Thursday, November 28, 2013

ജൂലൈ 29, ആ രാത്രിയിൽ...

ജൂലൈ 29 ,2013 ,

തളിപ്പറമ്പ സഹകരണാശുപത്രിയുടെ
വരാന്തയിലൂടെ  ഞാൻ മേരിയേയും കൂട്ടി നടന്നു..
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരുമ്പോഴൊക്കെ അവളോടൊന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ..
"ഇന്ന് വല്ലോം നടക്കുമോ?? "
"നടക്കണേൽ നല്ലോണം നടക്കണം.. " ഓളുടെ മറുപടി..
"ന്തിര്??"
"നല്ലോണം ഓളേം കൊണ്ട് നടന്നാൽ വേദന വരും.. ന്നാ ഇന്നന്നെ നടക്കും.."
"ആയിക്കോട്ടെ.. "
മേരി സിസ്റ്റർ പോയി..
അങ്ങനെ മേരിയെ വിട്ടു, തളിപ്പറമ്പ സഹകരണാശുപത്രിയുടെ വരാന്തയിലൂടെ ഞാൻ എന്റെ ശരിക്കുള്ള ഓളേം കൊണ്ട് കുറെ നടന്നു..
കുറെ നടന്നപ്പോ വേദന വന്ന് ..  പോയി മേരിയെ കണ്ടു..
"ഇപ്പൊ നല്ലോണം വേദന വന്നു.. മരുന്ന് വേണം.."
"എഹ് .. മരുന്നൊന്നും തരാൻ പറ്റൂല ..മരുന്ന് കഴിക്കാൻ പറ്റൂല.. ഓളെ ലേബർ റൂമിലേക്ക് കേറ്റാം .." മേരിടെ മറുപടി..
"എനിക്ക് വേദന വന്നതിനു ഓളെ എന്തിനാ ലേബർ റൂമിലേക്ക് കേറ്റുന്നെ.. "
മേരി സിസ്റ്റർ വാ പൊളിച്ചു..
"വേദന അപ്പൊ മാറിപിടിച്ചാ .." മേരി കണ്‍ഫ്യൂഷൻ ആയി..
"ഓക്കൊരു വേദനേം വന്നില്ല... ജ്യോതീം വന്നില്ല.. ഓളുടെ കൂടെ നടന്നു നടന്നു ന്റെ കാലു വേദനിച്ചു.. ബേം ന്തേലും മരുന്ന് താ.."
വാ പൊളിച്ചു നിന്ന മേരി, വായിൽ നാലാമത്തെ ഈച്ചേം കേറിയപ്പോ വാ അടച്ചു കൊണ്ട് അകത്തേക്ക് പോയി ഒരു കുപ്പിയുമായി തിരിച്ചു വന്നു..
"ന്താ ഇത് കൊയംബാ .??" അത് വാങ്ങിക്കൊണ്ട് എന്റെ ചോദ്യം...
"കൊയംബല്ല.. കുഴമ്പ് .. "
മേരി ആക്കുവാ .. ബ്ലടി കണ്‍ട്രി ഫെല്ലോ ..!!!
"ഇങ്ങളിവിടെ കുഴമ്പും കൊടുക്കാറുണ്ടോ? "
"അതില്ല... ഇത് ഡോക്ടർക്ക്‌ ഇന്നാളു കാലു വേദന വന്നപ്പോൾ വാങ്ങിയതിന്റെ ബാക്കിയാ .."
"അപ്പൊ ഡോക്ടർ ഇവിടത്തെ ഇംഗ്ലീഷ്  മരുന്ന് ഉപയോഗിക്കില്ലെ??" ന്റെ സംശയം..
"ഏയ്‌ ഇല്ല.. ഡോക്ടർ അധികം  റിസ്ക്‌ എടുക്കാറില്ല.." ..മേരിയുടെ വിശദീകരണം..
"ഒരിക്കലും എടുക്കണ്ടാന്നു പറയണം...അല്ലേലും റിസ്ക്‌ എടുക്കാനല്ലേ ഞങ്ങളെ പോലുള്ലോർ കാശും കൊടുത്തു ഇങ്ങോട്ട് തന്നെ വരുന്നേ.."
പഞ്ച് .. മാരക പഞ്ച് ..!!!
അതും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ നടന്നു നീങ്ങി..

