ഇതെന്‍റെ സുഹൃത്തിന്റെ കഥയാണ്..
കഥ പറച്ചിലിന്റെ സുഖത്തിനു വേണ്ടി ഈ കഥയും ഫായിസിന്റെ തലയില്‍ കെട്ടി വെക്കുകയാണ്..
കഥകള്‍ വെച്ച് കെട്ടാന്‍ ഫായിസിന്റെ ജീവിതം പിന്നെയും ബാക്കി..
ഇനി കഥയിലേക്ക്..
ബസില്‍ നിന്നും കാലെടുത്തു പുറത്തു വെച്ചതും ,നാട്ടുകാരില്‍ ഒരുത്തന്റെ ഇടിത്തീ പോലൊരു ചോദ്യമെത്തി..
"ഡിഗ്രി ഒക്കെ കഴിഞ്ഞില്ലേ.. എന്താടാ പണിക്കൊന്നും പോകാത്തത്??"
അത് കേട്ടതും സകല കണ്ട്രോളും പോകുന്നത് പോലെ തോന്നി.. കാരണം ചോദിച്ച ആ ചോദ്യമല്ല.. ചോദിച്ച സമയം .. അതായിരുന്നു പ്രശ്നം..
അവസാന വര്‍ഷത്തെ അവസാന പരീക്ഷയും കഴിഞ്ഞു നാട്ടില്‍ കാലെടുത്തു കുത്തും മുമ്പാ ഒരോരുത്തന്റെ നശിച്ച ഒരോ ചോദ്യങ്ങള്‍..
ഒരാഴ്ചയായി ഉറക്കം പോലുമില്ലാതെ പരീക്ഷ തയ്യാറെടുപ്പ് (സത്യായിട്ടും പഠിക്കാന്‍ വേണ്ടിയ ഉറങ്ങാതിരുന്നത്..) നടത്തിയതിന്റെ ക്ഷീണത്തില്‍ വന്നു ചേര്‍ന്ന ഈ ചോദ്യം പിന്നീട് വന്ന ദിവസങ്ങളില എനിക്ക് ശരിക്കും തല വേദനയായി തുടങ്ങിയത്..
ആദ്യമൊക്കെ ആ ചോദ്യം അശേഷം അവഗണിച്ചു.. പിന്നെ തര്‍ക്കുത്തരം പറഞ്ഞു തുടങ്ങി..
"എന്താടാ പണിയൊന്നുമായില്ലേ??"
"ഉം.. ആയി.. ഒന്ന് പറഞ്ഞു വെച്ചിട്ടുണ്ട്.. അടുത്ത് തന്നെ വിളിക്കും.. "
അത് കേള്‍ക്കുമ്പോള്‍ ചോദിച്ചവന്റെ മുഖമൊക്കെ ഒന്ന് കറുക്കും.. കാരണം ഇനി ആരോട് ഈ ചോദ്യം ചോദിക്കും എന്ന വിഷമം കാണുമല്ലോ..
പിന്നെ വേദനയോടെ ചോദിക്കും..
"എന്ത് ജോലിയട ?? "
"ഒഹ്.. ചെറിയ ജോലിയാ. അതാ ആരോടും ഒന്ന് പറയാത്തത്.. "
അത് കേള്‍ക്കുമ്പോള്‍ അവന്റെയൊക്കെ കറുത്ത മുഖമൊന്നു വെളുക്കും.. കാരണം ചെറിയ ജോലിയല്ലേ.. പിന്നെ മുഖം ഒന്ന് കൂടി വെളുക്കാന്‍ വേണ്ടി വീണ്ടും ചോദിക്കും..
" എന്നാലും എന്താ ജോലിയെന്ന് പറയെടാ.. "
"കളകട്രേറ്റില..വളരെ ചെറിയ ജോലി.. "
"എഹ്.. അതെന്തു ജോലി?? "
"ജില്ലാ കളക്ടര്‍ ആയിട്ടു.. "
ഠിം.. വെളുത്ത മുഖത്ത് നിന്നും ചോര തുടിക്കുന്നത് വളരെ കൃത്യമായിട്ട് കാണാം..
പക്ഷെ എന്നിട്ടും എന്‍റെ നാട്ടുകാര്‍ എന്നെ വിട്ടില്ല.. അത്ര മാത്രം സ്നേഹം അവര്‍ക്കെന്നോടുന്ടെന്നു ഞാനപോഴാ മനസിലാക്കുന്നത്..
അവര്‍ ചോദ്യം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.. ഞാന്‍ അത് പതിവ് അവഗനയില്‍ ഒതുക്കുകയും ചെയ്തു..
