പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Wednesday, April 6, 2011

നവയുഗ ബീര്‍ബല്‍....


രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ മനസിലെക്കൊടിയെത്തിയത് കോളേജ് തന്നെ.. പുറത്തു നല്ല മഴ.. കോളേജ് കാന്റീനിലെ ചൂടന്‍ പരിപ്പ് വട.. കത്തിയടി.. കൊള്ളാം.. ഒരു നല്ല ദിവസം കൂടി.. !!!! ??????

കോളേജില്‍ എത്തിയപോ ആദ്യം തന്നെ കണ്ടത് സുനീറിനെ.. കൊള്ളാം .. നല്ല ബെസ്റ്റ് കണി. ഇന്നത്തെ ദിവസം പോക്ക.. സ്വാഹ..
"നമുക്കിന്നു ക്ലാസ്സില്‍ കയറിയാലോ???" ചോദ്യം അവന്റെ വക..
"ഇന്നെന്താട പ്രതേകിച്ചു.??" ഒരല്പം അമ്പരപ്പോടെ ഞാന്‍ ചോദിച്ചു..
"അല്ല അന്‍സാര്‍ ഒക്കെ ക്ലാസ്സില്‍ കയറിയിട്ടുണ്ട്.."
"ഏഹ്.. ഏത് അന്‍സാര്‍??? "
"നമ്മുടെ ക്ലാസ്സില്‍ ഒരു അന്‍സാര്‍ മാത്രമല്ലെ ഉള്ളു..??" അവനും കണ്‍ഫ്യൂഷന്‍ ആയി.. ഇനി അവനറിയാതെ വേറെ അന്സറിനു അഡ്മിഷന്‍ കൊടുത്തോ എന്നൊരു കണ്‍ഫ്യൂഷന്‍..
"അന്‍സാര്‍ ക്ലാസ്സില്‍ കേറിയാല്‍ അതിലെന്തെലും കാര്യം കാണും.. അല്ലാതെ വെറുതെ ക്ലാസ്സില്‍ കേറുന്നവനൊന്നുമല്ല അവന്‍.. അത്രയ്ക്ക് നല്ല കുട്ടിയാ...ഇതിപോ അവനിത്ര മാത്രം അധപ്പധിക്കാന് കാരണമെന്ത?? " അവന്‍ കൈ വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ഞാന്‍ അറിയാതെ ചോദിച്ചു പോയി...
"നീ അതറിഞ്ഞില്ലേ.. ??? അവനും നമ്മുടെ പ്രകാശുമൊക്കെ ഇത്തവണ എക്സാം എഴുതണം എന്ന്.. അറ്റെണ്ടാന്‍സ് കുറഞ്ഞാല്‍ പിന്നെ എഴുതാന്‍ സമ്മതിക്കില്ലല്ലോ.. അതാ.. "
"മണ്ടന്മാര്‍ തന്നെ.. അല്ലേല്‍ attendance വേണം എന്ന് കരുതി ക്ലാസ്സില്‍ ഇരിക്കുമോ?? ഞാന്‍ ചെയ്യുന്നത് പോലെ ആരെയേലും പറഞ്ഞെല്‍പ്പിച്ചാല്‍ പോരെ.??? ബുദ്ധി വേണം ബുദ്ധി.. " ഞാന്‍ പറഞ്ഞു..
പറഞ്ഞു തീരും മുമ്പ് ഫോണ്‍ ബെല്ലടിച്ചു.. നോക്കുമ്പോള്‍ പ്രകാശ്‌ ആണ്...
"എന്താടാ??"
"നീ എവിടാ???" മറു തലക്കല്‍ കിതച്ചു കൊണ്ട് പ്രകാശ്‌..
