയലിനെ കളിയാക്കി പറഞ്ഞത് കേട്ട് ഉപ്പ കുറെ ചിരിച്ചു..

മോനെ തോളിൽ കേറ്റി 'ആന' കളിക്കുമ്പോൾ ഞാനെന്റെ മനസ്സിൽ പറയുകയായിരുന്നു..

'ആ
അഹങ്കാരിയായ മുയൽ ഞാനായിരുന്നുപ്പാ.. ആമ മരണമെന്ന
സത്യവും..എത്രയഹങ്കരിച്ചാലും ആ സത്യത്തിന്റെ മുന്നിൽ തോല്‍ക്കുക തന്നെ
ചെയ്യും എന്ന് മനസ്സിലാക്കിയപ്പോ ഞാനൊരു മനുഷ്യനായുപ്പാ..ശരാശരി 60 വര്‍ഷം
മാത്രം ജീവിക്കേണ്ട വെറുമൊരു മനുഷ്യൻ.. '

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com41tag:blogger.com,1999:blog-1687419403161330281.post-41715456025403494112014-04-24T01:32:00.000-07:002014-11-17T01:35:02.576-08:00ഗോപീടെ കഥ...

"മുക്കിയാലും മൂളിയാലും പോലും ഒടുക്കത്തെ സംശയമാടാ അവൾക്ക് " ഗോപി ഉറ്റചെങ്ങായി വിജയനെ വിളിച്ചു പതിവ് പരിഭവം തുടങ്ങി..

"ആകുമല്ലോ.. ആദ്യരാത്രി 'ആൽമാർത്തത' തലേപിടിച്ചു പഴയ വീരകഥകളൊക്കെ
പൊടിപ്പും തൊങ്ങലും ചേർത്ത് വിളിച്ച് പറഞ്ഞപ്പോ ഓർക്കണായിരുന്നു ഇങ്ങനൊക്കെ
ആവുമെന്ന്.. " വിജയ് തിരിച്ചടിച്ചു..

"ഭാഗ്യത്തിനാ അന്ന് ഇക്കിളിപ്പെടുത്തുന്ന കഥകളിലേക്ക് പൊകാതിരുന്നെ " അതും പറഞ്ഞു ഗോപി ഫോണ്‍ വെച്ച്..

ഗോപി..
ആൽമാർത്തമായ ഒരു പ്രേമം ഉണ്ടായിരുന്നു എന്നതല്ലാതെ വേറൊരു
കുഴപ്പോമില്ലാതിരുന്ന ഒരു നിഷ്കളങ്കൻ .. പക്ഷെ മിക്കവാറും എല്ലാ കഥയിലേം
പോലെ പൊന്നും പണോം തൂക്കിനോക്കി, ഓൻ പ്രേമിച്ച ഓന്റെ സ്വന്തം ആതിര ഓനേം
തേച്ച് വേറൊരുത്തന്റെ കൂടെ പോയി.. ഓൻ അന്ന് തൊട്ടു വലി തൊടങ്ങി.. !!!

പിന്നെ ചെങ്ങായിമാരൊക്കെ നിര്‍ബന്ധിച്ചു ഓനെ കൊണ്ട് വേറൊരു പെണ്ണിനെ കൊണ്ട് കെട്ടിച്ചു.. ലത..
തല തിരിഞ്ഞാൽ ലത എന്നാണല്ലോ മലയാള ഭാഷ പോലും പറയുന്നത്.. അങ്ങനത്തെ ഒരുത്തി..

എന്തായാലും
നിഷ്കളങ്കത ശരീരോം നിറഞ്ഞ് പുറത്തേക്കു ഒഴുകിയപ്പോൾ ഓൻ ആദ്യരാത്രി തന്നെ
ലതയോട് പറഞ്ഞു,ആതിരയെ പറ്റി , പ്രണയത്തെ പറ്റി ,പ്രണയത്തിന്റെ മനോഹാരിതയെ
കുറിച്ച്..

ഒന്നും മിണ്ടാതെ മുഴുവനും കേട്ട് നിന്ന് അതോള് നല്ലോണം പ്രോത്സാഹിപ്പിച്ചു..

എല്ലാം കഴിഞ്ഞപ്പോ സംഗതി ഡാർക്ക് ആയി..

ഒന്നും
സംഭവിക്കാണ്ട് തന്നെ ഓളാ രാത്രീല് കൊറേ കരഞ്ഞു.. കരച്ചിൽ പുറത്തു കേട്ടവർ
വാതിലുമുട്ടി പറഞ്ഞു, "പെതുക്കെ, പെതുക്കെ.." എന്ന്..സംഗതി പിന്നേം
ഡാർക്ക് ... കൊടും ഡാർക്ക്..!!!

അല്ലേലും ആദ്യരാത്രി സംസാരം കുറച്ച് പ്രവർത്തികൾക്ക് മാത്രേ
പ്രാധ്യാന്യം കൊടുക്കാവൂ എന്ന് വിജയ് പറഞ്ഞതിന്റെ പൊരുൾ അപ്പഴാ ഗോപിക്ക്
കത്തിയേ ...

എന്തായാലും അന്ന് തൊട്ടു ഓൾക്ക് തുടങ്ങിയതാ ആ രോഗം.. സംശയം എന്ന മഹാരോഗം..

കസ്റ്റമർ കെയർ-ല്‍ നിന്ന് ഫോണ്‍ വിളിച്ചാൽ പോലും ഒളിച്ചിരുന്ന് കേട്ട്
'നിങ്ങൾക്കേതോളാ ഇത്രേം ഓഫർ തരാൻ നിക്കുന്നെ' എന്ന് ചോദിച്ചു തുടങ്ങിയപ്പോ
സർക്കാര്‍ അനാവശ്യ കാൾ നിർത്തുന്ന DND സർവീസ് കൊണ്ട് വന്നോണ്ട്
രക്ഷപ്പെട്ടു... ആ ഫോണ്‍ അങ്ങനെ നിലച്ചു..

അങ്ങനെ ജീവിതം ഇരുട്ടിൽ നിന്നും കൂരിരുട്ട് തേടിപോയപ്പോ ഓൻ കുടീം തുടങ്ങി..!!!

നാളെ ഗോപീന്റെ പിറന്നാളാ..

എല്ലാ
കൊല്ലോം പിറന്നാളിന്റെ അന്ന് ഗോപി ആതിരയേയും കൂട്ടി അമ്പലത്തിൽ
പോകുമായിരുന്നു. ,പൂജേം ആരതീം ആതിരേം ഒക്കെയായി ജീവിതം പുഷ്പിച്ചിരുന്ന ആ
സമയമോർത്തപ്പോൾ തന്നെ ഗോപിന്റെ കണ്ണ് നിറഞ്ഞു..

ഗോപി പിന്നേം വിജയനെ വിളിച്ചു..

"നാളെ ന്റെ പിറന്നാളാ.. ഒരു പൂജ കഴിക്കണം.. നീയും കൂടെ വരണേ .. "

വിജയ് സമ്മതിച്ച് ഫോണ്‍ വെക്കുമ്പോഴേക്കും ലത മുറിയിലെത്തി.. ഉടൻ വന്നു ചോദ്യവും.

"ആരാ പൂജാ????"

ന്റെ ശിവനെ..!!!

അങ്ങകലെ അടുക്കളയിൽ ചാള വറുത്തിരുന്നവളാ ,
ഏതോ ആറാമിന്ദ്രിയം പ്രവർത്തിച്ച പോലെ പൂജാന്നു മാത്രം കേട്ട് വന്നാ
ഇമ്മാതിരി ചോദ്യം ചോദിക്കുന്നേ ..

"പൂജേം കൂട്ടി എവിടെ കഴിക്കാൻ പോണ കാര്യാ നിങ്ങള്‍ പറഞ്ഞെ.. ??" അവൾ കോപം നിറച്ചു പിന്നേം..

