Monday, September 5, 2011
Thejabhai and Family- Movie Review
മീന്‍ ചന്തയില്‍ പോലും കേട്ടിട്ടില്ല ഇത്രേം കൂവല്‍.. :)
റിവ്യൂ തുടങ്ങുന്നതിനു മുമ്പ് ഇതിനു മുമ്പ് പത്രങ്ങളില്‍ കണ്ട, സിനിമയിലെ നായകന്‍ പറഞ്ഞ രണ്ടു വാചകങ്ങളിലേക്ക്..
"ഇനി തമാശ കാണിക്കാന്‍ നേരമായി, തേജാഭായ് വരുന്നുണ്ട് "- ("തമാശ നിര്‍ത്താനും സമയമായി.. തെജഭായ് പോയി" എന്ന് ഞാന്‍..)
"തേജഭായിയുടെ സ്ക്രിപ്റ്റ് വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി.."(കരയും കരയും..ആരായാലും കരഞ്ഞു പോകും.. ഞങ്ങള്‍ പോലും കരഞ്ഞു..)
ടിക്കറ്റ് കൌണ്ടര്‍..
ഒരു മെഗാ താരത്തിന്റെ സിനിമക്കുള്ള തിരക്ക് തിയേറ്ററില്‍ കാണാം.. അത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ..പടം നല്ലതാവും ,അതല്ലേ ഇത്രേം വല്യ ആള്‍ക്കൂട്ടം..പോരാതെ നായകന്റെ മേല്‍ പറഞ്ഞ വാക്കുകളും.. അതേ ഒരുപാടു നാളുകള്‍ക്ക് ശേഷം ഒരു നല്ല പടം കാണാന്‍ പോകുന്നു.. ഇന്ന് തകര്‍ക്കും..
ഇനി സിനിമയിലേക്ക്..
സിനിമ തുടങ്ങി.. തേജാഭായ്, മലേഷ്യയെ കയ്യിലിട്ടു അമ്മാനമാടുന്ന അധോലോക നായകന്‍.. തേജാഭായ് ഒരു വാക്ക് പറഞ്ഞാല്‍ അതിനു മറുവാക്കില്ല..
ആ തേജഭായിയുടെ വാക്ക് ധിക്കരിച്ചു മലേഷ്യയില്‍ ബിസിനസ് തുടങ്ങാനെത്തുന്ന ഒരു മലയാളിയെ (അശോകന്‍) തേജഭായിയുടെ ആള്‍ക്കാര്‍ നേരിടുന്നു.. അവിടെയാണ് നായകന്റെ എന്‍ട്രി..
സത്യം പറയാലോ ആദ്യ സീന്‍ കുഴപ്പമില്ല.ഒരു മെഗാ താരത്തിനു പറ്റുന്ന സീന്‍ തന്നെ..
പിന്നെടങ്ങോട്ടു.....!!!!!!!!!!!!
സ്വര്‍ണ കളറുള്ള തോക്ക്,കൂളിംഗ് ഗ്ലാസ്,ഒരു പട്ടിക്കുട്ടി....!!! ഇതൊക്കെ ആയി നായകന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു..
പിന്നെ വെടിവെപ്പാണ്.. വെടിയെന്നു വെച്ചാല്‍ വെടിയോടു വെടി,..
അമേരിക്ക ഇറാഖില്‍ പോലും ഇത്രേം വെടി വെച്ച് കാണത്തില്ല.. അത്രേം വെടി..
അവിടെ കൂവല്‍ തുടങ്ങുന്നു.. ഇതിനു മുമ്പ് മീന്‍ മാര്‍ക്കറ്റില്‍ പോലും ഇത്രേം കൂവല്‍ കേട്ടിട്ടില്ല.. സത്യായിട്ടും.. :)
പിന്നീടങ്ങോട്ട് ഈ കൂവല്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.. എല്ലാവരും ഒരുമിച്ചു കൂവി മടുത്തു കൊണ്ട് പിന്നീടങ്ങോട്ട് ഒരോ ഗ്രൂപ്പ് തിരിഞ്ഞു കൂവാന്‍ തുടങ്ങി..
