പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Sunday, March 4, 2012

ദി ടെന്‍ മിനുട്സ്,Nothing Matters.....!!!


പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പത്തു മിനിറ്റ് എന്ന് തന്നെ.. പക്ഷെ ഇവിടെ ഈ കഥ പറയുമ്പോള്‍ "ദി ടെന്‍ മിനുട്സ്" എന്നത് തന്നെയാ നല്ലത്..
കാരണം ഒരു 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ കഥ പോലെ പ്രസക്തമായ ഒരു ജീവിത കഥയാണിത്‌..
(ചിലപ്പോള്‍ നാടകം പോലെ തോന്നിയേക്കാം,ചിലപ്പോള്‍ പാട്ടില്ലാത്ത കഥാ പ്രസംഗവുമായേക്കാം..)
എന്തായാലും 'ട്രാഫിക്‌' പോലെ,'വാനം' പോലെ "പ്രേക്ഷകരെ" മുള്‍മുനയില്‍ നിര്‍ത്തിയ "ദി ടെന്‍ മിനുട്സ്" എന്ന കഥയിലേക്ക്‌ പോകും മുമ്പ് നിയമപ്രകരമായ കുറച്ചു മുന്നറിയിപ്പുകള്‍,
1) ഇത് വായിക്കുന്ന "ഒരാള്‍" ഇതയാളുടെ കഥയാണെന്ന് വിചാരിച്ചേക്കാം..അത് കൊണ്ട് തന്നെ അവനോടു പറയാനുള്ളത്.."പ്രിയപ്പെട്ട സുഹൃത്തെ,ഇത് നിന്‍റെ കഥയല്ല,, സത്യായിട്ടും നിന്‍റെ കഥയല്ല.."
2) പതിവ്പോലെ ഇതൊരിക്കലും ഒരു ചിരിചിത്രമല്ല..മറിച്ചു, കണ്ടുകൊണ്ടിരുന്ന ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സസ്പെന്‍സ് ത്രില്ലെര്‍...

"ദി ടെന്‍ മിനുട്സ്" തുടങ്ങുന്നതിനു മുമ്പ് ഒരു ഒരു മിനിറ്റ്..കഥാനായകനെ പരിചയപ്പെടുത്താനുള്ള വെറും ഒരു മിനിറ്റ്..
കാര്‍ത്തി എന്ന് വിളിപ്പേരുള്ള കാര്‍ത്തിക് ആണ് ഈ കഥയിലെ നായകന്‍..
സുന്ദരന്‍,സുമുഖന്‍,സര്‍വോപരി സുശീലന്‍ (ഇനിയും ഞാന്‍ കള്ളം പറയുന്നില്ല..),
പക്ഷെ അത് കാര്‍ത്തിക് രണ്ടു കാലില്‍ ഉള്ളപ്പോള്‍ മാത്രം..
കാര്‍ത്തി നാലു കാലില്‍ ആയി തുടങ്ങിയാല്‍ അവന്‍ ഇതൊന്നുമല്ലാതാകും..
കൂതറ,അലവലാതി,സര്‍വോപരി ആഭാസന്‍.. (ഇനിയും സത്യം പറയാന്‍ വയ്യ..)
അങ്ങനെ കാര്‍ത്തിക് നാലു കാലിലായ ഒരു ദിനത്തിലാണ് ഈ കഥ നടക്കുന്നത്.. ഇനി കഥയിലേക്ക്‌..

ദി ടെന്‍ മിനുട്സ്,Nothing Matters ....
രംഗം 1 :
രണ്ടു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച വൈകുന്നേരം..
സമയം 4 .50 PM
കാര്‍ത്തിക്കിന്റെ വീടിനു മുന്നിലുള്ള ഫുട്ബോള്‍ മൈതാനം,, മൈതാനത്തു ഞങ്ങള്‍ കുറച്ചു പേര്‍ ഫുട്ബോള്‍ കളിക്കാനൊരുങ്ങി നില്‍ക്കുന്നു..

