ഏപ്രില്‍ 29 വെള്ളി.. മലയാളികളുടെ ദേശീയ ഉത്സവമായ ഹര്‍ത്താലും ആഘോഷവും കഴിഞ്ഞു രാത്രി ഞങ്ങള്‍ സുഹൃത്തുക്കള്‍ വെറുതെ ഇരിക്കുന്ന സമയം..
ബോറടിച്ചപോള്‍ ഒരു സിനിമയ്ക്കു പോയാലോ എന്നൊരാലോചന.. പക്ഷെഏതു സിനിമയ്ക്കു പോകും.. എല്ലാവരും തല പുകഞ്ഞാലോചിച്ചു..
മൂന്നു സിനിമകള്‍ ഇന്നലേം ഇന്നുമായിട്ടു റിലീസ് ആയിട്ടുണ്ട്.. സൊ അതില്‍ ഏതിലേലും പോകാം ഒന്നൊരു ഓപ്ഷന്‍ വന്നു..പക്ഷെ എനിക്ക് മൂന്നിലും ഇന്റെരെസ്റ്റ് തോന്നിയില്ല.. കാരണം.. മൂന്നും നല്ല branding സിനിമാ അല്ല എന്നാ എന്‍റെ മറുപടി കേട്ട് പലരും ഊറി ഊറി ചിരിച്ചു.
"പിന്നെ ബ്രാന്‍ഡ് സിനിമകള്‍ മാത്രം കാണുന്ന ഒരാള്‍.. " അവര്‍ എന്നെ കളിയാക്കി.. branding ഉള്ള ഒരു സംവിധായകന്റെ സിനിമാ ഉണ്ട് എന്നാല്‍..
"അതേത് സംവിധായകന്‍" ഞാന്‍ ചോദിച്ചു..
"വെസ്റ്റ് കോസ്റ്റ് വിനയന്‍.. " മറുപടി കേട്ടതും എനിക്ക് ചിരിയാണ് വന്നത്.. കാരണം അദ്ദേഹത്തിന്റെ ആദ്യ സിനിമാ അബദ്ധ വശാല്‍ ഞാന്‍ കണ്ടു എന്നത് കൊണ്ട് തന്നെ.. പക്ഷെ വേറെ ആരും ആ സിനിമാ കാണാത്തത് കൊണ്ട് എല്ലാവര്ക്കും ആ സിനിമയോട് ഒരു പ്രതേക "മൊഹബ്ബത് " വന്നു.. അത് കാണാന്‍ പോകാന്‍ തീരുമാനമായി..
സിനിമ തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞപോഴാ ഞങ്ങള്‍ തിയേറ്ററില്‍ എത്തിയത്.. കയറിയ ഉടനെ ഞാന്‍ അകതോട്ടു നോക്കി.. ഞങ്ങള്‍ ഏഴു പേരെ കൂടാതെ വേറെയും ആറു പേര്‍ തിയേറ്ററില്‍.. ഉം.. ഒരു ഒന്നൊന്നര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കുറച്ചു പേര്‍ കൂടി വരുമായിരിക്കും.. ഞാന്‍ സമാധാനിച്ചു.... ഇനി സിനിമയിലേക്ക്..
സജ്ന യുടെ (മീര ജാസ്മിന്‍) കല്യാണ നിശ്ചയം.. മുറ ചെറുക്കാനായ അന്‍വര്‍ (ഭാവാഭിനയ ചക്രവര്‍ത്തി എന്ന് വേണേല്‍ പറയാവുന്ന ഏതോ ഒരു കൂതറ.. ഫു.. ) ആണ് കല്യാണ ചെക്കന്‍.. കല്യാണ നിശ്ചയം പാട്ടും കൂത്തുമായി തകര്‍ക്കുന്നു..വിളിചിട്ടാണോ എന്നറിയില്ല ഹരിഹരനും റോമയുമോക്കെയ ആടി പാടുന്നത്.. കലി കാലം.. അല്ലാതെന്തു പറയാന്‍..
കല്യാണ നിശ്ചയവും കഴിഞ്ഞു മുറ ചെറുക്കന്‍ അന്‍വര്‍ പഠനം തുടരാന്‍ യാത്ര തിരിക്കുന്നു.. (To ബാംഗ്ലൂര്‍..) കോടീശ്വരിയായ സജ്ന കോളേജിലെ-ക്ക് ..
