ഈ കാമുകന്റെ രോദനം കേള്‍ക്കാതിരിക്കരുത്.. ഈ കഥ നിങ്ങള്‍ ഷെയര്‍ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല, പക്ഷെ ഇത് ഷെയര്‍ ചെയ്താല്‍ വേദനിക്കുന്ന ഒരു യുവാവിനു ലഭിക്കുന്നത് അവന്റെ സ്വപ്നങ്ങളാ..!!!
ഇന്ന് രാവിലെ എന്റെ "കണ്ണൂര്‍ പാസ്സഞ്ചര്‍" എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ഒരു മെസ്സേജ് ഞാന്‍ അത് പോലെ താഴെ ചേര്‍ക്കുന്നു..
realy need hlp yar.... saw a grl who tuk ma heart in manglr kannur passnger tdy ... avl kannurna keriye.. me thalassryl irangy... backl ninu oru thrd or fourth boggy... oru grey clr churidar... ws hearng music... plz hlp me...jus post this... bt nt mine name.... i hve to gt her.. realy machu... atrek kolllaam... next weekum same trainl same dayl kerum...yethand athe boggyl... bt athava avlum ith kandalo .. she ws lukng at me dude...jus aale kittanam... wt to doo.. plz post dis in u r page..nd pls nt my details ..hlp plz
തല്ക്കാലം ആളുടെ പേര് ഞാന്‍ ഇവിടെ ഹൈഡ് ചെയ്യുന്നു.. ആ പെണ്‍കുട്ടി അത് വായിക്കുമെങ്കില്‍, കുട്ടീ, നിന്നെയും കാത്തു കണ്ണില്‍ മണ്ണെണ്ണയുമൊഴിച്ചു ഒരാള്‍ കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്..
സംഭവിച്ചിരിക്കാന്‍ ഇടയുള്ളതും ഞാന്‍ ഊഹിക്കുന്നു.
മംഗലാപുരം -കണ്ണൂര്‍ പാസ്സെഞ്ചര്‍-ല്‍ വെച്ച് അവന്‍ അവളെ കണ്ടു മുട്ടുന്നു..ഇറങ്ങിയ ഉടനെ യാത്രക്കാരുടെ ലിസ്റ്റും ഫോണ്‍ നമ്പറും കിട്ടാനുള്ള ആഗ്രഹം മൂത്ത് എന്ത് ചെയ്യണം എന്നറിയാതെ നമ്മുടെ പാവം കാമുകന്‍ അലയുന്നു..
ഒടുവില്‍ ഏതൊരു യുവ കോമളന്‍ ചെയ്യുന്നത് പോലെ അദ്ദേഹം ഗൂഗിള്‍ ദേവിയെ ആശ്രയിക്കുന്നു..
ഗൂഗിള്‍ എടുത്തു മംഗലാപുരം കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന് സെര്‍ച്ച് ചെയ്യുന്നു..
അവന്റെ ഭാഗ്യമോ ഹത ഭാഗ്യമോ എന്നറിയില്ല, കിട്ടിയത് കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന ഫേസ്ബുക്ക് ലിങ്ക് ആയിരിക്കും..
ആദ്യം എന്നെ മനസറിഞ്ഞു ഒന്ന് പ്രാകി , പിന്നെ അഥവാ ബിരിയാണി കൊടുത്താലോ എന്നോര്‍ത്ത് കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക് ചെയ്യുന്നു..
പിന്നെ ഒന്നും നോക്കിയില്ല,മെസ്സേജ് ടൈപ്പ് ചെയ്തു സെന്‍റ് ബട്ടണ്‍ അമര്‍ത്തുന്നു..
(കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക് ചെയ്തതിനും ഈ മെസ്സേജ് അയച്ചതിനും ഇടയിലുള്ള ദൈര്‍ഗ്യം വെറും 6 മിനിറ്റ് മാത്രം.. )
ഞാന്‍ അല്ലേലും പൊതുവേ എല്ലാരേം സഹായിക്കണം എന്ന് പറഞ്ഞു നടക്കുന്ന ഒരാളായത് കൊണ്ട് , ഈ മെസ്സേജ് എനിക്ക് വെറും മെസ്സേജ് മാത്രമല്ല, ഒരു നിയോഗമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു..
