(ഫായിസിന്റെ ഫോണിലേക്ക് ഇന്‍കമിംഗ് കോള്‍ )
"ഹലോ"
"ഹലോ, ഇജ്ജു പായിസ് ല്ലെ??"
"ആവണോ?? ആവണേല്‍ ആവാം.. ഇതാരാ??"
"ഞാനാട അന്‍സാര്‍.."
"അടയന്‍സാറോ.. അതാരാ??"
"അതല്ലടാ.. ഞമ്മള് അന്‍സാര്‍, ഷമീനയുടെ കാമുകന്‍.."
"ഏതു ഷമീന??"
"ന്റെ കാമുകി ഷമീന.."
"ഓഹോ.. അപ്പൊ നീയും ഷമീനയും കാമുകീ കാമുകന്മാര്‍ ആണല്ലേ??"
"അതേ.. അതെങ്ങനെ മനസിലായി??"
"അതെനിക്ക് ഭയങ്കര ബുദ്ധിയാ..!!!! ഫ ഹിമാറെ, രാവിലെ തന്നെ വിളിച്ചു മനുഷ്യനെ വടിയാക്കുന്നാ..ആരാടാ നീ..??"
"അന്‍സാര്‍ ആണെടാ.. കോളേജില്‍ പഠിക്കുമ്പോള്‍ നീയും പ്രകാശും സുനീറും ഒക്കെ ചേര്‍ന്ന് ഒരു കല്യാണം മുടക്കിയത് ഓര്‍ക്കുന്നില്ലേ.. അതേ ഷമീനയും അന്‍സാറും തന്നെ.. "
"അത് ശരി, ഓളെ വാപ്പ ഇതുവരെ നിന്നെ തല്ലിക്കൊന്നില്ലേ??? "
"ന്താ നീയിപ്പോ അങ്ങനെ ചോയിക്കുന്നെ??"
"അല്ല.. കോളേജ് കഴിഞ്ഞു ആറ് കൊല്ലായി.. ന്നിട്ട് നീ ഇപ്പൊ അല്ലെ എന്നെ വിളിക്കുന്നെ.. ഞാന്‍ വിചാരിച്ചത് അന്റെ മയ്യിത്ത് ഓളുടെ വപ്പേം കൂട്ടരും ചേര്‍ന്ന് എടുത്തുകാണും എന്ന്.."
"അത് മാത്രം നടന്നില്ല.. ബാക്കി എല്ലാം നടന്നു.. ഇപ്പൊ ബല്യ പ്രശ്നത്തിലാ..അതാ അന്നെ വിളിച്ചത്.."
"പഹ്.. പ്രശ്നം വരുമ്പോള്‍ മാത്രം വിളിക്കാന്‍ ഞാനെന്താ ആറ്റുകാല്‍ രാധാകൃഷ്ണനോ?? നിയ്യ് ഫോണ്‍ വെച്ചിട്ട് പോയെ.. "
"ഇയ്യ് അങ്ങനെ പറയല്ല..ഇയ്യോക്കെ ചേര്‍ന്നല്ലേ ഞമ്മളെ കാര്യങ്ങളൊക്കെ ചെയ്തു തന്നത്.. അപ്പൊ പ്രശ്നം ഉണ്ടാകുമ്പോ ഇങ്ങളൊക്കെ തന്നെയല്ലേ വിളിക്കേണ്ടത്..അതാ അന്നെ വിളിച്ചേ.... "
"എടാ.. അന്നൊക്കെ എനിക്ക് തടിയും മടിയുമൊന്നുമില്ലാത്ത ടൈംസ് ആയിരുന്നു.. ഇപ്പൊ ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.. ആവശ്യത്തിനു തടിയും അതില്‍ കൂടുതല്‍ മടിയും ഉണ്ട്..അതോണ്ട് പഴേ പോലെ ഓടാനും തല്ലു കൊള്ളാനൊന്നും വയ്യ..അതോണ്ട് മോന്‍ ഫോണ്‍ വെക്ക്.."
"അങ്ങനെ പറയല്ലേ.. ഞാന്‍ പറയുന്നത് ഇയ്യാദ്യം ഒന്ന് കേക്ക്.. "
"കേക്ക്.. തേക്ക്..!!! ഉം..ന്താന്ന് വെച്ചാ പറഞ്ഞു തൊല.."
"ഓളെ വാപ്പ ഇന്നലെ വിളിച്ചാരുന്നു.."
"തന്തക്കോ അതോ തള്ളക്കോ??"
"ല്ല..ന്നെ തന്നെയാ വിളിച്ചത്.."
"അതല്ല.. അങ്ങേരു വിളിച്ചത് നിന്റെ തന്തക്കാണോ അതോ തള്ളയ്ക്കാണോ എന്ന്.."
"ജീവിച്ചിരിക്കുന്ന തന്തക്കും തള്ളക്കും പിന്നെ മരിച്ചു പോയ കാര്‍ന്നോര്മാര്‍ക്ക് വരെ തെറി വിളിച്ചു "
"തട്ടിപ്പോയ കാര്‍ന്നോര്മാര്‍ക്ക് വിളിച്ചത് നമുക്കൊന്നും ചെയ്യാന്‍ പറ്റൂല..ജീവിച്ചിരിക്കുന്നോര് ക്ക്
വിളിച്ചത് ചൂടാറുന്നതിനു മുമ്പ് അവര്‍ക്കെത്തിക്കാന്‍ നോക്ക്, നിന്നെ
പോലോത്തെ ഒരുത്തനെ വളര്‍ത്തി വലുതാക്കിയതിന് അവര്‍ക്കുള്ള മെഡല്‍."
"ന്തായാലും ഒരുകാര്യം ഞമ്മക്ക് മനസിലായി.."
"എന്ത്?"
"എന്ത് വന്നാലും ഓളെ ഞമ്മക്ക് കിട്ടൂല എന്ന്.."
"അതെല്ലേലും നീ അങ്ങനാന്നു എനിക്കറിയാം.. വിഷു മിസ്സ് ആയി എന്നും പറഞ്ഞു ക്രിസ്മസ്-ന് പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞോനല്ലേ നീ.. അതോണ്ട്, ഓളെ നിനക്ക് കിട്ടൂല എന്ന് മനസിലാക്കാന്‍ ആറു കൊല്ലം എടുത്തതിനു ഞാന്‍ നിന്നെ കുറ്റം പറയില്ല..വെറുതെ നിന്‍റെ നിര്‍മാതാവിന് ഒരു മെഡല്‍ കൂടി നല്‍കാനും വയ്യ എനിക്ക്.. "
"എന്തായാലും ഒന്ന് തീരുമാനിച്ചു.."
"എന്ത്??"
"ഓളെ നമ്മള് വിടാന്‍ തീരുമാനിച്ചു.."
"നല്ല തീരുമാനം.. ഒള് രക്ഷപ്പെട്ടു..അതിനെന്തിനാട ഹിമാറെ,നീ എന്നെ വിളിച്ചത്..??"
"ഓളെ ഒഴിവാക്കാന്‍ നീ എന്തേലും ചെയ്തു തരണം.."
"എഹ്..!!!?? പല തരത്തിലുള്ള പിരാന്തന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ നിന്നെ പോലുള്ള ഒരു നട്ടപ്പിരാന്തനെ ആദ്യായിട്ട് കാണുവാ..പ്രേമം തുടങ്ങാന്‍ ബ്രോക്കര്‍മാരെ സമീപിക്കുന്നത് സാധാരണം..ഇതിപ്പോ പ്രേമം മുടക്കാനും വേറൊരാളുടെ സഹായം വേണംപോലും..!!!"
"എടാ, അതല്ല.. ഞാന്‍ ഓളോട് എന്ത് പറഞ്ഞാലും ഓക്കങ്ങനെ വിട്ടുപോകാന്‍ പറ്റില്ല.. ഓക്കറിയാം,ഞാന്‍ നൊണ പറയുവാന്നു.. അതോണ്ട് ഓള് പിന്നേം വിളിക്കും,ഞാന്‍ എടുക്കേം ചെയ്യും.. ഇനിയിപ്പം ഒരേ ഒരു വഴി ഓളെ ഞാനും ഓളെന്നേം വെറുക്കുന്നത് പോലെ പിരിയുന്നതാണ്.. അതോണ്ട്..!!!"
