ചിരിചിത്രങ്ങള്ക്കിടയില് ഒരല്പം കാര്യമാവാം..
മാറുന്ന മലയാളിയുടെ വികല മനസിന് ഈ ബ്ലോഗ്പോസ്റ്റ് സമര്‍പ്പിക്കുന്നു..
രണ്ടു മൂന്നു ദിവസമായി മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വന്ന മാറ്റം ഒരുപക്ഷെ നമ്മെ ചിരിപ്പിക്കും, അതിലേറെ ചിന്തിപ്പിക്കും..
സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലുമില്ലാത്ത തിക്കും തിരക്കും ഒരു "സൂപ്പര്‍ തറ" ചിത്രത്തിന് ലഭിക്കുന്നു എന്നത് തന്നെ കാര്യം..
അസൂയാവഹം തന്നെയാണീ "തറയുടെ" വളര്‍ച്ച..
ഒരു സുപ്രഭാത്തില്‍ കയറി ഒരു ആല്‍ബം സോണ്ഗ് പോലെ തോന്നുന്നത് യുടുബില്‍ അപ്ലോഡ് ചെയ്യുക..
പിന്നൊരു നാള് അതിന്റെ വാല് പിടിച്ചു അടുത്ത പാട്ടും..
ഇതൊക്കെ കണ്ട ഇന്നത്തെ ക്ഷുഭിത യൌവ്വനം, ഒരുപക്ഷെ കൊടുങ്ങല്ലൂരുകാര് പോലും അറിയാത്ത ഭാഷാ പ്രവീണ്യത്തോട് കൂടെ തെറിയഭിശേഖം നടത്തുക..
ഇതെല്ലം കഴിഞ്ഞ പടം റിലീസ് ചെയ്തപ്പോള്‍ ഇതേ മലയാളികള്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ അവനു വേണ്ടി ജയ് വിളിക്കുക..
കേരളത്തിലല്ലാതെ എവിടെ നടക്കും ഈ വിരോധാഭാസം..???
ഇതൊക്കെ കണ്ടും കേട്ടും നാം മനം മടുത്തു ടീവീ കാണാനിരുന്നാല്‍ ചാനലുകളില്‍ ഈ മാന്യദേഹത്തിന്റെ ഇന്റര്‍വ്യൂ..
"മനുഷ്യന് ഭ്രാന്തു പിടിച്ചാല്‍ ചങ്ങലക്കിടാം, എന്നാല്‍ ചങ്ങലക്കു ഭ്രാന്തു പിടിച്ചാല്‍ എന്ത് ചെയ്യും" എന്ന് ചോദിക്കുന്നത് നമുക്കിനി ഇങ്ങനെ തിരുത്താം..
"സന്തോഷിനു ഭ്രാന്തു പിടിച്ചാല്‍ പടം കാണാന്‍ പോകാതിരിക്കാം എന്നാല്‍ ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഭ്രാന്തു പിടിച്ചാല്‍ എന്ത് ചെയ്യും???".......!!!!!!!!!!!!
തകര്‍ക്കപ്പെട്ടത് വിശ്വാസമാണ് എന്നത് ഒരു പരസ്യ വാചകം.. ആ പരസ്യ വാചകം ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് "സന്തോഷ് പാമരന്" ആണെന്ന് തോന്നുന്നു..
(പണ്ഡിറ്റ് എന്ന വാക്കിനെ വികലമാക്കാന്‍ എനിക്ക് വയ്യ.. )
അയാള്‍ തകര്തെറിഞ്ഞത് ഒരോ മലയാളിയുടെയും വിശ്വാസങ്ങള്‍ തന്നെയാണ്..
ഒരു പാട്ടിറങ്ങിയപ്പോള്‍ ഞാന്‍ കരുതി അവന് ഈ പരിപാടി നിര്‍ത്തി വല്ല കാഷിക്കും പോകുമെന്ന്..
പക്ഷെ എന്റെ വിശ്വാസം തകര്‍ക്കപ്പെട്ടു.. അടുത്ത പാട്ടുമായി അവന് വീണ്ടും വന്നു..
സിനിമ ഇറങ്ങും എന്നത് തെറി പറഞ്ഞ മലയാളിയെ ഭീഷണിപ്പെടുത്തിയതാവും എന്ന് കരുതി. ..
പക്ഷെ എന്റെ വിശ്വാസം ഒന്ന് കൂടി തകര്‍ക്കപ്പെട്ടു.. പടത്തിന്റെ ട്രൈലര്‍ ഇറങ്ങി..
മലയാളികള്‍ ഒന്ന് കൂടി ചിരിച്ചു,അതിലുപരി മറന്നു തുടങ്ങിയ തെറി സാധകം ചെയ്തു മൂര്‍ച്ച കൂട്ടി എടുത്തു.
