Sunday, March 25, 2012

ഒരു 'ബാച്ചിയുടെ' രോദനം..

25 മാര്‍ച്ച്‌ 2012
എറണാകുളം

ഇതോരുപക്ഷെ ഒരു ബാച്ചിലറുടെ മാത്രം വേദനയായിരിക്കണം എന്നില്ല.
നാളെ എനിക്കും നിങ്ങള്‍ക്കും ഈ അവസ്ഥ വരാം എന്ന മുന്നറിയിപ്പോട് കൂടെ ഈ ചെറുകഥയിലേക്ക്‌ കടക്കുന്നു..

ഇന്നലെ വൈകുന്നേരം എന്‍റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം.. ആ ആധാരം ഞാനിവിടെ പണയം വെക്കുന്നു അല്ല പങ്കു വെക്കുന്നു..
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു..
കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
"ഹലോ.. ആരാ???"
"അളിയാ.. ഇത് ഞാനാ സതീഷ്‌.."
"ഏതു സതീഷ്‌..??" എന്‍റെ ചോദ്യം..
"ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്‌.. "
"അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ്‌ ആണോ???"
"അതെടാ അതെ. അതേ സതീഷ്‌ തന്നെ"
"എടാ നാ--ന്‍റെ മോനെ.നിന്നെ ഇതുവരെ ആരും തല്ലിക്കൊന്നില്ലേ.." അന്നത്തെ അടിയുടെ വേദന ഓര്‍ത്ത ഞാന്‍ കലിപ്പോടെ ചോദിച്ചു,,
"ഇല്ലെടാ ഇല്ല.. ഞാന്‍ ഗള്‍ഫിലായിരുന്നു..കഴിഞ്ഞ ആഴ്ച വന്നതേ ഉള്ളു.. പ്രകാശ്‌ ആണ് നിന്‍റെ നമ്പര്‍ തന്നത്.."
'അല്ലേലും പ്രകാഷിനു ഈയിടെയായി എന്നോടെന്തോ ദേഷ്യമുണ്ട്.. ചിലപ്പോള്‍ അവനെ കുറിച്ച് ബ്ലോഗ്‌ എഴുതുന്നത്‌ കൊണ്ടാവും..'
ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"പ്രിയക്ക് ലെറ്റര്‍ കൊടുക്കാന്‍ വേറെ ആരെയും കിട്ടിക്കാണില്ല അല്ലെ?? അതാവും എന്നെ വിളിച്ചത്.."
"ഏയ്‌.. അതൊന്നുമല്ലടാ.. ഞാന്‍ നിനക്കൊരു ലെറ്റര്‍ തരാന്‍ വേണ്ടിയ വിളിച്ചത്."
"നീയൊക്കെ നിയമം പ്രാബല്യത്തില്‍ വരാന്‍ നോക്കിയിരിക്കുവായിരുന്നോ??.ഏതായാലും ഞാന്‍ ആ ടൈപ്പ് അല്ല മോനെ.." ഞാന്‍ നയം വ്യക്തമാക്കി..
"ആഹ്.. അതെല്ലടാ.എന്‍റെ കല്യാണക്കുറി എന്ന ഞാന്‍ ഉദ്ദേശിച്ചത്..അടുത്ത മാസം എട്ടാം തീയതിയാണ് കല്യാണം.. നീ കുടുംബ സമേതം വരണം..ഒഹ് സോറി നിനക്ക് കുടുംബമില്ലല്ലോ.. നീ ഒറ്റയ്ക്ക് വന്ന മതി.."
"ഞാനെന്താടാ ചെറ്റേ ടെസ്റ്റ്‌ ട്യൂബ് ബേബിയോ കുടുംബം ഇല്ലാതിരിക്കാന്‍??"
"ആഹ് അതെല്ലടാ.. കല്യാണം കഴിച്ചില്ലല്ലോ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ."
"കല്യാണം കഴിചില്ലേലും നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവന്‍ തന്നാടാ ഞാന്‍.."
"ആയിക്കോട്ടെ. നീ എന്നാ ഒന്നാംതരം കുടുംബസമേതം തന്നെ വന്നേക്ക്.."
അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

