പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, August 16, 2012

IRCTC -ക്ക് ഒരു തുറന്ന കത്ത്..

 ഒരാള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന കത്ത് പൊട്ടിച്ചു വായിക്കുന്നത് മോശമാ.. എന്നാലും ഞാന്‍ ഇന്നത്‌ ചെയ്തു,കാരണം ഇതെഴുതിയോന്‍ എന്നോട് പറഞ്ഞു , "ഇജ്ജു തുറന്നു വായിക്കെടാ പഹയാ.. എന്നിട്ട് എത്തിക്കേണ്ടടുത്ത്  എത്തിച്ചാ മതി" എന്ന്..

എന്‍റെ  സഹമുറിയന്‍ അനൂപ്‌ IRCTC -ക്ക്  എഴുതിയ  ആ കത്തിലേക്ക്..

"സ്നേഹ ബഹുമാനാദരുവുകള്‍ നിറഞ്ഞ   IRCTC വായിച്ചറിയുവാന്‍,

അങ്ങേയറ്റം ബഹുമാനത്തോടെയും നന്ദിയോടെയും ഞാന്‍ പറയട്ടെ... ഇങ്ങള് ഒരു സംഭവം തന്നെ...അല്ല,അത് കുറഞ്ഞു പോകും, ഇങ്ങള് ഒരു പ്രതിഭാസമാ...
മനുഷ്യരുടെ മൃതദേഹം മെഡിക്കല്‍ പിള്ളേര്‍ക്ക് പഠിക്കാന്‍ കൊടുക്കണ പോലെ ഇങ്ങള് ഇങ്ങടെ വെബ്സൈറ്റ് ഇന്ത്യയിലെ എല്ലാ വെബ്‌ developersinum പിന്നെ അത് ടെസ്റ്റ്‌ ചെയുന്നവര്കും വേണ്ടി മാറ്റിവെച്ചിരിക്കുന്ന  കാര്യം ഞാന്‍ അറിയാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. ഇങ്ങള്‍ക്ക്‌ ദൈവത്തിനേക്കാളും   ബല്യ സ്ഥാനം ആണ് എന്‍റെ മനസ്സില്‍ കാരണം ദൈവം വിചാരിച്ചാല്‍ പോലും ഇങ്ങളെ നന്നാക്കാന്‍ പറ്റൂല എന്നറിയാവുന്നതു കൊണ്ടാണത്.. 
ഇന്ന് രാവിലെ 10   മണിമുതല്‍ 12 മണിവരെ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരുന്ന ഞാന്‍  ഇങ്ങള് മറ്റുള്ളവര്‍ക് വേണ്ടി സ്വയം അര്‍പ്പിച്ചത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി...എന്തെല്ലാം errors ആണ് അത്രേം സമയത്തിനുള്ളില്‍  നിങ്ങള്‍ കാണിച്ചു തന്നത്..ചിലത് കാണുമ്പോള്‍ അറിയാതെ ചിരിച്ചു പോകും (അതിനു ശരിക്കും ക്ഷമ ചോദിക്കുന്നു) , ചിലത് കാണുമ്പോള്‍ കണ്ണുകള്‍ bullseye പോലെ ആവും.. ശരിക്കും കിലുക്കത്തിലെ ലോട്ടറി അടിച്ച ഇന്നസെന്റിന്റെ അവസ്ഥ...
പക്ഷെ ഒരു error എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞുട്ടാ..തലകുത്തി മറിഞ്ഞു ഒടുക്കം ലോഗിന്‍ ആയപ്പോള്‍ ഇങ്ങള് പറഞ്ഞില്ലേ, വേറെ ആരോ എന്‍റെ പേരില്‍ ലോഗിന്‍ ചെയ്തു എന്ന്..പടച്ചോനെ അത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടീട്ടാ..ഏത് കള്ള ഹമുക്കാ ആ പണി പറ്റിച്ചത് എന്നോര്‍ത്ത് ഞമ്മള് ശരിക്കും തലയില്‍ കൈ വെച്ച് പോയി,  പിന്നെയല്ലേ  മനസിലായെ പഹയാ,  അതും അന്‍റെ ഒരു നമ്പര്‍ ആണെന്ന്.. (എന്‍റെ ആ സമയത്തെ പരാക്രമം കണ്ടു ഇങ്ങളെ സെര്‍വര്‍ ചിരിച്ചു കാണുമല്ലോ എന്നോര്‍ത്ത് എനിക്ക് ശരിക്കും നാണം വന്നു കേട്ടാ..ചമ്മിപ്പോയി എന്ന് തന്നെ പറയാം...)
എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഇങ്ങള് തരുന്ന എല്ലാം പഠിച്ചു ഒരു error ഇല്ലാത്ത വെബ്സൈറ്റ് create ചെയമെന്നു വിചാരിച്ചു കുത്തിരിന്നു..  അവസാനം എങ്ങനെയോ എന്‍റെ മെഡല്‍ (ticket) കിട്ടാന്‍ നോക്കുമ്പോള്‍ ദാണ്ടേ വരുന്നു  അടുത്ത കുരിശ് ... ഒരു മാതിരി സുശീല്‍കുമാറിനെ കാലേ വാരി നിലത്തടിച്ചു ഞമ്മളെ സ്വര്‍ണം കൊണ്ട് പോയ ജപ്പാന്‍  ടീമിലെ ആ ഹമുക്ക് വന്നത് പോലെ   ഫെഡ് ബാങ്കിന്‍റെ രൂപത്തില്‍... അടുത്ത പണി അവന്‍റെ  വക.. അവിടേം നിങ്ങള്‍ എന്നെ പറ്റിച്ചു..
ഭാര്യ അടുത്ത് ഉണ്ടായിരുന്നേല്‍ നല്ലോണം കലക്കി ഒരു ഹോര്‍ലിക്ക്സ് എടുക്കാന്‍ പറഞ്ഞേനെ... അവിടെ ഓളും ഞമ്മളെ തോല്‍പ്പിച്ച്..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഞമ്മളെ ജീവിതം പിന്നേം ബാക്കി.. തോല്‍പ്പിക്കാന്‍ ഇങ്ങളുടെ സര്‍വറും ..!!!