കുഴമ്പും കൊണ്ട് മുറിയിലേക്ക് വന്ന എന്നെ ഉമ്മ അടിമുടിയൊന്നു നോക്കി, എന്നിട്ട് ചോദിച്ചു..
"ന്താ മോനെ അത്.."
"അത് വേദനക്ക് തടവാനുള്ള കുഴമ്പാ.. കാലിൽ തടവിയാ മതി.." അതും പറഞ്ഞു കുഴമ്പും അവിടെ വെച്ച് ഞാൻ 'സൂസൂ' ഒഴിക്കാൻ ബാത്‌റൂമിൽ കേറി...
കാലും കഴുകി ഇറങ്ങി വന്നു കുഴമ്പു നോക്കിയപ്പോ കുപ്പിയിൽ കുഴമ്പു പോയിട്ട് 'കു ' പോലുമില്ല..
കാര്യമറിയാതെ ചുറ്റും നോക്കിയ എന്റെ കണ്ണുകളെ പുളകമണിയിച്ച് ആ കാഴ്ച കണ്ട് ഹൃദയം  ദ്രിടംഗ പുളകിതമായി ..
ഓളെ കാലിൽ കുഴമ്പും തേച്ചു പിടിപ്പിച്ചു വിജയ ശ്രീലാളിതയായി ഉമ്മ ഇരിക്കുന്നു.. കൂടെ ഒരു ആത്മഗതോം ..
"ന്നാലും ന്റെ പടച്ചോനെ.. കാലം പോയ പോക്കെ.. കാലിൽ കുഴമ്പ് തേച്ചാൽ വേദന വരും പോലും... "
ഠിം..
അങ്ങനെ പേറ്റുനോവ് വരാൻ കാലിൽ കുഴമ്പും തേച്ചു ഉമ്മേം ഓളും കാത്തിരുന്നു...
കാലുവേദന കലഷമായപ്പൊൽ ഞാൻ ആ കുഴമ്പിന്റെ കുപ്പിയിൽ ഒന്നൂടെ നോക്കി..
ഹാവൂ.. സമാധാനം...!!!
കുറച്ചു ബാക്കിയിരിപ്പുണ്ട് .. അത് കാലിൽ തേച്ചേക്കാം എന്ന് കരുതി കുപ്പി കയ്യിലെടുത്തു..
"നീ എന്ത് ചെയ്യാൻ പോകുവാ??" ഉമ്മേടെ  ചോദ്യം..
"കുറച്ച് ബാക്കിയുണ്ട്.. അതെന്റെ കാലിൽ  തടവാൻ..."ഞാൻ അത് പറഞ്ഞതും ഉമ്മ രൂക്ഷമായൊന്നു നോക്കി..
"ഇനി അത് തടവിയിട്ടു വേണം നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ...നമ്മുടെ കുടുംബത്തിൽ ഒരാണും ഇതുവരെ പെറ്റിട്ടില്ല.. അതോർത്ത്  വേണം ഓരോന്ന് ചെയ്യാൻ.. !!!"
അടുത്ത പഞ്ച്... അതെന്റെ നെഞ്ചിലാ കൊണ്ടേ..!!!

