പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, October 18, 2012

ഒരു ബ്ലോഗ്ഗെറുടെ തുറന്നുപറച്ചിലുകള്‍...!!!

കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഉറക്കച്ചടവുള്ള രാത്രികളിലൊന്നില്‍ മനസ്സില്‍ പെട്ടെന്നൊരു പൂതി.. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പൂതി..

എന്താന്നല്ലേ??
ഓളോട് പറയണം ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.. ഈ ബൂലോകത്തെ വലിയൊരു സംഭവമാണെന്ന്...!!!

അങ്ങനെ ഞാന്‍  എഴുതിയ ബ്ലോഗ്ഗുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ അവള്‍ക്കായ് ഞാന്‍ തുറന്നു കൊടുത്തു..
അവള്‍ "അമ്മേ മാപ്പ് " വായിച്ചു തുടങ്ങി..(ഇനി ഈ പോസ്റ്റ്‌ മുന്നോട്ട് പോകാന്‍  നിങ്ങളും ആ കഥ വായിച്ചിരിക്കണം. കഥ വായിക്കേണ്ട ഫോര്‍മാറ്റ്‌ ,കണ്ണൂര്‍ പാസ്സഞ്ചര്‍  സ്പേസ് അമ്മെ മാപ്പ്..ഇവിടെ ക്ലിക്കുക..)

അവള്‍ കഥ വായിച്ചു തീര്‍ന്നു.
ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.. അവളുടെ കണ്ണുകളില്‍ വല്ലാത്തൊരു പ്രസരിപ്പ്..!!!
അതെ, എന്റെ കഥയില്‍ അവള്‍ വീണിരിക്കുന്നു ..
"എങ്ങനുണ്ട് കഥ??" ഞാന്‍ സന്തോഷത്തോടെ  ചോദിച്ചു ..
അവള്‍ ഒന്നും മിണ്ടിയില്ല ...
കദന കഥ വായിച്ചതിന്റെ വിഷമത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ ഞാന്‍ കാത്തിരുന്നു ..
അല്‍പ നേരത്തെ മൌനത്തിനു ശേഷം അവള്‍ സംസാരിച്ചു തുടങ്ങി..
"എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് ..."
കാണും. ആ കഥ വായിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും തോന്നും എന്തൊക്കെയോ ചോദിയ്ക്കാന്‍.. ഞാന്‍ എന്നോട്
തന്നെ എത്രമാത്രം ചോദ്യങ്ങളാ ചോദിച്ചത് ..!!!

ചോദിക്ക് മോളെ ചോദിക്ക്......
പുന്നാര മകന്‍ കള്ളനായി മുദ്ര കുത്തിയപ്പോള്‍ ഹൃദയം തകര്‍ന്ന ഒരമ്മയെ കുറിച്ച്...
ചെയ്യാത്ത  കുറ്റത്തിന് കള്ളനാകേണ്ടി  വന്ന ഒരു പയ്യനെ കുറിച്ച്...
രണ്ടു പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട ഒരു സ്ത്രീയെ കുറിച്ച്...
ഒരു ചെറിയ സംഭവത്തില്‍  നിന്നും ഒരു കഥ മെനഞ്ഞ എന്‍റെ  ഭാവനയെ കുറിച്ച്.. അങ്ങനെയങ്ങനെ ...
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതാ എന്‍റെ  ഭാവന ഇവിടെ ഉണര്‍ന്നിരിക്കുന്നു...!!!

അവളുടെ ആദ്യ ചോദ്യത്തിനായി ഞാന്‍ കാതോര്‍ത്തു.. അവള്‍ ചോദ്യം ചോദിച്ചു തുടങ്ങി..
"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത്??"
ടിഷും..
"എന്തിര്??"

"ഇങ്ങളെന്തിനാ  അന്ന് ഗോവയില്‍ പോയത് എന്ന് "
'പടച്ചോനെ ,ഞാനെന്താ പറയേണ്ടത്..??'
"അത് പിന്നെ വെരുതെ ഒരു തമാശക്ക് ചെങ്ങായിമാരുടെ കൂടെ പോയതാ.. "
കരുതി വെച്ച ഭാവനയെ അങ്ങ് ദൂരെ വലിച്ചെറിഞ്ഞ്  വായില്‍ തോന്നിയ ഒന്ന് വിളിച്ചു പറഞ്ഞു.. അല്ലേലും ഓള്  ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍ ഭാവന പോയിട്ട് നയന്‍‌താര  പോലും വരുമെന്ന് തോന്നുന്നില്ല..
"തമാശക്ക് മനുഷന്മാര്‍ ഗോവയിലാ  പോകുക?? "
"അത്.. അത് പിന്നെ...." ഞാന്‍ തല ചൊറിഞ്ഞു  തുടങ്ങി..
"ഇങ്ങള്  അധികം കിടന്ന് ഉരുളെണ്ട..സത്യം പറ ,ഇങ്ങള്  ഏതവളെ കാണാനാ  അന്ന് ഗോവയില്‍ പോയത്.." അവളുടെ ശബ്ദം കനത്തു തുടങ്ങി..
'അവളാ.. ????എന്‍റെ  ബ്ലോഗ്ഗിലാര്‍ കാവിലമ്മേ..ഇവളെന്താ ഈ ചോദിക്കുന്നേ ..??'
"അവളെയ?? നീയെന്താ ഈ ചോദിക്കുന്നെ??" അത് ചോദിക്കുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.
"കണ്ടാ. ഇക്കയുടെ ശബ്ദം കേട്ടാലറിയാം ഇക്ക ഏതവളെയോ കാണാന്‍ തന്നെയാ പോയതെന്ന് .." അവള്‍ കരഞ്ഞുവോ..?? ഹേയ് ,ഇല്ല...
'ന്റെ  പടച്ചോനെ.ഇതിപ്പോ കൊക്കിനു വെച്ചത് കുളക്കൊഴിക്കും  കൊണ്ട് അങ്ങ് പോകുവാണല്ലോ.. ഒന്നും വേണ്ടായിരുന്നു .. ' ഞാന്‍ മനസ്സില്‍ ഓര്‍ത്തു...
"സത്യായിട്ടും  ഞാന്‍ വെറുതെ പോയതാ മോളെ ..എന്നെ അവിശ്വസിക്കരുത് .." എന്റെ  ശബ്ദം ഒന്നുകൂടി ഇടറിയിരുന്നു..
അത് കേട്ടപ്പോള്‍ അവളുടെ മുഖം പ്രസന്നമായി.
'ഭാഗ്യം..അവള്‍ വിശ്വസിച്ചല്ലോ..' ഞാന്‍ ആശ്വസിച്ചു..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവള്‍ പിന്നെയും എന്നെ നോക്കി..
"എന്താ മോളെ..?" ഞാന്‍ പ്രണയപരവശനായി  (?) അവളോട്  ചോദിച്ചു..
"എനിക്ക് ശരിക്കും ചോദിക്കാനുള്ള ചോദ്യം ഞാന്‍ ഇതുവരെ ചോദിച്ചില്ല.. ചോദിച്ചോട്ടെ??" അവളുടെ അപേക്ഷ കേട്ടപ്പോള്‍ എന്റെ മുഖവും പ്രസന്നമായി..
"ചോദിക്ക് മോളെ ചോദിക്ക്.. അത് കേള്‍ക്കാനല്ലേ ഞാനും ഇത്രേം നേരം കാത്തിരുന്നത്.. " അതും പറഞ്ഞു അവളുടെ ചോദ്യത്തിനായി ഞാന്‍ പിന്നെയും കാതോര്‍ത്തു..
എന്നില്‍ പിന്നെയും ഭാവന ഉണര്‍ന്നു.. 'ഇനി ഞാന്‍ തകര്‍ക്കും..' എന്റെ മനസ്സ് പറഞ്ഞു..

"ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് പോയി ഇരുന്നത്?? "
"എഹ് ..എന്തോന്നാ ?സ്ത്രീയാ ?? ഏതു  സ്ത്രീ?? " ഞാന്‍ കണ്ണ് മിഴിച്ചു..
"ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത് എന്ന് പറഞ്ഞില്ലേ,ആ സ്ത്രീ.." അവള്‍ തുടര്‍ന്നു..
"ന്റെ പൊന്നോ .. നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ .. എനിക്കൊന്നും മനസിലാവണില്ല.. അത് വെറും ഒരു കഥയല്ലേ .. നീ ഇമ്മാതിരി ചോദ്യം ചോദിക്കുന്നതിനു പകരം സ്വര്‍ണം നഷ്ടപ്പെട്ട ആ സ്ത്രീയുടെ മാനസികാവസ്ഥയെ കുറിച്ച് ചോദിക്ക്.. "
"ആ സ്ത്രീയുടെ അല്ല.. എനിക്കറിയേണ്ടത് ഇക്കയുടെ മാനസികാവസ്ഥ ആണ് .. പറ, റെയില്‍വേ സ്റ്റേഷനില്‍ എത്രമാത്രം സ്ഥലമുണ്ടാവും..എന്നിട്ടും ഇക്കയെന്തിനാ ആ സ്ത്രീയുടെ അടുത്ത് തന്നെ പോയിരുന്നത്..??"
'ഒരു കഥയെഴുത്തിന്റെ  പേരില്‍ എന്റെ കഥ ഇത്രമാത്രം മാറിമറയും  എന്നറിഞ്ഞിരുന്നേല്‍ ഞാന്‍ ഇതിനൊന്നും നില്‍ക്കില്ലായിരുന്നു.ഇതിപ്പോ.. ശോ... ' ഞാന്‍ ഒന്നും മിണ്ടിയില്ല..

കുറെ നേരത്ത മൌനത്തിനു ശേഷം അവള്‍ വീണ്ടും എന്നെ നോക്കി..
"എനിക്കിനിയും ചോദ്യമുണ്ട് .." അവള്‍ പറഞ്ഞു..
'എന്റെ പൊന്നെ. ഇതുവരെ തീര്‍ന്നില്ലേ? വേണ്ട,ചോദിക്കരുത് ..ഇനിയും നിന്റെ ചോദ്യ ശരങ്ങള്‍ താങ്ങാനുള്ള കരുത്ത് എനിക്കില്ല ..പ്ലീസ് ..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം. ചോദീര്‌  ..ഒരു ചോദ്യം പോലും ബാക്കി  വെക്കാതെ എല്ലാം ചോദീര്.."  ഞാന്‍ മനസില്ല മനസ്സോടെ പറഞ്ഞു..
"ഇങ്ങളന്നു ലാപ്‌ ടോപ്പില്‍ ഏതു പടമാ കണ്ടത് ??"
ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ആശ്വസിച്ചു.. കാരണം വല്യ കുഴപ്പമില്ലാത്ത ചോദ്യം..
"She is the Man എന്ന ഇംഗ്ലീഷ് പടമാ .." പടം ഏതാണെന്ന് കൃത്യമായ ഒര്മയില്ലെങ്കില്‍ പോലും അവസാനമായി ലാപ്‌ ടോപ്പില്‍ കണ്ട സിനിമയുടെ പേരാ വായില്‍ വന്നത്..
അതങ്ങ് പറഞ്ഞു..
അത് കേട്ടതും അവളുടെ മുഖം ഒന്നുകൂടി തുടുത്തു..
"ഇക്കാക്ക്‌ നാണമില്ലേ,റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇത്രേം ആള്‍ക്കാരുടെ മുന്നില്‍ ഇതുപോലോതെ വൃത്തികെട്ട ഒരു പടം കാണാന്‍...... "
"ന്റെ പടച്ചോനെ ,വൃത്തികെട്ട പടമോ.?? അത് ഫുട്ബോള്‍ കളിയെ കുറിച്ചുള്ള ഒരു നല്ല ഇംഗ്ലീഷ് പടമാ..." ഞാന്‍ പിന്നെയും വിയര്‍ത്തു ..
"ഓ പിന്നെ.. അതികം ഉരുളെണ്ടാ... പടത്തിന്റെ  പേര് കേട്ടാല്‍ തന്നെ അറിയാം, എങ്ങനുള്ള പടമാണെന്ന്...She is the Man പോലും...!!!"
'ലോകത്ത് എത്രമാത്രം പടങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.. .അതിലെത്ര മാത്രം പടം ഞാന്‍ കണ്ടതാ... എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ ഈ പടത്തിന്റെ പേര് തന്നെ നാവില്‍ വന്നല്ലോ.. ശോ.. അല്ലേലും അതങ്ങനാ...പാമ്പ് പോലും നോക്കി നടക്കുന്നത് ഇടിവെട്ടിയവനെ കടിക്കാനാ.... നല്ലൊരു ചോദ്യമായിരുന്നു... ഏതായാലും ഉത്തരം പറഞ്ഞു കുളമാക്കി.. മിടുക്കന്‍... ' ഞാന്‍ മനസ്സില്‍ പറഞ്ഞു,ഉത്തരം തെറ്റിച്ചു പറഞ്ഞ നാവിനു ഒരു കടി കൊടുത്തു... അല്ല പിന്നെ...!!!