എന്താണേലും ഞാന്‍ ക്ഷീണം മാറ്റാതെ പിന്നേം പിന്നേം ഇങ്ങളുടെ വിക്രിയകള്‍ കണ്ടു കൊണ്ടേ ഇരുന്നു... ഇടയ്ക്കിടെ ഇങ്ങള് ലോഗ് ഔട്ട്‌ ആവുന്നത് എനികിഷ്ടപെട്ടിലായിരുന്നു.. പക്ഷെ പിന്നെ നിങ്ങള് തന്നെ അത് പറഞ്ഞു.. ' ഇങ്ങളെ സര്‍വീസ് കേമാക്കാന്‍ വേണ്ടി ഇങ്ങടെ സൈറ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ  എല്ലാം കഴിഞ്ഞു പോകുമ്പോള്‍ ലോഗ് ഔട്ട്‌ ചെയ്യാന്‍' എന്ന് ..
പഹയാ.. നമ്മള്‍ മടിയന്‍മാരാണെന്ന് അറിയാവുന്നോണ്ടല്ലേ ഇജ്ജു  സ്വയം ലോഗ് ഔട്ട്‌ ആവുന്നെ..??
സത്യം പറയാലോ ന്‍റെ IRCTC , ഇതും കൂടെ മനസിലാക്കിയപ്പോള്‍ ഇങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാന്‍ തോന്നിട്ടാ ..മോണിറ്ററില്‍ പൊടി ആയതു കൊണ്ട് ഒരു FLYING KISS ഞാന്‍ അടിച്ചിട്ടുണ്ടായിരുന്നു.. കിട്ടിയാരുന്നോ??
എല്ലാ ആഴ്ചയിലും  ഇങ്ങടെ ഈ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യുനോണ്ട് എനിക്കിപ്പോള്‍ എന്നെ തന്നെ നല്ലോണം കണ്ട്രോള്‍ ചെയാന്‍ പറ്റുന്നുണ്ട്...ഒരാള്‍ നേര്‍ക്ക്‌ നേരെ നിന്ന് തെറി വിളിച്ചാല്‍ പോലും ഞാന്‍ ഒരക്ഷരം മിണ്ടൂല, കാരണം അപ്പൊ ഞാന്‍ ഇങ്ങളെ ഓര്‍ക്കും.. ഇങ്ങളേക്കാള്‍ വലുതല്ലല്ലോ അതൊന്നും എന്നോര്‍ക്കും.. അതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്...

ഇപ്രാവശ്യവും ഇങ്ങള് എന്നെ തോല്പിചെങ്കിലും ഒരു പാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി...ഇങ്ങളെ കുറ്റപെടുത്തുന്ന ആരും ഇതൊന്നും കാണുനില്ലല്ലോ..അതെങ്ങന, നല്ലത് ചെയുന്നവരെ അല്ലേലും ആര്‍കും ഇഷ്ടല്ലലോ..
പക്ഷെ ഒരു സംശയം ഉണ്ട്.. എല്ലാം കഴിഞ്ഞു  ലോഗ് ഔട്ട്‌ ചെയ്തപോല്‍ ഒരു അശരീരി "നീയൊന്നും ഒരിക്കലും നന്നാവില്ല" എന്ന്.. ഇത് ശരിക്കും എന്നെക്കുറിച്ചാണോ  അതോ IRCTC , ഇങ്ങളെ കുറിച്ചോ??

