നിന്നെയും കാത്ത്...
മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലാതാവുന്നു...
കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു നില്‍ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്...
പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..
എനിക്ക് നഷ്ടമായത്, അവള്‍ക്കും...!!!
വേനല്‍ മഴ നഷ്ടമായന്നവള്‍-
ഋതുക്കള്‍ നഷ്ടപ്പെട്ടവനോട് പരിഭവം പറഞ്ഞു...
നിദ്രയില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞവള്‍ വിലപിച്ചു,
നിലാവില്‍ നിദ്ര നഷ്‌ടമായ എന്നെ കുറിച്ച് ഞാനൊന്നും പറഞ്ഞതുമില്ല..
നഷ്ടമായത് നിന്‍റെ കവിതകളെന്നെന്നോട് അടക്കം പറഞ്ഞു-
വറ്റി വരണ്ടത് അക്ഷരങ്ങളെന്നാരും തിരിച്ചറിഞ്ഞില്ല..
അവള്‍ക്കു നഷ്ടമായത് പ്രണയമെന്നു..
എനിക്ക് നഷ്ടമായതെന്റെ ജീവനെന്നും...
കുമ്പസാരം...
തര്‍ക്കിക്കാന്‍ എനിക്കും ഇഷ്ടമല്ലായിരുന്നു.. എന്നിട്ടും...
ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഞാന്‍ നടന്നു നീങ്ങിയാല്‍
തിരിച്ചു വരാതിരിക്കാന്‍ നിനക്കാവില്ല എന്നെനിക്കു അറിയാവുന്നത് കൊണ്ട് മാത്രം.....
ഒരിക്കലും നനയിക്കില്ലെന്നു ഞാന്‍ വാക്ക് പറഞ്ഞിട്ടും,
ഒടുവില്‍ തോരാത്ത മഴ പോല്‍ പെയ്തിറങ്ങിയ കണ്ണുനീര്‍
പേമാരിയായ് എന്നിലേക്കിറങ്ങും മുന്‍പ് ഞാനൊന്നു കുമ്പസരിചോട്ടെ....
അഗ്നിയായ് മാറിയ കണ്ണുകള്‍ക്ക് പിറകിലെ എന്‍റെ പ്രണയം നീയന്നു കണ്ടിരുന്നെങ്കില്‍..
പൊട്ടിത്തെറിച്ച വാക്കുകള്‍ക്ക് പിറകിലുണ്ടായിരുന്ന സ്നേഹ സംഗീതം നീയന്നു കേട്ടിരുന്നെങ്കില്‍..
അതിലുമുപരി വാക്കുകള്‍ക്കുള്ളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ മനസ് നീയൊന്നു വായിച്ചിരുന്നെങ്കില്‍...
എല്ലാം കഴിഞ്ഞു തിരിഞ്ഞു നടന്നപോഴും എന്‍റെ മനസ് പറയുന്നുണ്ടായിരുന്നു,
"നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നെന്കിലെന്നു..."
"നഷ്ടപെട്ടവന് ഓര്‍ത്തു വിലപിക്കാന്‍ ഓര്‍മ്മകള്‍ ഉണ്ട്
ReplyDeleteഇവിടെ ഓര്‍മ്മകള്‍ പോലും നഷ്ടപ്പെട്ട എനിക്കോ?????
എനിക്കെന്റെ ജീവിതം നഷ്ടപെട്ടെങ്കിലും പ്രണയിനീ..
നീ ജീവിച്ചു കൊള്‍ക രണ്ടു ജീവിതം..
അപ്പോഴും ഭയം ഒന്നുമാത്രം..
നിന്‍റെ പുഞ്ചിരി എന്നിലെ ഓര്‍മകളെ ഉണരതാതിരിക്കട്ടെ... "
ഗൊള്ളാം.. നന്നായിട്ടുണ്ട്. :)
Deleteമൂന്ന് വിലാപകാവ്യങ്ങള്‍ പ്രണയത്തിന്റെ വിഹ്വലതകള്‍ വിളിച്ചറിയുക്കുന്നു.ആശംസകള്‍ !