പിന്നെ കുറെ കാലത്തേക്ക് അവന്റെ വിവരമൊന്നുമില്ലാതെ പോയപ്പോള്‍ അവനെ ആരേലും തല്ലി കൊന്നു കാണുമെന്നു ഞാന്‍ ആശ്വസിച്ചു,വിശ്വസിച്ചു..
പക്ഷെ എന്റെ അന്ധമായ ആ വിശ്വാസവും തകര്‍ത്തു കൊണ്ടു സിനിമ റിലീസ് വാര്‍ത്തയുമായി ഒക്ടോബര്‍ പതിമൂന്നിനു മലയാള മനോരമ ഇറങ്ങി..
പിന്നെയും ഞാന്‍ വിശ്വസിച്ചു..
പടം ആരും കാണാന്‍ പോകുന്നില്ലെന്ന്,പടം ഇറങ്ങിയതിനു ശേഷം ഒരു കലാകാരന് "ഗദ്ദാഫി" ആകുമെന്ന്..!!
പക്ഷെ വിശ്വാസം വീണ്ടും തകര്‍ക്കപ്പെട്ടു..
പടം കാണാന്‍ ജനം ക്യുവില്‍ നിന്നു.. അവന് ചുറ്റും ജയ് വിളികളുമായി നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്കൂട്ടം തടിച്ചു കൂടി..!!
കഷ്ടം!!!! അല്ലാതെന്തു പറയാന്‍...??
വിശ്വാസ തകര്‍ച്ച അവസാനിച്ചു പോയെന്നു ആശ്വസിച്ചു ചാനല്‍ ഇന്റര്‍വ്യൂ കണ്ട എന്റെ വിശ്വാസം എന്ന് കൂടി തകര്‍ക്കപ്പെട്ടു, അതേ അടുത്ത പടം ഇറക്കാന്‍ പോകുവാണെന്ന്..
"ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് "വരുന്നെന്ടെന്നു പോലും... നമ്മള് അത് കയ്യടിച്ചു സ്വീകരിക്കുമോ??
ഇല്ല എന്ന് വിശ്വസിക്കാം.. തകര്‍ക്കപ്പെടാത്ത വിശ്വസം സ്വപ്നം കാണാം..
കയ്യൊപ്പും,പ്രണയവും,ആദമിന്റെ മകനും, വീടിലേക്കുള്ള വഴിയുമൊക്കെ അവിടിരിക്കട്ടെ..
ആ പടം തകര്‍ന്നു തരിപ്പണമായി നല്ല സിനിമയെ സ്നേഹിക്കുന്ന നിര്‍മാതാക്കള്‍ കുത്ത് പാളയെടുതോട്ടേ..
നമുക്ക് വേണ്ടത് തരാന്‍ ഒരു സന്തോഷ് പണ്ഡിറ്റ് ഉണ്ടല്ലോ..
അവനെ ഇന്റര്‍വ്യൂ ചെയ്തു നമ്മെ ചിരിപ്പിക്കാന്‍ മുഖ്യധാരാ ചാനലുകള്‍ ഉണ്ടല്ലോ..
നമുക്കത് മതി എന്ന് ആരോ വിളിച്ചു പറയുന്നത് പോലെ..
ഒരു സന്തോഷ് പണ്ഡിറ്റ്-ല്‍ നിന്നും ഒരായിരം പേര് ജനിക്കും..
കാരണം നമ്മള് നല്ല സിനിമയ്ക്കു ചരമക്കുറിപ്പ് എഴുതി കഴിഞ്ഞു..
ഈ പടം കാണാന്‍ പോകുന്ന ഒരു മലയാളിയും തീക്കൊള്ളി എടുത്തു തല ചൊറിയുക തന്നെയാണ്..
ബന്ധപ്പെട്ടവ..
സന്തോഷ്ജി.. സുല്ല്.. സുല്ല്..
പോരുന്നോ എന്റെ കൂടെ?? Please click on Join this site button..
Subscribe to:
Post Comments (Atom)
paavam..jeevichu potte. aahaarathinu vendiyalleda
ReplyDeleteAharathinu vendi enthum cheyyamennano???
ReplyDeleteoruthane jeevikkan sammathikkaruthetto
ReplyDeleteSorry Mr KC.. Inganeyanu jeevikkunnathenkil orikkalum sammathikkan padilla.. :)
ReplyDeletekodikal mudakki edukkunna chila star films one week polum odaaaathe koooval kettu theater vidunnu.....
ReplyDeleteoru 25 laksham undenkilum padam edukkaaan pattumennu santhosh prove cheythu...:)
Anganeyulla komalitharangal kanan kure mandanamarum.. :P
ReplyDeletesanthoeshapaNDithanum jiiviykkattennae!!!
ReplyDeletepaan