"അതോണ്ട്..??"
"അതോണ്ട് ഇയ്യെങ്ങനെയെങ്കിലും ഞമ്മള് രണ്ടിനേം പിരിയിക്കണം.. "
"ഇതൊരുജാതി ടൈപ്പ് പണിയായിപ്പോയിഷ്ടാ ..വല്ല പാലോ മോരോ വല്ലതുമാണോ പിരിയിക്കാന്‍..!! ശോ.. ഏതായാലും നീയൊരു കാര്യം ചെയ്, ഓളുടെ നമ്പര്‍ താ.. ഞാന്‍ വല്ല വഴിയുമുണ്ടോന്നു നോക്കട്ടെ.."
"9895XXXX38 .. "
"ഒകെ..എന്തേലും ഉണ്ടേല്‍ ഞാന്‍ വിളിക്കാം.. ഇല്ലേല്‍ നീ എന്നെ വിളിക്കേം വേണ്ട..ഞാന്‍ ഈ നമ്പര്‍ തന്നെ മാറ്റും..ബൈ.."
ബീപ്-ബീപ്-ബീപ്..
(ഫായിസ് അന്‍സാര്‍ എന്ന വ്യാജേനെ ഷമീനയെ വിളിക്കുന്നു..)
"ഹലോ.. ആരാ??"
"ഞാനാ മോളെ അന്സാറിക്ക.."
"ഇക്കെടെ സൌണ്ട് എന്താ ഇങ്ങനെ??"
"അത്.. അത്.. ജലദോഷം ഉച്ചീല്‍ കേറിയതാ "
"ഇക്കാ ന്താ ഞമ്മളെ കണ്ണൂര്‍ ഭാശ വിട്ടു ഒരുമാതിരി ബിര്ത്തികെട്ട ഭാഷേല്‍ സംസാരിക്കുന്നെ..?? "
"അത്.. അത്.. ജലദോഷം ബന്ന് തുമ്മി തുമ്മി കൊച്ചീലെ ഭാശ ആയിപ്പോയതാ മോളെ..ജ്ജ് മാപ്പാക്കീന്‍.."
"ആയിരിക്കട്ടെ.. ഇതേതാ ഈ നമ്പര്‍??"
"അത്.. ഞമ്മളെ ചാര്‍ജ് തീര്‍ന്നുപോയി.. ഞമ്മളെ ചെങ്ങായിന്റെ ഫോണില്‍ നിന്നാ വിളിക്കുന്നത്.. മോളോട് ഒരു ബല്യെക്കാട്ടെ കാര്യം പറയാനുണ്ട്.. "
"ന്താ ഇക്കാ??"
"മോളെ വാപ്പ വിളിച്ചിരിക്കണ് .. ഞമ്മള് ഒരിക്കലും ഒരിമിക്കാന്‍ സമ്മതിക്കൂല എന്ന് പറഞ്ഞു ആ ഷുജായി..അതോണ്ട്.."
"അതോണ്ട്..??"
"ഒന്നിച്ചു ജീവിക്കനല്ലേ ഓരുടെ സമ്മതം വേണ്ടു..മരിക്കാന്‍ ആരുടേം സമ്മതം വേണ്ടല്ലോ.. അതോണ്ട്.. "
"പിന്നേം അതോണ്ട്..??"
"അതോണ്ട്.... ഞാനിന്നു രാത്രി 11 മണിക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കും..ആദ്യം വരുന്ന വണ്ടിക്കു ഞമ്മക്ക് രണ്ടാക്കും ഈ ജീവിതം അവസാനിപ്പിക്കാം.."
"ന്റെ പടച്ചോനേ.. ഇക്ക ന്താ ഈ പറയണേ..ഇക്കാക്ക് പിരാന്തായ..??ഞമ്മക്കൊന്നും മനസിലാവുന്നില്ല.... "
"മോക്ക് ഇക്കനോട് സ്നേഹം ഉണ്ടെങ്കില്‍ വാ..ഞമ്മള് ഒറപ്പിച്ചു കഴിഞ്ഞു.."
"ന്റെ പടച്ചോനെ...!!!"
ബീപ്-ബീപ്-ബീപ്..
(ഫായിസ് അന്‍സാറിനെ വിളിക്കുന്നു..)
"ടാ..എല്ലാം ശരിയാക്കി.. ഇയ്യ് ഒരു കാര്യം കൂടി ചെയ്യണം ഇനി.."
"ന്താ പായിസേ??"
"ഓളോട് ഇങ്ങള്‍ രണ്ടാളും ട്രെയിനിനു ചാടി ആത്മഹത്യ ചെയ്യാന്‍ പോകുവാ എന്ന് പറഞ്ഞാ ഞാന്‍ വിളിച്ചത്.. "
"എഹ്??"
"നീ ഇന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ പോയി അവസാനായിട്ട് ഓളെ ഫോണ്‍ വിളിക്കണം..എന്നിട്ട് 'ഇയ്യെന്നെ ചതിച്ചു അല്ലേ ഹമുക്കെ,ഇനി നമ്മള്‍ തമ്മില്‍ കാണൂല.. ഗുഡ് ബൈ' എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യണം.."
"അപ്പൊ ഞാന്‍ ശരിക്കും മരിക്കണോ??"
"അത് നിന്റിഷ്ടം.. വേണേല്‍ മരിച്ചോ.. പക്ഷെ എന്‍റെ തിരക്കഥയില്‍ നീ മരിക്കണം എന്നില്ല.."
"അപ്പൊ ഓള്‍ എപ്പേലും എന്നെ കണ്ടാല്‍ ചോദിക്കൂലെ,'ഇങ്ങളന്നു ചത്തില്ലേ' എന്ന് .. അപ്പൊ ന്ത് മറുപടി പറയും?? "
"അന്ന് ഒരു മൂഡ് ഉണ്ടായില്ല, മൂഡ് വരുമ്പോള്‍ ചെയ്യാം എന്ന് പറഞ്ഞാല്‍ മതി..അല്ല പിന്നെ.. "
"അങ്ങനെ പറഞ്ഞാല്‍ ഓള് വിശ്വസിക്കുമോ??"
"എഹ്... എടാ പോത്തെ.. ആദ്യം ഞാന്‍ പറയുന്നത് മുഴുവന്‍ നീ ഒന്ന് കേള്‍ക്ക്.. ഒരു കാര്യം പറയുമ്പോ അവന്‍റെ ഒരൊണക്ക ചോദ്യം.."
"ഉം.. പറ.."
"ആ ഡയലോഗ് പറഞ്ഞതിന് ശേഷം നീ ഒരു മെസ്സേജ് അയച്ചാല്‍ മതി.. ആ മെസ്സേജ് അയച്ചതിന് ശേഷം പിന്നൊരിക്കലും ഓളെ നീ വിളിക്കരുത്.. ഓള് നിന്നെ ചതിച്ചു എന്ന് കരുതിയാ മതി..കേട്ടോ.."
"അല്ല.. ഇനിയിപ്പോ ഓള് ശരിക്കും വന്നാലോ..??"
"എടാ ഒളൊരു പെണ്ണാ.. പോരാത്തതിനു ഈ നൂറ്റാണ്ടിലെ ഒരു കാമുകിയും.. ഓള് വരില്ല, ചതിക്കും... ഒറപ്പാ.."
"ഉം..ശരി.. ഇനി ഇയ്യാ മെസ്സേജ് അയയ്ക്കു.."
"ഓക്കേ.. ബൈ.."
ബീപ്-ബീപ്-ബീപ്..
ണിം ണിം....
1 New Message Received
Message Opening ....
