Wednesday, March 6, 2013

കുഞ്ഞേ,മാപ്പ്..... :(

ഇന്നലെ ശരിക്കും ഉറങ്ങിയില്ല ,
കാരണം കണ്ണുകളില്‍ നിറയെ
ഒരു മൂന്നു വയസ്സുകാരിയായിരുന്നു..
ഹൃദയത്തില്‍ നിറയെ ആരോ
അവളെയോര്‍ത്ത് കണ്ണീരില്‍
ചാലിച്ചെഴുതിയ ആ രോദന-
വാക്കുകളായിരുന്നു...
മുലകുടി മാറാത്ത കുഞ്ഞിന്റെ-
മുളക്കാത്ത മുലഞ്ഞെട്ട്
മാന്തിയെറിഞ്ഞവരെ എന്താണ്
വിളിക്കേണ്ടത്.. ??

ഓര്‍ക്കാന്‍ ഇപ്പോഴും കഴിയുന്നില്ല,
രാത്രിയുടെ ഇരുട്ടില്‍ 
അമ്മയുടെ മാറോട് ചേര്‍ന്നുറങ്ങിയ
കുഞ്ഞിന്റെ മാറ് തേടി ഇറങ്ങിയവര്‍...
അവരെന്ത് നേടി... ???
ഇരുട്ട് എത്ര പെട്ടെന്നാണ്
കൂരിരുട്ടായത്..
എന്തായിരിക്കും ആ
നേരം ആ കുഞ്ഞിന്റെ മനസ്സില്‍ ..??
ഓര്‍ക്കാന്‍ പോലും പേടിയാണ്..
 
അവള്‍ക്കു വേണ്ടി മെഴുകുതിരി
തെളിക്കാന്‍ ആരും കാണില്ല..
അവള്‍ വെറും നാടോടി,
വേദനയും മാനവും ഇല്ലാത്തവള്‍... !!!

ദൈവമേ...
ആ കുഞ്ഞുണരുമ്പോള്‍
അവളുടെ മുറിവുണങ്ങാത്ത
ഹൃദയത്തിന്റെ, ചെറിയൊരു-
കോണില്‍ പോലും ഈ ഓര്‍മ്മകള്‍
ഉണ്ടാവരുതേ...
കാരണം,
അവളൊന്നു ഹൃദയം പിടഞ്ഞു
ശപിച്ചാല്‍ ഉണ്ടാകുമോ-
ഈ മണ്ണും വിണ്ണും.. ??

ലജ്ജിച്ചു തല താഴ്താം,
ഒന്ന് കൂടി...
ഇതത്രേ നമ്മള്‍ ജീവിക്കുന്ന സമൂഹം..
ദൈവത്തിന്റെ സ്വന്തം നാട്.. !!!

19 comments:

  1. Kannu kaanatha samoohathodu velichathinte kada paranjttendu kaaaryam he....

    ReplyDelete
    Replies
    1. ഒന്ന് മുഷ്ടി ചുരുട്ടി
      അടിക്കണ്ടേ...
      ആകാശത്തെയെങ്കിലും... :(

      Delete
  2. എന്താ മനുഷ്യര്‍ ഇങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവര്‍ക്ക് പ്രചോദനം ആകുന്നോ...?. അതോ നിയമങ്ങള്‍ ഇനിയും കര്ശനമാക്കനമോ..? .

    ReplyDelete
    Replies
    1. ചോദ്യവും ഉത്തരവും ഒന്നുമുണ്ടാകരുത്.. കൊന്നു കളഞ്ഞേക്കണം അവനെയൊക്കെ...:@
      എവിടെ... ഒന്നും നടക്കില്ല.. വേറൊരു ഗോവിന്ദ ചാമി ജനിക്കും എന്ന് മാത്രം.. Bull shit.. :@ :(

      Delete
  3. ദൈവമേ...
    ആ കുഞ്ഞുണരുമ്പോള്‍
    അവളുടെ മുറിവുണങ്ങാത്ത
    ഹൃദയത്തിന്റെ, ചെറിയൊരു-
    കോണില്‍ പോലും ഈ ഓര്‍മ്മകള്‍
    ഉണ്ടാവരുതേ...................!
    ഒന്നും പറയാനില്ല ഫിറോ .......
    ഭാഷയുടെ ഈറ്റില്ലമേ , തുഞ്ചന്‍ പറമ്പേ ..
    മലയാളമേ , പുരുഷ സമൂഹമേ , ഗര്‍ഭപാത്രമേ ലജ്ജിക്കുക ....!