‍സമയം 4 .51 PM
ആ സമയത്താണ് കാര്‍ത്തി നാലു കാലില്‍ വീടിന്റെ മുന്നിലേക്ക്‌ വരുന്നത്..
വന്ന ഉടനെ അപ്പുറത്ത് വീട്ടിലെ ദിവാകരന്‍ മാഷിന്റെ വീടിലേക്ക്‌ നോക്കി കാര്‍ത്തി സംസാരം തുടങ്ങുന്നു..
"ഫ.. പ&*^,തെ&& ഛെ^&..-------- മോനെ"
നല്ല മാന്യമായ ഭാഷയില്‍ മാത്രമാണ് കാര്‍ത്തി സംസാരിക്കുന്നതു.. കാര്യം എന്താണെന്നു ആദ്യം ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല..പിന്നെ കാര്‍ത്തിക് കാര്യം പറഞ്ഞു..
"--------- മോനെ,, നീ ആരാട എന്നെ ഉപദേശിക്കാന്‍.. ഞാന്‍ എന്‍റെ കാശ് കൊണ്ടു കുടിക്കുവോ കുളിക്കുവോ എന്താണെന്നു വെച്ചാല്‍ ചെയ്യും.. നീ നിന്‍റെ പണി എടുത്ത മതി കേട്ടോട ....................മോനേ "
അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം മനസിലായി..
നാട്ടിലെ പ്രമാണിയായ ദിവാകരന്‍ മാഷ് കാര്‍ത്തിയെ ഉപദേശിച്ചു എന്ന്..
ആ സമയം ഒരു വാക്ക് പോലും മറുത്തു പറയാതെ, രണ്ടു കാലില്‍ നിന്നു ചിരിച്ചു കൊണ്ടു കേട്ടിരുന്ന കാര്‍ത്തി ഇപ്പോള്‍ നാലു കാലില്‍ അതിനു പ്രതികാരം ചെയ്യാന്‍ വന്നിരിക്കുകയാണ്..

രംഗം 2:
സമയം 4 .53 PM
ദിവാകരന്‍ മാഷ് പുറത്തേക്കു വരുന്നു..
ആ സമയം സകല വായ്‌നോക്കികളും അങ്ങോട്ട്‌ മാത്രം നോക്കുന്നു.. പഠിപ്പിച്ച മാഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..
മാഷിന്‍റെ സുന്ദരിയായ രണ്ടു പെണ്മക്കളും കൂടെയുണ്ട് എന്നത് തന്നെ കാര്യം..

