പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Monday, December 10, 2012

അളിയാ....ഇതൊക്കെ അല്ലെ ഒരു രസം...!!!

"വരണ്ട് കിടക്കുന്ന ആത്മാവിനെ ആല്‍ക്കഹോള്‍ കൊണ്ട് സ്നാനം ചെയ്ത് ചുറ്റുമുള്ളവരെ ചിരിപ്പിക്കുന്നവര്‍ " -- കുടിയന്മാരെ എങ്ങനെ നിര്‍വചിക്കാം എന്നെന്നോട് ആരേലും ചോദിച്ചാല്‍ ഞാന്‍ പറയുന്ന മറുപടി ഇതാകും...
കുടിപ്പകയേക്കാള്‍ തീവ്രമായ കുടിക്കഥയിലേക്ക് ഏവര്‍ക്കും സ്വാഗതം...

ടിര്‍ണീം ...ടിര്‍ണീം
രാവിലെ തന്നെ  റൂമിലെ ലാന്‍ഡ്‌ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി..

എറണാകുളത്ത്  ബാച്ചികള്‍ മാത്രം താമസിക്കുന്ന റൂമിലെന്തിനാണ് ലാന്‍ഡ്‌ ഫോണ്‍ എന്ന് ആര്‍ക്കും സംശയം വന്നേക്കാം...
അതൊരു കഥയാ.. അതിനുമപ്പുറം ബേങ്കുകാര്‍ നടത്തുന്ന ഒരു കളിയാ..ബേങ്ക്കാരെ ഞങ്ങള്‍ പറ്റിക്കുന്നത് ഒരു കലയാ..!!!
പേര്‍സണല്‍ ലോണ്‍ കിട്ടണമെങ്കില്‍ എറണാകുളത്ത് സ്വന്തമായി ഒരു വീട്  വേണം എന്ന് ബേങ്കുകാര്‍ പറയും..വാടക വീട് ഞങ്ങളുടെ പേരില്‍ ഞങ്ങള്‍ തന്നെ അങ്ങ്  എഴുതും.. (ജീവിതമേ കള്ളത്തരം...)പിന്നെ അവര്‍ പറയും,വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ വേണമെന്ന്...
അപ്പൊ നമ്മളെന്തു ചെയ്യും???
ഇന്‍കമിംഗ് ഫ്രീ അയ ലാന്‍ഡ്‌ ഫോണ്‍ വാങ്ങി വീട്ടിലങ്ങു വെക്കും..
ബേങ്കില്‍ നിന്നും വിളിക്കുമ്പോള്‍ എപ്പോ നോക്കിയാലും ലോണ്‍ അപ്ലൈ ചെയ്തയാളുടെ (അതാരായാലും) സഹോദരന്‍ മാത്രമേ ഫോണ്‍ എടുക്കു..
അമ്മയില്ലേ എന്ന് ചോദിക്കുമ്പോള്‍ പറയും..
"ഇല്ല... പ്രസവിക്കാന്‍ പോയിരിക്കുവാ.. "
"ആര്?? അമ്മയോ???"
"അല്ല, ചേച്ചി ....അമ്മ ചേച്ചിയുടെ കൂടെ ആശുപത്രിയിലാ..""
"ഉവ്വോ???"
"ഉവ്വ..."
അങ്ങനെ പ്രസവം പോയിട്ട് മുട്ടയിടല്‍ പോലും നടക്കാത്ത ആ വീട്ടില്‍ എത്ര മാത്രം പ്രസവമാണെന്നോ ഞങ്ങള്‍ കുറച്ചു കാലം കൊണ്ട് നടത്തിയിരിക്കുന്നെ..!!!
ഏതായാലും ഫോണ്‍ വാങ്ങിയത് കൊണ്ട്  വല്യ  കാര്യമായി..
കാരണം എതവനെ  എപ്പോ മൊബൈലില്‍ വിളിച്ചാലും നമ്പര്‍ ബിസി ആയിരിക്കും..കാരണം ഫ്രണ്ട്സ് ഫുള്‍ ടൈം വിളി ആയിരിക്കുമല്ലോ... (സത്യായിട്ടും ഫ്രണ്ട്സ് തന്നാ...ചുമ്മാ പാവം ഞങ്ങളെ തെറ്റിദ്ധരിക്കേണ്ട ..സൌഹൃദത്തി
ന്റെ  ആഴവും പരപ്പും അത്രമാത്രമുണ്ട്  ഞങ്ങള്‍ക്ക്.. സത്യായിട്ടും..!!!)
ഏതായാലും മൊബൈലില്‍ ആഗോളവല്‍കരണത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്ന 'കൂടുകാരിയോട് ' ഒന്ന് വിശ്രമിക്കാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ... ആരാ??"
"അളിയാ. ഇത് ഞാനാടാ തൊമ്മന്‍കുഞ്ഞ് .."
'ആഗോളവല്‍കരണത്തിന്റെ ഇടയിലാ ഒരാട്ടിന്കുഞ്ഞ് ' എനിക്ക് ദേഷ്യം വന്നു..
"എന്താടാ ഡാഷേ രാവിലെ തന്നെ.....നിന്റെ ആരേലും ചത്തോ???" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
"ഉവ്വടാ..എന്റെ അമ്മൂമ്മ ഇന്ന് രാവിലെ ചത്തു .. "
അവന്‍ അത് പറഞ്ഞതും എന്നില്‍ ഒരു കൊള്ളിയാന്‍ വീശി..
'ശെടാ..വേണ്ടായിരുന്നു..നാവു ചിലപ്പോള്‍ ഇങ്ങനാ.. കാര്യമറിയാതെ വാചാലമാകും ... എന്നിട്ട് പിന്നെ പരിതപിക്കും.. ഇതിപ്പോ... ഛെ...പറയാരുതായിരുന്നു...'
"അളിയാ സോറി.. ഞാന്‍ കാര്യമറിയാതെ തമാശക്ക് പറഞ്ഞു പോയതാ..." ഞാന്‍ വിഷമത്തോടെ പറഞ്ഞു..
"ഓ..സാരമില്ലെടാ...ഇതൊക്കെ ഒരു രസമല്ലേ..."
"എഹ് ..രസമോ...അമ്മൂമ്മ മരിക്കുന്നതോ?? ആര്‍ക്കു രസം..എന്ത് രസം...??" ഞാന്‍ ഞെട്ടലോടെ ചോദിച്ചു...
"വീട്ടില്‍  ഒളോം  ബഹളവുമില്ലാതെ ബോറടിച്ചിരിക്കുവായിരുന്നു ..അതിനിടയിലാ ലോട്ടറി പോലെ ഇതങ്ങു സംഭവിച്ചത്...ഇപ്പൊ ഇവിടെ നല്ല രസമാ.." അവന്‍ സന്തോഷത്തോടെ പറഞ്ഞു..
ദേ ,പിന്നേം രസം......ഇതിവന്‍ എവിടത്തുകാരനെടാ..!!!
"നിനക്ക് മാത്രമാവും രസം അല്ലെ??"
"ഏയ്‌.. അല്ലേടാ.. ഇവിടെല്ലര്‍ക്കും രസാ..."
"ഓഹോ...എന്നിട്ടാണോ നിന്റെ അമ്മയൊക്കെ കരയുന്നത് കേള്‍ക്കുന്നത്..??" ഞാന്‍ ചോദിച്ചു...
"ചുമ്മാതാ ..അമ്മ ഇത്രേം നേരം ഇവിടെ തുള്ളിച്ചാടി നടക്കുവായിരുന്നു... ഇതിപ്പോ ആള്‍ക്കാരൊക്കെ വന്നു തുടങ്ങിയപ്പോ ഒരോളത്തിന് കരയുന്നതാ.. "
ഓളത്തിനാ...!!! നല്ല ബെസ്റ്റ് ഫാമിലി...
"അവിടെ പ്രകാശ്‌ ഇല്ലേ???" അവന്‍ എന്നോട് ചോദിച്ചു...
"ഉണ്ട്.. എന്തെ???"
"നീ അവന്റെ കയ്യില്‍ കൊടുക്ക്‌.. അവനോട്  കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്..."
ഞാന്‍ പ്രകാശിനെ വിളിച്ചു ഫോണ്‍ അവനു കൊടുത്തു...
"ഹലോ..." പ്രകാശ്‌ സംസാരിച്ചു തുടങ്ങി...
"താങ്ക്യു ഡാ അളിയാ...താങ്ക്യൂ.. "പ്രകാശ്‌ പിന്നെ പറഞ്ഞ വാചകം അതായിരുന്നു..
"അമ്മൂമ്മ മരിച്ചു എന്ന് പറഞ്ഞിട്ടാണോടാ നീ താങ്ക്യൂ പറയുന്നത്...ഇനിയിപ്പോ  അവന്റെ അമ്മൂമ്മ മരിച്ചെന്നു കേട്ടാല്‍ ആത്മഹത്യാ ചെയ്യാന്‍ മാത്രം വല്ല ആത്മബന്ധവും നിന്റെ അമ്മൂമ്മക്ക്‌ ഉണ്ടോ??" എനിക്ക് സംശയമായി..
"കണ്ഗ്രാജൂലെഷന്‍ അളിയാ... കണ്ഗ്രാജൂലെഷന്‍ ..."എന്റെ സംശയം കേള്‍ക്കാതെ അവന്റെ അടുത്ത വാചകം...
'എഹ് ..അതെന്തിന്???'
"ഈശ്വരാ... എല്ലാത്തിനും മുഴുവട്ടായോ  ഇവിടെ....?" ഞാന്‍ തല പുകച്ചു..
പ്രകാശ്‌ ഫോണ്‍ വെച്ചു ...
"എന്താടാ കാര്യം???" ഞാന്‍ പ്രകാശിനോട് തിരക്കി...
"വെള്ളിയാഴ്ച തൊമ്മന്‍  വരുമെന്ന്..അവന്റെ ട്രീറ്റ്‌ ആണ് പോലും.. " പ്രകാശ്‌ സന്തോഷത്തോടെ പറഞ്ഞു...
"എഹ് .. ട്രീറ്റോ ?? അമ്മൂമ്മ മരിച്ചതിനോ ???" ഞാന്‍ പിന്നെയും വാ പൊളിച്ചു...
"ആ...അവന്‍ ഏതായാലും പുതിയ  ജോലി കിട്ടിയതിന്റെ ട്രീറ്റ്‌ തരണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു പോലും..അതിനിടയിലാ ഇങ്ങനെ ഒരവസരം കൂടി വന്നു ചേര്‍ന്നത്‌... അമ്മൂമ്മയുടെ കുറച്ചു സ്വത്തും ഇനി അവനു കിട്ടും പോലും...അതോ കൊണ്ട് ഡബിള്‍ ട്രീറ്റ്‌... "
'ട്രീറ്റ്‌ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍... അല്ലാതെന്താ...'
"അതിരിക്കട്ടെ... എവിടെ വെച്ചാ ട്രീറ്റ്‌???"
"ഇവിടെ വെച്ച് തന്നെ... അവന്‍ കുപ്പിയുമായി വെള്ളിയാഴ്ച  5 മണിക്ക് വരുമെന്ന്..." പ്രകാശ്‌ ഒന്ന് കൂടി സന്തോഷത്തോടെ പറഞ്ഞു...
"അത് ശരി.. പുല്ല്  കുപ്പി ട്രീറ്റ്‌ ആണോ... ആരൊക്കെ കാണും???" ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു....
"ഞാന്‍(ഗാന്ധിജി ഫെയിം  ),അവന്‍,കാര്‍ത്തി(ടെന്‍ മിനുട്സ് ഫെയിം),സിനു ,ഷിനു ,പിന്നെ നീയും..."
"ഇതെന്താ വിനയന്റെ സിനിമയോ. പിന്നെ ഞാനും പോലും... എന്തായാലും ഇവിടെ വെച്ച് ഒന്നും നടക്കില്ല  മോനെ.. നീയും അവന്മാരൊക്കെ  ചേര്‍ന്ന് കുടിച്ചു മറിഞ്ഞ്  എണീറ്റ്‌ പോകും. കഷ്ടപ്പാട്  എനിക്കും  ഷിനുവിനുമാ... വീട് വൃത്തിയാക്കി വൃത്തിയാക്കി മനുഷ്യന്റെ എടപാട് തീരും..."
"പിന്നെ........ വൃത്തിയുള്ള ഒരു വീട്....ഫൂ......" അതും പറഞ്ഞു അവനൊന്നു കാര്‍ക്കിച്ചു തുപ്പി...
പിന്നെ ഞാനൊന്നും പറഞ്ഞില്ല....കാരണം ശനിയാഴ്ച റൂം മാറേണ്ടി വരും... കാരണം വെള്ളിയാഴ്ച റൂമില്‍ കള്ളുകുടിയന്മാരുടെ സംസ്ഥാന സമ്മേളനമാ...!!!