"ഇനി എനിക്ക് ചോദിക്കാനുള്ളത് എന്താന്ന് വെച്ചാല്‍ ............" അവള്‍ സംസാരിച്ചു തുടങ്ങി...
"അരുത്.... അരുത്... നീ ഒന്നും ചോദിക്കരുത്.. പടച്ചോനെ ഓര്‍ത്ത് നീ ഒന്നും ചോദിക്കരുത്..." ഞാന്‍ പറഞ്ഞു..
അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു...
"സത്യായിട്ടും ഞാന്‍ ഗോവയില്‍ പോയിട്ടില്ല..ട്രെയിന്‍ മിസ്സ്‌ ആയിട്ടില്ല...ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല.. എല്ലാം എന്റെ ഭാവനയാ .. നീ വിശ്വസിക്കണം. " ഞാന്‍ ദയനീയ ശബ്ദത്തില്‍ പറഞ്ഞു..
അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു...
ഞാന്‍ സന്തോഷത്തോടെ  അവളുടെ അടുത്തേക്ക് നടന്നടുത്തു.. അത് കണ്ടതും അവള്‍ എന്നോട് ചോദിച്ചു ...
"വെളുത്തിട്ടാണോ  ഇക്ക??" അവളുടെ ചോദ്യം..
"ആര്.. നിയ്യോ? "
"അല്ല.. ആ സ്ത്രീ...??"
"എഹ് ..ഏതു  സ്ത്രീ??" ഞാന്‍ സംശയത്തിലായി.
"റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആ സ്ത്രീ.... "
ഠിം.. നടന്നടുത്ത ഞാന്‍ വെടി കൊണ്ടത്‌ പോലെ നിന്നു..
പിന്നെ തിരിഞ്ഞു നടന്നു..

മേശമേല്‍  കിടന്ന അവള്‍ക്ക് കഥ വായിക്കാന്‍ കൊടുത്ത ഫോണ്‍ എടുത്തു വലിച്ചെറിയാന്‍ തോന്നി.പക്ഷെ തൊട്ടടുത്ത്‌ തന്നെ എന്റെ പേഴ്സ് കണ്ടപ്പോള്‍ ആ തോന്നല്‍ അതുപോലെ മടക്കി എട്ടായി വെച്ചു..
അപ്പോഴാണ് കണ്ണൂരാന്‍ യാച്ചു  നാട്ടിലുണ്ടെന്ന കാര്യം ഓര്മ വന്നത്.. ഫോണ്‍ എടുത്തു യാച്ചുവിനെ  വിളിച്ചു..
"ഹലോ യാച്ചു ,എന്ത് ചെയ്യുവാ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
"അത്...... ഞാന്‍....... ഒരു ബ്ലോഗ്പോസ്ടിന്റെ  കാര്യം ഭാര്യയുമായി ചര്‍ച്ച ചെയ്യുകയാ.." യാച്ചുവിന്റെ മറുപടി..
'ഉവ്വോ...ഇവിടെ ഞാനും.... എന്നിട്ട് തല്ലു വല്ലതും കിട്ടിയോ??' എന്ന് ചോദിയ്ക്കാന്‍ വന്നത് തല്ക്കാലം വിഴുങ്ങി ഞാന്‍ കാര്യത്തിലേക്ക് കടന്നു..
"നമ്മുടെ ഈ ബ്ലോഗ്‌ ഐഡി ഡിലീറ്റ് ചെയ്യുന്നതെങ്ങനാ യാചൂ..."
"നിന്റെ പോസ്റ്റ്‌ ഓള്  വായിച്ചു അല്ലെ???" ചോദ്യം കേട്ടപ്പോള്‍ തന്നെ യാച്ചുവിന്റെ മറുചോദ്യം...
ഞാന്‍ ഒന്നും പറഞ്ഞില്ല...
"സാരമില്ലെടാ.. എല്ലാം ശരിയാകും. നീ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യുകയോന്നും വേണ്ട.. തല്ക്കാലം അതും ഒരു പോസ്റ്റ്‌ ആക്ക് ...എല്ലാം ശീലമായിക്കൊള്ളും .. " പറഞ്ഞു തീരുന്നതിനു മുമ്പേ യാച്ചു ഫോണ്‍ കട്ട്‌ ചെയ്തു, അതോ???

കഥകള്‍ അവസാനിക്കുന്നില്ല.. തുടരും... :)


യാദാര്‍ത്ഥ്യം..
"അമ്മേ മാപ്പ് " അവള്‍ക്കു വായിക്കാന്‍ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു ചെറിയ സംഭവം എന്റെ ഭാവനയില്‍ വിരിഞ്ഞതാണ് ഈ പോസ്റ്റ്‌.. യദാര്‍ത്ഥത്തില്‍ പോസ്റ്റ്‌ വായിച്ച ഉടനെ അവള്‍ പറഞ്ഞു, 'പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ഈ കഥ നടന്നതാണോ??? ആ മകന്‍ ഇപ്പൊ ജീവിചിരിപ്പുണ്ടാകുമോ? '.. അത് കഴിഞ്ഞ കുറച്ചു കവിതകള്‍ കുത്തി നിറച്ച ഒരു ഡയറി എന്റെ നേര്‍ക്ക്‌ നീട്ടിയിട്ട്‌  അവള്‍ പറഞ്ഞു, "ഞാന്‍ എഴുതിയതാ, വായിച്ചു നോക്ക്..."
ആ ഡയറി താളുകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കവിത ഞാന്‍ 'ചൂണ്ടിയിട്ടുണ്ട്'..അധികം വൈകാതെ   "എന്‍റെ  സ്വപ്നത്തില്‍ " ആ കവിത ഇടം  പിടിക്കും, മുബീന ഫിറോസ്‌ എന്ന പേരില്‍....