അതും കഴിഞ്ഞു  ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍  ഒരു ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചപ്പോള്‍ എന്‍റെ കിതപ്പ് കണ്ടിട്ട് അവിടത്തെ പഹയന്‍ ചോദിക്കുവാ, "ഇങ്ങള് IRCTC ട്രൈ ചെയ്തു കഴിഞ്ഞതെ ഉള്ളോ" എന്ന്..
അതേന്ന് പറഞ്ഞപ്പോ ഓന്റെ കണ്ണുവരെ നിറഞ്ഞു പോലും..
ഓന്‍ എന്നിറ്റു സഹതാപം കൊണ്ടാണോ എന്നറിയില്ല, ടിക്കറ്റ്‌ ഒപ്പിച്ചു തന്നു..

'എന്നാലും എന്‍റെ IRCTC , ഇല്ല്യോളം ഉണ്ട് കേട്ടാ മനസ്സില്‍ സങ്കടങ്ങള്.. നമ്മളില്ലേഹ്'...

ഇങ്ങളെ മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങിക്കൊണ്ട്,

നേരത്തെ പറഞ്ഞ അത്രേം ബഹുമാനത്തോട് കൂടെ,
ഒരു "തല്‍ക്കാല്‍ രക്തസാക്ഷി.."

59 comments:

 1. IRCTC-yodu padavetti gurutharamaya parikku pattiyenkilum ottum patharathe itharam oru kathezhuthiya ente sahamuriyanu ente viplavabhivadyangal.

  ReplyDelete
 2. അയ്യോ!ഇതൊന്ന് തൊറന്ന് കിട്ടാന്‍ errors കൊണ്ട് തോറ്റൂന്നെ!!!
  അസ്സലായി.
  ആശംസകള്‍

  ReplyDelete
 3. സ്ഥിരമായി അനുഭവിക്കുന്നതാ ഈ മേലേ പറഞ്ഞ മാരണങ്ങള്‍ ഒക്കെ.
  എഴുത്ത് കിടിലം.

  ReplyDelete
 4. ha ha ha...ho ho ho...hu hu hu...bhagyam njan adyam busil thane ticket eduthathu... :P

  ReplyDelete
 5. ലോഗിന്‍ ചെയ്ത് മടുത്തു ഞാന്‍ ഒരു ഓട്ടോമാറ്റിക് പാസ്സ്‌വേര്‍ഡ്‌ എന്‍ട്രി എക്സ്റ്റന്‍ഷന്‍ ഉസ് ചെയ്യുന്നു ഇപ്പോള്‍ ...

  സത്യം നര്‍മത്തിന്റെ മേമ്പൊടിയോടെ എഴുതി. നന്നായി...

  ReplyDelete
 6. He he he he !!!!!!! Kalakki :-)

  ReplyDelete
 7. ഇത്രയും കഷ്ടപാടൊക്കെ സഹിച്ചു, IRCTC ക്ക് വല്ല തെറ്റ് പറ്റി എങ്ങാനും ആ ടിക്കറ്റ്‌ ബുക്ക്‌ ആയാല്‍ ... അപ്പോഴത്തെ ഒരു സന്തോഷം ഉണ്ടല്ലോ... ഒളിമ്പിക്സ്‌ റെക്കോര്‍ഡ്‌ ഇട്ടപ്പോള്‍ ഉസൈന്‍ ബോള്‍ടിനു പോലും അത്രേം സന്തോഷം ഉണ്ടായി കാണില്ല....

  ReplyDelete
 8. പോസ്റ്റ്‌ നന്നായി അഭിനന്ദനങ്ങള്‍ !!!!
  പോസ്റ്റിനേക്കാള്‍ കമന്റിടാന്‍ പ്രേരിപ്പിച്ചത് അതിന്റെ താഴെ കണ്ട ട്രാഫിക്കിലെ സംഭാഷണത്തെ അനുകരിച്ച വാക്കുകള്‍ ആണ്....

  ReplyDelete
 9. Supereb. Njan ippozhum thottu koduthittilla... Kshamayckulla valla awardum undenkil eniku thanneck :-)

  ReplyDelete
 10. ഇങ്ങളെ കത്ത്‌ സൂപ്പരായിക്ക്നു ട്ടോ...

  ReplyDelete
 11. പറഞ്ഞത് സത്യമാണ്. തിരോന്തരം മുതല്‍ കൊല്ലം വരെ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ എടുക്കുന്ന സമയം കൊണ്ട് രണ്ടു തവണ സൈക്കിളില്‍ പോയി വരാം.

  കഞ്ഞി കുടിക്കാന്‍ പോലും വരുമാനം ഇല്ലാതിരുന്ന കാലത്താണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക്‌ തുടങ്ങിയത്. ഇന്ന് ലോകത്തിന്റെ ഒട്ടുമുക്കാല്‍ ജനങ്ങളും ഒരുമിച്ചു ലോഗിന്‍ ചെയ്തിട്ടും ഫേസ്ബുക്ക് സൈറ്റ് ഒരു സെക്കന്റ്‌ പോലും സ്ലോ ആകില്ല.