ഗോപി ഒന്നും മിണ്ടിയില്ല..

അടുക്കളയിൽ ചാള കരിയുന്ന മണം ..അല്ല കരിയുന്നത് ഗോപീടെ ജീവിതാ...!!!

ആ ദിവസം അങ്ങനെ കഴിഞ്ഞു..

പിറ്റേന്ന്,

ഫോണ്‍ മുഴങ്ങുന്നത് കേട്ടാണ് ഗോപി എഴുന്നേറ്റത്.. ഫോണിലേക്ക് നോക്കി ,വിജയനാണ്..

പിറന്നാൾ ആശംസിക്കാൻ അവനേലും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഫോണ്‍ എടുത്തു...

"ഹലോ.. അളിയാ പറയ്.. "

"അതേ ..നിന്റെ പഴേ ലൈൻ ഇല്ലേ... അവൾ ..." വിജയ് പറഞ്ഞു നിർത്തി..

"അവൾ??? "

"അവൾ പെറ്റു .. ആണ്കുട്ടിയാ... "

'ഹാവൂ.. ഒരു നല്ലോരു പിറന്നാളായിട്ട് കേള്‍ക്കാൻ പറ്റിയ ഇതിലും നല്ലൊരു വാക്കില്ല.. ' ഗോപിക്ക് സന്തോഷായി.... പിന്നെ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു..

"എവിടെ വെച്ചാ??" ഗോപീടെ ചോദ്യം..

"സഹകരണാശുപത്രി.. "

"എനിക്ക് കുട്ടിയെ കാണണം ഇന്ന് തന്നെ.. നീ ഒരുങ്ങി നിക്ക്.. ഞാൻ വേഗം വരും.. " അതും പറഞ്ഞു ഗോപി ഫോണ്‍ കട്ട് ചെയ്തു..

വിജയ് ഫോണും പിടിച്ചു അങ്ങനങ്ങു നിന്നു ..

ഗോപി
വരും.. അവനങ്ങനാ...ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചില സമയത്ത് ഇമ്മാതിരി
മാസ്റ്റർപീസ് തീരുമാനങ്ങൾ അങ്ങെടുക്കും.. അതറിയാം വിജയന്..

ഇതിനുമുമ്പ് ഓളുടെ കല്യാണത്തിന് വിളിക്കാണ്ടന്നെ പോയി പായസോം
കുടിച്ചു വന്നതും അങ്ങനെടുത്ത വേറൊരു മാസ്റ്റർപീസ് തീരുമാനമായിരുന്നു..

സാധാരണ
താലി കെട്ടുമ്പോൾ ചെക്കന് കൈ വിറക്കും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അന്നാ
കല്യാണത്തിന്റന്നു കൈ വിറച്ചത് മുഴുവൻ പെണ്ണിന്റച്ചനാ...

ഗോപിയെ കണ്ടത് മുതൽ സിൽമേലൊക്കെ കാണുന്നപോലുള്ള ട്വിസ്റ്റ്
അങ്ങേരു പ്രതീക്ഷിച്ചു.. ക്ലൈമാക്സിൽ താലി കെട്ടുന്ന കൈകളെ തട്ടിമാറ്റി
പെണ്ണ് കാമുകനെ നേരെ ഓടിയടുക്കുന്ന അപാരമായ ട്വിസ്റ്റ്...
പക്ഷെ ഒന്നും
നടന്നില്ല,താലി കെട്ടുന്നനേരം പന്തലിന്റെ സൈഡിൽ മാറി നിന്ന് രണ്ടു തുള്ളി
കണ്ണീരും വാർത്ത് ,അതിന്റെ ക്ഷീണം തീര്‍ക്കാൻ രണ്ടു ഗ്ലാസ് പായസോം കുടിച്ചു
ഗോപിയിങ്ങു പോന്നു.. !!!

ഗോപി കുളിച്ചൊരുങ്ങി, പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു കുറിതൊട്ടു..

"കുളിച്ചൊരുങ്ങി എങ്ങോട്ടാ ഇത്രേം ധ്രതിയിൽ?? "സംശയം ലത രംഗപ്രവേശം ചെയ്തു..

"അത്.. ആശുപത്രീലാ... ഒരു കുട്ടിയെ കാണാൻ.. " അധികം ആലോചിക്കാതെ ഗോപി മറുപടി കൊടുത്തു..

"കുട്ടിയോ?? ഏത് കുട്ടി.. ആരുടെ കുട്ടി?? " എന്ന ചോദ്യം വന്നപ്പോഴ വേറെന്തേലും പറഞ്ഞാ മതിയായിരുന്നു എന്ന് ഗോപി ചിന്തിച്ചത് തന്നെ..

"അത്.. നമ്മുടെ വിജയന്റെ ഭാര്യ പ്രസവിച്ചു.. അതിനെ കാണാൻ പോകുവാ..." ഗോപി വായിൽ തോന്നിയതങ്ങ് പറഞ്ഞു..

"എതാശുപത്രീൽ??"

"സഹകരണാശുപത്രി.. "

"ആണോ?? എന്നാ ഞാനും വരുന്നു.. എന്റെ കുഞ്ഞമ്മേം പ്രസവിചിട്ടുണ്ട്.. "

ഠിം..

ഗോപി ശരിക്കും ഗോപിയായി..

'അവളുടെ അടുപ്പിലെ ഒരു കുഞ്ഞമ്മ.. വയസ്സാം കാലത്ത് പെറാൻ പോയിരിക്കുന്നു.. ' ഗോപി മനസ്സിൽ പറഞ്ഞു..

"അത്..
നീ പിന്നെ ബസിനു വാ.. വിജയന് അത്യാവശ്യമായി എന്തോ കാര്യങ്ങളുണ്ട്..
അവനെന്നെ കവലേൽ കാത്തിരിക്കുവാ.. " അതും പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു
നില്‍ക്കാതെ ഗോപി സ്കൂട്ടായി..

വിജയന് വണ്ടിയുമായി ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു <wbr></wbr>.. ഗോപി വിജയനേം കൂട്ടി പുറപ്പെട്ടു, കാമുകീടെ കൊച്ചിനെ കാണാൻ.. !!!

"പൂരം നക്ഷത്രത്തിൽ പിറന്ന ആണ്കുഞ്ഞു.. നല്ല ലക്ഷണാ.. " ഗോപി പുളകിതനായി പറഞ്ഞു..

"ആർക്ക് ലക്ഷണാന്ന് ??" വിജയന്റെ സംശയം..

"കൊച്ചിന്റച്ചന് .." ഗോപി പെട്ടെന്ന് തിരിച്ചടിച്ചു..

"അങ്ങേർക്കു ലക്ഷണായിട്ട് നിനക്കെന്തുവാ??? "

"ഒന്നൂല്ല.. ചുമ്മാ... " ഗോപി വിയർത്തു ..

വിജയൻ ഗോപിയെ ചൂഴ്നൊന്നു നോക്കി..

"എനിക്ക് ജനിക്കാതെ പോയ എന്റെ പൊന്നുകുഞ്ഞാടാ അത്.. " ഗോപീടെ ക്ലാരിഫികേശൻ..

അതുടെ കേട്ടപ്പോ കുഞ്ഞാട് ഏത് മുട്ടനാടിനാ ഉണ്ടായതെന്ന കാര്യത്തിൽ വിജയന്റെ മനസ്സിൽ സംശയം അലതല്ലി..

ആശുപത്രിയെത്തി..

വിജയൻ ബൈക്ക് നിർത്തുന്നതിനു മുമ്പേ ആക്രാന്തപരവശനായ ഗോപി റിസപ്ഷനിലേക്ക് ചാടിയോടി ..

റൂം നമ്പറും ചോദിച്ചു രണ്ടുപേരും രണ്ടാമത്തെ നിലയിലേക്ക്..

ഒടുവിൽ കണ്ടുപിടിച്ചു.. റൂം നമ്പർ 210..