ഇന്ന് അതേ സമയം അതേ നമ്പറില്‍ നിന്നും വീണ്ടും ഒരു വിളി..
"ആ പറയെടാ.."
"ടാ..ഈ മാസം എട്ടാം തീയതിയാ കല്യാണം.."
"അതിന്നലെ പറഞ്ഞതല്ലേ, ഒരോ ദിവസവും വിളിച്ചു പറയുന്നതെന്തിനാ??, ഒരു അവിവാഹിതനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കരുത്.. ഹാ.."
"അതല്ലടാ..ഒരു ചെറിയ പ്രശ്നം??"
"എന്തോന്ന് പ്രശ്നം??"
"സ്വര്‍ണക്കടക്കാരന്‍ എന്‍റെ തന്തക്കു വിളിച്ചു.."അവന്‍ വ്യസനസമേതം പറഞ്ഞു..
"ആര്‍ക്കായാലും നിന്‍റെ തന്തക്കു വിളിക്കാന്‍ തോന്നും.. അതിരിക്കട്ടെ,സ്വര്‍ണക്കടക്കാരന്റെ മോള്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്??" ഞാന്‍ ചോദിച്ചു,.
"പോടാ. അതിനൊന്നുമല്ല അയാള്‍ തെറി വിളിച്ചത്"
"പിന്നെ??"
"കല്യാണ മോതിരത്തില്‍ പെണ്ണിന്‍റെ പേരെഴുതണം എന്നൊരേര്‍പ്പാടുണ്ട്, അതാ പ്രശനം?? "
"അതെന്താ ഇത്ര മാത്രം പ്രശ്നം? അത്ര വൃത്തികെട്ട പേരാണോ പെണ്ണിന്??" ഞാന്‍ ചോദിച്ചു..
"ആഹ്.. അല്ലേടാ.. പാര്‍വതി നായര്‍ എന്നാ പെണ്ണിന്‍റെ പേര്.."
"നല്ല പേരാണല്ലോ.. അതിനെന്താ ഇത്രമാത്രം ചിന്തിക്കാന്‍.??"
"രണ്ടു വിരലില്‍ ഇടാവുന്ന മോതിരം ഉണ്ടാക്കിയാലും പേര് മുഴുവനും മോതിരത്തില്‍ എഴുതി തീരില്ല എന്നാണ് സ്വര്‍ണക്കടക്കാരന്‍ പറയുന്നത്."
"പാര്‍വതി എന്നെഴുതിയാല്‍ പോരെ?? അതിനെന്താ ??"
"നായര്‍ എന്നത് നിര്‍ബന്ധമായും എഴുതണമെന്നാ അവള്‍ പറയുന്നത്..ജാതി വിട്ടു ഒരു കളിയുമില്ല എന്നാ അവള്‍ പറയുന്നത്.. "
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്.. നായര്‍ എന്ന് മാത്രം എഴുത്.."
"പോടാ.. എന്നിട്ട് വേണം സകല തെണ്ടികളും അത് പറഞ്ഞു കളിയാക്കാന്‍.."
"എന്നാപ്പിന്നെ പാറുനായര്‍ എന്നെഴുതിയാലോ??"
"പോടാ.. എന്നിട്ടും വേണം വിവാഹത്തിന് മുമ്പ് വിവാഹമോചനം കിട്ടാന്‍..ഈ പ്രശ്നം തീര്‍ക്കാന്‍ ഒരു വഴി പറഞ്ഞു താടാ.."
ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
"നീ ഒരു കാര്യം ചെയ്..ഒരു വള മേടിച്ചു നീ കയ്യിലിട്... അതാകുമ്പോള്‍ അവളുടെ പേരും,അച്ഛന്‍റെ പേരും,ജാതിപ്പേരും, വിലാസവും എല്ലാം എഴുതാം..കുറച്ചൂടെ വീതിയുള്ള വള വാങ്ങുവാണേല്‍ വീടിലേക്കുള്ള വഴിയും,മേപ്പും വരെ കുറിച്ചിടാം.."
അവന്‍ പിന്നെന്തൊക്കെയോ പറഞ്ഞു..
ലിപിയില്ലാത്ത ഭാഷയായത് കൊണ്ട് ഇവിടെ എഴുതാന്‍ പറ്റില്ല..
അല്ലേല്‍ നിങ്ങള്‍ പറ, ഈ വിഷയം എങ്ങനെ പരിഹരിക്കും..???
അടുത്ത മാസം എട്ടാം തീയതി വരെ സമയമുണ്ട്..
ഒരു ബാച്ചിലറുടെ രോദനം കേള്‍ക്കാതിരിക്കരുത്...

91 comments:

  1. "നീ ഒരു കാര്യം ചെയ്..ഒരു വള മേടിച്ചു നീ കയ്യിലിട്... അതാകുമ്പോള്‍ അവളുടെ പേരും,അച്ഛന്‍റെ പേരും,ജാതിപ്പേരും, വിലാസവും എല്ലാം എഴുതാം..കുറച്ചൂടെ വീതിയുള്ള വള വാങ്ങുവാണേല്‍ വീടിലേക്കുള്ള വഴിയും,മേപ്പും വരെ കുറിച്ചിടാം.."

    നന്നായി...

