Thursday, August 16, 2012

IRCTC -ക്ക് ഒരു തുറന്ന കത്ത്..

 ഒരാള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന കത്ത് പൊട്ടിച്ചു വായിക്കുന്നത് മോശമാ.. എന്നാലും ഞാന്‍ ഇന്നത്‌ ചെയ്തു,കാരണം ഇതെഴുതിയോന്‍ എന്നോട് പറഞ്ഞു , "ഇജ്ജു തുറന്നു വായിക്കെടാ പഹയാ.. എന്നിട്ട് എത്തിക്കേണ്ടടുത്ത്  എത്തിച്ചാ മതി" എന്ന്..

എന്‍റെ  സഹമുറിയന്‍ അനൂപ്‌ IRCTC -ക്ക്  എഴുതിയ  ആ കത്തിലേക്ക്..

"സ്നേഹ ബഹുമാനാദരുവുകള്‍ നിറഞ്ഞ   IRCTC വായിച്ചറിയുവാന്‍,

അങ്ങേയറ്റം ബഹുമാനത്തോടെയും നന്ദിയോടെയും ഞാന്‍ പറയട്ടെ... ഇങ്ങള് ഒരു സംഭവം തന്നെ...അല്ല,അത് കുറഞ്ഞു പോകും, ഇങ്ങള് ഒരു പ്രതിഭാസമാ...
മനുഷ്യരുടെ മൃതദേഹം മെഡിക്കല്‍ പിള്ളേര്‍ക്ക് പഠിക്കാന്‍ കൊടുക്കണ പോലെ ഇങ്ങള് ഇങ്ങടെ വെബ്സൈറ്റ് ഇന്ത്യയിലെ എല്ലാ വെബ്‌ developersinum പിന്നെ അത് ടെസ്റ്റ്‌ ചെയുന്നവര്കും വേണ്ടി മാറ്റിവെച്ചിരിക്കുന്ന  കാര്യം ഞാന്‍ അറിയാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. ഇങ്ങള്‍ക്ക്‌ ദൈവത്തിനേക്കാളും   ബല്യ സ്ഥാനം ആണ് എന്‍റെ മനസ്സില്‍ കാരണം ദൈവം വിചാരിച്ചാല്‍ പോലും ഇങ്ങളെ നന്നാക്കാന്‍ പറ്റൂല എന്നറിയാവുന്നതു കൊണ്ടാണത്.. 
ഇന്ന് രാവിലെ 10   മണിമുതല്‍ 12 മണിവരെ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരുന്ന ഞാന്‍  ഇങ്ങള് മറ്റുള്ളവര്‍ക് വേണ്ടി സ്വയം അര്‍പ്പിച്ചത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി...എന്തെല്ലാം errors ആണ് അത്രേം സമയത്തിനുള്ളില്‍  നിങ്ങള്‍ കാണിച്ചു തന്നത്..ചിലത് കാണുമ്പോള്‍ അറിയാതെ ചിരിച്ചു പോകും (അതിനു ശരിക്കും ക്ഷമ ചോദിക്കുന്നു) , ചിലത് കാണുമ്പോള്‍ കണ്ണുകള്‍ bullseye പോലെ ആവും.. ശരിക്കും കിലുക്കത്തിലെ ലോട്ടറി അടിച്ച ഇന്നസെന്റിന്റെ അവസ്ഥ...
പക്ഷെ ഒരു error എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞുട്ടാ..തലകുത്തി മറിഞ്ഞു ഒടുക്കം ലോഗിന്‍ ആയപ്പോള്‍ ഇങ്ങള് പറഞ്ഞില്ലേ, വേറെ ആരോ എന്‍റെ പേരില്‍ ലോഗിന്‍ ചെയ്തു എന്ന്..പടച്ചോനെ അത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടീട്ടാ..ഏത് കള്ള ഹമുക്കാ ആ പണി പറ്റിച്ചത് എന്നോര്‍ത്ത് ഞമ്മള് ശരിക്കും തലയില്‍ കൈ വെച്ച് പോയി,  പിന്നെയല്ലേ  മനസിലായെ പഹയാ,  അതും അന്‍റെ ഒരു നമ്പര്‍ ആണെന്ന്.. (എന്‍റെ ആ സമയത്തെ പരാക്രമം കണ്ടു ഇങ്ങളെ സെര്‍വര്‍ ചിരിച്ചു കാണുമല്ലോ എന്നോര്‍ത്ത് എനിക്ക് ശരിക്കും നാണം വന്നു കേട്ടാ..ചമ്മിപ്പോയി എന്ന് തന്നെ പറയാം...)
എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഇങ്ങള് തരുന്ന എല്ലാം പഠിച്ചു ഒരു error ഇല്ലാത്ത വെബ്സൈറ്റ് create ചെയമെന്നു വിചാരിച്ചു കുത്തിരിന്നു..  അവസാനം എങ്ങനെയോ എന്‍റെ മെഡല്‍ (ticket) കിട്ടാന്‍ നോക്കുമ്പോള്‍ ദാണ്ടേ വരുന്നു  അടുത്ത കുരിശ് ... ഒരു മാതിരി സുശീല്‍കുമാറിനെ കാലേ വാരി നിലത്തടിച്ചു ഞമ്മളെ സ്വര്‍ണം കൊണ്ട് പോയ ജപ്പാന്‍  ടീമിലെ ആ ഹമുക്ക് വന്നത് പോലെ   ഫെഡ് ബാങ്കിന്‍റെ രൂപത്തില്‍... അടുത്ത പണി അവന്‍റെ  വക.. അവിടേം നിങ്ങള്‍ എന്നെ പറ്റിച്ചു..
ഭാര്യ അടുത്ത് ഉണ്ടായിരുന്നേല്‍ നല്ലോണം കലക്കി ഒരു ഹോര്‍ലിക്ക്സ് എടുക്കാന്‍ പറഞ്ഞേനെ... അവിടെ ഓളും ഞമ്മളെ തോല്‍പ്പിച്ച്..
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഞമ്മളെ ജീവിതം പിന്നേം ബാക്കി.. തോല്‍പ്പിക്കാന്‍ ഇങ്ങളുടെ സര്‍വറും ..!!!

