ഇനിയൊരു കഥയെഴുതാം...!!!
അപ്പൊ ഇത്രയും കാലം നീ എഴുതിയത് എന്ത് കോപ്പാടാ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്ന മുന്നറിയിപ്പോട് കൂടി കഥയിലേക്ക്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
വായിച്ചപോള്‍ കോരി തരിച്ചു പോയി ..ഓഹ്.. കുറച്ചു കഥയും കവിതയും എഴുതിയാല്‍ അവാര്‍ഡ് ..അത് കഴിഞ്ഞപ്പോള്‍ സ്വീകരണം... കൊള്ളാമല്ലോ പരിപാടി....
'അവാര്‍ഡ് തരാന്‍ ഞങ്ങള്‍ തയ്യാര്‍, വാങ്ങിക്കാന്‍ നിങ്ങളോ ???' എന്നാരോ ഉള്ളില്‍ നിന്നും ചോദിക്കുന്നത് പോലെ..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. കണ്ണടച്ചാല്‍ സ്വീകരണവും അവാര്‍ഡും മാത്രം ..ഉം ..
ഒടുവില്‍ നിശയുടെ മധ്യ യാമത്തിലെവിടെയോ വെച്ച് ഞാനാ തീരുമാനമെടുത്തു ..
എഴുതുക .. അവാര്‍ഡ് നേടുക . പിന്നെ സ്വീകരണം പിറകെ വരുമല്ലോ ..
പക്ഷെ എപ്പോള്‍ ?? എങ്ങനെ ?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല ..
ആഹ്.. ഇതിനിപോള്‍ എന്തോന്ന് ആലോചിക്കാനിരിക്കുന്നു..
വായി തോന്നിയത് കോതക്ക് പാട്ട് ..
ഇതിപോ അറിഞ്ഞിട്ടാണോ എല്ലാം ചെയ്യുന്നത്???
ഒരല്പം ഭാവന വേണം ... എഴുതാനിരിക്കുമ്പോള്‍ അതൊക്കെ താനെ വന്നോളും...
വരുമോ???
വരും.. ഇല്ലേല്‍ ഞാന്‍ വരുത്തും.. (ഇന്‍ ഹരിഹര്‍ നഗറില്‍ അപ്പുക്കുട്ടന്‍ പറഞ്ഞത് പോലെ തന്നെ..'വീഴും ,ഇല്ലേല്‍ ഞാന്‍ വീഴ്ത്തും..')
എന്നാല്‍ പിന്നെ ഒന്നും നോക്കേണ്ട.. നാളെ രാവിലെ തന്നെ തുടങ്ങിയേക്കാം, അല്ലേല്‍ വേണ്ട.. രാവിലെ എഴുന്നേല്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍.....
ഒടുവില്‍ എല്ലാ ചിന്തയും മടക്കി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എവിടെ നിന്നോ ഒരശരീരി ..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
നോ.. പാടില്ല.. നാളെ ഈ ലോകം വാഴ്ത്തുന്ന കഥാകാരന് 'കഥ' കഴിഞ്ഞിട്ട് മതി ഉറക്കം.. അത്രയേ പാടുള്ളൂ...
അലാറം വെച്ചേക്കാം..
ഉറക്കിലേക്ക്....
എന്‍റെ പ്രസംഗം കഴിഞ്ഞു ആളുകള്‍ നിര്‍ത്താതെ കയ്യടിക്കുകയാണ്..
ഏതായാലും കയ്യുയര്‍ത്തി അവരെ ഒന്ന് അഭിവാദ്യം ചെയ്തേക്കാം.. അഹങ്കാരം പാടില്ലല്ലോ..!!!
അഭിവാദ്യം ചെയ്യാന്‍ കൈ ഉയര്‍ത്തിയതും തലയില്‍ ഒരു കുപ്പി വെള്ളം..
ഒരു കഥാകാരന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഏതോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി തന്നെ.. ഞാനുറപ്പിച്ചു..
