പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Tuesday, November 6, 2012

Salt n Pepper..പലഹാരങ്ങള്‍ ഉണ്ടാക്കിയ കഥ..:)


മാസങ്ങള്‍ക്ക് മുമ്പ്...
പുതുതായി കല്യാണം കഴിഞ്ഞ സുഹൃത്തിനും അവന്റെ വിദേശിയായ ഭാര്യക്കും വീട്ടില്‍ ഒരു സല്കാരം നടത്താന്‍ തീരുമാനിച്ചു.. (ദയവു ചെയ്തു ആരും തെറ്റിദ്ധരിക്കരുത്... ആ സുഹൃത്തിന്റെ  പേര് അനൂപ്‌ എന്നല്ല...)
പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മയെ സഹായിക്കാന്‍ അമ്മായിയെയും വിളിച്ചു വരുത്തി..
പലഹാരം ഉണ്ടാക്കാന്‍ അമ്മായിക്ക് ഒരു "മോട്ടിവേഷന്‍ " ആവട്ടെ എന്ന് കരുതി മൊബൈലില്‍ പാട്ടും വെച്ച് കൊടുത്തു..
"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി.. അമ്മായി ചുട്ടത് മരുമോനിക്കായ് .... "
"ഞാന്‍ അപ്പം ചുടുന്നത് നിനക്കല്ലല്ലോ..പിന്നെന്താ അമ്മായി ചുട്ടത് മരുമോനിക്കായ്  എന്ന് പാടുന്നെ ?? " അമ്മായിക്ക് സംശയം..
"നല്ല സംശയം...അത് പിന്നെ..... "
"സത്യം പറ.... ഇനി ശരിക്കും നിനക്ക് തിന്നാന്‍ വേണ്ടി തന്നെയാണോ?? ഞാന്‍ ചുട്ടു തരില്ല എന്ന്  വിചാരിച്ചാണോ ചെങ്ങായി വരുന്നുണ്ട് എന്ന് പറയുന്നത്??" അമ്മായിടെ സംശയം മൂര്ചിച്ചു...
'ശെടാ... ആരോ ഒരു പാട്ടെഴുതിയത് ഇങ്ങനേം കുരിശാവുമോ???'
"എന്റെ പോന്നമ്മായീ... ചുടുന്നത് ചെങ്ങായിക്കു വേണ്ടി തന്നെയാ...എന്ന് വെച്ച് ആരോ എഴുതിയ പാട്ട്  'അമ്മായി ചുട്ടത് മരുമോന്റെ ചെങ്ങായിക്കായ്‌' എന്നാക്കാന്‍ പറ്റുമോ? ശെടാ..." ഞാന്‍ കാര്യം പറഞ്ഞു....
അമ്മായിക്ക് സന്തോഷമായി..

