പെട്ടെന്നൊരുത്തന്‍ ഒരാഗ്രഹം പറഞ്ഞു..
"അളിയാ ക്രിസ്മസ് അല്ലെ..,നമുക്ക് പടക്കം പൊട്ടിച്ചാലോ??"
"എഹ്.. ക്രിസ്മസ്നു പടക്കമോ?? അപ്പൊ നീ ദീപാവലിക്ക് കരോള്‍ പാടുകയായിരുന്നോ????"
"അതല്ലടാ.. ദീപാവലിക്ക് ലീവ് കിട്ടാത്തത് കൊണ്ടു പടക്കം പൊട്ടിക്കാന്‍ പറ്റിയില്ല.. അതോണ്ട് പടക്കം പൊട്ടിക്കാന്‍ ഒരാഗ്രഹം.."
അവന്‍ വിശദമാക്കി..
"നിനക്ക് ഓണത്തിന് ലീവ് കിട്ടിയാരുന്നോ??" ഞാന്‍ ചോദിച്ചു..
"കിട്ടി.. എന്തെ??"
"നന്നായി.. അല്ലേല്‍ ക്രിസ്മസ് അപ്പൂപ്പന്‍റെ കൂടെ മാവേലി കൂടി വരണം എന്ന് പറഞ്ഞേനെ നീ.."
"പടക്കത്തിന് ക്രിസ്മസ് എന്നോ ദീപാവലി എന്നോ ഒന്നുമില്ല.. തീ കണ്ടാല്‍ അപ്പൊ പൊട്ടും..അത് കൊണ്ട് അത് വിട്.."
എഹ്..!!!!!!!
ഒടുവില്‍ അവന്‍റെ നിര്‍ബന്ദത്തിനു വഴങ്ങി ഞങ്ങള്‍ വലിയ പടക്കം (കൊച്ചു ബോംബ് എന്നും പറയാം) വാങ്ങി..
തലങ്ങും വിലങ്ങും പൊട്ടിച്ചു..
ചോദിയ്ക്കാന്‍ വന്നവരുടെ തലക്കു മുകളില്‍ വെച്ചും പൊട്ടിച്ചു..
ഒടുവില്‍ രണ്ടു പടക്കം ബാക്കിയായപ്പോള്‍ തീപ്പെട്ടിക്കോല് കഴിഞ്ഞു, ബാക്കി പടക്കം നാളെ പൊട്ടിക്കാം എന്ന ധാരണയിലെത്തി..
"ടാ.. പടക്കം നീ വീട്ടിലേക്കു എടുത്തോ.. നാളെ കൊണ്ടു വന്നാല്‍ മതി.."
"ഏയ്.. പറ്റില്ല.."
"അതെന്താ പറ്റാത്തെ..??"
"എനിക്ക് ഉറക്കമെണീറ്റ ഉടനെ സിഗരറ്റ് വലിക്കുന്ന ശീലമുള്ളതാ.."
"അതോണ്ട്..???"
"അല്ല..ഉറക്കപ്പിചിനിടയില്‍ സിഗരറ്റ് മാറിപ്പോയാല്‍ പിന്നെ ശ്വാസം പോലും വലിക്കാന്‍ പറ്റില്ലല്ലോ.. അത് കൊണ്ട് അത് വേണ്ട.."
ഒടുവില്‍ രണ്ടു പടക്കങ്ങള്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച് ഞങ്ങള്‍ വീടിലേക്ക് തിരിച്ചു..
"നല്ല മഞ്ഞുള്ളതാ..പടക്കം അവിടെ വെച്ചാല്‍ അടുപ്പിലിട്ടാല്‍ പോലും പൊട്ടത്ത അവസ്ഥയാവും...അത് കൊണ്ട് അതെവിടന്നെടുക്കാം.. ഞാന്‍ വെച്ചോളാം അത്.. "
അങ്ങനെ പടക്കം തിരിച്ചെടുക്കാന്‍ ഞങ്ങള്‍ തിരിച്ചു നടന്നു..