പതുക്കെ കണ്ണ് തുറന്നു ആ മൂരാച്ചിയെ നോക്കി..
ഹേയ്, അല്ല. ആ മൂരാച്ചി ഞാന്‍ തന്നെയാ...കുടിക്കാന്‍ കൊണ്ട് വെച്ചവെള്ളം 'കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍' കൈ തട്ടി തലയില്‍ പതിച്ചതാ...
അപ്പൊ അതൊരു സ്വപ്നമയിരുന്നല്ലേ.. ?? ഛെഹ്.. വേണ്ടായിരുന്നു.. അഭിവാദ്യം ചെയ്യണ്ടായിരുന്നു..
ഏതായാലും ഇനി സമയം കളയാനില്ല.. പേപ്പറും പേനയും എടുത്തു..
നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു നോക്കി..
ഇല്ല.. വരുന്നില്ല....അവള്‍ മാത്രം വരുന്നില്ല.. ഇനി ഞാന്‍ എന്ത് ചെയ്യും..??
ഭാവന വരുന്നില്ലന്നെ..!!!
എന്തായിരിക്കും കാരണം???
ആഹ്.. പിടി കിട്ടി..... കഥാകാരന്മാര്‍ക്ക് ഭാവന വരണമെങ്കില്‍ ചുണ്ടിലെരിയുന്ന സിഗേരെട്റ്റ് വേണം.. ഇതിപോ ഇന്നലെ ഓര്‍ത്തിരുന്നെങ്കില്‍ വാങ്ങി വെക്കാമായിരുന്നു..
ഇനി പറഞ്ഞിട്ട് കാര്യമില്ല.. മെല്ലെ അമ്മാവന്റെ മുറിയിലേക്ക് നടന്നു.. സിഗരറ്റ് ഇല്ല . പകരം നല്ല ഒന്നാംതരം ദിനേശ് ബീഡി..
ബീഡി എങ്കില്‍ ബീഡി.. നോവല്‍ അല്ലല്ലോ, കഥയല്ലേ?? അത് കൊണ്ട് ബീഡി വെച്ച് അഡ്ജസ്റ്റ് ചെയ്യാം..
ഒരെണ്ണം കത്തിച്ചു ആഞ്ഞു വലിച്ചു.. നോ.. പുക വന്നില്ല.. പകരം ചുമ വന്നു..
ബീഡിയുടെ കുഴപ്പമോ, ചുമയുടെ കുഴപ്പമോ അതോ എന്‍റെ തന്നെ കുഴപ്പമോ???
എന്തായാലും ഇനിയും ചുമച്ചാല്‍ കഥ എഴുതാന്‍ നിന്ന എന്‍റെ കഥ കഴിക്കാന്‍ അമ്മാവന്‍ വരും...
അമ്മാവന് അറിയില്ലല്ലോ ഒരു കഥാകാരന്റെ വേദന.. സ്വയ രക്ഷക്ക് വേണ്ടി ബീഡി കളയുമ്പോള്‍ മനസിലുറപ്പിച്ചു.. "ഒന്ന് രണ്ടു കഥ എഴുതിയിട്ട് വേണം ബീഡി വലിക്കാന്‍ പഠിക്കാന്‍ "
ബീഡിവലി പഠിക്കാന്‍ ഗൂഗിള്‍-ല്‍ സെര്‍ച്ച് ചെയ്യാം, "ഹൌ ടു പുള്‍ എ ബീഡി.."(How to Pull a Beedi) ..അതായതു 'എങ്ങനെ ബീഡി വലിക്കാം' എന്ന്..
വീണ്ടും കഥയിലേക്ക്..
എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല...!!!
ഇത്ര സമയമായിട്ടും എന്തെ ഭാവന വരാത്തെ.. ശോ..
ചുറ്റും നോക്കിയപോഴാ മനസിലായത് .. വായു പോലും കടന്നു വരാത്ത മുറിയിലേക്കെങ്ങനാ ഭാവന വരുന്നത് .. കഷ്ടം ..