"എന്നാലും ഇന്നെ വിശ്വസിച്ചു ഇറങ്ങി പൊറപ്പെട്ട അന്ന നീ ചതിച്ചല്ലോ..വയ്കിപ്പോയി ഹിമാറെ അന്നെ മനസിലാക്കാന്‍..ഞമ്മള് മരിച്ചതായി ഇയ്യും, ഇയ്യ് മരിച്ചതായും ഞമ്മളും കണക്കാക്കുക..ചുംബിച്ച ചുണ്ടിനു ബിട തരിക..എന്നെ സ്നേഹിക്കാത്ത നിനക്ക് വേണ്ടി തീര്‍ക്കാനുള്ളതല്ല ന്‍റെ ഈ ജീവിതം..ഞമ്മളെ ഇനി വിളിക്കരുത്..ഗുഡ് ബൈ.. "
(രാത്രി 12 മണി..ഫായിസിന്റെ ഫോണിലേക്ക് അന്‍സാര്‍ വിളിക്കുന്നു..)
"ഹലോ.. "
"പായിസേ.. ഇജ്ജു ഉറങ്ങുവാണോ??"
"അല്ല.. കപ്പ നടുവാ..!!! "
"ഇപ്പോഴോ??"
"ഫാ..!!! അര്‍ദ്ധരാത്രിക്ക് വിളിച്ചു കിന്നാരം പറയാതെ കാര്യം പറയെടാ ശൈത്താനെ..."
"ഞാന്‍ ഇപ്പൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നെ.."
"അന്നെ ആരാ അവിടെ കുഴിച്ചിട്ടത്..?? ഞാന്‍ അയച്ച മെസ്സേജ് അവള്‍ക്കയച്ചു വീട്ടില്‍ പോകാന്‍ നോക്കെടാ..."
"അതല്ല.. ഒരു ചെറിയ കാര്യം ഉണ്ട്.."
"എന്താ..ആ മെസ്സേജ് നീ ഡിലീറ്റ് ചെയ്തു കളഞ്ഞാ.."
"അതൊന്നുമല്ല.. "
"പിന്നെ.."
"ഒരു നെയ്‌റ്റി മാത്രം ഇട്ടു ഓള് വന്നിട്ടുണ്ട്.. ട്രെയിനിനു മുന്നില്‍ ചാടണം എന്ന് പറഞ്ഞു വാശി പിടിക്കുവാ.. ഞാനെന്താ ചെയ്യേണ്ടത്?? "
"എഹ്..ന്‍റെ പടച്ചോനെ.."
"ഇയ്യ് പറയുന്നത് പോലെ ഞാന്‍ ചെയ്യാം.. പറ.. ഞാന്‍ ചാടണോ? ഇയ്യ് പറ പായിസേ, ഇയ്യ് പറ...."
"........................"
"പറയെടാ.. ഞാന്‍ ചാടണോ അതോ ഓടണോ...?? "
".............."
"ഹലോ.. ഹലോ.. ഹലോ.."
ബീപ്-ബീപ്-ബീപ്..
കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.."
ണിം ണിം....
1 New Message Received
Message Opening ....
"ന്‍റെ പൊന്നുമോനെ..നിങ്ങള്‍ രണ്ടാളും കൂടി ഒന്നിച്ച് തീരുമാനിച്ചു ചാടുവാണേല്‍ ചാട്..പിന്നെ ചാടിക്കഴിഞ്ഞു 'വേണ്ടായിരുന്നു' എന്ന് തോന്നുവാണേല്‍ ബാക്കി പടച്ചോന്‍ നോക്കിക്കോളും...അല്ലെ പിന്നെ ഒരു കാര്യം ചെയ്..ഏതായാലും ഓള് വന്നതല്ലേ..ഓള് ചാവാന്‍ വന്നതായത് കൊണ്ട് കാശൊന്നും കൊണ്ടു വന്നിട്ടുണ്ടാവില്ല, ഇയ്യാണേല്‍ അതിനല്ലല്ലോ അവിടെ പോയത്..അതോണ്ട് അന്‍റെ കയ്യിലുള്ള കാശ് കൊണ്ട് ഓക്ക് ഒരു ജോഡി ഡ്രെസ്സും വാങ്ങികൊടുത്ത് ഇനി വരുന്ന ട്രെയിനിനു ഓളേം കൊണ്ട് ദുനിയാവിന്‍റെ ഏതേലും അറ്റത്തേക്ക് പോകാന്‍ നോക്ക്.. അവിടെ എത്തിയാലും ഇല്ലേലും ഇയ്യൊരിക്കലും എന്നെ വിളിക്കരുത്..ഇനീം ഒന്നും താങ്ങാനുള്ള ആവത് എനക്കില്ല..ഞാന്‍ ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കുന്നു..
ജീവിക്കുകയണേല്‍ എവിടേലും വെച്ച് കാണാം.. ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.. "
ണിം ണിം....
1 New Message Received
Message Opening ....
"ഒരു കാര്യം പറയാന്‍ മറന്നു പോയി..മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ് തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്..രണ്ടാമതും ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.."
കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.."
അന്‍സാര്‍ വിദൂരതയിലേക്ക് നോക്കുന്നു..
ദൂരെ തുറന്നിരിക്കുന്ന തുണിക്കട.. മൈകില്‍ ഒരു ശബ്ദം,
"വണ്ടി 15 മിനിറ്റ് വൈകിയോടുന്നു.."
ഇനി...
(ശുഭം..)
"ഹലോ"
"ഹലോ, ഇജ്ജു പായിസ് ല്ലെ??"
"ആവണോ?? ആവണേല്‍ ആവാം.. ഇതാരാ??"
"ഞാനാട അന്‍സാര്‍.."
"അടയന്‍സാറോ.. അതാരാ??"
"അതല്ലടാ.. ഞമ്മള് അന്‍സാര്‍, ഷമീനയുടെ കാമുകന്‍.."
"ഏതു ഷമീന??"
"ന്റെ കാമുകി ഷമീന.."
"ഓഹോ.. അപ്പൊ നീയും ഷമീനയും കാമുകീ കാമുകന്മാര്‍ ആണല്ലേ??"
"അതേ.. അതെങ്ങനെ മനസിലായി??"
"അതെനിക്ക് ഭയങ്കര ബുദ്ധിയാ..!!!! ഫ ഹിമാറെ, രാവിലെ തന്നെ വിളിച്ചു മനുഷ്യനെ വടിയാക്കുന്നാ..ആരാടാ നീ..??"
"അന്‍സാര്‍ ആണെടാ.. കോളേജില്‍ പഠിക്കുമ്പോള്‍ നീയും പ്രകാശും സുനീറും ഒക്കെ ചേര്‍ന്ന് ഒരു കല്യാണം മുടക്കിയത് ഓര്‍ക്കുന്നില്ലേ.. അതേ ഷമീനയും അന്‍സാറും തന്നെ.. "
"അത് ശരി, ഓളെ വാപ്പ ഇതുവരെ നിന്നെ തല്ലിക്കൊന്നില്ലേ??? "
"ന്താ നീയിപ്പോ അങ്ങനെ ചോയിക്കുന്നെ??"
"അല്ല.. കോളേജ് കഴിഞ്ഞു ആറ് കൊല്ലായി.. ന്നിട്ട് നീ ഇപ്പൊ അല്ലെ എന്നെ വിളിക്കുന്നെ.. ഞാന്‍ വിചാരിച്ചത് അന്റെ മയ്യിത്ത് ഓളുടെ വപ്പേം കൂട്ടരും ചേര്‍ന്ന് എടുത്തുകാണും എന്ന്.."
"അത് മാത്രം നടന്നില്ല.. ബാക്കി എല്ലാം നടന്നു.. ഇപ്പൊ ബല്യ പ്രശ്നത്തിലാ..അതാ അന്നെ വിളിച്ചത്.."