    ReplyDelete
  2. തകര്‍ത്തു ട്ടോ
    നര്‍മ്മം രസിച്ചു
    നല്ലോണം ചിരിച്ചു
    പിന്നെ നമുക്ക് വേണേല്‍ മോതിരത്തില്‍ പി.എന്‍ എന്ന് ഇടാം... എങ്ങനെ ഉണ്ടെന്റെ ബുദ്ധി??
    ഒടുക്കത്തെ ബുദ്ധിയാന്ന് എല്ലാരും പറയാറുണ്ട്‌
    ഞാന്‍ എന്താ ഇത്ര നാള്‍ ഈ വഴി വരാതിരുന്നെ എന്നതില്‍ ഖേദിക്കുന്നു
    ഇനി എന്നും വന്നു ഒപ്പിട്ടെക്കാമെ

    ReplyDelete
    Replies
    1. ഇനിയും ഇതുവഴി സ്ഥിരമായി വരിക.. :)

      Delete
    2. ENIYUM ETHU VAZHI VARILLAE NEE AANAKALEYUM THELICHU KONDU ....:p

      Delete
  3. നമുക്ക് പാനാ എന്ന് മലയാളത്തില്‍ എഴുതാം..വേണേല്‍ ഒന്നൂടെ ചുരുക്കി പന എന്നും ആവാം :-)

    ReplyDelete
    Replies
    1. @ഒരു ദുബായിക്കാരന്‍.. അവനു ഞാന്‍ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്.. നിര്‍ദേശങ്ങള്‍ ഇനിയും പോരട്ടെ.. ഇഷ്ടമുള്ളത് അവന്‍ തിരഞ്ഞെടുക്കട്ടെ.. :)

      Delete
  4. da adipoli,sathyam nannayi chirichu...oru veethiyulla ring vaangikkan para, enittu mukalil parvathy ennum athinte thazhe nair ennum cherkan paar..allathe pinne ;)
    really enjoyed..very good..

    ReplyDelete
  5. അരവിന്ദ് രമേശ്‌March 26, 2012 at 2:18 AM

    ഈ പെണ്ണിനെ തന്നെ കെട്ടണോ? ചെറിയ പേരുള്ള വേറെ ആരേലും നോക്കിയാലോ?

    ReplyDelete
    Replies
    1. aravind nalla budhi,,.. nannayi bodhichirikkunu :)

      Delete
  6. avale thanne kettanam ennu avanu nirbandhamanel...a ringinu chuttum a peru angu ezhuthi kala....

    ReplyDelete
  7. alle venda.. e ring oru software ayirunnel... randu munnu kothittu nan oru tool tip vachu tharamayirunnu...

    ReplyDelete
  8. ഈ വിഷയം വളരെ ഈസി ആയിട്ടു കൈകാര്യം ചെയ്യാവുന്നതെ ഉള്ളു..
    ആദ്യം അവന്‍ പോയി അവളുടെ അച്ഛനെ കാണുക, എന്നിട്ട് ഒരു വെള്ള പേപ്പറില്‍ ഇങ്ങനെ ഒരു റിക്വസ്റ്റ് കൊടുക്കുക..
    "പ്രിയപ്പെട്ട ഭാവി അമ്മായിയപ്പന്,
    നിങ്ങളുടെ മകളുമായുള്ള എന്‍റെ വിവാഹം ഉറപ്പിച്ച കാര്യം താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ..
    പക്ഷെ ഇപ്പോള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ കല്യാണവുമായി എനിക്ക് മുന്നോട്ടു പോകാന്‍ ഇച്ചിരി പ്രയാസമുണ്ട്,കാരണം താങ്കളുടെ മകളുടെ പേര് വല്ല 'രമ' എന്നോ അല്ലേല്‍ 'അമൃത' എന്നോ മാറ്റാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു..
    ഇല്ലേല്‍ അവളെ എന്‍റെ പട്ടി കേട്ടും..
    സ്നേഹപൂര്‍വ്വം,
    പേര് മാറ്റിയാല്‍ മാത്രം അങ്ങയുടെ മരുമകനാവാന്‍ പോകുന്നവന്‍.."

    ReplyDelete
    Replies
    1. ഹഹ.. അമ്മു.. അത് തകര്‍ത്തു.. അവന്‍ ഇത് വായിക്കും എന്നിട്ട് വെള്ള പേപ്പര്‍ അന്വേഷിച്ചു നടക്കും എന്ന് നമുക്ക് വിശ്വസിക്കാം.. :)

      Delete
  9. അമ്മുവിന്‍റെ പേര് കല്യാണത്തിന് മുമ്പ് ഇതു പോലെ അമ്മുകുട്ട്യമ്മ ഗോപാലന്‍ നായര്‍ എന്നോ ഭാഗ്യ ലെക്ഷ്മി എന്നോ മറ്റുവല്ലതും ആയിരുന്നോ. ഇതു പോലെ വെള്ള പേപ്പറില്‍ റിക്വസ്റ്റ് കിട്ടിയത് കൊണ്ടാണോ അമ്മു എന്നകിയത്

    ReplyDelete
    Replies
    1. അനുഭവങ്ങള്‍ പാച്ചാളികള്‍ അല്ല പാളിച്ചകള്‍ എന്നാണല്ലോ.. :P

      Delete
  10. ഹിഹീ. ഈ കണ്ണൂരുകാരൊക്കെ തകര്‍ക്കുകയാണല്ലോ.
    ഒരുപാടിഷ്ട്ടായി ഈ പോസ്റ്റ്‌.

