പോരുന്നോ എന്റെ കൂടെ?? Please click on Join this site button..
Thursday, June 14, 2012
Spirit-Malayalam Movie Review
മലയാളത്തില്‍ ഞാനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് രഞ്ജിത്ത് എന്ന മുന്‍വിധിയോട് കൂടെ തന്നെ റിവ്യൂ തുടങ്ങുന്നു..
കുറേകാലമായി വ്യതസ്തതയുടെ പിറകിലൂടെ സഞ്ചരിക്കുന്ന അപൂര്‍വ്വം ചില സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്.. ആ രണ്ജിതില്‍ നിന്നും വീണ്ടും ഒരു വ്യത്യസ്തമായ സിനിമ, അതാണ് സ്പിരിറ്റ്..
ഈ സിനിമയെ പ്രഞ്ചിയെട്ടനായോ തിരക്കഥയുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്, കാരണം ഇത് രണ്ജിത്തില്‍ പിറന്ന തികച്ചും വേറിട്ടൊരു സിനിമയാണ്..
രഞ്ജിത്ത്-മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മുന്നിലേക്ക് വരുന്ന മുഖങ്ങള്‍ ഇന്ദുചൂഡനും ജഗന്നാഥനും ഒക്കെയാണ്..
ആ ഗണത്തിലേക്ക് ഒരു കഥാപാത്രത്തെ രഞ്ജിത്ത് ഇവിടെ സംഭാവന ചെയ്യുന്നില്ല..
പകരം പ്രാഞ്ചിയെട്ടനിലും തിരക്കഥയിലും രഞ്ജിത്ത് കാണിച്ച വ്യതസ്തത എന്ന തന്റേടം മോഹന്‍ലാല്‍ എന്ന വിസ്മയ നടനിലും കൊണ്ടു വന്നിരിക്കുന്നു..
ഒരുപക്ഷെ ഈ സിനിമയില്‍ നമുക്ക് ലാലേട്ടനെ കാണാന്‍ പറ്റില്ല, കണ്ടത് മുഴുവന്‍ രഘുനന്ദനെയാണ്,ഒരു മുഴുക്കുടിയനെ..
കേരളത്തിന്‍റെ പല കോണുകളിലും നാം കാണുന്ന മുഴുക്കുടിയന്മാരില്‍ ഒരാള്‍, രഘുനന്ദന്‍..
അയാളുടെ ജീവിതമാണ് ഈ കഥ.. അത് മാത്രം..(വേറൊരു കഥ ഇല്ല എന്ന് ചുരുക്കം..)
ആദ്യ പകുതി.. : മനോഹരം എന്ന് ഒറ്റവാക്കില്‍ പറയാം ആദ്യപകുതി..
ലാളിസം തുളുമ്പുന്ന രഞ്ജിത്തിയന്‍ തമാശകളും,കിടിലന്‍, അല്ല കിക്കിടിലന്‍ ഡയലോഗ്-കളും കൊണ്ട് സമ്പന്നം..
ഡയലോഗുകള്‍ കൊണ്ടു എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള രഞ്ജിത്ത് ഈ സിനിമയിലും പതിവ് തെറ്റിച്ചില്ല..
രഞ്ജിത്ത്-ലാല്‍ കൂട്ടുകെട്ടില്‍ പണ്ടുണ്ടായിരുന്ന 'അടി' ഈ സിനിമയിലും ഉണ്ട്, പക്ഷെ ഇത്തവണ വെള്ളമടിയാണെന്ന് മാത്രം..
വെള്ളമടിക്കുന്ന സീന്‍ വരുമ്പോള്‍ സ്ക്രീനിന്റെ താഴെ സൈഡില്‍ ആയി "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്നെഴുതി കാണിക്കുന്നുണ്ട്..സിനിമയുടെ 90 ശതമാനവും ഈ ഡയലോഗ് മായാതെ മറയാതെ അവിടെ തന്നെ നില്‍പ്പുണ്ട് എന്ന് പറഞ്ഞാല്‍ തന്നെ ഈ സിനിമയില്‍ വെള്ളമടി എത്രമാത്രം ഉണ്ട് എന്ന് ഊഹിക്കാം.. :)
മദ്യത്തിനു അടിമയായ രഘുനന്ദന്‍ എന്നയാളുടെ ജീവിതമാണ് ഈ സിനിമ.. മദ്യം മാന്യനായ ഒരാളെ പോലും എത്രമാത്രം നീചനാക്കുന്നു എന്ന് ആദ്യ പകുതിയില്‍ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു..