പിന്നെ മാസങ്ങള്‍ കടന്നു പോകവേ അതെ ചോദ്യം എന്‍റെ വീട്ടില്‍ നിന്നും ഉയര്‍ന്നു തുടങ്ങി.. അപോഴും ഞാന്‍ മൈന്‍ഡ് ചെയ്തില്ല..
പക്ഷെ വീട്ടിലെ മാറ്റങ്ങള്‍.. അത് എന്നെ പിടിച്ചു കുലുക്കിയെന്നു വേണേല്‍ പറയാം.. അത്രക്കും വേദനാജനകമായ മാറ്റം.
ബിരിയാണി നെയ്ചോറിനും,നെയ് ചോറ് വെറും ചോറിനും ,അത് കഞ്ഞിയിലെക്കും വഴി മാറിയപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല..
എന്തെങ്കിലുമൊക്കെ ആയി കിട്ടുന്നുണ്ടല്ലോ എന്ന സമാധാനം..
പക്ഷെ ഒരു നേരം പട്ടിണി കിടന്നാല്‍ ഒന്നും സംഭവിക്കനോന്നും പോകുന്നില്ല എന്ന തരത്തിലേക്കാ മാറ്റം എത്തിയിപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി.. അങ്ങനെ ഞാന്‍ ആ പ്രതിക്ജ എടുത്തു..
"ഇനി ഞാന്‍ സ്വന്തമായി ജോലി ചെയ്യും.. "
പക്ഷെ എന്ത് ജോലി??????
കലക്ടര്‍ പണിയുടെ മുതല്‍ കല്ല് പണിയുടെ വരെ ഒരു ലിസ്റ്റ് തയ്യാറാക്കി.. ഇനി തിരക്കിട്ട ആലോചനകള്‍..
വീട്ടുകാര്‍ വീണ്ടും ബിരിയാണി വെച്ച് തുടങ്ങി.. കാരണം ഞാന്‍ ആലോചിക്കാനെലും തുടങ്ങിയല്ലോ എന്ന സമാധാനം..
മാസങ്ങള്‍ പിന്നെയും കടന്നു പോയി.. ആലോചന എങ്ങുമെത്തിയില്ല..
വീട്ടുകാര്‍ വീണ്ടും കഞ്ഞി വെച്ച് തുടങ്ങിയപോള്‍ എനിക്ക് പന്തി കേടു തോന്നി തുടങ്ങി..
ഇനി രക്ഷയില്ല... എന്ത് വന്നാലും ജോലി..
ഒടുവില്‍ നാട് വിട്ടേക്കാം എന്നൊരു തീരുമാനം എടുത്തു.. (തെറ്റിദ്ധരിക്കല്ലേ.. ജോലി ആവശ്യാര്‍ത്ഥം വേറൊരു സ്ഥലത്തേക്ക് മാറുക എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. )
അത് ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു.. അവര്‍ക്കെല്ലാം നല്ല അഭിപ്രായം.. കാരണം എന്‍റെ ശല്യം ഒഴിവാകുമല്ലോ..
"അല്ലേലും ഇപോഴത്തെ യുവ സമൂഹം ഇങ്ങന.. ഒരാള്‍ നല്ല കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു അവരെ നേര്‍വഴിക്ക് നടത്തുമ്പോള്‍ അയാളെ എങ്ങനേലും നാട് കടത്താനെ അവര്‍ ആലോചിക്കു.. " ഞാന്‍ മനസിലോര്‍ത്തു..
"ടാ .. നിനക്ക് സഹൂദിയിലേക്ക് പോയാലെന്താ?? " ഒരാളുടെ അഭിപ്രായം..
സൗദിയാ അവന്‍ ഉദ്ദേശിച്ചത്..
"അതിനെക്കാള്‍ നല്ലത് നിന്നെ വല്ലതും തല്ലി ക്കൊന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നത്.. "
"അതെന്താട അങ്ങനെ?? "
"എടാ. എന്‍റെ മൂന്നു അമ്മാവന്മാരും അവിടല്ലേ.. അവിടെ ചെന്നാല്‍ ഒന്ന് തുമ്മണേല്‍ പോലും അമ്മാവന്മാരുടെ സമ്മതം വേണ്ടി വരും.. അത് കൊണ്ടു നീ നടക്കണ കാര്യം പറയ്.."
"എന്നാ പിന്നെ ബോംബെയിലേക്ക് പൊയ്ക്കൂടെ??"