"പഹ്.. പ്രശ്നം വരുമ്പോള്‍ മാത്രം വിളിക്കാന്‍ ഞാനെന്താ ആറ്റുകാല്‍ രാധാകൃഷ്ണനോ?? നിയ്യ് ഫോണ്‍ വെച്ചിട്ട് പോയെ.. "
"ഇയ്യ് അങ്ങനെ പറയല്ല..ഇയ്യോക്കെ ചേര്‍ന്നല്ലേ ഞമ്മളെ കാര്യങ്ങളൊക്കെ ചെയ്തു തന്നത്.. അപ്പൊ പ്രശ്നം ഉണ്ടാകുമ്പോ ഇങ്ങളൊക്കെ തന്നെയല്ലേ വിളിക്കേണ്ടത്..അതാ അന്നെ വിളിച്ചേ.... "
"എടാ.. അന്നൊക്കെ എനിക്ക് തടിയും മടിയുമൊന്നുമില്ലാത്ത ടൈംസ് ആയിരുന്നു.. ഇപ്പൊ ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്.. ആവശ്യത്തിനു തടിയും അതില്‍ കൂടുതല്‍ മടിയും ഉണ്ട്..അതോണ്ട് പഴേ പോലെ ഓടാനും തല്ലു കൊള്ളാനൊന്നും വയ്യ..അതോണ്ട് മോന്‍ ഫോണ്‍ വെക്ക്.."
"അങ്ങനെ പറയല്ലേ.. ഞാന്‍ പറയുന്നത് ഇയ്യാദ്യം ഒന്ന് കേക്ക്.. "
"കേക്ക്.. തേക്ക്..!!! ഉം..ന്താന്ന് വെച്ചാ പറഞ്ഞു തൊല.."
"ഓളെ വാപ്പ ഇന്നലെ വിളിച്ചാരുന്നു.."
"തന്തക്കോ അതോ തള്ളക്കോ??"
"ല്ല..ന്നെ തന്നെയാ വിളിച്ചത്.."
"അതല്ല.. അങ്ങേരു വിളിച്ചത് നിന്റെ തന്തക്കാണോ അതോ തള്ളയ്ക്കാണോ എന്ന്.."
"ജീവിച്ചിരിക്കുന്ന തന്തക്കും തള്ളക്കും പിന്നെ മരിച്ചു പോയ കാര്‍ന്നോര്മാര്‍ക്ക് വരെ തെറി വിളിച്ചു "
"തട്ടിപ്പോയ കാര്‍ന്നോര്മാര്‍ക്ക് വിളിച്ചത് നമുക്കൊന്നും ചെയ്യാന്‍ പറ്റൂല..ജീവിച്ചിരിക്കുന്നോര്
"ന്തായാലും ഒരുകാര്യം ഞമ്മക്ക് മനസിലായി.."
"എന്ത്?"
"എന്ത് വന്നാലും ഓളെ ഞമ്മക്ക് കിട്ടൂല എന്ന്.."
"അതെല്ലേലും നീ അങ്ങനാന്നു എനിക്കറിയാം.. വിഷു മിസ്സ് ആയി എന്നും പറഞ്ഞു ക്രിസ്മസ്-ന് പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞോനല്ലേ നീ.. അതോണ്ട്, ഓളെ നിനക്ക് കിട്ടൂല എന്ന് മനസിലാക്കാന്‍ ആറു കൊല്ലം എടുത്തതിനു ഞാന്‍ നിന്നെ കുറ്റം പറയില്ല..വെറുതെ നിന്‍റെ നിര്‍മാതാവിന് ഒരു മെഡല്‍ കൂടി നല്‍കാനും വയ്യ എനിക്ക്.. "
"എന്തായാലും ഒന്ന് തീരുമാനിച്ചു.."
"എന്ത്??"
"ഓളെ നമ്മള് വിടാന്‍ തീരുമാനിച്ചു.."
"നല്ല തീരുമാനം.. ഒള് രക്ഷപ്പെട്ടു..അതിനെന്തിനാട ഹിമാറെ,നീ എന്നെ വിളിച്ചത്..??"
"ഓളെ ഒഴിവാക്കാന്‍ നീ എന്തേലും ചെയ്തു തരണം.."
"എഹ്..!!!?? പല തരത്തിലുള്ള പിരാന്തന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ നിന്നെ പോലുള്ള ഒരു നട്ടപ്പിരാന്തനെ ആദ്യായിട്ട് കാണുവാ..പ്രേമം തുടങ്ങാന്‍ ബ്രോക്കര്‍മാരെ സമീപിക്കുന്നത് സാധാരണം..ഇതിപ്പോ പ്രേമം മുടക്കാനും വേറൊരാളുടെ സഹായം വേണംപോലും..!!!"
"എടാ, അതല്ല.. ഞാന്‍ ഓളോട് എന്ത് പറഞ്ഞാലും ഓക്കങ്ങനെ വിട്ടുപോകാന്‍ പറ്റില്ല.. ഓക്കറിയാം,ഞാന്‍ നൊണ പറയുവാന്നു.. അതോണ്ട് ഓള് പിന്നേം വിളിക്കും,ഞാന്‍ എടുക്കേം ചെയ്യും.. ഇനിയിപ്പം ഒരേ ഒരു വഴി ഓളെ ഞാനും ഓളെന്നേം വെറുക്കുന്നത് പോലെ പിരിയുന്നതാണ്.. അതോണ്ട്..!!!"
"അതോണ്ട്..??"
"അതോണ്ട് ഇയ്യെങ്ങനെയെങ്കിലും ഞമ്മള് രണ്ടിനേം പിരിയിക്കണം.. "
"ഇതൊരുജാതി ടൈപ്പ് പണിയായിപ്പോയിഷ്ടാ ..വല്ല പാലോ മോരോ വല്ലതുമാണോ പിരിയിക്കാന്‍..!! ശോ.. ഏതായാലും നീയൊരു കാര്യം ചെയ്, ഓളുടെ നമ്പര്‍ താ.. ഞാന്‍ വല്ല വഴിയുമുണ്ടോന്നു നോക്കട്ടെ.."
"9895XXXX38 .. "
"ഒകെ..എന്തേലും ഉണ്ടേല്‍ ഞാന്‍ വിളിക്കാം.. ഇല്ലേല്‍ നീ എന്നെ വിളിക്കേം വേണ്ട..ഞാന്‍ ഈ നമ്പര്‍ തന്നെ മാറ്റും..ബൈ.."
ബീപ്-ബീപ്-ബീപ്..
(ഫായിസ് അന്‍സാര്‍ എന്ന വ്യാജേനെ ഷമീനയെ വിളിക്കുന്നു..)
"ഹലോ.. ആരാ??"
"ഞാനാ മോളെ അന്സാറിക്ക.."
"ഇക്കെടെ സൌണ്ട് എന്താ ഇങ്ങനെ??"
"അത്.. അത്.. ജലദോഷം ഉച്ചീല്‍ കേറിയതാ "
"ഇക്കാ ന്താ ഞമ്മളെ കണ്ണൂര്‍ ഭാശ വിട്ടു ഒരുമാതിരി ബിര്ത്തികെട്ട ഭാഷേല്‍ സംസാരിക്കുന്നെ..?? "
"അത്.. അത്.. ജലദോഷം ബന്ന് തുമ്മി തുമ്മി കൊച്ചീലെ ഭാശ ആയിപ്പോയതാ മോളെ..ജ്ജ് മാപ്പാക്കീന്‍.."
"ആയിരിക്കട്ടെ.. ഇതേതാ ഈ നമ്പര്‍??"
"അത്.. ഞമ്മളെ ചാര്‍ജ് തീര്‍ന്നുപോയി.. ഞമ്മളെ ചെങ്ങായിന്റെ ഫോണില്‍ നിന്നാ വിളിക്കുന്നത്.. മോളോട് ഒരു ബല്യെക്കാട്ടെ കാര്യം പറയാനുണ്ട്.. "
"ന്താ ഇക്കാ??"
"മോളെ വാപ്പ വിളിച്ചിരിക്കണ് .. ഞമ്മള് ഒരിക്കലും ഒരിമിക്കാന്‍ സമ്മതിക്കൂല എന്ന് പറഞ്ഞു ആ ഷുജായി..അതോണ്ട്.."
"അതോണ്ട്..??"
"ഒന്നിച്ചു ജീവിക്കനല്ലേ ഓരുടെ സമ്മതം വേണ്ടു..മരിക്കാന്‍ ആരുടേം സമ്മതം വേണ്ടല്ലോ.. അതോണ്ട്.. "
"പിന്നേം അതോണ്ട്..??"