അപ്പൊ നിങ്ങള്‍ ചോദിക്കും. ഞാനാരായെന്നു..??
ഹേ, അതല്ല....!!!
ഇപ്പൊ അതിനു പറയുന്ന പേര് "ഡോക്ടര്‍ ലവ് " എന്നാ..
നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ഒരു യുവാവ് എവിടെയോ ഇരിക്കുന്നുണ്ടാവും എന്നാ പ്രതീക്ഷയോടെ കൂടെ,
"ഡോക്ടര്‍ ലവ് " :)
ലാസ്റ്റ് ബോഗി..
അവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടതു.. മറിച്ചു കാലം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടി വേണ്ടിയാ..
പണ്ടൊക്കെ ഒരു പെണ്ണിനെ പ്രേമിക്കണമെങ്കില്‍ കയ്യില്‍ ഒരു കൊച്ചു പേപ്പറില്‍ സ്നേഹം പൊതിഞ്ഞ കുറിപ്പുമായി അവള്‍ നടന്നു തീര്‍ക്കുന്ന വഴികളില്‍ വിഷണ്ണനായി നടക്കേണ്ടി വന്നു.. ഇപ്പൊ കാലം മാറി, മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്-ന്‍റെ അനന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു ഓരോരുത്തരം കരുക്കള്‍ നീക്കി തുടങ്ങി,കൂടെ കുറെ കണ്ണുനീരും പൊഴിഞ്ഞു തുടങ്ങി..എല്ലാ പ്രണയവും അങ്ങനെയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചിലര്‍ മാത്രം..ചിലത് മാത്രം...!!!
ഈ ഒരു പോസ്റ്റ് കൊണ്ട് അവര്‍ തമ്മില്‍ ഒന്നിക്കും എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല.. എന്നിട്ടും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു.. എങ്കില്‍ പോലും അവന്‍ അവളെ സ്നേഹിക്കുന്നത് ആത്മാര്തമാണ് എങ്കില്‍ , ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍ നനയിക്കില്ല എന്നുണ്ടെങ്കില്‍ അവള്‍ അവനെ കണ്ടുമുട്ടട്ടെ.. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കാണാതിരിക്കട്ടെ....
ആ സഹോദരി എങ്ങനേലും, ഏതേലും വഴി ഈ പോസ്റ്റ് വായിക്കാന്‍ ഇടവരികയാണെങ്കില്‍ ആ പെങ്ങളോടായ് കുറച്ചു വാക്കുകള്‍..
"കേവലം എന്തെങ്കിലും ഒരു പ്രവര്‍ത്തി കൊണ്ട് മനസ്സില്‍ തോന്നുന്ന ഒന്നകരുത് പ്രണയം..
ഒരു നിമിഷത്തെ ഭ്രാന്തിനു ചെയ്തു കൂട്ടുന്നതില്‍ ജീവിതം കുടുങ്ങുന്നതും ആവരുത് പ്രണയം..
വാക്കുകള്‍ക്കും,പ്രവര്തികള്‍ക്കുമുപരി, ഒരാളുടെ മനസറിഞ്ഞു,അതിന്റെ നന്മയറിഞ്ഞു
ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മകളാകണം പ്രണയം..
കണ്ണില്‍ നിന്നും തുടങ്ങി കണ്ണീരില്‍ അവസാനിക്കരുത് പ്രണയം,
ഹൃദയത്തില്‍ നിന്നും തുടങ്ങി, എന്നും ഹൃദയത്തില്‍ ഒരിടം നല്കുന്നതാകണം പ്രണയം.. "
hmmmm "Manu..." :P ithaayirikum avante peru.... avanu Dr.Love nte aano... atho.. "Dr.Patient" nte aano kuravu ennu oru samsayam.... :P
ReplyDeleteഞാന്‍ ഹെല്‍പ് ചെയ്യുല്ല....ഇനി ഇപം നമ്മടെ പെങ്ങന്മാരാനെന്കിലോ....