"എന്നിട്ടെന്തിനാ?? "
"വല്ല അധോലോകത്തിലും ചേര്‍ന്ന് രക്ഷപെടാന്‍ നോക്കെടാ.. "
"ആഹാ.. എന്നെ എന്നെന്നേക്കുമായ് ഒഴിവാക്കാന്‍ നോക്കുവാണല്ലേ,,?? തെണ്ടി ചെക്കാ.. എന്‍റെ മുന്നില്‍ കണ്ടു പോകരുത് നിന്നെ .. ഹാ.. "
"എന്നാ പിന്നെ നീ എറണാകുളത്തേക്ക് പോകട.. "
"അവിടെന്തിരിക്കുന്നു?? "
"അവിടെ നിറയെ ജോലിയല്ലേ?? "
"സത്യം?? "
"സത്യമാടാ.. അവിടെ ജോലി കായ്ക്കുന്ന ഒരു മരമുണ്ട് എന്നാ കേട്ടത്.. "
"ഓഹോ.. അത് നിനക്കെങ്ങനെ അറിയാം??"
"നമ്മുടെ സജീഷ് അവിടെ എവിടെയോ ആണ് ജോലി ചെയ്യുന്നത്?? അവനെ ഒരിക്കല്‍ നാട്ടില്‍ വെച്ച് കണ്ടപോ പറഞ്ഞതാ.. അവന്‍ അവിടെ വല്യ നിലയിലാ.. "
"അത് കൊള്ളാം.. അവിടെ ചെന്ന് അവനെ കണ്ടാല്‍ മതിയല്ലോ അപ്പോള്‍.. "
"പക്ഷെ അവന്‍റെ നമ്പര്‍ ഇല്ലെട.. "
"അത് കുഴപ്പമില്ല.. അവിടെ ടൌണില്‍ ചെന്ന് ഏതേലും കടക്കാരോട് ചോദിച്ച മതി.. അവര്‍ തന്നോളും.."
ഇത് പറഞ്ഞത് വേറൊരുത്തനാ.. കയ്യില്‍ കിട്ടിയ ഒരു കല്ലെടുത്തെറിഞ്ഞു അവനെ അവിടന്ന് ഓടിച്ചു വിട്ടു..
അല്ല പിന്നെ.. എറണാകുളത്ത് ടൌണില്‍ ചെന്നിട്ടു കടക്കാരോടന്വേഷിച്ച മതി പോലും..
"വേറെ ആരേലും അവിടെ ഉണ്ടോട?? "
"വേറെ........ ആഹ്.. നമ്മുടെ മുനീര്‍ അവിടെ എന്തോ വല്യ പരിപാടിയാണെന്ന് കേട്ടിട്ടുണ്ട്.. അവനെ കണ്ടാല്‍ മതിയാകും.. "
"അത് കൊള്ളാം.. അവനാകുമ്പോ നാലഞ്ചു വര്‍ഷമായി എറണാകുളത്ത്.. അവന്‍ ശ്രമിച്ചാല്‍ ഒരു ജോലി കിട്ടാതിരിക്കില്ല.. "
അങ്ങനെ മുനീറിന്‍റെ നമ്പര്‍ സങ്കടിപ്പിച്ചു..
അങ്ങനെ ഒരു ഞായറാഴ്ച കണ്ണൂരില്‍ നിന്നും 8.30-നു പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ്സ് കയറി ഞാന്‍ എറണാകുളത്തേക്ക്..
തിങ്കള്‍ രാവിലെ 3 മണിയോടടുപ്പിച്ച് ഞാന്‍ എറണാകുളത്ത് കാല് കുത്തി..
എന്‍റെ വരവ് എറണാകുളത്തിനെ കുളിരണിയിച്ചു..
അതെ.. അരുതാത്തതെന്തോ സംഭവിച്ചത് പോലെ നല്ല ഇടിവെട്ടും മഴയും..
തല്ക്കാലം ഒന്നും നോക്കിയില്ല.. നേരം വെളുക്കുവോളം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിടന്നുറങ്ങാം എന്ന ചിന്തയില്‍ ഞാന്‍ ഒരു ബെഞ്ചില്‍ തല ചായ്ച്ചു കിടന്നു.. യാത്രാ ക്ഷീണം കാരണം പെട്ടെന്നുറങ്ങി പോയി..
കുറച്ചു കഴിഞ്ഞു കാണും.. കാലില്‍ എന്തോ കടിച്ചത് ഞാന്‍ ചാടി എണീറ്റു..