അതും പറഞ്ഞു ബാക്കിയുണ്ടായിരുന്നതും ചേർത്ത് ഉമ്മ ഓൾക്ക് തടവിക്കൊടുത്തു..
ഇപ്പൊ ഭംഗിയായി..!!!
"ന്നാലും കാലിൽകുഴമ്പു  തേച്ചാൽ എങ്ങനാണാവോ വയറ്റി വേദന വരിക..  " ഓളും ഉമ്മേം കുറെ ആലോചിച്ചു.. രണ്ടാക്കും ഒരു പിടീം കിട്ടീല്ല.. പക്ഷെ എനിക്കെല്ലാം പിടികിട്ടി..!!!
"ആ കുഴമ്പിന്റെ കാലാവധി കഴിഞ്ഞിരിക്കും.. അതാ വേദന വരാത്തെ .. രണ്ടാളും ഉറങ്ങിക്കോ തല്ക്കാലം.." അതും പറഞ്ഞു ഞാൻ കലിപ്പോടെ പുറത്തിറങ്ങി....
എന്നെ കണ്ടതും മേരി സിസ്റ്റർ എന്റെ അടുത്തേക്ക് നടന്നു വന്നു..
"കുഴമ്പു തേച്ചിട്ട് കാലു വേദന കുറഞ്ഞോ??" അവരുടെ ചോദ്യം..
കോ..കോ.. അല്ലേ വേണ്ട...  കോപ്പിലെ ആ ചോദ്യം കേട്ടപ്പോ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു രോമാഞ്ചം അങ്ങ് കേറിയതാ,നാക്കിലൊരു ചൊറിച്ചലും..
പക്ഷെ ഞാൻ പൊതുവെ ശാന്തനായത് കൊണ്ട് ഇത്ര മാത്രം പറഞ്ഞു..
"ഒവ്വ .. നല്ല കുറവുണ്ട്...ആശൂത്രിക്ക് ചുറ്റും പിന്നേം ഓടാൻ തോന്നണു.."
"അതാ.. നല്ല കുഴമ്പാ.. വേദന നല്ലോണം കുറയും.."
"ഒവ്വ.. നല്ലോണം കൊറയും ..ഇത്രേം വല്ലാണ്ട് കൊറയണ്ടാർന്ന്..."
എന്റെ ആ പറച്ചലിൽ ഒരു ആക്കലിന്റെ മണം അവർ അനുഭവിച്ചു കാണണം..!!!

അങ്ങനെ ആ രാത്രി തീര്ന്നു.. ഇനി നാളെ,
നാളെയാണ് ആ ദിവസം.. !!!ടെൻഷൻ നിറയുന്ന നിര്ണായക ദിവസം...!!!
തുടരും...

52 comments:

  1. ആദ്യാ...?
    ആശംസകള്‍ !! ( വെറും കഥയല്ലേങ്കി..)

    ReplyDelete
  2. Nale aavatte, enitu parayam comment :D

    ReplyDelete
  3. അപ്പൊ സംഗതി "നടന്നില്ല" ഇതുവരെ, ല്ലേ?

    ReplyDelete
  4. വേദന വരാൻ കുഴമ്പു തേച്ചിട്ടും ഫലമുണ്ടായില്ലല്ലേ...?
    പേടിക്കണ്ട.. എന്തായാലും വേദന വന്നല്ലേ തീരൂ...!
    വരും... വരാതിരിക്കില്ല...!

    ReplyDelete
  5. പതിവ് നിലവാരത്തിലേക്ക് എത്തിയില്ലല്ലോ... അടുത്തതില്‍ ശരിയാക്കണേ... :)

    ReplyDelete
  6. ഒരാളെ വെയിറ്റ് ചെയ്ത് കാറില്‍ ഇരുന്നാണ് ഇത് വായിച്ചത്. തന്നെയിരുന്ന് ചിരിക്കുന്നത് കണ്ട് വഴിപോക്കര്‍ തിരിഞ്ഞ് നോക്കുന്നു.

