കുളിച്ചൊരുങ്ങി രാവിലെ തന്നെ ഫായിസും ,പിന്നെ ഒരിക്കല് മാത്രം പുലിയായിരുന്ന എലി അലിയും,ജാബിറും പിന്നെ അനിയന്‍ ശിഫാസും ചേര്‍ന്ന് പാമ്പ് വാസുവിന്റെ വണ്ടിയില്‍ പെണ്ണിന്റെ വീട്ടിലേക്ക്..
ഇനി കഥ ഫായിസ് പറയട്ടെ...
പെണ്ണിന്റെ വീട്ടുകാര്‍ സ്നേഹ ആദരവോട് കൂടി തന്നെ ഞങ്ങളെ സ്വീകരിച്ചാനയിച്ചു..
"അളിയാ അലീ .പടച്ചോനെ ഓര്‍ത്തു നീ നിന്റെ മണ്ടത്തരങ്ങള്‍ ഒന്ന് വിളിച്ചു പറയരുത്..കൂട്ടുകാരന്‍ മണ്ടനാണെന്ന് പറഞ്ഞു കല്യാണം മുടങ്ങുന്നത് എനിക്ക് ചിലപ്പോ താങ്ങാന്‍ പറ്റില്ല.." ഇരിക്കുന്നതിന്റെ ഇടയില്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
അലി രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്തു..
കുറെ സമയം അവിടെ ഇരുന്നു.. പെണ്ണ് പോയിട്ട് പിടക്കോഴി പോലും വന്നില്ല..
"എന്നാ പിന്നെ ചായ കുടിക്കുക അല്ലെ??" ഇരുന്നിരുന്നു ക്ഷമയുടെ നെല്ലിപ്പലക കാണും എന്നായപ്പോള്‍ അലി പെണ്ണിന്റെ ഉപ്പയോടായി ചോദിച്ചു..
"ചായക്ക് പറയാന്‍ ഇതെന്താട ഹോട്ടലോ ?? പെണ്ണിനെ വിളിക്കാന്‍ പറയടാ ഡാഷ് മോനെ.." ജാബിര്‍ അലിയോടായി പറഞ്ഞു.
"എടാ.. അതൊരു കോഡ് ആണ്..ഇനിയിപ്പോ നീ നോക്കിക്കോ,ചായയുമായി പെണ്ണ് വരും.. " എന്ന് അലി..
"എന്നാ പിന്നെ ചായ എടുത്തോ.. " പെണ്ണിന്റെ ഉപ്പ ഉത്തരവിട്ടു..
അടുക്കള വാതിലില്‍ പാദസര കിലുക്കം.. എന്നില്‍ നാണം വിളയാടി..!!
"പെണ്ണിന് ഇവനെക്കാള്‍ കുറച്ചു പ്രായം കൂടുതലാണെന്ന് തോന്നുന്നു.." അലിയുടെ ആ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ ചെവിയില്‍ പതിച്ചു..
ഒരു കണ്ണിറുക്കി വിഷമത്തോടെ ഞാന്‍ പെണ്ണിനെ നോക്കി.. പിന്നെ പല്ലുകടിച്ചു ദേഷ്യത്തോടെ അലിയേയും..
"പെണ്ണിന്റെ ഉമ്മമ്മയെയും പെണ്ണിനേം കണ്ടാല്‍ തിരിച്ചറിയാത്ത നിന്നേം കൂട്ടി പെണ്ണുകാണാന്‍ വന്ന എന്നെ ചെരുപ്പൂരി അടിക്കണം ------- മോനെ.. " ഞാന്‍ അലിയുടെ ചെവിയില്‍ പറഞ്ഞു..
"സിനിമയും ജീവിതവും രണ്ടും രണ്ടാ.." സിനിമയിലൊക്കെ കാണുന്നത് പോലെ ചായക്കപ്പുമായി പെണ്ണ് വരുന്നത് സ്വപ്നം കണ്ടിരുന്ന ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
"പെണ്ണെവിടെ??" ജാബിര്‍ ചോദിച്ചു..
"ഓക്ക് നാണം.. ഓള് ഇപ്പൊ വരും.." ഉമ്മാമ്മയുടെ മറുപടി..
എനിക്ക് സന്തോഷമായി..
"അളിയാ, പെണ്ണിപ്പോ വരും.. ഓള് വന്നാല്‍ എന്താ ഓളോട് ചോദിക്കേണ്ടത്??" ഞാന്‍ അലിയോടായി ചോദിച്ചു..
"കൊറച്ചു പഞ്ചാര ചോദിക്ക്.. ചായക്ക് മധുരം കൊറവാ.." ഒരിറക്ക് ചായ കുടിച്ചു കൊണ്ട് അലിയുടെ ക്ലാസ്സിക് മറുപടി..
പിന്നെ ഞാനൊന്നും ചോദിച്ചില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ നേരത്തേ കേട്ട പാദസര കിലുക്കം പിന്നെയും..
ഞാന്‍ വിജ്രംഭിച്ച് വാതില്‍ക്കല്‍ നോക്കി.. തട്ടത്തിന്‍ മറയത്ത് ഒരു പെണ്ണ് പ്രത്യക്ഷമായി..
അതേ ഇതവള്‍ തന്നെ.. ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്..!!!
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെന്റെ സാറേ,പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല..കാരണം..............അന്
"ഇതാ ഈ നെഗറ്റീവ്???" അലി എന്റെ ചെവിയില്‍ ചോദിച്ചു..
ഞാന്‍ ആ രൂപത്തെ നോക്കി..കറുത്ത ശരീരത്തില്‍ വെളുത്തതായി മുടിയും മീശയും മാത്രം.. ശരിക്കും ഒരു ഫോട്ടോ നെഗറ്റീവ്..!!!
"ഞമ്മളെ പേര് അയമ്മൂട്ടി..പെണ്ണിന്റെ ഒരു ബന്ധുവാ.." ആ രൂപം മറുപടി പറഞ്ഞു..