അടുത്ത വെള്ളിയാഴ്ച...
ഞാനും ഷിനുവും റൂമില്‍ കേറിയപ്പോള്‍ തന്നെ കുടി സംഘത്തോടൊപ്പം വേറൊരു രൂപം കൂടി ഞങ്ങളെ നോക്കി പുഞ്ചിരി തൂകി..,അസ്ഹര്‍ ,ഞങ്ങളുടെ പഴയ സഹമുറിയന്‍...
"അളിയാ... നീയെപ്പൊ ഗള്‍ഫില്‍ നിന്നും വന്നു..."കേറിയ ഉടനെ അവനെ കെട്ടിപ്പിടിച്ചു ചോദിച്ചു...
"കഴിഞ്ഞ വീക്ക്‌...നിങ്ങളെ ഒക്കെ കാണാനാ വന്നത്. .. വന്നിട്ട് കുറെ നേരമായി, പക്ഷെ ഇവന്മാര്‍ക്ക് ഒരുത്തന് പോലും എന്നെ മനസിലാകുന്നില്ലടാ.. ഈ പൊട്ടന്മാരുടെ മുന്നില്‍ കുറെ നേരമായി ഞാന്‍ നടകമാടുവാ.." അവന്‍ വ്യസനത്തോടെ പറഞ്ഞു....
"ഇപ്പൊ മണ്ണും പിണ്ണാക്കും മുന്നില്‍ കൊണ്ട് വെച്ചാല്‍ ഇതിലേതാ ചുണ്ണാമ്പ് എന്ന് ചോദിക്കുന്ന പരിവത്തില്‍ ഇരിക്കുന്നവരുടെ മുന്നിലാ അവന്റെയൊരു നാടകമാടല്‍...ലജ്ജാവഹം... " മദ്യപരെ നോക്കി ഞാന്‍ മറുപടി പറഞ്ഞു...
"എടാ പൊട്ടാ...ഇന്ന് രാവിലെ  ഇവിടെ നിന്നിറങ്ങിപ്പോയ ഞങ്ങളെ പോലും അവന്മാര്‍ക്കിപ്പോ മനസിലാവില്ല.. പിന്നാ രണ്ടു കൊല്ലം മുന്നേ വാടക പോലും തരാതെ  ഇറങ്ങിപ്പോയ നീ...." ഷിനു പഴയ കണക്കുപുസ്തകം നൈസ് ആയി തുറന്നു...
"ഒന്നും നീ മറന്നില്ല അല്ലെ???" ചമ്മിയ മുഖത്തോടെ അസറിന്റെ പ്രതികരണം...
"ഇല്ല.. ഒന്നും മറക്കില്ല രാമാ.." ഷിനു തിരിച്ചടിച്ചു...
"ആഹ് ..അളിയാ ഫിറൂ ..നീ വന്നോ.. നീ ആണെടാ എന്റെ ബെസ്റ്റ് ഫ്രണ്ട് .." എന്നെ കണ്ട ഉടനെ തൊമ്മന്‍ വിളിച്ചു പറഞ്ഞു...
"ഉവ്വ... ഇതിപ്പോ അഞ്ചാമത്തെ പെഗ്ഗില്‍ നാലാമത്തെ ഐസ് ക്യൂബ് വീണു അല്ലെ???" ഞാന്‍ ചോദിച്ചു...
"അതെ... നിങ്ങക്കെങ്ങനെ മനസിലായി..??" നാവു കുഴഞ്ഞു കൊണ്ട് ചോദിച്ചത് കാര്‍ത്തി ആയിരുന്നു...
"ഈ ബെസ്റ്റ് ഫ്രണ്ട് ഡയലോഗ് നാലെണ്ണം അകത്തു ചെല്ലുമ്പോള്‍ ആണല്ലോ വരാറ്..അഞ്ചാമത്തെ പെഗ്ഗില്‍ വരുന്നത് 'അളിയാ..അവളെന്നെ ചതിക്കുകയായിരുന്നു 'എന്ന  ഡയലോഗ് അല്ലെ.... "
ഞാന്‍ അത് പറഞ്ഞതും പ്രകാശ്‌ ചാടി എണീറ്റു ...
"അളിയാ...ഞാന്‍ ആരെയോ മറക്കാന്‍ വേണ്ടിയാ ഇന്ന് കള്ള് കുടിച്ചത്..അതാരെയാണെന്ന് ഒര്മയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു..നീ പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...അവള്‍ എന്നെ ശരിക്കും ചതിക്കുകയായിരുന്നെടാ. " അഞ്ചാമത്തെ ഗ്ലാസും  വലിച്ചു കുടിച്ചു കണ്ണീരോടെ പ്രകാശ്‌ പറഞ്ഞു നിര്‍ത്തി...
ശെടാ....
"ഈ ദൈവല്‍ വല്ലാത്തൊരു ക്രൂരനാടാ..." കാര്‍ത്തി പ്രകാശിന്റെ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു...
"എഹ്....അതെന്താ???!!!"
"ദൈവം ആദ്യമേ നമുക്ക് വേണ്ടവരെ അങ്ങ് തീരുമാനിച്ചു വെക്കും... എന്നിട്ടും പിന്നെ ദൈവമെന്തിനാ സ്നേഹിക്കാന്‍ പാകത്തില്‍ മറ്റുള്ളവരെ നമ്മള്‍ക്ക് മുന്നില്‍ കൊണ്ട് തരുന്നത്... "പ്രകാശ്‌ ചോദ്യം ഉന്നയിച്ചു...
ആ വാക്കുകള്‍ കേട്ടതും ഞങ്ങള്‍ സ്തബ്ദരായി..കാരണം,
ചോദ്യം വിട്... കുടിയന്റെ ചോദ്യം....പക്ഷെ സാഹിത്യം...ഒഹ് ,മനോഹരം...എന്നില്‍ രോമാഞ്ചം അലതല്ലി...
"അളിയാ നിന്റെ ഉള്ളില്‍ ഒരു ചിന്തകന്‍,ഒരെഴുത്തുകാരന്‍ ,ഒരു സാഹിത്യ പ്രതിഭ.... അറിഞ്ഞില്ലല്ലോടാ മുത്തെ..."
ഞാന്‍ വികാരം പൂണ്ടു..
"സാഹിത്യം....മാങ്ങാ തൊലി... ഒരു മെസ്സേജ് ഏതോ തെണ്ടി ഫോര്‍വേഡ് ചെയ്തു തന്നതാ.. ഇപ്പൊ ഒരു ചാന്‍സ് കിട്ടിയപ്പോ അലക്കി..അത്ര തന്നെ..."
ഞാന്‍ കയ്യില്‍ ശക്തിയായി തടവി രോമാഞ്ചത്തെ അടിച്ചൊതുക്കി...വേണ്ടായിരുന്നു

