മാസങ്ങള്‍ക്ക് മുമ്പ്...
പുതുതായി കല്യാണം കഴിഞ്ഞ സുഹൃത്തിനും അവന്റെ വിദേശിയായ ഭാര്യക്കും വീട്ടില്‍ ഒരു സല്കാരം നടത്താന്‍ തീരുമാനിച്ചു.. (ദയവു ചെയ്തു ആരും തെറ്റിദ്ധരിക്കരുത്... ആ സുഹൃത്തിന്റെ പേര് അനൂപ് എന്നല്ല...)
പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മയെ സഹായിക്കാന്‍ അമ്മായിയെയും വിളിച്ചു വരുത്തി..
പലഹാരം ഉണ്ടാക്കാന്‍ അമ്മായിക്ക് ഒരു "മോട്ടിവേഷന്‍ " ആവട്ടെ എന്ന് കരുതി മൊബൈലില്‍ പാട്ടും വെച്ച് കൊടുത്തു..
"അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി.. അമ്മായി ചുട്ടത് മരുമോനിക്കായ് .... "
"ഞാന്‍ അപ്പം ചുടുന്നത് നിനക്കല്ലല്ലോ..പിന്നെന്താ അമ്മായി ചുട്ടത് മരുമോനിക്കായ് എന്ന് പാടുന്നെ ?? " അമ്മായിക്ക് സംശയം..
"നല്ല സംശയം...അത് പിന്നെ..... "
"സത്യം പറ.... ഇനി ശരിക്കും നിനക്ക് തിന്നാന്‍ വേണ്ടി തന്നെയാണോ?? ഞാന്‍ ചുട്ടു തരില്ല എന്ന് വിചാരിച്ചാണോ ചെങ്ങായി വരുന്നുണ്ട് എന്ന് പറയുന്നത്??" അമ്മായിടെ സംശയം മൂര്ചിച്ചു...
'ശെടാ... ആരോ ഒരു പാട്ടെഴുതിയത് ഇങ്ങനേം കുരിശാവുമോ???'
"എന്റെ പോന്നമ്മായീ... ചുടുന്നത് ചെങ്ങായിക്കു വേണ്ടി തന്നെയാ...എന്ന് വെച്ച് ആരോ എഴുതിയ പാട്ട് 'അമ്മായി ചുട്ടത് മരുമോന്റെ ചെങ്ങായിക്കായ്' എന്നാക്കാന്‍ പറ്റുമോ? ശെടാ..." ഞാന്‍ കാര്യം പറഞ്ഞു....
അമ്മായിക്ക് സന്തോഷമായി..
രാവിലെ പതിനൊന്നു മണിക്ക് വരാം എന്ന് പറഞ്ഞവര്‍ 12 മണിയായിട്ടും വരാതെ കണ്ടപ്പോള്‍ അവനെ ഫോണ്‍ വിളിച്ചു..
ഫോണ്‍ എടുത്തത് അവള്..
"എവിടെയായി ? എപ്പോ എത്തും??" ഞാന്‍ ചോദിച്ചു..
"ഞങ്ങള്‍ ഇച്ചിരി ലേറ്റ് ആകും.. " അവളുടെ മറുപടി..
"ഓഹോ.. അപ്പൊ ഇത്രേം ലേറ്റ് ആയതു പോരല്ലേ.. ഇച്ചിരി കൂടി ലേറ്റ് ആവും പോലും.. ഹും.. "
"പിന്നെ..ഞങ്ങള്‍ക്ക് കഴിക്കാന്‍ ബിരിയാണി ഒന്നും വേണ്ടാട്ടാ.."
"ബിരിയാണിയാ ?? അതിനിവിടെ ബിരിയാണി അരുണ്ടാക്കിയെന്നാ??? ." എനിക്ക് തന്നെ സംശയമായി..
"എഹ്.. ഉണ്ടാക്കിയില്ലേ?? എന്നാല്‍ ഇനി ഉണ്ടാക്കെണ്ടാ..ഞങ്ങള്‍ക്ക് പലഹാരങ്ങള്‍ മതി.."
"ആയിക്കോട്ടെ.."
"പലഹാരം എന്ന് പറഞ്ഞാല്‍ നല്ല മുസ്ലിം പലഹാരങ്ങള്‍ തന്നെ വേണം."
"എന്തിര് പലഹാരങ്ങള്‍??"
"മുസ്ലിം പലഹാരങ്ങള്‍ "
"ഉവ്വ.. " അതും പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് അമ്മായിയുടെ അടുത്തേക്ക്..
