പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Friday, February 3, 2012

Second Show Movie Review


സെക്കന്റ്‌ ഷോക്ക് "സെക്കന്റ്‌ ഷോ" കണ്ടു കളയാം എന്ന ആഗ്രഹവുമായി നാലംഗ സംഘം Q -സിനിമാസിലേക്ക്..
എസ്കലെറ്റര്‍ കയറുന്നതിനു മുമ്പേ ചാച്ചന്‍ എന്ന് വിളിക്കുന്ന സോബിന്റെ പിന്‍വിളി..
"നമുക്ക് 'അഗ്നിപത് ' കാണാന്‍ പോയാല്‍ പോരെ?? "
"അതിലെന്തോന്നിരിക്കുന്നു..??"
"അതിലാകുമ്പോള്‍ അടിയും പിടിയും വയലന്‍സുമൊക്കെ ഉണ്ട്.."
അത് പറഞ്ഞതും ചാച്ചനെ പുച്ഛത്തില്‍ ഒന്ന് നോക്കി..
"എനിക്ക് അടീം പിടീം വയലന്സുമൊക്കെ ഇഷ്ടാ.."

ഗോള്‍ഡ്‌ സൂക്ക് നാലാമത്തെ നിലയില്‍ എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം.
നോക്കുമ്പോള്‍ പൊരിഞ്ഞ ഇടി,(കാരണം വ്യക്തമല്ല).. അടിയുടെ ഒടുവില്‍ ചോര ചീറ്റി..
സെക്യൂരിറ്റി എത്തി അവന്മാരെ പൊക്കി കൊണ്ട് പോയി സ്ഥലം ശാന്തമാക്കി....
ഞാന്‍ ചാച്ചന്റെ നേര്‍ക്ക്‌..
"ഇപ്പൊ അടിയും പിടിയും വയലന്സുമൊക്കെ കണ്ടല്ലോ.. ഇനി നമുക്ക് പടം കാണാം.."
"പടം എങ്ങാന്‍ മോശമായാല്‍ ഇതിലും വലിയ അടിയും ഇടിയും നിന്‍റെ നേര്‍ക്ക്‌ നടക്കും.. "
ദൈവമേ... എന്നെ കാത്തോളണേ..

പടം തുടങ്ങി.. തീര്‍ന്നു..
പുറത്തിറങ്ങി.. ചുറ്റിലും ഉള്ളവരുടെ മുഖ ഭാവം നോക്കി..

നാല് ടെസ്റ്റ്‌ തോറ്റിട്ടും ധോനിയുടെ മുഖത്തുണ്ടായിരുന്ന നിരാശയെ കടത്തി
വെട്ടിയ നിരാശയുമായി ചില മുഖങ്ങള്‍..
പുലികള്‍ എന്നൊക്കെ സ്വയം വീമ്പു പറഞ്ഞു പോയവരെ വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ക്ലാര്‍ക്ക്-ന്റെ മുഖത്ത് കണ്ട സന്തോഷത്തെ കടത്തി വെട്ടിയ സന്തോഷവുമായി വേറെ ചില മുഖങ്ങള്‍..
ഞാന്‍ ചാച്ചന്റെ മുഖത്തേക്ക് നോക്കി.. ആ മുഖത്ത് വല്യ ഭാവ വ്യത്യാസമില്ല.
നല്ല പടമാണേല്‍ എന്‍റെ മുഖത്ത് നോക്കി "നീ എത്ര മഹാന്‍ " എന്ന ഭാവം വരുത്തിയേനെ..
പടം മോശമായിരുന്നേല്‍ എന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായേനെ..
പക്ഷെ ഇതിലേതു വിഭാഗത്തില്‍ പെടും ഈ പടം??

റിവ്യൂ എഴുതാനിരിക്കുമ്പോള്‍ എന്‍റെ മനസിലും അതെ ചോദ്യം തന്നെയാണ്..
എവിടെയൊക്കെയോ ചില അപാര പ്ലസ്‌ പൊയന്റുകള്‍..
മറ്റു ചില സ്ഥലങ്ങളില്‍ അതിലും അപാര മൈനസ് പൊയന്റുകള്‍..
ആദ്യമായ് ഒരു പടത്തിന്റെ റിവ്യൂ എഴുതാന്‍ കൈ വിറക്കുന്നു..
ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ..

