പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Saturday, April 14, 2012

22FK,No Bullshit.. Malayalam Movie Review


"പ്രതിഭയുള്ള ഒരു സംവിധായകനെ മലയാളത്തിനു ലഭിച്ചു", തിരക്കഥയുടെ പാളിച്ചകള്‍ കൊണ്ട് മാത്രം പാളിയ "ഡാഡി കൂള്‍" ഇറങ്ങിയപ്പോള്‍ മലയാളികള്‍ ആഷിക് അബു എന്ന സംവിധായകനെ കുറിച്ച് പറഞ്ഞ വാക്കുകള്‍..
വളരെ ലളിതമായ തിരക്കഥ അതി മനോഹരമായി അവതരിപ്പിച്ചു മലയാളത്തിന്‍റെ മനസ്സ് കവര്‍ന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ ഒന്ന് കൂടിപറഞ്ഞു.."ആഷിക് അബു ഒരു സംഭവം തന്നെ..!!!"
ഇപ്പോള്‍ ഞാന്‍ പറയുന്നു ,"ആഷിക് അബു ഒരു പ്രതിഭാസമാണ് ",കാരണം ഇത് വരെ ആരും പറയാത്ത കഥ തിരഞ്ഞെടുത്തു രസച്ചരട് മുറിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അങ്ങനെ ചില പ്രതിഭാസങ്ങള്‍ക്ക് മാത്രമേ പറ്റു..അത്രയ്ക്ക് മനോഹരമാണ് 22FK ..!!!

പോലീസിന്റെയും പാചകത്തിന്റെയും കഥ പറഞ്ഞ ആഷിക് അബു ഇത്തവണ പറഞ്ഞത് ടെസ്സയെ കുറിച്ചാണ്, കോട്ടയംകാരിയായ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കുറിച്ച്..അവളുടെ സ്വപ്നങ്ങളെ കുറിച്ച്..
അവള്‍ക്കു ചുറ്റും വന്ന ആട്ടിന്‍ തോലും, ആണിന്‍ തോലുമണിഞ്ഞ ചെന്നായ്ക്കളെ കുറിച്ച്....

പക്ഷെ സിനിമ കഴിയുമ്പോള്‍ ഇതൊരുപാട് ടെസ്സമാരുടെ കഥയായി മാറുന്നു.

കോരിതരിപ്പിക്കുന്ന യമണ്ടന്‍ ആക്ഷനോ,പൊട്ടിച്ചിരിപ്പിക്കാന്‍ എന്ന് പറഞ്ഞു പ്രേക്ഷകരെ കോമാളികളാക്കുന്ന മണ്ടത്തരങ്ങളോ ഇതിലില്ല, പക്ഷെ ഈ സിനിമയില്‍ ഒരു കഥയുണ്ട്,കുറെ ജീവിതങ്ങളും..

അഭിനയിച്ചതില്‍ ആരും അഭിനയിച്ചതായി തോന്നിയില്ല. എല്ലാരും ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും..

ടെസ്സയായി റീമ തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വേഷം ഗംഭീരമാക്കി..
സിറില്‍ ആയി വന്ന ഫഹദും നിരാശപ്പെടുത്തിയില്ല..

പ്രദാപ് പോത്തനും സത്താറും തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോള്‍, TG രവി മികച്ച അഭിനയത്തിലൂടെ വന്‍ കയ്യടി നേടി.. :)

എല്ലാവരും ഒരു തവണയെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് 22FK ..

My Rating : 8.5/10

വാല്‍കഷ്ണം : രാജുവും രാധയും സഹോദരീ സഹോദരന്മാരല്ല പോലും..കാമുകീ കാമുകന്മാരാണത്രെ,ശരിയാ,ബാലരമയില്‍ എവിടെയും പറഞ്ഞിട്ടില്ല രാജു രാധയുടെ ചേട്ടനാണെന്നു .. :D :D :D

12 comments:

  1. മന്‍സൂര്‍April 14, 2012 at 3:35 AM

    കണ്ടിട്ട് ബാക്കി പറയാം.......
    പോരേ,......

    ReplyDelete
    Replies
    1. മതി..കാണാതിരിക്കരുത്.. :)

      Delete
  2. കാണണം എന്നുണ്ട്...മച്ചു.....
    പക്ഷെ....ഇവിടെ തിയേറ്റര്‍ ഇല്ല....:(

    ReplyDelete
    Replies
    1. വരുമ്പോള്‍ കണ്ടാല്‍ മതി മച്ചു .. :)

      Delete
  3. ഞാനും കാണാന്‍ വെയിറ്റ് ചെയ്തിരിക്കുകയാണ്
    സത്യം പറഞ്ഞാല്‍ ടാടി കൂള്‍ കൂള്‍്ക് നല്ല ഇഷ്ടമായി
    നല്ല ഭംഗി ഉള്ള സിനിമയാ
    ഓരോ ഫ്രെമും സുന്ദരം
    മമ്മൂട്ടി ഇത്ര സുന്ദരനായ വേറെ ഒരു സിനിമ ഇല്ല
    എന്ന് തന്നെ പറയാം

    ReplyDelete
    Replies
    1. ഉം.. സ്ത്രീകള്‍/പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കാണേണ്ട സിനിമയാണിത്.. :)

      Delete
  4. എല്ലാരും നല്ല സിനിമയാണെന്ന് പറയുന്നു..ഇവിടെ വന്നിട്ട് കാണാം ! ഇങ്ങനെയുള്ള നല്ല സിനിമകള്‍ വന്നാല്‍ മാത്രമേ മലയാളം സിനിമ രക്ഷപ്പെടുള്ളൂ...ഈ ഓണ്‍ലൈന്‍ റിവ്യൂ എഴുതുന്നവരും അത് ഷെയര്‍ ചെയ്യുന്നവരും ടോര്രെന്റ്റ് വഴി സിനിമകള്‍ കാണാതെ തീയേറ്ററില്‍ പോയാല്‍ തന്നെ മലയാളം സിനിമ ഒരു വിധം രക്ഷപ്പെടും.

    ReplyDelete
    Replies
    1. ഓണ്‍ലൈന്‍ കള്ളന്മാരെ നിലക്ക് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു..

      Delete
  5. ഇങ്ങനെ ഒരു റിവ്യൂ വായിച്ചിട്ട് അത് കാണാതിരിക്കുന്നതെങ്ങനെ?
    എന്നാലും ആ ടി.ജി. രവിയുടെ കാര്യത്തില്‍ എന്തോ പന്തികേട് ഉള്ളപോലെ? ന്ഹെ??

    പുള്ളിക്ക് പ്രായമായല്ലോ അല്ലേ?? :)

    ReplyDelete
    Replies
    1. എസ്.. ഒരു different മൂവി ആണ്..
      TG രവി ചെയ്ത ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്ന് തന്നെയാവും ഇത്..നെഗറ്റീവ് റോള്‍ ഒന്നുമല്ല..
      പുള്ളിയുടെ ലാസ്റ്റ് ഡയലോഗിനു വന്‍ കയ്യടിയായിരുന്നു..
      "I will miss me,when i Die.." :)

      Delete
  6. @vAlkashnam: pakshe raajoontEm raadhayuTEm veeT ennu paRayunnunT.
    sahOdarangaL allenkil angine paRayillallo..

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...