Wednesday, March 6, 2013

കുഞ്ഞേ,മാപ്പ്..... :(

ഇന്നലെ ശരിക്കും ഉറങ്ങിയില്ല ,
കാരണം കണ്ണുകളില്‍ നിറയെ
ഒരു മൂന്നു വയസ്സുകാരിയായിരുന്നു..
ഹൃദയത്തില്‍ നിറയെ ആരോ
അവളെയോര്‍ത്ത് കണ്ണീരില്‍
ചാലിച്ചെഴുതിയ ആ രോദന-
വാക്കുകളായിരുന്നു...
മുലകുടി മാറാത്ത കുഞ്ഞിന്റെ-
മുളക്കാത്ത മുലഞ്ഞെട്ട്
മാന്തിയെറിഞ്ഞവരെ എന്താണ്
വിളിക്കേണ്ടത്.. ??

ഓര്‍ക്കാന്‍ ഇപ്പോഴും കഴിയുന്നില്ല,
രാത്രിയുടെ ഇരുട്ടില്‍ 
അമ്മയുടെ മാറോട് ചേര്‍ന്നുറങ്ങിയ
കുഞ്ഞിന്റെ മാറ് തേടി ഇറങ്ങിയവര്‍...
അവരെന്ത് നേടി... ???
ഇരുട്ട് എത്ര പെട്ടെന്നാണ്
കൂരിരുട്ടായത്..
എന്തായിരിക്കും ആ
നേരം ആ കുഞ്ഞിന്റെ മനസ്സില്‍ ..??
ഓര്‍ക്കാന്‍ പോലും പേടിയാണ്..
 
അവള്‍ക്കു വേണ്ടി മെഴുകുതിരി
തെളിക്കാന്‍ ആരും കാണില്ല..
അവള്‍ വെറും നാടോടി,
വേദനയും മാനവും ഇല്ലാത്തവള്‍... !!!

ദൈവമേ...
ആ കുഞ്ഞുണരുമ്പോള്‍
അവളുടെ മുറിവുണങ്ങാത്ത
ഹൃദയത്തിന്റെ, ചെറിയൊരു-
കോണില്‍ പോലും ഈ ഓര്‍മ്മകള്‍
ഉണ്ടാവരുതേ...
കാരണം,
അവളൊന്നു ഹൃദയം പിടഞ്ഞു
ശപിച്ചാല്‍ ഉണ്ടാകുമോ-
ഈ മണ്ണും വിണ്ണും.. ??

ലജ്ജിച്ചു തല താഴ്താം,
ഒന്ന് കൂടി...
ഇതത്രേ നമ്മള്‍ ജീവിക്കുന്ന സമൂഹം..
ദൈവത്തിന്റെ സ്വന്തം നാട്.. !!!