കാര്‍ത്തിക്കിന്‍റെ ഭാഷാ സംസ്കാരം കൂടുതല്‍ ഉയരത്തിലേക്ക് പോകുന്നത് കണ്ടു സഹിക്കവയ്യാതെ മലയാള അധ്യാപകന്‍ കൂടി ആയ ദിവാകരന്‍ മാഷ് തിരിച്ചും പറഞ്ഞു തുടങ്ങി,,
"ടാ.. ഞാന്‍ പഠിപ്പിച്ച എന്നോട് സ്നേഹമുള്ള പിള്ളേരാ ഇവന്മാര്..നീ അധികം സംസാരിച്ചാല്‍ ഈ പിള്ളേരെല്ലാം കൂടി നിന്‍റെ പുറത്തു കേറി മേഞ്ഞു കളയും.. ആഹ്.."
ദിവാകരന്‍ മാഷ് ഞങ്ങളെ ചൂണ്ടി പറഞ്ഞു..
"ഹമ്പട മനമേ.. അത് പള്ളിയില്‍ പോയി പറഞ്ഞ മതി.. കേവലും ഒരു മാഷിനെ തെറി വിളിക്കുന്നത്‌ കേട്ടിട്ട് ഞങ്ങള്‍ പോയി തല്ലുണ്ടാക്കണം എന്ന്..നടക്കില്ല മോനേ സാറേ.. " ഞാന്‍ പറഞ്ഞു..
"മാഷിനെ പറഞ്ഞാല്‍ ഞാന്‍ ഇടപെടില്ല.. പക്ഷെ സിന്ധുവിനെ അവന്‍ വല്ലതും പറഞ്ഞാല്‍ ഞാന്‍ ഇടപെടും.. "എന്ന് ഷിജു..
"സിന്ധുവിനെ പറഞ്ഞാലും ശരി ജന്ധുവിനെ പറഞ്ഞാലും ശരി, ഞാന്‍ ഇടപെടില്ല മാഷെ.." എന്ന് ഞാന്‍..
ഇതൊക്കെ കേട്ടിട്ടും കാര്‍ത്തിക്കിന് ഭാവ വ്യത്യാസമൊന്നുമില്ല.. അവന്‍ വീണ്ടും പൂരപ്പാട്ട് തുടരുക തന്നെയാണ്..
മാഷ് വീണ്ടും ഇടപെട്ടു..
"നീ വൃത്തികെട് വല്ലതും പറയാണേല്‍ നിന്‍റെ വീടിന്റകത്ത്‌ കേറി പറഞ്ഞേക്കണം.. പുറത്തു നിന്നു പറഞ്ഞാല്‍ ഈ തെണ്ടി പിള്ളേരോന്നും വേണ്ട,എനിക്ക് ഒറ്റയ്ക്ക് നേരിടാനെ ഉള്ളു നീ.. "
"തെണ്ടി പിള്ളേര്‍ തന്‍റെ.................. " തെറി പറയാന്‍ തുടങ്ങിയ ഷിജുവിനെ ഷിനോയ് വിലക്കി..
"തെറി പറയാതെടാ.. എത്രയായാലും ആ നാറി നമ്മുടെ സാറാ..... " ഷിനോയ് പറഞ്ഞു..
ഇതൊന്നും ശ്രദ്ധിക്കാതെ കാര്‍ത്തി വീണ്ടും പൂരപ്പാട്ട് തന്നെ..
കേട്ടു സഹിക്കാന്‍ വയ്യാതെ മാഷ് രണ്ടും കല്‍പ്പിച്ചു മുന്നോട്ടു വന്നു....
കാര്‍ത്തിയും വിട്ടില്ല.. "അത്രക്കായോ എന്നാല്‍ ഞാന്‍ കാണിച്ചു തരാം " എന്നും പറഞ്ഞു അവന്‍ മുണ്ട് മടക്കിക്കുത്തി ..
പക്ഷെ ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ കാര്‍ത്തി മുന്നോട്ടു വന്നില്ല.. മറിച്ചു വീടിനകത്തേക്ക് കേറി വാതിലടച്ചു..!!!!
ഒരു ആക്ഷന്‍ സിനിമ കാണാന്‍ നിന്നു നിരാശരായി ഞങ്ങള്‍ കുറച്ചു പേര്‍..
വിജയശ്രീലാളിതനെ പോലെ ദിവാകരന്‍ മാഷ്..
ഞങ്ങള്‍ വീണ്ടും ഗ്രൌണ്ടിലേക്ക്..

സമയം 4 .57 PM

"ഹയ്യോ,ഓടി വരണേ " എന്ന നിലവിളി കേട്ടതും ഞങ്ങള്‍ വീണ്ടും കാര്‍ത്തിക്കിന്റെ വീടിലെക്കോടി..
കാര്യം മറ്റൊന്നുമല്ല.. ദിവാകരന്‍ മാഷിനോട് പ്രതികാരം ചെയ്യാന്‍ കാര്‍ത്തിക് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു..!!!
ഓടിപ്പോയ ഞങ്ങള്‍ കണ്ട കാഴ്ച കാര്‍ത്തിക് മേശയുടെ മുകളില്‍ നിന്നും TV വലിച്ചൂരി താഴെ വെക്കാന്‍ ശ്രമിക്കുന്നു..
പെട്ടെന്നവന്‍ കൈ പിന്‍വലിച്ചു.. കൂടെ ഒരു ഡയലോഗും.. "പണ്ടാരം.. ഇപ്പോ ഷോക്കടിച്ചു ചത്തേനെ.. "
ഏഹ്...
കാര്‍ത്തി വളരെ കഷ്ടപ്പെട്ട് TV എടുത്തു താഴെ വെച്ചു.. മേശയുടെ മുകളില്‍ ഒരു കസേര എടുത്തിട്ടു..
അകത്തിത് നടക്കുമ്പോള്‍ പുറത്തതിനേക്കാള്‍ വലിയ പുകിലുകള്‍..
ആത്മഹത്യക്കുത്തരം പറയേണ്ടി വരും എന്ന് പേടിച്ചു നാലു പാടും ഓടുന്ന ദിവാകരന്‍ മാഷ്..
'ആത്മഹത്യ കാണാന്‍ വയ്യ' എന്ന് പറഞ്ഞു ഓടുന്ന സിന്ധു..
അവളുടെ പിറകെ ഓടുന്ന ഷിജു..
"നീ എവിടെ പോകുന്നെടാ???" ഞാന്‍ ചോദിച്ചു
"സിന്ധുവിനെ ആശ്വസിപ്പിക്കാന്‍..." അവന്‍ അതും പറഞ്ഞു വീണ്ടും ഓടി..
ആദ്യമായിട്ട ഒരാളെ ഓടിച്ചിട്ടു പിടിച്ചു ആശ്വസിപ്പിക്കുന്നത് ഞാന്‍ കാണുന്നത്..!!!
"തല്‍കാല ആശ്വാസത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല,നീ ധൈര്യമായി ചെയ്തോ " എന്ന് ഞാന്‍
അതിനിടയില്‍ എന്നെ പിടിച്ചു മാറ്റുന്ന ഷിനോയ്.. കാരണം ആരേലും ആത്മഹത്യ ചെയ്യുന്നത് അവന്‍ നേരില്‍ കണ്ടിട്ടില്ല പോലും..!!!
അങ്ങനെ മൊത്തം നല്ല പുകില്..