എന്താണേലും ഞാന്‍ ക്ഷീണം മാറ്റാതെ പിന്നേം പിന്നേം ഇങ്ങളുടെ വിക്രിയകള്‍ കണ്ടു കൊണ്ടേ ഇരുന്നു... ഇടയ്ക്കിടെ ഇങ്ങള് ലോഗ് ഔട്ട്‌ ആവുന്നത് എനികിഷ്ടപെട്ടിലായിരുന്നു.. പക്ഷെ പിന്നെ നിങ്ങള് തന്നെ അത് പറഞ്ഞു.. ' ഇങ്ങളെ സര്‍വീസ് കേമാക്കാന്‍ വേണ്ടി ഇങ്ങടെ സൈറ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ  എല്ലാം കഴിഞ്ഞു പോകുമ്പോള്‍ ലോഗ് ഔട്ട്‌ ചെയ്യാന്‍' എന്ന് ..
പഹയാ.. നമ്മള്‍ മടിയന്‍മാരാണെന്ന് അറിയാവുന്നോണ്ടല്ലേ ഇജ്ജു  സ്വയം ലോഗ് ഔട്ട്‌ ആവുന്നെ..??
സത്യം പറയാലോ ന്‍റെ IRCTC , ഇതും കൂടെ മനസിലാക്കിയപ്പോള്‍ ഇങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാന്‍ തോന്നിട്ടാ ..മോണിറ്ററില്‍ പൊടി ആയതു കൊണ്ട് ഒരു FLYING KISS ഞാന്‍ അടിച്ചിട്ടുണ്ടായിരുന്നു.. കിട്ടിയാരുന്നോ??
എല്ലാ ആഴ്ചയിലും  ഇങ്ങടെ ഈ ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യുനോണ്ട് എനിക്കിപ്പോള്‍ എന്നെ തന്നെ നല്ലോണം കണ്ട്രോള്‍ ചെയാന്‍ പറ്റുന്നുണ്ട്...ഒരാള്‍ നേര്‍ക്ക്‌ നേരെ നിന്ന് തെറി വിളിച്ചാല്‍ പോലും ഞാന്‍ ഒരക്ഷരം മിണ്ടൂല, കാരണം അപ്പൊ ഞാന്‍ ഇങ്ങളെ ഓര്‍ക്കും.. ഇങ്ങളേക്കാള്‍ വലുതല്ലല്ലോ അതൊന്നും എന്നോര്‍ക്കും.. അതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്...