...
"അളിയാ... ഞാന്‍ നിര്‍ത്തി.."അതും പറഞ്ഞു സിനു എഴുന്നേറ്റു...
"അതെന്താ ഇത്ര നേരത്തെ... ഇനീം കുപ്പികള്‍ കിടക്കുവാ..നീ ഇരി അളിയാ...അതല്ലേ ഒരു രസം..."തൊമ്മന്‍ സിനുവിനെ പിടിച്ചിരുത്താന്‍ ശ്രമിച്ചു..
"രസമൊക്കെ തന്നാ...പക്ഷെ,നാളെ രാവിലെ എനിക്ക് വീട്ടില്‍ പോണം.. ഇപ്പൊ കിടന്നലെ രാവിലെ എണീക്കാന്‍ പറ്റൂ .."
"അതെന്തിനാ നീ രാവിലെ തന്നെ വീട്ടില്‍ പോകുന്നെ..??"
"അത്.............. ചുമ്മാ... വെറുതെ വീട്ടുകാരെയൊക്കെ ഒന്ന് കാണാന്‍...!!!"
അതും പറഞ്ഞു അവന്‍ ഉറങ്ങാന്‍ വേണ്ടി അടുത്ത മുറിയിലേക്ക് പോയി...
നേരം പിന്നെയും മുന്നോട്ടു...കുപ്പികള്‍ പിന്നെയും പൊട്ടി...
"അളിയാ.. ഈ റൂമില്‍ നിന്നടിച്ചടിച്ചു ബോറടിക്കുന്നു
...നമുക്ക് പുതിയ മേച്ചിന്‍ പുറങ്ങള്‍ തേടി അലഞ്ഞാലോ??? "ഭക്ഷണം കഴിക്കുന്നതിനിടയില്‍ തൊമ്മന്‍ ചോദിച്ചു..
"എടാ പോത്തെ...മേച്ചിന്‍പുറങ്ങള്‍ തേടി അലയാന്‍ നീയെന്താ പോത്തോ .. മിണ്ടാതെ കഴിക്കാന്‍ നോക്കെടാ. " ഷിനു ചൂടായി...
"അതല്ലടാ.. ഏതായാലും അസറിന്റെ  കാര്‍ ഇവിടെ കിടപ്പുണ്ട്.. നമുക്ക് പുറത്തെവിടേലും പോയി അടിച്ചാലോ??"
"ഈ കോലത്തില്‍ പുറത്തു പോയാല്‍ മാത്രം മതി, അടിക്കുന്ന കാര്യം നാട്ടുകാര്‍ നോക്കിക്കോളും.. " ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു...
"എന്ത് പറഞ്ഞാലും കൊടിയും പിടിച്ച് നീ ഒരുമാതിരി വികസന വിരോധിയെ പോലെ സംസാരിക്കരുത്... " തൊമ്മനിലെ  രാഷ്ത്രീയക്കാരന്‍ ഉണര്‍ന്നു...
"ഇല്ല... ഞാനൊന്നും സംസാരിക്കുന്നില്ല..എവിടെ പോകണമെന്നാ നീ പറയുന്നേ???" ഞാന്‍ ചോദിച്ചു..
"നമുക്ക് മൂന്നാറില്‍ പോകാം..."
"മൂന്നാറിലോ??? ഈ നേരത്ത്  ഈ കോലത്തിലാ ??"
"കോലത്തിനെന്താ ഒരു കുറവ്... ഐ അം പെര്ഫെക്ടലി ഓള്‍റൈറ്റ് ടാ ..." നാല് കാലില്‍ എണീറ്റ്‌ നിന്ന് തൊമ്മന്റെ ക്ലാസ്സിക്‌ ഡയലോഗ്..
"ഉവ്വ...കള്ള് കുടിച്ചാല്‍ ഇതു കുടിയനും പറയുന്ന ഡയലോഗ് ആണിത്... അതോണ്ട്  നീ ഡയലോഗ് വിട്.."എന്റെ മറുപടി..
"ആ വിടളിയാ..ഏതായാലും നാളേം മറ്റെന്നാളും എല്ലാര്ക്കും ലീവ് ആണ്. അതോണ്ട്  പോയേക്കാം..." വിഷയത്തില്‍ കാര്‍ത്തിയുടെ ഇടപെടല്‍...
ഒരു കണക്കിന് ചിന്തിച്ചപ്പോള്‍ അതാണ് നല്ലതെന്ന് എനിക്കും ഷിനുവിനും തോന്നി,കാരണം ഇനീം ഇവിടന്നു തന്നെ അടിച്ചാല്‍ റൂം മാറേണ്ടി വരും.. മൂന്നാറില്‍ നിന്നാണേല്‍ ഇവന്മാരേം കൊണ്ട് ആശുപത്രിയില്‍  പോകണം എന്നെ ഉള്ളു...കാരണം എവിടന്നെലും വാങ്ങിച്ചു കൂട്ടുമല്ലോ...അങ്ങനെ മൂന്നാറിലേക്ക് പോകാന്‍ തീരുമാനമായി,അപ്പോഴാണ് പരമ പ്രധാനമായ ഒരു കാര്യം പ്രകാശ്‌ ചോദിച്ചത്...
"സിനു  ഉറങ്ങുവാ... അവനെ കൂട്ടണ്ടേ??"
അപ്പോഴാണ് സിനുവിന്റെ കാര്യം എല്ലാര്ക്കും ഓര്മ വന്നത്...
"വേണ്ട.. അവന്  രാവിലെ വീട്ടില്‍ പോകണമെന്നല്ലേ പറഞ്ഞത്.. ഉറങ്ങിക്കോട്ടെ.. രാവിലെ വിളിച്ചു കാര്യം പറഞ്ഞാല്‍ മതി... " ഞാന്‍ പറഞ്ഞു..
"അത് മോശമാ... അവന്‍ ചുമ്മാ വീട്ടുകാരെ കാണാന്‍ വേണ്ടി നാട്ടില്‍ പോകുന്നു എന്നാ പറഞ്ഞത്... വീട്ടുകാരെ അടുത്ത ആഴ്ചയും കാണാം...അതോണ്ട്  അവനേം കൂട്ടാം.." കാര്‍ത്തി പറഞ്ഞു...
"എന്നാല്‍ ശരി... വിളിച്ചെണീപ്പിക്കാം "എന്ന് പറഞ്ഞു സിനുവിനെ വിളിക്കാന്‍ ഒരുങ്ങിയ എന്നെ തൊമ്മന്‍ തടഞ്ഞു..എന്നിട്ട് പറഞ്ഞു,
"ഉറങ്ങുന്ന ഒരാളെ ശല്യപ്പെടുത്തുന്നത് മോശമാടാ..അതോണ്ട് ..."
"അതോണ്ട് ????"
"വലിച്ചെടുത്തു വണ്ടിയില്‍ ഇടാം ..."അതും പറഞ്ഞു അവന്‍ സിനുവിനെ തോളിലെടുത്തു  വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു..