സന്തോഷത്തോടെ,
ഫിറോസ്‌

85 comments:

  1. വിവാഹിതന്റെ വിലാപങ്ങള്‍ :)

    ReplyDelete
  2. ഞാനും കരുതി ഇന്നും ഇങ്ങനെ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടോ എന്ന്... എന്തായാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  3. കെട്ടിയിട്ടധികം ആയില്ലല്ലോ. ഓളെയും ഇങ്ങള് പോസ്റ്റാക്കിയല്ലേ? :)

    ഓളീം ഒരു ബ്ലോഗറാക്കിക്കോളീ. പെട്ടെന്ന് പെട്ടെന്ന്...

    ReplyDelete
    Replies
    1. ഓളാ എഡിറ്റ്‌ ചെയ്തു തന്നത്.. അതോണ്ട് കുഴപ്പമില്ല.. :)

      Delete
  4. ശോഭെ...

    ഈ ആദ്യരാത്രിയില്‍ ഞാന്‍ ഒരു സത്യം നിന്നോട് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു...

    ഞാന്‍ പയങ്കര തമാശക്കാരന്‍ ആണ്...
    ഇപ്പൊ ഇറങ്ങുന്ന മിക്ക ആഴ്ച്ചപ്പതിപ്പുകളിലും എന്റെ തമാശകള്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്...

    എന്റെ ബ്ലോഗിലൊന്നു കേറി നോക്കണം നാളെ നേരം വെളുത്തിട്ട്...
    നീ സിര്‍ച്ചു....സിര്‍ച്ചു...ചാവും...നോക്കിക്കോ....
    :D

    =======================

    മച്ചാ.....കൊള്ളാം!!!!!!!!!

    ReplyDelete
  5. അല്ല മോനേ...സത്യത്തില്‍ എന്തിനാ ഗോവയില്‍ പോയത്....ഗോവയിലാകെ രണ്ട് സാധനമേയുള്ളൂ......മട്ടവനും മറ്റവളും ...ഹഹഹഹഹ്ഹഹഹ മുബീന അമ്മായി....മുറുക്കി പിടിച്ചോ...തളിപ്പറമ്പാ നാട്...കൊച്ചിയിലാ പണി...ബ്ലോഗ്ഗെഴുത്താ വിനോദം...ഞാന്‍ ഒന്നും പറയുന്നില്ല....;)

    ReplyDelete
    Replies
    1. ഇനിയെന്തോന്നു പറയാന്‍.. എല്ലാം പറഞ്ഞില്ലേ. :P

      Delete
  6. കല്യാണം കഴിഞ്ഞു ഒരു പരുവത്തിലായപ്പോഴാ ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത്. എങ്ങാനം അതെങ്ങാനം ഹിറ്റ്‌ ആയി, ഞാന്‍ അവളോട്‌ വായിക്കാന്‍ പറഞ്ഞിരുന്നെകില്‍. വര്‍ഷം അഞ്ചായി എന്നൊന്നും അവള് ചെലപ്പോ നോക്കത്തില്ല... ഹോ...
    ബ്ലോഗില്‍ ആളു കേറാതത്തിന്‍റെ ഓരോ ഗുണങ്ങളെ..

    ReplyDelete
  7. kettiyavale vachum postumoo ennoru samshayam aadimadhyaantham enne vizhungiyirunnu. nnaalum dhu sheryallaattaa. happy married life ikkaa.

    ReplyDelete
  8. കെട്ടുന്നതിനുമുന്നേ കെട്ടിയവളെ വച്ച് ഒരുപാട് പോസ്റ്റ് ഇറക്കിയിട്ടുണ്ട് ഞാനും... ഇത് കൊള്ളാട്ടോ... നല്ല ഭാവന.

    ReplyDelete
  9. കൊള്ളാം , ചിരിക്കാന്‍ വക ഉള്ള ഒരു പോസ്റ്റ്‌
    നാന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  10. അപ്പൊ കല്യാണം കഴിഞ്ഞാല്‍ ഇങ്ങനെ ചിലതൊക്കെ സൂക്ഷിക്കണം അല്ലെ! പറഞ്ഞത് നന്നായി!

    അപ്പൊ ഇനി ഇങ്ങളെ ഫാര്യ എന്നാ ബ്ലോഗിലേക്ക്?

    ReplyDelete
  11. ഭാവന നന്നായിട്ടുണ്ട്. നയന്‍ താരയെക്കാള്‍ നന്നായി.

    ReplyDelete
  12. മേശമേല്‍ കിടന്ന അവള്‍ക്ക് കഥ വായിക്കാന്‍ കൊടുത്ത ഫോണ്‍ എടുത്തു വലിച്ചെറിയാന്‍ തോന്നി.പക്ഷെ തൊട്ടടുത്ത്‌ തന്നെ എന്റെ പേഴ്സ് കണ്ടപ്പോള്‍ ആ തോന്നല്‍ അതുപോലെ മടക്കി എട്ടായി വെച്ചു..

