നിയമപ്രകാരമുള്ള മുന്നറിയിപ്പ് : കഥയും കഥാപാത്രങ്ങളും കഥാകാരനും കഥാ തന്തുവും എല്ലാം വെറും സാങ്കല്പികം മാത്രം..
2016 മാർച്ച് 28 വൈകുന്നേരം 6 മണി..
റൂമിലിരുന്ന് ടീവി കാണുന്ന ഞാൻ, അടുക്കളയിൽ പാചക കലയുടെ ആരും പോകാത്ത വഴിയിലൂടെ പ്രാന്തനെ പോലെ അലയുന്ന പ്രകാശ്..
ഓന്റെ ഒരു പ്രത്യേകത എന്താന്ന് വെച്ചാൽ എത്ര വെറൈറ്റി ആയി ഭക്ഷണം ഉണ്ടാക്കാം എന്ന് ഇത് പോലെ ചിന്തിക്കുന്ന വേറൊരു കുക്ക് ഈ ഭൂമി മലയാളത്തിൽ വേറെ ഇല്ല എന്നതാണ്..
ഫുഡ് എത്ര വെറൈറ്റി ഉണ്ടാക്കിയാലും അവസാനം അന്ന് കഞ്ഞി കുടിക്കേണ്ടി വരും എന്നത് വേറൊരു പരമപ്രധാനമായ സത്യം..
കാരണം അവന്റെ ഓരോ പരീക്ഷണങ്ങളും ദുരന്തത്തിലാണ് അവസാനിക്കാറ്..
ഇന്ന് മുട്ടയും ചേനയും ഒണക്കച്ചമ്മന്തിയും ചേർത്തുള്ള എന്തോ ഡിഷ് എന്ന് പറഞ്ഞാ അടുക്കളയിൽ ഓന്റെ ഷോ നടക്കുന്നത്..
'എന്തായാലും ഞാൻ കഞ്ഞി കുടിക്കാം' എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു ടീവിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ബേജാറ് ബിനു റൂമിലേക്ക് ബേജാറോടെ കേറി വരുന്നത്..
ലോകത്തു ഏത് കാര്യത്തിനും ഇത് പോലൊരു ബേജാറ് വേറാർക്കും കാണില്ല..
വന്ന ഉടൻ ഓന്റെ ബേജാറ് ഷോ തുടങ്ങി..
"അളിയാ, ക്ലയന്റ് വരുന്നുണ്ട്"
ഓനത് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നും പ്രകാശ് റൂമിലേക്ക് പറന്നെത്തി..
"ചരക്കാണോ??" പ്രകാശിന്റെ ചോദ്യം..
"ആര് ??"
"നീയല്ലേ നിന്റെ ഏതോ ക്ലയന്റ് ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞത്.. അത് ചരക്കാണോ എന്ന് " ബേജാറ് കണ്ണ് മിഴിച്ചു..
"എടാ ക്ലയന്റ് എന്ന് പറഞ്ഞാൽ സെറ്റപ്പ് എന്നല്ല.. ഓഫീസിലെ ക്ലയന്റ് ആണ്..അമേരിക്കയിൽ നിന്ന് വരുന്നതാ.. ചെറിയ കമ്പനി ആയതു കൊണ്ട് തന്നെ ഓരോ തവണയും അവരുടെ താമസ സ്ഥലത്തുള്ള കാര്യങ്ങളൊക്കെ നോക്കേണ്ടത് ആ ടീമിലെ ഏതേലും എംപ്ലോയീ ആണ്.. ഇത്തവണ എന്നോട് നോക്കി ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്".. ബേജാറ് ബേജാറോടെ പറഞ്ഞു നിർത്തി..
പ്രകാശ് വന്ന പോലെ പോയി.
"എടാ, രാത്രി കഞ്ഞിയും അച്ചാറും പോരെ?? " അടുക്കളയിൽ എത്തിയ അവൻ വിളിച്ചു ചോദിച്ചു..
"മുട്ടേം ചേനേം വെച്ച് നീ കഞ്ഞിയാണോ ആക്കിയേ??" എന്റെ ചോദ്യം..
"അല്ല.. അങ്ങോട്ട് വന്ന സമയം ആക്കിയതൊക്കെ കരിഞ്ഞു പോയി.. ഇനി വേണേൽ കഞ്ഞി ആക്കണം"
ഓരോ ദിവസോം ഓരോ കാരണം..