    ReplyDelete
  7. തുടരട്ടെ................
    കാണാം
    ആശംസകള്‍

    ReplyDelete
  8. ആ സിസ്റ്ററുടെ വിലാസം ഒന്ന്‌ ചേര്‍ക്കാമായിരുന്നു. കാലില്‍ തേച്ചാല്‍ വേദന വരുന്ന ആ കുഴമ്പ്‌ കുറച്ച്‌ കിട്ടുമോന്ന്‌ ചോദിക്കാന്‍ ഏറെ പേരുണ്ടാവും.

    ReplyDelete
  9. നന്നായിട്ടുണ്ട്. തുടരട്ടെ..

    ReplyDelete
  10. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  11. ha..ha..sherikkum chirichupoyi..:)

    ReplyDelete
  12. ചിരിക്കാന്‍ എന്തേലും ഉണ്ടാവും എന്നറിയാം അത് കൊണ്ട് വീട്ടില്‍ നിന്നും വായിച്ചു ,,, ഇനി അടുത്ത പോസ്റ്റ്‌ ഓളെ വേദന പോലെ അധികം നീളണ്ട :)

    ReplyDelete
  13. ഓളെ പേറെടുക്കാൻ മേരിക്ക് ഭാഗ്യം ഉണ്ടാകുമോ...കോലന്തര തറവാട്ടിൽ ഒരു ആണ്കുഞ്ഞു പിറക്കും എന്ന പ്രവചനം പുലരുമോ..ഉദ്വേക ജനകമായ് വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുക.

    ReplyDelete
  14. എന്നാലും ആ കാത്തിരിപ്പ് സഹിക്കാന്‍ വയ്യ.ഇനി അതിനു വല്ല മരുന്നുമുണ്ടോ ആവോ..?

    ReplyDelete
  15. ഹഹഹ... ഫിറോസ്, എന്തായി?

    ReplyDelete
  16. എന്താണ് പിറോസിക്കാ ഇങ്ങനെ???

    ReplyDelete
  17. ഇത്രയും എഴുതാൻ ഇത്രേം കാലമോ ??ശുഷ്കാന്തി പോരാ ...

    ReplyDelete
  18. ദാ ണ്ടെ .. ഒടുക്കം ഉണ്ണി മായയുടെ പേറു പോലെ നാലാണ്ട് തികക്കുമോ

    ReplyDelete
  19. ഹഹാ എന്റെ പൊന്നൂ....

    ReplyDelete
  20. "നമ്മുടെ കുടുംബത്തിൽ ഒരാണും ഇതുവരെ പെറ്റിട്ടില്ല.. "
    പാവം ഒന്ന് പരീക്ഷിക്കാന്‍ കൂടെ സമ്മതിച്ചില്ല

    ReplyDelete
  21. ടെന്‍ഷന്‍ അടിപ്പിക്കാതെ, നാളത്തെ കഥ വേഗം പോസ്റ്റിക്കോ..

    ReplyDelete
  22. ആദ്യായിട്ടാണല്ലേ? സാരല്ല , ഒക്കെ ശരിയായിക്കോളും ട്ടാ :D

    ReplyDelete
  23. ഓള് കൊഴമ്പു തേച്ചിട്ടും പെറ്റില്ല ല്ലേ.

    ReplyDelete
  24. ശരിക്കും ചിരിപ്പിച്ചു..... നന്നായിരുന്നു.............

    ReplyDelete
  25. തുടക്കം നന്നായി..സംഗതി തുടരട്ടെ...

    ReplyDelete
  26. കുറെ ദിവസായി വായിക്കാനായി മാറ്റി വെച്ചിട്ട്.. ഇപ്പോവായിച്ചു. ഇനി ‘കൊയമ്പുമായി അടുത്തതിലേക്ക്

    ReplyDelete
  27. "ന്നാലും ന്റെ പടച്ചോനെ.. കാലം പോയ പോക്കെ.. കാലിൽ കുഴമ്പ് തേച്ചാൽ വേദന വരും പോലും... "

    ഇതങ്ങട് പൊളിച്ചൂട്ടാ...