ഇനി എന്ത് ചെയ്യും ?? നോ .. ചിന്തിച്ചു കളയാന്‍ സമയമില്ല ..കാരണം സ്വീകരണം ഇനിയും വൈകിക്കൂടാ..
പുറത്തേക്കു പോകാം ..
എല്ലാ കഥകരന്മാര്കും ഭാവന നല്‍കിയത് മര തണലും പുഴയോരവും ഒക്കെയ .. അപ്പോള്‍ എനിക്കും അങ്ങനെയേ വരൂ .. കയ്യില്‍ കിട്ടിയ ഷര്‍ട്ടും വലിച്ചിട്ടു പുഴ ലകഷ്യമാക്കി നടന്നു....
മുണ്ടും മടക്കി കുത്തി ജല മര്‍മരത്തിന്റെ ലഹരി ഏറ്റു വാങ്ങാന്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു ..
പുഴ വെള്ളം മുഴുവന്‍ കൊക്ക കോള കമ്പനി ഊറ്റി എടുത്തുവത്രേ .. ദൈവമേ ..
ജല മര്‍മരത്തിനു പകരം കൊക്ക കോള മര്‍മരം ഏറ്റു വാങ്ങിയാല്‍ ഭാവന വരുമോ ആവൊ?? ഹേയ്.. ഇല്ല.. സാധ്യത കുറവാ..!!!
ഭാവന വരാന്‍ ഞാനിനി എവിടെ പോകണം ??
ബാല്യത്തില്‍ കൂട്ടുകാരുമൊന്നിച്ചു കളി പറഞ്ഞു നടന്ന കളിക്കളത്തിലേക്ക് പോകാം ..
അവിടെയാകുമ്പോള്‍ തണല്‍ മരങ്ങളും കാറ്റും വായുവും എല്ലാമുണ്ട് .. ഭാവന വേഗം വരും ..
വരില്ലേ?? വരും.. വരും.. ഞാനുറപ്പിച്ചു...
വീണ്ടും നിരാശയോ ??...കാറ്റും പൂവും കൊണ്ട് പ്രകൃതി രമണീയം ആയിരുന്ന ഭൂമിയില്‍ വലിയ കെട്ടിടങ്ങളും ശബ്ദ കോലാഹലങ്ങളും ..
അവിടെ നിന്നാല്‍ ഭാവന പോയിട്ട് അവളുടെ അനിയത്തി പോലും വരത്തില്ല..
വീണ്ടും എന്‍റെ ഇരുണ്ട മുറിയിലേക്ക് ..
ഒഹ്.. ..എന്‍റെ അവാര്‍ഡ്... എന്‍റെ സ്വീകരണം .. ഇനി ഞാന്‍ എന്ത് ചെയ്യും ..??
ഇല്ല .. ഞാനങ്ങനെ തോറ്റു കൊടുക്കില്ല ..
ചിന്തകള്‍ കാട് കയറി .. ആഹ .. കിട്ടിപ്പോയ് .. കഥ കിട്ടിപ്പോയ് ..
എന്‍റെ ആദ്യ കഥാ മുകിളം ഞാന്‍ കടലാസ്സില്‍ പകര്‍ത്താന്‍ തുടങ്ങി....
ആ കഥ ഇങ്ങനെ,
ഒരു ഗ്രാമം .. ഗ്രാമത്തിലേക്ക് വരുന്ന പണക്കാരനായ നായകന്‍ .. പാവപ്പെട്ട നായിക.. അവര്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയം ..
അവര്‍ക്കിടയില്‍ വിലങ്ങു തടിയായി ക്രൂരനായ ഒരച്ചന്‍ ..
അച്ഛനെ ധിക്കരിക്കാനാവാത്ത പാവം നായികയെയോര്‍ത്തു ഇവിടത്തെ സ്ത്രീ ലക്ഷങ്ങള്‍ കണ്ണീര്‍ വാര്‍ക്കും..ഞാനുറപ്പിച്ചു..
കൊള്ളാം.. നല്ല ത്രെഡ് .. ഈ കഥ കലക്കും..