"അതോണ്ട്.... ഞാനിന്നു രാത്രി 11 മണിക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കും..ആദ്യം വരുന്ന വണ്ടിക്കു ഞമ്മക്ക് രണ്ടാക്കും ഈ ജീവിതം അവസാനിപ്പിക്കാം.."
"ന്റെ പടച്ചോനേ.. ഇക്ക ന്താ ഈ പറയണേ..ഇക്കാക്ക് പിരാന്തായ..??ഞമ്മക്കൊന്നും മനസിലാവുന്നില്ല.... "
"മോക്ക് ഇക്കനോട് സ്നേഹം ഉണ്ടെങ്കില്‍ വാ..ഞമ്മള് ഒറപ്പിച്ചു കഴിഞ്ഞു.."
"ന്റെ പടച്ചോനെ...!!!"
ബീപ്-ബീപ്-ബീപ്..
(ഫായിസ് അന്‍സാറിനെ വിളിക്കുന്നു..)
"ടാ..എല്ലാം ശരിയാക്കി.. ഇയ്യ് ഒരു കാര്യം കൂടി ചെയ്യണം ഇനി.."
"ന്താ പായിസേ??"
"ഓളോട് ഇങ്ങള്‍ രണ്ടാളും ട്രെയിനിനു ചാടി ആത്മഹത്യ ചെയ്യാന്‍ പോകുവാ എന്ന് പറഞ്ഞാ ഞാന്‍ വിളിച്ചത്.. "
"എഹ്??"
"നീ ഇന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ പോയി അവസാനായിട്ട് ഓളെ ഫോണ്‍ വിളിക്കണം..എന്നിട്ട് 'ഇയ്യെന്നെ ചതിച്ചു അല്ലേ ഹമുക്കെ,ഇനി നമ്മള്‍ തമ്മില്‍ കാണൂല.. ഗുഡ് ബൈ' എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യണം.."
"അപ്പൊ ഞാന്‍ ശരിക്കും മരിക്കണോ??"
"അത് നിന്റിഷ്ടം.. വേണേല്‍ മരിച്ചോ.. പക്ഷെ എന്‍റെ തിരക്കഥയില്‍ നീ മരിക്കണം എന്നില്ല.."
"അപ്പൊ ഓള്‍ എപ്പേലും എന്നെ കണ്ടാല്‍ ചോദിക്കൂലെ,'ഇങ്ങളന്നു ചത്തില്ലേ' എന്ന് .. അപ്പൊ ന്ത് മറുപടി പറയും?? "
"അന്ന് ഒരു മൂഡ് ഉണ്ടായില്ല, മൂഡ് വരുമ്പോള്‍ ചെയ്യാം എന്ന് പറഞ്ഞാല്‍ മതി..അല്ല പിന്നെ.. "
"അങ്ങനെ പറഞ്ഞാല്‍ ഓള് വിശ്വസിക്കുമോ??"
"എഹ്... എടാ പോത്തെ.. ആദ്യം ഞാന്‍ പറയുന്നത് മുഴുവന്‍ നീ ഒന്ന് കേള്‍ക്ക്.. ഒരു കാര്യം പറയുമ്പോ അവന്‍റെ ഒരൊണക്ക ചോദ്യം.."
"ഉം.. പറ.."
"ആ ഡയലോഗ് പറഞ്ഞതിന് ശേഷം നീ ഒരു മെസ്സേജ് അയച്ചാല്‍ മതി.. ആ മെസ്സേജ് അയച്ചതിന് ശേഷം പിന്നൊരിക്കലും ഓളെ നീ വിളിക്കരുത്.. ഓള് നിന്നെ ചതിച്ചു എന്ന് കരുതിയാ മതി..കേട്ടോ.."
"അല്ല.. ഇനിയിപ്പോ ഓള് ശരിക്കും വന്നാലോ..??"
"എടാ ഒളൊരു പെണ്ണാ.. പോരാത്തതിനു ഈ നൂറ്റാണ്ടിലെ ഒരു കാമുകിയും.. ഓള് വരില്ല, ചതിക്കും... ഒറപ്പാ.."
"ഉം..ശരി.. ഇനി ഇയ്യാ മെസ്സേജ് അയയ്ക്കു.."
"ഓക്കേ.. ബൈ.."
ബീപ്-ബീപ്-ബീപ്..
ണിം ണിം....
1 New Message Received
Message Opening ....
"എന്നാലും ഇന്നെ വിശ്വസിച്ചു ഇറങ്ങി പൊറപ്പെട്ട അന്ന നീ ചതിച്ചല്ലോ..വയ്കിപ്പോയി ഹിമാറെ അന്നെ മനസിലാക്കാന്‍..ഞമ്മള് മരിച്ചതായി ഇയ്യും, ഇയ്യ് മരിച്ചതായും ഞമ്മളും കണക്കാക്കുക..ചുംബിച്ച ചുണ്ടിനു ബിട തരിക..എന്നെ സ്നേഹിക്കാത്ത നിനക്ക് വേണ്ടി തീര്‍ക്കാനുള്ളതല്ല ന്‍റെ ഈ ജീവിതം..ഞമ്മളെ ഇനി വിളിക്കരുത്..ഗുഡ് ബൈ.. "
(രാത്രി 12 മണി..ഫായിസിന്റെ ഫോണിലേക്ക് അന്‍സാര്‍ വിളിക്കുന്നു..)
"ഹലോ.. "
"പായിസേ.. ഇജ്ജു ഉറങ്ങുവാണോ??"
"അല്ല.. കപ്പ നടുവാ..!!! "
"ഇപ്പോഴോ??"
"ഫാ..!!! അര്‍ദ്ധരാത്രിക്ക് വിളിച്ചു കിന്നാരം പറയാതെ കാര്യം പറയെടാ ശൈത്താനെ..."
"ഞാന്‍ ഇപ്പൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നെ.."
"അന്നെ ആരാ അവിടെ കുഴിച്ചിട്ടത്..?? ഞാന്‍ അയച്ച മെസ്സേജ് അവള്‍ക്കയച്ചു വീട്ടില്‍ പോകാന്‍ നോക്കെടാ..."
"അതല്ല.. ഒരു ചെറിയ കാര്യം ഉണ്ട്.."
"എന്താ..ആ മെസ്സേജ് നീ ഡിലീറ്റ് ചെയ്തു കളഞ്ഞാ.."
"അതൊന്നുമല്ല.. "
"പിന്നെ.."
"ഒരു നെയ്‌റ്റി മാത്രം ഇട്ടു ഓള് വന്നിട്ടുണ്ട്.. ട്രെയിനിനു മുന്നില്‍ ചാടണം എന്ന് പറഞ്ഞു വാശി പിടിക്കുവാ.. ഞാനെന്താ ചെയ്യേണ്ടത്?? "
"എഹ്..ന്‍റെ പടച്ചോനെ.."
"ഇയ്യ് പറയുന്നത് പോലെ ഞാന്‍ ചെയ്യാം.. പറ.. ഞാന്‍ ചാടണോ? ഇയ്യ് പറ പായിസേ, ഇയ്യ് പറ...."
"........................"
"പറയെടാ.. ഞാന്‍ ചാടണോ അതോ ഓടണോ...?? "
".............."
"ഹലോ.. ഹലോ.. ഹലോ.."
ബീപ്-ബീപ്-ബീപ്..
കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.."
ണിം ണിം....
1 New Message Received
Message Opening ....