അവിടെയാണ് നമ്മുടെ നായകന്‍ അമീര്‍ (മുന്ന..) എല്ലാവര്ക്കും സ്വീകാര്യന്‍.. മാന്യന്‍.. സര്‍വോപരി ഒരു വീര പുരുഷന്‍.. പിന്നെ കുറെ വാലുകളും..(കോമഡി കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ കോമെടിയാണോ അതോ വേറെ വല്ലതും ആണോ എന്നറിയാന്‍ നിങ്ങളും പടം കാണുന്നതാവും നല്ലത്.. കാരണം വാക്കുകള്‍ മതിയാവില്ല അതു പറയാന്‍.. തെറ്റിധാരനയുടെ പേരില്‍ സജ്ന അമീറുമായി ഉടക്കുന്നു.. തെറ്റിധാരണ മാറുന്നു.. സജ്നക്ക് അമീറിനെ ഇഷ്ടമാവുന്ന്നു.(പ്രണയമല്ല.. )പക്ഷെ അമീറിന് സജ്നയോടു പ്രണയം തോന്നി.. പ്രണയം എങ്ങനെ പറയും എന്നത് കോളേജിലെ ആദ്യപകനായ കുമ്പളങ്ങ അച്ഛനോട് (സലിം കുമാര്‍) അമീറും വാലുകളും ചോദിക്കുന്ന സീന്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാ.. (കൂവി മനുഷ്യന്‍ മരിച്ചു പോകും.. സത്യം..) ഒടുവില്‍ അമീര്‍ തന്‍റെ ഇഷ്ടം സജ്നയെ അറിയിക്കുന്നു.. തന്‍റെ കല്യാണം നിശ്ചയിച്ച വിവരം സജ്ന വേദനയോടെ പറയുന്നു.. എന്നിട്ടും തന്‍റെ പിറകില്‍ നിന്നും മാറാത്ത അമീറിനോട് കുടുംബ മഹിമയും പണത്തിന്റെ പേരൊക്കെ പറഞ്ഞു സജ്ന പൊട്ടി തെറിക്കുന്നു.. ("പൊറോട്ട നാടകം" പിറകെ നിക്കണം.. അല്ല പിന്നെ.. ) അമീര്‍ തളരുന്നു.. അവിടെ ക്യാമ്പസ് തീര്‍ന്നു.. പിന്നെ ക്യാമ്പസ് കാണിക്കുന്നില്ല.. (ചിലപോ അമീര്‍ നിരാശ കാരണം കോളേജ് തകര്‍ത്തു കാണണം ..)
സജ്നയുടെ കുടുംബത്തില്‍ അപ്രതീക്ഷ്തമായി രണ്ടു മരണങ്ങള്‍ (മാരണങ്ങള്‍ എന്നാ പറയേണ്ടത്..) നടക്കുന്നു.. സജ്നയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ക്രുരനായ അമ്മാവന്‍ നിസാര്‍ (അശോകന്‍ )ഇറക്കി വിടുന്നു,.. അതെ കോടീശ്വരിയായ നായിക പിച്ചക്കാരിയാവുന്നു..
അവിടെയാണ് ഇന്റര്‍വെല്‍.. ഉറങ്ങി കിടക്കുന്ന സുഹ്രിതുക്കളെയും കൂട്ടി പുറത്തേക്കു.... ഒരോ ചായയും കുടിച്ചു വീണ്ടും അകത്തേക്ക്.. ഉറങ്ങി കൊണ്ടിരുന്നവര്‍ വീണ്ടും ഉറക്കത്തിലേക്കു.. ഞങ്ങള്‍ സിനിമയിലേക്കും..
സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ ആറു മാസങ്ങള്‍ക്ക് ശേഷം എന്നെഴുതി കാണിക്കുന്നു.. അതെ.. ആറു മാസം കൊണ്ട് അമീര്‍ കോടീശ്വരനാവുന്നു (അതിനുള്ള കാരണം പിന്നീട് പറയുന്നത് കണ്ടാല്‍ തല തല്ലി ചത്ത് പോകും.. സജ്ന അവനോടു പറഞ്ഞ ചില വാക്കുകള്‍.. അതാണവനെ പണക്കാരന്‍ ആവാന്‍ പ്രേരിപ്പിച്ചത് .. "ഒരു പെണ്ണും എന്നോടൊന്നും അങ്ങനെ പറയുന്നില്ലല്ലോ".. ഞാന്‍ വെറുതെ ആലോചിച്ചു പോയി..അങ്ങനെ ആരേലും പറഞ്ഞാല്‍ ഞാനും പണക്കരനയേനെ.. ) ,, ..
ഇനി കഥ ചുരുക്കി പറയാം.. വീട് വാടകയ്ക്ക് ചോദിച്ചു അബദ്ധ വശാല്‍ സജ്ന അമീറിന്റെ വീടിലെതുന്നു.. കുടുംബ പ്രാരാബ്ദം കാരണം സജ്ന textile ഷോപ്പിലും മറ്റും sales girl ആയി ജോലി നോക്കുന്നു.. എല്ലാം അമീര്‍ മുടക്കുന്നു.. ഒടുവില്‍ നല്ല ഒരു കമ്പനിയില്‍ സജ്നക്ക് ജോലി ലഭിക്കുന്നു.. അവിടെ വെച്ച് കരളയിക്കുന്ന ഒരു യാദാര്‍ത്ഥ്യം സജ്ന മനസിലാക്കുന്നു.. ആ ജോലി സജ്നക്ക് വാങ്ങി കൊടുത്തത് അമീര്‍ ആണത്രേ.. മറ്റു ജോലി മുടക്കാന്‍ കാരണം sales girl ഒക്കെ ആയി സജ്ന ജോലി ചെയ്യുന്നത് സഹിക്കാനാവാത്തത് കൊണ്ടാണെന്ന്.. അതിനെക്കാളുപരി പത്തായിരം രൂപയ്ക്കു വാടകയ്ക്ക് കൊടുക്കുന്ന വീടാണത്രേ വെറും രണ്ടായിരം രൂപയ്ക്കു അമീര്‍ സജ്നക്കും കുടുംബത്തിനും വാടകയ്ക്ക് കൊടുത്തിരിക്കുന്നത്.. ഇതിനിടയില്‍ നിശ്ചയിച്ചുറപ്പിച്ച സജ്നയുടെ വിവാഹം മുടങ്ങുന്നു.. ആ തക്കത്തില്‍ അമീര്‍ സജ്നയെ കല്യനമാലോചിക്കുന്നു.. രണ്ടു കുടുംബവും സമ്മതിക്കുന്നു..