നാളെ തന്നെ ഒരു അലമാര പണിയാന്‍ ഏല്‍പ്പിക്കണം.. അവാര്‍ഡ് വീടിന്‍റെ മുലയില്‍ കിടന്നു ചിതലെടുക്കാന്‍ പാടില്ലല്ലോ..
കഥ കിട്ടിയ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നി..
"മാനസ മൈനേ വരൂ.." പാട്ടിനിടയില്‍ എന്‍റെ നായകനെ കുറിച്ച് ഒരു നിമിഷമോര്‍ത്ത ഞാന്‍ ഞെട്ടി തരിച്ചു പോയി..
നായകന് മധുവിന്റെ രൂപം.. നായികക്ക് ഷീലയുടെയും..!!!
കൂടെ ഒരു ഡയലോഗും എന്‍റെ ചുണ്ടില്‍ കിടന്നു തത്തിക്കളിച്ചു..
"കറുത്തമ്മേ.. ഞാനീ കടാപ്പുറത്ത് കൂടി പാടി പാടി നടക്കും.. "
ഈശ്വരാ.....തകഴി സര്‍ ചതിച്ചു.....എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിച്ചു മാറ്റി..
തകഴി സര്‍,താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...???
ഒരു കഥാകാരനോട് ഇങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കെങ്ങനെ മനസ് വന്നു..??? ഇനി ഞാന്‍ എന്തെഴുതും???
ഞാന്‍ വിഷണ്ണനായി..
ഇല്ല.. എനിക്കെഴുതിയെ പറ്റു.. കാരണം അവാര്‍ഡ് എന്നെ കാത്തിരിപ്പുണ്ട്..
നിരാശ മാറ്റി ജനലിലുടെ പുറത്തു നോക്കിയപ്പോള്‍ കൊള്ളിയാന്‍ പോലെ പോകുന്നു ആമിനത്താത്തയും അവരുടെ ആടും ..
അവരുടെ വീടിലനെങ്കില്‍ കുറെ കഥാപാത്രങ്ങളും ഉണ്ട്.. എന്‍റെ നാട്ടിനെ കുറിച്ചകുമ്പോള്‍ സ്വീകരണത്തിന്റെ ശക്തി ഒന്ന് കൂടി വര്‍ധിക്കും.. "നാട്ടുകാരുടെ പൊന്നോമന പുത്രന്‍ " എന്നൊക്കെയാകും വിശേഷണം..
കൊള്ളാം.. നല്ല ഐഡിയ..
കഥയെഴുത്ത് പുരോഗമിക്കവേ , ചുണ്ടില്‍ ബീടിയുമായ് കണ്ണടയിട്ടു ചാരു കസേരയില്‍ ഇരിക്കുന്ന മെലിഞ്ഞ ഒരു രൂപം മനസ്സില്‍ തെളിഞ്ഞു .. ബഷീര്‍ക്ക....
"ബഷീര്‍ക്കാ ..നിങ്ങളെ ഞാന്‍ സ്വന്തം ഇക്കയെ സ്നേഹിക്കുന്നത് പോലെ സ്നേഹിച്ചതല്ലേ..എന്നിട്ടും, നിങ്ങള്‍ എന്നോട് ഈ ചതി ചെയ്തുവല്ലേ .. വേണ്ടായിരുന്നു ..എന്നോടിത് വേണ്ടായിരുന്നു."
പിന്നെയും മനസ്സില്‍ കഥകള്‍ പലതും വന്നു .. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ കഥയിലില്ലാത്ത ചില കഥാപാത്രങ്ങള്‍ മനസിലുടെ പായാന്‍ തുടങ്ങി ..
എന്‍റെ കഥ എനിക്ക് മുമ്പേ അടിച്ചു മാറ്റിയവര്‍ .... എന്നെ ചതിച്ചവര്‍.. എന്നിലെ അവാര്‍ഡ് മോഹം തല്ലിക്കെടുത്തിയവര്‍..
ഇനി ഞാനെന്തെഴുതും??