    ReplyDelete
    Replies
    1. ഫാരിയുടെ കവിതകള്‍ വായിച്ചു,.. നന്നായിട്ടുണ്ട്..
      ഇതുവഴി വീണ്ടും വരിക.. അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു..:)

      Delete
  11. "നീയൊക്കെ നിയമം പ്രാബല്യത്തില്‍ വരാന്‍ നോക്കിയിരിക്കുവായിരുന്നോ??.ഏതായാലും ഞാന്‍ ആ ടൈപ്പ് അല്ല മോനെ.."

    തകര്‍പ്പന്‍ നര്‍മ്മം.

    (ഇന്ന് ഗള്‍ഫ് മാദ്ധ്യമത്തിന്റെ ആറാം പേജില്‍ “സര്‍വീസ് ചാര്‍ജ്” എന്ന പേരില്‍ ഒരു നര്‍മ്മലേഖനമുണ്ട്. ഇക്കിളിയിട്ടാല്‍ പോലും ഒരു ചിരി വരില്ല അത് വായിച്ചാല്‍. പക്ഷെ വായിച്ച് ഞാന്‍ ആലോചിച്ചു, നമ്മുടെ ചില ബ്ലോഗേര്‍സ് ഒക്കെ ഇതിലും എത്ര നിലവാരമുള്ള ഹാസ്യമെഴുതുന്നു, പക്ഷെ അവര്‍ക്ക് ഒന്നും ഈ വരേണ്യവര്‍ഗക്കടലാസുകളില്‍ ഇടം കിട്ടുന്നില്ലല്ലോ എന്ന്. വളരെ ഇഷ്ടപ്പെടുന്നുണ്ട് ഫിറോസ് താങ്കളുടെ നര്‍മ്മലേഖനങ്ങള്‍)

    ReplyDelete
    Replies
    1. വളരെ സത്യമാണ് പറഞ്ഞത്.. നര്‍മത്തിന്റെ മര്‍മം അറിഞ്ഞു ഫിറോസ്‌ ഉള്‍പ്പടെ ഉള്ള ബ്ലോഗ്ഗെര്മാര്‍ എഴുതുന്ന ലേഖനങ്ങളുടെ പകുതി വരില്ല ഇന്നത്തെ മാധ്യമങ്ങളില്‍ വരുന്ന ലേഖനം.. തുടരുക ഫിറോസ്‌.. :)

      Delete
    2. നിങ്ങളുടെ ഈ വാക്കുകള്‍ തന്നെ ഏറ്റവും വലിയ അംഗീകാരം,പ്രചോദനം..ഒരായിരം നന്ദി..
      --

      Delete
  12. ശുദ്ധഹാസ്യത്തിന്റെ നീരൊഴുക്ക് ദൃശ്യമായി. ചിരിപ്പിക്കാനുള്ള കഴിവും ദൈവാനുഗ്രഹമാണ്. തുടരുക ഈ യാത്ര.
    പോസ്റ്റുകള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കുക. കണ്ണൂര്‍ക്കാരന് ഭാവുകങ്ങള്‍
    കണ്ണൂരാനെപ്പോലെ അസൂയാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാവട്ടെ.

    ReplyDelete
    Replies
    1. നന്ദി (റെഫി: ReffY).. വീണ്ടും ഇതുവഴി വരിക. കമന്റുകള്‍ തന്നെ വലിയ പ്രചോദനം.. :)

      Delete
  13. ഇഷ്ടപ്പെട്ടു, നർമ്മരസപ്രധാനമായ ഈ എഴുത്ത്. എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete
    Replies
    1. നന്ദി അജിത്ത്..വീണ്ടും വരിക.. :)

      Delete
  14. നർമ്മം നന്നായി അവതരിപ്പിച്ചു...എനിയും വരും..