ReplyDeleteവായനക്കും വാക്കുകള്‍ക്ക് നന്ദി ഇക്കാ... വീണ്ടും വരിക.. :)
Deleteതമാശക്കാരനായി ബ്രാന്റ് ചെയ്തിരിക്കയായിരുന്നു ഞാന്‍.....ഇതിപ്പോ ആളാകെ മാറിയല്ലോ. കൊള്ളാം കേട്ടോ
ReplyDeleteഒരു ചേഞ്ച്..അത്രേയുള്ളൂ.. തമാശക്കഥ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.. നന്ദി ട്ടോ... :)
Deleteഒരുനാള്‍ എന്റെ പ്രണയം അവന്‍ തിരിച്ചറിയും .
ReplyDeleteഅന്ന് എന്റെ കണ്ണുനീര് മുത്തുകളായി വിതറപ്പെടും
എന്റെ വ്യഥകള്‍ കസ്തൂരിയുടെ സുഗന്ധം പൊഴിക്കും .
എന്റെ സൊപ്നങ്ങള്‍ക്ക് ചിറകു മുളക്കും ,
മാലാഖമാരുടെ ചിറകുകള്‍ ...
മറ്റൊരു വിലാപം മിന്നു....
Deleteഇഷ്ടമായി ഫിറോസ് ഈ നഷ്ട കാവ്യം!
ReplyDeleteനന്ദി ഇച്ചായാ..
DeleteAlla piinney Firose ithenginey ishtapedathirikkum
ReplyDeleteathanu.. :)
Deleteഎനിക്ക് മനസിലായ കവിത
ReplyDeleteഎന്റെ കുഴപ്പാണോ നിങ്ങടെ കുഴപ്പാണോ
കവിത പറഞ്ഞ വിഷയത്തിന്‍റെ കുഴപ്പമാകാനാണ് സാധ്യത നീതു..
Deleteഒന്നു മനം തുറന്നു ചിരിക്കാന്‍ ഓടി വന്നതാ !
ReplyDeleteപേരു കണ്ടപ്പൊഴെ തോന്നി ..
എന്തേ ഒരു മാറ്റം .. വിരഹ വേവില്‍ ..
കാലത്തിനറിയുമൊ ഉള്ളിന്റെ വിങ്ങലിനേ ..
ഒഴുകുന്ന പുഴും , അലയടിക്കും തിരയും
നിലാവ് പൊഴിക്കുന്ന ചന്ദ്രനും കൂട്ടിരിക്കുമോ-
ഹൃത്തിന്റെ നോവിനാഴത്തില്‍ ...
മഴയും , കവിതയും , അക്ഷരങ്ങളും അന്യമായിരിക്കുന്നു
പകര്‍ത്തപെടുവാന്‍ ഉള്ളു കൊതിക്കുന്നാകിലും
വാക്കുകള്‍ ആരൊ തടഞ്ഞു നിര്‍ത്തുന്നു ..
മനസ്സ് ആരെയൊ കാത്തിരിക്കുന്നു ...
നഷ്ടമാകുന്നത് അവനവന് വലുത് തന്നെ ..
നിനക്കൊരു വസന്ത കാലം കൊഴിഞ്ഞു പൊകുമ്പൊള്‍
മഴ കൊതിച്ച എന്നിലേക്ക് വിരുന്നു വന്നത് വേനലാണ് ..
എന്നില്‍ നിന്നടര്‍ന്നു പൊയതൊക്കെ നിന്നിലേക്ക് വരാം
നീ ആശിക്കാതെ തന്നെ ..സ്വപ്നങ്ങള്‍ നഷ്ടമാകുന്ന ആകുലതക്ക്
മുന്നില്‍ നിദ്ര നഷ്ടമായവന് എന്തു പറയാനാണല്ലെ !