'അവന്‍ പറഞ്ഞത് എത്ര ശരിയാ, ഉറങ്ങുന്ന ഒരാളെ ശല്യപ്പെടുത്തുന്നത് തീര്‍ച്ചയായും മോശം തന്നെയാ..വലിച്ചെറിയുന്നത് കൊണ്ട് വല്യ കുഴപ്പമില്ല..കുടിയന്മാരുടെ ഓരോ ജല്പനങ്ങള്‍..!!!' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...

ഏതായാലും വെള്ളത്തിന്റെ ലഹരിയില്‍ സിനു ഉണര്‍ന്നില്ല... അല്ലേലും വെള്ളമടിച്ചാല്‍ അവന്‍ ശവമാ..വെള്ളമടിച്ചു മറ്റു കുടിയന്മാര്‍ ശവത്തില്‍ കുത്താതിരുന്നാല്‍ മതിയായിരുന്നു....!!!
അങ്ങനെ വെള്ളമടിച്ചുറങ്ങുന്ന ഒരു ശവവും,വെള്ളമടിച്ചു കൊണ്ടേ ഇരിക്കുന്ന മൂന്നു ശവങ്ങളുമായി ഞാനും ഷിനുവും അസറും മൂന്നാറിലേക്ക്...
'ഞങ്ങളെ മാത്രം കാത്തോളണേ ' ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു...

