Wednesday, July 3, 2013

"തെങ്ങിന്‍ തോപ്പിലെ അര്‍ദ്ധരാത്രി" - രണ്ടാം ഭാഗം..

ആദ്യ ഭാഗം വായിക്കാത്തവര്‍ ഇവിടെ ചവിട്ടി അങ്ങോട്ട്‌ ചാടിയാല്‍ മതിയാകും... :)

അങ്ങനെ മതിലുകള്‍ക്കപ്പുറം രണ്ടു കണ്ണുകളും തെങ്ങിന്‍ താഴെ ആറു കണ്ണുകളും സാക്ഷിയാക്കി ഞാന്‍  ഉയരങ്ങളിലേക്ക് കുതിച്ചു..
ജീവിതത്തില്‍  ആദ്യമായി ഞാന്‍ വളരെ വലിയ  നിലയിലായി..
"തുടങ്ങിക്കോ..." താഴെ നിന്നും ഷിനുവീന്റെ ഗര്ജ്ജനം ..
"എന്തോന്ന്???" എനിക്ക്‌ സംശയം..
"ഗാനമേള.. !!!"
"ഏ..??"
"ടാ  പൊട്ടാ.. നീ എന്തിനാ കേറിയത്‌, കച്ചേരി നടത്താനൊന്നുമല്ലല്ലോ.. തേങ്ങയും ഓലേം  കരിക്കും എല്ലാം വലിച്ചു വാരി താഴെ ഇടെടാ ,..." അവന്‍ വീണ്ടും..
പെട്ടെന്ന് ...
"ബൌ ...ബൌ.." തെങ്ങ് വിറക്കുമാറ്‌ ആരോ ചുമച്ചു .. അതു കേട്ടതും എന്റെ കയ്യൊന്നു വിട്ടു.. ഞാന്‍ തെങ്ങിന്‍ മുകളില്‍ നിന്നും കുറച്ചു ഊഴ്‌ന്നിറങ്ങി.. ഭാഗ്യത്തിനു പിടിത്തം കിട്ടി..
തെങ്ങിന്‍ മുകളിലായ മന്നനെ  തെങ്ങിന്‍ മദ്ധ്യത്തിലെത്തിച്ചവന്‍ ആരെടാ??
"തെങ്ങിന്റെ മോളില്‍ കേറുമ്പോ  ചുമച്ച് പേടിപ്പിക്കുന്നോടാ ??" എന്നലറി ഞാന്‍ താഴോട്ട്‌ നോക്കി..
താഴെ മൂന്നാത്മക്കള്‍ മുണ്ട് മടക്കിക്കുത്തുന്നു.
"എന്താടാ?? എന്താ കാര്യം??" ഞാന്‍ വേദനയോടെ ചോദിച്ചു..
"ഓടിക്കോ .." എന്നലറി ഷിനു ജീവനും കൊണ്ടോടി.. പിറകില്‍ മറ്റു രണ്ടെണ്ണവും..
ആദ്യം കാര്യം മനസ്സിലായില്ല. പക്ഷേ അകലെ നിന്നും ഓടി വരുന്ന ബാബു മോനേ കണ്ട് ഞാന്‍ തെങ്ങിന്‍ മുകളില്‍ പകച്ചു നിന്നു..!!!

ബാബുമോന്‍..
വീട്ടുടമസ്ഥന്റെ പട്ടി...
കല്യാണം കഴിഞ്ഞു കുറേ കാലം കൊച്ചില്ലാതിരുന്ന  ഉടമസ്ഥന്‍ സ്വന്തം മോനേ പോലെ ദത്തെടുത്ത് വളര്‍ത്തിയ സ്നേഹനിധിയായ പട്ടി.. ബാബുമോന്‍..

സംഭവം പിന്നെയും ജ്വലിച്ചു..!!!
തെങ്ങിന്റെ മധ്യ ഭാഗത്ത് ഞാന്‍.. തെങ്ങിന്റെ ചോട്ടില്‍ എന്നെയും കാത്തു ബാബുമോന്‍..!!!
പക്ഷെ ബാബുമോന്‍ എന്നെ കണ്ടതും കുര നിറുത്തി.. എന്താണാവോ ഉദ്ദേശം??

"രക്ഷിക്കെടാ.. " തെങ്ങിന്‍ മുകളില്‍ നിന്നും വീട്‌ നോക്കി എന്റെ അലര്‍ച്ച..
ഞാന്‍ നോക്കുമ്പോള്‍ മൂന്നു 'ആല്‍മാര്‍ത്ത സുഹൃത്തുക്കള്‍' റൂമിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു കപ്പലന്‍ണ്ടീം കൊറിച്ചു  കൊണ്ട് പെപ്സി കുടിക്കുന്നു..
പട്ടികള്‍...
"എടാ.. എങ്ങനേലും രക്ഷിക്കെടാ.." ഞാന്‍ പിന്നേം അലറി..
ആര് കേള്‍ക്കാന്‍..??

ഇനി ബാബുമോനെ പേടിപ്പിക്കാന്‍ പറ്റുമോന്ന് നോക്കാം എന്നായി എന്റെ ചിന്ത..
ഞാന്‍ പതിയെ തെങ്ങില്‍ നിന്നും ഇറങ്ങുന്നത്‌ പോലെ അഭിനയിച്ചു..
അതു കണ്ട ബാബുമോന്‍ തെങ്ങിന്റെ അടുത്തേക്ക്‌ വന്നു..
അതു കണ്ട ഫായിസ് മോന്‍  തെങ്ങിന്‍ മുകളിലേക്ക് ജീവനും കൊണ്ട് കേറി..
അതു കണ്ട ബാബുമോന്‍ തെങ്ങിന്റെ അടുത്തു നിന്നും അല്പം പിറകിലേക്ക് മാറി..
'മൃഗങ്ങള്‍ക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞേ..ഈ നായിന്റെ മോന്‍  എന്നെ കളിയാക്കുന്നത്‌ കണ്ടില്ലേ.. ??' എന്റെ വേദന ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു..

