
കുറച്ചു മാസങ്ങങ്ങള്‍ക്ക് മുമ്പ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ മതിമറന്നു സന്തോഷിച്ചു.. കാരണം അവാര്‍ഡ് ലഭിച്ചത് നമ്മുടെ സ്വന്തം,നമ്മളില്‍ ഒരുവനായ സലിംകുമാര്‍ എന്ന നടന്.. അത് നമ്മള് സോഷ്യല്‍ മീഡിയ വഴിയും ചാനല്‍ വഴിയും ആഘോഷിച്ചു.. നടനെ പ്രശംസ കൊണ്ടു മൂടി..പക്ഷെ...!!!!!!
അല്പന് അവാര്‍ഡ് കിട്ടിയാല്‍ അര്‍ദ്ധ രാത്രിയിലും വിഡ്ഢിത്തം വിളിച്ചു പറയും എന്നത് കുറച്ചു കാലം കൊണ്ടു ദേശീയ അവാര്‍ഡ് ജേതാവ് തന്നെ നമ്മളെ പഠിപ്പിച്ചു..
വേണ്ടതിനും വേണ്ടാത്തതിനും പലരെയും ചൊറിയാനുള്ള പട്ടമാണോ ടിയാന് കൊടുത്തത് എന്ന് പോലും നാം സംശയിക്കേണ്ടി വന്നു..
ആ ചൊറിയല്‍ അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയത് ഈ കഴിഞ്ഞ ആഴ്ചയാണെന്ന് പറയാം... ഇദ്ദേഹം ഇപ്പോള്‍ ചൊറിഞ്ഞിരിക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ നെഞ്ചത്ത് കേറി ഇരുന്നാണ്...
സൂപ്പര്‍,മെഗാ താരങ്ങള്‍ പോലും അവരുടെ നട്ടെല്ലിനു കരിമ്പിന് ചണ്ടിയുടെ ഉറപ്പു പോലുമില്ല എന്ന് മലയാളികളെ മനസിലാക്കി തരുന്നതിനിടയില്‍ പ്രതീക്ഷയുടെ വെളിച്ചം വിതറി ചലച്ചിത്ര ഫീല്‍ഡില്‍ നിന്നും രംഗത്ത് വന്നത് രണ്ടു മൂന്നു പേര് മാത്രം.. അവരാണ് ഇപ്പോള്‍ ജനലക്ഷങ്ങളുടെ മനസ്സില്‍ യദാര്‍ത്ഥ താരങ്ങള്‍..
"ഇത്രയും ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എനിക്ക് വയ്യ" എന്ന് ആരെയും വേദനിപ്പിക്കാതെ വിളിച്ചു പറഞ്ഞു രഞ്ജിത്ത് എന്ന മഹാ സംവിധായകനെ അവഹേളിച്ചു കൊണ്ടു ശ്രീ ഭരത് സലിംകുമാര്‍ രംഗത്ത് വന്നത് മലയാളിയായ് പിറന്നവര്‍ക്ക് ലജ്ജിച്ചു തലതാഴ്ത്താനുള്ള മുന്നറിയിപ്പായിരുന്നു.. അര്ഹതയില്ലാത്തവന് പ്രോത്സാഹനം നല്‍കരുത് എന്ന മുന്നറിയിപ്പ്.. എവിടെയോ മുളച്ച ആലില്‍ തണല്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നല്കിയ മുന്നറിയിപ്പ്..
എന്തായിരുന്നു ഭരത് സലിംകുമാര്‍ നിങ്ങളുടെ പ്രശ്നം..
അപകര്‍ഷതാ ബോധം നിങ്ങളെ അന്ധനക്കാന് തുടങ്ങിയിരിക്കുന്നു എന്ന് ഇനിയെങ്കിലും താങ്കള്‍ മനസിലാക്കുക..
മലയാള സിനിമയിലെ പല നടന്മാരുമായും സംവിധായകരുമായും താരതമ്യപ്പെടുതിയാല്‍ വെറും കീടമാണ് താങ്കള്‍ എന്ന് മനസിലാക്കിയാല്‍ കൊള്ളാം..
അതിനു താങ്കള്‍ പറഞ്ഞ വാചകമാണ് താങ്കള്‍ ഇത് വരെ പറഞ്ഞതില്‍ വെച്ചേറ്റവും വലിയ കോമഡി എന്ന് കൂടി ഭോദ്യപ്പെട്ടാല് നന്ന്..
"മുല്ലപ്പെരിയാറിനെ കുറിച്ച് ഇതുവരെ ഒരു സിനമാക്കാരും പറഞ്ഞില്ല.. അത് കൊണ്ടു തന്നെ ഇനിയും അതാര്‍ക്കും പറയാന്‍ അവകാശമില്ല " പോലും..\
കഷ്ടം!!!!! എന്നല്ലാതെ എന്ത് പറയാന്‍..
വെള്ളം നെഞ്ചില്‍ കയറുമ്പോള്‍ വരെ താങ്കള്‍ ഒരക്ഷരം മിണ്ടില്ല എന്ന് ഞങ്ങള്‍ക്കറിയാം..
കാരണം നിങ്ങളുടെ ഭാഷ കടമെടുത്താല്‍, തമിഴന് പണയം വെച്ച നട്ടെല്ലുമായാണ് നിങ്ങളെ പോലുള്ള കുറച്ചു പേര് ഇവിടെ ജീവിക്കുന്നത്..
ഏതായാലും ആലുവയിലെ താങ്കളുടെ വീടിന്റെ മുന്നില്‍ "ഭരത് സലിംകുമാര്‍ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി ഇനി ഒരു ബോര്‍ഡ് വെക്കണം..
ഇല്ലേല് അണപൊട്ടി ഒഴുകുന്ന വെള്ളം താങ്കളുടെ വീടും എടുത്തു കൊണ്ടു പോയാലോ??
ആ ബോര്‍ഡ് കണ്ടു വെള്ളം വഴി തിരിഞ്ഞു പോകും എന്ന പ്രതീക്ഷയില്‍ നേരത്തേ പറഞ്ഞ തണലില്‍ താങ്കള്‍ വിശ്രമിച്ചോളു....
ദേഷ്യത്തോടെ,
മുപ്പത്തിയഞ്ചു ലക്ഷത്തില്‍ ഒരുവന്....