സമയം 4 .59 PM
ഇപ്പോള്‍ കാര്‍ത്തി കസേരയുടെ മുകളില്‍ കയറി കഴിഞ്ഞു..
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ "കാര്‍ത്തിക് ഉത്തരത്തില്‍ ചത്തിരിക്കും..ഹായ് ഹായ്.."
അത് കാണാന്‍ ഞങ്ങളെല്ലാവരും കാത്തിരുന്നു..
പക്ഷെ ഞങ്ങള്‍ കരുതിയത്‌ കാര്‍ത്തി കസേരയില്‍ കയറി ഉടുമുണ്ടഴിച്ചു ഉത്തരത്തില്‍ കെട്ടിയില്ല..!!!
അവന്‍ തൂങ്ങിയില്ല..!!!
മറിച്ചു, ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ടു കാര്‍ത്തി ഓടിളക്കി മാറ്റുന്നു..
"അതെന്തിന്???????" ഞങ്ങള്‍ പരസ്പരം ചോദിച്ചു..
"ചിലപ്പോള്‍ ചാവുമ്പോള്‍ കാറ്റു കൊണ്ടു ചാവട്ടെ എന്ന് കരുതിയാവും.. അല്ലേലും കാര്‍ത്തിക്ക് ചൂട് ഇഷ്ടമല്ല.. " ഉത്തരം ഷിനോയ് പറഞ്ഞു..
നാലു ഓടിളക്കി മാറ്റി കാര്‍ത്തി ഉത്തരം തല്ലിപ്പൊളിക്കാന്‍ തുടങ്ങി..
"ഇനിയിപോ അത് വഴി ചാടി ചാവാന്‍ ആയിരിക്കുമോ ?? "അടുത്തയാളുടെ ചോദ്യം..
"കാര്‍ത്തി ചാടി ചത്താല്‍ കാലും കയ്യും ഓടിയും.. നീ തൂങ്ങി ചത്താല്‍ മതി " ഞാന്‍ വിളിച്ചു പറഞ്ഞു..
കാരണം ചാടിയിട്ട് ചത്തില്ലേല്‍ ഞങ്ങള്‍ തന്നെ അവനേം കൊണ്ടു ആശുപത്രിയില്‍ പോകേണ്ടി വരും..തൂങ്ങി ചാകുവാണേല്‍ വല്യ റിസ്ക്‌ ഇല്ല..!!!

അത് കേള്‍ക്കാതെ,ഉത്തരം പൊളിച്ചു മാറ്റി കാര്‍ത്തി തല അത് വഴി പുറത്തേക്കിട്ടു..
പിന്നെ ദിവാകരന്‍ മാഷിന് നേരെ തിരിഞ്ഞു നിന്നു, നേരത്തേ നിര്‍ത്തിയ സ്ഥലത്ത് നിന്നും അവന്‍ പറഞ്ഞു തുടങ്ങി..
"ഫ.. പ&*^,തെ&& ഛെ^&..-------- മോനെ,നീയാരാട എന്നെ ഉപദേശിക്കാന്‍.. ?? ഞാന്‍ എന്‍റെ വീട്ടില്‍ നിന്നാട ഇപ്പോള്‍ പറയുന്നത്, നീ എന്നെ എന്ത് ഉണ്ടാക്കുമെന്നട പറഞ്ഞത് പ&%^... മോനെ.."
ഡിഷും.. അപ്പോള്‍ ഞങ്ങള്‍ ദിവാകരന്‍ മാഷ് കുറച്ചു മുമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു..
"നീ വൃത്തികെട് വല്ലതും പറയണേല്‍ നിന്‍റെ വീടിന്റകത്ത്‌ കേറി പറഞ്ഞേക്കണം.. "
വാട്ട്‌ അന്‍ ഐഡിയ കാര്‍ത്തി..