ഒടുവില്‍ ഒരു കൈ കൊണ്ട് തെങ്ങില്‍ അള്ളിപ്പിടിച്ചു വളരെ കഷ്ടപ്പെട്ടു പോക്കറ്റില്‍ നിന്നും മൊബൈല് എടുത്തു പ്രകാശിന്റെ നമ്പറിലേക്ക് വിളിച്ചു..
അവന്‍ ബിസിയാണ് പോലും.. !!!
&^$@  മോന്‍  പഞ്ചാര അടിക്കയാവും,അതും എന്നെ തെങ്ങില്‍ കേറ്റിയിട്ട്.. 
'ബാബുമോന്‍ അവനേക്കാള്‍ നല്ല മോനാ..' ഞാന്‍ മനസ്സില്‍ പറഞ്ഞു ഷിനുവീന്റെ നമ്പറില്‍ വിളിച്ചു ..
"എന്താടാ അളിയാ...??" അവന്റെ ചോദ്യം...
"എന്താന്ന് നിനക്കറിയില്ല അല്ലേ???"
"നീ കാര്യം പറ.. ഉറക്കം വരുന്നു..."
"എടാ പട്ടി .. എന്നെ തെങ്ങില്‍ കേറ്റിയിട്ടാണോടാ നിന്റെ ഒണക്കം.. :@"
"ഓ.. അതു ഞാന്‍ മറന്നു പോയി.. നീ ഇപ്പോഴും തെങ്ങിന്മുകളില്‍ തന്നെയാണോ??"
"അല്ലടാ.. മുരിക്കുമ്പുറത്ത്.... എങ്ങനേലും എന്നെ രക്ഷിക്കെടാ..." എന്റെ രോദനം..
"പക്ഷെ പട്ടി കുരക്കുന്നതൊന്നും  കേൾക്കുന്നില്ലല്ലോ ??"
"പട്ടിക്കു തൊണ്ട വേദന ആയിരിക്കും.. എടാ ഞാനിങ്ങനെ അനുഭവിക്കട്ടെ എന്ന് കരുതി ഈ നായിന്റെ മോന്‍ മനപ്പൂര്‍വം പണി തരുന്നതാന്നാ തോന്നുന്നേ.. ശവം..."
"ഉം.. ഏതായാലും നീ ആദ്യം ആ ഫോണ്‍ കട്ട് ചെയ്ത് ,മൊബൈല് സ്വിച് ഓഫ്‌ ചെയ് .."
"എന്നിട്ടു??" രക്ഷപ്പെടാനുള്ള എന്തോ ഒരുപായം പറയാന്‍ പോകുവാ എന്നു കരുതി എന്റെ മുഖം തുടുത്തു..
"എന്നിട്ടൊന്നുമില്ല.. മൊബൈല് ലൈറ്റ്  കണ്ടാല്‍ ആളുകള്‍ പെട്ടെന്നു ശ്രദ്ധിക്കും.. പിടിക്കപ്പെട്ടാല്‍ നമ്മുടെ മാനം...." അവന്റെ കണ്ടുപിടുത്തം..
"നിനക്കു മാനമാണല്ലേടാ വലുത് &^$@# മോനെ ... " രോദനം കുറച്ചുച്ചത്തിലായി..
"രാവിലെ ആവട്ടെടാ .. ദൈവം എങ്ങനേലും നിന്നെ രക്ഷിക്കും.. "
"പോടാ ചെകുത്താനേ.."
"ആരേലും കണ്ടാല്‍ തന്നെ റേഞ്ച് ഇല്ലാഞ്ഞിട്ട്‌ തെങ്ങില്‍ കേറിയതാ, ഫോൺ വിളിക്കാന്‍ എന്നു പറയണം.."
"അപ്പോ പട്ടിയോ??"
"അതു ഹച്ചിന്റെ പട്ടിയാന്ന് പറഞ്ഞാല്‍ മതി.. 'വേറെവര്‍ യൂ ഗോ, ബാബുമോന്‍ ഫോള്ളോസ് ' എന്ന ഡയലോഗും കാച്ചിക്കോ..."
"പോടാ.. പന്നി... നീയും എന്നെങ്കിലും തെങ്ങിന്‍ മുകളില്‍ കേറും.. അന്ന് ഞാന്‍ കാണിച്ചു തരാം നിനക്കൊക്കെ.. നീ തല്‍ക്കാലം ഫോണ്‍ സാജിനു കൊട് .. " അവനോട് പറഞ്ഞിട്ടിനി  കാര്യമില്ല എന്നു മനസിലാക്കി ഞാന്‍ പറഞ്ഞു..
ഇനി സാജ് ആണ് രക്ഷ.. അവന് ബുദ്ധി കുറവാണല്ലോ..!!!
അതോണ്ട്  തന്നെ എങ്ങനേലും  രക്ഷിച്ചോളും അവന്‍.. എന്റെ മനസ്സ്‌ പറഞ്ഞു..
"സാജിനു കൊടെടാ" ഞാന്‍ ഒന്നുകൂടി നിലവിളിച്ചു ..
"അതിനു സാജ് വാതിലും പൂട്ടി ഉറങ്ങാന്‍ കിടന്നു.." ഷിനുവീന്റെ റിപ്ലൈ..
ഠിം.. ഇവരാ  യദാര്‍ത്ഥ  സുഹൃത്തുക്കള്‍...!!!
നല്ല ചെങ്ങായിമാര്ക്ക് ആരേലും അവാര്‍ഡ്‌ കൊടുക്കുന്നുണ്ടെങ്കില്‍  ഇവന്മാര്ക്ക് വാങ്ങിക്കൊടുക്കണം അത്.. ശവങ്ങള്‍...
"നീ വിളിച്ചെണീപ്പിക്കെടാ.. " പിന്നെയും ഞാന്‍ അലറി..
അല്‍പ നേരത്തിനു ശേഷം സാജിന്റെ ശബ്ദം..
"എന്താടാ??"
"മുത്തേ.. ഞാന്‍ ഇപ്പോഴും തെങ്ങിന്റെ മോളില്‍ തന്നാ..എങ്ങനേലും രക്ഷിക്കണം.."
"രാവിലെ ആവട്ടെടാ.. എനിക്ക്‌ നല്ല ഉറക്കം.. "
"നിനക്കെന്നെക്കാള്‍ വലുത് ഉറക്കമാണെല്ലേടാ.. ??" എന്റെ സെന്റി.
"അതല്ല... എന്നാലും നീ തെങ്ങിന്‍പുറത്ത് സേഫ് അല്ലേ.. നീയും ഉറങ്ങിക്കോ അവിടെ.. " അവന്റെ മെന്റല്‍..
"എടാ.. രക്ഷിക്കെടാ.."
"വയ്യടാ.. ഞാനുറങ്ങുവാ..." എന്നു പറഞ്ഞു അവന്‍ ഫോണ്‍  കട്ട് ചെയ്യാന്‍ ഒരുങ്ങി..
ഇനി എന്റെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.. ബ്ല്യാക് മെയിലിംഗ്,അഥവാ കറുത്തകത്തയക്കല്‍...
"അളിയാ, കട്ട് ചെയ്യല്ലേ.. ഞാന്‍ ഒരു കാര്യം പറയട്ടെ.."
"എന്തുവാ"
"എന്നെ ഇപ്പോ രക്ഷിച്ചാല്‍ സ്വപ്നയുമായുള്ള നിന്റെ പ്രശ്നങ്ങള്‍ ഒക്കെ ഞാന്‍ അവസാനിപ്പിച്ചു തരാം..."
ടീം.. അവന്റെ തലയില്‍ ഒരു 200 വാട്ട് ബൾബ് കത്തിക്കാണണം അപ്പോള്‍.. തെങ്ങിന്‍ മണ്ടയില്‍ നിന്നും ആ വെളിച്ചം ഞാന്‍ തിരിച്ചറിയുന്നു..
"ഉറപ്പാണോ??"
"ഉറപ്പ്.. അതും പോരാതെ  അവളുടെ ഫ്രണ്ട്, നിന്റെ സ്വപ്നനായിക മിന്നുവിനെ ലൈന് ആക്കി തരികേം ചെയ്യും ഞാന്‍.."
വെളിച്ചം പിന്നെയും കൂടി..
ഒരു മിനുട്ടിനുള്ളില്‍ അവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷനായി..
ഡിങ്കന്‍ പോലും ഇത്ര ഫാസ്റ്റ് ആയി വരില്ല.. !!!
"അളിയാ.. ഞാന്‍ ഇതാ വരുന്നു... " ഡിങ്കന്റെ ഗർജനം,തെങ്ങിന്തോപ്പു നടുങ്ങി..