"ദൈവമേ.. മൂര്‍ക്കന്‍ പമ്പ് കടിച്ചെന്ന തോന്നുന്നേ.. " ഞാന്‍ കാലിലേക്ക് നോക്കി..
അയ്യേ.. ദേണ്ടെ.. ഒരു കൊതുക്..
ഒരുപാട് കൊതുക് കടിച്ചിട്ടുണ്ട്..പക്ഷെ ഇത് പോലോത്തെ ഒന്നിനെ ആദ്യമായ് കാണുവ.. എന്റമ്മോ..
ഞാന്‍ കണ്ണുരിലുള്ള പാവം കൊതുകുകളെ മനസ്സാല്‍ നമിച്ചു..
സമയം ഇഴഞ്ഞു നീങ്ങി.. നേരം വെളുത്തു..
മുനീറിനെ വിളിക്കാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.
"ഹലോ..എന്താടാ??" മറു തലക്കല്‍ അവന്‍റെ ശബ്ദം..
"ഞാന്‍ എറണാകുളത്തെത്തി.. നീ ഇപോ എവിടെയാ??"
"എറണാകുളത്തോ??? .. വരുന്നതിനു മുന്‍പ് എന്നെ വിളിക്കണമെന്ന് പറഞ്ഞതല്ലേ. "
"അത് മറന്നു പോയെട അളിയാ.. അത് വിട്.. നീയിപോ എവിടെയാ??"
"ഞാനിപോ ആലപ്പുഴയില.."
"എഹ്.. ആലപ്പുഴയോ?? അവിടെ എന്താ പരിപാടി?? "
"ഞാന്‍ Vodafone -ന്റെ മാര്‍ക്കറ്റിംഗ്-നു വന്നതാ.. "
ഒഹ്.. അപ്പോള്‍ കേട്ടത് ശരിയാ.. അവന്‍ വല്യ നിലയില്‍ തന്നെയാ. ഞാന്‍ ഓര്‍ത്തു.
"നീയെപോഴാ തിരിച്ചു വരുന്നേ?? "
"രണ്ടാഴ്ച അകുമെട.. അത് വരെ നീ അവിടെ എവിടേലും റൂമെടുത്തു താമസിക്കു.."
"ഉം.. ശരി.." അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
വെറും രണ്ടാഴ്ചത്തെ കാര്യമല്ലേ ഉള്ളു.. അതിനിടയില്‍ എന്‍റെതായ രീതിയില്‍ ജോലിയും അന്വേഷിക്കാം..
എറണാകുളത്ത് ജോലി കായ്ക്കുന്ന മരമുണ്ടെന്നല്ലേ..!!!!!!!!!!!!!
റൂം അന്വേഷിച്ചു നടന്നു തുടങ്ങി.. പിന്നീടങ്ങോട്ട് ഞെട്ടിപ്പിക്കുന്ന ചില മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കി തുടങ്ങി..
"ഇവിടെ റൂം എടുക്കുന്ന കാശ് കൊണ്ടു എന്‍റെ നാട്ടില്‍ ഒരു വീടെടുക്കാം" എന്ന സത്യം..
"എറണാകുളത്ത് പട്ടിണി കിടക്കണേല്‍ പോലും നൂറു രൂപ വേണമെന്ന " സത്യം..
എന്തായാലും അവസാനം നെട്ടൂര്‍ എന്ന സ്ഥലത്ത് ഒരു റൂം തരപ്പെട്ടു..
അല്ല.. തെറ്റാണു.. റൂം എന്ന പ്രയോഗം തെറ്റാണു..
നാലു ചുമരുകള്‍ക്കിടയില്‍ ഒരു കട്ടില്‍.. അതാണ് യാദാര്‍ത്ഥ്യം.
അങ്ങനെ പിറ്റേന്ന് മുതല്‍ ഞാന്‍ ജോലി തേടി അലഞ്ഞു തുടങ്ങി..
കയ്യിലെ കാശ് തീര്‍ന്നതല്ലാതെ.ഒരിടത്തും ജോലി കായ്ക്കുന്ന മരം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല..
ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ മൂന്നു നേരം മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിരുന്ന ഞാന്‍ പട്ടിണി കിടക്കേണ്ട ഗതിയായി..
ദിവസങ്ങള്‍ കഴിഞ്ഞു കൊണ്ടേയിരുന്നു..
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് വെറുത്തു തുടങ്ങി. അതിനു കാരണമുണ്ട്..