  അതുപോലെ കൊതുകുതിരി വാങ്ങാന്‍ പോലും ആവതില്ലാത്ത സമയത്താണ് ലാറിയും സെര്‍ജിയും ചേര്‍ന്ന് ഗൂഗിള്‍ തുടങ്ങിയത്. ഇന്ന് ഓരോ സെക്കണ്ടിലും കോടിക്കണക്കിനു സേര്‍ച്ച്‌ റിക്വസ്റ്റുകള്‍ ആണ് ഗൂഗിള്‍ കൈകാര്യം ചെയ്യുന്നത്. ഒരു സെക്കണ്ടിന്റെ പകുതിപോലും തടസമില്ലാതെ.

  ഇനി, ദിവസേന ലക്ഷങ്ങള്‍ ലാഭം കിട്ടുന്ന കാലത്താണ് ഇന്ത്യന്‍ റെയില്‍വേ IRCTC വെബ്സൈറ്റ് തുടങ്ങിയത്. ഇന്ന് വെറും നൂറു കോടി ഇന്ത്യക്കാരില്‍, ഇന്റര്‍നെറ്റ്‌ സൌകര്യമുള്ള ചെറിയൊരു ശതമാനത്തില്‍, ... അല്ലെങ്കില്‍ വേണ്ട, ഏതെങ്കിലും ഒരാള്‍ ലോഗിന്‍ ചെയ്‌താല്‍ പിന്നെ ഹാങ്ങ്‌ ആകും സൈറ്റ്. എന്തിനാണോ എന്തോ ... വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ആയിട്ട് ഓരോ...

  ReplyDelete
 12. IRCTC യോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്റെ 2012 തുടങ്ങിയത് ഗുരുപവനപുരിയിലെ റെയില്‍വേ സ്റെഷനില്‍ ഉറക്കമൊഴിച്ച് കൊതുകടി കൊണ്ടുകൊണ്ടായിരുന്നു.

  ReplyDelete
 13. സത്യം പറയട്ടെ -എനിക്കീ IRCTC എന്താണെന്ന് ഒട്ടും തിരിഞ്ഞില്ല കെട്ടോ !'സംഗതികള്‍'എനിക്കും അനുഭവപ്പെട്ടു ബല്ലാതെ ബേജാറായിട്ടുമുണ്ട്.ഇത് തെളിയിച്ചു പറഞ്ഞതില്‍ സന്തോഷവും.ആ IR....ന്‍റെ Full form ഒന്നു പറഞ്ഞു തരണേ .ആശംസകള്‍ !

  ReplyDelete
  Replies
  1. Indian Railway Catering and Tourism Corporation Limited :)

   Delete
 14. IRCTC എന്താ സംഭവമെന്ന് പോസ്റ്റ് വായിച്ചപ്പൊ മനസ്സിലായില്ല
  പിന്നെ കമന്റുകള്‍ കൂടി വായിച്ചപ്പഴാ മനസ്സിലായത്

  ReplyDelete
 15. ഹിഹി...
  ഈ പോസ്റ്റ്‌ ചിരിപ്പിച്ചു.

  ReplyDelete
 16. പഹയാ ഇജ്ജു ആള് കൊള്ളാ ലോ...ഞമ്മള് ചിരിച്ചു ചിരിച്ചു ..ലാസ്റ്റു സൈനബ ഒരു ഗ്ലാസ്സ് വെള്ളം തന്നിട്ടാ ഞമ്മള് ചിരി നിര്‍ത്തിയെ ....ഉസാറായിരിക്കണ് ഞമ്മടെ സൈനബാടെ കോയി ബിരിയാണി പോലെ :)

  ReplyDelete
 17. എഴുതിയതില്‍ ഒന്നെന്റെ ഉള്ളില്‍ തറഞ്ഞു പോയേ ..
  ഒരിക്കല്‍ ഒന്നനുഭവിച്ചതാ ..
  ""തലകുത്തി മറിഞ്ഞു ഒടുക്കം ലോഗിന്‍
  ആയപ്പോള്‍ ഇങ്ങള് പറഞ്ഞില്ലേ,
  വേറെ ആരോ എന്‍റെ പേരില്‍ ലോഗിന്‍ ചെയ്തു എന്ന്..
  പടച്ചോനെ അത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടീട്ടാ..
  ഏത് കള്ള ഹമുക്കാ ആ പണി പറ്റിച്ചത് എന്നോര്‍ത്ത്
  ഞമ്മള് ശരിക്കും തലയില്‍ കൈ വെച്ച് പോയി,
  പിന്നെയല്ലേ മനസിലായെ പഹയാ,
  അതും അന്‍റെ ഒരു നമ്പര്‍ ആണെന്ന്.. """
  ഇതതുപൊലെ എനിക്കൊന്നു വന്നതാ എന്റെ പൊന്നു ഫിറോ ..
  നല്ലൊരു കൊട്ട് കൊടുത്തേട്ടൊ .. നന്നായി എഴുതുകയും ചെയ്തു ..