'പരിചയപ്പെടുത്തുന്നത് കണ്ടാല്‍ തോന്നും മമ്മൂട്ടി ആണെന്ന്..വഴി മാറെടാ മുണ്ടക്കല്‍ അയമ്മൂട്ടി' എന്ന് പറയാന്‍ തോന്നി..
പക്ഷെ പറഞ്ഞില്ല, കാരണം ഇവിടെ വെച്ച് ആരേലും എന്നെ തല്ലിയാല്‍ പോലും തിരിച്ചൊന്നും പറയരുത്, കാരണം ഞാനിപ്പോള്‍ ഒരു ഗാന്ധിയന്‍ ആണ്..!!!
എന്റഭിപ്രായത്തില്‍ ഈ ലോകത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമേ ഇപ്പോഴും ഗാന്ധിയന്മാര്‍ ആയി ജീവിക്കുന്നുള്ളു..അത് കല്യാണപ്രായമെത്തിയ യുവാക്കള്‍ ആണ്...അന്യം നിന്നും പോകാത്ത ഒരേ ഒരു ഗാന്ധിയന്മാര്‍..
"എന്താ അന്റെ പേര്??" ചോദ്യം അയമ്മൂട്ടിയുടെ വക..
"ഓന്റെ പേര് പായിസ്.." ഞാന്‍ പേര് പറയുന്നതിന് മുമ്പ് അലിയുടെ കൌണ്ടര്‍ അറ്റാക്ക്..
ഞാന്‍ അലിയെ കലിപ്പോടെ ഒന്ന് നോക്കി.. 'എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഓള്‍ഡ് മൂപ്പീല്സ് വരെ ഫായിസ് എന്ന് പറയുമ്പോഴ അവന്‍റെ ഒരു മലയാളം ഒണ്ടാക്കല്‍,പായിസ് പോലും....!!! '
"ഫായിസ് എന്നാ പേര്.." ഞാന്‍ തിരുത്തി..
"എന്താ അന്റെ പണി..."
"അത് ചോദിയ്ക്കാന്‍ ഇങ്ങളാരാ??" അലി ദേഷ്യത്തോടെ ചോദിച്ചു..
അയമ്മൂട്ടി വാ പൊളിച്ചു.. അങ്ങേര്ക്കറിയില്ലല്ലോ കല്യാണ ചെറുക്കന്‍ മാത്രേ ഗാന്ധിയന്‍ ആവൂ എന്ന്.. ഓന്റെ ചെങ്ങായി ചെലപ്പോ ഹിറ്റ്‌ലര്‍ വരെ ആകുമെന്ന്..
"ഞാന്‍ പെണ്ണിന്റെ ബന്ധുവാ.."
"ബന്ധു എന്ന് വെച്ചാല്‍???" അലി പിന്നേം പുലിയായി..
"ഓളെ ഉപ്പാന്റെ അനിയന്റെ മോളുടെ ഭര്‍ത്താവിന്റെ അനിയത്തിയെ കെട്ടിയത് എന്റെ മോന്റെ ചെങ്ങായിയാ.. " അയമ്മൂട്ടി ബന്ധം വിശദീകരിച്ചു..
'ആഹാ.. നല്ല അടുത്ത ബന്ധുവാണല്ലോ..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"എന്താ നിങ്ങളുടെ പണി.." ഞാന്‍ ചോദിച്ചു..
"ഞാന്‍ ബിസിനസ് ചെയ്യുന്നു.."അയമ്മൂട്ടിയുടെ ഉത്തരം..
"എന്ത് ബിസിനസ്??"
"നിങ്ങള്‍ ഇങ്ങോട്ട് വരുന്ന വഴി ഒരു മുറുക്കാന്‍ പീടിക കണ്ടായിരുന്നോ??"
"ഉം.. കണ്ടു.. അതിന്റെടുതാണോ??"
"അല്ല..അത് തന്നാ.. ആ മുറുക്കാന്‍ കട നടത്തുന്നത് ഞാനാ.. "
ഠിം.. "ഒരു ബിസിനസ് മാന്‍ വന്നിരിക്കുന്നു.. ഫൂ.." അലി എന്റെ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു..
"ചെവിയില്‍ തുപ്പതെടാ പിശാഷേ..ഫൂ... " ഞാന്‍ അലിയുടെ ചെവിയിലും പറഞ്ഞു.. 'ചോരക്കു ചോര..', അതാണ് ലൈന്‍..
അത് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് വേറൊരു കാര്യമാണ്..ഇങ്ങോട്ട് പുറപ്പെടും മുമ്പ് പെണ്ണിന്റെ ഉപ്പ ഫോണ്‍ വിളിച്ചു പറഞ്ഞ ഒരു കാര്യം..
"പെണ്ണിന്റെ അകന്ന ഒരു ബന്ധു ഇവിടെ മുറുക്കാന്‍ കട നടത്തുന്നുണ്ട്..അങ്ങേരെ സൂക്ഷിക്കണം.. അങ്ങേര്‍ക്കു കല്യാണം നടത്തുന്നതിനെക്കാള്‍ താല്പര്യം കല്യാണം മുടക്കുന്നതിനാ..."
അപ്പൊ ഇതാണല്ലേ ആ മൊതല്‍..!!!
എന്നാ പിന്നെ "ഓപെറേഷന്‍ അയമ്മൂട്ടി" സ്റ്റാര്‍ട്ട് ചെയ്തേക്കാം..
'കം ഓണ്‍ മിസ്റ്റര്‍ അയമ്മൂട്ടി,ലെട്സ് പ്ലേ ദി ഗെയിം.. ഈ കല്യാണം മുടക്കുന്ന ഒരു ചോദ്യം മതി, അന്റെ ജീവിതം മാറിമറിയാന്‍..' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അയമ്മൂട്ടിയെ നോക്കി പുഞ്ചിരി തൂകി..
"ന്താ അന്റെ പണി.." അയമ്മൂട്ടിയുടെ ആദ്യ ചോദ്യം..
"ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.." നെഞ്ച് അഞ്ചിഞ്ചു വിരിച്ചു ഞാന്‍ മറുപടി പറഞ്ഞു..
അയമ്മൂട്ടിക്കു ഒരു കുലുക്കവുമില്ല..വിരിഞ്ഞ നെഞ്ച് അതുപോലെ ചുരുങ്ങി..
കുറച്ചു നേരത്തേ മൌനത്തിനു ശേഷം അയമ്മൂട്ടി പതിയെ ചോദിച്ചു..
"എന്താ അയിന്റെ മലയാളം??"
'വലിച്ചു.. എന്താ അതിന്റെ മലയാളം??' ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
അറിയില്ല.. അത് കൊണ്ട് തന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..
പക്ഷെ അതില്‍ നിന്നും എനിക്കൊരു കാര്യം പിടി കിട്ടി. അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കാനുള്ള വഴി അത് തന്നെ, ഇംഗ്ലീഷ്.. !!!
ഇനി വായില്‍ തോന്നിയത് കോതക്ക് പാട്ട്..
'മിസ്റ്റര്‍ അയമ്മൂട്ടി, ഐ അം ഗോയിംഗ് റ്റു വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിക്കല്സ് യു..'
"ഇയ്യ് വലിക്കോ??" അയമ്മൂട്ടിയുടെ അടുത്ത ചോദ്യം..
'ഇല്ല.. വലിക്കില്ല.. വലിപ്പിക്കാറെ ഉള്ളു..' അലി പതിയെ പറഞ്ഞു..
"ഇല്ല്യ.. വലിക്കില്ല.. " ഞാന്‍ മറുപടി പറഞ്ഞു..
"അടിക്കോ??" അടുത്ത ചോദ്യം..
"എന്ത്??"
"നീ വെള്ളമടിക്കുമോ എന്ന്.." അയമ്മൂട്ടി വിശദീകരിച്ചു..
അത് കേട്ടതും ഇതുവരെ സീനില്‍ ഇല്ലാതിരുന്ന പമ്പ് വാസു അകത്തോട്ട് ഓടി വന്ന് ജാബിറിന്റെ കയ്യിലുണ്ടായിരുന്ന മിക്സ്‌ചറും തട്ടിപ്പറിച്ചു അയമ്മൂട്ടിയുടെ മുന്നില്‍ വന്ന് നിന്നു കിതച്ചു.. എന്നിട്ട് പറഞ്ഞു,
"ഞാന്‍ അടിക്കും.. ഇങ്ങള് സാധനോം രണ്ടു ഗ്ലാസും എടുക്കു.. "
ടിഷും..
"ഫാ.. കള്ള ഹിമാറെ.. ഇറങ്ങിപ്പോടാ ഈ പൊരയില്‍ നിന്നു...." അയമ്മൂട്ടി ഗര്‍ജിച്ചു..
വാസു ക്ലീന്‍ ബൌള്‍ഡ്..!!!
ഒരു റണ്‍ അകലെ നൂറാം സെഞ്ച്വറി നഷ്‌ടമായ സച്ചിനെ പോലെ വാസു തലയും കുനിച്ചു പവലിയന്‍ ലക്ഷ്യമാക്കി നടന്നു..
പണി പാമ്പായും പട്ടിയായും വരുമെന്ന് കേട്ടിട്ടുണ്ട്, പക്ഷെ പമ്പ് വാസുവായി വരുമെന്ന് ഞാന്‍ നിരീച്ചില്ല.. ഞാന്‍ അവിടെ കിടന്നു വിയര്‍ത്തു..
അയമ്മൂട്ടി ഫുള്‍ കലിപ്പില്‍ നില്‍ക്കുന്നു..എന്ത് ചെയ്യും??
നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ എന്തേലും ചെയ്തെ പറ്റു.. പിന്നൊന്നും നോക്കിയില്ല, വായില്‍ തോന്നിയത് പറഞ്ഞു,
"ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ്.."
അത് കേട്ടതും അയമ്മൂട്ടിയുടെ മുഖം തുടു തുടുത്തു.. വാഹ്.. വണ്ടര്‍ഫുള്‍ ..
അയമ്മൂട്ടി ഒരു ബ്ലോഗ് പ്രേമി ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ.. !!!
ഇതാ എന്റെ പ്രതീക്ഷകള്‍ ഇവിടെ ചിറകു വിരിച്ചു തുടങ്ങുന്നു..ഒരു ബ്ലോഗ് പ്രേമിയായ അയമ്മൂട്ടിക്ക് എന്നെ ഇഷ്ടപ്പെടും.. ഇല്ലേ ഞാന്‍ ഇഷ്ടപ്പെടുത്തും.. !!!
"ഈ ബില്‍ഡിംഗ് ഒക്കെ വെച്ച് വില്‍ക്കുന്ന ആളല്ലേ??"
എന്റെ പ്രതീക്ഷയുടെ ഗോപുരത്തില്‍ അയമ്മൂട്ടിയുടെ ഈ ചോദ്യം വന്നിടിച്ച് എന്റെ പ്രതീക്ഷകള്‍ വേള്‍ഡ് ട്രേഡ് സെന്റര് പോലെ തകര്‍ന്നടിഞ്ഞു..
'മിസ്റ്റര്‍ അയമ്മൂട്ടി, ദാറ്റ് ഈസ് ബില്‍ഡര്‍, ഞാന്‍ വെറും ബ്ലോഗ്ഗര്‍ ' എന്ന് പറയാന്‍ തോന്നി, പക്ഷെ പറഞ്ഞില്ല..
"എസ് എസ്.. ലത് തന്നെ.. " എന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി..
"ഞാന്‍ വല്യ സംഭവാ.. സാധാരണ ബ്ലോഗേഴ്സ് മാസത്തില്‍ ഒരു പോസ്റ്റ് മാത്രം ഇടുമ്പോള്‍ ഞാന്‍ മാസത്തില്‍ നാലു പോസ്റ്റ് വരെ ഇട്ടിട്ടുണ്ട്.." ഞാന്‍ നെഞ്ച് വിരിച്ചു പറഞ്ഞു..
