ഓര്‍ക്കാന്‍ ഇപ്പോഴും കഴിയുന്നില്ല,
രാത്രിയുടെ ഇരുട്ടില്‍
അവരെന്ത് നേടി... ???
ഇരുട്ട് എത്ര പെട്ടെന്നാണ്
കൂരിരുട്ടായത്..
എന്തായിരിക്കും ആ
നേരം ആ കുഞ്ഞിന്റെ മനസ്സില്‍ ..??
ഓര്‍ക്കാന്‍ പോലും പേടിയാണ്..
അവള്‍ക്കു വേണ്ടി മെഴുകുതിരി
തെളിക്കാന്‍ ആരും കാണില്ല..
അവള്‍ വെറും നാടോടി,
വേദനയും മാനവും ഇല്ലാത്തവള്‍... !!!
ഹൃദയത്തിന്റെ, ചെറിയൊരു-
കാരണം,
അവളൊന്നു ഹൃദയം പിടഞ്ഞു
ശപിച്ചാല്‍ ഉണ്ടാകുമോ-
ഈ മണ്ണും വിണ്ണും.. ??
ലജ്ജിച്ചു തല താഴ്താം,
ഒന്ന് കൂടി...
ഇതത്രേ നമ്മള്‍ ജീവിക്കുന്ന സമൂഹം..
ദൈവത്തിന്റെ സ്വന്തം നാട്.. !!!
Kannu kaanatha samoohathodu velichathinte kada paranjttendu kaaaryam he....
ReplyDeleteഒന്ന് മുഷ്ടി ചുരുട്ടി
Deleteഅടിക്കണ്ടേ...
ആകാശത്തെയെങ്കിലും... :(
എന്താ മനുഷ്യര്‍ ഇങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവര്‍ക്ക് പ്രചോദനം ആകുന്നോ...?. അതോ നിയമങ്ങള്‍ ഇനിയും കര്ശനമാക്കനമോ..? .
ReplyDeleteചോദ്യവും ഉത്തരവും ഒന്നുമുണ്ടാകരുത്.. കൊന്നു കളഞ്ഞേക്കണം അവനെയൊക്കെ...:@
Deleteഎവിടെ... ഒന്നും നടക്കില്ല.. വേറൊരു ഗോവിന്ദ ചാമി ജനിക്കും എന്ന് മാത്രം.. Bull shit.. :@ :(
ദൈവമേ...
ReplyDeleteആ കുഞ്ഞുണരുമ്പോള്‍
അവളുടെ മുറിവുണങ്ങാത്ത
ഹൃദയത്തിന്റെ, ചെറിയൊരു-
കോണില്‍ പോലും ഈ ഓര്‍മ്മകള്‍
ഉണ്ടാവരുതേ...................!
ഒന്നും പറയാനില്ല ഫിറോ .......
ഭാഷയുടെ ഈറ്റില്ലമേ , തുഞ്ചന്‍ പറമ്പേ ..
മലയാളമേ , പുരുഷ സമൂഹമേ , ഗര്‍ഭപാത്രമേ ലജ്ജിക്കുക ....!
ചോദ്യവും ഉത്തരവും ഒന്നുമുണ്ടാകരുത്.. കൊന്നു കളഞ്ഞേക്കണം അവനെയൊക്കെ...:@
ReplyDeleteഅതെ അത് തന്നെയാണ് ചെയ്യേണ്ടത്.
അവള്‍ക്കു വേണ്ടി മെഴുകുതിരി
ReplyDeleteതെളിക്കാന്‍ ആരും കാണില്ല..
അവള്‍ വെറും നാടോടി,
വേദനയും മാനവും ഇല്ലാത്തവള്‍... !!!.......,....
സഹോദരാ ഭയമാകുന്നെനിക്ക്.
ivide shiksha theere kuravanu, engane ullavanmarkku vendiyum vakkalathu pidikkan alukal dharalam undu. gulfile shiksha reethi ivide varanam ennale e nadu nannavu.
ReplyDeleteകേരളമേ ലജ്ജിക്കുക
ReplyDeleteഎസ്. കെ. പൊറ്റക്കാടിന്റെ തെരുവിന്റെ കഥ ഈ അടുത്തിടെയാണ് വായിച്ചത്. ഇതുപോലെയുള്ള തെരുവുകള്‍ കേരളത്തില്‍ ഉണ്ടോ എന്ന് സംശയിച്ചിരുന്നു, ചിലപ്പോള്‍ ആ കാലത്ത് ഉണ്ടാകുമായിരിക്കും എന്ന് മനസ്സ് പറഞ്ഞു. പക്ഷേ ആ കഥ കാലാതിവര്‍ത്തിയാണെന്ന് ഇന്നു ഞാന്‍ നിസ്സംശയം പറയും. കഷ്ടം!
ReplyDeleteനമുക്ക് ലജ്ജിച്ചു തലതാഴ്ത്താം
ReplyDeleteഇതാണോ നമ്മള്‍ നമ്മളാല്‍ ഭരിക്കുന്ന നാട്!!!???
കുഞ്ഞേ നിന്റെ കാലിന്‍ വിരലിന്‍ തൊട്ടു കണ്ണുനീരിനാല്‍ മാപ്പിരക്കുന്നു.
ReplyDeleteമകളെ മാപ്പ്....ആ ഇളം പൈതലിനോട് മാപ്പ് പറയാന്‍ പോലും നമ്മള്‍ അര്‍ഹരാണോ?
ReplyDeleteഇതത്രേ നമ്മള്‍ ജീവിക്കുന്ന സമൂഹം..
ReplyDeleteദൈവത്തിന്റെ സ്വന്തം നാട്..
ദൈവത്തിന്റെയല്ല ചെകുത്താന്മാരുടെ സ്വന്തം നാട്.. !!!
മനുഷ്യന്‍ ചെന്നയ്ക്കള്ളില്‍ നിന്നും ഹൃദയം കടം കൊള്ളുന്നു
ReplyDeleteവരികള്‍ നന്നായി
oru vaakkumilla ezhuthaan......
ReplyDeleteഒന്നും പറയാന്‍ ഇല്ല ദൈവും ശിക്ഷിക്കട്ട.
ReplyDeleteഅതെ.. അവള്‍ വെറും നാടോടി...
ReplyDeleteആരും അവള്‍ക്കുവേണ്ടി മെഴുകുതിരി കത്തിക്കില്ല..
ആരും അവള്‍ക്കുവേണ്ടി മുറവിളികൂട്ടില്ല..
എന്തന്നാല്‍ അവള്‍ വെറുമൊരു നാടോടി....
ലജ്ഞ തോന്നുന്നു.. ഈ സമൂഹത്തില്‍ ജീവിക്കേണ്ടി വന്നതില്‍...
മനുഷ്യന്റെ ജീവനെടുക്കാൻ മനുഷ്യനോ നിയമത്തിനോ അധികാരമില്ല ..
ReplyDeleteഅത് ജീവൻ തന്നവന്റെ മാത്രം അധികാരമാണ്