ഇന്റര്‍വെല്‍ : ഇന്റര്‍വെല്‍ സമയത്ത് പിറകില്‍ ഉണ്ടായിരുന്നു പിള്ളേര് സെറ്റ് പറയുന്നത് കേട്ടു, "അളിയാ.. കണ്ടിട്ട് കൊതിയാവുന്നു.. നമുക്ക് പോയി അടിച്ചാലോ" എന്ന്..
രണ്ടാം പകുതി : കഥ മാറി തുടങ്ങുകയായിരുന്നു രണ്ടാം പകുതി മുതല്‍ ..
സമൂഹത്തില്‍ നിന്നും രഘുനന്ദന്‍ മനസിലാക്കി തുടങ്ങുന്നു അയാള്‍ ഒരു "മദ്യപാനി" ആണെന്ന്.. അതയാളില്‍ അസ്വസ്ഥത നിറക്കുന്നു..
അയാള്‍ മാറി തുടങ്ങുകയാണ്..കഥയും.. ബാക്കി സ്ക്രീനില്‍ കാണുക..
അവസാനം : ഇന്റര്‍വെല്‍ സമയത്ത് വെള്ളമടിക്കാന്‍ പോകാം എന്ന് പറഞ്ഞു പിള്ളേര് സെറ്റ് പടം കഴിഞ്ഞപ്പോള്‍ പറയുന്നത് കേട്ടു,"വേണ്ടായിരുന്നു, ഈ പടത്തിനു വരേണ്ടായിരുന്നു" എന്ന്..
അല്ലാതെ "നന്നായി പടം,ഇനി വെള്ളമടിക്കില്ല" എന്നല്ല.. നമ്മള്‍ മലയാളികള്‍ അല്ലേലും അങ്ങനെയാണല്ലോ... തെറ്റുകള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ കണ്ണടച്ച് നടക്കും,അതോടെ എല്ലായിടത് ഇരുട്ട്..ഒന്നും കാണേണ്ട..
ഈ സിനിമ ഇറങ്ങിയാല്‍ കേരളം അങ്ങ് കേറി നന്നാവും എന്ന് കരുതിയ രഞ്ജിത്ത് ആരായി????
മോഹന്‍ലാല്‍ എന്ന നടനെ ഈ സിനിമയില്‍ കാണാന്‍ പറ്റില്ല..നടപ്പിലും എടുപ്പിലും കുടിപ്പിലും രഘുനന്ദന്‍ മാത്രമാണ്.. അത്രയ്ക്ക് മനോഹരം.. :)
പ്രത്യേകം എടുത്തു പറയേണ്ട വേറൊരു കാര്യം നന്ദുവിന്റെ വേഷമാണ്.. ഇതുവരെ ചെയ്തതില്‍ ഏറ്റവും മനോഹരമായ വേഷം തന്നെയായിരുന്നു നന്ദുവിന് രഞ്ജിത്ത് കൊടുത്തത്..
ശങ്കര്‍ രാമകൃഷ്ണനും മോശമാക്കിയില്ല എന്ന് പറയാം..
+Ves :
രഞ്ജിത്ത് എന്ന പ്രതിഭാസം
മോഹന്‍ലാല്‍ എന്ന വിസ്മയം
ഡയലോഗ്സ്
നന്ദു
ക്ലൈമാക്സ് (സാദാ ക്ലൈമാക്സ് ആണേല്‍ പോലും ഈ സിനമക്ക് ഇതിലും നല്ല വേറൊരു ക്ലൈമാക്സ് അസാധ്യമായിരിക്കും..)
-Ves :
രണ്ടാം പകുതിയുടെ ആദ്യം അനുഭവപ്പെട്ട വലിവ്..
ശക്തമായ കഥയില്ലായ്മ..കുറെ സീനുകള്‍, ട്വിസ്റ്റുകള്‍ എന്തിനാണ് എന്ന് ഇപ്പോഴും വ്യക്തമല്ല..
പാട്ടുകള്‍ എല്ലാം ഒരേ ട്യൂണ്‍ , പക്ഷെ അര്‍ത്ഥവത്തായ വരികള്‍ ആയിരുന്നു..
