Tuesday, August 2, 2011

സന്തോഷ്ജി.. സുല്ല്.. സുല്ല്..





"ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍."
അടുത്തിടെ കേട്ടു കൊണ്ടിരിക്കുന്ന ഒരു പരസ്യ വാചകം.. പക്ഷെ ആ പരസ്യ വാക്ക് പൂര്‍ണമാകുന്നത് സന്തോഷ്ജിയുടെ കാര്യത്തിലാണെന്നു തോന്നുന്നു..
കാരണം ചരിത്രം വഴി മാറുക മാത്രമല്ല,ചരിത്രം ഓടി ഒളിക്കുന്ന കാഴ്ചയാണ് അയാളുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.. (ഇനിയും അയാളെ വെച്ച് പോറുപ്പിച്ചാല്‍ ചരിത്രം ആത്മഹത്യ ചെയ്തെന്നും വരാം..)
അല്ലെങ്കില്‍ യുടുബില്‍ നിന്നും ഒരു സായിപ്പ് ഒരു മലയാളിയെ വിളിക്കുക എന്നത് നമുക്കൊക്കെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമോ??
സായിപ്പ് വിളിച്ചിട്ട് ചോദിച്ചു പോലും,
"സന്തോഷേട്ടാ,സന്തോഷേട്ടാ.. ചേട്ടന്റെ ആല്‍ബം ഇപ്പോള്‍ രണ്ടര ലക്ഷം ആള്‍ക്കാര്‍ കണ്ടിരിക്കുന്നു.. അത് കൊണ്ട് അതിന്റെ കോപ്പി റൈറ്റ് ഞങ്ങള്‍ക്ക് തരുമോ സന്തോഷേട്ടാ " എന്ന്....
അതിനു മരുപടിയെന്നോളം,വെള്ളക്കാരുടെ മുന്നില്‍ മുട്ട് മുടക്കാത്ത ഭാരതീയന്റെ,അതിലുപരി ഒരു മലയാളിയുടെ മഹിമയുയര്‍ത്തി അദ്ദേഹം മറുപടിയും കൊടുത്തു..
"ഇല്ല മോനെ സായിപ്പേ.. ഇല്ല.. ആല്‍ബത്തിന്റെ കോപ്പി റൈറ്റ് ഞാന്‍ തരില്ലാ......"
അങ്ങനെ ചരിത്രം വഴി മാറിയ അത്യപൂര്‍വമായ എത്രയെത്ര കാഴ്ചകള്‍...
-------------------------------------------------------------------------------------
ഭാവന വരാന്‍ നെട്ടോട്ടമോടുന്ന മലയാളി എഴുത്തുകാരും ഇദ്ദേഹത്തെ കണ്ടു പഠിക്കണം..
കല്ലിലും മുള്ളിലും വരെ ഇദ്ദേഹം ഭാവന കണ്ടെത്തും..
അതറിയണമെങ്കില്‍ "രാത്രി ശുഭരാത്രി" എന്ന "ക്ലാസ്സിക്‌ " പാട്ടിന്റെ ജനനത്തെ കുറിച്ചറിയണം.. (അതറിയണമെങ്കില്‍ വീട്ടില്‍ ഹിന്ദിയും ഇംഗ്ലീഷും മറാത്തിയുമൊക്കെ സംസാരിച്ചു തുടങ്ങണം..അല്ലാതെ പറ്റില്ല മക്കളേ..)
വഴിയരികില്‍ നടന്നു പോകുമ്പോള്‍ ഒരു മണവാട്ടിയെ കണ്ടത് കൊണ്ടാണത്രേ "ഇവളെന്നും മണവാട്ടി" എന്ന മഹത് വാചകം പിറന്നു വീണത്‌..
(വഴിയരികിലൂടെ ആ സമയത്ത് ശവമഞ്ചം ഒന്നും പോകഞ്ഞത് മലയാളിയുടെ ഭാഗ്യം.. അല്ലേല്‍ "ഇവിടെന്നും ശവമഞ്ചം" എന്ന് കേള്‍ക്കേണ്ടി വന്നേനെ.. )
-------------------------------------------------------------------------------------
നിര്‍മാണ ചെലവു കൂടുന്നു, നിര്‍മാണ ചെലവു കൂടുന്നു എന്ന് നാഴികക്ക് നാല്‍പതു വട്ടം പ്രസംഗിക്കുന്ന നിര്‍മാതാക്കളും ഈ "മഹദ് വ്യക്തിയെ" (തെറി വിളിക്കാന്‍ പറ്റാത്തത് കൊണ്ട ഇത് പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്.. ക്ഷമിക്കുക) കണ്ടു പഠിക്കണം..
"താങ്കളുടെ ആല്‍ബത്തിലെ നായികമാര്‍ക്ക് ഡ്രസ്സ്‌ കുറവാണല്ലോ" എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ "മഹാന്മാര്‍ക്ക്" മാത്രമേ പറ്റു..
അതിങ്ങനെ,
"ഇപോ വസ്ത്രങ്ങള്‍ക്കൊക്കെ എന്താ വില..?? ചെലവു കുറക്കാന്‍ വേണ്ടിയാ ഡ്രസ്സ്‌ കുറച്ചുപയോഗിക്കുന്നത്" എന്ന്..
(ദയവു ചെയ്തു അങ്ങുന്ന് ഒരു 2015 ആകുമ്പോഴേക്കും(ജീവിചിരുപ്പുന്ടെല്‍) പടം പിടുത്തം നിര്‍ത്തണേ.. കാരണം എന്തായാലും ആ സമയമാകുമ്പോഴേക്കും വസ്ത്രങ്ങള്‍ക്ക് ഇനിയും വില കൂടും..ഇതൊരപേക്ഷയാണ്‌.. കേള്‍ക്കണം... പ്ലീസ്.. പ്ലീസ് )
-------------------------------------------------------------------------------------
പറയാന്‍ ഇനിയും ഒരുപാടുണ്ട്.. പക്ഷെ പറഞ്ഞു തുടങ്ങിയാല്‍ ഒരു സാധാരണ മലയാളി എന്ന നിലയില്‍ എന്റെയും നിയന്ത്രണം വിട്ടു പോകും..
അത് കൊണ്ട് തല്‍കാലം നിര്‍ത്തുവാ..
എന്നെ പോലെ എല്ലാ മലയാളികളും ഇപ്പോള്‍ ആ "മാന്യ ദേഹത്തോട്" സുല്ല് പറഞ്ഞിരിക്കുവ.. സുല്ല് പറയുക എന്ന് വെച്ചാല്‍ ആയുധം വെച്ച് കീഴടങ്ങുന്നതിന് തുല്യം.. ആയുധം വെച്ച് കീഴടങ്ങിയ യോദ്ധാക്കളെ ആക്രമിക്കാന്‍ പാടില്ല എന്ന സത്യം സന്തോഷ്ജിയെ പോലെ ഇംഗ്ലീഷില്‍ BA എടുത്തു ഹിന്ദിയില്‍ MA ചെയ്തു സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ആള്‍ക്ക് മനസിലാവും എന്ന് വിശ്വസിക്കുന്നു..
-------------------------------------------------------------------------------------
വാല്‍കഷ്ണം..
എവിടെ പോയാലും ഞാന്‍ മാത്രം ശ്രദ്ടിക്കപ്പെടനം എന്ന് വിചാരിക്കുന്നവരെ കുറിച്ച് എന്‍റെ നാട്ടില്‍ പറയുന്ന ഒരു നാടന്‍ ചൊല്ലുണ്ട്..
"കല്യാണ വീട്ടില്‍ പോയാല്‍ ചെക്കനാവണം,മരിച്ചെടുത്തു പോയാല്‍ മയ്യിത്താവണം" എന്ന്..
അത് തന്നെയാണ് ഈ "മാന്യ ദേഹവും" ചെയ്യുന്നത്.. പക്ഷെ,................ :)



