എറണാകുളം ബാച്ചി ജീവിതം നയിക്കുന്ന കാലം നടന്ന ഒരു "ഇച്ചിച്ചി കഥ "...!!!
ഒരു ഞായറാഴ്ച ദിവസം..
ഒരു പണിയുമില്ലാതെ ഞാനും ഷിനോജും റൂമില്‍ ടീവിയും കണ്ടു കൊണ്ടിരിക്കുന്ന നേരം, രാവിലെ കറങ്ങാന്‍ എന്ന് പറഞ്ഞു റൂമില്‍ നിന്നു പോയ സഹമുറിയന്‍ സാജ് ഓടി വരുന്നത് കണ്ടു ഞാനും ഷിനോജും മുഖത്തോട് മുഖം നോക്കി..
പിന്നെ പതിവുപോലെ ഞങ്ങള്‍ രണ്ടു പേരും രണ്ടു ബാത്ത് റൂമുകളിലേക്കായ് ഓടിക്കയറി വാതില്‍ അടച്ചു..
അതങ്ങനാ, സാജ് ഓടിവരുന്നുണ്ടേല്‍ പിറകെ ആരെങ്കിലുമൊക്കെ കാണും..അവര്‍ എന്താന്ന് വെച്ചാ കൊടുത്തു പോകട്ടെ എന്നും കരുതി ഞങ്ങള്‍ ബാത്ത് റൂമില്‍ തന്നെ നിന്നു..
"ടാ.. വാതില്‍ തുറക്കെടാ.." സാജ് അലറി..
ഞങ്ങള്‍ മറുപടിയൊന്നും കൊടുത്തില്ല, കേള്‍ക്കാത്തത് പോലെ നിന്നു..
"എന്‍റെ പിറകില്‍ ആരും ഉണ്ടായിരുന്നില്ലെടാ.. ഒരു കാര്യം പറയാനുണ്ട്.. " അവന്‍ കിതച്ചു കൊണ്ട് പറഞ്ഞു..
അത് ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ പതിയെ പുറത്തേക്ക്..
അവനെ വിശ്വാസം വരാതെ അവന്‍റെ പിറകില്‍ നോക്കി..
അവനും തിരിഞ്ഞു നോക്കി, കാരണം അവന്‍ എപോഴൊക്കെ ഓടിയിട്ടുണ്ടോ, അപ്പോഴൊക്കെ അവന്‍റെ പിറകില്‍ കമ്പും വടിയുമായി നാട്ടുകാരും ഉണ്ടായിട്ടുണ്ട്.
'നല്ല ആത്മവിശ്വാസം..'
"ടാ,നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ??" കിതപ്പ് മാറാതെ അവന്‍ ചോദിച്ചു..
"ഈ ആഴ്ച നിന്‍റെ തരംഗം ചേച്ചിയുടെ പടം വല്ലതും റിലീസ് ഉണ്ടാകും..അതാണോ?? " ഷിനോജ് പുച്ഛത്തോടെ ചോദിച്ചു..
"അതല്ലടാ..."
"പിന്നെ???"
"സ്വപ്നയെ പോലീസ് അറസ്റ്റ് ചെയ്തു.."
"എഹ്.. നമ്മുടെ സ്വപ്നയെയോ.. എന്തിനു??" ഞാനും ഷിനോജും ഒരുമിച്ചു ചോദിച്ചു..
"ഇമ്മോറല്‍ ട്രാഫിക്കിനു.."
ഠിം ഠിം ഠിം
അത് കേട്ടതും എന്‍റെയും ഷിനോജിന്റെയും നെഞ്ചില്‍ പെരുമ്പറ മുഴങ്ങി..
സ്വപ്ന, ഞങ്ങളുടെ സുഹൃത്ത്. തങ്കപ്പേട്ടന്‍റെ സ്വഭാവം അല്ല തങ്കപ്പെട്ട സ്വഭാവം, സുന്ദരി,അതിലുപരി നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവള്‍..
അവള്‍ ഇങ്ങനെ ഒരു കാര്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല്‍ പെരുമ്പറ മാത്രമല്ല ചിങ്കാരി മേളം കൂടി മുഴങ്ങിയില്ലേല്‍ മാത്രമേ അത്ഭുതമുള്ളൂ ..
"എന്നാലും നമ്മുടെ സ്വപ്ന... അവള്‍.... ഇത് പോലൊരു കേസില്‍.. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ" സ്വഭോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു..
"എനിക്കറിയാം അവളെ.. അവളെ പിടിച്ചില്ലേല്‍ മാത്രേ അത്ഭുതമുള്ളൂ" സാജ് ദേഷ്യത്തോടെ പറഞ്ഞു..
"നിനക്കെങ്ങനെ അറിയുമെന്നാ.." ഞാന്‍ ചോദിച്ചു..
"ഞാന്‍ അവളുടെ കൂടി പോയിട്ടുള്ളതല്ലേ.." അവന്‍ വളരെ കൂളായി മറുപടി പറഞ്ഞു..
അഗൈന്‍ ഠിം ഠിം ഠിം
"എടാ ചെറ്റേ, നമ്മള്‍ ഒരു പെങ്ങളെ പോലെയല്ലെടാ അവളെ കണ്ടിരുന്നെ.. എന്നിട്ടും നിനക്കെങ്ങനെ തോന്നി..?? ചെഹ്.." ഞാന്‍ പല്ല് കടിച്ചു...
"ഞാനിപ്പോഴും പെങ്ങളെ പോലെ തന്നെയാ കാണുന്നെ.. " അവന്‍ ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു..
എഹ്..ഇവനെവിടത്തുകാരനെടാ..!!!
"അതിരിക്കട്ടെ, നിങ്ങള്‍ എവിടാ ഒരുമിച്ചു പോയത്??" അല്‍പ നിമിഷത്തെ നിശബ്ദതക്കു ശേഷം ഞാന്‍ ചോദിച്ചു..
"സിനിമ തിയേറ്ററില്‍ "
"തിയേറ്ററില്‍ പോയി എന്ത് ചെയ്തെന്ന??"