"ഈ കറന്റ് ഒക്കെ പോകുന്ന പോസ്റ്റ്.." അയമ്മൂട്ടിയുടെ ചോദ്യം..
"അത് ഇലക്ട്രിക് പോസ്റ്റ്.. ഇത് ബ്ലോഗ് പോസ്റ്റ്.. ഇലക്ട്രിക് പോസ്റ്റില്‍ തൊട്ടാല്‍ കറന്റ് അടിക്കും, ബ്ലോഗ്പോസ്റ്റില്‍ തൊട്ടാല്‍ കമന്റ് അടിക്കും..പിന്നെ ചില സമയത്ത് കറന്റ് അടിച്ചാല്‍ തട്ടിപ്പോകും,കമന്റ് അടിച്ചാല്‍ വെട്ടിലും ആകും.." ഞാന്‍ വിശദീകരിച്ചു..
"ഈ കമന്റ് എന്ന് പറഞ്ഞാ????" അയമ്മൂട്ടിക്ക് സംശയം..
"അത് ഒരോ പോസ്റ്റിനും നമുക്ക് കിട്ടുന്ന പ്രതിഫലമാ.." എന്റെ മറുപടി..
"എന്റെ 'ഒഹ് മദര്‍, ഐ അം സോറി' എന്ന പോസ്റ്റിനു ,ഐ ഗോട്ട് എബൌട്ട് വണ്‍ ഫോര്ടി കമന്റ്സ്.."
അത് കേട്ടു അയമ്മൂട്ടി വാ പൊളിച്ചു.. അയമ്മൂട്ടിക്ക് സന്തോഷമായി..
"പിന്നെ എന്റെ ബ്ലോഗ്ഗില്‍ സ്വന്തമായി ഫോല്ലോവേര്സ് ഒക്കെ ഉണ്ട്.. പലരാജ്യങ്ങളില്‍ നിന്നായി ത്രീ ഹന്‍ട്രട് ആള്‍ക്കാര്‍ എന്റെ പിറകെ ഉണ്ട്.. പോസ്റ്റ് വേണം,പോസ്റ്റ് വേണം എന്ന് പറഞ്ഞു..എനിക്ക് വയ്യ..ഞാന്‍ എന്നെ കൊണ്ട് തോറ്റു.." ഞാന്‍ വിനയീന്വാതനായി..
"അതും പോരാഞ്ഞു എനിക്ക് സ്വന്തമായി ഫേസ്ബുക്ക് പേജ് വരെ ഉണ്ട്.." ഒരാവേശത്തില്‍ പറഞ്ഞു പോയതാണേലും അത് വേണ്ടായിരുന്നു എന്നെനിക്കു പിന്നെ തോന്നിപ്പോയി.. കാരണം ചിലപ്പോ അയമ്മൂട്ടിയുടെ മുറുക്കാന്‍ കടക്കു പോലും കാണും സ്വന്തമായി ഫേസ്ബുക്ക് പേജ്..!!!
പക്ഷെ എന്റെ ഭാഗ്യത്തിന് അതുണ്ടായില്ല.. അയമ്മൂട്ടി അഭിമാനത്തോടെ എന്നെയും പെണ്ണിന്റെ ബാപ്പയെയും നോക്കി, എന്നിട്ട് പറഞ്ഞു..
"ചെക്കന്‍ മിടുക്കനാ.."
"ഇത്രേം മിടുക്ക് ഞാന്‍ പ്രതീക്ഷിച്ചില്ല.." ജാബിര്‍ എന്നോടായി പറഞ്ഞു..
കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍ പോകാനായി എഴുന്നേറ്റു..
ഇറങ്ങുംനേരം ഒന്ന് കൂടി പെണ്ണിനെ നോക്കി...
'ഓളാ തട്ടമിട്ടു കഴിഞ്ഞാ പിന്നെ രണ്ടാമതും എന്റെ സാറേ,പിന്നേം ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല"..കാരണം.....രണ്ടാമതും അയമ്മൂട്ടി ഓളുടെ മുന്നില്‍ കേറി നിന്നു,എന്നിട്ട് ചോദിച്ചു..
"അനക്ക് ഓളോട് സംസാരിക്കണോ?? "
ആ ചോദ്യം കേട്ടതും എന്നില്‍ നാണം വിളയാടി.. ശോ..ഇത്രേം നാണം എന്നിലുണ്ടായിരുന്നോ??
'എന്റെ പൊന്നു നാണമേ,നീ ഇത്രേം കാലം എവിടെയായിരുന്നു..??' ഞാന്‍ എന്നോട് തന്നെ ചോദിച്ചു..
"ഉം.. വേണം.." എന്റെ മനസ് മനസിലാക്കി മറുപടി പറഞ്ഞത് അലിയായിരുന്നു..
"ഉം..രണ്ടേ രണ്ടു ചോദ്യം ചോദിച്ചോ.. അതില്‍ കൂടുതല്‍ പാടില്ല.. " അയമ്മൂട്ടിയുടെ ഉത്തരവ്..
"അതെന്താ ഈ രണ്ടു ചോദ്യം..??" സംശയം അലിക്ക്..
"ഇരുപത്തൊന്നു ചോദ്യം ചോദിയ്ക്കാന്‍ ഇത് അശ്വമേധം അല്ലല്ലോ.. അതോണ്ട് രണ്ടെണ്ണം മതി.." അലിയുടെ സംശയം അയമ്മൂട്ടി വിദഗ്ദമായി തീര്‍ത്തു കൊടുത്തു..
'പടച്ചോനെ,എന്ത് ചോദിക്കും?? രണ്ടു ചോദ്യം.. കതാലായ രണ്ടു ചോദ്യം എനിക്ക് മുന്നില്‍ തരൂ.. ' ഞാന്‍ പ്രാര്‍ത്ഥിച്ചു തീരലും അലി ആദ്യചോദ്യം ചോദിച്ചു..