തെറി കുറച്ചോവറായോ എന്നൊരു സംശയം..
കള്ളുകുടി ശീലം തീരെയില്ലാത്ത "പ്രബുദ്ധരായ മലയാളികള്‍ " തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് സ്പിരിറ്റ്..
എക്സ്ട്രാ ബോഗി : "കേരളത്തില്‍ ഒരു ബുദ്ധി ജീവിയും ഒരു വാതിലും ഇതുവരെ ചവിട്ടി തുറന്നിട്ടില്ല.. എന്താ കാരണം??? "
"ആരോഗ്യമില്ല... അത് തന്നെ... " :)
യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..
Subscribe to:
Post Comments (Atom)
ഞാന്‍ കണ്ടിട്ട് അഭിപ്രായം പറയാം
ReplyDeleteenthayalum poyi kananund... athinu sesham bakki comments edam... :)
ReplyDeleteകണ്ടിട്ടില്ല
ReplyDeleteആശംസകള്‍
സ്പിരിറ്റ്..
ReplyDeleteആ ഇന്റെര്‍വല്‍ ഇഷ്ടായി... ബാക്കി അഭിപ്രായം പടം കാണാന്‍ സാധിച്ചാല്‍ പറയാം..
ReplyDeleteഎനിക്കെന്തായാലും നാട്ടില്‍ വരാതെ കാണാന്‍ പറ്റില്ല എങ്കിലും കുറെ നാള്‍കൂടി ലാലേട്ടന്‍റെ ഒരു നല്ല സിനിമ വന്നു എന്ന് കേട്ടതില്‍ ഒത്തിരി സന്തോഷം ..
ReplyDeleteസ്പിരിറ്റ് കണ്ടിട്ടില്ല..ഏതായാലും വിവരണം കണ്ടപ്പോള്‍ കാണണമെന്ന് തോന്നിപ്പോകുന്നു
ReplyDeleteMy Take on "Spirit"
ReplyDeleteരഞ്ജിത്ത്-ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് ഒരു വിസ്മയമാര്‍ന്ന കലാശ്രിഷ്ടി പ്രതീക്ഷിച്ചതുകൊണ്ടാവാം "സ്പിരിറ്റ്" എന്ന മൂവി എന്റെ മനസിന്റെ ഓര്മചെപ്പില്‍ എന്നും ഉണ്ടാവുന്ന ഒരു ചിത്രം ആയിരിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല.എന്തിരിനാലും ഇത് ഒരു നല്ല സിനിമയാണ്. ലലേന്റെന്റെ അഭിനയമികവു ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടിടുണ്ട്.ലെനയും നന്ദുവും കല്പനയും സിധാര്‍ത്തും അവരുടെ കഥാപത്രങ്ങളോട് നീതി പുലര്തിയിടുണ്ട്.പക്ഷെ രഞ്ജിത്ത് എന്ന ഡിരെക്ടൊരിയല്‍ ജീനീയസിനു രേഘുവേന്ദ്ര എന്നുള്ള കഥാപത്രത്തിനു കുറച്ചു കൂടി ഡെപ്ത് കൊടുകാമായിരുന്നു എന്ന് തോന്നി.
എല്ലാ കള്ളുകുടിയന്‍മാരും തീര്‍ച്ചയായും കണ്ടിരികേണ്ട സിനെമയാന്നു. ചിലര്‍കെങ്കിലും ഇത് ഒരു മാര്‍ഗദര്‍ശി ആകും. പക്ഷെ ഒരികല്‍ പോലും ഒരു ഹാങ്ങോവേരിന്റെ ഇഫ്ഫെക്റ്റ് അറിയാത്ത , മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ നന്നായി അറിയാവുന്ന എന്നെ പോലുളവര്‍ക്ക് ഒരു പുതിയ ചിന്തയുടെ പോലും വിത്ത് പാകാന്‍ ഈ സിനിമയ്ക്കു ആവില്ല. ചിന്തികാനും ചിന്തിപികാനും ഒരു പുതിയ ആശയം ഇതില്‍ കാണാന്‍ പറ്റാതതു കൊണ്ടാണോ അതോ ഇമോഷിന്ല്‍ സീന്സിന്റെ "effectiveness" പോരാഞ്ഞിറ്റാന്നൊ എന്ന് അറിയില്ല ഈ സിനിമ കണ്ടിട്ട് ഇറങ്ങിയപ്പം ഒരു "extraordinary" സിനിമ കണ്ടിരങ്ങുബോഴോ ഒരു നല്ല കഥ വായിച്ചു തീര്‍കുംഭോഴോ ഉണ്ടാകുന്ന ഒരു നിര്‍വൃതി എനിക്ക് ഉണ്ടായില്ല. എന്ന് വച്ച് ഇത് ഒരു നല്ല മൂവി അല്ല എന്ന അര്‍ത്ഥമില്ല. ഇത് നല്ല മൂവി തന്നെയാ . പക്ഷെ ഞാന്‍ ഉദ്ദേശിച്ച ഒരു "എക്സെപ്ഷ്നല്‍" നിലവാരത്തില്‍ അത് എത്തിയില്ല എന്ന് മാത്രം.
