Friday, September 29, 2017

വർണ്യത്തിൽ ആ'ശങ്ക'.. !!

മഴയൊന്നു തോർന്ന തക്കം നോക്കി പെട്ടെന്ന് തന്നെ ബാഗും പിറകിൽ തൂക്കി ബൈക്കുമെടുത്തു ഓഫീസിൽ നിന്നുമിറങ്ങി..
ഇച്ചിരിയങ്ങു നീങ്ങു വണ്ടി ഒരു ഗട്ടറിൽ വീണപ്പോൾ ഒരു "ചിൽ-ചിൽ" സൗണ്ട്.. ഓരോ കുഴിയിലും വീഴുമ്പോൾ സൗണ്ട് വരുന്നുണ്ട്.. കേരളത്തിലെ റോഡല്ലേ,കുഴിയേതാ റോഡേതാ എന്നറിയത്തോണ്ട് സൗണ്ട് രൂക്ഷം..!
പുതിയ വേണ്ടിയല്ലേ, അങ്ങനെ സൗണ്ട് വന്നാൽ എങ്ങനാ?
ഒന്നും നോക്കാണ്ട് അടുത്ത് കണ്ട വർക്ക് ഷോപ്പിലേക്ക് കേറ്റി, ഹിന്ദിക്കാരൻ മെക്കാനിക്കിനോട് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു..
ഓൻ എല്ലാം കേട്ട്,"നോക്കട്ട് സേട്ടാ" എന്നും പറഞ്ഞു വണ്ടി ഒരു റൌണ്ട് ഓടിച്ചു വന്നു..
പിന്നെ കയ്യിൽ കിട്ടിയ സ്പാനർ എടുത്തു എന്തൊക്കെയോ മുറുക്കി..
എത്രയായി എന്ന് ചോദിച്ചപ്പോൾ പച്ച മലയാളത്തിൽ തന്നെ "മുന്നൂറ് ഉറുപ്പ്യ" എന്ന് പറഞ്ഞു.. (അത് പറയാൻ മാത്രം ഒരു സ്പെല്ലിങ് മിസ്റ്റേക്കും ഇല്ല.. :/ )
പറ്റിക്കപ്പെടാൻ പാടില്ലല്ലോ, പൈസ കൊടുക്കുന്നതിനു മുമ്പ് ഞാൻ ഒരു റൌണ്ട് ഒന്ന് ഓടിച്ചു..ഒറ്റ ഗട്ടറും മിസ് ആക്കാണ്ട് ചാടിച്ചു.. ഇല്ല,സൗണ്ടില്ല..
തിരിച്ചു വന്നു 300 കൊടുത്തു ബാഗും എടുത്തു യാത്ര തുടർന്ന്..

ഇച്ചിരിയങ്ങു യാത്ര ചെയ്തപ്പോൾ ഒരു ചെറിയ കുഴിയിൽ ചാടി. ദേ, പിന്നേം വന്നു സൗണ്ട്..!
വലിച്ചു.. ഹിന്ദിക്കാരൻ തെണ്ടി മുറുക്കിയതൊക്കെ ലൂസ് ആയിക്കാണും..Irresponsible idiot ..!!
തിരിച്ചു പോകാൻ വയ്യാത്തോണ്ട്, നെറ്റ് നോക്കി കുറച്ച് തെറിയൊക്കെ പഠിച്ചു വന്നു നാളെ തെറി പറയാം എന്ന് കരുതി നേരെ വീട്ടിലേക്ക്..!

വീട്ടിൽ ചെന്ന് ഫ്രഷ് ആയി ഓള് തന്ന ലിസ്റ്റുമായി കടയിലേക്ക് പോകാൻ പിന്നേം വണ്ടിയിൽ കേറി..
വണ്ടി ഗട്ടറിൽ വീണു, നോ സൗണ്ട്..!
വല്യ ഗട്ടറിൽ വീഴ്ത്തി,പിന്നേം നോ സൗണ്ട്..!!
ശെടാ.. ഇതെന്തു മറിമായം..!