  ReplyDelete
 18. ശരിക്കും ഇതുള്ളതാ ..അതില്‍ ബുക്ക്‌ ചെയ്യുന്ന നേരം നേരിട്ട് പോയി ടിക്കറ്റ്‌ വാങ്ങി വരാം...രസകരമായി പറഞ്ഞു ഫിറോ...

  ReplyDelete
 19. രസകരമായ എഴുത്ത് ഇഷ്ടപ്പെട്ടൂ....

  ReplyDelete
 20. ഐ ആര്‍ സി ടി സി ഒരു വിഷമം പിടിച്ച മലയാത്ര കൊള്ളാം നല്ല രസമായി പ്രതികരിച്ചു

  ReplyDelete
 21. IRCTC യിൽ നിന്ന് ഒരു ബുദ്ധിമുട്ടും എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. രാത്രി 11:33നും 12:30നും ഇടയിൽ ടിക്കറ്റു വിതരണമില്ലെന്നതൊഴിച്ചാൽ ഒരു പ്രശ്നവും എനിക്കു തോന്നിയിട്ടില്ലെന്നു മാത്രമല്ല ഈ സംവിധാനത്തിൽ വളരെ സംതൃപ്തനാണുതാനും. എന്റെ വീട്ടിലിരുന്ന് ഈസിയായി ടിക്കറ്റു ബുക്കുചെയ്യാൻ സാധിക്കുന്നുണ്ട്. അതും സ്പീഡുകുറഞ്ൻജ BSNL NIC കണംഷൻ വച്ച്. നിശ്ചിതസമയം വെറുതേയിരുന്നാൻ താനേ സൈനൗട്ടാവും, അത് ഇതുമാത്രമല്ല, വിവിധ ബാങ്കുകളുടെവ സൈറ്റും അങ്ങനെതന്നെയാണ്. സ്പീഡുകുറഞ്ഞ നെറ്റുപയോഗിക്കുമ്പോൾ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ് വലിയ ആക്ഷേപമായി താങ്കൾ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. irctc യിൽ നിന്നു ബാങ്കിന്റെ സൈറ്റിലേക്കും തിരിച്ചുമുള്ള സഞ്ചാരത്തിൽ സ്പീഡുകുറയുമ്പോൾ പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. ഒരു സൈറ്റിൽ നിന്നും തിരിച്ചും വേഗത്തിൽ എത്താത്തുന്നതിന് അത്യാവശ്യം സ്പീഡുള്ള നെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതാണുചിതം.

  ReplyDelete
  Replies
  1. സുഹൃത്തേ.. നിങ്ങള്‍ 2 കാര്യങ്ങള്‍പ്രധാനമായി പറഞ്ഞിട്ടുണ്ട്.. ഒന്നാമതെത് സ്പീഡ് കുറഞ്ഞ കണക്ഷന്‍ വച്ച് നിങ്ങള്‍ എപ്പോഴുന്‍ ഈസി ആയി ബുക്ക്‌ ചെയരുന്ടെന്നു..3 മാസം മുന്നേ ടിക്കറ്റ്‌ ബുക്ക്‌ ചെയനിരുന്നാല്‍ വളരെ എളുപ്പം കിട്ടും.. പിന്നെ നിങ്ങള്ക് ഇത് വരെ ഒരു ബുദ്ധി മുട്ടും ഇല്ലാതെ ടിക്കറ്റ്‌ കിട്ടാറുണ്ട് എന്ന് കേട്ടതില്‍ സന്തോഷം... ഇയാള് ഒരു ഭാഗ്യവാന്‍ തന്നെ.. മുജ്ജന്മ സുകൃതം.. :D പിന്നെ boradband കണക്ഷന്‍ വച്ച് പോലും കിട്ടാത്ത അവസ്ഥയില്‍ നിങ്ങള്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയരുന്ടെന്നു കേട്ടപോള്‍ സരികും കണ്ണ് നിറഞ്ഞുപോയി.. ആ കണക്ഷന്‍ ഒന് കിട്ടിയിരുന്നേല്‍.. പിന്നെ ഇവിടെ കമന്റ്‌ ഇട്ടവരെല്ലാം അവരുടെ അനുഭവങ്ങള്‍ പറഞ്ഞത് തങ്ങള്‍ വായിച്ചോ എന്നറിയില്ല..എല്ലാര്ക്കും ഒരു പോലെ അവസ്ഥ വരനമെനിലാലോ...

