സുനീറിന്റെ പെണ്ണ് കാണൽ ചടങ്ങാണ്..
ഓനും നമ്മള് 4 ചെങ്ങായിമാറും പിന്നെ ബ്രോക്കർ വാസുവും കൂടി നേരം വെളുത്തപ്പോ തന്നെ പെണ്ണിന്റെ വീട്ടിലേക്ക്..
പോകുംവഴി വാസു ഒറ്റകാര്യമേ പറഞ്ഞുള്ളൂ..
"നല്ല ഈമാനുള്ള കുടുംബമാണ് പെണ്ണിന്റേത്.. നിന്റെയൊക്കെ അറാംപിറപ്പ് അറിഞ്ഞാൽ നമ്മളെ ജില്ലയിൽ നിന്ന് പോലും ആ പെണ്ണിന് പുതിയാപ്ലനെ എടുക്കൂല.. അതോണ്ട് എല്ലോനും മാന്യന്മാരായിട്ട് അഭിനയിക്കുകയെങ്കിലും വേണം.. "
'ചെറ്റ..
ചെങ്ങായിന്റെ കല്യാണം നടത്തേണ്ടവനായിപ്പോയി.. ഇല്ലേൽ എടുത്തുടുത്തേനേ കുരിപ്പിനെ.. '
നമ്മൾ ഇതാലോചിക്കുമ്പോൾ സുനീർ അതിൽ ഒരു സ്പാർക്ക് കണ്ടത്തിയിരുന്നു..
വീടെത്തി..
ചായയെത്തി..
പെണ്ണുമെത്തി..
നല്ല മൊഞ്ചത്തിപ്പെണ്ണ്..
"സുനീറിന് നടന്നില്ലേൽ ഓളെ കെട്ടാൻ എനക്ക് സമ്മതാണ്"
സഫീറിന്റെ പ്രസ്താവന ആദ്യമെത്തി..
കട്ട നെഗറ്റീവ്..
സുനീറിന്റെ പെരുവിരലിൽ നിന്നും ചൊറിച്ചല്ലങ്ങു കേറി വന്ന്..
പക്ഷെ മിണ്ടീല, സംഗതി വാസു പറഞ്ഞു പോലെ മാന്യനായി അഭിനയിക്കാൻ തുടങ്ങിയതിന്റെ കൊണം..
"ഓളോട് എന്തേലും ചോദിക്കണ്ടേ"
സുനീർ എന്റെ ചെവിയിൽ ചോദിച്ചു..
"ഒരു ഗ്ലാസ് ചായ കൂടി ചോദിക്ക്..നല്ല കിടിലൻ ചായ"
ലാസ്റ്റ് ഉറ്റ് ചായയും നക്കിക്കുടിച്ചു ഞാൻ മറുമൊഴി മൊഴിഞ്ഞു..
ഓന്റെ ചൊറിച്ചൽ ഒന്നൂടിയങ്ങു കേറി വന്ന്..
പക്ഷെ മിണ്ടീല..
വാസു മാലാഖനായി..
ചെക്കനും പെണ്ണും സംസാരിക്കാനുള്ള ഗ്രീൻസിഗ്നൽ വീണു..
ചിങ്ങത്തിന് മുമ്പ് കന്നിമാസം വന്നതറിഞ്ഞ പട്ടിയെ പോലെ ഓളെ പിറകെ കുതിക്കാനൊരുങ്ങിയ സുനിയെ വാസു തടഞ്ഞുനിർത്തി ഒന്നൂടി ഓർമിപ്പിച്ചു..
"നല്ല ഈമാനുള്ള കുടുംബമാ.. സൂക്‌ഷിച്ചും കണ്ടുമൊക്കെ വേണം.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ 'ഇപ്പൊ ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നത്' എന്നൊന്നും ചോദിച്ചേക്കരുത്"
"ഇല്ല, വാസൂ.. ഇവളെന്റെയ.. ഓളെ മറ്റാർക്കും ഞാൻ വിട്ട് കൊടുക്കൂല"
ഓൻ ഓളെ പിറകെ പോയി..❣️
നമ്മൾ അടുത്ത ചായക്ക് ഓർഡർ കൊടുത്തു..