വാതിൽ പടിയിൽനിന്നു നിറകണ്ണുകളോടെ ഗോപി അകത്തേക്ക് നോക്കുന്നത് കണ്ട് വിജയൻ വാ പൊളിച്ചു..

അകത്തു നിന്നും ഇതുകണ്ട ഒരു രൂപം വിറയലോടെ എഴുന്നേറ്റു നിന്നു ,അവളുടെ പട്ടാളക്കാരനച്ഛൻ ..

അന്ന് കല്യാണത്തിന് കണ്ട അതെ വിറയൽ.. അതേ സെന്റി..

അങ്ങേരു തൊഴുകയ്യോടെ നിക്കുമ്പോൾ ഗോപി വിജയന്റെ കയ്യും പിടിച്ചു അകത്തോട്ടു ..

ഇത്രേം
വണങ്ങാൻ മാത്രം ഏത് ദേവിയാ ആശുപത്രീൽ വന്നിരിക്കുന്നെ എന്ന അത്ഭുതത്തിൽ
നോക്കിയ ആതിരയും കണ്ടു ആ ദേവനെ.. അവളുടെ കണ്ണ് നിറഞ്ഞു.. എന്തിനാണാവോ???

വിജയൻ ചുറ്റിലും നോക്കി, ഭാഗ്യം ആരുമില്ല.. അവളും അച്ഛനും മാത്രം..

അവളുടെ
അടുത്ത് കിടക്കുന്ന കുഞ്ഞിനെ ഗോപി രണ്ടു കൈകൊണ്ട് കോരിയെടുത്തു..
അതിനിടയിൽ നൈസ് ആയിട്ടു അവളെ ഒന്ന് ടച്ച് ചെയ്യാനും മറന്നില്ല ഗോപി.. രോമാഞ്ചം...!!

പിന്നെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കുറെ ചുടുചുംബനങ്ങൾ..

വിജയൻ വാ പൊളിച്ചു, ഒരു കമ്പനിക്ക് വേണ്ടി പട്ടാളക്കാരനും വാ പൊളിച്ചു ..

പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം.. കൊച്ചിന്റച്ചൻഎന്ന് പറയപ്പെടുന്ന ആതിരയുടെ ഭര്‍ത്താവ് മനു ..

അങ്ങേരെ കണ്ടപ്പോൾ അടച്ചു കിടന്നിരുന്ന മറ്റു രണ്ടു വായകൾ കൂടി തുറന്നു വന്നു.. ഉറക്കം വന്നോണ്ടാവും കുഞ്ഞും വാ പൊളിച്ചു..

ഇത് കണ്ടാപിന്നെ അങ്ങേർക്കു വാ പോളിക്കാതിരിക്കനാവുമോ.. അങ്ങേരും പൊളിച്ചു.. ,പിന്നെ എല്ലാരേം നോക്കി ചിരിച്ചു..

"ആഹ് ഇതാരാ ഗോപിയോ.. " അല്പസമയത്തിന്റെ മൌനത്തിനു ശേഷം അങ്ങേരുടെ ചോദ്യം..

അത് കേട്ട വിജയനും പട്ടാളക്കാരനും അത്ഭുതം.. 'ഇങ്ങേർക്കെങ്ങനെ ഈ അലവലാതിയെ അറിയുന്നെ??'

ഗോപി ഒന്നും മിണ്ടാതെ പരുങ്ങി...

"അത്... അമേരിക്കയിലുണ്ടെന്നു പറഞ്ഞ ഞങ്ങടെ വകേലെ ഇളയമ്മയുടെ
മകനാ.. "ഇന്നലെ അമേരിക്കയിൽ നിന്നും വന്ന ഇളയമ്മയേം കുടുംബത്തേം മനസ്സിൽ
ധ്യാനിച്ച് പട്ടാളക്കാരൻ വെടി പൊട്ടിച്ചു..

ഗോപീം വിജയനും അതെയെന്നർത്ഥത്തിൽഒരുമിനുട്ട് തലയാട്ടികൊടുത്തു..

"ഓ .. അങ്ങനൊരു ബന്ധമുണ്ടായിരുന്നോ?? അത് ഞാനറിഞ്ഞില്ലല്ലോ.. "

'പിന്നെ വേറെന്നാ ബന്ധമുള്ളതാ ഈ പൊട്ടൻ അറിഞ്ഞേ ആവോ ..' വിജയനും പട്ടാളക്കാരനും അതാ ആലോചിച്ചേ അപ്പൊ..

പിന്നെയാരും ഒന്നും മിണ്ടിയില്ല..

മനു എന്തോ ചോദിയ്ക്കാൻ തുടങ്ങുന്നേരം നേഴ്സ് കേറി വന്നു ഒരു ലിസ്റ്റ് മനുവിന്റെ കയ്യിൽ കൊടുത്തു.. ..

"ഈ സാധങ്ങൾ പെട്ടെന്ന് വാങ്ങികൊണ്ട് വരണം.. "

മനു ഇപ്പൊ വരാന്നും പറഞ്ഞു പുറത്തേക്കു നീങ്ങവെ,ഡോർ തുറന്നു ഒരു അലമ്പ് മദാമ്മയും ഉണങ്ങിയ സായിപ്പും അകത്തോട്ട് ..

"അമേരിക്കൻ ഇളയമ്മ... " പട്ടാളക്കാരൻ നെഞ്ചിലൊന്നമർത്തി തടവി ഉച്ചത്തിലാ അത് പറഞ്ഞെ..

മനു അവരെ നോക്കി ചിരിച്ചു..

"മോൻ നേരത്തെ വന്നു.. " ഗോപിയെ ചൂണ്ടി മനു പറഞ്ഞു..

സായിപ്പും മദാമ്മയും ഗോപിയെ നോക്കി.. പിന്നെ കയ്യിലെ കുട്ടിയെ നോക്കി..

ആതിര പ്രസവിച്ചു മോൻ പുറത്തേക്കു വന്നത് ത്വാത്തികമായി മൊഴിഞ്ഞതാവും എന്ന് കരുതി അവർ അകത്തോട്ട് കയറി.. മനു പുറത്തേക്കും പോയി..

മദാമ്മ ഗോപിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി.... മനസ്സില്ലാ മനസ്സോടെ ഗോപി കുഞ്ഞിനെ കൈമാറി..

"Congratulations... " സായിപ്പ് ഗോപീടെ കൈ കേറി പിടിച്ചു..

"താങ്ക്യൂ... " ഗോപിക്ക് സന്തോഷായി..

എന്തിന് ??

"കല്യാണത്തിന് വരാൻ പറ്റിയില്ല.. ഫിലാഡലഫിയയിൽആയിരുന്നു അന്ന്.. " കരിഞ്ഞ സായിപ്പ് പറഞ്ഞു..

"ലുക്ക് ഡിയർ.. ബേബി ഫാതെറിനെ മുറിച്ചു വെച്ചിരിക്കുവാ.. സീ .. " ഗോപിയേം കുഞ്ഞിനേം നോക്കി മദാമ്മയുടെ കമന്റ്..

ഗോപിക്ക് പിന്നേം സന്തോഷം..

കൊച്ചിന്റച്ചൻഅതല്ല
എന്ന് പറയാൻ ഒരുങ്ങിനിന്ന പട്ടാളക്കാരൻ ആ വാക്ക് കേട്ടതും അണ്ണാക്കിൽ
നിന്നും പുറപ്പെട്ട വാക്കുകൾ അപ്പാടെ വിഴുങ്ങി..

ഇതൊന്നും കണ്ട് നില്ക്കാൻ സഹിക്കവയ്യാതെ വിജയൻ പുറത്തേക്കിറങ്ങും നേരം മനു കയ്യിലൊരു കവറും പിടിച്ചു അകത്തോട്ട് വന്നു..