   പിന്നെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ കണക്ഷന്‍ ലോഗ് ഔട്ട്‌ ആവും എന്ന് നിങ്ങള്‍ പറഞ്ഞല്ലോ.. ഒന്നും ചെയ്യാതിരിക്കാന്‍ IRCTC സമ്മതിച്ചിട്ടുവേണ്ടേ സുഹൃത്തേ..ഓരോ നിമിഷവും error വന്നുകൊട്നിരികുവല്ലേ.. നിങ്ങള്‍ നൂറില്‍ ഒരാള്‍ക്ക് IRCTC കൊടുക്കുന്ന ഭാഗ്യം അനുഭവിക്കാന്‍ വിധിക്കപെട്ടവന്‍.. ശരിക്കും അസൂയ തോന്നണു... ഇനിയും പ്രശ്നങ്ങള്‍ ഇല്ലാതെ ടിക്കറ്റ്‌ ബുക്ക്‌ ചെയാന്‍ നിങ്ങള്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

   Delete
  2. @Sabu - രാവിലെ 10 മുതല്‍ 12 വരെ ഒന്ന് 'തല്‍ക്കാല്‍ ടിക്കറ്റ്‌' ബുക്ക്‌ ചെയ്യാന്‍ ശ്രമിച്ചു നോക്കു.....

   Delete
  3. അനൂപിന്റെ സംശയത്തിനു ശ്രീജിത് കൊണ്ടോട്ടി മറുപടി പറയും. അദ്ദേഹത്തിനുൾപ്പടെ താഴെ അനോണി പറഞ്ഞ സമയത്ത് തൽക്കാലടക്കം ഞാൻ ടിക്കറ്റു കൊടുത്തിട്ടുണ്ട്. അതവിടെ നിൽക്കട്ടെ. ഞാൻ ഇവിടെ പോസ്റ്റിനിട്ട കമന്റിന് താങ്കൾ ഈ വിധത്തിൽ മറുപടി പറഞ്ഞതെന്തിനാണെന്നു മനസ്സിലായില്ല. ആ മറുപടി ശരിയായ വിധത്തിലല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഇനി ഇങ്ങോട്ടില്ലെന്നും തീരുമാനിക്കുന്നു. കൂടുതൽ സംശയമുള്ളവർക്ക് 9400006000 നമ്പരിൽ വിളിക്കാം. ഇവിടെ വരേണ്ടിവന്നതും ഇവിടെ കമന്റിട്ടതും ഒരപരാധമായി ഞാൻ മനസ്സിലാക്കി ഞാൻ മാപ്പു ചോദിക്കുന്നു. ഒരു പോസ്റ്റു വായിക്കാൻ ക്ഷണിച്ചാൽ അനുകൂലമായ കമന്റുതന്നെ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തരമാണെന്നു വിശ്വസിക്കുന്നയാളാണു ഞാൻ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായമാണു ഞാൻ പറഞ്ഞത്. അല്ലാതെ ആക്ഷേപം കേൾക്കാൻ വേണ്ടി കമന്റിയതല്ല.

   ഗുഡ് ബൈ

   Delete
  4. ഹായ് ഭായ് ,
   ഓരോരുത്തരും അവരവരുടെ അനുഭവം വെച്ചിട്ട് സംസാരിക്കുന്നു.. ഓഫീസില്‍ നിന്നും skype ഗ്രൂപ്പ്‌ കാള്‍ വരെ ഒരു കുഴപ്പവുമില്ലാതെ ചെയ്യാന്‍ പറ്റുന്ന നെറ്റ് സ്പീഡ് വെച്ച് തല്കാല്‍ ബുക്ക്‌ ചെയ്യാന്‍ ശ്രമിച്ചിട്ട് എനിക്ക് പലതവണയും കിട്ടിയിടില്ല.. ആ അനുഭവം കൊണ്ടാണ് ഞാന്‍ എഴുതിയത്.. അത് തന്നെയാണ് അനൂപും ഇങ്ങനൊരു കമന്റ്‌ എഴുതാന്‍ കാരണം എന്ന് വിശ്വസിക്കുന്നു.. പിന്നെ,

   "ഇവിടെ വരേണ്ടിവന്നതും ഇവിടെ കമന്റിട്ടതും ഒരപരാധമായി ഞാൻ മനസ്സിലാക്കി ഞാൻ മാപ്പു ചോദിക്കുന്നു. ഒരു പോസ്റ്റു വായിക്കാൻ ക്ഷണിച്ചാൽ അനുകൂലമായ കമന്റുതന്നെ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തരമാണെന്നു വിശ്വസിക്കുന്നയാളാണു "

   പോസ്റ്റ്‌ എഴുതിയതും വായിക്കാന്‍ ക്ഷണിച്ചതും അനൂപ്‌ അല്ലല്ലോ, ഞാന്‍ അല്ലെ.. താങ്കളുടെ അനുഭവം ഇവിടെ കമന്റ്‌ ആയി ഇട്ടതില്‍ എനിക്കൊരാക്ഷേപവും ഇല്ല.. അനുകൂലമായ കമന്റ്‌ തന്നെ വേണം എന്ന് എനിക്ക് ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ല.. അതോണ്ട തന്നെ താങ്കളുടെ അനുഭവം/കമന്റ്‌ തികഞ്ഞ മാന്യതയോടെ തന്നെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു, മറ്റുള്ളവരുടെ അനുകൂലമായ കമന്റ്‌ സ്വീകരിച്ച അതേ മന്യതയോടും മനസ്സോടും കൂടെ... തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതും പ്രതികൂലമായ അഭിപ്രായവും എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.. ഇനിയും അതിനെ അതേ മാന്യതയോടെ തന്നെ സ്വീകരിക്കുകയും ചെയ്യും..