ജീന്‍സും ഷര്‍ട്ടും ഒക്കെ ഇട്ടു നല്ല സ്റ്റൈലില്‍ ഹോട്ടലില്‍ പോകും.. ഇത് കാണുമ്പോള്‍ സപ്ലൈ ചെയ്യുന്നവന്‍റെ മനസൊന്നു കുളിരണിയും..
എന്തേലും ടിപ് കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ എന്‍റെ അരികിലേക്ക് ഓടി കിതച്ചു വരും.. ഒരു പണിയും ചെയ്തില്ലേലും ഹോട്ടല്‍ നടത്തുന്നത് തന്നെ അവനാന്നര്‍ത്ഥത്തില്‍ മുന്നില്‍ നിന്നും കിതക്കും. (സെന്റിമെന്റ്സ് കിട്ടണമല്ലോ...... )
പിന്നെ ബഹുമാന പുരസരം ചോദിക്കും..
"എന്താ സര്‍ കഴിക്കാന്‍ വേണ്ടത്.. "
ഞാന്‍ ഒന്ന് തല ചൊറിയും..
അത് കാണുമ്പോള്‍ അവന്‍ ലിസ്റ്റ് പറഞ്ഞു തുടങ്ങും.
"പൊറോട്ട.. ചപ്പാത്തി.. ബിരിയാണി.. നൂഡില്‍സ്... "
"മതി.. നിര്‍ത്ത് നിര്‍ത്ത്.. "
"കറി.. ചിക്കന്‍.. മട്ടണ്‍.. ബീഫ്.. "
"അതും നിര്‍ത്ത്.. "
"എന്താ സര്‍..??? "
"മൂന്നു പൊറോട്ട.. "
"ഓക്കേ. കറി.. ??"
"ഇച്ചിരി ഗ്രേവി.."
"എന്തോ??? "
"മൂന്നു പൊറോട്ടയും ഗ്രേവിയുമെന്നു .."
"അത് ശരി. കഞ്ഞിയായിരുന്നല്ലേ.. ??"
"നോ. കഞ്ഞി വേണ്ട.. പൊറോട്ട മതി.. "
ഹല്ല പിന്നെ..
അങ്ങനെ ഒരോ ദിവസവും ഒരോ ഹോട്ടല്‍.. സ്ഥിരമായി ഒരേ ഹോട്ടലില്‍ ചെന്നാല്‍ തികഞ്ഞ അവഗണ കിട്ടിയ അനുഭവം കൊണ്ട അങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നത്..
അങ്ങനെയൊരു ഞായറാഴ്ച ദിവസം.. പതിവ് പോലെ ഒരു ഹോട്ടെലില്‍ രാവിലെ തന്നെ ഞാന്‍ ഹാജറായി..
എന്നെ കണ്ട സന്തോഷത്തില്‍ എന്‍റെ അരികിലേക്ക് ഓടി വരുന്നവന്റെ മുഖത്തോട്ടു നോക്കി..
എവിടെയോ കണ്ടു മറന്ന മുഖം..
എഹ്.. ഇതവനല്ലേ.. സജീഷ്.. എറണാകുളത്ത് വല്യ നിലയില്‍ ആണെന്ന് എന്‍റെ ഫ്രണ്ട് പറഞ്ഞ അതേ സജീഷ്.. ഇവനെന്താ ഇവിടെ??
ആളെ മനസിലാകാതെ എന്റെടുത്ത് ഓടി വന്ന സജീഷ് എന്നെ തിരിച്ചറിഞ്ഞതും വെടി കൊണ്ടത് പോലെ നിന്നു.. പിന്നെ പതിയെ ചോദിച്ചു..
"കോളേജിലോ സമാധാനം തന്നില്ല.. ഇവിടെ എറണാകുളത്തും സമാധാനം തരില്ല അല്ലേ??"
"അത് തരില്ല.. അത് വിട്. നീ എന്താ ഇവിടെ?? നീ ഏതോ വല്യ നിലയിലാണ് എന്നാണല്ലോ നാട്ടുകാര്‍ പറയുന്നത്.. "
"വല്യ നിലയിലായിരുന്നു.. പക്ഷെ.. "
"എന്താടാ.. സാമ്പത്തിക മാന്ദ്യം നിന്നേം ഭാദിച്ചോ"
"അതല്ലട.. Lakeshore ഹോസ്പിറ്റലില്‍ ആറാം നിലയിലുണ്ടായിരുന്ന കാന്റീനില്‍ ആയിരുന്നു ഞാന്‍.. അവിടത്തെ പണി പോയത് കൊണ്ട ഇങ്ങോട്ട് മാറിയത്.. "
"അത് ശരി. വല്യ നില എന്ന് പറഞ്ഞത് ഇതായിരുന്നു അല്ലെ?? "
"ഏതായാലും ഇവിടത്തെ പണിയും അടുത്ത് തന്നെ പോകും.. "
"അതെതട അളിയാ??"