    ReplyDelete
    Replies
    1. ഷബീര്‍.. വരണം.. ഞാന്‍ കാത്തിരിക്കും.. ബാക്കി ഫേസ്ബുക്കില്‍... :)

      Delete
  15. സുഹൃത്തേ,,,,,
    കലര്‍പ്പില്ലാത്ത നമ്മം ബ്ലോഗില്‍ വായിച്ചു ഒത്തിരിനാള്കൂടി നന്നായി ഒന്ന് ചിരിച്ചു.
    ഇഷ്ടമായി കേട്ടോ, എവിടെ കൂടുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി വാക്കുകള്‍ക്ക്... സ്നേഹത്തോടെ,

      Delete
  16. കലക്കി ഫിറോസ്

    മോതിരത്തില്‍ ഒരു സ്വര്‍ണ തകിടിന്റെ tag ഉണ്ടാക്കി കോര്‍ത്ത്‌ ഇട്ടാല്‍ മതി.

    ആശംസകള്‍

    ReplyDelete
    Replies
    1. ഏതു രീതിയില്‍ പ്രശ്നം പരിഹരിക്കണം എന്നത് അവനു വിട്ടിരിക്കുവാ.. അവന്‍ തീരുമാനിക്കട്ടെ.. ഏതായാലും വായനക്കും വാക്കുകള്‍ക്ക് ഒരായിരം നന്ദി..:)

      Delete
  17. ഒഹ് ഇത് കണ്ടിരുന്നില്ല വായിക്കാതിരുന്നെങ്കില്‍ ഭീമാകാരന്‍ നഷ്ടമായേനെ. നന്ദി ഗമണ്ടന്‍ ചിരി തന്നതിന്.

    ReplyDelete
  18. ആ പോംവഴി പറഞ്ഞു കൊടുത്തത്എനിക്ക് വളരെ ഇഷ്ടായി! അതല്ലാതെ ഞാന്‍ എത്ര ആലോചിച്ചിട്ടും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഇല്ല.

    ReplyDelete
    Replies
    1. ഹഹ.. ബട്ട് ആ പോംവഴി അവനു തീരെ ഇഷ്ടയിട്ടില്ല.. ഏതായാലും എട്ടാം തീയതി വരെ കാത്തിരിക്കാം.. :)

      Delete
  19. ഹി ഹി തകര്‍ത്തു കളഞ്ഞു ...എന്നാലും എന്നാ ചെയ്യും , പാവം ബാച്ചി ??!! എട്ടാം തീയതിക്ക് ശേഷം വിശദ വിവരങ്ങലുമായിട്ടു ഒരു പോസ്റ്റ്‌ കൂടെ ഇടണം ട്ടോ.. വിവാഹത്തിന് മുമ്പേ വിവാഹ മോചനം ആയോന്ന് അറിയണമല്ലോ

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇടാം.. വാക്കുകള്‍ക്ക് നന്ദി.. വീണ്ടും വരിക.. :)

      Delete
  20. ഓന്‍ പേര് എയുതോ അല്ലാണ്ടോ ഇരിക്കട്ടെ...
    നിച്ചും ഇഷ്ടായി ... പെരുത്ത്‌...

    ReplyDelete
    Replies
    1. പെരുത്ത്‌ നന്ദി ഉണ്ട് കേട്ട ചെങ്ങായി.. ഇനീം ബരണം,ഞമ്മള് കാത്തിരിക്കും..

      Delete
  21. This comment has been removed by the author.

    ReplyDelete
  22. ആ എട്ടാം തീയതി കഴിഞ്ഞോ?......

    ഈ പ്രശ്നം എങ്ങനെ പരിഹരിച്ചു എന്നറിയാന്‍ ഉള്ള..

    ആകാംഷയോടെ...കുല്‍പ്ലോഷതോടെ.......

    ഒരു നല്ല നര്‍മ്മം നിറഞ്ഞ പോസ്റ്റ്‌ വായിച്ച സന്തോഷത്തോടെ.....

    ആശംസകള്‍.......ഫിറോസ്‌ ഭായ്....

    ReplyDelete
    Replies
    1. നന്ദി ഭായ്.. പ്രശ്നം എങ്ങനെ പരിഹരിച്ചു എന്ന് അറിയിക്കാം.. :)

      Delete
  23. ആദ്യമായി ഇവിടെ വരുന്ന ആരും അടക്കിചിരിച്ചു പോകും, തീര്‍ച്ച...നല്ല നര്‍മ്മം

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരണേ..

      Delete
  24. ഹ ഹ ഹ ീഹ ഹീ ഹാ ീ..

    തകര്‍ത്ത് കളഞ്ഞല്ലോ ഇഷ്ടാ.. ചിരിച്ച് പണ്ടാരമടങ്ങിപ്പോയി..
    ഇനി അടുത്ത പോസ്റ്റ് വരുന്നത് വരെ ഞാനീ ബ്ലോഗില്‍ നിന്ന് പോകുന്നില്ല....

    ഇവിടെ വൈകിയെത്തി എന്നതിലാ ഹെനിക്ക് സങ്കടം..