ReplyDeleteബ്രോക്കെര്‍ പണിയും തുടങ്ങിയോ?
ReplyDeleteJust for Fun.. :)
Deleteഈ ഒരു പോസ്റ്റ് കൊണ്ട് അവര്‍ തമ്മില്‍ ഒന്നിക്കും എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല..
ഒരു ട്രയിനില്‍ ഒരു പെണ്ണിനെ കണ്ടപ്പോഴേക്കും ഇത്ര അക്രമം കാണിക്കാന്‍ തയാറായ ആളും കൊള്ളാം ,സഹായിക്കാന്‍ ഇറങ്ങിയ ആളും കൊള്ളാം.:)
ReplyDeleteനാളെയും അവള്‍ കേറട്ടെ..അവന്‍ വീണ്ടും കണ്ടിട്ട് ഒടുക്കത്തെ പ്രേമം തുടങ്ങി ഒടുക്കം അവനോ അവളോ അനുഭവിക്കട്ടെ....അല്ലാതെ ഈ ബ്ലോഗ് വഴി കണ്ടുമുട്ടി ഒടുക്കം ജീവിത കട്ടപ്പൊകയായാല്‍ താങ്കളും പ്രാക്ക് വാങ്ങും.
അവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടതു.. മറിച്ചു കാലം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടി വേണ്ടിയാ..
ReplyDeleteപണ്ടൊക്കെ ഒരു പെണ്ണിനെ പ്രേമിക്കണമെങ്കില്‍ കയ്യില്‍ ഒരു കൊച്ചു പേപ്പറില്‍ സ്നേഹം പൊതിഞ്ഞ കുറിപ്പുമായി അവള്‍ നടന്നു തീര്‍ക്കുന്ന വഴികളില്‍ വിഷണ്ണനായി നടക്കേണ്ടി വന്നു.. ഇപ്പൊ കാലം മാറി, മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്-ന്‍റെ അനന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു ഓരോരുത്തരം കരുക്കള്‍ നീക്കി തുടങ്ങി,കൂടെ കുറെ കണ്ണുനീരും പൊഴിഞ്ഞു തുടങ്ങി..എല്ലാ പ്രണയവും അങ്ങനെയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചിലര്‍ മാത്രം..ചിലത് മാത്രം...!!!
ഈ ഒരു പോസ്റ്റ് കൊണ്ട് അവര്‍ തമ്മില്‍ ഒന്നിക്കും എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല.. എന്നിട്ടും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ മാത്രമാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു.. എങ്കില്‍ പോലും അവന്‍ അവളെ സ്നേഹിക്കുന്നത് ആത്മാര്തമാണ് എങ്കില്‍ , ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍ നനയിക്കില്ല എന്നുണ്ടെങ്കില്‍ അവള്‍ അവനെ കണ്ടുമുട്ടട്ടെ.. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കാണാതിരിക്കട്ടെ....
അളിയാ...ഇക്കണക്കിനു പോയാല്‍..... തത്കാല്‍ റിസര്‍വേഷനുള്ള അപേക്ഷകള്‍ അന്റെ മെയിലില്‍ വന്നു തുടങ്ങുമല്ലോ......
ReplyDeleteമനു കണ്ടു പിടിച്ച വഴി ഏതായാലും കൊള്ളാം.....
ആ സഹോദരി എങ്ങനേലും, ഏതേലും വഴി ഈ പോസ്റ്റ് വായിക്കാന്‍ ഇടവരികയാണെങ്കില്‍ ആ പെങ്ങളോടായ് കുറച്ചു വാക്കുകള്‍..
ReplyDelete"കേവലം എന്തെങ്കിലും ഒരു പ്രവര്‍ത്തി കൊണ്ട് മനസ്സില്‍ തോന്നുന്ന ഒന്നകരുത് പ്രണയം..
ഒരു നിമിഷത്തെ ഭ്രാന്തിനു ചെയ്തു കൂട്ടുന്നതില്‍ ജീവിതം കുടുങ്ങുന്നതും ആവരുത് പ്രണയം..