    ReplyDelete
  13. അക്ഷരങ്ങള്‍ രസിപ്പിച്ചു കേട്ടോ വായിക്കുമ്പോള്‍ ഒരു ഫീല്‍ തോന്നി കല്യാണം കഴിച്ചാലോ എന്നാ ചിന്ത :) പിന്നെ യാച്ചുക്കാനെ വിളിച്ചോ ആ കൊന്തനെ ആരേലും വിളിക്കോ ..? :) എല്ലാ ആശംസകളും നേരുന്നു ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  14. നാന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  15. ഇതിനാണ് പറയുന്നത് വഴിയെ പോകുന്ന പണി ഓട്ടോറിക്ഷ പിടിച്ചു പോയിവാങ്ങിയ പോലെ എന്ന് .. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു പേടി
    ഒരു മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഞാനും കെട്ടും എന്റെ കെട്ടിയവള്‍
    (ഇപ്പോള്‍ കാമുകി) എന്റെ പോസ്റ്റ്‌ വായിച്ചാല്‍ ഇതു പോലെ മുഖം വീര്‍പ്പിച്ചു ഇരിക്കത്തോന്നുമില്ല പകരം ആ ലാപ്ടോപ് എടുത്ത് അവളെന്റെ തല തല്ലിപൊളിക്കും....

    ReplyDelete
  16. ഇതില്‍ ആദ്യം പറഞ്ഞതാണോ രണ്ടാമത് പറഞ്ഞതാണോ സത്യം എന്ന് എനിക്ക് നല്ല സംശയം ഉണ്ട്..!

    ReplyDelete
  17. ഫിറോസെ, ഇത് വളരെ നന്നായിരിക്കുന്നു മോനെ. നിങ്ങള്‍ എന്നും സന്തോഷത്തോടെ ജീവിക്കാന്‍ എന്‍റെ പ്രാര്‍ത്ഥനയും കൂടെ ഉണ്ട്.

    ReplyDelete
  18. സംഗതി വളരെ രസകരമായി അവതരിപ്പിച്ചു(വരികള്‍ക്കിടയില്‍ ഒരു കണ്ണൂരാന്‍ ശൈലിയുണ്ട്)
    പിന്നെ,കഥയില്‍ പറഞ്ഞത് സമീപഭാവിയില്‍ത്തന്നെ യാഥാര്‍ത്ഥ്യമായിത്തീരാന്‍ ആശംസിക്കുകയും ചെയ്യുന്നു..

    ReplyDelete
  19. അപ്പൊ.. എഴുത്തിനോടൊക്കെ താല്‍പര്യമുള്ളി കുട്ടിയെ തന്നെയാ കിട്ടിയത് അല്ലേ... രണ്ടുപേര്‍ക്കും സുന്ദരമായ ദാമ്പത്യ ജീവിതം നേരുന്നു.. ഓള്‍ ദ ബെസ്റ്റ്..

    ReplyDelete
  20. ഇതാണ് പറയുന്നത് ബ്ലോഗ് വായിക്കാൻ വീട്ടിലുള്ളവരെ അനുവദിക്കരുതെന്ന്, എന്റെ ഒരൊറ്റ പോസ്റ്റും കെട്ടിയവൻ വായിച്ചിട്ടില്ല,,, സുഖം,, പരമസുഖം,, എന്തും തുറന്നെഴുതാം...

    ReplyDelete
    Replies
    1. എന്റെ മിനിടീച്ചറെ...താങ്കൾ ഭാഗ്യവതിയാ...ഞാനും ഒന്ന് കെട്ടിയതാ..അവളാണെങ്കിൽ എം,എ യും,പി.ജി.ഡി.സി.യേയും ഒക്കെയാ മലയാളം രണ്ടാം വിഷയമായി എടുത്തത് കൊണ്ട് അതിലും ക്രച്ചൊക്കെ പിടിപാടുണ്ട്....എന്റെ ബ്ലോഗുകളിൽ ചിലത് അദ്ദേഹവും വായിക്കും...ആൾക്കാരുടെ കമന്റ് കാണുമ്പോൾ അത് വായിച്ചിട്ട് എന്റെ മേക്കിട്ടൊരു കേറ്റമാ...ഇതിലൊന്നും എഴുതി സമയം കളയായെ ഓഫീസ് കാര്യങ്ങൾ നോക്കിക്കൂടെ....എല്ലാം സ്റ്റാഫുകളെ ഏൽപ്പിച്ചാൽ. എഫ്.ബി.യിൽ ചിൽ പെൺകുരുന്നുകളുമായി സംവേദിക്കുന്നത് കാണുമ്പോഴും അദ്ദേഹം പറയും....കുഴിയിലേക്ക് കാലും നീട്ടിയിരിക്കുകയാ എന്നിട്ടും കണ്ണ് കോഴിക്കൂട്ടിലാണെന്ന്... എന്ത് ചെയ്യാം...കെട്ടിപ്പോയില്ലേ സഹിക്കുകതന്നെ...

      Delete
  21. അപ്പൊ ഞങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നല്ലേ ? അമയുടെ അനുഭവം മകൻ പോയതിലുള്ള വേദന മാങ്ങാത്തൊലി ന്നൊക്കെ പറഞ്ഞ് കളിപ്പിക്കുകയായിരുന്നല്ലേ ദുഷ്ടനായ ഫിറോസിക്കാ.? എന്തായാലും ആയതായി കമന്റിലുമായി. ആശംസകൾ.

    ReplyDelete
  22. "സാരമില്ലെടാ.. എല്ലാം ശരിയാകും. നീ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യുകയോന്നും വേണ്ട.. തല്ക്കാലം അതും ഒരു പോസ്റ്റ്‌ ആക്ക് ...എല്ലാം ശീലമായിക്കൊള്ളും .. "

    ഹ ഹ ഹ ന്റെ കണ്ണ്വോ ?

    ReplyDelete
  23. Kollaaammm............chakkinu vechathu kokkinu kondu.........

    ReplyDelete
  24. ഫിറോ ..... പതിവ് പോലെ ഭാവനയെ ഐശ്വര്യാ റായി ആക്കി ... സോറി ഐശ്വര്യമാക്കി ...