ഏതായാലും കളിയും ചിരിയും, തല്ലും തലോടലും  പിന്നെ കുറെ വാളും പരിചയുമൊക്കെയായി ഞങ്ങള്‍ മൂന്നാറില്‍ ലാന്‍ഡ്‌ ചെയ്തു..
മൂന്നാറിന്റെ തണുപ്പില്‍ കുടിയന്മാര്‍ മദ്യത്തില്‍ ആറാടി .. എന്നിട്ടും മതിയാവാതെ ഏഴും  എട്ടുമാടി..!!!
ഒടുവില്‍ രാത്രി പന്ത്രണ്ടു മണിക്ക് ശേഷം മൂന്നാറിലെ ഒരു ഹോട്ടലില്‍ ഞങ്ങള്‍ രണ്ടു റൂം എടുത്തു..
സിനുവിനെ വണ്ടിയില്‍ നിന്നും പുറത്തെടുത്ത് ഒരു റൂമില്‍ തള്ളിയതിന് ശേഷം ഞാനും ശിനുവും അസറും ഉറങ്ങാന്‍ കിടന്നു..
"ഉറങ്ങാനാണേല്‍ എറണാകുളത്ത് സ്
ഥലമില്ലയിരുന്നോ?? എന്തിനാ മൂന്നാറില്‍ വന്നത്... വന്ന സ്ഥിതിക്ക് അര്‍മാദിക്കണം " എന്നാ സ്ഥിരം ഡയലോഗ് അടിച്ചു കാര്‍ത്തി തോമ്മനെയും പ്രകാശിനെയും കൂട്ടി അടുത്ത മുറിയിലേക്ക്..
ആ രാത്രിക്ക് അങ്ങനെ വിരാമമായി...
രാവിലെ ആറ്  മണിക്ക് ഞാന്‍ എഴുന്നേറ്റു ഇന്ത്യാ വിഷന്‍ ഓണ്‍ ചെയ്തു വാര്‍ത്ത കാണാന്‍ തുടങ്ങി...
മദ്യത്തിന്റെ ലഹരിയില്‍ നിന്നും അപ്പോഴേക്കും സിനുവും ഉണര്‍ന്നു...
ഉണര്‍ന്ന ഉടനെ അവന്‍ എന്നെ നോക്കി... പിന്നെ ടീവി നോക്കി...
ഒന്നും മനസിലാകാതെ അവന്‍ കണ്ണ് തിരുകി ഒന്ന് കൂടി ടീവി നോക്കി, പിന്നെ എന്നെ നോക്കി...
ഞാന്‍ അവനെ നോക്കി പുഞ്ചിരി തൂകി... ഇന്നത്തെ അവന്റെ ദിവസം പോക്കാ ,കാരണം എന്റെ പുഞ്ചിരിയാ  കണി...!!!
അവന്‍  എന്നെയും ടീവിയും പിന്നെയുംമാറി മാറി നോക്കി....
'എറണാകുളത് ഉറങ്ങി മൂന്നാറില്‍ എണീറ്റതിന്റെ ഷോക്കാവും... ' ഞാനോര്‍ത്തു...
അല്‍പ സമയത്തിന്റെ മൌനത്തിനു ശേഷം സിനു ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചു..
"അളിയാ.... റൂമില്‍ പുത്തന്‍ ടീവിയൊക്കെ എപ്പോഴാ വാങ്ങിയത്... "
എഹ് ..!!!
'പുത്തന്‍  ടീവിയാ...,നിന്റെ കെട്ട് വിട്ടില്ല അല്ലെ?? '
"തൊമ്മന്റെ അമ്മൂമ്മ ഉപയോഗിച്ചിരുന്ന ടീവിയാ, അമ്മൂമ്മ മോളോട്ടു പോയപ്പോ ടീവി ഇങ്ങോട്ടെടുത്തു.." ഞാന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു....
അവനില്‍ സന്തോഷം അലയടിച്ചു....
പെട്ടെന്ന് അവന്‍ പിന്നെയും ഞെട്ടി...
'ഓ. മണ്ടന്‍... ഇപ്പോഴേലും കാര്യം പിടി കിട്ടിക്കാണും...' ഞാനോര്‍ത്തു....
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പിന്നെയും വാ തുറന്നു...
"അളിയാ... ഇന്നലെ വരെ ഇന്ത്യാ വിഷന്‍ കിട്ടുന്നില്ലായിരുന്നല്ലോ... ഇതിപ്പോ എപ്പോ വന്നു...???"
"എഹ് ..ആര് വന്നെന്നാ??? "
"ഇന്ത്യാ വിഷന്‍..."
"ഇന്ന് രാവിലെ ഇതുവഴി പോയതാ... ഞാന്‍ വിളിച്ചു റൂമില്‍ കേറ്റി.. " ഞാന്‍ ദേഷ്യത്തോടെ മറുപടി പറഞ്ഞു...
"ആണോ... ഞാന്‍ കരുതി ഇതും അവന്റെ അമ്മൂമ്മ കൊടുത്തതാവും എന്ന്....!!!" അവന്റെ മറുപടി...
"ഹെന്റമ്മേ....നീ ഇന്നലെ കള്ളാണോ അതോ കഞ്ചാവാണോ അടിച്ചത്??" ഞാന്‍ സംശയത്തോടെ ചോദിച്ചു...
"അതെന്താ നീ അങ്ങനെ ചോദിച്ചത്...???"
"എടാ പട്ടി.. നമ്മളിപ്പോ മൂന്നാറിലാ..ഇതൊരു ഹോട്ടല്‍ റൂം ആണ്.." ഞാന്‍ മറുമൊഴി മൊഴിഞ്ഞു...
"എഹ് .. ഇന്നലെ അപ്പൊ നീയും അടിച്ചാ??? " അവന്റെ അടുത്ത സംശയം...
"ഇനീം നീ എന്തേലും ചോദിച്ചാല്‍ ഞാന്‍ അടിക്കും ------- മോനെ... ഞാന്‍ കാര്യം പറഞ്ഞതാടാ..."
ഞാന്‍ അത് പറഞ്ഞതും അവന്‍ ചാടി എണീറ്റ്‌ റൂമിന്റെ വാതില്‍ തുറന്നു പുറത്തേക്കു നോക്കി... പിന്നെ വിഷമത്തോടെ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു കൂടെ ഒരു ചോദ്യവും...
"അപ്പൊ എന്റെ പെണ്ണ് കാണലോ??"
എഹ് ...!!! ഞാന്‍ വാ പൊളിച്ചു...
"പരസ്പര വിരുദ്ധമായി പിന്നേം.... നിന്റെ കേട്ട് വിടാന്‍ എന്താടാ പട്ടി വേണ്ടത്??? "
"വിട്ടെടാ, വിട്ടു.... കെട്ടും വെട്ടും എല്ലാം വിട്ടു .. ഞാന്‍ കാര്യമായാ  പറഞ്ഞത്... ഇന്ന് രാവിലെയാ എന്റെ പെണ്ണ് കാണല്‍ ..അതിനു വേണ്ടിയാ ഞാന്‍ ഇന്നലെ നേരത്തെ ഉറങ്ങിയത്.. എന്നിട്ടിപ്പോ... ഇനിയെങ്ങനാ ഞാന്‍ കൃത്യ സമയത്ത് വീട്ടില്‍ എത്തുക??" അവന്‍ വിഷണ്ണനായി...
"എഹ് .. പെണ്ണ് കാണലാ...!!! "
"അതേടാ.അതെ... എന്റെ എട്ടാമത്തെ പെണ്ണുകാണല്‍ .. ഇതിപ്പോ ഏതാണ്ട് നടക്കും എന്ന് കരുതിയതാ... കഴിഞ്ഞ ആഴ്ച ഓഫീസിലെ തിരക്ക് കാരണം മാറ്റി... ഇനിയിപ്പോ ഇന്നും നടക്കില്ല... മിക്കവാറും ഇതും........" അവനില്‍ കണ്ണീര്‍ പോടിഞ്ഞുവോ..
"എന്നാപ്പിന്നെ നിനക്കിന്നലെ കാര്യം പറഞ്ഞു കൂടായിരുന്നോ..അങ്ങനെയാണേല്‍ നിന്നെ ഇങ്ങോട്ട് ഞങ്ങള്‍ കെട്ടി എടുക്കില്ലയിരുന്നല്ലോ.."  ഞാന്‍ ചോദിച്ചു...
"കാര്യം പറഞ്ഞാല്‍ അവന്മാരൊക്കെ അതിനും ചെലവു ചോദിക്കില്ലേ  എന്ന് കരുതിയാ മിണ്ടാതിരുന്നെ...ഇതിപ്പോ ആ പെണ്ണുകാണലും തൊലഞ്ഞു ..." അവന്‍ പിന്നേം വിഷണ്ണനായി...
അപ്പോഴേക്കും അസറും ശിനുവും എണീട്ടു... കാര്യം അറിഞ്ഞ അവര്‍ക്കും സന്തോഷമായി...
"ഞങ്ങളൊന്നും കെട്ടാതെ നീ മാത്രം അങ്ങനെ ഒണ്ടാക്കേണ്ട... " ഷിനു വളരെ സീരിയസ് ആയി പറഞ്ഞു...
സിനു തളര്‍ന്നിരുന്നു..
ഞാന്‍ ചാനല്‍ മാറ്റി കൊണ്ടേയിരുന്നു....പെട്ടെന്ന് ലോക്കല്‍ ചാനല്‍ എത്തിയതും സിനു ചാടി എണീറ്റ്‌ സന്തോഷത്തോടെ പറഞ്ഞു...
"ദേണ്ടെടാ,എന്റെ ടവ്വല്‍ ടീവിയില്‍... "
അത് കേട്ടതും ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ച് ടീവിയില്‍ നോക്കി...
ശരിയാ..അവന്റെ വൃത്തികെട്ട ടവ്വല്‍ കൊണ്ട് മുഖം മറച്ചു പിടിച്ചു ഒരു രൂപം ടീവിയില്‍...
"ടവ്വല്‍ മാത്രമല്ലെടാ.. എന്റെ ഷര്‍ട്ടും ടീവിയില്‍ എടുത്തു...." സന്തോഷത്തോടെ സിനു ഒന്നുകൂടി അലറി...
ശരിയാ... അവന്റെ വൃത്തികെട്ട ഷര്‍ട്ട്‌ തന്നാ ആ രൂപവും ഇട്ടിരിക്കുന്നേ....
പെട്ടെന്ന് ഞങ്ങളില്‍ ഒരു കൊള്ളിയാന്‍ വീശി...
ആ ടവ്വലിനു പിന്നില്‍,അതിനുമുപരി ആ ഷര്‍ട്ടിന്റെ ഉള്ളില്‍..... അതവനാ... നമ്മുടെ തൊമ്മന്‍.....!!!
'എഹ് ...അവനെങ്ങനെ ടീവിയില്‍ കയറി...???'
കൂട്ടത്തില്‍ ച്യൂയിങ്ങവും ചവച്ചു നമ്മുടെ പ്രകാശും കാര്തിയും...പിറകില്‍ വാര്‍ത്ത‍ വായനക്കാരിയുടെ ശബ്ദവും ഉയര്‍ന്നു...
"മദ്യപിച്ചു നഗരത്തില്‍ ബഹളമുണ്ടാക്കിയ മൂന്നു യുവാക്കളെ മൂന്നാര്‍ പോലീസ്  അറസ്റ്റ് ചെയ്തു...."
"എങ്ങനെ????" ഞങ്ങള്‍ നാലുപേരും ഒരുമിച്ച് ചോദിച്ചു...
പക്ഷെ വാര്‍ത്ത‍ വായനക്കാരി അത് കേട്ടില്ല എന്ന് തോന്നുന്നു, അവള്‍ മറുപടി പറഞ്ഞില്ല....!!!