വാക്കുകള്‍ക്കും,പ്രവര്തികള്‍ക്കുമുപരി, ഒരാളുടെ മനസറിഞ്ഞു,അതിന്റെ നന്മയറിഞ്ഞു
ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മകളാകണം പ്രണയം..
കണ്ണില്‍ നിന്നും തുടങ്ങി കണ്ണീരില്‍ അവസാനിക്കരുത് പ്രണയം,
ഹൃദയത്തില്‍ നിന്നും തുടങ്ങി, എന്നും ഹൃദയത്തില്‍ ഒരിടം നല്കുന്നതാകണം പ്രണയം.. "
ssssssss
Deleteകഷ്ടം.... കലികാലം എന്നല്ലാതെ എന്തു പറയാന്‍.. ഇതെന്ത് ലവ് ഇന്‍ ഫസ്റ്റ് സൈറ്റോ... ഇതേതോ ഞരമ്പു രോഗിയാണെന്നാ എനിക്ക് തോന്നുന്നത്..
ReplyDeleteമിടുക്കന്‍,,മിടുമിടുക്കന്‍ അവന്‍ കണ്ടുപിടിച്ച വഴിയും കൊള്ളാം,,,,ഉന്തിന്റെ കൂടൊരു തള്ളും എന്ന് പറഞ്ഞപോലെ മറ്റു വഴികളുടെ കൂടെ നെറ്റും ഉപയോഗിക്കുന്നു
ReplyDeleteങാ , ഇങ്ങനെയും പ്രേമം ശോ എനിക്ക് വയ്യ
ReplyDeleteഎന്റെ ബ്ലോഗിന്റെ പേരു വല്ല കുർള എന്നോ രാജധാനി എന്നോ മറ്റോ മാറ്റട്ടെ. ചിലപ്പോ ങ്ങനെ ഒരഞ്ച് ലൈക്ക് എനിക്കും കിട്ടിയാലോ
ReplyDeleteമാറ്റി നോക്ക്.. ചിലപ്പോള്‍ ഒരുപാട് പോസ്ടുകള്‍ക്കുള്ള കഥ കിട്ടിയേക്കും..
Deleteഹഹ... പോസ്റ്റ് വരുന്ന വഴിയേ,,,
ReplyDeleteഅതാണ് ഞാനും ആലോചിച്ചത്.. :)
Deleteഫിറോസ്. ഒരു തമാശ ആയി വായിച്ചു തുടങ്ങിയതായിരുന്നു. പക്ഷെ വെറും ഒരു തമാശ ആയി തള്ളാന്‍ ഉള്ള ഒരു പോസ്റ്റ് ആയി തോന്നിയില്ല ഒടുക്കം എത്തിയപ്പോള്‍ . ഇന്നത്തെ തലമുറയുടെ അപക്വമായ ചിന്തകളുടെ ഒരു പ്രതിഫലനം അല്ലേ ആ മെസ്സേജ്. ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് കാണുക. അവളെ ഇഷ്ടം ആണെന്ന് തോന്നുക. അവള്‍ക്കു തന്നോടും ഇഷ്ടമുണ്ടെന്നു ധരിക്കുക. അതിനായ് ഇന്ന് വരെ അറിയാത്ത ഒരാള്‍ക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ ആവശ്യപ്പെടുക. പേര് പറയാന്‍ ധൈര്യവും ഇല്ല. എവിടെ എത്തി നില്‍ക്കുന്നു ഈ തലമുറ.
ReplyDeleteഅത് തന്നെയാവാം ഈ പോസ്റ്റ് ഇടാനും എന്നെ പ്രേരിപ്പിച്ചത്.. ഇതില്‍ ഒരു തമാശ ഒളിഞ്ഞിരിപ്പുണ്ട്, അതിലുപരി ഒരു വലിയ സന്ദേശവും..
DeleteIrresponsible and immature behaviour of younger generation... well expressed.
ReplyDeleteബ്ലോഗിന്റെ മറവില്‍ ഓണ്‍ലൈന്‍ ബ്രോക്കര്‍ പണി തുടങ്ങിയോ ?