ചായ വന്നു..
കുറേ കഴിഞ്ഞു സുനിയും വന്നു..
കൈകൊടുത്തു വിളിക്കാന്ന് പറഞ്ഞു മടങ്ങി..
എല്ലാം മംഗളം..
SSLC ജയിച്ചപ്പോ 'നിനക്കെന്താ വേണ്ടേ മോനെ' എന്ന് ഉപ്പ ഗൾഫീന്ന് വിളിച്ചു ചോദിച്ചപ്പോ തീറ്റക്കൊതിയനായ സുനി ബോണ്ടാന്ന് പറഞ്ഞപ്പോ ഉപ്പ കേട്ടത് ഹോണ്ടാന്നാണ്..
മോൻ ജയിച്ച പൗസാക്കിൽ അടുത്ത ദിവസം പൊരക്ക് ഹോണ്ട സ്‌പ്ലെണ്ടർ എത്തിച്ചാണ് ഉപ്പ വാക്ക് പാലിച്ചത്..
അയിന് ശേഷം ആ ലെവൽ സന്തോഷമായിരുന്നു പെണ്ണ് കണ്ട് വീട്ടിലെത്തിയ മുതൽ സുനീറിന്..
ഓൻ ഫേസ്ബുക്ക് ഓൺ ചെയ്തു ഓന്റെ സ്റ്റാറ്റസ് സിംഗിൾ എന്ന് മാറ്റി എൻഗേജ്ഡ് എന്നാക്കിയ നേരം തന്നെ ഫോൺ എൻഗേജ്ഡ് ആയി..
വാസുവാണ്..
വാസു വിതുമ്പുകയായിരുന്നു..
19 പെണ്ണ് കാണിച്ച ശേഷം ഇന്നാണ് പ്രതീകഷയുടെ ഒരു സ്പാർക്ക് വാസുവിന് കിട്ടിയിരുന്നത്..
ആ സ്പാർക്ക് അടിച്ചു പോയ വേദനയായിരുന്നു വാസുവിന് .
"സംഗതി പെണ്ണിന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായിക്ക്ണ്.. പക്ഷെ പെണ്ണിനാണ് പ്രശ്നം.. പക്ഷെ ഹാമറിനടിച്ചിട്ടും പെണ്ണ് കാരണം പറയുന്നില്ല പോലും"
സുനീർ ഫോൺ കട്ട് ചെയ്തു..
ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റി ഒരു മിനിറ്റ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ..
45 Like, 1 Love , 1 Angry, 94 കമന്റും..
ലവ് ഇട്ടത് പഴയ ലൈൻ ആണ്..❤️
Angry ഇട്ടത് സഫീറും..😡
ആദ്യായിട്ടാ ഒരു പോസ്റ്റിന് ഇജ്ജാതി റീച് കിട്ടുന്നത്..
സ്റ്റാറ്റസ് മാറ്റാൻ തോന്നിയില്ല സുനിക്ക്..
സംഗതിയറിഞ്ഞു കുടുംബക്കാരും കൂട്ടാരും സുനിന്റെ വീട്ടിൽ ഇരമ്പിയെത്തി..
കന്നിമാസം തുടങ്ങുന്നതിന്റെ തലേന്ന് പഞ്ചായത്തിൽ പട്ടിപിടുത്തക്കാർ ഇറങ്ങിയ വാർത്ത കേട്ട പട്ടി മോങ്ങും പോലെ മോങ്ങുകയായിരുന്നു സുനി..
അത് നമ്മളെ ഖൽബിലാ കൊണ്ടേ..