"തിയേറ്ററില്‍ പോയി കബഡി കളിച്ചു.. അല്ല പിന്നെ.. തിയേറ്ററില്‍ സിനിമ കാണാന്‍ അല്ലാതെ പിന്നെന്തിനാടാ പോകുന്നത്??"
ഞങ്ങളൊന്നും മനസിലാവാതെ പരസ്പരം നോക്കി..
"എന്നിട്ട്??"
"എന്നിട്ടെന്താ.. ഒന്നാമത് അവള്‍ക്കു ലൈസെന്‍സ് ഇല്ല..അവളുടെ കൂടെ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.. ഭാഗ്യത്തിനാ അന്ന് പോലീസ് പിടിക്കാതിരുന്നത്.."
ഇതിനൊക്കെ ഇപ്പൊ ലൈസന്‍സും കൊടുത്തു തുടങ്ങിയ!!! ??
"ലൈസന്‍സാ??? എന്തിനു?? "
"വണ്ടി ഓടിക്കാന്‍ "
"എഹ്??"
"അന്ന് സിനിമ തുടങ്ങാറായിക്കാണും എന്ന് പറഞ്ഞിട്ട് ലൈസെന്‍സ് പോലും ഇല്ലാതെ എന്നാ സ്പീഡിലാ അവള്‍ വണ്ടിയെടുത്തത്,അതും സിഗ്നലില്‍ പോലും നിര്‍ത്താതെ..ഭാഗ്യത്തിനാ 'ഇമ്മോറല്‍ ട്രാഫിക്കിന്' അന്ന് ട്രാഫിക് പോലീസ് പിടിക്കാതിരുന്നത്.."
'എഹ്.. ' ഒന്നും മനസിലാവാതെ ഞങ്ങള്‍ പരസ്പരം നോക്കി.. പിന്നെ സാജിനെ നോക്കി,പിന്നെ പതുക്കെ ചോദിച്ചു..
"ശരിക്കും, എന്താ സംഭവിച്ചത്??"
"ലൈസെന്‍സ് ഇല്ലാതെ സ്പീഡില്‍ വണ്ടി ഓടിച്ചു എന്നും പറഞ്ഞു അവളെ ട്രാഫിക് പോലീസ് പിടിച്ചു..അത്ര തന്നെ.."
പടച്ചോനെ..അതിനാണോ ഈ കുരിശ് ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ചു എന്ന് പറഞ്ഞിരിക്കുന്നെ..
"അതിരിക്കട്ടെ, നിന്നോടാരാ ഇത് പറഞ്ഞത്..??" ഞാന്‍ ചോദിച്ചു..
"അവള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും എന്നെ വിളിച്ചു.."
"എന്നിട്ട്??"
"അവളുടെ അച്ഛനെ നൈസ് ആയിട്ടു വിളിച്ചു അറിയിക്കണം എന്ന് പറഞ്ഞു.."
"എന്നിട്ട് നീ 'നൈസ്' ആയിട്ടു വിളിച്ചു പറഞ്ഞോ??" ഞാന്‍ ആകാംഷയോടെ ചോദിച്ചു..
"ഉം.. പറഞ്ഞു.."
"എന്താ നീ പറഞ്ഞത്??"
"അവളെ ഇമ്മോറല്‍ ട്രാഫിക്കിനു പോലീസ് പിടിച്ചു.പെട്ടെന്ന് പോയി ഇറക്കാന്‍ നോക്ക് എന്ന്.."
"പടച്ചോനെ..!!! എന്നിട്ട്"
"അങ്ങേരോന്നും പറഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നിലവിളിയും പിന്നെ 'പടക്കോം' എന്നൊരു ഒച്ചയും കേട്ടു.. "
പടച്ചോനെ, 'പടക്കോം' എന്ന ഒച്ച അങ്ങേരു ബോധം കേട്ടു വീണതാവണേ, അല്ലാതെ അറ്റാക്ക് വന്നു തട്ടിപ്പോയതായിരിക്കല്ലേ..
ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..
"അച്ഛനെ മാത്രമല്ല, അവളുടെ കാമുകനേം ഫ്രണ്ട്സിനേം എല്ലാരേം വിളിച്ചു പറഞ്ഞു..ഇനിയേലും അവള്‍ വണ്ടി ഓടിക്കുമ്പോള്‍ സൂക്ഷിച്ചും കണ്ടും ഓടിക്കണം.. ഹാ.."
"പറഞ്ഞല്ലേ.. ന്യന്നായി.. വളരെ വളരെ ന്യന്നായി.."
കുറച്ചു നേരത്തേക്ക് ഞാനും ഷിനോജും ഒന്നും മിണ്ടിയില്ല.പിന്നെ ഞാന്‍ കലിപ്പോടെ പറഞ്ഞു,
"ലോകത്ത് എത്ര മാത്രം ആള്‍ക്കാരുണ്ട്, എന്നിട്ടും ഈ വിവരമില്ലാത്ത ജന്തുവിനെ തന്നെയാണല്ലോ അവള്‍ക്കു വിളിക്കാന്‍ തോന്നിയത്..ഹൊഹ്.."
"അവളെ പറഞ്ഞിട്ടും കാര്യമില്ല,വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചു വരും എന്നാണല്ലോ.." ഷിനോജിന്‍റെ ആത്മഗതം..
"പക്ഷെ ഇതങ്ങനെ അല്ലല്ലോ, അവള്‍ ഓട്ടോ വിളിച്ചു വരാനുള്ളടുത്തേക്ക് വരികയായിരുന്നില്ലേ..ഈ കാലനിലേക്ക്..." എന്‍റെ തിരുത്ത്..
"ടാ..ഓട്ടോ പിടിച്ചണേല്‍ അങ്ങനെ, നിങ്ങള്‍ ഇറങ്ങു, നമുക്കവളെ ഇറക്കാന്‍ പോകാം.. " സാജിന്‍റെ മറുപടി..
ഏ.. ഓട്ടോ പിടിക്കാനോ???
"അവളെ ഇറക്കാന്‍ പോകുന്നതിനു മുമ്പ് അവളുടെ വീട്ടില്‍ പോകണം..ഇനീം താമസിച്ചാല്‍ ചിലപ്പോള്‍ കൂട്ട ആത്മഹത്യക്ക് ഉത്തരം പറയേണ്ടി വരും.." അതും പറഞ്ഞു ഞാനും ഷിനോജും പുറത്തിറങ്ങി.