ഞങ്ങളുടെ എതിര്‍ ദിശയില്‍ നിന്നും ദിനേശ് ബീഡിയും വലിച്ചു കൊണ്ടു ഞങ്ങളുടെ ഒരു നാട്ടുകാരന്‍ വരുന്നത് കണ്ടു..
അയാള്‍ പോയിട്ട് എടുക്കാം എന്ന് കരുതി ഞങ്ങള്‍ അയാള്‍ കാണാതെ മാറി നിന്നു..
അയാള്‍ ബീഡി വലി കഴിഞ്ഞു ബീഡി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..
ഉന്നം തെറ്റിയില്ല.. ബീഡി പോയി വീണത് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച പടക്കത്തില്‍ തന്നെ..
ട്ടോ.. ഒരു പടക്കം പൊട്ടി തീരും മുമ്പേ അടുത്തതും പൊട്ടി.. ട്ടോ.....
അയാള്‍ ഞെട്ടല്‍ മാറാതെ ജീവനും കൊണ്ടോടി..
കുറച്ചു കഴിഞ്ഞു അവിടെ നിന്നും വേറൊരു സ്ഥലത്ത് മാറി നിന്നു,കുറ്റിക്കാട് നോക്കി ഒരാത്മഗദം..
"ഞാന്‍ ഒരു ദിനേശ് ബീഡി വലിചെരിഞ്ഞപ്പോള്‍ ഇത്രേം ഒച്ച വന്നെങ്കില്‍ ഒരു സിഗരറ്റ് എറിഞ്ഞാല്‍ എന്തൊച്ചയായിരിക്കും..!!!!!?? ഹോ.. "
അയാള്‍ അതോടെ ബീഡി വലി നിര്‍ത്തി..
ഇപ്പോഴും സേതുരാമയ്യരെ പോലെ കൈകള്‍ പിറകില്‍ കെട്ടി അയാള്‍ അന്വേഷണം തുടരുക തന്നെയാണ്...
"ഞാന്‍ ഒരു ദിനേശ് ബീഡി വലിചെരിഞ്ഞപ്പോള്‍ ഇത്രേം ഒച്ച വന്നെങ്കില്‍ ഒരു സിഗരറ്റ് എറിഞ്ഞാല്‍ എന്തൊച്ചയായിരിക്കും..!!!!!??
എന്റെ പാവം കണ്ണൂര്‍ കാരാ... ഈ പടക്കത്തില്‍ ഞാന്‍ ചിരിച്ചു പോയി...
ReplyDeleteThanks Sandheep... :)
ReplyDeleteചിരി നിര്‍ത്താന്‍ പാട് പെട്ടു...
ReplyDeleteThanks അരുണ്‍..
ReplyDeleteheeheheeh........
ReplyDeleteസത്യായിട്ടും ഇതില്‍ ഞാന്‍ തോറ്റു........
ReplyDeleteചിരിച്ചു മണ്ണ് കപ്പി.
This comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട് :)
ReplyDelete- ഷനോജ്
വളരെ നന്നായിട്ടുണ്ട് .....ഒത്തിരി ഇഷ്ടപ്പെട്ടു....
ReplyDeleteസ്ഥലം കണൂര്‍ ആയതുകൊണ്ട് പോട്ട്യത് പടക്കമോ അതോ ബോംബോ ??
ReplyDeleteThis comment has been removed by the author.
ReplyDeleteKottayath Xmasinu aanu padakkam pottikkaru..
ReplyDeleteഎന്നാലും അന്നെന്നായിരിക്കും വലിച്ചത്????
ReplyDeleteഎന്നാലും അന്നെന്നായിരിക്കും വലിച്ചത്????
ReplyDeleteഎന്നാലും അന്നെന്നായിരിക്കും വലിച്ചത്???
ReplyDelete