"നീ എറണാകുളത്ത് എത്തിയില്ലേ?? ഇനിയിവിടെ എങ്ങനെ സമാധാനത്തോടെ ജീവിക്കാനാ?? "
"പോടാ.. ഞാന്‍ പഴയത് പോലെ ഒന്നും അല്ല.. വളരെ ഡീസെന്‍റ് ആണ്.. "
"ഉവ്വ,, ഉവ്വ.. ഡീസെന്‍റ് ... അതിരിക്കട്ടെ.. നിനക്കെന്ത കഴിക്കാന്‍ വേണ്ടത്.. ?? "
ഇവനോടകുമ്പോള്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല.. അന്തസ്സോടു തന്നെ പറയാം..
"മൂന്നു പൊറോട്ടയും കുറച്ചു ഗ്രേവിയും.. "
അത് കേട്ടതും അവന്‍റെ മുഖത്തൊരു പുച്ഛം..
"എന്തോ.. ഗ്രേവിയോ?? മോനെന്താ ഉദ്ദേശിച്ചത്.??? "
"അതായതു.. ഈ.. "
"ചാറ് ചാറ്... അങ്ങനെ പറഞ്ഞ മതി.."
"ഒഹ്.. സോറി ഡാ.. നിങ്ങള്‍ ബ്ലടി മലയാളീസ് അങ്ങനെയാണല്ലേ പറയുന്നത്.. "
"ഉവ്വ.. ഉവ്വ.."
നാണക്കേടില്ലാതെ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഒരു സ്ഥലം കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ഹോട്ടലിനു പുറത്തേക്കു..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ മൊബൈല്‍ ബെല്ലടിച്ചു..
"കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നാവും. അല്ലാതെ എന്നെ ആര് വിളിക്കാന്‍?? " ഞാന്‍ മനസാല്‍ ഓര്‍ത്തു ഫോണിലേക്ക് നോക്കി..
അല്ല. കസ്റ്റമര്‍ കെയര്‍-ഇല്‍ നിന്നല്ല.. മുനീര്‍ ആണ്..
ഞാന്‍ സന്തോഷത്തോടെ ഫോണ്‍ എടുത്തു..
"ഹല്ലോ.. "
"ടാ.. നിനക്ക് ജോലി വല്ലതും ആയോ?? "
"ഉം.. ആയി.. ജോലി നോക്കി നടക്കല്‍ ഒരു വല്യ ജോലി ആയി.. "
"ഉം.. ഞാന്‍ നാളെ എറണാകുളത്തെത്തും.. നിനക്ക് സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ??"
ചോദ്യം ഞാന്‍ കേട്ടതും ഞാന്‍ ഞെട്ടി പോയി.. അവനു വട്ടായതാണോ.. അതോ എനിക്ക് വട്ടായതാണോ?? അതോ അവന്‍ എന്നെ ആക്കിയതാണോ??
എനിക്കൊന്നും മനസിലായില്ല.. പിന്നെ പതിയെ ചോദിച്ചു..
"എന്താടാ?? "
"ടാ.. നാളെ കടവന്ത്രയില്‍ ഒരു സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നുണ്ട്.. അതില്‍ അഭിനയിക്കാന്‍ ആള് വേണം. നീ വരുന്നോ??"
ഇത് കേട്ടപോള്‍ എനിക്കുറപ്പായി.. വട്ടു അവനാ.. അല്ലേല്‍ ഒരു നാടകം വരെ ഇതുവരെ കാണാത്ത എന്നോട് സിനിമാ നായകന്‍ ആവാന്‍ താല്പര്യമുണ്ടോ എന്ന് ആരേലും ചോദിക്കുമോ??
പക്ഷെ ഞാന്‍ അവനോടു ഇല്ല എന്ന് പറഞ്ഞില്ല.. കാരണം ഞാനും വല്യൊരു നടനയാലോ??
പകരം അവനോടു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ തുടങ്ങി..
"ഏതാ പടം?? ആരാ സംവിധായകന്‍?? "
"അതിശയന്‍ എന്ന പദത്തിന്റെ പേര്.. വിനയന്‍ ആണ് സംവിധായകന്‍.. "
"ഒഹ്.. എന്‍റെ കഥാ പാത്രത്തിന്‍റെ പേരെന്താ?? തിരക്കഥ വായിക്കാന്‍ തരുമോ???"