Positives :
കഥ പറഞ്ഞ രീതി വ്യത്യസ്തമായിരുന്നു..
അമ്മയുടെ സ്നേഹത്തെ വളരെ മനോഹരമായി, ചെറിയ ചില സീനുകളിലൂടെ വരച്ചു കാണിച്ചു.
കഥാപാത്രങ്ങള്‍ ആരും വലിയ നിരാശ നല്‍കിയില്ല..
ചില തീപ്പൊരി ഡയലോഗ്സ് കയ്യടി നേടി.. അതില്‍ ഒന്ന് ഇങ്ങനെ.
"അന്നും ഇന്നും എന്നും, പെണ്ണിന് കാമുകന്‍ പണം തന്നെ "
ഇത് പറഞ്ഞപ്പോള്‍ ഉണ്ടായ കയ്യടി കേട്ടപ്പോള്‍ 'പരീക്കുട്ടി ഫാന്‍സ്‌ അസോസിയേഷന്‍ ' എത്ര മാത്രം ശക്തമാണ് എന്ന് തോന്നിപ്പോയി..

Negatives :
മൊബൈല്‍ ക്യാമറയില്‍ ആണോ പടം പിടിച്ചത് എന്ന് ആദ്യ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ സംശയിച്ചു..(പിന്നീട് അതുമായി പൊരുത്തപ്പെട്ടു എന്ന് പറയാം)
കഥാപാത്രങ്ങള്‍ ചില സമയത്ത് ഒരു കാര്യവുമില്ലാതെ ചിരിക്കുന്നത് കണ്ടപ്പോള്‍ പടം കാണാന്‍ വന്നവരെ വടിയാക്കുകയാണോ എന്ന് തോന്നിപ്പോയി. സത്യം..!!!
ചില സീനുകള്‍ എന്താണെന്നും, കേറി വന്ന ചില ആളുകള്‍ ആരാണെന്നും ഇപ്പോഴും എനിക്ക് വ്യക്തമല്ല..

ഇനി കഥാപാത്രങ്ങളിലേക്ക്..

ബാപ്പ ആനപ്പുറത്ത് കേറി എന്ന് വെച്ച് മകനില്‍ തഴമ്പ് കാണില്ല എന്ന പൂര്‍ണ വിശ്വാസത്തില്‍ തന്നെയാണ് ദുല്‍കറിനെ കാണാന്‍ പോയത്..പക്ഷെ ബാപ്പ സ്ഥിരമായി ആനപ്പുറത്ത് കേറുന്നത് കാണുന്ന മകനെ ആനപ്പുറത്ത് കേറാന്‍ ആരും പഠിപ്പിക്കേണ്ട എന്ന് ദുല്‍കര്‍ തെളിയിച്ചു..
കുരുടി ആയി വന്ന നെല്‍സന്‍ മണ്ടേല പി പി തകര്‍ത്തു എന്ന് പറയാം..
എന്തിനായിരുന്നു ഒരു നായിക എന്ന് ചോദിച്ചാല്‍, സംവിധായകന്‍ പോലും ചിലപ്പോള്‍ പറയും "വെറുതെ, വെറും വെറുതെ.. "
വില്ലന്‍ കൊള്ളാമായിരുന്നു,പക്ഷെ അവസാനം വന്നപ്പോള്‍ റോള്‍ കുറഞ്ഞു പോയി..

പുതുമുഖങ്ങള്‍ ആണ് അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചത് എന്നത് കൊണ്ട് തന്നെ പടം ഇച്ചിരി മോശമായാല്‍ പോലും കുറ്റം പറയാന്‍ തോന്നുന്നില്ല..

അത് കൊണ്ട് അത് കൊണ്ട് സൈമാ....., നിങ്ങള്‍ നിങ്ങളുടെ സ്വന്തം റിസ്കില്‍ മാത്രം പടം പോയി കാണുക.. പടം നന്നായാലും ഇല്ലേലും എന്നെ ചൊറിയാന്‍ വരരുത്.. പ്ലീസ്.. :)

9 comments:

 1. പടം കണ്ടു ...ഇങ്ങേരു പറഞ്ഞത് ശരിയ...

  ReplyDelete
 2. ദുല്‍ക്കര്‍ അച്ഛന്‌റെ മാനം കാത്തു എന്ന് പറയാമല്ലേ...

  ReplyDelete
 3. ആാ.ഒന്ന് കാണാം .അത്ര തന്നെ.

  ReplyDelete
 4. ആാ.ഒന്ന് കാണാം .അത്ര തന്നെ.

  ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...