ReplyDeleteഹേയ്.. ഇല്ലില്ല..ഇതിലും കാലിക പ്രസക്തമായ വിഷയം എനിക്കെഴുതാന്‍ പറ്റും എന്നെനിക്കു തോന്നിന്നില്ല.. അതോണ്ട് പോസ്ടിയതാ..
Deleteഇത് കൊള്ളാല്ലോ ഫിറോസ്...
ReplyDeleteകഴിഞ്ഞ തവണ ബഹറിന്‍ എയര്‍ ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാളിനെ ഇതുപോലെ കണ്ടിരുന്നു. അടുത്ത മാസം വീണ്ടും ബഹറിന്‍ എയറില്‍ യാത്രയുണ്ട്. പ്ലീസ് ഈ ഒരു കാര്യവും കൂടെ ഒന്ന് ബ്ലോഗില്‍ പോസ്റ്റ് ചെയ്യണെ. ഹഹഹ
അജിത്തേട്ടാ.. ഇങ്ങള് ഞമ്മളെ ആക്കല്ലേ.. :)
Deleteആ ചെക്കനോ പ്രാന്ത് ...നിങ്ങളും കൂടെ ഇങ്ങനെ തുടങ്ങിയാലോ എന്റെ ഫിറോസ് ഭായീ .....:))
ReplyDeleteചിലപ്പോഴൊക്കെ ഭ്രാന്തിനു നല്ല ചികിത്സ ഇത് പോലുള്ള വാക്കുകളാണ് ഭായ്.. അത് കൊണ്ട് പോസ്ടിയതാ..:)
Deleteഹഹ... ബ്ലോഗിന്റെ ഓരോരോ ഉപയോഗങ്ങളെയ്....
ReplyDeleteപണ്ടൊക്കെ ഒരു കത്ത് എഴുതാന്‍ പെട്ട പാട്..
അവന്റെ കയ്യില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റ് ലിങ്ക് തടയാതിരുന്നത് ഭാഗ്യം...
എന്തായാലും ഒരു പോസ്റ്റിനുള്ള വകുപ്പ് കിട്ടി അല്ലേ....
ലോകം പോയ പോക്ക്...:)
എന്റെമ്മോ.. റെയില്‍വേ ഈ പരിപാടി നിര്‍ത്തി പോയേനെ ഭായ് ..ഇതിപ്പോ ഞാനായത് കൊണ്ട് ഓക്കേ.. :)
DeleteOru cinema kathaykku scope unde
ReplyDeleteSalt n Pepperil pareekshichathaa.. :P
Deleteഎന്റെ ഫിറു ....
ReplyDeleteഒരൊ ത്രഡ് വരുന്ന വഴിയേ ....!
ഡോക്ടര്‍ ലവ് കളിച്ച് കളിച്ച്
പെണ്‍കുട്ടിയേ കാണുമ്പൊള്‍
ഡോക്ടറിനും ലവ് തോന്നുമോ ആവോ ...?
ഫിറൊസിന്റെ നിഗമനം അക്ഷരം പ്രതി
ശരിയാകാന്‍ ആണ് സാധ്യത ...
എന്തായാലും അവന്‍ ഭാഗ്യം ചെയ്തവന്‍ ..
എന്തെന്നാല്‍ അവനെത്തിപെട്ടത് ഈ " സഹായം "
ചെയ്യാന്‍ വേണ്ടീ അലയുന്നവന്റെ കൂടാരത്തിലേക്കാണല്ലൊ ..
അവളുടെ ആങ്ങളമാര്‍ ആരെങ്കിലും ബ്ലൊഗ് ലോകത്ത്
ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു ....
പേടിപ്പിക്കല്ലേ റീനി..അല്ലെ തന്നെ ബൂലോകത്ത് നിന്നും നല്ല പണി കിട്ടാനുള്ള സദ്യതയാ കയ്യിലിരിപ്പ് കൊണ്ട്.. :)
Deleteഹഹഹ ..എന്തായാലും ആളു കൊള്ളാം..ഈ കാമുകന്‍ എത്ര പേരെ ഇങ്ങനെ വഴിയില്‍ പ്രേമിചിട്ടുണ്ടാവുമോ ആവൊ ..?