"ന്‍റെ പൊന്നുമോനെ..നിങ്ങള്‍ രണ്ടാളും കൂടി ഒന്നിച്ച് തീരുമാനിച്ചു ചാടുവാണേല്‍ ചാട്..പിന്നെ ചാടിക്കഴിഞ്ഞു 'വേണ്ടായിരുന്നു' എന്ന് തോന്നുവാണേല്‍ ബാക്കി പടച്ചോന്‍ നോക്കിക്കോളും...അല്ലെ പിന്നെ ഒരു കാര്യം ചെയ്..ഏതായാലും ഓള് വന്നതല്ലേ..ഓള് ചാവാന്‍ വന്നതായത് കൊണ്ട് കാശൊന്നും കൊണ്ടു വന്നിട്ടുണ്ടാവില്ല, ഇയ്യാണേല്‍ അതിനല്ലല്ലോ അവിടെ പോയത്..അതോണ്ട് അന്‍റെ കയ്യിലുള്ള കാശ് കൊണ്ട് ഓക്ക് ഒരു ജോഡി ഡ്രെസ്സും വാങ്ങികൊടുത്ത് ഇനി വരുന്ന ട്രെയിനിനു ഓളേം കൊണ്ട് ദുനിയാവിന്‍റെ ഏതേലും അറ്റത്തേക്ക് പോകാന്‍ നോക്ക്.. അവിടെ എത്തിയാലും ഇല്ലേലും ഇയ്യൊരിക്കലും എന്നെ വിളിക്കരുത്..ഇനീം ഒന്നും താങ്ങാനുള്ള ആവത് എനക്കില്ല..ഞാന്‍ ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കുന്നു..
ജീവിക്കുകയണേല്‍ എവിടേലും വെച്ച് കാണാം.. ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.. "
ണിം ണിം....
1 New Message Received
Message Opening ....
"ഒരു കാര്യം പറയാന്‍ മറന്നു പോയി..മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ് തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്..രണ്ടാമതും ഗുഡ് ബൈ.. സ്നേഹത്തോടെ, ഫായിസ്.."
കുറച്ചു നേരത്തിനു ശേഷം അന്‍സാര്‍ വീണ്ടും ഫായിസിനെ വിളിക്കുന്നു..
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.."
അന്‍സാര്‍ വിദൂരതയിലേക്ക് നോക്കുന്നു..
ദൂരെ തുറന്നിരിക്കുന്ന തുണിക്കട.. മൈകില്‍ ഒരു ശബ്ദം,
"വണ്ടി 15 മിനിറ്റ് വൈകിയോടുന്നു.."
ഇനി...
(ശുഭം..)
മറ്റൊരു ഇമ്മോരല്‍ ട്രാഫിക് ആണോ? ബാകി വായിച്ചിട് എഴുതാം
ReplyDeleteവായിച്ചിട്ട് കരച്ചില്‍ വരാന്‍ പോവുന്ന മാതിരി ... ചിരി വരാന്‍ പോവുന്ന മാതിരി .......ഞാന്‍ ആ മൂന്നു പേരെയും മനസ്സില്‍ കാണുകയായിരുന്നു.....
ReplyDeleteമനുഷ്യന്‍റെ ദൈന്യം..
നന്നായി എഴുതീട്ടുണ്ട്. തുടര്‍ന്നും എഴുതിക്കോളൂ..
good work..........
ReplyDeletegreat thinking.........
also great joke.............
padachone.......
ReplyDeleteഅപ്പൊ ഞാന്‍ ശരിക്കും മരിക്കണോ??"
ReplyDelete"അത് നിന്റിഷ്ടം.. വേണേല്‍ മരിച്ചോ.. പക്ഷെ എന്‍റെ തിരക്കഥയില്‍
എന്റമ്മോ ചിരിച്ചു ചിരിച്ചൊരു വഴിക്കായി ക്വോട്ടാനാണെങ്കില്‍ എല്ലാം ക്വോട്ടെണ്ടി വരും തല്‍ക്കാലം ഒരെണ്ണം മാത്രം ക്വോട്ടുന്നു
നന്ദി
"ഒരു നെയ്‌റ്റി മാത്രം ഇട്ടു ഓള് വന്നിട്ടുണ്ട്.. ട്രെയിനിനു മുന്നില്‍ ചാടണം എന്ന് പറഞ്ഞു വാശി പിടിക്കുവാ.. ഞാനെന്താ ചെയ്യേണ്ടത്?? "
ReplyDelete"എഹ്..ന്‍റെ പടച്ചോനെ.."
"ഇയ്യ് പറയുന്നത് പോലെ ഞാന്‍ ചെയ്യാം.. പറ.. ഞാന്‍ ചാടണോ? ഇയ്യ് പറ പായിസേ, ഇയ്യ് പറ...."
"........................"
"പറയെടാ.. ഞാന്‍ ചാടണോ അതോ ഓടണോ...?? "
***********************************************
മനുഷ്യന്‍ ചിരിച്ച് ചിരിച്ചു മരിക്കാനായി ആന്‍റോരു ഒലക്കേമലെ ഫോണ്‍ വിളിയും, ഉപദേശവും കാരണം.
എന്തൊക്കെയോ തോന്നുന്നു എനിക്കും
ReplyDeleteമുൻപൊരിക്കൽ സാബൂ.എം.എച്ച്. 5 ഫോൺ കോളിലൂടെ ഒരു കഥ പറഞ്ഞത് വായിച്ചിരുന്നൂ. ഇവിടേയും കഥക്ക് വ്യത്യസ്ത്ഥത കണ്ടു.പക്ഷേ എന്തിന്റേയൊക്കെ കുറവ് അനുഭവപ്പെട്ടൂ..... ഇനിയും എഴുതുക
ReplyDeleteഈ ബ്ലോഗ്ഗിനു പിന്നില്‍ വേറൊരു കഥ കൂടിയുണ്ട്,,
Deleteരണ്ടാഴ്ച മുമ്പ് നാട്ടില്‍ +2 -വിന് പഠിക്കുന്ന രണ്ടു കുട്ടികള്‍ പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്തു.. അതൊക്കെ ഓര്‍ത്തപ്പോള്‍ വന്ന ഒരു പോസ്റ്റ് ആണ്.. സീരിയസ് ആയി എഴുതണം എന്ന അദ്ദ്യം കരുതിയത്..പക്ഷെ അതിനെക്കാള്‍ വായനക്കാരെ അടുപ്പിക്കുക,ഒരു മെസ്സേജ് നല്‍കുന്ന പോസ്റ്റ് നര്‍മത്തില്‍ പൊതിഞ്ഞു പറയാം എന്ന് കരുതി.. കുറ്റങ്ങള്‍ ഉണ്ടാകും എന്നറിയാം.. എങ്കിലും പോസ്ടാതിരിക്കാന്‍ പറ്റിയില്ല.. അഭിപ്രായത്തിനു ഒരായിരം നന്ദി ഉണ്ട് കേട്ടോ. :)
nine love guru ayittu praghyapikano atho hate guru ayittu peru mattano..:)...adipoli ayittund..happy ending.. really a nice thought :)
ReplyDeleteഅടിപൊളി...ചിരിച്ച് ചിരിച്ച് ചാകാറായി..ഇനി ബാക്കിയുണ്ടേല്‍ അടുത്ത പോസ്റ്റും വായിക്കണ്ട്..
ReplyDeleteavatharanam kollaamtto..
ReplyDeleteNanni.. Veendum varika.. :)
Delete@ Shahid Ibrahim,Echmukutty,Abdul Saleem,tomypaul,ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage,Ashraf Ambalathu,Vp Ahmed,sheeba,വസീം മേലാറ്റൂര്‍ .. വായനക്കും വാക്കുകള്‍ക്കും ഒരായിരം നന്ദി.. വീണ്ടും വരിക.. :)
ReplyDeleteഹിഹി.. വായിച്ചു.. ചിരിച്ചു...
ReplyDeleteആകെ മൊത്തും ടോട്ടല്‍ ഗമണ്ടനായിരുന്നു...
ഇന്നലെ മുതല്‍ കാത്തിരിക്കുകയായിരുന്നു ഈ പോസ്റ്റിന്...
കാത്തിരിപ്പ് വെറുതെയായില്ല...
ഫിറോ.. സംഭവം ഇഷ്ടായി ...നല്ല രസകരമായ് വായിച്ചു...പക്ഷെ അവസാനം ഒരു സാരോപദേശം നല്‍കി കൊണ്ട് പെട്ടെന്ന് അവസാനിപ്പിച്ചത് എനിക്കത്ര ബോധിച്ചില്ല ...എങ്കിലും ഇഷ്ടമായി ..ചിരിപ്പിച്ചു പല ഭാഗങ്ങളും..
ReplyDelete....
ഹലോ.. "
"പായിസേ.. ഇജ്ജു ഉറങ്ങുവാണോ??"
