ഈ പോസ്റ്റ് വായിച്ചു കഴിയുമ്പോള്‍ ആരും ചോദിച്ചു പോകും "ഇതെന്തു തേങ്ങയാ" എന്ന്..
എന്തായാലും ഒരു തേങ്ങയുടെ, എന്തിനു ഒരു കരിക്കിന്റെ വലിപ്പം പോലുമില്ല ഈ ബ്ലോഗ്ഗിന്..
ഏതായാലും നമ്മുടെ സ്വന്തം തേങ്ങയെ കുറിച്ച്, സര്‍വ്വോപരി തെങ്ങിനെ കുറിച്ചാണീ ബ്ലോഗ്..!!!
ഒരു വര്‍ഷം മുമ്പുള്ള ഒരു ഞായറാഴ്ച..
പതിവ് ഞായറാഴ്ചകളെന്ന പോലെ തന്നെ അന്നും അതിരാവിലെ പത്തു മണിക്ക് തന്നെ എഴുന്നേറ്റു..
മൊബൈല്‍ എടുത്തു നോക്കി.. മൂന്നു മെസ്സേജ് വന്നിട്ടുണ്ട്..
ഓരോന്നായി വായിച്ചു നോക്കി..
'ആദ്യ മെസ്സേജ് 25 പേര്‍ക്കയച്ചില്ലെങ്കില്‍ ദൈവം കണ്ണില്‍ കാന്താരി മുളക് തേക്കുമെന്ന്.. '
ഹയ്യോ.. വേണ്ടായേ.. റീചാര്‍ജ് ചെയ്തിട്ട് ഞാന്‍ അയച്ചാക്കാമേ!!!..
ഇനി രണ്ടാമത്തെ മെസ്സേജ്...
സാധാരണ ഉറങ്ങി,സുഖ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ ഉറക്കും സ്വപ്നവും നഷ്ടപ്പെടുത്താന്‍ വരുന്ന 'ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ് ' എന്ന മെസ്സേജ്..
"ഇന്നലെ എടുക്കാന്‍ പറ്റിയില്ല,നാളത്തേക്ക് വരവ് വെച്ചിരിക്കുന്നു" എന്ന് പറഞ്ഞു അടുത്ത മെസ്സേജ്-ലേക്ക്..
അത് വായിച്ച എന്റെ കണ്ണ് തള്ളി പുറത്തേക്കു വന്നു..
പ്രതേകിചൊന്നുമില്ല അതില്‍, ഒരു വാക്ക്, വെറും ഒരേ ഒരു വാക്ക്.. അതിങ്ങനെ,
"തെങ്ങില്‍ കേറാന്‍ അറിയോ???? " (Thengil keran ariyuo????)
മെസ്സേജ് വന്ന സമയം നോക്കി..
രാത്രി 12:09 !!!..
മെസ്സേജ് വന്ന നമ്പര്‍ നോക്കി..
അറിയാത്ത ഏതോ നമ്പര്‍!!!...
"പടച്ചോനെ. ഏതവനാണാവോ അര്‍ദ്ധരാത്രിക്ക് ഞാന്‍ തെങ്ങില്‍ കേറുമോ എന്നറിയേണ്ടത്.."
ഞാന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട സഹമുറിയന് ഷിനോജ് അടുത്തേക്ക് വന്നു..
"എന്താടാ?? മൊബൈലില്‍ പല്ലി വല്ലതും കേറിയോ???" അവന് ചോദിച്ചു..
"പല്ലി അല്ലേടാ.. മെസ്സേജ്-ല്‍ ഒരു തേങ്ങ.. "
"ദൈവമേ... തേങ്ങയൊക്കെ ഇപ്പൊ മെസ്സേജ് വഴി വന്നു തുടങ്ങിയോ?? കാലം പോയ ഒരു പോക്കെ..!!!"
"ഹാ.. അതല്ലെടാ... ഒരു മെസ്സേജ് വന്നു.. അത് നോക്കുവാ.."
"എന്ത് മെസ്സേജ്???"
"ഞാന്‍ തെങ്ങില്‍ കേറുമോ എന്ന് ആര്‍ക്കോ അറിയണം പോലും...!!!"