"എന്താടാ എന്ത് പറ്റി???"
"നീ എവിടാണെന്ന് പറയെടാ.. ക്ലാസ്സിലാണോ???" അവന്ര്‍ഗെ കിതപ്പ് മാറുന്നില്ല..
"ക്ലാസ്സില്‍ എന്‍റെ പട്ടി കേറും.. ഞാന്‍ പുറ ത്താ.. " ഞാന്‍ പറഞ്ഞു..
"എന്ന നീ ക്ലാസ്സില്‍ കേറണം.." എന്തോ കാര്യമായ പ്രശ്നമുണ്ട് അല്ലേല്‍ അവനിങ്ങനോന്നും പറയില്ല..
"എന്തിനാടാ???" ആകാംഷ കാരണം ഞാന്‍ ചോദിച്ചു..
"എന്‍റെ attendance കൂടി വിളിക്കണം നീ"...
ഡിഷും.. അത് പറഞ്ഞതും ഇത്രേം നേരം വളരെ സീരിയസ് ആയി അവനോടു സംസാരിച്ചതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..
"പോടാ %^@$#^@#" (പറഞ്ഞത് ഇവിടെ എഴുതാന്‍ കൊള്ളില്ല..സത്യം... )
"നീ attendance പരയുവണേല്‍ ഞാന്‍ ഇന്ന് വ്യ്കിട്ടു തന്നെ ടൌണില്‍ വെച്ച് ചെലവ് ചെയ്യാം???" അവന്‍ ബലഹീനതയില്‍ കയറി പിടിക്കുവ.. എന്‍റെ പട്ടി വീഴും അതില്‍..
"ചെലവ് പ്രതീക്ഷിചൊന്നുമല്ല.. ഒന്നുമില്ലേലും നീ എന്‍റെ ഫ്രണ്ട് അല്ലെ.. അത് കൊണ്ട് മാത്രം ഞാന്‍ ക്ലാസ്സില്‍ കയറാം.. പിന്നെ നിന്‍റെ സന്തോഷത്തിനു വേണേല്‍ ചെലവും ചെയ്തോ.. " ഞാന്‍ 'സത്യം' പറഞ്ഞു...
"ഓക്കേ ഡാ.. എന്നാല്‍ കാണാം.."
അങ്ങനെ ഞാനും സുനീരും ക്ലാസ്സിലേക്ക്.. അവന്റെ attendance വിളിക്കല്‍ മാത്രമല്ല എന്‍റെ ലക്‌ഷ്യം.. രെജിസ്റ്ററില്‍ നിന്നും എന്‍റെ പേര് വെട്ടിയോ എന്ന് കൂടി അറിയണം..
ഇംഗ്ലീഷ് ക്ലാസ്സ്‌ തുടങ്ങി.. ഏതോ ഒരു സര്‍ ക്ലാസ്സ്‌ എടുക്കുന്നു.. ഇതിനു മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല..
"ഉം എന്താ കാര്യം??? " സര്‍ ചോദിച്ചു..
"സര്‍ ക്ലാസ്സിലിരിക്കാന്‍ വന്നതാ.. "
"ഓഹോ.. ഈ ക്ലാസ്സിലാണോ നിങ്ങള്‍... " സര്‍-നും സംശയം..
ഞാന്‍ ക്ലാസ്സിനകതേക്ക് നോക്കി.. ക്ലാസ്സ്‌ വല്യ പരിചയമില്ലെങ്കിലും ക്ലാസ്സിലെ പല മുഖങ്ങളും നല്ല പരിചയം..
"അതെ സര്‍.. ഈ ക്ലാസ്സില്‍ തന്നാ " ഞാന്‍ ഉറപ്പിച്ചു പറഞ്ഞു..
അങ്ങനെ ക്ലാസ്സിനകത്തെക്ക്..