നെക്സ്റ്റ് മോമെന്റിൽ നമ്മൾ പെണ്ണിന്റെ പുര ലക്ഷ്യമാക്കി വണ്ടിയെടുത്തു..
കാരണമറിയണല്ലോ, എന്നാലല്ലേ നെക്സ്റ്റ് പെണ്ണ് കാണലിന് അത് തിരുത്താൻ പറ്റൂ..
"കേറും മുമ്പേ പുരക്ക് കല്ലെടുത്തെറിഞ്ഞാലോ"
ഏറെക്കുറെ ടെറർ മൂഡിലേക്ക് മാറിയിരുന്ന പ്രകാശിന്റെ ചോദ്യം..
"വേണ്ട.. ക്ഷമിക്ക്.. കാരണം അറിഞ്ഞതിന് ശേഷം കത്തിക്കാം നമുക്ക്.. "
അത് കേട്ടപ്പോ ഓൻ അടങ്ങി..
മ്മളെ വരവ് കണ്ടപ്പോ തന്നെ പൊരയിലുള്ളവർക്ക് പന്തികേട് മണത്തു..
"വാ മക്കളെ, ചായ എടുക്കട്ടേ?.."
സംഗതി കൂൾ ആക്കാൻ ഓളെ വാപ്പാന്റെ മാസ്റ്റർ പ്ലാൻ..
എടുത്തോന്ന് പറയാൻ ഞാൻ നാക്ക് അണ്ണാക്കിൽ നിന്നും വലിച്ചെടുത്ത മൊമെന്റ് തന്നെ പ്രകാശിന്റെ മറുപടി വന്ന്..
"ഇങ്ങളെ ഊളച്ഛായ ഞങ്ങളെ പട്ടികുടിക്കും.. "
ഞാനോനെ വേദനയോടെ നോക്കി..
ആ പോട്ട്, പുല്ല്..
നമ്മള് നാലാളും നാല് മൂലക്കും നിന്നും നാവിട്ടടിച്ചിട്ടും ഓള് മറുപടി പറയുന്നില്ല..
"മോൾക്ക് മറുപടി പറയാൻ മടിയാണെങ്കിൽ വേണ്ട.. വണ്ടിയിൽ പന്നിപ്പടക്കമുണ്ട്, അത് നിന്റെ അണ്ണാക്കിൽ വെച്ച് പൊട്ടിച്ചിട്ട് ഞങ്ങളങ്ങു പൊക്കോളാം"
പ്രകാശ് വീണ്ടും ടെററായി..
ഓള് വാ തുറന്ന്..
"നമ്മള് മാത്രം സംസാരിച്ച സമയത്തു ഓൻ ഒരു കാര്യം പറഞ്ഞു.. അതാണ്"
"എന്ത് കാര്യം"
"ഞങ്ങളെ പോലെ നല്ല ഈമാനുള്ള ആളാണ് ഓനെന്ന്" ഓള് അത് പറഞ്ഞങ്ങു നിർത്തി..
'ഇനി ഇവൾക്ക് ഈമാനുള്ള ആളെ വേണ്ട എന്നാണോ.. ഞാൻ കെട്ടേണ്ടി വരുവോ'
ടെറർ മൂഡിൽ നിന്നും റൊമാന്റിക് മൂഡിലേക്ക് മാറി പ്രകാശ് എന്റെ ചെവിയിൽ ചോദിച്ചു..
ആ ചോദ്യത്തിന് കനത്ത അവഗണന സമ്മാനിച്ച് ഞാൻ ഓൾക്ക് നേരെ തിരിഞ്ഞു..
"അത് നല്ലതല്ലേ.. അയിനെന്താ ഇത്ര പ്രശ്നം?? "
"അത് നല്ലതാ.. പക്ഷെ അയിന് ശേഷം വേറൊരു കാര്യം കൂടി പറഞ്ഞു.."
"എന്ത് ??"