"അല്ല.. കപ്പ നടുവാ..!!! "
ഈ ഭാഗം വായിച്ചപ്പോള്‍ ചിരിച്ചു മലങ്ങി ...ഹ ഹ...
...
ഇനിയും ഇത്തരം കഥകള്‍ പോരട്ടെ...അവസാന ഭാഗം ഒന്ന് കൂടി പൊട്ടിച്ചിരി സമ്മാനിക്കാന്‍ ശ്രമിക്കുക ..
ആശംസകളോടെ
ഭായ്.. ഒരു മെസ്സേജ് നല്‍കിക്കൊണ്ട് അവസാനിപ്പിക്കണം എന്ന നിര്‍ബന്ധ ബുദ്ധി ഉള്ളത് കൊണ്ടാണ് അങ്ങനെ ഞാന്‍ അവസാനിപ്പിച്ചത്.. പ്രണയത്തിനു വേണ്ടി ജീവിതം ഹോമിക്കുന്നവര്‍ക്ക് ഒരു പാഠമായി കൊള്ളട്ടെ എന്ന് കരുതി.. അഭിപ്രായത്തിനു ഒരായിരം നന്ദി കേട്ടോ.. :)
Deleteമെസ്സേജ് നന്നായിരുന്നു. പോസ്റ്റ് രസകരമായി വായിക്കുകയും ചെയ്തു . ഈ തമാശക്കൊടുവില്‍ പെട്ടെന്ന് അങ്ങിനെയൊരു സന്ദേശം കടന്നു വന്നത് കൊണ്ടെനിക്ക് ചിലപ്പോള്‍ തോന്നിയതാകും.
Deleteഓക്കേ ഫിറോ ..
നന്നായി ചിരിപ്പിച്ചു...
ReplyDeleteമക്ബൂ.. വളരെ നന്ദി കാത്തിരിപ്പിനും വാക്കിനും..:)
ReplyDeleteഷബീര്‍ -തിരിച്ചിലാന്‍.. വായനക്കും വാക്കുകള്‍ക്കും നന്ദി ഭായ്.. :)
മരിക്കാന്‍ എളുപ്പമാണ് ജീവിക്കുക അല്പം ബുദ്ധിമുട്ടും ,ധൈര്യവും ഉള്ള കാര്യവും . പ്രണയതിന്റെയോ മറ്റെന്തെങ്കിലും കാരണങ്ങളുടെയോ പേരില്‍ ജീവിതം ഒടുക്കാന്‍ നില്‍ക്കുന്നവര്‍ ഇതൊക്കെ ഓര്‍ക്കട്ടെ .നല്ല കഥ ,രസകരമായി പറഞ്ഞു .തുടരുക
ReplyDeleteഉപമകള്‍ എല്ലാം എനിക്ക് ഇഷ്ടമായി ...പിന്നെ ഇപ്പോഴത്തെ കാലത്ത് സ്വന്തം കാര്യങ്ങള്‍ പോലും തീരുമാനിയ്കാന്‍
ReplyDeleteവേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന ആളുകളുടെ ദയനീയ അവസ്ഥ യും അത് താല്പര്യം ഇല്ലാതെ തന്നെ ഏറ്റു എടുക്കേണ്ടി വരുന്നവന്റെ അവസ്ഥയും ,
സര്‍വ്വ സാധാരണമാണ് ...അത് നന്നായി നര്‍മ്മത്തിലൂടെ പ്രതിഫലിപപിയ്കാന്‍ ഫോറോസിനു കഴിഞ്ഞു ....നന്നായിട്ടുണ്ട് ..!!!
"മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും.."
ReplyDeleteekka nalla msg:)...
ഭലേ ഭേഷ് ഫിറോ...
ReplyDeleteഒരു നല്ല ചിരിക്ക് അവസരം നല്‍കിയതിന് ഒരു കോട്ട നന്ദി..
ആശംസകള്‍...
എന്റെ ഫിറോ .. ചിരിച്ച് കൊണ്ട് അല്പ്പം കാര്യം കൂടി പറഞ്ഞേട്ടൊ ..
ReplyDeleteരാത്രീ വിളിച്ചിട്ട് ഉറങ്ങുവാണോന്ന് ചോദിച്ചപ്പൊള്‍
പറഞ്ഞത് കേട്ട് " അല്ല കപ്പ നടുവ " ചിരിച്ചൂ ..
ഇടക്കൊക്കെ നല്ല നര്‍മ്മത്തിന്റെ ചരടുണ്ടേട്ടൊ ..
കണ്ണൂരും , കൊച്ചിയും എല്ലാ കാറ്റും കൂടി അടിച്ച്
ഫിറൊ ഒരു കുഞ്ഞു പുലിയായ് മാറുന്നുണ്ടേ ..
വളരെ നൈമിഷികമായ നമ്മുടേയീ ജീവിതം എത്ര സുന്ദരമാണ് ..
ഒരു നേരത്തേ ചിന്ത കൊണ്ട് , അതവസ്സാനിപ്പിക്കുമ്പൊള്‍
നാം എന്തു നേടുന്നു അല്ലേ ... പ്രണയത്തിന്റെയും ചിരിയുടെയും
ഇടയില്‍ എന്റെ കൂട്ടുകാരന്‍ ചിലത് അടിവരയിടുന്നു ..
ഇഷ്ടായേട്ടൊ ... സ്നേഹപൂര്‍വം
ഇതൊരുമാതിരി, യെ റ്റി എമ്മില്‍ പൈസ എടുക്കാന്‍ പോയത് പോലെ ആയല്ലോ, അവിടെ ഞെക്കൂ, ഇവിടെ ഞെക്കൂ എന്നുള്ള ഉപദേശവും, അവസാനം പൈസ കിട്ടില്ല, നീ എന്തുവാന്നുവെച്ചാ ചെയ്യൂ എന്ന മെസേജും.
ReplyDeleteകൊള്ളാം, ഇഷ്ടപ്പെട്ടു.
കുറെ ചിരിചൂ.കഥയെന്നതിനേക്കാള്‍ ഉപരിയായി അതിനെ നര്‍മം ആണ് ഇഷ്ടായത്.പിന്നെ നല്ലൊരു മെസ്സേജ് ഉണ്ട് കഥയില്‍... :൦
ReplyDeleteചിരിപ്പിച്ചു ചിന്തിപ്പിച്ചു :-) ജീവിക്കണോ മരിക്കണോ എന്ന് അന്സാരിനു തന്നെ വിട്ടു കൊടുത്തത് നന്നായി ! ഇങ്ങനെയൊരു ക്ലൈമാക്സ് തന്നെയാണ് ഇതിനു നല്ലത് .
ReplyDeleteരസകരമായിടുണ്ട്
ReplyDeleteഓളെ വാപ്പ ഇന്നലെ വിളിച്ചാരുന്നു.."
ReplyDelete"തന്തക്കോ അതോ തള്ളക്കോ??"
"ല്ല..ന്നെ തന്നെയാ വിളിച്ചത്.."
"അതല്ല.. അങ്ങേരു വിളിച്ചത് നിന്റെ തന്തക്കാണോ അതോ തള്ളയ്ക്കാണോ എന്ന്.."
ഞാനും ചിരിച്ചു ഒരു പാട്... സംഭവം കലക്കി..
gud one dear... :) keep writing... :D
ReplyDelete"മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ് തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്".. pranayicha pennine ketti jeevikkan oru sugam thanneyanu mone.. :D :D
ReplyDeleteപുതിയ പോസ്റ്റ് വല്ലതും ഉണ്ടോന്നു നോക്കാന്‍ ചുമ്മാ ഒന്ന് റിഫ്രെഷിയത അതേതായാലും നന്നായി ചിരിച്ചു ചിരിച്ചു മടുത്തു
ReplyDeleteനല്ല ചിന്ത, മികച്ച അവതരണം, ഒത്ത നര്‍മ്മവും.
ReplyDeleteകഥ നിര്‍ത്തിയിടവും ഇഷ്ടമായി ഫിറോസ്. ആകെ മൊത്തം ടോട്ടല്‍ സംഗതി കൊള്ളാം!!