തീര്‍ച്ചയായും.. അതാണ് ഞാന്‍ റിവ്യൂ-ഇല്‍ പറഞ്ഞത്, ഈ സിനിമ പ്രഞ്ചിയെട്ടനായോ തിരക്കഥയുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്, കാരണം ഇത് രണ്ജിത്തില്‍ പിറന്ന തികച്ചും വേറിട്ടൊരു സിനിമയാണ് എന്ന്..
Deleteഈ സിനിമക്കല്ല,ഈ സിനിമയ്ക്കു വേണ്ടി രഞ്ജിത്ത് തിരഞ്ഞെടുത്ത വിഷയം, അത് പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്ന രീതി ഒക്കെ തന്നെയാണ് ഈ സിനിമയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്..
റിവ്യൂ-ഇല്‍ വേറൊരു കാര്യം കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു,
"കേരളത്തിന്‍റെ പല കോണുകളിലും നാം കാണുന്ന മുഴുക്കുടിയന്മാരില്‍ ഒരാള്‍, രഘുനന്ദന്‍..
അയാളുടെ ജീവിതമാണ് ഈ കഥ.. അത് മാത്രം..(വേറൊരു കഥ ഇല്ല എന്ന് ചുരുക്കം..)"
ഏതായാലും ഇവിടെ ഈ കമന്റ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു, കാരണം ഓവര്‍ expectation ആയി ഒരാളും ഈ സിനിമ കാണാന്‍ പോകരുതല്ലോ.. :)
There is a correction in the comment I posted above. Mohanlal's character's name is Raghunandan and not Raghavendra.
ReplyDeleteസുഹൃത്തെ...
ReplyDeleteഎല്ലാം കഴിഞ്ഞിക്കുന്നു. എല്ലാം.
ഒരു മൂന്നാഴ്ച മുന്‍പാണ് 'അമ്മെ മാപ്പ്' എന്നാ ബ്ലോഗ് എങ്ങിനെയോ കയ്യില്‍ വന്നു പെട്ടത്.
ഒറ്റയിരിപ്പിനു അത് വായിച്ചു തീര്‍ത്തു. കണ്ണൊന്നു നനഞ്ഞോന്നും സംശയം.
പിന്നെ അങ്ങോട്ട് ഒരു വായന ആയിരുന്നു, ഏറ്റവും പുതിയ പോസ്റ്റില്‍ നിന്നും പഴയതിലേക്ക്...
ഇതാ ഇപ്പൊ അവസാന ബ്ലോഗും (അതാരായിരുന്നു) വായിച്ചു തീര്‍ത്തിരിക്കുന്നു.
ഓഫീസില്‍ ഒടുക്കത്തെ പണി ആണെന്ന് ഓര്‍ക്കണം. എന്നാലും നന്ദി..ചിരിപ്പിച്ചതിനു,ഉള്ളു തുറന്നു ചിരിപ്പിച്ചതിനു...
ഒപ്പം മനസ്സിനെ ഒന്ന് അലോസരപ്പെടുത്തിയത്തിനു...
വായനക്ക് ഒരായിരം നന്ദി.. ഒപ്പം പ്രചോദനം നിറഞ്ഞ വാക്കുകള്‍ക്കും.. ഇനിയും വരിക.. :)
Deleteithu vayichappol chithram kanan thonunnu
ReplyDeletewait cheyyuvaa ketto. padam ivide varaan vendi. kandaal veendum oru abhipraayam koode parayunnundu.
ReplyDeletehttp://manumenon08.blogspot.com/2012/06/blog-post.html