"അളിയാ... അവന്മാര്‍ക്ക് ബോധം  ശരിക്കും തിരിച്ചു കിട്ടിയാല്‍ നമ്മുടെ പേര് കൂടി പറയും..അതിനുമുമ്പ് നമുക്കിവിടെ നിന്നും മുങ്ങാം... " അസര്‍ വേവലാതിയോടെ പറഞ്ഞു...
"എന്നാലും ഫ്രണ്ട്സിനെ പോലീസ് പിടിക്കുമ്പോള്‍ അങ്ങനെ അറിയാത്തത് പോലെ മുങ്ങുകാ എന്നൊക്കെ പറഞ്ഞാല്‍ മോശമല്ലേ.." ശിനുവിന്റെ സംശയം...
"പിന്നെ എന്ത് ചെയ്യണമെന്നാ നീ പറയുന്നേ..??" ഞാന്‍ ആകാംഷയോടെ ശിനുവിനോദ് ചോദിച്ചു...
"ഈ ഹോട്ടലില്‍ നെറ്റ് ഉണ്ടാകുമോ???"അവന്റെ ചോദ്യം..
"കാണുമായിരിക്കും.. എന്താ നിന്റെ പ്ലാന്‍..." ഞങ്ങളില്‍  ആകാംക്ഷ പിന്നെയും വര്‍ധിച്ചു...
"നമുക്ക് ഫേസ്ബുക്ക്‌  എടുത്തു....!!!"
"ഫേസ്ബുക്ക്‌  എടുത്തു....???"
"അവന്മാരെ പോലീസ്  പിടിച്ച കാര്യം സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടിട്ടു മുങ്ങാം.. നാലാള്  അറിയട്ടെടാ, അതല്ലേ അതിന്റെ ഒരു രസം..!!! "
ഠിം.... ഇത് തന്നാ ഇന്നത്തെ സൌഹൃദം...!!!

കകുറച്ചു കഴിഞ്ഞു എല്ലാവരും പോകാന്‍ തയ്യാറായി...
"നിങ്ങള്‍ പോണേല്‍ പൊക്കോ... ഞാന്‍ വരുന്നില്ല.." സിനു വിഷമത്തോടെ പറഞ്ഞു...
അതാണ് യദാര്‍ത്ഥ സൌഹൃദം... അവനില്‍ അന്നേരം ഞങ്ങള്‍ നല്ലൊരു സുഹൃത്തിനെ കണ്ടു...ഞങ്ങളുടെ കണ്ണ് നിറഞ്ഞു..!!!
"അളിയാ... അവന്മാര്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പോകുക എന്നത് മോശം തന്നെയാ...പക്ഷെ നമുക്ക് വേറെ വഴിയില്ലെടാ..." ഷിനു കാര്യങ്ങള്‍ വിശദീകരിച്ചു...
"നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ വരില്ല..." സിനു പിന്നെയും വാശി പിടിച്ചു...
"എടാ... അവന്മാരെ നിന്നെ പോലെ ഞങ്ങളും സ്നേഹിക്കുന്നുണ്ട്.. പക്ഷെ " എന്റെ ശബ്ദം മുറിഞ്ഞു...
"നിങ്ങള്‍  എന്തൊക്കെ പറഞ്ഞാലും ഷര്‍ട്ട്‌ ഇടാതെ ഞാന്‍ ഇവിടന്നു ഇറങ്ങില്ല......"
"എങ്ങനെ?????" ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ചോദിച്ചു...
"എന്റെ ഷര്‍ട്ടും ഇട്ടോണ്ടാ ആ തെണ്ടിതൊമ്മന്‍ പോയിരിക്കുന്നെ... ഷര്‍ട്ട്‌ ഇല്ലാതെ ഞാന്‍ എങ്ങനാടാ വരുന്നത്.."
ഫൂ.....ഒരു സുഹൃത്ത് ....
"വണ്ടിയില്‍ കേറിയിരുന്നാല്‍ നിന്റെ ബോഡി നോക്കാനല്ലേ ആളിരിക്കുന്നെ... വേഗം വന്നു വണ്ടിയില്‍ കേറടാ..."
അതും പറഞ്ഞു ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്തേക്ക്  ഓടി..

