ചില കാര്യങ്ങള്‍ എഴുതാതിരിക്കാന്‍ പറ്റില്ല എന്ന് വന്നിരിക്കുന്നു ഇപ്പോള്‍ !
ബ്ലോഗ്ഗെഴുത്തിന്‍റെ കുഴപ്പമാണോ ഇത്? കണ്ടതും കേട്ടതും എഴുതാതിരിക്കാന്‍ വയ്യ..
മനസിന്‍റെ വേദനകള്‍ ഇറക്കി വെക്കാന്‍ ഒരിടം കൂടി ആയിരിക്കുന്നു ബ്ലോഗ്.
കേട്ടു മാത്രം അറിഞ്ഞ അഫ്രീനെ കുറിച്ച്.. പിന്നെ കണ്ടും, കേട്ടും തൊട്ടുമറിഞ്ഞ കുറെ കുട്ടികളെകുറിച്ചും..
അഫ്രീനെ അറിയില്ലേ ??
സ്വന്തം പിതാവിന്‍റെ കൈ കൊണ്ട് ദാരുണമായി മരണപ്പെട്ട മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന

അഫ്രീന്‍ എന്ന പെണ്‍കുട്ടിയെ..??
പെണ്ണായി പിറന്നു എന്നതായിരുന്നു അഫ്രീന്‍ ചെയ്ത തെറ്റ്.. ഒരുപക്ഷെ അഫ്രീന്‍ പോലും അറിഞ്ഞു കാണില്ല

എന്തിനു വേണ്ടിയാണ് വിധിയുടെ തിരശീലക്കു പിറകില്‍ തനിക്ക് ഒളിക്കേണ്ടി വന്നതെന്ന്.
അഫ്രീനെ കുറിച്ച് പറയുമ്പോള്‍ യാച്ചുവിനെ കുറിച്ചു പറയാതെ വയ്യ..
സ്നേഹപൂര്‍വ്വം യാച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന 'കണ്ണൂരാന്‍ ' എന്ന മുഹമ്മദ് യാസീനെക്കുറിച്ച്.
അഫ്രീനെ വായിച്ച് വേദനിക്കുന്ന മനസുമായി അവനെഴുതിയിരുന്നു "മനുഷ്യനാവുക ഒരു കലയാണ്" എന്ന്..
അതെഴുതുമ്പോള്‍ "ഭാര്യ ഗര്‍ഭിണിയാണെന്നും ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നു" എന്നും യാച്ചു പറഞ്ഞിരുന്നു..
ആ പോസ്റ്റിട്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള് യാച്ചുവിനു ഒരു പെണ്‍കുഞ്ഞു പിറന്നു..
ആ കുഞ്ഞിനു അവന്‍ പേര് നല്‍കി, "അഫ്രീന്‍""!"'"!
മോള്‍ക്ക് ആ പേര് ഇട്ടതിനു ശേഷം യാച്ചു എന്നോട് പറഞ്ഞത് "പെണ്‍കുഞ്ഞിനെ വേണ്ടാത്ത

ആ പിതാവിന് കാണിച്ചു കൊടുക്കണം ഞാനെന്‍റെ മോളെ വളര്‍ത്തുന്നത്" എന്നായിരുന്നു.
പെണ്ണായി പിറന്നതിന്‍റെ പേരില്‍ തന്നെ കൊന്നുമൂടിയ ലോകത്തെ നോക്കി സങ്കടപ്പെട്ട അഫ്രീന്‍,

സ്വര്‍ഗലോകത്തു നിന്നും ചിരിച്ചു കാണുമോ അപ്പോള്‍ ??
അതേ ബ്ലോഗ്ഗില്‍ തന്നെ 'കണ്ണൂരാന്‍' ഒരു ആരോമലിനെ കുറിച്ചും പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍, ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് ആരോമല്‍ എന്ന കുഞ്ഞുമോനെയും

കെട്ടിയിട്ടു പീഡിപ്പിച്ചത് സ്വന്തം അച്ഛനായിരുന്നുവെന്ന കാര്യം!!
മകന്‍റെ ദേഹത്ത് സിഗരറ്റ് കുത്തിക്കെടുത്തിയിരുന്ന ആളെ 'അച്ഛന്‍ ' എന്ന് വിളിക്കേണ്ടി വരുമ്പോള്‍

മലിനമാകുന്നത് അച്ഛനെന്ന വാക്കിന്‍റെ അര്‍ഥം തന്നെയാണ്..
അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത്

"എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ..
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം.. അതാവും..!!!
കഥകള്‍ പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു..
"നമ്മള്‍ അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടുകഥകള്‍ '" എന്നെവിടെയോ വായിച്ചതു വീണ്ടും ചേര്‍ത്ത് വായിക്കേണ്ടി വരുന്നു..
അങ്ങനെയിരിക്കെയാണ്, ഇന്നലെ ഓഫീസില്‍ നിന്നുള്ള കുറച്ചു പേര്‍ ചേര്‍ന്ന്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അഗതികള്‍ ആവേണ്ടി വന്ന കുട്ടികള്‍ താമസിക്കുന്ന ഒരു ചാരിറ്റി ഹോമിലേക്ക് പോകേണ്ടി വന്നത്..
കേട്ടു മാത്രം പരിചയമുള്ള മുഖങ്ങളെ അവിടെ കാണേണ്ടി വന്നു..
"വിധി" എന്ന രണ്ടക്ഷരം കൊണ്ട് മറന്നു കളയേണ്ടി വരുന്നവര്‍ മാത്രമല്ല എന്നോര്‍മപ്പെടുത്തലുകളില്‍ നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്..
ആ കുട്ടികള്‍ ഒരു പാഠമായി മാറുകയായിരുന്നു..
സ്നേഹത്തിന്‍റെ ,സഹനത്തിന്‍റെ, ദൈവ വിശ്വാസത്തിന്‍റെ വലിയ പാഠം..
അവര്‍ക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവും ഇല്ല.. ചുറ്റും സ്നേഹം മാത്രം..
സ്നേഹിക്കുന്ന മുഖങ്ങള്‍ മാത്രം..
അതിനിടയില്‍ ഒരു പത്തു വയസ്സുകാരന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചൂണ്ടി പറഞ്ഞു..
"ഈ ചേട്ടനെ കാണുമ്പോള്‍ എന്‍റെ പ്രഭു ചേട്ടനെ പോലെയുണ്ട്.."
ഞാന്‍ ചോദിച്ചു;
"ആരാ പ്രഭു ചേട്ടന്‍'"?

അവന്‍ പറഞ്ഞു തുടങ്ങി..
അവിടെ തന്നെയുള്ള അവന്‍റെ അനിയന്മാരെ കുറിച്ച്...ചേട്ടനെ കുറിച്ച്... അവന്‍റെ അമ്മയെക്കുറിച്ച്.
(അവന്‍റെ അമ്മയെ കുറിച്ച് അവന്‍ പറഞ്ഞ വാക്കുകള്‍ മുള്ളുപോലെ തറച്ചു കേറുന്നുണ്ട്)
പരിഭവം പറച്ചിലിന്‍റെ തരി പോലുമില്ലാതെ അവന്‍ തുടര്‍ന്നു.
"അമ്മ എന്നെ ഇട്ടേച്ചു പോയതാ..."
അവന്‍ പറഞ്ഞത് സത്യമോ അല്ലയോ എന്നൊന്നുമറിയില്ല, പക്ഷെ ആ വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.
ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു...

ഇതിനു മുമ്പ് ഒരമ്മയുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നോ അത് തന്നെയായിരുന്നു അപ്പോഴും എന്റെ മനസ്സില്‍..!!!
പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില്‍ നിന്നും ഒരല്‍പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള്‍ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു..!!
കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്‌ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്‍ന്നത്. .!!
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
തീര്‍ച്ചയായും പുഞ്ചിരിക്കുക എന്നത് പോലും വലിയൊരു ദാനം തന്നെയാണ്..പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില്‍ നിന്നും ഒരല്‍പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള്‍ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു..!!
കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്‌ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്‍ന്നത്.
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
കുട്ടികള്‍ ഈ ലോകത്തിന്‍റെ പ്രകാശം തന്നെയാണ് എന്ന് തോന്നിപ്പോകുന്നു..
ആ ചിരികള്‍ അവസാനിക്കാതിരിക്കണമെങ്കില്‍ ഒരിറ്റു കണ്ണുനീര്‍ എങ്കിലും നമ്മള്‍ പൊഴിച്ചാല്‍ മതിയാവും എന്നും തോന്നിപ്പോകുന്നു..
ഒരു ധാന്യമണി കൊണ്ടെങ്കിലും അവരുടെ വിശപ്പകറ്റുക എന്നത് നമ്മുടെ കടമയായി മാറുന്നു..
കാരണം പൊള്ളുന്ന വേദനകള്‍ക്കിടയിലും ആ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടാവും,
അവരും ജീവിച്ചു തീര്‍ക്കേണ്ടത് മനുഷ്യ ജന്മങ്ങള്‍ തന്നെയാണെന്ന്,
പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള്‍ ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
തീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു കല തന്നെയാണ്..