സാമൂഹ്യ സേവനം മാത്രം ലക്ശ്യമാക്കി നടത്തുന്ന ഈ പരിപാടിയില്‍ എന്നോടൊപ്പം പങ്കാളിയാവു.. :)

22 comments:

  1. adiyeda...adichavante thalamanda polikkeda... :)

    ReplyDelete
  2. ഇനി എന്ത് പറഞ്ഞിട്ടും പ്രവത്തിച്ചിട്ടും ഒരു കരിയോം ഇല്ല മോനെ. അവന്‍ രണ്ടും കല്പിച്ചാ. ഇനി സഹിക്കുക തന്നെ.

    ReplyDelete
  3. ethra paandi lorikal veruthe paanju nadakkunnu..... ssee.... ente friend paranjittullathu... paapiye pana pole valarthum ennanu :P

    ReplyDelete
  4. @Sobin.. Kollenda.. kayyum kalum odichittu, vaa thurakkan pattatha reethiyil enthelumc cheythal mathi.. :)

    ReplyDelete
  5. @Jobz.. Chilapol iniyelum nirthiyalo???

    ReplyDelete
  6. ithinte trailer kandu.. daivame athile adiyude scene kandittu ithinekalum bhangiyayi kochu kuttikal vare thallu koodum ennu orthu poyi, ithu enthu...ho enthelam kananam ee lokathil jeevikuvanenkil :(

    ReplyDelete
  7. @Sheeba.. trailerine kurichu njan manapoorvam onnum ezhuthanjatha.. ezhuthiyal vakkukal anamuriyathe peythu kondirikkum.. :)

    ReplyDelete
  8. Nee Indyaku Oscar kittan sammathikkille firozeee

    ReplyDelete
  9. @KC.. Angane oru Oscar namukku veno??. Oru oscar kittananelum sahikkunnathinu oru limit ille??? :D :D :D

    ReplyDelete
  10. @Nizil.. Thanks dear.. Anyway thankalude ezhuthukal valiya prajodanam ayirunnu... annum innum.. :)

    ReplyDelete
  11. ഈ പാസഞ്ചർ ഇപ്പോഴാ കാണുന്നത്, ഇനിയും വരാം.

    ReplyDelete
  12. @Mini.. ആദ്യ യാത്രാ ചെയ്തതിനു നന്ദി.. ഇനി എന്നും ഒരു സീറ്റ്‌ ഞാന്‍ കരുതിവെക്കാം.. .. :)

    ReplyDelete
  13. Sahikkuka thanne.. Allathenthu cheyyan,,, :D

    ReplyDelete
  14. Friro paranjitt karyamilla Malayalikalude Kashtakalam

    ReplyDelete
  15. Firoz ivaneyonnum Keralathil Vechekkalleda

    ReplyDelete
  16. "Muttamadikkunna Vellamayil" enna blog ezhuthiya aal ithra local aayi blog ezhutharuthu ennu apeksha...

    You can concentrate on good blogs like that and let others take care of these stuffs !!!

    ReplyDelete
  17. ഇംഗ്ലീഷില്‍ BA എടുത്തു ഹിന്ദിയില്‍ MA ചെയ്തു സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ആള്‍ക്ക് മനസിലാവും എന്ന് വിശ്വസിക്കുന്നു..
    -----------------------------------.

    ഹാ ഹാ ഹാ.ഒരു അദ്ഭുതസൃഷ്ടി തന്നെ ആയിരുന്നു.

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)