ക്ലാസ്സ്‌ തുടങ്ങി.. സര്‍ എന്തൊക്കെയോ പറയുന്നു.. അത് കേട്ട് കുറെ പേര്‍ എന്തൊക്കെയോ മനസിലായത് പോലെ തലയാട്ടുന്നു.. .. ഹോ.. ഈ ഏര്‍പ)ടു വെറുത്തു പോയി..
അങ്ങനെ ആ സമയം വന്നു ചേര്‍ന്ന്.. സര്‍ attendance രെജിസ്റ്റെര്‍ എടുത്തു.. എന്‍റെ പോക്കറ്റില്‍ നിന്നും id കാര്‍ഡ്‌ എടുത്തു..എന്‍റെ നമ്പര്‍ എത്രയാണെന്ന് അറിയണമല്ലോ.. ഉം.. കിട്ടി...
അത് തന്നെയാണെന്റെ നമ്പര്‍..2651..
2670 പ്രകാശിന്റെ നമ്പറും.. രണ്ടു നമ്പര്‍-നുമിടയില്‍ ഒരുപാടു സമയമുണ്ട്..
സര്‍ ആദ്യം തന്നെ എന്‍റെ നമ്പര്‍ വിളിച്ചു..
"2651"
"ഉണ്ട് സര്‍.."
"എഹ്.. എന്താ???" പാവം.. സര്‍ നു ഒന്നും മനസിലായില്ല..
"സോറി.. പ്രസന്റ് സര്‍.." സര്‍-നു മനസിലാവുന്ന രീതിയിലേക്ക് ഞാന്‍ തിരുത്തി..
ക്ലാസ്സില്‍ ആകെയുള്ളത് ഏഴു ആണ്‍കുട്ടികള്‍ .. ഇപ്പോള്‍ തന്നെ ഒമ്പത് പേരുടെ attendance വിളിച്ചു കഴിഞ്ഞു.. എന്തൊരു ഒരുമ.. അങ്ങനെ പ്രകാശിന്റെ നമ്പര്‍ വിളിക്കാനുള്ള ഊഴമെത്തി..
"2670"
"Present സര്‍..".. ഞാന്‍ മാത്രമല്ല.. ആറ് ശബ്ദത്തില്‍ ആറ് സ്ഥലങ്ങളില്‍ നിന്ന് ഒരുമിച്ചു മുഴങ്ങി..
എല്ലാവരും മുഖത്തോട് മുഖം നോക്കി.. ഇതെന്തു കഥാ.. ഒന്നും മനസിലാകാതെ സര്‍ ഞങ്ങളെ നോക്കി..
അപ്പുറത്തെ ക്ലാസ്സില്‍ നിന്നോ മറ്റോ വന്ന ശബ്ദം എന്ന രീതിയില്‍ എല്ലാവരും പിറകിലുള്ള ചുമരിലേക്കു നോക്കി..
അതിനപ്പുറത്ത് ക്ലാസ്സോന്നുമില്ലല്ലോ എന്നര്‍ത്ഥത്തില്‍ സര്‍-ഉം ചുമര് നോക്കി..
"2670 ഉണ്ടോ?? "
ആരും ഒന്നും മിണ്ടിയില്ല.. attendance വിളിയെന്ന അനാചാരവും കഴിഞ്ഞു സര്‍ ക്ലാസിനു പുറത്തേക്കു..
ഉടന്‍ തന്നെ ഞാന്‍ പ്രകാശിനെ വിളിച്ചു.. മറുതലക്കല്‍ അവന്റെ ശബ്ദം.."എന്താടാ?? "
"നീ വേരാരോടെലും attendance വിളിക്കാന്‍ പറഞ്ഞയിരുന്നോട??? "എന്‍റെ ചോദ്യം..
"ആ,, നീയൊന്നും ക്ലാസ്സില്‍ കേറിയില്ലെലോ എന്ന് വിചാരിച്ചു വേറെ കുറച്ചു പേരെ കൂടി ഞാന്‍ വിളിച്ചാരുന്നു..
എന്താ ആരും വിളിച്ചില്ലേ " അവനു സംശയം..
"ഉം വിളിച്ചു വിളിച്ചു.. എല്ലാരും വിളിച്ചു.. ഇനി ആറ് ദിവസത്തേക്ക് നീ ക്ലാസ്സില്‍ വരേണ്ട.."
"എന്താടാ??" അവനു ഒന്നും മനസിലായില്ല..
"ആ.. ഏതായാലും വെയ്കിട്ട് നിന്‍റെ ചെലവുണ്ടല്ലോ.. അപ്പോള്‍ വിശദമായി പറയാമെടാ".. അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. പിന്നീടു അവനെ കണ്ടപ്പോള്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു.. അവനു സമാധാനമായി .ചിലവിന്റെ കാര്യത്തില്‍ മാറ്റമില്ലെന്ന സത്യം കൂടി അറിഞ്ഞപോള്‍ അവനൊന്നു കൂടി സമാധാനമായി .. "എന്‍റെ ബെസ്റ്റ് ടൈം " അവന്‍ സ്വയം പറഞ്ഞു.. :)