'ബാബുമോനെ , എതിരാളിക്കൊരു പോരാളി വരുന്നിതാ  നിന്റെ കയ്യില്‍ നിന്നും എന്നെ രക്ഷിക്കാന്‍...' താഴെ നോക്കി ഞാന്‍ ബാബുമോനെ  കളിയാക്കി..ബാബുമോന്‍ ചൂളിയോ ആവോ..!!!

മിനിട്ടുകള്‍ക്കുള്ളില്‍ തെങ്ങിന്‍ തോപ്പില്‍ സാജ് പ്രത്യക്ഷമായി,ബാബുമോനെ  നോക്കി മുണ്ട് മടക്കിക്കുത്തി സുരേഷ് ഗോപിയെ വെല്ലുന്ന രീതിയില്‍ സംസാരിച്ചു തുടങ്ങി..
"ടാ  ഫായിസെ.. നമ്മള്‍ മനുഷ്യന്മാര്‍ കഴിഞ്ഞിട്ടെ  ഉള്ളൂ ഏതു നായിന്റെ മോനും.. നീ ഇറങ്ങി വാടാ.. നിന്നെ ഏതു പുന്നാര മോനാ തൊടുന്നത്‌ എന്നെനിക്ക്‌ കാണണമല്ലോ.. " ബാബുമോനെ  നോക്കി അവന്റെ ഡയലോഗ്‌..
പഞ്ചാ.. പഞ്ച്.. മാസ്സ്‌ പഞ്ച് ഡയലോഗ്‌.. !!!
ബാബുമോനു അനക്കമില്ല..
സാജ് കയ്യില്‍ കരുതിയിരുന്ന വടി പുറത്തെടുത്തു..
പാവം ബാബുമോന്‍.. പേടിച്ചു കാണണം..
ഞാന്‍ തെങ്ങിന്‍ മുകളില്‍ നിന്നും നെഞ്ച് വിരിച്ചു..
'മിസ്റ്റര്‍ ബാബുമോന്‍.. യൂ ആര്‍ ഗോയിംഗ് റ്റു  ബീ സ്ക്രൂവ്ട് ...' ഞാന്‍ മനസ്സില്‍ പറഞ്ഞു..

ഞാന്‍ പതിയെ ഇറങ്ങാന്‍ തുടങ്ങി.. ബാബുമോന്‍ എന്റെ നേര്‍ക്ക് നടന്നു വന്നു..
അതു കണ്ട സാജിനു കലിപ്പായി..
"എന്റെ ശവത്തില്‍ ചവിട്ടിയിട്ടേ നീ അവനെ തൊടുകയുള്ളൂ.. " വടി  ഉയര്‍ത്തി സാജിന്റെ  പഞ്ച് അഗൈന്‍..
ബാബുമോന്‍ കലിപ്പട്..!!! 
പിന്നെ കുരച്ചു കൊണ്ട് ഒറ്റ ചാട്ടം, സാജിന്റെ നേര്‍ക്ക്..
ശിവനെ..!!!
ബാബുമോന്‍  വാലും പൊക്കി ചാടി, അടിക്കാന്‍ ഓങ്ങിയ വടി തെക്കോട്ടെറിഞ്ഞു സാജ് പടിഞ്ഞാറോട്ടോടി..
വാലും പൊക്കി ഓടിയ ബാബുവിനു മുന്നില് മുണ്ടും പൊക്കി ഓടിയ സാജിന് പരാജയം മണത്തു .. പിന്നെ അവന്‍ ആദ്യം കണ്ട തെങ്ങില്‍ വലിഞ്ഞു കേറി..
ഇപ്പോ ചേലായി..
രണ്ടു തെങ്ങില്‍ ഞങ്ങള്‍ രണ്ടു പേര്‍.. നടുക്ക് ബാബു.. എപിക് സീന്.. !!!
"ടാ  നാ ^$%ന്റെ മോനേ.."  ഞാന്‍ അലറി..
"എന്നെയാണോ പട്ടിയേയോ??" സാജിന്റെ സംശയം..
"നിന്നെ തന്നെ..നിന്നോട്‌ നേരത്തെ തെങ്ങില്‍ കേറാന്‍ പറഞ്ഞപ്പോള്‍ നീയല്ലേ അറിയില്ല എന്നു പറഞ്ഞത്.. എന്നിട്ടു നീയിപ്പോ കേറിയല്ലോ... "
"ഇപ്പോ കേറിയതല്ലല്ലോ.. കേറ്റിയതല്ലേ.. ഇനിയിപ്പോ എന്ത്‌ ചെയ്യുമെടാ..." അവന്റെ രോദനം..
"എന്തു ചെയ്യാന്‍.. നമുക്ക് സംസാരിച്ചിരിക്കാം.. ഇപ്പോഴാ എന്റെ ഏകാന്തത മാറിയത്‌.. സമാധാനമായി.. "
അതു പറഞ്ഞു തീരുന്നിടത്ത്‌ സാജിന്റെ കലിപ്പ് നോട്ടം..
സമയം പിന്നെയും മുന്നോട്ട്‌..