രാവിലെ പതിനൊന്നു മണിക്ക് വരാം എന്ന് പറഞ്ഞവര്‍ 12 മണിയായിട്ടും വരാതെ കണ്ടപ്പോള്‍ അവനെ ഫോണ്‍ വിളിച്ചു..
ഫോണ്‍ എടുത്തത്‌ അവള്‍..
"എവിടെയായി ? എപ്പോ എത്തും??" ഞാന്‍ ചോദിച്ചു..
"ഞങ്ങള്‍ ഇച്ചിരി ലേറ്റ് ആകും.. " അവളുടെ മറുപടി..
"ഓഹോ.. അപ്പൊ ഇത്രേം ലേറ്റ് ആയതു പോരല്ലേ.. ഇച്ചിരി കൂടി ലേറ്റ് ആവും പോലും.. ഹും.. "
"പിന്നെ..ഞങ്ങള്‍ക്ക് കഴിക്കാന്‍ ബിരിയാണി ഒന്നും വേണ്ടാട്ടാ.."
"ബിരിയാണിയാ ?? അതിനിവിടെ ബിരിയാണി അരുണ്ടാക്കിയെന്നാ??? ." എനിക്ക് തന്നെ സംശയമായി..
"എഹ്.. ഉണ്ടാക്കിയില്ലേ?? എന്നാല്‍ ഇനി ഉണ്ടാക്കെണ്ടാ..ഞങ്ങള്‍ക്ക് പലഹാരങ്ങള്‍ മതി.."
"ആയിക്കോട്ടെ.."
"പലഹാരം എന്ന് പറഞ്ഞാല്‍ നല്ല മുസ്ലിം പലഹാരങ്ങള്‍ തന്നെ വേണം."
"എന്തിര് പലഹാരങ്ങള്‍??"
"മുസ്ലിം പലഹാരങ്ങള്‍ "
"ഉവ്വ.. " അതും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്ത് അമ്മായിയുടെ അടുത്തേക്ക്..
"അവര്‍ക്ക് മുസ്ലിം പലഹാരങ്ങള്‍ വേണം പോലും.."
"അപ്പൊ ഇതുവരെ ഉണ്ടാക്കിയത് എന്തോ ചെയ്യാനാ??"
എഹ്.!!! മുസ്ലിം പലഹാരങ്ങള്‍ എന്നുദ്ദേശിച്ചത് മലബാര്‍ പലഹാരങ്ങള്‍ ആണെന്ന് അമ്മായിക്ക് കത്തിയില്ലേലും എന്റെ തലയ്ക്കു മുകളില്‍ വലിയൊരു ബള്‍ബ് കത്തി..!!!
(പവര്‍ കട്ട്‌ നേരത്താണ് ഇത്രേം വല്യ  ബള്‍ബ്‌ കത്തിയതെങ്കില്‍ കേരളം ഒരിക്കലും ഇരുട്ടിലാകില്ലായിരുന്നു. അത്രയ്ക്ക്  വല്യ ഐഡിയ സര്‍ ജീ....)

പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക്‌  ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല്   മുക്രി സ്റ്റൈല്‍...!!!
ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്‌.. സുന്ദരന്‍..!!!
അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന്‍ മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ  സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
ഇലയട കുറച്ചുകൂടി  കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
"വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു..

അല്പം വൈകിയാണെങ്കിലും നവവരനും വധുവും വന്നു..
അല്‍പനേരത്തിനു ശേഷം പലഹാരങ്ങള്‍ക്ക് മുമ്പിലേക്ക്..

'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!

"എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള്‍ ചോദിച്ചു..
"അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ഠിം..
പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
"ഇത് ജമീല തെക്കേടത്തട..!!!"
മറുപടിയായി ഒരു വലിയ ചിരി മാത്രം.. അല്ലേലും എന്നോടെന്തേലും പറഞ്ഞിട്ടെന്തു കാര്യം??
അവര്‍ ചോദിച്ചത് ഞാന്‍ ചെയ്തു, അത്രമാത്രം..!!!

കഴിച്ചു തീരാറായപ്പോള്‍ അവളെ നോക്കി ഒന്നേ ചോദിച്ചുള്ളൂ..
"എങ്ങനെ ഉണ്ട് മുസ്ലിം പലഹാരങ്ങള്‍..??"
"മുസ്ലിം പലഹാരങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഇത്രേം ഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍ പ്രതീക്ഷിച്ചില്ല..തെറ്റ് പറ്റി.ക്ഷമി... നമ്മളില്ലെയ്.... "

ഹല്ല.. എന്നോടാ കളി..!!!
"കണ്ണൂരാനോണാണോടാ അന്റെ കളി..!!!"

കുറച്ചു പലഹാരങ്ങള്‍ ഉണ്ടാക്കിയ ഈ കഥ ഇവിടെ തീരുന്നു..
കടപ്പാട്:: സാള്‍ട്ട് ന്‍ പെപ്പെര്‍
ഇടിപ്പാട് : വിരുന്നിനു വന്ന ദമ്പതികള്‍ :)


ഒരു ബ്ലോഗ്ഗെറുടെ തുറന്നു പറച്ചിലുകള്‍ വായിക്കാന്‍ മറക്കല്ലേ.. 