നായകന്റെ ഇംഗ്ലീഷ് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.. ഒഹ്..
കഥ മുഴുവന്‍ ഇവിടെ പറയുന്നില്ല..
തിയേറ്ററില്‍ കേട്ട ചില ഡയലോഗ്സ് ..
"തള്ളേ.. ലവനാണോ മലയാള സിനിമയെ പരിപോഷിപ്പിക്കുന്നത്.. ?? വേണ്ടണ്ണാ വേണ്ടാ.."
"ഇവനാണ് നടന്‍,, ഇവന്‍ മാത്രമാണ് നമ്മ പറഞ്ഞ നടന്‍.. നമിച്ചു പൊന്നെ, നമിച്ചു.. "
"തേജഭായിയുടെ സ്ക്രിപ്റ്റ് വായിച്ചു ഞാന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി എന്ന പറഞ്ഞപോള്‍ ഇത്രേം കരഞ്ഞു എന്ന് കരുതിയില്ല എന്‍റെ നടോ... .... "
"ഷക്കീല പഴയ ഷക്കീല അല്ലെന്നറിയാം.. പക്ഷെ യുവാക്കള്‍ പഴയ യുവാക്കള്‍ തന്നാ.. "(ഒരൊറ്റ സീനില്‍ ഈ നായിക വരുമ്പോള്‍ ആരോ പറഞ്ഞു കേട്ടത്..)
ഇനി താരങ്ങളിലേക്ക്..
പ്രിത്വിരാജ് : ഡാന്‍സും ആക്ഷനും തകര്‍ത്തു.. വെടിവെപ്പ് ഒഴിവാക്കിയാല്‍ എന്ട്രിയും കൊള്ളാം.. പക്ഷെ കോമഡി ചെയ്യുന്നത് പെറ്റ തള്ള സഹിക്കൂല.. അത്രയ്ക്ക് കേമം..
അഖില : വെറുതെ ഒരു നായിക.. അത്ര മാത്രം..
സുരാജ്: സിനിമ ഒരല്‍പമെങ്കിലും ആസ്വാദന നിലവാരം പുലര്‍ത്തിയത് സ്വരാജിന്റെ കോമഡി കൊണ്ടു തന്നെ.. പഴയ വീഞ്ഞ് തന്നെ ആണെങ്കിലും പ്രേക്ഷകരെ പരിസരം മറന്നു ചിരിപ്പിക്കാന്‍ സുരജിനായി..
സലിംകുമാര്‍.. മഹാഭാരതം കഥ അടിച്ചെടുത്തു സ്വന്തം കുടുംബ കഥയായി സ്ഥിരം ശൈലിയില്‍ പറഞ്ഞത് കയ്യടി നേടിയെങ്കിലും ഭരത് സലിം കുമാറും പ്രേക്ഷകരെ നിരാശരാക്കി..
മറ്റുള്ളവര്‍.. : "25 ലക്ഷം രൂപയുടെ ഫ്ലാറ്റ്" പറയുന്ന ആള്‍ അതും പറഞ്ഞു ചാനലില്‍ ഇരിക്കുന്നത് തന്നെയാ നല്ലത് എന്ന് തോന്നിപ്പോയി.. അത് പോലെ തന്നെ ഇന്ദ്രന്‍സും..
കയ്യടി റേറ്റിംഗ്.. അഥവാ ടോപ് 3 കയ്യടി രംഗങ്ങള്‍..
1 . "ഒരു മധുര കിന്നവിന്‍ ലഹരി" എന്ന് തുടങ്ങുന്ന റീമേക്ക് പാട്ട്,പിന്നെ പ്രിത്വിയുടെ ഡാന്‍സ്..
2 . സുരാജ് മോഹന്‍ലാലിനെ അനുകരിക്കുന്ന സീന്‍ വന്‍ കയ്യടി നേടി..