കുറച്ചു നേരത്തേക്കവനൊന്നും മിണ്ടിയില്ല.. പിന്നെ പതിയെ പറഞ്ഞു..
"അതൊക്കെ നാളെ വിശദമായി പറയാം.. നീ ഏതായാലും നാളെ ഒമ്പത് മണിയാകുമ്പോള്‍ കടവന്ത്രയിലേക്ക് വാ.. "
ഇതും പറഞ്ഞു അവന്‍ കാള്‍ കട്ട് ചെയ്തു..
ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി..
ഞാന്‍ വല്യൊരു നടനാകുന്നത്...
ആദ്യ സിനിമാ കഴിഞ്ഞിട്ട് വേണം മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ ഒരു സൈഡില്‍ ഇരുത്താന്‍.. അവര്‍ എന്‍റെ സഹ നടന്മാരായി അഭിനയിക്കുന്നത് വരെ ഞാന്‍ സ്വപ്നം കണ്ടു..
സ്വപ്നം കണ്ടെന്നു മാത്രമല്ല.. എന്‍റെ സ്വപ്നവും ,സിനിമാ പ്രവേശനവുമെല്ലാം അപ്പോള്‍ തന്നെ അഹങ്കാരത്തോടെ നാട്ടുകാരെ മുഴുവന്‍ വിളിച്ചു പറഞ്ഞു.. പിന്നേം കുറച്ചു പേരെ വിളിക്കാന്‍ നോക്കിയപോ ഫോണില്‍ ബാലന്‍സ് തീര്‍ന്നു..
ഇതാ ഈ BSNL -ന്റെ കുഴപ്പം.. ബാലന്‍സ് തീര്‍ന്ന പിന്നെ വിളിക്കാന്‍ പറ്റില്ല..
ഹും.. ഒരു നടനായിട്ടു വേണം.. BSNL -നെ ഒരു പാഠം പഠിപ്പിക്കാന്‍.. 5 കോടി എങ്കിലും വാങ്ങാതെ ഞാന്‍ അവരുടെ ബ്രാന്‍ഡ് അംബാസിടര്‍ ആവില്ല.. എന്നോടാണോ കളി..
ഇനി ഹോട്ടലില്‍ ചെല്ലണം.. സജീഷിന്റെ അടുത്ത് കുറച്ചു ഷോ കാണിക്കണം.. തിരിച്ചു വന്നു കിടന്നുറങ്ങണം..
രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കേരളത്തിന്റെ പുതിയ താരോദയം.. പ്ലാന്‍ റെഡി..
നേരെ ഹോട്ടലിലേക്ക് .. എന്നേം കാത്തു പഴയ പൊറോട്ടേം കുറച്ചു ചാറുമായി സജീഷ്..
അവനെ കണ്ട ഉടന്‍ എന്‍റെ മുഖത്ത് മാക്സിമം പുച്ച ഭാവം വരുത്തി.. ഇത് കണ്ടപ്പോള്‍ തന്നെ അവനെന്തോ പന്തി കേടു തോന്നി..
"നൂറു രൂപ ആരെങ്കിലും കടം തന്നോ?? അതിന്റെ അഹങ്കാര ഭാവം നിന്‍റെ മുഖത്തുണ്ടല്ലോ.. " അവന്‍റെ ചോദ്യം..
ഞാന്‍ അവനെ രൂക്ഷമായൊന്നു നോക്കി..
"എന്താടാ?? എന്താ കഴിക്കാന്‍ വേണ്ടത്?? "
"എടാ എന്നോ.. ഒരു സിനിമാ നടനോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ക്കറിയില്ലേ?? " ഞാന്‍ ചൂടായി..
അവന്‍ ഒരടി മാറി പുറകോട്ടു നിന്നു.. ജോലി കിട്ടാത്ത വിഷമത്തില്‍ വട്ടായി പോയി എന്ന് കരുതി കാണണം.. തെണ്ടി..
പിന്നെ അവന്‍ ചോദിച്ചു..
"സിനിമാ നടനോ?? ആര് .. നീയോ?? "
"അതേ.. ഇന്നല്ല.. നാളെ മുതല്‍.. ഞാന്‍ ഒരു സിനിമയില്‍ നായകനാകാന്‍ പോകുന്നു.. "
അതും പറഞ്ഞു ഞാന്‍ എന്‍റെ സിനിമാ പ്രവേശനത്തിന്റെ മുഴുവന്‍ കഥയും അവനോടു പറഞ്ഞു.. അവന്‍ ഞെട്ടി തരിച്ചു നിന്നു.