"ആഹ്.. അപ്പൊ നിനക്ക് തെങ്ങ് കയറ്റമാണ് പണി എന്നറിയാത്ത നിന്റെ ഏതേലും ഫ്രണ്ട് ആവും.."
"പോടാ.. നേരാംവണ്ണം ഒരു സ്ടെപ്പ് പോലും കയറാനറിയാത്ത എനിക്ക് തെങ്ങ് കേറാനറിയാമോ എന്ന് ചോദിച്ചവന് ആരാണെന്നു അറിഞ്ഞിട്ടു തന്നെ കാര്യം.."
അതും പറഞ്ഞു ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു..
'കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..'
നല്ല ബെസ്റ്റ് ഡയലര്‍ ട്യൂണ്‍..!!!
ഏതായാലും പാട്ട് തീരും മുമ്പ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ"
മറുതലക്കല്‍ ഒരു കിളിനാദം..!!!
ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് ഏതേലും ആണാവും എന്ന് കരുതി മനസ്സില്‍ കണ്ടു വെച്ച തെറി വാക്കുകള്‍ പെട്ടെന്ന് വിഴുങ്ങി..
വാക്കുകളുടെ കൂടെ നാവും വിഴുങ്ങിയോ എന്നൊരു സംശയം.. കാരണം കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
"ഹലോ.." വീണ്ടും കിളിനാദം..
പാതി വിഴുങ്ങിയ നാക്ക് അണ്ണാക്കില്‍ നിന്നും വലിച്ചെടുത്ത് ഞാന്‍ സംസാരിച്ചു തുടങ്ങി..
"ഹലോ.. ആരാ ഇത്???"
"ഇതാരാ???"
"നിങ്ങളാരാ???"
"എന്റെ നമ്പറിലേക്ക് വിളിച്ചു ഞാന്‍ ആരാണെന്നോ?? ആദ്യം താനാരാണെന്ന് പറ..." തെങ്ങ് ചേച്ചി ചൂടായി തുടങ്ങി..
"ഞാന്‍.. അത്....... എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന് പറയാന്‍ വിളിച്ചതാ.."
"എന്തോന്നാ???"
"എനിക്ക് തെങ്ങ് കേറാന്‍ അറിയില്ല എന്ന്...." ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കി..
"അതെന്തിനാ എന്നോട് പറയുന്നത് ???"
"അല്ല.. എനിക്ക് ഇന്നലെ പാതിരാത്രി എനിക്കൊരു മെസ്സേജ് വന്നായിരുന്നു.. 'തെങ്ങില്‍ കേറാന്‍ അറിയുമോ' എന്ന് ചോദിച്ച്,.."
ഞാന്‍ അത് പറഞ്ഞതും മറുതലക്കല്‍ ഒരു ഞെട്ടല്‍..
അവളുടെ സംസാരത്തില്‍ അവളും അറിയാതെ നാക്ക് വിഴുങ്ങി പോയി എന്ന് തോന്നി..
'മുഴുവനായും വിഴുങ്ങിക്കാനില്ല കൊച്ചെ.. വലിച്ചെടുത്ത് സംസാരിക്ക്' എന്ന് പറയുന്നതിന് മുമ്പ് അവള് വീണ്ടും സംസാരിച്ചു തുടങ്ങി..
"അത്... അത്.. എനിക്ക് നമ്പര്‍ മാറിപോയതാ.. സോറി...." അതും പറഞ്ഞു അവള് ഫോണ്‍ കട്ട് ചെയ്തു...
ഇതെന്തു കൂത്ത്...???
ഞാന്‍ വീണ്ടും അതേ നമ്പര്‍ ഡയല് ചെയ്തു..
'കള്ളാ കള്ളാ കൊച്ചുകള്ളാ,
നിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..'
ബട്ട് ഇത്തവണ ഫോണ്‍ എടുത്തില്ല.. കട്ട് ചെയ്തു...
കാര്യങ്ങള്‍ മുഴുവന്‍ ശിനോജിനോട് പറഞ്ഞു..
കുറഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ നമ്പറിലേക്ക് ഒരു കാള്‍..