"ഞാനും വരുന്നുണ്ട്.." പിറകെ സാജും കൂടി..
"വേണ്ടെടാ.. നീ വരേണ്ടാ.. നീ വന്നാല്‍ ചിലപ്പോള്‍ കൊലപാതകത്തിന് ആയിരിക്കും സാക്ഷി പറയേണ്ടി വരിക.."
പക്ഷെ അവന്‍ അതൊന്നും കേട്ടതായി ഭാവിച്ചില്ല, അല്ലേലും കേട്ടിട്ടും കാര്യമില്ല. അവനൊന്നും മനസിലാകില്ല.. അവന്‍ കൊച്ചല്ലേ.. മുപ്പതു വയസ്സ് മാത്രം പ്രായമുള്ള വിവരമില്ലാത്ത കൊച്ച്..
അങ്ങനെ ഞങ്ങള്‍ സ്വപ്നയുടെ വീട്ടിലേക്ക്..
സ്വപ്നയുടെ വീട്..
അവിടെ കാലു കുത്തിയതും ഒരു മരണ വീടെന്ന പോലെ നിശബ്ദം..എവിടെ നിന്നൊക്കെയോ ഉയരുന്ന തേങ്ങലുകള്‍..പിന്നണിയില്‍ ശോക സംഗീതം..
ഇല്ല.. അതില്ല.. ഞങ്ങള്‍ക്ക് തോന്നുന്നതാ..
ഞങ്ങള്‍ വീടിന്‍റെ അകത്തേക്ക്..
തറയില്‍ സ്വപ്നയുടെ ഫോട്ടോ വീണുടഞ്ഞിരിക്കുന്നു.. മോഹനേട്ടന്‍ ഒരച്ഛന്റെ രോദനം കാണിച്ചതാവും..
വീടിന്‍റെ ഒരു മൂലയില്‍ സ്വപ്നയുടെ അമ്മ സുജാതചേച്ചി കരഞ്ഞു തളര്‍ന്നിരിക്കുന്നു..
അനിയത്തി കാരണം ഉറപ്പിച്ച കല്യാണം മുടങ്ങിയല്ലോ എന്ന വേദനയില്‍ കരയാന്‍ പോലും ഒരിറ്റു കണ്ണീരു പോലുമില്ലാതെ, മറ്റൊരു മൂലയില്‍ സ്വപ്നയുടെ ചേച്ചി..
അച്ഛന്‍റെ രോദനം ഉള്ളിലൊതുക്കി, വാത്സല്യനിധിയായ മോഹനേട്ടന്‍ ഞങ്ങളുടെ നേരെ നടന്നടുത്തു..
ഞാനൊന്നു മാത്രം പ്രാര്‍ത്ഥിച്ചു..
"തല്ലു കിട്ടുവാണേല്‍ സാജിനു മാത്രമായ് കിട്ടണേ.. ഞങ്ങളുടെ ആരോഗ്യം നീ കാക്കണേ പടച്ചോനെ.."
"മക്കളെ, കേസ് എങ്ങനേലും ഒതുക്കാം..നിങ്ങള്‍ ഈ കാര്യം വേറാരോടും പറയരുത്..നാട്ടുകാരറിഞ്ഞാല്‍.. എന്റീശ്വരാ.. " മോഹനേട്ടന്‍ ഞങ്ങളോട് അപേക്ഷിച്ചു..
'ലൈസെന്‍സ് ഇല്ലാതെ വണ്ടിയോടിച്ചത് നാട്ടുകാര്‍ അറിഞ്ഞാലും ഒരു കുഴപ്പവുമില്ല മോഹനേട്ടാ ' എന്ന് പറയാന്‍ തോന്നി, പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല കാരണം മരണവീട്ടില്‍ പോയാല്‍ എങ്ങനാ വാക്കുകള്‍ വരുന്നേ..!!!
"പറയും.. ഞാന്‍ എല്ലാരോടും പറയും.. അല്ലേലും അവള്‍ക്കഹങ്കാരം ഇച്ചിരി കൂടുതലാ.." സാജിന്‍റെ ശബ്ദം ഉയര്‍ന്നു..
'ഈ ശവം തല്ലു മേടിച്ചു ശരിക്കും ശവമാകും എന്ന തോന്നുന്നേ.... ' ഷിനോജ് എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ സാജിനെ നിശബ്ദനാക്കാന്‍ ശ്രമിച്ചു.. പക്ഷെ അവന്‍ അടങ്ങിയില്ല..
"പോന്നു മോനെ, ചതിക്കെല്ലെടാ.. " മോഹനേട്ടന്‍ ഒന്നുടെ അപേക്ഷിച്ചു..
'കാര്യം അറിയുമ്പോള്‍ പൊന്നു മോനേന്നു വിളിച്ച നാവു കൊണ്ട് എന്തൊക്കെ മോനെന്നാവും മോഹനേട്ടന്‍ വിളിക്കുക ' ഞാന്‍ ഷിനോജിനോടായ് പറഞ്ഞു..
"പറയും പറയും പറയും.. ഞാന്‍ എല്ലാരോടും പറയും.. ഇനി മേലില്‍ ഇമ്മാതിരി പണിക്കിറങ്ങരുത് അവള്‍.. ലൈസെന്‍സ് ഉണ്ടേല്‍ പിന്നേം പറയാരുന്നു.."
എഹ്.. !!! ലൈസെന്‍സ് വീണ്ടും..
"മോനെ.. പ്ലീസ്.. മോന്‍റെ കാലു ഞാന്‍ പിടിക്കാം.. " അതും പറഞ്ഞു അവന്‍റെ കാലു പിടിക്കാന്‍ ഓങ്ങിയ മോഹനേട്ടനെ ഞാന്‍ തടഞ്ഞു..
"തടയേണ്ടടാ.. കാലേ വാരി നിലത്തടിച്ചു കൊല്ലട്ടെ അവനെ.." ഷിനോജ് എന്‍റെ ചെവിയില്‍ പറഞ്ഞു..
ഞാന്‍ അത് കേള്‍ക്കാതെ മോഹനെട്ടനെയും കൂട്ടി അകത്തു റൂമിലേക്ക് പോയി..