വെയ്കിട്ട് ടൌണില്‍ പോകാനായി ഞാനും പ്രകാശും സുനീറും സജീഷും ബസ്‌ സ്റ്റോപ്പിലെത്തി..
"ഡാ എന്‍റെ കയ്യില്‍ ചില്ലറയില്ല.. ബസ്‌ കാശ് നിങ്ങളാരേലും കൊടുക്കണേ" എന്ന് പ്രകാശിന്റെ അഭ്യര്‍ഥന..
"നോട്ട് കാണുമല്ലോ.. അത് കൊടുത്ത മതി.. ഒന്നുമില്ലേലും നീന്‍റെ attendance വിളിച്ചതല്ലേ.." എന്ന് സുനീര്‍ തിരിച്ചടിച്ചു..
"അതിനു നീ എന്‍റെ attendance വിളിച്ചോ??" പ്രകാശ്‌ ചൂടായി..
"ഒഹ്. ഞാനും കൂടി പറയാത്തതിന്റെ കുഴപ്പമേ ഉണ്ടായിരുന്നുള്ളു.. ഒന്ന് പോടാ " സുനീര്‍ തിരിച്ചടിച്ചു..
പ്രകാശിന് വീണ്ടും സമാധാനമായി..
ബസ്‌ വന്നു.. നാലു പേരും കയറി..
ടിക്കറ്റ്‌ മാമന്‍ വന്നു..
"ടിക്കറ്റ്‌ ടിക്കറ്റ്‌" ആദ്യം സജീഷിനോട്..
"പിറകിലാരെങ്കിലും എടുക്കും.. " സജീഷ് മറുപടി പറഞ്ഞു..
"പിറകിലാരെങ്കിലും എടുക്കുമെന്നോ???" ടിക്കറ്റ്‌ മാമന്‍ ചൂടായി..
"അതല്ല.. ടിക്കറ്റ്‌ ആരെടുക്കണം എന്ന കാര്യത്തില്‍ അവര്‍ മൂന്നു പേരും തമ്മില്‍ എന്തോ തര്‍ക്കം നടക്കുവ.. അത് കൊണ്ട് പറഞ്ഞതാണെന്റെ പൊന്നോ.. " സജീഷ് നയം വ്യക്തമാക്കി..
കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തേക്ക്..
"എന്താ തര്‍ക്കം തീര്‍ന്നോ??? " ചോദ്യം കണ്ടക്ടര്‍ വക..
ആസ്ഥാനത്തുള്ള ആ കുശലന്യേഷണം പ്രകാശിന് അത്ര പിടിച്ചില്ല..
"ഇല്ലേല്‍ ചേട്ടന്‍ തീര്‍ക്കുമോ?? കാക്കിയിട്ടെന്നു കരുതി പോലീസാവാന്‍ നോക്കല്ലേ..." ..
ഠിം.. പിന്നെയൊന്നും അയാള്‍ പറഞ്ഞില്ല..
പ്രകാശ്‌ ഒരു പത്തു രൂപ എടുത്തു അയാള്‍ക്ക് കൊടുത്തു..
"നാലു അന്പത് പൈസ .."
"ചില്ലറ വേണം " എന്ന് കണ്ടക്ടര്‍..
"പത്തു രൂപയല്ലേ തന്നത.. പതിനായിരമൊന്നുമല്ലല്ലോ....അത്രയേ പറ്റു.. " പ്രകാശിന്റെ കലീ അടങ്ങുന്നില്ല..
"എവിടെ പാസ്‌ കാണിക്കു " എന്ന് കണ്ടക്ടര്‍..
"കണ്ടാല്‍ അറിയില്ല കോളേജ് പിള്ളേരാണെന്ന് . .. പിന്നെന്തിനാ പാസ്‌ ??? "
"ഭാവവും രൂപവും നോക്കി കോളേജ് പിള്ളേരാണെന്ന് അറിയാന്‍ അറിയാന്‍ ഞാന്‍ ജ്യോത്സനോന്നുമല്ല .." അയാള്‍ തിരിച്ചടിച്ചു..
"എന്നാല്‍ ഇയാള്‍ കണ്ടക്ടര്‍ അനെന്നരിഞ്ഞിട്ടെ കാശും തരാന്‍ പറ്റു.." പ്രകാശും വിട്ടില്ല..
"എന്നെ കണ്ടാല്‍ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നില്ലേ??" എന്നയാള്‍..
"രൂപവും ഭാവവും നോക്കി കണ്ടക്ടര്‍ ആണോ എന്നറിയാന്‍ ഞാന്‍ ജ്യോത്സനോന്നുമല്ല"
അതില്‍ അയാള്‍ വീണു.. ഇനി രക്ഷയില്ല.. ഇവനോടൊന്നും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് മനസിലാക്കി അയാള്‍ ബാക്കിയും കൊടുത്തു തിരിച്ചു നടന്നു..
പക്ഷെ പ്രകാശിന്റെ കലിപ്പ് തീര്‍ന്നില്ല.. ബസ്‌ ഇറങ്ങി ഹോട്ടലില്‍ എത്തി പൊറോട്ടയും ചിക്കനും കഴിച്ചു കൊണ്ടിരിക്കുമ്പോഴും അവന്‍ ചൂടില്‍ തന്നെയായിരുന്നു..
"ഹൊഹ്..എന്തോരഹങ്കാരമ?? " ചിക്കന്‍ കടിച്ചു പറിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു..
"ആര്‍ക്കു.. കോഴിക്കോ??? " സംശയം സുനീരിനു..
"അല്ലടാ.. ആ ബസ്‌ കണ്ടക്ടര്‍-ക്ക്.."
"ഒഹ്.. അതോ.." അവന്റെ കണ്‍ഫ്യൂഷന്‍ തീര്‍ന്നു..
"നമുക്ക് നാളെ അയാള്‍ക്കിട്ടൊരു പണി കൊടുത്താലോ???" അവന്‍ ചോദിച്ചു..
"പണി കൊടുക്കാം.. പക്ഷെ നീ ചെലവു ചെയ്യുമോ??? " അടുത്ത പൊറോട്ടേം ചിക്കനും സ്വപ്നം കണ്ടു സജീഷ് ചോദിച്ചു..
"തരാമെടാ തരാം.. @&%*$&^*" പ്രകാശ്‌ ബാക്കി ദേഷ്യം തീര്‍ത്തത് പാവം പൊറോട്ടയോടും ..

