പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, April 19, 2011

പഞ്ചാബും പഞ്ചസാരയും....

"ആകാശവാണി .. കണ്ണൂര്‍.. നിങ്ങള്‍ ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത് "നിങ്ങള്‍ക്കറിയാമോ???"
റേഡിയോ- യില്‍ ഇത് കേട്ടതും കാന്റീനില്‍ ബെഞ്ചിലിരുന്നു ഞാനും പ്രകാശും സുനീരും ഒരേ ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഇല്ല.. ഞങ്ങള്‍ക്കറിയില്ല.. സത്യായിട്ടും ഞങ്ങള്‍ക്കറിയില്ല"..
"ഇത് നിങ്ങള്‍ക്കറിയാമോ പരിപാടി.. നിങ്ങളോട് സംസാരിക്കുന്നതു ഞാന്‍ അശ്വതി.. "
ഓഹോ.. പരിപാടിയുടെ പേരായിരുന്നോ അത്.. ഞങ്ങള്‍ കരുതി... ആഹ്.. പോട്ടെ..
ഞങ്ങള്‍ വീണ്ടും റേഡിയോ-യിലേക്ക് കാതോര്‍ത്തു..
"ഇപ്പോള്‍ തന്നെ ഞങ്ങളെ വിളിക്കൂ .. .. ഞങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിനുത്തരം പറഞ്ഞു കയ് നിറയെ സമ്മാനങ്ങള്‍ നേടു... വിളിക്കേണ്ട നമ്പര്‍ ----------- "
"പിന്നെഹ്.. ചോദ്യത്തിനുത്തരം പറയാന്‍ കാശ് കൊടുത്തു അവളെ വിളിക്കണോ??? നേരെ ക്ലാസ്സിലേക്ക് പോയാല്‍ പോരെ??" സുനീര്‍ എന്നോട് പറഞ്ഞു..
"ക്ലാസ്സില്‍ പോയാല്‍ ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന ഒരാള്.. ഒന്ന് പോടാ.." ഞാന്‍ തിരിച്ചടിച്ചു..
ഞങ്ങള്‍ ഇതൊക്കെ സംസാരിക്കുന്നതിനിടയിലും പ്രകാശ്‌ ആരെയോ ഫോണ്‍ വിളിക്കുകയായിരുന്നു..
"ആരെയാട വിളിക്കുന്നത്‌???" ഞാന്‍ ചോദിച്ചു..
"അശ്വതിയെ..." അവന്‍ പറഞ്ഞു..
"ഏതു അശ്വതിയെ..??? " എനിക്കും സുനീരിനും ആകാംക്ഷയായി..
"ആഹ്.. റേഡിയോ-യില്‍ ഇപ്പോള്‍ വിളിക്കാന്‍ പറഞ്ഞില്ലേ.. ആ അശ്വതിയെ തന്നെ.. "
"ഓഹോ.. അവളെയാണോ.. പേരൊക്കെ പറയുന്നത് കേട്ടപോള്‍ ഞാന്‍ കരുതി നിന്‍റെ അമ്മാവന്റെ മോളായിരിക്കും എന്ന്.. നിനക്കെന്തിന്റെ കേടാ ആകാശവാണിയിലെക്കൊക്കെ വിളിക്കാന്‍??" ഞാന്‍ ചോദിച്ചു..
"ആഹ്.. ചുമ്മാ വിളിക്കാം.. അഥവാ ചോദ്യത്തിനുത്തരം പറഞ്ഞാല്‍ കയ് നിറയെ സമ്മാനമല്ലേ.. "
"ഉം.. കിട്ടും കിട്ടും.. കാത്തിരുന്നോ.. "
"അളിയാ.. ദേ റിംഗ് ഉണ്ട്.. " പ്രകാശ്‌ ആകാംക്ഷ മൂത്ത് പറഞ്ഞു..
"ഓഹോ.. റിംഗ് ആണോ സമ്മാനം.. അളിയാ.. രക്ഷപ്പെടുമല്ലോ.. " പ്രകാശിനേക്കാള്‍ ഇപ്പോള്‍ ആകാംക്ഷ സുനീരിനു..
"ആ റിംഗ് അല്ലേട മണ്ടാ.. ഫോണ്‍ ബെല്‍ അടിക്കുന്നെന്ന പറഞ്ഞത്.. "
"ഹലോ.. " പ്രകാശിന്റെ ശബ്ദം ഒരേ സമയം റേഡിയോ-യിലും നേരിലും ഞങ്ങള്‍ കേട്ടു..
"നേരിട്ട് കേള്‍ക്കുന്നതിനെക്കാള്‍ വൃത്തികേടാണല്ലോട അവന്റെ ശബ്ദം റേഡിയോ-യില്‍ കേള്‍ക്കുമ്പോ.. " സുനീര്‍ എന്‍റെ ചെവിയില്‍ പറഞ്ഞു..
ഇതൊന്നും കേള്‍ക്കാതെ പ്രകാശ്‌ അശ്വതിയുമായി സംസാരിക്കുന്നു.. അവരുടെ സംസാരത്തിലേക്ക്..