    ReplyDelete
  25. ഹ ഹ . എഴുത്ത് കൊള്ളാം ...
    കെട്ടിയത് ബ്ലോഗറെ ആയതു കൊണ്ട് ഇത് വരെ എനിക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല :)

    ReplyDelete
  26. സംഗതിയില്‍ എല്ലാമുണ്ട് .കഥയും കഥനവും മടുപ്പിക്കില്ല.അടുത്ത 'വാഗ്ദത്ത കവിത'യ്ക്ക് പ്രതീക്ഷിച്ചുകൊണ്ട് ആശംസകളോടെ ,,,

    ReplyDelete
  27. അപ്പോഴാണ് കണ്ണൂരാന്‍ യാച്ചു നാട്ടിലുണ്ടെന്ന കാര്യം ഓര്മ വന്നത്.. ഫോണ്‍ എടുത്തു യാച്ചുവിനെ വിളിച്ചു..
    "ഹലോ യാച്ചു ,എന്ത് ചെയ്യുവാ??" ഫോണ്‍ എടുത്ത ഉടനെ ഞാന്‍ ചോദിച്ചു..
    "അത്...... ഞാന്‍....... ഒരു ബ്ലോഗ്പോസ്ടിന്റെ കാര്യം ഭാര്യയുമായി ചര്‍ച്ച ചെയ്യുകയാ.." യാച്ചുവിന്റെ മറുപടി..
    'ഉവ്വോ...ഇവിടെ ഞാനും.... എന്നിട്ട് തല്ലു വല്ലതും കിട്ടിയോ??' എന്ന് ചോദിയ്ക്കാന്‍ വന്നത് തല്ക്കാലം വിഴുങ്ങി ഞാന്‍ കാര്യത്തിലേക്ക് കടന്നു..
    "നമ്മുടെ ഈ ബ്ലോഗ്‌ ഐഡി ഡിലീറ്റ് ചെയ്യുന്നതെങ്ങനാ യാചൂ..."
    "നിന്റെ പോസ്റ്റ്‌ ഓള് വായിച്ചു അല്ലെ???" ചോദ്യം കേട്ടപ്പോള്‍ തന്നെ യാച്ചുവിന്റെ മറുചോദ്യം...പെണ്ണ് കെട്ടിയ ബ്ലോഗർമാരൊക്കെ സൂഖിക്കുക...ഭാര്യ ബ്ലോഗുകൾ വായിക്കും അതുകൊണ്ട് വളരെ സൂക്ഷിക്കുക...ഫിറോസ് ലേഖനം ആസ്വദിച്ചു..ആശംസകൾ

    ReplyDelete
  28. good one dear... kure nalukalku shesham ninte yatharthyathil pothinja katha vayichathil santhosham.. bakky njan ninte faryayodu paraym.. yathartha sambavangal... :)

    ReplyDelete
  29. Super aayi.. Eni Oro blog vayickumpozhum enthocke chodyangal undakum? ellathinum utharam ready aacki vacho.. :-)

    ReplyDelete
  30. നന്നായി ആസ്വദിച്ചു..
    ആശംസകൾ...

    ReplyDelete
  31. ഫിറോസെ കലക്കി
    കഥയില്‍ പറഞ്ഞപോലെ ഒന്നും സംഭവിക്കാത്തത് ഭാഗ്യം തന്നെ

    ആശംസകള്‍

    ReplyDelete
  32. പണ്ട് ഒരാള്‍ പറഞ്ഞിരുന്നു " കല്യാണം കഴിഞ്ഞാല്‍ ആദ്യത്തെ ആറു മാസം മൂപ്പര്‍ പറയുന്നതൊക്കെ കെട്ട്യോള് കേള്‍ക്കും ,പിന്നത്തെ ആറുമാസം കെട്ട്യോള്‍ പറയുന്നതൊക്കെ മൂപ്പര് കേള്‍ക്കും ,കുറച്ചൂടെ കഴിഞ്ഞാല്‍ രണ്ടാളും പറയുന്നത് നാട്ടുകാര് കേള്‍ക്കും എന്ന് ,,
    ഇതിപ്പോ അതിലും വേഗം ഇങ്ങള്‍ രണ്ടാളും പറഞ്ഞതൊക്കെ ഞങ്ങള്‍ ബ്ലോഗേര്‍സ് കേട്ടല്ലോ ഫിറോസെ !!!!
    -------------------------------------------------------
    ഒന്നും കൂടി !!

    ആദ്യത്തെ കഥ ഞങ്ങളെ സന്തോഷിപ്പിക്കാന്‍
    പിന്നത്തെ "യാദാര്‍ത്ഥ്യം " അവളെ സുഖിപ്പിക്കാന്‍ (ഗൊച്ചു ഗള്ളന്‍ .........)

    ReplyDelete
  33. ബ്ലോഗ്‌ ഐഡി ഡിലീറ്റ്‌ ചെയ്യുകയൊന്നും വേണ്ട..അതിനൊരു നല്ല പൂട്ട്‌ വെച്ചാല്‍ കൊള്ളാം. നന്നായി ആസ്വദിച്ചു..ആശംസകള്‍

    ReplyDelete
  34. ഫിറോസ്‌, സത്യം പറ....വിശ്വസിക്കണോ?

    കൊള്ളാം. കവിത വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  35. മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും... :)

    ReplyDelete
  36. വളരെ രസകരം. ഒരു വേളൂര്‍ കൃഷ്ണന്‍കുട്ടി സ്റ്റൈല്‍ ഉണ്ട് . ആശംസകള്‍

    ReplyDelete
  37. ഹാവൂ...ചക്കിക്കൊത്ത ചങ്കരന്‍

    അപ്പോ ബീവിക്കും എഴുത്തിന്റെ അസ്കിത ഉണ്ടല്ലേ...!!

    പോരട്ടെ പോരട്ടെ..വായിക്കാല്ലോ

    ReplyDelete
  38. oru onnonnara post. ennalum ikka enthina govayil poye?????????

    ReplyDelete
  39. രസകരം...:) ആശംസകള്‍

    ReplyDelete
  40. സ്വയമ്പൻ പോസ്റ്റ്!
    അഭിനന്ദനങ്ങൾ!