"അനക്ക് ഫേസ്ബുക്ക് ഐഡി ഉണ്ടോ? "
ടിഷും..
"ഇല്ല" പെണ്ണിന്റെ മറുപടി..
"മോനേ.. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.."പരസ്യത്തിലെ ചീവീടിനെ പോലെ അലിയുടെ ശബ്ദം ഉയര്‍ന്നു..
ഞാന്‍ അവനെ ദേഷ്യത്തില്‍ നോക്കി..
"ഫേസ്ബുക്ക് ഇല്ലാത്ത ഒരു പെണ്ണ്.. ശോ.. നിന്‍റെ ഒരു ഭാഗ്യം.."
"പോടാ.. നാട്ടിന്‍പുറത്തെ ഒരു പെണ്ണിനോടാ അവന്റെ കോപ്പിലെ ഒരു ഫേസ്ബുക്ക് ചോദ്യം.. ഒരു ചോദ്യം വേസ്റ്റ് ആക്കി.." ഞാന്‍ ദേഷ്യത്തോടെ അലിയോട് പറഞ്ഞു..
"പിന്നെ, നാട്ടിന്‍പുറം.. കണ്ട അണ്ടനും അടഗോടനും വരെ മൊബൈലില്‍ ഫേസ്ബുക്ക് എടുക്കുന്ന കാലമാ.." അലി പറഞ്ഞതും രണ്ടു സൈഡില്‍ നിന്നും ജബിരും ശിഫാസും മൊബൈല്‍ എടുത്തു ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്യാനുള്ള തിരക്കിലായി.. !!! അതെന്താ അങ്ങനെ??
അടുത്ത ചോദ്യത്തിനുള്ള സമയം..
അലി മണ്ടത്തരം വല്ലതും ചോദിക്കുന്നതിനു മുമ്പ് വേണം എന്നലോചിക്കവേ അലിയുടെ ശബ്ദം പിന്നെയുമുയര്‍ന്നു..
"അനക്ക് മൊബൈല്‍ ഉണ്ടോ??"
"ഇല്ല" എന്ന് പെണ്ണ് വീണ്ടും...
"മോനേ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി.." ചീവീട് പിന്നെയും കരഞ്ഞു..
'ഫാ.. കള്ള നാ__ മോനെ.. രണ്ടു ചോദ്യം ചോദിച്ചു കൊളമാക്കിയിട്ട് അവന്‍റെ ഒരു ലഡ്ഡു പൊട്ടിക്കല്‍.. നീ ഇവിടന്നിറങ്ങ് .. നിന്‍റെ നെഞ്ചത്ത് കേറി ഞാന്‍ പൊട്ടിക്കാം മൂന്നാമത്തെ ലഡ്ഡു.. '
എന്ന് മനസ്സില്‍ പറഞ്ഞ ഒരു ചോദ്യമെങ്കിലും പെണ്ണിനോട് നേരാംവണ്ണം ചോദിക്കാം എന്ന് കരുതവേ 'ഗുരുജി' അല്ല അയമ്മൂട്ടി ഗെയിം തീര്‍ന്നതിന്റെ ബെല്‍ മുഴക്കി....
പിന്നെ പതിയെ പുറത്തേക്ക്..
വണ്ടിയില്‍ കേറാം നേരം എന്നെ പിറകില്‍ നിന്നും വിളിച്ചു അയമ്മൂട്ടി പറഞ്ഞു..
"എനിക്ക് നിന്നെ പെരുത്ത് ഇഷ്ടായിരിക്കണ് .."
"എനിക്കും.." എന്ന് എന്‍റെ മറുപടി..
"എന്ത്..?? നിനക്ക് അയമ്മൂട്ടിയെ ഇഷ്ടായെന്നാ.. " അലി ദേഷ്യത്തോടെ ചെവിയില്‍ ചോദിച്ചു..
"അല്ല..എനിക്ക് എന്നെ തന്നെ പെരുത്ത് ഇഷ്ടായിരിക്കണ് എന്ന്.. ." ഞാന്‍ മറുപടി പറഞ്ഞു..
"ആഹ്. എന്ന കുഴപ്പമില്ല.. കുറ്റോം പറയുന്നില്ല.. ഇഷ്ടപ്പെട്ടോ.. "
അങ്ങനെ തിരിച്ചു വീട്ടിലേക്കു പോകാന്‍ വണ്ടിയില്‍ കയറി..
ശിഫാസും ജാബിറും അയമ്മൂട്ടിയെ വലിച്ചു കീറി പോസ്റ്റര്‍ ആക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ അലി മാത്രം മൌനിയായി..
കുറച്ചു കഴിഞ്ഞു അലിയെ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..
വണ്ടി ഇടിച്ചു പരിക്കൊന്നും പറ്റാതെ വീട്ടില്‍ വന്ന പെങ്ങളെ പീഡിപ്പിച്ചു പരിക്ക് പറ്റിച്ചതും പോരാഞ്ഞു '"എന്നാലും അവളൊന്നു നിലവിളിച്ചിരുന്നെങ്കില്‍..' എന്ന് പറഞ്ഞ സോമനെ നോക്കി ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി തേങ്ങുന്നതു പോലെ അലി തേങ്ങുന്നു..
"എന്താടാ കാര്യം??" ഞാന്‍ ചോദിച്ചു..
"എന്നാലും നീ പറഞ്ഞില്ലല്ലോ.. " അവന്‍റെ മറുപടി..
"എന്തോന്ന്??"
"നീ വല്യ ബ്ലോഗ്ഗര്‍ ആണെന്ന കാര്യം.."
എഹ്..
"എടാ മണ്ടാ.. അത് ആ അയമ്മൂട്ടിയെ ആക്കിയതല്ലേ..."
