Wednesday, July 11, 2012

Thattathin Marayathu - Malayalam Movie Review


തട്ടത്തിന്‍ മറയത്ത്..

മലയാളം സിനിമയില്‍ ഇന്നോളം ഇറങ്ങിയ പ്രണയ സിനിമകളില്‍ ഏറ്റവും മനോഹരം.. അതാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന വിനീത് ശ്രീനിവാസന്‍ സിനിമയ്ക്കു ചേരുന്ന പരസ്യ വാചകം..
ഉമ്മച്ചി കുട്ടിയെ പ്രണയിച്ച നായരുടെ കഥ ഇത്രയും ലളിതവും മനോഹരവുമായി അവതരിപ്പിക്കാന്‍ കഴിവുള്ള കലാകാരന് മാത്രമേ കഴിയു..ഈ സിനിമയിലൂടെ വിനീത് തന്‍റെ കഴിവ് ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു,മലയാളത്തില്‍ സംവിധാന തലപ്പത്ത് ഇനി ധൈര്യമായി വിനീതിനെ പ്രതിഷ്ട്ടിക്കാം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ..

സിനിമയുടെ ടാഗ് സൂചിപ്പിക്കുന്നത് പോലെ ഒരു മുസ്ലിം പെണ്‍കുട്ടിയെ ഒരു നായര്‍ പ്രണയിക്കുന്നതാണ് കഥ..അത്രയ്ക്ക് ലളിതം..
പക്ഷെ ഇത്രയും ലളിതമായ കഥ പ്രേക്ഷകരെ ഒരു സെക്കന്റ്‌ പോലും മുഷിപ്പിക്കാതെ അവതരിപ്പിച്ചു എന്ന് പറയുമ്പോള്‍ ഊഹിക്കാവുന്നതെ ഉള്ളു വിനീതിന്‍റെ കഴിവ്..സിനിമ തുടങ്ങിക്കഴിഞ്ഞ് ഒരു നിമിഷത്തേക്ക് പോലും സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല..അത്രയ്ക്ക് മനോഹരമാണ് ഓരോ സീനും..

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഷാന്‍ റഹ്മാന്‍റെ സംഗീതവും BGM -ഉം ആണ്. എന്ത് കൊണ്ട് ഷാന്‍ എന്ന പ്രതിഭയെ വിനീത് മാത്രം ഉപയോഗിക്കുന്നു എന്നതും പ്രസക്തമായ ചോദ്യം തന്നെയാവും..അവര്‍ തമ്മിലുള്ള സൌഹൃദം പോലെ മനോഹരമാണ് ഈ സിനിമയിലെ സംഗീതവും BGM -ഉം..

മലര്‍വാടി എന്ന വിനീത് സിനിമയിലെ മുരടനായ നായകനില്‍ നിന്നും വിനോദ് നായര്‍ എന്ന പ്രണയ പരവശനായ നായകനിലേക്കുള്ള നിവിന്‍ പോളിയുടെ മാറ്റവും വിസ്മയകരമാണ്.. നിവിന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും നല്ല വേഷമാണ് തട്ടത്തിന്‍ മറയത്തിലെ നായര്‍ കഥാപാത്രം.. :)
ആയിഷ സുന്ദരി.. ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് തട്ടത്തിന്‍ മറയത്ത് ഒളിപ്പിച്ചു വെച്ച സുന്ദരി തന്നെ പക്ഷെ അഭിനയം???.. അത്രക്കങ്ങു പോര..:(
പിന്നെ എടുത്തു പറയേണ്ട പേര് അജു വര്‍ഘീസ് (കുട്ടു) എന്ന തമാശക്കാരനാണ്..ഓരോ സംഭാഷണത്തിലും മികച്ച കയ്യടി നേടാന്‍ അജുവിന്‍റെ കഥാപാത്രത്തിനായി..:D
മറ്റുള്ളവരില്‍ മനോജ്‌ കെ ജയന്‍,ശ്രീനിവാസന്‍,അഹമദ് സിദ്ദീക്ക്(K T മിറാഷ് ),ഭഗത്,സണ്ണി വെയ്ന്‍ തുടങ്ങി വളരെ ചെറിയ റോള്‍ ചെയ്തവര്‍ വരെ അവരുടെ കഥാപാത്രങ്ങള്‍ അനശ്വരമാക്കി..