    ReplyDelete
    Replies
    1. ഇല്ലോളം വൈകിയാലും വന്നല്ലോ.. അത് മതി.. ഇനി ഇവിടെ തന്നെ കൂടിക്കോ.. നന്ദി :)

      Delete
  25. കല്ല്യാണം കഴിഞ്ഞാൽ ഒന്ന് അറിയിക്കണം ഇ പേരിന്റെ വേറൊരു പ്രശ്നം ഉണ്ട് അത് ഇത് കണ്ട് പരിഹരിക്കണം

    ReplyDelete
    Replies
    1. അതെന്തു പ്രശ്നം??? :O

      Delete
  26. Paravathi Nair = 1(P), 4(A), 2(R), 1(V), 1(T) , 1 (H), 2(I), 1(N)

    = PA^4R^2VTHI^2N

    (തല്ലരുത് ആരും )
    ഒരു വിധം ഞാന്‍ ചുരുക്കി തന്നിട്ടുണ്ട് . . . ഇത്രോയെക്കെ എന്നെ കൊണ്ട് പറ്റൂ . . . അല്ല പിന്നെ !!! ഇനിയും ചുരുക്കണമെങ്കില്‍ ഒരു കല്യാണ കുറി അയക്കാന്‍ പറയി .... ഒരു സദ്യ ഉണ്ടിട്റ്റ് കാലം കുറെ ആയി ....

    ReplyDelete
    Replies
    1. ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് പുടി കിട്ടുന്നില്ല.. വിശദീകരിച്ചാലും..
      കല്യാണക്കുറി വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.. :)

      Delete
    2. parvathi nair ennullathil moonnu (A) und = P(a)rv(a)thi N(a)ir = athinu pakaram oru A^3 kodukkuka.....
      randu (R) und ... athu R^2 aakkuka .....


      എനിക്ക് വയ്യ :(

      Delete
  27. നല്ല രസായിട്ടുള്ള പോസ്റ്റ്, വായിക്കാൻ,വരാൻ ഇത്തിരി വൈകി. ഇത്തിരി വൈകിയാ എന്താ നല്ല ഗമണ്ടൻ സാധനല്ലേ ഇത്. എന്നിട്ട് അതിനു വല്ല പരിഹാരവും ആയോ ? സൂപ്പറായി എഴുതീ ട്ടോ. ഹാസ്യം എഴുത്വാ ന്ന് പറഞ്ഞാ,നല്ല രസാ വായിക്കാൻ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരിക..
      സസ്നേഹം,
      ഫിറോസ്‌

      Delete
  28. ജാതി ചോതിക്കരുത് പറയരുത് എന്ന് ഞാന്‍ വേണമെങ്കില്‍ ആ പെണ്കൊചിനു ഒരു ക്ലാസ്‌ എടുത്തു കൊടുക്കാം..

    ReplyDelete
  29. ഇപ്പലത്തെ പെണ്പില്ലെരുടെ ഒക്കെ ഓരോ ഫാഷനെ.. ജാതി പേര് വേണം പോലും.. അവളെ മാമ്മോദീസ മുക്കി മേരി എന്ന പേര് ഇട്ടു കൊടുക്കാം ഞാന്‍... പോരായോ..

    ഫിറോസ്‌.. ഞാനിതു വായിച്ചു ചിരിക്കുന്ന കണ്ടിട്ട് ഓഫീസില്‍ ഉള്ളവര്‍ക്ക് മൊത്തം ഞാന്‍ വായിച്ചു കഥ പറഞ്ഞു കൊടുക്കണ്ട അവസ്ഥയാ ഇപ്പൊ.നന്നായടോ മാഷേ.. ഇയാള് കൊള്ളാം.

    ReplyDelete
    Replies
    1. ഉം.. ഓഫീസില്‍ ഉള്ളവര്‍ക്ക് ലിങ്ക് കൊടുത്തു കമന്റ്‌ ഇടാന്‍ പറ..
      വീണ്ടും വരിക..
      സസ്നേഹം,
      ഫിറോസ്‌

      Delete
  30. ഹഹ കൊള്ളാമല്ലോ ഈ കണ്ണൂര്‍ എക്സ്പ്രെസ്സ്

    ആശംസകള്‍ കേട്ടാ അതെന്നെ

    ReplyDelete
    Replies
    1. നന്ദി.. വന്നതിനും വാക്കുകള്‍ക്കും
      സസ്നേഹം,
      ഫിറോസ്‌