തെങ്ങിനെ കെട്ടിപ്പിടിച്ചു കൈ കഴച്ചു തുടങ്ങി.. ബാബുമോന്‍ നിന്ന് മടുത്തപ്പോള്‍ കിടന്നു.. പക്ഷേ ഉറങ്ങിയില്ല.. പട്ടി.....
"എന്തു ചെയ്യുമെടാ.. " എന്റെ ചോദ്യം..
"നമുക്ക് കടംകഥ  പറഞ്ഞു കളിക്കാം.. " സാജിന്റെ മറുപടി..
ശവം..

പെട്ടെന്നു എന്റെ തലയില്‍ പിന്നെയും ബള്‍ബ് കത്തി.. ഞാന്‍ എന്തൊക്കെയോ കണക്കു കൂട്ടലുകള്‍ നടത്തി. പിന്നെ മനമുരുകി പ്രാര്‍ഥിച്ചു..
തെങ്ങിന്റെ മുകള്‍,താഴെ പട്ടി,ആദ്യപെടല്‍,  ഈശ്വരാ.. മിന്നിച്ചേക്കണേ .. !!!
"അളിയാ സാജ്.. എനിക്ക്‌ വേണ്ടി നീയെന്തിനാ ഇങ്ങനെ സഹിച്ചു നില്‍ക്കുന്നേ.. എന്നെ രക്ഷിക്കാന്‍ വന്നു നീയും കൂടി അപകടത്തില്‍ പെടുന്നത്‌ കണ്ടു നില്‍ക്കാന്‍ എനിക്ക്‌ വയ്യ.. അതോണ്ട് .. !!!" എന്റെ കണ്ണീരില്‍ കുതിര്‍ന്നുള്ള ജാതി സെന്റി ഡയലോഗ്‌..
"അതോണ്ട്??"
"അതോണ്ട്.. എന്നെ ഉപേക്ഷിച്ചു നീ രക്ഷപ്പെട്ടോ. നീ പൊക്കോ.. പോയി സുഖമായുറങ്ങിക്കോ.. എല്ലാം ഞാനൊറ്റക്ക് സഹിച്ചോളം.. " കണ്ണീര്  ധാര ധാരയായി ഒഴുകി..
സാജിന്റെ കണ്ണും നിറഞ്ഞു..
"ഞാനും അതാ ആലോചിക്കുന്നേ... എന്നാലും ഞാന്‍ ഇറങ്ങിയാല്‍ പട്ടി എന്നെ കടിക്കൂലേ.. " അവന്റെ ചോദ്യം..
"പോടാ മണ്ടാ.. പട്ടി  എന്നെ കടിക്കാന്‍ നില്‍ക്കുവല്ലേ.. നീ എന്നെ രക്ഷിക്കാന്‍ വന്നതാന്ന് പട്ടിക്കറിയാം.. അതോണ്ട് നിന്നെ ഒന്നും ചെയ്യൂല.. നീ രക്ഷപ്പെട്ടോ.. ഞാനിവിടെ കിടന്നോളാം.. "
സാജ് മണ്ടനല്ലേ... അവനതങ്ങ്  കേറി വിശ്വസിച്ചു..
"ഞാന്‍ ഐഡിയാ പറയാം..നീ പതിയെ ഇറങ്ങുന്നത്‌ പോലെയാക്കണം..കൂടെ ഞാനും.. അപ്പോ പട്ടി  എന്റടുത്തേക്ക്‌ വരും.. ആ തക്കത്തില്‍ നീ ഓടി രക്ഷപ്പേടണം .. ഓകേ??"
"ഓകേ"
അവന്‍ പതിയെ ഇറങ്ങാന്‍ തുടങ്ങി.. കൂട്ടത്തില്‍ ഞാനും..
എന്തും സംഭവിക്കാം.. ബാബുമോന്‍ എഴുന്നേറ്റ്‌ നിന്ന് രണ്ടു തെങ്ങിലും മാറി മാറി നോക്കി..
'ആരാദ്യം വരും' എന്നപോലെ..
"സാജേ രക്ഷപ്പെട്ടോടാ.. രക്ഷപ്പെട്.. " എന്റെ അലര്‍ച്ച..
അതു കെട്ടതും സാജ് ചാടി ഇറങ്ങി ഒറ്റയോട്ടം.. ഇതു കണ്ട ബാബുമോന്‍ സാജിന്റെ പിറകെ ഓടി.. ഞാനും വീട്ടില്ല, ഞാനും ഇറങ്ങി ബാബുമോന്റെ പിറകെ ഓടി..
അനതര്‍  എപിക് സീന്..!!!
കുറച്ചു കഴിഞ്ഞപ്പോഴാ  ഞാനോര്‍ത്തത്‌, ഞാനെന്തിനാ ഇവരുടെ പിറകെ ഓടുന്നത്‌ ??.
ഞാന്‍ തിരിഞ്ഞോടി.. രണ്ടാള്‍ പൊക്കമുള്ള മതില്‍ ഒറ്റച്ചാട്ടത്തിനു  ചാടി സ്റ്റെപ്പും  കടന്നു റൂമിലേക്ക് കുതിച്ചു..
റൂമില്‍ കേറിയതും വാതില്‍ കൊട്ടിയടച്ചു..
ഹാവൂ.. ആശ്വാസമായി.. !!!
റൂമിലെത്തി നോക്കുമ്പോള്‍ പ്രകാശ്  പഞ്ചാരയടി തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു..
"കോപ്പന്‍..." മനസ്സ്‌ മന്ത്രിച്ചു.
ഷിനു ലാപ്‌ ടോപില്‍ സിനിമ കണ്ടു ചിരിക്കുന്നു,അല്ല ചിരിച്ചു മറയുന്നു...
"മൈ..ന്‌.." പിന്നേം മനസ്സ്‌..
ഞാന്‍ റൂമില്‍ കേറി കതകടച്ചു..
പാ വിരിച്ചു ഉറങ്ങാന്‍ കിടന്നു..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. ഷെടാ..
ആകെ ഒരു അസ്വസ്ഥത..
അവസാനം സാജിന്റെ റൂമില്‍ കേറി അവിടെ കത്തിക്കൊണ്ടിരുന്ന കൊതുകുതിരി  എടുത്തു റൂമില്‍ വെച്ചതിനു ശേഷമാ ഉറങ്ങാന്‍ പറ്റിയത്‌.. ഹോ.. !!!