"നിങ്ങള്‍ക്കറിയാമോ പരിപാടിയിലേക്ക് സ്വാഗതം.. ഇതാരാണ് സംസാരിക്കുന്നതു.. "
"ഞാനാ.. പ്രകാശ്‌.. "
"പ്രകാശ്‌ എവിടന്ന സംസാരിക്കുന്നതു. "
"കാന്റീനില്‍ നിന്നാ.. "
"എഹ്.. കാന്റീനില്‍ നിന്നോ.." അശ്വതിക്ക് കണ്‍ഫ്യൂഷന്‍ ആയി.. അതൊരു സ്ഥല പേരാണോ എന്ന കണ്‍ഫ്യൂഷന്‍..
"കോളേജില്‍ പഴയ സാധനങ്ങളൊക്കെ കഴിക്കുന്ന സ്ഥലമില്ലേ... ആ കാന്റീന്‍.. " അവന്‍ കാര്യം പറഞ്ഞു..
ഇപ്പോള്‍ അശ്വതിക്കും സമാധാനം..
"പ്രകാശിന്റെ കൂടെ ആരോക്കെയെ ഇപ്പോള്‍ ഉള്ളത്.. ???"
"എന്‍റെ ഫ്രണ്ട്സ് ഉണ്ട്.. "
"ഫ്രണ്ട്സിന്റെ പേര് പെട്ടെന്ന് പറഞ്ഞോളു പ്രകാശ്‌.. "

( ഇത് പറഞ്ഞപോള്‍ എനിക്കും സുനീറിനും സമാധാനമായി..
"അളിയാ രക്ഷപ്പെട്ടു.. നമ്മളുടെ പേര് പ്രകാശിപോ റേഡിയോ-യില്‍ പറയും.. പ്രകാശ്‌ നീ പ്രകാശ്‌ അല്ലേട.. ചക്കര കുട്ടന ചക്കര കുട്ടന്‍.. നിനക്ക് സമ്മാനം ഉറപ്പാട.. " സുനീര്‍ സന്തോഷം കൊണ്ട് പറഞ്ഞു പോയി.. )

പ്രകാശ്‌ പേരുകള്‍ പറഞ്ഞു തുടങ്ങി..
"ശിനി, മിനി,വീണ,റിഷ,ഹസ്നിയ....................................." അങ്ങനെ ക്ലാസ്സിലെ ആകെയുള്ള ഇരുപത്തി ആറു പെണ്‍ കുട്ടികളുടെ പേരും അവന്‍ പറഞ്ഞു.. ഒന്ന് പോലും വിട്ടു പോയില്ല..

"നിനക്ക് സമ്മാനം കിട്ടുമെടാ തെണ്ടി.. നീ ഫോണ്‍ വേക്ക്.. നിനക്കുള്ള സമ്മാനം ഞാന്‍ തന്നെ തരും.. " സുനീര്‍ ചൂടായി.. ഞാന്‍ അവനെ പറഞ്ഞു സമാധാനിപ്പിച്ചു..
"അവന്‍ ഫോണ്‍ വിളിച്ചു കഴിയട്ടെ.. സമ്മാനം നമുക്ക് കൊടുക്കാം.. തല്‍കാലം നീ ഒന്നടങ്ങ്‌.. " ഞാന്‍ പറഞ്ഞു..