ഇനിയാണ് സിനിമയുടെ കഥാ തിരിയുന്നത്.. ഒരു വലിയ അപകടത്തില്‍ നിന്നും ആളെ മനസില്ക്കാതെ അമീര്‍ അന്‍വറിനെ രക്ഷിക്കുന്നു.. അമീര്‍ അന്‍വറുമായി നാട്ടിലെത്തുന്നു.. അന്‍വറിനെയും അമീരിനെയും ഒരുമിച്ചു കണ്ട സജ്ന ഞെട്ടിതരിക്കുന്നു .. അന്‍വറിനു ഇപ്പോഴും സജ്നയെ ഇഷ്ടമാണെന്ന്..
ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്..(ഒരാളും പ്രതീക്ഷിക്കില്ല.. ആര്‍ക്കും പ്രതീക്ഷിക്കാന്‍ ആവുകയുമില്ല.. സത്യം .. കാരണം അങ്ങനെ ചിന്തിക്കാന്‍ ലോകത്തില്‍ ഈ സംവിദായകന് മാത്രമേ കഴിയു,..) ആ ക്ലൈമാക്സ് ഞാനിവിടെ പറയുന്നില്ല.. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങള്‍ പരസ്പരം ചോദിച്ചത് കുറെ ചോദ്യങ്ങളായിരുന്നു.. അവയില്‍ ചിലതിവിടെവിവരിക്കുന്നു..
1 ) സജ്നയുടെ ക്രുരനായ അമ്മാവന്‍ നിസാര്‍ പത്തു കോടി മുതല്‍ മുടക്കി ഒരു സൂപ്പര്‍ താര സിനിമ പിടിക്കാന്‍ ഇറങ്ങുന്നുണ്ട് .. അതെന്നിറങ്ങും.???. ഈ കണക്കിന് പോകുവണേല്‍ അത് വന്‍ വിജയമായിരിക്കും.. അതിനെ കുറിച്ച് സംവിധായന്‍ ഒന്നും പറഞ്ഞില്ല.. ഞങ്ങള്‍ നിരാശരാണ്..
2 ) അന്‍വര്‍ വന്‍ അപകടത്തില്‍ പെടാന്‍ കാരണമായ അവയവ റാക്കറ്റ് ഉടമക്കെതിരെ (തലയ് വാസല്‍ വിജയ്) കുറെ തെളിവുകള്‍ ശേഖരിച്ചതായിരുന്നു, ആ തെളിവുകള്‍ അന്‍വര്‍ പുഴുങ്ങി തിന്നോ.. ?? അതറിഞ്ഞ വില്ലന്‍ മനം നൊന്തു മരിച്ചോ??? വില്ലനെ പിന്നീട് കാണിക്കുന്നേ ഇല്ല എന്നത് കൊണ്ട് ചോദിച്ചുപോയതാ..
3 ) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം.. ഒരു കൊലകേസില്‍ പെട്ട് അന്‍വര്‍ ജയിലില്‍ പോകുന്നു.. അതിനു ശേഷം സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ എഴുതി കാണിക്കുന്നു.. "കുറച്ചു നാളുകള്‍ക്ക് ശേഷം".. അതെ കുറച്ചു നാളുകള്‍ക്ക് ശേഷം ജയിലിന്റെ കിളി വാതിലും തുറന്നു അന്‍വര്‍ പുറത്തു വരുന്നു.. ചോദ്യമിതാണ്.. കൊല കേസില്‍ കുറച്ചു നാളുകളുടെ ശിക്ഷ മാത്രം കൊടുക്കുന്ന സ്ഥലം എവിടെയാണ്???
ആ സ്ഥലത്തിന്റെ പേര് പറയുവാണേല്‍ ഈ പടം തന്നെ കാണണം എന്ന് വാശി പിടിച്ച എന്‍റെ ഫ്ര്ണ്ടിനേം കൊണ്ട് അവിടെ ചെന്ന് അവിടെ വെച്ച് അവനെ തല്ലി കൊന്നു കുറച്ചു നാളുകളത്തെ ജയില്‍ വാസവും കഴിഞ്ഞു നാട്ടില്‍ വന്നു സുഖമായി ജീവിക്കാമായിരുന്നു.. അല്ല പിന്നെ.. :)
No comments:
Post a Comment
ഈ പോസ്റ്റ് വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ് പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ് എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)