   അതുകൊണ്ട് തന്നെ,
   "അതുകൊണ്ടുതന്നെ ഇനി ഇങ്ങോട്ടില്ലെന്നും തീരുമാനിക്കുന്നു"...
   മറുപടി തൃപ്തികരം എങ്കില്‍ തിരുത്താം.. അല്ലെങ്കില്‍ താങ്കളുടെ തന്നെ ഇഷ്ടം..
   ഒന്ന് കൂടി വ്യക്തമാക്കുന്നു,
   "പോസ്റ്റ്‌ എഴുതിയതും വായിക്കാന്‍ ക്ഷണിച്ചതും അനൂപ്‌ അല്ലല്ലോ, ഞാന്‍ അല്ലെ"

   ഫിറോസ്‌

   Delete
  5. അതെ ഫിറോസ്,
   ഞാൻ താങ്കളെ ബഹുമാനിക്കുന്നു, വീണ്ടും കാണാം...

   Delete
  6. @Sabu,Your comment is really unbelievable! I request you to try to book tatkal ticket for this friday (24 Aug). Please let us know if you are able to reach till the net banking option tomorrow between 10AM and 10.15AM.

   Delete
  7. No reply from Sabu, so I assume that he has now understood how pathetic is irctc. Right now I am trying to login to take a printout of today's ticket and it says "Service Unavailable"!. Please irctc, I am not trying to book a ticket which you want to give to agents, please allow me to take a printout!.

   Delete
 22. നര്‍മ്മത്തില്‍ ചാലിച്ചുള്ള ഈ അവതരണം നന്നായിട്ടുണ്ട്.
  ആശംസകള്‍.

  ReplyDelete
 23. സംഗതി ചിരിപ്പിച്ചു കൊന്നു :)

  ReplyDelete
 24. ആദ്യം IRCTC എന്താണെന്ന് വിശദമാക്കിയിട്ടു മതി അടുത്ത പോസ്റ്റ് ഇടാന്‍ .

  ReplyDelete
  Replies
  1. റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന ഒരു സംഭവമാ.. സംഭവം നല്ല ഉപകരമോക്കെ തന്നെയാ, പക്ഷെ ചില സമയത്ത് ഇത് പോലോത്തെ ഒരോ പണി തന്നെന്നിരിക്കും.. അതേ ഉള്ളു കുഴപ്പ..
   നെനാ, ഇനി അടുത്ത പോസ്റ്റ്‌ ഇട്ടോട്ടെ?? :P

   Delete
 25. അല്ല പഹയാ, നീ പിന്നേം പണി തൊടങ്ങിയാ? നോമ്പ് മാസമായിട്ടെങ്കിലും കുറച്ചീസം മുണ്ടാണ്ടിരുന്നൂടെ അനക്ക്??
  നന്നായിരിക്കുന്നു, എപ്പോഴത്തേം പോലെതന്നെ നന്നായി ചിരിച്ചു......
  മുന്‍കൂറായി പെരുനാള്‍,ഓണം ആശംസകള്‍ നേരുന്നു........

  ReplyDelete
 26. സംഭവം കൊള്ളാലോ . അനുഭവസ്തര്‍ ധാരാളം ഉണ്ടല്ലോ . ടിക്കറ്റൊന്നും ബുക്കു ചെയ്തു പോകുന്ന പതിവു തൊടങ്ങാത്തോണ്ട് ഈ ഏടാകൂടത്തിലൊന്നും കേറേണ്ടി വന്നിട്ടില്ല

  ReplyDelete
 27. അവതരണം നന്നായി. പക്ഷെ IRCTC ഇത്രയും അര്‍ഹിക്കുന്നുവെന്നു തോന്നുന്നില്ല, എന്റെയും പരിചയക്കാരുടെയും അനുഭവം വെച്ച്.

  ReplyDelete
 28. പ്രശ്‌നങ്ങള്‍ നന്നായി അവതരിപ്പിച്ചു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 29. ഈ IRCTC എന്താണെന്ന് പോസ്റ്റ്‌ വായിച്ചപ്പോ ഒരു പിടിയും കിട്ടിയില്ല കേട്ടോ, പിന്നെ കമന്റുകള്‍ വായിച്ചപ്പോളാണ് മനസ്സിലായത്‌.

  ഓണ്‍ലൈന്‍ വഴി ടിക്കറ്റ്‌ എടുത്തു സ്ഥിരമായി യാത്ര ചെയ്യുന്ന അനേകം സുഹൃത്തുക്കളിലും ബന്ധുക്കളിലും ആരും പരാതി പറഞ്ഞു കേട്ടിട്ടില്ല, പുകഴ്ത്തിപ്പറയുന്നത്‌ ധാരാളം കേട്ടിട്ടുണ്ടും ഉണ്ട്.