    ReplyDelete
  41. ഡാ കോപ്പേ, കെട്ടാത്ത പട്ടിയേയും കെട്ടിയ പെണ്ണിനേയും വിശ്വസിക്കരുതെന്ന് അന്നേ ഞാന്‍ പറഞ്ഞതല്ലേ!
    നീ അനുഭവിക്ക്.
    എന്നാലും ഗോവയില്‍ പോയത് 'ചേച്ചി'യെ കാണാനായിരുന്നു എന്ന സത്യം മുബീനാനോട് പറയാമായിരുന്നു.
    ചതിയന്‍ !!

    ReplyDelete
  42. ഉപദേശം ചോദിക്കാന്‍ കണ്ടെത്തിയ ഗുരു കൊള്ളാം.! തനിക്കു വേറെ അരെയും കിട്ടിയില്ലെ ബൂലോകത്ത് വേറെ? ഏതായാലും ഈ പോസ്റ്റും ,പോസ്റ്റുമ്മേല്‍ പോസ്റ്റും കൂടി ഞമ്മക്ക് പണിയായി. വെറുതെ രാവിലെ തന്നെ ആള്‍ക്കെ മെനക്കെടുത്താനായിട്ട്.ഈ കണ്ണൂര്‍ക്കാക്കെന്താ ആളുകളോട് ഇത്ര വിരോധം?...

    ReplyDelete
    Replies
    1. അതെന്താ കണ്ണുവിനു കുഴപ്പം ഇക്കാ?

      Delete
  43. ഈ കമന്റെഴുതിക്കഴിഞ്ഞാല്‍ അതില്‍ വരുന്ന അക്ഷരത്തെറ്റ് തിരുത്താന്‍ വല്ല ഹിക്മത്തുമുണ്ടോ കുട്ട്യേ?. ഫേസ് ബുക്കിലൊക്കെ ഇപ്പോ എഡിറ്റുള്ളതു കൊണ്ട് മാനം പോകാതെ പിടിച്ചു നില്‍ക്കുന്നു...!

    ReplyDelete
  44. അമ്പമ്പോ. നല്ലോരു പെൺ കൊച്ചിനെക്കുറിച്ചു ഇങ്ങനെയൊക്കെ ചിന്തിച്ചല്ലോ! ഒരു ബ്ലോഗ് ഐഡി ഉണ്ടാക്കി കക്ഷിക്കു കൊടുക്കൂ. ഇതിനു പകരം വീട്ടട്ടെ.

    ReplyDelete
  45. പണി പാലുംവെള്ളത്തിലും കിട്ടീ അല്ലേ

    ReplyDelete
  46. @@@: കുട്ടീക്കാ,
    ഈ വയസാംകാലത്ത് തെറ്റ് തിരുത്താനൊന്നും പോകണ്ട.
    ഞങ്ങളങ്ങു സഹിച്ചുകൊള്ളാം.
    ഒന്നുമില്ലേലും നിങ്ങള്‍ ഞങ്ങള്‍ടെ ഉസ്താദല്ലേ

    ReplyDelete
  47. അഭിപ്രായം അറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും പെരുത്ത്‌ നന്ദി... :)

    ReplyDelete
  48. ha ha ha....hu hu hu...ho ho ho...യാദാര്‍ത്ഥ്യം mukakil ullathum bhavana thazhe ullathum alleda... :D :D :D enthayalum kollam...

    ReplyDelete
  49. ഹാഹ്.ഹാ...ഫിറോ ...ഇതും കലക്കി മച്ചാ ,...ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം ...നീ അവസാനം യാഥാര്‍ത്ഥ്യം എന്നെഴുതിയ സംഭവം പച്ച കള്ളമല്ലേ ?? ഹി ഹി...മേലെ ആദ്യം എഴുതിയത് തന്നെയാണ് സത്യം. അതാണ്‌ സംഭവിച്ചിരിക്കുന്നത് ...അവള്‍ അപ്പറഞ്ഞ പോലെ തന്നെ ചോദിച്ചിട്ടുണ്ടാകും ..അല്ലേല്‍ ഈ പോസ്റ്റ്‌ ഇത്ര ക്ലിയര്‍ ആയി എഴുതാന്‍ അന്‍റെ ഭാവനക്കും നയന്‍ താരക്കും പറ്റൂല്ല ...എന്നിട്ട് അവസാനം പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ട് അത് കഥയും ഭാവനയും ആണെന്ന് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു..അമ്പട വീരാ....അനക്ക്‌ അദ്ദന്നെ കിട്ടണം .. ഓള് ഇനീം അന്നോട്‌ അതിലും വലിയ മുട്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇടയാകട്ടെ എന്ന് ഞാനഗല്‍ വായനക്കാര്‍ മുട്ടിപ്പായി തന്നെ പ്രാര്‍ഥിക്കാം ..

    ആകെ ഒരു വിഷമേ ഉള്ളൂ ഇത് വായിച്ചപ്പോള്‍ ... കെട്ടി കഴിഞ്ഞാല്‍ ഞാനും ഇനി ഇത് പോലുള്ള സാഹചര്യങ്ങളെ അതിജീവിക്കെണ്ടേ ? പടച്ച തമ്പ്രാനെ ...ഒന്നുകില്‍ ജീവിതാവസാനം വരെ കെട്ടാതെ ഞാന്‍ തുടരും ..അല്ലേല്‍ കെട്ടും എന്നുറപ്പയാല്‍ ഇത് പോലെ കുഴമാന്തി ചോദ്യങ്ങള്‍ ചോദിക്കാന്‍ വഴിയുള്ള പോസ്റ്റുകള്‍ ബ്ലോഗില്‍ നിന്ന് ഒഴിവാക്കും ..

    ReplyDelete
  50. കൊള്ളാം.. ഇതില്‍ ഇപ്പോള്‍ ആദ്യം പറഞ്ഞത് തന്നെയാകും സത്യം. താഴെ ചുമ്മാ പുളു ലെ. എന്തായാലും കല്യാണം കഴിച്ചു കഴിഞ്ഞു ബ്ലോഗ്‌ മുന്നോട്ടു കൊണ്ട് പോകല്‍ ഒരു സാഹസം തന്നെയാണ് എന്ന് തോന്നുന്നു. :)

    ReplyDelete
  51. ആ അവസാനം യാഥാർത്യം എന്ന പേരിൽ എഴുതിയ ഭാവനയുണ്ടല്ലോ ! അപാരം...