ഇപ്രാവശ്യവും ഇങ്ങള് എന്നെ തോല്പിചെങ്കിലും ഒരു പാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി...ഇങ്ങളെ കുറ്റപെടുത്തുന്ന ആരും ഇതൊന്നും കാണുനില്ലല്ലോ..അതെങ്ങന, നല്ലത് ചെയുന്നവരെ അല്ലേലും ആര്‍കും ഇഷ്ടല്ലലോ..
പക്ഷെ ഒരു സംശയം ഉണ്ട്.. എല്ലാം കഴിഞ്ഞു  ലോഗ് ഔട്ട്‌ ചെയ്തപോല്‍ ഒരു അശരീരി "നീയൊന്നും ഒരിക്കലും നന്നാവില്ല" എന്ന്.. ഇത് ശരിക്കും എന്നെക്കുറിച്ചാണോ  അതോ IRCTC , ഇങ്ങളെ കുറിച്ചോ??

അതും കഴിഞ്ഞു  ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍  ഒരു ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചപ്പോള്‍ എന്‍റെ കിതപ്പ് കണ്ടിട്ട് അവിടത്തെ പഹയന്‍ ചോദിക്കുവാ, "ഇങ്ങള് IRCTC ട്രൈ ചെയ്തു കഴിഞ്ഞതെ ഉള്ളോ" എന്ന്..
അതേന്ന് പറഞ്ഞപ്പോ ഓന്റെ കണ്ണുവരെ നിറഞ്ഞു പോലും..
ഓന്‍ എന്നിറ്റു സഹതാപം കൊണ്ടാണോ എന്നറിയില്ല, ടിക്കറ്റ്‌ ഒപ്പിച്ചു തന്നു..

'എന്നാലും എന്‍റെ IRCTC , ഇല്ല്യോളം ഉണ്ട് കേട്ടാ മനസ്സില്‍ സങ്കടങ്ങള്.. നമ്മളില്ലേഹ്'...

ഇങ്ങളെ മുമ്പില്‍ ആയുധം വെച്ച് കീഴടങ്ങിക്കൊണ്ട്,

നേരത്തെ പറഞ്ഞ അത്രേം ബഹുമാനത്തോട് കൂടെ,
ഒരു "തല്‍ക്കാല്‍ രക്തസാക്ഷി.."

Friday, August 3, 2012

കേള്‍ക്കതിരിക്കരുത് അല്ലെങ്കില്‍ കേള്‍ക്കരുത് ഈ രോദനം..!!! :)


ഈ കാമുകന്റെ രോദനം കേള്‍ക്കാതിരിക്കരുത്.. ഈ കഥ നിങ്ങള്‍ ഷെയര്‍ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല, പക്ഷെ ഇത് ഷെയര്‍ ചെയ്താല്‍ വേദനിക്കുന്ന ഒരു യുവാവിനു ലഭിക്കുന്നത് അവന്റെ സ്വപ്നങ്ങളാ..!!!