ഞാന്‍ നമ്പര്‍ നോക്കി.. എന്റെ നമ്പറുമായി വളരെ സാമ്യമുള്ള ഒരു നമ്പര്‍..
'അയല്‍വാസിയെ പരിചെയപ്പെടാനവും' എന്ന് വിചാരിച്ച് ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. ആരാ??"
"എന്റെ പേര് പ്രേമന്..."
പേര് പ്രേമന് എന്നാണേലും ശബ്ദം എം.എസ് ത്രിപ്പൂണിത്തുറയുടേത് പോലുണ്ട്..
"എന്താ ചേട്ടാ???" മാക്സിമം ബഹുമാനം കൊടുത്തു ഞാന്‍ ചോദിച്ച്..
"ഇന്നലെ രാത്രി നിങ്ങള്‍ക്കൊരു മെസ്സേജ് വന്നില്ലേ, 'തെങ്ങില്‍ കേറാന്‍ അറിയുമോ' എന്ന് ചോദിച്ച്.."
"ഉം.. വന്നായിരുന്നു.. എന്താ??" ഞാന്‍ ചൊദിച്ചു..
"അത് എന്റെ കാമുകി എനിക്കയച്ച മെസ്സേജ് ആണ്.. നമ്പര്‍ മാറി നിങ്ങള്‍ക്ക് വന്നതാ.."
'ആഹാ.. ചേട്ടനായിരുന്നോ ആ തേങ്ങാ ചേട്ടന്?? ശരിക്കും ചേട്ടന് തെങ്ങില്‍ കേറാന്‍ അറിയുമോ???' എന്ന് ചോദിക്കാന്‍ തോന്നിപ്പോയി..
പക്ഷെ ചോദിച്ചില്ല,കാരണം ശബ്ദം കേട്ടിട്ട് തന്നെ പേടി തോന്നുന്നു..വെറുതെ എന്തിനാ പറമ്പില്‍ വീണ തേങ്ങയെടുത്ത് തലയില്‍ ഇടുന്നത്..!!!
"ആണോ.. ?? അത് കുഴപ്പമില്ല ചേട്ടാ..." ഞാന്‍ പറഞ്ഞു..
"എനിക്ക് കുഴപ്പമുണ്ട്.. ഇനി അതും പറഞ്ഞു നിങ്ങള്‍ അവളെ വിളിച്ചു ശല്യപ്പെടുത്തരുത്.."
"ഇല്ല ചേട്ടാ ഇല്ല.. ആ പെങ്ങളെ ഇനി ഞാന്‍ വിളിക്കില്ല.. എന്നാലും ഞാന്‍ ഒരു കാര്യം കൂടി ചോദിച്ചോട്ടെ??"
"ഉം.. എന്താ??"
"എന്നാലും എന്തായിരുന്നു ആ മെസ്സേജ്-ന്റെ അര്‍ത്ഥം..??"
"അത്.................. " ആ ചേട്ടന് പറഞ്ഞു തുടങ്ങി..
ആ കഥ ഇങ്ങനെ,
"തേങ്ങാ ചേട്ടനും ചേച്ചിയും തമ്മില്‍ മുടിഞ്ഞ പ്രേമമാണ്.. ആ പ്രേമം പെണ്ണിന്റെ വീട്ടില്‍ അറിഞ്ഞു.. എല്ലാ പ്രേമത്തിലും എന്ന പോലെ വീട്ടുകാര്‍ ഈ പ്രേമത്തിന്റെ നേര്‍ക്കും വാളെടുത്തു..അവര്‍ തമ്മില്‍ കാണാനുള്ള എല്ലാ വഴികളിലും വീട്ടുകാര്‍ കാരമുള്ളുകള്‍ വിരിച്ചു.. എങ്കിലും നായകന് ഇടക്കൊക്കെ രാത്രി സമയം നായികയെ കാണാന്‍ വരും.. നായികയുടെ വീടിന്റെ മതില് ചാടി ,നായിക എടുത്തു വെച്ച ഏണി വഴി ടെറസില്‍ കേറും.. അവിടെ വെച്ച് അവര്‍ സംസാരിക്കും.. അത് വഴി തന്നെ ഇറങ്ങിപ്പോകും..അങ്ങനെ ഒരു രാത്രി നായിക നോക്കുമ്പോള്‍ ഏണി കാണുന്നില്ല.. വില്ലന്‍ (നായികയുടെ അച്ഛന്) ഏണി എടുത്തു മാറ്റിയിരിക്കുന്നു...അങ്ങനെ നായിക നോക്കിയപ്പോള്‍ ഒരേ ഒരു വഴിയെ കണ്ടുള്ളൂ, വീടിന്റെ മുന്നിലുള്ള തെങ്ങ് വഴി മുകളില്‍ കേറുക.. അത് കൊണ്ട് നായിക നായകനയച്ച മെസ്സേജ് ആണ് നമ്പര്‍ മാറി എനിക്ക് വന്നത്.. "
ചുരുക്കി പറഞ്ഞാല്‍ തെങ്ങിന് വെച്ചത് കൊണ്ടത് കവുങ്ങിന് എന്നര്‍ത്ഥം...!!!