അന്നത്തെ ദിവസം കഴിഞ്ഞു.. അടുത്ത ദിവസം പിറന്നു..
ഇന്നലെ നടന്നതെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും കോളേജിലെത്തി.. പക്ഷെ പ്രകാശ്‌ ഒന്നും മറന്നില്ല..
അവന്‍ ആ കണ്ടക്ടര്‍- ക്കിട്ട് പണി കൊടുക്കണം പോലും..
പ്രകാശിന്റെ നിരദേശം അനുസരിച്ച് ഞാനും സജീഷും കറക്റ്റ് ടൈമില്‍ തന്നെ ബസ്‌ സ്ടോപിലെത്തി.. പക്ഷെ സനീറിനെ കാണാനില്ല.. ഫോണ്‍ എടുത്തു അവന്റെ നമ്പര്‍ ഡയല്‍ ചെയ്തു..
"ഹല്ലോ.. നീ എവിടാ?? "
"ഞാന്‍ ക്ലാസില.. എന്തെ???" അവന്റെ മറുപടി
"ക്ലാസ്സിലോ.. നിനക്കെന്ത അവിടെ കാര്യം???"
"ഒഹ്.. ഒന്നുമില്ലെടാ.. മഴ പെയ്യാന്‍ സാധ്യത കാണുന്നുണ്ട്..അത് കൊണ്ട് കുട ക്ലാസ്സില്‍ ഒളിപ്പിച്ചു വെക്കാന്‍ വന്നതാ.."
"എന്ത്.. മഴ പെയ്യുമ്പോള്‍ കുട ഒളിപ്പിച്ചു വെക്കുന്നോ?? നിനക്കെന്ത വട്ടോ???" ഞാന്‍ കാര്യമായി തന്നെ ചോദിച്ചു..
"അതല്ലട.. എന്‍റെ കയ്യില്‍ കുടയുന്ടെകില്‍ "അവളുടെ" കുടയില്‍ കൂടി ബസ്‌ സ്റ്റോപ്പ്‌ വരെ എനിക്ക് പോകാന്‍ പറ്റില്ലല്ലോ..."
ഹമ്പട.. കള്ള കാമുകാ..
"നീ ഒരു കാര്യം ചെയ്.. ഒളിപ്പിച്ചു വെച്ച ആ കുടയുമെടുത്ത് ബസ്‌ സ്റ്റോപ്പില്‍ വാ.."
"എന്താ കാര്യം"
"പ്രകാശിന് ആ ബസ്‌ കണ്ടക്ടര്‍-ക്ക് പണി കൊടുക്കണം എന്ന്.. വേഗം വാ.."
"ഉം.. ഓക്കേ.. "