പിടിച്ചതിനേക്കാൾ വലുതായിരുന്നു മാളത്തിൽ, അല്ല മാളത്തിനു പുറത്ത് എന്ന് ഗോപിക്കപ്പോഴാ പിടികിട്ടിയെ.. !!!

കാരണം വിജയൻറെ തൊട്ടു മുന്നിൽ ഗോപിയുടെ തല അല്ല ലത ..

"ആഹ്.. വിജയേട്ടന്റെ ഭാര്യ ഈ റൂമിലുണ്ടായിരുന്നാ?? എന്റെ കുഞ്ഞമ്മ ആ റൂമിലാ.. " അടുത്ത മുറി ചൂണ്ടി ലതയുടെ മൊഴി..

"ന്റെ ഭാര്യയാ??"

"ഗോപേട്ടൻ പറഞ്ഞു,ഭാര്യ പ്രസവിച്ച കാര്യം..Congratulations കേട്ടാ... "

"ആ ആ..താങ്ക്യൂ...താങ്ക്യൂ "

ഒരൊറ്റ കുഞ്ഞു,എന്ത് മാത്രം Congratulations .. ഹോ.. !!!

വിജയനെ കാത്ത് നില്‍ക്കാതെ ലത മുറിയിലോട്ട് .. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഗോപീടെ കണ്ണിൽ തൃശൂർ പൂരം..

ലത തല തിരിച്ച് ചിരിച്ചു.. അകത്തുള്ളോരും ചിരിച്ചു..

"ആരാത്??" പട്ടാളക്കാരന് കണ്ഫ്യൂഷൻ..

"അത്.. ഭാര്യയാ... " പുറത്ത് നിന്നും ചാടി വന്ന വിജയൻ ലത
കാണ്കേ ഗോപനെ ചൂണ്ടി, മറ്റുള്ളവർ കാണ്കേ സ്വന്തം ദേഹത്തേക്കും ചൂണ്ടി
മറുപടി പറഞ്ഞു..

അങ്ങനെ വിജയൻറെ ഭാര്യയെന്നു അകത്തുള്ളോരും,ഗോപീടെ ഭാര്യയെന്ന് ലതേം അങ്ങ് തീര്‍ച്ചപ്പെടുത്തി..

ലത ഗോപീടെ അടുത്ത് പോയി നിന്ന് മദാമ്മയുടെ കയ്യിലുള്ള കുഞ്ഞിനെ നോക്കി..

"സീ.. ദി ബേബി അച്ഛനെ പോലെ തന്നെ അല്ലെ കാണാൻ.. " മദാമ്മ ലതയോട് അഭിപ്രായം ചോദിക്കുവാ..

ഗോപിയും മനുവും സന്തോഷം കൊണ്ട് നെഞ്ച് വിരിച്ചു..ലത പുച്ഛരസം വാരി വിതറി വിജയനെ നോക്കി..

"സൂര്യനെ പോലെ ഉദിച്ച് നിക്കുന്ന കുഞ്ഞിനെ നോക്കിയാ കരിമന്തി
പോലുള്ള തന്തയെ പോലെന്ന് തള്ളേടെ ഓരോ തള്ള്.. " ലത ഗോപീടെ ചെവിയിൽ അങ്ങനെ
പറയുന്നത് അവ്യക്തമായി കേട്ടപ്പോൾചിരിച്ചോണ്ടിരുന്ന മനുവിന്റെ മുഖം
മ്ലാനമായി.. .

'എന്തിനാണ് ദൈവമേ എനിക്ക് നീയേ കറുപ്പ് നിറം നല്‍കിയത്.. ' മനു അന്നാദ്യമായി ദൈവത്തോട് ചോദിച്ചു..

നേരത്തെ വന്ന നേഴ്സ് ഒന്നൂടെ വന്നു..

"മുൻസിപാലിറ്റിയിൽ കൊടുക്കാനുള്ള കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് ഫോം ശരിയായിട്ടുണ്ട്.. അമ്മേടേം അച്ഛന്റേം ഒപ്പ് വേണം.. "

അത് കേട്ടപ്പോൾ നാല് മുഖങ്ങൾ ഒരുമിച്ച് ഞെട്ടി , 'ഇതിപ്പോ
ഇത്രേം പേര് നിക്കുമ്പോൾ ഏത് അച്ഛനാ ഒപ്പിട്ടു കൊടുക്കേണ്ടേ..'
എന്നർത്ഥത്തിൽ.

അത് കേട്ടപ്പോ ആതിരേടെ ബോധം പോയി..അല്ലേലും ഓക്കറിയാം എപ്പോഴൊക്കെ ബോധം കെടണമെന്ന്. ഇതിനുമുമ്പ് ഇങ്ങനെ ബോധം കെട്ടത് മനുവുമായുള്ള കല്യാണം ഉറപ്പിച്ചത് ഗോപി ചോദിക്കാൻ പോയപ്പോഴാ..മിടുക്കി...

നേഴ്സ് ആതിരയുടെ അടുത്തേക്ക് പോയി തട്ടി വിളിച്ച് ഒപ്പിടീച്ചു ...

അച്ഛന്റെ ഒപ്പിടാൻ മുന്നോട്ട് നീങ്ങിയ മനുവിനെ,അപകടം മടുത്ത വിജയൻനൈസ് ആയിട്ട് തടഞ്ഞു..

"സിസ്റ്ററെ, ഇത് തെക്ക് വശത്തുള്ള മുറിയാ അല്ലെ.. " വിജയൻറെ ചോദ്യം..

"അല്ല.. ഇത് വടക്കാ.. " നഴ്സിന്റെ മറുപടി..

"വാ..വ .. വടക്കാണോ?? എന്നാ നമുക്ക് പടിഞ്ഞാറോട്ട് പോകാം..
ആദ്യായി അച്ഛൻ ഒപ്പിടുമ്പോൾ പടിഞ്ഞാർ വെച്ച് വേണമെന്നാ ശാസ്ത്രം.. "
വിജയന്റെ ഗോൾ ..

"ഉവ്വോ???" എന്ന് മനു..

"ഉവ്വ.. "

സിസ്റ്റർ പുറത്തേക്കിറങ്ങി.. പിറകെ മനുവും വിജയനും ഗോപനും.. !!!

പുറത്തിറങ്ങിയ ഗോപി ലതയെ ഫോണിൽ വിളിച്ചു പുറത്തിറക്കി വീട്ടിലേക്ക് പറഞ്ഞയച്ചു..

കുറച്ചു നേരം കൂടി ബേബിയെ നൊക്കിയിരുന്ന് സായിപ്പും മദാമ്മയും ടാറ്റാ പറഞ്ഞിറങ്ങി...

ഒരുപാട് നിർബന്ധിച്ച് ഗോപിയേം വിളിച്ചോണ്ട് വിജയനും പുറത്തിറങ്ങി..

അന്ന് വൈകുന്നേരം, നാട്ടിൻപുറത്തെ മൈതാനം.. അവിടെ ഗോപിയും വിജയനും..

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?? " ഒരു ബീഡിക്കു തീ കൊടുത്ത് വിജയൻ ഗോപിയോട് ചോദിച്ചു..

ചോദ്യം എന്താന്നു ഗോപിക്കറിയാമായിരുന്നു .. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഗോപി മറുപടി കൊടുത്തു..

"ഉം.. ചോദിക്ക്.. "

"അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ കൂടുതലായി.. കുട്ടിയുണ്ടായത് ഇന്ന്..എങ്ങനാ അന്യന്റെ ആ പറമ്പിൽ നിന്റെ വിള വിളഞ്ഞേ എന്നാ എനിക്ക് മനസ്സിലാകാത്തത്.. "

വിജയൻറെ കയ്യിൽ നിന്നും ബീഡി വാങ്ങി, അതൊന്നാഞ്ഞു വലിച്ച് ഗോപിയാ കഥ പറഞ്ഞു തുടങ്ങി..