വീണ്ടും അശ്വതിയുടെയും പ്രകാശ്‌- ന്റെയും സംഭാഷണത്തിലേക്ക്..
"പ്രകാശ്‌.. ഞാന്‍ ഇനി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പ്രകാശിന് സമ്മാനം ലഭിക്കും.. "

("ഉത്തരം പറഞ്ഞില്ലേലും ലഭിക്കും.. " സുനീര്‍ എന്നോട് പറഞ്ഞു.. )

"ഉം. ചോദിക്ക് ചോദിക്ക്.. " പ്രകാശ്‌ തയ്യാറായി..
"ശരി.. ചോദ്യം ഇതാണ്.. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നം എന്താണ്???"
ചോദ്യം കേട്ടതും എനിക്കും സുനീറിനും സന്തോഷമായി..ആ സമ്മാനം പോയി.. ഇനി അവനു നമ്മുടെ കയ്യില്‍ നിന്നും മാത്രമേ സമ്മാനം കിട്ടു.. ഞങ്ങള്‍ മനസ്സില്‍ പറഞു..
പക്ഷെ പ്രകാശ്‌ പഞ്ചാബ് എന്ന് കേട്ടതും ഉത്തരം ഉച്ചത്തില്‍ പറഞ്ഞു..
"പഞ്ചസാര "
"എഹ്.. പഞ്ചസാരയോ.. ??? " ഉത്തരം കേട്ട അശ്വതി ഒരു ഞെട്ടലോടെ ചോദിച്ചു.. ഒപ്പം ഞങ്ങളും ഞെട്ടി..
"അതെ പഞ്ചസാര തന്നെ.. " പ്രകാശ്‌ ഉത്തരത്തില്‍ ഉറച്ചു നിന്ന്..
("ഇനിയിപോ പഞ്ചസാര തന്നെയായിരിക്കുമോ ഉത്തരം?? " ഞാന്‍ സുനീരിനോട് മെല്ലെ ചോദിച്ചു.. ")
പക്ഷെ അശ്വതിക്ക് ആ സംശയം ഇല്ലായിരുന്നു.. അത് കൊണ്ട് തന്നെ അവള്‍ ഒന്ന് കൂടെ ചോദിച്ചു..
"എന്ത് പഞ്ചസാരയോ???"
ഈ ചോദ്യം കേട്ടപോള്‍ പ്രകാശ്‌നും ഒരു പന്തികേട്‌ തോന്നി.. പക്ഷെ അവന്‍ വിട്ടു കൊടുത്തില്ല..
"ഉത്തരം പഞ്ചസാര തന്നാ.. പക്ഷെ നിങ്ങള്‍ ചോദിച്ച ചോദ്യം തെറ്റാ.."
അവന്‍ അത് പറഞ്ഞതും അശ്വതി ഉള്‍പ്പടെ എല്ലാവരും ഞെട്ടിപോയി..
"ചോദ്യം തെറ്റിയെന്നോ.. മനസിലായില്ല.. " അശ്വതി ചോദിച്ചു..
"അതെ നിങ്ങള്‍ ചോദിക്കേണ്ടത്‌ പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഉല്പന്നം ഏതു എന്നല്ല.. കരിമ്പില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നം ഏതാ എന്ന.. അതിന്റെ ഉത്തരമ ഞാന്‍ പറഞ്ഞത്.. "
ഇത് കേട്ടതും അശ്വതിക്കും കണ്‍ഫ്യൂഷന്‍ .. ഞങ്ങള്‍ക്കും കണ്‍ഫ്യൂഷന്‍..
"അത്... സോറി പ്രകാശ്‌.. പരിപാടിയിലേക്ക് വിളിച്ചതിന് നന്ദി.. വീണ്ടും വിളിക്കുക... " അശ്വതി കാള്‍ കട്ട്‌ ചെയ്യാന്‍ ഒരുങ്ങി.. പക്ഷെ പ്രകാശ്‌ വിട്ടില്ല..
"അങ്ങനെ സമ്മാനം തരാതെ പോയാലെങ്ങന..?? നിങ്ങള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് എന്‍റെ കുഴപ്പമാണോ?? എനിക്ക് സമ്മാനം കിട്ടിയേ പറ്റു.. " പ്രകാശ്‌ പറഞ്ഞു..
"അത്.. പിന്നെ.. " അശ്വതി കൂടുതല്‍ എന്തോ പറയുന്നതിന് മുമ്പേ ഫോണ്‍ കട്ട്‌ ആയി.. അതോ കട്ട്‌ ആക്കിയതോ???
എന്തായാലും എനിക്ക് വല്ലാത്ത അഭിമാനം തോന്നി..
വീണിടത്ത് നിന്ന് അതി വിദഗ്ദമായി ഉരുണ്ട പ്രകാശ്‌ എന്‍റെ സുഹൃത്ത് ആണല്ലോ എന്ന അഭിമാനം..
ഫോണ്‍ കട്ട്‌ ആയതും പ്രകാശ്‌ ഓടി എന്റെടുത്ത്‌ വന്നിട്ട് ചോദിച്ചു..
"അളിയാ.. അവള്‍ ചെയ്തത് ശരിയാണോ??"
"എന്ത്???"
"അവള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് ശരിയാണോ എന്ന്.. " പ്രകാശ്‌നു ദേഷ്യം അടങ്ങുന്നില്ല..
"എഹ്.. അപോ നീ സീരിയസ് ആയിരുന്നോ?? എടാ... "ഞാന്‍ മനസ്സില്‍ പറഞ്ഞു.. അത് വരെ വന്ന അഭിമാനം ഒറ്റ നിമിഷം കൊണ്ട് അപമാനമായി..
പെട്ടെന്ന് സുനീര്‍ പിറകില്‍ നിന്നും എന്നെ തോണ്ടി.. നമ്മുടെ വകയിലുള്ള സമ്മാനം കൊടുക്കാനാവും.. ഞാന്‍ തിരിഞ്ഞപോള്‍ അവനെന്നോട് ചോദിച്ചു..
"അളിയാ.. നീ പറ.. അവള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് ശരിയാണോ????"
"എഹ്.. എടാ നീയും... ഒന്ന് പോടാ... എന്നേം കൂടി കണ്‍ഫ്യൂഷന്‍ ആക്കാന്‍,,, "