മോഹനേട്ടനെ ഒരു കസേരയില്‍ ഇരുത്തി, പാവം മനുഷ്യന്‍, കരഞ്ഞു തളര്‍ന്നിരുന്നു..
"മോഹനേട്ടന്‍ വിഷമിക്കാതിരി,ഒരു കുഴപ്പവുമില്ല.. എനിക്കൊരു കാര്യം പറയാനുണ്ട്.." ഞാന്‍ അത് പറഞ്ഞതും മോഹനേട്ടന്‍, പഴയകാല വില്ലന്‍ ജോസ്പ്രകാശിനെ നോക്കുന്നത് പോലെ എന്നെ ഒന്ന് നോക്കി..
'ബൈ ദി ബൈ മിസ്റ്റര്‍ മോഹനന്‍, സ്വപ്നയെ അറസ്റ്റ് ചെയ്തത് നാട്ടുകാരോട് പറയാതിരിക്കണമെങ്കില്‍ ഒരു കോടി രൂപ എനിക്ക് തരണം,അല്ലേല്‍ ഈ വിവരം ഞാനെന്‍റെ മുതലക്കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കും' എന്ന് പറയാന്‍ നില്‍ക്കുന്ന ജോസ്പ്രകാശിനെ നോക്കുന്നത് പോലുള്ള നോട്ടം..
"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ചേട്ടന്‍ ആ വെളുത്ത ഡ്രസ്സ് ഇട്ട കറുത്ത പന്നിയെ തല്ലിക്കൊല്ലരുത് " സാജിനെ ചൂണ്ടി ഞാന്‍ പറഞ്ഞു.
"എന്തിനു??" മോഹനേട്ടന്‍ ഒന്നും മനസിലാവാതെ എന്നോട് ചോദിച്ചു..
കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ വിശദീകരിച്ചു.. അത് കേട്ടതും സുകുമാരനെ കണ്ട ജയരാജനെ പോലെ മോഹനേട്ടന്‍ ചാടി എണീറ്റു മുരണ്ടു കൊണ്ട് മുന്നോട്ടു പോയി..
ഞാനും ശിനോജും കഷ്ടപ്പെട്ടു മോഹനേട്ടനെ തടഞ്ഞു വെച്ചു..
"അടങ്ങ് മോഹനേട്ടാ അടങ്ങ്.."
ഒന്നും മനസിലാകാതെ സാജ് മോഹനേട്ടനെ നോക്കി,പിന്നെ അവന്‍ നെഞ്ച് വിരിച്ചു പറഞ്ഞു,
"ചേട്ടന്‍ ഇനി എന്നെ കൊന്നാലും ശരി, അവളെ പോലീസ് പിടിച്ചത് ഞാന്‍ അവളുടെ ബാക്കി ഫ്രണ്ട്സ്-നോടും പറയും.. അങ്ങനെങ്കിലും അവള്‍ നന്നയാലോ.."
അത് കേട്ടതും മോഹനേട്ടന്‍ ഞങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ടോടി.. ആ വരവ് കണ്ടതും ടിപ്പര്‍ലോറി കണ്ട വഴിയാത്രക്കാരനെ പോലെ സാജ് ജീവനും കൊണ്ടോടി..
മുറ്റത്തിറങ്ങിയ മോഹനേട്ടന്‍ കയ്യില്‍ കിട്ടിയ തേങ്ങയെടുത്ത് സാജ് പോയ ഭാഗത്തേക്ക് നോക്കി വലിച്ചെറിഞ്ഞു..
"ദൈവമേ.. മിസ്സ് ആയി കാണരുതേ.. ആ ഏറു അവന്‍റെ നെഞ്ചില്‍ തന്നെ പതിച്ചിരിക്കണേ.." ഞാനും ഷിനോജും മനമുരുകി പ്രാര്‍ത്ഥിച്ചു..
ഞങ്ങള്‍ സ്റ്റേഷനില്‍ പോയി പെറ്റി അടിച്ചു സ്വപ്നയെ ഇറക്കി കൊണ്ടു വരാം എന്നും പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി..
പുറത്തു റോഡില്‍ എത്തിയപ്പോള്‍ സാജ് പുറവും തടവി കൊണ്ട് നില്‍ക്കുന്നു..
"ഹാവൂ.. സമാധാനമായി.. പ്രാര്‍ത്ഥന ഏറ്റു.. നെഞ്ചിനു കൊണ്ടില്ലേലും പുറത്തു കൊണ്ടു.."
ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് ..
സ്വപ്നയെ കണ്ട ഞങ്ങള്‍ക്ക് ചിരി വന്നു..കാരണം മുഖം ഒരു തുണി കൊണ്ട് മൂടി, ക്യാമറ ഫ്ലാഷുകള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങുന്ന സ്വപ്നയെ ഞങ്ങള്‍ ഒരു നിമിഷമെങ്കിലും ചങ്കിടിപ്പോടെ ഓര്‍ത്തായിരുന്നല്ലോ.
സ്റ്റേഷനില്‍ നിന്നും ഇറങ്ങി സ്വപ്നയേയും കൂട്ടി ഒരു കൂള്‍ബാറിലേക്ക്.. അവിടാകുമ്പോള്‍ എല്ലാം കേട്ടു അവള്‍ ചൂടാകുമ്പോള്‍ തണുത്ത വെള്ളത്തില്‍ മുക്കിയേലും അവളെ തണുപ്പിക്കാമല്ലോ..
കൂള്‍ബാറില്‍ എന്‍റെ എതിര്‍വശത്തായി ചമ്മിയ മുഖവുമായി ഇരിക്കുന്ന സ്വപ്നയെ കണ്ടപ്പോള്‍ എനിക്കൊന്നു കൂടി ചിരി വന്നു..
"എന്തിനാടാ ------ മോനെ ചിരിക്കുന്നെ.. ലോകത്ത് ആദ്യമായിട്ടൊന്നുമല്ലല്ലോ ഒരാളെ പോലീസ് പിടിക്കുന്നത്.." അവള്‍ ദേഷ്യത്തോടെ പറഞ്ഞു..