ഏതായാലും മെസ്സേജ് വന്നത് പാതിരാത്രി ആയതു നന്നായി.. പകല്‍ വല്ലതുമായിരുന്നെല് ഞാന്‍ തെങ്ങ് കേറാന്‍ അറിയുമോ എന്ന് നോക്കി ഇഹലോകവാസം വെടിഞ്ഞേനെ...!!!
ചേട്ടന് കഥ പറഞ്ഞു കഴിഞ്ഞു..
ഒരു 'ഓള് ദ ബെസ്റ്റും' പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കഥയൊന്നും അറിയാതെ, ഷിനോജ് എന്റെ അരികിലേക്ക് വന്നു..
"അളിയാ.. എനിക്കൊരു സംശയം..." അവന് പറഞ്ഞു..
"എന്താടാ???"
"അവള് പാതിരാത്രി തേങ്ങ ചോദിച്ചത് ചമ്മന്തി അരക്കാനായിരിക്കുമോ, അതോ വേറെന്തേലും കറി വെക്കാനായിരിക്കുമോ??? "
എഹ്..കുറച്ചു നേരത്തേക്ക് എനിക്കുത്തരമുണ്ടായില്ല.. പിന്നെ ശ്രീനിവാസനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു,
"മീന്‍ അവിയല്‍ വെക്കാനാവും.. മീന്‍ അവിയല്‍ എന്താകുമോ എന്തോ???!!!"
പോരുന്നോ എന്റെ കൂടെ?? Please click on Join this site button..
Subscribe to:
Post Comments (Atom)
ഡേയ്, അടുത്ത മെസേജ് വരുന്നതിനു മുന്‍പ് തെങ്ങുകയറ്റം പഠിച്ചോ.
ReplyDeleteഒരു ധൈര്യത്തിന് നല്ലതാ.
ചിരിച്ചു ഞാന്‍ പണ്ടാരടങ്ങിയെടാ.
@Kannooraan.. Thank you very much sir.. :)
ReplyDelete'കള്ളാ കള്ളാ കൊച്ചുകള്ളാ,
ReplyDeleteനിന്നെ കാണാനെന്തൊരു സ്റ്റൈല്‍ ആണ്..'
തേങ്ങാപോസ്റ്റ് കലക്കീട്ടാ
:)
ReplyDelete@Ajith n Khaadu.. നന്ദി ഉണ്ട് കെട്ടാ.. :)
ReplyDeleteഈ തേങ്ങാ കഥ നന്നായീ കേട്ടോ..ആദ്യായിട്ടാ ഇവിടെ വരുന്നത് . ഇനിയും വരാം മുടങ്ങാതെ!!
ReplyDeleteസ്നേഹത്തോടെ മനു..
@Manu.. മനുവിന് വേണ്ടി ഒരു സീറ്റ് ഒഴിച്ച് വെക്കാം.. സ്ഥിരമായി വന്നേക്കു..
ReplyDeleteസ്നേഹത്തോടെ,
ഫിറോസ്
ഹ ഹ ഹ ഹ സംഭവം തകര്‍ത്തു ഫിറോസ്...
