പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, October 6, 2011

Indian Rupee-Movie Review


കാണാനിരിക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കുന്ന,അല്ലെങ്കില്‍ അറിയാതെ വിതുമ്പി പോകുന്ന സിനിമാ സങ്കല്‍പമാണ്‌ നിങ്ങള്‍ക്കെങ്കില്‍ നിങ്ങള്‍ ഇന്ത്യന്‍ റുപീ എന്ന സിനിമ കാണരുത്.. കാരണം സംവിധായകന്‍ പറഞ്ഞത് പോലെ ഇതൊരു രഞ്ജിത്ത് സിനിമയാണ്..
മംഗലശ്ശേരി നീലകണ്ടനും,മുണ്ടക്കല്‍ ശേഖരനും,അറക്കല്‍ മാധവന്‍കുട്ടിയും പിറന്ന തൂലികയില്‍ നിന്നും മാണിക്യത്തിലേക്കും അഹമ്മദ്‌ കുട്ടിയിലെക്കും വഴി മാറിയ രഞ്ജിത്ത് എന്ന സംവിധായകനില്‍ പിറന്ന ഒരു നല്ല സിനിമ...

കൂളിംഗ്‌ ഗ്ലാസ്‌ ധരിച്ചു വില്ലനെ കശാപ്പു ചെയ്യുന്ന , അല്ലെങ്കില്‍ കോമാളിത്തരം കാട്ടി ചിരിപ്പിക്കുന്ന നായകനെ നിങ്ങള്‍ക്കിതില്‍ കാണില്ല.. പകരം നിങ്ങള്‍ക്കിതില്‍ നിങ്ങളെ കാണാം,നിങ്ങള്‍ക്ക് ചുറ്റുമുള്ള യുവത്വത്തെ കാണാം.. അവരുടെ പ്രതിനിധി ജയപ്രകാശിനെ കാണാം..

പണത്തിനു വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന,ഒരു കള്ളം കാണിച്ചു അതില്‍ പിടിച്ചു നില്ക്കാന്‍ ഒമ്പത് കള്ളം കാട്ടേണ്ടി വരുന്ന ഒരു യുവാവ്‌..
പണം നേടാന്‍ അവന്‍ പോകുന്ന വഴികള്‍.. ഒടുവില്‍ നേടിയതൊന്നും നേട്ടങ്ങളല്ല എന്ന് തിരിച്ചറിയുന്ന ഇന്നത്തെ യുവത്വത്തിന്‍റെ കഥ....
ചുരുക്കി പറഞ്ഞാല്‍ സാമൂഹ്യ പ്രസക്തിയുള്ള, ഇന്ന് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് രഞ്ജിത്ത് "ഇന്ത്യന്‍ റുപ്പീ" എന്ന സിനിമയിലുടെ പറഞ്ഞിരിക്കുന്നത്....

തുടക്കത്തിലും ഒടുക്കത്തിലും പിന്നെ വേറെ കുറച്ചു സീനുകളിലും ഒരല്‍പം കല്ല്‌ കടിയുണ്ടായിരുന്നു എന്നത് പറയതിരിക്കുന്നില്ല.. എങ്കിലും ഒരു സിനിമ എന്ന നിലയില്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്താന്‍ രഞ്ജിത്ത് എന്ന സംവിധായകന് കഴിഞ്ഞു...

കഥാപാത്രങ്ങളിലേക്ക്..
തേജാഭായ് എന്ന "കോമാളി അധോലോക നായകനില്‍" നിന്നും ജയപ്രകാശ് എന്ന സാധാരണ യുവാവിലെക്കുള്ള മാറ്റം പൃഥ്വിരാജ് മനോഹരമായി അവതരിപ്പിച്ചു. .. സിനിമയെ കീറി മുറിച്ചു ചര്‍ച്ച ചെയ്യേണ്ട പ്രേക്ഷകര്‍ ,കുടുംബ ജീവിതം കീറി മുറിച്ചു, മൊബൈലിലും സോഷ്യല്‍ മീഡിയകളിലും അപമാനിച്ചതിന് പ്രിത്വിരാജിന്‍റെ മറുപടിയാണ്‌ ഇന്ത്യന്‍ റുപ്പീയിലെ ജയപ്രകാശ്..
യുവതാരങ്ങളില്‍ പൃഥ്വിരാജ് അല്ലാതെ ഈ കഥാപാത്രം വേറെ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നതും ഇനി ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ..

കല ഉള്ളടുത്തോളം കാലം, യദാര്‍ത്ഥ കലാകാരനെ ആര്‍ക്കാണ്‌ അകറ്റി നിര്‍ത്താനാവുക ..???
അതേ തിലകന്‍ എന്ന മഹാനടന്‍ അതി ഗംഭീരമായി തിരിച്ചു വന്നിരിക്കുന്നു, ജയപ്രകാശിന്റെ വഴിക്കാട്ടി അച്യുതമേനോനായി..
ഒന്നുമറിയാതെ പകച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രക്ഷകനായി വരുന്ന അച്യുതമേനോനോട് ജയപ്രകാശ് ചോദിക്കുന്നുണ്ട്..
"എവിടെയായിരുന്നു സര്‍, ഇത്രയും നാള്‍ " എന്ന്.. അത് തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരം ചോദിക്കുന്നത്..
"എവിടെയായിരുന്നു തിലകന്‍ സര്‍ ഇത്രയും നാള്‍ ???"

മുഴുനീള വേഷമല്ലെങ്കില്‍ പോലും ബീന എന്ന ഡോക്ടര്‍ ആയി റീമയും തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി..
എടുത്തു പറയേണ്ട മറ്റൊരു വേഷം ചെയ്തിരിക്കുന്നത് നമ്മുടെ സ്വന്തം ജഗതിയാണ്.. നമുക്കിടയില്‍ ധാരാളമായി കണ്ടു വരുന്ന കോടീശ്വരനായ പിശുക്കാനായി ജഗതി ചേട്ടന്‍ തകര്‍ത്തിരിക്കുന്നു എന്ന് തന്നെ പറയാം..
ആദ്യമായി മുഴുനീള വേഷത്തില്‍ എത്തിയ ടിനി ടോമും പ്രേക്ഷകരെ നിരാശരാക്കിയില്ല....

അതേ.. ഇത് ഒരു രഞ്ജിത്ത് സിനിമ തന്നെയാണ്..
വഴി മാറി നടക്കുന്ന രഞ്ജിത്ത് എന്ന മഹാ സംവിധായകന്റെ വ്യത്യസ്തമായ ഒരു സിനിമ....

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഞാന്‍ ഒരു രഞ്ജിത്ത് ഫാന്‍ ആണ്.. :)
Rating.. 8/10 ...

6 comments:

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...