ReplyDeleteഎന്തായാലും ആളെ കണ്ടു പിടിക്കാന്‍ തിരഞ്ഞെടുത്ത വഴി ....എന്താ പറയ്ക ..?..കഷ്ടം .
കലികാലം എന്നല്ലാതെ എന്ത് പറയാന്‍ ഫ്രണ്ട്സ്.. :(
ReplyDeleteനിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ പങ്കു വെച്ച എല്ലാവര്ക്കും നന്ദി..:)
പങ്കു വച്ചതിനു നന്ദി മാത്രം,മതിയോ അതിന് മറ്റു വല്ല സഹായവും ചെയ്ത് തരണോ ഇക്കാ ? ഇങ്ങനൊരു മനുഷ്യന്റെ കാര്യത്തിൽ,ഇത്തരം വിഷയത്തിൽ ഇങ്ങനെ കാര്യക്ഷമത കാട്ടേണ്ടതുണ്ടോ ഫിറോസിക്കാ ? ആ ഓരോരുത്തരുടേയും മനസ്സ് ഓരോ രീതിയല്ലേ ? ആശംസകൾ.
ReplyDeleteമോനെ ഫിറോസേ......
ReplyDeleteനല്ലടി നാട്ടില്‍ കിട്ടഞ്ഞിട്ടാണോ? കണ്ണൂര് പഞ്ഞമില്ലാത്ത സ്ഥലമാണല്ലോ?
ആരോ പണിതന്നതാണോ എന്നൊരു സംശയം. എന്തായാലും ഒരു ലൈക്കും ഒരു പോസ്റ്റും ഒപ്പിച്ചല്ലോ!!!
ReplyDeleteദൈവമേ! അപ്പൊ ഇനി "വിഷ്ണുലോകം" എന്ന പേരില്‍ നാട്ടില്‍ നിറയെ ബസുകളും, ഷോപ്പിംഗ് മാളുകളും, സിനിമ തീയേറ്ററുകളും ഉണ്ടാകട്ടെ... അങ്ങനെ അനേകം യുവ കോമളന്മാര്‍ പലതരം സുന്ദരിമാരെ കണ്ടു മതിമറന്നു ഉന്മത്തരായി ഗൂഗിള്‍ സെര്‍ച്ച് ചെയ്യട്ടെ. അങ്ങനെ എന്റെ ബ്ലോഗിലും അല്പം ആളനക്കം ഉണ്ടാകട്ടെ! അല്ല പിന്നെ!
ReplyDeleteഎന്തായാലും ഒറ്റയടിക്ക് കണ്ടു പ്രേമം തോന്നി എന്ന് പറഞ്ഞു കല്യാണം കഴിക്കുന്നതിനോടു എനിക്ക് വല്യ യോജിപ്പില്ല. അങ്ങനെ ആണേല്‍ "മനസിനക്കരെ" കണ്ടു ഞാന്‍ അന്ന് നയന്‍താരയെ കെട്ടിയിരുന്നേല്‍ ഇപ്പൊ...? ഈശ്വരാ!
ഹഹഹ...അങ്ങനെ ആണേല്‍ "മനസിനക്കരെ" കണ്ടു ഞാന്‍ അന്ന് നയന്‍താരയെ കെട്ടിയിരുന്നേല്‍ ഇപ്പൊ...? ഈശ്വരാ!
DeleteLOL കലക്കി.. :)
വിഷ്ണുലോകം എക്സ്പ്രസ്സ് എന്ന പേരില്‍ ഒരു ട്രെയിന്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കൂ..:)
ee kamukante rodhanam nalla kayyuku ulla brothers ulla penpillerude adi kondittakum mikavarum....
ReplyDeleteKamukanu vendi kamukikkayi platform orukkiya firoz nu avalude brothersil ninnum ithilum nalla platformil adi kittathirikkattey.....Iniyum nangalku post kal vayikkan avasaram undakky thanne ente blog deviii...
train pande engana.. epozhum oro monjathykkuttyol undaum nammada bogiyil!!
ReplyDeleteഎന്നാലും പാസ്സഞ്ജറേ!!!!!!!
ReplyDeleteവല്ലാത്ത പോസ്റ്റായിപോയി.............