കണ്ണുനീര്‍ മുത്തുകള്‍ മുന്നിലടര്‍ന്നു വീഴുമ്പൊള്‍
കാലമേകുന്ന ചൂരുകളില്‍ മനസ്സ് പ്രഷുബ്ദമാകുമ്പൊള്‍
വാക്കു തന്ന ചിലതൊക്കെ കാറ്റിലേക്ക് പറക്കും
ആ കാറ്റ് നിന്നേ തലോടുന്നത് നീ അറിയാതെ പൊയി ..
മിഴികള്‍ നിന്നേ തേടുമ്പൊഴും ഒന്നു തിരിഞ്ഞു
നോക്കുവാനായതെ നീ എന്തേ ...
നഷ്ടങ്ങളും , പ്രണയാദ്ര വിരഹങ്ങളും
ഹാസ്യത്തിന്റെ പൂന്തോപ്പ് കവര്‍ന്നിരിക്കുന്നു അല്ലെ കൂട്ടുകാര ..
ആശംസകളൊടെ .. സ്നേഹപൂര്‍വം റിനി ..
എല്ലാം കഴിഞ്ഞു തിരിഞ്ഞു നടന്നപോഴും എന്‍റെ മനസ് പറയുന്നുണ്ടായിരുന്നു,
ReplyDelete"നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നെന്കിലെന്നു..."
നന്നായി. ഇഷ്ടപ്പെട്ടു വരികള്‍
നന്ദി വായനക്കും വാക്കുകള്‍ക്കും .. :)
Delete"എല്ലാം കഴിഞ്ഞു തിരിഞ്ഞു നടന്നപോഴും എന്‍റെ മനസ് പറയുന്നുണ്ടായിരുന്നു,
ReplyDelete"നീയൊന്നു തിരിഞ്ഞു നോക്കിയിരുന്നെന്കിലെന്നു...""
നന്നായിരിക്കുന്നു...ആശംസകള്‍..
നന്ദി പ്രവീണ്‍....
Deleteനന്നായിരിക്കുന്നു...ചില വരികള്‍ ഒത്തിരി ഇഷ്ടായി...
ReplyDeleteനന്ദി മലര്‍വാടി..
Deleteപ്രീയ ഫിറോസ് ..
ReplyDeleteഇതില്‍ ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നല്ലൊ ..
ഒരു ദിവസ്സം മുന്നേ , ഇപ്പൊള്‍ കാണുന്നില്ല
സ്പാമില്‍ പൊയൊ ?
ഹയ്യോ.. അത് ഞാന്‍ കണ്ടാരുന്നു.. ഇപ്പൊ കാണുന്നില്ല.. ഏതായാലും എന്‍റെ മെയിലില്‍ ഇരിപ്പുണ്ട്.. കോപ്പി ചെയ്തു പോസ്റ്റ് ചെയ്യുന്നതാണ്.. :P
Deleteപക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
ReplyDeleteകാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..
പ്രിയ ഫിറോസിക്കാ ഹൃദ്യം,മനോഹരം.
വായിക്കും തോറും ഒരു നെരിപ്പോട് ഉള്ളിൽ പുകയുന്നു. ആശംസകൾ.
നന്ദി മണ്ടൂസന്‍.. :)
Deleteറിനി ശബരി പറഞ്ഞത്.. എന്താന്നറിയില്ല.. ഇട്ട കമന്റ് കാണാതായി.. ഏതായാലും ഇത്രേം ബഹുകെമമായ ഒരു കമന്റ് മിസ്സ് ആവരുത്,കാരണം എന്‍റെ വിലാപങ്ങളെക്കള്‍ എത്രയോ ഹൃദയമാണ് ഇതിലെ ചില വരികള്‍..
ReplyDeleteഒന്നു മനം തുറന്നു ചിരിക്കാന്‍ ഓടി വന്നതാ !
പേരു കണ്ടപ്പൊഴെ തോന്നി ..
എന്തേ ഒരു മാറ്റം .. വിരഹ വേവില്‍ ..
കാലത്തിനറിയുമൊ ഉള്ളിന്റെ വിങ്ങലിനേ ..