"അവര്‍ക്ക് മുസ്ലിം പലഹാരങ്ങള്‍ വേണം പോലും.."
"അപ്പൊ ഇതുവരെ ഉണ്ടാക്കിയത് എന്തോ ചെയ്യാനാ??"
എഹ്.!!! മുസ്ലിം പലഹാരങ്ങള്‍ എന്നുദ്ദേശിച്ചത് മലബാര്‍ പലഹാരങ്ങള്‍ ആണെന്ന് അമ്മായിക്ക് കത്തിയില്ലേലും എന്റെ തലയ്ക്കു മുകളില്‍ വലിയൊരു ബള്‍ബ് കത്തി..!!!
(പവര്‍ കട്ട് നേരത്താണ് ഇത്രേം വല്യ ബള്‍ബ് കത്തിയതെങ്കില്‍ കേരളം ഒരിക്കലും ഇരുട്ടിലാകില്ലായിരുന്നു. അത്രയ്ക്ക് വല്യ ഐഡിയ സര് ജീ....)
പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക് ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല് മുക്രി സ്റ്റൈല്‍...!!!
ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്.. സുന്ദരന്‍..!!!
അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന് മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
ഇലയട കുറച്ചുകൂടി കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
"വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു..
അല്പം വൈകിയാണെങ്കിലും നവവരനും വധുവും വന്നു..
അല്പനേരത്തിനു ശേഷം പലഹാരങ്ങള്‍ക്ക് മുമ്പിലേക്ക്..
'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!
"എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള് ചോദിച്ചു..
"അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ഠിം..
പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
"ഇത് ജമീല തെക്കേടത്തട..!!!"
മറുപടിയായി ഒരു വലിയ ചിരി മാത്രം.. അല്ലേലും എന്നോടെന്തേലും പറഞ്ഞിട്ടെന്തു കാര്യം??
അവര്‍ ചോദിച്ചത് ഞാന്‍ ചെയ്തു, അത്രമാത്രം..!!!
കഴിച്ചു തീരാറായപ്പോള്‍ അവളെ നോക്കി ഒന്നേ ചോദിച്ചുള്ളൂ..
"എങ്ങനെ ഉണ്ട് മുസ്ലിം പലഹാരങ്ങള്‍..??"
"മുസ്ലിം പലഹാരങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ ഇത്രേം ഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍ പ്രതീക്ഷിച്ചില്ല..തെറ്റ് പറ്റി.ക്ഷമി... നമ്മളില്ലെയ്.... "
ഹല്ല.. എന്നോടാ കളി..!!!
"കണ്ണൂരാനോണാണോടാ അന്റെ കളി..!!!"
കുറച്ചു പലഹാരങ്ങള്‍ ഉണ്ടാക്കിയ ഈ കഥ ഇവിടെ തീരുന്നു..
കടപ്പാട്:: സാള്‍ട്ട് ന് പെപ്പെര്‍
ഇടിപ്പാട് : വിരുന്നിനു വന്ന ദമ്പതികള്‍ :)
ഒരു ബ്ലോഗ്ഗെറുടെ തുറന്നു പറച്ചിലുകള്‍ വായിക്കാന്‍ മറക്കല്ലേ..
എന്താ ഇതിന്റെ പേര്??" കഴിച്ചു കൊണ്ടിരിക്കെ ഉന്നക്കായ എടുത്തു കൊണ്ട് അവള് ചോദിച്ചു..
ReplyDelete"അതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ഠിം..
പിന്നെ അടയെടുത്തു കാണിച്ചു കൊടുത്തു പറഞ്ഞു,
"ഇത് ജമീല തെക്കേടത്തട..!!!"
അല്ല പിന്നെ നമ്മള് മലബാര്‍ കരോടാണോ കളി .അതും കണ്ണൂര്‍ക്കാരോട് ..
ReplyDeleteകഴിച്ചോളുടെ കൂടെയൊരു കണ്ണൂരുകാരന് വന്നിട്ടും പണി പാമ്പായും, പട്ടിയായും, പലഹാരമായും വരുന്നത് തടയാന്‍ പറ്റിയില്ലേ???
ReplyDeleteപഹായാ തിന്നാൻ പറയല്ലേ
ReplyDeleteഎവിടെയോ സല്ക്കാരത്തിന്നിടയില് പണി കിട്ടിയോന്നു ഒരു സംശയം..