ആ രാത്രി അങ്ങനെ മാഞ്ഞു പോയി..
രാവിലെ നിര്‍ത്താതെയുള്ള കോള്ളിങ് ബെല്ല്  കേട്ടാണ് ഉണര്‍ന്നത്‌..
'സാജ് ആയിരിക്കും.. എന്തായിരിക്കുമോ എന്തോ?' എന്നും വിചാരിച്ചു വാതില്‍ തുറന്നു..
മുന്നില്‍ വീട്ടുടമസ്ഥന്‍..
'നേരം വെളുക്കും  മുന്നേ വീടൊഴിയണം എന്നു പറഞ്ഞു വന്നതായിരിക്കും കാലമാടന്‍. ' ഇത്ര മാത്രം പതിയെ പറഞ്ഞു ,മനസ്സില്‍ രണ്ടു പുളിച്ച തെറി എക്സ്‌ട്രാ പറഞ്ഞു അങ്ങേരെ പുഞ്ചിരിച്ചു കാണിച്ചു..
"സാജ്.. സാജ് ഹോസ്പിറ്റലില്‍ ആണ്.." ചേട്ടന്റെ വേദനയോടുള്ള വാക്കുകള്‍..
ഞാന്‍ ഞെട്ടിയില്ല.. പ്രതീക്ഷിച്ചതാ..
എന്റെ മനസ്സില്‍ അവന്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സീന് മിന്നി മറഞ്ഞു..
'പൊക്കിളിനു ചുറ്റും 14 സൂചിപ്പാടുകളൊക്കെയായി.. ഹോ..രോമാഞ്ചം '
ചിരിയടക്കാന്‍ ഞാന്‍ വല്ലാതെ പാട്‌ പെട്ടു..
"എന്തു പറ്റിയതാ ചേട്ടാ.. ??" ഒന്നുമറിയാതെയുള്ള ഷിനുവീന്റെ ചോദ്യം..
"അത്‌.. ഇന്നലെ എന്റെ വീട്ടില്‍ കേറാന്‍ നോക്കിയ കള്ളനെ  സാജും എന്റെ പട്ടി ബാബുമോനും  ചേര്‍ന്നു പിടിച്ചു... നാട്ടുകാരുണര്‍ന്നു കള്ളനെ പിടി കൂടി..അതിനിടയില്‍ എന്തോ ആയുധം കൊണ്ട് സാജിന്റെ കൈക്ക്‌ ചെറിയൊരു മുറിവ്.. "
ടിഷൂം..
ഇതു കേട്ട ഞാന്‍ ഞെട്ടി . പിന്നേം പിന്നേം ഞെട്ടി..
'ഷെടാ.. എന്റെ മുന്നില്‍ നിന്നും പരസ്പരം ശത്രുക്കളെ പോലെ ഓടിയ പട്ടിയും സാജും 'ടൈ-അപ്' ആയി കള്ളനെ  പിടിച്ചെന്ന്.. എങ്ങനെ..' ചോദ്യങ്ങള്‍ എന്നില് അലയടിച്ചു..
"പിന്നെ.. അവന്‍ വല്യൊരുപകാരമാ ഞങ്ങള്‍ കോളനിക്കാര്‍ക്ക് വേണ്ടി ചെയ്തു തന്നത്‌.. അതോണ്ട്  നിങ്ങള്‍ തല്‍ക്കാലം വീട്‌ മാറേണ്ട . " ചേട്ടന്റെ കണ്ണീരില്‍ കുതിര്‍ന്നുള്ള വാക്കുകള്‍.
ഞങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..
"സാജ്.. നീ വെറും സാജല്ല.. അവതാര പുരുഷാനാണ്‌.. പക്ഷേ എങ്ങനെ??" ചോദ്യങ്ങള്‍ അവസാനിച്ചില്ല..

ഞങ്ങള്‍ ആശുപത്രിയിലേക്ക്..
ആശുപത്രിയില്‍ ഞങ്ങളെ തല്ലാന്‍ ഓങ്ങി  നിന്നിരുന്ന നാട്ടുകാര്‍ ഇടത്തും വലത്തും നിന്ന് സാജിനെ സ്നേഹിക്കുന്നു..
ഒരു ആന്റി അവനെ ഉറക്കാന്‍ താരാട്ട് പാട്ട് വരെ പാടിക്കൊടുക്കുന്നു..
എല്ലാരും കൂടി സ്നേഹിച്ചു സ്നേഹിച്ചു, സ്നേഹം മൂത്ത്, പേട്ടയിലുള്ള ഗാന്ധിജിയുടെ പ്രതിമ മാറ്റി  സാജിന്റെ പ്രതിമ അവിടെ നാട്ടുമോ എന്നു വരെ ഞങ്ങള്‍ പേടിച്ചു പോയി ..
അത്രക്ക്‌ സ്നേഹം. !!!