    ReplyDelete
  52. ''nte padachone....ninne kond thanne boolokath sahikkaan pattanilla...appozhaa chakkikkotha chankarane pole alla chankaranotha chakki pole ninte beeveem boolokathekk....ngah !! Enthaa cheyyaaa...sahikkuka thanne..... :)

    ReplyDelete
  53. നാന്നായി ആസ്വദിച്ചൂ വായിച്ചു........
    പിന്നേ യാഥാര്‍ത്ഥ്യം അല്ലേ ഫിറോസ്കാ ശരി?

    ReplyDelete
  54. Super punch dialoge kollam " അല്ലേലും അതങ്ങനാ...പാമ്പ് പോലും നോക്കി നടക്കുന്നത് ഇടിവെട്ടിയവനെ കടിക്കാനാ...."

    ReplyDelete
  55. ആദ്യം പറഞ്ഞതെല്ലാം സത്യമായി കണ്ടും പിന്നെ പറഞ്ഞത് കെട്ടുകഥയായ് കണ്ടും വായിച്ചു, ആസ്വദിച്ചു, ചിരിച്ചു. വളരെ നന്നായി കേട്ടൊ.

    ReplyDelete
  56. ഫിറോ, ഇജജാള് ഭയങ്കര സാനം തന്നെ, ആ പാവം പെണ്ണിനെ പറ്റിച്ചല്ലോ!, ഏതായാലും ഞാനീ എയ്ത്യേത് ഓള് കാണണ്ട, കണ്ടാപിന്നെ അന്നെ എട്ക്കാന്‍ണ്ടാവൂല!

    .
    .
    .
    .
    നല്ല ശൈലി, ആസ്വദിച്ചു വായിച്ചു, എന്‍റെ കഥ വായിച്ച്,(ബ്ലോഗല്ല കേട്ടോ !)എന്റെ ഭാര്യ ഇപ്പോഴും എന്‍റെ പിന്നാലെ ഒരു കണ്ണും കൊണ്ടു നടക്കുന്നുണ്ട്!, ഫിറോടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ അത്ഭുതം തോന്നി!ഒരു നിമിഷം അവളുടെ ഒരു ചോദ്യം മനസ്സിലേക്കോടി വന്നു " ആരാ ഈ മേഘ്ന?"

    ReplyDelete
  57. രസിച്ചു വായിച്ചു..

    ReplyDelete
  58. ഒളേം ബ്ലോഗീ എടുത്തുല്ലേ ?

    ReplyDelete
  59. ഇതില്‍ അവസാനം പറഞ്ഞതാണോ ആദ്യം പറഞ്ഞതാണോ ശരി എന്നാണ് എന്റെ സംശയം. ആദ്യം പറഞ്ഞ കാര്യങ്ങള്‍ നടക്കാനാണ് സാധ്യത. ഞങ്ങളെ പറ്റിക്കാനല്ലേ അവസാനം അങ്ങിനെ എഴുതിചേര്‍ത്തത് എന്നൊരു സംശയം കൂടിയുണ്ട്.

    ReplyDelete
  60. ഫിറോസെ... സംഗതി അടിപൊളി. ബ്ലോഗും കുടുംബവും ആയി കൂട്ടിക്കുഴച്ച് എഴുതി ജീവിക്കുന്ന "അപൂര്‍വം ജീവികളില്‍" പെട്ട കണ്ണൂരാന്റെ കൂടെ ഒരാളും കൂടെ ആയല്ലോ.

    കൊള്ളാം. രസകരമായി പറഞ്ഞു. നല്ല എഴുത്ത്. ഇനിയും ഇത്തരം ഭാവനകള്‍ വിടരട്ടെ.
    ഭാവി കവിയത്രി മുബീനാക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  61. നല്ല ഭാവന. നല്ല എഴുത്ത്‌.

    ReplyDelete
  62. നന്നായിരിക്കുന്നു...
    ആശംസകള്‍.

    ReplyDelete
  63. വിവാഹാശംസകള്‍!,! :)

    ReplyDelete
  64. അമ്മെ മാപ്പ്..ഹഹ.

    ഇനി ഒരു സ്വപ്നം അല്ലെ??


    ആശംസകള്‍...ബ്ലോഗിനും

    ജീവിതത്തിനും...

    ReplyDelete
  65. ഇതാ പറയാ വടി കൊടുത്ത് അടി വാങ്ങുക എന്ന് .കൊള്ളാം ഭാവന ഇനിയും വിടരട്ടെ

    ReplyDelete
  66. ithanalle ''firoz '' thante blog onnu kanan vannathaa .... Than enne orkkunnundo puthiya MA grooppil vachu '' paimaye kazhuthinnu pidichu purathakkoo '' ennu paranju purathakkiya paima.

    angane ulla than ennekkalum nannayi ezhuthunnavan aayirikkumallo ...pakshe..poraa.. Firoz... Oru karyam parayaam ezhuthinu vyakthatha und..

    ReplyDelete
  67. മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും... :)

    എനിക്കാണെങ്കില്‍ ഹാര്‍ട്ട് ഉള്ളതോണ്ട്‌ ഹാര്‍ട്ട് അട്ടാക്കുണ്ടാവാനുള്ള ചാന്‍സ് ഉണ്ട് ,ഇങ്ങനെ ചിരിപ്പിച്ചിട്ട് എന്തേലും സംഭാവിചാലുണ്ടല്ലോ ഹും :)

    ReplyDelete
  68. അമ്മേ മാപ്പ് ... വായിച്ചപ്പോള്‍ ഉണ്ടായ സങ്കടം ഇപ്പൊ മാറികിട്ടി... നന്ദി...

    ReplyDelete
  69. "പാമ്പ് പോലും നോക്കി നടക്കുന്നത് ഇടിവെട്ടിയവനെ കടിക്കാനാ. ".....:)

    ReplyDelete
  70. ഇതൊരു തുറന്നുപറച്ചിൽ തന്നെയല്ലേ ? സത്യം പറയണം....? :)

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...