3 . സലിംകുമാര്‍ മഹാഭാരത കഥ വളച്ചൊടിച്ചു സ്വന്തം കുടുംബ കഥ പോല്‍ പറയുന്നത്..
കൂവല്‍ റേറ്റിംഗ്: അഥവാ ടോപ് 3 കൂവല്‍ രംഗങ്ങള്‍..
1. നായകന്റെ അവതരണ സമയത്തെ വെടി വഴിപാട്..
2. ക്രൂരതയുടെ പര്യായമായ തേജഭായ് തന്നെ വെല്ലു വിളിച്ച അശോകനെ കൊല്ലാന്‍ വേണ്ടി വരുന്നു.. "തേജഭായ് ആര്‍ക്കും മാപ്പ് കൊടുക്കില്ല" എന്ന കിടിലന്‍ ഡയലോഗും പറഞ്ഞു തിരിഞ്ഞു നടക്കുന്നു.. തേജഭായിയുടെ കിങ്കരന്മാര്‍ അശോകനെ കൊല്ലാന്‍ വേണ്ടി ഒരുങ്ങി നില്‍ക്കുന്നു.. അശോകനേയും പ്രേക്ഷകരെയും "ആകാംഷയുടെ മുള്‍മുനയില്‍ " നിര്‍ത്തിയ ഈ നിമിഷത്തില്‍ തേജഭായിയുടെ വാച്ചില്‍ അലാറം അടിക്കുന്നു.. അപ്പോള്‍ തേജഭായ് പറയുന്ന ഡയലോഗ്..
"നിനക്ക് ഭാഗ്യമുണ്ട് മോനെ.. കാരണം 5 മണി കഴിഞ്ഞാല്‍ ഞാന്‍ ആരെയും കൊല്ലാറില്ല.. എന്‍റെ ജോലി അവസാനിപ്പിക്കുന്ന സമയമാണത്. " അങ്ങനെ അശോകന്‍ രക്ഷപ്പെടുന്നു..
(ഒഹ്.. ഗ്രേറ്റ്.. വാട്ട് അ കിടിലന്‍ ഡയലോഗ് മച്ചു..നമിച്ചു തന്നിരിക്കുന്നു..) :)
3 . നായികക്ക് നായകനെ കെട്ടിച്ചു കൊടുക്കണേല്‍ നായകന് നല്ല ഫാമിലി വേണം എന്ന് നായികയുടെ അച്ഛന്‍ പറയുന്നു..അങ്ങനെ അനാഥനായ തേജഭായ്ക്ക് അച്ഛനും അമ്മയും ആവശ്യമുണ്ട് എന്ന് പറഞ്ഞു,തെജഭായിയുടെ ഫുള്‍ സൈസ് ഫോട്ടോയും വെച്ച് കേരളത്തില്‍ പ്രചരണം "തീരെ കുറഞ്ഞ" മനോരമ പത്രത്തില്‍ പരസ്യം കൊടുക്കുന്നുണ്.. അത് കണ്ടു കൂവുന്നവരോട് "പെണ്‍ വീട്ടുകാര്‍ മനോരമ വായിക്കാറില്ല" എന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്.. ബട്ട് കൂവുന്നവര്‍ എവിടെ കേള്‍ക്കാന്‍.. !!!
ചുരുക്കി പറഞ്ഞാല്‍ എല്ലാ മലയാളിക്കും തീര്‍ച്ചയായും കണ്ടിരിക്കേണ്ട,പ്രേക്ഷകരെ ക്ഷമ എന്നതിന്റെ വ്യാപ്തി മനസിലാക്കി തരുന്ന "ഉഗ്രന്‍" പടം തന്നെയാണ് തെജഭായ് ആന്‍ഡ് ഫാമിലി.. :)
എന്റെ പൊന്നണ്ണോ...
ReplyDeleteനമിച്ചു...അൽപം ഹാസ്യം കൂടി ചേർത്തിരുന്നെങ്കിൽ എന്നെ ഇത്തിരി കഴിഞ്ഞേതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടി വന്നേനേ!!!!!