ഫോണ്‍ കട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞപോള്‍ സനീര്‍ വന്നു..
"എങ്ങനാ നീ അയാള്‍ക്ക് പണി കൊടുക്കാന്‍ പോകുന്നത്?? " ഞാന്‍ പ്രകാശിനോട് ചോദിച്ചു..
"അയാള്‍ക്ക് ഇന്നലെ പത്തു രൂപ കൊടുത്തത് ഇഷ്ടപ്പെട്ടില്ലല്ലോ.. ഇന്ന് ഞാന്‍ നൂറു രൂപ കൊടുക്കാന്‍ പോകുവാ.."
അവന്‍ വലിയ കാര്യം പറയുമ്പോലെ പറഞ്ഞു.. "
"ഇതാണോട തെണ്ടി വല്യ ഒരു പണി.. കഷ്ടം.." ഞാന്‍ മനസ്സില്‍ പറഞ്ഞു..
"അതൊക്കെ വേമോട.. പാവം മനുഷ്യന്‍.." സനീര്‍ പറഞ്ഞു..
"നീ മിണ്ടരുത്.. കൊന്നു കളയും ഞാന്‍... ഹാ.. " പ്രകാശ്‌ അവനോടു തട്ടി കയറി.. പിന്നെ ആരും ഒന്നും പറഞ്ഞില്ല.. ബാക്കി കണ്ടറിയാം...