വീട്ടിൽ തിരിച്ചെത്തി തിരിഞ്ഞും മറിഞ്ഞും ആലോചിക്കുന്നതിനിടയിൽ ഓഫീസിൽ നിന്നും കൊണ്ട് വന്ന ബാഗ് ശ്രദ്ധയിൽ പെട്ടു..
യുറേക്കാ..!
ഐസക് ന്യൂട്ടന്‌ പോലും കണ്ടു പിടിക്കാൻ പറ്റാത്ത മാരകമായൊരു കണ്ടു പിടിത്തം ഞാൻ എന്റെ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടു പിടിച്ചിരിക്കുന്നു..
ബാഗിലുണ്ടായിരുന്നു ചോറ്റു പാത്രം കറിപാത്രവുമായി ക്ലാഷ് ആയിട്ടുള്ള സൗണ്ട് ആയിരുന്നു വണ്ടിയിൽ കേട്ടത് എന്ന വളരെ വലിയ കണ്ടു പിടിത്തം..! Epic Discovery na.??

മുന്നൂറു ഉറപ്പ്യ, എന്തോരം ഏത്തപ്പഴം മേടിച്ചു കഴിക്കാം എന്നല്ല ഞാൻ ചിന്തിച്ചത്, ആ ഹിന്ദിക്കാരൻ ചെങ്ങായി എന്തായിരിക്കും മുന്നൂറു ഉറപ്പ്യ വാങ്ങാൻ മാത്രം ഇത്രേം മുറുക്കിയിട്ടുണ്ടാവുക എന്നായിരുന്നു..

വാൽക്കഷ്ണം: പോയ മുന്നൂറിന്റെ കൂടെ ഒരു 200 കൂടി ചിലവാക്കി ഫുഡ് കൊണ്ട് പോകാൻ പ്ലാസ്റ്റിക് പാത്രം മേടിച്ചു..ഇപ്പൊ നല്ല ആശ്വാസമുണ്ട്.. ;)

9 comments:

  1. വർഷങ്ങൾക്ക് മുമ്പ്... അതായത് ഏതാണ്ട് നാല്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്... ബാല്യകാലത്ത്... രാത്രി ഏതാണ്ട് എട്ടര ആയിക്കാണും... ഒരു വഴിപോക്കൻ ഭയന്ന് ഓടി തളർന്ന് ഞങ്ങളുടെ വീടിന് മുന്നിൽ വന്ന് വീണു... കാര്യമെന്താണെന്ന് അച്ഛൻ ചോദിച്ചു...

    വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് പിന്നിൽ നിന്നും ഒരു കിലുക്കം... യക്ഷികളിലൊക്കെ വിശ്വാസമുള്ളയാളാണ്... നടത്തം വേഗത്തിലാക്കി... പക്ഷേ, കിലുക്കം കൂടുന്നു... പിന്നെ ഒന്നും നോക്കിയില്ല ഇടം വലം നോക്കാതെ പുള്ളിക്കാരൻ ഓടി...

    മണ്ണ് പുരണ്ട മുണ്ട് ഉമ്മറത്തെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുടഞ്ഞ് വീണ്ടും ഉടുത്തപ്പോഴാണ് മടിക്കുത്തിൽ നിന്നും ഏതാനും ചില്ലറത്തുട്ടുകൾ കോലായിലേക്ക് ചിതറി വീണത്...

    ReplyDelete
    Replies
    1. അന്ന് മുതൽ വിനുവേട്ടൻ ചില്ലറയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

      Delete
  2. ഹ ഹ ഹാ....രണ്ട് അനുഭവവും കൊള്ളാം

    ReplyDelete
  3. നന്നായി പറഞ്ഞു
    അഭിനന്ദനങ്ങൾ..

    ReplyDelete
  4. വരാനുള്ളത് വഴിയില്‍ തങ്ങുമോ എന്ന് പറഞ്ഞപോലെ പോകാനുള്ള കാശു പോയല്ലേ പറ്റൂ.

    ReplyDelete
  5. നല്ല അനുഭവം ..ആശംസകൾ

    ReplyDelete
  6. എന്തോരം ഏത്തപ്പഴം തിന്നാരുന്നു.

    ReplyDelete
  7. അല്ലാ,ആ വർക്ക്ഷോപ്പുകാരൻ എന്നാതാരിക്കും മുറുക്കിയത്‌???ഹാ ഹാ ഹാ!!!

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)