"അല്ല അല്ല അല്ല..നീ എന്നെ അറിയിച്ചില്ല.. ആഹ്.. അതെന്തെലും ആവട്ടെ,വേറൊരു കാര്യം ചോദിക്കട്ടെ.. ഈ കമന്റ് എന്ന് പറയുന്നത് റിയാലിനെകാളും മൂല്യമുള്ള പൈസയാണോ??"
'എന്റമ്മോ.. നീ അയമ്മൂട്ടിയുടെ ബാപ്പയാണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ മുത്തേ,അറിഞ്ഞില്ലല്ലോ..' ഞാനും ജബിറും ശിഫാസും ഒരുമിച്ച് പറഞ്ഞു..
"റിയാല്‍ അല്ല, ഡോളറിനെക്കളും മൂല്യമുള്ളതാ.." ഞാന്‍ പറഞ്ഞു..
"എന്നിട്ട് ഞാന്‍ കടം ചോദിച്ചപ്പോ നീ പറഞ്ഞത് നിന്‍റെ കയ്യില്‍ കാശില്ല എന്നല്ലേ.. ഒരു ചെങ്ങായിയെ ചതിക്കാന്‍ നിനക്കെങ്ങനെ തോന്നി?? " അലി വീണ്ടും വികാരാധീധനായി..
ന്‍റെ പൊന്നേ..!!!
"അടുത്ത പോസ്റ്റ് ഇറങ്ങട്ടെ.. എനിക്ക് കിട്ടുന്നതിന്‍റെ പകുതി കമന്റ് എങ്കിലും നിനക്ക് ഞാന്‍ തന്നിരിക്കും.. "ഞാന്‍ അലിക്ക് ഉറപ്പു കൊടുത്തു..
"സത്യം..??" പുന്നെല്ലു കണ്ട എലിയെ പോലെ പ്രസന്നമായ മുഖത്തോടെ അലി ചോദിച്ചു..
"സത്യം.. അന്‍റെ പണ്ടാര ബുദ്ധിയാണെ സത്യം.."
അത് പറഞ്ഞതോടെ എല്ലാര്‍ക്കും സന്തോഷമായി.. നേരെ വീട്ടിലേക്കു..
പെണ്ണ് കാണല്‍ ചടങ്ങ് അവിടെ അവസാനിക്കുന്നു.. പക്ഷെ..
സ്നേഹപൂര്‍വ്വം,
ഫായിസ്..
------------------------------
ഫായിസിന്റെ കാര്യം അവിടെ നിക്കട്ടെ,അവന്റെ കല്യാണം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ,കാരണം ഫായിസ് എന്നത് ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണല്ലോ..എനിക്കെന്ന പോലെ നിങ്ങള്‍ക്കുമറിയാം മുകളില്‍ നടന്ന കഥയും സാങ്കല്പികം മാത്രമാണെന്ന്..
ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍ " എന്ന നോവലിന്റെ അവസാന ഭാഗം പറയുന്നത് പോലെ 'ഒരു കഥാപാത്രത്തിന്റെ പിറകെ പോകേണ്ട കാര്യം കഥയെഴുത്തുകാരനോ വായനക്കാര്‍ക്കോ ഇല്ല ', പ്രതേകിച്ചു കഥയെഴുത്തുകാരന്,അതായതു ഫിറോസ് എന്ന എനിക്ക് കുറച്ചു കാര്യം പറയാനുള്ളപ്പോള്‍ ഫായിസിന്റെ പെണ്ണ്കാണല്‍ ചടങ്ങിന്റെ പിറകില്‍ എന്തിനു പോകണം...!!!
ഇനി ആ ഇമ്മിണി ബല്യ കാര്യത്തിലേക്ക് വരാം..!!!
ഈ മാസം 23 -ലേക്ക് (സെപ്റ്റംബര്‍ 23) എന്റെ കല്യാണം ഉറപ്പിച്ച വിവരം നിങ്ങളെ എല്ലാവരെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു..
ന്നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം എന്ന അഭ്യര്തനയോടെ,
സ്നേഹപൂര്‍വ്വം,
ഫിറോസ്
enikku baliya ishtmayi, katha adipoliayittund, ithu pole thanne ayirunno ninte penu kanalum ennu enikku samshaym und...:P ennalum adipoli story...
ReplyDeleteente ella vidha aasahmsakalum nerunnu ninte swantham nikkahinu ;)
ReplyDeletekriyathmakamayi ezhudan.. bhavan matram pora ezhuthukaaranu.. therrchayayum anaubhavavum venam....... U have both mr firoz...... :)
ReplyDeleteKalyanam adu oru if else pole aaanu... ............. dnt wrry man........... wish u successfull married life in advance............. :)
And ma great wishes for this article.. its really good entertainer...............
ha ha .:)best introduction thanne.. Best wishes
ReplyDeleteപെണ്ണ് കാണല്‍ പോസ്റ്റാക്കി. ഇഷ്ടപെട്ടു. പക്ഷെ ഇവിടെ വെച്ച് നിറുത്തണെ, ശ്വേത മേനോനെ പോലെ ബാക്കി സംഭവങ്ങളും.. വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല.
ReplyDeleteവായിച്ചു.......ഒന്നും കൂടി എഡിറ്റ് ചെയ്യാമായിരുന്നുവെന്നൊരു തോന്നലുണ്ട് എനിക്ക്....എങ്കിലും അഭിനന്ദനങ്ങള്‍.
ReplyDeleteപിന്നെ വിവാഹമംഗളാശംസകള്‍......എല്ലാ നന്മകളും എന്നും ഉണ്ടാകട്ടെ.
vaayichu..
ReplyDeletevivahathinu aasamsakal.
കഥ ഇഷ്ടമായി ..പക്ഷെ കല്യാണത്തിന് വിളിച്ചില്ലല്ലോ ?