41 comments:

  1. എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള്‍ ചോദിച്ചു..
    "അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
    ഠിം..
    പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
    "ഇത് ജമീല തെക്കേടത്തട..!!!"

    ReplyDelete
  2. അല്ല പിന്നെ നമ്മള്‍ മലബാര്‍ കരോടാണോ കളി .അതും കണ്ണൂര്‍ക്കാരോട് ..

    ReplyDelete
  3. കഴിച്ചോളുടെ കൂടെയൊരു കണ്ണൂരുകാരന്‍ വന്നിട്ടും പണി പാമ്പായും, പട്ടിയായും, പലഹാരമായും വരുന്നത് തടയാന്‍ പറ്റിയില്ലേ???

    ReplyDelete
  4. എവിടെയോ സല്ക്കാരത്തിന്നിടയില്‍ പണി കിട്ടിയോന്നു ഒരു സംശയം..

    ReplyDelete
  5. പഹയാ ജ്ജ് ഞമ്മക്കിട്ടു തന്നെ പണിതല്ലേ... എന്നാലും സഹമുറിയ ഇല്ല്യോളം സങ്കടമുണ്ട് കേട്ടാ... നമ്മളില്ലേയ്....സൂപ്പര്‍ ആയിട്ടുണ്ട്...

    ReplyDelete
  6. അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
    ഉഴുന്ന് വടയ്ക്ക് ഇട്ട പേര്‍ എന്താണാവോ?

    ReplyDelete
  7. ഉണ്ടം പൊരിക്കു വെള്ള തൊപ്പി വെച്ച് കൊടുത്തു പലഹാര ജിഹാദ്‌ നടത്തിയ പഹയാ....അന്റെ ഒരു തല....അന്റെ ഒരു ഭാവന!!!


    കലക്കി മച്ചാ....(പതിവ് പോലെ)!!!

    ReplyDelete
  8. കൊള്ളാം പലഹാരങ്ങളും അവയ്ക്ക് കിട്ടിയ നാമങ്ങളും ചിരിക്കു വക നല്‍കി
    ഇവിടെ ഇതാദ്യം വീണ്ടും കാണാം

    ReplyDelete
  9. ഹഹഹ....
    ഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍

    ReplyDelete
  10. ഹഹ! അസ്സലായിട്ടുണ്ട്! ഇനി മലബാറിലേക്ക് വരുവോ ആവോ!

    ReplyDelete
  11. പലഹാരം, പലഹാരം , നല്ല രസകരമായ പേരുകള്‍ ല്ലേ

    പഹയാ അന്നേ ഞമ്മള് തമ്മയിച്ചു

    ReplyDelete
  12. Nannayittundu... ethu ninakku kittiya paniyalley?????
    Neeyum wife um koodi Anoop nte veetil poyappol avar ninakkittu panithannathalley?????

    ReplyDelete

  13. 'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
    ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!

    ReplyDelete
  14. നല്ല രുചി
    ആശംസകള്‍

    ReplyDelete
  15. രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  16. ദോശ "ഉണ്ടാക്കിയ" കഥ പറഞ്ഞ സാള്ട്ട് & പെപ്പെര് പോലെ തന്നെ നന്നായിട്ടുണ്ട് പലഹാരം "ഉണ്ടാക്കിയ" ഈ കഥയും... :)

    ReplyDelete
  17. ഫിറോസ്, ചെറുതെങ്കിലും രുചിയുള്ള എഴുത്ത്... ഞമ്മളും നടത്തട്ടേ ഒരു മലബാർ സന്ദർശനം..? :)

    ReplyDelete
  18. nannayittund.. oro palaharam paranju aale kothippichu kalanjallo...