മാസങ്ങള്‍ക്ക് മുമ്പ് ഒരു വൈകുന്നേരം വീട്ടിൽവെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ സമയം കളയാൻവേണ്ടി കവലയിലെ 'സുസ്മിതം' ട്രാവൽസിൽ പോയ കഥ..

അപ്പൊ അവിടെ ഹണിമൂണ്‍ യാത്ര ബുക്ക് ചെയ്യാൻ വേണ്ടി രണ്ടു ഫാമിലി വന്ന കഥ ...
പിന്നെ
അവിടത്തെ സ്ഥിരം ടാക്സി ഡ്രൈവർ ഹംസയെ എമർജൻസി ലീവ് എടുപ്പിച്ച് ,പകരം
ഗോപി ഡ്രൈവറായി രണ്ടു ഫാമിലിയേം കൊണ്ട് ഹണിമൂണിന് പോയ മനോഹരകഥ..

അതിലൊരു ഫാമിലി മനുവിന്റെതായിരുന്നു ..!!!

ആ യാത്രയിൽ സംഭവിച്ച കഥകളുടെ ആന്തോളജി ഗോപി മനസ്സിൽ നിന്നും ഇറക്കിവെച്ചു ...

കഥ
മുഴുവൻ കേട്ട് ബാക്കിയുണ്ടായിരുന്ന ബീഡി ഒറ്റവലിക്ക് ആഞ്ഞുവലിച്ച് പുക
പടിഞ്ഞാറോട്ട് വിട്ട് വിജയൻ ആ കഥയിൽ നിന്നും കിട്ടിയ ഗുണപാഠം ഉറക്കെ
വിളിച്ചുപറഞ്ഞു....

"മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം..ഞാൻ കുടി നിർത്തി ... "

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com27tag:blogger.com,1999:blog-1687419403161330281.post-68675307018752004292014-04-07T05:11:00.000-07:002014-04-08T01:18:58.774-07:00ഒരു സിനിമാ കഥ...!!!

അബദ്ധത്തിൽ നഷ്ടമായ ഒരു കഥ തിരിച്ചു കിട്ടിയിരിക്കുന്നു.. അത് കൊണ്ട് പിന്നേം പോസ്റ്റുന്നു.. വായിക്കണേ.. :)

ഒരു സിനിമാ കഥ...

അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു,
സിനിമയ്ക്കു പോയ കഥയാണ്.. എന്റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു
സിനിമാ കാണാന്‍ പോയ കഥ..

കഥ പറച്ചലിന്റെ സുഖത്തിനു
വേണ്ടി, അതിനു വേണ്ടി മാത്രം,ഈ കഥയും, ഞാനും എന്റെ സ്ഥിരം കഥാ
പാത്രങ്ങളും ചേര്‍ന്ന് ഏറ്റെടുക്കുകയാണ്.. (ദയവു ചെയ്തു അത് ഞങ്ങള്‍
തന്നെ എന്ന് തെറ്റിദ്ധരിക്കല്ലേ..) ഇനി കഥയിലേക്ക്..

കോളേജില്‍
കാല് കുത്തിയതും , പ്രകാശ് ഓടി വരുന്നു.. ഒരു നിമിഷം ഞാനും സുനീരും
നിന്നു.. പിന്നെ അവന്റെ പിറകിലേക്കൊന്നു നോക്കി.. വേറെ ആരേലും വടിയും
കുന്തവുമൊക്കെയായി അവന്റെ പിറകിലുണ്ടോ എന്ന്. കാരണം അവന് അത്രയ്ക്ക്
"നല്ലവനാണല്ലോ.."

ഇല്ല.. ആരുമില്ല.. അപ്പോള്‍ ഇതവന് ഞങ്ങളോട് എന്ത് പറയാന്‍ വേണ്ടി ഓടി വരുന്നതാ..

"എന്താ അളിയാ കാര്യം.. ?? " സുനീര്‍ ചോദിച്ചു.

"അറിഞ്ഞോ.. ഇന്നും കോളേജില്‍ സമരമാ " അവന് സന്തോഷത്തോടെ മറുപടി പറഞ്ഞു..

"ഒഹ്,. ഈ മാസം ഇതെത്രാമത്തെ സമരമാ എന്റെ ദൈവമേ.. "

"അത്.. ഒന്ന്. രണ്ടു..മൂന്നു........... " പ്രകാശ് ഓര്‍ത്തെടുത്തു എണ്ണാന്‍ തുടങ്ങി..

"ഛീ.. നിര്‍ത്തെടാ.. വെറുതെ ഒരോളത്തിനു ഞാന്‍ ചോദിച്ചതാ.. അതിന അവന് ഈ കിടന്നെന്നുന്നത് .. തെണ്ടി.. " എനിക്ക് ദേഷ്യം വന്നു..

"ആഹ്..
അത് വിട്.. .., അപ്പോള്‍ കാന്റീന് ഇപ്പോള്‍ അടക്കും.. സൊ ഇവിടെ
നിന്നിട്ടെനി പ്രതേകിച്ചു കാര്യമില്ല. ഇനിയെന്താ പരിപാടി??? " സുനീര്‍
ചോദിച്ചു..

"നമുക്കൊരു സിനിമയ്ക്കു പോയാലോ??? " ഐഡിയ പറഞ്ഞത് പ്രകാശാണ്.. ഉം. അതാ നല്ലത്. കുറെ ആയി നല്ല പടം കണ്ടിട്ട്.. confirmed

"അതിനു മുംബ് എനിക്കൊന്നു ക്ലാസ്സില്‍ പോകണം.. " സുനീര്‍ പറഞ്ഞു..

"അതെന്തിനാ?? " ഞാന്‍ ചോദിച്ചു..

"വരുമെങ്കില്‍ അവളേം സിനിമയ്ക്കു കൂട്ടണം.. അതിനാ.. "

"ഓഹോ.. കള്ള കാമുകാ... ഉം.. ശരി ശരി.. " ഞാനും പ്രകാശും സമ്മതിച്ചു..

അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക്.. ക്ലാസ്സില്‍ കയറും മുന്നേ സജീഷിനേം അന്സറിനെയും കണ്ടു.. അവരും സിനിമയ്ക്കു പോവുകയാണെന്ന്..

ഞങ്ങള്‍ ക്ലാസ്സിലെത്തി.. ക്ലാസ്സില്‍ സുനീറിന്റെ കാമുകിയുടെ കൂടെ വേറെയും മൂന്നു പെണ്‍കുട്ടികള്‍..

"എന്താടാ ഇനി പരിപാടി.. " ചോദിച്ചത് ഷീന ആയിരുന്നു.

" ഞങ്ങള്‍ സിനിമയ്ക്കു പോകുവാ.. .. " ഞാന്‍ പറഞ്ഞു..

"ഞങ്ങളും വരട്ടെ.. ??? " എന്ന് അവള്..

"വന്നോ. പക്ഷെ ഞങ്ങളുടെ ചെലവെടുക്കണം.. " അവള് ചോദിച്ചു തീരുന്നതിനു മുംബ് default മറുപടി പറഞ്ഞത് പ്രകാശ് ആയിരുന്നു.

"പോടാ.. അതൊന്നും പറ്റില്ല.. "

അതേറ്റില്ല.. ആഹ്.. പോട്ടെ..

(മര്യാദക്ക്
ചോദിച്ചാല്‍ ഇവര്‍ സമ്മതിക്കില്ല.. അത് കൊണ്ടല്ലേ ഞങ്ങള്‍ക്ക് ഇവരെ  പറ്റിക്കേണ്ടി വരുന്നത്.. അതിനു ഞങ്ങളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം..
അല്ല പിന്നെ.. )

അങ്ങനെ ഞങ്ങള്‍ ഏഴു പേരും സിനിമയ്ക്കു പോകാന്‍
പദ്ദതിയായി.. ക്ലാസ്സില്‍ നിന്നും പുറത്തേക്കു. അപോഴാണ് ഞങ്ങള്‍ ഒരു കാര്യം
ആലോചിച്ചത്.. പരമ പ്രധാനമായ ഒരു കാര്യം..