ReplyDelete"എന്റഭിപ്രായത്തില്‍ ഈ ലോകത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമേ ഇപ്പോഴും ഗാന്ധിയന്മാര്‍ ആയി ജീവിക്കുന്നുള്ളു..അത് കല്യാണപ്രായമെത്തിയ യുവാക്കള്‍ ആണ്..." ഈ ഡയലോഗ് പെരുത്തിഷ്ടായി. അപ്പൊ ഇങ്ങള് ഗാന്ധിസം വിടാന്‍ പോവാണല്ലേ? എല്ലാ മംഗളാശംസകളും നേരുന്നു
ReplyDeleteFiroz kalakky....
ReplyDelete"Ali ikkante " thamashakal nammaku peruthu ishtayii..........
ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍ " എന്ന നോവലിന്റെ അവസാന ഭാഗം thu angane palathum parayum.....Ninte blogile saankalpika kadha pathramaya Faayiz nte pennu kaanal ingane ayapol "Ante Pennu kanal engane avum ennu namakku sankalpikkam mone.......:)"
അല്ല മച്ചു എങ്ങനെ ഒക്കെ ഉണ്ടായോ സത്യത്തിൽ
ReplyDeleteഹിഒഹൊഹൊഹൊ
കലക്കി ട്ടൊ
എന്റെ ഫിറോ .. എഗൈന്‍ റോക്ക്സ്......!
ReplyDeleteപിന്നെയും രണ്ടാമതും എന്റെ സാറേ തട്ടമിട്ടു .... കലക്കിയേട്ടൊ ..
ഫിറോസിന്റെ ഏറ്റം വേറിട്ട ശൈലി " ഈ ഡയലോഗ്സ് " ആണ് ..
അതു വളരെ നര്‍മ്മത്തോടെ അവതരിപ്പിക്കാനുള്ള കഴിവുണ്ട് ...
" പ്രീയ കൂട്ടുകാരന് ഹൃദയത്തില്‍ നിന്നും വിവാഹമംഗളാശംസ്കള്‍ നേരുന്നു "
നേരിട്ട് വരുവാന്‍ കഴിയില്ലെങ്കിലും മനസ്സ് കൂടെയുണ്ടാകും ..
സുഖകരമായ ദാമ്പത്യം പ്രദാനം ചെയ്യുവാന്‍ കരുണാമയനൊട് പ്രാര്‍ത്ഥിക്കുന്നു ..
നര്‍മ്മത്തില്‍ ചാലിച്ച ഈ സംഭവം കലക്കിട്ടോ, ഫിറോസ്
ReplyDeleteവിവാഹത്തിന് എല്ലാ വിധ ആശംസകളും...
പെണ്ണുകാണല്‍ കാരണം ഒരു പോസ്റ്റോത്തു കിട്ടി അല്ലെ. സംഭവം നന്നായി.
ReplyDeleteഎല്ലാവിധ ആശംസകളും.
കലക്കി ഫിറോസെ
ReplyDeleteനന്നായി എഴുതി പെണ്ണുകാണല്‍
പിന്നെ എല്ലാ മംഗളാശംസകളും
http://admadalangal.blogspot.com/2012/09/blog-post.html
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു പോയിവന്നേടത്തെ വിശേഷങ്ങളൊക്കെ.
ReplyDeleteആശംസകള്‍
ഐശ്വര്യം നിറഞ്ഞ ദാമ്പത്യം ഉണ്ടാകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നന്നായി.. അലിയും ഫയിസും കിടുക്കി..
ReplyDeleteപിന്നെ, അന്‍റെ മംഗലത്തിന് എന്റെ എല്ലാ ആശംസകളും..
നന്നയി അവതരിപ്പിച്ചിരിക്കുന്നു....
ReplyDeleteഅബസ്വരാശംസകള്‍...
വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പോസ്റ്റ് അല്‍പ്പം നീണ്ടുപോയി എന്ന് മാത്രം. വായന രസകരമായി.
ReplyDeleteഒരാത്മാവുകൂടി കള്ളനായി അല്ല കല്യാണനായി.
ReplyDeleteകമന്റുകള്‍ കാശാക്കാനുള്ള ആശംസകള്‍. കല്യാണത്തിനു ചെലവുണ്ടാല്ലോ
വിവാഹാശംസകൾ.. പൊസ്റ്റ് നന്നായി.. :)
ReplyDeleteഎല്ലാവിധ ആശംസകളും...
ReplyDeleteപോസ്റ്റ് നന്നായി ചിരിപ്പിച്ചു
പോസ്റ്റ് അല്‍പം നീണ്ടുപോയോ എന്നൊരു സംശയം....
ReplyDeleteഎന്തായാലും മംഗളാശംസകള്‍,...........
ഇതാണ് ആ ഉമ്മച്ചികുട്ടി എന്ന് മാത്രം പറഞ്ഞില്ല ഒരു പേരെങ്കിലും.....
ഓളെ ഉപ്പാന്റെ അനിയന്റെ മോളുടെ ഭര്‍ത്താവിന്റെ അനിയത്തിയെ കെട്ടിയത് എന്റെ മോന്റെ ചെങ്ങായിയാ. എനിക്ക് വയ്യാ !! പെണ്ണ് കാണാന്‍ പോയാല്‍ എല്ലാ വീട്ടിലും കാണും ബോബനും മോളിയിലെ പട്ടിയെ പോലെ ഇങ്ങനയുള്ള ചില കാക്കകള്‍ :-) പോസ്റ്റ് നന്നായെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ !!
ReplyDeleteവിവാഹത്തിന് എല്ലാവിധ ആശംസകളും...കല്യാണം കഴിഞ്ഞു ഒരു ആദ്യ രാത്രി പോസ്റ്റും കൊണ്ട് വാ ..എന്നിട്ട് വേണം തിരചിലാന്റെ റെക്കോര്‍ഡ് പൊട്ടിക്കാന്‍ :-)
രസകരമായി പറഞ്ഞിരിക്കുന്നു.. പെണ്ണു കാണൽ ചടങ്ങുകൾ എന്നും രസകരമാണ് - വിവാഹ മംഗളാശംസകൾ !
