പോരുന്നോ എന്റെ കൂടെ?? Please click on Join this site button..
Sunday, July 10, 2011
ഒരു ദോശ ഉണ്ടാക്കിയ കഥ.. Movie Review
ഒരു ദോശ ഉണ്ടാക്കിയ കഥ..
തികച്ചും കൌതുകകരമായ ഈ അടിക്കുറിപ്പ് തന്നെയാണ് Salt n Pepper കാണാന്‍ പോകാനുള്ള പ്രചോദനം.
കണ്ടു കഴിഞ്ഞപോള്‍ തട്ടില്‍ കൂട്ടിയ ദോശ കഴിച്ച പ്രതീതിയും..
ആദ്യ സിനിമ കൊണ്ടു തന്നെ സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഴിവ് തെളിയിച്ച ആഷിക് അബു,ഒരു പക്ഷെ സിനിമ ചരിത്രത്തില്‍ തന്നെ ആരും പറഞ്ഞിട്ടില്ലാത്ത വിഷയം തെരഞ്ഞെടുത്തു ചരിത്രത്തിലിടം നേടി എന്ന് പറയാന്‍ പറ്റുന്നൊരു സിനിമ.. അത് തന്നെയാണ് Salt n Pepper ..
ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നതാണോ, അതോ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നതാണോ എന്ന് ചോദിച്ചാല്‍ ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നു എന്ന് പറയുന്നവരുടെ ലോകത്ത് "ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നു" എന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന കാളിദാസനില്‍(ലാല്‍) നിന്നാണ് സിനിമ തുടങ്ങുന്നത്..
വ്യത്യസ്തമായ അഭിനയം കൊണ്ടു എന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ലാല്‍ തന്‍റെ കഥാപാത്രം വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു..
ജാതക പൊരുത്തം കൊണ്ട് കല്യാണം മുടങ്ങേണ്ടി വന്നു "ഭക്ഷണ പൊരുത്തം" കൊണ്ട് പ്രണയം തിരിച്ചു കിട്ടുന്ന മായയുടെ ജീവിതം ശ്വേത മേനോനും ഗംഭിരമാക്കി..
അഭിനേതാക്കളില്‍ അസിഫ് അലിയും മൈഥിലിയും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയപ്പോള്‍, ബാബുരാജ് ചെയ്ത കഥാപാത്രം തന്നെയാണ് സിനിമയില്‍ കയ്യടി നേടുന്നത്..
വില്ലനായും വില്ലത്തരമുള്ള സഹനടനായും മാത്രം സ്ക്രീനില്‍ കണ്ട ബാബുരാജിന്റെ തികച്ചും വ്യത്യസ്തമായ വേഷം തന്നെയാണ് ബാബു എന്ന പാചകക്കാരന്‍ കഥാപാത്രം..
ഭക്ഷണത്തിന്‍റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു സിനിമ അവസാനിക്കുമ്പോള്‍ ഉപ്പും മുളകുമുള്ള സ്വാദിഷ്ട ഭക്ഷണം കഴിച്ച സംതൃപ്തി തന്നെ..
-----------------------------------------------------------------------------------------------
സിനിമ കഴിഞ്ഞു പാലാരിവട്ടം ഫുഡ് കോര്‍ണര്‍ ലക്ഷ്യമാക്കി യാത്ര..കാരണം അവിടെ 44 തരം ദോശ കിട്ടും പോലും..
അവിടെ പോയൊരു ദോശ കഴിക്കണം.. "തട്ടില്‍ കൂട്ടിയ ദോശ.." :)
-----------------------------------------------------------------------------------------------
ബന്ധപ്പെട്ടവ..
ഒരു സിനിമ കഥ....
മൊഹബ്ബത്ത്....
മമ്മൂട്ടിയും മോഹന്‍ലാലും പിന്നെ ഞാനും..
സില്‍മാ നടന്‍....
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ പോസ്റ്റ് വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ് പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ് എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)