"അതല്ല.. എന്നാലും ഈ കാര്യത്തിന്.. ഛെ..അയ്യേ... "
"നിന്‍റെയൊക്കെ വര്‍ത്താനം കേട്ടാല്‍ ഞാന്‍ ആരെയോ കൊന്നത് പോലെയാണല്ലോ.. നിന്‍റെ മാത്രമല്ല,എന്‍റെ മൊബൈലില്‍ കുറെ മെസ്സേജ് വന്നിട്ടുണ്ട്, ഐ ഹൈറ്റ് യു, എനിക്കിനി നിന്നെ കാണുക പോലും വേണ്ടാ എന്നൊക്കെ പറഞ്ഞു.. ശെടാ.. "
"ഓഹോ.. അതും വന്നോ..അതാണ് മോളെ സാജ് എഫ്ഫക്റ്റ് "
"മനസിലായില്ല... " ഒന്നും മനസിലാകാതെ അവള്‍ എന്നെ നോക്കി..
"അത് വയ്കാതെ മനസിലായിക്കൊള്ളും..അത് മനസിലാക്കുന്ന നിമിഷം നീ അതിജീവിക്കുമോ എന്ന ചോദ്യത്തിന് മാത്രമാണ് ഇനി പ്രസക്തി.."
"അധികം സാഹിത്യം ഒണ്ടാക്കാതെ കാര്യം പറയെടാ... " അവള്‍ ചൂടായി..
"നിന്നെ എന്തിനാ പോലീസ് പിടിച്ചത്???" ഞാന്‍ ചോദിച്ചു..
"ലൈസെന്‍സ് ഇല്ലാതെ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എന്നും പറഞ്ഞു ട്രാഫിക് പോലീസ് പിടിച്ചു..."
"അത് നീ ആരെയാ വിളിച്ചു പറഞ്ഞത്??"
"സാജിനെ.."
"ലോകത്ത് നിനക്ക് വേറെ ആരെയും വിളിച്ചു പറയാന്‍ കണ്ടില്ലേ?? ആ &%&*$@*$* മോനെ മാത്രമേ കണ്ടുള്ളോ ??" മാറി നിന്നു പുറം തടവുന്ന സാജിനെ നോക്കി ഞാന്‍ ചോദിച്ചു..
"എന്താടാ?? അവന്‍ വല്ല മണ്ടത്തരവും കാണിച്ചോ??" അവള്‍ ആവലാതിയോടെ ചോദിച്ചു..
"മണ്ടത്തരം എന്നൊന്നും പറയാന്‍ പറ്റില്ല.. ഒരു ചെറിയ വിഡ്ഢിത്തം.."
"എഹ്.. എന്താ???"
"അത്....... നിന്നെ ട്രാഫിക് റൂള്‍ തെറ്റിച്ചതിന് പോലീസ് പിടിച്ചു എന്നതിന് പകരം ഇമ്മോറല്‍ ട്രാഫിക്കിന് പോലീസ് പിടിച്ചു എന്നാ അവന്‍ എല്ലാരോടും പറഞ്ഞത്.. "
ഠിം..
അത് കേട്ടതും സ്വപ്ന പിറകിലേക്കൊന്നു ചാഞ്ഞു..ഹാവൂ.. ഭാഗ്യത്തിന് പ്രതീക്ഷിച്ചത് പോലെ ബോധം പോയില്ല..
ഏതായാലും അതുവരെ കവിയൂര്‍ പൊന്നമ്മയെ പോലെ ശാന്തയും സൌമ്യയും ദേവിയുമൊക്കെയായിരുന്ന സ്വപ്ന ഒരു നിമിഷം കൊണ്ട് ഫിലോമിനയില്‍ കൊലപ്പുള്ളി ലീലയെ ആവാഹിച്ച ചന്ത മേരിയെ പോലെ ഉറഞ്ഞു തുള്ളി..
ഒന്നും മനസിലാകാതെ സാജ് ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ വാ പൊളിച്ചു നില്‍ക്കുന്നത് പോലെ വാ പൊളിച്ചു നിന്നു..കൂടെ ഒരു ചോദ്യവും,
"മഹാദേവ, പോലീസ് പിടിച്ചപ്പോള്‍ ഇവള്‍ക്ക് വട്ടായാ???"
"എടാ @&$*)($@&* മോനെ, വിവരമില്ലായ്മ ഒരു തെറ്റല്ല ,എന്ന് വെച്ച് അതൊരലങ്കാരമായി കൊണ്ടു നടക്കരുത്.. കേട്ടോടാ വിവരമില്ലാത്ത _____ മോനേ... "
ഉറഞ്ഞു തുള്ളല്‍ അവസാനിപ്പിച്ചു കഥയുടെ ഗുണപാഠം പറഞ്ഞു ഒരു കുപ്പി തണുത്ത വെള്ളം കുടിക്കുമ്പോള്‍ സ്വപ്നയുടെ മൊബൈലില്‍ വീണ്ടും ഒരു മെസ്സേജ്.
'നിനക്കെങ്ങനെ തോന്നിയെടീ നിന്നെ ജീവനേക്കാള്‍ സ്നേഹിക്കുന്ന എന്നെ ചതിക്കാന്‍.. ഐ ഹൈറ്റ് യു.ഗുഡ് ബൈ..'
കാമുകന്‍റെ ഈ മെസ്സേജ് കൂടി വായിച്ചു കണ്ണുകളില്‍ ചുടു കണ്ണീരുമായി സാജിനെ നോക്കുമ്പോള്‍ അവന്‍ ചിരിച്ച മുഖവുമായി അടുത്തുള്ള ട്രാഫിക് സിഗ്നലിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്..
'ഇമ്മോറല്‍ ട്രാഫിക്കിനു' ആരെയേലും പോലീസ് പിടിക്കുന്നുണ്ടോ എന്ന്..!!!
എന്നിട്ട് വേണം, അവരുടെ വീട്ടിലേക്കു വിളിച്ചു പറയാന്‍.. !!!
യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..

"മക്കളെ, കേസ് എങ്ങനേലും ഒതുക്കാം..നിങ്ങള്‍ ഈ കാര്യം വേറാരോടും പറയരുത്..നാട്ടുകാരറിഞ്ഞാല്‍..