ഒരു കണ്ണീര്‍ ക്ലൈമാക്സ്‌ പ്രതീക്ഷിച്ച ഞങ്ങള്‍ കയ്യടിയോടു കൂടി ആ രംഗം ഏറ്റെടുത്തു..
കയ്യടികള്‍ക്കിടയില്‍ ദിവാകരന്‍ മാഷ് പറയുന്നത് കേള്‍ക്കാം..
"ഈ ആത്മാര്‍ത്ഥത ഇവന്‍ പഠിക്കാന്‍ കാണിച്ചിരുന്നേല് ഇവന്‍ ഒരു ജില്ലാ കളക്ടര്‍ എങ്കിലും ആയേനെ.. "

ഏതായാലും കാര്‍ത്തിക്കിന് സ്തോത്രം.. :)

63 comments:

  1. കാര്‍ത്തിയെ 'അയ്യപ്പബൈജു' ആയി മനസ്സില്‍ ചിന്തിച്ചു കഥ വായിച്ചപ്പോള്‍ കറക്റ്റ്‌ ഫീല്‍ കിട്ടി :)

    ReplyDelete
  2. @AnoopG.. Itharinjirunnenkil njan bloggil Ayyappa baijuvine kurichu chinthikkan paranjene.. Anyway thank you very much Bro.. :)

    ReplyDelete
  3. നാട്ടുകാരനാണല്ലേ..!
    ഹമ്പടാ!

    (ഇനിയും വരും)

    ReplyDelete
  4. കാര്‍ത്തിക് ബൈജു.. :) കൊള്ളാം ഐഡിയാസ്

    ReplyDelete
  5. ചീറബിള്‍ കഥ. ഇഷ്ടപ്പെട്ടു.. ഈ സിന്ധുവിന്‍റെ മൊബൈല്‍ നമ്പര്‍ ഒന്ന് കിട്ടുമോ?? ആശ്വസിപ്പിക്കാനാ..
    ഇവിടെ വന്ന സ്ഥിതിക്ക് എന്‍റെ ബ്ലോഗില്‍ വന്നു ഒന്ന് പുറം ചൊറിഞ്ഞു തരണേ...

    ReplyDelete
  6. കണ്ണൂരാനെ, നന്ദിയുണ്ട്, കേട്ടാ.

    കിടിലോക്കിടിലം!!!!!

    ചിരിച്ചു മണ്ണ് കപ്പി, മണ്ണ് കപ്പുന്ന രസത്തില്‍ കിട്ടിയ കല്ലുകളും വിട്ടില്ല. അതും കപ്പി.

    നമ്മുടെ പുലരി പ്രഭ്ന്റെ കഥകള്‍ വായിച്ചു ചിരിക്കുന്നത്ര ചിരിക്കാന്‍ പറ്റിയത്, ഇന്നാണ്.

    മോനെ, ഇങ്ങനെ പോരട്ടെ.

    ReplyDelete
  7. ഗുഡ്... ഗുണ്ട്... ഐറ്റം നമ്പർ...

    ReplyDelete
  8. നിനക്ക് തല്ലു കിട്ടാത്തത് ഭാഗ്യം...തന്റെ കഴിവ് ഇതില്‍ പോരാ..