ഓൾക്ക് നാണം.. പിന്നെ പതിയെ മറുപടി പറഞ്ഞു..
"ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"
ന്റെ പള്ളീ..
4 ഹാർട്ട് അറ്റാക്ക് 4 മൂലയിൽ നിന്നും ഒരുമിച്ചു വന്നു..
പെണ്ണ് കാണുന്ന ദിവസം കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാൻ ഇതിലും മാസ്റ്റർപീസ് ഡയലോഗ് വേറെയില്ല..
"ഓനെ എനിക്കറിയാം.. അതിനൊക്കെ നല്ല താല്പര്യമാ.. ഓൻ നുണ പറഞ്ഞതാവും"
സംഗതി കോമ്പ്രോമൈസ് ആക്കാനുള്ള സജേഷിന്റെ മാസ്റ്റർ സ്‌ട്രോക് ..
ഭാഗ്യത്തിന് ഓൾക്കൊന്നും മനസ്സിലായില്ല..
"ഓൻ പറഞ്ഞത് നീ ഒന്നൂടി പറഞ്ഞെ" ഓളോട് ഞാൻ ചോദിച്ചു ..
"ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ലൈംഗിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന്"
എനിക്ക് കത്തി..
ഇപ്പൊ ഒരു പരീക്ഷ നടത്തിയാലും മലയാളത്തിന് D ഗ്രേഡും കഴിഞ്ഞു E ഗ്രേഡ് കിട്ടാൻ ചാൻസുള്ള കുരിപ്പ് സാഹിത്യം ഉണ്ടാക്കാൻ പോയതാണ്..
സംഗതി ഞാൻ ഓളോട് കാര്യം പറഞ്ഞു..
"ഓൻ ആളൊരു ശുദ്ധനാ.. പക്ഷെ പറഞ്ഞപ്പോ തെറ്റിയതാ.. ഓൻ ദുനിയാവിന്റെ പിറകിലെന്നും പോവൂല.. ഓനിക്ക് ലൗകിക സുഖത്തിലൊന്നും വല്യ താല്പര്യവുമില്ലെന്ന് ആവും ഉദ്ദേശിച്ചത്"
വളരെ ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക്..
അപ്പൊ തന്നെ മലയാള സാഹിത്യത്തിന്റെ പിതാവിനെ വിളിച്ചു ..
സംഗതി അതെന്നെ..
ഓന്റെ മലയാളം ബുക്ക് ഓന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടി കത്തിക്കുമിന്ന്..
പുറത്തിറങ്ങി ഒരു ചായക്ക് ചോദിച്ചാലോ എന്ന് തോന്നി..
പക്ഷെ ഗേറ്റിന്റെ അടുത്ത് നാല് പട്ടികളെ കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല..
കാർമേഘം മാറി..
മങ്ങലം നടന്ന്..
ഓള് 4 പെറ്റു..
ഒരു നൊമ്പരം മാത്രം ബാക്കിയാവുന്നു..
ഇന്ന് വരെ ആ വീട്ടീന്ന് ഓന്റെ ചെങ്ങായിമാർക്ക് ചായ കുടിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല..
പ്രകാശിന്റെ അടുപ്പിലെ ഒരു ടെറർ..!
☺️✍️ഫിറോസ്
കഥ പൊളിച്ചടക്കി ഓരോ വരികൾ വായിക്കുംതോറും അടുത്തത്അറിയാനുള്ള തിടുക്കം വർധിക്കുന്നു
ReplyDeleteHahaha… polichu.. superrr my dear…
ReplyDeleteഇങ്ങടെ ആരാധകനായി പോവും ഇങ്ങനെ പോയാൽ. ഇഷ്ടപെട്ട എഴുത്ത് സ്റ്റൈൽ 🥰🥰🥰🥰🔥🔥🌹🌹🌹
ReplyDelete😊😊
ReplyDelete