ബസ്‌ വന്നു..
അതെ കണ്ടക്ടര്‍ തന്നെ.. അയാള്‍ കാശിനു വേണ്ടി വന്നു. പ്രകാശ്‌ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്തു അയാളുടെ നേരെ നീട്ടിയിട്ട്‌ പറഞ്ഞു.... "നാലു അമ്പതു പൈസ.."
അയാള്‍ അത് വാങ്ങി നോട്ടിനേം പ്രകഷിനേം മാറി മാറി നോക്കി..
"ചില്ലറയില്ല .. അതാ"" വീണ്ടും പ്രകാശ്‌..
ഇവനോടോന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നത് അയാള്‍ക്ക് ഇന്നലെ തന്നെ മനസിലായതാണല്ലോ.. അത് കൊണ്ട് തന്നെ ഒന്നും പറയാതെ ബാക്കി ഇപ്പോള്‍ തരാം എന്നും പറഞ്ഞു മുന്നിലോട്ടു പോയി..
കുറച്ചു കഴിഞ്ഞപോള്‍ രണ്ടു കയ്യിലും നിറയെ ചില്ലറയുമായി അയാള്‍ വന്നു..

ഞങ്ങള്‍ നാലു പേരും അയാളുടെ കയ്യിലേക്ക് നോക്കി..
ദൈവമേ.. മുഴുവന്‍ അമ്പതു പൈസ..തൊന്നുറ്റി എട്ടു രൂപയുടെ ചില്ലറയുമായി ചിരിച്ചു നില്‍ക്ക്കുകയാണ് കണ്ടക്ടര്‍..
ഞാന്‍ സുനീറി ന്റെ മുഖത്തേക്ക് നോക്കി.. "ഞാന്‍ എന്തേലും പറഞ്ഞാല്‍ എന്നെ കൊന്നു കളയുമെന്ന പ്രകാശ്‌ എന്നോട് പറഞ്ഞിരിക്കുന്നെ.. അത് കൊണ്ട് ഞാനൊന്നും മിണ്ടുന്നില്ലേ..." എന്ന് എന്‍റെ ചെവിയില്‍ മെല്ലെ പറഞ്ഞു അവന്‍ മുന്നിലോട്ടു പോയി.. പ്രകാശ്‌ രണ്ടു കയ്യും കണ്ടുക്ടരുടെ മുന്നിലേക്ക്‌ നീട്ടി.. അയാള്‍ ആ ചില്ലറ മുഴുവന്‍ അവന്റെ കയ്യില്‍ വെച്ച് കൊടുത്തു..
ബസിലുള്ള മുഴുവന്‍ കണ്ണുകളും പ്രകാശിന്റെ നേരെ.. അവന്റെ രണ്ടു കണ്ണുകള്‍ എനിക്ക് നേരെയും.. ഞാന്‍ പോകറ്റില്‍ കയ്യിട്ടി എന്‍റെ തൂവാല അവനു നേരെ നീട്ടി..
തീരെ വയ്യാത്ത ഒരു അപ്പൂപ്പന്‍ അത് എന്‍റെ കയ്യില്‍ നിന്നും വാങ്ങി പ്രകാശിന്റെ മുന്നിലേക്ക്‌ വിരിച്ചു നീട്ടി.. അവന്‍ ഒരു കയ്യിലെ ചില്ലറ മുഴുവന്‍ അതിലേക്കു വെച്ചു.. അത് നിറഞ്ഞിട്ടും ചില്ലറ അവന്റെ കയ്യില്‍ ബാക്കി..
അപ്പൂപ്പന്‍ എന്‍റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു,, "ഒരു തൂവാല കൂടെ കാണുമോ മോനെ..??"
"പിന്നെ എനിക്ക് തൂവാല കച്ചവടമല്ലേ.. " ഞാന്‍ മനസ്സില്‍ പറഞ്ഞു..
പെട്ടെന്ന് തന്നെ സജീഷ് തന്‍റെ തൂവാലയും അപ്പൂപ്പന് നേരെ നീട്ടി.. ഇപ്പോള്‍ അതിലും നിറയെ ചില്ലറ..