  ഹാസ്യത്തില്‍ ചാലിച്ച് പ്രശ്നം അവതരിപ്പിച്ച രീതി ഇഷ്ടമായി ട്ടോ...

  ReplyDelete
 30. എന്താടാ ഫിറോസെ ഈ കുന്ത്രാണ്ടം ,,ഞാന്‍ ആദ്യമായി കേള്‍ക്കുവാ ,,റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആണല്ലേ ...കമന്റ് വായിച്ചപ്പോള്‍ മനസ്സിലായി .
  -----------------------------------
  (ആ പഴയ പോസ്റ്റിന്റെ പ്ന്ജ് ഫീല്‍ ചെയ്തില്ല കേട്ടോ ചിലപ്പോള്‍ വിഷയത്തെ കുറച്ചുള്ള അക്ഞ്ഞതയാ യിരിക്കും ,,)

  ReplyDelete
 31. എനിക്ക് ഒരു അനുഭവം ഇല്ല ഈ കാര്യത്തില്‍... അത് മാറ്റി വെച്ചു പോസ്റ്റ്‌ എന്നരീതിയില്‍ എഴുതിയത് ഇഷ്ടപ്പെട്ടു. ആശംസകള്‍..

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. സത്യം ...........പിന്നെ ഇത് ഈ ഐ ആര്‍ സി ടി സി യുടെ മാത്രം കാര്യമല്ല ,കൂടുതല്‍ വിസിറെഴ്സ് ഉള്ള മിക്കവാറും സൈറ്റ് കള്‍ ഇങ്ങനെ ഒക്കെ തന്നെ ,,അതിനു ബ്രൌസരിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ....നര്‍മത്തില്‍ ചാലിച്ച ഈ പോസ്റ്റ്‌ ഇഷ്ടമായി ട്ടോ

  ReplyDelete
 34. IRTC എന്താണെന്നു അറിയാത്തത് കൊണ്ടായിരിക്കണം പോസ്റ്റ്‌ അത്രയ്ക്ക് ആസ്വദിക്കാന്‍ പറ്റിയില്ല...

  ReplyDelete
 35. പൊട്ടന്‍ പൂരം കണ്ടത് പോലെ ആണ് ഈ പോസ്റ്റ് വായിച്ചത് നിങ്ങള്‍ ഈ പറയുന്ന സുന ഇതാണ് എനിക്ക പത്താ നഹീഹെ ബായ് സാബ്

  ReplyDelete
 36. Valare nalla post.
  E postil paranja ella kaaryavum njaan anubhavichittundu ippozhum anubhavikkunnu.10AM -12pm vare ulla samyathu IRTC yude parisarathe pokaan kazhyunnille.Service Unavailable enna oru vari ezhuthikanikkum.20-8-12 nte Kannur-yaswanthpur Exp nte tatkal bookinu 9.55 nu njaan login cheythathayirunnu 215 aayirunnu availbality 10.10am athu 40 aayi njaan payment paguvare 4 thavane try chethu etthi appozhekkum atha varunnu Service Unavailable.Pinne vindum login chethappole kaanunnathu W/L 2 appole samayam 10.15am .Njaan samadhanathode logout cheythu. "Shubham"

  ReplyDelete
 37. ഹിഹി.. എന്നെപ്പോലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തു ശീലിക്കൂ...\\\

  ReplyDelete
 38. കലക്കി മോനെ ...
  ഇത് എന്റെം കൂടി ദുഖമാണ്

  ReplyDelete
 39. ഈ ടിക്കറ്റ്‌ ഒക്കെ എടുക്കുന്നവര്‍ക്ക് മാത്രമേ ഈ പ്രശനം ഉള്ലെന്നാ തോന്നുന്നത്.

  ReplyDelete
 40. രസകരമായി പറഞ്ഞിരിക്കുന്നു...

  ReplyDelete
 41. ഇതിലെഴുതീരിക്കുന്ന അനുഭവം പലവട്ടം ഉണ്ടായിട്ടുള്ള ഒരു പാവം യാത്രക്കാരിയാണേ....എന്നാലും തോല്‍ക്കാതെ പിന്നേം പിന്നേം വാശീലു ട്രെയിനില്‍ തന്നെ പോകുമേ........എപ്പളും ഞാനും ഈ ഐ ആര്‍ ടി സീം കൂടി ഒരു ഒളിച്ചുകളിയാ.. എന്നാ പിന്നെ ആരാ ജയിക്കാന്നു നോക്കാലോ....

  നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍

  ReplyDelete
 42. കൊള്ളാം നല്ലവണ്ണം അവതരിപ്പിച്ചിരിക്കുന്നു ....ആശംസകള്‍

  ReplyDelete
 43. കൊള്ളാം, വാസ്തവമായ കാര്യങ്ങള്‍ .ആശംസകള്‍ .

  ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...