"എന്നാലും മോന്റെ ധൈര്യം സമ്മതിക്കണം.. ഒറ്റക്ക് ഒരു പട്ടിയേം കൂട്ട്‌ പിടിച്ചു ഞങ്ങള്‍ക്ക് തല വേദനയായ  ആ കള്ളനെ  പിടിച്ചല്ലോ.. ഹോ. " കൂട്ടത്തില്‍ ഒരു ആന്റി കോരിത്തരിച്ചു...
"ഇതൊക്കെ എന്ത്‌ .. ?? എന്റെ നാട്ടില്‍ ഒരു രാത്രി കൊണ്ട് ഒറ്റക്ക് ഞാന്‍ 16 കള്ളന്മാരെ വരെ പിടിച്ചിട്ടുണ്ട്‌.. " അവനും വിടുന്ന ലക്ഷണമില്ല..
'ഷോ.. ഇച്ചിരി കുറക്കാമായിരുന്നു.. ' എന്റെ ആത്മഗധം...
ആന്റി  പിന്നെയും കോള്‍മയിര്‍  കൊണ്ടു ..

"ശരിക്കും എന്താടാ പറ്റിയത്‌??" എല്ലാരും ഒഴിഞ്ഞപ്പോള്‍ അവന്റെ ചെവിയില്‍ ഞാന്‍ ആരും കേള്‍ക്കാതെ ചോദിച്ചു..
"ഒന്നും ഓര്‍മയില്ലെടാ.. ബാബുമോനേം  പേടിച്ചു ഓടിയതാ, പെട്ടെന്നൊരു കല്ലില്‍ തട്ടി എന്തിന്റെയോ പുറത്ത് വീണ്.. പന്നിയോ മറ്റോ ആണെന്ന് കരുതിയാ ഞാന്‍ നിലവിളിച്ചോടിയത്.. എന്നെ കിട്ടാതായപ്പോള്‍ ബാബുമോന്‍ കിട്ടിയതിനെ കേറിയങ്ങ് കടിച്ചു.. " അവന്‍ പതിയെ പറഞ്ഞു..
"അപ്പോ കൈക്ക്‌ മുറിഞ്ഞതോ??"
"ആ.. ഓട്ടത്തിനിടയില്‍ എവിടോ ചെന്നിടിച്ചതാ.. "
"അപ്പോ എന്തോ ആയുധം കൊണ്ട് പോറിയതാ എന്നു പറഞ്ഞിട്ട്‌.. "
"ആയുധം.. തേങ്ങ.. അങ്ങേര് കള്ളനൊന്നുമല്ലടാ.. സീന് കാണാന്‍  വന്ന ഏതോ ഒരു പാവമാന്നാ തോന്നുന്നേ.. " സാജിന്റെ അറിയിപ്പ്...
"ഷെടാ... ഡിങ്കനെ പോലെ വന്നവന്‍ ശിക്കാരി ശംഭു ആയിരുന്നല്ലേ.. "
"അതു വീട്‌... മിന്നുവിനെ എന്നു ലൈന് ആക്കി തരും നീ??" അവന്റെ ചോദ്യം..
"മിന്നുവാ, ഏതു മിന്നു??"
"സ്വപ്നയുടെ ഫ്രണ്ട് ."
"ഏതു സ്വപ്ന..? "
"തെങ്ങിന്‍ മുകളില്‍ നിന്നും രക്ഷിച്ചാല്‍ നീ ലൈന് ആക്കി തരാം എന്നു പറഞ്ഞിട്ട്‌??"
"അതിനു നീ എന്നെ രക്ഷിക്കാന്‍ വന്നതല്ലല്ലോ.. കള്ളനെ പിടിക്കാന്‍ വന്നതല്ലേ.. " ഞാന്‍ സമര്‍ത്തി ച്ചു..
"അതേടാ അതേ.. ആയിക്കോട്ടെ.. ഇനിയും നീ തെങ്ങില്‍ കേറും.. അന്ന് കാണിച്ചു തരം ഞാന്‍.. " അവന്റെ മുന്നറിയിപ്പ്..
പിന്നേഹ്..

അതിനു ശേഷം എന്നെ എപ്പോ കണ്ടാലും ബാബുമോന്‍ ചുമക്കും അല്ല കുരക്കും..
അതു കാണുമ്പോള്‍ വീട്ടുടമസ്ഥാന്‍ പറയും..
"സ്നേഹം കൊണ്ടാ.. സ്നേഹമുള്ളവരെ കണ്ടാ അവനപ്പോ കുരക്കും.. "
അപ്പോ ഞാന്‍ സ്നേഹത്തോടെ ബാബുവിനെ നോക്കും, എന്നിട്ടു സ്നേഹത്തോടെ കൊഞ്ചിക്കും ..
"തക്കുടു .. മുത്തേ.. ബാബൂ.. "
അത്‌ കേള്‍ക്കുമ്പോള്‍ കലിപ്പ് കേറി ബാബുമോന്‍ പിന്നേം കുരക്കും..
"കണ്ടാ അവന്റെ സ്നേഹം കണ്ടാ...!!! " അങ്ങേര് വീണ്ടും വികാരം പൂണ്ടു പറയും..
"ഉവ്വ.. ചങ്ങലയഴിച്ചു നോക്കണം.. അപ്പോ കാണാം സ്നേഹത്തിന്റെ അളവു..ഓടിച്ചിട്ട്‌ സ്നേഹിക്കും ഈ പുന്നാര മോനെ " സാജിന്റെ കലിപ്പ്..

ഏതായാലും തെങ്ങിന്തോപ്പിലെ ആ രാത്രിയില്‍ സാജ് മനമറിഞ്ഞു പ്രാകിയത് അങ്ങേറ്റായിരുന്നു..
അടുത്ത കന്നിമാസത്തിനു മുമ്പ് പാവം ബാബുമോന്‍ ഇഹലോകവാസം വെടിഞ്ഞു..
ബാബുമോന്റെ നിത്യശാന്തിക്ക് വേണ്ടി ഒരു തുള്ളി കണ്ണീരോടെ,
സ്നേഹത്തോടെ,
ഫായിസും സാജും...

