2013 ജനുവരി 15 ..
പ്രധാന വാര്‍ത്തകള്‍..
- തോട്ടുക്കാട്ടുകര കേരളത്തിന്റെ വ്യാവസായിക ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടു.. : ഇത് വരെ ഓണം കേറാമൂല എന്ന് വിശേഷിക്കപ്പെട്ട തോട്ടുക്കാട്ടുകര കേരളത്തിന്റെ വ്യാവസായിക ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടു.. ഇതുവരെ സാമ്പത്തിക ജില്ലയായിരുന്ന എറണാകുളം ജില്ല മുല്ലപ്പെരിയാര്‍ അപകടത്തെ തുടര്‍ന്നു കാണാതായതിനെ തുടര്‍ന്നാണ് തോട്ടുക്കാട്ടുകരയെ ഈ സ്ഥാനത് തെരഞ്ഞെടുത്തത്..
- 2060 ഡിസംബര്‍-ടു കൂടി കേരളത്തില്‍ വൈദ്യുതി എത്തിക്കാന്‍ പറ്റുമെന്ന് പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു..
- കേരളത്തില്‍ തൂങ്ങി മരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നു സര്‍വ്വേ റിപ്പോര്‍ട്ട്.. ആലപ്പുഴ ജില്ല ഇല്ലാതായതിനെ തുടര്‍ന്നു കയറുല്പാദനം കുറഞ്ഞതാണ് കാരണമായി കണക്കാക്കുന്നത്..
- കോട്ടയം ജില്ല നശിച്ചതിനെ തുടര്‍ന്നു നാലില്‍ കൂടുതല്‍ പാര്‍ട്ടികള്‍ പിരിച്ചു വിട്ടതായി പാര്‍ട്ടികള്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു..
- കൊച്ചി മെട്രോ റയില്‍ നാഗപട്ടണത്തെക്ക് മാറ്റണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.. മലയാളത്തിനു അഭിമാനിക്കാന്‍ പാകത്തില്‍ പദ്ദതിക്ക് കൊച്ചി മെട്രോ എന്ന് തന്നെ പേരിടുമെന്നു ജയലളിത..തീരുമാനം സ്വാഗതാര്ഹമെന്ന് കേരള സര്‍ക്കാര്‍..
- ജനനനിരക്ക് കൂട്ടണമെന്ന തോമസ് കമ്മീഷന്‍ വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.. പത്തു മക്കളെങ്കിലും ഇല്ലാത്തവര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ജനസംഖ്യ നിരക്ക് കുറഞ്ഞത് കൊണ്ടാണ് നിയമം പാസ്സാക്കുന്നത് എന്ന് സര്‍ക്കാര്‍..
- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന അടിയന്തിര പ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി..
- സന്തോഷ് പണ്ടിറ്റിനു ദേശീയ പുരസ്കാരത്തിന് നിര്‍ദേശിക്കുന്നത് പരിഗണയില്‍ എന്ന് സര്‍ക്കാര്‍.. പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോപമെന്നു സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസോസിയേഷന്‍.
- കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും.. ആറു പേര്‍ കൊല്ലപ്പെട്ടു..
ഒരു പക്ഷെ തമാശയെന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ നാളെ നമ്മള്‍ തന്നെ (ജീവിചിരുക്കുമെങ്കില്‍) വായിക്കില്ല എന്ന് ഉറപ്പു പറയാന്‍ പറ്റുമോ??
കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഈ വാര്‍ത്തകളിലേക്ക് തന്നെയാണ്.. കേരളത്തിന്റെ ഒരു ഭാഗം ചരിത്രത്തിന്റെ കണക്കു പുസ്തകത്തില്‍ മാത്രം ഇടം നേടാന്‍ പോകുന്നു എന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളിലേക്ക്.. പക്ഷെ ഇപ്പോഴും നമ്മള്‍ സന്തോഷ് പണ്ഡിറ്റ് വേണമോ വേണ്ടയോ എന്നും, ഫേസ്ബുക്ക് വൈറസുകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു..
ഒരുപാട് വൈകിയിരിക്കുന്നു.. എങ്കിലും ഒരല്‍പം സമയം ഇനിയുമുണ്ട്..
ഉണരൂ കേരളമേ ഉണരൂ.. നമ്മുടെ കേരളത്തിന് വേണ്ടി.. നമുക്കൊരുമിക്കാം നല്ല നാളെക്കായ്..
ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലോ
ReplyDelete@Mathu.. Vendi varum ennu thonnunnu.. Bt 4 jillakkarkku harthal miss avum enna pediye ullu.. :(
ReplyDeleteവല്ലാത്ത ഒരു പോസ്റ്റ് ആണെങ്കിലും ഞാൻ ചിരിച്ചു..
ReplyDelete