      Delete
  31. വായിച്ചു രസിച്ചു.... ചെറിയ വരികളിലൂടെയുള്ള സരസമായ വരികള്‍ ഇഷ്ടപ്പെട്ടു. മോതിരത്തിന്‌റെ മുകള്‍ ഭാഗം വീതി കൂട്ടി ഈ പ്രശ്നം പരിഹരിക്കാം.... അവനോട്‌ പറ എന്‌റ്‌ കള്ളടാക്സി എന്ന പോസ്റ്റ്‌ വായിക്കാന്‍... അപ്പോള്‍ എല്ലാം ശരിയാകും. :)

    ReplyDelete
    Replies
    1. ഉം.. വായിച്ചു.. നന്നായിട്ടുണ്ട്.. ഇനിയും വരാം അങ്ങോട്ട്‌.. :)

      Delete
  32. ഹെഹീ. എന്റെ കയ്യിലൊരു ഐഡിയ ഉണ്ട്ട്ടോ. പക്ഷെ പറയില്ല. ബാചീടെ കല്യാണം കഴിഞ്ഞിട്ട് പറയാം.പോരെ?
    ചിരിച്ചിട്ട് മോന്ത ഉളുക്കീന്നാ തോന്നണെ.

    ReplyDelete
    Replies
    1. കല്യാണം കഴിഞ്ഞു.. ഇനിയേലും പറ മിന്നു.. :)

      Delete
    2. അയ്യോ മറന്നുപോയല്ലോ ഫിരോസ്കാ ..

      Delete
    3. എനിക്കാകെ രണ്ടു പാട്ടറിയാം, ഒന്ന് ഞാന്‍ മറന്നു പോയി, രണ്ടാമതെത് കൊന്നാലും പാടില്ല എന്ന് പറഞ്ഞ പുള്ളി മിന്നുവായിരുന്നല്ലേ?? :)

      Delete
  33. നായരായതു നന്നായി. വല്ല ഭട്ടതിരി നമ്പൂതിരിപ്പാട്, എമ്പ്രാന്തിരി, പിഷാരടി തുടങ്ങിയ മാലിന്യങ്ങളായാല്‍ വളപോലും തികയില്ല. തന്തയെ മറന്നാലും ജാതിപ്പേര്‍ മറക്കരുത് എന്നാണല്ലോ നടപ്പുചൊല്ല്.. നടക്കട്ടെ നടക്കട്ടെ

    ReplyDelete
  34. ഫിറോസ്,
    ഞാന്‍ വരാന്‍ ലേറ്റ് ആയീ...നല്ല രസായിട്ടുണ്ട് കേട്ടോ.. :-) പോരട്ടെ ഇങ്ങനെയുള്ള വെടിക്കെട്ട്‌ തുടര്‍ന്നും ..
    ഇനിയും വരാം..

    മനു..

    ReplyDelete
    Replies
    1. മനു തീര്‍ച്ചയായും വരണം.. :)

      Delete
  35. എത്താന്‍ വയ്കിയതില്‍ സങ്കടം ഉണ്ട് ,,പറയാതിരിക്കാന്‍ വയ്യ,,,അടിപോളിയയിട്ടുണ്ട്...മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ഒരിത്തിരി പ്രയാസം ആണ്,,,വളരെ നന്നായി അത് ചെയ്യാന്‍ ഫിരോസിന്നു കഴിയുന്നുണ്ട്,,,ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നന്ദി.. വീണ്ടും വരണേ. :)

      Delete
  36. ഗ്ലൂ... ഈ പോസ്റ്റ്‌ വന്നത് അറിഞ്ഞില്ല.. ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആണോ?? ചില മാഗസിനില്‍ ഉള്ള ഡോക്ടറോടു ചോദിക്കാം എന്നാ പംക്തിയിലേക്ക് അയച്ചു ചോദിച്ചാല്‍ പോരായിരുന്നോ??

    ReplyDelete
    Replies
    1. രാഷിദിനെയൊക്കെ പോലെയുള്ള ബൂലോക പുലികള്‍ ഇവിടുള്ളപ്പോള്‍ എന്തിനു ഡോക്ടര്‍ എന്ന് വിചാരിച്ചു.. :)

      Delete
  37. കുറച്ച് ദിവസമായി താങ്കളുടെ ബ്ലോഗിലൂടെയായിരുന്നു യാത്ര...
    ലളിതമായ വരികളിലൂടെയുള്ള അവതരണം ഒത്തിരി ഇഷ്ടമായി...
    ഒരുപാട് പോസ്റ്റുകളില്‍ ഞാനെന്നെ തന്നെ കണ്ടു...
    പഴയ ഓര്‍മകളിലേക്ക് മനസ് ഊളിയിട്ടു....
    കുറെ നാളുകളായി ബ്ലോഗില്‍ സജീവമല്ലായിരുന്നു...
    ഈ ബ്ലോഗിലൂടെയുള്ള യാത്രയില്‍ വീണ്ടും സജീവമായാലോ എന്നൊരു തോന്നല്‍
    താങ്ക്‌സ് ഫിറോസ്

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. റിയാസിക്ക..
      വായനക്കും വാക്കുകള്‍ക്കും ഒരായിരം നന്ദി.. ഒരു മെയില്‍ അയയ്ക്കു to firozkannur@gmail.com

      Delete
  38. കൊളളാം.. എന്നിട്ടെന്തായി... കാര്യങ്ങള്‍...........