അവിടെയെത്തിയ ഞങ്ങള്‍ ഒന്ന് കൂടി സ്തബ്ദരായി...!!!
വണ്ടി കിടന്നെടുത്ത് പൂട പോലുമില്ല..
"അപ്പോള്‍ ??"
"അത് തന്നെ...!!!"
"ഏത് ..??"
"ലവന്മാര്‍ കാറുമായ മൂന്നാര്‍ സന്ദര്‍ശനത്തിനു പോയിരിക്കുന്നെ..."
"അപ്പോള്‍ കാര്‍??"
"സ്റ്റേഷനില്‍..."
"ഇനി???"
"വണ്ടിയില്ലാതെ വീട്ടില്‍ പോയാ ബാപ്പ എന്നെ വീട്ടില്‍ കേറ്റില്ല .." അസര്‍ കരഞ്ഞു തുടങ്ങി...
"ഉള്ള സംഭവം തുറന്നു പറഞ്ഞാലോ??" എന്റെ ചോദ്യം...
"അതിനെക്കാള്‍ നല്ലത് കുറച്ചു മണ്ണ് മന്തി എന്നെയങ്ങ് കുഴിച്ചിടുന്നതാ..."അസറിന്റെ ആത്മഗദം..
"വേണ്ട..റിസ്കാ.. ഞങ്ങളുടെ ദേഹത്ത് ചെളി വീഴും.." സിനുവിന്റെ അറ്റാക്ക്‌...
"അപ്പൊ ഇനിയെന്ത് ചെയ്യും??"ശിനുവിന്റെ രോദനം..
"Operation പോലീസ് സ്റ്റേഷന്‍ " എന്റെ  ഉറച്ച ശബ്ദം....
"എന്ന് വെച്ചാല്‍???"
"പോലീസ് സ്റ്റേഷനില്‍ പോയി ഇടി വാങ്ങുക... എന്നിട്ട് പോയി ആശുപത്രിയില്‍ കിടക്കുക.. Operation വേണോ അതോ എനെമിയ വേണോ എന്നവര്‍ തീരുമാനിക്കും..." സിനുവിന്റെ വിശദീകരണം..
"എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ..." എന്റെ ഉറച്ച തീരുമാനം..
നാല് പേരും നടക്കാനൊരുങ്ങി ...
"അപ്പൊ എന്റെ ഷര്‍ട്ട്‌...??" സിനുവിന്റെ  രോദനം പിന്നെയും...
"അത് പോകുന്ന വഴിക്ക് വല്ലതും വാങ്ങാം.." എന്റെ മറുപടി...
"അതുവരെ???"
"അര്‍ദ്ധ  നഗ്നന്‍...!!!"
"എന്ന് വെച്ചാ??"
"കുപ്പായം ഇടാണ്ട് നടക്കുന്നോന്‍ എന്ന്..."
"എന്നാ അങ്ങനെ തന്നെ...അര്‍ദ്ധ  നഗ്നന്‍..." അവന്റെ തീരുമാനവും ഉറച്ചതായിരുന്നു...
അങ്ങനെ പോലീസ്  സ്റ്റേഷന്‍ ലക്ഷ്യമാക്കി ഒരര്ധ നഗ്നനും കൂടെ മൂന്നു പേരും ചേര്‍ന്ന് ബിഗ്‌ ബി സ്റ്റൈലില്‍ സ്ലോ മോഷനില്‍ നടന്നു നീങ്ങി..
പിന്നണയില്‍ ആരുടെയോ ഫോണിന്റെ റിംഗ് ടോണ്‍ മുഴങ്ങുന്നു...
"YO BIG B... YO BIG B...YO YO... "

പോലീസ് സ്റ്റേഷനില്‍ ഞങ്ങളെ എന്താണ് കാത്തിരിക്കുന്നത്???

തുടരും...!!!

36 comments:

 1. ആഹാ തുടരട്ടെ
  വായിക്കാൻ നല്ല രസമുണ്ട് , എന്തയാലും ചിലവ് കിട്ടുന്നുണ്ടല്ലൊ ആര് മരിച്ചാലും കൊന്നാലും ഹിഹിഹി

  ആശംസകൾ

  ReplyDelete
 2. കുടിപുരാണം നന്നായി രസിച്ചു... ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു... നന്ദി..

  ReplyDelete
 3. എന്നാലും നമ്മുടെ അമ്മൂമ്മേ വിടില്ലല്ലേ......:)
  "ഈ രക്തത്തില്‍ എനിക്ക് പങ്കില്ല"

  ReplyDelete
 4. hahhahah.. adipoli...thudar kathayil jail il vechu edutha photo pratheekshikkunnu :P

  ReplyDelete
 5. Chetttayeees film kanda oru pradeeeedi..................

  ReplyDelete
 6. കൊള്ളാം... വായിക്കാന്‍ രസം ഉണ്ട്... ഇതിന്റെ ബാക്കി പെട്ടെന്ന് തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു....

  ReplyDelete
 7. ha..ha..moonnaar trip..nokkatte
  adutha bhaagam..

  ReplyDelete
 8. 'കുടിയന്‍മാരുടെ' ഒരു കാര്യേ....അല്ല,കുടിയാന്മാരുടെ !!നര്‍മ്മം തുളുമ്പിയ വരികള്‍ക്കായി വീണ്ടും കാത്തിരിക്കാം.ആശംസകള്‍ !!

  ReplyDelete
 9. നര്‍മ്മം കൊള്ളാം...നല്ല വായനാ സുഖവും...
  ചുരുക്കി പറയാവുന്നവ അങ്ങിനെ ചെയ്‌താല്‍ നന്നായിരിക്കും...

  ആശംസകള്‍...!

  ReplyDelete
 10. രസകരമായി വായിക്കാൻ പറ്റി ഫിറോസ്

  ആശംസകൾ ഈ നർമ്മ പോസ്റ്റിന്

  ReplyDelete
 11. ഹഹഹാ..
  എവിടുന്നാടാ നിനക്കിത്രേം വെടിക്കെട്ട്‌ കിട്ടുന്നത്!
  എഡിറ്റ്‌ ചെയ്യാനും ചുരുക്കിപ്പറയാനും അക്ഷരത്തെറ്റുകള്‍ തിരുത്താനും വേണ്ടിയാ നിനക്ക് കമ്പനി ശമ്പളം തരുന്നത്. അത് മറക്കണ്ട!
  പോയി ഒന്നൂടെ എഡിറ്റ്‌ ചെയ്യെടാ ഫുല്ലേ!