സര്‍ദാര്‍ജി ജോക്സിനു ഒരു പാരയാണല്ലോ ഈ സാജ്..:) നന്നായി..
ReplyDeleteസാജിന്‍റെ കോമഡി കേട്ടാല്‍ സര്‍ദാര്‍ജി ആത്മഹത്യ വരെ ചെയ്യും :)
Delete:)
ReplyDeleteOMG..... avane okke....... veruthe vitta aa mohanettane onnu kaanan kazhinjirunnenkil.... "engane sathikunnu...avane kollathe irikkan" ennonnu chodhikamayirunnu.....
ReplyDeleteEnthu cheyyana Tomy.. Mohanettan paavamayippoyi.. :)
Deleteഹഹ ബാച്ചിലേഴ്സ് ലൈഫില്‍ സംഭവിക്കുന്ന ഇമ്മാതിരി അനുഭവം വളരെ നന്നായി നല്ല നിലവാരമുള്ള നര്‍മ്മം ചേര്‍ത്ത് അവതരിപ്പിക്കാന്‍ ഫിറോസിനു മാത്രമേ പറ്റൂ...
ReplyDeleteവായനക്കും വക്കുകലക്കും ഒരുപാടു നന്ദി ഷബീ.. :)
Deleteഫിറോസെ , കലക്കി ..ആദ്യം മുതല്‍ അവസാനം വരെ ചിരി പടക്കം പൊട്ടിച്ചു. എനിക്ക് നന്നായി ആസ്വദിച്ചു വായിക്കാന്‍ പറ്റി. ഒരു കോമഡി സിനിമ കണ്ട പ്രതീതി സൃഷ്ടിച്ച എഴുത്തായിരുന്നു ഇത്.
ReplyDeleteആത്മഗതം , ജന്തു , അങ്ങനെ അങ്ങിങ്ങായി ചില വാക്കുകള്‍ തെറ്റായി എഴുതിയിരിക്കുന്നത് കണ്ടു. തിരുത്തുക. പിന്നെ ഷിനോജ് ആണോ ശിനോജ് ആണോ യഥാര്‍ത്ഥത്തില്‍?
ഈ immoral traffic എന്ന പേര് വരാന്‍ കാരണം എന്തായിരിക്കും ആവോ ?
എന്തായാലും, ഞാന്‍ ഇപ്പൊ അടുത്തൊന്നും ഇങ്ങനൊരു ചിരി പോസ്റ്റ് വായിച്ചിട്ടില്ല ട്ടോ. ചിരി സമ്മാനിച്ച ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍..,.. ആശംസകള്‍....
വീണ്ടും വരാം..
തെറ്റുകള്‍ ചൂണ്ടി കാട്ടിയതിനു ഒരുപാട് നന്ദി പ്രവീണ്‍.. തെറ്റ് തിരുത്തുന്നതാണ്.. വീണ്ടും ഇതുവഴി വരിക.. നന്ദി..
DeleteImmoral Traffic എന്നാ വാക്ക് കണ്ടു പിടിച്ചത് ആരാണെന്നു എനിക്കുമറിയില്ല.. എന്താവും അങ്ങനെ വരാന്‍ കാരണം ആവൊ??? :)
onnum parayanilla ... kidu
ReplyDeleteThnx Vellathooval.. :)
Deleteമച്ചാനെ കലക്കി
ReplyDeleteItoke undayit ippolano purath edukunnat.... Kalaki macha adipoli...
ReplyDeleteഅടി പൊളി. ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു...
ReplyDeleteഇത്ര ഇമ്മോറല്‍ ആയി എഴുതി ചിരിപ്പിക്കുന്ന ഫിറോസിന് അഭിനന്ദനങ്ങള്‍
ReplyDelete(ഇമ്മോറല്‍ = സൂപ്പര്‍)
എന്നെ ഇമ്മോറല്‍ ആക്കണോ?? ഹെഹെ.. ഏതായാലും നന്ദി ഭായ്.. :)
Deleteഅങ്ങേരോന്നും പറഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നിലവിളിയും പിന്നെ 'പടക്കോം' എന്നൊരു ഒച്ചയും കേട്ടു.. "
ReplyDeleteഅവിടം തൊട്ട് തുടങ്ങിയ ചിരി നിർത്തിയിട്ടില്ല മച്ചൂ
Ee saajine onnu kaanan pattuo? Onnu thozhuthu vanangana... :-P
ReplyDeleteചിരി നിര്‍ത്താന്‍ പറ്റുന്നില... എന്നാലും ഇമ്മോറല്‍ ട്രാഫിക് .......
ReplyDeleteസത്യം പറയെടാ ഫിറോസെ ... ഈ സാജ് നീ തന്നെ അല്ലെ ?
ReplyDeleteഅല്ല JP അല്ല.. സത്യായിട്ടും അത് സാജ് തന്നെയാ.. വേണേല്‍ ഞാന്‍ സാജിന്‍റെ ഐഡി പറഞ്ഞു തരാം.. :)
Deletenangalkkellam manasilayi....
DeleteAnony "Sanony" ayittu samsarikkunnathalle nallathu.. :) :)
Deleteഹഹഹഹ... എന്റമ്മേ ..... ഹി ഹി ഹി ചിരി നിരത്താന്‍ പറ്റുന്നില്ല firu :)
ReplyDeleteEppozhatheyum pole ee story yum nannayittundu.. eniyum thudaruka..
ReplyDeleteപടച്ചോനേ... എന്നെ കൊല്ല്....
ReplyDeletehahahahahah...adipoli..chirichu chirichu vayya..swapnaye sammathikanam, paavam kochu, aval ippozhum ningalude friend aano, atho sajine konnu jailil poyo?
ReplyDeleteമോനെ, വിവരമില്ലായ്മ ഒരു തെറ്റല്ല ,എന്ന് വെച്ച് അതൊരലങ്കാരമായി കൊണ്ടു നടക്കരുത്.. കേട്ടോടാ വിവരമില്ലാത്ത _____ മോനേ... അതു കലക്കി ശെരിക്കും ചിരിക്ക് വക നല്‍കിയ ഒരു നല്ല പോസ്റ്റ് .