    ReplyDelete
  19. @@
    >> പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക്‌ ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല് മുക്രി സ്റ്റൈല്‍...!!!
    ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്‌.. സുന്ദരന്‍..!!!
    അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന്‍ മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
    ഇലയട കുറച്ചുകൂടി കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
    അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
    "വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു.. <<

    ഇത് വായിച്ചു കണ്ണൂരാന്‍ മസ്തായി.
    ഇമ്മാതിരി ഒരു പോസ്റ്റിനു വേണ്ടിയാ ബ്ലോഗിലൂടെ അലയുന്നത്.
    മലയാളത്തിലെ, ഏറ്റവും മുന്തിയ ഇനം വിഷമുള്ള ബ്ലോഗര്‍ നീ തന്നെ!
    ഈ കീബോര്‍ഡ്‌ വെച്ച് കീഴടങ്ങട്ടെ!

    @@

    ReplyDelete
  20. ഉന്നക്കായയെ സുന്നത്ത് കഴിച്ച് കിടത്താമായിരുന്നു!
    അടുത്ത അവധിക്ക് വീട്ടില് വന്നാല് കിട്ട്വോ ഇത്തരം അപ്പത്തരങ്ങള്?

    ReplyDelete
  21. നന്നായി ഫിറോ ...ചിരിച്ചു വയ്യാണ്ടായി :)

    ReplyDelete
  22. അപ്പൊ മുസ്ലീം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു.
    സംഗതി ഉഷാര്‍

    ReplyDelete
  23. ഇതാണ് മോനെ പണി . ശരിക്കും പണി. ഹ ഹ ഹ

    ReplyDelete
  24. മുസ്ലീം പലഹാരങ്ങളുടെ ടെയ്സ്റ്റ് ഉഗ്രൻ

    ReplyDelete
  25. ഹ ഹ ഹ അതു കലക്കി.. എനിക്കും കുറച്ച് മുസ്ലീം പലഹാരങ്ങളുണ്ടാക്കി തരുമോ...

    ReplyDelete
  26. ചിരിപ്പിച്ചു ഫിറോസ്.... ആശംസകൾ :)

    ReplyDelete
  27. ആഹാ! കൊള്ളാലോ, ഈ അപ്പത്തരങ്ങളൊക്കെയും........

    ReplyDelete
  28. പലഹാരം കലക്കി. ഒരു ഒപ്പനയും കൂടി ആകാമായിരുന്നു.

    ReplyDelete
  29. ആക്ഷേപം ആണല്ലേ? കടലില്‍ നിന്നും ഇനിമുതല്‍ കിട്ടുന്നത് സാമുദായിക മത്സ്യം ആയിരിക്കും. അപ്പോള്‍ പിന്നെ ഈ പോസ്റ്റിലെ കാര്യങ്ങള്‍ സത്യമാവും.
    ഭാവുകങ്ങള്‍

    ReplyDelete
  30. ഇങ്ങനെ ഉള്ള ആഗ്രഹം പറയുന്നവര്‍ക്കിട്ടു ഇങ്ങനെ തന്നെ പണി കൊടുക്കണം

    ReplyDelete
  31. Nannayitund.... rasakaramayi vayichu...

    ReplyDelete
  32. ഉണ്ടംപോരിക്ക് അന്‍റെ പെരിടാഞ്ഞത് ഭാഗ്യം! അല്ലേല്‍ ബീവിക്ക് വട്ടായാനെ.....

    ReplyDelete
  33. bombine kurichum palahaarathe kurichum kannurkarod parayaruth

    ReplyDelete
  34. വായിച്ചിട്ട് കൊതി കൊണ്ട് ഇരിക്ക പൊരുതി ഇല്ല .. :( .അന്റെ അഡ്രെസ്സ് ഒന്ന് തന്നെ ...:പ അല്ലെ വേണ്ട എന്റെ അഡ്രെസ്സ് തരാം സലാലയ്ക്ക് വരുന്നവരുടെ കയ്യില്‍ എനിക്ക് കുറച്ചു പലഹാരം മരിയാദക്ക് കൊടുത്തു വിട്ടോ അല്ലെ ഇനി ഈ പടി ഞാന്‍ കേറില്ല ..സത്യം .. :(

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...