ReplyDeleteപഹയാ ജ്ജ് ഞമ്മക്കിട്ടു തന്നെ പണിതല്ലേ... എന്നാലും സഹമുറിയ ഇല്ല്യോളം സങ്കടമുണ്ട് കേട്ടാ... നമ്മളില്ലേയ്....സൂപ്പര്‍ ആയിട്ടുണ്ട്...
ReplyDeleteഅതിന്റെ പേര് KP ഇസ്മായില്‍ ഉന്നക്കായന്‍..!!! "
ReplyDeleteഉഴുന്ന് വടയ്ക്ക് ഇട്ട പേര് എന്താണാവോ?
ഉണ്ടം പൊരിക്കു വെള്ള തൊപ്പി വെച്ച് കൊടുത്തു പലഹാര ജിഹാദ് നടത്തിയ പഹയാ....അന്റെ ഒരു തല....അന്റെ ഒരു ഭാവന!!!
ReplyDeleteകലക്കി മച്ചാ....(പതിവ് പോലെ)!!!
കൊള്ളാം പലഹാരങ്ങളും അവയ്ക്ക് കിട്ടിയ നാമങ്ങളും ചിരിക്കു വക നല്കി
ReplyDeleteഇവിടെ ഇതാദ്യം വീണ്ടും കാണാം
ഹഹഹ....
ReplyDeleteഓര്‍ത്തഡോക്സ് മുസ്ലിം പലഹാരങ്ങള്‍
ഹഹ! അസ്സലായിട്ടുണ്ട്! ഇനി മലബാറിലേക്ക് വരുവോ ആവോ!
ReplyDeleteപലഹാരം, പലഹാരം , നല്ല രസകരമായ പേരുകള്‍ ല്ലേ
ReplyDeleteപഹയാ അന്നേ ഞമ്മള് തമ്മയിച്ചു
Nannayittundu... ethu ninakku kittiya paniyalley?????
ReplyDeleteNeeyum wife um koodi Anoop nte veetil poyappol avar ninakkittu panithannathalley?????
correct.. :D
Delete
ReplyDelete'ബുള്‍സൈ ഉണ്ടാക്കിയില്ലായിരുന്നല്ലോ.. പിന്നിതെന്താ??' ഞാനൊന്നു സംശയിച്ചു..
ഒഹ്. ബുള്‍സൈ അല്ല, പലഹാരങ്ങളുടെ "മട്ടും മാതിരിയും " കണ്ട് മണവാളന്റെ കണ്ണ് തള്ളിയതാ..!!!
നല്ല രുചി
ReplyDeleteആശംസകള്‍
രസകരമായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
ദോശ "ഉണ്ടാക്കിയ" കഥ പറഞ്ഞ സാള്‍ട്ട് & പെപ്പെര്‍ പോലെ തന്നെ നന്നായിട്ടുണ്ട് പലഹാരം "ഉണ്ടാക്കിയ" ഈ കഥയും... :)
ReplyDeleteഫിറോസ്, ചെറുതെങ്കിലും രുചിയുള്ള എഴുത്ത്... ഞമ്മളും നടത്തട്ടേ ഒരു മലബാർ സന്ദർശനം..? :)
ReplyDeletenannayittund.. oro palaharam paranju aale kothippichu kalanjallo...
ReplyDelete@@
ReplyDelete>> പിന്നൊന്നും നോക്കിയില്ല, ഒരു തുണി വൃത്തിയായി മുറിച്ചു ഉന്നക്കായക്ക് ഇടത്തോട്ട് മുണ്ടുടുപ്പിച്ചു.. നല്ല അസ്സല് മുക്രി സ്റ്റൈല്‍...!!!
ഉണ്ടംപോരിക്ക് വെള്ള തൊപ്പി വെച്ച് കൊടുത്തു..വാഹ്.. സുന്ദരന്‍..!!!
അടയ്ക്ക് തട്ടം ഇട്ടു കൊടുത്തു..നോക്കിയപ്പോള്‍ "തട്ടത്തിന് മറയത്തിലെ" ഉമ്മച്ചി കുട്ടിയേക്കാള്‍ മൊഞ്ചത്തി..!!! (ഈ അട കണ്ടു കഴിഞ്ഞാല്‍ പിന്നെന്റെ സാറേ,ച്ചുറ്റിലുള്ള കടിയോന്നും പിന്നെ കാണാന്‍ പറ്റൂല....)
ഇലയട കുറച്ചുകൂടി കരിച്ചു നല്ല "മട്ടത്തില്‍ " താടിയും നിസ്കാര തയമ്പ് വരെ വരുത്തിച്ചു..!!!