    ReplyDelete
  9. ഒരു നല്ല തമാശപ്പടം കണ്ട ഫീല്‍..കൊള്ളാം കണ്ണൂരാനെ .വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  10. പാവം ഒരു കണ്ണൂരാണെ പരിചയപ്പെടുത്തിയ ഒർജ്ജിനൽ കണ്ണൂരാനു പാരയാകുമോ...ഈ നാട്ട്കാരൻ...എന്തായാലും..നർമ്മത്തിന്റെ മർമ്മം അറിഞ്ഞുഌഅ എഴുത്ത്....എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  11. ഈ കണ്ണൂർകാരന് കണ്ണൂരാന്റെ
    പ്രേതം കയറിയിട്ടുണ്ടോ..ആവൊ..?
    കൊള്ളാം കേട്ടൊ ഭായ്

    ReplyDelete
  12. കലക്കി.

    "ആദ്യമായിട്ടാ ഒരാളെ ഓടിച്ചിട്ടു പിടിച്ചു ആശ്വസിപ്പിക്കുന്നത് ഞാന്‍ കാണുന്നത്..!!!"

    ഈ ഭാഗമാണ് ഏറ്റവുമിഷ്ടമായത് :)

    ReplyDelete
  13. കണ്ണൂര്‍ പാസെന്‍ജെറില്‍ ഞാനും യാത്ര ചെയ്തു.. കിടിലന്‍.. അതെ കിടിലന്‍ തന്നെ.. രണ്ടു കണ്ണൂരാന്മാരും കൂടി നമ്മളെ ഒരു വഴിക്കാക്കും എന്ന് തോന്നുന്നു.. ആശംസകളോടെ,

    ReplyDelete
  14. ഹോ... രസകരമായി അവതരിപ്പിച്ചിരിക്കുന്നു. രസകരമായി വായിച്ചു. ആശംസകള്‍ സുഹൃത്തെ. സിന്ധുവിനെ പോലെയുള്ള സുന്ദരികളുണ്‌ടേല്‍ പിന്നെ എന്ത്‌ വേണം നമുക്ക്‌ അല്ലേ? നമ്മുടെ ബ്ളോഗിലേക്കും ക്ഷണിക്കുന്നു

    ReplyDelete
  15. ശരിക്കും ചിരിച്ചു

    ReplyDelete
  16. നല്ല നര്‍മ്മബോധം..

    ReplyDelete
  17. @ K@nn(())raan*.. Ingalkku peruthu nanniyund kEtta... :D

    ReplyDelete
  18. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌.. നന്ദി സര്‍..

    @Rashid.. തീര്‍ച്ചയായും ചൊറിഞ്ഞു തരാം റാഷിദ്..
    പിന്നെ സിന്ധുവിന് ഇപ്പോതന്നെ ആവശ്യത്തില്‍ കൂടുതല്‍ സമാധാനം കിട്ടുന്നുണ്ടെന്ന അറിയാന്‍ കഴിഞ്ഞത്..
    അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ പ്രൈസും സിന്ധുവിനാ.. :P

    ReplyDelete
  19. @Pottan.. ഒരായിരം നന്ദി.....കല്ലും മണ്ണും കുപ്പിച്ചില്ലുമെല്ലാം കപ്പിയതിനു പ്രതേകം നന്ദി..

    @Sameer Thikkodi .. Thank you boss... please follow the blog..


    @Yousuf pa .. തല്ലു കൊള്ളാന്‍ മാത്രമൊക്കെ ഉണ്ടോ???? :O

    ReplyDelete
  20. @കുസുമം ആര്‍ പുന്നപ്ര.. നന്ദി.. വീണ്ടും വരിക..

    @ചന്തു നായര്‍.. പേടിക്കേണ്ടാ.. ഒറിജിനല്‍ കണ്ണൂരാന് തുല്യം ഒറിജിനല്‍ കണ്ണൂരാന്‍ മാത്രം.. നമ്മള് പാവം, ആര്‍ക്കും പരയാകാതെ ഒരു വഴിക്ക് ഒതുങ്ങി നടന്നു പൊക്കോളാം.... :)


    @മുരളീമുകുന്ദൻ.. ഹഹ.. ഏതായാലും കണ്ണൂരുകാരന്റെ പ്രേതം തന്നെ ആയതു കൊണ്ട് കുഴപ്പമില്ല. ആവല്ല "തിരോന്തരം-കാരന്റെ" പ്രേതം വല്ലതുമയേല്‍ ഭാഷ അവിയല്‍ പരുവമായേനെ.. ഏതായാലും കമന്റിനു നന്ദി സഹോദരാ...