"ആ ശരി.. കഞ്ഞി കഞ്ഞി ആക്ക്.. "
"എടാ, ഞാൻ പറഞ്ഞതിനെന്തേലും പരിഹാരം ആക്കെടാ, ക്ലയന്റ് വരുന്നുണ്ടെന്ന്.. അതും ഒരു പെണ്ണ് ഒറ്റക്കാ ഇത്തവണ"
ബേജാറ് ഇതു പറഞ്ഞതും അതുവരെ ആ വിഷയം മൈൻഡ് ആക്കാതിരുന്ന എന്റെ മനസ്സിൽ പഞ്ചായത്തിലെ മുഴുവൻ കോഴിയും ഒരുമിച്ച് കൂവി..
"പൊളിച്ചല്ലോ മോനെ.. "
"പോടാ..എനിക്കിവിടെ പേടിയായിട്ട് വയ്യ.. നാളെ വരും.. വരുന്നത് അമേരിക്കക്കാരിയാ.. അവരൊന്നും ശരിയല്ല.."
"അതെന്താ നീ അങ്ങനെ പറഞ്ഞത്?? " എന്റെ സംശയം..
"ഞാൻ സിനിമയിൽ കാണാറുള്ളതല്ലേ.. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മറ്റേതാ"
ബേജാറിന്റെ ബേജാറിനു കാരണം അതാണ്..
"അത് നീ അങ്ങനത്തെ സിനിമ മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാ .."
"എന്നാലും ഞാനൊറ്റക്ക് ആ ഹോട്ടലിൽ.. "
"ഒറ്റ റൂമിലാണോ രണ്ടാളും ?? "
"അതല്ല.. എനിക്ക് വേറെ റൂം ആണ്.. എന്നാലും.. "
"അതിരിക്കട്ടെ.. കാണാൻ എങ്ങനാ ആള്?? എത്ര പ്രായം കാണും ??"
"അതൊന്നും അറിയൂല.. സ്കൈപ്പിൽ ഒരു പൂച്ചയുടെ ഫോട്ടോയാ .."
"ഓഹോ .. അശ്വതി അച്ചു എന്നാണോ ക്ലയന്റിന്റെ പേര് ?? " എന്റെ ചോദ്യം..
"അല്ല .. എലിസബത്ത്.. എന്തെ അങ്ങനെ ചോദിക്കാൻ.. "
"അല്ല.. സാധാരണ അങ്ങനെ ആണല്ലോ.. "
"അമേരിക്ക ആയാലും അട്ടപ്പാടി ആയാലും പെൺകുട്ടികൾ സ്വന്തം ഫോട്ടോ ഇടാതെ പൂച്ചേടേം പൂവിന്റേം ഒക്കെ ഫോട്ടോ ഇടുന്നതാ ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.. "
കഞ്ഞി കഞ്ഞി കലത്തിൽ വെച്ച് വന്നത് ഈ എപിക് ഡയലോഗ് അടിക്കാനാണ്..
"ഏതായാലും നീ നാളെ ഓഫീസിൽ പോയി നോക്ക്.. ചിലപ്പോ ബിരിയാണി കൊടുത്താലോ.. "
ഞാനും പ്രകാശും സിനിമയിലേക്ക് കണ്ണ് നട്ടു .. ബേജാറ് പിന്നേം ഓരോ ദുരന്തം പറഞ്ഞോണ്ടിരുന്നു..
രാവിലെയായി..
പതിവില്ലാണ്ട് ബിനു കുളിച്ചു,അമ്പലത്തിൽ പോയി, കുറി തൊട്ട് സുന്ദരനായി..
"എന്താ അന്റെ ഉദ്ദേശം?? " ഇന്നലെ വരെ ദുരന്തം പറഞ്ഞോണ്ടിരുന്നവന് ഇന്നെന്ത് പറ്റിയെന്ന് മനസ്സിലായില്ല..
"ഏതായാലും നീ പറഞ്ഞ പോലെ ബിരിയാണി കൊടുത്താലോ.. " ഓന്റെ മുഖം കണ്ടാലറിയാം ,ബേജാറൊക്കെ പോയിട്ടുണ്ട്.. ഇപ്പൊ ഉള്ളിൽ മൊത്തം പ്രതീക്ഷയാ..
"ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.. ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെടുമെന്ന്."
