Tuesday, November 29, 2011
ചൊറിയന്‍ സലിംകുമാര്‍ അറിയാന്‍....
കുറച്ചു മാസങ്ങങ്ങള്‍ക്ക് മുമ്പ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ മതിമറന്നു സന്തോഷിച്ചു.. കാരണം അവാര്‍ഡ് ലഭിച്ചത് നമ്മുടെ സ്വന്തം,നമ്മളില്‍ ഒരുവനായ സലിംകുമാര്‍ എന്ന നടന്.. അത് നമ്മള്‍ സോഷ്യല്‍ മീഡിയ വഴിയും ചാനല്‍ വഴിയും ആഘോഷിച്ചു.. നടനെ പ്രശംസ കൊണ്ടു മൂടി..പക്ഷെ...!!!!!!
അല്പന് അവാര്‍ഡ് കിട്ടിയാല്‍ അര്‍ദ്ധ രാത്രിയിലും വിഡ്ഢിത്തം വിളിച്ചു പറയും എന്നത് കുറച്ചു കാലം കൊണ്ടു ദേശീയ അവാര്‍ഡ് ജേതാവ് തന്നെ നമ്മളെ പഠിപ്പിച്ചു..
വേണ്ടതിനും വേണ്ടാത്തതിനും പലരെയും ചൊറിയാനുള്ള പട്ടമാണോ ടിയാന് കൊടുത്തത് എന്ന് പോലും നാം സംശയിക്കേണ്ടി വന്നു..
ആ ചൊറിയല്‍ അതിന്റെ മൂര്ധന്യാവസ്ഥയില്‍ എത്തിയത് ഈ കഴിഞ്ഞ ആഴ്ചയാണെന്ന് പറയാം... ഇദ്ദേഹം ഇപ്പോള്‍ ചൊറിഞ്ഞിരിക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം വരുന്ന ജനങ്ങളുടെ നെഞ്ചത്ത് കേറി ഇരുന്നാണ്...
സൂപ്പര്‍,മെഗാ താരങ്ങള്‍ പോലും അവരുടെ നട്ടെല്ലിനു കരിമ്പിന്‍ ചണ്ടിയുടെ ഉറപ്പു പോലുമില്ല എന്ന് മലയാളികളെ മനസിലാക്കി തരുന്നതിനിടയില്‍ പ്രതീക്ഷയുടെ വെളിച്ചം വിതറി ചലച്ചിത്ര ഫീല്‍ഡില്‍ നിന്നും രംഗത്ത് വന്നത് രണ്ടു മൂന്നു പേര്‍ മാത്രം.. അവരാണ് ഇപ്പോള്‍ ജനലക്ഷങ്ങളുടെ മനസ്സില്‍ യദാര്‍ത്ഥ താരങ്ങള്‍..
"ഇത്രയും ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ എനിക്ക് വയ്യ" എന്ന് ആരെയും വേദനിപ്പിക്കാതെ വിളിച്ചു പറഞ്ഞു രഞ്ജിത്ത് എന്ന മഹാ സംവിധായകനെ അവഹേളിച്ചു കൊണ്ടു ശ്രീ ഭരത് സലിംകുമാര്‍ രംഗത്ത് വന്നത് മലയാളിയായ് പിറന്നവര്‍ക്ക് ലജ്ജിച്ചു തലതാഴ്ത്താനുള്ള മുന്നറിയിപ്പായിരുന്നു.. അര്‍ഹതയില്ലാത്തവന് പ്രോത്സാഹനം നല്‍കരുത് എന്ന മുന്നറിയിപ്പ്.. എവിടെയോ മുളച്ച ആലില്‍ തണല്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നല്‍കിയ മുന്നറിയിപ്പ്..
എന്തായിരുന്നു ഭരത് സലിംകുമാര്‍ നിങ്ങളുടെ പ്രശ്നം..
അപകര്‍ഷതാ ബോധം നിങ്ങളെ അന്ധനക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് ഇനിയെങ്കിലും താങ്കള്‍ മനസിലാക്കുക..
മലയാള സിനിമയിലെ പല നടന്മാരുമായും സംവിധായകരുമായും താരതമ്യപ്പെടുതിയാല്‍ വെറും കീടമാണ് താങ്കള്‍ എന്ന് മനസിലാക്കിയാല്‍ കൊള്ളാം..
അതിനു താങ്കള്‍ പറഞ്ഞ വാചകമാണ് താങ്കള്‍ ഇത് വരെ പറഞ്ഞതില്‍ വെച്ചേറ്റവും വലിയ കോമഡി എന്ന് കൂടി ഭോദ്യപ്പെട്ടാല്‍ നന്ന്..
"മുല്ലപ്പെരിയാറിനെ കുറിച്ച് ഇതുവരെ ഒരു സിനമാക്കാരും പറഞ്ഞില്ല.. അത് കൊണ്ടു തന്നെ ഇനിയും അതാര്‍ക്കും പറയാന്‍ അവകാശമില്ല " പോലും..\
കഷ്ടം!!!!! എന്നല്ലാതെ എന്ത് പറയാന്‍..