തല്‍ക്കാലം സ്വീകരണത്തെ കുറിച്ചിനി മറക്കാം ... എങ്കിലും എഴുതാതിരിക്കാന്‍ എനിക്കാവില്ല ..
ഞാന്‍ എഴുതി ..
ബാല്യത്തില്‍ എനിക്ക് ചുറ്റും തണല്‍ വിരിച്ചു നല്‍കിയ, എന്നാല്‍ ഇന്നില്ലാത്ത മരങ്ങളെ കുറിച്ച് ..
ആ മരത്തിന്‍ ചുവട്ടില്‍ എന്‍റെ കൂടെ ഇരുന്ന പെണ്‍കുട്ടിയെക്കുറിച്ച്.., എന്‍റെ പ്രണയത്തെ കുറിച്ച്..
എന്നില്‍ വസന്തം വിരിയിച്ച സൌഹൃദത്തെ കുറിച്ച്..
ഇവിടുണ്ടായിരുന്ന പുഴയെ കുറിച്ച്..അങ്ങനെ.. അങ്ങനെ...
ഇനി എന്നെ ഓര്‍മിപ്പിക്കരുത്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം " എന്ന വാക്ക്..
കാരണം അങ്ങനെ വന്നാല്‍ " ചെമ്മീന്‍ " രണ്ടാമതും പിറക്കും .. പുത്തന്‍ ഭാവത്തില്‍ ...പുത്തന്‍ രൂപത്തില്‍.. :)
വര്‍ഷങ്ങള്‍ക്കു മുമ്പ്, കോളേജ് മാഗസിനില്‍ എന്‍റെ ഒരു സുഹൃത്ത് എഴുതിയ "കട്ടന്‍ ചായ+ ബീഡി=കട്ടപ്പൊക " എന്ന കഥയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഈ കഥ പിറന്നിരിക്കുന്നത്.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു..
ReplyDeleteസ്നേഹപൂര്‍വ്വം,
ഫിറോസ്
ചെമ്മീന്‍ ചാടിയാ മുട്ടോളം. പിന്നേം ചാടിയാ ചട്ടിയോളം എന്നൊക്കെ ശത്രുക്കള്‍ പറയും സാരമില്ല. ചെമ്മീന്‍ രണ്ടാം പതിപ്പ് ഇറക്കിവിടൂ.
ReplyDelete@Ajith.. "ദി ഒണക്കചെമ്മീന്‍ " അണിയറയില്‍ ഒരുങ്ങുന്നുണ്ട്.. :)
ReplyDeletealladaa..ini serikkum bhavanakku oru aniyathi undo.. ?? :P
ReplyDelete@Tomy.. Undenna kettathu.. Pakshe randu perum enne thedi vannittilla.. :( :P
ReplyDeleteഫിറോസ്സ് ..
ReplyDeleteകലക്കി കേട്ടോ, ലളിതമായ ഈ എഴുത്ത് എനിക്ക് ഇഷ്ടമായീ..ഭാവന കൂടെ തന്നെ ഉണ്ടല്ലോ..അതല്ലേ വേഗം വേഗം പോസ്റ്റുകള്‍ വരണത്, ഈ ഉള്ളവന്‍ പുതിയ ഒന്ന് തട്ടിക്കൂട്ടാന്‍ ഒരു മാസത്തോളം ഭാവനയെ കാത്തിരിക്കുവാ ഇവിടെ...അവളെ ഇങ്ങോട്ടും കൂടെ ഒന്ന്പറഞ്ഞു വിടൂ. (ഒരു 10 പാക്കറ്റ് ദിനേശ് ബീഡിയും)
മനു
@മനു.. നന്ദി സുഹൃത്തെ.. പേടിക്കേണ്ട,, ഭാവന അല്പമൊക്കെ അങ്ങ് മടിച്ചു നില്‍ക്കും.വന്നു കഴിഞ്ഞാല്‍ ഒരൊന്നൊന്നര വരവായിരിക്കും കുടുംബ സമേധം.. ഏതായാലും പോസ്റ്റ് ഇറങ്ങിയിട്ട് അറിയിക്കു.. ഭാവന മോള് പെട്ടെന്ന് വരട്ടെ എന്നാശംസിക്കുന്നു..