ഓൻ പ്രതീക്ഷയും കൊണ്ടങ്ങു മോളിലോട്ട് പോകുവാ.. കള്ള ബഡുവ..
"ഈശ്വരാ..60 കഴിഞ്ഞ യുവതി ആയിരിക്കണേ ഇന്ന് വരുന്നത്.. " എന്നും പറഞ്ഞു പ്രകാശ് അടുക്കളയിലേക്ക് പോയി..
അസൂയ ,വെറും അസൂയ..
ബേജാറ് പല്ല് ഞെരിച്ചു.. പിന്നെ മുകളിലേക്ക് നോക്കി എന്തൊക്കെയോ പ്രാർത്ഥിച്ചു..
ഓൻ കുട്ടപ്പനായി ഓഫീസിലേക്ക് പോയി..
11 മണിയായപ്പോ ഓന്റെ ഫോൺ വന്നു..ഹലോ എന്ന് പറഞ്ഞപ്പോൾ തന്നെ കന്നി മാസത്തിൽ മഴ പെയ്യുന്നത് കണ്ട പട്ടിയുടെ സന്തോഷം എനിക്ക് അനുഭവിക്കാനായി..
"അളിയാ ,ആളെത്തി.. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ആളൊരു ചരക്കാണ് മോനെ.. "
"നിന്റെ ഭാഷയിൽ പറഞ്ഞാലോ?? " എന്റെ മറുചോദ്യം..
"ങേ.. അത്.. അതും ചരക്കെന്നെ.. അല്ലെ.. "
"പോടാ "
"പിന്നൊരു പ്രശ്നമുള്ളത് ,വേറൊരു പ്രോജെക്ടിലെ ഒരു സായിപ്പ് കൂടിയുണ്ട് ഇന്ന് എത്തിയിട്ട്.. അമേരിക്കയിൽ നിന്ന് തന്നെയാ, ലിയനാർഡോ.. അയാളും അതെ ഹോട്ടലിലാ താമസം.. " അത് കേട്ടപ്പോൾ എനിക്കെന്തോ ചെറിയൊരു സന്തോഷമൊക്കെ തോന്നി..
"വാഹ്. എന്നാൽ മദാമ്മയുടെ കാര്യം സായിപ്പ് നോക്കിക്കോളും.. നീ ഇറച്ചിക്കടയുടെ പുറത്തു നിക്കുന്ന പട്ടി നിക്കുന്ന പോലെ നോക്കി നിന്നാൽ മാത്രം മതിയാകും.. "എന്റെ സന്തോഷം ഞാൻ പ്രകടിപ്പിച്ചു..
"പോടാ.. ആളെ കണ്ടാൽ തന്നെ പേടിയാകും.. ഒരു കാടൻ.. ഓള് ആ ഭാഗത്തേക്ക് തന്നെ നോക്കുന്നില്ല..ഇന്നെന്റെ ചാരിത്രം ചരിത്രമാകും മോനെ.. വിഷ് മി എ ഗുഡ് ലക്ക്.. " ഓന്റെ അഭ്യർത്ഥന..
"ആ.. ഫോൺ വെച്ചിട്ട് പ്രാർത്ഥിച്ചോളാം " ചോപ്പ് ബട്ടൺ അമർത്തി..
"ഒന്നും നടക്കല്ലേ.. മദാമ്മക്ക് നല്ല യാത്രാക്ഷീണവും ഉറക്കും ഉണ്ടാകണേ " ഞാൻ നന്നായി പ്രാർത്ഥിച്ചു..
നേരത്തെ പ്രകാശിന് ഉണ്ടെന്ന് പറഞ്ഞില്ലേ, അതെ സാധനം എനിക്കും ഉണ്ടായിരുന്നു കേട്ടോ..
ഏത്?? അതെന്നെ, അസൂയ, വെറും അസൂയ..
വൈകുന്നേരമായി..
വാട്സപ്പിൽ ബിനുവിന്റെ മെസ്സേജ്, ഒരു ഫോട്ടോയാണ്..കൂടെ 'എങ്ങനുണ്ട് എന്റെ എലിയെന്ന' ചോദ്യവും..
സായിപ്പിന്റേം മദാമ്മയുടേം നടുക്ക് കപ്പത്തോട്ടത്തിൽ നിക്കുന്ന എലിയെ പോലെ ചിരിച്ചു നിക്കുന്ന ഓനെ ഞാൻ മൈൻഡ് ചെയ്തില്ല..മദാമ്മയെ സൂം ചെയ്തു നോക്കി..