    ReplyDelete
  21. @ശ്രീ .. :) ഒരായിരം നന്ദി.. വീണ്ടും വരിക..

    @ഷാനവാസ്‌.. യാത്ര ചെയ്തതിനു ഒരായിരം നന്ദി.. സീസണ്‍ ടിക്കറ്റ്‌ ലഭ്യമാണ്.. ഇടക്കൊക്കെ ഈ വണ്ടിയില്‍ കേറി നോക്കണേ.. :)
    @Salam .. നന്ദി..


    @Mohiyudheen MP.. സിന്ധു ഇല്ലേല്‍ അവളുടെ അനിയത്തി എന്ന മഹനീയ ആദര്‍ശം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് സിന്ധു ഇല്ലേലും കുഴപ്പമില്ല.. :പ
    ബ്ലോഗ്‌ ലിങ്ക് തരാന്‍ മറന്നു.. അതൊന്നു സെന്ടിയെക്ക്..

    ReplyDelete
  22. @(പേര് പിന്നെ പറയാം).. ആ സന്ദര്‍ഭത്തിന് അതേ ചേര്‍ന്നുള്ളൂ..അതാ...

    @Manoraj.. Thnx boss..

    ReplyDelete
  23. ഈ വണ്ടിയിലെ യാത്ര ആസ്വദിച്ചു, ശരിക്കും

    ReplyDelete
  24. ഹ!! കൊള്ളാം.
    സംഗതി ജോർ!!

    ReplyDelete
  25. @Vp Ahmed.. നന്ദി.. ഇനിയും കയറാന്‍ മറക്കരുത്.. ഒരു ടിക്കറ്റ്‌ ഞാന്‍ നീക്കി വെച്ചേക്കാം.. :)

    ReplyDelete
  26. @jayan and Shaju.. രണ്ടു പേര്‍ക്കും നന്ദി.. ഇനിയും വരണേ.. ബ്ലോഗ്‌ ഫോളോ ചെയ്യണേ... :)

    ReplyDelete
  27. ഒന്നും പറയാനില്ല. നല്ല രസായിട്ടുണ്ട്.
    ഇമ്മാതിരി കാര്‍ത്തിമാരോട് എന്ത് പറയാന്‍

    ReplyDelete
  28. ഹ ..ഹ ...ഇതെന്ത് കണ്ണൂര്‍

    സമ്മേളനം ആണോ?

    ഫിറോസ്‌, അവതരണം ഇഷ്ട്ടപ്പെട്ടു.

    ആശംസകള്‍..പാസഞ്ചറിന്റെ അടുത്ത

    വരവ് ആവുമ്പോള്‍ ഒന്ന് പറയണം

    കേട്ടോ.ഞാന്‍ വീണ്ടും കയറുന്നുണ്ട്...

    ReplyDelete
  29. @Fousia R.. ഒന്നും പറയാനില്ല.. മാറി നിന്നങ്ങു കൂപ്പുകൈ കാണിക്കുക..!!! :P
    ഏതായാലും വായനക്ക് നന്ദി പെങ്ങളെ.. ഇനിയും വരണേ.... :)

    ReplyDelete
  30. @Ente Lokam... തീര്‍ച്ചയായും അറിയിക്കാം.. ഒന്ന് ഫോളോ ചെയ്തേക്കു കേട്ടോ..
    ഒരുപാട് നന്ദി വായനക്കും,വിലപ്പെട്ട വാക്കുകള്‍ക്കും..

    ReplyDelete
  31. ഇഷ്ടാ ഇതൊരു വല്ലാത്ത വണ്ടിയായിപ്പോയല്ലൊ.
    തീവണ്ടി തന്നെ. ഒന്നാന്തരം തീവണ്ടി.

    ReplyDelete
  32. ഹ ഹ ഹ .....നന്നായി ചിരിച്ചു രാവിലെ ഇങ്ങോട്ടെക്ക് വിട്ട വണ്ടി ഒട്ടും മോശമായില്ല ട്ടോ..!!

    ReplyDelete
  33. ഹ ഹ അയ്യപ്പ ബൈജുവിന്റെ കാര്‍ത്തിക് വേര്‍ഷന്‍...

    ReplyDelete
  34. കാര്‍ത്തിക്കിന് സ്തോത്രം.. :)

    രാവിലെ തന്നെ ചിരിപ്പിച്ചു വശം കെടുത്തി കളഞ്ഞല്ലോ.. മാഷേ..