അങ്ങനെ ഒരു "അഖിലലോക മുസ്ലിം പലഹാര സംഗമം" ഒരുക്കി അമ്മായിക്ക് ശരിക്കും വട്ടായിപ്പോയി..
"വട്ടായിപ്പോയി ,വട്ടായിപ്പോയി എന്ന് നീ പാട്ട് കേള്‍പ്പിച്ചപ്പോള്‍ ഇത്രേം പെട്ടെന്ന് വട്ടായിപ്പോകുമെന്നു ഞാന്‍ നിരീച്ചില്ല.. " അമ്മായി കലിപ്പോടെ പറഞ്ഞു.. <<
ഇത് വായിച്ചു കണ്ണൂരാന്‍ മസ്തായി.
ഇമ്മാതിരി ഒരു പോസ്റ്റിനു വേണ്ടിയാ ബ്ലോഗിലൂടെ അലയുന്നത്.
മലയാളത്തിലെ, ഏറ്റവും മുന്തിയ ഇനം വിഷമുള്ള ബ്ലോഗര്‍ നീ തന്നെ!
ഈ കീബോര്‍ഡ് വെച്ച് കീഴടങ്ങട്ടെ!
@@
ഉന്നക്കായയെ സുന്നത്ത് കഴിച്ച് കിടത്താമായിരുന്നു!
ReplyDeleteഅടുത്ത അവധിക്ക് വീട്ടില്‍ വന്നാല്‍ കിട്ട്വോ ഇത്തരം അപ്പത്തരങ്ങള്‍?
നന്നായി ഫിറോ ...ചിരിച്ചു വയ്യാണ്ടായി :)
ReplyDeleteഅപ്പൊ മുസ്ലീം പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു.
ReplyDeleteസംഗതി ഉഷാര്‍
ഇതാണ് മോനെ പണി . ശരിക്കും പണി. ഹ ഹ ഹ
ReplyDeleteമുസ്ലീം പലഹാരങ്ങളുടെ ടെയ്സ്റ്റ് ഉഗ്രൻ
ReplyDeleteമോശായില്ല..
ReplyDeleteഉഗ്രന്‍.... !!!
ReplyDeleteഹ ഹ ഹ അതു കലക്കി.. എനിക്കും കുറച്ച് മുസ്ലീം പലഹാരങ്ങളുണ്ടാക്കി തരുമോ...
ReplyDeleteha..ha..orthodox appam....
ReplyDeleteചിരിപ്പിച്ചു ഫിറോസ്.... ആശംസകൾ :)
ReplyDeleteആഹാ! കൊള്ളാലോ, ഈ അപ്പത്തരങ്ങളൊക്കെയും........
ReplyDeleteപലഹാരം കലക്കി. ഒരു ഒപ്പനയും കൂടി ആകാമായിരുന്നു.
ReplyDeleteആക്ഷേപം ആണല്ലേ? കടലില്‍ നിന്നും ഇനിമുതല്‍ കിട്ടുന്നത് സാമുദായിക മത്സ്യം ആയിരിക്കും. അപ്പോള്‍ പിന്നെ ഈ പോസ്റ്റിലെ കാര്യങ്ങള്‍ സത്യമാവും.
ReplyDeleteഭാവുകങ്ങള്‍
ഇങ്ങനെ ഉള്ള ആഗ്രഹം പറയുന്നവര്‍ക്കിട്ടു ഇങ്ങനെ തന്നെ പണി കൊടുക്കണം
ReplyDeleteNannayitund.... rasakaramayi vayichu...
ReplyDeleteഉണ്ടംപോരിക്ക് അന്റെ പെരിടാഞ്ഞത് ഭാഗ്യം! അല്ലേല്‍ ബീവിക്ക് വട്ടായാനെ.....
ReplyDeletebombine kurichum palahaarathe kurichum kannurkarod parayaruth
ReplyDeleteവായിച്ചിട്ട് കൊതി കൊണ്ട് ഇരിക്ക പൊരുതി ഇല്ല .. :( .അന്റെ അഡ്രെസ്സ് ഒന്ന് തന്നെ ...:പ അല്ലെ വേണ്ട എന്റെ അഡ്രെസ്സ് തരാം സലാലയ്ക്ക് വരുന്നവരുടെ കയ്യില്‍ എനിക്ക് കുറച്ചു പലഹാരം മരിയാദക്ക് കൊടുത്തു വിട്ടോ അല്ലെ ഇനി ഈ പടി ഞാന്‍ കേറില്ല ..സത്യം .. :(
ReplyDeleteKollade
ReplyDeleteKollade
ReplyDelete