'കൊള്ളാം .. പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ ചരക്കാ..ഉറക്ക ക്ഷീണമൊന്നുമില്ല, നല്ല പ്രസന്നതയുമുണ്ട്.. ഓൻറെയൊക്കെ ഒരു ടൈം '.. ആത്മഗതം..
"ഇന്നും നിനക്ക് കഞ്ഞി പോരെ ??" അടുക്കളയിൽ നിന്നും കപ്പേം ബീഫും ഉണ്ടാക്കാൻ പോയ പ്രകാശിന്റെ ചോദ്യം..
കപ്പ കൊണ്ടാണോ കഞ്ഞിയുണ്ടാക്കിയേ എന്ന് ചോദിച്ചില്ല, അവനും ഫോട്ടോ കിട്ടിക്കാണണം.. അതാവും കഞ്ഞിയാവാനുള്ള ഇന്നത്തെ കാരണം..
"മതി മതി.." വേദനയോടെ മറുപടി കൊടുത്തു..
ഞാൻ ഫോട്ടോ ഒന്നൂടി സൂം ചെയ്തു..
അര മണിക്കൂറിന് ശേഷം ബേജാറിന്റെ ഫോൺ..
എടുക്കാൻ തോന്നിയില്ല.. സന്തോഷം പങ്കുവെക്കാൻ ആണെങ്കിലോ ??
എന്തായാലും എടുത്തു..
"അളിയാ.. പണി പാളിയെടാ.." ബേജാറ് ബേജാറോടെ പറഞ്ഞു.. എന്റെ ബേജാറാക്കെ പോയി കുറച്ചു സന്തോഷം എവിടെന്നൊക്കെയോ വന്നു..
"എന്താടാ ??"
"ആ ലിയനാർഡോ ലെബനീസ് ആണെടാ.. " അവൻ പേടിയോടെ പറഞ്ഞു..
"ലെബനീസൊ.. നീയല്ലേ പറഞ്ഞെ അമേരിക്കയിൽ നിന്നാണ് എന്ന്.."
"അമേരിക്കയിൽ നിന്നൊക്കെ തന്നെ.. പക്ഷെ ആള് ലെബനീസ് ആണ്.. "
"ങേ.."
"എടാ.. ഈ ആണും ആണും തമ്മിൽ അത് ചെയ്യൂലേ.. അത് "
ആ ബെസ്റ്റ്.. ലെസ്ബിയൻ എന്നതാ മണ്ടൻ ഉദ്ദേശിച്ചത് എന്നിനിക്കപ്പോ കത്തി..ഏതായാലും ഞാൻ തിരുത്താനൊന്നും പോയില്ല..
"ഓ,ഗേ.. നിനക്കെങ്ങനെയാ മനസ്സിലായത്"
"ആ ഫോട്ടോ എടുത്ത് കഴിഞ്ഞ ഉടൻ അയാൾ എന്റെ ചന്തിക്ക് പിടിച്ചെടാ.. അതും പാന്റിന്റെ അകത്തു കയ്യിട്ടിട്ട്.. " അവൻ പേടിച്ചു കിതക്കാൻ തുടങ്ങി..
ഒരു സുഹൃത്ത് ഈ സമയത്തു ചിരിക്കാൻ പാടില്ല എന്നാണ് ലോ ഓഫ് ഫ്രണ്ട്ഷിപ് പറയുന്നത്.. എന്നാലും ഞാൻ ആ ലോ തെറ്റിച്ചു.. ഓൻ കേൾക്കാതെ ഞാൻ ചിരിച്ചു , അത്രമേൽ ഉണ്ടായിരുന്നു ആ ഫോട്ടോയിലെ ഓന്റെ ചിരി..
"നിനക്ക് തോന്നിയതാവും..നമ്മുടെ നാട് പോലല്ല.. അതവരുടെ ഒരു ശൈലിയാടാ.. കണ്ടാൽ അപ്പൊത്തന്നെ കിസ് അടിക്കും, അസ്ഥാനത്തു പിടിക്കും.. അങ്ങനെയങ്ങനെ.. അല്ലാതെ ലെബനീസ് ആയത് കൊണ്ടൊന്നുമല്ല" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"അല്ലടാ.. അത് മാത്രമല്ല.. റൂമിൽ കേറാൻ നേരം അയാളെന്നോട് രഹസ്യമായി പറഞ്ഞു "Dont lock the door,I will come" എന്ന് " അവൻ കരഞ്ഞു തുടങ്ങിയോ എന്നൊരു ഡൌട്ട്..