    ReplyDelete
  35. @Anurag,Iggoy, and kochumol(കുങ്കുമം).. നന്ദി.. ഇടക്കൊക്കെ വണ്ടിയില്‍ കയറി നോക്കണേ.. :)
    @രഘുനാഥന്‍.. കാര്‍ത്തിയുടെ ന്യൂ വെര്‍ഷന്‍ ആണ് അയ്യപ്പബൈജു എന്ന് പറയേണ്ടി വരും.. :)
    @khaadu... വായനക്കും,വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.. വീണ്ടും വരിക..

    ReplyDelete
  36. പത്തു മിനിറ്റിൽ ഒരുമിനിറ്റുപോലും മോശമായില്ല
    ഇഷ്ട്ടായി കൂട്ടുകാരാ..
    ആശംസകളോടെ..പുലരി

    ReplyDelete
  37. @പ്രഭന്‍ ക്യഷ്ണന്‍.. Thank you very much.. :)

    ReplyDelete
  38. നല്ല ഉദ്യമം... ഒന്നുകൂടി ആറ്റിക്കുറുക്കിയാല്‍ കുറച്ചുകൂടി നന്നാവും... ആശംസകള്‍

    ReplyDelete
  39. @രജനീഗന്ധി... ശ്രമിക്കുന്നുണ്ട്.. എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു..
    സ്നേഹപൂര്‍വ്വം,
    കണ്ണൂരാന്‍,ദി ഡ്യൂപ്ലിക്കേറ്റ്‌.. :D

    ReplyDelete
  40. ചിരിച്ചു ചിരിച്ചു ഒരു വഴിയായി ,,കൊള്ളാം കണ്ണൂര്‍ക്കാരാ...

    ReplyDelete
  41. അയ്യോ അയ്യോ അയ്യോ അയ്യോ
    ഷിജുവിനെ നമുക്ക് ഇഷ്യ പിടിച്ചിരിക്കുന്നു

    ReplyDelete
    Replies
    1. അനാമിക.. ഷിജു ഇത് കാണേണ്ട.. അവന്‍ ഇമെയില്‍ ഐഡി കണ്ടു പിടിച്ചു പിറകെ വരും.. അത്രയ്ക്ക് കേമനാ.. :)

      Delete
  42. നന്നായിടുണ്ട്....:)

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരിക.. കമന്റിടുക.. :)

      Delete
  43. ഹ്ഹ്ഹ് ഹഹ..
    രസകരം..!

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരിക..

      Delete
  44. കൊള്ളാമല്ലോ ഈ കാര്‍ത്തി ഫിറോസ്!!

    ReplyDelete
    Replies
    1. കാര്‍ത്തി ആള് പുലിയാ.. ഇനിയും വരും കഥകള്‍.. :)

      Delete
  45. ഡാ ഉവ്വേ കാര്‍ത്തി ആള് പുലിയാ .... പക്ഷെ കഥ ഇനി ഉണ്ടാകില്ല .... ഉണ്ടായാല്‍ നീ പിന്നെ ഉണ്ടാകില്ല

    ReplyDelete
  46. ശരി.. കാര്‍ത്തിയുടെ ഇനീഷ്യലും C എന്നായിരുന്നു.. :P

    ReplyDelete
  47. കുറച്ചു താമസിച്ചു പോയി വരാന്‍.ഒത്തിരി ഇഷ്ടായി ..ഇനി മുടങ്ങാതെ എത്തും ഞാന്‍ ...

    ReplyDelete
  48. അമ്പട തമാശക്കാരാ....കുറെ ചിരിച്ചു ഫിറൂ....നല്ല പോസ്റ്റ്‌ ആയിരുന്നു

    ReplyDelete
  49. ഹ..ഹ..തികച്ചും രസകരമായ പോസ്റ്റ്..

    ReplyDelete
  50. enikke ini chirikkan vayya Firose............iyyal oru sambhavam thanna ketto........Sindhu ne oodichittupidiche aswasippichathe enikke ange vallathe ishttapettu.

    ReplyDelete
  51. തെങ്ങിനു വെച്ചത്‌ കവുങ്ങിനു!!!!!കൊള്ളാം കൊള്ളാം.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...