"നമസ്കാരം..
നമുക്കെന്നാ ചർച്ചയിലേക്ക് കടക്കാം.. എറണാകുളം ഇൻഫോപാർക്കിലെ തപസ്യ
ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ... "
"എടേയ്.. എടേയ്.. നിർത്തിനിടെയ്.. പ്രമുഖ കാന്റീൻ എന്നാ.. പേര് പറയാൻ പറ്റൂലേ ??""എറണാകുളം ഇൻഫോപാർക്കിലെ തപസ്യ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ക്യാന്റീനിൽ നിന്നും ഓർഡർ ചെയ്ത സവാള വടയിൽ നിന്നും അട്ടയെ കിട്ടി എന്നതാണ് നമ്മുടെ വിഷയം..പറയൂ എന്താണ് സംഭവം. ,എപ്പോഴാണ് അട്ടയെ കിട്ടിയത്.."
"അതല്ല പിള്ളേച്ചാ.. ഇന്നവർ പിന്നാമ്പുറം കാണിച്ചു.. നാളെയവർ ഉമ്മറം കാണിച്ചാലോ എന്ന് പേടിച്ചിട്ടാ..."
"എന്തുട്ട് ??"
"അല്ല..
പെരുച്ചാഴി,പാമ്പ്,പരാമർ തുടങ്ങിയ എന്തേലും കിട്ടുന്നതിന് മുമ്പ്
ഒന്നുറക്കെ നിലവിളിക്കുവുകയെങ്കിലും ചെയ്യാലോ എന്ന് കരുതിയാ.. ഒന്നുറക്കെ
നിലവിളിച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ എന്നാണല്ലോ ശാസ്ത്രം.."
"ഉവ്വുവ്വ്.. ഉണരുന്നതും കാത്തു തെക്കോട്ടു നോക്കി നിന്നോ.. നിങ്ങൾക്കത് ബഹിഷ്‌കരിച്ചൂടെ.."
"അതിനെല്ലാരും
വിചാരിക്കണ്ടേ.. ഇന്നലെ അവിടെ അത്രേം ബഹളം നടക്കുമ്പോൾ അകത്തു
ഇതുവരെയില്ലാത്ത കച്ചോടം നടക്കുകയായിരുന്നു. ആ കച്ചോടം കണ്ട് അവരെല്ലാ
ദിവസവും അട്ട പൊരിച്ചു തരുമോ എന്നാ ഇപ്പോഴത്തെ പേടി.."
"അതെന്താ അങ്ങനെ.."
"ആർക്കും
വേറെ വഴിയില്ല .. ആ കട മാത്രേ ഉള്ളൂ.. അതോണ്ട് കണ്ണടച്ചു അവിടന്നു തന്നെ
കഴിക്കുന്നു.. അവർ അത് മുതലാക്കുന്നു..ഹോട്ടൽ എന്ന് വെച്ചാൽ വെറും ബിസിനസ്
മാത്രമല്ല,ഒരൽപം സേവനം കൂടിയാണ് എന്ന് മനസ്സിലാക്കാത്ത ഇതുപോലോത്തെ ബിസിനസ്
മൈൻഡഡ് ആൾക്കാർ ഉള്ളടുത്തോളം ഇതുപോലുള്ള പലതും കാണേണ്ടി വരും.."
"ശോ.. പതറ്റിക്.. എന്നാ ഇവർക്ക് വല്ല വിഷവും കലക്കി തന്നു ഒറ്റയടിക്ക് എല്ലാത്തിനേം കൊന്നൂടെ.."
"ഏയ്.. അതില്ല. ഒറ്റയടിക്ക് കൊല്ലൂല .. ഇഞ്ചിഞ്ചായി മരിച്ചാ മതി നീയൊക്കെ.. അതാണ് ലൈൻ.. "
"ഉം.. പക്ഷെ കാന്റീൻ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ് എന്നാണല്ലോ കേട്ടത്.."
"അതൊക്കെ കോമേഡിയല്ലേ ചേട്ടാ.. സാധാരണ ശനീം ഞായറും അവധി ദിവസമാണല്ലോ.. ഇതിപ്പോ എന്താ,ഒരു ദിവസം കൂടുതൽ അടച്ചു എന്ന് മാത്രം... "
"ഉം.. ഇതൊക്കെ കേട്ടിട്ട് മെമ്പർ താഹിർ എന്താ മിണ്ടാതിരിക്കുന്നെ.."
"ഏയ്,,
ഞാൻ ഇമ്മാതിരി കാര്യങ്ങളിലൊക്കെ കേറി അഭിപ്രായം പറയുന്നതങ്ങു നിർത്തി..
ഇതിപ്പോ അട്ടയെ അവഹേളിച്ചു എന്നും പറഞ്ഞു മൃഗ സംരക്ഷണ വകുപ്പുകാർ വന്ന്
കേസ് എടുത്ത് നിന്നെയൊക്കെ കൊണ്ടുപോയി ജയിലിൽ അടക്കും.. അവരൊക്കെ അന്ത
മാതിരി പെരുമയാന ആള്.. തെരിയുമ.. "
"ങേ.. അതും ശരിയാ.."
"സൊ ഗോ യുവർ ഓഫീസെസ്, ഡൂ യുവർ വർക്ക്,ടേക്ക് സം ബ്രേക്ക്,ഈറ്റ് സം അട്ടഫ്രൈ..ഹാവ് ഫൺ..."
"അത് പിന്നെ.. അട്ട നമ്മളെ പോലെ പ്രതിരോധ കുത്തിവെപ്പൊന്നും എടുക്കാറില്ലല്ലോ.. സോ ചൂടുള്ള എണ്ണയിൽ വീണപ്പോൾ തന്നെ ചത്ത് കൊടുത്തതാവാനാ സാധ്യത.."
ReplyDeleteഅത് പൊളിച്ച്... :)
Choodu ennaye prathirodikan kuthiveppo,namukko!�� Luvd ur writing as always, esp the last "charithramakuna" cmt�� dunno why the officials are so lenient on such activities!!keep up ur good work and really wish this can be an eye opener for many! Btw, u got that lovely creature or any of our friends??
ReplyDeleteChoodu ennaye prathirodikan kuthiveppo,namukko!�� Luvd ur writing as always, esp the last "charithramakuna" cmt�� dunno why the officials are so lenient on such activities!!keep up ur good work and really wish this can be an eye opener for many! Btw, u got that lovely creature or any of our friends??
ReplyDeleteകണ്ണൂര്‍ പാസഞ്ചര്‍ സ്റ്റാര്‍ട്ട് ആയല്ലോ? കൊള്ളാം...
ReplyDeleteപാസ്സഞ്ജർ..കലക്കനായിട്ടുണ്ട്.സൂപ്പർ!!!
ReplyDelete