ReplyDelete"ഒരച്ഛന്റെ രോദനം "
ReplyDeleteഎന്നെയങ്ങ് കൊല്ല് ഫിറോസേ ...
പിന്നെ എപ്പൊഴെങ്കിലും " സാജ് " എന്ന് കേട്ടാലൊ
തിളച്ചുവോ ചോര മോഹനേട്ടന്റെ ഞരമ്പുകളില്‍ ?
ഇത് ഫിറൊസിന് മാത്രം പറ്റുന്നതാണ് ..
സ്വാഭാവികമായ സംസാര ശൈലീ അതേ പൊലെ ..
എനിക്ക് വല്ല്യകട്ട ഇഷ്ടയേട്ടൊ ..
" സാജിനോട് ചോദിക്കണം ഇനിയിപ്പൊ ഇതെങ്ങാനും ..
ഫിറോസാണോന്ന് :) "
ഹഹ.. അത് സാജ് തന്നാ.. അവനു മാത്രേ ഇങ്ങനെ ഒക്കെ ആകാന്‍ പറ്റു..
Deleteസാജിനു പകരം വെക്കാന്‍ സാജിനു മാത്രമേ പറ്റു.. ഫിറോസ് ഒന്നുമല്ല റീനി.. :)
തകര്‍ത്ത് വാരി ..ചിരിക്കാന്‍ ഈ മരുന്ന് ഉഗ്രന്‍
ReplyDeleteഅടിപൊളി മാഷേ
ReplyDeleteആശംസകള്‍
എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/
ഡാ കോപ്പേ, ചിരിച്ചു മരിച്ചു കീബോര്‍ഡടക്കം വീണു നടുപൊട്ടി.
ReplyDeleteചിലയിടങ്ങളില്‍ നിന്റെ പ്രയോഗങ്ങള്‍ മര്‍മ്മം പോലും കലക്കും!
പാവം സ്വപ്ന. പാവം പാവം സാജു!
ചിരിച്ചിരിച്ചൊരൂട്ടൊക്ക്യായി. മൊതലായി
ReplyDeleteഇങ്ങളൊരു ബല്ലാത്ത സംഭവം തന്നാണ്‌ട്ടോ ...... കിടിലം
ReplyDeleteഈ ചിര്പ്പിച്ചതിനു നന്ദി..... നന്ദി ....നന്ദി... :))
കൊല്ല്....കൊല്ല്....കൊല്ല്....
ReplyDeletekollaaam firos bhai
ReplyDeleteഅടുത്തൊന്നും ഇത്പോലെ ചിരിച്ചിട്ടില്ല ...പാവം സാജ്...
ReplyDelete"ലൈസെന്‍സ് ഇല്ലാതെ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എന്നും പറഞ്ഞു ട്രാഫിക് പോലീസ് പിടിച്ചു..."
ReplyDelete"അത് നീ ആരെയാ വിളിച്ചു പറഞ്ഞത്??"
"സാജിനെ.."
"ലോകത്ത് നിനക്ക് വേറെ ആരെയും വിളിച്ചു പറയാന്‍ കണ്ടില്ലേ?? ആ &%&*$@*$* മോനെ മാത്രമേ കണ്ടുള്ളോ ??" മാറി നിന്നു പുറം തടവുന്ന സാജിനെ നോക്കി ഞാന്‍ ചോദിച്ചു..
"എന്താടാ?? അവന്‍ വല്ല മണ്ടത്തരവും കാണിച്ചോ??" അവള്‍ ആവലാതിയോടെ ചോദിച്ചു..
"മണ്ടത്തരം എന്നൊന്നും പറയാന്‍ പറ്റില്ല.. ഒരു ചെറിയ വിഡ്ഢിത്തം.."
"എഹ്.. എന്താ???"
"അത്....... നിന്നെ ട്രാഫിക് റൂള്‍ തെറ്റിച്ചതിന് പോലീസ് പിടിച്ചു എന്നതിന് പകരം ഇമ്മോറല്‍ ട്രാഫിക്കിന് പോലീസ് പിടിച്ചു എന്നാ അവന്‍ എല്ലാരോടും പറഞ്ഞത്.. "
ഠിം..
കൊള്ളാം ട്ടോ,ഈ ഇമ്മോറൽ ട്രാഫിക് വിശേഷം. ഇമ്മാതിരി കുറേ ജഗജില്ലികളോടൊത്തുള്ള അനുഭവം ഉള്ളിലുള്ളതു കൊണ്ട് ആ സാഹചര്യം മനസ്സിൽ കാണാൻ കഴിഞ്ഞു. ആശംസകൾ.
nalloru short film subject aanithu.. Kalakki.. Ini ingane vallathum undenkil ariyikku firos.. We can make a short film... Luv:)
ReplyDeleteനല്ല തമ്മശയാനല്ലോ.. ഈ ഇമ്മോരല്‍ ട്രാഫിക്ക് ഇത്രയ്ക്കു പ്രശനമാണോ? ആക്ച്വലീ എന്താ ഈ ഇമ്മോരല്‍ ട്രാഫിക്ക്? അതേതു കടയിലാ വാങ്ങിക്കാന്‍ കിട്ടുക?
ReplyDeleteനല്ല രസികന്‍ പോസ്റ്റ്, രസമുള്ള ഇമ്മോരല്‍ ട്രാഫിക്കും
ഹ ഹ ഹ ..... ഒരു പാട് ചിരിച്ചു...സത്യായിട്ടും.... :)
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
Manassarinju chirichu.......nannaaayittund firos.....SAJ kalakki
ReplyDeleteനേരത്തെ ബായിച്ചു മച്ചു.....
ReplyDeleteചിരി ഒന്നടങ്ങിയിട്ടു കമന്റാം എന്ന് ബിശാരിച്ചു....
ഇജ്ജ് ഇത്തവണയും തകര്‍ത്തു...
'സാജ്മോന്‍ കഥകള്‍"' എന്നൊരു പുസ്തകം ഇറക്കിയാലോ നമുക്ക്?
പരിഗണനയില്‍ ഉണ്ട് ലിബി.. :)
Deleteഹ ഹ .... കിടു വിറ്റ്.. ഇതുവായിച്ചിട്ട് എങ്ങനെ കമന്റാതെ പോകും..