ReplyDeleteതെങ്ങുകയറാന്‍ പഠിച്ചോ എന്തായാലും
ReplyDelete@ജോമോന്... നന്ദി..
ReplyDelete@anamikaപഠിച്ചു... അടുത്ത മെസ്സേജ് വരാന്‍ വേണ്ടി കാത്തിരിക്കുവാ.. :)
ഞാന്‍ വലാതെ കാടുകയറി ചിന്തിച്ചുപോയി എന്റെ ഫിറോസ്, കൊതിപ്പിച്ചു.........അവസാനം വെറുതെ ആയിപ്പോയി. :(
ReplyDeleteഫിറോസിക്കാ ങ്ങള് ബെക്കം പോയി തെങ്ങ് കയറ്റം പഠിച്ചോളീം... ഇനിയിതു പോലെ വല്ല മെസ്സേജും വന്നാലോ ? നന്നായ്യിട്ടുണ്ട് ട്ടോ. ആശംസകൾ.
ReplyDeleteഅപ്പൊ തെങ്ങ് കയറ്റം പടിക്കല്‍ നിര്‍ബന്ധമാണ് അല്ലെ ? ഫാഗ്യമുന്ടെങ്കില് മെസ്സേജ് വന്നാലോ ????....:P
ReplyDeleteകൊള്ളാമല്ലോ... നല്ല മധുരമുള്ള ഇളനീർ പോസ്റ്റ് തന്നെ....
ReplyDeleteപിന്നെ വരാം ഫിറോസ്
ഹഹ.. തെങ്ങാപ്പോസ്റ്റ് നന്നായി എഴുതി.. ഞാനും തെങ്ങ് കയറ്റം പഠിക്കാന്‍ ആലോചിക്കട്ടെ.. ആശംസകള്‍.....
ReplyDeleteതെങ്ങില്‍ പോയിട്ട് മാവിലെങ്കിലും കേറാന്‍ അറിയോ എന്ന് ചോദിച്ചൊരുപെണ്ണും നമുക്ക് ഒരു മെസ്സേജ് അയക്കുന്നില്ലല്ലോ ഈശ്വര.... എന്തായാലും നന്നായി ചിരിപ്പിച്ചു
ReplyDeleteഅനക്ക് ഈന്തപ്പനേല് കേറാന്‍ അറിയോ?....
ReplyDeleteഎന്നൊരു മെസ്സേജ് എന്നാ കര്‍ത്താവേ എനിക്ക് വരിക..((ഗള്‍ഫില്‍ തെങ്ങില്ലല്ലോ)) :D
ചിരിപ്പിച്ചു കൊല്ലാന്‍ കൊട്ടേഷന്‍ എടുത്ത അടുത്ത ആളെ കൂടി കണ്ടു കിട്ടിയ വിവരം പ്രഖ്യാപിച്ചു കൊള്ളുന്നു .
ReplyDeleteകോപ്പ് ഞാനൊരു കള്ളനെ പിടിച്ച സന്തോഷത്തിൽ അത് പുറത്ത് പറയണോ രഹസ്യമായി പറയണോ എന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പഴാ, അടിയിലേക്ക് നോക്കുമ്പോ ഇതിൽ എന്റെ കമന്റ് കാണുന്നത്. ന്തായാലും വായിച്ചു പോയില്ലേ. ആശംസകൾ.
ReplyDeleteഞാന്‍ ആലോചിക്കുന്നത് കാമുകന്മാരുടെ ഒരവസ്ഥയേ.. മര്യാദക്ക് പ്രേമിക്കണമെങ്കില്‍ തെങ്ങില്‍ കയറാനും അറിയണം അല്ലേ....
ReplyDeleteഹി ഹി.. ഗൊച്ചു ഗള്ളി....
ReplyDeleteഎന്തൊക്കെയായാലും ലവൾടെ കാമുകനു കാര്യം പെട്ടന്നു മനസിലായി.. അറ്റോണ്ടല്ലെ നിനക്ക് വേഗം തിരിച്ച് വിളിച്ചേ....
എല്ലാര്ക്കും നല്ല യമണ്ടന്‍ താങ്ക്സ്.. :)
ReplyDeleteHi
ReplyDelete