50 comments:

  1. Firoz,
    Nannayittundu... very nice and funny :)
    I have enjoyed a lot.

    ReplyDelete
  2. ഹഹ്ഹാ നല്ല രസായി വായിച്ചൂ
    ചില വാചകങ്ങൾ ഒക്കെ പഠിക്കുന്ന കാലം ഓർമ വന്നും

    നല്ല പോസ്റ്റ്, ഇഷ്ടായി

    ആശംസകൾ

    ReplyDelete
  3. എതിരാളിക്കൊരു പോരാളി വരുന്നിതാ നിന്റെ കയ്യില്‍ നിന്നും എന്നെ രക്ഷിക്കാന്‍.. ......... ഹഹാ

    ReplyDelete
  4. Mr. Babumon, you are going to be screwed...lol.. :D

    ReplyDelete
  5. സസ്‌പെന്‍സ് ഇടക്ക് മാറി മറിഞ്ഞെങ്കിലും പിടിച്ചിരുത്തി വായിപ്പിച്ച ഒന്നാന്തരം ആഖ്യാനം. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. Nice and funny post.. both 1st and 2nd parts.. :) chirichu chirichu vayya!!!

    ReplyDelete
  7. പാവം ബാബുമോന്‍ :)

    ReplyDelete
  8. "അതു ഹച്ചിന്റെ പട്ടിയാന്ന് പറഞ്ഞാല്‍ മതി.. 'വേറെവര്‍ യൂ ഗോ, ബാബുമോന്‍ ഫോള്ളോസ് ' എന്ന ഡയലോഗും കാച്ചിക്കോ..."

    കിടിലം .... :):D

    ReplyDelete
  9. ഒന്നാം ഭാഗം വായിച്ചു കാത്തിരിക്കുകയായിരുന്നു...

    സാജ് തെങ്ങിന്‍ മുകളില്‍ കയറിപ്പറ്റിയ സീന്‍ വായിച്ച് ചിരിക്കുന്ന എന്നെ കണ്ട് കൂടെ ഉള്ളവര്‍ "എന്താ ലെജീവ് സിസ്റ്റം നോക്കി ചിരിക്കുന്നേ .. വല്ലോ ബഗ്ഗും കണ്ടിട്ടാണോ എന്ന്".. ബാബുമോനെ കണ്ടിട്ടാണെന്ന് പറയാന്‍ പറ്റില്ലല്ലോ...

    കലക്കി... ആശംസകള്‍...

    ReplyDelete
  10. ബാക്കി വായിക്കുവാന്‍ ആകാംഷാ ഫിലിംസായി ഇരിക്കുവായിരുന്നു....
    നന്നായി ഇഷ്ടപ്പെട്ടു.... ഭാവുകങ്ങള്‍....

    ReplyDelete
  11. കിടോൽക്കിടിലം, കലക്കി

    ReplyDelete
  12. കൊള്ളാം അടിപൊളി ആയിരുന്നു. ഇനിയും വരട്ടെ ഇതുപോലുള്ള സൂപ്പർ ഹിറ്റ്‌ കൾ..

    ReplyDelete
  13. hahahha.. nammukku nannayi bodhichu... aa photo kandalum thonnum athu nee thanne aanu ennu.. aa photo aa samythu thanne avarkku edukkan thonniythu karymayi..;) enthayalum adipoli ayittund...good blog..keep it up..:)

    ReplyDelete
  14. വള്ളിപുള്ളി വിടാതെ വായിച്ചു.അത്രക്കും രസിപ്പിച്ചു,സരസമായ സംഭാഷണങ്ങള്‍
    ആശംസകള്‍

    ReplyDelete
  15. രണ്ടും വായിച്ചു പൊന്നെ ...!
    മിന്നിച്ചേട്ടൊ .... :)
    പഴയ നര്‍മ്മ രസം വീണ്ടും കത്തി വന്നു വരികളില്‍
    നന്നായി രസിച്ച് തന്നെ വായിച്ചൂ ..
    ബാബുമോനും സാജും ...
    അടിപ്പന് ഡയലോഗ്സും
    പഴയ ആ ഗാന്ധിജി പ്രതിമയുടെ കാര്യവും ഓര്‍ത്ത് പൊയി
    കളഞ്ഞ് പൊകാതെ കാക്കുന്ന ആ രസചരടിന് അഭിനന്ദനങ്ങള്‍
    സ്നേഹം പ്രീയ ഫിറോ ..

    ReplyDelete
    Replies
    1. റീനിയുടെ വാക്കുകള്ക്ക് എപ്പോഴും മാധുര്യം കൂടും.. ഒരുപാട് നന്ദി ഈ വാക്കുകള്ക്കും പ്രിയ റീനി.. :)

      Delete
  16. നന്നായിട്ടുണ്ട് ആശംസകള്‍ ...............

    ReplyDelete
  17. നന്നായിട്ടുണ്ട്..
    രാവിലെ വായിച്ചു ചിരിച്ചു.. ഇപ്പോള്‍ ഒന്നുടെ വായിച്ചു ചിരിക്കുന്നു..

    ReplyDelete
  18. സാധാരണ രണ്ടാം ഭാഗമെല്ലാം ആദ്യഭാഗത്തിന്റെ തിളക്കത്തില്‍ മങ്ങിപ്പോകാറുണ്ട്.
    പക്ഷെ ഇത് സൂപ്പറായി.

    ReplyDelete
  19. "ടാ ഫായിസെ.. നമ്മള്‍ മനുഷ്യന്മാര്‍ കഴിഞ്ഞിട്ടെ ഉള്ളൂ ഏതു നായിന്റെ മോനും.. നീ ഇറങ്ങി വാടാ.. നിന്നെ ഏതു പുന്നാര മോനാ തൊടുന്നത്‌ എന്നെനിക്ക്‌ കാണണമല്ലോ.. " ബാബുമോനെ നോക്കി അവന്റെ ഡയലോഗ്‌..

    ഇടക്കിടക്ക് സാജ് മണ്ടനാണെന്ന് ഏടുത്തെടുത്ത് പറയേണ്ടിയിരുന്നില്ല...