ReplyDeleteനല്ല അവതരണം,
ReplyDeleteഒരുപാട് ചിരിച്ചു.
ആശംസകള്‍.
http://velliricapattanam.blogspot.in/2012/07/blog-post.html
ReplyDeleteബ്ലോഗ് എഴുതുന്നു എന്ന
ധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം...................
ഗ്രൂപ്പ് പിടിത്തത്തിനിടെ വായിക്കാൻ വൈകിയതാണ് ഫിറോസ്, ഹഹഹ ചിരിച്ചു രസിപ്പിച്ചു... തുടക്കം മുതൽ അവസാനം വരെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഘ്ടകങ്ങൾ പോസ്റ്റിൽ ധാരാളമുണ്ട്. ട്രാഫിക്ക് വയലേഷൻ എന്നത് ഇമ്മോറൽ ട്രാഫിക്കാക്കിയാൽ ഇങ്ങനെയിരിക്കും. ഭാവനാ സമ്പന്നമായ എഴുത്തിന് ആശംസകൾ , വീണ്ടും കാണാം... :))
ReplyDeleteകൊള്ളാം രസകരമായി....... ഹ ഹ ഹ
ReplyDeleteഇതുവരെ വായിച്ചവര്‍ക്ക് കുഞ്ഞു നന്ദി..
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കു പെരുത്ത് നന്ദി.. വീണ്ടും വരിക..:)
ഫിറോസിന്റെ ഇമ്മോറല്‍ ട്രാഫിക് കൊള്ളാം നന്നായി ചിരിച്ചു ട്ടോ ...:))
ReplyDeleteസത്യം പറ. ഇതിലെ സാജു ആരാ?
ReplyDeleteനന്നായി ചിരിപ്പിച്ചു. നിങ്ങള്‍ കണ്നൂര്‍ക്കാര്‍ക്ക് ചിരിപ്പിച്ചു കൊല്ലാനും അറിയാലെ?
ഹഹ കലക്കി മോനേ...
ReplyDeleteഇമ്മോറലിന്റെ കാര്യേയ്...
എന്തായാലും ചരിത്രത്തിന്റെ ഭാഗം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം...
വായിച്ചു രസിച്ചൂ ഫിറോസ് :)
ReplyDeleteഹി ഹീ. ഈ കണ്ണൂര്‍ക്കാരുടെ ഒരു കാര്യേയ്.
ReplyDeleteithu kalakkan......
ReplyDeletewww.pcprompt.net
kalakki... kalakki... kalakki..
ReplyDeleteimmoral traffic :)
kalakki kalakki kalakki
ReplyDelete:) nannaayittundu...
ReplyDeleteടമാർ! പടാർ!
ReplyDeleteവെടിക്കെട്ട്!
ഹ... ഹ... ഇനി ഹൈവേ പോലീസ് പിടിച്ചാല്‍ പറയാന്‍ ഒരു കോഡ് ആയി-ഇമ്മോറല്‍ ട്രാഫിക്ക്. ചിരിവിരുന്നിന് നന്ദി... ആശംസകള്‍... കൂടെ കൂടുന്നു.
ReplyDeleteഇതിനൊക്കെ ഇപ്പൊ ലൈസന്‍സും കൊടുത്തു തുടങ്ങിയ!!! ??
ReplyDeleteകലക്കി അളിയാ കലക്കി.....
പോരട്ടേ..സജൂസ് കഥകള്‍ .ഞാനും സാജുവിന്റെ ഒരു ആരാധകന്‍ ആയി..
ReplyDeleteസത്യത്തിൽ, ഞാൻ ചിരിച്ച് തളർന്നു.... നല്ല ഭാവന നല്ല രചന..ഇനിയും ചിരിപ്പിക്കുക....എല്ലാ നന്മകളും...വരാൻ താമസിച്ചതിൽ ക്ഷമ.....
ReplyDeletenjan vayichu.eniq chiriyonnum vannilla.ningalude kazhivu kollam.
ReplyDeletethudangittt orikkal polum nirthiyilla, vayanayum,chiriyum :-)
ReplyDeleteകൊല്ലെടാ കൊല്ല്...
ReplyDeleteചിരിപ്പിച്ച് കൊല്ല്....
Ei kadha koodi vayichu... njan ningade fan ay mone..... adutha kadha post cheyyumbol enikkukoodi mail ayakkumallo...?
ReplyDeleteചിരിച്ച് ചിരിച്ച് ചിരിച്ച് ...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...
ReplyDeleteപിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...
പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...പിന്നേം ചിരിച്ച്..ചിരിച്ച്..ചിരിച്ച്...
സമ്മതിച്ചു..അപാരം..എഴുത്തും കൂട്ടുകാരും..
The Immoral Traffic (Prevention) Act or PITA is a 1986 amendment of legislation passed in 1956 as a result of the signing by India of the United Nations' declaration in 1950 in New York on the suppression of trafficking.[26] The act, then called the All India Suppression of Immoral Traffic Act (SITA), was amended to the current law. The laws were intended as a means of limiting and eventually abolishing prostitution in India by gradually criminalizing various aspects of sex work
ReplyDeleteOhhh... That,s why its being called immoral traffic
Wow......really good........keep it up dear.......chiriche chiriche njan ippo chathu pokum..........mind onne free aayi, athramathram chirichu........thanks.............
ReplyDeleteഅടിപൊളി.. ചിരിച്ചു ചിരിച്ചു ഒരു പരുവായി....
ReplyDeleteകിടിലം... അടിപൊളി
ReplyDelete:-)
ReplyDeleteഅപ്പോ അതാണല്ലെ ഈ ഇമ്മോറല്‍ ട്രാഫിക്? കേട്ടിട്ടുണ്ട്.
ReplyDeleteഒരു പോസ്റ്റില്‍ തന്നെ വേറെ പോസ്റ്റിലേക്ക് ലിങ്കിടുന്നതിനല്ലെ ഇമ്മോറല്‍ ട്രാഫിക് എന്നു പറയുന്നത്?..ഒരു സംശയം ,അതാ....
ReplyDeleteIthokkee natannathaano...atho bhavanayo...anyway adipoli aayirunnuu...
ReplyDeleteSuuper... :)
ReplyDelete