വെള്ളം നെഞ്ചില്‍ കയറുമ്പോള്‍ വരെ താങ്കള്‍ ഒരക്ഷരം മിണ്ടില്ല എന്ന് ഞങ്ങള്‍ക്കറിയാം..
കാരണം നിങ്ങളുടെ ഭാഷ കടമെടുത്താല്‍, തമിഴന് പണയം വെച്ച നട്ടെല്ലുമായാണ് നിങ്ങളെ പോലുള്ള കുറച്ചു പേര്‍ ഇവിടെ ജീവിക്കുന്നത്..
ഏതായാലും ആലുവയിലെ താങ്കളുടെ വീടിന്റെ മുന്നില്‍ "ഭരത് സലിംകുമാര്‍ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി ഇനി ഒരു ബോര്‍ഡ് വെക്കണം..
ഇല്ലേല്‍ അണപൊട്ടി ഒഴുകുന്ന വെള്ളം താങ്കളുടെ വീടും എടുത്തു കൊണ്ടു പോയാലോ??
ആ ബോര്‍ഡ് കണ്ടു വെള്ളം വഴി തിരിഞ്ഞു പോകും എന്ന പ്രതീക്ഷയില്‍ നേരത്തേ പറഞ്ഞ തണലില്‍ താങ്കള്‍ വിശ്രമിച്ചോളു....
ദേഷ്യത്തോടെ,
മുപ്പത്തിയഞ്ചു ലക്ഷത്തില്‍ ഒരുവന്‍....
excellent da..
ReplyDeletei hope he reads this...
ReplyDeletewell said
ReplyDeletei dont get what salim kumar's problem is
He lives in kerala too.
This is not the time for publicity stunt, both Salim kumar and Renjith are doing the same and now one Pavam kannur kaaran too hands in glove with them. Let them (salimkumar & Renjith)fight each other, thats an ego clash, when Renjith called the press conference, that shows its a publicity stunt, why he didnt reject the award ? if he reject the award and call press conference, then i can understand. Understand, both salimkumar and Renjith are 2 sides of a coin.
ReplyDeleteMay be he is looking for role in some tamil movies..:D
ReplyDeletekidu mashe... opt one at an opt time...
ReplyDeleteThanks Anoop Bhai.. :)
ReplyDeletekidu mashe... opt post at an opt time :)
ReplyDeleteആ അവാര്‍ഡ് കിട്ടിയ നിമിഷം വരെ എനിക്കയാളെ ഇഷ്ടമായിരുന്നു.
ReplyDeleteഅതിനുശേഷം ഈ എഴുതിയത് തന്നെയാണ് എന്റെ മനസിലും. അവസാനം ജഗതിയെപ്പറ്റി പറഞ്ഞത്, അതിനു മുന്പായിരിക്കാം ഈ പോസ്റ്റ് ഇട്ടത്.
കൊള്ളാം.
മുല്ലപെരിയാരിനു വേണ്ടി വാദിച്ചവര്‍ ഇപ്പൊ എവിടേ പോയി.....അവാര്‍ഡ് വേണ്ട എന്ന് വച്ച രഞ്ജിത് ആ അവാര്‍ഡ് ഏറ്റുവാങ്ങിയത് മുല്ലപെരിയരിനു ഒരു ശാശ്വത പരിഹാരം ഉണ്ടായിട്ടാണോ.....കുറേ വര്‍ഷങ്ങളായി ഉള്ള ഈ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ പെട്ടെന്ന് കയറി പ്രതികരിച്ചവരുടെയ് പൊടി പോലും ഇപോ കാണാന്‍ ഇല്ല...സലിം കുമാര്‍ അന്ന് പറഞ്ഞതു അപ്പൊ ശരി തന്നെയല്ലേ സഹോദരാ.....സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും അത് പോലെ മറ്റു മാധ്യമങ്ങളിലും മുല്ലപെരിയാര്‍ കത്തി നില്ല്കുമ്പോള്‍ പ്രതിഷേധവും ആയി മുന്നോട്ടു വന്നവരോകേ ഈ പ്രശ്നം കെട്ടടങ്ങിയപ്പോള്‍ എവിടേ പോയി മറഞ്ഞു...അമ്പതു വര്ഷമായി പ്രതികരികാത്തവര്‍ ഇപ്പൊ പ്രതികരിച്ചത് കാപട്ട്യം ആണെന്ന സലിം കുമാറിന്റെ വാക്കുകള്‍ ഇപോ സത്യമയില്ലേയ്....
ReplyDeleteനട്ടെല്ല് ഇല്ലാത്ത സിനിമ ലോകത്ത് നിന്നും ഒരു ആണിന്റെ എങ്കിലും ശബ്ദം ഉയര്‍ന്നോട്ടേ സഹോദരാ....അതിനെതിരേ കാര്‍ക്കിച്ചു തുപ്പരുത്
സലിംകുമാർ പറഞ്ഞതിൽ ഒരു തെറ്റും കാണാൻ കഴിയുന്നില്ല.
ReplyDelete