    ReplyDelete
  4. ചോദ്യവും ഉത്തരവും ഒന്നുമുണ്ടാകരുത്.. കൊന്നു കളഞ്ഞേക്കണം അവനെയൊക്കെ...:@
    അതെ അത് തന്നെയാണ് ചെയ്യേണ്ടത്.

    ReplyDelete
  5. അവള്‍ക്കു വേണ്ടി മെഴുകുതിരി
    തെളിക്കാന്‍ ആരും കാണില്ല..
    അവള്‍ വെറും നാടോടി,
    വേദനയും മാനവും ഇല്ലാത്തവള്‍... !!!.......,....
    സഹോദരാ ഭയമാകുന്നെനിക്ക്.

    ReplyDelete
  6. ivide shiksha theere kuravanu, engane ullavanmarkku vendiyum vakkalathu pidikkan alukal dharalam undu. gulfile shiksha reethi ivide varanam ennale e nadu nannavu.

    ReplyDelete
  7. കേരളമേ ലജ്ജിക്കുക

    ReplyDelete
  8. എസ്. കെ. പൊറ്റക്കാടിന്റെ തെരുവിന്റെ കഥ ഈ അടുത്തിടെയാണ് വായിച്ചത്. ഇതുപോലെയുള്ള തെരുവുകള്‍ കേരളത്തില്‍ ഉണ്ടോ എന്ന് സംശയിച്ചിരുന്നു, ചിലപ്പോള്‍ ആ കാലത്ത് ഉണ്ടാകുമായിരിക്കും എന്ന് മനസ്സ് പറഞ്ഞു. പക്ഷേ ആ കഥ കാലാതിവര്‍ത്തിയാണെന്ന് ഇന്നു ഞാന്‍ നിസ്സംശയം പറയും. കഷ്ടം!

    ReplyDelete
  9. നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം
    ഇതാണോ നമ്മള്‍ നമ്മളാല്‍ ഭരിക്കുന്ന നാട്!!!???

    ReplyDelete
  10. കുഞ്ഞേ നിന്റെ കാലിന്‍ വിരലിന്‍ തൊട്ടു കണ്ണുനീരിനാല്‍ മാപ്പിരക്കുന്നു.

    ReplyDelete
  11. മകളെ മാപ്പ്....ആ ഇളം പൈതലിനോട് മാപ്പ് പറയാന്‍ പോലും നമ്മള്‍ അര്‍ഹരാണോ?

    ReplyDelete
  12. ഇതത്രേ നമ്മള്‍ ജീവിക്കുന്ന സമൂഹം..
    ദൈവത്തിന്റെ സ്വന്തം നാട്..

    ദൈവത്തിന്റെയല്ല ചെകുത്താന്മാരുടെ സ്വന്തം നാട്.. !!!

    ReplyDelete
  13. മനുഷ്യന്‍ ചെന്നയ്ക്കള്ളില്‍ നിന്നും ഹൃദയം കടം കൊള്ളുന്നു
    വരികള്‍ നന്നായി

    ReplyDelete
  14. ഒന്നും പറയാന്‍ ഇല്ല ദൈവും ശിക്ഷിക്കട്ട.

    ReplyDelete
  15. അതെ.. അവള്‍ വെറും നാടോടി...
    ആരും അവള്‍ക്കുവേണ്ടി മെഴുകുതിരി കത്തിക്കില്ല..
    ആരും അവള്‍ക്കുവേണ്ടി മുറവിളികൂട്ടില്ല..
    എന്തന്നാല്‍ അവള്‍ വെറുമൊരു നാടോടി....

    ലജ്ഞ തോന്നുന്നു.. ഈ സമൂഹത്തില്‍ ജീവിക്കേണ്ടി വന്നതില്‍...

    ReplyDelete
  16. മനുഷ്യന്റെ ജീവനെടുക്കാൻ മനുഷ്യനോ നിയമത്തിനോ അധികാരമില്ല ..
    അത് ജീവൻ തന്നവന്റെ മാത്രം അധികാരമാണ്

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)