    ഫൈനൽ റിസൾട്ട്‌ പറ കോയാ...

    ReplyDelete
  28. മകനേ, ചിരിച്ചുചത്തു.…! (Y) <3

    ReplyDelete
  29. ഇപ്പളാ കണ്ടേന്.. എന്നിട്ട് ഓള്‍ക്ക് ബേദന ബന്നാ.. ഹലാക്കിലെ കൊയംബ് മ്മക്കും ബേണീര്‍ന്ന്..

    ReplyDelete
  30. ബേദന ബരട്ടെ ബേഗം...ന്നിട്ട് ബേണം ഓന് / ഓക്ക് ഇങ്ങട്ട് ബരാന്‍ ..ല്ലേ ബീരാനേ

    ReplyDelete
  31. കൊള്ളാം മാഷേ - ശൈലിയില്‍ ഒരു പുതുമ -

    ReplyDelete
  32. ഹിഹിഹി....നന്നായി ചിരിച്ചു
    ഇമ്മിണി നല്ല നന്ദി
    ആശംസകള്‍
    @srus..

    ReplyDelete
  33. നന്നായിട്ടുണ്ട് ..ആശംസകള്‍ ...............

    ReplyDelete
  34. ചിര്‍പ്പിക്കുന്ന കൊയംബ് :D

    ReplyDelete
  35. കൊയംബ് തേച്ചിട്ടും വേദന ഓക്ക് വേദന വന്നില്ല.. ഓക്ക് വേദന വരുബോ അന്‍റെ വേദന മാറിക്കോളും.

    ReplyDelete
  36. ആ കുയംബ്‌ ലേശം മ്മക്കും ബെണ്ട്യെര്‍ന്നു ...

    ReplyDelete
  37. :-) എന്നിട്ട് വേദന വന്നോ

    ReplyDelete
  38. പെരുത്തിഷ്ടായി. അപൂര്‍വ്വമായി ചിരിക്കാറുള്ള ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ഓളെ കാലിൽ കുഴമ്പും തേച്ചു പിടിപ്പിച്ചു വിജയ ശ്രീലാളിതയായി ഉമ്മ ഇരിക്കുന്നു.. കൂടെ ഒരു ആത്മഗതോം ..
    "ന്നാലും ന്റെ പടച്ചോനെ.. കാലം പോയ പോക്കെ.. കാലിൽ കുഴമ്പ് തേച്ചാൽ വേദന വരും പോലും. "ഇനി അത് തടവിയിട്ടു വേണം നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ...നമ്മുടെ കുടുംബത്തിൽ ഒരാണും ഇതുവരെ പെറ്റിട്ടില്ല.. അതോർത്ത് വേണം ഓരോന്ന് ചെയ്യാൻ.. !!!"

    ReplyDelete
  39. ചിരി മരുന്ന്!...rr

    ReplyDelete
  40. ഏയ്‌ ഇല്ല.. ഡോക്ടർ അധികം റിസ്ക്‌ എടുക്കാറില്ല.." ..
    അത് മാരക പഞ്ചായി ഇഷ്ടാ..
    പൊളിച്ചു ട്ടാ ഗട്യേ.. !!

    -അക്കാകുക്ക-

    ReplyDelete
  41. ഹാസ്യ കഥകള്‍ വായിക്കുവാന്‍ ലഭിക്കാറില്ല .ഇന്ന് ഒരെണ്ണം ഒത്തുകിട്ടി .ആശംസകള്‍

    ReplyDelete
  42. നല്ലൊരു ചിരി സമ്മാനിച്ചതിന് നന്ദി !

    ReplyDelete
  43. തൃശ്ശൂര്‌ ഭാഷയില്‍ പറഞ്ഞാല്‍... സംഗതി കലക്കീട്ട്‌ണ്ട്‌ട്ടാ.... മാഷെ...

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)