"അത് ശരി.. ഉം.. അത് വിട്..സര്‍-നു എന്താ കഴിക്കാന്‍ വേണ്ടതാവോ ?? "
എഹ്.. ആക്കിയതാണോ?? ഏയ്.. .. അല്ല.. ആക്കിയതല്ല..
"മൂന്നു പൊറോട്ടേം ഗ്രേവിയും.. "
"സിനിമാ നടന്‍ പൊറോട്ടേം ഗ്രേവിയും കഴിക്കുന്നോ?? ചെഹ്.. എന്താ സര്‍ ഇത്.. "
"സിനിമാ നടന്‍ നാളെയല്ലേ.. ഇന്ന് ഞാന്‍ വെറും പച്ച മനുഷ്യനാ.. പിന്നെ ഞാന്‍ പൊറോട്ടേം ഗ്രവിയും കഴിക്കുന്നതും ഇടയ്ക്കു പട്ടിണി കിടക്കുന്നതുമൊക്കെ കാശ് ഇല്ലാഞ്ഞിട്ടല്ല.."
"പിന്നെ?? "
"ഭാവിയില്‍ ജീവിത കഥാ എഴുതുമ്പോള്‍ അങ്ങനെ കുറെ കാര്യങ്ങളൊക്കെ എഴുതാന്‍ വേണ്ടി.. വെറും അനുഭവത്തിന്.. അനുഭവത്തിന് വേണ്ടി മാത്രമാ.. ഹഹ്"
"ഉവ്വ.. ഉവ്വ.. "
അവന്‍ കൊണ്ടു വന്ന ഭക്ഷണവും കഴിച്ചു കൊണ്ട് ഞാന്‍ ഉറക്കത്തിലേക്കു..
അങ്ങനെ ആ ദിവസം കഴിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. നാളെ.. നാളെ മുതല്‍ ഞാന്‍ സിനിമാ നടനാ ..
കേരളത്തിന്റെ സ്വന്തം ഫായിസ്..
രണ്ടാം ഭാഗം
Fayis alla..Keralathinte swantham Firoz... hmm ninte Kadhayanalel ingane poyal ninte Kadha avan kazhikumeda.. :D.. waitng to read the next part..
ReplyDeleteAllada.. Faayiz thanna.. njanallaaaaaaa.. :P
ReplyDeleteenittu enthayiiiiiiii..post next part
ReplyDelete@Deepz.. Sure .. will post soon.. ezhuthan Kurachu samayam tharuu.. Please.. :P
ReplyDeletethanks for the comment.. :)
Pratheekshayooode
ReplyDeleteKathirikkunnu
Pthiya Nadaney kanan ........
pratheekshayode...........
ReplyDeleteKathirikkunuuuuu
Puthiya Nayakane Kanan...
@Ashru.. Varum aliyaa varum.. Thoonu pilarnnum varum.. :)
ReplyDeleteഹ ഹ .. ഫിറോസ് ഭായ് ... ഓരോന്ന് ആയിട്ട് വായിക്കുകയാ ,,,,,, അടിപൊളി .... അടിപൊളി .....
ReplyDelete(കയിഞ്ഞ രണ്ടു പോസ്റ്റും ഇത്രേ നിലവാരം ഇല്ല എന്ന് പറയട്ടെ)
എല്‍ദോ നിന്നെ സിനിമയിലെടുത്തടാ!!!
ReplyDeleteനമ്മളും ഈ അവസ്ഥയില്‍ ആയതു കൊണ്ട്
എന്റെ ഒരു പോസ്റ്റുമായി സമയം തോന്നി
ഞാനും എറനാകുളത്ത് കുറെ ചുറ്റിയതാ
എന്നോടും ആരോ പറഞ്ഞു അവിടെ ജോലി കായ്ക്കുന്ന മരം ഉണ്ടെന്നു
ഞാന്‍ പോയപ്പോള്‍ ഒന്നും കണ്ടില്ല എന്നതാണ് സത്യം
എന്തായാലും നിങ്ങളെ സിനിമെലെങ്കിലും എടുത്തില്ലേ
ഇതൊന്നു വായിച്ചു നോക്കു
ഉപദേശികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ങേ!!!!!അപ്പോ ഒരു സിൽമാനടനാരുന്നു അല്ലേ?????ബാക്കി കൂടി വായിക്കട്ടെ!!!!
ReplyDelete