ഏതു സിനിമയ്ക്കു പോകണം എന്ന
കാര്യം.. രണ്ടു തിയേറ്ററില്‍ (ഹരിഹര്‍ ആന്‍ഡ് ക്ലാസ്സിക് ) ഒഴികെ
ബാക്കിയെല്ല തിയെറ്ററിലും പടം തുടങ്ങി കാണും. അവിടെ ഏതാ പടം കളിക്കുന്നത്
എന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല.. അവസാനം ഞാനും പ്രകാശും കൂടി പത്രം
നോക്കാന്‍ പോകാന്‍ തീരുമാനമായി,. ഞങ്ങള്‍ ലൈബ്രറിയില്‍ എത്തി.. പ്രകാശ്
പത്രം എടുത്തു നോക്കാന്‍ തുടങ്ങി..

"ഹരിഹരില്‍ ഏതാട പടം?? " ഞാന്‍ ചോദിച്ചു..

"അളിയാ,.. അവിടെ തരംഗമായി കൊണ്ടിരിക്കുന്ന മറ്റേ ചേച്ചിയുടെ പടമ.. "

"അയ്യേ.... ഛെ.. !!!!! അപ്പോള്‍ ക്ലാസ്സികിലോ??? " ഞാന്‍ ചോദിച്ചു..

"ക്ലാസ്സികില്‍ ചിന്താമണി കൊലക്കേസ്.." അവന് പറഞ്ഞു.. ഓക്കേ.. അത് കാണാം.. confirmed ..

"ആകെ ഏഴു പേര്.. രണ്ടു ഓട്ടോയിലായിട്ടു പോകേണ്ടി വരും.. " ഞാന്‍ പറഞ്ഞു..

"ഛെ.. എട്ടു പേര് ഉണ്ടായിരുന്നേല്‍ കറക്റ്റ് ആവുമായിരുന്നു.. " പ്രകാശ് പറഞ്ഞു..

"എന്താടാ??"

"അല്ല..
ഇതിപോ ഒരു ഓട്ടോയില്‍ നാലും മറ്റേ ഓട്ടോയില്‍ മൂന്നും വെച്ച് പോകേണ്ടി
വരുമല്ലോന്നു..എട്ടു പേരുണ്ടെങ്കില്‍ രണ്ടിലും നാലു പേരാകുമായിരുന്നു..
അതാ.." അവന് വിശദീകരിച്ചു..

"ഒരു കാര്യം ചെയ്.. നീ വരേണ്ട.. അപ്പോള്‍
ആറ് പേരാകും.. ഞങ്ങള്‍ രണ്ടു ഓട്ടോയില്‍ മൂന്നു പേര് വെച്ച് പോയ്കോളം..
എന്താ മതിയോ???" സുനീര്‍ ചോദിച്ചു..

"അതല്ലട.. ഒരാളെ കൂടി കൂട്ടിയാലോ എന്ന ഞാന്‍ ഉദ്ദേശിച്ചേ..." അവന് നിന്നു പരുങ്ങി..

"ആരെ?? " ഞാന്‍ ചോദിച്ചു..

"ഫസ്റ്റ് ഇയറിലെ സൌമ്യയേയും കൂട്ടിയാലോ??? " അവന് ചോദിച്ചു..

"ഹമ്പട.. രണ്ടാമത്തെ കള്ള കാമുകാ... ഞാന്‍ മാത്രം പാവം.. ഉം.. നിന്റിഷ്ടം പോല്‍ ചെയ്തോ.. " ഞാന്‍ പറഞ്ഞു..

അപ്പോള്‍ തന്നെ അവന് ഫസ്റ്റ് ഇയറിലേക്ക് ഓടി.

ഞങ്ങള്‍ ഓട്ടോയും കാത്തിരുന്ന്.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോ വന്നു..

പെണ്‍കുട്ടികള്‍ മൂന്നു പേര് കയറി.. നാലാമതായി കയറാന്‍ ഒരുങ്ങി നിന്ന ഷീനയെ തള്ളി മാറ്റി സുനീര്‍ ചാടി ഓട്ടോയില്‍ കയറി..

"ഇതെന്താട ഇങ്ങനെ" എന്നര്‍ത്ഥത്തില്‍ അവളെന്നെ നോക്കി...

"അവനു അവളുടെ കൂടെ യാത്ര ചെയ്യണം.. അത്ര തന്നെ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവളേം നോക്കി.. ഇപോ അവള്‍ക്കെല്ലാം മനസിലായി..

ആ ഓട്ടോ പോയി.. ഞാനും ഷീനയും, പ്രകാശിനും ഓടോയ്കും വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി..

കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ് ഓടി വരുന്നത് കണ്ടു.. ഞാന്‍ അവന്റെ പിറകിലേക്ക് നോക്കി.. "ഇല്ല.. ആരുമില്ല.." സമാധാനം..

കറക്റ്റ് സമയം തന്നെ ഒരു ഓടോയും വന്നു.. ഞാന്‍ കൈ നീട്ടി.. ഷീനയും ഞാനും ഓട്ടോയില്‍ കയറി.. പ്രകാശ് ഓടി ഓട്ടോയുടെ അടുത്ത് വന്നു..

ഓട്ടോയുടെ അകത്തേക്ക് നോക്കിയ അവന് അതെ സ്പീഡില്‍ തിരിച്ചോടി.. ഇതെന്തു കഥ..??? !!!!!!!!

"അവനല്ലേ.. ഇന്ന് ഗുളിക കഴിച്ചു കാണില്ല.." ഞാന്‍ അവളോട് പറഞ്ഞു..

"ചേട്ടാ,, വണ്ടി തിയേറ്ററില്‍ പോട്ടെ.. " ഓട്ടോ വിട്ടു..

"എന്നാലും അവനെന്ത തിരിഞ്ഞോടി കളഞ്ഞത്?? " ഷീന എന്നോട് ചോദിച്ചു..

"അവളെ
സിനിമയ്ക്കു വിളിച്ചപോള്‍ അവള് പറഞ്ഞു കാണും കാമ്പസിന് ചുറ്റും രണ്ടു
റൌണ്ട് ഓടാന്‍. അതാവും.. അല്ലേല്‍ വേറെ എന്തേലും ഉടായിപ്പ് കാണും, അവനല്ലേ
ആള്.. " ഞാന്‍ പറഞ്ഞു തുടങ്ങി,പ്രകാശിന്റെ ആരുമറിയാത്ത കുറെ വീര കഥകൾ ..

"ആ തിരിച്ചോടിയത് പ്രകാശ് അല്ലെ??? " ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..

"അതെ..
" ഞാന്‍ വളരെ സന്തോഷത്തോടു കൂടി തന്നെ മറുപടി പറഞ്ഞു.. 'അവന് ഭയങ്കരന്‍
തന്നെ.. എവിടെ പോയാലും അവനെ അറിയുന്ന ആരേലും കാണും.' ഞാന്‍ മനസ്സില്‍
പറഞ്ഞു..

"ചേട്ടന് അവനെ എങ്ങനെ അറിയും?? " ഞാന്‍ ചോദിച്ചു,,

"ഞാന്‍
അവന്റെ അമ്മാവനാ.. " അയാള്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി.. ദൈവമേ..
അതറിയാതെ പ്രകാശിന്റെ നടന്നതും നടക്കാത്തതും ഇനി നടക്കാന്‍ പോകുന്നതുമായ
എന്തൊക്കെ കര്യങ്ങള ഞങ്ങള്‍ വിളിച്ചു പറഞ്ഞത്. ഛെ..