ReplyDeleteഎനിക്കും വേണം ഒരു ഒന്നൊന്നര ഭാവന....
Deleteഎപ്പോ വരും?????
ഹി ഹി,.., ചിരിച്ചു മരിച്ചു...
ReplyDelete@Rashid.. Nanni..
ReplyDeleteഭാവന ചേച്ചി വന്നു സഹായിക്കാത്ത രാത്രികളില്‍ വലിക്കാന്‍ ഒരു ദിനേശ് ബീഡി എനിക്കും. പിന്നെ കോച്ചിംഗ് ക്ലാസ്സും ഹൌ ടൂ പുള്‍ എ ബീഡി.. ഹ ഹ ഹ ലളിതമായ സാധാരണ ഒരു എഴുത്തുകാരന്റ്റെ കുസൃതി നിറഞ്ഞ അനുഭവം...
ReplyDelete@മേരി പെണ്ണ്..ഭാവന വരതിരിക്കുമ്പോള്‍ പറഞ്ഞാല്‍ മതി. ദിനേശ് ബീഡി ഞാന്‍ പാര്‍സല്‍ ആയി അയച്ചു തരാം,.. ഇതുവഴി വീണ്ടും വരണേ.. :)
ReplyDeleteനര്‍മം ഇഷ്ടായി സുഹൃത്തേ...ഇനിയും നല്ല പോസ്റ്റുകള്‍ വരട്ടെ..ആശംസകള്‍ !
ReplyDeleterasakaramayi...... aashamsakal.... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI....... vayikkane...........
DeleteThis comment has been removed by the author.
ReplyDelete:-)
ReplyDeletenalla rasikan kadha chirippikkanulla kazhive oru anugrahamane. keep it up
ReplyDeleteThank You. :)
ReplyDeleteഇങ്ങള് സംഭവാട്ടോ
ReplyDeleteസുഗതകുമാരി ടീച്ചര്‍ ഇത് വായിച്ചാല്‍ ഉടന്‍ അവാര്‍ഡ് തരും
പരിസ്ഥിതിയെ കുറിച്ച് ബോധമുള്ള എഴുത്തുകാരന്‍ എന്നും പറഞ്ഞു
എന്നാലും നമ്മടെ വക അവാര്‍ഡ് ഉണ്ട് ട്ടോ
കമന്റ് തന്നെ വലിയ അവാര്‍ഡ്.. നന്ദി. :)
Deleteനല്ല എഴുത്ത്. നര്‍മ്മത്തില്‍ ചാലിച്ച കുറെ ചിന്തകളും ഇതിലുണ്ട്.
ReplyDeleteഇഷ്ടമായി.
രസകരമായി പറഞ്ഞിരിക്കുന്നൂ ട്ടോ. ബാവന സഹായിച്ചില്ലേലും നമ്മളൊക്കെ എഴുതും പ്രശസ്തനാകും. പക്ഷെ ഒരു 'ചെമ്മീനോ' 'രണ്ടീടങ്ങഴി'യോ 'പാത്തുമ്മയുടെ ആടോ' ആവും ന്നേ ള്ളൂ. വളരെ നന്നായിരിക്കുന്നു ട്ടോ.
ReplyDeleteഈശ്വരാ.....തകഴി സര്‍ ചതിച്ചു.....എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പ് അടിച്ചു മാറ്റി..
തകഴി സര്‍,താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...???
ഒരു കഥാകാരനോട് ഇങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കെങ്ങനെ മനസ് വന്നു..???
ഈ ഭാവനയും ചിന്തയും എനിക്ക് നല്ലയിഷ്ടമായി ട്ടോ. ആശംസകൾ.
ഹാ ഹാ ഹാ.സമ്മതിച്ചു.
ReplyDelete