  ReplyDelete
 12. തകര്‍ത്തിട്ടുണ്ട് കേട്ടോ!

  അല്ല ഒരു സംശയം. ഞങ്ങള്‍ കൂട്ടുകാര് കൂടുമ്പോള്‍ പറയുന്നത് പലതും പല സ്ഥലത്തും കണ്ടു...ഇനി അതോ വെള്ളമടിക്കുന്ന എല്ലാരും ഇങ്ങനെ ഒക്കെ തന്നെയാണോ പറയണേ ?

  വെള്ളമേ....നാരങ്ങാ വെള്ളം !

  ReplyDelete
 13. കൊള്ളാം , കിടിലന്‍ ,, ബാക്കി കൂടി വേഗം പറ

  ReplyDelete
 14. ഈ ദൈവല്‍ വല്ലാത്തൊരു ക്രൂരനാടാ..." കാര്‍ത്തി പ്രകാശിന്റെ കണ്ണീര്‍ തുടച്ചു കൊണ്ട് പറഞ്ഞു...
  "എഹ്....അതെന്താ???!!!"
  "ദൈവം ആദ്യമേ നമുക്ക് വേണ്ടവരെ അങ്ങ് തീരുമാനിച്ചു വെക്കും... എന്നിട്ടും പിന്നെ ദൈവമെന്തിനാ സ്നേഹിക്കാന്‍ പാകത്തില്‍ മറ്റുള്ളവരെ നമ്മള്‍ക്ക് മുന്നില്‍ കൊണ്ട് തരുന്നത്... "പ്രകാശ്‌ ചോദ്യം ഉന്നയിച്ചു...

  hihihihi!!!! sathyam.....machu....sathyam...

  രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു!!! വേഗന്നാവട്ടെ പോലീസ്‌ സ്റ്റേഷന്‍ വിശേഷങ്ങള്‍...

  ReplyDelete
 15. നല്ല രസകരമായ വിവരണം
  ആശംസകള്‍

  ReplyDelete
 16. :) ഇനി ബാക്കി കൂടി ...

  ReplyDelete
 17. പതിവ് പോലെ രസകരം. പക്ഷെ ഒന്ന് കൂടെ ചുരുക്കാമായിരുന്നു.. ബാക്കി കൂടെ വരട്ടെ

  ReplyDelete
 18. കലക്കീലോ... ഒരുപാടു കാലത്തിനു ശേഷമുള്ള വായന... തകര്‍ത്തു

  ReplyDelete
 19. രസിപ്പിച്ചു,..

  "അളിയാ...ഞാന്‍ ആരെയോ മറക്കാന്‍ വേണ്ടിയാ ഇന്ന് കള്ള് കുടിച്ചത്..അതാരെയാണെന്ന് ഒര്മയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.

  ഹഹ

  ReplyDelete
 20. ഹാ ഹാ ഹാ ....

  ReplyDelete
 21. ആശംസകള്‍, ചിരിച്ചു, ആര്‍മാദിച്ചു..,

  >>>>>>ഏതായാലും വെള്ളത്തിന്റെ ലഹരിയില്‍ സിനു ഉണര്‍ന്നില്ല... അല്ലേലും വെള്ളമടിച്ചാല്‍ അവന്‍ ശവമാ..വെള്ളമടിച്ചു മറ്റു കുടിയന്മാര്‍ ശവത്തില്‍ കുത്താതിരുന്നാല്‍ മതിയായിരുന്നു....!!! >>>>

  ഒരു സംശയം ഇവിടെ കവി എന്താണ് ഉദ്ദേശിച്ചത്?

  ReplyDelete
 22. ഇട്ടിച്ചന്‍December 13, 2012 at 6:26 AM

  കുട്ടാ എന്നതാ ... നന്നായി ചിരിച്ചു കേട്ടോ .... ഇത്രേം സമയം എടുത്തു എഴുതിയല്ലോ ...നന്നായി ..വളരെ നന്നായി ..

  ReplyDelete
 23. വെള്ളം വെള്ളം സർവ്വത്ര! നമ്മളെന്തേയിങ്ങനെ?
  ചില ബാഒഗ്ലൂർ ജീവിതാനുഭവങ്ങളിൽ ഇങ്ങനെ വീട് വൃത്തിയാക്കുന്ന ഒരു റോളുണ്ടായിരുന്നു ചുരുങ്ങിയ കാലം ഈയുള്ളവനും. ദൈവം രക്ഷിച്ചു!

  ReplyDelete
 24. ചില പഞ്ചുകള്‍ സൂപ്പറായിട്ടുണ്ട് :)

  ReplyDelete
 25. അടുത്ത ഭാഗം വരട്ടെ......

  ReplyDelete
 26. ചിരിച്ചൊരു വഴിക്കായിന്നു പറയാലോ.

  ReplyDelete
 27. "അളിയാ...ഞാന്‍ ആരെയോ മറക്കാന്‍ വേണ്ടിയാ ഇന്ന് കള്ള് കുടിച്ചത്..അതാരെയാണെന്ന് ഒര്മയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു..നീ പറഞ്ഞപ്പോഴാ ഓര്‍ത്തത്‌..."

  ഈ ഭാഗമാണ് ശരിയ്ക്കു ചിരിപ്പിച്ചത്

  ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍ ‌‌!

  ReplyDelete
 28. ഹി ഹി ഹി...രസിപ്പിച്ചു....ബാക്കി വേഗം പോസ്റ്റ്.....പിന്നേയ്, ഓരോ ‘കുടി‘ സന്‍റന്‍സിനും ബ്രാക്കറ്റില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിവെച്ചൊ....നമ്മുടെ നാടാ.....എപ്പഴാ പൊക്കാന്ന് പറയാന്‍ പറ്റൂല....ഹി ഹി

  ReplyDelete
 29. Super aayittund.. Chirichu mathiyayi.. Adutha bhagathinayi kathirickunnu..

  ReplyDelete
 30. നന്നായി ചിരിച്ചു ഭായ്....

  ReplyDelete
 31. Kollam Firoz.. Njan ee blog le oru post vaayikkan edayaayi.. ath vaayichapo thonni valare nannayirikkunnu enn.. pinne oru divasam kond ella postukalum vaayichu.. valare nalla avatharana reethi.. orupaad chirichu vaayichit.. ellam nalla post thanne.. eniyum kaathirikknnu narmathil pothinja kathakalkaayi...

  ReplyDelete
 32. കുടി മയമല്ലേ ..
  അതുകൊണ്ടായിരിക്കും ഇത്രയധികം സംഭാഷണ സകലങ്ങൾ അല്ലേ ഭായ്
  എന്നാലും വേണ്ടത്ര ചിരിക്കാനുണ്ട് കേട്ടൊ ഫിറോസ്

  ReplyDelete
 33. super bhayee... Njangade lifum ethandu enganoke thane!

  ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...