Positives :
വിനീതിന്‍റെ സംവിധാന മികവ്
തിരക്കഥ
ഷാന്‍ റഹ്മാന്‍റെ സംഗീതം
നിവിന്‍ പൊളി, അജു വര്‍ഘീസ്, മറ്റുള്ളവര്‍... :D

Negatives :
ഒന്നുമില്ല.. എന്തേലുമുണ്ടെല്‍ തന്നെ തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ട് അങ്ങനെ ഒന്ന് നോട്ട് ചെയ്യാന്‍ പറ്റിയില്ല..ക്ഷമിക്കുക..

ചുരുക്കി പറഞ്ഞാല്‍ എന്‍റെ കണ്ണൂര്‍ പോലെ ലളിതവും,സുന്ദരവും, വശ്യവും,മനോഹരവുമാണ് ഈ ഉമ്മച്ചിക്കുട്ടിയും ,അവളെ സ്നേഹിച്ച നായരും..
My Rating :9 /10

ലാസ്റ്റ് ബോഗി : തട്ടം എനിക്ക് പണ്ടേ വീക്നെസ് ആയിരുന്നു, ഇപ്പൊ അതൊന്നു കൂടി.. :)

യാത്രക്കാരുടെ പ്രതേക ശ്രദ്ദയ്ക്ക്.. : മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ഒരു മകന്‍റെ കണ്ണീര്‍ തുള്ളികള്‍ വീണു ഉണരേണ്ടി വന്ന "ഒരമ്മയുടെ കഥ" വായിക്കാത്തവര്‍ വായിക്കാന്‍ അപേക്ഷ..
അഭിപ്രായം പറയാന്‍ മറക്കേണ്ട..

19 comments:

  1. എന്തായാലും കാണണം.. ഇവിടെ റിലീസ് ആയിട്ടില്ല.. നല്ല റിവ്യൂ ...ആശംസകള്‍..

    എന്‍റെ ചെറിയ ഒരു സിനിമ ബ്ലോഗാണ് ...സമയം കിട്ടുമെങ്കില്‍ ഒന്നെത്തി നോക്കുക ..
    http://pravin-sekhar.blogspot.com/

    ReplyDelete
  2. അപ്പോ കൊള്ളാല്ലേ...

    ReplyDelete
  3. എല്ലാരും നല്ല അഭിപ്രായം പറയുന്നു.
    എന്നാ പിന്നെ പോയി കാണാം :)

    ReplyDelete
  4. firoznte lifeumayi bandhamundo thattathinmarayath..........

    ReplyDelete
  5. കഥ കേട്ടിട്ട് ആവർത്തന വിരസതയുള്ള പോലെ തോന്നുന്നു, എന്തായാലും പടം കാണാതെ വിശദമായ ഒരു വിലയിരുത്തലിന് കഴിയില്ല. ആശംസകൾ ഈ അവലോകനത്തിന് ഫിറോസ്

    ReplyDelete
    Replies
    1. ശരിയാണ്..കഥ വളരെ ലളിതം.. പക്ഷെ അതവതരിപ്പിച്ച രീതി ആണ് വ്യത്യസ്തം..
      ആവശ്യത്തിനു തമാശ, സെന്റി,മ്യൂസിക്‌,സംഭാഷണം.. അങ്ങനെയങ്ങനെ.... :)

      Delete
  6. " അനുരാഗത്തിന്‍ വേളയില്‍
    വരവായി വന്നൊരു സന്ധ്യയില്‍
    മനമേ നീ പാടൂ പ്രേമാദ്രം "
    പാട്ട് കണ്ടിട്ടുണ്ട് , ഇഷ്ടായി അത് ..
    പടം ഇവിടെ വന്നിട്ടില്ല കാണാം ..
    വീക്ക്നെസ്സൊന്നും തീര്‍ന്നില്ലേ ഫിറൊസേ :)
    ഒന്നു കണ്ടിട്ട് പറയാമേ ..

    ReplyDelete
    Replies
    1. വീക്നെസ് അങ്ങനെ തീര്‍ന്നാല്‍ എങ്ങനാ ശരിയാവുക.. ഹെഹെ.. :)

      Delete
  7. ഇവിടെ റിലീസ് ഇല്ലെന്നാ തോന്നുന്നത്

    ReplyDelete
  8. സൗഹൃദവും കലയും കൂടി ചേരുമ്പോള്‍ കാഴ്ചക്കും കേള്‍വിക്കും ഒരു മനോഹാരിത തന്നെയാണ്
    ഇവിടെ വന്നിട്ടില്ലാ കാണണം കാരണം പ്രണയം ഇഷ്ടമാണ് :)))

    ReplyDelete
  9. നല്ല റിവ്യൂ
    ആശംസകള്‍

    ReplyDelete
  10. enikk kanan pokan pattilla story onnu paranjutharamo????ithanu ente numbr 9809707701 ammm

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)