"അതെ.. ചേട്ടാ..
ചേട്ടന് ഉദ്ദേശിച്ച പ്രകാശ് അല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.. ഞങ്ങള്‍
ഉദ്ദേശിച്ച പ്രകാശിനെയാണോ ചേട്ടന് ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും
ചേട്ടന് ഉദ്ദേശിച്ച പ്രകാശിനെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല.. " ഞാന്‍
പറഞ്ഞു..

"ഉം .. മനസിലായി മനസിലായി. അതികം ഉരുലെണ്ട.. ഏതു തിയേറ്ററില്‍ ആണ് നിങ്ങള്‍ക്ക് പോകേണ്ടത്.??? " അയാള്‍ ചോദിച്ചു..

"ഹരിഹരില്‍.. " ഞാന്‍ പറഞ്ഞു..

ഓട്ടോ തിയേറ്ററില്‍ എത്തി..

"എത്രയായി ചേട്ടാ??" ഞാന്‍ ചോദിച്ചു.. അപ്പോള്‍ അയാളെന്നെ ഒന്ന് നോക്കി...

ഒഹ്..
പ്രകാശിന്റെ അമ്മാവനല്ലേ.. കാശ് വേണ്ടായിരിക്കും .. നല്ല അമ്മാവന്..
ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു.. അപോഴും അയാള്‍ എന്നെ തന്നെ
നോക്കുകയായിരുന്നു..

ഒന്നും മനസിലാകാതെ ഞാന്‍ ഒന്ന് കൂടി ചിരിച്ചു കാണിച്ചു..

"കാശ്
ഒന്നും വേണ്ട.. നീയൊക്കെ ഒന്നിറങ്ങിയാല്‍ മതി... എന്റെ പുന്നാര മരുമകന്
വരുന്നതിനു മുമ്പ് എനിക്ക് പോകണം.. അവനു നാണോം മാനവുമോന്നുമില്ലെലും
എനിക്കതുണ്ട്.." അയാള്‍ പറഞ്ഞു.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒന്നും
മനസിലായില്ല..

"പടം കാണാന്‍ വരുന്നത് അത്ര വല്യ തെറ്റാണോ ചേട്ടാ.. ?? " ഞാന്‍ ചോദിച്ചു..

"പടം കാണുന്നത് തെറ്റല്ല.. പക്ഷെ ഇത്.. " അയാള്‍ ഒന്ന് കൂടി രൂക്ഷമായി പറഞ്ഞു..

"ഒഹ്.
പെണ്‍കുട്ടിയേം കൂട്ടി വന്നത് കൊണ്ടാണോ.. ചേട്ടാ.. ഇവള് എനിക്ക് പെങ്ങളെ
പോലെയ.." ഞാന്‍ അത് പറഞ്ഞപോള്‍ അയാള്‍ ഒന്ന് കൂടി രൂക്ഷമായി എന്നെ
നോക്കി..

"ഒഹ്.. സോറി.. എനിക്ക് മാത്രമല്ല. പ്രകാശിനും.. " അതും പറഞ്ഞു
ഞാനും അയാളെ ഒന്ന് രൂക്ഷമായി തന്നെ നോക്കി.. 'ചേട്ടന് ഇത്തിരി കൂടി
അന്തസ്സായി ജീവിച്ചൂടെ??' എന്നര്‍ത്ഥത്തില്‍..

അയാള്‍ പിന്നൊന്നും പറഞ്ഞില്ല.. കാശും വാങ്ങാതെ വേഗത്തില്‍ ഓട്ടോ ഓടിച്ചു പോയി..

"കഷ്ടം.. അവന്റെ കുടുംബത്തില്‍ എല്ലാരും ഇങ്ങനെയാണല്ലോ ദൈവമേ.. " എന്നും പറഞ്ഞു തിയെറ്ററിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി..

വെപ്രാളതിനിടയില്‍
ഞാന്‍ തിയേറ്ററിന്റെ പേര് മാറ്റി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍
ഇപ്പോള്‍ എത്തിയിരിക്കുന്നത് " മറ്റേ ചേച്ചിയുടെ" പടം കളിക്കുന്ന
തിയേറ്ററില്‍. .അയ്യേ..!!

"ഹയ്യോ.. തിയേറ്റര്‍ മാറി പോയി.. " ഞാന്‍ പറഞ്ഞു..

"ഒഹ്..
അപ്പോള്‍ ഇവിടെ ഏതു പടമാ കളിക്കുന്നെ?? " എന്നും ചോദിച്ചു പോസ്റ്റര്‍
നോക്കാന്‍ ഒരുങ്ങിയ ഷീനയുടെ മുന്നില്‍ ഞാന്‍ കയറി നിന്നു..

ഭാഗ്യം.. കറക്റ്റ് സമയത്ത് തന്നെ ഒരു ഓട്ടോ വന്നു. ഞാന്‍ അവളെ ബലം പ്രോയോഗിച്ചു തന്നെ ഓട്ടോയില്‍ കയറ്റി..

"ചേട്ടാ.. അടുത്ത തിയേറ്ററില്‍ പോട്ടെ.." ഞാന്‍ പറഞ്ഞു..

സംഭവിച്ചതൊക്കെ
ഞാന്‍ ഓര്‍ത്തു.. "എന്റെ ദൈവമേ.. ഛെ.. അയ്യേ.. കഷ്ടം.. ഛെ.. അയ്യേ..
"വാക്കുകള്‍ മാറി മാറി ഞാന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു..

"എന്താടാ.. എന്താ പറ്റിയത്.." അവള് ചോദിച്ചു..

"എഹ്.. ഒന്നുമില്ല.." ഞാന്‍ വേറൊന്നും പറഞ്ഞില്ല.. കാരണം ഈ ഓട്ടോ ആരുടെ അമ്മാവനന്റെതെന്നു ആര്‍ക്കറിയാം..

സംഭവിച്ചതൊക്കെ പ്രകാശിനോട് തുറന്നു പറഞ്ഞാലോ.. ഞാന്‍ ആലോചിച്ചു.. വേണ്ട..

"ചിന്താമണി
കൊലകേസ്" കാണാന്‍ വന്നവര്‍ എന്റെ കൊലകേസിനു സാക്ഷി പറയേണ്ടി വരും..
ഇതിപോ ഞാന്‍ അവനോടു തുറന്നു പറഞ്ഞിട്ടും എന്ത് കാര്യം..

അവന് ഒരു
മാസത്തേക്കെങ്കിലും അമ്മാവനെ കാണാതെ മുങ്ങി നടക്കേണ്ടി വരും..
പറഞ്ഞില്ലേലും അമ്മാവന് മുങ്ങി നടന്നോളും.. കാരണം ഇവന് നാണോം
മാനവുമോന്നുമില്ലെലും അമ്മാവനതുണ്ടല്ലോ.. !!!!

"ഏത് തിയേറ്ററില്‍ ആണ് പോകേണ്ടത്??/ " പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..

"അത്... അത് പിന്നെ.. " ദൈവമേ... പിന്നേം കണ്ഫ്യൂഷന്.. അതികം ആലോചിക്കാതെ കുറച്ചു കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞു..

"ചിന്താമണി കൊലകേസ് കളിക്കുന്ന തിയേറ്ററില്‍.. " അല്ല പിന്നെ..

ഞങ്ങള്‍ തിയെറ്ററിലെത്തി.. ഞങ്ങളെ കാത്തു പ്രകാശ് ഉള്‍പ്പടെ എല്ലാവരും നില്ക്കുന്നു..

"എടാ.. നിങ്ങള്‍ വന്ന ഓട്ടോ എന്റെ അമ്മാവന്റെതയിരുന്നു..." അവന് എന്നോട് പറഞ്ഞു..

"ആണോ..??അത് ഞാനറിഞ്ഞില്ല... "

"എന്നെ പറ്റി നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ??? "

"ഹേ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞില്ല.. "

"അല്ലേലും നീ അബദ്ധമൊന്നും ചെയ്യില്ല എന്നെനിക്കറിയാം.. " അവന് അഭിമാനത്തോടെ പറഞ്ഞു..