ഞാൻ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"പിന്നെ ആ ഫോട്ടോയിൽ ബാക്ക്ഗ്രൗണ്ടിൽ എന്താടാ പോലീസ് ഒക്കെ കണ്ടത് ??" വിഷയം മാറ്റാൻ ഞാൻ ചോദിച്ചു..
"അതെന്തോ അന്വേഷിക്കാൻ വന്നതാ.ആ കാടന്റെ അടുത്ത് നിന്ന് രക്ഷപെടാൻ ഞാൻ പോലീസുകാരുടെ കൂടെയൊക്കെ കമ്പനി അടിച്ചു നടക്കുവായിരുന്നു.. പോലീസ് പോയ ഉടൻ ഞാൻ റൂമിൽ കേറി വാതിലടച്ചതാ.." അവൻ പറഞ്ഞു നിർത്തി..
പിന്നേം കുറെ സമാധാനം ഫ്രീ ആയി കൊടുത്തു ഞാൻ ഫോൺ വെച്ചു..
ഫോട്ടോ ഒന്ന് കൂടി നോക്കി.. കാടൻ ആണെങ്കിലും മദാമ്മയെക്കാളും പ്രസന്നത സായിപ്പിനാ..
"ബേജാറിന്റെ ചാരിത്രം ചരിത്രമാവാതിരുന്നാൽ അതവന്റെ മുജ്ജന്മ പുണ്യം.. "
കഞ്ഞി കുടിക്കാൻ നേരം ഈ കാര്യം ഞാൻ പ്രകാശിനോട് പറഞ്ഞു,ഓൻ അടുക്കളയിൽ പോയി ബീഫ് എടുത്തു വന്നു എന്റെ കഞ്ഞിയിൽ ഇട്ടു തന്നു..
വെറുതെ ,വെറും സ്നേഹം..
രാത്രി പിന്നേം ബേജാറിന്റെ ബേജാർ വിളികൾ വന്നു..
സായിപ്പ് വാതിലിൽ ഇടക്കിടക്ക് മുട്ടുന്നത് കാരണം അവന്റെ മുട്ടലുകൾ പോലും നിന്നിരിക്കുകയാണെന്ന് കരഞ്ഞോണ്ട് പറഞ്ഞു..
അല്ലേലും പേടിച്ചാലോ, മുള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തേലും ഒച്ച കേട്ടാലോ ഒക്കെ സ്വിച്ച് ഇട്ട പോലെ മുള്ളൽ നിക്കുന്ന മുള്ളോഫോബിയ എന്ന അസുഖം ഉള്ള ചെറുക്കനാ,എന്താകുമോ എന്തോ..
ഞങ്ങൾ മാക്സിമം സമാധാനിപ്പിച്ചു..
രാവിലെയായി..
വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞങ്ങൾ എണീറ്റത്..
ഞാൻ എണീറ്റ് സമയം നോക്കി, 10 മണിയായിട്ടുണ്ട്..
വാതിൽ തുറന്നു..
ബേജാറാണ്,വലത്തേ കവിളിൽ കൈ കൊണ്ട് മറച്ചിട്ടുണ്ട്.
"എന്താടാ സായിപ്പ് പിടിച്ചു കടിച്ചോ??"
കണ്ട ഉടൻ എന്റെ ചോദ്യം..
"ഇല്ല.. കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു.." അവന്റെ മറുപടി..
"അല്ലെങ്കിലും ആഗ്രഹിച്ചത് കിട്ടാതെയാകുമ്പോൾ സായിപ്പന്മാർക്ക് പ്രത്യേകം പ്രാന്താണ്. അതാവും.." പ്രകാശിന്റെ കണ്ടു പിടിത്തം..
"ശരിയാടാ.. എന്നാലും ഇത്രേം പ്രാന്ത് ഞാൻ പ്രതീക്ഷിച്ചില്ല " ബേജാർ അത് ശരി വെച്ചു..
"എന്നാൽ നിനക്ക് കൊടുത്തോടായിരുന്നോ ?? " പ്രകാശ് തിരിച്ചടിച്ചു.