ഒഴുകുന്ന പുഴും , അലയടിക്കും തിരയും
നിലാവ് പൊഴിക്കുന്ന ചന്ദ്രനും കൂട്ടിരിക്കുമോ-
ഹൃത്തിന്റെ നോവിനാഴത്തില്‍ ...
മഴയും , കവിതയും , അക്ഷരങ്ങളും അന്യമായിരിക്കുന്നു
പകര്‍ത്തപെടുവാന്‍ ഉള്ളു കൊതിക്കുന്നാകിലും
വാക്കുകള്‍ ആരൊ തടഞ്ഞു നിര്‍ത്തുന്നു ..
മനസ്സ് ആരെയൊ കാത്തിരിക്കുന്നു ...
നഷ്ടമാകുന്നത് അവനവന് വലുത് തന്നെ ..
നിനക്കൊരു വസന്ത കാലം കൊഴിഞ്ഞു പൊകുമ്പൊള്‍
മഴ കൊതിച്ച എന്നിലേക്ക് വിരുന്നു വന്നത് വേനലാണ് ..
എന്നില്‍ നിന്നടര്‍ന്നു പൊയതൊക്കെ നിന്നിലേക്ക് വരാം
നീ ആശിക്കാതെ തന്നെ ..സ്വപ്നങ്ങള്‍ നഷ്ടമാകുന്ന ആകുലതക്ക്
മുന്നില്‍ നിദ്ര നഷ്ടമായവന് എന്തു പറയാനാണല്ലെ !
കണ്ണുനീര്‍ മുത്തുകള്‍ മുന്നിലടര്‍ന്നു വീഴുമ്പൊള്‍
കാലമേകുന്ന ചൂരുകളില്‍ മനസ്സ് പ്രഷുബ്ദമാകുമ്പൊള്‍
വാക്കു തന്ന ചിലതൊക്കെ കാറ്റിലേക്ക് പറക്കും
ആ കാറ്റ് നിന്നേ തലോടുന്നത് നീ അറിയാതെ പൊയി ..
മിഴികള്‍ നിന്നേ തേടുമ്പൊഴും ഒന്നു തിരിഞ്ഞു
നോക്കുവാനായതെ നീ എന്തേ ...
നഷ്ടങ്ങളും , പ്രണയാദ്ര വിരഹങ്ങളും
ഹാസ്യത്തിന്റെ പൂന്തോപ്പ് കവര്‍ന്നിരിക്കുന്നു അല്ലെ കൂട്ടുകാര ..
ആശംസകളൊടെ .. സ്നേഹപൂര്‍വം റിനി ..
പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
ReplyDeleteകാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..
കാലം ഒഴുകട്ടെ ...
അവള്‍ പുതു താഴ്വാരങ്ങള്‍ തേടി
പറന്നു കൊള്ളട്ടെ ..
ഇവിടെ ഋതുക്കള്‍ മാറി മറിയുന്നതറിയാതെ
ഒരാള്‍ അവളെയും സ്നേഹിച്ചു
കാതിരിപുണ്ടെന്നു ഒരിക്കല്‍
അവള്‍ തിരിച്ചറിയും ........
വൈകിയെങ്കിലും ..........!!
അവള്‍ തിരിച്ചറിയുന്നതും കാത്തു ഞാന്‍ ഇവിടെ തന്നെ നില്‍ക്കട്ടെ.. :)
Deleteഎനിക്കൊരു ഡൌട്ട്... ഇയ്യാളുടെ പേര് ഫയാസാ no അതോ ഫിറോസാണോ???? പോസ്റ്റുകളൊക്കെ കിടിലം... വായിച്ചിരിക്കാന്‍ നല്ല രസം. മുഴുവന്‍ പോസ്റ്റുകളും വായിച്ചു..........
ReplyDeleteശരിക്കും പേര് ഫിറോസ്.. ചില നേരങ്ങളില്‍ തല്ലു കൊള്ളാതിരിക്കാന്‍ വേണ്ടി മാത്രം അത് ഫായിസ് ആവും..
Deleteവായനക്കും വാക്കുകള്‍ക്കും നന്ദി.. വീണ്ടും വരിക.. :)