    പൊട്ടിപ്പൊട്ടിച്ചിരിച്ചു (ജാഗ്രതൈ അക്ഷരത്തെറ്റുകൾ, പ്ലീസ് കോണ്ടാക്റ്റ് ഇ-മഷി ടീം)

    ReplyDelete
    Replies
    1. തീര്ച്ചയായും .. നന്ദി സഹോദരാ.. :)

      Delete
  20. ഹാവൂ,സമാധാനമായി.അടിയില്‍ ഒന്നുകൂടി നോക്കി.ഇല്ല തുടരും എന്നില്ല.ഇനി എന്നാണാവോ..?

    ReplyDelete
    Replies
    1. ഇല്ല ഇക്കാ.. നിര്ത്തി.. ഇനി തുടരും എന്ന പരിപാടിയെ നിര്ത്തി.. :)

      Delete
  21. This comment has been removed by the author.

    ReplyDelete
  22. Super one Firoz.. Ravile thanne chirichu chichu mathiyayi :-)

    ReplyDelete
  23. കിടു ആയിട്ടുണ്ട്‌ ചങ്ങാതീ.... ഒരു ഭാഗം കൂടി വേണമെങ്കിൽ ഇറക്കാം

    ReplyDelete
  24. ഹ ഹ ഹ .......സൂപ്പർ കോമഡി സംഭാഷണങ്ങൾ.....അവസാനം സാജ് ശിക്കാരി ശംഭു മോഡൽ അയീ ........ഹാസ്യം , അതിന്റെ തനിമ നഷ്ടപെടുതതേ എഴുത്തിൽ പ്രതിഫലിപിക്കുന്ന Firoz ന്റെ കഴിവ് വളരെ പ്രശംസനീയം.

    ReplyDelete
  25. hi hi ....കൂട്ടുകാരായാല്‍ ഇങനെ വേണം ...:).ഒരു ചിരി മഴ സമ്മാനിച്ചതിന് നന്ദി ഫിറോസ്‌ ...ആശംസകള്‍ .

    ReplyDelete
  26. ഹഹഹഹ ബെസ്റ്റ്‌ ഫ്രണ്ട്സ് :)

    നര്‍മ്മം ചോരാതെ എഴുതി ഫിറോസ്.

    ആശംസകള്‍

    ReplyDelete
  27. ഒന്നൊന്നര രണ്ടു രണ്ടേകാല്‍ മൂന്നര പോസ്റ്റാണിത്.
    ചിരിപ്പിച്ചു കൊന്നല്ലോടാ നീ!
    ഇതിനൊരു മൂന്നാം ഭാഗം കാണുമോ?

    ReplyDelete
    Replies
    1. അത് വേണോ മോനെ യാചൂ .. രണ്ടു ഭാഗം എഴുതിയതിനു കേട്ട പഴി ഇതുവരെ പോയിട്ടില്ല.. വാക്കുകൾക്കു നന്ദി മുത്തെ..

      Delete
  28. ഷാജു അത്താണിക്കല്, niDheEsH kRisHnaN @ ~അമൃതംഗമയ~,എം.അഷ്റഫ്., Aiswarya, JUSTIN K WILLIAMS, മെൽവിൻ ജോസഫ് മാണി , Lajeev, വേമ്പനാട്, noufal pv, മുഹമ്മദ് ആറങ്ങോട്ടുകര, Renjithkumar.R. Nair, SREEJITH NP, ajith, Arif Bahrain Naduvannur, Mohamedkutty മുഹമ്മദുകുട്ടി, Sajitha, Jojin Manuel, Jobins Abraham, Blondy, razla sahir, Mubi, K@nn(())raan*.. എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..

    ReplyDelete
  29. ആദ്യഭാഗം ഒന്നിഴഞ്ഞു; മ്മടെ കണ്ണൂര്‍- ചെറുവത്തൂര്‍ പാസെഞ്ചെര്‍ പോലെ. രണ്ടാം ഭാഗം നേത്രാവതി പോലെ പോയി....ഫാസ്റ്റ്...സുപ്പെര്‍ ഫാസ്റ്റ്..
    കൊള്ളാം...

    ReplyDelete
  30. എന്തൊരു നല്ല കൂട്ടുകാര്‍ അല്ലേ... കൊള്ളാം. ചിരിപ്പിച്ചു....

    ReplyDelete
  31. ഫിറോസ്... രണ്ടാം ഭാഗവും വളരെ നന്നായിരിയ്ക്കുന്നു എന്ന് ഏടുത്തുപറയേണ്ട കാര്യമില്ലല്ലോ... വളരെ രസകരം..ആസ്വാദ്യകരം.... തുടർട്ടെ ഇനിയും തെങ്ങിൻതോപ്പിലെ കഥകൾ... :)

    ReplyDelete
  32. നന്നായിട്ടുണ്ട് ..

    ReplyDelete
  33. രണ്ടാം ഭാഗം വായിക്കാൻ വൈകി മച്ചാ ..സംഭവം ജോറായി ... ഇഷ്ടായി മാനെ .. വിശദമായി പറയണം എന്നുണ്ട് ..സമയ കമ്മി കൊണ്ട് പറയുന്നില്ല എന്ന് മാത്രം .. വീണ്ടും വരാം മച്ചാ

    ReplyDelete
  34. ഈ പയ്യൻസ് ഇനി ചെത്തിയെങ്കിലും ജീവിച്ചുകൊള്ളുമല്ലോ അല്ലേ ഭായ്

    ReplyDelete
  35. kalakki bhai boradikkathe vayichirunnu koottukalokke correct...ennalum babumoneyyyy

    ReplyDelete
  36. അങ്ങിനെയൊക്കെയാണല്ലേ ഇന്നീ കാണുന്ന വലിയ നിലയിലെത്തിയത്?

    ReplyDelete
  37. ഹ ഹ ഹ.. നന്നായിട്ടുണ്ട്.. നല്ല സ്റ്റോറി..

    ReplyDelete
  38. Kidilam.. Firose Orupaadu chiripichu.thanks.

    ReplyDelete
  39. ഹോ!!!ഇനിയെനിയ്ക്ക്‌ ചിരിയ്ക്കാൻ വയ്യാാാാായേ!!!!

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)