അന്‍റെ ഓലക്കേലെ ഉപദേശം പോത്തെ ..
ReplyDeleteഡാ പ്രേമിക്കുന്നവന്റെ മനസ്സിന്റെ വിങ്ങല്‍ അറിയണം എങ്കില്‍
മമ്മുട്ടി പറഞ്ഞ ആ സാധനങ്ങള്‍ ഒക്കെ ന്ടാവണം
ചിരിയുടെ മുത്തുകള്‍ കോര്‍ത്തിണക്കിയ ഈ പ്രേമ ഉപദേശ നിര്‍ദേശ പോസ്റ്റ് നിക്ക് ഇഷ്ടായി
@vineetha...,ajeem sha,shibin A,മുസാഫിര്‍,റിനി ശബരി,SREEJITH NP,അനാമിക,ഒരു ദുബായിക്കാരന്‍,കുമ്മാട്ടി,സുനി,Anoop,Arathy,ജോസെലെറ്റ് എം ജോസഫ് and കൊമ്പന്‍ ... എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.. :)
ReplyDeleteപ്രിയപ്പെട്ട ഫിറോസ്,
ReplyDeleteഹൃദയത്തില്‍ നര്‍മം ഉള്ളപ്പോള്‍ എഴുത്തു രസകരം...!
ഹൃദ്യമായ വായന സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍ !
വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല,ട്ടോ !
സസ്നേഹം,
അനു
ആഹാ.. കൊള്ളാലോ..!!!
ReplyDeleteവായിച്ചു കേട്ടോ, നല്ല എഴുത്ത്, നല്ല സന്ദേശം
ReplyDeleteനല്ല റേഞ്ചുള്ള എഴുത്താണ് ഫിറോസിന്റെത്
ഞാനിവിടെ കപ്പ നടുവാ...
ഹഹഹ
ഫിറു,സത്യം പറയ്യാല്ലോ....ഇങ്ങനെ എഴുതാന്‍ നല്ല ക്ഷമ വേണം!!ഇങ്ങനെ മെനക്കെട്ട് എനിക്കൊന്നും ജീവിതത്തില്‍ എഴുതാന്‍ പറ്റില്ല...!!
ReplyDeleteഹി ഹി ചിരിപ്പിച്ചു മകനെ...
ReplyDeleteഅല്ലെങ്കിലും ലൈനടി വിഷയങ്ങള്‍ എപ്പോഴും രസകരമാണ്...
അവതരണവും നന്നായി..
നന്നായി ചിരിപ്പിച്ചു...
ReplyDeleteരസകരമായി അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
നീ ഇങ്ങനെ ഓരോരുത്തരെ ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കി..ല്ലേ...?
ReplyDeleteചുമ്മാതല്ല നിന്നെ കണ്ണൂരു നിന്ന് സ്ഥലം മാറ്റിയത്....
ഇനി ഒരുത്തനും അന്റെടുത്തു idea ചോദിക്കൂല്ലാ,,,,,
ReplyDeleteഎന്നാലും train-നു മുന്നില്‍ തല വെക്കാന്‍ പറഞ്ഞല്ലോ.......
ഫിറോസ്, വളരേ നന്നായിട്ടുണ്ട് കഥ. നല്ല സന്ദേശവും നല്കാൻ കഴിഞ്ഞല്ലോ!
ReplyDeleteതിരക്കുണ്ട്, കൊറച്ച് കപ്പ നടണം. പോട്ടെ!!
അടിപൊളി...
ReplyDeleteനര്‍മ്മത്തില്‍ പൊതിഞ്ഞ് നല്ലൊരു സന്ദേശം നല്‍കിയിരിക്കുന്നു...ആശംസകള്‍
ReplyDeleteഇക്കാ നുറുങ്ങു നുറുങ്ങു നര്‍മ്മങ്ങള്‍ ഒത്തിരി ചിരിക്കാന്‍ വകയുണ്ടാക്കി.കൊള്ളാം
ReplyDeleteരസികന്‍ അവതരണം..
ReplyDelete@ anupama,ഫാരി സുല്‍ത്താന,ajith,പടന്നക്കാരൻ,Absar Mohamed,Jefu Jailaf,Cv Thankappan,മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്,അജീഷ്.പി.ഡി,ചീരാമുളക്,arunraj,VIGNESH J NAIR,മനു അഥവാ മാനസി,Arun Kappur ... എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.. വായനക്ക്,വാക്കുകള്‍ക്ക്, പ്രോത്സാഹനത്തിനു.. :)
ReplyDeleteനല്ലൊരു സന്ദേശം വ്യത്യസ്തമായ രീതിയില്‍ വായനക്കാരിലേക്ക് എത്തിച്ചു..
ReplyDeleteആശംസകള്‍
"ഈ പോസ്റ്റ് വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ് പോലെ ഈ പോസ്റ്റും കടന്നു പോകും..
ReplyDeleteപക്ഷെ നിങ്ങളുടെ ഒരു കമന്റ്, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ് എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)"
ഇത് പോസ്റ്റിനേക്കാള്‍ ഇഷ്ടായി . :)
പോസ്റ്റ് നന്നായി
"നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല.."
ഫിറോസ് ,കേവലം കുറെ തമാശകള്‍ പറഞ്ഞു പോകുക എന്നതിനപ്പുറം വായനക്കാര്‍ക്കായി ഒരു മെസ്സേജ് കൂടി കൊടുക്കുമ്പോഴാണ് എഴുത്തു പൂര്‍ത്തിയാകുക ,കഴിജ്ഞ പോസ്റ്റിലെ പോരായ്മകള്‍ പലിശസഹിതം വീട്ടിയ ഒരു നല്ല പോസ്റ്റ് .!!
ReplyDeleteഫായിസ്, വായിക്കാന്‍ ഇത്തിരി വൈകി. കലക്കീട്ടുണ്ട് ട്ടോ പോസ്റ്റ്.
ReplyDeleteഅവസാനത്തെ മെസ്സേജ് ഇഷ്ടായി. ഇന്ന് പല കാമുകീകാമുകന്മാരും മറന്നു പോകുന്ന കാര്യം. "മരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും..."
nala variety avatharanamanu. Nannayitund. Chilayidangaliloke valare nanayitund
ReplyDeleteജീവിക്കാന്‍ കുറച്ചു പാടാണ് സമ്മതിച്ചു.
ReplyDelete"മരിക്കാന്‍ കുറച്ച് ധൈര്യം ഒക്കെ വേണം. എല്ലാര്‍ക്കും പറ്റണ പണിയല്ല അത്."-വിനോദയാത്ര എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രം പറഞ്ഞത്
ചിരിച്ചുമരിചെടാ ഫിരോസ്കാ ...
ReplyDeleteചേട്ടാ.. മനോഹരമായ വിവരണം, വായനക്കാരനെ ശരിക്കും അനുഭവപ്പിച്ചു...
ReplyDeleteനന്നായിരുന്നു ഫിറോസ്.
ReplyDeleteനന്നായിരിക്കുന്നു അവതരണം .. ആശംസകള്‍ !
ReplyDeleteമരിക്കാന്‍ വളരെ എളുപ്പാ..നട്ടെല്ലിന്റെ സ്ഥാനത്ത് കരിമ്പിന്‍ചണ്ടിയുള്ള ഏതോനും അത് പറ്റും.. എന്നാല്‍ ജീവിക്കുക എന്നത് കുറച്ചു പ്രയാസാ,അതാണ് ആണത്തവും ..നട്ടെല്ല് തപ്പി നോക്കി ഇയ്യ് തീരുമാനിക്ക്,മരിക്കണോ അതോ ജീവിക്കണോ എന്ന്.
ReplyDeleteനല്ല ഒരു പോസ്റ്റ്...
ചിരിച്ചു ചിരിച്ചു മടുത്തു...നല്ല പോസ്റ്റ്...
ReplyDeleteആ മണ്ടൻ അൻസാറിന്റെ അവസ്ഥ ആലോചിച്ച് പോയി...............
ReplyDeleteഅടയൻ സാറോ എന്ന ചോദ്യം നന്നായി ചിരിപ്പിച്ചു