    ReplyDelete
    Replies
    1. വിശദ വിവരങ്ങളുമായി ഒരു ബ്ലോഗ്ഗിടന്‍ ശ്രമിക്കാം സുനി.... :)

      Delete
  39. മന്‍സൂര്‍April 10, 2012 at 10:48 AM

    ഇങ്ങള്‍ സംബവാട്ടോ ഫിറോസ്‌ക്കാ.......

    ReplyDelete
    Replies
    1. ഒരായിരം നന്ദി മന്‍സൂര്‍.. :)

      Delete
  40. ഫിറോസ് ആളു കൊള്ളാലൊ ..
    വരാന്‍ വൈകിയതില്‍ ഇപ്പൊളൊരു ലത് ..
    ഇത്തിരി നേരത്തെ വരേണ്ടതായിരുന്നു ..
    എന്തു ചെയ്യാനാ ,, പാസ്സഞ്ചര്‍ അല്ലേ വൈകിയല്ലെ
    എത്തു .. പക്ഷെ എത്തേണ്ടുത്ത് എത്തിക്കും ..:)
    ലളിതം സുന്ദരം സഖേ ..
    വാക്കുകള്‍ ഒഴുകുന്നുണ്ട് , എഴുതിയതായിട്ടല്ല
    സതീഷിന്റെയും , കൂട്ടുകാരന്റെയും ഫോണ്‍ വിളി
    ഇപ്പുറത്തിരുന്ന കേള്‍ക്കുന്ന പൊലൊരു ഫീല്‍ ..
    " കുടുംബം " അതെനിക്ക് വല്ലാണ്ടങ്ങ് പിടിച്ചു ..
    "പാര്‍വതി നായര്‍ " എന്ന പേര് സുഖമായി
    മോതിരത്തില്‍ എഴുതാം , പക്ഷേ വായിക്കാന്‍ ഭൂതകണ്ണാടി വേണം ..
    പിന്നെ സ്വര്‍ണ്ണ വില കൂടിയത് കൊണ്ട് ഇത്തിരി വലുതാക്കാനും പറ്റില്ല ..
    നന്നായി എഴുതുന്നു .. ഇവിടെ കാണുമിനി ..

    ReplyDelete
    Replies
    1. റീനി ചേട്ടാ..
      വിലപ്പെട്ട വാക്കുകള്‍ക്ക് വളരെയധികം നന്ദി.. :)

      Delete
  41. അളിയാ !!
    ഇപ്പോഴേ വായിക്കാന്‍ പറ്റിയോള്ളൂ
    അടിപൊളി

    ReplyDelete
  42. എന്നിട്ടെന്തായി... കാര്യങ്ങള്‍...........

    ReplyDelete
  43. പി. നായര്‍.. എന്നായിക്കൊട്ടെ!

    ReplyDelete
  44. ഇവിടെ വരുന്നവരെ ചിരിപ്പിച്ചേ വിടൂ എന്നൊരു നേര്ച്ച ഉണ്ടല്ലേ?പോസ്റ്റ്‌ നന്നായിട്ടാ...അപ്പോള്‍ ഇതെങ്ങിനെയാ പരിഹരിക്കുക?അഞ്ചു വിരലുകളിലായി ഇടുന്ന ഓരോ മോതിരവും കൈച്ചയിന്‍ ആയി ബന്ധിപിച്ചു കൊണ്ടുള്ള ഒരാഭരണം ഉണ്ട്...അതാകുമ്പോള്‍ പേര് മുഴുവനായി തന്നെ എഴുതാം...അതൊന്നു ട്രൈ ചെയ്താലോ... :)ഒരു ബചിലരുടെ പങ്കപ്പാടെ.... :)

    ReplyDelete
  45. വായിച്ചു ഫിറോസ്, ഇഷ്ട്ടായി.
    നല്ല ഫ്ലോ യുള്ളവായന.
    എല്ലാവിധഭാവുകങ്ങളും നേരുന്നു.
    ആശംസകളോടെ..പുലരി

    ReplyDelete
  46. ഹഹ ചിരിച്ച് ചിരിച് വായയുടെ ഉസ്ക്കൂറാണി ഇപ്പൊ ഇളകി വരും..

    ReplyDelete
  47. Paaawam bachi......ennitt pulli mothirathil enthaa peru ezhuthiyee

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)