"പക്ഷെ അയാൾക്ക് വേണ്ടത് അതാന്നു എനിക്കറിഞ്ഞിരുന്നേൽ കൊടുത്തേനേ ഡാ .." ബേജാറിന്റെ മുഖത്ത് കുറ്റബോധം ഊബർ ടാക്സി പിടിച്ചെത്തി..
ങേ.. ങേ..!
ആദ്യത്തെ ങേ എന്റേത്,രണ്ടാമത്തേത് പ്രകാശിൻറേം..
"ശരിക്കും എന്താ സംഭവിച്ചേ.. നീ വിശദമായി പറയ്"
വേദനയോടെ ബേജാർ പറഞ്ഞു തുടങ്ങി..
"രാത്രി ഞാൻ ഒരു പോള കണ്ണടച്ചില്ല.. സായിപ്പും.. ഓരോ അര മണിക്കൂറും അയാൾ വന്ന് വാതിലിന് മുട്ടായിരുന്നു..അങ്ങനെ രാവിലെയായി.."
"എന്നിട്ട്??"
"അയാളുടെ ഒച്ചയൊന്നും കാണാതായപ്പോ ഞാൻ പതിയെ വാതിൽ തുറന്നു.. ആ ഒച്ച കേട്ടതും അയാൾ അടുത്ത മുറിയിൽ നിന്നും ഓടിച്ചാടി ഒരു വരവായിരുന്നു.. തെലുങ്ക് സിനിമയിൽ വടിവാളുമെടുത്തു വില്ലന്മാർ വരുന്ന അത്രേം സ്പീഡിൽ .. " അവന്റെ കണ്ണുകളിൽ ഞങ്ങളന്നേരം ആ ഭയം അനുഭവിച്ചറിഞ്ഞു..
"എന്നിട്ട്??"
"ഞാൻ വാതിലടക്കും മുമ്പ് അയാൾ റൂമിലേക്ക് ചാടിക്കേറി എന്റെ പാന്റ്സ് വലിച്ചങ്ങു താഴ്ത്തി"
"അരെ വാഹ്, എന്നിട്ട്??????"
"എന്റെ പിറകിൽ കയ്യിട്ട് ജെട്ടിയുടെ ഉള്ളിൽ നിന്നും ഒരു പാക്കറ്റ് എടുത്തെടാ.."
ങേ.. !!ങേ..!!
"നീയെന്തിനാ ജെട്ടിന്റുള്ളിൽ പാക്കറ്റ് വെച്ചത്?? "എന്റെ ചോദ്യം
"പേടിച്ചിട്ടു പമ്പേഴ് വെച്ചതായിരിക്കും" പ്രകാശിന്റെ ഉത്തരം..
"പോടാ.. അതയാൾ തന്നെ വെച്ചതാ. എന്തോ കഞ്ചാവോ പണ്ടാരമോ മറ്റോ ആയിരുന്നു..അയാൾ എവിടുന്നോ ഒപ്പിച്ചത് പോലീസിനെ കണ്ടപ്പോൾ പേടിച്ചു എന്റെ പിറകിൽ വെച്ചതാടാ.. അതെടുക്കാൻ ആണ് അയാൾ റൂമിലേക്ക് വരാൻ നോക്കിയത്..ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ സായിപ്പിന് പ്രാന്താകും എന്ന് ഇവൻ പറഞ്ഞത് ശരിയാടാ.. അതെടുത്തു അയാൾ കരണം പൊകയുന്ന രീതിയിലാ ഒന്ന് പൊട്ടിച്ചത്.. എന്റെ ഭാഗ്യത്തിന് പാടൊന്നും വന്നിട്ടില്ല.."
അവൻ പറഞ്ഞു നിർത്തി.
ലോ ഓഫ് ഫ്രണ്ട്ഷിപ് ഞങ്ങൾ പിന്നേം പൊട്ടിച്ചു..
ബേജാറ് കണ്ണീരിലാണ് എന്ന് നോക്കാതെയാ ഞങ്ങൾ ചിരിച്ചത് ..
"നിർത്തെടാ പട്ടികളെ.. അടി കിട്ടിയതല്ല രണ്ട് പ്രധാന പ്രശ്നങ്ങളോർത്താ എന്റെ വിഷമം"
"എന്താ രണ്ടാമത്തെ പ്രശ്നം??" എന്റെ ചോദ്യം
"ജെട്ടിക്കുളിൽ കഞ്ചാവും വെച്ചാടാ ഞാൻ പോലീസിന്റെ കൂടെ കമ്പനി കൂടെ നടന്നത്?? "
എപിക് ..!