ReplyDeleteഅല്ലാഹു നിങ്ങളുടെ ഒരുമിക്കലിനെ ഖൈരും ബരക്കതും നിറഞ്ഞതാക്കട്ടെ .ആമീന്‍
ReplyDeleteബാരക്കല്ലാഹുമ ലകുമാ ....
ReplyDeleteവേണോങ്കി തുടര് ..ഹല്ല പിന്നെ.!
ReplyDeleteപെണ്ണുകാണല്‍ നല്ല രസാ....
ReplyDeleteകൂട്ടുകാരനേയും കൂട്ടി പെണ്ണു കാണാന്‍ പോയ ഒരു ഹതഭാഗ്യന്റെ "കഥ" ദേ ഇവിടെയുമുണ്ട്...
ഫിറോസ് ഭായ്....
സ്നേഹം നിറഞ്ഞ ഒരായിരം വിവാഹ മംഗളാശംസകള്‍ നേരുന്നു....
ഒത്തിരി ഇഷ്ടപ്പെട്ടു ഈ നര്‍മത്തില്‍ ചാലിച്ച എഴുത്ത് ...എല്ലാവിധ വിവാഹ മംഗളങ്ങളും നേരുന്നു
ReplyDeleteപെണ്ണ് കാണല്‍ മഹാമഹം ജോറായി എഴുതി
ReplyDeleteനീ പെണ്ണ് കെട്ടി പണ്ടാരടങ്ങും ഉറപ്പാ
പോസ്റ്റുകൾ നീളമളന്ന് വായിക്കുന്ന ശീലമായിപ്പോയി ഫിറോസേ. വാച്ച് നിന്നു പോയതു കൊണ്ട് സമയം തീരെ കിട്ടുന്നില്ല. കണ്ണൂരിലാണെങ്കിൽ നമുക്കെന്നെങ്കിലും കാണാം. വിവാഹ മംഗളാശംസകൾ.
ReplyDeleteനല്ല വായനാനുഭവം തന്നു...
ReplyDeleteഈ ബ്ലോഗില്‍ ആദ്യമായാണു ഞാന്‍ വരുന്നത് ... വന്നദിവസം എന്തായാലും കൊള്ളാം :) ഫിറോസിന്റെ കല്യാണദിവസം തന്നെ ! എല്ലാ മംഗളങ്ങളും നിറഞ്ഞ മനസ്സോടെ നേരുന്നു.
ReplyDelete(ഓ! ഇപ്പൊഴാ താഴെ എഴുതിയത് വായിച്ചത്. കമന്റിയില്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാവില്ല ! എന്നാ ദേ കമന്റിയിരിക്കുന്നു.. പോസ്റ്റ് അസ്സലായീട്ടോ) :)
"കൊറച്ചു പഞ്ചാര ചോദിക്ക്.. ചായക്ക് മധുരം കൊറവാ.. തമാശ കലക്കി.....
ReplyDeleteസത്യത്തില്‍ ഈ തട്ടത്തിന്‍ മറയത്ത് ആണോ വധു...
വളരെ നന്നായിരുന്നു ഫിറോസ്..... എന്നും ഈ passenger ഇല്‍ കയറുമ്പോള്‍ പുതുതായി എന്തെന്ക്കിലും ഒക്കെ ഉണ്ടാകും എന്ന പ്രതീക്ഷയാണ്. പക്ഷെ ഇന്ന്‍ വിവാഹവാര്‍ത്ത തന്നെയാണല്ലോ ഫിറോസ് കരുതി വച്ചിരുന്നത്............. എന്തായാലും പുതിയ ജീവിതത്തിനും ഈയുള്ളവനും ആശംസകള്‍..........................
ReplyDeleteഅല്ല ചങ്ങായ്യേ, മൊഞ്ചത്തി ഓളെന്യാ ?
ReplyDeleteപറഞ്ഞ പോലെ കഥാപാത്രം അവിടെ നിക്കട്ടെ ..
ReplyDeleteഐശ്വര്യാ പൂര്‍ണ്ണമായൊരു വിവാഹ ജീവിതം അങ്ങോട്ട് നേരുന്നു ...
എല്ലാവിധ വിവാഹ മംഗളങ്ങളും നേരുന്നു........
ReplyDeletegud 1...kurachu chirippichu..:)kalyanthinu njan blogil ashamsakal ittirunnu..ennalum onnu koodi irikkatte ashamsakal..:)
ReplyDeleteകലക്കന്‍ പോസ്റ്റ് ഇക്കാ ..ചിരിച്ചു ചിരിച്ചു വശം കെട്ടു ..കൂട്ടത്തില്‍ ഒരു തെറിയും കേട്ടു ..നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു പുലര്‍ച്ചെ ഗ്രൂപ്പില്‍ വന്നപ്പോഴാ ഇക്കയുടെ പോസ്റ്റ് കണ്ടത് പോസ്റ്റ് വായിച്ചുള്ള എന്റെ കൊലച്ചിരി കേട്ടു.റൂമിലുള്ള എന്റെ അലവലാതി കൂട്ടുകാര്‍ എന്റെ തന്തയ്ക് വിളിച്ചു .മനുഷ്യന്‍ ഉറങ്ങുബോഴാണോടാ തെണ്ടീ നിന്റെ ഒടുക്കത്തെ ചിരി എന്നും പറഞ്ഞോണ്ട് കൂട്ടത്തില്‍ പുറത്തു പറയാന്‍ പറ്റാത്ത ലേറ്റസ്റ്റ് തെറികള്‍ വേറെയും കേട്ടു ..എന്നാലും കുഴപ്പമില്ല ...
ReplyDeleteനന്നായി എഴുതി ഇക്കാ ആശംസകള്‍ ....
ഹാസ്യം ആസ്സലായി കേട്ടോ ...വിവാഹം മംഗളാശംസ നേരുന്നു (ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ അല്ലെ)
ReplyDeletekalakkan Post.. vayickan kurachu late aayi poyi.
ReplyDeleteElla vidha aasamsakalum