ഇന്ന് രാവിലെ എന്റെ "കണ്ണൂര്‍ പാസ്സഞ്ചര്‍" എന്ന ഫേസ്ബുക്ക്‌ പേജില്‍ വന്ന ഒരു മെസ്സേജ് ഞാന്‍ അത് പോലെ താഴെ ചേര്‍ക്കുന്നു..

realy need hlp yar.... saw a grl who tuk ma heart in manglr kannur passnger tdy ... avl kannurna keriye.. me thalassryl irangy... backl ninu oru thrd or fourth boggy... oru grey clr churidar... ws hearng music... plz hlp me...jus post this... bt nt mine name.... i hve to gt her.. realy machu... atrek kolllaam... next weekum same trainl same dayl kerum...yethand athe boggyl... bt athava avlum ith kandalo .. she ws lukng at me dude...jus aale kittanam... wt to doo.. plz post dis in u r page..nd pls nt my details ..hlp plz








തല്ക്കാലം ആളുടെ പേര് ഞാന്‍ ഇവിടെ ഹൈഡ് ചെയ്യുന്നു.. ആ പെണ്‍കുട്ടി അത് വായിക്കുമെങ്കില്‍, കുട്ടീ, നിന്നെയും കാത്തു കണ്ണില്‍ മണ്ണെണ്ണയുമൊഴിച്ചു ഒരാള്‍ കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്..

സംഭവിച്ചിരിക്കാന്‍ ഇടയുള്ളതും ഞാന്‍ ഊഹിക്കുന്നു.
മംഗലാപുരം -കണ്ണൂര്‍ പാസ്സെഞ്ചര്‍-ല്‍ വെച്ച് അവന്‍ അവളെ കണ്ടു മുട്ടുന്നു..ഇറങ്ങിയ ഉടനെ യാത്രക്കാരുടെ ലിസ്റ്റും ഫോണ്‍ നമ്പറും കിട്ടാനുള്ള ആഗ്രഹം മൂത്ത് എന്ത് ചെയ്യണം എന്നറിയാതെ നമ്മുടെ പാവം കാമുകന്‍ അലയുന്നു..
ഒടുവില്‍ ഏതൊരു യുവ കോമളന്‍ ചെയ്യുന്നത് പോലെ അദ്ദേഹം ഗൂഗിള്‍ ദേവിയെ ആശ്രയിക്കുന്നു..
ഗൂഗിള്‍ എടുത്തു മംഗലാപുരം കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന് സെര്‍ച്ച്‌ ചെയ്യുന്നു..
അവന്റെ ഭാഗ്യമോ ഹത ഭാഗ്യമോ എന്നറിയില്ല, കിട്ടിയത് കണ്ണൂര്‍ പാസ്സഞ്ചര്‍ എന്ന ഫേസ്ബുക്ക്‌ ലിങ്ക് ആയിരിക്കും..
ആദ്യം എന്നെ മനസറിഞ്ഞു ഒന്ന് പ്രാകി , പിന്നെ അഥവാ ബിരിയാണി കൊടുത്താലോ എന്നോര്‍ത്ത് കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക്‌ ചെയ്യുന്നു..
പിന്നെ ഒന്നും നോക്കിയില്ല,മെസ്സേജ് ടൈപ്പ് ചെയ്തു സെന്‍റ് ബട്ടണ്‍ അമര്‍ത്തുന്നു.. 
(കണ്ണൂര്‍ പാസ്സഞ്ചര്‍ ലൈക്‌ ചെയ്തതിനും ഈ മെസ്സേജ് അയച്ചതിനും ഇടയിലുള്ള ദൈര്‍ഗ്യം വെറും 6 മിനിറ്റ് മാത്രം.. )




ഞാന്‍ അല്ലേലും പൊതുവേ എല്ലാരേം സഹായിക്കണം എന്ന് പറഞ്ഞു നടക്കുന്ന ഒരാളായത് കൊണ്ട് , ഈ മെസ്സേജ് എനിക്ക് വെറും മെസ്സേജ് മാത്രമല്ല, ഒരു നിയോഗമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു..
അപ്പൊ നിങ്ങള്‍ ചോദിക്കും. ഞാനാരായെന്നു..??
ഹേ, അതല്ല....!!!
ഇപ്പൊ അതിനു പറയുന്ന പേര് "ഡോക്ടര്‍ ലവ് " എന്നാ..

നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ഒരു യുവാവ് എവിടെയോ ഇരിക്കുന്നുണ്ടാവും എന്നാ പ്രതീക്ഷയോടെ കൂടെ,
"ഡോക്ടര്‍ ലവ് " :)

ലാസ്റ്റ് ബോഗി..
അവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു.. മറിച്ചു കാലം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടി വേണ്ടിയാ..
പണ്ടൊക്കെ ഒരു പെണ്ണിനെ പ്രേമിക്കണമെങ്കില്‍ കയ്യില്‍ ഒരു കൊച്ചു പേപ്പറില്‍ സ്നേഹം പൊതിഞ്ഞ കുറിപ്പുമായി അവള്‍ നടന്നു തീര്‍ക്കുന്ന വഴികളില്‍ വിഷണ്ണനായി നടക്കേണ്ടി വന്നു.. ഇപ്പൊ കാലം മാറി, മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌-ന്‍റെ അനന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു ഓരോരുത്തരം കരുക്കള്‍ നീക്കി തുടങ്ങി,കൂടെ കുറെ കണ്ണുനീരും പൊഴിഞ്ഞു തുടങ്ങി..എല്ലാ പ്രണയവും അങ്ങനെയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.. ചിലര്‍ മാത്രം..ചിലത് മാത്രം...!!!

ഈ ഒരു പോസ്റ്റ്‌ കൊണ്ട് അവര്‍ തമ്മില്‍ ഒന്നിക്കും എന്നെനിക്കു ഒരു ശതമാനം പോലും വിശ്വാസമില്ല.. എന്നിട്ടും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ മാത്രമാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു.. എങ്കില്‍ പോലും അവന്‍ അവളെ സ്നേഹിക്കുന്നത് ആത്മാര്തമാണ് എങ്കില്‍ , ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍ നനയിക്കില്ല എന്നുണ്ടെങ്കില്‍ അവള്‍ അവനെ കണ്ടുമുട്ടട്ടെ.. അല്ലെങ്കില്‍ അവര്‍ ഒരിക്കലും കാണാതിരിക്കട്ടെ....

ആ സഹോദരി എങ്ങനേലും, ഏതേലും വഴി ഈ പോസ്റ്റ്‌ വായിക്കാന്‍ ഇടവരികയാണെങ്കില്‍ ആ പെങ്ങളോടായ് കുറച്ചു വാക്കുകള്‍..
"കേവലം എന്തെങ്കിലും ഒരു പ്രവര്‍ത്തി കൊണ്ട് മനസ്സില്‍ തോന്നുന്ന ഒന്നകരുത് പ്രണയം..
ഒരു നിമിഷത്തെ ഭ്രാന്തിനു ചെയ്തു കൂട്ടുന്നതില്‍ ജീവിതം കുടുങ്ങുന്നതും ആവരുത് പ്രണയം..
വാക്കുകള്‍ക്കും,പ്രവര്തികള്‍ക്കുമുപരി, ഒരാളുടെ മനസറിഞ്ഞു,അതിന്റെ നന്മയറിഞ്ഞു
ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മകളാകണം പ്രണയം..
കണ്ണില്‍ നിന്നും തുടങ്ങി കണ്ണീരില്‍ അവസാനിക്കരുത് പ്രണയം,
ഹൃദയത്തില്‍ നിന്നും തുടങ്ങി, എന്നും ഹൃദയത്തില്‍ ഒരിടം നല്കുന്നതാകണം പ്രണയം.. "