"അപ്പൊ ആദ്യത്തെ പ്രശ്നം?? "
"ഹോട്ടലിൽ എത്തിയ ഉടൻ റൂമിൽ കേറി കതകടച്ച ആ പണ്ടാര എലി റൂമിന്ന് പിന്നെ ഇറങ്ങിയത് എപ്പോഴാന്നറിയോ?? സായിപ്പ് എന്റെ റൂമിൽ നിന്നും ഇറങ്ങിയ സെയിം മോമെന്റിൽ.. ഞാൻ പാന്റിടുന്നത് കണ്ട അവൾ ചോദിക്കുവാ, "ഹോപ്പ് യു ടൂ എൻജോയ്ഡ് എ ലോട്ട്,നോട്ടി ഗയ്സ് " എന്ന്.. "
മാസ്മരികം..!
അവന്റെ കണ്ണിൽ കണ്ണീരല്ല.. തീയായിരുന്നു..
അവൻ മുഖം തടവി..
"സാരമില്ലെടാ, മൂലക്കുരു വരാനിരുന്നത് മുഖക്കുരു വന്നു എന്ന് സമാധാനിച്ചാൽ മതി" ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
"പോടാ.. അവളിപ്പോ ഓഫീസിൽ പോയി പറയൂലെ ഞാൻ ലെബനീസ് ആണെന്ന്.. അതാ എന്റെ പേടി.. "
"ഇല്ലെടാ.. അമേരിക്കക്കാരിയല്ലേ.. അവർക്കിതൊക്കെ സാധാരണമാ.."
"എന്തായാലും പെണ്ണെല്ലെടാ.. പറയും അവൾ.." അവൻ കരഞ്ഞു തുടങ്ങി..
പക്ഷെ അവൻ പേടിച്ച പോലെ സംഭവിച്ചില്ല.. എലി ആരോടും ഒന്നും പറഞ്ഞില്ല.. അവൾ അന്നെന്നെ ഹൈദരാബാദിലെ ഒരു കമ്പനി കൂടി സന്ദർശിച്ചു അമേരിക്കയിലേക്ക് പോയി..
ബേജാറിന്റെ ബേജാറ് പതിയെ ഇല്ലാതായി..

മാസങ്ങൾ കടന്നുപോയി..
ഒരീസം ബേജാറ് പതിവിലും ബേജാറായി റൂമിലേക്കെത്തി..
"അളിയാ സീൻ കോൺട്രയാണ്."
പഴേ അതെ കരച്ചിലിന്റെ ടോൺ..
"എന്തെ, എലി മെയിൽ വല്ലോം അയച്ചോ??
"ഇല്ലെടാ.. അവളുടെ ടീമിൽ നിന്നും അടുത്ത മാസം ഒരു സായിപ്പ് കൂടി വരുന്നുണ്ട് ഇങ്ങോട്ടേക്ക്.."
"അതിന് നിനക്കെന്താടാ ??"
"അയാൾ മെയിൽ അയച്ചിട്ടുണ്ട്, ഫുഡ് ആൻഡ് അക്കൊമൊഡേഷൻ ഞാൻ നോക്കിയാൽ മതിയെന്ന്.. ഇനി അയാൾ ലെബനീസ് ആയിരിക്കുമോ ??
ഞാൻ ലെബനീസ് ആണെന്ന് അവൾ പറഞ്ഞത് കൊണ്ടാകുമോ ഞാൻ തന്നെ വേണമെന്ന് പറയുന്നത്?? "

"സാരൂല്ലടാ.. നീയല്ലേ പറഞ്ഞെ ചില ക്ലയന്റ് ഒക്കെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ
രക്ഷപ്പെടുമെന്ന്" പ്രകാശ് സമാധാനിപ്പീര് ഡയലോഗ്..
ബേജാറിന്റെ കണ്ണിൽ കട്ടപ്പ പിന്നിൽ നിന്നും തന്തയെ കുത്തിയ കഥ കേട്ട ജൂനിയർ ബാഹുബലിയുടെ കണ്ണിലെ അതെ തീ..!
ബേജാറിന്റെ ബേജാർ ദിവസങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ..!