"എന്നാലും അവളങ്ങനെ ചോദ്യം തെറ്റിച്ചു ചോദിക്കാമോ??? "ഞാനും ഇതേ ചോദ്യം എന്നോട് തന്നെ ചോദിച്ചു..
"ഇനി എന്നേലും നമുക്ക് അവളെ വിളിച്ചു ചോദിക്കമെട.. " സുനീര്‍ പ്രകാശിനെ ആശ്വസിപ്പിച്ചു..

"പക്ഷെ അത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. കാരണം അവള്‍ ഇന്ന് തന്നെ ജോലി രാജി വെച്ച് പോയി കാണും. ഉറപ്പാ.. "

10 comments:

  1. Canteenile Chayakku maduram kuranjappo 'Panjasara' ennu jamaalkkanodu paranjatharikkum..
    enthayalum chodyathil thettu kandu pidicha avanu sammanam kodukkanamaayirunnu.

    ReplyDelete
  2. @Mansu.. hmm.. avanulla sammanam njangal pinnedu koduthayirunnu.. oru sammanamalla.. oronnonnara sammanam.. :)

    ReplyDelete
  3. ningal sammanam koduthathu peenedano?

    ReplyDelete
  4. @Lakshmi.. Yes.. Radio-kkaro sammanam koduthilla.. athu kondu njangal thanne koduthu.. avanu santhoshavumayi.. :)

    ReplyDelete
  5. "പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നം എന്താണ്???"... :)

    ReplyDelete
  6. @Deepu... പഞ്ചസാര തന്നെ.. എന്താ സംശയം??? :)

    ReplyDelete
  7. Great job. Keep up this good work Firoz.

    ReplyDelete
  8. @Litha.. Thank you very much dear.. :)

    ReplyDelete
  9. എന്നാലും അവളെന്തിനാ ചോദ്യം തെറ്റിച്ച്‌ പറഞ്ഞത്‌????!!!!!!!!ഹാാ ഹാ ഹാാ .ഹാവൂൂൂ!!!!

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...