രണ്ടു കയ്യിലും രണ്ടു തൂവാല നിറയെ കാശുമായി ബസ്‌ ഇറങ്ങിയതും ഇടിത്തീ പോലൊരു ചോദ്യം..
"എന്താ പ്രകാഷേ.. പണക്കിഴിയുമായി എവിടുന്ന??? " ഞങ്ങളുടെ classil പഠിക്കുന്ന മിനി.. ഇവളെ എവിടന്നു കൊണ്ടുവന്നു എന്നര്‍ത്ഥത്തില്‍ പ്രകാശ്‌ എന്നെ നോക്കി..
"നീ അക്ബര്‍ ചക്രവര്‍ത്തിയേയും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിനെ കുറിച്ചും കേട്ടിട്ടുണ്ടോ???" ഞാന്‍ മിനിയോട്‌ ചോദിച്ചു..
"ഇല്ല.. അതാരാ ?? " അവള്‍ തിരിച്ചു ചോദിച്ചു..
ഹാ.. കഷ്ടം..
"അങ്ങനെ രണ്ടു പേര്‍ ഉണ്ട്.. ബീര്‍ബല്‍ എന്നും തന്‍റെ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ട് അക്ബറിന്റെ കയ്യില്‍ നിന്നും സ്വര്‍ണ കിഴികള്‍ വാങ്ങും.. നവയുഗത്തിലെ ബീര്‍ബല ഇപ്പോള്‍ നമ്മുടെ മുന്നില്‍ പണ കിഴിയുമായി നിക്കുന്നെ..ബുദ്ധിപരമായ നീക്കതിലുടെ പണ കിഴി സ്വന്തമാക്കിയ നവ യുഗ ബീര്‍ബല്‍.. " പ്രകാശിനെ ചൂണ്ടി ഞാന്‍ പറഞ്ഞു..
"അപ്പോള്‍ അക്ബര്‍ ചക്രവര്‍തിയോ??" അവള്‍ക്കു സംശയം..
"അക്ബര്‍ ചക്രവര്‍ത്തി ബസിനകത്തു ടിക്കറ്റ്‌ കൊടുതോണ്ടിരിക്കുവ..!!!!"
അവള്‍ക്കൊനും മനസിലായില്ല.. പക്ഷെ ബീര്‍ബലിനെല്ലാം മനസിലായി.. അവന്‍ പണ കിഴിയും കൊണ്ട് കൊട്ടാരത്തിലേക്ക്.. അല്ല.. കുടിലിലേക്ക്..
"ഡാ.. നാളെ എന്‍റെ തൂവല കൊണ്ട് വന്നേക്കണേ..." ഞാന്‍ പിറകില്‍ നിന്നും വിളിച്ചു പറഞ്ഞു..
"എന്റേം.." സജീഷും ഓര്‍മിപ്പിച്ചു.. തൂവലക്കൊക്കെ എന്താ വില... :)6 comments:

 1. സൂപ്പര്‍., പാവം കണ്ടക്ടര്‍, അല്ല പാവം പ്രകാശ്‌.

  ReplyDelete
 2. ഹിഹിഹ... വായിച്ചു ഒട്ടേറെ ചിരിച്ചു......

  തൂവാലക്കൊക്കെ എന്താ വില....

  ReplyDelete
 3. ഹ ഹ ഹ. സംശയം ഇല്ല. സാംസംങ് മുതലാളി ഈ ബ്ലോഗിന്‍റെ ആരാധകന്‍ തന്നെ...

  ReplyDelete
 4. ഇതാണ് സൂപ്പര്‍ കണ്ടക്ടര്‍...

  ReplyDelete
 5. Super...
  Mindathe pokan pattunnilla

  ReplyDelete
 6. ഹ ഹ ഹ .സൂൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പർ

  ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...