ഉം.. ശരിയാ..ഞാനും അതെവിടെയോ കേട്ടിട്ടുണ്ട്.. !!!!

പടം
തുടങ്ങി.. എല്ലാവരും പടത്തില്‍ ശ്രദ്ദിച്ചു.. ഞാന്‍ മാത്രം പ്രകാശിനെ
ശ്രദ്ദിച്ചു.. "ഇവനെ ഇത് പോലെ തന്നെ നാളെ കണ്ടാല്‍ മതിയായിരുന്നു.."

പടം കഴിഞ്ഞു.. എല്ലാവരും പുറത്തിറങ്ങി.. അപ്പോള്‍ പ്രകാശ് എന്നോട് ചോദിച്ചു..

"അളിയാ.. ശരിക്കും ആരാ ഭാവനയെ കൊന്നത്.. " അവനു സിനിമാ കണ്ടിട്ട് ഒന്നും മ നസിലായില്ല പോലും..

"നിന്റെ അമ്മാവന്.. " ഞാന്‍ എവിടെയോ ഓര്‍ത്തു മറുപടി പറഞ്ഞു..

"എഹ്.. എന്താടാ?? "

"അല്ല.. അത് ശരിക്കും നിന്റെ അമ്മാവന് തന്നെ ആയിരുന്നോ??"

"അതെട.. "

"ശരിക്കും..?????? "

"ശരിക്കും.. !!!.. അത് വിട്.. എന്നാലും ആരാ ഭാവനയെ കൊന്നത്.. ???" അവന് വീണ്ടും ചോദിച്ചു..

"എന്നാലും
എനിക്കെന്താ തിയേറ്ററിന്റെ പേര് മാറിയത്.. ??" ഇനിയിപോ ചോദ്യങ്ങള്‍ക്ക്
പ്രസക്തിയില്ല .. ഉത്തരങ്ങള്‍ക്കും.. എങ്കിലും പ്രകാശ് ചോദിച്ചു
കൊണ്ടേയിരുന്നു..

"ആരാ ഭാവനയെ കൊന്നത്.. ???"

പടം കഴിഞ്ഞു.. പടത്തിന്റെ ക്ലൈമാക്സ്-ഉം കഴിഞ്ഞു.. പക്ഷെ പടം കാണാന്‍ പോയതിന്റെ ക്ലൈമാക്സ് പിറകെ വരുന്നതെ ഉണ്ടായിരുന്നുള്ളു..

അടുത്ത ദിവസം.. കാന്റീന്..

ചുമ്മാ വായ് നോക്കിയിരുന്ന എന്റെ മുന്നില്‍ അന്‍സാര്‍ പ്രത്യക്ഷപ്പെട്ടു.. അവന്റെ മുഖത്തൊരു ആക്കിയ ചിരി..

"എന്താടാ തെണ്ടി ഇളിച്ചു കാട്ടുന്നെ??? " ഞാന്‍ ചോദിച്ചു..

" നിന്നേം ലവളേം മറ്റേ തിയെറ്ററിന്റെ മുന്നില്‍ കണ്ടല്ലോ ഇന്നലെ.. "

"അയ്യേ.. ഛെ.. എടാ.. അത് അതല്ലട.. തിയേറ്റര്‍ മാറി പോയതാ.. " ഞാന്‍ വിയര്‍ത്തു പോയി..

"ഉം. മനസിലായി മനസിലായി.. അതികം കിടന്നുരുളേണ്ട. " അതും പറഞ്ഞു അവന് ചിരിച്ചു കൊണ്ട് തന്നെ പോയി..

ആരോട്.. എന്ത് പറയാന്‍.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍.. എന്നാലും .. ഛെ.. .. അയ്യേ..

"ഡാ.. പ്രകാശ് അല്ലെ ആ ഓടി വരുന്നത്??? " സുനീര്‍ എന്നോട് ചോദിച്ചു..

അതെ..
അവന് തന്നെ.. ഇത്തവണ ഞാന്‍ അവന്റെ പിറകിലേക്ക് നോക്കിയില്ല. കാരണം.. ഇത്
എന്നെ കാണാനുള്ള വരവ.. അമ്മാവന് അവനു കൊടുത്തതിന്റെ മുതലും പലിശയും
എനിക്ക് തരാനുള്ള വരവ്..

"നീ എന്താ ലേറ്റ് ആയതു.. വേഗം വന്നു തന്നിട്ട് പോടാ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..

"അളിയാ,.. അടി കൂടുതലാകുമ്പോള്‍ ഒന്ന് പിടിച്ചു വെച്ചേക്കണേ അവനെ.. പ്ലീസ്.. " ഞാന്‍ സുനീരിനോട് പറഞ്ഞു..

"അടിയോ ?? എന്തിനു?? " അവനൊന്നും മനസിലായില്ല..

"അതൊക്കെ ഉണ്ട്.. "

"കാര്യം പറഞ്ഞാല്‍ ഞാന്‍ അവനെ പറഞ്ഞു മനസിലാക്കിക്കം.. " അവന് എന്നോട് പറഞ്ഞു..

"ഒന്ന് പോടാ.. വെട്ടാന്‍ വരുന്ന പോത്തിനോട് വേറൊരു പോത്ത് വേദമോതിയിട്ടെന്തു കാര്യം??? "

പ്രകാശ് ഞങ്ങളുടെ അടുത്ത് എത്തി.. അവന്റെ കിതപ്പ് മാറുന്നില്ല.. ഞാന്‍ ഒരടി പിറകോട്ടു മാറി നിന്നു..

അവനെന്ത
ഒന്നും പറയാത്തത് എന്ന് ഞാന്‍ ആലോചിച്ചു.. അളിയാ.. തല്ലരുത്.. എല്ലാം
പറഞ്ഞു തീര്‍ക്കാം എന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന് കൂടി അവനെ നോക്കി.

മൌനത്തിനു വിരാമമിട്ടു കുറച്ചു കഴിഞ്ഞപോള്‍ അവന് പറഞ്ഞു..

"അളിയാ.. ഭാവനയെ കൊന്നത് മറ്റേ സായികുമാറ.. "

"എഹ്,,എന്താ??? " അടി പ്രതീക്ഷിച്ചു നിന്ന സുനീര്‍ നിരാശയോടെ ചോദിച്ചു..

"അതെട.. ഞാന്‍ ജംഷിയോടു ചോദിച്ചു.. അവന് പടം കണ്ടതാ.. അവന പറഞ്ഞത് ഭാവനയെ കൊന്നത് സായികുമാറ.. "

"സായികുമാറല്ല .. നിന്റെ അമ്മാവന കൊന്നത്.. ഭാവനയെയല്ല .. എന്നെ.. !!!"

"ഓ .. ഇത്രക്കങ്ങു ചൂടാകാൻ മാത്രം നീ വല്യ സായികുമാർ ഫാൻ ആണെന്ന് ഞാനറിഞ്ഞില്ല.. " അവനതും പറഞ്ഞു മുഖം വീര്‍പ്പിച്ചു നടന്നു..

ഞാനവിടെ തന്നെ നിന്നു ..

ഛെ.. വേണ്ടാരുന്നു.. സായികുമാർഭാവനയെ കൊന്നതിന് ഞാനവനെ.. ഈശ്വരാ.. എന്തൊരപരാധി ഈ ഞാൻ...!!!

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com12tag:blogger.com,1999:blog-1687419403161330281.post-41844439774983065862014-02-27T20:24:00.001-08:002014-02-27T20:38:09.380-08:00ഇ-ലോകത്തിലെ ഞാൻ... :)

മ്മടെ സില്മ.. കണ്ടോട്ടോ.. :)

ടെലികാസ്റ്റ് സമയം ഓണ്‍ലൈനിൽ കാണാൻ സന്ദര്‍ശിക്കുക,

www.turbotv.in/darshana-tv-live

Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.com7